2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം



മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം 

പൊൻകുന്നത്തുനിന്നും 3 കിലോമീറ്റർ മാറി കെ.വി.എം.എസ്‌.-വിഴിക്കത്തോട്‌ പാതയോട്‌ ചേർന്നു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്‌ മണക്കാട്‌ ശ്രീ ഭദ്രാക്ഷേത്രംഭദ്രകാളിയാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ.


മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രം.
==========================
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം എരുമേലി ശബരിമല തീർത്ഥാടന പാതയിലാണ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം. ഐതീഹ്യ പെരുമ കൊണ്ട് മികവു പുലർത്തുന്ന ഈ ക്ഷേത്രത്തിനെ വ്യത്യസ്തമാക്കുന്നത് പക്ഷേ കാലോചിതമായ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്. തികച്ചും മാതൃകാപരമെന്ന് ആരും അംഗീകരിക്കുന്നതാണ് അവ ഓരോന്നും.
ക്ഷേത്രോത്സവങ്ങളിൽ ആന ഇടയുന്നത് ഇന്ന് നിത്യസംഭവമാണ്. ദീർഘദർശികളായ ഭാരവാഹികൾ ആനയെഴുന്നള്ളത് ഉപേക്ഷിച്ച് പകരം വാസ്തുശില്പഭംഗിയിൽ ഒരു രഥം നിർമ്മിച്ച് ദേവിയെ എഴുന്നള്ളിക്കുന്ന രഥോത്സവത്തിന് തുടക്കം കുറിച്ചത് ഒരു പക്ഷേ കേരളത്തിൽ ആദ്യമായിട്ടാണ്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കരിമരുന്ന് ഉപയോഗവും ഒഴിവാക്കി മാതൃകയായി.
ദീർഘകാലം ക്ഷേത്ര ഭാരവാഹിയായിരുന്ന അധ്യാപക ശ്രേഷ്ഠൻ അന്തരിച്ച തീമ്പനാൽ ഗോപാലപിള്ള സാറിന്റെ പേരിൽ T. N. G മെമ്മോറിയൽ ആധ്യാത്മിക റഫറൻസ് ലൈബ്രറി ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ഏറെ പുതുമയുള്ള കാര്യമാണ്.
ശ്രീഭദ്രാമൃതം ജീവകാരുണ്യ പദ്ധതി ധാരാളം ആളുകൾ കൈത്താങ്ങായി മാറിക്കൊണ്ടിരിക്കുന്നു എന്നതും മണക്കാട്ട് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
ശ്രീഭദ്രാ വാദ്യകലാ സമിതിയുടെ പ്രവർത്തനങ്ങളും മികവുറ്റതാണ്.
വർഷങ്ങളായി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കുള്ള അന്നദാനം മണ്ഡലകാലത്തു മാത്രമല്ല എല്ലാ മാസവും നൽകാനും ക്ഷേത്രത്തിന് കഴിയുന്നു.
ഒരു ക്ഷേത്രം വിശ്വാസപെരുമ കൊണ്ടും, ഭക്തർക്ക് ലഭ്യമാകുന്ന അനുഭവസാക്ഷ്യം കൊണ്ടും മികച്ചതാവുക സ്വാഭാവികം. ഒപ്പം വിവിധ മേഖലകളിൽ, ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് കാലേകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുന്ന ക്രാന്തദർശികളായ ഭാരവാഹികൾ ആണ് നാടിന് മുതൽക്കൂട്ട്. അക്ഷരാത്ഥത്തിൽ അനുഗ്രഹവും ആശ്രയവുമായി മാറുകയാണ് ഈ ക്ഷേത്രം.
ഞാൻ ഓടിക്കളിച്ച - ഗീതയും, രാമായണവും, ഭാഗവതവും എല്ലാം കേട്ടും, പിന്നീടു വായിച്ചും, പഠിച്ചും വളർന്ന മണക്കാട്ട് ക്ഷേത്രത്തെക്കുറിച്ച് 'ഹന്ത ഭാഗ്യം ജനാനാം ' എന്നല്ലാതെ മറ്റെന്താണ് പറയുക?