2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

വിഷ്ണുസഹസ്രനാമ പഠനം



വിഷ്ണുസഹസ്രനാമ പഠനം

ഓം നമോ ഭഗവതേ വാസുദേവായ

1.വിശ്വം  -   ജഗത്തുതന്നെയായിരിക്കുന്ന ആള്‍
2.വിഷ്ണുഃ  -   എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍
3.വഷട്കാരഃ  -   യാതൊരാളെ ഉദ്ദേശിച്ച് യ‍ജ്ഞം ചെയ്യുന്നുവോ അയാള്‍
4.ഭൂതഭവ്യഭവത്പ്രഭുഃ  -   ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മുന്ന് കാലങ്ങളുടെയും പ്രഭു.
5.ഭൂതക‍ൃത്  -   സ‍ൃഷ്ടികര്‍ത്താവിന്‍റെ രൂപത്തില്‍ ഭൂതങ്ങളെ സ‍ൃഷ്ടിക്കുന്നവന്‍
6. ഭൂതഭ‍ൃത്  -   ഭൂതജാലങ്ങളെ ഭരിക്കുന്നവന്‍ അഥവാ പാലിക്കുന്നവന്‍
7.ഭാവഃ   -   പ്രപഞ്ച രൂപത്തില്‍ ഭവിക്കുന്നവന്‍
8.ഭൂതാത്മാ  -   എല്ലാ ഭൂതങ്ങളുടേയും ആത്മാവായി അഥവാ അന്തര്‍യാമിയായിരിക്കുന്നവന്‍
9.ഭൂതഭാവനഃ  -   ഭൂതങ്ങളുടെ സ‍ൃഷ്ടിയും പോഷണവും ചെയ്യുന്നവന്‍
10.പൂതാത്മാ  -   പരിശുദ്ധമായ സ്വരൂപത്തോട് കൂടിയവന്‍, അഥവാ പരിശുദ്ധനും ആത്മാവും ആയിട്ടുള്ളവന്‍
11.പരമാത്മാ  -   ശ്രേഷ്ടനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരമാത്മാവ്
12.മുക്താനാം പരമാഗതിഃ  -   മുക്തന്മാരായവര്‍ക്ക് ശ്രേഷ്ഠമായ ഗതിയായിട്ടുള്ളവന്‍
13.അവ്യയ  -   നാശമോ വികാരമോ ഇല്ലാത്തവന്‍
14.പുരുഷഃ  -   പുരത്തില്‍ അതായത് ശരീരത്തില്‍ ശയിക്കുന്നവന്‍ അഥവാ ജീവാത്മാവായിരിക്കുന്നവന്‍.
15.സാക്ഷീ  -   തന്‍റെ ദിവ്യജ്ഞാന ദ‍ൃഷ്ടിയില്‍ എല്ലാം കാണുന്നവന്‍
16.ക്ഷേത്രജ്ഞഃ  -   ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവന്‍
17.അക്ഷരഃ  -   ക്ഷരം അതായത് നാശം ഇല്ലാത്തവന്‍
18.യോഗഃ  -   മനസ്സിനേയും ജ്ഞാനേന്ദ്രിയങ്ങളേയും അടക്കി ജീവാത്മപരമാത്മൈക്യഭാവത്തെ പ്രാപിക്കുന്നതാണ് ‍യോഗം. ഇങ്ങിനെയുള്ള യോഗം കൊണ്ട് പ്രാപിക്കപ്പെടുകയാല്‍ യോഗം എന്ന പദം കൊണ്ടുതന്നെ അറിയപ്പെടുന്നവന്‍.
19.യോഗവിദാം നേതാ  -   യോഗത്തെ അറിഞ്ഞു ശീലിക്കുന്നവരുടെ നേതാവ്
20.പ്രധാനപുരുഷേശ്വരഃ  -   പ്രധാനം അതായത് പ്രക‍ൃതിയുടെയും പുരുഷന്‍. ജീവന്‍റെ അധീശ്വരനായിട്ടുള്ളവന്‍
21.നാരസിംഹവപുഃ  -   നരസിംഹത്തിന്‍റെ സ്വരൂപം പൂണ്ടവന്‍.
23 കേശവന്‍  -   സുന്ദരമായ കേശത്തോടുകൂടിയവന്‍. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ ആരുടെ അധീനത്തില്‍ ഇരിക്കുന്നുവോ അവന്‍, കേശി എന്ന അസുരനെ കൊന്നവന്‍, കാരണജലത്തില്‍ പള്ളികൊള്ളുന്നവന്‍.
24. പുരുഷോത്തമ  -   പുരുഷന്മാരില്‍ വെച്ച് ഉത്തമനായിരിക്കുന്നവന്‍
25. സര്‍വ്വഃ  -   സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും ഉത്ഭവസ്ഥിതി-, നാശങ്ങള്‍ക്ക് സ്ഥാനമായിട്ടുള്ളവന്‍
26.ശര്‍വ്വഃ  -   സകലതിനേയും (പ്രളയകാലത്ത്) നശിപ്പിക്കുന്നവന്‍
27 ശിവഃ  -   ഗുണത്രയ വിമുക്തനായിരിക്കുന്നവന്‍.
28.സ്ഥാണുഃ  -   സ്ഥിരനായിരിക്കുന്നവന്‍
29.ഭൂതാദിഃ  -   സമസ്തഭൂതങ്ങളുടേയും ആദികാരണമായവന്‍
30.അവ്യയഃ നിധിഃ  -   പ്രളയകാലത്തില്‍ സകല വസ്തുക്കളേയും നിധാനം ചെയ്യുന്നതിനാല്‍ നിധി, നാശമില്ലാത്ത നിധിയായവന്‍.
31.സംഭവഃ  -   ഉത്തമമായ ജന്മത്തോടു കൂടിയവന്‍.
32.ഭാവനഃ  -   സകല ഫലങ്ങളേയും ദാനം ചെയ്യുന്നവന്‍
33.ഭര്‍ത്ത  -   പ്രപഞ്ചത്തെ ഭരിക്കുന്നവന്‍
34.പ്രഭവഃ   -   സകലഭൂതങ്ങളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍
35.പ്രഭുഃ  -   എല്ലാ ക്രിയകളിലും അതിയായ സാമര്‍ത്ഥ്യമുള്ളവന്‍.
36.ഈശ്വരഃ  -   നിരുപാദികമായ ഐശ്വര്യത്തോടുകൂടിയവന്‍
37.സ്വയംഭൂഃ  -   തന്നത്താന്‍ ഉണ്ടായവന്‍
38.ശംഭുഃ  -   ഭക്തന്മാര്‍ക്ക് സുഖത്തെ ഉണ്ടാക്കുന്നവന്‍
39.ആദിത്യഃ  -   ആദിത്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നവന്‍. അഥവാ (അദിതിയുടെ) ഭൂമിയുടെ പതി. പന്ത്രണ്ട് ആദിത്യന്മാരില്‍ വിഷ്ണു എന്ന ആദിത്യന്‍.
40.പുഷ്കരാക്ഷഃ  -   താമരയോട് സാദ‍ൃശ്യമുള്ള അക്ഷികളുള്ളവന്‍.
41.മഹാസ്വനഃ  -   വേദരൂപമായ മംഗളസ്വനത്തോട് കൂടിയവന്‍.
42.അനാദിനിധനഃ  -   ജന്മവും വിനാശവും ഇല്ലാത്തവന്‍.
43.ധാതാ  -   സങ്കര്‍ഷണമൂര്‍ത്തിയുടെ രൂപത്തില്‍ വിശ്വത്തെ ധരിക്കുന്നവന്‍.
44.വിധാതാ  -   കര്‍മ്മങ്ങളുടെയും കര്‍മ്മഫലങ്ങളുടെയും സ‍ൃഷ്ടികര്‍ത്താവ്.
45.ധാതുരുത്തമഃ  -   വിശേഷരൂപത്തില്‍ എല്ലാം ധരിക്കുന്നവന്‍. എല്ലാ ധാതുക്കളിലും വെച്ചു ഉത്തമമായ ചിദ്ധാതുവായിരിക്കുന്നവന്‍ (കാര്യകാരണരൂപമായ സകല ലോകങ്ങളും ധരിക്കുന്നവന്‍). ധാതു-, ഉല്‍ക‍ൃഷ്ടപദാര്‍ത്ഥങ്ങളില്‍ വെച്ച് ശ്രേഷ്ടമാകയാല്‍ ഉത്തമന്‍.
46.അപ്രമേയഃ  -   പ്രത്യക്ഷപ്രമാണം, അനുമാനം, അര‍ത്ഥാപത്തിപ്രമാണം, അഭാവരൂപമായ പ്രമാണം, ശാസ്ത്രപ്രമാണം, എന്നിവയാലൊന്നും തന്നെ അറിയപ്പെടാത്തവന്‍
47.ഹ‍ൃഷീകേശഃ  -   ഹ‍ൃഷികങ്ങളുടെ അതായത് ഇന്ദ്രമയങ്ങളുടെ അധീശ്വരന്‍. സൂര്യചന്ദ്രരൂപങ്ങളില്‍ രശ്മികളാകുന്ന കേശങ്ങളോടുകൂടിയവന്‍
48.പദ്മനാഭഃ  -   നാഭിയില്‍ പദ്മമുള്ളവന്‍
49.അമരപ്രഭുഃ  -   ദേവന്മാരുടെ പ്രഭുവായിരിക്കുന്നവന്‍
50.വിശ്വകര്‍മ്മ  -   എല്ലാ കര്‍മ്മങ്ങളും ആരുടെ പ്രവര്‍ത്തിയാണോ അവന്‍. വിചിത്രമായ നിര്‍മ്മാണ ശക്തിയുള്ളവന്‍. ദേവശില്പിയായ ത്വഷ്ടാവിനോട് തുല്യനായവന്‍
51.മനുഃ  -   മനനം ചെയ്യുന്നവന്‍
52.ത്വഷ്ടാ  -   സംഹാരകാലത്തില്‍ സകലപ്രാണികളേയും തനൂകരിക്കുന്നവന്‍ അഥവാ ക്ഷീണിപ്പിക്കുന്നവന്‍
53.സ്ഥവിഷ്ടഃ  -   അത്യധികം സ്ഥൂലനായവന്‍
54.സ്ഥവിരഃ ധ്രുവഃ  -   പുരാതനനാകയാല്‍ ധ്രുവനായിട്ടുള്ളവന്‍
55.അഗ്രാഹ്യഃ  -   കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍
56.ശാശ്വതഃ  -   സര്‍വ്വകാലങ്ങളിലും ഭവിക്കുന്നവന്‍.
57.ക‍ൃഷ്ണഃ  -   സത്താവാചകമായ ക‍ൃഷ് ധാതുവും ആനന്ദവാചകമായ ണ കാരവും ചേര്‍ന്നുണ്ടായതാണ് ക‍ൃഷ്ണശബ്ദം. ഈ രണ്ട് ഭാവങ്ങളും ഉള്ളവന്‍. നിറം കറുപ്പായതിനാലും ക‍ൃഷ്ണന്‍
58.ലോഹിതാക്ഷഃ  -   രക്തവര്‍ണ്ണമായ നേത്രങ്ങളോട് കൂടിയവന്‍
59.പ്രതര്‍ദ്ദനഃ  -   പ്രളയകാലത്തില്‍ എല്ലാ ജീവികളേയും പ്രതര്‍ദ്ദനം അഥവാ ഹിസിക്കുന്നവന്‍.
60.പ്രഭൂതഃ  -   ജ്ഞാനം, ഐശ്വര്യം മുതലായ ഗുണങ്ങളോ‍‍ട് കൂടിയവന്‍.
61.ത്രികകുബ്ധാമ  -   ഉര്‍ദ്ധ്വ, മദ്ധ്യ, അധോഭാഗങ്ങളാകുന്ന മൂന്നു ദിക്കുകള്‍ക്ക് ആശ്രയമാകുന്നവന്‍.
62.പിവിത്രം  -   എല്ലാറ്റിനേയും പവിത്രമാക്കുന്നവന്‍
63.മംഗളംപരം  -   എല്ലാ അശുഭങ്ങളും ദൂരികരിക്കുന്ന മംഗളസ്വരൂപനും, സര്‍വ്വഭൂതങ്ങളിലും വെച്ച് ഉത്തമമായും ഇരിക്കുന്നവന്‍.
64.ഈശാനഃ  -   സര്‍വ്വഭൂതങ്ങളേയും നിയന്ത്രണം ചെയ്യുന്നവന്‍.
65.പ്രാണദഃ  -   പ്രാണങ്ങളെ ദാനം ചെയ്യുന്നവന്‍
66.പ്രാണഃ  -   പ്രാണനം ചെയ്യുന്നവന്‍ അഥവാ ശ്വാസപ്രശ്വാസങ്ങള്‍ എടുക്കുന്നവന്‍, ജീവികളുടെ ജീവന്‍
67.ജേഷ്ഠഃ   -   ഏറ്റവും വ‍ൃദ്ധനായിട്ടുള്ളവന്‍
68.ശ്രേഷ്ഠഃ  -   സര്‍വ്വാധികമായ പ്രശംസയെ അര്‍ഹിക്കുന്നവന്‍ അഥവാ എല്ലാറ്റിനേയും അതിശയിക്കുന്നവന്‍.
69.പ്രജാപതിഃ  -   എല്ലാ പ്രജകളുടെയും പതിയായിരിക്കുന്നവന്‍
70.ഹിരണ്യഗര്‍ഭഃ  -   ബ്രഹ്മാണ്ഢരൂപമായ ഹിരണ്മയാണ്ഡത്തിന്‍റെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന ബ്രഹ്മാവിന്‍റെ ആത്മസ്വരൂപമായിരിക്കുന്നവന്‍
71.ഭൂഗര്‍ഭഃ  -   ഭൂമി ആരുടെ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്നുവോ അവന്‍
72.മാധവഃ  -   മഹാലക്ഷ്മിയുടെ ഭര്‍ത്താവ്.
73.മധുസൂദനഃ  -   മധുവെന്ന അസുരനെ കൊന്നവന്‍
74.ഈശ്വരഃ  -   സര്‍വ്വശക്തിമാന്‍
75.വിക്രമീ  -   ശൗര്യത്തോട് കൂടിയവന്‍
76.ധന്വീ  -   ശാര്‍ങ്ഗം എന്നുപേരായ ധനുസ്സോടുകൂടിയവന്‍
77.മേധാവീ  -   ബുദ്ധിസാമര്‍ത്ഥ്യമുള്ളവന്‍
78.വിക്രമഃ  -   ജഗത്തിനെ ലംഘനം ചെയ്തവന്‍ (വി എന്നതിന് പക്ഷി എന്ന അര്‍ത്ഥം കൂടിയുണ്ട്). ഗരുഡന്‍റെ പുറത്ത് ഗമനം ചെയ്യുന്നവന്‍
79.ക്രമഃ  -   ക്രമണം അഥവാ ലംഘനം ചെയ്യുന്നതിനോ ക്രമത്തിനോ കാരണമായവന്‍
80.അനുത്തമഃ  -   ഇവനില്‍ നിന്ന് ഉത്തമമായി മറ്റൊരുവന്‍ ഇല്ലാത്തവന്‍
81.ദുരാധര്‍ഷഃ  -   ആരാലും ആക്രമിക്കപ്പെടുവാന്‍ കഴിയാത്തവന്‍
82.ക‍ൃതജ്ഞഃ  -   ജീവികളുടെ ക‍ൃത്യമായ കര്‍മ്മങ്ങളെ അറിയുന്നവന്‍
83.ക‍ൃതിഃ  -   സര്‍വ്വാത്മനാകയാല്‍ എല്ലാ ക്രിയകള്‍ക്കും ആധാരമായവന്‍
84.ആത്മവാന്‍  -   സ്വന്തം മഹിമാവില്‍ പ്രതിഷ്ഠിതന്‍
85.സുരേശഃ  -   ദേവന്മാരുടെ ഈശന്‍. ശോഭനമായിട്ടുള്ളതിനെ ദാനം ചെയ്യുന്നവന്‍
86.ശരണം  -   ദുഃഖിതന്മാരുടെ ആര്‍ത്തിയെ ഹരിക്കുന്നവന്‍
87.ശര്‍മ്മ  -   പരമാനന്ദസ്വരൂപന്‍
88.വിശ്വരേതഃ  -   വിശ്വത്തിന്‍റെ കാരണമായവന്‍
89.പ്രജാഭവഃ  -   എല്ലാ പ്രജകളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍
90.അഹഃ  -   പ്രകാശസ്വരൂപന്‍
91.സംവത്സരഃ  -   കാലസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
92.വ്യാളഃ  -   സര്‍പ്പത്തെപോലെ പിടിക്കുവാന്‍ കഴിയാത്തവന്‍
93.പ്രത്യയഃ  -   പ്രജ്ഞാസ്വരൂപന്‍
94.സര്‍വ്വദര്‍ശനഃ  -   ദര്‍ശനാത്മകങ്ങളായ കണ്ണുകളുള്ളവന്‍
95.അജഃ  -   ജന്മം സ്വീകരിക്കാത്തവന്‍
96.സര്‍വ്വേശ്വരഃ  -   എല്ലാ ഈശ്വരന്മാരുടേയും ഈശ്വരനായിട്ടുള്ളവന്‍
97.സിദ്ധഃ  -   നിത്യസിദ്ധസ്വരൂപന്‍
98.സിദ്ധിഃ  -   എല്ലാ വസ്തുക്കളിലും ജ്ഞാനസ്വരൂപമായിട്ടുള്ളവന്‍
99.സര്‍വ്വാദിഃ  -   സര്‍വ്വഭൂതങ്ങളുടേയും ആദികാരണമായവന്‍
100.അച്യുത  -   നാശമില്ലാത്തവന്‍
101.വ‍ൃഷാകപിഃ   -   വ‍ൃഷം എന്നാല്‍ ധര്‍മ്മം. വെള്ളത്തില്‍ നിന്ന് ഭൂമിയെ ഉദ്ധരിച്ചവനാകയാല്‍ കപി. ധര്‍മ്മരൂപനും കപിരൂപനും ആകയാല്‍ വ‍ൃഷാകപി.
102.അമേയാത്മാ  -   അളക്കാന്‍ സാധിക്കാത്ത സ്വരൂപമുള്ളവന്‍.
103.സര്‍വ്വയോഗവിനിസ്സ‍ൃതഃ  -   എല്ലാ ബന്ധങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നവന്‍.
104.വസുഃ  -   എല്ലാ ഭൂതങ്ങള്‍ക്കും വാസസ്ഥാനമായവന്‍ അഥവാ എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്‍.
105.വസുമനാഃ  -   പ്രശസ്ഥമായ മനസ്സോടുകൂടിയവന്‍
106.സത്യഃ  -   സത്യസ്വരൂപന്‍. സത് എന്നാല്‍ പ്രാണങ്ങള്‍, തി എന്നാല്‍ അന്നം, യം എന്നാല്‍ സൂര്യന്‍. പ്രാണരൂപനും, അന്നരൂപനും, സൂര്യരൂപനുമായവന്‍.
107.സമാത്മാ  -   എല്ലാ പ്രാണിജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവുള്ളവന്‍
108.സമ്മിതഃ  -   സകലപദാര്‍ത്ഥങ്ങളെക്കൊണ്ടും പരിച്ഛേദിക്കപ്പെടുന്നവന്‍.
109.സമഃ  -   എല്ലാ കാലങ്ങളിലും യാതൊരുവികാരങ്ങളോടും കൂടിയല്ലാത്തവന്‍. മഹാലക്ഷ്മിയോടുകൂടിയവന്‍ എന്നും അര്‍ത്ഥമുണ്ട്.
110.അമോഘഃ  -   പൂജാ, സ്തുതി, സ്മരണം, എന്നിവ ചെയ്താല്‍ സമ്പൂര്‍ണ്ണമായ ഫലം ദാനം ചെയ്യുന്നവന്‍
111.പുണ്ഡരീകാക്ഷഃ  -   ഹ‍ൃദയമാകുന്ന പുണ്ഡരീകത്തില്‍ വ്യാപിച്ചിരിക്കുന്നവന്‍. പുണ്ഡരീകങ്ങള്‍ പോലെയുള്ള അക്ഷികളോടുകൂടിയവന്‍
112.വ‍ൃഷകര്‍മ്മ  -   ധര്‍മ്മരൂപമായ കര്‍മ്മത്തോടുകൂടിയവന്‍
113.വ‍ൃഷാക‍ൃതിഃ  -   ധര്‍മ്മത്തിനുവേണ്ടിത്തന്നെയുള്ള ശരീരത്തോടുകൂടിയവന്‍.
114.രുദ്രഃ  -   (പ്രളയകാലത്ത് പ്രജകളെ സംഹരിച്ചുകൊണ്ടും) രോദിപ്പിക്കുന്നവന്‍. രുത്തിനെ (വാക്കിനെ) ദാനം ചെയ്യുന്നവന്‍. രു (ദുഃഖകാരണം) ദൂരീകരിക്കുന്നവന്‍.
115.ബഹുശിരഃ  -   അനേകം ശിരസ്സുകളുള്ളവന്‍.
116.ബഭ്രുഃ  -   ലോകങ്ങളെ ഭരിക്കുന്നവന്‍
117.വിശ്വയോനിഃ  -   വിശ്വോല്പത്തിക്ക് കാരണമായവന്‍
118.ശുചിശ്രവാഃ  -   കേള്‍ക്കുവാന്‍ പറ്റിയ പരിശുദ്ധങ്ങളായ നാമങ്ങളുള്ളവന്‍. പവിത്രമായ കീര്‍ത്തിയുള്ളവന്‍
119.അമ‍ൃതഃ  -   മരണം ഇല്ലാത്തവന്‍
120. ശാശ്വതസ്ഥാണുഃ  -   നിത്യനും സ്ഥിരനും ആയിട്ടുള്ളവന്‍.
121.വരാരോഹഃ  -   ശ്രേഷ്ഠമായ മടിത്തട്ടുള്ളവന്‍. ഉത്തമമായ ആരോഹണമുള്ളവന്‍.
122.മഹാതപാഃ  -   മഹത്തായ (ജ്ഞാനമായ) തപസ്സോടുകൂടിയവന്‍.
123.സര്‍വ്വഗഃ  -   സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവന്‍. എല്ലായിടത്തും ഗമിക്കുന്നവന്‍
124.സര്‍വ്വവിദ്ഭാനുഃ  -   സര്‍വ്വജ്ഞനും തേജസ്വിയുമായിരിക്കുന്നവന്‍.
125.വിഷ്വക്സേനഃ  -   യാതൊരാള്‍ യുദ്ധത്തിന് പുറപ്പെടുമ്പോള്‍ത്തന്നെ ശത്രുസൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആള്‍
126. ജനാര്‍ദ്ദനഃ  -   ദുര്‍ജനങ്ങളെ പീഡിപ്പിക്കുന്നവന്‍
127.വേദഃ  -   വേദസ്വരൂപന്‍. ജ്ഞാനത്തെ പ്രാപിക്കുന്നവന്‍
128.വേദവിത്  -   വേദവും വേദാര്‍ത്ഥവും ശരിയായി അറിയുന്നവന്‍
129. അവ്യങ്ഗഃ  -   ജ്ഞാനാദികളെക്കൊണ്ട് പരിപൂര്‍ണ്ണന്‍. ഒരുവിധത്തിലും വികലനല്ലാത്തവന്‍
130. വേദാംഗഃ  -   വേദങ്ങളാകുന്ന അംഗങ്ങളോടുകൂടിയവന്‍
131. വേദവിത്  -   വേദങ്ങളെ അറിയുന്നവന്‍
132. കവിഃ  -   എല്ലാം കാണുന്നവന്‍
133. ലോകാദ്ധ്യക്ഷഃ  -   ലോകങ്ങളെ നിരീക്ഷണം ചെയ്യുന്നവന്‍
134. സുരാദ്ധ്യക്ഷഃ  -   സുരന്മാരുടെ അദ്ധ്യക്ഷന്‍
135. ധര്‍മ്മാദ്ധ്യക്ഷഃ  -   ധര്‍മ്മാധര്‍മ്മങ്ങളെ നേരിട്ട് നോക്കിക്കൊണ്ടിരിക്കുന്നവന്‍
136. ക‍ൃതാക‍ൃതഃ  -   കാര്യരൂപത്തില്‍ ക‍ൃതനും, കാരണരൂപത്തില്‍ അക‍ൃതനുമായിരിക്കുന്നവന്‍
137. ചതുരാത്മാ  -   സ‍ൃഷ്ട്യാദികള്‍ക്കുവേണ്ടി നാല് വിഭൂതികള്‍ അഥവാ ശരീരങ്ങള്‍ ഉള്ളവന്‍
138. ചതുര്‍വ്യൂഹഃ  -   തന്നത്താന്‍ നാലുമൂര്‍ത്തികളായിത്തീരുന്നവന്‍ (വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍)
139. ചതുര്‍ദംഷ്ട്രഃ  -   നാല് ദംഷ്ട്രങ്ങള്‍ ഉള്ളവന്‍ (ന‍ൃസിംഹധാരിയായവന്‍)
140. ചതുര്‍ഭുജഃ  -   നാല് ഭുജങ്ങളോടുകൂടിയവന്‍
141. ഭ്രാജിഷ്ണുഃ  -   പ്രകാശമാകുന്ന ഏകരസത്തോടുകൂടിയവന്‍
142. ഭോജനം  -   ഭോജ്യരൂപമാകയാല്‍ പ്രക‍ൃതിയെ അതായത് മായയെ ഭോജനം എന്നുപറയുന്നു.
143. ഭോക്താ  -   പുരുഷരൂപത്തില്‍ പ്രക‍ൃതിയെ അനുഭവിക്കുന്നവന്‍
144. സഹിഷ്ണുഃ  -   ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവന്‍ (അധഃകരിക്കുന്നവന്‍)
145. ജഗദാദിജഃ  -   ജഗത്തിന്‍റെ ആദിയില്‍ സ്വയം ജനിക്കുന്നവന്‍
146. അനഘഃ  -   പാപം ഇല്ലാത്തവന്‍
147. വിജയ  -   ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ടു ലോകത്തെ ജയിക്കുന്നവന്‍
148. ജേതാ  -   സകലഭൂതങ്ങളേയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവന്‍. എല്ലാറ്റിലും ഉല്‍ക‍ൃഷ്ടനായിരിക്കുന്നവന്‍.
149. വിശ്വയോനിഃ  -   വിശിവത്തിന്‍റെ ഉത്പത്തിസ്ഥാനമായിട്ടുള്ളവന്‍
150. പുനര്‍വസുഃ  -   ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ വീണ്ടും വീണ്ടും ശരീരങ്ങളില്‍ വസിക്കുന്നവന്‍
151. ഉപേന്ദ്രഃ  -   ഇന്ദ്രന്‍റെ അനുജന്‍റെ രൂപത്തില്‍ ഉപഗമിച്ചവന്‍ (അദീതിപുത്രനായ വാമനനായി അവതരിച്ചവന്‍)
152. വാമനഃ  -   വാമനന്‍റെ രൂപത്തില്‍ ജനിച്ചവന്‍. നല്ലപോലെ ഭജിക്കപ്പെടേണ്ടവന്‍.
153. പ്രാംശുഃ  -   മൂന്നുലോകങ്ങളേയും അതിക്രമിക്കുമ്പോള്‍ ഉയരമുള്ളവനായവന്‍
154. അമോഘഃ  -   വ്യര്‍ത്ഥമല്ലാത്ത പ്രവര്‍ത്തിയോടുകൂടിയവന്‍
155. ശുചിഃ  -   സ്മരിക്കുന്നവരേയും, സ്തുതിക്കുന്നവരേയും, പൂജിക്കുന്നവരേയും പരിശുദ്ധമാക്കുന്നവന്‍
156. ഊര്‍ജ്ജിതഃ  -   അത്യധികം ബലശാലി
157. അതീന്ദ്രഃ  -   ജ്ഞാനൈശ്വര്യാദികളെക്കൊണ്ട് ഇന്ദ്രനെ അതിക്രമിച്ചു നില്‍ക്കുന്നവന്‍.
158. സംഗ്രഹഃ  -   പ്രളയകാലത്തില്‍ എല്ലാത്തിന്‍റേയും സംഗ്രഹമായിരിക്കുന്നവന്‍
159. സര്‍ഗ്ഗഃ  -   സ‍ൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്‍റെ രൂപമായിരിക്കുന്നവന്‍, സ‍ൃഷ്ടിയുടെ കാരണമായവന്‍
160. ധ‍ൃതാത്മാ  -   ഏകരൂപത്തില്‍ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവന്‍
161. നിയമഃ  -   അവരവരുടെ അധികാരങ്ങളില്‍ പ്രജകളെ നിയമിക്കുന്നവന്‍
162.യമഃ  -   അന്തഃകരണത്തില്‍ സ്ഥിതിചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവന്‍
163. വേദ്യഃ  -   മോക്ഷേച്ഛുക്കളാല്‍ അറിയപ്പെടാന്‍ യോഗ്യന്‍
164.വൈദ്യഃ  -   സകലവിദ്യകളേയും അറിയുന്നവന്‍
165. സദായോഗീ  -   എല്ലായ്പ്പോഴും പ്രത്യക്ഷസ്വരൂപനായിരിക്കുന്നവന്‍
166.വീരഹാ  -   ധര്‍മ്മസംരക്ഷണത്തിനായി വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍
167.മാധവഃ  -   മാ അതായത് വിദ്യയുടെ അധിപതി
168.മധുഃ  -   മധു (തേന്‍ പോലെ പ്രീതി ജനിപ്പിക്കുന്നവന്‍
169.അതീന്ദ്രിയഃ  -   ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കാത്തവന്‍
170.മഹാമായാഃ  -   മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍
171.മഹോത്സാഹഃ  -   ലോകത്തിന്‍റെ സ‍ൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍
172.മഹാബലഃ  -   എല്ലാ ബലവാന്മാരിലും വെച്ച് ഐറ്റവും ബലവാന്‍
173.മഹാബുദ്ധിഃ  -   ബുദ്ധിമാന്മാരില്‍വെച്ച് ഏറ്റവും ബുദ്ധിമാന്‍
174.മഹാവീര്യഃ  -   സംസാരത്തിന്‍റെ ഉത്പത്തിക്ക് കാരണരൂപമായ മഹാവീര്യത്തോടുകൂടിയവന്‍
175.മഹാശക്തിഃ  -   മഹത്തായ ശക്തിയോടുകൂടിയവന്‍
176.മഹാദ്യുതിഃ  -   മഹത്തായ ജ്യോതിസ്സോടുകൂടിയവന്‍
177.അനിര്‍ദേശ്യവപുഃ  -   എന്താണെന്ന് അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോടുകൂടിയവന്‍
178.ശ്രീമാന്‍  -   ഐശ്വര്യരൂപമായ സകല ശ്രീയോടും കൂടിയവന്‍
179.അമേയാത്മാ  -   ആരാലും അനുഗമിക്കാപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോടുകൂടിയവന്‍
180.മഹാദ്രിധ‍ൃക്  -   മന്ദരപര്‍വ്വതം, ഗോവര്‍ദ്ധനപര്‍വ്വതം എന്നീ മഹല്‍ പര്‍വ്വതങ്ങളെ ധരിച്ചവന്‍
181.മഹേഷ്വാസഃ  -   മഹത്തായ വില്ലോടുകൂടിയവന്‍
182.മഹീഭര്‍ത്താ  -   ഭൂമിദേവിയെ ധരിച്ചിട്ടുള്ളവന്‍
183.ശ്രീനിവാസഃ  -   ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോടുകൂടിയവന്‍
184.സതാംഗതിഃ  -   സജ്ജനങ്ങള്‍ക്ക് പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍
185.അനിരുദ്ധഃ  -   പ്രാദുര്‍ഭാവാവസരങ്ങളില്‍ ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍
186.സുരാനന്ദഃ  -   സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍
187.ഗോവിന്ദഃ  -   ഭൂമി പാതാളത്തിലേക്കു താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍. ഗോക്കളുടെ ഇന്ദ്രത്വത്തെപ്രാപിച്ചവന്‍
188.ഗോവിദാംപതിഃ  -   വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.
189.മരീചിഃ  -   തേജസ്വികള്‍ക്കും പരമമായ തേജസ്സായിരിക്കുന്നവന്‍
190.ദമനഃ  -   തന്‍റെ അധികാരത്തില്‍ നിന്നും തെറ്റിനടക്കുന്നവരെ ദമനം ചെയ്യുന്നവന്‍
191.ഹംസഃ   -   അഹം സഃ എന്നുള്ള താദാത്മ്യഭാവത്തെ ഭാവന ചെയ്യുന്നവരുടെ സംസാരഭയത്തെ ഹനിക്കുന്നവന്‍. എല്ലാ ശരീരങ്ങളിലും സഞ്ചരിക്കുന്നവന്‍
192.സുപര്‍ണ്ണഃ  -   ധര്‍മ്മാധര്‍മ്മങ്ങളാകുന്ന സുന്ദരങ്ങളായ രണ്ടു ചിറകുകളുള്ളവന്‍
193.ഭുജഗോത്തമഃ  -   അനന്തന്‍, വാസുകി മുതലായ നാഗങ്ങളാകുന്ന വിഭുതികളോടുകൂടിയവന്‍
194.ഹിരണ്യനാഭഃ  -   സ്വര്‍ണ്ണം പോലെ മംഗളകരമായ നാഭിയോടുകൂടിയവന്‍. ഹിതകരവും രമണീയവുമായ നാഭിയുള്ളവന്‍
195.സുതപാഃ  -   നരനാരായണന്മാരുടെ രൂപത്തില്‍ ശോഭനമായ തപസ്സനുഷ്ഠിക്കുന്നവന്‍
196.പദ്മനാഭഃ  -   താമരപൂപോലെ സുന്ദരവും വ‍ൃത്താക‍ൃതിയിലുള്ളതുമായ നാഭിയോടുകൂടിയവന്‍. ജനങ്ങളുടെ ഹ‍ൃദയകമല നാഭിയുടെ മദ്ധ്യത്തില്‍ ശോഭിക്കുന്നവന്‍
197.പ്രജാപതിഃ  -   പ്രജയുടെ പതി അതായത് പിതാവ്
198.അമ‍ൃത്യുഃ  -   മ‍‍ൃത്യുവോ (വിനാശം) അതിന്‍റെ കാരണമോ ഇല്ലാത്തവന്‍
199.സര്‍വ്വദ‍ൃക്  -   ജ്ഞാനംകൊണ്ട് പ്രാണികളുടെ എല്ലാ ചേഷ്ടിതങ്ങളും ദര്‍ശിക്കുന്നവന്‍
200.സിംഹഃ  -   ഹിംസിക്കുന്നവന്‍
201.സന്ധാതാ  -   പുരുഷന്മാരെ അവരുടെ കര്‍മ്മഫലങ്ങളോട് സന്ധിപ്പിക്കുന്നവന്‍
202 സന്ധിമാന്‍  -   ഫലങ്ങളെ അനുഭവിക്കുന്നവന്‍
203.സ്ഥിരഃ  -   എപ്പോഴും ഏകരൂപനായിരിക്കുന്നവന്‍
204.അജഃ  -   ഭക്തന്മാരുടെ ഹ‍ൃദയത്തിലേക്ക് ഗമിക്കുന്നവന്‍. ശത്രുക്കളെ ദൂരത്തേക്ക് അകറ്റുന്നവന്‍
205.ദുര്‍മര്‍ഷണഃ  -   അസുരന്മാരാല്‍ സഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍
206.ശാസ്താ  -   ശ്രുതിസ്മ‍ൃതികളാല്‍ എല്ലാവരേയും അനുശാസിക്കുന്നവന്‍
207.വിശ്രുതാത്മാ  -   സത്യജ്ഞാനാദിയാകുന്ന ലക്ഷണങ്ങളോടുകൂടിയ ആത്മാവായി വിശേഷേണ അറിയപ്പെടുന്നവന്‍
208.സുരാരിഹാ  -   സുരന്മാരുടെ ശത്രുക്കളെ കൊല്ലുന്നവന്‍
209.ഗുരുഃ  -   എല്ലാ വിദ്യകളുടേയും ഉപദേഷ്ടാവ്. എല്ലാവരുടേയും ജന്മദാതാവ്.
210.ഗുരുത്തമഃ  -   ബ്രഹ്മാദികള്‍ക്കും ബ്രഹ്മവിദ്യയെ പ്രദാനം ചെയ്യുന്നവന്‍
211.ധാമ  -   പരമമായ ജ്യോതിസ്സായിരിക്കുന്നവന്‍. എല്ലാ കാമങ്ങളുടെയും ആശ്രയമായിരിക്കുന്നവന്‍.
212.സത്യഃ  -   സത്യഭാഷണരൂപമായ ധര്‍മ്മസ്വരൂപന്‍.
213.സത്യപരാക്രമഃ  -   നിഷ്ഫലമാകാത്ത പരാക്രമത്തോടുകൂടിയവന്‍
214.നിമിഷഃ  -   യോഗനിദ്രയില്‍ അ‍ടച്ച കണ്ണുകളോടുകൂടിയവന്‍
215.അനിമിഷഃ  -   നിത്യപ്രബുദ്ധസ്വരൂപന്‍, മത്സ്യരൂപനായവന്‍
216.സ്രഗ്വീ  -   എപ്പോഴും വൈജയന്തി എന്ന മാലയെ ധരിച്ചിരിക്കുന്നവന്‍
217.വാചസ്പതിരുദാരധീഃ  -   വാക്കിന്‍റെ പതിയായും സകലപദാര്‍ത്ഥങ്ങളേയും പ്രത്യക്ഷീകരിക്കുന്ന ബുദ്ധിവൈഭവമുള്ളവനായും ഇരിക്കുന്നവന്‍
218.അഗ്രണീഃ  -   ഭക്തന്മാരെ ഉത്തമമായ പദത്തിലേക്ക് നയിക്കുന്നവന്‍
219.ഗ്രാമണീഃ  -   ഭൂതഗ്രാമത്തിന്‍റെ നേതാവായിരിക്കുന്നവന്‍
220.ശ്രീമാന്‍  -   സര്‍വ്വാതിശയിയായ ശ്രീ അതായത് കാന്തിയുള്ളവന്‍
221.ന്യായഃ  -   പ്രമാണങ്ങളെ അനുഗ്രഹിക്കുന്നതും ഭേദമില്ലായ്മയെ ഉണ്ടാക്കുന്നതുമായ തര്‍ക്കമായിരിക്കുന്നവന്‍
222.നേതാ  -   ജഗത്താകുന്ന യന്ത്രത്തെ ചലിപ്പിക്കുന്നവന്‍
223.സമീരണഃ  -   ശ്വാസരൂപത്തില്‍ ജീവികളെ ചേഷ്ടിപ്പിക്കുന്നവന്‍
224.സഹസ്രമൂര്‍ദ്ധാ  -   ആയിരം മൂര്‍ദ്ധാവുകള്‍ ഉള്ളവന്‍
225.വിശ്വാത്മാ  -   വിശ്വത്തിന്‍റെ ആത്മാവ്
226.സഹസ്രാക്ഷഃ  -   ആയിരം അക്ഷികളോടുകൂടിയവന്‍
227.സഹസ്രപാത്  -   ആയിരം പാദങ്ങളുള്ളവന്‍
228.ആവര്‍ത്തനഃ  -   സംസാരചക്രത്തെ തിരിച്ചുകൊണ്ടിരിക്കുന്നവന്‍
229.നിവ‍ൃത്താത്മാ  -   സംസാരബന്ധത്തില്‍ നിന്ന് വിടപ്പെട്ട സ്വരൂപത്തോടുകൂടിയവന്‍
230.സംവ‍ൃതഃ  -   എല്ലാറ്റിനേയും സംവരണം ചെയ്യുന്ന അവിദ്യകൊണ്ട് സംവരണം ചെയ്യപ്പെട്ടവന്‍
231.സംപ്രമര്‍ദ്ദനഃ  -   എല്ലാവരെയും മര്‍ദ്ദിക്കുന്നവന്‍
232.അഹഃ സംവര്‍ത്തകഃ  -   അഹസ്സുകളെ പ്രവര്‍ത്തിപ്പിക്കുന്ന സൂര്യരൂപത്തിലുള്ളവന്‍
233.വഹ്നിഃ  -   ഹവിസ്സിനെ വഹിക്കുന്നവന്‍
234.അനിലഃ  -   നിശ്ചിതമായ നിലയമില്ലാത്തവന്‍, ആദിയില്ലാത്തവന്‍
235.ധരണീധരഃ  -   അനന്തന്‍, ദിഗ്ഗജങ്ങള്‍, വരാഹം എന്നീരൂപത്തില്‍ ഭൂമിയെ ധരിക്കുന്നവന്‍
236.സുപ്രസാദഃ  -   ശോഭനമായിരിക്കുന്ന പ്രസാദ (കരുണ) ത്തോടുകൂടിയവന്‍
237.പ്രസന്നാത്മാ  -   ഗുണത്രയങ്ങളാല്‍ ദൂഷിതമല്ലാത്ത മനസ്സുള്ളവന്‍, കരുണാര്‍ദ്രസ്വഭാവം കൊണ്ടു പ്രസന്നമായ മനസ്സുള്ളവന്‍, സകലവിധകാമങ്ങളും സാധിച്ചവനാകയാല്‍ പ്രസന്നമായ മനസ്സുള്ളവന്‍
238.വിശ്വധ‍ൃക്ക്  -   വിശ്വത്തെ ധരിക്കുന്നവന്‍
239.വിശ്വഭുക്ക്  -   വിശ്വത്തെ ഭക്ഷിക്കുന്നവന്, അനുഭവിക്കുന്നവന്‍, പാലിക്കുന്നവന്‍
240.വിഭുഃ  -   വിവിധരൂപങ്ങളില്‍ ഭവിക്കുന്നവന്‍
241.സത്കര്‍ത്താ  -   സത്കാരം (പൂജ) ചെയ്യുന്നവന്‍
242.സത്ക‍ൃതഃ  -   പൂജിതന്മാരാലും പൂജിക്കപ്പെടുന്നവന്‍
243.സാധുഃ  -   ന്യായമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍
244.ജഹ്നുഃ  -   സംഹാരകാലത്തില്‍ ജീവന്മാരെ തന്നില്‍ ലയിപ്പിക്കുന്നവന്‍
245.നാരായണഃ  -   നാരങ്ങള്‍ (നരനില്‍ നിന്നുണ്ടാകുന്ന തത്ത്വങ്ങള്‍) അയനമായിരിക്കുന്നവന്‍, ജീവന്മാരുടെ അയനമായിരിക്കുന്നവന്‍, നാരം (ജലം) അയനമായിരിക്കുന്നവന്‍
246.നരഃ  -   നയിക്കുന്നവന്‍
247.അസംഖ്യേയഃ  -   സംഖ്യ അതായത് നാമരൂപഭേദാദികള്‍ ഇല്ലാത്തവന്‍
248.അപ്രമേയാത്മാ  -   പ്രമാണങ്ങളെക്കൊണ്ടു ഗ്രഹിക്കാന്‍ കഴിയാത്ത ആത്മാവോടുകൂടിയവന്‍
249.വിശിഷ്ടഃ  -   സര്‍വ്വാതിശയിയായിരിക്കുന്നവന്‍
250.ശിഷ്ടക‍ൃത്  -   ശാസനം ചെയ്യുന്നവന്‍, ശിഷ്ടന്മാരെ രക്ഷിക്കുന്നവന്‍
251.ശുചിഃ  -   മലിനഹീനന്‍
252.സിദ്ധാര്‍ത്ഥഃ  -   അര്‍ത്ഥിക്കുന്ന അര്‍ത്ഥം സിദ്ധമായവന്‍
253.സിദ്ധസങ്കല്പഃ  -   സങ്കല്പങ്ങള്‍ സിദ്ധമായവന്‍
254.സിദ്ധിദഃ  -   അനുഷ്ഠാതാക്കള്‍ക്ക് സിദ്ധിയെ (ഫലത്തെ) ദാനം ചെയ്യുന്നവന്‍
255.സിദ്ധിസാധനഃ  -   സിദ്ധിരൂപമായ ക്രിയയെ സാധിപ്പിക്കുന്നവന്‍
256.വ‍ൃഷാഹീ  -   വ‍ൃഷം (ധര്‍മ്മം അഥവാ പുണ്യം) പ്രകാശരൂപത്തിന് സദ‍ൃശമാകയാല്‍ അതുതന്നെയാണ് അഹസ്സ് (പകല്‍) ദ്വാദശാഹം മുതലായ യജ്ഞങ്ങളെ വ‍ൃഷാഹം എന്നു പറയുന്നു. വ‍ൃഷാഹത്തോടുകൂടിയവന്‍
257.വ‍ൃഷഭഃ  -   ഭക്തന്മാര്‍ക്ക് എല്ലാ അഭീഷ്ടങ്ങളേയും വര്‍ഷിക്കുന്നവന്‍
258.വിഷ്ണു  -   എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍ (വിക്രമണഃ)
259.വ‍ൃഷപര്‍വ്വാ  -   പരമധാമത്തിലേക്ക് പ്രവേശിക്കാന്‍ ഇച്ഛിക്കുന്നവര്‍ക്ക് ധര്‍മ്മരൂപങ്ങളായ പടവുകളായിരിക്കുന്നവന്‍
260.വ‍ൃഷോദരഃ  -   പ്രജകളെ വര്‍ഷിക്കുന്നതുപോലുള്ള ഉദരമുള്ളവന്‍
261.വര്‍ദ്ധനഃ  -   വര്‍ദ്ധിപ്പിക്കുന്നവന്‍
262.വര്‍ദ്ധമാനഃ  -   വര്‍ദ്ധിക്കുന്നവന്‍
263.വിവിക്തഃ  -   വര്‍ദ്ധിക്കുന്നവനെങ്കിലും പ്രത്യേകമായി നില്‍ക്കുന്നവന്‍
264.ശ്രുതിസാഗരഃ  -   ജലത്തിന് സമുദ്രം എന്നതുപോലെ ശ്രുതികള്‍ക്ക് സാഗരമായിരിക്കുന്നവന്‍
265.സുഭുജഃ  -   സുന്ദരങ്ങളായ ഭുജങ്ങളോടുകൂടിയവന്‍
266.ദുര്‍ധരഃ  -   മറ്റുള്ളവരാല്‍ ധാരണം ചെയ്യാന്‍ കഴിയാത്ത ലോകധാരകങ്ങളായ ഭൂമി മുതലായവയെ ധരിക്കുന്നവന്‍, മുമുക്ഷുക്കളാല്‍ ക്ലേശപൂര്‍വ്വകം ഹ‍ൃദയത്തില്‍ ധരിക്കപ്പെടുന്നവന്‍
267.വാഗ്മീ  -   വേദമതിയായ വാക്കിന്ന് ഉത്ഭവസ്ഥാനമായവന്‍
268.മഹേന്ദ്രഃ  -   മഹാനായ ഇന്ദ്രന്‍, ഈശ്വരന്മാര്‍ക്കും ഈശ്വരന്‍
269.വസുദഃ  -   ധനത്തെ ദാനം ചെയ്യുന്നവന്‍
270.വസുഃ  -   ധാനം ചെയ്യപ്പെടുന്ന ധനമായിരിക്കുന്നവന്‍, ആത്മസ്വരൂപത്തെ മായകൊണ്ട് മറയ്ക്കുന്നവന്‍, അന്തരീക്ഷത്തില്‍ വസിക്കുന്നവന്‍
271.നൈകരൂപഃ  -   ഏകമായ രൂപമില്ലാത്തവന്‍
272.ബ്രഹദ്രൂപഃ  -   മഹത്തായ (വരാഹാദി) രൂപങ്ങളെടുത്തവന്‍
273.ശിപിവിഷ്ടഃ  -   ശിപി (പശു) കളില്‍ (യജ്ഞരൂപത്തില്‍) സ്ഥിതിചെയ്യുന്നവന്‍, ശിപി (രശ്മി) കളില്‍ നിവിഷ്ടന്‍ (പ്രവേശിക്കുന്നവന്‍)
274.പ്രകാശനഃ  -   എല്ലാവസ്തുക്കളേയും പ്രകാശിപ്പിക്കുന്നവന്‍
275.ഓജസ്തേജോദ്യുതിധരഃ  -   ഓജസ്സ് (പ്രാണബലം), തേജസ്സ് (ശൗര്യാദി ഗുണങ്ങള്‍) ദ്യുതി (കാന്തി) എന്നിവയെ ധരിക്കുന്നവന്‍
276.പ്രകാശാത്മാ  -   പ്രകാശരൂപമായ ആത്മാവോടുകൂടിയവന്‍
277.പ്രതാപനഃ  -   സൂര്യന്‍ മുതലായ വിഭൂതികളാല്‍ ലോകത്തെ തപിപ്പിക്കുന്നവന്‍
278.ഋദ്ധഃ  -   ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം മുതലായവകൊണ്ട് സമ്പന്നന്‍
279.സ്പഷ്ടാക്ഷരഃ  -   ഭഗവദ്വാചകമായ ഓംകാരരൂപമായ അക്ഷരമായവന്‍
280.മന്ത്രഃ  -   വേദമന്ത്രസ്വരൂപനായവന്‍, മന്ത്രങ്ങളെക്കൊണ്ട് അറിയപ്പെടുന്നവന്‍
281.ചന്ദ്രാംശുഃ  -   ത‍‍‍ൃപ്തരായവര്‍ക്ക് ആഹ്ലാദം കൊടുക്കുന്ന ചന്ദ്രകിരണങ്ങളെപ്പോലെയുള്ളവന്‍
282.ഭാസ്കരദ്യുതിഃ  -   സൂര്യതേജസ്സിനോടു സാമ്യമുള്ളവന്‍
283.അമ‍ൃതാംശുദ്ഭവഃ  -   അമ‍ൃതിനുവേണ്ടി പാലാഴി മഥിച്ചപ്പോള്‍ ചന്ദ്രന്‍റെ ഉദ്ഭവത്തിന് സ്ഥാനമായവന്‍
284.ഭാനുഃ  -   സ്വപ്രകാശംകൊണ്ട് മറ്റുള്ളതിനെ പ്രകാശിപ്പിക്കുന്നവന്‍
285.ശശബിന്ദുഃ  -   ശശം (മുയല്‍) പോലുള്ള ബിന്ദു (അടയാളം) ഉള്ള ചന്ദ്രനെപ്പോലെ പ്രജകളെ പോഷിപ്പിക്കുന്നവന്‍, രസരൂപനായി ഔഷധികളെ പോഷിപ്പിക്കുന്ന ചന്ദ്രസ്വരൂപി.
286.സുരേശ്വരഃ  -   സുരന്മാരുടെ (ശുഭദാതാക്കളുടെ) ഈശ്വരന്‍
287.ഔഷധം  -   സംസാരരോഗത്തിന് മരുന്നായിരിക്കുന്നവന്‍
288.ജഗതഃ സേതുഃ  -   സംസാരത്തെ തരണം ചെയ്യുന്നതിനുള്ള സേതു (അണക്കെട്ട്) ആയിരിക്കുന്നവന്‍.
289.സത്യധര്‍മ്മപരാക്രമഃ  -   ആരുടെ ധര്‍മ്മം, ജ്ഞാനം, പരാക്രമം എന്നിവ സത്യമായിരിക്കുന്നുവോ അവന്‍.
290.ഭൂതഭവ്യഭവന്നാഥഃ  -   ഭൂതം, ഭാവി, വര്‍ത്തമാനം എന്നീകാലങ്ങളില്‍ പ്രാണിജാലങ്ങളുടെ നാഥന്‍, ഈ കാലങ്ങളുടെ നാഥന്‍ (ശാസനാകര്‍ത്താവ്).
291.പാവനഃ  -   പവിത്രമായിരിക്കുന്നവന്‍
292.പാവനഃ  -   ചലിപ്പിക്കുന്നവന്‍, വായു ആരെ പേടിച്ച് ചലിക്കുന്നുവോ അവന്‍
293.അനലഃ  -   അനങ്ങളെ (പ്രാണങ്ങളെ) ആത്മഭാവത്തില്‍ ഗ്രഹിക്കുന്നവനായ ജീവനായിരിക്കുന്നവന്‍. അലം (അന്തം) ഇല്ലാത്തവന്‍
294.കാമഹാ  -   മോക്ഷേച്ഛുക്കളുടേയും ഭക്തന്മാരുടേയും ആഗ്രഹങ്ങളെ ഹനിക്കുന്നവന്‍ അഥവാ ഇല്ലാതാക്കുന്നവന്‍
295.കാമക‍ൃത്  -   സാത്വികന്മാരായ ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവന്‍
296.കാന്തഃ  -   അത്യധികം സൗന്ദര്യമുള്ളവന്‍
297.കാമഃ  -   പുരുഷാര്‍ത്ഥത്തെ ആഗ്രഹിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍. ക (ബ്രഹ്മാവ്), അ (വിഷ്ണു), മ (മഹേശ്വരന്‍) എന്നിവയുടെ സ്വരൂപത്തിലിരിക്കുന്നവന്‍
298.കാമപ്രദഃ  -   ഭക്തന്മാര്‍ക്ക് കാമങ്ങളെ പ്രദാനം ചെയ്യുന്നവന്‍
299.പ്രഭുഃ  -   പ്രകര്‍ഷേണ സര്‍വ്വാതിശയിയായി ഭവിക്കുന്നവന്‍
300.യുഗാദിക‍ൃത്  -   യുഗം മുതലായ കാലഭേദത്തിന്‍റെ കര്‍ത്താവ്, യുഗാദിയുടെ ആരംഭത്തെ ചെയ്യുന്നവന്‍
301.യുഗാവര്‍ത്തഃ   -   കാലസ്വരൂപനായി, ക‍ൃതയുഗം മുതലായവ പ്രവര്‍ത്തിപ്പിക്കുന്നവന്‍
302.നൈകമായഃ   -   ഒന്നല്ലാത്ത (ഒന്നിലധികം) മായകളെ ധരിക്കുന്നവന്‍
303.മഹാശനഃ  -   കല്പാന്തത്തില്‍ എല്ലാം ഭക്ഷിക്കുന്നവന്‍
304.അദ‍ൃശ്യഃ  -   ജ്ഞാനേന്ദ്രിയങ്ങള്‍ക്കൊന്നും വിഷയമല്ലാത്തവന്‍
305.വ്യക്തരൂപഃ  -   സ്ഥൂലരൂപത്തില്‍ വ്യക്തമായ സ്വരൂപമുള്ളവന്‍
306.സഹസ്രജിത്ത്  -   അനേകായിരം ദേവശത്രുക്കളെ ജയിക്കുന്നവന്‍
307.അനന്തജിത്ത്  -   എല്ലാ ഭൂതങ്ങളേയും ജയിക്കുന്നവന്‍
308.ഇ‍ഷ്ടഃ   -   പരമാന്തസ്വരൂപനാകയാല്‍ പ്രിയന്‍ അഥവാ ഇഷ്ടന്‍, ജ്ഞാനത്താല്‍ പൂ‍ജിക്കപ്പെടുന്നവന്‍
309.അവിശിഷ്ടഃ  -   എല്ലാവരുടേയും അന്തര്‍ഭാഗത്ത് വര്‍ത്തിക്കുന്നവന്‍.
310.ശിഷ്ടേഷ്ടഃ  -   ശിഷ്ടന്മാര്‍ക്ക് ഇഷ്ടനായവന്‍
311.ശിഖണ്ഡീ  -   ശിഖണ്ഡം (മയില്‍പീലി) ശിരോഭൂഷണമായിരിക്കുന്നവന്‍. ശ്രീക‍ൃഷ്ണസ്വരൂപന്‍
312.നഹുഷഃ  -   എല്ലാ ഭൂതങ്ങളേയും മായകൊണ്ട് ബന്ധിക്കുന്നവന്‍
313.വ‍ൃഷഃ  -   കാമങ്ങളെ വര്‍ഷിക്കുന്നവന്‍
314.ക്രോധഹാ  -   സജ്ജനങ്ങളുടെ ക്രോധത്തെ നശിപ്പിക്കുന്നവന്‍
315.ക്രോധക‍ൃത് കര്‍ത്താ  -   സാധുക്കളില്‍ ക്രോധത്തെ ഉണ്ടാക്കുന്നവന്‍. ക്രോധക‍ൃത്തുക്കളായ ദൈത്യന്മാരുടെ കര്‍ത്താവ്. (ക‍ൃന്തനം ചെയ്യുന്നവന്‍ അഥവാ ഛേദിക്കുന്നവന്‍)
316.വിശ്വബാഹുഃഎല്ലാവരുടേയും ആശ്രയസ്ഥാനമായിരിക്കുന്നവന്‍, എല്ലായിടത്തും ബാഹുക്കളുള്ളവന്‍  -   317.മഹീധരഃ
ഭൂമിയേയോ പൂജയേയോധരിക്കുന്നവന്‍  -   318.അച്യുതഃ
ജനനം മുതലായ ആറുഭാവവികാരങ്ങളോടും കൂടാത്തവന്‍  -   319.പ്രഥിതഃ
ജഗത്തിന്‍റെ ഉത്പത്തി മുതലായ കര്‍മ്മങ്ങളെക്കൊണ്ട് പ്രസിദ്ധന്‍  -   320.പ്രാണഃ
ഹിരണ്യഗര്‍ഭന്‍റെ രൂപത്തില്‍ പ്രജകള്‍ക്ക് പ്രാണനെ കൊടുക്കുന്നവന്‍  -   321.പ്രാണദഃ
സുരാസുരന്മാര്‍ക്ക് പ്രാണന്‍ അതായത് ബലം കൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍  -   322.വാസവാനുജഃ
കശ്യപന്‍റെ പുത്രനായി അദിതിയില്‍ ഇന്ദ്രന്‍റെ അനുജനായി ജനിച്ചവന്‍- വാമനന്‍  -   323.അപാംനിധിഃ
വിഭൂതികളില്‍ സമുദ്രരൂപത്തിലിരിക്കുന്നവന്‍  -   324.അധിഷ്ഠാനം
ഉപദാനകാരണത്തിന്‍റെ രൂപത്തില്‍ സകല ഭൂതങ്ങളുടേയും സ്ഥിതി സ്ഥാനം  -   325.അപ്രമത്തഃ
അധികാരികള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ച് ഫലം കൊടുക്കുന്നതില്‍ പ്രമാദം പറ്റാത്തവന്‍  -   326.പ്രതിഷ്ഠിതഃ
സ്വന്തം മഹിമാവില്‍ സ്ഥിതിചെയ്യുന്നവന്‍  -   327.സ്കന്ദഃ
അമ‍ൃതരൂപത്തില്‍ പ്രവഹിക്കുന്നവന്‍, വായുരൂപത്തില്‍ ശോഷിപ്പിക്കുന്നവന്‍  -   328.സ്കന്ദധരഃ
ധര്‍മ്മമാര്‍ഗ്ഗത്തെ ധരിക്കുന്നവന്‍  -   329.ധുര്യഃ
സകലഭൂതജാലങ്ങളുടേയും ജന്മാദിരൂപമായ ധൂരിനെ (ഭാരത്തെ) ധരിക്കുന്നവന്‍  -   330.വരദഃ
അഭീഷ്ടങ്ങളായ വരങ്ങളെ ദാനം ചെയ്യുന്നവന്‍  -   331.വായുവാഹനഃ
ആവഹം മുതലായ ഏഴ് വായുക്കളെ ചലിപ്പിക്കുന്നവന്‍.  -   332.വാസുദേവഃ
വസുവും (എല്ലാറ്റിനേയും ആച്ഛാദിതമാക്കുന്നവന്‍) ദേവനും (കളിക്കുന്നവന്‍, ജയിക്കുവാന്‍ ഇച്ഛിക്കുന്നവന്‍, വ്യവഹരിക്കുന്നവന്‍, പ്രകാശിക്കുന്നവന്‍, സ്തുതിക്കപ്പെടുന്നവന്‍) ആയവന്‍. എല്ലാ ഭൂതങ്ങളും വസിക്കുന്നതും എല്ലാ ഭൂതങ്ങളിലും വസിക്കുന്നതും ആയ പരമാത്മാവ്.   -   333.ബ‍ൃഹദ്ഭാനുഃ
സൂര്യചന്ദ്രാദികളില്‍ വര്‍ത്തിക്കുന്ന അതി മഹത്തായ കിരണങ്ങളുള്ളവനും ആ കിരണങ്ങളെക്കൊണ്ട് എല്ലാ ലോകത്തേയും മാത്മാപ്രകാശിപ്പിക്കുന്നവനുമായ ചെയ്യുന്ന പരമാത്മാവായിട്ടുള്ളവന്‍  -   334.ആദിദേവഃ
എല്ലാവരുടേയും ആദി കാരണവും ദേവനുമായിട്ടുള്ളവന്‍  -   335.പുരന്ദരഃ
ശത്രുക്കളുടെ പുരങ്ങളെ ദാരണം (ധ്വംസനം) ചെയ്യുന്നവന്‍  -   336.അശോകഃ
ശോകം മുതലായ ആറ് ഊര്‍മ്മികളോട് കൂടാത്തവന്‍  -   337.താരണഃ
സംസാരസാഗരത്തെ തരണം ചെയ്യുന്നവന്‍  -   338.താരഃ
ഗര്‍ഭം, ജന്മം, ജരാ, മ‍ൃത്യു മുതലായ ഭയങ്ങളില്‍ നിന്ന് താരണം ചെയ്യുന്നവന്‍  -   339.ശൂരഃവിക്രമന്‍, പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍
340.ശൗരിഃ  -   ശൂരന്‍റെ വംശത്തില്‍ ജനിച്ചവന്‍ (വസുദേവന്‍റെ പിതാവായീരുന്നു ശൂരസേനന്‍)
341.ജനേശ്വരഃ  -   ജനങ്ങളുടെ അഥവാ ജീവികളുടെ ഈശ്വരന്‍
342.അനുകൂലന്‍  -   ആത്മാവെന്ന നിലയ്ക്ക് എല്ലാവര്‍ക്കും അനുകൂലമായി വര്‍ത്തിക്കുന്നവന്‍
343.ശതാവര്‍ത്തഃ  -   അനേകം ആവര്‍ത്തനങ്ങള്‍ (അവതാരങ്ങള്‍) എടുത്തവന്‍, പ്രാണരൂപത്തില്‍ ഹ‍ൃദയത്തില്‍ നിന്ന് പുറപ്പെടുന്ന നൂറുനാഡികളില്‍ ആവര്‍ത്തിക്കുന്നവന്‍
344.പദ്മീ  -   കൈയ്യില്‍ പദ്മം ഉള്ളവന്‍
345.പദ്മനിഭേക്ഷണഃ   -   പദ്മങ്ങളോട് തുല്യങ്ങളായ അക്ഷികളോട് കൂടിയവന്‍
346.പദ്മനാഭഃ  -   ഹ‍ൃദയരൂപമായ പദ്മത്തിന്‍റെ നാഭിയില്‍ (കര്‍ണ്ണികാ മദ്ധ്യത്തില്‍) സ്ഥിതിചെയ്യുന്നവന്‍
347.അരവിന്ദാക്ഷഃ  -   അരവിന്ദങ്ങള്‍ പോലെയുള്ള അക്ഷികളോട് കൂടിയവന്‍
348.പദ്മഗര്‍ഭഃ  -   ഹ‍ൃദയരൂപമായ പദ്മത്തിന്‍റെ മദ്ധ്യത്തില്‍ ഉപാസിക്കപ്പെടുന്നവന്‍
349.ശരീരഭ‍ൃത്  -   അന്നരൂപത്തിലോ പ്രാണരൂപത്തിലോ ദേഹികളുടെ ശരീരങ്ങളെ പോഷിപ്പിച്ചുകൊണ്ട് അവയെ ധരിക്കുന്നവന്‍
350.മഹര്‍ദ്ധിഃ  -   മഹത്തായ ഐശ്വര്യമുള്ളവന്‍
351.ഋദ്ധഃ  -   പ്രപഞ്ചരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
352.വ‍ൃദ്ധാത്മാ  -   പുരാതനമായ ആത്മാവോട് കൂടിയവന്‍
353.മഹാക്ഷഃ  -   മഹത്തുക്കളായ അക്ഷികളോട് കൂടിയവന്‍
354.ഗരുഡദ്ധ്വജഃ  -   ഗരുഡനാകുന്ന കൊടിയടയാളമുള്ളവന്‍
355.അതുലഃ  -   ഉപമയില്ലാത്തവന്‍
356.ശരഭഃ  -   ശരത്തില്‍ (നശിക്കുന്നതായ ശരീരത്തില്‍) പ്രകാശിക്കുന്നവന്‍
357.ഭീമഃ  -   എല്ലാവരാലും ഭയപ്പെടുന്നവന്‍
358.സമയജ്ഞഃ  -   സ‍ൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ സമയത്തെ അറിയുന്നവന്‍. ഏല്ലാ ഭൂതങ്ങളിലും സമഭാവനയാകുന്ന യജ്ഞത്തോടുകൂടിയവന്‍.
359.ഹവിര്‍ഹരിഃ  -   യജ്ഞങ്ങളില്‍ ഹിവിസ്സിനെ ഹിരക്കുന്നവന്‍. ഹവിസ്സാക്കി ഹവനം ചെയ്യപ്പെടുന്നുവെന്നതിനാല്‍ ഹവിസ്സ്. ജനങ്ങളുടെ പാപത്തെയോ ജനനമരണസ്വരൂപമായ സംസാരത്തേയോ ഹരിക്കുന്നതിനാല്‍ ഹരി. ഹരി എന്നാല്‍ ഹരിതവര്‍ണ്ണമുള്ളവന്‍. ഹവിസ്സും ഹരിയും ആയിരിക്കുന്നവന്‍
360.സര്‍വ്വലക്ഷണ ലക്ഷണ്യഃ  -   എല്ലാ ലക്ഷണങ്ങള്‍ (പ്രമാണങ്ങള്‍) കൊണ്ടും ഉണ്ടാകുന്ന ലക്ഷണ (ജ്ഞാന) ത്തില്‍ സാധു (സര്‍വ്വോത്തമം) ആയിരിക്കുന്ന പരമാത്മാവ്.
361.ലക്ഷ്മീവാന്‍  -   വക്ഷസ്ഥലത്ത് ലക്ഷ്മീദേവിയോടുകൂടിയവന്‍
362.സമിതിഞ്ജയഃ  -   സമിതി (യുദ്ധത്തില്‍) ജയിക്കുന്നവന്‍
363.വിക്ഷരഃ  -   ക്ഷരം (നാശം) ഇല്ലാത്തവന്‍
364.രോഹിതഃ  -   രോഹിതവര്‍ണ്ണമായ ശരീരം എടുത്തവന്‍. രോഹിതം എന്ന മത്സ്യത്തിന്‍റെ സ്വരൂപമെടുത്തവന്‍
365.മാര്‍ഗ്ഗ  -   മുമുക്ഷുക്കളാല്‍ അന്വേഷണം ചെയ്യപ്പെടുന്നവന്‍. പരമാനന്ദത്തെ പ്രാപിക്കുവാനുള്ള സാധനമമായുള്ളവന്‍
366.ഹേതുഃ  -   പ്രപഞ്ജത്തിന്‍റെ നിമിത്തകാരണങ്ങളും ഉപാദാനകാരണങ്ങളും ആയിട്ടുള്ളവന്‍
367.ദാമോദരഃ  -   ദമം മുതലായ സാധനകളെക്കൊണ്ട് ഉദാരമായ ബുദ്ധിയോടുകൂടിയവന്‍. ദാമത്താല്‍ (കയറിനാല്‍) ഉദരത്തില്‍ ബന്ധിക്കപ്പെട്ടവന്‍. ദാമങ്ങള്‍ എന്നറിയപ്പെടുന്ന ലോകങ്ങള്‍ ഉദരത്തില്‍ ഉള്ളവന്‍
368.സഹഃ  -   എല്ലാവരേയും താഴ്മയില്‍ കാണിക്കുന്നവന്‍. എല്ലാറ്റിനേയും സഹിക്കുന്നവന്‍
369.മഹീധരഃ  -   പര്‍വ്വതത്തിന്‍റെ രൂപമായി ഭൂമിയെ ധരിക്കുന്നവന്‍
370.മഹാഭാഗഃ  -   സ്വന്തം ഇച്ഛയനുസരിച്ചു ദേഹം ധരിച്ചുകൊണ്ട് ഭാഗജനിതങ്ങളും മഹത്തുക്കളും ഉത്ക‍ൃഷ്ടങ്ങളുമായ ഭോജനത്തെ (പരമൈശ്വര്യത്തെ) ഭുജിക്കുന്നവന്‍
371.വേഗവാന്‍  -   തീവ്രമായ വേഗമുള്ളവന്‍
372.അമിതാശനഃ  -   സംഹാരകാലത്തില്‍ എല്ലാലോകങ്ങളേയും ഭക്ഷിക്കുന്നവന്‍
373.ഉദ്ഭവഃ  -   പ്രപഞ്ജോല്പത്തിയുടെ ഉപാദാനകാരണമായവന്‍. ഭഗവസാഗരത്തില്‍ നിന്ന് ഉദ്ഗമിച്ചവന്‍.
374.ക്ഷോഭണഃ  -   ജഗല്‍സ‍ൃഷ്ടികാലത്ത് പുരുഷപ്രക‍ൃതികളില്‍ പ്രവേശിച്ചു ക്ഷോഭിച്ചവന്‍
375.ദേവഃ  -   സ‍ൃഷ്ടി മുതലായവകൊണ്ട് ക്രീഡിക്കുന്നവന്‍
376.ശ്രീഗര്‍ഭഃ  -   സംസാര രൂപമായ ശ്രീ (വിഭൂതി) ഗര്‍ഭത്തില്‍ സ്ഥിതി ചെയ്യുന്നവന്‍
377.പരമേശ്വരഃ  -   പരമനും ഉല്‍ക‍ൃഷ്ടനും ശാസനാശീലനുമായവന്‍
378.കരണം  -   ലോകത്തിന്‍റെ ഉല്പത്തിക്ക് എല്ലാറ്റിനേക്കാളും മുഖ്യമായ സാധനമായിരിക്കുന്നവന്‍
379.കാരണം  -   ലോകത്തിന്‍റെ ഉപാദാനകാരണവും നിമിത്തകാരണവുമായവന്‍
380.കര്‍ത്താ  -   സ്വതന്ത്രനായവന്‍
381.വികര്‍ത്താ  -   വിചിത്രങ്ങളായ ഭുവനങ്ങളുടെ രചയിതാവ്
382.ഗഹനഃ  -   ആര്‍ക്കും അറിവാന്‍ കഴിയാത്ത സ്വരൂപം, സാമര്‍ത്ഥ്യം, പ്രവര്‍ത്തി എന്നിവയോടുകൂടിയവന്‍
383.ഗുഹഃ  -   സ്വന്തം മായകൊണ്ട് സ്വരൂപം മുതലായവയെ ഗുഹനം ചെയ്യുന്നവന്‍
384.വ്യവസായഃ  -   ജ്ഞാനസ്വരൂപന്‍
385.വ്യവസ്ഥാനഃ  -   സകലത്തിന്‍റേയും വ്യവസ്ഥ ആരില്‍ സ്ഥിതിചെയ്യുന്നുവോ, അവന്‍
386.സംസ്ഥാനഃ  -   പ്രാണികളുടെ പ്രളയരൂപമായ സ്ഥിതിയുള്ളവന്‍
387.സ്ഥാനദഃ  -   കര്‍മ്മാനുസാരിയായ സ്ഥാനങ്ങള്‍ കൊടുക്കുന്നവന്‍
388.ധ്രുവഃ  -   നാശമില്ലാത്തവന്‍
389.പരര്‍ദ്ധിഃ  -   ശ്രേഷ്ഠമായ ഋദ്ധി (ഐശ്വര്യം) ത്തോടുകൂടിയവന്‍
390.പരമസ്പഷ്ടഃ  -   പര (ശ്രേഷ്ഠ) യായിരിക്കുന്ന മാ (ലക്ഷ്മീദേവി) ആരില്‍ സ്ഥിതിചെയ്യുന്നുവോ അവന്‍. മറ്റൊന്നിന്‍റെ ആശ്രയം കൂടാതെ സിദ്ധനായും (പരമന്‍), ജ്ഞാനസ്വരൂപനായും (സ്പഷ്ടന്‍) ഇരിക്കുന്നവന്‍
391.തുഷ്ടഃ  -   പരമാനന്ദൈക്യസ്വരൂപന്‍
392.പുഷ്ടഃ  -   എല്ലായിടത്തും നിറഞ്ഞിരിക്കുന്നവന്‍
393.ശുഭേക്ഷണഃ  -   എല്ലാ അഭീഷ്ടങ്ങളേയും നല്കുന്ന ശുഭമായ ഈക്ഷണം (ദര്‍ശനം) ഉള്ളവന്‍
394.രാമഃ  -   യോഗികള്‍ രമിക്കുന്ന നിത്യാനന്ദസ്വരൂപന്‍. രമണീയമായ രൂപം ധരിച്ച ദശരഥപുത്രനായ രാമന്‍.
395.വിരാമഃ  -   എല്ലാ പ്രാണികളുടേയും വിരാമം (അന്തം) ആരിലുണ്ടോ, അവന്‍.
396.വിരതഃ  -   വിഷയരസത്തിലുള്ള രാഗം ഇല്ലാതായിരിക്കുന്നവന്‍
397.മാര്‍ഗ്ഗഃ  -   മുമുക്ഷുക്കളായ യോഗികളാല്‍ അമരത്വത്തെ പ്രാപിക്കുവാന്‍ അവലംഭിക്കപ്പെടുന്നവന്‍
398.നേയഃ  -   സമ്യക്ജ്ഞാനംകൊണ്ട് ജീവനെ പരമാത്മഭാവത്തിലേക്ക് നയിക്കുന്നവന്‍
399.നയഃ  -   നയിക്കുന്നവന്‍, സമ്യക്ജ്ഞാനരൂപനായ നേതാവ്
400.അനയഃ  -   നേതാവായി മറ്റാരുമില്ലാത്തവന്‍
401.വീരഃ  -   വിക്രമശാലി
402.ശക്തിമതാംശ്രേഷ്ഠഃ  -   ബ്രഹ്മാവു മുതലായ ശക്തിമാന്മാരിലും വെച്ച് ശക്തിമാന്‍
403 ധര്‍മ്മഃ  -   സകലഭൂതങ്ങളേയും ധരിക്കുന്നവന്‍, ധര്‍മ്മങ്ങളാല്‍ ആരാധിക്കപ്പെടുന്നവന്‍
404.ധര്‍മ്മവിദുത്തമഃ  -   ശ്രുതി സ്മ‍ൃതികള്‍ യാതൊരാളുടെ ആജ്ഞാസ്വരൂപങ്ങളാകുന്നുവോ അവന്‍
405. വൈകുണ്ഠഃ  -   ഭൂതങ്ങളുടെ ഗതിയെ അവരോധിക്കുന്നവന്‍
406. പുരുഷഃ  -   എല്ലാറ്റിന്‍റേയും മുമ്പ് വര്‍ത്തിക്കുന്നവന്‍. എല്ലാ പാപങ്ങളേയും ഉച്ഛേദനം ചെയ്യുന്നവന്‍
407. പ്രാണഃ  -   ക്ഷേത്രജ്ഞരൂപത്തില്‍ ജീവിച്ചിരിക്കുകയോ പ്രാണവായുരൂപത്തില്‍ ചേഷ്ടിക്കുകയോ ചെയ്യുന്നവന്‍
408. പ്രാണദഃ  -   പ്രളയാദികാലങ്ങളില്‍ ജീവികളുടെ പ്രാണനെ ഖണ്ഡനം ചെയ്യുന്നവന്‍
409. പ്രണവഃ  -   ഓം എന്ന് സ്തുതിക്കുകയോ പ്രണമിക്കുകയോ ചെയ്യപ്പെടുന്നവന്‍. വേദങ്ങള്‍ ആരെ പ്രണമിക്കുന്നുവോ അവന്‍.
410. പ‍ൃഥുഃ  -   പ്രപഞ്ചസ്വരൂപത്തില്‍ വിസ്ത‍ൃതനായിരിക്കുന്നവന്‍
411. ഹിരണ്യഗര്‍ഭഃ  -   ഹിരണ്യഗര്‍ഭന്‍റെ ഉല്പത്തിക്ക് കാരണമായ അണ്ഡം യാതൊരാളുടെ വീര്യത്തില്‍ സമുല്പന്നമായോ അവന്‍
412. ശത്രുഘ്നഃ  -   ദേവന്മാരുടെ ശത്രുക്കളെ ഹരിക്കുന്നവന്‍
413. വ്യാപ്തഃ  -   കാരണരൂപത്തില്‍ സകല കാര്യങ്ങളിലും വ്യാപിച്ചിരിക്കുന്നവന്‍
414. വായുഃ  -   വാനം ചെയ്യുന്നവന്‍. ഗന്ധത്തെ ഉണ്ടാക്കുന്നവന്‍
415. അധോക്ഷജഃ  -   ഒരിക്കലും തന്‍റെ സ്വരൂപത്തില്‍ നിന്ന് താഴോട്ട ക്ഷയിച്ചുപോകാത്തവന്‍. ആകാശം ഭൂമികളുടെ മദ്ധ്യത്തില്‍ വിരാട് രൂപത്തില്‍ പ്രകടമായിരിക്കുന്നവന്‍. ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കിയാല്‍ പ്രകടമാകുന്നവന്‍.
416. ഋതുഃ  -   കാലരൂപമായ ഋതുശബ്ദത്താല്‍ ലക്ഷിതനായവന്‍
417. സുദര്‍ശനഃ  -   യാതൊരാളുടെ ദര്‍ശനം മോക്ഷത്തെ ദാനം ചെയ്യുന്നുവോ അവന്‍. നിര്‍മ്മലങ്ങളായ കണ്ണുകളോട് കൂടിയവന്‍. ഭക്തന്മാരാല്‍ എളുപ്പത്തില്‍ കാണപ്പെടുന്നവന്‍
418. കാലഃ  -   എല്ലാത്തിന്‍റേയും കലനം അഥവാ ഗണനം ചെയ്യുന്നവന്‍
419. പരമേഷ്ഠി  -   ഹ‍ൃദയാകാശത്തില്‍ പരമമായ സ്വമഹിമാവില്‍ സ്ഥിതിചെയ്യുന്ന സ്വഭാവമുള്ളവന്‍
420. പരിഗ്രഹഃ  -   സര്‍വ്വഗനാകയാല്‍ ശരണാര്‍ത്ഥികള്‍ വഴിയായി സകലഭാഗങ്ങളില്‍ നിന്നും ഗ്രഹിക്കപ്പെടുന്നവന്‍. സകലദിക്കുകളില്‍ നിന്നു അറിയപ്പെടുന്നവന്‍. ഭക്തന്മാരുടെ ഉപഹാരങ്ങള്‍ ഗ്രഹിക്കുന്നവന്‍
421. ഉഗ്രഃ  -   സൂര്യാദികള്‍ക്കുകൂടി ഭയത്തിന് കാരണമായവന്‍
422. സംവത്സര  -   സകലഭൂതങ്ങളുടേയും വാസസ്ഥാനമായവന്‍
423. ദക്ഷഃ  -   ജഗത്തിന്‍റെ രൂപത്തില്‍ വര്‍ദ്ധിക്കുന്നവന്‍. സകല കാര്യാദികളും വളരെ വേഗത്തില്‍ ചെയ്യുന്നവന്‍
424. വീശ്രാമഃ  -   മോക്ഷത്തെ കൊടുക്കുന്നവന്‍
425. വിശ്വദക്ഷിണഃ  -   സകലതിനേക്കാള്‍ സമര്‍ത്ഥന്‍, സകലകാര്യങ്ങളിലും കുശലന്‍
426. വിസ്താരഃ  -   സമസ്തലോകങ്ങളും ആരില്‍ വിസ്താരത്തെ പ്രാപിക്കുന്നുവോ അവന്‍
427. സ്ഥാവരസ്ഥാണുഃ  -   സ്ഥിതിശീലനും ഭൂമിയിലെ പദാര്‍ത്ഥങ്ങള്‍ക്ക് സ്ഥിതിത്ഥാനവുമായവന്‍
428. പ്രമാണം  -   സംവിത്സ്വരൂപന്‍ (ബുദ്ധി ജ്ഞാനം എന്നിവയാണ് സംവിത്)
429. ബീജമവ്യയം  -   അന്യഥാ ഭാവം കൂടാതെ സംസാരത്തിന്‍റെ കാരണമായവന്‍
430. അര്‍ത്ഥഃ  -   സുഖസ്വരൂപനാകയാല്‍ എല്ലാവരാലും അര്‍ത്ഥിക്കപ്പെടുന്നവന്‍
431. അനര്‍ത്ഥഃ  -   ആപ്തന്‍ (പുര്‍ണ്ണന്‍) ആകയാല്‍ യാതൊരു അര്‍ത്ഥവും (പ്രയോജനവും) ഇല്ലാത്തവന്‍.
432. മഹാകോശഃ  -   അന്നമയം മുതലായ മഹത്തുക്കളായ കോശങ്ങളാകുന്ന ആച്ഛാദനങ്ങളുള്ളവന്‍. അന്നമയം, പ്രാണമയം, മനോമയം, ജ്ഞാനമയം, ആനന്ദമയം ഇവയാണ് പഞ്ചകോശങ്ങള്‍
433. മഹാഭോഗഃ  -   സുഖരൂപമായ മഹത്തായ ഭോഗമുള്ളവന്‍
434. മഹാധനഃ  -   ഭോഗസാധനരൂപമായ മഹത്തായ ധനമുള്ളവന്‍
435. അനിര്‍വിണ്ണഃ  -   സകല കാമങ്ങളും പ്രാപിച്ചവനാകയാല്‍ നിര്‍വ്വേദം ഇല്ലാത്തവന്‍
436. സ്ഥവിഷ്ഠഃ  -   വിരാഡ് രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
437. അഭൂഃ  -   ജന്മമില്ലാത്തവന്‍
438. ധര്‍മ്മയൂപഃ  -   യുപദാരുവില്‍ പശുബന്ധിക്കപ്പെടുന്നതുപോലെ ആരാധനാരൂപങ്ങളായ ധര്‍മ്മങ്ങള്‍ ആരില്‍ ബന്ധിക്കപ്പെടുന്നുവോ അവന്‍
439. മഹാമഖഃ  -   യാതൊരാളില്‍ സമര്‍പ്പിക്കപ്പെട്ട യാഗങ്ങള്‍ നിര്‍വ്വാണരൂപമായ ഫലത്തെ പ്രധാനം ചെയ്തുകൊണ്ട് മഹത്തുക്കളായിത്തീരുന്നുവോ അവന്‍
440. നക്ഷത്രനേമിഃ  -   ശിശുമാരചക്രത്തിന്‍റെ മദ്ധ്യത്തില്‍ ജ്യോതിശ്ചക്രമാകുന്ന നേമി (കേന്ദ്രം) എന്നപോലെ പ്രവര്‍ത്തിക്കുന്നവന്‍
441. നക്ഷത്രീ   -   ചന്ദ്രസ്വരൂപന്‍
442. ക്ഷമഃ  -   എല്ലാ കാര്യങ്ങളിലും സമര്‍ത്ഥന്‍
443. ക്ഷാമഃ  -   എല്ലാ വികാരങ്ങളിലും ക്ഷയിച്ചുപോയശേഷം ആത്മഭാവത്തോടെ സ്ഥിതിചെയ്യുന്നവന്‍
444. സമീഹനഃ  -   സ‍ൃഷ്ടിമുതലായവയ്ക്ക് ഈഹ (ചേഷ്ടയെ) ചെയ്യുന്നവന്‍
445. യജ്ഞഃ  -   സര്‍വ്വജ്ഞസ്വരൂപന്‍. യജ്ഞത്തില്‍ സര്‍വ്വദേവന്മാരെയും സന്തോഷിപ്പിക്കുന്നവന്‍
446. ഇജ്യഃ  -   യജിപ്പിക്കുന്നവന്‍
447. മഹേജ്യഃ  -   യജിക്കപ്പെടേണ്ടവരായ എല്ലാദേവതകളിലും വെച്ച് ക്ഷേമരൂപമായ ഫലത്തെ പ്രധാനം ചെയ്യുന്നവന്‍
448. ക്രതുഃ  -   യൂപസഹിതമായ യജ്ഞത്തിന്‍റെ രൂപമുള്ളവന്‍
449. സത്രം   -   വിധിരൂപമായ ധര്‍മ്മത്തെ പ്രാപിക്കുന്നവന്‍. കാര്യരൂപമായ സത്തില്‍ നിന്ന് രക്ഷിക്കുന്നവന്‍
450. സതാംഗതിഃ  -   സജ്ജനങ്ങള്‍ക്ക് ഏകഗതിയായിരിക്കുന്നവന്‍
451. സര്‍വ്വദര്‍ശീ  -   എല്ലാ ജീവജാലങ്ങളുടേയും എല്ലാ കര്‍മ്മാകര്‍മ്മങ്ങളേയും ദര്‍ശിക്കുന്നവന്‍
452. വിമുക്താത്മാ   -   വിമുക്തമായിരിക്കുന്ന ആത്മാവുള്ളവന്‍. വിമുക്തനും ആത്മാവും ആയിരിക്കുന്നവന്‍
453. സര്‍വ്വജ്ഞഃ  -   സര്‍വ്വനും ജ്ഞാതാവും ആയിരിക്കുന്നവന്‍
454. ജ്ഞാനമുത്തമം  -   സര്‍വ്വോത്തമവും നിത്യശുദ്ധവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നവും സര്‍വ്വസാധകവുമായ ജ്ഞാനം
455.സുവ്രതഃ  -   ശോഭനമായ വ്രതത്തോടുകൂടിയവന്‍
456.സുമുഖഃ  -   ശോഭനമായ മുഖത്തോടുകൂടിയവന്‍
457.സൂക്ഷ്മഃ  -   ശബ്ദാദി സ്ഥൂലകാരണങ്ങളോടു കൂടാത്തവന്‍
458.സുഘോഷഃ  -   വേദസ്വരൂപവും ശോഭനവുമായ ഘോഷമുള്ളവന്‍. മേഘത്തെപ്പോലെ ഗംഭീരമായ ഘോഷം (ശബ്ദം) ഉള്ളവന്‍
459.സുഖദഃ  -   സദാചാരത്തോടുകൂടിയവര്‍ക്ക് സുഖം, ദാനം എന്നിവ ചെയ്യുന്നവന്‍
460.സുഹ‍ൃത്  -   പ്രത്യുപകാരം പ്രതീക്ഷിക്കാതെ ഉപകാരം ചെയ്യുന്നവന്‍
461.മനോഹരഃ  -   നിരതിശയമായ ആനന്ദസ്വരൂപം കൊണ്ട് മനസ്സിനെ ഹരിക്കുന്നവന്‍
462.ജിതക്രോധഃ  -   ക്രോധത്തെ ജയിച്ചവന്‍
463.വീരബാഹുഃ  -   വിക്രമമുള്ള ബാഹുക്കളുള്ളവന്‍
464.വിദാരണഃ  -   അധാര്‍മ്മികരെ വിദാരണം ചെയ്യുന്നവന്‍
465.സ്വാപനഃ  -   മായകൊണ്ട് ജീവികളെ ഉറക്കുന്നവന്‍
466.സ്വവശഃ  -   ജഗത്തിന്‍റെ സ‍ൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുഭൂതനാകയാല്‍ സ്വതന്ത്രനായവന്‍
467.വ്യാപീ  -   ആകാശത്തെപ്പോലെ സര്‍വ്വഗന്‍
468.നൈകാത്മാ  -   നാനാരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
469.നൈകകര്‍മ്മക‍ൃത്  -   ജഗത്തിന്‍റെ സ‍ൃഷ്ടിസ്ഥിതി സംഹാരാദി നാനാകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍
470.വത്സരഃ  -   സകലത്തിന്‍റേയും വാസസ്ഥാനമായവന്‍
471.വത്സലഃ  -   ഭക്തിവാത്സല്യമുള്ളവന്‍
472.വത്സീവത്സന്മാരെ (സകലപ്രജകളേയും) പാലിക്കുന്നവന്‍
473.രത്നഗര്‍ഭഃ  -   രത്നങ്ങള്‍ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രത്തിന്‍റെ രൂപമുള്ളവന്‍
474.ധനേശ്വരഃ  -   ധനങ്ങളുടെയെല്ലാം ഈശ്വരന്‍
475.ധര്‍മ്മഗുപ്  -   ധര്‍മ്മത്തെ രക്ഷിക്കുന്നവന്‍
476.ധര്‍മ്മക‍ൃത്  -   ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ധര്‍മ്മത്തെ അനുഷ്ഠിക്കുന്നവന്‍
477.ധര്‍മ്മീ  -   ധര്‍മ്മങ്ങളെ ധരിക്കുന്നവന്‍
478.സത്  -   സത്യസ്വരൂപമായ പരബ്രഹ്മം
479.അസത്  -   പ്രപഞ്ച സ്വരൂപമാകയാല്‍ പരബ്രഹ്മസ്വരൂപത്തിലല്ലാത്തവന്‍
480.ക്ഷരം  -   സകലഭൂതസ്വരൂപന്‍
481.അക്ഷരം  -   കൂടസ്ഥസ്വരൂപന്‍
482.അവിജ്ഞാതാ  -   വികല്പ വിജ്ഞാനങ്ങള്‍കൊണ്ട് മൂടപ്പെട്ട ജീവനാണ് വിജ്ഞാതാവ്. അതില്‍ നിന്നും വിലക്ഷണനായവന്‍
483.സഹസ്രാംശുഃ  -   അനേകം രശ്മികളോടുകൂടിയവന്‍
484.വിധാതാ  -   സകലഭൂതങ്ങളേയും ധരിക്കുന്ന അനന്തനേയും ദിഗ്ഗജങ്ങളേയും പര്‍വ്വതങ്ങളേയും ധരിക്കുന്നവന്‍
485.ക‍ൃതലക്ഷണഃ  -   നിത്യസിദ്ധമായ ചൈതന്യസ്വരൂപത്തോടു കൂടിയവന്‍
486.ഗഭസ്തിനേമിഃ  -   രശ്മിസമൂഹത്തിന്‍റെ നടുവില്‍ സൂര്യസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
487.സത്ത്വസ്ഥഃ  -   സത്ത്വഗുണത്തില്‍ സ്ഥിതിചെയ്യുന്നവന്‍. എല്ലാ സത്ത്വങ്ങളിലും (പ്രാണജാലങ്ങളിലും) സ്ഥിതിചെയ്യുന്നവന്‍
488.സിംഹഃ  -   സിഹത്തെപ്പോലെ പരാക്രമശാലി. നരസിംഹസ്വരൂപന്‍
489.ഭൂതമഹേശ്വരഃ  -   ഭൂതങ്ങളുടെ മഹാനായ ഈശ്വരന്‍. ഭൂതരൂപത്തില്‍ സ്ഥിതിചെയ്യുന്ന മഹാനായ ഈശ്വരന്‍
490.ആദിദേവഃ  -   സര്‍വ്വഭൂതങ്ങളേയും ആദാനം (സ്വീകാരം) ചെയ്യുന്നവനും ദേവനുമായവന്‍
491.മഹാദേവഃ  -   സകലഭാവങ്ങളേയും വിട്ട് മഹത്തായ ആത്മജ്ഞാനം കൊണ്ട് മഹിമാന്വിതനായ ദേവന്‍
492.ദേവേശഃദേവന്മാരുടെ ഈശ്വരന്‍  -   493.ദേവഭ‍ൃത്ഗുരുഃദേവന്മാരെ പാലിക്കുന്ന ഇന്ദ്രനെയും ശാസിക്കുന്നവന്‍
494.ഉത്തരഃ  -   സംസാരബന്ധത്തില്‍ നിന്ന് മുക്തനായവന്‍, സര്‍വ്വശ്രേഷ്ഠന്‍
495.ഗോപതി  -   ഗോക്കളുടെ പാലനം ചെയ്യുന്നവന്‍, ഭൂമിയുടെ നാഥന്‍
496.ഗോപ്താ  -   സകലചരാചരങ്ങളേയും പാലിക്കുന്നവന്‍
497.ജ്ഞാനഗമ്യഃ  -   ജ്ഞാനംകൊണ്ട് അറിയപ്പെടുന്നവന്‍
498.പുരാതനഃ  -   കാലത്താല്‍ അപരിഛിന്നന്‍. എല്ലാറ്റിനും മുമ്പ് സ്ഥിതി ചെയ്യുന്നവന്‍
499.ശരീരഭൂതഭ‍ൃത്  -   ശരീരങ്ങളെ സ‍ൃഷ്ടിക്കുന്ന പഞ്ചഭൂതങ്ങളെ ഭരിക്കുന്നവന്‍
500.ഭോക്താ  -   പാലനം ചെയ്യുന്നവന്‍. നിരതിശയമായ ആനന്തസമൂഹത്തെ അനുഭവിക്കുന്നവന്‍
501.കപീന്ദ്രഃ  -   കപി (വരാഹരൂപി)യും ഇന്ദ്രനും ആയവന്‍. കപികളുടെ സ്വാമിയായ ശ്രീരാമസ്വരൂപന്‍
502.ഭൂരിദക്ഷിണഃ  -   ധര്‍മ്മമര്യാദയെ കാണിച്ചുകൊണ്ടു യജ്ഞത്തെ അനുഷ്ഠിക്കുമ്പോള്‍ അസംഖ്യം ദക്ഷിണകളോടുകൂടിയവന്‍
503.സോമപഃ  -   എല്ലാ യാഗങ്ങളിലും യഷ്ടവ്യദേവതയായി സോമപാനം ചെയ്യുന്നവന്‍
504.അമ‍ൃതപഃ  -   തന്‍റെ ആത്മരൂപമായ അമ‍ൃതരസം പാനം ചെയ്യുന്നവന്‍. അമ‍ൃതത്തെ ദേവന്മാരെക്കൊണ്ടു പാനം ചെയ്യിക്കുകയും സ്വയം പാനം ചെയ്യുകയും ചെയ്തവന്‍
505.സോമഃ  -   ചന്ദ്രസ്വരൂപന്‍. ഉമയോടുകൂടിയ ശിവന്‍റെ സ്വരൂപത്തിലുള്ളവന്‍
506.പുരുജിത്  -   അനേകം പേരെ ജയിക്കുന്നവന്‍
507.പുരുസത്തമഃ  -   പുരു (വിശ്വരൂപന്‍)വും സത്തമനും (ഉല്‍ക‍ൃഷ്ടനും) ആയവന്‍
508.വിനയഃ  -   ദുഷ്ടന്മാര്‍ക്ക് വിനയത്തെ (ദണ്ഡത്തെ) നല്‍കുന്നവന്‍
509.ജയഃ  -   സകല ഭൂതജാലങ്ങളേയും ജയിക്കുന്നവന്‍
510.സത്യസന്ധഃ  -   സത്യം സന്ധ (സങ്കല്പം) ആയിരിക്കുന്നവന്‍
511.ദാശാര്‍ഹഃ  -   ദാശത്തെ (ദാനത്തെ) അര്‍ഹിക്കുന്നവന്‍. ദാശാര്‍ഹന്‍റെ വംശത്തില്‍ (ശ്രീക‍ൃഷ്ണനായി) ജനിച്ചവന്‍
512.സാത്വതാം പതിഃ  -   സാത്വതം എന്ന തന്ത്രം ചെയ്യുന്നവരുടെ പതി. സാത്വതവംശത്തില്‍ പിറന്ന യാദവന്മാരുടെ പതി
513.ജീവഃ  -   ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ പ്രാണികളെ ധരിക്കുന്നവന്‍
514.വിനയിതാസാക്ഷീ  -   വിനയത്വത്തെ സാക്ഷാത്കരിച്ചവന്‍. ആത്മാവില്‍ നിന്ന് അന്യമായ വസ്തുക്കളെ ദര്‍ശിക്കാത്തവന്‍
515.മുകുന്ദഃ  -   മുക്തിയെ ദാനം ചെയ്യുന്നവന്‍
516.അമിതവിക്രമഃ  -   അമിതങ്ങളായ (അപരിച്ഛിന്നങ്ങളായ) മുന്ന് വിക്രമങ്ങള്‍ (പാദവിന്യാസങ്ങള്‍) ചെയ്തവന്‍. അതുല്യമായ വിക്രമത്തോടുകൂടിയവന്‍
517.അംഭോനിധിഃ  -   അംഭസ്സുകള്‍ (ദേവാദികള്‍)ക്ക് ഇരിപ്പിടമായവന്‍. സമുദ്രസ്വരൂപമായവന്‍
518.അനന്താത്മാ  -   ദേശകാല വസ്തുക്കളെക്കൊണ്ടും അപരിച്ഛിന്നന്‍
519.മഹോദധിശയഃ  -   പ്രളയകാലത്തില്‍ ജഗത്ത് മുഴുവനും മഹോദധിയാക്കി അതില്‍ ശയിക്കുന്നവന്‍
520.അന്തകഃ  -   ഭൂതങ്ങളുടെ അന്തത്തെ ചെയ്യുന്നവന്‍
521.അജഃ  -   വിഷ്ണുവില്‍ നിന്ന് ജനിച്ച കാമദേവന്‍റെ സ്വരൂപത്തിലുള്ളവന്‍
522.മഹാര്‍ഹഃ  -   മരത്തെ (പൂജയെ) അര്‍ഹിക്കുന്നവന്‍
523.സ്വഭാവ്യഃ  -   നിത്യസിദ്ധനാകയാല്‍ സ്വാഭാവികമായി തന്‍റെ ഉത്ഭവമില്ലാത്തവന്‍
524.ജിതാമിത്രഃ  -   രാഗദ്വേഷാദിയായ ആന്തരിക ശത്രുക്കളേയും രാവണകുംഭകര്‍ണ്ണാദി ബാഹ്യശത്രുക്കളേയും ജയിച്ചവന്‍
525.പ്രമോദനഃ  -   തന്‍റെ ആത്മരൂമമായ അമ‍ൃതരസത്തെ ആസ്വദിക്കുന്നതിനാല്‍ എപ്പോഴും പ്രമുദിതനായിരിക്കുന്നവന്‍. ധ്യാനിക്കുന്നവരെ പ്രമുദിതനാക്കുന്നവന്‍
526.ആനന്ദഃ  -   ആനന്ദമയമായ സ്വരൂപമുള്ളവന്‍
527.നന്ദനഃ  -   ആനന്ദിപ്പിക്കുന്നവന്‍
528.നന്ദഃ  -   സകലവിധമായ സിദ്ധികളോടും കൂടിയവന്‍ (അനന്ദഃ എന്ന് പദച്ഛേദം ചെയ്താല്‍ വിഷയജന്യമായ സുഖമില്ലാത്തവന്‍ എന്ന് അര്‍ത്ഥം)
529.സത്യധര്‍മ്മാ  -   സത്യങ്ങളായ ജ്ഞാനം മുതലായ ധര്‍മ്മങ്ങളോടുകൂടിയവന്‍
530.ത്രിവിക്രമഃ  -   മൂന്നുലോകങ്ങളിലുും വ്യാപ്തമായ വിക്രമ (പദവിന്യാസങ്ങള്‍) ങ്ങളോടുകൂടിയവന്‍.
531.മഹര്‍ഷിഃ കപിലാചാര്യഃ  -   മഹര്‍ഷിയായും ആചാര്യനുമായിരിക്കുന്ന കപിലമൂര്‍ത്തി സ്വരൂപത്തിലുള്ളവന്‍
532.ക‍ൃതജ്ഞഃ  -   കാര്യരൂപമായ ജഗത്തും ആത്മാവും ആയിരിക്കുന്നവന്‍
533.മേദിനീപതിഃ  -   ഭൂമിയുടെ പതി
534.ത്രിപദഃ  -   മൂന്നുപദങ്ങള്‍ ഉള്ളവന്‍ (മൂന്നു പദങ്ങളെക്കൊണ്ടും ലോകങ്ങള്‍ അളന്നവന്‍)
535.ത്രിദശാദ്ധ്യക്ഷഃ  -   ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ മൂന്നു ദശകങ്ങളുടെ സാക്ഷി
536.മഹാശ‍ൃംഗഃ  -   മഹാശ‍ൃംഗമുള്ള മത്സ്യരൂപം ധരിച്ചവന്‍
537.ക‍ൃതാന്തക‍ൃത്  -   കാര്യരൂപമായ ജഗത്തിന്‍റെ അന്തത്തെ ചെയ്യുന്നവന്‍. ക‍ൃതാന്തമായ മ‍ൃത്യുവിനെ ക‍ൃന്തനം ചെയ്യുന്നവന്‍
538.മഹാവരാഹഃ  -   മഹത്തായ വരാഹസ്വരൂപമെടുത്തവന്‍
539.ഗോവിന്ദഃ  -   ഗോ (വേദാന്തവാക്യങ്ങളെ) ക്കളെക്കൊണ്ട് അറിയപ്പെടുന്നവന്‍
540.സുഷേണഃ  -   പാര്‍ഷദരൂപമായ സായുധസേനയോടുകൂടിയവന്‍
541.കനകാംഗദീ  -   കനകനിര്‍മ്മിതമായ തോള്‍ വളകളുള്ളവന്‍
542.ഗുഹ്യഃ  -   രഹസ്യമായ ഉപനിഷത് വിദ്യകൊണ്ടു അറിയപ്പെടുന്നവന്‍. ഹ‍ൃദയകോശമാകുന്ന ഗുഹയില്‍ ഇരിക്കുന്നവന്‍
543.ഗഭീരഃ  -   ജ്ഞാനം, ഐശ്വര്യം, ബലം, വീര്യം എന്നിവയാല്‍ ഗംഭീരനായവന്‍
544.ഗഹനഃ  -   പ്രയാസപ്പെട്ടുമാത്രം പ്രവേശിക്കത്തക്കവന്‍. ജാഗ്രത്ത് തുടങ്ങിയ മൂന്ന് അവസ്ഥകളുടെ ഭാവാഭാവങ്ങളുടെ സാക്ഷി
545.ഗുപ്തഃ  -   വാക്ക്, മനസ്സ് മുതലായവയ്ക്ക് വിഷയമല്ലാത്തവന്‍
546.ചക്രഗദാധരഃ  -   മനസ്തത്ത്വരൂപമായ ചക്രവും ബുദ്ധിതത്ത്വരൂപമായ ഗദയും ധരിച്ചവന്‍
547.വേധാഃ  -   വിധാനം ചെയ്യുന്നവന്‍ (വിധാനം എന്നാല്‍ രചന, പ്രപഞ്ചസ‍ൃഷ്ടി)
548.സ്വാംഗഃ  -   കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്വയം അംഗം ആയവന്‍
549.അജിതഃ  -   ആരാലും ജയിക്കാന്‍ കഴിയാത്തവന്‍
550.ക‍ൃഷ്ണഃ  -   ക‍ൃഷ്ണദ്വൈപായന രൂപമെടുത്തവന്‍
551.ദ‍ൃഢഃ  -   സ്വരൂപ സാമര്‍ത്ഥ്യാദികള്‍ക്ക് ഒരിക്കലും കുറവില്ലാത്തവന്‍
552.സങ്കര്‍ഷണോച്യുതഃ  -   സംഹാരസമയത്ത് ഒരുമിച്ച് എല്ലാ പ്രജകളേയും ആകര്‍ഷിക്കുന്നവനും സ്വരൂപത്തില്‍ നിന്ന് പതിതനാകാത്തവനും
553.വരുണഃ   -   തന്‍റെ രശ്മികളെ സംവരണം ചെയ്യുന്നവനെ
554.വാരുണഃ   -   വരുണന്‍റെ പുത്രന്മാരായ വസിഷ്ഠനോ അഗസ്ത്യനോ ആയിരിക്കുന്നവന്‍
555.വ‍ൃക്ഷഃ   -   വ‍ൃക്ഷത്തെപ്പോലെ ഇളകാതെ നില്‍ക്കുന്നവന്‍
556.പുഷ്കരാക്ഷ  -   ഹ‍ൃദയമാകുന്ന പുഷ്കരത്തില്‍ (താമര) ചിത്സ്വരൂപം കൊണ്ട് പ്രകാശിക്കുന്നവന്‍ (താമരപ്പൂ പോലെയുള്ള അക്ഷികളുള്ളവന്‍)
557.മഹാമനഃ  -   സ‍ൃഷ്ടി സ്ഥിതി സംഹാരാദികള്‍ മനസ്സുകൊണ്ട് ചെയ്യുന്നവന്‍
558.ഭഗവാന്‍  -   ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ 6 ഭഗങ്ങളോടുകൂടിയവന്‍
559.ഭഗഹാ  -   സംഹാരകാലത്ത് ഐശ്വര്യം മുതലായവയെ ഹനിക്കുന്നവന്‍
560.ആനന്ദീ  -   സുഖസ്വരൂപന്‍, സമ്പല്‍ സമ‍ൃദ്ധന്‍
561.വനമാലീ  -   പഞ്ചഭൂത തന്മാത്രകളാകുന്ന വൈജയന്തി എന്ന മാലയെ ധരിക്കുന്നവന്‍
562.ഹലായുധഃ  -   ഹലം ആയുധമായിട്ടുള്ള ബലഭദ്ര സ്വരൂപന്‍
563.ആദിത്യഃ  -   അദിതിയുടെ പുത്രനായ വാമനനായി ജനിച്ചവന്‍
564.ജ്യോതിരാദിത്യഃ  -   സൂര്യമണ്ഡലത്തിലെ ജ്യോതിസ്സില്‍ സ്ഥിതിചെയ്യുന്നവന്‍
565.സഹിഷ്ണുഃ  -   ശീതോഷ്ണാദി ദ്വന്ദ്വങ്ങളെ സഹിക്കുന്നവന്‍
566.ഗതിസത്തമഃ  -   ഗതിയും സര്‍വ്വശ്രേഷ്ഠനുമായിട്ടുള്ളവന്‍
567.സുധന്വാ  -   ശോഭനവും ഇന്ദ്രിയാദിമയവുമായ ശാര്‍ങ്ഗമെന്ന ധനുസ്സ് ഉള്ളവന്‍
568.ഖണ്ഡപരശുഃ  -   ശത്രുക്കളെ ഖണ്ഡനം ചെയ്യുന്ന പരശു ആയുധമായിട്ടുള്ള പരശുരാമസ്വരൂപന്‍
569.ദാരുണഃ  -   ദുര്‍മാര്‍ഗ്ഗികള്‍ക്ക് കഠോരനായിരിക്കുന്നവന്‍
570.ദ്രവിണപ്രദഃ  -   ഭക്തന്മാര്‍ക്ക് വാഞ്ഛിതമായ ധനം പ്രധാനം ചെയ്യുന്നവന്‍
571.ദിവഃസ്പ‍ൃക്  -   ദ്രോവിനെ (സ്വര്‍ഗ്ഗത്തെ) സ്പര്‍ശിക്കുന്നവന്‍
572.സര്‍വ്വദ‍ൃഗ് വ്യാസഃ  -   സമ്പൂര്‍ണ്ണ ജ്ഞാനത്തിന്‍റെ വ്യാസം (വിസ്താരം) ചെയ്യുന്നവന്‍, എല്ലാവരുടേയും ദ‍ൃഷ്ടിയും വേദവ്യാസസ്വരൂപിയുമായവന്‍ (വേദങ്ങളെ ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലാക്കിയും പിന്നീട് ശാഖാഭേദം കൊണ്ട് അവയെ ക്രമത്തില്‍ ഇരുപത്തിനാല്, നൂറ്റിയൊന്ന്, ആയിരം, ഒമ്പത് എന്നിങ്ങനെയും വിഭജിച്ചത് വേദവ്യാസന്‍)
573.വാചസ്പതിരയോനിജഃ  -   വിദ്യയുടെ പതിയും അമ്മയില്‍ നിന്ന് ജന്മം സ്വീകരിക്കാത്തവനും ആയവന്‍
574.ത്രിസാമാ  -   ദേവവ്രതം എന്നുപേരുള്ള മൂന്നുനാമങ്ങള്‍ വഴിയായി സാമഗാനം ചെയ്യുന്നവരാല്‍ സ്തുതിക്കപ്പെടുന്നവന്‍
575.സാമഗഃ  -   സാമഗാനം ചെയ്യുന്നവന്‍
576.സാമ  -   സാമവേദസ്വരൂപമായവന്‍
577.നിര്‍വ്വാണം  -   സകലദുഃഖങ്ങളൊടുങ്ങിയതും പരമാനന്ദസ്വരൂപവുമായവന്‍
578.ഭേഷജം   -   സംസാരരോഗത്തിന്‍ ഔഷധമായവന്‍
579.ഭിഷക്  -   സംസാരരൂപമായ രോഗത്തില്‍ നിന്ന് വിമുക്തിക്കുള്ള പരാവിദ്യ ഉപദേശിച്ചവന്‍
580.സന്ന്യാസക‍ൃത്  -   മോക്ഷത്തിനു വേണ്ടി നാലാമത്തെ ആശ്രമമായ സന്ന്യാസത്തെ ഏര്‍പ്പെടുത്തിയവന്‍
581.ശമഃ  -   എല്ലാ പ്രാണികളേയും ശമിപ്പിക്കുന്നവന്‍
582.ശാന്തഃ  -   വിഷയസുഖങ്ങളില്‍ അനാസക്തന്‍
583.നിഷ്ഠാ  -   പ്രളയകാലത്തില്‍ എല്ലാ പ്രാണികളും ആരില്‍ സ്ഥിതി ചെയ്യുന്നുവോ അവന്‍
584.ശാന്തിഃ  -   സമ്പൂര്‍ണ്ണമായ അവിദ്യയുടെ നിവ‍ൃത്തിയായ ബ്രഹ്മസ്വരൂപന്‍
585.പരായണം  -   പുനരാവ‍ൃത്തിയുടെ ശങ്കയില്ലാത്ത പരമമായ അയനം (സ്ഥാനം). പരമമായ അയനത്തോടുകൂടിയവന്‍
586.ശുഭാംഗഃ  -   സുന്ദരമായ ശരീരത്തെ ധരിക്കുന്നവന്‍
587.ശാന്തിദഃ  -   രാഗദ്വേഷാദികളില്‍ നിന്ന് വിമുക്തി നേടുക എന്ന ശാന്തിയെ ദാനം ചെയ്യുന്നവന്‍
588.സ്രഷ്ടാ  -   എല്ലാ പ്രാണികളുടേയും സ‍ൃഷ്ടികര്‍ത്താവ്
589.കുമുദഃ  -   ഭൂമിയില്‍ മോദിക്കുന്നവന്‍
590.കുവലേശയഃ  -   കുവലത്തില്‍ (ജലത്തില്‍) ശയിക്കുന്നവന്‍. കുവല (സര്‍പ്പത്തിന്‍റെ ഉദരം) ത്തില്‍ ശയിക്കുന്നവന്‍
591.ഗോഹിതഃ  -   ഗോക്കളുടെ ഹിതകാരിയായവന്‍
592.ഗോപതിഃ  -   ഭൂമിയുടെ പതി
593.ഗോപ്താ  -   ജഗത്തിന്‍റെ രക്ഷകന്‍. മയകൊണ്ടു തന്നത്താന്‍ ആവരണം ചെയ്യപ്പെട്ടവന്‍
594.വ‍ൃഷഭാക്ഷഃ  -   സകലകാമങ്ങളേയും വര്‍ഷിക്കുന്ന അക്ഷികളോടുകൂടിയവന്‍
595.വ‍ൃഷപ്രിയഃ  -   വ‍ൃഷം (ധര്‍മ്മം) പ്രിയമായിരിക്കുന്നവന്‍
596.അനിവര്‍ത്തീ  -   ദേവാസുര യുദ്ധത്തില്‍നിന്ന് പിന്‍മാറാതിരിക്കുന്നവന്‍. ധര്‍മ്മത്തില്‍ നിന്ന് വിമുഖനാവാത്തവന്‍
597.നിവ‍ൃത്താത്മാ  -   വിഷയങ്ങളില്‍ നിന്ന് നിവ‍ൃത്തമായ ആത്മാവുള്ളവന്‍
598.സംക്ഷേപ്താ  -   വിസ്ത‍ൃതമായ ജഗത്തിനെ സംക്ഷിപ്തരൂപത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നവന്‍
599.ക്ഷേമക‍ൃത്  -   തന്നെ പ്രാപിക്കുന്ന വസ്തുവിന്ന് ക്ഷേമം അതായത് രക്ഷ നല്‍കുന്നവന്‍
600.ശിവഃ  -   തന്‍റെ നാമസ്മരണം കൊണ്ടുതന്നെ എല്ലാവരേയും പരിശുദ്ധരാക്കിച്ചെയ്യുന്നവന്‍
601.ശ്രീവത്സവക്ഷാഃ  -   ശ്രീവത്സം എന്ന അടയാളമുള്ള വക്ഷസ്സോടുകൂടിയവന്‍
602.ശ്രീവാസാഃ  -   ഒരിക്കലും മാറാതെ, വക്ഷസ്സില്‍ ശ്രീ വസിക്കുന്നവന്‍
603.ശ്രീപതിഃ  -   ശ്രീയുടെ പതിയായിരിക്കുന്നവന്‍
604.ശ്രീമതാംവരഃ  -   ശ്രീമാന്മാരില്‍ വെച്ച് പ്രധാനിയായവന്‍
605.ശ്രീദഃ  -   ഭക്തന്മാര്‍ക്ക് ശ്രീയെ ദാനം ചെയ്യുന്നവന്‍
606.ശ്രീശഃ  -   ശ്രീയുടെ ഈശനായവന്‍
607.ശ്രീനിവാസഃ  -   ശ്രീമാന്മാരില്‍ നിത്യവും നിവസിക്കുന്നവന്‍
608.ശ്രീനിധിഃ  -   സകല ശ്രീകളും നിധാനം ചെയ്തിരിക്കപ്പെട്ടവന്‍ (നിധാനം എന്നാല്‍ സൂക്ഷിച്ചുവയ്പ്പ് എന്നര്‍ത്ഥം)
609.ശ്രീവിഭാവനഃ  -   എല്ലാ പ്രാണികള്‍ക്കും അവരുടെ കര്‍മ്മാനുസാരിയായ ഐശ്വര്യത്തെ ദാനം ചെയ്യുന്നവന്‍
610.ശ്രീധരഃ  -   എല്ലാ പ്രാണികളുടേയും മാതാവായ ശ്രീയെ മാറിടത്തില്‍ ധരിച്ചിരിക്കുന്നവന്‍
611.ശ്രീകരഃ  -   ഭക്തന്മാരെ ശ്രീയോടുകൂടിയവരാക്കി ചെയ്യുന്നവന്‍
612.ശ്രേയഃ  -   ഒരിക്കലും നശിക്കാത്ത സുഖത്തെ പ്രാപിക്കലായ ശ്രേയസ്സിന്‍റെ രൂപമായിരിക്കുന്നവന്‍
613.ശ്രീമാന്‍  -   ശ്രീകള്‍ ആരില്‍ ഉണ്ടോ അവന്‍
614.ലോകത്രയാശ്രയഃമൂന്നുലോകങ്ങളുടേയും ആശ്രയമായിട്ടുള്ളവന്‍  -   615.സ്വക്ഷഃ
സുന്ദരങ്ങളായ അക്ഷികളോടുകൂടിയവന്‍  -   616.സ്വംഗഃ
സുന്ദരങ്ങളായ അംഗങ്ങളോടുകൂടിയവന്‍  -   617.ശതാനന്ദഃ
ഏകനും പരമാനന്ദസ്വരൂപനുമാണെങ്കിലും (ഉപാദിഭേദംകൊണ്ട്) അനേകം പ്രകാരത്തിലായിരിക്കുന്നവന്‍  -   618.നന്ദിഃ
പരമാനന്ദസ്വരൂപന്‍  -   619.ജ്യോതിര്‍ഗണേശ്വരഃ
ജ്യോതിര്‍ഗണങ്ങളുടെ (നക്ഷത്രപങ്തിയുടെ) ഈശ്വരന്‍  -   620.വിജിതാത്മാ
ആത്മാവിനെ ജയിച്ചിട്ടുള്ളവന്‍  -   621.അവിധേയാത്മാ
ആരാലും വിധേയം ചെയ്യപ്പെടുവാന്‍ കഴിയാത്ത സ്വരൂപത്തോടുകൂടിയവന്‍  -   622.സത്കീര്‍ത്തിഃ
സത്യമായ കീര്‍ത്തിയോടുകൂടിയവന്‍  -   623.ഛിന്നസംശയഃഎല്ലാ വസ്തുക്കളേയും സാക്ഷാത്കരിക്കുന്നതിനാല്‍ സംശയലേശമില്ലാത്തവന്‍
624.ഉദീര്‍ണ്ണഃ  -   എല്ലാ പ്രാണികളിലും വെച്ച് ഉല്‍ക‍ൃഷ്ടനായവന്‍
625.സര്‍വ്വതശ്ചക്ഷുഃ  -   തന്‍റെ ചൈതന്യസ്വരൂപം കൊണ്ട് എല്ലാ ഭാഗത്തുമുള്ള എല്ലാ വസ്തുക്കളേയും കാണുന്നവന്‍
626.അനീശഃ  -   ഈശനായി ഒരുവനുമില്ലാത്തവന്‍
627.ശാശ്വതസ്ഥിരഃ  -   നിത്യനാണെങ്കിലും ഒരിക്കലും വികാരത്തെ പ്രാപിക്കാത്തവന്‍
628.ഭൂശയഃ  -   ലങ്കയിലേക്കുള്ള മാര്‍ഗ്ഗാന്വേഷണവേളയില്‍ ഭൂമിയില്‍ ശയിച്ചവന്‍
629.ഭൂഷണഃ  -   അവതാരങ്ങളെക്കൊണ്ട് ഭൂമിയെ ഭൂഷിപ്പിക്കുന്നവന്‍ (അലങ്കരിപ്പിക്കുന്നവന്‍)
630.ഭൂതിഃ  -   സകല വിഭൂതികള്‍ക്കും കാരണമായവന്‍
631.വിശോകഃ  -   പരമാനന്ദസ്വരൂപനാകയാല്‍ ശോകം ഇല്ലാത്തവന്‍
632.ശോകനാശനഃ  -   സ്മരണകൊണ്ടുമാത്രം തന്നെ ഭക്തന്മാരുടെ ശോകത്തെ നശിപ്പിക്കുന്നവന്‍
633.അര്‍ച്ചിഷ്മാന്‍  -   ആരുടെ അര്‍ച്ചിസ്സു (രശ്മി)കളെക്കൊണ്ട് സൂര്യചന്ദ്രന്മാര്‍ അര്‍ച്ചിസ്സുകളാകുന്നുവോ അവന്‍
634.അര്‍ച്ചിതഃ  -   എല്ലാ ലോകങ്ങളാലും പൂജിക്കപ്പെടുന്നവരായ ബ്രഹ്മാദികളാല്‍ അര്‍ച്ചിക്കപ്പെടുന്നവന്‍
635.കുംഭഃ  -   കുംഭം പോലെ എല്ലാ വസ്തുക്കളും സ്ഥിതി ചെയ്യുന്നവന്‍
636.വിശുദ്ധാത്മാ  -   സ്ത്വരജസ്തമോഗുണങ്ങള്‍ക്കും അതീതനായവന്‍
637.വിശോധനഃ  -   സ്മരണകൊണ്ടുമാത്രം സകല പാപങ്ങളേയും നശിപ്പിക്കുന്നവന്‍
638.അനിരുദ്ധഃ  -   ശത്രുക്കളാല്‍ ഒരിക്കലും ജയിക്കപ്പെടാത്തവന്‍, അനിരുദ്ധസ്വരൂപമെടുത്തവന്‍
639.അപ്രതിരഥഃ  -   പ്രതിപക്ഷന്‍ (വിരുദ്ധപക്ഷന്‍) ആയി ആരും ഇല്ലാത്തവന്‍
640.പ്രദ്യുമ്നഃ  -   പ്രക‍ൃഷ്ടമായ (ശ്രേഷ്ഠമായ) ദ്യുമ്ന (ധന) ത്തോടുകൂടിയവന്‍, പ്രദ്യുമ്നനായി അവതരിച്ചവന്‍
641.അമിതവിക്രമഃ  -   അപരിമിതമായ വിക്രമത്തോടുകൂടിയവന്‍
642.കാലനേമിനിഹാ  -   കാലനേമി എന്ന അസുരനെ കൊന്നവന്‍
643.വീരഃ  -   ശൂരന്‍
644.ശൗരിഃ  -   ശൂരകുലത്തില്‍ ജനിച്ചവന്‍
645.ശൂരജനേശ്വരഃ  -   ശൗര്യത്തിന്‍റെ ആധിക്യത്താല്‍ ഇന്ദ്രാദികളെ ശാസിക്കുന്നവന്‍
646.ത്രിലോകാത്മാ  -   മൂന്നുലോകങ്ങളുടേയും ആത്മാവായിരിക്കുന്നവന്‍
647.ത്രിലോകേശഃ  -   മൂന്നുലോകങ്ങളുടേയും ഈശന്‍
648.കേശവഃ  -   സൂര്യന്‍ മുതലായവയുടെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന കേശ(കിരണ)ങ്ങളോടുകൂടിയവന്‍
649.കേശിഹാ  -   കേശി എന്ന അസുരനെ കൊന്നവന്‍
650.ഹരിഃ  -   അവിദ്യാരൂപമായ കാരണത്തോടുകൂടെ സംസാരത്തെ ഹരിക്കുന്നവന്‍
651.കാമദേവഃ  -   കാമനും ദേവനും ആയിരിക്കുന്നവന്‍. പുരുഷാര്‍ത്ഥ ചതുഷ്ടയത്തെ ഇച്ഛിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍
652.കാമപാലഃ  -   കാമികളുടെ കാമത്തെ പാലിക്കുന്നവന്‍
653.കാമീ  -   സ്വഭാവേനതന്നെ പൂര്‍ണ്ണകാമന്‍
654.കാന്തഃ  -   അതിസുന്ദരമായ ശരീരത്തോടുകൂടിയവന്‍. ദ്വിപരാര്‍ദ്ധാവസാനത്തില്‍ ബ്രഹ്മാവിന്‍റെ അന്തത്തെ വരുത്തുന്നവന്‍ (കഃ- ബ്രഹ്മാവ്) (ദ്വിപരാര്‍ദ്ധം- ബ്രഹ്മാവിന്‍റെ നൂറുവര്‍ഷം)
655.ക‍ൃതാഗമഃ  -   സ്മ‍ൃതി മുതലായ ആഗമങ്ങളുടെ രചയിതാവ്
656.അനിര്‍ദേശ്യവപുഃ  -   ഗുണാദികള്‍ക്ക് അതീതമാകയാല്‍ ഇന്നവിധത്തിലാണെന്ന് നിര്‍ദ്ദേശിക്കുവാന്‍ കഴിയപ്പെടാത്ത വപുസ്സുള്ളവന്‍
657.വിഷ്ണുഃ  -   ഭൂമിയിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്ന അത്യധികമായ കാന്തിയോടുകൂടിയവന്‍
658.വീരഃ  -   ഗതി മുതലായവയോടുകൂടിയവന്‍
659.അനന്തഃ  -   വ്യാപിയും, നിത്യനും, സര്‍വ്വാത്മാവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നനുമായവന്‍
660.ധനഞ്ജയഃ  -   ദിഗ്വിജയാവസാനത്തില്‍ വളരെ ധനത്തെ ജയിച്ച അര്‍ജ്ജുനന്‍ വിഭൂതിയായിട്ടുള്ളവന്‍
661.ബ്രഹ്മണ്യഃ  -   തപസ്സ്, വേദങ്ങള്‍, ബ്രാഹ്മണര്‍, ജ്ഞാനം എന്നിങ്ങനെ ബ്രഹ്മശബ്ദം കൊണ്ട് വ്യവദേശിക്കപ്പെടുന്നവര്‍ക്ക് ഹിതകാരിയായവന്‍
662.ബ്രഹ്മക‍ൃത്  -   ബ്രഹ്മം അതായത് തപസ്സ് മുതലായവയെ ചെയ്യുന്നവന്‍
663.ബ്രഹ്മാ  -   ബ്രഹ്മാവിന്‍റെ രൂപത്തില്‍ സ‍ൃഷ്ടികര്‍ത്താവായിരിക്കുന്
നവന്‍  -   664.ബ്രഹ്മ
വലുതായതുകൊണ്ടും വര്‍ദ്ധിക്കുന്നതുകൊണ്ടും സത്യാദിലക്ഷണങ്ങളോടുകൂടിയ ബ്രഹ്മസ്വരൂപത്തിലുള്ളവന്‍  -   665.ബ്രഹ്മവിവര്‍ദ്ധനഃ
തപസ്സ് മുതലായവയെ വര്‍ദ്ധിപ്പിക്കുന്നവന്‍  -   666.ബ്രഹ്മവിത്
വേദത്തേയും വേദാര്‍ത്ഥത്തേയും യഥാര്‍ത്ഥമായി അറിയുന്നവന്‍  -   667.ബ്രാഹ്മണഃ
ബ്രാഹ്മണരൂപത്തില്‍ വേദവിധികളെ ഉപദേശിക്കുന്നവന്‍  -   668.ബ്രഹ്മീ
ബ്രഹ്മശബ്ദംകൊണ്ട് വ്യപദേശിക്കപ്പെടുന്ന തപസ്സ്, വേദങ്ങള്‍ ബ്രാഹ്മണര്‍, ജ്ഞാനം എന്നിവയ്ക്ക് ഇരിപ്പിടമായിരിക്കുന്നവന്‍  -   669.ബ്രഹ്മജ്ഞഃ
തന്‍റെ ആത്മഭൂതങ്ങളായ വേദങ്ങളെ അറിയുന്നവന്‍  -   670.ബ്രാഹ്മണപ്രിയഃ
ബ്രാഹ്മണര്‍ക്ക് പ്രിയപ്പെട്ടവന്‍. ബ്രാഹ്മണര്‍ പ്രിയപ്പെട്ടവരായവന്‍  -   671.മഹാക്രമഃ
മഹത്തുക്കളായ പാദവിന്യാസങ്ങളുള്ളവന്‍  -   672.മഹാകര്‍മ്മാ
ലോകസ‍ൃഷ്ട്യാദി മഹത്കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍  -   673.മഹാതേജാഃ
സൂര്യന്‍ മുതലായവര്‍ യാതൊരാളുടെ തേജസ്സുകൊണ്ട് തേജസ്വികളായിരിക്കുന്നുവോ, അവന്‍  -   674.മഹോരഗഃ
മഹാനായ ഉരഗത്തിന്‍റെ (വാസുകിയുടെ) സ്വരൂപമുള്ളവന്‍  -   675.മഹാക്രതുഃ
മഹത്തായ യാഗത്തിന്‍റെ മൂര്‍ത്തി (സ്വരൂപം) ഉള്ളവന്‍  -   676.മഹായജ്വാ
മഹാനും ലോകസംഗ്രഹത്തിനായി യാഗാനുഷ്ഠാനം ചെയ്യുന്നവനും ആയവന്‍  -   677.മഹായജ്ഞഃ
മഹാനായ യജ്ഞസ്വരൂപന്‍  -   678.മഹാഹവിഃ
ബ്രഹ്മാത്മാവില്‍ സകല ജഗത്തിനേയും തദാത്മനാ ഹവനം ചെയ്യുന്നതിനാല്‍ മഹാഹവിസ്സായിട്ടുള്ളവന്‍  -   679.സ്തവ്യഃഎല്ലാവരാലും സ്തുതിക്കപ്പെടുകയും ആരുടേയും സ്തോതാവ് അല്ലാതിരിക്കുകയും ചെയ്യുന്നവന്‍
680.സ്തവപ്രിയഃ  -   സ്തുതിപ്രിയമായിരിക്കുന്നവന്‍
681.സ്തോത്രം  -   യാതൊന്നിനാല്‍ സ്തുതിക്കപ്പെടുന്നുവോ അതിന്‍റെ രൂപമായവന്‍
682.സ്തുതിഃ  -   സ്തുതിക്കുക എന്ന ക്രിയയുടെ നാമരൂപമായവന്‍
683.സ്തോതാ  -   സര്‍വ്വരൂപനായിരിക്കുകയാല്‍ സ്തുതി ചെയ്യുന്നവനും ഭഗവാന്‍ തന്നെ.
684.രണപ്രിയഃ  -   രണം പ്രിയമായിരിക്കുന്നവന്‍
685.പൂര്‍ണ്ണഃ  -   സകല കാമങ്ങളാലും സകല ശക്തികളാലും സമ്പന്നന്‍
686.പൂരയിതാ  -   എല്ലാവരേയും സമ്പത്തുകള്‍ കൊണ്ട് പൂര്‍ണ്ണന്മാരാക്കുന്നവന്‍
687.പുണ്യഃ  -   ശ്രവണമാത്രംകൊണ്ട് സകല പാപങ്ങളേയും ക്ഷയിപ്പിക്കുന്നവന്‍
688.പുണ്യകീര്‍ത്തിഃ  -   പുണ്യരൂപമായ കീര്‍ത്തിയോടുകൂടിയവന്‍
689.അനാമയഃ  -   യാതൊരുവിധമായ വ്യാധികളാലും പീഡിപ്പിക്കപ്പെടാത്തവന്‍
690.മനോജവഃ  -   മനസ്സിന്‍റെ വേഗം പോലെയുള്ള വേഗത്തോടു കൂടിയവന്‍
691.തീര്‍ത്ഥകരഃ  -   പതിന്നാലു വിദ്യകളുടേയും വേദബാഹ്യങ്ങളായ വിദ്യകളുടേയും സിദ്ധാന്തങ്ങളുടെ കര്‍ത്താവും വക്താവും ആയവന്‍ (തീര്‍ത്ഥം-വിദ്യ)
692.വസുരേതഃ  -   വസു (സ്വര്‍ണ്ണം) രേതസ്സായിരിക്കുന്നവന്‍
693.വസുപ്രദഃ  -   ധനം സന്തോഷത്തോടെ പ്രധാനം ചെയ്യുന്നവന്‍
694.വസുപ്രദഃ (വസുപ്രദോ)  -   ഭക്തന്മാര്‍ക്ക് സര്‍വ്വോത്ക‍ൃഷ്ടമായ മോക്ഷമാകുന്ന ഫലത്തെ പ്രധാനം ചെയ്യുന്നവന്‍
695.വാസുദേവഃ  -   വസുദേവന്‍റെ പുത്രന്‍
696.വസുഃ  -   സര്‍വ്വഭൂതങ്ങളും ഏവനില്‍ സ്ഥിതിചെയ്യുന്നുവോ , ഏവന്‍ സര്‍വ്വഭൂതങ്ങളിലും സ്ഥിതിചെയ്യുന്നുവോ അവന്‍
697.വസുമനാഃ  -   എല്ലാ പദാര്‍ത്ഥങ്ങളിലും സാമാന്യ ഭാവത്തോടെ വസിക്കുന്ന മനസ്സുള്ളവന്‍
698.ഹവിഃ  -   ഹവിസ്സിന്‍റെ സ്വരൂപത്തിലുള്ളവന്‍
699.സദ്ഗതിഃ  -   സത്തായിരിക്കുന്ന ഗതിയുള്ളവന്‍. അതായത് സമുത്ക‍ൃഷ്ടമായിരിക്കുന്ന ബുദ്ധിയുള്ളവന്‍
700.സത്ക‍ൃതിഃ  -   സത്തായിരിക്കുന്ന ക‍ൃതി അതായത് ജഗദ്രക്ഷണ സ്വരൂപമായ ക‍ൃതിയോടുകൂടിയവന്‍
701.സത്താ  -   സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളോടുകൂടാത്തവന്‍
702.സദ്ഭൂതിഃ  -   സത്സ്വരൂപനും ചിദാത്മകനുമായ അബാധിതനും പലപ്രകാരത്തില്‍ ഭാസിക്കുന്നവനുമായ പരമാത്മസ്വരൂപി
703.സത്പരായണഃ  -   തത്ത്വദര്‍ശികളായ സജ്ജനങ്ങള്‍ക്ക് ഉല്‍ക‍ൃഷ്ടമായ അയന(സ്ഥാന)മായവന്‍
704.ശൂരസേനഃ  -   ശൗര്യശാലികളായ സൈനികന്മാര്‍ ഉള്ള സേനയോടുകൂടിയവന്‍
705.യദുശ്രേഷ്ഠഃ  -   യദുവംശജന്മാരില്‍ പ്രധാനിയായവന്‍
706.സന്നിവാസഃ  -   സത്തുക്കളായ വിദ്വാന്മാര്‍ക്ക് ആശ്രയമായവന്‍
707.സുയാമുനഃ  -   ശോഭനന്മാരും യമുനാസംബന്ധികളുമായവരാല്‍ പരിവേഷ്ടനം ചെയ്യപ്പെട്ടവന്‍
708.ഭൂതവാസഃ  -   സര്‍വ്വഭൂതങ്ങള്‍ക്കും നിവാസസ്ഥാനമായവന്‍
709.വാസുദേവഃ  -   മായകൊണ്ട് ജഗത്തിനെ മൂടുന്നവനും ദേവനുമായവന്‍
710.സര്‍വ്വാസുനിലയഃ  -   എല്ലാ അസുക്കള്‍ക്കും (പ്രാണങ്ങള്‍ക്കും) ആശ്രയമായ നിലയമായിട്ടുള്ളവന്‍
711.അനലഃ  -   ശക്തിസമ്പത്തുകളുടെ അലമ്പാവമില്ലാത്തവന്‍
712.ദര്‍പ്പഹാ  -   അധര്‍മ്മികളുടെ ദര്‍പ്പത്തെ (അഹങ്കാരത്തെ നശിപ്പിക്കുന്നവന്‍
713.ദര്‍പ്പദഃ  -   ധര്‍മ്മമാര്‍ഗ്ഗസ്ഥിതന്മാര്‍ക്ക് ദര്‍പ്പത്തെ (ഗൗരവത്തെ) പ്രധാനം ചെയ്യുന്നവന്‍
714.ദ‍ൃപ്തഃ  -   ആത്മസ്വരൂപമായ അമ‍ൃതരസത്തെ ആസ്വദിക്കുക നിമിത്തം സന്തുഷ്ടനായവന്‍
715.ദുര്‍ധരഃ  -   ഒരു ഉപാദിയോടുകൂടാത്തവനാകയാല്‍ പ്രണിധാനം മുതലായവയില്‍ ധാരണചെയ്യപ്പെടാന്‍ സാദ്ധ്യമല്ലാത്തവന്‍
716.അപരാജിതഃ  -   രാഗം മുതലായ ആഭ്യന്തരശത്രുക്കളാലും അസുരാദികളായ ബാഹ്യശത്രുക്കളാലും പരാജിതനല്ലാത്തവന്‍
717.വിശ്വമൂര്‍ത്തിഃ  -   സര്‍വ്വാത്മകനാകയാല്‍ വിശ്വമാകുന്ന ശരീരത്തോടുകൂടിയവന്‍
718.മഹാമൂര്‍ത്തിഃ  -   അനന്തനാകുന്ന ശയ്യയില്‍ ശയിക്കുന്ന വലിയ മൂര്‍ത്തിയോടുകൂടിയവന്‍
719.ദീപ്തമൂര്‍ത്തിഃ  -   ജ്ഞാനമാകയാൽ ദീപ്തമായ ശരീരത്തോടുകൂടിയവന്‍. ദീപ്തിയുള്ള (ഹിരണ്യഗര്‍ഭ) രൂപം ധരിച്ചവന്‍
720.അമൂര്‍ത്തിമാന്‍  -   കര്‍മ്മനിബദ്ധമായ മൂര്‍ത്തി ഇല്ലാത്തവന്‍
721.അനേകമൂര്‍ത്തി  -   അവതാരരൂപത്തില്‍ അനേകം മൂര്‍ത്തികള്‍ ധരിച്ചവന്‍
722.അവ്യക്തഃ  -   അനേകമൂര്‍ത്തികളുണ്ടെങ്കിലും ഇന്നപ്രകാരത്തിലാണെന്ന് വ്യക്തതയില്ലാത്തവന്‍
723.ശതമൂര്‍ത്തിഃ  -   വികല്പജന്യങ്ങളായ അനേകം മൂര്‍ത്തികളുള്ളവന്‍
724.ശതാനനഃ  -   അനേകം മുഖങ്ങളുള്ളവന്‍
725.ഏകഃ  -   സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളില്ലാത്തവന്‍
726.നൈകഃ  -   മായകൊണ്ടു ഒന്നിലധികം രൂപങ്ങളുള്ളവന്‍
727.സവഃ  -   സോമം ഉല്പാദിപ്പിക്കപ്പെടുന്ന സവം എന്ന യജ്ഞത്തിന്‍റെ സ്വരൂപമായിട്ടുള്ളവന്‍
728.കഃ  -   സുഖരൂപനായി സ്തുതിക്കപ്പെടുന്നവന്‍
729.കിം  -   സര്‍വ്വപുരുഷാര്‍ത്ഥ രൂപനാകയാല്‍ ബ്രഹ്മം തന്നെയായി, കിം ശബ്ദം കൊണ്ട് വിചാരിക്കപ്പെടുവാന്‍ അര്‍ഹന്‍
730.യത്  -   സ്വതഃസിദ്ധമായ വസ്തുവിനെപറ്റി പറയുന്ന യച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍
731.തത്  -   ബ്രഹ്മത്തിനെ നിര്‍ദ്ദേശിക്കപ്പെടുന്ന തച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍
732.പദമനുത്തമം  -   മോക്ഷേച്ഛുക്കളാല്‍ പ്രാപിക്കപ്പെടുന്നതാകയാല്‍ ബ്രഹ്മം പദമാകുന്നു. അതിനേക്കാള്‍ ഉത്ക‍ൃഷ്ടമായ യാതൊന്നും ഇല്ലാത്തതിനാല്‍ അത് അനുത്തമവുമാണ്. ബ്രഹ്മവും അനുത്തമവുമായവന്‍
733.ലോകബന്ധുഃ  -   സകല ലോകങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്ന പരമാര്‍ത്ഥസ്വരൂപന്‍. ലോകങ്ങളുടെ ജനകനായതിനാല്‍ ലോകങ്ങളുടെ പരമബന്ധുവായവന്‍
734.ലോകനാഥഃ  -   ലോകങ്ങളുടെ നിയമനം, ആശ്വാസനം (ആശ്വസിപ്പിക്കല്‍), ശാസനം എന്നിവയെ ചെയ്യുന്നവന്‍
735.മാധവഃ  -   മധുവംശത്തില്‍ ജനിച്ചവന്‍
736.ഭക്തവത്സലഃ  -   ഭക്തന്മാരില്‍ വാത്സല്യമുള്ളവന്‍
737.സുവര്‍ണ്ണവര്‍ണ്ണഃ  -   സ്വര്‍ണ്ണത്തിന്‍റെ വര്‍ണ്ണംപോലെയിരിക്കുന്ന വര്‍ണ്ണത്തോടുകൂടിയവന്‍
738.ഹേമാംഗഃ  -   ശരീരം ഹേമം (സ്വര്‍ണ്ണം) പോലെയിരിക്കുന്നവന്‍
739.വരാങ്ഗഃ  -   വരങ്ങളായ അംഗങ്ങള്‍ ഉള്ളവന്‍
740.ചന്ദനാംഗദീ  -   ചന്ദനങ്ങളായ (ആഹ്ലാദകങ്ങളായ) അംഗദങ്ങള്‍ (തോള്‍വളകള്‍) കൊണ്ട് അലങ്ക‍ൃതനായവന്‍
741.വീരഹാ  -   ധര്‍മ്മസംരക്ഷണത്തിനുവേണ്ടി വീരന്മാരെ ഹനിച്ചവന്‍
742.വിഷമഃ  -   തന്നോടുസമനായി ആരും ഇല്ലാത്തവന്‍
743.ശൂന്യഃ  -   ഒരുവിധത്തിലുള്ള വിശേഷവും ഇല്ലാത്തവന്‍
744.ഘ‍ൃതാശീഃ  -   വിഗളിതങ്ങളായ (ഒഴുകിയ) ആശിസ്സുകളോടു കൂടിയവന്‍
745.അചലഃ  -   സ്വരൂപത്തില്‍ നിന്നും സാമര്‍ത്ഥ്യത്തില്‍ നിന്നും ജ്ഞാനാദിഗുണങ്ങളില്‍ നിന്നും ചലിക്കാത്തവന്‍
746.ചലഃ  -   വായുവിന്‍റെ രൂപത്തില്‍ ചലിക്കുന്നവന്‍
747.അമാനീ  -   ശുദ്ധജ്ഞാനസ്വരൂപനാകയാല്‍ അനാത്മവസ്തുക്കളില്‍ ആത്മാഭിമാനമില്ലാത്തവന്‍
748.മാനദഃ  -   എല്ലാവര്‍ക്കും അനാത്മാക്കളില്‍ ആത്മാഭിമാനം നല്കുന്നവന്‍. ഭക്തന്മാര്‍ക്ക് സല്‍ക്കാരവും മാനവും കൊടുക്കുന്നവന്‍
749.മാന്യഃ  -   എല്ലാവരുടേയും ഈശ്വരനാകയാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ടവനും പൂജിക്കപ്പെടേണ്ടവനും ആയവന്‍
750.ലോകസ്വാമി  -   പതിനാലുലോകങ്ങളുടേയും ഈശ്വരന്‍
751.ത്രിലോകധ‍ൃക്ക്  -   മൂന്നുലോകങ്ങളേയും ധരിക്കുന്നവന്‍
752.സുമേധാഃ  -   ശോഭനമായ മേധയോടുകൂടിയവന്‍
753.മേധജഃ  -   മേധത്തില്‍ (യാഗത്തില്‍) നിന്ന് ഉല്പന്നനായവന്‍
754.ധന്യഃ  -   ക‍ൃതാര്‍ത്ഥനായവന്‍
755.സത്യമേധാഃ  -   മേധ സത്യം (സഫലം) ആയവന്‍
756.ധരാധരഃ  -   ആദിശേഷന്‍ മുതലായ അംശങ്ങളെക്കൊണ്ട് ഭൂമിയെ ധരിക്കുന്നവന്‍
757.തേജോവ‍ൃഷഃ  -   ആദിത്യന്‍റെ രൂപത്തില്‍ എല്ലാകാലത്തും തേജസ്സ് (ജലം) വര്‍ഷിക്കുന്നവന്‍
758.ദ്യുതിധരഃ  -   ദേഹകാന്തിയെ ധരിക്കുന്നവന്‍
759.സര്‍വ്വശസ്ത്രഭ‍ൃതാംവരഃ  -   എല്ലാ ആയുധധാരികളിലും വെച്ച് ശ്രേഷ്ഠന്‍
760.പ്രഗ്രഹഃ  -   ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന പത്രപുഷ്പാദികളെ പ്രഹര്‍ഷേണ ഗ്രഹിക്കുന്നവന്‍
761.നിഗ്രഹഃ  -   തന്‍റെ അധീനമാക്കി എല്ലാത്തിനേയും നിഗ്രഹിക്കുന്നവന്‍
762.വ്യഗ്രഃ  -   വിഗതമായ അഗ്രത്തോടുകൂടിയവന്‍. അതായത് അന്തമില്ലാത്തവന്‍. ഭക്തന്മാര്‍ക്ക് അഭീഷ്ടത്തെ ദാനം ചെയ്യുന്നതില്‍ വ്യഗ്രത കാട്ടുന്നവന്‍
763.നൈകശ‍ൃംഗഃ  -   ഒന്നിലധികം (നാല്) ശ‍ൃംഗങ്ങളോടുകൂടിയവന്‍ (നാല് കൊമ്പുള്ള വ‍ൃഷഭരൂപന്‍)
764.ഗദാഗ്രജഃ  -   ഗദന്‍ എന്നവന്‍റെ ജേഷ്ഠന്‍. നിഗദം (മന്ത്രം) കൊണ്ട് ആദ്യം പ്രകടമാകുന്നവന്‍. ദേവകിയുടെ സഹോദരിയായ ദേവരക്ഷിതയില്‍ വസുദേവര്‍ക്കുണ്ടായ പുത്രനായിരുന്നു ഗദന്‍
765.ചതുര്‍മൂര്‍ത്തിഃ  -   വിരാട്, സൂത്രാത്മാവ്, അവ്യാക‍ൃതം, തുരീയം എന്നീ നാല് മൂര്‍ത്തികളുള്ളവന്‍. ശ്വേതം, രക്തം, പീതം, ക‍ൃഷ്ണം എന്നിങ്ങനെ നാല് സഗുണ മൂര്‍ത്തികളുള്ളവന്‍
766.ചതുര്‍ഭാഹുഃ  -   നാല് ബാഹൂക്കള്‍ ഉള്ളവന്‍
767.ചതുര്‍വ്യൂഹഃ  -   ശരീരപുരുഷന്‍, ഛന്ദഃപുരുഷന്‍, വേദപുരുഷന്‍, മഹാപുരുഷന്‍ എന്നിങ്ങനെയുള്ള നാല് വ്യൂഹങ്ങളോടുകൂടിയവന്‍
768.ചതുര്‍ഗതിഃ  -   നാല് ആശ്രമങ്ങള്‍ക്കും നാല് വര്‍ണ്ണങ്ങള്‍ക്കും ഗതിയായിരിക്കുന്നവന്‍
769.ചതുരാത്മാ  -   ചതുരം (സമര്‍ത്ഥം) ആകുന്ന മനസ്സോടുകൂടിയവന്‍
770.ചതുര്‍ഭാവഃ  -   ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ പ്രകടമായവന്‍
771.ചതുര്‍വേദവിത്  -   നാലുവേദങ്ങളുടെ അര്‍ത്ഥവും വേണ്ടതുപോലെ അറിയുന്നവന്‍
772.ഏകപാത്  -   സകല ഭുതങ്ങളും കൂടി ഒരു പാദമായിട്ടുള്ളവന്‍
773.സമാവര്‍ത്തഃ  -   സംസാര ചക്രത്തെ നല്ലതുപോലെ ചുറ്റിക്കുന്നവന്‍
774.അനിവ‍ൃത്താത്മാ  -   എല്ലായിടത്തും വര്‍ത്തിക്കുന്നതിനാല്‍ ഒരിക്കലും നിവ‍ൃത്തമാകാത്ത ആത്മാവോടുകൂടിയവന്‍
775.ദുര്‍ജയഃ  -   ജയിക്കപ്പെടുവാന്‍ കഴിയാത്തവന്‍
776.ദുരതിക്രമഃ  -   ആരാലും അതിക്രമിക്കപ്പെടാത്തവന്‍
777.ദുര്‍ലഭഃ  -   ദുര്‍ലഭമായ ഭക്തികൊണ്ട് ലഭിക്കപ്പെടുന്നവന്‍
778.ദുര്‍ഗ്ഗമഃ  -   വളരെ ക്ലേശിച്ചാല്‍ മാത്രം അറിയപ്പെടുന്നവന്‍
779.ദുര്‍ഗ്ഗഃ  -   ദുഃഖപൂര്‍വ്വം പ്രാപിക്കപ്പെടുന്നവന്‍
780.ദുരാവാസഃ  -   സാമാധിയില്‍ യോഗികളാല്‍വളരെ ക്ലേശത്തോടെ മനസ്സില്‍ വസിക്കപ്പെടുന്നവന്‍
781.ദുരാരിഹാ  -   ദുഷ്ടമാര്‍ഗ്ഗചാരികളായ അരികളെ ഹനിക്കുന്നവന്‍
782.ശുഭാംഗഃ  -   ശോഭനങ്ങളായ അംഗങ്ങളെക്കൊണ്ടു ധ്യാനിക്കപ്പെടേണ്ടവന്‍
783.ലോകസാരംഗഃ  -   ലോകങ്ങളുടെ സാരത്തെ സാരാംശം (വണ്ട്) പോലെ ഗ്രഹിക്കുന്നവന്‍. ലോകസാരമാകുന്ന പ്രണവംകൊണ്ട് അറിയപ്പെടേണ്ടവന്‍
784.സുതന്തുഃ  -   ശോഭനമായ തന്തു (ലോകം) ആരുടേതാണോ അവന്‍
785.തന്തുവര്‍ദ്ധനഃ  -   ലോകത്തെ പോഷിപ്പിക്കുന്നവന്‍
786.ഇന്ദ്രകര്‍മ്മാ  -   ഇന്ദ്രന്‍റെ കര്‍മ്മംപോലെയുള്ള (ഐശ്വര്യമുള്ള) കര്‍മ്മത്തോടുകൂടിയവന്‍
787.മഹാകര്‍മ്മാ  -   മഹത്തുക്കളായ ആകാശാദി ഭൂതങ്ങളാകുന്ന കര്‍മ്മങ്ങളോടുകൂടിയവന്‍
788.ക‍ൃതകര്‍മ്മാ  -   ഒന്നും ശേഷിക്കാത്ത വിധത്തില്‍ എല്ലാ കര്‍മ്മങ്ങളും ചെയ്തവന്‍
789.ക‍ൃതാഗമഃ  -   വേദരൂപമായ ആഗമത്തെ ഉണ്ടാക്കിയവന്‍
790.ഉദ്ഭവഃ  -   സ്വേച്ഛപോലെ ഉല്‍ക‍ൃഷ്ടമായ ഭവം (ജന്മം) ധരിക്കുന്നവന്‍. ഉദ്ഗതമായ (അപഗതമായ) ജന്മത്തോടുകൂടിയവന്‍
791.സുന്ദരഃ  -   ലോകാതിശയിയായ സൗഭാഗ്യമുള്ളവന്‍
792.സുന്ദഃ  -   സുഷ്ഠുവായരീതിയില്‍ ഉന്ദനം ചെയ്യുന്നവന്‍ (നല്ലപോലെ ആര്‍ദ്രഭാവം ചെയ്യുന്നവന്‍) (ക‍ൃപാലു)
793.രത്നനാഭഃ  -   രത്നം പോലെ ശോഭിക്കുന്ന നാഭിയുള്ളവന്‍
794.സുലോചനഃ  -   ശോഭനമായ കണ്ണുകളുള്ളവന്‍
795.അര്‍ക്കഃ  -   ബ്രഹ്മാദിപൂജ്യതമന്മാരാല്‍പോലും അര്‍ച്ചിക്കപ്പെടുന്നവന്‍
796.വാജസനഃ  -   യാചകര്‍ക്ക് വാജ(അന്ന)ത്തെ ദാനം ചെയ്യുന്നവന്‍
797.ശ‍ൃങ്ഗീ  -   പ്രളയജലത്തില്‍ കൊമ്പുള്ള മത്സ്യത്തിന്‍റെ രൂപത്തെ ധരിച്ചവന്‍
798.ജയന്തഃ  -   ശത്രുക്കളെ അതിശയമായി ജയിക്കുന്നവന്‍
799.സര്‍വ്വവിജ്ജയീ  -   എല്ലാ വിഷയങ്ങളുടേയും ജ്ഞാനമുള്ളവനും, എല്ലാറ്റിനേയും ജയിക്കുന്ന സ്വഭാവമുള്ളവനും ആയവന്‍
800.സുവര്‍ണ്ണബിന്ദു  -   സ്വര്‍ണ്ണതുല്യങ്ങളായ ബിന്ദുക്കള്‍ (അവയവങ്ങള്‍) ഉള്ളവന്‍
801.അക്ഷോഭ്യഃ  -   രാഗദ്വേഷാദിയാലും ശബ്ദവിഷയങ്ങളാലും അസുരന്മാരാലും ക്ഷോഭിക്കപ്പെടാത്തവന്‍
802.സര്‍വ്വവാഗീശ്വരേശ്വരഃ  -   എല്ലാ വാഗീശ്വരന്മാര്‍ക്കും ഈശ്വരനായവന്‍
803.മഹാഹ്രദഃ  -   യോഗികള്‍ ഇറങ്ങിച്ചെന്ന് പരമാനന്ദത്തില്‍ മുങ്ങുന്ന മഹാഹ്രദത്തിനെ പോലെയുള്ളവന്‍
804.മഹാഗര്‍ത്തഃ  -   ഗര്‍ത്തം (പടുകുഴി) പോലെ ദുസ്തരമായ മായയോടുകൂടിയവന്‍
805.മഹാഭൂതഃ  -   മൂന്നുകാലങ്ങളാലും വിഭജിക്കപ്പെടാന്‍ കഴിയാത്തവന്‍
806.മഹാനിധിഃ  -   എല്ലാ ഭൂതങ്ങളേയും തന്നില്‍ നിധാനം ചെയ്തിട്ടുള്ളവന്‍
807.കുമുദഃ  -   ഭൂമിയെ, ഭാരത്തെ ഇല്ലാതാക്കി മോദിപ്പിക്കുന്നവന്‍ (കു എന്നാല്‍ ഭൂമി എന്നര്‍ത്ഥം)
808.കുന്ദരഃ  -   കുന്ദപുഷ്പ (മുല്ല) തുല്യങ്ങളും ശുദ്ധങ്ങളുമായ ഫലങ്ങളെ ദാനം ചെയ്യുന്നവന്‍ അഥവാ ഗ്രഹിക്കുന്നവന്‍
809.കുന്ദഃ  -   കുന്ദം (മുല്ലപ്പൂ) പോലെ സുന്ദരങ്ങളായ അവയവങ്ങളുള്ളവന്‍. സ്വച്ഛതകൊണ്ട് സ്ഫടികം പോലെ നിര്‍മ്മലനായവന്‍. കു(ഭൂമി)വിനെ കശ്യപന് ദാനം ചെയ്തവന്‍
810.പര്‍ജ്ജന്യഃ  -   മേഘത്തെപ്പോലെ താപത്രയങ്ങളെ ശമിപ്പിക്കുന്നവന്‍. സകല കാമങ്ങളേയും വര്‍ഷിക്കുന്നവന്‍
811.പാവനഃ  -   സ്മരണമാത്രത്താല്‍ പരിശുദ്ധമാക്കി ചെയ്യുന്നവന്‍
812.അനിലഃ  -   ഇലനം അതായത് പ്രേരണ ചെയ്യല്‍ ഇല്ലാത്തവന്‍. ഇലനം അതായത് ഉറക്കം ഇല്ലാത്തവന്‍ (നിത്യപ്രബുദ്ധന്‍) നിലനല്ലാത്തവന്‍ (ഭക്തന്മാര്‍ക്ക് സുലഭനായവന്‍)
813.അമ‍ൃതാശഃ  -   സ്വാത്മാനന്ദരൂപമായ അമ‍ൃതത്തെ അശിക്കുന്നവന്‍. പാലാഴി കടഞ്ഞെടുത്ത അമ‍ൃതത്തെ ദേവന്മാരെ പാനം ചെയ്യിച്ചിട്ട് തന്നത്താന്‍ അശിച്ചവന്‍. അമ‍ൃത (അനശ്വര)മായ ആശ (ഇച്ഛ)യോടുകൂടിയവന്‍
814.അമ‍ൃതവപുഃ  -   മരണമില്ലാത്ത വപുസ്സോടുകൂടിയവന്‍
815.സര്‍വ്വജ്ഞഃ  -   എല്ലാം അറിയുന്നവന്‍
816.സര്‍വ്വതോമുഖഃ  -   എല്ലായിടത്തും മുഖമുള്ളവന്‍
817.സുലഭഃ  -   ഭക്തികൊണ്ട് മാത്രം സമര്‍പ്പിക്കപ്പെടുന്ന പത്രപുഷ്പഫലാദിയാല്‍ സുഖമായി ലഭിക്കപ്പെടുന്നവന്‍
818.സുവ്രതഃ  -   ശോഭനമായതിനെ വ്രതിക്കുന്നവന്‍ (നല്ലതിനെ ഭോജനം കഴിക്കുന്നതിനാല്‍) ഭോജന (ഭോഗ) ത്തില്‍ നിന്നും പിന്‍തിരിയുന്നവന്‍
819.സിദ്ധഃ  -   അന്യാധീനമല്ലാത്ത ഇച്ഛാപൂര്‍ത്തിയുള്ളവന്‍
820.ശത്രുജിത്  -   ശത്രുക്കളെ ജയിക്കുന്നവന്‍
821.ശത്രുതാപനഃ  -   ദേവശത്രുക്കളെ തപിപ്പിക്കുന്നവന്‍
822.ന‍ൃഗ്രോധഃ  -   കീഴോട്ട് മുളയ്ക്കുകയും എല്ലാറ്റിന്‍റേയും മുകളില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവന്‍. എല്ലാ ഭൂതങ്ങളേയും നിരസിച്ചു തന്‍റെ മായയെ വരിക്കുകയോ അതിനെ നിരോധിക്കുകയോ ചെയ്യുന്നവന്‍.
823.ഉദുംബരഃ  -   കാരണരൂപത്തില്‍ അംബരത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നവന്‍, ഭക്ഷ്യരൂപത്തില്‍ വിശ്വത്തെ പോഷിപ്പിക്കുന്നവന്‍
824.അശ്വത്ഥഃ  -   നാളത്തേക്കുപോലും (മാത്രം) സ്ഥിതി ചെയ്യുന്നതല്ലാത്തവന്‍
825.ചാണുരാന്ധ്രനിഷൂദനഃ  -   ചാണുരന്‍ എന്ന വീരനെ കൊലചെയ്തവന്‍
826.സഹസ്രാര്‍ച്ചിഃ  -   അനേകം അര്‍ച്ചിസ്സുകള്‍ (രശ്മികള്‍) ഉള്ളവന്‍
827.സപ്തജിഹ്വഃ  -   ഏഴു ജിഹ്വകളുള്ള അഗ്നിയുടെ സ്വരൂപമുള്ളവന്‍ (കാളി, കരാളി, മനോജവ, സുലോഹിത, സുധുമ്രവര്‍ണ്ണ, സ്ഫുലിംഗിനി, വിശ്വരുചി)
828.സപ്തൈധാഃ  -   ഏഴു ഏധസ്സുകള്‍ (ദീപ്തികള്‍) ഉള്ളവന്‍ (അഗ്നിസ്വരൂപമുള്ളവന്‍)
829.സപ്തവാഹനഃ  -   ഏഴുകുതിരകള്‍ വാഹനമായ സൂര്യസ്വരൂപന്‍, ഏഴുപേരുള്ള ഒരു കുതിര വാഹനമായവന്‍ (കുതിരകള്‍- ഗായത്രി, ബ‍ൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പങ്ക്തി എന്നീ ചന്ദസ്സുകള്‍
830.അമൂര്‍ത്തി  -   ഘനരൂപവും ധാരണാ സമര്‍ത്ഥവുമായ മൂര്‍ത്തിയോടു കൂടിയല്ലാത്തവന്‍
831.അനഘഃ  -   അഘം (ദുഃഖം, പാപം) ഇല്ലാത്തവന്‍
832.അചിന്ത്യഃ  -   പ്രമാതാവ് മുതലായവയ്ക്കുകൂടി സാക്ഷിയായി, ഒരു പ്രമാണത്തിനും വിഷയീഭവിക്കാത്തവന്‍
833.ഭയക‍ൃത്  -   അസന്മാര്‍ഗ്ഗികള്‍ക്ക് ഭയത്തെ ഉണ്ടാക്കുന്നവന്‍
834.ഭയനാശനഃ  -   ധര്‍മ്മമാര്‍ഗ്ഗികളുടെ ഭയത്തെ നശിപ്പിക്കുന്നവന്‍
835.അണുഃ  -   അത്യധികം സൂഷ്മസ്വരൂപനായവന്‍
836.ബ‍ൃഹത്  -   വളരെ വലിപ്പമുള്ളവന്‍. ജഗത്തിന്‍റെ രൂപത്തിലുള്ള വളര്‍ച്ചയുള്ളവന്‍
837.ക‍ൃശഃ  -   ദ്രവ്യമെന്ന അവസ്ഥയെ നിഷേധിച്ചിട്ടുള്ളതിനാല്‍ സ്ഥൂല സ്വരൂപനല്ലാത്തവന്‍
838.സ്ഥൂലഃ  -   സര്‍വ്വാത്മനാകയാല്‍ സ്ഥൂലം എന്ന് അറിയപ്പെടുന്ന ബ്രഹ്മസ്വരൂപന്‍
839.ഗുണഭ‍ൃത്  -   സ‍ൃഷ്ടി സ്ഥിതിലയ കര്‍മ്മങ്ങളില്‍ സത്വരജസ്തമോഗുണങ്ങളുടെ അധിഷ്ഠാതാവായിട്ടുള്ളവന്‍
840.നിര്‍ഗ്ഗുണഃ  -   പരമാര്‍ത്ഥത്തില്‍ ഗുണങ്ങളില്ലാത്തവന്‍
841.മഹാന്‍  -   ശബ്ദാദി വിഷയങ്ങള്‍ക്ക് അപ്രാപ്യനും, അത്യധികം സൂക്ഷ്മനും, നിത്യനും, ശുദ്ധനും, സര്‍വ്വഗതനുമാകയാല്‍ വിഘ്നരൂപമായ കര്‍മ്മസമൂഹം യുക്തികൊയണ്ടുപോലും പറയപ്പെടാന്‍ കഴിയാത്തവന്‍.
842.അധ‍ൃതഃ  -   പ‍ൃഥിവി മുതലായി മറ്റുള്ളവയെ ധരിക്കുന്നവരേയും ധാരകനാകയാല്‍ വേറൊന്നിനാല്‍ ധരിക്കപ്പെടാത്തവന്‍
843.സ്വധ‍ൃതഃ  -   തന്നത്താന്‍ ധരിക്കപ്പെടുന്നവന്‍
844.സ്വാസ്യഃ  -   താമരപ്പൂവിന്‍റെ അകത്തെ അടിഭാഗംപോലെ താമ്രവര്‍ണ്ണവും അതിസുന്ദരവുമായ മുഖത്തോടുകൂടിയവന്‍. വേദസ്വരൂപമായ ശബ്ദവ്യൂഹം പുറപ്പെടുന്ന മുഖത്തോടു കൂടിയവന്‍
845.പ്രാഗ്വംശഃ  -   ഒന്നിനാലും പിന്നിലാക്കപ്പെടാത്ത പ്രപഞ്ചമാകുന്ന വംശത്തോടുകൂടിയവന്‍
846.വംശവര്‍ദ്ധനഃ  -   തന്‍റെ വംശമായ പ്രപഞ്ചത്തെ വര്‍ദ്ധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍
847.ഭാരഭ‍ൃത്  -   അനന്താദിരൂപത്തില്‍ ഭൂമിയുടെ ഭാരത്തെ ധരിക്കുന്നവന്‍
848.കഥിതഃ  -   വേദാദികളാല്‍ പരമോല്‍ക‍ൃഷ്ടഭാവത്തില്‍ പറയപ്പെടുന്നവന്‍. എല്ലാ വേദങ്ങളിലും പറയപ്പെടുന്നവന്‍
849.യോഗീ  -   യോഗം (ജ്ഞാനം) കൊണ്ട് പ്രാപിക്കപ്പെടേണ്ടവന്‍. തന്‍റെ ആത്മാവില്‍തന്നെ തന്‍റെ ആത്മാവിനെ എപ്പോഴും സമാധാനം ചെയ്യുക എന്ന യോഗ (സമാധി) ത്തോടുകൂടിയവന്‍
850.യോഗീശഃ  -   വിഘ്നങ്ങള്‍ സംഭവിക്കാത്ത യോഗത്തോടുകൂടിയവന്‍
851.സര്‍വ്വകാമദഃ  -   എല്ലായ്പോഴും എല്ലാ കാമങ്ങളേയും ദാനം ചെയ്യുന്നവന്‍
852.ആശ്രമഃ  -   സംസാരമാകുന്ന വനത്തില്‍ ചുറ്റിത്തിരിയുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആശ്രമത്തെപോലെ വിശ്രമസ്ഥാനമായിരിക്കുന്നവന്‍
853.ശ്രമണഃ  -   എല്ലാ അവിവേകങ്ങളേയും തപിപ്പിക്കുന്നവന്‍
854ക്ഷാമഃ  -   എല്ലാ പ്രജകളേയും ക്ഷാമ (ക്ഷീണ) ങ്ങളാക്കിത്തീര്‍ക്കുന്നവന്‍
855.സുപര്‍ണ്ണ  -   ഛന്ദോരൂപങ്ങളും സുന്ദരങ്ങളുമായ പര്‍ണ്ണങ്ങള്‍ (ഇലകള്‍) ഉള്ള സംസാര വ‍ൃക്ഷരൂപമായ പരമാത്മാവ്
856.വായുവാഹന  -   യാതൊരുവനെ ഭയന്ന് വായു എല്ലാ ഭൂതങ്ങളേയും വഹിക്കുന്നുവോ അവന്‍
857.ധനുര്‍ധരഃ  -   മഹത്തായ ധനുസ്സിനെ ധരിച്ച ശ്രീരാമസ്വരൂപിയായവന്‍
858.ധനുര്‍വേധഃ  -   ശ്രീരാമനായി ധനുര്‍വേദത്തെ അറിയുന്നവന്‍
859.ദണ്ഡഃ  -   ദമനം ചെയ്യുന്നവരില്‍ ദമനമായവന്‍
860.ദമയിതാ  -   യമന്‍, രാജാവ് മുതലായവരുടെ രൂപത്തില്‍ പ്രജകളെ ദമനം ചെയ്യുന്നവന്‍
861.ദമഃ  -   ദണ്ഡത്തിന് അര്‍ഹരായവരില്‍ ദണ്ഡത്തിന്‍റെ ഫലരൂപമായ യാതൊരു കാര്യമുണ്ടോ അതായിരിക്കുന്നവന്‍
862.അപരാജിതഃ  -   ശത്രുക്കളാല്‍ ഒരിക്കലും തോല്പിക്കപ്പെടാത്തവന്‍
863.സര്‍വ്വസഹഃ  -   എല്ലാകാര്യങ്ങളിലും സമര്‍ത്ഥനായിരിക്കുന്നവന്‍. എല്ലാ ശത്രുക്കളേയും ജയിക്കുന്നവന്‍
864.നിയന്താ  -   എല്ലാവരേയും അവരുടെ ക‍ൃത്യങ്ങളില്‍ നിയമിക്കുന്നവന്‍
865.അനിയമഃ  -   യാതൊരു നിയന്ത്രണത്തിനും വിധേയനല്ലാത്തവന്‍
866.അയമഃ  -   യമന്‍ അഥവാ മ‍ൃത്യു ഇല്ലാത്തവന്‍
867.സത്ത്വവാന്‍  -   ശൗര്യം, വീര്യം മുതലായ സത്ത്വങ്ങളോടുകൂടിയവന്‍
868.സാത്ത്വികഃ  -   സത്ത്വഗുണങ്ങളില്‍ പ്രധാനമായി സ്ഥിതി ചെയ്യുന്നവന്‍
869.സത്യഃ  -   സജ്ജനങ്ങളില്‍ സാധുവായിരിക്കുന്നവന്‍
870.സത്യധര്‍മ്മപരായണഃ  -   സത്യത്തിലും (കാര്യങ്ങള്‍‍ നടന്നതുപോലെ പറയുന്നതിലും) വിധിരൂപമായ ധര്‍മ്മത്തിലും നിയതനായവന്‍
871.അഭിപ്രായഃ  -   മോക്ഷേച്ഛുക്കളാല്‍ അഭിലഷിക്കപ്പെടുന്നവന്‍. പ്രളയകാലത്ത് യാതൊരാള്‍ക്ക് അഭിമുഖമായി ജഗത്ത് യാതൊരാളില്‍ ലയിക്കുന്നുവോ, അദ്ദേഹം
872.പ്രിയാര്‍ഹഃ  -   പ്രിയങ്ങളെ (ഇഷ്ടവസ്തുക്കളെ) അര്‍ഹിക്കുന്നവന്‍
873.അര്‍ഹഃ  -   സ്വാഗതാസനാദിപൂജാദ്രവ്യങ്ങളാല്‍ പൂജിക്കപ്പെടേണ്ടവന്‍
874.പ്രിയക‍ൃത്  -   തന്നെ ഭജിക്കുന്നവര്‍ക്ക് പ്രിയത്തെ ചെയ്യുന്നവന്‍
875.പ്രീതിവര്‍ദ്ധനഃ  -   തന്നെ ഭജിക്കുന്നവരുടെ പ്രീതിയെ വര്‍ദ്ധിപ്പിക്കുന്നവന്‍
876.വിഹായസഗതിഃ  -   വിഹായസ്സ് (ആകാശം) വിഷ്ണുപദം ഗതി (ആശ്രയം) ആയവന്‍. ആദിത്യരൂപത്തില്‍ ആകാശത്തില്‍ ഗമിക്കുന്നവന്‍
877.ജ്യോതിഃ  -   സ്വയം പ്രകാശിക്കുന്നവന്‍
878.സുരുചിഃ  -   സുന്ദരമായ രുചി (കാന്തി-ഇച്ഛ)യോടുകൂടിയവന്‍
879.ഹുതഭുക്ക്  -   എല്ലാ ദേവതകളേയും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന കര്‍മ്മങ്ങളില്‍ ഹോമിക്കപ്പെട്ട ദ്രവ്യങ്ങളെ തന്നത്താന്‍ ഭുജിക്കുന്നവന്‍
880.വിഭുഃ  -   എല്ലായിടത്തും വര്‍ത്തിക്കുന്നവന്‍
881.രവിഃ  -   രസങ്ങളെ ഗ്രഹിക്കുന്ന ആദിത്യരൂപനായവന്‍
882.വിരോചനഃ  -   പലപ്രകാരത്തില്‍ ശോഭിക്കുന്നവന്‍
883.സൂര്യഃ  -   ശ്രീയെ (ശോഭയെ) ജനിപ്പിക്കുന്നവന്‍
884.സവിതാ  -   എല്ലാ ജഗത്തിനേയും പ്രസവിച്ചവന്‍ അഥവാ ഉത്പാദിപ്പിച്ചവന്‍
885.രവിലോചനഃ  -   രവിയാകുന്ന ലോചനത്തോടുകൂടിയവന്‍
886.അനന്തഃ  -   നിത്യനും, സര്‍വ്വഗതനും, ദേശകാലങ്ങളാല്‍ അപരിച്ഛേദ്യനുമായവന്‍. ശേഷസ്വരൂപമുള്ളവന്‍
887.ഹുതഭുക്  -   ഹോമിക്കപ്പെട്ട ദ്രവ്യത്തെ ഭുജിക്കുന്നവന്‍
888.ഭോക്താ   -   ഭോഗ്യരൂപയും അചേതനയും ആയ പ്രക‍ൃതിയെ ഭുജിക്കുന്നവന്‍. ജഗത്തിനെ പാലിക്കുന്നവന്‍
889.സുഖദഃ   -   ഭക്തന്മാര്‍ക്ക് മോക്ഷരൂപമായ സുഖത്തെദാനം ചെയ്യുന്നവന്‍
890.നൈകജഃ  -   ധര്‍മ്മരക്ഷയ്ക്കുവേണ്ടി വീണ്ടും വീണ്ടും ജന്മം എടുക്കുന്നവന്‍
891.അഗ്രജഃ  -   എല്ലാറ്റിനും മുമ്പു ജനനിച്ചവന്‍
892.അനിര്‍വിണ്ണഃ  -   എല്ലാ കാമങ്ങളും പ്രാപിച്ചവനാകയാലും പ്രാപിക്കാതിരിക്കാന്‍ കാരണമില്ലായ്കയാലും ഖേദം ഇല്ലാത്തവന്‍
893.സദാമര്‍ഷീ  -   സാധുക്കളോട് നേരിട്ട് സഹനം (ക്ഷമ) കാണിക്കുന്നവന്‍
894.ലോകാധിഷ്ഠാനം  -   മൂന്നുലോകങ്ങള്‍ക്കും ആശ്രയമായി സ്ഥിതിചെയ്യുന്നവന്‍
895.അദ്ഭുതഃ  -   എല്ലാകൊണ്ടും അത്ഭുതമായിരിക്കുന്നവന്‍. അത്ഭുതമായ സ്വരൂപം ശക്തി വ്യാപാരം എന്നിവയോടുകൂടിയവന്‍
896.സനാത്  -   ചിരകാലം സ്ഥിതിചെയ്യുന്നവന്‍
897.സനാതനതമഃ  -   ബ്രഹ്മാവു മുതലായ സനാതനന്മാരിലും വെച്ചു അധികം സനാതനനായവന്‍
898.കപിലഃ  -   കപില (പിംഗള) വര്‍ണ്ണമുള്ള ബഡവാഗ്നിരൂപന്‍
899.കപിഃ  -   ജലത്തെ രശ്മികളെക്കൊണ്ട് പാനം ചെയ്യുന്ന സൂര്യന്‍റെ സ്വരൂപമായിരിക്കുന്നവന്‍
900.അപ്യയഃ  -   പ്രളയകാലത്ത് എല്ലാജഗത്തുക്കളും ആരില്‍ ലയിക്കുന്നുവോ അവന്‍
901.സ്വസ്തിദഃ  -   ഭക്തന്മാര്‍ക്ക് മംഗളത്തെ പ്രധാനം ചെയ്യുന്നവന്‍
902.സ്വസ്തിക‍ൃത്  -   സ്വസ്തിയെ (മംഗളത്തെ) ചെയ്യുന്നവന്‍
903.സ്വസ്തി  -   മംഗളമായ നിജസ്വരൂപത്തോടുകൂടിയവന്‍
904.സ്വസ്തിഭുക്  -   സ്വസ്തിയെ ഭുജിക്കുന്നവന്‍. ഭക്തന്മാരുടെ മംഗളത്തെ രക്ഷിക്കുന്നവന്‍
905.സ്വസ്തിദക്ഷിണഃ  -   സ്വസ്തിരൂപത്തില്‍ ദക്ഷിക്കുന്ന (വളരുന്ന)വന്‍. സ്വസ്തി ചെയ്യുന്നതില്‍ സമര്‍ത്ഥന്‍. വേഗത്തി
906.അരൗദ്രഃ  -   കാമം, രാഗം, കോപം എന്നീ രൗദ്രങ്ങളില്ലാത്തവന്‍
907.കുണ്ഡലീ  -   ആദിശേഷന്‍റെ രൂപം ധരിച്ചവന്‍. സൂര്യമണ്ഡലത്തിന് തുല്യമായ രൂപം ധരിച്ചവന്‍
908.ചക്രീ  -   സുദര്‍ശനചക്രം ധരിച്ചിരിക്കുന്നവന്‍
909.വിക്രമീ  -   എല്ലാവരേക്കാളും ശൗര്യമുള്ളവന്‍
910.ഊര്‍ജ്ജിത ശാസനഃ  -   അത്യുല്‍ക‍ൃഷ്ടമായ ശ്രുതിസ്മൃതി രൂപമായ ശാസനമുള്ളവന്‍
911.ശബ്ദാതിഗഃ  -   ശബ്ദംകൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തവന്‍
912.ശബ്ദസഹഃ  -   എല്ലാവേദങ്ങളാലും താത്പര്യ രൂപത്തില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍
913.ശിശിരഃ  -   താപത്രയങ്ങളാല്‍ തപിക്കപ്പെടുന്നവര്‍ക്ക് വിശ്രമസ്ഥാനമായവന്‍
914.ശരി‍വ്വരീകരഃ  -   ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ശര്‍വ്വരിയെ (രാത്രിയെ) ചെയ്യുന്നവന്‍. അജ്ഞാനികള്‍ക്ക് ആത്മാവും ജ്ഞാനികള്‍‍ക്ക് സംസാരവും ശര്‍വ്വരിയാകുന്നു.
915.അക്രൂരഃ  -   ക്രൂരതയില്ലാത്തവന്‍
916.പേശലഃ  -   കര്‍മ്മം, മനസ്സ്, വാക്ക്, ശരീരം ഇവയെല്ലാംകൊണ്ടും സുന്ദരനായവന്‍
917.ദക്ഷഃ  -   വളര്‍ച്ചയോടുകൂടിയവന്‍, ശക്തിമാന്‍, വേഗത്തില്‍ കാര്യം ചെയ്യുന്നവന്‍ എന്നീ മൂന്നുഗുണങ്ങളും ചേര്‍ന്നവന്‍
918.ദക്ഷിണഃ  -   ദക്ഷനായിരിക്കുന്നവന്‍
919.ക്ഷമിണാംവരഃ  -   ക്ഷമയുള്ളവരായ യോഗികളിലും ഭാരം ധരിക്കുന്ന ഭൂമി മുതലായവയിലും വെച്ച് ശ്രേഷ്ഠന്‍
920.വിദ്വത്തമഃ  -   എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന നിരതിശയ ജ്ഞാനമുള്ളവന്‍
921.വീതഭയഃ  -   സര്‍വ്വേശ്വരനും നിത്യമുക്തനും ആകയാല്‍ സംസാരരൂപമായ ഭയം ഇല്ലാത്തവന്‍
922.പുണ്യശ്രവണകീര്‍ത്തനഃ  -   പുണ്യകരമായ ശ്രവണത്തോടും കീര്‍ത്തനത്തോടും കൂടിയവന്‍
923.ഉത്താരണഃ  -   സംസാരസാഗരത്തിന്‍റെ മറുകരയ്ക്ക് കടത്തിവിടുന്നവന്‍
924.ദുഷ്ക‍ൃതിഹാ  -   പാപങ്ങളാകുന്ന ദുഷ്കര്‍മ്മങ്ങളെ ഹനിക്കുന്നവന്‍. പാപികളെ ഹനിക്കുന്നവന്‍
925.പുണ്യഃ  -   സ്മരണം മുതലായത് ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യുന്നവന്‍. ശ്രുതി സ്മ‍ൃതികളാകുന്ന വാക്കുകൊണ്ട് പുണ്യത്തെ ഉപദേശിക്കുന്നവന്‍
926.ദുഃസ്വപ്നനാശനഃ  -   ധ്യാനസ്മരണാദി ചെയ്യുന്നവര്‍ക്ക് വരാന്‍ പോകുന്ന അനര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ദുഃസ്വപ്നങ്ങളെ നശിപ്പിക്കുന്നവന്‍
927.വീരഹാ  -   സംസാരികള്‍ക്ക് മുക്തിയെ പ്രധാനം ചെയ്ത് അവരുടെ പലവിധത്തിലുള്ള ഗതിയെ ഹനിക്കുന്നവന്‍
928.രക്ഷണഃ  -   സത്ത്വഗുണത്തെ അവലംഭിച്ചുകൊണ്ട് മൂന്ന് ലോകങ്ങളേയും രക്ഷിക്കുന്നവന്‍
929.സന്തഃ  -   സജ്ജനങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്നവന്‍
930.ജീവനഃ  -   എല്ലാ പ്രജകളേയും പ്രാണന്‍റെ രൂപത്തില്‍ ജീവിപ്പിക്കുന്നവന്‍
931.പര്യവസ്ഥിതഃ  -   ലോകത്തില്‍ എല്ലായിടത്തും വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍
932.അനന്തരൂപഃ  -   വിശ്വപ്രപഞ്ചത്തില്‍ സ്ഥിതിചെയ്യുന്നവനാകയാല്‍ അനേകം രൂപങ്ങളുള്ളവന്‍
933.അനന്തശ്രീഃ  -   അപരിമിതമായ ഉല്‍ക‍ൃഷ്ടശക്തിയോടുകൂടിയവന്‍
934.ജിതമന്യുഃ  -   ക്രോധത്തെ ജയിച്ചവന്‍
935.ഭയാപഹഃ  -   ജീവന്മാര്‍ക്ക് സംസാരഭയത്തെ നശിപ്പിക്കുന്നവന്‍
936.ചതുരശ്രഃ  -   ജീവന്മാര്‍ക്ക് കര്‍മ്മാനുസാരിയായ ഫലം കൊടുക്കുന്നവനാകയാല്‍ ന്യായയുക്തനായിട്ടുള്ളവന്‍
937.ഗഭീരാത്മാ  -   സ്വരൂപം അഥവാ മനസ്സ് ഗംഭീരമായിട്ടുള്ളവന്‍ (അളക്കാന്‍ പറ്റാത്ത)
938.വിദിശഃ  -   അധികാരികള്‍ക്ക് വിശേഷരൂപത്തില്‍ വിവിധങ്ങളായ ഫലത്തെ പ്രദാനം ചെയ്യുന്നവന്‍
939.വ്യാദിശഃ  -   ഇന്ദ്രാദികള്‍ക്ക് വിവിധങ്ങളായ ആജ്ഞകളെ കൊടുക്കുന്നവന്‍
940.ദിശഃ  -   വേദത്തിന്‍റെ രൂപത്തില്‍ എല്ലാ കര്‍മ്മികള്‍ക്കും അവരുടെ കര്‍മ്മഫലങ്ങളെ ദാനം ചെയ്യുന്നവന്‍
941.അനാദിഃ  -   എല്ലാറ്റിന്‍റേയും കാരണമാകയാല്‍ ആദിയില്ലാത്തവന്‍
942.ഭൂര്‍ഭുവഃ  -   എല്ലാറ്റിന്‍റേയും ആധാരമായ ഭൂമിയുടേയും ആധാരമായവന്‍ (ഭൂഃ-ആധാരം)‍
943.ലക്ഷ്മിഃ  -   ശോഭയായിരിക്കുന്നവന്‍
944.സുവീരഃ  -   ശോഭനങ്ങളും വിവിധങ്ങളും ആയ ഈര (ഗതി)കളോടുകൂടിയവന്‍. സുന്ദരമായ സ്ഫുരണം ചെയ്യുന്നവന്‍
945.രുചിരാംഗദഃ  -   മംഗളരൂപങ്ങളായ തോള്‍ വളകള്‍ അണിഞ്ഞവന്‍
946.ജനനഃ  -   ജന്തുക്കളെ ജനിപ്പിക്കുന്നവന്‍
947.ജനജന്മാദിഃ  -   ഉല്പത്തിയുടെ ആദി അതായത് മൂലകാരണമായവന്‍
948.ഭീമഃ  -   ഭയകാരണമായവന്‍
949.ഭീമപരാക്രമഃ  -   അസുരാദികള്‍ക്ക് ഭയകാരണമായ പരാക്രമത്തോടുകൂടിയവന്‍
950.ആധാരനിലയഃ  -   പ‍ൃഥിമുതലായ പഞ്ചഭൂതങ്ങളാകുന്ന ആധാരങ്ങളുടേയും ആധാരമായിരിക്കുന്നവന്‍
951.അധാതാ  -   തന്നത്താന്‍ ധരിക്കുന്നവനാകയാല്‍ മറ്റൊരു ധാതാവില്ലാത്തവന്‍
952.പുഷ്പഹാസഃ  -   മൊട്ടുക്കളായ് സ്ഥിതിചെയ്യുന്ന പുഷ്പങ്ങളുടെ ഹാസ (വികാസ) ത്തെപ്പോലെ പ്രപഞ്ചരൂപത്തില്‍ വികസിക്കുന്നവന്‍
953.പ്രജാഗരഃ  -   നിത്യപ്രബുദ്ധനാകയാല്‍ പ്രകര്‍ഷേണ ഉണരുന്നവന്‍
954.ഊര്‍ദ്ധ്വഗഃ  -   എല്ലാറ്റിനും മുകളില്‍ സ്ഥിതിചെയ്യുന്നവന്‍
955.സത്പഥാചാരഃ  -   സജ്ജനങ്ങളുടെ കര്‍മ്മങ്ങളെ ആചരിക്കുന്നവന്‍
956.പ്രാണദഃ  -   മരിച്ചുപോയവരെ ജീവിപ്പിക്കുന്നവന്‍
957.പ്രണവഃ  -   പരമാത്മവാചകമായ ഓംകാരത്തിനോടുകൂടെ അഭേദ്യമായി വ്യവഹരിക്കപ്പെടുന്നവന്‍
958.പണഃ  -   വ്യവഹാരത്തെ ചെയ്യുന്നവന്‍
959.പ്രമാണം  -   സ്വയം പ്രമയായിരിക്കുന്നവന്‍. പ്രമ എന്നാല്‍ പരമാത്മജ്ഞാനം
960.പ്രാണനിലയഃ  -   പ്രാണങ്ങള്‍ അതായത് ഇന്ദ്രിയങ്ങള്‍ ഏവനില്‍ ലയിക്കുന്നുവോ അവന്‍
961.പ്രാണഭ‍ൃത്  -   അന്നരൂപത്തില്‍ പ്രാണങ്ങളെ പോഷിപ്പിക്കുന്നവന്‍
962.പ്രാണജീവനഃ  -   പ്രാണനാമകങ്ങളായ വായുക്കളെക്കൊണ്ട് പ്രാണികളെ ജീവിപ്പിക്കുന്നവന്‍
963.തത്ത്വം  -   ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍
964.തത്ത്വവിത്  -   തത്ത്വസ്വരൂപത്തെ വേണ്ടപോലെ അറിയുന്നവന്‍
965.ഏകാത്മാ  -   ഏകനും ആത്മാവും ആയവന്‍
966.ജന്മമ‍ൃത്യു ജരാതിഗഃ  -   ജനനം, സ്ഥിതി, വളര്‍ച്ച, പരിണാമം, ക്ഷയം, നാശം, എന്നീ ഷഡ്ഭാവ വികാരങ്ങളെ അതിക്രമിച്ചു സ്ഥിതിചെയ്യുന്നവന്‍
967.ഭൂര്‍ഭുവഃ സ്വസ്തരുഃ  -   ഭൂഃ, ഭുവഃ, സ്വഃ എന്നീ മൂന്ന് വ്യാഹ‍ൃതികളാകുന്ന, വേദത്രയസാരങ്ങളിലൂടെ ഹോമാദികള്‍ ചെയ്യുന്നവരെ മൂന്നുലോകത്തേയും തരണം ചെയ്യിക്കുന്നവന്‍. ഭൂഃ, ഭുവഃ, സ്വഃ എന്ന മൂന്നുലോകങ്ങളാകുന്ന സംസാരവ‍ൃക്ഷമായിരിക്കുന്നവന്‍, ഈ മൂന്നു ലോകങ്ങളേയും ഒരു വ‍ൃക്ഷം പോലെ വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍.
968.താരഃ  -   സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവന്‍
969.സവിതാ  -   എല്ലാ ലോകങ്ങളേയും ജനിപ്പിക്കുന്നവന്‍
970.പ്രപിതാ മഹഃ  -   പിതാമഹനാകുന്ന ബ്രഹ്മാവിന്‍റേയും പിതാവ്
971.യജ്ഞഃ  -   യജ്ഞസ്വരൂപന്‍
972.യജ്ഞപതിഃ  -   യജ്ഞങ്ങളുടെ പാലകന്‍ അഥവാ സ്വാമി
973.യജ്വാ  -   യജമാനന്‍റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
974.യജ്ഞാംഗഃ  -   വരാഹമൂര്‍ത്തിയായി, യജ്ഞങ്ങള്‍ക്ക് അംഗങ്ങളായവന്‍
975.യജ്ഞവാഹനഃ  -   ഫലത്തില്‍ കാരണഭൂതങ്ങളായ യജ്ഞങ്ങളെ ഹവിക്കുന്നവന്‍
976.യജ്ഞഭ‍ൃത്   -   യജ്ഞത്തെ ധരിക്കുന്നവന്‍. യജ്ഞത്തെ രക്ഷിക്കുന്നവന്‍
977.യജ്ഞക‍ൃത്  -   ജഗത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും യജ്ഞം ചെയ്യുന്നവന്‍. യജ്ഞത്തെ ക‍ൃന്തനം (ഭേദം) ചെയ്യുന്നവന്‍
978.യജ്ഞീ  -   തന്‍റെ ആരാധനാരൂപത്തിലുള്ള യജ്ഞങ്ങളുടെ അംഗിയായിരിക്കുന്നവന്‍
979.യജ്ഞഭുക്  -   യജ്ഞത്തെ അനുഭവിക്കുന്നവന്‍. യജ്ഞത്തെ സംരക്ഷിക്കുന്നവന്‍
980.യജ്ഞസാധനഃ  -   യജ്ഞമാകുന്ന സാധനംകൊണ്ടു പ്രാപിക്കപ്പെടുന്നവന്‍
981.യജ്ഞാന്തക‍ൃത്  -   യജ്ഞത്തിന്‍റെ ഫലപ്രാപ്തിയെ ചെയ്യുന്നവന്‍
982.യജ്ഞഗുഹ്യം  -   യജ്ഞങ്ങളില്‍ ഗുഹ്യം അതായത് ഫലേച്ഛകൂടാതെ ചെയ്യുന്ന യജ്ഞമാകുന്ന ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍.
983.അന്നം  -   ഭൂതങ്ങളാല്‍ ഭക്ഷിക്കപ്പെടുന്നത്. ഭൂതങ്ങളെ ഭക്ഷിക്കുന്നത്
984.അന്നദാഃ  -   അന്നത്തെ അദിക്കുന്നവന്‍. ജഗത്തുമുഴുവനും അന്നം മുതലായവയുടെ രൂപത്തില്‍ ഭോക്ത‍ൃരൂപവും ഭോഗ്യരൂപവുമാണ്
985.ആത്മയോനിഃ  -   തന്നത്താന്‍ ഉപദാനകാരണമായിരിക്കുന്നവന്‍
986.സ്വയംജാതഃ  -   തന്നത്താന്‍ നിമിത്തകാരണവും ആയിരിക്കുന്നവന്‍
987.വൈഖാനഃ  -   വിശേഷരൂപത്തില്‍ ഖനനം ചെയ്യുന്നവന്‍ (വരാഹരൂപത്തില്‍ ഭൂമിയെ ഖനനം ചെയ്തവന്‍)
988.സാമഗായന  -   സാമങ്ങളെ ഗാനം ചെയ്യുന്നവന്‍
989.ദേവകീ നന്ദനഃ  -   ദേവകിയുടെ പുത്രന്‍
990.സ്രഷ്ടാ  -   എല്ലാ ലോകങ്ങളേയും സ‍ൃഷ്ടിച്ചവന്‍
991.ക്ഷിതീശഃ  -   ഭൂമിയുടെ ഈശന്‍
992.പാപനാശനഃ  -   കീര്‍ത്തനം, പൂജനം, ധ്യാനം, സ്മരണം എന്നിവ ചെയ്യുന്നവരുടെ പാപസമൂഹം മുഴുവനും നശിപ്പിക്കുന്നവന്‍
993.ശംഖഭ‍‍ൃത്  -   ഭൂതാദിയായ അഹങ്കാരമാകുന്ന പാഞ്ചജന്യം എന്ന ശംഖം ധരിച്ചവന്‍
994.നന്ദകീ  -   വിദ്യാരൂപമായ നന്ദകം എന്ന വാള്‍ ധരിച്ചവന്‍
995.ചക്രീ  -   മനസ്തത്ത്വാത്മകമായ സുദര്‍ശനം എന്ന ചക്രം (സംസാരചക്രം) സ്വന്തം ആജ്ഞകൊണ്ടു ചുറ്റിത്തിരിക്കുന്നവന്‍
996.ശാര്‍ങ്ഗധന്വാ  -   ഇന്ദ്രിയ കാരണവും (രാജസം) അഹങ്കാരരൂപവുമായ ശാര്‍ങ്ഗം എന്ന ധനുസ്സ് കൈയ്യിലുള്ളവന്‍
997.ഗദാധരഃ  -   ബുദ്ധിതത്ത്വാത്മികമായ കൗമോദകി എന്നുപേരായ ഗദ ധരിച്ചിരിക്കുന്നവന്‍
998. രഥാംങ്ഗപാണിഃ  -   ചക്രം കൈയ്യിലുള്ളവന്‍
999.അക്ഷോഭ്യഃ  -   എല്ലാ ആയുധങ്ങളും കൈയ്യിലുള്ളതിനാല്‍ ആരാലും ക്ഷോഭിപ്പിക്കാന്‍ കഴിയാത്തവന്‍
1000.സര്‍വ്വപ്രഹരണായുധഃ  -   പ്രഹരണം ചെയ്യുന്ന എല്ലാം ആയുധമായിട്ടുള്ളവന്‍. (നരസിംഹാവതാരത്തില്‍ നഖങ്ങള്‍ ആയുധങ്ങളായിരുന്നു).

ഒം ശുഭമസ്തു  -  

ഭഗവാന്റെ ഭക്തിമാർഗ്ഗം


ഭഗവാന്റെ ഭക്തിമാർഗ്ഗം



ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നമ്മുക്കൊന്ന് നോക്കാം.
ഭഗവാൻ ഉദ്ധവരേ എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും ഭക്തിയോട് കുടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥ നേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ് എല്ലാം ഞാനാണെന്ന് ചിത്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ്.
കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണ് തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ ഭക്തനാവണമെന്നില്ലാ ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല.
ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ ഭക്തരാവാൻ കഴിയും എല്ലാ ഭക്തരും എനിക്ക് സമമാണ്.
വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷങ്കളങ്ക ഭക്തി കൊണ്ടാണ് വൃഷ പർവ്വാവ്, മഹാബലി. ബാണൻ. മായാസുരൻ', വിഭിഷണൻ. സുഗ്രിവൻ. ഹനുമാൻ. ജാംബവാൻ. ജടായു. ഗുഹൻ. ഋക്ഷൻ. ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരിഷൻ. ജനകൻ. ഗോപസ്ത്രികൾ. യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ.യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ചു മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല
എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ എന്റെ ഭക്തന്റെ ഹൃദയത്തിൽ ലാണ് ഞാൻ സദാസമയവും വസിക്കുന്നത്
അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക അതു കൊണ്ട് നമ്മുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ ഈ ജന്മം സഫലമായി.
ഒരു പ്രാവിശ്യമെങ്കിലും ഈ നാമം ജപിക്കൂ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ



അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ

1.ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്ന നിവാരണത്തിനും ഐശ്വര്യ സമ്പൽസമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൾക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.
2. മൃത്യുഞ്ജയ ഹോമം
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യുഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യുഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം. 7 കുട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാമൃത്യുഞ്ജയ ഹോമം എന്ന് പറയുന്നു.
3). മഹാസുദർശനഹവനം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദർശന മുർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .
4). അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ്. അഘോര മുർത്തിയെ ഹോമാകുണ്ഡത്തിന്റെ തെക്കെ ഭാഗത്ത്‌ പത്മതിൽ പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങളിലുടെയോ അത്യാവശ്യമാണെങ്കിലെ ഈ ഹോമം നടത്താവു.
5). ശാലിനിഹോമം
ദൃഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശാലിനിഹോമം പരിഹാരമാണ്. സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശാലിനിയന്ത്രം വരയ്ക്കണം. ചുവന്ന പുക്കൾ, ചുവന്ന പട്ട്. ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .
6). ന്യസിംഹഹോമം
ഉഗ്രമുർത്തിയായ നരസിംഹമുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമമായതിനാൽ അത്യാവശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം. ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .
7). പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം, ആഘോര ഹോമം, ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു. നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു. ദൃഷ്ടി ദോഷം, ശാപം, നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.
8). അയുസുക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം അയുർബലത്തിന് വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത ഹോമം നടത്തുന്നത് ഉത്തമമാണ്. 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.
9) കറുക ഹോമം
അയുസുക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ്. ആയുർദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട്. കുട്ടികൾക്ക് ബാലാരിഷ്ഠത മാറാനും ഇത് ഉത്തമമാണ് .
10) മൃതസഞ്ജീവനി ഹോമം
ആയുർദോഷം ശക്തമായുണ്ടെങ്കിൽ ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത്. ചിലയിടങ്ങളിൽ ബ്രഹ്മ മുഹൂർത്തത്തിലും ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട്. ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു. അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .
11) സ്വയംവര പാർവ്വതി ഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനു ഉത്തമം. ഹോമത്തിനുള്ള വിറക് അശോകം, അരയാൽ, പ്ലാവ് എന്നിവയാണ് . ഹോമശേഷം കന്യകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത്. തിങ്കൾ , വെള്ളി , പൗർണ്ണമി കർമ്മത്തിന് ഉത്തമം .
12) ത്രിഷ്ടിപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ്. ത്രിഷ്ടിപ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം. ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത. പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലചെയ്യുന്നതാണ് . മന്ത്രത്തിന്റെ ശക്തിഗൗരവം മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .
13) അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വാരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട്. വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .
14). ഗായത്രി ഹോമം
പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം. സുകൃത ഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി, സൂര്യൻ, വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.
15) നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിന്റെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാരദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ്.
16) തില ഹോമം
(പിതൃ പ്രീതിയ്ക്ക്) മരിച്ചു പോയവരുടെ ആത്മാവിന്റെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രതാനപ്പെട്ട കർമ്മമാണിത്. ഹോമാനന്തരം പിതാവിന്റെ പ്രതിമയിൽ സമ്പാതം സ്പർശിക്കണം.

ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ?



ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ?

ശാന്തരൂപിണിയും ഉഗ്രരൂപിണിയുമാണ്. ഭക്തന്മാർക്ക് നേരെ ശാന്തരൂപിണിയും ദുഷ്ടന്മാർക്ക് നേരെ ഉഗ്രരൂപിണിയുമാണ്. പശുജനങ്ങൾക്ക് ഭയം ജനിപ്പിയ്ക്കുന്നത് കൊണ്ടാണ് പശുലോകഭയങ്കരി എന്ന് പറയപ്പെടുന്നത്. ഇവിടെ പശുഭാവത്തിലുള്ള മനുഷ്യരേയാണുദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വീരസാധകനെ സംബന്ധിച്ചിടത്തോളം ദേവി അഭയപ്രദായിനിയാണ്. ശാന്തസ്വരൂപിണിയുമാണ്. അതിനാൽ ദേവി വീരാരാധ്യയായി അറിയപ്പെടുന്നു. ജീവിതക്ലേശങ്ങളെ ധീരതയോടെ നേരിടുന്ന വീരസാധകനു മാത്രമേ ദേവീപദം പ്രാപിക്കുവാൻ സാധ്യമാവുകയുള്ളു. അവരെ സംബന്ധിച്ചിടത്തോളം ദേവി ത്രിപുരസുന്ദരിയാണ്.
വാത്സല്യത്തിടമ്പും കളിത്തോഴനുമൊക്കെയായി ഭക്തന്മാർക്ക് നേരെ സദാസമയവും കാരുണ്യം പൊഴിച്ച് മന്ദഹസിച്ചുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ഉഗ്രരൂപവും പല സന്ദർഭങ്ങളിലായി കാണുന്നുണ്ടല്ലോ. ദുര്യോധനന്റെയും കംസന്റെയും ഒക്കെ നേർക്ക് ഭഗവാൻ ഉഗ്രരൂപിയായിട്ടാണല്ലോ പ്രത്യക്ഷപ്പെടുന്നത്. ഗീതോപദേശ സമയത്ത് ഭഗവാൻ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുത്തപ്പോൾ അർജ്ജുനൻ പേടിച്ച് വിറച്ചുപോയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി, വൈദ്യതി, കാറ്റ് തുടങ്ങി പ്രകൃതിയിലെ ഏത് പ്രതിഭാസത്തെ എടുത്താലും ഈ നിഗ്രഹാനുഗ്രഹ ശക്തികൾ കാണാൻ സാധിക്കും. അങ്ങനെയിരിക്കേ മൂലപ്രകൃതിയായിരിക്കുന്ന പരാശക്തിയിലും ഈ നിഗ്രഹാനുഗ്രഹശക്തികൾ ഉണ്ടെന്ന് ധരിക്കണമല്ലോ. അനുഗ്രഹദായിനി ആകുമ്പോൾ ശാന്തരൂപിണിയും നിഗ്രഹഭാവത്തിൽ ദേവി ഉഗ്രരൂപിണിയും ആകുന്നു.

പഴനിമലയിൽ ദർശനം നടത്തേണ്ടത് എങ്ങിനെ

പഴനിമല വേൽമുരുകനെ ദർശനം നടത്താം. ഈ വേളയിൽ സർവ്വ പ്രഥമമായി ദർശനം ചെയ്യേണ്ടത് മൂലസ്ഥനമായ തിരുവാവിനംകുടി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭക്തരെ സ്വാഗതം ചെയ്യുന്നത് ഒരു രാജഗോപുരവും മുഖമണ്ഡപവുമാണ്. അകത്തേക്ക് പ്രവേശിച്ചാൽ ഇടതു ഭാഗത്തുള്ള ഗണപതിയെ വണങ്ങി മുരുകന്റെ സന്നിധിയിൽ എത്തണം. മയിലിനു മേലേയാണ് ഇവിടെ ഭഗവാൻ ഇരിക്കുന്നത്. അതിനാൽ തന്നെ ഇവിടെത്തെ സ്വാമിയെ കുഴന്തൈ വേലായുധസ്വാമി എന്ന തിരുനാമത്തിൽ അറിയപ്പെടുന്നു. ഉപദേവതകളായി ദുർഗ, ശനീശ്വരൻ, നക്കീരർ മുനി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അൽപം വടക്കുകിഴക്കു മാറി ശരവണ തീർത്ഥം സ്ഥിതി ചെയ്യുന്നു. ആറു പടൈ വീടുകളിൽ ഈ തീർത്ഥം ഉണ്ട്.
അങ്ങനെ ഇവിടെത്തെ ദർശനത്തിനു ശേഷം പഴനിമലയുടെ അടിവാരത്തുള്ള ഗണപതി സന്നിധിയിലെത്തണം. ഇവിടെ ഗണപതിക്ക് നാളികേരം ഉടച്ച് കർപ്പുരം കത്തിച്ച് പ്രാർത്ഥിച്ച് ഒരു പ്രദിക്ഷണം ചെയ്യുക. ( ചില ഭക്തന്മാർ ഗിരി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിപ്രദക്ഷിണം എന്നു പറയുന്നത് മലയെ ഒരു വലംവയ്ക്കലാണ്.). ഇനി മല കയറണം, മലകയറുമ്പോൾ ഇരുവശങ്ങളിലുമായി പരിവാര ദേവതമാരുടെ സന്നിധികൾ കാണാം. പാദവിനായകരുടെ സന്നിധിയുടെ മുന്നിലുള്ള മണ്ഡപത്തിൽ കണ്ണപ്പനയനാർ ദേവയാനി കല്യാണം, ശൂരസംഹാര സുബ്രഹ്മണ്യസ്വാമി, വീരബാഹു തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം. ഇതിനടുത്തുള്ള മണ്ഡപമാണ് മയിൽ മണ്ഡപം. പടിഞ്ഞാറ് പാതയിൽ ഇടക്ക് വള്ളിനായകി, വിനായകർ, ഹിഡുംബൻ, ചന്ദ്രൻ ഇവരുടെ ശില്പങ്ങളും കാണാം.
693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനുള്ള ആനപ്പാതയെന്ന ആനച്ചാൽ വഴി പോകാവുന്നതാണ്. ഈ വഴിയിൽ ഇടക്കു മാത്രം മന്നുനാലു പടികൾ വീതം കാണാം. ഈ വഴിയിലൂടെ പോകുമ്പോൾ ഭഗവാൻ അവ്വയാർക്ക് ദർശനം കൊടുക്കുന്നതും ഹിഡുംബൻ മലകൾ ചുമന്നുകൊണ്ട് വരുന്നതുമായ ശില്പങ്ങൾ കാണാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം തന്നെയാണ് ഏറ്റവും നല്ലത്.
ഏറെക്കുറെ പകുതി ഭാഗം പിന്നിടുമ്പോൾ ഹിഡുംബൻ സന്നിധി കാണാം. ഇവിടെ ഹിഡുബന് നാളികേരമുടച്ച് കർപ്പൂരം കത്തിച്ചും പ്രാർത്ഥിക്കുന്നു. ഇവിടെ കുറുവടിവേലൻ എന്നൊരു സന്നിധിയും കാണാം. വീണ്ടും യാത്ര മലമുകളിലേക്ക്... മുകളിലെത്തുമ്പോൾ പടികൾ അവസാനിക്കുന്ന ഭാഗത്ത് മരച്ചുവട്ടിലിരിക്കുന്ന ഗണപതി ഭഗവാനെ വണങ്ങുക. തുടർന്ന് പഴനിമല മുരുക ക്ഷേത്രത്തെ പുറത്ത് കൂടെ ഒരു പ്രദക്ഷിണം വച്ച് അകത്ത് കയറാവുന്നതാണ്. ഈ പ്രദക്ഷിണ വഴിയിൽ അറുപടൈ വീടുകളിലെ മൂത്തികളുടെ ശില്പങ്ങളുണ്ട്. അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണിക്കെട്ടുമണ്ഡപം അതിനടുത്ത് വല്ലഭ വിനായക സന്നിധിയും സ്ഥിതി ചെയ്യുന്നു.
മണിക്കെട്ട് മണ്ഡപത്തിന്റെ സമീപമുള്ള നായ്ക്കർ മണ്ഡപത്തിൽ സുബ്രഹ്മണ്യ വിനായകർ, നക്കീരർ, അരുണഗിരിനാഥർ ഇവരുടെ സന്നിധികളുണ്ട്. അങ്ങനെ അഞ്ചു നിലകളുള്ള ഗോപുരം കടന്നാൽ പദവേൽ മണ്ഡപവും നവരംഗ മണ്ഡപവും സ്ഥിതി ചെയ്യുന്നു. 12 കൽത്തുണുകളിൽ നിൽക്കുന നവരംഗ മണ്ഡപത്തിന്റെ ആരംഭത്തിൽ കുക്കുടധ്വജം കാണാം. ഈ കൊടിമരത്തിന്റെ മുകളിൽ ജീവനുള്ള ഒരു പൂവൻകോഴി വന്നിരിന്നു കൂവുമത്രെ! നടരാജനി നവവീരന്മാർ, വേലായുധ വിശ്വനാഥൻ എന്നിവരുടെ മണ്ഡപമാണ് അടുത്തത്. ഈ മണ്ഡപം കഴിഞ്ഞ് ആദ്യ പ്രദക്ഷിണ വഴിയിൽ വടക്കു ഭാഗത്ത് മലെെകെശ്ശനീശ്വരൻ, അംബിക നവവീരന്മാർ, ചണ്ഡീശ്വരൻ മുതലായവരുടെ സന്നിധികളുമുണ്ട്.

ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ എന്തിനാണ് അടച്ചിടുന്നത്?



ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ എന്തിനാണ് അടച്ചിടുന്നത്?


സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ 180 ഡിഗ്രിയിൽ വരുന്ന സമയമാണ് ഗ്രഹണമെന്ന് പറയുന്നത്. അതായത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നതിനെ ചന്ദ്രഗ്രഹണമെന്നും ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതിനെ സൂര്യഗ്രഹണമെന്നും പറയുന്നു. ഈ സമയത്ത് മനുഷ്യശരീരത്തിലും ഇഡാ പിംഗലാ സുഷുമ്നാ നാഡിയുമായി ബന്ധപ്പെട്ട് കുണ്ഡലിനി ഉദ്ഗമനത്തിനുള്ള വഴി തുറക്കപ്പെടുന്നു. അത് കൊണ്ട് ഗ്രഹണസമയം മുഴുവൻ ജപം നടത്തുന്നത് ഒരു പുരശ്ചരണം നടത്തിയാലുള്ള ഫലം ഉണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ട ദേവന് ഈ സമയം ധ്യാനത്തിനുള്ള വഴിയൊരുക്കുവാൻ വേണ്ടിയാണ് ക്ഷേത്രങ്ങൾ അടച്ചിടുന്നത്. അതിനാൽ അത് ദേവന്റെ പുരശ്ചരണ സമയമായി കണക്കാക്കണം. ഗ്രഹണം കഴിഞ്ഞാൽ കുളിക്കുന്നത് അവഭൃതസ്നാനമാണ്. ഗ്രഹണസമയത്ത് ഭക്ഷണാദി കാര്യങ്ങളെല്ലാം നിഷിദ്ധമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ."
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ , ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ്‌ ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ് ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച്‌ ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ്‌ ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത. കടപ്പാട്: സനാതന ഹിന്ദു ധർമ്മം

ശ്രീമദ്‌ ദേവീഭാഗവതം നാരദന്റെ സ്ത്രീത്വവും പുരുഷത്വവും



ശ്രീമദ്‌ ദേവീഭാഗവതം
നാരദന്റെ സ്ത്രീത്വവും പുരുഷത്വവും


ഇത്യുക്തോ fഹം തദാ തേന രാജ്ഞാ താലധ്വജേന ച
വിമൃശ മനസാfത്യര്‍ത്ഥം തമുവാച വിശാംപതേ
രാജന്‍ നാഹം വിജാനാമി പുത്രീ കസ്യേതി നിശ്ചയം
പിതരൌ ക്വ ച മേ കേന സ്ഥാപിതാ ച സരോവരേ
നാരദന്‍ തുടര്‍ന്നു: താലധ്വജന്‍ എന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ പിതാവാരാണെന്നോ രാജ്യം ഏതാണെന്നോ എങ്ങിനെ ഞാനിവിടെ എത്തിയെന്നോ ഒന്നും എനിക്കറിയില്ല. ഇനിയിപ്പോള്‍ ഇവിടെനിന്നും എങ്ങോട്ടാണ് പോകേണ്ടതെന്ന ചിന്തയിലാണ് ഞാന്‍. വിധിപോലെ വരട്ടെയെന്നു കരുതി നില്‍ക്കുമ്പോഴാണ് അങ്ങിവിടെ വന്നത്. അങ്ങയുടെ ആഗ്രഹംപോലെ ഞാന്‍ അങ്ങയെ സ്വീകരിക്കാം. എനിക്കും അങ്ങയെക്കണ്ടതുമുതല്‍ എനിക്ക് മറ്റാരും തുണയായി വേണ്ട എന്നൊരു തോന്നലുണ്ടായി.’ രാജാവ് കാമപരവശനും സന്തുഷ്ടനുമായി തന്റെ സേവകന്മാരോടു പറഞ്ഞു: ‘ഈ മഹിളാമണിക്കായി നല്ല പട്ടു വസ്ത്രങ്ങളും ഒരു പല്ലക്കും കൊണ്ടുവരിക. പട്ടുമെത്ത വിരിച്ചതും മുത്തുകള്‍ പിടിപ്പിച്ചതുമാവണം അത്. നല്ല നീളവും വീതിയുമുള്ള ആ പല്ലക്ക് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതാവണം. അത് ചുമക്കാന്‍ കരുത്തുറ്റ നാല് പേരും ഉടനെ ഇവിടെയെത്തട്ടെ.’ രാജാവിന്‍റെ കല്‍പ്പന കേട്ടപാടെ ഭ്രുത്യന്മാര്‍ പോയി പട്ടില്‍പ്പൊതിഞ്ഞു മുത്തും രത്നവും പിടിപ്പിച്ച ഒരു പല്ലക്ക് കൊണ്ടുവന്നു. ഞങ്ങള്‍ രാജധാനിയില്‍ എത്തി. നല്ലൊരു നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ ആ രാജാവ് എന്നെ വിവാഹം കഴിച്ചു. അഗ്നിസാക്ഷിയായി എന്നെ വേളികഴിച്ച മന്നനില്‍ ഞാനും അനുരക്തയായിരുന്നു. അദ്ദേഹത്തിനെന്നെ സ്വന്തം പ്രാണനെപ്പോലെ പ്രിയമായിരുന്നു. ‘സൌഭാഗ്യസുന്ദരീ’ എന്നേ അദ്ദേഹമെന്നെ വിളിക്കാറുള്ളൂ. കാമശാസ്ത്രവിദഗ്ധനും യുവകോമളനുമായ രാജാവ് എനിക്ക് ഭോഗസുഖങ്ങള്‍ എന്തെന്ന് കാണിച്ചു തന്നു. പൂവാടികകളിലും, പുല്‍മേട്ടിലും തടാകങ്ങളിലും കുന്നിലും കാട്ടിലും ഞങ്ങള്‍ സുഖമായി രമിച്ചു നടന്നു. രാസക്രീഡയില്‍ മതിമറന്നു രാജാവ് ഭരണകാര്യങ്ങളില്‍ വീഴ്ചവരുത്തുകപോലും ഉണ്ടായി. കാലം കടന്നുപോയി. മദ്യവും എന്നോടുള്ള സഹവാസവും അദ്ദേഹത്തെ മത്തുപിടിപ്പിച്ചു. കാലമേറെ കടന്നുപോയി. ഞാനും ആ കാമകലാവല്ലഭന്‍ നല്‍കിയ ഭോഗരസത്തില്‍ മുങ്ങി എന്‍റെ പൂര്‍വ്വഭാവമെല്ലാം പൂര്‍ണ്ണമായി മറന്നു പോയിരുന്നു. ഞാനൊരു മുനിയായിരുന്നു എന്നൊന്നും എന്‍റെ മനസ്സില്‍ക്കൂടി കടന്നു പോയതേയില്ല. ‘ഞാനീ നൃപന്റെ ഇഷ്ടപത്നിയാണ്. എന്‍റെ ജീവിതം എത്ര സഫലം!' എന്നിങ്ങിനെ ചിന്തിച്ചുറച്ചു ഞാനും ക്രീഡാലോലയായി രാജാവിന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും വിധേയയായി കഴിഞ്ഞു വന്നു. ബ്രഹ്മജ്ഞാനം, ബ്രഹ്മാനുഭൂതി, ആത്മീയത എന്നിങ്ങിനെയുള്ള ചിന്തകള്‍ എല്ലാം എന്നെ വിട്ടകന്നു. പന്ത്രണ്ടു വര്ഷം ഒരു നിമിഷമെന്നോണം കടന്നുപോയി. ഞാന്‍ ഗര്‍ഭിണിയായി. രാജാവ് അത്യധികം സന്തോഷവാനായി. കൊട്ടാരത്തില്‍ വച്ച് എനിക്കായും ശിശുവിനായും വിധിപോലെ ഗര്‍ഭസംസ്കാര കര്‍മ്മങ്ങള്‍ ചെയ്തു. എനിക്ക് എന്താണാഗ്രഹം എന്ന് രാജാവ് ചോദിച്ചെങ്കിലും ലജ്ജമൂലം ഞാനൊന്നും ആവശ്യപ്പെട്ടില്ല. പത്തുമാസം കഴിയെ നല്ലൊരു നക്ഷത്രത്തില്‍ ഉത്തമനായ ഒരു പുത്രനെ ഞാന്‍ പ്രസവിച്ചു. കൊട്ടാരത്തില്‍ ഒരുത്സവം പോലെ ആ വാര്‍ത്ത കൊണ്ടാടപ്പെട്ടു. രാജാവിന് മറ്റു പത്നിമാരേക്കാള്‍ പ്രിയം എന്നോടു തന്നെയായിരുന്നു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു. മൂത്തവന് വീരവര്‍മ്മന്‍ എന്നും രണ്ടാമന് സുധന്വാവ് എന്നും പേരിട്ടു. ബലശാലികളും കൊമളരുമായ രണ്ടു രാജകുമാരന്മാരെ വളര്‍ത്തുന്ന കര്‍മ്മത്തില്‍ വ്യാപൃതയായി ഞാന്‍ സസുഖം വാണു. ഇവരെക്കൂടാതെ വര്‍ഷം തോറും ഞാന്‍ പ്രസവിക്കുകയുണ്ടായി. അങ്ങിനെ പന്ത്രണ്ടു പുത്രന്മാര്‍ കൂടിയുണ്ടായി. എല്ലാവരും ആരോഗദൃഢഗാത്രരും സദ്‌സ്വഭാവികളും ആയിരുന്നു. അവരെല്ലാം വേളികഴിച്ചു. പുത്രവധുക്കളും അവരുടെ മക്കളുമായി എനിക്ക് ഗാര്‍ഹസ്ഥ്യസുഖം പൂര്‍ണ്ണാനുഭവമായി. കൊച്ചുമക്കളുടെ കൊഞ്ചലും കുസൃതിയും കണ്ടു ഞങ്ങളില്‍ മോഹവും പെരുകിവന്നു. പുത്രന്മാരും കുഞ്ഞുമക്കളും ചേര്‍ന്ന ജീവിതം അതീവ സുഖപ്രദമായിത്തോന്നി. അവര്‍ക്കൊരു പനിയോ ദീനമോ വന്നാല്‍ ജീവിതം ദുസ്സഹവുമായി. ചിലപ്പോള്‍ പുത്രവധുക്കള്‍ തമ്മില്‍ കലഹമാവും അപ്പോള്‍ മനസ്താപവും കുണ്ഠിതവും അനുഭവപ്പെടും. ഇങ്ങിനെ ക്ഷുദ്രസംസാരത്തിന്റെ പൂര്‍ണ്ണമായ അധീനതയില്‍ ഞാന്‍ വലഞ്ഞും ഉലഞ്ഞും ജീവിതം കഴിച്ചു കൂട്ടി. ഞാന്‍ പൂര്‍വ്വ ജന്മത്തില്‍ ആര്‍ജ്ജിച്ചു വെച്ചിരുന്ന ജ്ഞാനവും വിവേകവും എന്നെ ഈ സമയത്ത് തുണച്ചതേയില്ല. സ്ത്രീസ്വഭാവമായ ഗൃഹാഭിമാനവും തജ്ജന്യമായ അഹങ്കാരവും എന്നെ പിടികൂടി. കുലം, ധനം ഗൃഹം, പുത്രന്മാര്‍, ഭരിക്കാന്‍ സ്നുഷകള്‍, കളിക്കാനും ഓമനിക്കാനും കൊച്ചുമക്കള്‍ എന്നിങ്ങിനെ എന്‍റെ ജീവിതം പരിപൂര്‍ണ്ണമായി എന്ന തോന്നല്‍ എന്നില്‍ ഉണ്ടായി. 'സ്ത്രീകളില്‍ എന്നെപ്പോലെ സൌഭാഗ്യവതിയായി മറ്റാരുമില്ല' എന്നു ഞാന്‍ ഉറപ്പിച്ചു. ഭഗവാന്‍ വിഷ്ണുമായയാല്‍ എന്നെ വഞ്ചിച്ചതാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയതേയില്ല. അക്കാലത്ത് രാജാവുമായി ഒരു മഹാബലന്‍ വിരോധത്തിലായി. കന്യാകുബ്ജത്തെ കീഴടക്കാന്‍ ആന, തേര്, കുതിര, കാലാള്‍ തുടങ്ങിയ ചതുരംഗപ്പടയോടെ അയാളെത്തി നഗരം വളഞ്ഞു. എന്‍റെ പുത്രന്മാര്‍ അതിനെ ചെറുക്കാന്‍ യുദ്ധത്തിനിറങ്ങി. എന്നാല്‍ എന്‍റെ ഭാഗ്യക്കേട് കാരണം അവരെല്ലാം ശത്രുവിന്‍റെ കൈകൊണ്ടു കൊല്ലപ്പെട്ടു. താലധ്വജരാജാവ് പരാജിതനായി കൊട്ടാരത്തില്‍ മടങ്ങിയെത്തി. എന്‍റെ പൌത്രര്‍ പോലും ഹതരായി. ഞാന്‍ വാവിട്ടു കരഞ്ഞുകൊണ്ട്‌ യുദ്ധക്കളത്തിലെയ്ക്ക് പാഞ്ഞു ചെന്നു. ‘ഹാഹാ പൊന്നു മക്കളേ, വിധി എന്നെ ചതിച്ചല്ലോ!' എന്ന് ഞാന്‍ വിലപിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് നിന്ന എന്‍റെയടുക്കല്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വന്നു ചേര്‍ന്നു. സാക്ഷാല്‍ മധുസൂദനന്‍ ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: ‘ഭവതി എന്തിനാണ് കരയുന്നത്? ഭര്‍ത്താവ്, വീട്, പുത്രന്‍, എന്നിവയെല്ലാം വെറും ഭ്രമമാണ്. വെറും മോഹമാണിതിനു കാരണം. ശരിക്കും നീയാരാണ്‌? ഈ പുത്രന്മാര്‍ ആരുടേതാണ്? ആലോചിക്കൂ. പരമമായ ആത്മഗതിയെപ്പറ്റി ആലോചിക്കൂ. എഴുന്നേറ്റു കുളിച്ചു മക്കള്‍ക്കായി ഉദകക്രിയകള്‍ ചെയ്യുക. പരലോകത്തിലേയ്ക്ക് പോവുന്നവര്‍ക്കായി ലോകാനുസാരം ചെയ്യണ്ട മര്യാദകള്‍ നീയും ചെയ്യാന്‍ ബാദ്ധ്യസ്ഥയാണ്. ബന്ധുക്കള്‍ മരിച്ചുപോയാല്‍ ഒഴുക്കുള്ള വെള്ളത്തില്‍ത്തന്നെ സ്നാനം ചെയ്യണം അതിനു സ്വന്തം വീട്ടിലെ കുളി പോരാ എന്നാണു ശാസ്ത്രം.’ നാരദന്‍ തുടര്‍ന്നു: ആ വൃദ്ധബ്രാഹ്മണന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാനും എന്റെ ഭര്‍ത്താവും കൂടി അദ്ദേഹത്തിന്‍റെ പുറകിലായി നടന്ന് ഒരു പാവനതീര്‍ത്ഥത്തില്‍ കുളിക്കാനായി ഒരുമ്പെട്ടു. വേഷം മാറിയെത്തിയ ഭഗവാന്‍ (ബ്രാഹ്മണന്‍) പുരുഷതീര്‍ത്ഥക്കരയില്‍ ഞങ്ങളെ കൊണ്ട് വിട്ടിട്ട് പറഞ്ഞു; ‘ഗജഗാമിനീ സ്നാനം ചെയ്ത് ക്രിയകളൊക്കെ വേണ്ടതുപോലെ ചെയ്യൂ. വൃഥാവിലാപം കൊണ്ട് കാര്യമൊന്നുമില്ല. നിന്‍റെ മക്കളും കൂടെപ്പിറപ്പുകളും ഭര്‍ത്താക്കന്മാരും പിതാക്കന്മാരും മുജ്ജന്മങ്ങളില്‍ എത്രയോ ചത്തൊടുങ്ങിയിരിക്കുന്നു. അവരില്‍ ആരെക്കുറിച്ചാണ് നീ ദുഖിക്കുന്നത്? ഇതൊക്കെ വെറും മനോവിഭ്രാന്തികള്‍ മാത്രം. അസത്യമാണത്. സ്വപ്നസമാനമായ അനുഭവം മാത്രമാണത്. ഉറക്കമുണര്‍ന്നാല്‍പ്പിന്നെ സ്വപ്നാനുഭവത്തെപ്പറ്റി ആരാണ് ദുഖിക്കുക?’ ഇങ്ങിനെ ബ്രാഹ്മണന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുരുഷതീര്‍ത്ഥത്തില്‍ ഇറങ്ങി മുങ്ങിനിവര്‍ന്നു. ആ ക്ഷണത്തില്‍ ഞാന്‍ ഒരു പുരുഷനായി മാറി. പുരുഷതീര്‍ത്ഥമാണല്ലോ അത്. മുങ്ങി നീര്‍ന്നു നോക്കുമ്പോള്‍ അതാ സാക്ഷാല്‍ വിഷ്ണു അവിടെ നില്‍ക്കുന്നു. എന്‍റെ വീണയും പിടിച്ചാണ് നില്‍പ്പ്. അപ്പോഴേയ്ക്കും എന്നില്‍ പൂര്‍വ്വസ്മരണയുണര്‍ന്നു. ‘അല്ലാ, ഞാന്‍ നാരദനാണല്ലോ. ഹരിയുമൊരുമിച്ച് ഗരുഡനുമേലേറി വന്ന ഞാന്‍ മായാഭ്രമത്താല്‍ പെണ്ണായി മാറിയതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ ഇങ്ങിനെ വിസ്മയപ്പെട്ടു നില്‍ക്കുമ്പോള്‍ ഭഗവാന്‍ ചോദിച്ചു: ‘നാരദാ, എന്താണവിടെ ജലത്തില്‍ നിന്നു ചെയ്യുന്നത്? കുറേ നേരമായല്ലോ. വരൂ നമുക്ക് പോകാം.’ ‘ദാരുണമായ ആ സ്ത്രീരൂപവും പിന്നെ അത് മാറി ഇപ്പോഴത്തെ ഉറച്ച പുരുഷഭാവവും എനിക്കെങ്ങിനെ സംജാതമായി?’ എന്നിലെ അത്ഭുതം ഒരിക്കലും അവസാനിച്ചില്ല.

കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?



കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.
എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?


ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"
എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.
വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.
രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?
നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.
ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.
പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.

എന്താണ് ഏകാദശിയുടെ പ്രാധാന്യം



എന്താണ് ഏകാദശിയുടെ പ്രാധാന്യം


ഏകാദശിവ്രതത്തേ പ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. അതനുഷ്ഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല.
ഏകാദശിവ്രതത്തിന്റെ ഗുണത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും വിശദമാക്കിയിട്ടുണ്ട്.
വ്രതങ്ങളിൽ വച്ച് ഏറ്റും ശ്രേഷ്ഠമായതുകൊണ്ടാണ് ഈ വ്രതം അനുഷ്ഠിക്കാൻ കൂടുതൽ ആളുകൾ തയ്യാറാകുന്നത്.
നാഗങ്ങളിൽ ശേഷനും പക്ഷികളിൽ ഗരുഡനും മനുഷ്യരിൽ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശീവ്രതമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശീവ്രതം തന്നെ.
ഏകാദശേന്ദ്രിയൈഃ പാപം
യത്കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യത്സർവം വിലയം പ്രജേത്
എന്നാണ് ഏകാദശീവ്രതത്തേപ്പറ്റി നാരദപുരാണം ഉദ്‌ഘോഷിക്കുന്നത്. ഇത് കൂടാതെ പത്മപുരാണം, വിഷ്ണുപുരാണം, ഭവി ഷോത്തരപുരാണം, ഭാഗവതം, ഗർഗ്ഗഭാഗവതം, രുഗ്മാങ്കചരിതം, അംബരീക്ഷചരിതം തുടങ്ങിയവയിലൊക്കെ ഏകാദശീവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി.മനസ്സിൽ ഈശ്വരചിന്ത സമ്പൂർണ്ണമായി നിലനിർത്തുകയാണത്രേ യഥാർത്ഥ ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വെറുതെ പട്ടിണിയിരിക്കലല്ല അർത്ഥമാക്കുന്നത്. മാസത്തിലെ രണ്ട് ഏകാദശീദിവസങ്ങളിലും ഉപവാസവും രണ്ട് ഷഷ്ഠി ദിവസങ്ങളിലും ഒരിക്കലും വേണ്ട പോലെ അനുഷ്ഠിച്ചാൽ മനസ്സ് ശുദ്ധമായി ഈശ്വരനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശിവ്രതം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ ആധുനിക ശാസ്ത്രവും ഒട്ടും തന്നെ കുറച്ചു കാണുന്നില്ല. ദഹനേന്ദ്രിയങ്ങളുടേയും രക്തത്തിന്റേയും ശുദ്ധീകരണത്തിന് ഉപവാസം ഏറെ സഹായിക്കുന്നു എന്നതാണ് ആധുനിക മതം. അമിതഭക്ഷണം കഴിക്കുന്നവരുടെ വൻ- ചെറുകുടലുകൾ എപ്പോഴും നിറഞ്ഞിരിക്കും. ഉപവാസം കൊണ്ട് അവ പരമാവധി ശുദ്ധീകരിക്കപ്പെടുമെന്നതാണ് വസ്തുത. മാത്രമല്ല, ദഹനേന്ദ്രിയങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും ലഭിക്കും. ഇതു കാരണം രക്തം ശുദ്ധീകരിക്കപ്പെടുമെന്നതിനാൽ രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ യൂറിയ, കൊഴുപ്പ്, ലവണങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടുമെന്ന് വൈദ്യശാസ്ത്രവും സമ്മതിക്കുന്നു. ഇങ്ങനെയൊക്കെ നോക്കുമ്പോൾ ഏകാദശി വ്രതം പോലുള്ള വ്രതങ്ങളുടെ ഫലങ്ങൾ അപാരം തന്നെയാണ്.

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം




ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിവന്നിരുന്ന വിശുദ്ധവും പവിത്രവുമായ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന പൗരാണിക ഹൈന്ദവാചാരം ഇന്ന് കേവലം ഒരു വാർഷിക ചടങ്ങായി ക്ഷേത്രങ്ങളിൽ വഴിമാറിയിരിക്കുന്നു. വ്യക്‌തിപരമായി ഞാൻ ഇത്തരം ചടങ്ങുകളോട് യോജിക്കുന്നില്ല.
ഇന്ന് കേരളത്തിൽ സാധാരണയായി നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് ഭക്തിപുരസ്സരം പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള അപൂർവമായ യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഇത്തരം ഭാഗവതസപ്താഹം ഒരു ചടങ്ങായി നടത്തപ്പെടുന്നു.
മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്നതു പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രത്തിലാണ്. ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ തന്നെ അനക്കം കൂടാതെ വയ്ക്കുകയാണ് സാധാരണ പതിവ്. ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.,ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍ പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും മനനം ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഉദാഹരണത്തിന് ഒരു ഐതിഹ്യ കഥ നമുക്ക് ശ്രദ്ധിക്കാം
തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു. ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത്‌ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു.
നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു :- ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍ ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും.
ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു. ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു.
അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത്. ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്‌. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍. ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു.
സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍ സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍ പറഞ്ഞുകൊടുത്തു.
എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്തശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു. ഒന്നാം ദിവസം സന്ധ്യക്ക്‌ പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം രണ്ടാമത്തേതില്‍ പ്രവേശിച്ചു. അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു.
അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍ പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ്‌ ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം. അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ്‌ രണ്ടാമത്തെ സപ്താഹം.
പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം. ഭാഗവത സപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ളതാകട്ടെ പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു. ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് ഇവയൊക്കെയാണ്. പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല.യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
ഏഴ് ദിവസവും വെളുപ്പിനു തന്നെ കുളിച്ചു ശുദ്ധിയോടെ വൃതമെടുത്ത് വേണം ഇതില്‍ പങ്കെടുക്കുവാനും ഭക്തിയോടെ വായന കേള്‍ക്കുവാനും. ഭഗവത് നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ സപ്താഹത്തിൽ പങ്കെടുക്കുന്നവർ യജ്ഞശാലയില്‍ ചെയ്യാൻ പാടുള്ളു. യജ്ഞശാല ഒരുക്കിയിരിക്കുന്ന സ്ഥലത്തു ഉപവിഷ്ടരായാൽ മറ്റുള്ള എല്ലാവിധ സംഭാഷണങ്ങളും ഒഴിവാക്കണം,ഭക്ഷണ പാനീയങ്ങളും ഒഴിവാക്കണം.ഓർക്കുക , യജ്ഞശാലയിൽ ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം മാത്രമേ എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കാവൂ , ഇതൊക്കെ ഇന്നത്തെ തലമുറക്കു യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളല്ലേ. ഒന്നാലോചിച്ചു നോക്കൂ. അപ്പോൾ ഇതുകൊണ്ട് എന്തുനേട്ടം?
ക്ഷേത്രത്തിൽ കൈകൂപ്പി തൊഴുവുന്നതെങ്ങനെ?
ഇരുകൈകളും താമരമൊട്ടിന്റെ രൂപത്തിൽ നെഞ്ചിൽ ചേർത്തുവേണം പ്രാർഥിക്കാൻ. കൂപ്പുകൈ കഴുത്തിനു നേരെയോ ഉദരത്തിനു നേരെയോ ആകരുത്. നമ്മൾ ആരെയാണോ തൊഴുന്നത് ആ ആളിന്റെ താല്‍പര്യവും ഇഷ്ടവും നമ്മുടേതിനു തുല്യമാണെന്നാണ് ഇരുകൈപ്പത്തികളും അഭിമുഖമായി ചേർത്തു പിടിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. നടരാജനായ ശിവനിൽനിന്നും നാട്യശാസ്ത്രാചാര്യനായ ഭരതമുനിക്ക് സിദ്ധിച്ച നൃത്തകലയുടെ ഒരു മുദ്രയാണ് കൂപ്പുകൈ. വിടരാത്ത താമരമൊട്ടിന്റെ ആകൃതിയിൽ വേണം തൊഴേണ്ടത്.ജഗൽ സൃഷ്ടാവായ ഈശ്വരനു മുമ്പിൽ ഞാൻ ഒന്നുമല്ല, താങ്കളുടെ മുന്നിലും ഒന്നുമല്ല എന്നാണ് നമസ്കാര പദത്തിനർഥം. നാ എന്നാൽ അല്ല/ഇല്ല, മമ എന്നാൽ ഞാൻ/എനിക്ക് എന്നുമാണർത്ഥം. ഇരുകൈകളും തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച് ഒരിക്കലും തൊഴാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിന് പൂജാദികർമ്മങ്ങൾ ചെയ്യുന്നവർക്കേ അർഹതയുള്ളൂ. കരചലനഃവിവർജ്ജിത എന്നാണ് പ്രമാണം. തൊഴുതു തീരുംവരെ കൂപ്പുകൈ അനക്കരുത്, ധാന്യം നീക്കി കൂട്ടിവാ രുന്നതുപോലെ ഇരുകൈകളും തറനിരപ്പിൽ കൊണ്ടുവന്ന് മുകളിലേക്കുയർത്തി തൊഴുന്നതിനെ ആവാഹന തൊഴൽ എന്നു പറയുന്നു. ഇതിന്റെ ഫലം നിത്യദാരിദ്ര്യവും ദോഷവുമായിരിക്കും, കാരണം പ്രതിഷ്ഠയെ അടി താഴ്ത്തി ഇളക്കുന്ന മുദ്രയാണ് ആവാഹന തൊഴൽ. അങ്ങനെ ചെയ്യരുത്.
കൈവിരലുകള്‍ ഓരോന്നും ഒരേ ദേവതകളെ പ്രതിനിധീകരിക്കുന്നു. തള്ളവിരലിന് അംഗുഷ്ടം എന്നും ചൂണ്ടുവിരലിന് തര്‍ജനി എന്നും നടുവിരലിന് മധ്യമ എന്നും മോതിരവിരലിന് അനാമിക എന്നും ചെറു വിരലിന് കനിഷ്ടിക എന്നും സംസ്കൃതത്തിലും താന്ത്രിക ഗ്രന്ഥങ്ങളിലും പറയുന്നു.
ഇതില്‍ തള്ളവിരല്‍ പരബ്രഹ്മത്തെയും ചൂണ്ടുവിരല്‍ പരാശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്ത് ചിന്മുദ്ര പിടിക്കുമ്പോള്‍ പരബ്രഹ്മവും പ്രപഞ്ചമാതാവും ചേര്‍ന്നുള്ള ശിവശക്തി സംയോഗം തന്നെയാണ് അര്‍ഥമാക്കുന്നത്. നടുവിരലും മോതിരവിരലും ചെറുവിരലും യഥാക്രമം ത്രിമൂര്‍ത്തികള്‍ ആയ പരമശിവന്‍, മഹാവിഷ്ണു, ബ്രഹ്മാവ്‌ എന്നിവരെ പ്രതിനിധീകരിക്കുന്നു.
ഒരു ക്ഷേത്രത്തിലോ പൂജയിലോ ചിത്രത്തിനു മുന്‍പിലോ ദീപത്തിനു മുന്നിലോ നാം കൈകൂപ്പി തൊഴാറുണ്ടല്ലോ. എന്നാല്‍ അപ്രകാരം തൊഴുന്നത് ഈ ദേവതകളെ പ്രതിനിധാനം ചെയ്യുന്ന വിരലുകള്‍ കൂപ്പിക്കൊണ്ടാണ് എന്ന ബോധ്യം വേണം. ബ്രഹ്മ മാനസപുത്രന്മാരായ സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ശ്രീ പരമേശ്വരനെ സന്ദര്‍ശിച്ച് സര്‍വ തത്വങ്ങളും ഹൃദിസ്ഥമാക്കി. അതിലൊന്നും തൃപ്തരാകാതെ അവര്‍ പരമഗുരുവായ ശിവനോട് ജ്ഞാനപാദഭാവ മുദ്രകള്‍ക്കായി അപേക്ഷിക്കുകയും ഭഗവാന്‍ കൂപ്പുകൈ ഉള്‍പ്പടെയുള്ളതായ മുദ്രകള്‍ കാണിച്ചു കൊടുക്കയും ചെയ്തതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. അന്ന് മുതല്‍ക്കാണ് ഭക്തന്മാര്‍ ദേവകളെ മുകുളിത പാണികളായി അഭിവാദനം ചെയ്തു തുടങ്ങിയതത്രെ.ആയതിനാല്‍ തന്നെ ക്ഷേത്രാരാധന പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഭാവ മുദ്രകളില്‍ ഏറ്റവും പ്രധാനമായ അഞ്ജലി (കൂപ്പുകൈ) വിധിയാം വണ്ണം തന്നെ വേണം. രണ്ടു കൈകളുടെയും മണിബന്ധങ്ങള്‍ (wrist) ചേര്‍ത്ത് മുലക്കണ്ണുകള്‍ക്ക് താഴെ വരും വിധം രണ്ടു കൈകളുടെയും തള്ളവിരല്‍ അഗ്രങ്ങള്‍ പരസ്പരം ചേര്‍ത്ത് ഹൃദയത്തിനു മുന്നിലും നെഞ്ചിനു നടുക്കായും, ചൂണ്ടുവിരലുകള്‍ പരസ്പരം ചേര്‍ത്ത് കുത്തനെ ഭൂമിക്ക് ലംബമായി ആകാശത്തേക്കു ചൂണ്ടിയും, നടുവിരലുകള്‍, മോതിരവിരലുകള്‍, ചെരുവിരലുകള്‍ ഇവ പരസ്പരം ഇടയില്ലാതെ നന്നായി ചേര്‍ത്ത് വിളക്കിനോ വിഗ്രഹത്തിനോ നേര്‍ക്ക് വരുവാനും പിടിച്ചു കൊണ്ടുവേണം തൊഴേണ്ടത്. തള്ളവിരല്‍,ചൂണ്ടുവിരലും തമ്മില്‍ സ്പര്‍ശിക്കരുത്.അതേപോലെ ചൂണ്ടുവിരലും ശേഷിക്കുന്ന മൂന്നു വിരലുകളും തമ്മിലും സ്പര്‍ശിക്കരുത്. തമ്മില്‍ അല്പം അകലം വേണം എന്ന് സാരം. മുകുളാകൃതി (പൂമൊട്ട് ) ആയിരിക്കണം. മൌനഭാവ പ്രതീകമായ കൂപ്പുകൈയാല്‍ തൊഴുമ്പോള്‍ എപ്പോഴും മൌനമായി പ്രാര്‍ഥിക്കുക. അറിയുന്ന സ്തോത്രങ്ങളും മന്ത്രങ്ങളും ഒക്കെ മനസ്സില്‍ മാത്രം ഉരുവിടുക.
നിങ്ങളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിയുടെ നടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുവാറില്ലേ ?
അവിടെ നിന്നു മനസ്സിൽ സങ്കൽപ്പിച്ചു നിങ്ങൾ തൊഴുവുന്ന ആ വിശിഷ്ട ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം, ഗുരുവായൂര്‍, കൂടുതൽ അറിയേണ്ടേ ?
വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ എടുത്തു പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാലേ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകൂ എന്നൊരു വിശ്വാസമുണ്ട്. മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും അടുത്താണ് പുന്നത്തൂര്‍ കോട്ടയും ആനക്കൊട്ടിലും. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വാസമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഈ ക്ഷേത്രം. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ക്ഷേത്രത്തില്‍ ത്രികാല പൂജയുണ്ട്. ശിവരാത്രിയാണ് ഇവിടത്തെ മുഖ്യ ആഘോഷം. ക്ഷേത്രം മുമ്പ് 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവര്രുടെ കുടുംബങ്ങൾ അന്യം വന്നപ്പോള്‍ സാമൂതിരിയുടേതായിത്തീര്‍ന്നു എന്നും പറയുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. എന്താണീ ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യമെന്നറിയേണ്ടേ ? നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്: പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതു തന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാർത്ഥിക്കുന്നു .ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. ശൈവമതം കേരളത്തിൽ വളർന്ന കാലത്ത് മമ്മിയൂർ ക്ഷേത്രത്തിനും വൻ വളർച്ചയുണ്ടായിരുന്നു. മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പാണ് മമ്മിയൂരിലേത്. കിഴക്കേ നടയിൽ പ്രധാന വഴിയുടെ സമീപത്തുതന്നെ രണ്ടുനില ഗോപുരം പണിതിട്ടുണ്ട്. ഗോപുരത്തിനടുത്ത് അടുത്തിടെ ഒരു ഗണപതിപ്രതിഷ്ഠ നടത്തിയിരുന്നു. ഈ ഗണപതിയെ തൊഴുതാണ് ഭക്തർ ശിവനെ തൊഴാൻ പോകുന്നത്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ ചുവട്ടിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അവിടെയുള്ള അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാലിന്റെ തൊട്ട് തെക്കുവശത്താണ് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളും മറ്റും. ഇതിനടുത്ത് ഒരു ആസ്ബസ്റ്റോസ് ഷീറ്റുണ്ട്. ഇവിടെ ധാരാളം കസേരകൾ കാണാം. ഭക്തർക്ക് യഥേഷ്ടം വിശ്രമിയ്ക്കാവുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഇത് ഉണ്ടാക്കിയിട്ട് അധികം കാലമായിട്ടില്ല. സാധാരണ ഒരു ഗ്രാമീണക്ഷേത്രത്തിന്റെ കെട്ടും മട്ടുമാണ് പൊതുവേ മമ്മിയൂർ ക്ഷേത്രത്തിനുള്ളത്. കാര്യമായ ആധുനിക ആർഭാടങ്ങളൊന്നും തന്നെ ഇവിടെയില്ല. മമ്മിയൂരിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരവുമില്ല. ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കൊന്നിച്ച് നടപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് പ്രധാനചടങ്ങുകളെല്ലാം നടക്കുന്നത്. രണ്ട് നടകളിലും ബലിക്കല്ലുകളുമുണ്ട്. എന്നാൽ അവ കാഴ്ചയിൽ വളരെ ചെറുതാണ്. ക്ഷേത്രത്തിൽ ബലിക്കൽപ്പുരയില്ലാത്തതിനാൽ പുറത്തുനിന്നു നോക്കിയാൽതന്നെ രണ്ട് വിഗ്രഹങ്ങളും നന്നായി കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത തറയിൽ ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. പണ്ടെന്നോ അപമൃത്യുവിനിരയായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത് എന്നാണ് വിശ്വാസം .ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല. വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം തീർത്ത ശ്രീകോവിലിൽ അത്യുഗ്രദേവതയായ ഭദ്രകാളി കുടികൊള്ളുന്നു. ശരിക്കും ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന അതിമനോഹരമായ പ്രദേശമാണ് ഇവിടം. നട്ടുച്ചയ്ക്കു പോലും ഇവിടെ വെളിച്ചം കുറവാണ്. വനദുർഗ്ഗാസങ്കല്പത്തോടുകൂടിയ ഭദ്രകാളിയുടെ ശ്രീകോവിലിന് മേൽക്കുരയില്ല. ഇതിനടുത്തുള്ള തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.ചതുരാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത സൗധങ്ങളാണ് ഇവിടെയുള്ള മുഖ്യശ്രീകോവിലുകൾ. മുഖമണ്ഡപത്തോടുകൂടിയ ഈ ശ്രീകോവിലുകളുടെ പുറംചുവരുകൾ ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രശോഭിച്ചുനിൽക്കുന്നു. രണ്ട് ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്. രണ്ടിടത്തും പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗവും നാലടി ഉയരം വരുന്ന ചതുർബാഹുവിഷ്ണുവിഗ്രഹവും യഥാക്രമം തെക്കും വടക്കുമുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുന്നുണ്ടാകും. വിഷ്ണുവിഗ്രഹമാണെങ്കിൽ ചന്ദനം ചാർത്തി, പീതാംബരവും ചുറ്റി, സർവ്വാഭരണങ്ങളുടെ പ്രഭയോടെ വിളങ്ങുന്നു. ശിവലിംഗത്തിൽ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് മഹാദേവനായ ശ്രീമമ്മിയൂരപ്പനും ഭഗവാൻ ശ്രീനാരായണനും മമ്മിയൂരിൽ വാഴുന്നു. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും വിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ പ്രതിഷ്ഠ ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന ക്ഷേത്രമായതിനാൽ ഇരുവർക്കും പ്രത്യേകമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, അനന്തൻ, ദുർഗ്ഗ, സുബ്രഹ്മണ്യൻ, ബ്രഹ്മാവ് എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശിവന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് പാർവ്വതീദേവിയുടെ സങ്കല്പമുണ്ട്. ഇവിടെ ശിവഭഗവാൻ പാർവ്വതീദേവിയെ തൃത്തുടയിലിരുത്തി ദർശനം നൽകുന്ന ഭാവത്തിലാണ് കുടികൊള്ളുന്നത്. എന്നാൽ, ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. രണ്ട് ശ്രീകോവിലുകളുടെയും വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ പണിതിട്ടുണ്ട്. മറ്റിടങ്ങളിലെ പോലെ തന്നെ ശിവന്റെ ശ്രീകോവിലിനുചുറ്റും പൂർണപ്രദക്ഷിണം പാടില്ല. ഈ രണ്ടു ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. രണ്ട് ശ്രീകോവിലുകളും ഉൾക്കൊള്ളാൻ പാകത്തിനാണ് ഇതിന്റെ നിർമ്മാണം. ശിവന്റെയും വിഷ്ണുവിന്റെയും നടകളിലേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്കിരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. ഇവയിൽ ഹോമങ്ങളും വാദ്യമേളങ്ങളും നടത്തുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. സാധാരണ രൂപത്തിലുള്ള ഗണപതിവിഗ്രഹത്തിന് ഏകദേശം മൂന്നടി ഉയരം വരും. വിഘ്നേശ്വരപ്രീതിയ്ക്കായി ഇവിടെ നിത്യേന ഗണപതിഹോമം നടന്നുവരുന്നുണ്ട്. പടിഞ്ഞാറേ നടയിൽ പ്രധാന ശ്രീകോവിലുകൾക്കിടയിലെ മറ്റൊരു ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ മറ്റൊരു ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തോട് രൂപത്തിൽ വളരെയധികം സാദൃശ്യമുള്ള ശ്രീസുബ്രഹ്മണ്യ ശിലാവിഗ്രഹമാണിത്. നാലടി ഉയരം വരും.ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ. വടക്കുപടിഞ്ഞാറേമൂലയിൽ മറ്റൊരു ശ്രീകോവിലിൽ താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയും കുടികൊള്ളുന്നു. പ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ വിഗ്രഹവുമായി വളരെ നല്ല രൂപസാദൃശ്യമുള്ള പഞ്ചലോഹവിഗ്രഹമാണ് ഇവിടെ അയ്യപ്പസ്വാമിയ്ക്ക്. ഏകദേശം ഒന്നരയടി ഉയരം വരും.ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ. അങ്ങനെ പാർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന ഈ പുണ്യക്ഷേത്രം കൈലാസത്തിന് തുല്യമെന്നു പറയാം .ക്ഷേത്രത്തിൽ ശിവന്റെയും വിഷ്ണുവിന്റെയും നടകൾക്കുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപങ്ങൾ പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപങ്ങൾക്ക് നാല് തൂണുകളേയുള്ളൂ. അവയിൽ കാര്യമായ അലങ്കാരങ്ങളൊന്നുമില്ല താനും. ശിവന്റെ നടയ്ക്കുനേരെയുള്ള മണ്ഡപത്തിൽ ഭഗവദ്വാഹനമായ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിത്യവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ട്. മണ്ഡപങ്ങളുടെ മേൽക്കൂര ചെമ്പുമേഞ്ഞ് അവയിൽ സ്വർണ്ണത്താഴികക്കുടങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് കലശപൂജയും മറ്റും നടത്തുന്നത് ശിവന്റെ നടയിലാണ്.വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ സ്വയംഭൂലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീ പാർവതി. ഭഗവതിക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയും ഇഷ്ടമംഗല്യവരദായിനിയുമാണ്.നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീഭദ്രകാളിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ശ്രീഭദ്ര പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.
തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ കാളിക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുണ്ട്.ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ നടത്തപ്പെടുന്ന അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ. ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡസങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ് നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.നിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു. സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും. ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം.ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.
മമ്മിയൂരപ്പനെ ദർശിക്കാത്തവർ അടുത്ത തവണ തീർച്ചയായും ഈ കൈലാസഭൂമിയെ ദർശിക്കാൻ മറക്കരുത് .

2019, ഏപ്രിൽ 27, ശനിയാഴ്‌ച

ചോറ്റാനിക്കര കീഴ്ക്കാവിലെ വലിയഗുരുതി



ചോറ്റാനിക്കര കീഴ്ക്കാവിലെ വലിയഗുരുതി 


മേൽക്കാവിൽ ദര്ശനം കഴിഞ്ഞു താഴേയ്ക്ക് പടികൾ ഇറങ്ങി ചെന്നാൽ പടിഞ്ഞാട്ടു ദർശനമായി  ചതുർബാഹുക്കളിൽ വാൾ ,വട്ടക,ത്രിശൂലം ,ശംഖ്  എന്നയവയായി ചെമ്പു മേഞ്ഞ ഒരു ചതുരശ്ര ശ്രീകോവിൽ കാണാം. വിലമംഗലത്തു സ്വാമിയാർ ഒരിക്കൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി. കിഴക്കു വശത്തുള്ള കുളത്തിൽ കുളിയ്ക്കാനായി  ഇറങ്ങിയ സ്വാമിയുടെ കൈയിൽ ഏകദേശം ഒരു അടിയോളമുള്ള ഒരു ശിലാ വിഗ്രഹം ലഭിച്ചു ജഗദംബയുടെ രൗദ്രരൂപമുള്ള  ഭദ്രകാളി വിഗ്രഹമായിരുന്നു അത്.  ഈ വിഗ്രഹം അദ്ദേഹം പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ചു .ക്ഷേത്രത്തിന്റെ അടുത്തായി ഒരു കിണർ കാണാം ഇതിലെ ജലമാണ് ഭിഷേകത്തിനും ഗുരുതിയ്ക്കും ഉപയോഗിക്കുന്നത്.
മേൽക്കാവിലെ അത്താഴപൂജയ്ക്കു ശേഷമാണ്  ഇവിടെ എല്ലാ ദിവസവും ഗുരുതി. 12  പാത്രം/ മേൽശാന്തി ചിലപ്പോൾ തന്ത്രിയും ഗുരുതി പൂജ നടത്തും ഉത്സവക്കാലത്ത് ഒഴികെ എല്ലാദിവസവും ഗുരുതി നടക്കും
കീഴ്ക്കാവിലെ ഗുരുതി ഏറെ പ്രസിദ്ധമാണ്  വളരെയധികം ജനങ്ങൾ ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നടത്തി വരുന്ന പൂജയാണ് ഇത്.

ദുർബാധകൾ ശരീരത്തിനും ,മനസ്സിനും ഉണ്ടായാൽ ഇവിടെ വന്നു 5 ,7 ,11  എന്നിങ്ങനെ ഭജനം നടത്തി വരുന്നു.ചിലർ ഇതിൽ കൂടുതൽ ദിവസം ഭജനമിരിയ്ക്കാറുണ്ട് . വലിയ ഗുരുതി സമയത്ത് വൻ തിരക്കാണ്.
അഭയവര മുദ്രകളോട് കൂടിയ ഭദ്രകാളി പരമശിവന്റെ പുത്രിയായും  സങ്കല്പിക്കപ്പെട്ടിരിക്കുന്നു നമ്മുടെ സങ്കൽപ്പത്തിലുള്ള എല്ലാത്തരം  ഭൂതപ്രേത പിശാചുക്കളും  ശിവന്റെ സൃഷ്ടിയാണ്  ശിവ ശക്തിയിൽനിന്നു ഭൂതമായും   ദാരികാ വധത്തിനു നിയോഗിക്കപ്പെട്ടതുമായ  കൂട്ടാളികളാണിവർ .അപ്പോൾ ഏതു ബാധാഉപദ്രവത്തിനും   കാളിയെ തൃപ്തി പെടുത്തുകയും  അതുവഴി കാളി തന്റെ ഭൂതഗണങ്ങളുടെ  ഉപദ്രവത്തിൽ നിന്ന്  മോക്ഷം നൽകുകയും ചെയ്യും  ഏതു ഔഷധം കഴിച്ചാലും ബാധാഉപദ്രവം ഉള്ളവർക്ക്
സ്വന്തം ഉർജ്ജസ്വലത തിരികെ ലഭിക്കുന്നതല്ല.
ഭൂത പ്രേത ഗണത്തിൽ നിന്നാണ് യക്ഷിയും ഗന്ധർവ്വനും  , ഇവർ  സുന്ദരികളായ യുവതി യുവാക്കളെയാണ് ബാധിക്കുന്നതു. ഗ്രഹദോഷ ബാധകൾ മൂന്നു തരമുണ്ട് .രന്തുകാമൻ,ദേക്തു കാമൻ ,ഹന്തുകാമൻ  എന്നിവയാണ്. ആദ്യത്തെ ബാധ രസിക്കാൻ വരുന്നതും  രണ്ടാമത്തെ ബാധ ഭക്ഷിക്കാൻ വരുന്നതും . ഒന്നും രണ്ടും  ബാധകളെ രസിപ്പിച്ചും ഭക്ഷണപാനീയങ്ങൾ കൊടുത്തു തൃപ്തിപ്പെടുത്തി ഒഴിപ്പിക്കാൻ കഴിയും എന്നാൽ മൂന്നാമത്തെ  ബാധാരോഗം ഉള്ളവന്റെ ജീവനും കൊണ്ടേ പോകാറുള്ളു.  ഏതൊരു മന്ത്രവാദിയാലും ഈ ദോഷഗ്രഹം ഒഴിപ്പിക്കപ്പെടുന്നില്ല. എങ്കിലും ചരകൻ എന്ന ആയുർവേദാചാര്യൻ  പറയുന്നത് മന്ത്രഔഷധമണിമംഗല ബലൂഹപഹാരാദി  കൊണ്ട് എല്ലാ ബാധാഉപദ്രവും മാറ്റാം എന്നാണു
മേൽക്കാവിലെ ശാസ്താവിന്റെ നടയിലും ബാധഉപദ്രവം ഒഴിയാത്ത  ഉഗ്ര ദോഷം ബാധിച്ചവരെ കീഴ്ക്കാവിലമ്മയുടെ നടയിൽ വച്ച് ഭദ്രദീപം തൊട്ടു  സത്യം ചെയ്യിച്ച്   ദേവി നേരിട്ട് ബാധ ഉപദ്രവം ഒഴിപ്പിക്കും  ഗുരുതി നടത്തുമ്പോൾ  ക്ഷേത്രം കുരുത്തോലകൊണ്ടു അലങ്കരിച്ചു കുലവാഴയും ഏഴിലംപാലകൊമ്പും  തീപ്പന്തവും  പൂക്കുലയും  നെല്ല് അരി നാളികേരം  വാഴപ്പോള പതം , ഉണ്ടാക്കി കീഴ്ക്കാവിലമ്മയെ  ശ്രീകോവിലിൽ നിന്ന്  പുറത്തേയ്ക്കു ആവാഹിച്ച് പീഠത്തിൽ ഇരുത്തി നിലവിളക്കു, വാദ്യമേളങ്ങൾ   ഭക്ത ജനങ്ങളുടെ നാമജപം  ഇവതുടരുന്നു ഈ വലിയ ഗുരുതി സമയത്ത് ബാധകൾ ഉറഞ്ഞു തുള്ളുന്നു. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത  ദേവിയുടെ തിരുനടയിൽ ഉറഞ്ഞു തുള്ളുന്ന രോഗ ബാധിതരാണ്.തുള്ളുന്നതിനിടയിൽ   ദേവിയും ബാധയും തമ്മിലുള്ള സംഭാഷണം ,പിടിവാശിയും  കഴിഞ്ഞു ഒടുവിൽ പരാജയം സമ്മതിച്ചു ബാധ ഒഴിയുന്ന രംഗം  ഈ ക്ഷേത്രത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് .
ബാധയൊഴിയുന്നതിനു മുൻപ് ഭഗവതിയും  ബാധയുമായി പറയുന്ന സംഭാഷണം  ഭക്തരെ അത്ഭുതപ്പെടുത്തുന്നതാണ്  ദേവിയുടെ ചോദ്യവും ബാധയുടെ മറുപടിയും  രോഗിയിൽ നിന്ന്  വ്യത്യസ്ത ശബ്ദത്തിന്റെ സ്വരഭേദ വ്യത്യാസം കൊണ്ട് മനസ്സിലാകും.  അവസാനം ദേവിയുടെ നടയിൽ ബാധ പരാജയം  സമ്മതിച്ചു കത്തിച്ചു വച്ച ഭദ്രദീപത്തിൽ തൊട്ടു ഇനി ഒരിയ്ക്കലും ആരെയും ഉപദ്രവിക്കുകയില്ല  എന്ന് സത്യം ചെയ്തു ഒഴിയുന്ന ബാധകളെ ചന്ദനമുട്ടിയിലും  അല്ലെങ്കിൽ ഇരുമ്പു ആണിയിലോ ബന്ധിച്ചു ക്ഷേത്രത്തിനടുത്തുള്ള  ഏഴിലം പാലമരത്തിൽ  കരിമ്പാആണികൾ  നെറ്റികൊണ്ടും നാളികേരം കൊണ്ടും  തറച്ചു ബാധയെ നാരായണ സമക്ഷത്തിൽ   മോക്ഷ സായൂജ്യത്തിൽ എത്തിയ്ക്കുന്നു.