വിഷ്ണുസഹസ്രനാമ പഠനം
ഓം നമോ ഭഗവതേ വാസുദേവായ
1.വിശ്വം - ജഗത്തുതന്നെയായിരിക്കുന്ന ആള്‍2.വിഷ്ണുഃ - എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍
3.വഷട്കാരഃ - യാതൊരാളെ ഉദ്ദേശിച്ച് യജ്ഞം ചെയ്യുന്നുവോ അയാള്‍
4.ഭൂതഭവ്യഭവത്പ്രഭുഃ - ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മുന്ന് കാലങ്ങളുടെയും പ്രഭു.
5.ഭൂതകൃത് - സൃഷ്ടികര്‍ത്താവിന്‍റെ രൂപത്തില്‍ ഭൂതങ്ങളെ സൃഷ്ടിക്കുന്നവന്‍
6. ഭൂതഭൃത് - ഭൂതജാലങ്ങളെ ഭരിക്കുന്നവന്‍ അഥവാ പാലിക്കുന്നവന്‍
7.ഭാവഃ - പ്രപഞ്ച രൂപത്തില്‍ ഭവിക്കുന്നവന്‍
8.ഭൂതാത്മാ - എല്ലാ ഭൂതങ്ങളുടേയും ആത്മാവായി അഥവാ അന്തര്‍യാമിയായിരിക്കുന്നവന്‍
9.ഭൂതഭാവനഃ - ഭൂതങ്ങളുടെ സൃഷ്ടിയും പോഷണവും ചെയ്യുന്നവന്‍
10.പൂതാത്മാ - പരിശുദ്ധമായ സ്വരൂപത്തോട് കൂടിയവന്‍, അഥവാ പരിശുദ്ധനും ആത്മാവും ആയിട്ടുള്ളവന്‍
11.പരമാത്മാ - ശ്രേഷ്ടനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരമാത്മാവ്
12.മുക്താനാം പരമാഗതിഃ - മുക്തന്മാരായവര്‍ക്ക് ശ്രേഷ്ഠമായ ഗതിയായിട്ടുള്ളവന്‍
13.അവ്യയ - നാശമോ വികാരമോ ഇല്ലാത്തവന്‍
14.പുരുഷഃ - പുരത്തില്‍ അതായത് ശരീരത്തില്‍ ശയിക്കുന്നവന്‍ അഥവാ ജീവാത്മാവായിരിക്കുന്നവന്‍.
15.സാക്ഷീ - തന്‍റെ ദിവ്യജ്ഞാന ദൃഷ്ടിയില്‍ എല്ലാം കാണുന്നവന്‍
16.ക്ഷേത്രജ്ഞഃ - ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവന്‍
17.അക്ഷരഃ - ക്ഷരം അതായത് നാശം ഇല്ലാത്തവന്‍
18.യോഗഃ - മനസ്സിനേയും ജ്ഞാനേന്ദ്രിയങ്ങളേയും അടക്കി ജീവാത്മപരമാത്മൈക്യഭാവത്തെ പ്രാപിക്കുന്നതാണ് യോഗം. ഇങ്ങിനെയുള്ള യോഗം കൊണ്ട് പ്രാപിക്കപ്പെടുകയാല്‍ യോഗം എന്ന പദം കൊണ്ടുതന്നെ അറിയപ്പെടുന്നവന്‍.
19.യോഗവിദാം നേതാ - യോഗത്തെ അറിഞ്ഞു ശീലിക്കുന്നവരുടെ നേതാവ്
20.പ്രധാനപുരുഷേശ്വരഃ - പ്രധാനം അതായത് പ്രകൃതിയുടെയും പുരുഷന്‍. ജീവന്‍റെ അധീശ്വരനായിട്ടുള്ളവന്‍
21.നാരസിംഹവപുഃ - നരസിംഹത്തിന്‍റെ സ്വരൂപം പൂണ്ടവന്‍.
23 കേശവന്‍ - സുന്ദരമായ കേശത്തോടുകൂടിയവന്‍. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ ആരുടെ അധീനത്തില്‍ ഇരിക്കുന്നുവോ അവന്‍, കേശി എന്ന അസുരനെ കൊന്നവന്‍, കാരണജലത്തില്‍ പള്ളികൊള്ളുന്നവന്‍.
24. പുരുഷോത്തമ - പുരുഷന്മാരില്‍ വെച്ച് ഉത്തമനായിരിക്കുന്നവന്‍
25. സര്‍വ്വഃ - സര്‍വ്വ പദാര്‍ത്ഥങ്ങളുടെയും ഉത്ഭവസ്ഥിതി-, നാശങ്ങള്‍ക്ക് സ്ഥാനമായിട്ടുള്ളവന്‍
26.ശര്‍വ്വഃ - സകലതിനേയും (പ്രളയകാലത്ത്) നശിപ്പിക്കുന്നവന്‍
27 ശിവഃ - ഗുണത്രയ വിമുക്തനായിരിക്കുന്നവന്‍.
28.സ്ഥാണുഃ - സ്ഥിരനായിരിക്കുന്നവന്‍
29.ഭൂതാദിഃ - സമസ്തഭൂതങ്ങളുടേയും ആദികാരണമായവന്‍
30.അവ്യയഃ നിധിഃ - പ്രളയകാലത്തില്‍ സകല വസ്തുക്കളേയും നിധാനം ചെയ്യുന്നതിനാല്‍ നിധി, നാശമില്ലാത്ത നിധിയായവന്‍.
31.സംഭവഃ - ഉത്തമമായ ജന്മത്തോടു കൂടിയവന്‍.
32.ഭാവനഃ - സകല ഫലങ്ങളേയും ദാനം ചെയ്യുന്നവന്‍
33.ഭര്‍ത്ത - പ്രപഞ്ചത്തെ ഭരിക്കുന്നവന്‍
34.പ്രഭവഃ - സകലഭൂതങ്ങളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍
35.പ്രഭുഃ - എല്ലാ ക്രിയകളിലും അതിയായ സാമര്‍ത്ഥ്യമുള്ളവന്‍.
36.ഈശ്വരഃ - നിരുപാദികമായ ഐശ്വര്യത്തോടുകൂടിയവന്‍
37.സ്വയംഭൂഃ - തന്നത്താന്‍ ഉണ്ടായവന്‍
38.ശംഭുഃ - ഭക്തന്മാര്‍ക്ക് സുഖത്തെ ഉണ്ടാക്കുന്നവന്‍
39.ആദിത്യഃ - ആദിത്യമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നവന്‍. അഥവാ (അദിതിയുടെ) ഭൂമിയുടെ പതി. പന്ത്രണ്ട് ആദിത്യന്മാരില്‍ വിഷ്ണു എന്ന ആദിത്യന്‍.
40.പുഷ്കരാക്ഷഃ - താമരയോട് സാദൃശ്യമുള്ള അക്ഷികളുള്ളവന്‍.
41.മഹാസ്വനഃ - വേദരൂപമായ മംഗളസ്വനത്തോട് കൂടിയവന്‍.
42.അനാദിനിധനഃ - ജന്മവും വിനാശവും ഇല്ലാത്തവന്‍.
43.ധാതാ - സങ്കര്‍ഷണമൂര്‍ത്തിയുടെ രൂപത്തില്‍ വിശ്വത്തെ ധരിക്കുന്നവന്‍.
44.വിധാതാ - കര്‍മ്മങ്ങളുടെയും കര്‍മ്മഫലങ്ങളുടെയും സൃഷ്ടികര്‍ത്താവ്.
45.ധാതുരുത്തമഃ - വിശേഷരൂപത്തില്‍ എല്ലാം ധരിക്കുന്നവന്‍. എല്ലാ ധാതുക്കളിലും വെച്ചു ഉത്തമമായ ചിദ്ധാതുവായിരിക്കുന്നവന്‍ (കാര്യകാരണരൂപമായ സകല ലോകങ്ങളും ധരിക്കുന്നവന്‍). ധാതു-, ഉല്‍കൃഷ്ടപദാര്‍ത്ഥങ്ങളില്‍ വെച്ച് ശ്രേഷ്ടമാകയാല്‍ ഉത്തമന്‍.
46.അപ്രമേയഃ - പ്രത്യക്ഷപ്രമാണം, അനുമാനം, അരത്ഥാപത്തിപ്രമാണം, അഭാവരൂപമായ പ്രമാണം, ശാസ്ത്രപ്രമാണം, എന്നിവയാലൊന്നും തന്നെ അറിയപ്പെടാത്തവന്‍
47.ഹൃഷീകേശഃ - ഹൃഷികങ്ങളുടെ അതായത് ഇന്ദ്രമയങ്ങളുടെ അധീശ്വരന്‍. സൂര്യചന്ദ്രരൂപങ്ങളില്‍ രശ്മികളാകുന്ന കേശങ്ങളോടുകൂടിയവന്‍
48.പദ്മനാഭഃ - നാഭിയില്‍ പദ്മമുള്ളവന്‍
49.അമരപ്രഭുഃ - ദേവന്മാരുടെ പ്രഭുവായിരിക്കുന്നവന്‍
50.വിശ്വകര്‍മ്മ - എല്ലാ കര്‍മ്മങ്ങളും ആരുടെ പ്രവര്‍ത്തിയാണോ അവന്‍. വിചിത്രമായ നിര്‍മ്മാണ ശക്തിയുള്ളവന്‍. ദേവശില്പിയായ ത്വഷ്ടാവിനോട് തുല്യനായവന്‍
51.മനുഃ - മനനം ചെയ്യുന്നവന്‍
52.ത്വഷ്ടാ - സംഹാരകാലത്തില്‍ സകലപ്രാണികളേയും തനൂകരിക്കുന്നവന്‍ അഥവാ ക്ഷീണിപ്പിക്കുന്നവന്‍
53.സ്ഥവിഷ്ടഃ - അത്യധികം സ്ഥൂലനായവന്‍
54.സ്ഥവിരഃ ധ്രുവഃ - പുരാതനനാകയാല്‍ ധ്രുവനായിട്ടുള്ളവന്‍
55.അഗ്രാഹ്യഃ - കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍
56.ശാശ്വതഃ - സര്‍വ്വകാലങ്ങളിലും ഭവിക്കുന്നവന്‍.
57.കൃഷ്ണഃ - സത്താവാചകമായ കൃഷ് ധാതുവും ആനന്ദവാചകമായ ണ കാരവും ചേര്‍ന്നുണ്ടായതാണ് കൃഷ്ണശബ്ദം. ഈ രണ്ട് ഭാവങ്ങളും ഉള്ളവന്‍. നിറം കറുപ്പായതിനാലും കൃഷ്ണന്‍
58.ലോഹിതാക്ഷഃ - രക്തവര്‍ണ്ണമായ നേത്രങ്ങളോട് കൂടിയവന്‍
59.പ്രതര്‍ദ്ദനഃ - പ്രളയകാലത്തില്‍ എല്ലാ ജീവികളേയും പ്രതര്‍ദ്ദനം അഥവാ ഹിസിക്കുന്നവന്‍.
60.പ്രഭൂതഃ - ജ്ഞാനം, ഐശ്വര്യം മുതലായ ഗുണങ്ങളോട് കൂടിയവന്‍.
61.ത്രികകുബ്ധാമ - ഉര്‍ദ്ധ്വ, മദ്ധ്യ, അധോഭാഗങ്ങളാകുന്ന മൂന്നു ദിക്കുകള്‍ക്ക് ആശ്രയമാകുന്നവന്‍.
62.പിവിത്രം - എല്ലാറ്റിനേയും പവിത്രമാക്കുന്നവന്‍
63.മംഗളംപരം - എല്ലാ അശുഭങ്ങളും ദൂരികരിക്കുന്ന മംഗളസ്വരൂപനും, സര്‍വ്വഭൂതങ്ങളിലും വെച്ച് ഉത്തമമായും ഇരിക്കുന്നവന്‍.
64.ഈശാനഃ - സര്‍വ്വഭൂതങ്ങളേയും നിയന്ത്രണം ചെയ്യുന്നവന്‍.
65.പ്രാണദഃ - പ്രാണങ്ങളെ ദാനം ചെയ്യുന്നവന്‍
66.പ്രാണഃ - പ്രാണനം ചെയ്യുന്നവന്‍ അഥവാ ശ്വാസപ്രശ്വാസങ്ങള്‍ എടുക്കുന്നവന്‍, ജീവികളുടെ ജീവന്‍
67.ജേഷ്ഠഃ - ഏറ്റവും വൃദ്ധനായിട്ടുള്ളവന്‍
68.ശ്രേഷ്ഠഃ - സര്‍വ്വാധികമായ പ്രശംസയെ അര്‍ഹിക്കുന്നവന്‍ അഥവാ എല്ലാറ്റിനേയും അതിശയിക്കുന്നവന്‍.
69.പ്രജാപതിഃ - എല്ലാ പ്രജകളുടെയും പതിയായിരിക്കുന്നവന്‍
70.ഹിരണ്യഗര്‍ഭഃ - ബ്രഹ്മാണ്ഢരൂപമായ ഹിരണ്മയാണ്ഡത്തിന്‍റെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന ബ്രഹ്മാവിന്‍റെ ആത്മസ്വരൂപമായിരിക്കുന്നവന്‍
71.ഭൂഗര്‍ഭഃ - ഭൂമി ആരുടെ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്നുവോ അവന്‍
72.മാധവഃ - മഹാലക്ഷ്മിയുടെ ഭര്‍ത്താവ്.
73.മധുസൂദനഃ - മധുവെന്ന അസുരനെ കൊന്നവന്‍
74.ഈശ്വരഃ - സര്‍വ്വശക്തിമാന്‍
75.വിക്രമീ - ശൗര്യത്തോട് കൂടിയവന്‍
76.ധന്വീ - ശാര്‍ങ്ഗം എന്നുപേരായ ധനുസ്സോടുകൂടിയവന്‍
77.മേധാവീ - ബുദ്ധിസാമര്‍ത്ഥ്യമുള്ളവന്‍
78.വിക്രമഃ - ജഗത്തിനെ ലംഘനം ചെയ്തവന്‍ (വി എന്നതിന് പക്ഷി എന്ന അര്‍ത്ഥം കൂടിയുണ്ട്). ഗരുഡന്‍റെ പുറത്ത് ഗമനം ചെയ്യുന്നവന്‍
79.ക്രമഃ - ക്രമണം അഥവാ ലംഘനം ചെയ്യുന്നതിനോ ക്രമത്തിനോ കാരണമായവന്‍
80.അനുത്തമഃ - ഇവനില്‍ നിന്ന് ഉത്തമമായി മറ്റൊരുവന്‍ ഇല്ലാത്തവന്‍
81.ദുരാധര്‍ഷഃ - ആരാലും ആക്രമിക്കപ്പെടുവാന്‍ കഴിയാത്തവന്‍
82.കൃതജ്ഞഃ - ജീവികളുടെ കൃത്യമായ കര്‍മ്മങ്ങളെ അറിയുന്നവന്‍
83.കൃതിഃ - സര്‍വ്വാത്മനാകയാല്‍ എല്ലാ ക്രിയകള്‍ക്കും ആധാരമായവന്‍
84.ആത്മവാന്‍ - സ്വന്തം മഹിമാവില്‍ പ്രതിഷ്ഠിതന്‍
85.സുരേശഃ - ദേവന്മാരുടെ ഈശന്‍. ശോഭനമായിട്ടുള്ളതിനെ ദാനം ചെയ്യുന്നവന്‍
86.ശരണം - ദുഃഖിതന്മാരുടെ ആര്‍ത്തിയെ ഹരിക്കുന്നവന്‍
87.ശര്‍മ്മ - പരമാനന്ദസ്വരൂപന്‍
88.വിശ്വരേതഃ - വിശ്വത്തിന്‍റെ കാരണമായവന്‍
89.പ്രജാഭവഃ - എല്ലാ പ്രജകളുടേയും ഉത്ഭവസ്ഥാനമായിട്ടുള്ളവന്‍
90.അഹഃ - പ്രകാശസ്വരൂപന്‍
91.സംവത്സരഃ - കാലസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
92.വ്യാളഃ - സര്‍പ്പത്തെപോലെ പിടിക്കുവാന്‍ കഴിയാത്തവന്‍
93.പ്രത്യയഃ - പ്രജ്ഞാസ്വരൂപന്‍
94.സര്‍വ്വദര്‍ശനഃ - ദര്‍ശനാത്മകങ്ങളായ കണ്ണുകളുള്ളവന്‍
95.അജഃ - ജന്മം സ്വീകരിക്കാത്തവന്‍
96.സര്‍വ്വേശ്വരഃ - എല്ലാ ഈശ്വരന്മാരുടേയും ഈശ്വരനായിട്ടുള്ളവന്‍
97.സിദ്ധഃ - നിത്യസിദ്ധസ്വരൂപന്‍
98.സിദ്ധിഃ - എല്ലാ വസ്തുക്കളിലും ജ്ഞാനസ്വരൂപമായിട്ടുള്ളവന്‍
99.സര്‍വ്വാദിഃ - സര്‍വ്വഭൂതങ്ങളുടേയും ആദികാരണമായവന്‍
100.അച്യുത - നാശമില്ലാത്തവന്‍
101.വൃഷാകപിഃ - വൃഷം എന്നാല്‍ ധര്‍മ്മം. വെള്ളത്തില്‍ നിന്ന് ഭൂമിയെ ഉദ്ധരിച്ചവനാകയാല്‍ കപി. ധര്‍മ്മരൂപനും കപിരൂപനും ആകയാല്‍ വൃഷാകപി.
102.അമേയാത്മാ - അളക്കാന്‍ സാധിക്കാത്ത സ്വരൂപമുള്ളവന്‍.
103.സര്‍വ്വയോഗവിനിസ്സൃതഃ - എല്ലാ ബന്ധങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നവന്‍.
104.വസുഃ - എല്ലാ ഭൂതങ്ങള്‍ക്കും വാസസ്ഥാനമായവന്‍ അഥവാ എല്ലാ ഭൂതങ്ങളിലും വസിക്കുന്നവന്‍.
105.വസുമനാഃ - പ്രശസ്ഥമായ മനസ്സോടുകൂടിയവന്‍
106.സത്യഃ - സത്യസ്വരൂപന്‍. സത് എന്നാല്‍ പ്രാണങ്ങള്‍, തി എന്നാല്‍ അന്നം, യം എന്നാല്‍ സൂര്യന്‍. പ്രാണരൂപനും, അന്നരൂപനും, സൂര്യരൂപനുമായവന്‍.
107.സമാത്മാ - എല്ലാ പ്രാണിജാലങ്ങളിലും സമമായിരിക്കുന്ന ആത്മാവുള്ളവന്‍
108.സമ്മിതഃ - സകലപദാര്‍ത്ഥങ്ങളെക്കൊണ്ടും പരിച്ഛേദിക്കപ്പെടുന്നവന്‍.
109.സമഃ - എല്ലാ കാലങ്ങളിലും യാതൊരുവികാരങ്ങളോടും കൂടിയല്ലാത്തവന്‍. മഹാലക്ഷ്മിയോടുകൂടിയവന്‍ എന്നും അര്‍ത്ഥമുണ്ട്.
110.അമോഘഃ - പൂജാ, സ്തുതി, സ്മരണം, എന്നിവ ചെയ്താല്‍ സമ്പൂര്‍ണ്ണമായ ഫലം ദാനം ചെയ്യുന്നവന്‍
111.പുണ്ഡരീകാക്ഷഃ - ഹൃദയമാകുന്ന പുണ്ഡരീകത്തില്‍ വ്യാപിച്ചിരിക്കുന്നവന്‍. പുണ്ഡരീകങ്ങള്‍ പോലെയുള്ള അക്ഷികളോടുകൂടിയവന്‍
112.വൃഷകര്‍മ്മ - ധര്‍മ്മരൂപമായ കര്‍മ്മത്തോടുകൂടിയവന്‍
113.വൃഷാകൃതിഃ - ധര്‍മ്മത്തിനുവേണ്ടിത്തന്നെയുള്ള ശരീരത്തോടുകൂടിയവന്‍.
114.രുദ്രഃ - (പ്രളയകാലത്ത് പ്രജകളെ സംഹരിച്ചുകൊണ്ടും) രോദിപ്പിക്കുന്നവന്‍. രുത്തിനെ (വാക്കിനെ) ദാനം ചെയ്യുന്നവന്‍. രു (ദുഃഖകാരണം) ദൂരീകരിക്കുന്നവന്‍.
115.ബഹുശിരഃ - അനേകം ശിരസ്സുകളുള്ളവന്‍.
116.ബഭ്രുഃ - ലോകങ്ങളെ ഭരിക്കുന്നവന്‍
117.വിശ്വയോനിഃ - വിശ്വോല്പത്തിക്ക് കാരണമായവന്‍
118.ശുചിശ്രവാഃ - കേള്‍ക്കുവാന്‍ പറ്റിയ പരിശുദ്ധങ്ങളായ നാമങ്ങളുള്ളവന്‍. പവിത്രമായ കീര്‍ത്തിയുള്ളവന്‍
119.അമൃതഃ - മരണം ഇല്ലാത്തവന്‍
120. ശാശ്വതസ്ഥാണുഃ - നിത്യനും സ്ഥിരനും ആയിട്ടുള്ളവന്‍.
121.വരാരോഹഃ - ശ്രേഷ്ഠമായ മടിത്തട്ടുള്ളവന്‍. ഉത്തമമായ ആരോഹണമുള്ളവന്‍.
122.മഹാതപാഃ - മഹത്തായ (ജ്ഞാനമായ) തപസ്സോടുകൂടിയവന്‍.
123.സര്‍വ്വഗഃ - സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നവന്‍. എല്ലായിടത്തും ഗമിക്കുന്നവന്‍
124.സര്‍വ്വവിദ്ഭാനുഃ - സര്‍വ്വജ്ഞനും തേജസ്വിയുമായിരിക്കുന്നവന്‍.
125.വിഷ്വക്സേനഃ - യാതൊരാള്‍ യുദ്ധത്തിന് പുറപ്പെടുമ്പോള്‍ത്തന്നെ ശത്രുസൈന്യം എല്ലായിടത്തും ഓടുന്നുവോ, ആ ആള്‍
126. ജനാര്‍ദ്ദനഃ - ദുര്‍ജനങ്ങളെ പീഡിപ്പിക്കുന്നവന്‍
127.വേദഃ - വേദസ്വരൂപന്‍. ജ്ഞാനത്തെ പ്രാപിക്കുന്നവന്‍
128.വേദവിത് - വേദവും വേദാര്‍ത്ഥവും ശരിയായി അറിയുന്നവന്‍
129. അവ്യങ്ഗഃ - ജ്ഞാനാദികളെക്കൊണ്ട് പരിപൂര്‍ണ്ണന്‍. ഒരുവിധത്തിലും വികലനല്ലാത്തവന്‍
130. വേദാംഗഃ - വേദങ്ങളാകുന്ന അംഗങ്ങളോടുകൂടിയവന്‍
131. വേദവിത് - വേദങ്ങളെ അറിയുന്നവന്‍
132. കവിഃ - എല്ലാം കാണുന്നവന്‍
133. ലോകാദ്ധ്യക്ഷഃ - ലോകങ്ങളെ നിരീക്ഷണം ചെയ്യുന്നവന്‍
134. സുരാദ്ധ്യക്ഷഃ - സുരന്മാരുടെ അദ്ധ്യക്ഷന്‍
135. ധര്‍മ്മാദ്ധ്യക്ഷഃ - ധര്‍മ്മാധര്‍മ്മങ്ങളെ നേരിട്ട് നോക്കിക്കൊണ്ടിരിക്കുന്നവന്‍
136. കൃതാകൃതഃ - കാര്യരൂപത്തില്‍ കൃതനും, കാരണരൂപത്തില്‍ അകൃതനുമായിരിക്കുന്നവന്‍
137. ചതുരാത്മാ - സൃഷ്ട്യാദികള്‍ക്കുവേണ്ടി നാല് വിഭൂതികള്‍ അഥവാ ശരീരങ്ങള്‍ ഉള്ളവന്‍
138. ചതുര്‍വ്യൂഹഃ - തന്നത്താന്‍ നാലുമൂര്‍ത്തികളായിത്തീരുന്നവന്‍ (വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍)
139. ചതുര്‍ദംഷ്ട്രഃ - നാല് ദംഷ്ട്രങ്ങള്‍ ഉള്ളവന്‍ (നൃസിംഹധാരിയായവന്‍)
140. ചതുര്‍ഭുജഃ - നാല് ഭുജങ്ങളോടുകൂടിയവന്‍
141. ഭ്രാജിഷ്ണുഃ - പ്രകാശമാകുന്ന ഏകരസത്തോടുകൂടിയവന്‍
142. ഭോജനം - ഭോജ്യരൂപമാകയാല്‍ പ്രകൃതിയെ അതായത് മായയെ ഭോജനം എന്നുപറയുന്നു.
143. ഭോക്താ - പുരുഷരൂപത്തില്‍ പ്രകൃതിയെ അനുഭവിക്കുന്നവന്‍
144. സഹിഷ്ണുഃ - ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവന്‍ (അധഃകരിക്കുന്നവന്‍)
145. ജഗദാദിജഃ - ജഗത്തിന്‍റെ ആദിയില്‍ സ്വയം ജനിക്കുന്നവന്‍
146. അനഘഃ - പാപം ഇല്ലാത്തവന്‍
147. വിജയ - ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ടു ലോകത്തെ ജയിക്കുന്നവന്‍
148. ജേതാ - സകലഭൂതങ്ങളേയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവന്‍. എല്ലാറ്റിലും ഉല്‍കൃഷ്ടനായിരിക്കുന്നവന്‍.
149. വിശ്വയോനിഃ - വിശിവത്തിന്‍റെ ഉത്പത്തിസ്ഥാനമായിട്ടുള്ളവന്‍
150. പുനര്‍വസുഃ - ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ വീണ്ടും വീണ്ടും ശരീരങ്ങളില്‍ വസിക്കുന്നവന്‍
151. ഉപേന്ദ്രഃ - ഇന്ദ്രന്‍റെ അനുജന്‍റെ രൂപത്തില്‍ ഉപഗമിച്ചവന്‍ (അദീതിപുത്രനായ വാമനനായി അവതരിച്ചവന്‍)
152. വാമനഃ - വാമനന്‍റെ രൂപത്തില്‍ ജനിച്ചവന്‍. നല്ലപോലെ ഭജിക്കപ്പെടേണ്ടവന്‍.
153. പ്രാംശുഃ - മൂന്നുലോകങ്ങളേയും അതിക്രമിക്കുമ്പോള്‍ ഉയരമുള്ളവനായവന്‍
154. അമോഘഃ - വ്യര്‍ത്ഥമല്ലാത്ത പ്രവര്‍ത്തിയോടുകൂടിയവന്‍
155. ശുചിഃ - സ്മരിക്കുന്നവരേയും, സ്തുതിക്കുന്നവരേയും, പൂജിക്കുന്നവരേയും പരിശുദ്ധമാക്കുന്നവന്‍
156. ഊര്‍ജ്ജിതഃ - അത്യധികം ബലശാലി
157. അതീന്ദ്രഃ - ജ്ഞാനൈശ്വര്യാദികളെക്കൊണ്ട് ഇന്ദ്രനെ അതിക്രമിച്ചു നില്‍ക്കുന്നവന്‍.
158. സംഗ്രഹഃ - പ്രളയകാലത്തില്‍ എല്ലാത്തിന്‍റേയും സംഗ്രഹമായിരിക്കുന്നവന്‍
159. സര്‍ഗ്ഗഃ - സൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്‍റെ രൂപമായിരിക്കുന്നവന്‍, സൃഷ്ടിയുടെ കാരണമായവന്‍
160. ധൃതാത്മാ - ഏകരൂപത്തില്‍ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവന്‍
161. നിയമഃ - അവരവരുടെ അധികാരങ്ങളില്‍ പ്രജകളെ നിയമിക്കുന്നവന്‍
162.യമഃ - അന്തഃകരണത്തില്‍ സ്ഥിതിചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവന്‍
163. വേദ്യഃ - മോക്ഷേച്ഛുക്കളാല്‍ അറിയപ്പെടാന്‍ യോഗ്യന്‍
164.വൈദ്യഃ - സകലവിദ്യകളേയും അറിയുന്നവന്‍
165. സദായോഗീ - എല്ലായ്പ്പോഴും പ്രത്യക്ഷസ്വരൂപനായിരിക്കുന്നവന്‍
166.വീരഹാ - ധര്‍മ്മസംരക്ഷണത്തിനായി വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍
167.മാധവഃ - മാ അതായത് വിദ്യയുടെ അധിപതി
168.മധുഃ - മധു (തേന്‍ പോലെ പ്രീതി ജനിപ്പിക്കുന്നവന്‍
169.അതീന്ദ്രിയഃ - ഇന്ദ്രിയങ്ങള്‍ക്ക് വിഷയീഭവിക്കാത്തവന്‍
170.മഹാമായാഃ - മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍
171.മഹോത്സാഹഃ - ലോകത്തിന്‍റെ സൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍
172.മഹാബലഃ - എല്ലാ ബലവാന്മാരിലും വെച്ച് ഐറ്റവും ബലവാന്‍
173.മഹാബുദ്ധിഃ - ബുദ്ധിമാന്മാരില്‍വെച്ച് ഏറ്റവും ബുദ്ധിമാന്‍
174.മഹാവീര്യഃ - സംസാരത്തിന്‍റെ ഉത്പത്തിക്ക് കാരണരൂപമായ മഹാവീര്യത്തോടുകൂടിയവന്‍
175.മഹാശക്തിഃ - മഹത്തായ ശക്തിയോടുകൂടിയവന്‍
176.മഹാദ്യുതിഃ - മഹത്തായ ജ്യോതിസ്സോടുകൂടിയവന്‍
177.അനിര്‍ദേശ്യവപുഃ - എന്താണെന്ന് അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോടുകൂടിയവന്‍
178.ശ്രീമാന്‍ - ഐശ്വര്യരൂപമായ സകല ശ്രീയോടും കൂടിയവന്‍
179.അമേയാത്മാ - ആരാലും അനുഗമിക്കാപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോടുകൂടിയവന്‍
180.മഹാദ്രിധൃക് - മന്ദരപര്‍വ്വതം, ഗോവര്‍ദ്ധനപര്‍വ്വതം എന്നീ മഹല്‍ പര്‍വ്വതങ്ങളെ ധരിച്ചവന്‍
181.മഹേഷ്വാസഃ - മഹത്തായ വില്ലോടുകൂടിയവന്‍
182.മഹീഭര്‍ത്താ - ഭൂമിദേവിയെ ധരിച്ചിട്ടുള്ളവന്‍
183.ശ്രീനിവാസഃ - ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോടുകൂടിയവന്‍
184.സതാംഗതിഃ - സജ്ജനങ്ങള്‍ക്ക് പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍
185.അനിരുദ്ധഃ - പ്രാദുര്‍ഭാവാവസരങ്ങളില്‍ ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍
186.സുരാനന്ദഃ - സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍
187.ഗോവിന്ദഃ - ഭൂമി പാതാളത്തിലേക്കു താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍. ഗോക്കളുടെ ഇന്ദ്രത്വത്തെപ്രാപിച്ചവന്‍
188.ഗോവിദാംപതിഃ - വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.
189.മരീചിഃ - തേജസ്വികള്‍ക്കും പരമമായ തേജസ്സായിരിക്കുന്നവന്‍
190.ദമനഃ - തന്‍റെ അധികാരത്തില്‍ നിന്നും തെറ്റിനടക്കുന്നവരെ ദമനം ചെയ്യുന്നവന്‍
191.ഹംസഃ - അഹം സഃ എന്നുള്ള താദാത്മ്യഭാവത്തെ ഭാവന ചെയ്യുന്നവരുടെ സംസാരഭയത്തെ ഹനിക്കുന്നവന്‍. എല്ലാ ശരീരങ്ങളിലും സഞ്ചരിക്കുന്നവന്‍
192.സുപര്‍ണ്ണഃ - ധര്‍മ്മാധര്‍മ്മങ്ങളാകുന്ന സുന്ദരങ്ങളായ രണ്ടു ചിറകുകളുള്ളവന്‍
193.ഭുജഗോത്തമഃ - അനന്തന്‍, വാസുകി മുതലായ നാഗങ്ങളാകുന്ന വിഭുതികളോടുകൂടിയവന്‍
194.ഹിരണ്യനാഭഃ - സ്വര്‍ണ്ണം പോലെ മംഗളകരമായ നാഭിയോടുകൂടിയവന്‍. ഹിതകരവും രമണീയവുമായ നാഭിയുള്ളവന്‍
195.സുതപാഃ - നരനാരായണന്മാരുടെ രൂപത്തില്‍ ശോഭനമായ തപസ്സനുഷ്ഠിക്കുന്നവന്‍
196.പദ്മനാഭഃ - താമരപൂപോലെ സുന്ദരവും വൃത്താകൃതിയിലുള്ളതുമായ നാഭിയോടുകൂടിയവന്‍. ജനങ്ങളുടെ ഹൃദയകമല നാഭിയുടെ മദ്ധ്യത്തില്‍ ശോഭിക്കുന്നവന്‍
197.പ്രജാപതിഃ - പ്രജയുടെ പതി അതായത് പിതാവ്
198.അമൃത്യുഃ - മൃത്യുവോ (വിനാശം) അതിന്‍റെ കാരണമോ ഇല്ലാത്തവന്‍
199.സര്‍വ്വദൃക് - ജ്ഞാനംകൊണ്ട് പ്രാണികളുടെ എല്ലാ ചേഷ്ടിതങ്ങളും ദര്‍ശിക്കുന്നവന്‍
200.സിംഹഃ - ഹിംസിക്കുന്നവന്‍
201.സന്ധാതാ - പുരുഷന്മാരെ അവരുടെ കര്‍മ്മഫലങ്ങളോട് സന്ധിപ്പിക്കുന്നവന്‍
202 സന്ധിമാന്‍ - ഫലങ്ങളെ അനുഭവിക്കുന്നവന്‍
203.സ്ഥിരഃ - എപ്പോഴും ഏകരൂപനായിരിക്കുന്നവന്‍
204.അജഃ - ഭക്തന്മാരുടെ ഹൃദയത്തിലേക്ക് ഗമിക്കുന്നവന്‍. ശത്രുക്കളെ ദൂരത്തേക്ക് അകറ്റുന്നവന്‍
205.ദുര്‍മര്‍ഷണഃ - അസുരന്മാരാല്‍ സഹിക്കപ്പെടുവാന്‍ കഴിയാത്തവന്‍
206.ശാസ്താ - ശ്രുതിസ്മൃതികളാല്‍ എല്ലാവരേയും അനുശാസിക്കുന്നവന്‍
207.വിശ്രുതാത്മാ - സത്യജ്ഞാനാദിയാകുന്ന ലക്ഷണങ്ങളോടുകൂടിയ ആത്മാവായി വിശേഷേണ അറിയപ്പെടുന്നവന്‍
208.സുരാരിഹാ - സുരന്മാരുടെ ശത്രുക്കളെ കൊല്ലുന്നവന്‍
209.ഗുരുഃ - എല്ലാ വിദ്യകളുടേയും ഉപദേഷ്ടാവ്. എല്ലാവരുടേയും ജന്മദാതാവ്.
210.ഗുരുത്തമഃ - ബ്രഹ്മാദികള്‍ക്കും ബ്രഹ്മവിദ്യയെ പ്രദാനം ചെയ്യുന്നവന്‍
211.ധാമ - പരമമായ ജ്യോതിസ്സായിരിക്കുന്നവന്‍. എല്ലാ കാമങ്ങളുടെയും ആശ്രയമായിരിക്കുന്നവന്‍.
212.സത്യഃ - സത്യഭാഷണരൂപമായ ധര്‍മ്മസ്വരൂപന്‍.
213.സത്യപരാക്രമഃ - നിഷ്ഫലമാകാത്ത പരാക്രമത്തോടുകൂടിയവന്‍
214.നിമിഷഃ - യോഗനിദ്രയില്‍ അടച്ച കണ്ണുകളോടുകൂടിയവന്‍
215.അനിമിഷഃ - നിത്യപ്രബുദ്ധസ്വരൂപന്‍, മത്സ്യരൂപനായവന്‍
216.സ്രഗ്വീ - എപ്പോഴും വൈജയന്തി എന്ന മാലയെ ധരിച്ചിരിക്കുന്നവന്‍
217.വാചസ്പതിരുദാരധീഃ - വാക്കിന്‍റെ പതിയായും സകലപദാര്‍ത്ഥങ്ങളേയും പ്രത്യക്ഷീകരിക്കുന്ന ബുദ്ധിവൈഭവമുള്ളവനായും ഇരിക്കുന്നവന്‍
218.അഗ്രണീഃ - ഭക്തന്മാരെ ഉത്തമമായ പദത്തിലേക്ക് നയിക്കുന്നവന്‍
219.ഗ്രാമണീഃ - ഭൂതഗ്രാമത്തിന്‍റെ നേതാവായിരിക്കുന്നവന്‍
220.ശ്രീമാന്‍ - സര്‍വ്വാതിശയിയായ ശ്രീ അതായത് കാന്തിയുള്ളവന്‍
221.ന്യായഃ - പ്രമാണങ്ങളെ അനുഗ്രഹിക്കുന്നതും ഭേദമില്ലായ്മയെ ഉണ്ടാക്കുന്നതുമായ തര്‍ക്കമായിരിക്കുന്നവന്‍
222.നേതാ - ജഗത്താകുന്ന യന്ത്രത്തെ ചലിപ്പിക്കുന്നവന്‍
223.സമീരണഃ - ശ്വാസരൂപത്തില്‍ ജീവികളെ ചേഷ്ടിപ്പിക്കുന്നവന്‍
224.സഹസ്രമൂര്‍ദ്ധാ - ആയിരം മൂര്‍ദ്ധാവുകള്‍ ഉള്ളവന്‍
225.വിശ്വാത്മാ - വിശ്വത്തിന്‍റെ ആത്മാവ്
226.സഹസ്രാക്ഷഃ - ആയിരം അക്ഷികളോടുകൂടിയവന്‍
227.സഹസ്രപാത് - ആയിരം പാദങ്ങളുള്ളവന്‍
228.ആവര്‍ത്തനഃ - സംസാരചക്രത്തെ തിരിച്ചുകൊണ്ടിരിക്കുന്നവന്‍
229.നിവൃത്താത്മാ - സംസാരബന്ധത്തില്‍ നിന്ന് വിടപ്പെട്ട സ്വരൂപത്തോടുകൂടിയവന്‍
230.സംവൃതഃ - എല്ലാറ്റിനേയും സംവരണം ചെയ്യുന്ന അവിദ്യകൊണ്ട് സംവരണം ചെയ്യപ്പെട്ടവന്‍
231.സംപ്രമര്‍ദ്ദനഃ - എല്ലാവരെയും മര്‍ദ്ദിക്കുന്നവന്‍
232.അഹഃ സംവര്‍ത്തകഃ - അഹസ്സുകളെ പ്രവര്‍ത്തിപ്പിക്കുന്ന സൂര്യരൂപത്തിലുള്ളവന്‍
233.വഹ്നിഃ - ഹവിസ്സിനെ വഹിക്കുന്നവന്‍
234.അനിലഃ - നിശ്ചിതമായ നിലയമില്ലാത്തവന്‍, ആദിയില്ലാത്തവന്‍
235.ധരണീധരഃ - അനന്തന്‍, ദിഗ്ഗജങ്ങള്‍, വരാഹം എന്നീരൂപത്തില്‍ ഭൂമിയെ ധരിക്കുന്നവന്‍
236.സുപ്രസാദഃ - ശോഭനമായിരിക്കുന്ന പ്രസാദ (കരുണ) ത്തോടുകൂടിയവന്‍
237.പ്രസന്നാത്മാ - ഗുണത്രയങ്ങളാല്‍ ദൂഷിതമല്ലാത്ത മനസ്സുള്ളവന്‍, കരുണാര്‍ദ്രസ്വഭാവം കൊണ്ടു പ്രസന്നമായ മനസ്സുള്ളവന്‍, സകലവിധകാമങ്ങളും സാധിച്ചവനാകയാല്‍ പ്രസന്നമായ മനസ്സുള്ളവന്‍
238.വിശ്വധൃക്ക് - വിശ്വത്തെ ധരിക്കുന്നവന്‍
239.വിശ്വഭുക്ക് - വിശ്വത്തെ ഭക്ഷിക്കുന്നവന്, അനുഭവിക്കുന്നവന്‍, പാലിക്കുന്നവന്‍
240.വിഭുഃ - വിവിധരൂപങ്ങളില്‍ ഭവിക്കുന്നവന്‍
241.സത്കര്‍ത്താ - സത്കാരം (പൂജ) ചെയ്യുന്നവന്‍
242.സത്കൃതഃ - പൂജിതന്മാരാലും പൂജിക്കപ്പെടുന്നവന്‍
243.സാധുഃ - ന്യായമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍
244.ജഹ്നുഃ - സംഹാരകാലത്തില്‍ ജീവന്മാരെ തന്നില്‍ ലയിപ്പിക്കുന്നവന്‍
245.നാരായണഃ - നാരങ്ങള്‍ (നരനില്‍ നിന്നുണ്ടാകുന്ന തത്ത്വങ്ങള്‍) അയനമായിരിക്കുന്നവന്‍, ജീവന്മാരുടെ അയനമായിരിക്കുന്നവന്‍, നാരം (ജലം) അയനമായിരിക്കുന്നവന്‍
246.നരഃ - നയിക്കുന്നവന്‍
247.അസംഖ്യേയഃ - സംഖ്യ അതായത് നാമരൂപഭേദാദികള്‍ ഇല്ലാത്തവന്‍
248.അപ്രമേയാത്മാ - പ്രമാണങ്ങളെക്കൊണ്ടു ഗ്രഹിക്കാന്‍ കഴിയാത്ത ആത്മാവോടുകൂടിയവന്‍
249.വിശിഷ്ടഃ - സര്‍വ്വാതിശയിയായിരിക്കുന്നവന്‍
250.ശിഷ്ടകൃത് - ശാസനം ചെയ്യുന്നവന്‍, ശിഷ്ടന്മാരെ രക്ഷിക്കുന്നവന്‍
251.ശുചിഃ - മലിനഹീനന്‍
252.സിദ്ധാര്‍ത്ഥഃ - അര്‍ത്ഥിക്കുന്ന അര്‍ത്ഥം സിദ്ധമായവന്‍
253.സിദ്ധസങ്കല്പഃ - സങ്കല്പങ്ങള്‍ സിദ്ധമായവന്‍
254.സിദ്ധിദഃ - അനുഷ്ഠാതാക്കള്‍ക്ക് സിദ്ധിയെ (ഫലത്തെ) ദാനം ചെയ്യുന്നവന്‍
255.സിദ്ധിസാധനഃ - സിദ്ധിരൂപമായ ക്രിയയെ സാധിപ്പിക്കുന്നവന്‍
256.വൃഷാഹീ - വൃഷം (ധര്‍മ്മം അഥവാ പുണ്യം) പ്രകാശരൂപത്തിന് സദൃശമാകയാല്‍ അതുതന്നെയാണ് അഹസ്സ് (പകല്‍) ദ്വാദശാഹം മുതലായ യജ്ഞങ്ങളെ വൃഷാഹം എന്നു പറയുന്നു. വൃഷാഹത്തോടുകൂടിയവന്‍
257.വൃഷഭഃ - ഭക്തന്മാര്‍ക്ക് എല്ലാ അഭീഷ്ടങ്ങളേയും വര്‍ഷിക്കുന്നവന്‍
258.വിഷ്ണു - എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവന്‍ (വിക്രമണഃ)
259.വൃഷപര്‍വ്വാ - പരമധാമത്തിലേക്ക് പ്രവേശിക്കാന്‍ ഇച്ഛിക്കുന്നവര്‍ക്ക് ധര്‍മ്മരൂപങ്ങളായ പടവുകളായിരിക്കുന്നവന്‍
260.വൃഷോദരഃ - പ്രജകളെ വര്‍ഷിക്കുന്നതുപോലുള്ള ഉദരമുള്ളവന്‍
261.വര്‍ദ്ധനഃ - വര്‍ദ്ധിപ്പിക്കുന്നവന്‍
262.വര്‍ദ്ധമാനഃ - വര്‍ദ്ധിക്കുന്നവന്‍
263.വിവിക്തഃ - വര്‍ദ്ധിക്കുന്നവനെങ്കിലും പ്രത്യേകമായി നില്‍ക്കുന്നവന്‍
264.ശ്രുതിസാഗരഃ - ജലത്തിന് സമുദ്രം എന്നതുപോലെ ശ്രുതികള്‍ക്ക് സാഗരമായിരിക്കുന്നവന്‍
265.സുഭുജഃ - സുന്ദരങ്ങളായ ഭുജങ്ങളോടുകൂടിയവന്‍
266.ദുര്‍ധരഃ - മറ്റുള്ളവരാല്‍ ധാരണം ചെയ്യാന്‍ കഴിയാത്ത ലോകധാരകങ്ങളായ ഭൂമി മുതലായവയെ ധരിക്കുന്നവന്‍, മുമുക്ഷുക്കളാല്‍ ക്ലേശപൂര്‍വ്വകം ഹൃദയത്തില്‍ ധരിക്കപ്പെടുന്നവന്‍
267.വാഗ്മീ - വേദമതിയായ വാക്കിന്ന് ഉത്ഭവസ്ഥാനമായവന്‍
268.മഹേന്ദ്രഃ - മഹാനായ ഇന്ദ്രന്‍, ഈശ്വരന്മാര്‍ക്കും ഈശ്വരന്‍
269.വസുദഃ - ധനത്തെ ദാനം ചെയ്യുന്നവന്‍
270.വസുഃ - ധാനം ചെയ്യപ്പെടുന്ന ധനമായിരിക്കുന്നവന്‍, ആത്മസ്വരൂപത്തെ മായകൊണ്ട് മറയ്ക്കുന്നവന്‍, അന്തരീക്ഷത്തില്‍ വസിക്കുന്നവന്‍
271.നൈകരൂപഃ - ഏകമായ രൂപമില്ലാത്തവന്‍
272.ബ്രഹദ്രൂപഃ - മഹത്തായ (വരാഹാദി) രൂപങ്ങളെടുത്തവന്‍
273.ശിപിവിഷ്ടഃ - ശിപി (പശു) കളില്‍ (യജ്ഞരൂപത്തില്‍) സ്ഥിതിചെയ്യുന്നവന്‍, ശിപി (രശ്മി) കളില്‍ നിവിഷ്ടന്‍ (പ്രവേശിക്കുന്നവന്‍)
274.പ്രകാശനഃ - എല്ലാവസ്തുക്കളേയും പ്രകാശിപ്പിക്കുന്നവന്‍
275.ഓജസ്തേജോദ്യുതിധരഃ - ഓജസ്സ് (പ്രാണബലം), തേജസ്സ് (ശൗര്യാദി ഗുണങ്ങള്‍) ദ്യുതി (കാന്തി) എന്നിവയെ ധരിക്കുന്നവന്‍
276.പ്രകാശാത്മാ - പ്രകാശരൂപമായ ആത്മാവോടുകൂടിയവന്‍
277.പ്രതാപനഃ - സൂര്യന്‍ മുതലായ വിഭൂതികളാല്‍ ലോകത്തെ തപിപ്പിക്കുന്നവന്‍
278.ഋദ്ധഃ - ധര്‍മ്മം, ജ്ഞാനം, വൈരാഗ്യം മുതലായവകൊണ്ട് സമ്പന്നന്‍
279.സ്പഷ്ടാക്ഷരഃ - ഭഗവദ്വാചകമായ ഓംകാരരൂപമായ അക്ഷരമായവന്‍
280.മന്ത്രഃ - വേദമന്ത്രസ്വരൂപനായവന്‍, മന്ത്രങ്ങളെക്കൊണ്ട് അറിയപ്പെടുന്നവന്‍
281.ചന്ദ്രാംശുഃ - തൃപ്തരായവര്‍ക്ക് ആഹ്ലാദം കൊടുക്കുന്ന ചന്ദ്രകിരണങ്ങളെപ്പോലെയുള്ളവന്‍
282.ഭാസ്കരദ്യുതിഃ - സൂര്യതേജസ്സിനോടു സാമ്യമുള്ളവന്‍
283.അമൃതാംശുദ്ഭവഃ - അമൃതിനുവേണ്ടി പാലാഴി മഥിച്ചപ്പോള്‍ ചന്ദ്രന്‍റെ ഉദ്ഭവത്തിന് സ്ഥാനമായവന്‍
284.ഭാനുഃ - സ്വപ്രകാശംകൊണ്ട് മറ്റുള്ളതിനെ പ്രകാശിപ്പിക്കുന്നവന്‍
285.ശശബിന്ദുഃ - ശശം (മുയല്‍) പോലുള്ള ബിന്ദു (അടയാളം) ഉള്ള ചന്ദ്രനെപ്പോലെ പ്രജകളെ പോഷിപ്പിക്കുന്നവന്‍, രസരൂപനായി ഔഷധികളെ പോഷിപ്പിക്കുന്ന ചന്ദ്രസ്വരൂപി.
286.സുരേശ്വരഃ - സുരന്മാരുടെ (ശുഭദാതാക്കളുടെ) ഈശ്വരന്‍
287.ഔഷധം - സംസാരരോഗത്തിന് മരുന്നായിരിക്കുന്നവന്‍
288.ജഗതഃ സേതുഃ - സംസാരത്തെ തരണം ചെയ്യുന്നതിനുള്ള സേതു (അണക്കെട്ട്) ആയിരിക്കുന്നവന്‍.
289.സത്യധര്‍മ്മപരാക്രമഃ - ആരുടെ ധര്‍മ്മം, ജ്ഞാനം, പരാക്രമം എന്നിവ സത്യമായിരിക്കുന്നുവോ അവന്‍.
290.ഭൂതഭവ്യഭവന്നാഥഃ - ഭൂതം, ഭാവി, വര്‍ത്തമാനം എന്നീകാലങ്ങളില്‍ പ്രാണിജാലങ്ങളുടെ നാഥന്‍, ഈ കാലങ്ങളുടെ നാഥന്‍ (ശാസനാകര്‍ത്താവ്).
291.പാവനഃ - പവിത്രമായിരിക്കുന്നവന്‍
292.പാവനഃ - ചലിപ്പിക്കുന്നവന്‍, വായു ആരെ പേടിച്ച് ചലിക്കുന്നുവോ അവന്‍
293.അനലഃ - അനങ്ങളെ (പ്രാണങ്ങളെ) ആത്മഭാവത്തില്‍ ഗ്രഹിക്കുന്നവനായ ജീവനായിരിക്കുന്നവന്‍. അലം (അന്തം) ഇല്ലാത്തവന്‍
294.കാമഹാ - മോക്ഷേച്ഛുക്കളുടേയും ഭക്തന്മാരുടേയും ആഗ്രഹങ്ങളെ ഹനിക്കുന്നവന്‍ അഥവാ ഇല്ലാതാക്കുന്നവന്‍
295.കാമകൃത് - സാത്വികന്മാരായ ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവന്‍
296.കാന്തഃ - അത്യധികം സൗന്ദര്യമുള്ളവന്‍
297.കാമഃ - പുരുഷാര്‍ത്ഥത്തെ ആഗ്രഹിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍. ക (ബ്രഹ്മാവ്), അ (വിഷ്ണു), മ (മഹേശ്വരന്‍) എന്നിവയുടെ സ്വരൂപത്തിലിരിക്കുന്നവന്‍
298.കാമപ്രദഃ - ഭക്തന്മാര്‍ക്ക് കാമങ്ങളെ പ്രദാനം ചെയ്യുന്നവന്‍
299.പ്രഭുഃ - പ്രകര്‍ഷേണ സര്‍വ്വാതിശയിയായി ഭവിക്കുന്നവന്‍
300.യുഗാദികൃത് - യുഗം മുതലായ കാലഭേദത്തിന്‍റെ കര്‍ത്താവ്, യുഗാദിയുടെ ആരംഭത്തെ ചെയ്യുന്നവന്‍
301.യുഗാവര്‍ത്തഃ - കാലസ്വരൂപനായി, കൃതയുഗം മുതലായവ പ്രവര്‍ത്തിപ്പിക്കുന്നവന്‍
302.നൈകമായഃ - ഒന്നല്ലാത്ത (ഒന്നിലധികം) മായകളെ ധരിക്കുന്നവന്‍
303.മഹാശനഃ - കല്പാന്തത്തില്‍ എല്ലാം ഭക്ഷിക്കുന്നവന്‍
304.അദൃശ്യഃ - ജ്ഞാനേന്ദ്രിയങ്ങള്‍ക്കൊന്നും വിഷയമല്ലാത്തവന്‍
305.വ്യക്തരൂപഃ - സ്ഥൂലരൂപത്തില്‍ വ്യക്തമായ സ്വരൂപമുള്ളവന്‍
306.സഹസ്രജിത്ത് - അനേകായിരം ദേവശത്രുക്കളെ ജയിക്കുന്നവന്‍
307.അനന്തജിത്ത് - എല്ലാ ഭൂതങ്ങളേയും ജയിക്കുന്നവന്‍
308.ഇഷ്ടഃ - പരമാന്തസ്വരൂപനാകയാല്‍ പ്രിയന്‍ അഥവാ ഇഷ്ടന്‍, ജ്ഞാനത്താല്‍ പൂജിക്കപ്പെടുന്നവന്‍
309.അവിശിഷ്ടഃ - എല്ലാവരുടേയും അന്തര്‍ഭാഗത്ത് വര്‍ത്തിക്കുന്നവന്‍.
310.ശിഷ്ടേഷ്ടഃ - ശിഷ്ടന്മാര്‍ക്ക് ഇഷ്ടനായവന്‍
311.ശിഖണ്ഡീ - ശിഖണ്ഡം (മയില്‍പീലി) ശിരോഭൂഷണമായിരിക്കുന്നവന്‍. ശ്രീകൃഷ്ണസ്വരൂപന്‍
312.നഹുഷഃ - എല്ലാ ഭൂതങ്ങളേയും മായകൊണ്ട് ബന്ധിക്കുന്നവന്‍
313.വൃഷഃ - കാമങ്ങളെ വര്‍ഷിക്കുന്നവന്‍
314.ക്രോധഹാ - സജ്ജനങ്ങളുടെ ക്രോധത്തെ നശിപ്പിക്കുന്നവന്‍
315.ക്രോധകൃത് കര്‍ത്താ - സാധുക്കളില്‍ ക്രോധത്തെ ഉണ്ടാക്കുന്നവന്‍. ക്രോധകൃത്തുക്കളായ ദൈത്യന്മാരുടെ കര്‍ത്താവ്. (കൃന്തനം ചെയ്യുന്നവന്‍ അഥവാ ഛേദിക്കുന്നവന്‍)
316.വിശ്വബാഹുഃഎല്ലാവരുടേയും ആശ്രയസ്ഥാനമായിരിക്കുന്നവന്‍, എല്ലായിടത്തും ബാഹുക്കളുള്ളവന്‍ - 317.മഹീധരഃ
ഭൂമിയേയോ പൂജയേയോധരിക്കുന്നവന്‍ - 318.അച്യുതഃ
ജനനം മുതലായ ആറുഭാവവികാരങ്ങളോടും കൂടാത്തവന്‍ - 319.പ്രഥിതഃ
ജഗത്തിന്‍റെ ഉത്പത്തി മുതലായ കര്‍മ്മങ്ങളെക്കൊണ്ട് പ്രസിദ്ധന്‍ - 320.പ്രാണഃ
ഹിരണ്യഗര്‍ഭന്‍റെ രൂപത്തില്‍ പ്രജകള്‍ക്ക് പ്രാണനെ കൊടുക്കുന്നവന്‍ - 321.പ്രാണദഃ
സുരാസുരന്മാര്‍ക്ക് പ്രാണന്‍ അതായത് ബലം കൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍ - 322.വാസവാനുജഃ
കശ്യപന്‍റെ പുത്രനായി അദിതിയില്‍ ഇന്ദ്രന്‍റെ അനുജനായി ജനിച്ചവന്‍- വാമനന്‍ - 323.അപാംനിധിഃ
വിഭൂതികളില്‍ സമുദ്രരൂപത്തിലിരിക്കുന്നവന്‍ - 324.അധിഷ്ഠാനം
ഉപദാനകാരണത്തിന്‍റെ രൂപത്തില്‍ സകല ഭൂതങ്ങളുടേയും സ്ഥിതി സ്ഥാനം - 325.അപ്രമത്തഃ
അധികാരികള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ച് ഫലം കൊടുക്കുന്നതില്‍ പ്രമാദം പറ്റാത്തവന്‍ - 326.പ്രതിഷ്ഠിതഃ
സ്വന്തം മഹിമാവില്‍ സ്ഥിതിചെയ്യുന്നവന്‍ - 327.സ്കന്ദഃ
അമൃതരൂപത്തില്‍ പ്രവഹിക്കുന്നവന്‍, വായുരൂപത്തില്‍ ശോഷിപ്പിക്കുന്നവന്‍ - 328.സ്കന്ദധരഃ
ധര്‍മ്മമാര്‍ഗ്ഗത്തെ ധരിക്കുന്നവന്‍ - 329.ധുര്യഃ
സകലഭൂതജാലങ്ങളുടേയും ജന്മാദിരൂപമായ ധൂരിനെ (ഭാരത്തെ) ധരിക്കുന്നവന്‍ - 330.വരദഃ
അഭീഷ്ടങ്ങളായ വരങ്ങളെ ദാനം ചെയ്യുന്നവന്‍ - 331.വായുവാഹനഃ
ആവഹം മുതലായ ഏഴ് വായുക്കളെ ചലിപ്പിക്കുന്നവന്‍. - 332.വാസുദേവഃ
വസുവും (എല്ലാറ്റിനേയും ആച്ഛാദിതമാക്കുന്നവന്‍) ദേവനും (കളിക്കുന്നവന്‍, ജയിക്കുവാന്‍ ഇച്ഛിക്കുന്നവന്‍, വ്യവഹരിക്കുന്നവന്‍, പ്രകാശിക്കുന്നവന്‍, സ്തുതിക്കപ്പെടുന്നവന്‍) ആയവന്‍. എല്ലാ ഭൂതങ്ങളും വസിക്കുന്നതും എല്ലാ ഭൂതങ്ങളിലും വസിക്കുന്നതും ആയ പരമാത്മാവ്. - 333.ബൃഹദ്ഭാനുഃ
സൂര്യചന്ദ്രാദികളില്‍ വര്‍ത്തിക്കുന്ന അതി മഹത്തായ കിരണങ്ങളുള്ളവനും ആ കിരണങ്ങളെക്കൊണ്ട് എല്ലാ ലോകത്തേയും മാത്മാപ്രകാശിപ്പിക്കുന്നവനുമായ ചെയ്യുന്ന പരമാത്മാവായിട്ടുള്ളവന്‍ - 334.ആദിദേവഃ
എല്ലാവരുടേയും ആദി കാരണവും ദേവനുമായിട്ടുള്ളവന്‍ - 335.പുരന്ദരഃ
ശത്രുക്കളുടെ പുരങ്ങളെ ദാരണം (ധ്വംസനം) ചെയ്യുന്നവന്‍ - 336.അശോകഃ
ശോകം മുതലായ ആറ് ഊര്‍മ്മികളോട് കൂടാത്തവന്‍ - 337.താരണഃ
സംസാരസാഗരത്തെ തരണം ചെയ്യുന്നവന്‍ - 338.താരഃ
ഗര്‍ഭം, ജന്മം, ജരാ, മൃത്യു മുതലായ ഭയങ്ങളില്‍ നിന്ന് താരണം ചെയ്യുന്നവന്‍ - 339.ശൂരഃവിക്രമന്‍, പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍
340.ശൗരിഃ - ശൂരന്‍റെ വംശത്തില്‍ ജനിച്ചവന്‍ (വസുദേവന്‍റെ പിതാവായീരുന്നു ശൂരസേനന്‍)
341.ജനേശ്വരഃ - ജനങ്ങളുടെ അഥവാ ജീവികളുടെ ഈശ്വരന്‍
342.അനുകൂലന്‍ - ആത്മാവെന്ന നിലയ്ക്ക് എല്ലാവര്‍ക്കും അനുകൂലമായി വര്‍ത്തിക്കുന്നവന്‍
343.ശതാവര്‍ത്തഃ - അനേകം ആവര്‍ത്തനങ്ങള്‍ (അവതാരങ്ങള്‍) എടുത്തവന്‍, പ്രാണരൂപത്തില്‍ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന നൂറുനാഡികളില്‍ ആവര്‍ത്തിക്കുന്നവന്‍
344.പദ്മീ - കൈയ്യില്‍ പദ്മം ഉള്ളവന്‍
345.പദ്മനിഭേക്ഷണഃ - പദ്മങ്ങളോട് തുല്യങ്ങളായ അക്ഷികളോട് കൂടിയവന്‍
346.പദ്മനാഭഃ - ഹൃദയരൂപമായ പദ്മത്തിന്‍റെ നാഭിയില്‍ (കര്‍ണ്ണികാ മദ്ധ്യത്തില്‍) സ്ഥിതിചെയ്യുന്നവന്‍
347.അരവിന്ദാക്ഷഃ - അരവിന്ദങ്ങള്‍ പോലെയുള്ള അക്ഷികളോട് കൂടിയവന്‍
348.പദ്മഗര്‍ഭഃ - ഹൃദയരൂപമായ പദ്മത്തിന്‍റെ മദ്ധ്യത്തില്‍ ഉപാസിക്കപ്പെടുന്നവന്‍
349.ശരീരഭൃത് - അന്നരൂപത്തിലോ പ്രാണരൂപത്തിലോ ദേഹികളുടെ ശരീരങ്ങളെ പോഷിപ്പിച്ചുകൊണ്ട് അവയെ ധരിക്കുന്നവന്‍
350.മഹര്‍ദ്ധിഃ - മഹത്തായ ഐശ്വര്യമുള്ളവന്‍
351.ഋദ്ധഃ - പ്രപഞ്ചരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
352.വൃദ്ധാത്മാ - പുരാതനമായ ആത്മാവോട് കൂടിയവന്‍
353.മഹാക്ഷഃ - മഹത്തുക്കളായ അക്ഷികളോട് കൂടിയവന്‍
354.ഗരുഡദ്ധ്വജഃ - ഗരുഡനാകുന്ന കൊടിയടയാളമുള്ളവന്‍
355.അതുലഃ - ഉപമയില്ലാത്തവന്‍
356.ശരഭഃ - ശരത്തില്‍ (നശിക്കുന്നതായ ശരീരത്തില്‍) പ്രകാശിക്കുന്നവന്‍
357.ഭീമഃ - എല്ലാവരാലും ഭയപ്പെടുന്നവന്‍
358.സമയജ്ഞഃ - സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ സമയത്തെ അറിയുന്നവന്‍. ഏല്ലാ ഭൂതങ്ങളിലും സമഭാവനയാകുന്ന യജ്ഞത്തോടുകൂടിയവന്‍.
359.ഹവിര്‍ഹരിഃ - യജ്ഞങ്ങളില്‍ ഹിവിസ്സിനെ ഹിരക്കുന്നവന്‍. ഹവിസ്സാക്കി ഹവനം ചെയ്യപ്പെടുന്നുവെന്നതിനാല്‍ ഹവിസ്സ്. ജനങ്ങളുടെ പാപത്തെയോ ജനനമരണസ്വരൂപമായ സംസാരത്തേയോ ഹരിക്കുന്നതിനാല്‍ ഹരി. ഹരി എന്നാല്‍ ഹരിതവര്‍ണ്ണമുള്ളവന്‍. ഹവിസ്സും ഹരിയും ആയിരിക്കുന്നവന്‍
360.സര്‍വ്വലക്ഷണ ലക്ഷണ്യഃ - എല്ലാ ലക്ഷണങ്ങള്‍ (പ്രമാണങ്ങള്‍) കൊണ്ടും ഉണ്ടാകുന്ന ലക്ഷണ (ജ്ഞാന) ത്തില്‍ സാധു (സര്‍വ്വോത്തമം) ആയിരിക്കുന്ന പരമാത്മാവ്.
361.ലക്ഷ്മീവാന്‍ - വക്ഷസ്ഥലത്ത് ലക്ഷ്മീദേവിയോടുകൂടിയവന്‍
362.സമിതിഞ്ജയഃ - സമിതി (യുദ്ധത്തില്‍) ജയിക്കുന്നവന്‍
363.വിക്ഷരഃ - ക്ഷരം (നാശം) ഇല്ലാത്തവന്‍
364.രോഹിതഃ - രോഹിതവര്‍ണ്ണമായ ശരീരം എടുത്തവന്‍. രോഹിതം എന്ന മത്സ്യത്തിന്‍റെ സ്വരൂപമെടുത്തവന്‍
365.മാര്‍ഗ്ഗ - മുമുക്ഷുക്കളാല്‍ അന്വേഷണം ചെയ്യപ്പെടുന്നവന്‍. പരമാനന്ദത്തെ പ്രാപിക്കുവാനുള്ള സാധനമമായുള്ളവന്‍
366.ഹേതുഃ - പ്രപഞ്ജത്തിന്‍റെ നിമിത്തകാരണങ്ങളും ഉപാദാനകാരണങ്ങളും ആയിട്ടുള്ളവന്‍
367.ദാമോദരഃ - ദമം മുതലായ സാധനകളെക്കൊണ്ട് ഉദാരമായ ബുദ്ധിയോടുകൂടിയവന്‍. ദാമത്താല്‍ (കയറിനാല്‍) ഉദരത്തില്‍ ബന്ധിക്കപ്പെട്ടവന്‍. ദാമങ്ങള്‍ എന്നറിയപ്പെടുന്ന ലോകങ്ങള്‍ ഉദരത്തില്‍ ഉള്ളവന്‍
368.സഹഃ - എല്ലാവരേയും താഴ്മയില്‍ കാണിക്കുന്നവന്‍. എല്ലാറ്റിനേയും സഹിക്കുന്നവന്‍
369.മഹീധരഃ - പര്‍വ്വതത്തിന്‍റെ രൂപമായി ഭൂമിയെ ധരിക്കുന്നവന്‍
370.മഹാഭാഗഃ - സ്വന്തം ഇച്ഛയനുസരിച്ചു ദേഹം ധരിച്ചുകൊണ്ട് ഭാഗജനിതങ്ങളും മഹത്തുക്കളും ഉത്കൃഷ്ടങ്ങളുമായ ഭോജനത്തെ (പരമൈശ്വര്യത്തെ) ഭുജിക്കുന്നവന്‍
371.വേഗവാന്‍ - തീവ്രമായ വേഗമുള്ളവന്‍
372.അമിതാശനഃ - സംഹാരകാലത്തില്‍ എല്ലാലോകങ്ങളേയും ഭക്ഷിക്കുന്നവന്‍
373.ഉദ്ഭവഃ - പ്രപഞ്ജോല്പത്തിയുടെ ഉപാദാനകാരണമായവന്‍. ഭഗവസാഗരത്തില്‍ നിന്ന് ഉദ്ഗമിച്ചവന്‍.
374.ക്ഷോഭണഃ - ജഗല്‍സൃഷ്ടികാലത്ത് പുരുഷപ്രകൃതികളില്‍ പ്രവേശിച്ചു ക്ഷോഭിച്ചവന്‍
375.ദേവഃ - സൃഷ്ടി മുതലായവകൊണ്ട് ക്രീഡിക്കുന്നവന്‍
376.ശ്രീഗര്‍ഭഃ - സംസാര രൂപമായ ശ്രീ (വിഭൂതി) ഗര്‍ഭത്തില്‍ സ്ഥിതി ചെയ്യുന്നവന്‍
377.പരമേശ്വരഃ - പരമനും ഉല്‍കൃഷ്ടനും ശാസനാശീലനുമായവന്‍
378.കരണം - ലോകത്തിന്‍റെ ഉല്പത്തിക്ക് എല്ലാറ്റിനേക്കാളും മുഖ്യമായ സാധനമായിരിക്കുന്നവന്‍
379.കാരണം - ലോകത്തിന്‍റെ ഉപാദാനകാരണവും നിമിത്തകാരണവുമായവന്‍
380.കര്‍ത്താ - സ്വതന്ത്രനായവന്‍
381.വികര്‍ത്താ - വിചിത്രങ്ങളായ ഭുവനങ്ങളുടെ രചയിതാവ്
382.ഗഹനഃ - ആര്‍ക്കും അറിവാന്‍ കഴിയാത്ത സ്വരൂപം, സാമര്‍ത്ഥ്യം, പ്രവര്‍ത്തി എന്നിവയോടുകൂടിയവന്‍
383.ഗുഹഃ - സ്വന്തം മായകൊണ്ട് സ്വരൂപം മുതലായവയെ ഗുഹനം ചെയ്യുന്നവന്‍
384.വ്യവസായഃ - ജ്ഞാനസ്വരൂപന്‍
385.വ്യവസ്ഥാനഃ - സകലത്തിന്‍റേയും വ്യവസ്ഥ ആരില്‍ സ്ഥിതിചെയ്യുന്നുവോ, അവന്‍
386.സംസ്ഥാനഃ - പ്രാണികളുടെ പ്രളയരൂപമായ സ്ഥിതിയുള്ളവന്‍
387.സ്ഥാനദഃ - കര്‍മ്മാനുസാരിയായ സ്ഥാനങ്ങള്‍ കൊടുക്കുന്നവന്‍
388.ധ്രുവഃ - നാശമില്ലാത്തവന്‍
389.പരര്‍ദ്ധിഃ - ശ്രേഷ്ഠമായ ഋദ്ധി (ഐശ്വര്യം) ത്തോടുകൂടിയവന്‍
390.പരമസ്പഷ്ടഃ - പര (ശ്രേഷ്ഠ) യായിരിക്കുന്ന മാ (ലക്ഷ്മീദേവി) ആരില്‍ സ്ഥിതിചെയ്യുന്നുവോ അവന്‍. മറ്റൊന്നിന്‍റെ ആശ്രയം കൂടാതെ സിദ്ധനായും (പരമന്‍), ജ്ഞാനസ്വരൂപനായും (സ്പഷ്ടന്‍) ഇരിക്കുന്നവന്‍
391.തുഷ്ടഃ - പരമാനന്ദൈക്യസ്വരൂപന്‍
392.പുഷ്ടഃ - എല്ലായിടത്തും നിറഞ്ഞിരിക്കുന്നവന്‍
393.ശുഭേക്ഷണഃ - എല്ലാ അഭീഷ്ടങ്ങളേയും നല്കുന്ന ശുഭമായ ഈക്ഷണം (ദര്‍ശനം) ഉള്ളവന്‍
394.രാമഃ - യോഗികള്‍ രമിക്കുന്ന നിത്യാനന്ദസ്വരൂപന്‍. രമണീയമായ രൂപം ധരിച്ച ദശരഥപുത്രനായ രാമന്‍.
395.വിരാമഃ - എല്ലാ പ്രാണികളുടേയും വിരാമം (അന്തം) ആരിലുണ്ടോ, അവന്‍.
396.വിരതഃ - വിഷയരസത്തിലുള്ള രാഗം ഇല്ലാതായിരിക്കുന്നവന്‍
397.മാര്‍ഗ്ഗഃ - മുമുക്ഷുക്കളായ യോഗികളാല്‍ അമരത്വത്തെ പ്രാപിക്കുവാന്‍ അവലംഭിക്കപ്പെടുന്നവന്‍
398.നേയഃ - സമ്യക്ജ്ഞാനംകൊണ്ട് ജീവനെ പരമാത്മഭാവത്തിലേക്ക് നയിക്കുന്നവന്‍
399.നയഃ - നയിക്കുന്നവന്‍, സമ്യക്ജ്ഞാനരൂപനായ നേതാവ്
400.അനയഃ - നേതാവായി മറ്റാരുമില്ലാത്തവന്‍
401.വീരഃ - വിക്രമശാലി
402.ശക്തിമതാംശ്രേഷ്ഠഃ - ബ്രഹ്മാവു മുതലായ ശക്തിമാന്മാരിലും വെച്ച് ശക്തിമാന്‍
403 ധര്‍മ്മഃ - സകലഭൂതങ്ങളേയും ധരിക്കുന്നവന്‍, ധര്‍മ്മങ്ങളാല്‍ ആരാധിക്കപ്പെടുന്നവന്‍
404.ധര്‍മ്മവിദുത്തമഃ - ശ്രുതി സ്മൃതികള്‍ യാതൊരാളുടെ ആജ്ഞാസ്വരൂപങ്ങളാകുന്നുവോ അവന്‍
405. വൈകുണ്ഠഃ - ഭൂതങ്ങളുടെ ഗതിയെ അവരോധിക്കുന്നവന്‍
406. പുരുഷഃ - എല്ലാറ്റിന്‍റേയും മുമ്പ് വര്‍ത്തിക്കുന്നവന്‍. എല്ലാ പാപങ്ങളേയും ഉച്ഛേദനം ചെയ്യുന്നവന്‍
407. പ്രാണഃ - ക്ഷേത്രജ്ഞരൂപത്തില്‍ ജീവിച്ചിരിക്കുകയോ പ്രാണവായുരൂപത്തില്‍ ചേഷ്ടിക്കുകയോ ചെയ്യുന്നവന്‍
408. പ്രാണദഃ - പ്രളയാദികാലങ്ങളില്‍ ജീവികളുടെ പ്രാണനെ ഖണ്ഡനം ചെയ്യുന്നവന്‍
409. പ്രണവഃ - ഓം എന്ന് സ്തുതിക്കുകയോ പ്രണമിക്കുകയോ ചെയ്യപ്പെടുന്നവന്‍. വേദങ്ങള്‍ ആരെ പ്രണമിക്കുന്നുവോ അവന്‍.
410. പൃഥുഃ - പ്രപഞ്ചസ്വരൂപത്തില്‍ വിസ്തൃതനായിരിക്കുന്നവന്‍
411. ഹിരണ്യഗര്‍ഭഃ - ഹിരണ്യഗര്‍ഭന്‍റെ ഉല്പത്തിക്ക് കാരണമായ അണ്ഡം യാതൊരാളുടെ വീര്യത്തില്‍ സമുല്പന്നമായോ അവന്‍
412. ശത്രുഘ്നഃ - ദേവന്മാരുടെ ശത്രുക്കളെ ഹരിക്കുന്നവന്‍
413. വ്യാപ്തഃ - കാരണരൂപത്തില്‍ സകല കാര്യങ്ങളിലും വ്യാപിച്ചിരിക്കുന്നവന്‍
414. വായുഃ - വാനം ചെയ്യുന്നവന്‍. ഗന്ധത്തെ ഉണ്ടാക്കുന്നവന്‍
415. അധോക്ഷജഃ - ഒരിക്കലും തന്‍റെ സ്വരൂപത്തില്‍ നിന്ന് താഴോട്ട ക്ഷയിച്ചുപോകാത്തവന്‍. ആകാശം ഭൂമികളുടെ മദ്ധ്യത്തില്‍ വിരാട് രൂപത്തില്‍ പ്രകടമായിരിക്കുന്നവന്‍. ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കിയാല്‍ പ്രകടമാകുന്നവന്‍.
416. ഋതുഃ - കാലരൂപമായ ഋതുശബ്ദത്താല്‍ ലക്ഷിതനായവന്‍
417. സുദര്‍ശനഃ - യാതൊരാളുടെ ദര്‍ശനം മോക്ഷത്തെ ദാനം ചെയ്യുന്നുവോ അവന്‍. നിര്‍മ്മലങ്ങളായ കണ്ണുകളോട് കൂടിയവന്‍. ഭക്തന്മാരാല്‍ എളുപ്പത്തില്‍ കാണപ്പെടുന്നവന്‍
418. കാലഃ - എല്ലാത്തിന്‍റേയും കലനം അഥവാ ഗണനം ചെയ്യുന്നവന്‍
419. പരമേഷ്ഠി - ഹൃദയാകാശത്തില്‍ പരമമായ സ്വമഹിമാവില്‍ സ്ഥിതിചെയ്യുന്ന സ്വഭാവമുള്ളവന്‍
420. പരിഗ്രഹഃ - സര്‍വ്വഗനാകയാല്‍ ശരണാര്‍ത്ഥികള്‍ വഴിയായി സകലഭാഗങ്ങളില്‍ നിന്നും ഗ്രഹിക്കപ്പെടുന്നവന്‍. സകലദിക്കുകളില്‍ നിന്നു അറിയപ്പെടുന്നവന്‍. ഭക്തന്മാരുടെ ഉപഹാരങ്ങള്‍ ഗ്രഹിക്കുന്നവന്‍
421. ഉഗ്രഃ - സൂര്യാദികള്‍ക്കുകൂടി ഭയത്തിന് കാരണമായവന്‍
422. സംവത്സര - സകലഭൂതങ്ങളുടേയും വാസസ്ഥാനമായവന്‍
423. ദക്ഷഃ - ജഗത്തിന്‍റെ രൂപത്തില്‍ വര്‍ദ്ധിക്കുന്നവന്‍. സകല കാര്യാദികളും വളരെ വേഗത്തില്‍ ചെയ്യുന്നവന്‍
424. വീശ്രാമഃ - മോക്ഷത്തെ കൊടുക്കുന്നവന്‍
425. വിശ്വദക്ഷിണഃ - സകലതിനേക്കാള്‍ സമര്‍ത്ഥന്‍, സകലകാര്യങ്ങളിലും കുശലന്‍
426. വിസ്താരഃ - സമസ്തലോകങ്ങളും ആരില്‍ വിസ്താരത്തെ പ്രാപിക്കുന്നുവോ അവന്‍
427. സ്ഥാവരസ്ഥാണുഃ - സ്ഥിതിശീലനും ഭൂമിയിലെ പദാര്‍ത്ഥങ്ങള്‍ക്ക് സ്ഥിതിത്ഥാനവുമായവന്‍
428. പ്രമാണം - സംവിത്സ്വരൂപന്‍ (ബുദ്ധി ജ്ഞാനം എന്നിവയാണ് സംവിത്)
429. ബീജമവ്യയം - അന്യഥാ ഭാവം കൂടാതെ സംസാരത്തിന്‍റെ കാരണമായവന്‍
430. അര്‍ത്ഥഃ - സുഖസ്വരൂപനാകയാല്‍ എല്ലാവരാലും അര്‍ത്ഥിക്കപ്പെടുന്നവന്‍
431. അനര്‍ത്ഥഃ - ആപ്തന്‍ (പുര്‍ണ്ണന്‍) ആകയാല്‍ യാതൊരു അര്‍ത്ഥവും (പ്രയോജനവും) ഇല്ലാത്തവന്‍.
432. മഹാകോശഃ - അന്നമയം മുതലായ മഹത്തുക്കളായ കോശങ്ങളാകുന്ന ആച്ഛാദനങ്ങളുള്ളവന്‍. അന്നമയം, പ്രാണമയം, മനോമയം, ജ്ഞാനമയം, ആനന്ദമയം ഇവയാണ് പഞ്ചകോശങ്ങള്‍
433. മഹാഭോഗഃ - സുഖരൂപമായ മഹത്തായ ഭോഗമുള്ളവന്‍
434. മഹാധനഃ - ഭോഗസാധനരൂപമായ മഹത്തായ ധനമുള്ളവന്‍
435. അനിര്‍വിണ്ണഃ - സകല കാമങ്ങളും പ്രാപിച്ചവനാകയാല്‍ നിര്‍വ്വേദം ഇല്ലാത്തവന്‍
436. സ്ഥവിഷ്ഠഃ - വിരാഡ് രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
437. അഭൂഃ - ജന്മമില്ലാത്തവന്‍
438. ധര്‍മ്മയൂപഃ - യുപദാരുവില്‍ പശുബന്ധിക്കപ്പെടുന്നതുപോലെ ആരാധനാരൂപങ്ങളായ ധര്‍മ്മങ്ങള്‍ ആരില്‍ ബന്ധിക്കപ്പെടുന്നുവോ അവന്‍
439. മഹാമഖഃ - യാതൊരാളില്‍ സമര്‍പ്പിക്കപ്പെട്ട യാഗങ്ങള്‍ നിര്‍വ്വാണരൂപമായ ഫലത്തെ പ്രധാനം ചെയ്തുകൊണ്ട് മഹത്തുക്കളായിത്തീരുന്നുവോ അവന്‍
440. നക്ഷത്രനേമിഃ - ശിശുമാരചക്രത്തിന്‍റെ മദ്ധ്യത്തില്‍ ജ്യോതിശ്ചക്രമാകുന്ന നേമി (കേന്ദ്രം) എന്നപോലെ പ്രവര്‍ത്തിക്കുന്നവന്‍
441. നക്ഷത്രീ - ചന്ദ്രസ്വരൂപന്‍
442. ക്ഷമഃ - എല്ലാ കാര്യങ്ങളിലും സമര്‍ത്ഥന്‍
443. ക്ഷാമഃ - എല്ലാ വികാരങ്ങളിലും ക്ഷയിച്ചുപോയശേഷം ആത്മഭാവത്തോടെ സ്ഥിതിചെയ്യുന്നവന്‍
444. സമീഹനഃ - സൃഷ്ടിമുതലായവയ്ക്ക് ഈഹ (ചേഷ്ടയെ) ചെയ്യുന്നവന്‍
445. യജ്ഞഃ - സര്‍വ്വജ്ഞസ്വരൂപന്‍. യജ്ഞത്തില്‍ സര്‍വ്വദേവന്മാരെയും സന്തോഷിപ്പിക്കുന്നവന്‍
446. ഇജ്യഃ - യജിപ്പിക്കുന്നവന്‍
447. മഹേജ്യഃ - യജിക്കപ്പെടേണ്ടവരായ എല്ലാദേവതകളിലും വെച്ച് ക്ഷേമരൂപമായ ഫലത്തെ പ്രധാനം ചെയ്യുന്നവന്‍
448. ക്രതുഃ - യൂപസഹിതമായ യജ്ഞത്തിന്‍റെ രൂപമുള്ളവന്‍
449. സത്രം - വിധിരൂപമായ ധര്‍മ്മത്തെ പ്രാപിക്കുന്നവന്‍. കാര്യരൂപമായ സത്തില്‍ നിന്ന് രക്ഷിക്കുന്നവന്‍
450. സതാംഗതിഃ - സജ്ജനങ്ങള്‍ക്ക് ഏകഗതിയായിരിക്കുന്നവന്‍
451. സര്‍വ്വദര്‍ശീ - എല്ലാ ജീവജാലങ്ങളുടേയും എല്ലാ കര്‍മ്മാകര്‍മ്മങ്ങളേയും ദര്‍ശിക്കുന്നവന്‍
452. വിമുക്താത്മാ - വിമുക്തമായിരിക്കുന്ന ആത്മാവുള്ളവന്‍. വിമുക്തനും ആത്മാവും ആയിരിക്കുന്നവന്‍
453. സര്‍വ്വജ്ഞഃ - സര്‍വ്വനും ജ്ഞാതാവും ആയിരിക്കുന്നവന്‍
454. ജ്ഞാനമുത്തമം - സര്‍വ്വോത്തമവും നിത്യശുദ്ധവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നവും സര്‍വ്വസാധകവുമായ ജ്ഞാനം
455.സുവ്രതഃ - ശോഭനമായ വ്രതത്തോടുകൂടിയവന്‍
456.സുമുഖഃ - ശോഭനമായ മുഖത്തോടുകൂടിയവന്‍
457.സൂക്ഷ്മഃ - ശബ്ദാദി സ്ഥൂലകാരണങ്ങളോടു കൂടാത്തവന്‍
458.സുഘോഷഃ - വേദസ്വരൂപവും ശോഭനവുമായ ഘോഷമുള്ളവന്‍. മേഘത്തെപ്പോലെ ഗംഭീരമായ ഘോഷം (ശബ്ദം) ഉള്ളവന്‍
459.സുഖദഃ - സദാചാരത്തോടുകൂടിയവര്‍ക്ക് സുഖം, ദാനം എന്നിവ ചെയ്യുന്നവന്‍
460.സുഹൃത് - പ്രത്യുപകാരം പ്രതീക്ഷിക്കാതെ ഉപകാരം ചെയ്യുന്നവന്‍
461.മനോഹരഃ - നിരതിശയമായ ആനന്ദസ്വരൂപം കൊണ്ട് മനസ്സിനെ ഹരിക്കുന്നവന്‍
462.ജിതക്രോധഃ - ക്രോധത്തെ ജയിച്ചവന്‍
463.വീരബാഹുഃ - വിക്രമമുള്ള ബാഹുക്കളുള്ളവന്‍
464.വിദാരണഃ - അധാര്‍മ്മികരെ വിദാരണം ചെയ്യുന്നവന്‍
465.സ്വാപനഃ - മായകൊണ്ട് ജീവികളെ ഉറക്കുന്നവന്‍
466.സ്വവശഃ - ജഗത്തിന്‍റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ഹേതുഭൂതനാകയാല്‍ സ്വതന്ത്രനായവന്‍
467.വ്യാപീ - ആകാശത്തെപ്പോലെ സര്‍വ്വഗന്‍
468.നൈകാത്മാ - നാനാരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
469.നൈകകര്‍മ്മകൃത് - ജഗത്തിന്‍റെ സൃഷ്ടിസ്ഥിതി സംഹാരാദി നാനാകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍
470.വത്സരഃ - സകലത്തിന്‍റേയും വാസസ്ഥാനമായവന്‍
471.വത്സലഃ - ഭക്തിവാത്സല്യമുള്ളവന്‍
472.വത്സീവത്സന്മാരെ (സകലപ്രജകളേയും) പാലിക്കുന്നവന്‍
473.രത്നഗര്‍ഭഃ - രത്നങ്ങള്‍ അന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രത്തിന്‍റെ രൂപമുള്ളവന്‍
474.ധനേശ്വരഃ - ധനങ്ങളുടെയെല്ലാം ഈശ്വരന്‍
475.ധര്‍മ്മഗുപ് - ധര്‍മ്മത്തെ രക്ഷിക്കുന്നവന്‍
476.ധര്‍മ്മകൃത് - ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ധര്‍മ്മത്തെ അനുഷ്ഠിക്കുന്നവന്‍
477.ധര്‍മ്മീ - ധര്‍മ്മങ്ങളെ ധരിക്കുന്നവന്‍
478.സത് - സത്യസ്വരൂപമായ പരബ്രഹ്മം
479.അസത് - പ്രപഞ്ച സ്വരൂപമാകയാല്‍ പരബ്രഹ്മസ്വരൂപത്തിലല്ലാത്തവന്‍
480.ക്ഷരം - സകലഭൂതസ്വരൂപന്‍
481.അക്ഷരം - കൂടസ്ഥസ്വരൂപന്‍
482.അവിജ്ഞാതാ - വികല്പ വിജ്ഞാനങ്ങള്‍കൊണ്ട് മൂടപ്പെട്ട ജീവനാണ് വിജ്ഞാതാവ്. അതില്‍ നിന്നും വിലക്ഷണനായവന്‍
483.സഹസ്രാംശുഃ - അനേകം രശ്മികളോടുകൂടിയവന്‍
484.വിധാതാ - സകലഭൂതങ്ങളേയും ധരിക്കുന്ന അനന്തനേയും ദിഗ്ഗജങ്ങളേയും പര്‍വ്വതങ്ങളേയും ധരിക്കുന്നവന്‍
485.കൃതലക്ഷണഃ - നിത്യസിദ്ധമായ ചൈതന്യസ്വരൂപത്തോടു കൂടിയവന്‍
486.ഗഭസ്തിനേമിഃ - രശ്മിസമൂഹത്തിന്‍റെ നടുവില്‍ സൂര്യസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
487.സത്ത്വസ്ഥഃ - സത്ത്വഗുണത്തില്‍ സ്ഥിതിചെയ്യുന്നവന്‍. എല്ലാ സത്ത്വങ്ങളിലും (പ്രാണജാലങ്ങളിലും) സ്ഥിതിചെയ്യുന്നവന്‍
488.സിംഹഃ - സിഹത്തെപ്പോലെ പരാക്രമശാലി. നരസിംഹസ്വരൂപന്‍
489.ഭൂതമഹേശ്വരഃ - ഭൂതങ്ങളുടെ മഹാനായ ഈശ്വരന്‍. ഭൂതരൂപത്തില്‍ സ്ഥിതിചെയ്യുന്ന മഹാനായ ഈശ്വരന്‍
490.ആദിദേവഃ - സര്‍വ്വഭൂതങ്ങളേയും ആദാനം (സ്വീകാരം) ചെയ്യുന്നവനും ദേവനുമായവന്‍
491.മഹാദേവഃ - സകലഭാവങ്ങളേയും വിട്ട് മഹത്തായ ആത്മജ്ഞാനം കൊണ്ട് മഹിമാന്വിതനായ ദേവന്‍
492.ദേവേശഃദേവന്മാരുടെ ഈശ്വരന്‍ - 493.ദേവഭൃത്ഗുരുഃദേവന്മാരെ പാലിക്കുന്ന ഇന്ദ്രനെയും ശാസിക്കുന്നവന്‍
494.ഉത്തരഃ - സംസാരബന്ധത്തില്‍ നിന്ന് മുക്തനായവന്‍, സര്‍വ്വശ്രേഷ്ഠന്‍
495.ഗോപതി - ഗോക്കളുടെ പാലനം ചെയ്യുന്നവന്‍, ഭൂമിയുടെ നാഥന്‍
496.ഗോപ്താ - സകലചരാചരങ്ങളേയും പാലിക്കുന്നവന്‍
497.ജ്ഞാനഗമ്യഃ - ജ്ഞാനംകൊണ്ട് അറിയപ്പെടുന്നവന്‍
498.പുരാതനഃ - കാലത്താല്‍ അപരിഛിന്നന്‍. എല്ലാറ്റിനും മുമ്പ് സ്ഥിതി ചെയ്യുന്നവന്‍
499.ശരീരഭൂതഭൃത് - ശരീരങ്ങളെ സൃഷ്ടിക്കുന്ന പഞ്ചഭൂതങ്ങളെ ഭരിക്കുന്നവന്‍
500.ഭോക്താ - പാലനം ചെയ്യുന്നവന്‍. നിരതിശയമായ ആനന്തസമൂഹത്തെ അനുഭവിക്കുന്നവന്‍
501.കപീന്ദ്രഃ - കപി (വരാഹരൂപി)യും ഇന്ദ്രനും ആയവന്‍. കപികളുടെ സ്വാമിയായ ശ്രീരാമസ്വരൂപന്‍
502.ഭൂരിദക്ഷിണഃ - ധര്‍മ്മമര്യാദയെ കാണിച്ചുകൊണ്ടു യജ്ഞത്തെ അനുഷ്ഠിക്കുമ്പോള്‍ അസംഖ്യം ദക്ഷിണകളോടുകൂടിയവന്‍
503.സോമപഃ - എല്ലാ യാഗങ്ങളിലും യഷ്ടവ്യദേവതയായി സോമപാനം ചെയ്യുന്നവന്‍
504.അമൃതപഃ - തന്‍റെ ആത്മരൂപമായ അമൃതരസം പാനം ചെയ്യുന്നവന്‍. അമൃതത്തെ ദേവന്മാരെക്കൊണ്ടു പാനം ചെയ്യിക്കുകയും സ്വയം പാനം ചെയ്യുകയും ചെയ്തവന്‍
505.സോമഃ - ചന്ദ്രസ്വരൂപന്‍. ഉമയോടുകൂടിയ ശിവന്‍റെ സ്വരൂപത്തിലുള്ളവന്‍
506.പുരുജിത് - അനേകം പേരെ ജയിക്കുന്നവന്‍
507.പുരുസത്തമഃ - പുരു (വിശ്വരൂപന്‍)വും സത്തമനും (ഉല്‍കൃഷ്ടനും) ആയവന്‍
508.വിനയഃ - ദുഷ്ടന്മാര്‍ക്ക് വിനയത്തെ (ദണ്ഡത്തെ) നല്‍കുന്നവന്‍
509.ജയഃ - സകല ഭൂതജാലങ്ങളേയും ജയിക്കുന്നവന്‍
510.സത്യസന്ധഃ - സത്യം സന്ധ (സങ്കല്പം) ആയിരിക്കുന്നവന്‍
511.ദാശാര്‍ഹഃ - ദാശത്തെ (ദാനത്തെ) അര്‍ഹിക്കുന്നവന്‍. ദാശാര്‍ഹന്‍റെ വംശത്തില്‍ (ശ്രീകൃഷ്ണനായി) ജനിച്ചവന്‍
512.സാത്വതാം പതിഃ - സാത്വതം എന്ന തന്ത്രം ചെയ്യുന്നവരുടെ പതി. സാത്വതവംശത്തില്‍ പിറന്ന യാദവന്മാരുടെ പതി
513.ജീവഃ - ക്ഷേത്രജ്ഞന്‍റെ രൂപത്തില്‍ പ്രാണികളെ ധരിക്കുന്നവന്‍
514.വിനയിതാസാക്ഷീ - വിനയത്വത്തെ സാക്ഷാത്കരിച്ചവന്‍. ആത്മാവില്‍ നിന്ന് അന്യമായ വസ്തുക്കളെ ദര്‍ശിക്കാത്തവന്‍
515.മുകുന്ദഃ - മുക്തിയെ ദാനം ചെയ്യുന്നവന്‍
516.അമിതവിക്രമഃ - അമിതങ്ങളായ (അപരിച്ഛിന്നങ്ങളായ) മുന്ന് വിക്രമങ്ങള്‍ (പാദവിന്യാസങ്ങള്‍) ചെയ്തവന്‍. അതുല്യമായ വിക്രമത്തോടുകൂടിയവന്‍
517.അംഭോനിധിഃ - അംഭസ്സുകള്‍ (ദേവാദികള്‍)ക്ക് ഇരിപ്പിടമായവന്‍. സമുദ്രസ്വരൂപമായവന്‍
518.അനന്താത്മാ - ദേശകാല വസ്തുക്കളെക്കൊണ്ടും അപരിച്ഛിന്നന്‍
519.മഹോദധിശയഃ - പ്രളയകാലത്തില്‍ ജഗത്ത് മുഴുവനും മഹോദധിയാക്കി അതില്‍ ശയിക്കുന്നവന്‍
520.അന്തകഃ - ഭൂതങ്ങളുടെ അന്തത്തെ ചെയ്യുന്നവന്‍
521.അജഃ - വിഷ്ണുവില്‍ നിന്ന് ജനിച്ച കാമദേവന്‍റെ സ്വരൂപത്തിലുള്ളവന്‍
522.മഹാര്‍ഹഃ - മരത്തെ (പൂജയെ) അര്‍ഹിക്കുന്നവന്‍
523.സ്വഭാവ്യഃ - നിത്യസിദ്ധനാകയാല്‍ സ്വാഭാവികമായി തന്‍റെ ഉത്ഭവമില്ലാത്തവന്‍
524.ജിതാമിത്രഃ - രാഗദ്വേഷാദിയായ ആന്തരിക ശത്രുക്കളേയും രാവണകുംഭകര്‍ണ്ണാദി ബാഹ്യശത്രുക്കളേയും ജയിച്ചവന്‍
525.പ്രമോദനഃ - തന്‍റെ ആത്മരൂമമായ അമൃതരസത്തെ ആസ്വദിക്കുന്നതിനാല്‍ എപ്പോഴും പ്രമുദിതനായിരിക്കുന്നവന്‍. ധ്യാനിക്കുന്നവരെ പ്രമുദിതനാക്കുന്നവന്‍
526.ആനന്ദഃ - ആനന്ദമയമായ സ്വരൂപമുള്ളവന്‍
527.നന്ദനഃ - ആനന്ദിപ്പിക്കുന്നവന്‍
528.നന്ദഃ - സകലവിധമായ സിദ്ധികളോടും കൂടിയവന്‍ (അനന്ദഃ എന്ന് പദച്ഛേദം ചെയ്താല്‍ വിഷയജന്യമായ സുഖമില്ലാത്തവന്‍ എന്ന് അര്‍ത്ഥം)
529.സത്യധര്‍മ്മാ - സത്യങ്ങളായ ജ്ഞാനം മുതലായ ധര്‍മ്മങ്ങളോടുകൂടിയവന്‍
530.ത്രിവിക്രമഃ - മൂന്നുലോകങ്ങളിലുും വ്യാപ്തമായ വിക്രമ (പദവിന്യാസങ്ങള്‍) ങ്ങളോടുകൂടിയവന്‍.
531.മഹര്‍ഷിഃ കപിലാചാര്യഃ - മഹര്‍ഷിയായും ആചാര്യനുമായിരിക്കുന്ന കപിലമൂര്‍ത്തി സ്വരൂപത്തിലുള്ളവന്‍
532.കൃതജ്ഞഃ - കാര്യരൂപമായ ജഗത്തും ആത്മാവും ആയിരിക്കുന്നവന്‍
533.മേദിനീപതിഃ - ഭൂമിയുടെ പതി
534.ത്രിപദഃ - മൂന്നുപദങ്ങള്‍ ഉള്ളവന്‍ (മൂന്നു പദങ്ങളെക്കൊണ്ടും ലോകങ്ങള്‍ അളന്നവന്‍)
535.ത്രിദശാദ്ധ്യക്ഷഃ - ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെ മൂന്നു ദശകങ്ങളുടെ സാക്ഷി
536.മഹാശൃംഗഃ - മഹാശൃംഗമുള്ള മത്സ്യരൂപം ധരിച്ചവന്‍
537.കൃതാന്തകൃത് - കാര്യരൂപമായ ജഗത്തിന്‍റെ അന്തത്തെ ചെയ്യുന്നവന്‍. കൃതാന്തമായ മൃത്യുവിനെ കൃന്തനം ചെയ്യുന്നവന്‍
538.മഹാവരാഹഃ - മഹത്തായ വരാഹസ്വരൂപമെടുത്തവന്‍
539.ഗോവിന്ദഃ - ഗോ (വേദാന്തവാക്യങ്ങളെ) ക്കളെക്കൊണ്ട് അറിയപ്പെടുന്നവന്‍
540.സുഷേണഃ - പാര്‍ഷദരൂപമായ സായുധസേനയോടുകൂടിയവന്‍
541.കനകാംഗദീ - കനകനിര്‍മ്മിതമായ തോള്‍ വളകളുള്ളവന്‍
542.ഗുഹ്യഃ - രഹസ്യമായ ഉപനിഷത് വിദ്യകൊണ്ടു അറിയപ്പെടുന്നവന്‍. ഹൃദയകോശമാകുന്ന ഗുഹയില്‍ ഇരിക്കുന്നവന്‍
543.ഗഭീരഃ - ജ്ഞാനം, ഐശ്വര്യം, ബലം, വീര്യം എന്നിവയാല്‍ ഗംഭീരനായവന്‍
544.ഗഹനഃ - പ്രയാസപ്പെട്ടുമാത്രം പ്രവേശിക്കത്തക്കവന്‍. ജാഗ്രത്ത് തുടങ്ങിയ മൂന്ന് അവസ്ഥകളുടെ ഭാവാഭാവങ്ങളുടെ സാക്ഷി
545.ഗുപ്തഃ - വാക്ക്, മനസ്സ് മുതലായവയ്ക്ക് വിഷയമല്ലാത്തവന്‍
546.ചക്രഗദാധരഃ - മനസ്തത്ത്വരൂപമായ ചക്രവും ബുദ്ധിതത്ത്വരൂപമായ ഗദയും ധരിച്ചവന്‍
547.വേധാഃ - വിധാനം ചെയ്യുന്നവന്‍ (വിധാനം എന്നാല്‍ രചന, പ്രപഞ്ചസൃഷ്ടി)
548.സ്വാംഗഃ - കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്വയം അംഗം ആയവന്‍
549.അജിതഃ - ആരാലും ജയിക്കാന്‍ കഴിയാത്തവന്‍
550.കൃഷ്ണഃ - കൃഷ്ണദ്വൈപായന രൂപമെടുത്തവന്‍
551.ദൃഢഃ - സ്വരൂപ സാമര്‍ത്ഥ്യാദികള്‍ക്ക് ഒരിക്കലും കുറവില്ലാത്തവന്‍
552.സങ്കര്‍ഷണോച്യുതഃ - സംഹാരസമയത്ത് ഒരുമിച്ച് എല്ലാ പ്രജകളേയും ആകര്‍ഷിക്കുന്നവനും സ്വരൂപത്തില്‍ നിന്ന് പതിതനാകാത്തവനും
553.വരുണഃ - തന്‍റെ രശ്മികളെ സംവരണം ചെയ്യുന്നവനെ
554.വാരുണഃ - വരുണന്‍റെ പുത്രന്മാരായ വസിഷ്ഠനോ അഗസ്ത്യനോ ആയിരിക്കുന്നവന്‍
555.വൃക്ഷഃ - വൃക്ഷത്തെപ്പോലെ ഇളകാതെ നില്‍ക്കുന്നവന്‍
556.പുഷ്കരാക്ഷ - ഹൃദയമാകുന്ന പുഷ്കരത്തില്‍ (താമര) ചിത്സ്വരൂപം കൊണ്ട് പ്രകാശിക്കുന്നവന്‍ (താമരപ്പൂ പോലെയുള്ള അക്ഷികളുള്ളവന്‍)
557.മഹാമനഃ - സൃഷ്ടി സ്ഥിതി സംഹാരാദികള്‍ മനസ്സുകൊണ്ട് ചെയ്യുന്നവന്‍
558.ഭഗവാന്‍ - ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം എന്നീ 6 ഭഗങ്ങളോടുകൂടിയവന്‍
559.ഭഗഹാ - സംഹാരകാലത്ത് ഐശ്വര്യം മുതലായവയെ ഹനിക്കുന്നവന്‍
560.ആനന്ദീ - സുഖസ്വരൂപന്‍, സമ്പല്‍ സമൃദ്ധന്‍
561.വനമാലീ - പഞ്ചഭൂത തന്മാത്രകളാകുന്ന വൈജയന്തി എന്ന മാലയെ ധരിക്കുന്നവന്‍
562.ഹലായുധഃ - ഹലം ആയുധമായിട്ടുള്ള ബലഭദ്ര സ്വരൂപന്‍
563.ആദിത്യഃ - അദിതിയുടെ പുത്രനായ വാമനനായി ജനിച്ചവന്‍
564.ജ്യോതിരാദിത്യഃ - സൂര്യമണ്ഡലത്തിലെ ജ്യോതിസ്സില്‍ സ്ഥിതിചെയ്യുന്നവന്‍
565.സഹിഷ്ണുഃ - ശീതോഷ്ണാദി ദ്വന്ദ്വങ്ങളെ സഹിക്കുന്നവന്‍
566.ഗതിസത്തമഃ - ഗതിയും സര്‍വ്വശ്രേഷ്ഠനുമായിട്ടുള്ളവന്‍
567.സുധന്വാ - ശോഭനവും ഇന്ദ്രിയാദിമയവുമായ ശാര്‍ങ്ഗമെന്ന ധനുസ്സ് ഉള്ളവന്‍
568.ഖണ്ഡപരശുഃ - ശത്രുക്കളെ ഖണ്ഡനം ചെയ്യുന്ന പരശു ആയുധമായിട്ടുള്ള പരശുരാമസ്വരൂപന്‍
569.ദാരുണഃ - ദുര്‍മാര്‍ഗ്ഗികള്‍ക്ക് കഠോരനായിരിക്കുന്നവന്‍
570.ദ്രവിണപ്രദഃ - ഭക്തന്മാര്‍ക്ക് വാഞ്ഛിതമായ ധനം പ്രധാനം ചെയ്യുന്നവന്‍
571.ദിവഃസ്പൃക് - ദ്രോവിനെ (സ്വര്‍ഗ്ഗത്തെ) സ്പര്‍ശിക്കുന്നവന്‍
572.സര്‍വ്വദൃഗ് വ്യാസഃ - സമ്പൂര്‍ണ്ണ ജ്ഞാനത്തിന്‍റെ വ്യാസം (വിസ്താരം) ചെയ്യുന്നവന്‍, എല്ലാവരുടേയും ദൃഷ്ടിയും വേദവ്യാസസ്വരൂപിയുമായവന്‍ (വേദങ്ങളെ ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലാക്കിയും പിന്നീട് ശാഖാഭേദം കൊണ്ട് അവയെ ക്രമത്തില്‍ ഇരുപത്തിനാല്, നൂറ്റിയൊന്ന്, ആയിരം, ഒമ്പത് എന്നിങ്ങനെയും വിഭജിച്ചത് വേദവ്യാസന്‍)
573.വാചസ്പതിരയോനിജഃ - വിദ്യയുടെ പതിയും അമ്മയില്‍ നിന്ന് ജന്മം സ്വീകരിക്കാത്തവനും ആയവന്‍
574.ത്രിസാമാ - ദേവവ്രതം എന്നുപേരുള്ള മൂന്നുനാമങ്ങള്‍ വഴിയായി സാമഗാനം ചെയ്യുന്നവരാല്‍ സ്തുതിക്കപ്പെടുന്നവന്‍
575.സാമഗഃ - സാമഗാനം ചെയ്യുന്നവന്‍
576.സാമ - സാമവേദസ്വരൂപമായവന്‍
577.നിര്‍വ്വാണം - സകലദുഃഖങ്ങളൊടുങ്ങിയതും പരമാനന്ദസ്വരൂപവുമായവന്‍
578.ഭേഷജം - സംസാരരോഗത്തിന്‍ ഔഷധമായവന്‍
579.ഭിഷക് - സംസാരരൂപമായ രോഗത്തില്‍ നിന്ന് വിമുക്തിക്കുള്ള പരാവിദ്യ ഉപദേശിച്ചവന്‍
580.സന്ന്യാസകൃത് - മോക്ഷത്തിനു വേണ്ടി നാലാമത്തെ ആശ്രമമായ സന്ന്യാസത്തെ ഏര്‍പ്പെടുത്തിയവന്‍
581.ശമഃ - എല്ലാ പ്രാണികളേയും ശമിപ്പിക്കുന്നവന്‍
582.ശാന്തഃ - വിഷയസുഖങ്ങളില്‍ അനാസക്തന്‍
583.നിഷ്ഠാ - പ്രളയകാലത്തില്‍ എല്ലാ പ്രാണികളും ആരില്‍ സ്ഥിതി ചെയ്യുന്നുവോ അവന്‍
584.ശാന്തിഃ - സമ്പൂര്‍ണ്ണമായ അവിദ്യയുടെ നിവൃത്തിയായ ബ്രഹ്മസ്വരൂപന്‍
585.പരായണം - പുനരാവൃത്തിയുടെ ശങ്കയില്ലാത്ത പരമമായ അയനം (സ്ഥാനം). പരമമായ അയനത്തോടുകൂടിയവന്‍
586.ശുഭാംഗഃ - സുന്ദരമായ ശരീരത്തെ ധരിക്കുന്നവന്‍
587.ശാന്തിദഃ - രാഗദ്വേഷാദികളില്‍ നിന്ന് വിമുക്തി നേടുക എന്ന ശാന്തിയെ ദാനം ചെയ്യുന്നവന്‍
588.സ്രഷ്ടാ - എല്ലാ പ്രാണികളുടേയും സൃഷ്ടികര്‍ത്താവ്
589.കുമുദഃ - ഭൂമിയില്‍ മോദിക്കുന്നവന്‍
590.കുവലേശയഃ - കുവലത്തില്‍ (ജലത്തില്‍) ശയിക്കുന്നവന്‍. കുവല (സര്‍പ്പത്തിന്‍റെ ഉദരം) ത്തില്‍ ശയിക്കുന്നവന്‍
591.ഗോഹിതഃ - ഗോക്കളുടെ ഹിതകാരിയായവന്‍
592.ഗോപതിഃ - ഭൂമിയുടെ പതി
593.ഗോപ്താ - ജഗത്തിന്‍റെ രക്ഷകന്‍. മയകൊണ്ടു തന്നത്താന്‍ ആവരണം ചെയ്യപ്പെട്ടവന്‍
594.വൃഷഭാക്ഷഃ - സകലകാമങ്ങളേയും വര്‍ഷിക്കുന്ന അക്ഷികളോടുകൂടിയവന്‍
595.വൃഷപ്രിയഃ - വൃഷം (ധര്‍മ്മം) പ്രിയമായിരിക്കുന്നവന്‍
596.അനിവര്‍ത്തീ - ദേവാസുര യുദ്ധത്തില്‍നിന്ന് പിന്‍മാറാതിരിക്കുന്നവന്‍. ധര്‍മ്മത്തില്‍ നിന്ന് വിമുഖനാവാത്തവന്‍
597.നിവൃത്താത്മാ - വിഷയങ്ങളില്‍ നിന്ന് നിവൃത്തമായ ആത്മാവുള്ളവന്‍
598.സംക്ഷേപ്താ - വിസ്തൃതമായ ജഗത്തിനെ സംക്ഷിപ്തരൂപത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നവന്‍
599.ക്ഷേമകൃത് - തന്നെ പ്രാപിക്കുന്ന വസ്തുവിന്ന് ക്ഷേമം അതായത് രക്ഷ നല്‍കുന്നവന്‍
600.ശിവഃ - തന്‍റെ നാമസ്മരണം കൊണ്ടുതന്നെ എല്ലാവരേയും പരിശുദ്ധരാക്കിച്ചെയ്യുന്നവന്‍
601.ശ്രീവത്സവക്ഷാഃ - ശ്രീവത്സം എന്ന അടയാളമുള്ള വക്ഷസ്സോടുകൂടിയവന്‍
602.ശ്രീവാസാഃ - ഒരിക്കലും മാറാതെ, വക്ഷസ്സില്‍ ശ്രീ വസിക്കുന്നവന്‍
603.ശ്രീപതിഃ - ശ്രീയുടെ പതിയായിരിക്കുന്നവന്‍
604.ശ്രീമതാംവരഃ - ശ്രീമാന്മാരില്‍ വെച്ച് പ്രധാനിയായവന്‍
605.ശ്രീദഃ - ഭക്തന്മാര്‍ക്ക് ശ്രീയെ ദാനം ചെയ്യുന്നവന്‍
606.ശ്രീശഃ - ശ്രീയുടെ ഈശനായവന്‍
607.ശ്രീനിവാസഃ - ശ്രീമാന്മാരില്‍ നിത്യവും നിവസിക്കുന്നവന്‍
608.ശ്രീനിധിഃ - സകല ശ്രീകളും നിധാനം ചെയ്തിരിക്കപ്പെട്ടവന്‍ (നിധാനം എന്നാല്‍ സൂക്ഷിച്ചുവയ്പ്പ് എന്നര്‍ത്ഥം)
609.ശ്രീവിഭാവനഃ - എല്ലാ പ്രാണികള്‍ക്കും അവരുടെ കര്‍മ്മാനുസാരിയായ ഐശ്വര്യത്തെ ദാനം ചെയ്യുന്നവന്‍
610.ശ്രീധരഃ - എല്ലാ പ്രാണികളുടേയും മാതാവായ ശ്രീയെ മാറിടത്തില്‍ ധരിച്ചിരിക്കുന്നവന്‍
611.ശ്രീകരഃ - ഭക്തന്മാരെ ശ്രീയോടുകൂടിയവരാക്കി ചെയ്യുന്നവന്‍
612.ശ്രേയഃ - ഒരിക്കലും നശിക്കാത്ത സുഖത്തെ പ്രാപിക്കലായ ശ്രേയസ്സിന്‍റെ രൂപമായിരിക്കുന്നവന്‍
613.ശ്രീമാന്‍ - ശ്രീകള്‍ ആരില്‍ ഉണ്ടോ അവന്‍
614.ലോകത്രയാശ്രയഃമൂന്നുലോകങ്ങളുടേയും ആശ്രയമായിട്ടുള്ളവന്‍ - 615.സ്വക്ഷഃ
സുന്ദരങ്ങളായ അക്ഷികളോടുകൂടിയവന്‍ - 616.സ്വംഗഃ
സുന്ദരങ്ങളായ അംഗങ്ങളോടുകൂടിയവന്‍ - 617.ശതാനന്ദഃ
ഏകനും പരമാനന്ദസ്വരൂപനുമാണെങ്കിലും (ഉപാദിഭേദംകൊണ്ട്) അനേകം പ്രകാരത്തിലായിരിക്കുന്നവന്‍ - 618.നന്ദിഃ
പരമാനന്ദസ്വരൂപന്‍ - 619.ജ്യോതിര്‍ഗണേശ്വരഃ
ജ്യോതിര്‍ഗണങ്ങളുടെ (നക്ഷത്രപങ്തിയുടെ) ഈശ്വരന്‍ - 620.വിജിതാത്മാ
ആത്മാവിനെ ജയിച്ചിട്ടുള്ളവന്‍ - 621.അവിധേയാത്മാ
ആരാലും വിധേയം ചെയ്യപ്പെടുവാന്‍ കഴിയാത്ത സ്വരൂപത്തോടുകൂടിയവന്‍ - 622.സത്കീര്‍ത്തിഃ
സത്യമായ കീര്‍ത്തിയോടുകൂടിയവന്‍ - 623.ഛിന്നസംശയഃഎല്ലാ വസ്തുക്കളേയും സാക്ഷാത്കരിക്കുന്നതിനാല്‍ സംശയലേശമില്ലാത്തവന്‍
624.ഉദീര്‍ണ്ണഃ - എല്ലാ പ്രാണികളിലും വെച്ച് ഉല്‍കൃഷ്ടനായവന്‍
625.സര്‍വ്വതശ്ചക്ഷുഃ - തന്‍റെ ചൈതന്യസ്വരൂപം കൊണ്ട് എല്ലാ ഭാഗത്തുമുള്ള എല്ലാ വസ്തുക്കളേയും കാണുന്നവന്‍
626.അനീശഃ - ഈശനായി ഒരുവനുമില്ലാത്തവന്‍
627.ശാശ്വതസ്ഥിരഃ - നിത്യനാണെങ്കിലും ഒരിക്കലും വികാരത്തെ പ്രാപിക്കാത്തവന്‍
628.ഭൂശയഃ - ലങ്കയിലേക്കുള്ള മാര്‍ഗ്ഗാന്വേഷണവേളയില്‍ ഭൂമിയില്‍ ശയിച്ചവന്‍
629.ഭൂഷണഃ - അവതാരങ്ങളെക്കൊണ്ട് ഭൂമിയെ ഭൂഷിപ്പിക്കുന്നവന്‍ (അലങ്കരിപ്പിക്കുന്നവന്‍)
630.ഭൂതിഃ - സകല വിഭൂതികള്‍ക്കും കാരണമായവന്‍
631.വിശോകഃ - പരമാനന്ദസ്വരൂപനാകയാല്‍ ശോകം ഇല്ലാത്തവന്‍
632.ശോകനാശനഃ - സ്മരണകൊണ്ടുമാത്രം തന്നെ ഭക്തന്മാരുടെ ശോകത്തെ നശിപ്പിക്കുന്നവന്‍
633.അര്‍ച്ചിഷ്മാന്‍ - ആരുടെ അര്‍ച്ചിസ്സു (രശ്മി)കളെക്കൊണ്ട് സൂര്യചന്ദ്രന്മാര്‍ അര്‍ച്ചിസ്സുകളാകുന്നുവോ അവന്‍
634.അര്‍ച്ചിതഃ - എല്ലാ ലോകങ്ങളാലും പൂജിക്കപ്പെടുന്നവരായ ബ്രഹ്മാദികളാല്‍ അര്‍ച്ചിക്കപ്പെടുന്നവന്‍
635.കുംഭഃ - കുംഭം പോലെ എല്ലാ വസ്തുക്കളും സ്ഥിതി ചെയ്യുന്നവന്‍
636.വിശുദ്ധാത്മാ - സ്ത്വരജസ്തമോഗുണങ്ങള്‍ക്കും അതീതനായവന്‍
637.വിശോധനഃ - സ്മരണകൊണ്ടുമാത്രം സകല പാപങ്ങളേയും നശിപ്പിക്കുന്നവന്‍
638.അനിരുദ്ധഃ - ശത്രുക്കളാല്‍ ഒരിക്കലും ജയിക്കപ്പെടാത്തവന്‍, അനിരുദ്ധസ്വരൂപമെടുത്തവന്‍
639.അപ്രതിരഥഃ - പ്രതിപക്ഷന്‍ (വിരുദ്ധപക്ഷന്‍) ആയി ആരും ഇല്ലാത്തവന്‍
640.പ്രദ്യുമ്നഃ - പ്രകൃഷ്ടമായ (ശ്രേഷ്ഠമായ) ദ്യുമ്ന (ധന) ത്തോടുകൂടിയവന്‍, പ്രദ്യുമ്നനായി അവതരിച്ചവന്‍
641.അമിതവിക്രമഃ - അപരിമിതമായ വിക്രമത്തോടുകൂടിയവന്‍
642.കാലനേമിനിഹാ - കാലനേമി എന്ന അസുരനെ കൊന്നവന്‍
643.വീരഃ - ശൂരന്‍
644.ശൗരിഃ - ശൂരകുലത്തില്‍ ജനിച്ചവന്‍
645.ശൂരജനേശ്വരഃ - ശൗര്യത്തിന്‍റെ ആധിക്യത്താല്‍ ഇന്ദ്രാദികളെ ശാസിക്കുന്നവന്‍
646.ത്രിലോകാത്മാ - മൂന്നുലോകങ്ങളുടേയും ആത്മാവായിരിക്കുന്നവന്‍
647.ത്രിലോകേശഃ - മൂന്നുലോകങ്ങളുടേയും ഈശന്‍
648.കേശവഃ - സൂര്യന്‍ മുതലായവയുടെ അന്തര്‍ഭാഗത്ത് വ്യാപിച്ചിരിക്കുന്ന കേശ(കിരണ)ങ്ങളോടുകൂടിയവന്‍
649.കേശിഹാ - കേശി എന്ന അസുരനെ കൊന്നവന്‍
650.ഹരിഃ - അവിദ്യാരൂപമായ കാരണത്തോടുകൂടെ സംസാരത്തെ ഹരിക്കുന്നവന്‍
651.കാമദേവഃ - കാമനും ദേവനും ആയിരിക്കുന്നവന്‍. പുരുഷാര്‍ത്ഥ ചതുഷ്ടയത്തെ ഇച്ഛിക്കുന്നവരാല്‍ കാമിക്കപ്പെടുന്നവന്‍
652.കാമപാലഃ - കാമികളുടെ കാമത്തെ പാലിക്കുന്നവന്‍
653.കാമീ - സ്വഭാവേനതന്നെ പൂര്‍ണ്ണകാമന്‍
654.കാന്തഃ - അതിസുന്ദരമായ ശരീരത്തോടുകൂടിയവന്‍. ദ്വിപരാര്‍ദ്ധാവസാനത്തില്‍ ബ്രഹ്മാവിന്‍റെ അന്തത്തെ വരുത്തുന്നവന്‍ (കഃ- ബ്രഹ്മാവ്) (ദ്വിപരാര്‍ദ്ധം- ബ്രഹ്മാവിന്‍റെ നൂറുവര്‍ഷം)
655.കൃതാഗമഃ - സ്മൃതി മുതലായ ആഗമങ്ങളുടെ രചയിതാവ്
656.അനിര്‍ദേശ്യവപുഃ - ഗുണാദികള്‍ക്ക് അതീതമാകയാല്‍ ഇന്നവിധത്തിലാണെന്ന് നിര്‍ദ്ദേശിക്കുവാന്‍ കഴിയപ്പെടാത്ത വപുസ്സുള്ളവന്‍
657.വിഷ്ണുഃ - ഭൂമിയിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്ന അത്യധികമായ കാന്തിയോടുകൂടിയവന്‍
658.വീരഃ - ഗതി മുതലായവയോടുകൂടിയവന്‍
659.അനന്തഃ - വ്യാപിയും, നിത്യനും, സര്‍വ്വാത്മാവും ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നനുമായവന്‍
660.ധനഞ്ജയഃ - ദിഗ്വിജയാവസാനത്തില്‍ വളരെ ധനത്തെ ജയിച്ച അര്‍ജ്ജുനന്‍ വിഭൂതിയായിട്ടുള്ളവന്‍
661.ബ്രഹ്മണ്യഃ - തപസ്സ്, വേദങ്ങള്‍, ബ്രാഹ്മണര്‍, ജ്ഞാനം എന്നിങ്ങനെ ബ്രഹ്മശബ്ദം കൊണ്ട് വ്യവദേശിക്കപ്പെടുന്നവര്‍ക്ക് ഹിതകാരിയായവന്‍
662.ബ്രഹ്മകൃത് - ബ്രഹ്മം അതായത് തപസ്സ് മുതലായവയെ ചെയ്യുന്നവന്‍
663.ബ്രഹ്മാ - ബ്രഹ്മാവിന്‍റെ രൂപത്തില്‍ സൃഷ്ടികര്‍ത്താവായിരിക്കുന്
നവന്‍ - 664.ബ്രഹ്മ
വലുതായതുകൊണ്ടും വര്‍ദ്ധിക്കുന്നതുകൊണ്ടും സത്യാദിലക്ഷണങ്ങളോടുകൂടിയ ബ്രഹ്മസ്വരൂപത്തിലുള്ളവന്‍ - 665.ബ്രഹ്മവിവര്‍ദ്ധനഃ
തപസ്സ് മുതലായവയെ വര്‍ദ്ധിപ്പിക്കുന്നവന്‍ - 666.ബ്രഹ്മവിത്
വേദത്തേയും വേദാര്‍ത്ഥത്തേയും യഥാര്‍ത്ഥമായി അറിയുന്നവന്‍ - 667.ബ്രാഹ്മണഃ
ബ്രാഹ്മണരൂപത്തില്‍ വേദവിധികളെ ഉപദേശിക്കുന്നവന്‍ - 668.ബ്രഹ്മീ
ബ്രഹ്മശബ്ദംകൊണ്ട് വ്യപദേശിക്കപ്പെടുന്ന തപസ്സ്, വേദങ്ങള്‍ ബ്രാഹ്മണര്‍, ജ്ഞാനം എന്നിവയ്ക്ക് ഇരിപ്പിടമായിരിക്കുന്നവന്‍ - 669.ബ്രഹ്മജ്ഞഃ
തന്‍റെ ആത്മഭൂതങ്ങളായ വേദങ്ങളെ അറിയുന്നവന്‍ - 670.ബ്രാഹ്മണപ്രിയഃ
ബ്രാഹ്മണര്‍ക്ക് പ്രിയപ്പെട്ടവന്‍. ബ്രാഹ്മണര്‍ പ്രിയപ്പെട്ടവരായവന്‍ - 671.മഹാക്രമഃ
മഹത്തുക്കളായ പാദവിന്യാസങ്ങളുള്ളവന്‍ - 672.മഹാകര്‍മ്മാ
ലോകസൃഷ്ട്യാദി മഹത്കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ - 673.മഹാതേജാഃ
സൂര്യന്‍ മുതലായവര്‍ യാതൊരാളുടെ തേജസ്സുകൊണ്ട് തേജസ്വികളായിരിക്കുന്നുവോ, അവന്‍ - 674.മഹോരഗഃ
മഹാനായ ഉരഗത്തിന്‍റെ (വാസുകിയുടെ) സ്വരൂപമുള്ളവന്‍ - 675.മഹാക്രതുഃ
മഹത്തായ യാഗത്തിന്‍റെ മൂര്‍ത്തി (സ്വരൂപം) ഉള്ളവന്‍ - 676.മഹായജ്വാ
മഹാനും ലോകസംഗ്രഹത്തിനായി യാഗാനുഷ്ഠാനം ചെയ്യുന്നവനും ആയവന്‍ - 677.മഹായജ്ഞഃ
മഹാനായ യജ്ഞസ്വരൂപന്‍ - 678.മഹാഹവിഃ
ബ്രഹ്മാത്മാവില്‍ സകല ജഗത്തിനേയും തദാത്മനാ ഹവനം ചെയ്യുന്നതിനാല്‍ മഹാഹവിസ്സായിട്ടുള്ളവന്‍ - 679.സ്തവ്യഃഎല്ലാവരാലും സ്തുതിക്കപ്പെടുകയും ആരുടേയും സ്തോതാവ് അല്ലാതിരിക്കുകയും ചെയ്യുന്നവന്‍
680.സ്തവപ്രിയഃ - സ്തുതിപ്രിയമായിരിക്കുന്നവന്‍
681.സ്തോത്രം - യാതൊന്നിനാല്‍ സ്തുതിക്കപ്പെടുന്നുവോ അതിന്‍റെ രൂപമായവന്‍
682.സ്തുതിഃ - സ്തുതിക്കുക എന്ന ക്രിയയുടെ നാമരൂപമായവന്‍
683.സ്തോതാ - സര്‍വ്വരൂപനായിരിക്കുകയാല്‍ സ്തുതി ചെയ്യുന്നവനും ഭഗവാന്‍ തന്നെ.
684.രണപ്രിയഃ - രണം പ്രിയമായിരിക്കുന്നവന്‍
685.പൂര്‍ണ്ണഃ - സകല കാമങ്ങളാലും സകല ശക്തികളാലും സമ്പന്നന്‍
686.പൂരയിതാ - എല്ലാവരേയും സമ്പത്തുകള്‍ കൊണ്ട് പൂര്‍ണ്ണന്മാരാക്കുന്നവന്‍
687.പുണ്യഃ - ശ്രവണമാത്രംകൊണ്ട് സകല പാപങ്ങളേയും ക്ഷയിപ്പിക്കുന്നവന്‍
688.പുണ്യകീര്‍ത്തിഃ - പുണ്യരൂപമായ കീര്‍ത്തിയോടുകൂടിയവന്‍
689.അനാമയഃ - യാതൊരുവിധമായ വ്യാധികളാലും പീഡിപ്പിക്കപ്പെടാത്തവന്‍
690.മനോജവഃ - മനസ്സിന്‍റെ വേഗം പോലെയുള്ള വേഗത്തോടു കൂടിയവന്‍
691.തീര്‍ത്ഥകരഃ - പതിന്നാലു വിദ്യകളുടേയും വേദബാഹ്യങ്ങളായ വിദ്യകളുടേയും സിദ്ധാന്തങ്ങളുടെ കര്‍ത്താവും വക്താവും ആയവന്‍ (തീര്‍ത്ഥം-വിദ്യ)
692.വസുരേതഃ - വസു (സ്വര്‍ണ്ണം) രേതസ്സായിരിക്കുന്നവന്‍
693.വസുപ്രദഃ - ധനം സന്തോഷത്തോടെ പ്രധാനം ചെയ്യുന്നവന്‍
694.വസുപ്രദഃ (വസുപ്രദോ) - ഭക്തന്മാര്‍ക്ക് സര്‍വ്വോത്കൃഷ്ടമായ മോക്ഷമാകുന്ന ഫലത്തെ പ്രധാനം ചെയ്യുന്നവന്‍
695.വാസുദേവഃ - വസുദേവന്‍റെ പുത്രന്‍
696.വസുഃ - സര്‍വ്വഭൂതങ്ങളും ഏവനില്‍ സ്ഥിതിചെയ്യുന്നുവോ , ഏവന്‍ സര്‍വ്വഭൂതങ്ങളിലും സ്ഥിതിചെയ്യുന്നുവോ അവന്‍
697.വസുമനാഃ - എല്ലാ പദാര്‍ത്ഥങ്ങളിലും സാമാന്യ ഭാവത്തോടെ വസിക്കുന്ന മനസ്സുള്ളവന്‍
698.ഹവിഃ - ഹവിസ്സിന്‍റെ സ്വരൂപത്തിലുള്ളവന്‍
699.സദ്ഗതിഃ - സത്തായിരിക്കുന്ന ഗതിയുള്ളവന്‍. അതായത് സമുത്കൃഷ്ടമായിരിക്കുന്ന ബുദ്ധിയുള്ളവന്‍
700.സത്കൃതിഃ - സത്തായിരിക്കുന്ന കൃതി അതായത് ജഗദ്രക്ഷണ സ്വരൂപമായ കൃതിയോടുകൂടിയവന്‍
701.സത്താ - സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളോടുകൂടാത്തവന്‍
702.സദ്ഭൂതിഃ - സത്സ്വരൂപനും ചിദാത്മകനുമായ അബാധിതനും പലപ്രകാരത്തില്‍ ഭാസിക്കുന്നവനുമായ പരമാത്മസ്വരൂപി
703.സത്പരായണഃ - തത്ത്വദര്‍ശികളായ സജ്ജനങ്ങള്‍ക്ക് ഉല്‍കൃഷ്ടമായ അയന(സ്ഥാന)മായവന്‍
704.ശൂരസേനഃ - ശൗര്യശാലികളായ സൈനികന്മാര്‍ ഉള്ള സേനയോടുകൂടിയവന്‍
705.യദുശ്രേഷ്ഠഃ - യദുവംശജന്മാരില്‍ പ്രധാനിയായവന്‍
706.സന്നിവാസഃ - സത്തുക്കളായ വിദ്വാന്മാര്‍ക്ക് ആശ്രയമായവന്‍
707.സുയാമുനഃ - ശോഭനന്മാരും യമുനാസംബന്ധികളുമായവരാല്‍ പരിവേഷ്ടനം ചെയ്യപ്പെട്ടവന്‍
708.ഭൂതവാസഃ - സര്‍വ്വഭൂതങ്ങള്‍ക്കും നിവാസസ്ഥാനമായവന്‍
709.വാസുദേവഃ - മായകൊണ്ട് ജഗത്തിനെ മൂടുന്നവനും ദേവനുമായവന്‍
710.സര്‍വ്വാസുനിലയഃ - എല്ലാ അസുക്കള്‍ക്കും (പ്രാണങ്ങള്‍ക്കും) ആശ്രയമായ നിലയമായിട്ടുള്ളവന്‍
711.അനലഃ - ശക്തിസമ്പത്തുകളുടെ അലമ്പാവമില്ലാത്തവന്‍
712.ദര്‍പ്പഹാ - അധര്‍മ്മികളുടെ ദര്‍പ്പത്തെ (അഹങ്കാരത്തെ നശിപ്പിക്കുന്നവന്‍
713.ദര്‍പ്പദഃ - ധര്‍മ്മമാര്‍ഗ്ഗസ്ഥിതന്മാര്‍ക്ക് ദര്‍പ്പത്തെ (ഗൗരവത്തെ) പ്രധാനം ചെയ്യുന്നവന്‍
714.ദൃപ്തഃ - ആത്മസ്വരൂപമായ അമൃതരസത്തെ ആസ്വദിക്കുക നിമിത്തം സന്തുഷ്ടനായവന്‍
715.ദുര്‍ധരഃ - ഒരു ഉപാദിയോടുകൂടാത്തവനാകയാല്‍ പ്രണിധാനം മുതലായവയില്‍ ധാരണചെയ്യപ്പെടാന്‍ സാദ്ധ്യമല്ലാത്തവന്‍
716.അപരാജിതഃ - രാഗം മുതലായ ആഭ്യന്തരശത്രുക്കളാലും അസുരാദികളായ ബാഹ്യശത്രുക്കളാലും പരാജിതനല്ലാത്തവന്‍
717.വിശ്വമൂര്‍ത്തിഃ - സര്‍വ്വാത്മകനാകയാല്‍ വിശ്വമാകുന്ന ശരീരത്തോടുകൂടിയവന്‍
718.മഹാമൂര്‍ത്തിഃ - അനന്തനാകുന്ന ശയ്യയില്‍ ശയിക്കുന്ന വലിയ മൂര്‍ത്തിയോടുകൂടിയവന്‍
719.ദീപ്തമൂര്‍ത്തിഃ - ജ്ഞാനമാകയാൽ ദീപ്തമായ ശരീരത്തോടുകൂടിയവന്‍. ദീപ്തിയുള്ള (ഹിരണ്യഗര്‍ഭ) രൂപം ധരിച്ചവന്‍
720.അമൂര്‍ത്തിമാന്‍ - കര്‍മ്മനിബദ്ധമായ മൂര്‍ത്തി ഇല്ലാത്തവന്‍
721.അനേകമൂര്‍ത്തി - അവതാരരൂപത്തില്‍ അനേകം മൂര്‍ത്തികള്‍ ധരിച്ചവന്‍
722.അവ്യക്തഃ - അനേകമൂര്‍ത്തികളുണ്ടെങ്കിലും ഇന്നപ്രകാരത്തിലാണെന്ന് വ്യക്തതയില്ലാത്തവന്‍
723.ശതമൂര്‍ത്തിഃ - വികല്പജന്യങ്ങളായ അനേകം മൂര്‍ത്തികളുള്ളവന്‍
724.ശതാനനഃ - അനേകം മുഖങ്ങളുള്ളവന്‍
725.ഏകഃ - സജാതീയവും വിജാതീയവും സ്വഗതവുമായ ഭേദങ്ങളില്ലാത്തവന്‍
726.നൈകഃ - മായകൊണ്ടു ഒന്നിലധികം രൂപങ്ങളുള്ളവന്‍
727.സവഃ - സോമം ഉല്പാദിപ്പിക്കപ്പെടുന്ന സവം എന്ന യജ്ഞത്തിന്‍റെ സ്വരൂപമായിട്ടുള്ളവന്‍
728.കഃ - സുഖരൂപനായി സ്തുതിക്കപ്പെടുന്നവന്‍
729.കിം - സര്‍വ്വപുരുഷാര്‍ത്ഥ രൂപനാകയാല്‍ ബ്രഹ്മം തന്നെയായി, കിം ശബ്ദം കൊണ്ട് വിചാരിക്കപ്പെടുവാന്‍ അര്‍ഹന്‍
730.യത് - സ്വതഃസിദ്ധമായ വസ്തുവിനെപറ്റി പറയുന്ന യച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍
731.തത് - ബ്രഹ്മത്തിനെ നിര്‍ദ്ദേശിക്കപ്പെടുന്ന തച്ഛശബ്ദം കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുന്നവന്‍
732.പദമനുത്തമം - മോക്ഷേച്ഛുക്കളാല്‍ പ്രാപിക്കപ്പെടുന്നതാകയാല്‍ ബ്രഹ്മം പദമാകുന്നു. അതിനേക്കാള്‍ ഉത്കൃഷ്ടമായ യാതൊന്നും ഇല്ലാത്തതിനാല്‍ അത് അനുത്തമവുമാണ്. ബ്രഹ്മവും അനുത്തമവുമായവന്‍
733.ലോകബന്ധുഃ - സകല ലോകങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്ന പരമാര്‍ത്ഥസ്വരൂപന്‍. ലോകങ്ങളുടെ ജനകനായതിനാല്‍ ലോകങ്ങളുടെ പരമബന്ധുവായവന്‍
734.ലോകനാഥഃ - ലോകങ്ങളുടെ നിയമനം, ആശ്വാസനം (ആശ്വസിപ്പിക്കല്‍), ശാസനം എന്നിവയെ ചെയ്യുന്നവന്‍
735.മാധവഃ - മധുവംശത്തില്‍ ജനിച്ചവന്‍
736.ഭക്തവത്സലഃ - ഭക്തന്മാരില്‍ വാത്സല്യമുള്ളവന്‍
737.സുവര്‍ണ്ണവര്‍ണ്ണഃ - സ്വര്‍ണ്ണത്തിന്‍റെ വര്‍ണ്ണംപോലെയിരിക്കുന്ന വര്‍ണ്ണത്തോടുകൂടിയവന്‍
738.ഹേമാംഗഃ - ശരീരം ഹേമം (സ്വര്‍ണ്ണം) പോലെയിരിക്കുന്നവന്‍
739.വരാങ്ഗഃ - വരങ്ങളായ അംഗങ്ങള്‍ ഉള്ളവന്‍
740.ചന്ദനാംഗദീ - ചന്ദനങ്ങളായ (ആഹ്ലാദകങ്ങളായ) അംഗദങ്ങള്‍ (തോള്‍വളകള്‍) കൊണ്ട് അലങ്കൃതനായവന്‍
741.വീരഹാ - ധര്‍മ്മസംരക്ഷണത്തിനുവേണ്ടി വീരന്മാരെ ഹനിച്ചവന്‍
742.വിഷമഃ - തന്നോടുസമനായി ആരും ഇല്ലാത്തവന്‍
743.ശൂന്യഃ - ഒരുവിധത്തിലുള്ള വിശേഷവും ഇല്ലാത്തവന്‍
744.ഘൃതാശീഃ - വിഗളിതങ്ങളായ (ഒഴുകിയ) ആശിസ്സുകളോടു കൂടിയവന്‍
745.അചലഃ - സ്വരൂപത്തില്‍ നിന്നും സാമര്‍ത്ഥ്യത്തില്‍ നിന്നും ജ്ഞാനാദിഗുണങ്ങളില്‍ നിന്നും ചലിക്കാത്തവന്‍
746.ചലഃ - വായുവിന്‍റെ രൂപത്തില്‍ ചലിക്കുന്നവന്‍
747.അമാനീ - ശുദ്ധജ്ഞാനസ്വരൂപനാകയാല്‍ അനാത്മവസ്തുക്കളില്‍ ആത്മാഭിമാനമില്ലാത്തവന്‍
748.മാനദഃ - എല്ലാവര്‍ക്കും അനാത്മാക്കളില്‍ ആത്മാഭിമാനം നല്കുന്നവന്‍. ഭക്തന്മാര്‍ക്ക് സല്‍ക്കാരവും മാനവും കൊടുക്കുന്നവന്‍
749.മാന്യഃ - എല്ലാവരുടേയും ഈശ്വരനാകയാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ടവനും പൂജിക്കപ്പെടേണ്ടവനും ആയവന്‍
750.ലോകസ്വാമി - പതിനാലുലോകങ്ങളുടേയും ഈശ്വരന്‍
751.ത്രിലോകധൃക്ക് - മൂന്നുലോകങ്ങളേയും ധരിക്കുന്നവന്‍
752.സുമേധാഃ - ശോഭനമായ മേധയോടുകൂടിയവന്‍
753.മേധജഃ - മേധത്തില്‍ (യാഗത്തില്‍) നിന്ന് ഉല്പന്നനായവന്‍
754.ധന്യഃ - കൃതാര്‍ത്ഥനായവന്‍
755.സത്യമേധാഃ - മേധ സത്യം (സഫലം) ആയവന്‍
756.ധരാധരഃ - ആദിശേഷന്‍ മുതലായ അംശങ്ങളെക്കൊണ്ട് ഭൂമിയെ ധരിക്കുന്നവന്‍
757.തേജോവൃഷഃ - ആദിത്യന്‍റെ രൂപത്തില്‍ എല്ലാകാലത്തും തേജസ്സ് (ജലം) വര്‍ഷിക്കുന്നവന്‍
758.ദ്യുതിധരഃ - ദേഹകാന്തിയെ ധരിക്കുന്നവന്‍
759.സര്‍വ്വശസ്ത്രഭൃതാംവരഃ - എല്ലാ ആയുധധാരികളിലും വെച്ച് ശ്രേഷ്ഠന്‍
760.പ്രഗ്രഹഃ - ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന പത്രപുഷ്പാദികളെ പ്രഹര്‍ഷേണ ഗ്രഹിക്കുന്നവന്‍
761.നിഗ്രഹഃ - തന്‍റെ അധീനമാക്കി എല്ലാത്തിനേയും നിഗ്രഹിക്കുന്നവന്‍
762.വ്യഗ്രഃ - വിഗതമായ അഗ്രത്തോടുകൂടിയവന്‍. അതായത് അന്തമില്ലാത്തവന്‍. ഭക്തന്മാര്‍ക്ക് അഭീഷ്ടത്തെ ദാനം ചെയ്യുന്നതില്‍ വ്യഗ്രത കാട്ടുന്നവന്‍
763.നൈകശൃംഗഃ - ഒന്നിലധികം (നാല്) ശൃംഗങ്ങളോടുകൂടിയവന്‍ (നാല് കൊമ്പുള്ള വൃഷഭരൂപന്‍)
764.ഗദാഗ്രജഃ - ഗദന്‍ എന്നവന്‍റെ ജേഷ്ഠന്‍. നിഗദം (മന്ത്രം) കൊണ്ട് ആദ്യം പ്രകടമാകുന്നവന്‍. ദേവകിയുടെ സഹോദരിയായ ദേവരക്ഷിതയില്‍ വസുദേവര്‍ക്കുണ്ടായ പുത്രനായിരുന്നു ഗദന്‍
765.ചതുര്‍മൂര്‍ത്തിഃ - വിരാട്, സൂത്രാത്മാവ്, അവ്യാകൃതം, തുരീയം എന്നീ നാല് മൂര്‍ത്തികളുള്ളവന്‍. ശ്വേതം, രക്തം, പീതം, കൃഷ്ണം എന്നിങ്ങനെ നാല് സഗുണ മൂര്‍ത്തികളുള്ളവന്‍
766.ചതുര്‍ഭാഹുഃ - നാല് ബാഹൂക്കള്‍ ഉള്ളവന്‍
767.ചതുര്‍വ്യൂഹഃ - ശരീരപുരുഷന്‍, ഛന്ദഃപുരുഷന്‍, വേദപുരുഷന്‍, മഹാപുരുഷന്‍ എന്നിങ്ങനെയുള്ള നാല് വ്യൂഹങ്ങളോടുകൂടിയവന്‍
768.ചതുര്‍ഗതിഃ - നാല് ആശ്രമങ്ങള്‍ക്കും നാല് വര്‍ണ്ണങ്ങള്‍ക്കും ഗതിയായിരിക്കുന്നവന്‍
769.ചതുരാത്മാ - ചതുരം (സമര്‍ത്ഥം) ആകുന്ന മനസ്സോടുകൂടിയവന്‍
770.ചതുര്‍ഭാവഃ - ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ പ്രകടമായവന്‍
771.ചതുര്‍വേദവിത് - നാലുവേദങ്ങളുടെ അര്‍ത്ഥവും വേണ്ടതുപോലെ അറിയുന്നവന്‍
772.ഏകപാത് - സകല ഭുതങ്ങളും കൂടി ഒരു പാദമായിട്ടുള്ളവന്‍
773.സമാവര്‍ത്തഃ - സംസാര ചക്രത്തെ നല്ലതുപോലെ ചുറ്റിക്കുന്നവന്‍
774.അനിവൃത്താത്മാ - എല്ലായിടത്തും വര്‍ത്തിക്കുന്നതിനാല്‍ ഒരിക്കലും നിവൃത്തമാകാത്ത ആത്മാവോടുകൂടിയവന്‍
775.ദുര്‍ജയഃ - ജയിക്കപ്പെടുവാന്‍ കഴിയാത്തവന്‍
776.ദുരതിക്രമഃ - ആരാലും അതിക്രമിക്കപ്പെടാത്തവന്‍
777.ദുര്‍ലഭഃ - ദുര്‍ലഭമായ ഭക്തികൊണ്ട് ലഭിക്കപ്പെടുന്നവന്‍
778.ദുര്‍ഗ്ഗമഃ - വളരെ ക്ലേശിച്ചാല്‍ മാത്രം അറിയപ്പെടുന്നവന്‍
779.ദുര്‍ഗ്ഗഃ - ദുഃഖപൂര്‍വ്വം പ്രാപിക്കപ്പെടുന്നവന്‍
780.ദുരാവാസഃ - സാമാധിയില്‍ യോഗികളാല്‍വളരെ ക്ലേശത്തോടെ മനസ്സില്‍ വസിക്കപ്പെടുന്നവന്‍
781.ദുരാരിഹാ - ദുഷ്ടമാര്‍ഗ്ഗചാരികളായ അരികളെ ഹനിക്കുന്നവന്‍
782.ശുഭാംഗഃ - ശോഭനങ്ങളായ അംഗങ്ങളെക്കൊണ്ടു ധ്യാനിക്കപ്പെടേണ്ടവന്‍
783.ലോകസാരംഗഃ - ലോകങ്ങളുടെ സാരത്തെ സാരാംശം (വണ്ട്) പോലെ ഗ്രഹിക്കുന്നവന്‍. ലോകസാരമാകുന്ന പ്രണവംകൊണ്ട് അറിയപ്പെടേണ്ടവന്‍
784.സുതന്തുഃ - ശോഭനമായ തന്തു (ലോകം) ആരുടേതാണോ അവന്‍
785.തന്തുവര്‍ദ്ധനഃ - ലോകത്തെ പോഷിപ്പിക്കുന്നവന്‍
786.ഇന്ദ്രകര്‍മ്മാ - ഇന്ദ്രന്‍റെ കര്‍മ്മംപോലെയുള്ള (ഐശ്വര്യമുള്ള) കര്‍മ്മത്തോടുകൂടിയവന്‍
787.മഹാകര്‍മ്മാ - മഹത്തുക്കളായ ആകാശാദി ഭൂതങ്ങളാകുന്ന കര്‍മ്മങ്ങളോടുകൂടിയവന്‍
788.കൃതകര്‍മ്മാ - ഒന്നും ശേഷിക്കാത്ത വിധത്തില്‍ എല്ലാ കര്‍മ്മങ്ങളും ചെയ്തവന്‍
789.കൃതാഗമഃ - വേദരൂപമായ ആഗമത്തെ ഉണ്ടാക്കിയവന്‍
790.ഉദ്ഭവഃ - സ്വേച്ഛപോലെ ഉല്‍കൃഷ്ടമായ ഭവം (ജന്മം) ധരിക്കുന്നവന്‍. ഉദ്ഗതമായ (അപഗതമായ) ജന്മത്തോടുകൂടിയവന്‍
791.സുന്ദരഃ - ലോകാതിശയിയായ സൗഭാഗ്യമുള്ളവന്‍
792.സുന്ദഃ - സുഷ്ഠുവായരീതിയില്‍ ഉന്ദനം ചെയ്യുന്നവന്‍ (നല്ലപോലെ ആര്‍ദ്രഭാവം ചെയ്യുന്നവന്‍) (കൃപാലു)
793.രത്നനാഭഃ - രത്നം പോലെ ശോഭിക്കുന്ന നാഭിയുള്ളവന്‍
794.സുലോചനഃ - ശോഭനമായ കണ്ണുകളുള്ളവന്‍
795.അര്‍ക്കഃ - ബ്രഹ്മാദിപൂജ്യതമന്മാരാല്‍പോലും അര്‍ച്ചിക്കപ്പെടുന്നവന്‍
796.വാജസനഃ - യാചകര്‍ക്ക് വാജ(അന്ന)ത്തെ ദാനം ചെയ്യുന്നവന്‍
797.ശൃങ്ഗീ - പ്രളയജലത്തില്‍ കൊമ്പുള്ള മത്സ്യത്തിന്‍റെ രൂപത്തെ ധരിച്ചവന്‍
798.ജയന്തഃ - ശത്രുക്കളെ അതിശയമായി ജയിക്കുന്നവന്‍
799.സര്‍വ്വവിജ്ജയീ - എല്ലാ വിഷയങ്ങളുടേയും ജ്ഞാനമുള്ളവനും, എല്ലാറ്റിനേയും ജയിക്കുന്ന സ്വഭാവമുള്ളവനും ആയവന്‍
800.സുവര്‍ണ്ണബിന്ദു - സ്വര്‍ണ്ണതുല്യങ്ങളായ ബിന്ദുക്കള്‍ (അവയവങ്ങള്‍) ഉള്ളവന്‍
801.അക്ഷോഭ്യഃ - രാഗദ്വേഷാദിയാലും ശബ്ദവിഷയങ്ങളാലും അസുരന്മാരാലും ക്ഷോഭിക്കപ്പെടാത്തവന്‍
802.സര്‍വ്വവാഗീശ്വരേശ്വരഃ - എല്ലാ വാഗീശ്വരന്മാര്‍ക്കും ഈശ്വരനായവന്‍
803.മഹാഹ്രദഃ - യോഗികള്‍ ഇറങ്ങിച്ചെന്ന് പരമാനന്ദത്തില്‍ മുങ്ങുന്ന മഹാഹ്രദത്തിനെ പോലെയുള്ളവന്‍
804.മഹാഗര്‍ത്തഃ - ഗര്‍ത്തം (പടുകുഴി) പോലെ ദുസ്തരമായ മായയോടുകൂടിയവന്‍
805.മഹാഭൂതഃ - മൂന്നുകാലങ്ങളാലും വിഭജിക്കപ്പെടാന്‍ കഴിയാത്തവന്‍
806.മഹാനിധിഃ - എല്ലാ ഭൂതങ്ങളേയും തന്നില്‍ നിധാനം ചെയ്തിട്ടുള്ളവന്‍
807.കുമുദഃ - ഭൂമിയെ, ഭാരത്തെ ഇല്ലാതാക്കി മോദിപ്പിക്കുന്നവന്‍ (കു എന്നാല്‍ ഭൂമി എന്നര്‍ത്ഥം)
808.കുന്ദരഃ - കുന്ദപുഷ്പ (മുല്ല) തുല്യങ്ങളും ശുദ്ധങ്ങളുമായ ഫലങ്ങളെ ദാനം ചെയ്യുന്നവന്‍ അഥവാ ഗ്രഹിക്കുന്നവന്‍
809.കുന്ദഃ - കുന്ദം (മുല്ലപ്പൂ) പോലെ സുന്ദരങ്ങളായ അവയവങ്ങളുള്ളവന്‍. സ്വച്ഛതകൊണ്ട് സ്ഫടികം പോലെ നിര്‍മ്മലനായവന്‍. കു(ഭൂമി)വിനെ കശ്യപന് ദാനം ചെയ്തവന്‍
810.പര്‍ജ്ജന്യഃ - മേഘത്തെപ്പോലെ താപത്രയങ്ങളെ ശമിപ്പിക്കുന്നവന്‍. സകല കാമങ്ങളേയും വര്‍ഷിക്കുന്നവന്‍
811.പാവനഃ - സ്മരണമാത്രത്താല്‍ പരിശുദ്ധമാക്കി ചെയ്യുന്നവന്‍
812.അനിലഃ - ഇലനം അതായത് പ്രേരണ ചെയ്യല്‍ ഇല്ലാത്തവന്‍. ഇലനം അതായത് ഉറക്കം ഇല്ലാത്തവന്‍ (നിത്യപ്രബുദ്ധന്‍) നിലനല്ലാത്തവന്‍ (ഭക്തന്മാര്‍ക്ക് സുലഭനായവന്‍)
813.അമൃതാശഃ - സ്വാത്മാനന്ദരൂപമായ അമൃതത്തെ അശിക്കുന്നവന്‍. പാലാഴി കടഞ്ഞെടുത്ത അമൃതത്തെ ദേവന്മാരെ പാനം ചെയ്യിച്ചിട്ട് തന്നത്താന്‍ അശിച്ചവന്‍. അമൃത (അനശ്വര)മായ ആശ (ഇച്ഛ)യോടുകൂടിയവന്‍
814.അമൃതവപുഃ - മരണമില്ലാത്ത വപുസ്സോടുകൂടിയവന്‍
815.സര്‍വ്വജ്ഞഃ - എല്ലാം അറിയുന്നവന്‍
816.സര്‍വ്വതോമുഖഃ - എല്ലായിടത്തും മുഖമുള്ളവന്‍
817.സുലഭഃ - ഭക്തികൊണ്ട് മാത്രം സമര്‍പ്പിക്കപ്പെടുന്ന പത്രപുഷ്പഫലാദിയാല്‍ സുഖമായി ലഭിക്കപ്പെടുന്നവന്‍
818.സുവ്രതഃ - ശോഭനമായതിനെ വ്രതിക്കുന്നവന്‍ (നല്ലതിനെ ഭോജനം കഴിക്കുന്നതിനാല്‍) ഭോജന (ഭോഗ) ത്തില്‍ നിന്നും പിന്‍തിരിയുന്നവന്‍
819.സിദ്ധഃ - അന്യാധീനമല്ലാത്ത ഇച്ഛാപൂര്‍ത്തിയുള്ളവന്‍
820.ശത്രുജിത് - ശത്രുക്കളെ ജയിക്കുന്നവന്‍
821.ശത്രുതാപനഃ - ദേവശത്രുക്കളെ തപിപ്പിക്കുന്നവന്‍
822.നൃഗ്രോധഃ - കീഴോട്ട് മുളയ്ക്കുകയും എല്ലാറ്റിന്‍റേയും മുകളില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവന്‍. എല്ലാ ഭൂതങ്ങളേയും നിരസിച്ചു തന്‍റെ മായയെ വരിക്കുകയോ അതിനെ നിരോധിക്കുകയോ ചെയ്യുന്നവന്‍.
823.ഉദുംബരഃ - കാരണരൂപത്തില്‍ അംബരത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നവന്‍, ഭക്ഷ്യരൂപത്തില്‍ വിശ്വത്തെ പോഷിപ്പിക്കുന്നവന്‍
824.അശ്വത്ഥഃ - നാളത്തേക്കുപോലും (മാത്രം) സ്ഥിതി ചെയ്യുന്നതല്ലാത്തവന്‍
825.ചാണുരാന്ധ്രനിഷൂദനഃ - ചാണുരന്‍ എന്ന വീരനെ കൊലചെയ്തവന്‍
826.സഹസ്രാര്‍ച്ചിഃ - അനേകം അര്‍ച്ചിസ്സുകള്‍ (രശ്മികള്‍) ഉള്ളവന്‍
827.സപ്തജിഹ്വഃ - ഏഴു ജിഹ്വകളുള്ള അഗ്നിയുടെ സ്വരൂപമുള്ളവന്‍ (കാളി, കരാളി, മനോജവ, സുലോഹിത, സുധുമ്രവര്‍ണ്ണ, സ്ഫുലിംഗിനി, വിശ്വരുചി)
828.സപ്തൈധാഃ - ഏഴു ഏധസ്സുകള്‍ (ദീപ്തികള്‍) ഉള്ളവന്‍ (അഗ്നിസ്വരൂപമുള്ളവന്‍)
829.സപ്തവാഹനഃ - ഏഴുകുതിരകള്‍ വാഹനമായ സൂര്യസ്വരൂപന്‍, ഏഴുപേരുള്ള ഒരു കുതിര വാഹനമായവന്‍ (കുതിരകള്‍- ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പങ്ക്തി എന്നീ ചന്ദസ്സുകള്‍
830.അമൂര്‍ത്തി - ഘനരൂപവും ധാരണാ സമര്‍ത്ഥവുമായ മൂര്‍ത്തിയോടു കൂടിയല്ലാത്തവന്‍
831.അനഘഃ - അഘം (ദുഃഖം, പാപം) ഇല്ലാത്തവന്‍
832.അചിന്ത്യഃ - പ്രമാതാവ് മുതലായവയ്ക്കുകൂടി സാക്ഷിയായി, ഒരു പ്രമാണത്തിനും വിഷയീഭവിക്കാത്തവന്‍
833.ഭയകൃത് - അസന്മാര്‍ഗ്ഗികള്‍ക്ക് ഭയത്തെ ഉണ്ടാക്കുന്നവന്‍
834.ഭയനാശനഃ - ധര്‍മ്മമാര്‍ഗ്ഗികളുടെ ഭയത്തെ നശിപ്പിക്കുന്നവന്‍
835.അണുഃ - അത്യധികം സൂഷ്മസ്വരൂപനായവന്‍
836.ബൃഹത് - വളരെ വലിപ്പമുള്ളവന്‍. ജഗത്തിന്‍റെ രൂപത്തിലുള്ള വളര്‍ച്ചയുള്ളവന്‍
837.കൃശഃ - ദ്രവ്യമെന്ന അവസ്ഥയെ നിഷേധിച്ചിട്ടുള്ളതിനാല്‍ സ്ഥൂല സ്വരൂപനല്ലാത്തവന്‍
838.സ്ഥൂലഃ - സര്‍വ്വാത്മനാകയാല്‍ സ്ഥൂലം എന്ന് അറിയപ്പെടുന്ന ബ്രഹ്മസ്വരൂപന്‍
839.ഗുണഭൃത് - സൃഷ്ടി സ്ഥിതിലയ കര്‍മ്മങ്ങളില്‍ സത്വരജസ്തമോഗുണങ്ങളുടെ അധിഷ്ഠാതാവായിട്ടുള്ളവന്‍
840.നിര്‍ഗ്ഗുണഃ - പരമാര്‍ത്ഥത്തില്‍ ഗുണങ്ങളില്ലാത്തവന്‍
841.മഹാന്‍ - ശബ്ദാദി വിഷയങ്ങള്‍ക്ക് അപ്രാപ്യനും, അത്യധികം സൂക്ഷ്മനും, നിത്യനും, ശുദ്ധനും, സര്‍വ്വഗതനുമാകയാല്‍ വിഘ്നരൂപമായ കര്‍മ്മസമൂഹം യുക്തികൊയണ്ടുപോലും പറയപ്പെടാന്‍ കഴിയാത്തവന്‍.
842.അധൃതഃ - പൃഥിവി മുതലായി മറ്റുള്ളവയെ ധരിക്കുന്നവരേയും ധാരകനാകയാല്‍ വേറൊന്നിനാല്‍ ധരിക്കപ്പെടാത്തവന്‍
843.സ്വധൃതഃ - തന്നത്താന്‍ ധരിക്കപ്പെടുന്നവന്‍
844.സ്വാസ്യഃ - താമരപ്പൂവിന്‍റെ അകത്തെ അടിഭാഗംപോലെ താമ്രവര്‍ണ്ണവും അതിസുന്ദരവുമായ മുഖത്തോടുകൂടിയവന്‍. വേദസ്വരൂപമായ ശബ്ദവ്യൂഹം പുറപ്പെടുന്ന മുഖത്തോടു കൂടിയവന്‍
845.പ്രാഗ്വംശഃ - ഒന്നിനാലും പിന്നിലാക്കപ്പെടാത്ത പ്രപഞ്ചമാകുന്ന വംശത്തോടുകൂടിയവന്‍
846.വംശവര്‍ദ്ധനഃ - തന്‍റെ വംശമായ പ്രപഞ്ചത്തെ വര്‍ദ്ധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവന്‍
847.ഭാരഭൃത് - അനന്താദിരൂപത്തില്‍ ഭൂമിയുടെ ഭാരത്തെ ധരിക്കുന്നവന്‍
848.കഥിതഃ - വേദാദികളാല്‍ പരമോല്‍കൃഷ്ടഭാവത്തില്‍ പറയപ്പെടുന്നവന്‍. എല്ലാ വേദങ്ങളിലും പറയപ്പെടുന്നവന്‍
849.യോഗീ - യോഗം (ജ്ഞാനം) കൊണ്ട് പ്രാപിക്കപ്പെടേണ്ടവന്‍. തന്‍റെ ആത്മാവില്‍തന്നെ തന്‍റെ ആത്മാവിനെ എപ്പോഴും സമാധാനം ചെയ്യുക എന്ന യോഗ (സമാധി) ത്തോടുകൂടിയവന്‍
850.യോഗീശഃ - വിഘ്നങ്ങള്‍ സംഭവിക്കാത്ത യോഗത്തോടുകൂടിയവന്‍
851.സര്‍വ്വകാമദഃ - എല്ലായ്പോഴും എല്ലാ കാമങ്ങളേയും ദാനം ചെയ്യുന്നവന്‍
852.ആശ്രമഃ - സംസാരമാകുന്ന വനത്തില്‍ ചുറ്റിത്തിരിയുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആശ്രമത്തെപോലെ വിശ്രമസ്ഥാനമായിരിക്കുന്നവന്‍
853.ശ്രമണഃ - എല്ലാ അവിവേകങ്ങളേയും തപിപ്പിക്കുന്നവന്‍
854ക്ഷാമഃ - എല്ലാ പ്രജകളേയും ക്ഷാമ (ക്ഷീണ) ങ്ങളാക്കിത്തീര്‍ക്കുന്നവന്‍
855.സുപര്‍ണ്ണ - ഛന്ദോരൂപങ്ങളും സുന്ദരങ്ങളുമായ പര്‍ണ്ണങ്ങള്‍ (ഇലകള്‍) ഉള്ള സംസാര വൃക്ഷരൂപമായ പരമാത്മാവ്
856.വായുവാഹന - യാതൊരുവനെ ഭയന്ന് വായു എല്ലാ ഭൂതങ്ങളേയും വഹിക്കുന്നുവോ അവന്‍
857.ധനുര്‍ധരഃ - മഹത്തായ ധനുസ്സിനെ ധരിച്ച ശ്രീരാമസ്വരൂപിയായവന്‍
858.ധനുര്‍വേധഃ - ശ്രീരാമനായി ധനുര്‍വേദത്തെ അറിയുന്നവന്‍
859.ദണ്ഡഃ - ദമനം ചെയ്യുന്നവരില്‍ ദമനമായവന്‍
860.ദമയിതാ - യമന്‍, രാജാവ് മുതലായവരുടെ രൂപത്തില്‍ പ്രജകളെ ദമനം ചെയ്യുന്നവന്‍
861.ദമഃ - ദണ്ഡത്തിന് അര്‍ഹരായവരില്‍ ദണ്ഡത്തിന്‍റെ ഫലരൂപമായ യാതൊരു കാര്യമുണ്ടോ അതായിരിക്കുന്നവന്‍
862.അപരാജിതഃ - ശത്രുക്കളാല്‍ ഒരിക്കലും തോല്പിക്കപ്പെടാത്തവന്‍
863.സര്‍വ്വസഹഃ - എല്ലാകാര്യങ്ങളിലും സമര്‍ത്ഥനായിരിക്കുന്നവന്‍. എല്ലാ ശത്രുക്കളേയും ജയിക്കുന്നവന്‍
864.നിയന്താ - എല്ലാവരേയും അവരുടെ കൃത്യങ്ങളില്‍ നിയമിക്കുന്നവന്‍
865.അനിയമഃ - യാതൊരു നിയന്ത്രണത്തിനും വിധേയനല്ലാത്തവന്‍
866.അയമഃ - യമന്‍ അഥവാ മൃത്യു ഇല്ലാത്തവന്‍
867.സത്ത്വവാന്‍ - ശൗര്യം, വീര്യം മുതലായ സത്ത്വങ്ങളോടുകൂടിയവന്‍
868.സാത്ത്വികഃ - സത്ത്വഗുണങ്ങളില്‍ പ്രധാനമായി സ്ഥിതി ചെയ്യുന്നവന്‍
869.സത്യഃ - സജ്ജനങ്ങളില്‍ സാധുവായിരിക്കുന്നവന്‍
870.സത്യധര്‍മ്മപരായണഃ - സത്യത്തിലും (കാര്യങ്ങള്‍ നടന്നതുപോലെ പറയുന്നതിലും) വിധിരൂപമായ ധര്‍മ്മത്തിലും നിയതനായവന്‍
871.അഭിപ്രായഃ - മോക്ഷേച്ഛുക്കളാല്‍ അഭിലഷിക്കപ്പെടുന്നവന്‍. പ്രളയകാലത്ത് യാതൊരാള്‍ക്ക് അഭിമുഖമായി ജഗത്ത് യാതൊരാളില്‍ ലയിക്കുന്നുവോ, അദ്ദേഹം
872.പ്രിയാര്‍ഹഃ - പ്രിയങ്ങളെ (ഇഷ്ടവസ്തുക്കളെ) അര്‍ഹിക്കുന്നവന്‍
873.അര്‍ഹഃ - സ്വാഗതാസനാദിപൂജാദ്രവ്യങ്ങളാല്‍ പൂജിക്കപ്പെടേണ്ടവന്‍
874.പ്രിയകൃത് - തന്നെ ഭജിക്കുന്നവര്‍ക്ക് പ്രിയത്തെ ചെയ്യുന്നവന്‍
875.പ്രീതിവര്‍ദ്ധനഃ - തന്നെ ഭജിക്കുന്നവരുടെ പ്രീതിയെ വര്‍ദ്ധിപ്പിക്കുന്നവന്‍
876.വിഹായസഗതിഃ - വിഹായസ്സ് (ആകാശം) വിഷ്ണുപദം ഗതി (ആശ്രയം) ആയവന്‍. ആദിത്യരൂപത്തില്‍ ആകാശത്തില്‍ ഗമിക്കുന്നവന്‍
877.ജ്യോതിഃ - സ്വയം പ്രകാശിക്കുന്നവന്‍
878.സുരുചിഃ - സുന്ദരമായ രുചി (കാന്തി-ഇച്ഛ)യോടുകൂടിയവന്‍
879.ഹുതഭുക്ക് - എല്ലാ ദേവതകളേയും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന കര്‍മ്മങ്ങളില്‍ ഹോമിക്കപ്പെട്ട ദ്രവ്യങ്ങളെ തന്നത്താന്‍ ഭുജിക്കുന്നവന്‍
880.വിഭുഃ - എല്ലായിടത്തും വര്‍ത്തിക്കുന്നവന്‍
881.രവിഃ - രസങ്ങളെ ഗ്രഹിക്കുന്ന ആദിത്യരൂപനായവന്‍
882.വിരോചനഃ - പലപ്രകാരത്തില്‍ ശോഭിക്കുന്നവന്‍
883.സൂര്യഃ - ശ്രീയെ (ശോഭയെ) ജനിപ്പിക്കുന്നവന്‍
884.സവിതാ - എല്ലാ ജഗത്തിനേയും പ്രസവിച്ചവന്‍ അഥവാ ഉത്പാദിപ്പിച്ചവന്‍
885.രവിലോചനഃ - രവിയാകുന്ന ലോചനത്തോടുകൂടിയവന്‍
886.അനന്തഃ - നിത്യനും, സര്‍വ്വഗതനും, ദേശകാലങ്ങളാല്‍ അപരിച്ഛേദ്യനുമായവന്‍. ശേഷസ്വരൂപമുള്ളവന്‍
887.ഹുതഭുക് - ഹോമിക്കപ്പെട്ട ദ്രവ്യത്തെ ഭുജിക്കുന്നവന്‍
888.ഭോക്താ - ഭോഗ്യരൂപയും അചേതനയും ആയ പ്രകൃതിയെ ഭുജിക്കുന്നവന്‍. ജഗത്തിനെ പാലിക്കുന്നവന്‍
889.സുഖദഃ - ഭക്തന്മാര്‍ക്ക് മോക്ഷരൂപമായ സുഖത്തെദാനം ചെയ്യുന്നവന്‍
890.നൈകജഃ - ധര്‍മ്മരക്ഷയ്ക്കുവേണ്ടി വീണ്ടും വീണ്ടും ജന്മം എടുക്കുന്നവന്‍
891.അഗ്രജഃ - എല്ലാറ്റിനും മുമ്പു ജനനിച്ചവന്‍
892.അനിര്‍വിണ്ണഃ - എല്ലാ കാമങ്ങളും പ്രാപിച്ചവനാകയാലും പ്രാപിക്കാതിരിക്കാന്‍ കാരണമില്ലായ്കയാലും ഖേദം ഇല്ലാത്തവന്‍
893.സദാമര്‍ഷീ - സാധുക്കളോട് നേരിട്ട് സഹനം (ക്ഷമ) കാണിക്കുന്നവന്‍
894.ലോകാധിഷ്ഠാനം - മൂന്നുലോകങ്ങള്‍ക്കും ആശ്രയമായി സ്ഥിതിചെയ്യുന്നവന്‍
895.അദ്ഭുതഃ - എല്ലാകൊണ്ടും അത്ഭുതമായിരിക്കുന്നവന്‍. അത്ഭുതമായ സ്വരൂപം ശക്തി വ്യാപാരം എന്നിവയോടുകൂടിയവന്‍
896.സനാത് - ചിരകാലം സ്ഥിതിചെയ്യുന്നവന്‍
897.സനാതനതമഃ - ബ്രഹ്മാവു മുതലായ സനാതനന്മാരിലും വെച്ചു അധികം സനാതനനായവന്‍
898.കപിലഃ - കപില (പിംഗള) വര്‍ണ്ണമുള്ള ബഡവാഗ്നിരൂപന്‍
899.കപിഃ - ജലത്തെ രശ്മികളെക്കൊണ്ട് പാനം ചെയ്യുന്ന സൂര്യന്‍റെ സ്വരൂപമായിരിക്കുന്നവന്‍
900.അപ്യയഃ - പ്രളയകാലത്ത് എല്ലാജഗത്തുക്കളും ആരില്‍ ലയിക്കുന്നുവോ അവന്‍
901.സ്വസ്തിദഃ - ഭക്തന്മാര്‍ക്ക് മംഗളത്തെ പ്രധാനം ചെയ്യുന്നവന്‍
902.സ്വസ്തികൃത് - സ്വസ്തിയെ (മംഗളത്തെ) ചെയ്യുന്നവന്‍
903.സ്വസ്തി - മംഗളമായ നിജസ്വരൂപത്തോടുകൂടിയവന്‍
904.സ്വസ്തിഭുക് - സ്വസ്തിയെ ഭുജിക്കുന്നവന്‍. ഭക്തന്മാരുടെ മംഗളത്തെ രക്ഷിക്കുന്നവന്‍
905.സ്വസ്തിദക്ഷിണഃ - സ്വസ്തിരൂപത്തില്‍ ദക്ഷിക്കുന്ന (വളരുന്ന)വന്‍. സ്വസ്തി ചെയ്യുന്നതില്‍ സമര്‍ത്ഥന്‍. വേഗത്തി
906.അരൗദ്രഃ - കാമം, രാഗം, കോപം എന്നീ രൗദ്രങ്ങളില്ലാത്തവന്‍
907.കുണ്ഡലീ - ആദിശേഷന്‍റെ രൂപം ധരിച്ചവന്‍. സൂര്യമണ്ഡലത്തിന് തുല്യമായ രൂപം ധരിച്ചവന്‍
908.ചക്രീ - സുദര്‍ശനചക്രം ധരിച്ചിരിക്കുന്നവന്‍
909.വിക്രമീ - എല്ലാവരേക്കാളും ശൗര്യമുള്ളവന്‍
910.ഊര്‍ജ്ജിത ശാസനഃ - അത്യുല്‍കൃഷ്ടമായ ശ്രുതിസ്മൃതി രൂപമായ ശാസനമുള്ളവന്‍
911.ശബ്ദാതിഗഃ - ശബ്ദംകൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്തവന്‍
912.ശബ്ദസഹഃ - എല്ലാവേദങ്ങളാലും താത്പര്യ രൂപത്തില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍
913.ശിശിരഃ - താപത്രയങ്ങളാല്‍ തപിക്കപ്പെടുന്നവര്‍ക്ക് വിശ്രമസ്ഥാനമായവന്‍
914.ശരിവ്വരീകരഃ - ജ്ഞാനികള്‍ക്കും അജ്ഞാനികള്‍ക്കും ശര്‍വ്വരിയെ (രാത്രിയെ) ചെയ്യുന്നവന്‍. അജ്ഞാനികള്‍ക്ക് ആത്മാവും ജ്ഞാനികള്‍ക്ക് സംസാരവും ശര്‍വ്വരിയാകുന്നു.
915.അക്രൂരഃ - ക്രൂരതയില്ലാത്തവന്‍
916.പേശലഃ - കര്‍മ്മം, മനസ്സ്, വാക്ക്, ശരീരം ഇവയെല്ലാംകൊണ്ടും സുന്ദരനായവന്‍
917.ദക്ഷഃ - വളര്‍ച്ചയോടുകൂടിയവന്‍, ശക്തിമാന്‍, വേഗത്തില്‍ കാര്യം ചെയ്യുന്നവന്‍ എന്നീ മൂന്നുഗുണങ്ങളും ചേര്‍ന്നവന്‍
918.ദക്ഷിണഃ - ദക്ഷനായിരിക്കുന്നവന്‍
919.ക്ഷമിണാംവരഃ - ക്ഷമയുള്ളവരായ യോഗികളിലും ഭാരം ധരിക്കുന്ന ഭൂമി മുതലായവയിലും വെച്ച് ശ്രേഷ്ഠന്‍
920.വിദ്വത്തമഃ - എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന നിരതിശയ ജ്ഞാനമുള്ളവന്‍
921.വീതഭയഃ - സര്‍വ്വേശ്വരനും നിത്യമുക്തനും ആകയാല്‍ സംസാരരൂപമായ ഭയം ഇല്ലാത്തവന്‍
922.പുണ്യശ്രവണകീര്‍ത്തനഃ - പുണ്യകരമായ ശ്രവണത്തോടും കീര്‍ത്തനത്തോടും കൂടിയവന്‍
923.ഉത്താരണഃ - സംസാരസാഗരത്തിന്‍റെ മറുകരയ്ക്ക് കടത്തിവിടുന്നവന്‍
924.ദുഷ്കൃതിഹാ - പാപങ്ങളാകുന്ന ദുഷ്കര്‍മ്മങ്ങളെ ഹനിക്കുന്നവന്‍. പാപികളെ ഹനിക്കുന്നവന്‍
925.പുണ്യഃ - സ്മരണം മുതലായത് ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യുന്നവന്‍. ശ്രുതി സ്മൃതികളാകുന്ന വാക്കുകൊണ്ട് പുണ്യത്തെ ഉപദേശിക്കുന്നവന്‍
926.ദുഃസ്വപ്നനാശനഃ - ധ്യാനസ്മരണാദി ചെയ്യുന്നവര്‍ക്ക് വരാന്‍ പോകുന്ന അനര്‍ത്ഥത്തെ സൂചിപ്പിക്കുന്ന ദുഃസ്വപ്നങ്ങളെ നശിപ്പിക്കുന്നവന്‍
927.വീരഹാ - സംസാരികള്‍ക്ക് മുക്തിയെ പ്രധാനം ചെയ്ത് അവരുടെ പലവിധത്തിലുള്ള ഗതിയെ ഹനിക്കുന്നവന്‍
928.രക്ഷണഃ - സത്ത്വഗുണത്തെ അവലംഭിച്ചുകൊണ്ട് മൂന്ന് ലോകങ്ങളേയും രക്ഷിക്കുന്നവന്‍
929.സന്തഃ - സജ്ജനങ്ങളുടെ രൂപത്തില്‍ വര്‍ത്തിക്കുന്നവന്‍
930.ജീവനഃ - എല്ലാ പ്രജകളേയും പ്രാണന്‍റെ രൂപത്തില്‍ ജീവിപ്പിക്കുന്നവന്‍
931.പര്യവസ്ഥിതഃ - ലോകത്തില്‍ എല്ലായിടത്തും വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍
932.അനന്തരൂപഃ - വിശ്വപ്രപഞ്ചത്തില്‍ സ്ഥിതിചെയ്യുന്നവനാകയാല്‍ അനേകം രൂപങ്ങളുള്ളവന്‍
933.അനന്തശ്രീഃ - അപരിമിതമായ ഉല്‍കൃഷ്ടശക്തിയോടുകൂടിയവന്‍
934.ജിതമന്യുഃ - ക്രോധത്തെ ജയിച്ചവന്‍
935.ഭയാപഹഃ - ജീവന്മാര്‍ക്ക് സംസാരഭയത്തെ നശിപ്പിക്കുന്നവന്‍
936.ചതുരശ്രഃ - ജീവന്മാര്‍ക്ക് കര്‍മ്മാനുസാരിയായ ഫലം കൊടുക്കുന്നവനാകയാല്‍ ന്യായയുക്തനായിട്ടുള്ളവന്‍
937.ഗഭീരാത്മാ - സ്വരൂപം അഥവാ മനസ്സ് ഗംഭീരമായിട്ടുള്ളവന്‍ (അളക്കാന്‍ പറ്റാത്ത)
938.വിദിശഃ - അധികാരികള്‍ക്ക് വിശേഷരൂപത്തില്‍ വിവിധങ്ങളായ ഫലത്തെ പ്രദാനം ചെയ്യുന്നവന്‍
939.വ്യാദിശഃ - ഇന്ദ്രാദികള്‍ക്ക് വിവിധങ്ങളായ ആജ്ഞകളെ കൊടുക്കുന്നവന്‍
940.ദിശഃ - വേദത്തിന്‍റെ രൂപത്തില്‍ എല്ലാ കര്‍മ്മികള്‍ക്കും അവരുടെ കര്‍മ്മഫലങ്ങളെ ദാനം ചെയ്യുന്നവന്‍
941.അനാദിഃ - എല്ലാറ്റിന്‍റേയും കാരണമാകയാല്‍ ആദിയില്ലാത്തവന്‍
942.ഭൂര്‍ഭുവഃ - എല്ലാറ്റിന്‍റേയും ആധാരമായ ഭൂമിയുടേയും ആധാരമായവന്‍ (ഭൂഃ-ആധാരം)
943.ലക്ഷ്മിഃ - ശോഭയായിരിക്കുന്നവന്‍
944.സുവീരഃ - ശോഭനങ്ങളും വിവിധങ്ങളും ആയ ഈര (ഗതി)കളോടുകൂടിയവന്‍. സുന്ദരമായ സ്ഫുരണം ചെയ്യുന്നവന്‍
945.രുചിരാംഗദഃ - മംഗളരൂപങ്ങളായ തോള്‍ വളകള്‍ അണിഞ്ഞവന്‍
946.ജനനഃ - ജന്തുക്കളെ ജനിപ്പിക്കുന്നവന്‍
947.ജനജന്മാദിഃ - ഉല്പത്തിയുടെ ആദി അതായത് മൂലകാരണമായവന്‍
948.ഭീമഃ - ഭയകാരണമായവന്‍
949.ഭീമപരാക്രമഃ - അസുരാദികള്‍ക്ക് ഭയകാരണമായ പരാക്രമത്തോടുകൂടിയവന്‍
950.ആധാരനിലയഃ - പൃഥിമുതലായ പഞ്ചഭൂതങ്ങളാകുന്ന ആധാരങ്ങളുടേയും ആധാരമായിരിക്കുന്നവന്‍
951.അധാതാ - തന്നത്താന്‍ ധരിക്കുന്നവനാകയാല്‍ മറ്റൊരു ധാതാവില്ലാത്തവന്‍
952.പുഷ്പഹാസഃ - മൊട്ടുക്കളായ് സ്ഥിതിചെയ്യുന്ന പുഷ്പങ്ങളുടെ ഹാസ (വികാസ) ത്തെപ്പോലെ പ്രപഞ്ചരൂപത്തില്‍ വികസിക്കുന്നവന്‍
953.പ്രജാഗരഃ - നിത്യപ്രബുദ്ധനാകയാല്‍ പ്രകര്‍ഷേണ ഉണരുന്നവന്‍
954.ഊര്‍ദ്ധ്വഗഃ - എല്ലാറ്റിനും മുകളില്‍ സ്ഥിതിചെയ്യുന്നവന്‍
955.സത്പഥാചാരഃ - സജ്ജനങ്ങളുടെ കര്‍മ്മങ്ങളെ ആചരിക്കുന്നവന്‍
956.പ്രാണദഃ - മരിച്ചുപോയവരെ ജീവിപ്പിക്കുന്നവന്‍
957.പ്രണവഃ - പരമാത്മവാചകമായ ഓംകാരത്തിനോടുകൂടെ അഭേദ്യമായി വ്യവഹരിക്കപ്പെടുന്നവന്‍
958.പണഃ - വ്യവഹാരത്തെ ചെയ്യുന്നവന്‍
959.പ്രമാണം - സ്വയം പ്രമയായിരിക്കുന്നവന്‍. പ്രമ എന്നാല്‍ പരമാത്മജ്ഞാനം
960.പ്രാണനിലയഃ - പ്രാണങ്ങള്‍ അതായത് ഇന്ദ്രിയങ്ങള്‍ ഏവനില്‍ ലയിക്കുന്നുവോ അവന്‍
961.പ്രാണഭൃത് - അന്നരൂപത്തില്‍ പ്രാണങ്ങളെ പോഷിപ്പിക്കുന്നവന്‍
962.പ്രാണജീവനഃ - പ്രാണനാമകങ്ങളായ വായുക്കളെക്കൊണ്ട് പ്രാണികളെ ജീവിപ്പിക്കുന്നവന്‍
963.തത്ത്വം - ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍
964.തത്ത്വവിത് - തത്ത്വസ്വരൂപത്തെ വേണ്ടപോലെ അറിയുന്നവന്‍
965.ഏകാത്മാ - ഏകനും ആത്മാവും ആയവന്‍
966.ജന്മമൃത്യു ജരാതിഗഃ - ജനനം, സ്ഥിതി, വളര്‍ച്ച, പരിണാമം, ക്ഷയം, നാശം, എന്നീ ഷഡ്ഭാവ വികാരങ്ങളെ അതിക്രമിച്ചു സ്ഥിതിചെയ്യുന്നവന്‍
967.ഭൂര്‍ഭുവഃ സ്വസ്തരുഃ - ഭൂഃ, ഭുവഃ, സ്വഃ എന്നീ മൂന്ന് വ്യാഹൃതികളാകുന്ന, വേദത്രയസാരങ്ങളിലൂടെ ഹോമാദികള്‍ ചെയ്യുന്നവരെ മൂന്നുലോകത്തേയും തരണം ചെയ്യിക്കുന്നവന്‍. ഭൂഃ, ഭുവഃ, സ്വഃ എന്ന മൂന്നുലോകങ്ങളാകുന്ന സംസാരവൃക്ഷമായിരിക്കുന്നവന്‍, ഈ മൂന്നു ലോകങ്ങളേയും ഒരു വൃക്ഷം പോലെ വ്യാപിച്ചു സ്ഥിതിചെയ്യുന്നവന്‍.
968.താരഃ - സംസാരസാഗരത്തെ തരണം ചെയ്യിക്കുന്നവന്‍
969.സവിതാ - എല്ലാ ലോകങ്ങളേയും ജനിപ്പിക്കുന്നവന്‍
970.പ്രപിതാ മഹഃ - പിതാമഹനാകുന്ന ബ്രഹ്മാവിന്‍റേയും പിതാവ്
971.യജ്ഞഃ - യജ്ഞസ്വരൂപന്‍
972.യജ്ഞപതിഃ - യജ്ഞങ്ങളുടെ പാലകന്‍ അഥവാ സ്വാമി
973.യജ്വാ - യജമാനന്‍റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നവന്‍
974.യജ്ഞാംഗഃ - വരാഹമൂര്‍ത്തിയായി, യജ്ഞങ്ങള്‍ക്ക് അംഗങ്ങളായവന്‍
975.യജ്ഞവാഹനഃ - ഫലത്തില്‍ കാരണഭൂതങ്ങളായ യജ്ഞങ്ങളെ ഹവിക്കുന്നവന്‍
976.യജ്ഞഭൃത് - യജ്ഞത്തെ ധരിക്കുന്നവന്‍. യജ്ഞത്തെ രക്ഷിക്കുന്നവന്‍
977.യജ്ഞകൃത് - ജഗത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും യജ്ഞം ചെയ്യുന്നവന്‍. യജ്ഞത്തെ കൃന്തനം (ഭേദം) ചെയ്യുന്നവന്‍
978.യജ്ഞീ - തന്‍റെ ആരാധനാരൂപത്തിലുള്ള യജ്ഞങ്ങളുടെ അംഗിയായിരിക്കുന്നവന്‍
979.യജ്ഞഭുക് - യജ്ഞത്തെ അനുഭവിക്കുന്നവന്‍. യജ്ഞത്തെ സംരക്ഷിക്കുന്നവന്‍
980.യജ്ഞസാധനഃ - യജ്ഞമാകുന്ന സാധനംകൊണ്ടു പ്രാപിക്കപ്പെടുന്നവന്‍
981.യജ്ഞാന്തകൃത് - യജ്ഞത്തിന്‍റെ ഫലപ്രാപ്തിയെ ചെയ്യുന്നവന്‍
982.യജ്ഞഗുഹ്യം - യജ്ഞങ്ങളില്‍ ഗുഹ്യം അതായത് ഫലേച്ഛകൂടാതെ ചെയ്യുന്ന യജ്ഞമാകുന്ന ബ്രഹ്മസ്വരൂപത്തോടുകൂടിയവന്‍.
983.അന്നം - ഭൂതങ്ങളാല്‍ ഭക്ഷിക്കപ്പെടുന്നത്. ഭൂതങ്ങളെ ഭക്ഷിക്കുന്നത്
984.അന്നദാഃ - അന്നത്തെ അദിക്കുന്നവന്‍. ജഗത്തുമുഴുവനും അന്നം മുതലായവയുടെ രൂപത്തില്‍ ഭോക്തൃരൂപവും ഭോഗ്യരൂപവുമാണ്
985.ആത്മയോനിഃ - തന്നത്താന്‍ ഉപദാനകാരണമായിരിക്കുന്നവന്‍
986.സ്വയംജാതഃ - തന്നത്താന്‍ നിമിത്തകാരണവും ആയിരിക്കുന്നവന്‍
987.വൈഖാനഃ - വിശേഷരൂപത്തില്‍ ഖനനം ചെയ്യുന്നവന്‍ (വരാഹരൂപത്തില്‍ ഭൂമിയെ ഖനനം ചെയ്തവന്‍)
988.സാമഗായന - സാമങ്ങളെ ഗാനം ചെയ്യുന്നവന്‍
989.ദേവകീ നന്ദനഃ - ദേവകിയുടെ പുത്രന്‍
990.സ്രഷ്ടാ - എല്ലാ ലോകങ്ങളേയും സൃഷ്ടിച്ചവന്‍
991.ക്ഷിതീശഃ - ഭൂമിയുടെ ഈശന്‍
992.പാപനാശനഃ - കീര്‍ത്തനം, പൂജനം, ധ്യാനം, സ്മരണം എന്നിവ ചെയ്യുന്നവരുടെ പാപസമൂഹം മുഴുവനും നശിപ്പിക്കുന്നവന്‍
993.ശംഖഭൃത് - ഭൂതാദിയായ അഹങ്കാരമാകുന്ന പാഞ്ചജന്യം എന്ന ശംഖം ധരിച്ചവന്‍
994.നന്ദകീ - വിദ്യാരൂപമായ നന്ദകം എന്ന വാള്‍ ധരിച്ചവന്‍
995.ചക്രീ - മനസ്തത്ത്വാത്മകമായ സുദര്‍ശനം എന്ന ചക്രം (സംസാരചക്രം) സ്വന്തം ആജ്ഞകൊണ്ടു ചുറ്റിത്തിരിക്കുന്നവന്‍
996.ശാര്‍ങ്ഗധന്വാ - ഇന്ദ്രിയ കാരണവും (രാജസം) അഹങ്കാരരൂപവുമായ ശാര്‍ങ്ഗം എന്ന ധനുസ്സ് കൈയ്യിലുള്ളവന്‍
997.ഗദാധരഃ - ബുദ്ധിതത്ത്വാത്മികമായ കൗമോദകി എന്നുപേരായ ഗദ ധരിച്ചിരിക്കുന്നവന്‍
998. രഥാംങ്ഗപാണിഃ - ചക്രം കൈയ്യിലുള്ളവന്‍
999.അക്ഷോഭ്യഃ - എല്ലാ ആയുധങ്ങളും കൈയ്യിലുള്ളതിനാല്‍ ആരാലും ക്ഷോഭിപ്പിക്കാന്‍ കഴിയാത്തവന്‍
1000.സര്‍വ്വപ്രഹരണായുധഃ - പ്രഹരണം ചെയ്യുന്ന എല്ലാം ആയുധമായിട്ടുള്ളവന്‍. (നരസിംഹാവതാരത്തില്‍ നഖങ്ങള്‍ ആയുധങ്ങളായിരുന്നു).
ഒം ശുഭമസ്തു -