2020, ജനുവരി 15, ബുധനാഴ്‌ച

ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും



ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും

അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന്‍ നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന്‍ ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.

എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന്‍ വിഷ്ണുവിന്റെ ബന്ധം ശക്തമാണ്. എന്തുകൊണ്ടാണ് ഭഗവാന്‍ വിഷ്ണു സര്‍പ്പത്തിന്‍മേല്‍ ശയിക്കുന്നത്? അതിന് ഉത്തരം എന്താണന്ന് നോക്കാം.

സമയത്തിന്റെ മാര്‍ഗ്ഗദര്‍ശി ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന്‍ വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. അനന്തതയുടെ പ്രതീകമാണ് ശേഷനാഗം. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും.

ആത്മാവിഷ്‌കാരം ലോകത്തെ ഓരോ സമയത്തും സംരക്ഷിക്കുന്നതിനായി ഭഗവാന്‍ പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ്. അതിന്‍മേലാണ് ഭഗവാന്‍ വിശ്രമിക്കുന്നത്.

എല്ലാ ഗ്രഹങ്ങളുടെയും ആസ്ഥാനം
ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

വിഷ്ണുവിന്റെ സംരക്ഷകന്‍ ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലം മാത്രമല്ല സംരക്ഷണവും നല്‍കുന്നുണ്ട്. ഇത് വിരോധാഭാസമാണന്ന് തോന്നുന്നുണ്ടോ? പിതാവായ വസുദേവര്‍ നന്ദഗോപരുടെ വസതിയിലേക്ക് കൊണ്ടുപോകവെ ഉണ്ടായ കൊടുങ്കാറ്റില്‍ നിന്നും ശിശുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കുന്നത് ശേഷനാഗമാണ്. അതിനാല്‍ തീര്‍ച്ചയായും സംരക്ഷകന്‍ എന്നു തന്നെ പറയാം.

അനശ്വരമായ ബന്ധം ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന്‍ വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്

സമയത്തെ നിയന്ത്രിക്കുന്നത് ഭഗവാന്‍ വിഷ്ണു ശേഷനാഗത്തിന്‍മേല്‍ ശയിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം. നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.

ദശമഹാവിദ്യ - 6 ||ഛിന്നമസ്ത ദേവി|| =================




ദശമഹാവിദ്യ - 6
||ഛിന്നമസ്ത ദേവി||
============================
ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള ദശമഹാവിദ്യ ദേവതകളിൽ പ്രധാനിയാണ് ഛിന്നമസ്താ ദേവി താന്ത്രിക ദേവതകളിലും ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയ‌പ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലു‌ള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛി‌ൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷത്തിലും ഛിന്നമസ്ത ദേവിയെ ആരാധിക്കുന്നു

സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.

സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.
കാമകേളിയിൽ ഏർപ്പെട്ട യുവമിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക്  കടിഞ്ഞാൺ ഇടുന്നു എന്നു
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമാ‌യും ഏവരുടെയും അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ്സ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരത്തെ ഇല്ലാതാക്കുവാനും അതുവഴി ഇഹ പിംഗല കുണ്ഡലിനിയിൽ എന്നിവയിൽ നിന്നും പ്രവഹിക്കുന്ന ജ്ഞാനമകുന്ന രക്തം പാനം ചെയ്യേണ്ടതായി ദേവി തന്റെ സ്വരൂപത്തിൽ തന്നെ കാട്ടി തരുന്നു

നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.

ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കു‌ന്നത്.

സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.

നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.

തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.

രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.

ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ

മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്‌  വിശപ്പ് ഉണ്ടാകുകയും പാർവതിയുടെ ശരീ‌രം കറുത്ത് വരികയും ചെയ്തു.

ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.

നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.

ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.

മാർക്കേണ്ടായ പുരാണത്തിൽ ‌ ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടി‌ച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.

ദശമഹാവിദ്യ - 7 ||ധൂമാവതി||





ദശമഹാവിദ്യ - 7
||ധൂമാവതി||

സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല.  രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ  ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം.

ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട്  ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ  ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്.  സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ്  പറയുന്നത്.

അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത്  നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഭക്ഷണം എന്നത്  ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും.  ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു.  പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും  അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.

ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്.  സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം.  ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ്  ധൂമാവതിയെന്ന ഭാവം.  സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ  സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും   യഥാര്ഥ്യത്തെ മൂടിവച്ച്  വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല  അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ  അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള  സ്വരൂപത്തെ കാണാനാകു.  സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത്  ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്.  ധൂമാവതീ സൃഷ്ടിപൂർവമായ   മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം.  മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന്  ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല.  കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്.  ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി  മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു.  ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു.

ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്.  വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത്  കാകദൃഷ്ടിയാണ്.  ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും  അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം.  പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന  നെന്മണികള്ക്ക്  ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്.

ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ്  ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ..

ദശമഹാവിദ്യ - 8 ||ബഗളാമുഖി ദേവി||




ദശമഹാവിദ്യ - 8
||ബഗളാമുഖി ദേവി||

കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ

കാളി, താര, ഷോഡശി, ഭുവനേശ്വരി,ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.

എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റുവാനും ക്രോധത്തെ ശമിപ്പിക്കുവാനും ദുര്‍ഗുണങ്ങളെ സത്ഗുണങ്ങള്‍ ആക്കുവാനും നേരും പ്രശസ്തിയും നല്‍കുവാനും ദേവിക്ക് കഴിയും. ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും ദേവി തകര്‍ത്ത് തരിപ്പണമാക്കും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാ രുദ്രനാണ്. മഞ്ഞ നിറമുള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു.

ധ്യാനം

സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം

ഹേമാഭാംഗ രുചിം ശശാങ്ക മകുടാം സച്ചമ്പക സ്രഗ്യുതാം

ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ സംബിഭ്രതീം ഭൂഷനൈര്‍

വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം സംസ്തംഭിനീം ചിന്തയേത്

സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ,പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപപിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.

ദശമഹാവിദ്യ - 9 ||രാജമാതംങ്കി|| ================




ദശമഹാവിദ്യ - 9
||രാജമാതംങ്കി||
========================================
ഓം ത്രൈലോക്യ മോഹനചക്ര സ്വാമിനിയേ നമഃ
ഘനശ്യാമളാംഗീം സ്ഥിതാ രത്ന പീഠേ
ശുക സ്യോ ദിതം ശൃണ്വ തീം  രക്ത വസ്ത്രാം
സുര പാനമത്താം സരോജസ്ഥിതാങ്ഘ്രീം
ഭജേ വല്ലകിം  വാദയ ന്തീം മാതംങ്കീം

ഘനശ്യാമള വർണ്ണത്തോട് കൂടിയ ശരീരമുള്ളവളും  രത്നം പതിച്ച ദിവ്യമായ പീഠത്തിൽ അമരുന്നവളും  മേഘസമപ്രഭമായ വസ്ത്രങ്ങൾ ധരിച്ചവളും മദ്യപാനത്താൽ ഉന്മാദമാർന്നവളും  തത്തയുടെ കിളിക്കൊഞ്ചൽ നാദം കേട്ട് വീണ വായിച്ച് രസിക്കുന്നവളും. താമര പൂവിൽ കാൽവെച്ചിരിക്കുന്നവളും ഭക്തരിൽ കാരുണ്യമേകിടുന്നവളുമായിരിക്കുന്ന രാജമാതംങ്കി ദേവിയെ ഞാൻ മനസാൽ സ്മരിക്കുന്നു..

ഓം സർവ്വാർഥ സാധക ചക്ര സ്വാമിനിയേ നമ:
ഓം രഹസ്യ യോഗിന്യൈ നമ:
ഓം  പരാ പര രഹസ്യ യോഗിന്യൈ നമ:

സംഗീതം , സാഹിത്യം, നൃത്തം, ചിത്ര രചന   മുതാലായ സകല കലകളിലും സാമർത്ഥ്യം  നൽകുന്നത് ജ്ഞാന സ്വരൂപിണിയായ ശ്രീ രാജ മാതംങ്കി  ദേവിയാണ്.

ശ്രീ രാജമാതംങ്കി നമ്മുടെ ശരീരത്തില്‍ ബുദ്ധി തത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തി ക്കുന്നു.  മനോ നിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്.  ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍. രാജമാതംങ്കി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം  മാതങ്കി ദേവിയുടെ  അംഗ ദേവതകള്‍  ലഘു ശ്യാമള ഉപാങ്ക ദേവത വാഗ്വാദിനി പ്രത്യംഗ ദേവത നകുളീ എന്നിവരാണ്.  ഇവര്‍ സാധകനു നല്ല വാക്ക് സാമർത്ഥ്യം  കലകളില്‍ നിപുണത സംഗീത ജ്ഞാനം സകല കലാ പാണ്ഡിത്യം എന്നിവ കൊടുത്തു അനുഗ്രഹിക്കുന്നു.
ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാദീഷ്ട സിദ്ധി നല്‍കുന്നു.. ത്രിപുര സുന്ദരീ ഉപാസകൻ രാജമാതംങ്കീ യന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും

ദേവൻമാരാൽ പൂജിതമായ രാജമാതംങ്കീ യന്ത്രം ധരിച്ചാൽ സർവ്വജനങ്ങളും വശത്തായി വരുന്നു.
ഇത് കൃത്യനിഷ്ഠയോട് കൂടി തയ്യാർ ചെയ്യ്ത് വിധി പ്രകാരം വലത് കയ്യിൽ ധരിച്ചാൽ  ജ്ഞാന സിദ്ധി, വാക്ക്സിദ്ധി, വശ്യ സിദ്ധി, കാര്യസിദ്ധി, സർവ്വ സിദ്ധികളും അവന്റെ അധീനതയിൽ വന്ന് ചേരും..

മഹാരാജ്ഞിയായ ശ്രീ രാജരാജേശ്വരിയുടെ പ്രധാനമന്ത്രിയാണ്. രാജമാതംങ്കി അതിനാൽ രാജമാതംങ്കിയെ മന്ത്രിണി അല്ലെങ്കിൽ സചിവേശാനി എന്നു വിളിക്കുന്നു. രാജാവിൽ നിന്ന് വരം ആഗ്രഹിക്കുന്ന ഒരാൾ മന്ത്രിമുഖേന രാജാവിനെ സമീപിക്കുകയാണെങ്കിൽ രാജാവ് വേഗം അയാളുടെ ആഗ്രഹം സാധിപ്പിക്കും. അതുപോലെ രാജമാതംങ്കിയുടെ അനുഗ്രഹം നേടിയ സാധകന് ശ്രീവിദ്യാ മഹാത്രിപുരസുന്ദരിയുടെ അനുഗ്രഹം വളരെ എളുപ്പത്തിൽ ലഭിക്കുന്നു. സേവകരായ പന്ത്രണ്ട് മാതംങ്കിമാരോടുകൂടി രാജമാതംങ്കിയെ ഉപാസിക്കുന്ന സാധകന് അസാദ്ധ്യമായതുപോലും സാദ്ധ്യമായിത്തീരും.

രാജമാതംങ്കിയുടെ സേവകരായ പന്ത്രണ്ട് മാതംഗിമാരുടെ പേരുകൾ
ലഘുശ്യാമള, വാഗ്വാദിനി, സ്തംഭിനിശ്യാമള, നകുലേശ്വരി, ഹസന്തി ശ്യാമള, ശാരികാശ്യാമള, ശുകശ്യാമള, സംഗീതശ്യാമള, സാഹിത്യശ്യാമള, കല്യാണമാതംഗി, ജഗദ്രഞ്ജനീ മാതംഗി, വിദ്യുന്മാതംഗി , സുമുഖീ

രാജമാതംങ്കീ ദേവിയുടെ സേവകരായ മാതംങ്കിമാരുടെ പന്ത്രണ്ട് നാമങ്ങൾ ജപിക്കുന്നവരുടെ നാവിൻ തുമ്പിൽ രാജമാ തംങ്കീ ദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം

  സർക്കാര്‍ കാര്യങ്ങളില്‍ വിജയം.. വാഗ്വാദങ്ങളിൽ വിജയം.. കലാകായിക രംഗങ്ങളിൽ വിജയം . സര്‍വ്വ  ജന വശീകരണം, ഉയർന്ന പദവികള്‍,  സംഗീത കല അനുഗ്രഹിക്കപ്പെടാനും രാജമാതംങ്കി ദേവിയെ ഉപാസിക്കണം.

ത്രൈലോക്യ മോഹനചക്രത്തിലമരുന്ന സർവ്വലോക വശ്യങ്കരിയായ രാജമാതംങ്കീ ദേവിയുടെ നാമത്താൽ  സർവ്വർക്കും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ് നിൽക്കട്ടെ  എന്ന പ്രാർഥനയോടെ

ദശമഹാവിദ്യ - 10




ദശമഹാവിദ്യ - 10
||കമല ദേവി ( മഹാലക്ഷ്മി)||

ദശമഹാദേവികളിൽ സൗഭാഗ്യസൂചകമായ സങ്കൽപ്പം ദേവി കമലയുടെതാണ്. കമലം താമരയാണ്, വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവിയും, നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണവരുടെ ഇരിപ്പ്.  ഒരു കൈയ്യിൽ താമരകളും മറുകയ്യിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും, അങ്ങനെയാണ് ദേവി കമല ഭക്തജനങ്ങൾക്ക് പ്രത്യക്ഷപ്പെടാറ്.  ദേവിയുടെ പ്രസന്നഭാവത്തിന് ഒരു കാരണം ഉണ്ട്. അത് ഇങ്ങനെ വ്യാഖ്യാനിക്കാം ശിവശക്തി സംഗമം നടന്നിരിക്കുന്നു. മറ്റ് ആധാരചക്രങ്ങളും അതിജീവിച്ചുകൊണ്ട് ദേവി സഹസ്രാരത്തിലെത്തിയിരിക്കുന്നു. അവിടെ മോക്ഷമാണ് സമാധിയാണ്. ഏറ്റവും അവസാനമായി കിട്ടുക. കമലാ ദേവിയെ ആരാധിക്കുന്നത് സഹസ്രാരത്തെ പ്രാപിക്കുന്നതിന് തുല്യമാണ്.  ആധാരചക്രങ്ങൾ ആറേ ഉള്ളുവെങ്കിലും ഈ പത്ത് മഹാദേവിമാരുടെ സ്തൂപങ്ങൾ എല്ലാം ഈ ആധാരചക്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നുവെച്ചാൽ കുണ്ഡലിനി ഉപാസന നടത്തുന്ന സാധകൻ ഊർജ്ജത്തിന്റെ ഉൽപാതനത്തോടുകൂടി അതാത് ദേവിമാരുടെ  ശക്തി വിശേഷങ്ങളെ സാക്ഷാൽകരിച്ചുകൊണ്ടാണ് മേൽപ്പോട്ട് മേൽപ്പോട്ടാണ് പോകുന്നത്..

ശ്രീമദ് ഭഗവതത്തിന്റെ എട്ടാം അദ്ധ്യായത്തിൽ കമലയുടെ ഉത്ഭവകഥ വിസ്തരിച്ചു കാണാം. ദേവാസുരന്മാർ അമൃതലബ്ധിക്കായി ചെയ്ത സമുദ്ര മഥനത്തിന്റെ   ഫലരൂപമാണ് ദേവി പ്രതുർഭവിക്കുന്നത്. ദേവി മഹാ വിഷ്ണുവിനെ പതിയായി വരിച്ചു. ദശമഹവിദ്യകളിൽ ദേവി പത്താമതെയാണ്. കമലാഭഗവതി വൈഷ്ണവ ശക്തിയും വിഷ്ണു ഭഗവന്റെ ലീലാസഹചാരിണിയുമാണ്. അതുകൊണ്ട് തന്നെ ദേവിയുടെ ഉപാസന ജഗദാരഭൂതയായ ശക്തി ഉപാസനയാന്ന്. ഒരു തരത്തിൽ ദേവി സമസ്തഭൗതീക പ്രകൃതിക സമ്പത്തുക്കളുടെയും അധിഷ്ഠായാണ്.  അതേ സമയം വിഷ്ണുവിൽ നിന്ന് അഭിന്നമായ സച്ചിദാനന്ദമയി ലക്ഷ്മിയുമാണ്. ഈ ദേവിയുടെ കൃപ ലഭിക്കുവാൻ ആഗമത്തിലും നിഗമത്തിലും ഒരേ മാത്രയിൽ ദേവ്യുപസന വർണ്ണിക്കപ്പെട്ടിടുണ്ട്.  എല്ലാ ദേവന്മാരും രക്ഷസമനുഷ്യസിദ്ധഗന്ധാദികൾ എല്ലവരും ദേവിയുടെ കൃപാപ്രസദത്തിനുവേണ്ടി തരളിതരാണ്.

       മഹാവിദ്യാകമലയുടെ കാന്തി സുവർണ്ണ വർണ്ണമായി സുവർണ്ണമായി ധ്യനിക്കപ്പെടുന്നു.  ഹിമാലസദൃശമായ ശ്വേതവർണ്ണത്തിലുള്ള നാലു ഗജങ്ങൾ  തുമ്പികൈയ്യിൽ സുവർണ്ണകലശം പിടിച്ച് ദേവിയെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടു കൈകളിൽ വര-അഭയ മുദ്രകളും മറ്റു കൈകളിൽ താമരയുമാണ് ദേവി ധരിച്ചിരിക്കുന്നത്. ശിരസ്സിൽ മനോഹരമായ കിരീടവും ധരിച്ചിരിക്കുന്നു . നല്ല പട്ടുവസ്ത്രത്താൽ ശരീരം ആഹാർദിതമയിരിക്കുന്നു.  കമലാസനത്തിൽ ആസന്നയാണ് ദേവീ.
സമൃദ്ധിയുടെ പ്രതീകമായ മഹവിദ്യാ കമലയുടെ ഉപാസന സ്ഥിരമായ ലക്ഷ്മിത്വവും, കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്, കമലയെ ലക്ഷ്മി, ഷോഡശീ, എന്നും വിളിക്കുന്നു.  ഭാർഗ്ഗവന്മാരിൽ പൂജിക്കപ്പെടുന്ന ദേവി  ഭാർഗ്ഗവി എന്നും വിളിക്കപ്പെടുന്നു.  ആദിശങ്കരാചാര്യനാൽ നിർമ്മിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ പഠനം താമരതണ്ടിന്റെ മാല ഉപയോഗിച്ച്  മന്ത്രജപം, കൂവള തണ്ട് ഇവയുടെ ഹവനം ദേവിയുടെ പ്രത്യേക കാരുണ്യത്തിനു അർഹനാക്കുന്നു.. സ്വതന്ത്ര തന്ത്രത്തിൽ ദേവി കോലാസുരന്റെ വധത്തിനുവേണ്ടി അവതരിച്ചതായി പറയപ്പെടുന്നു. വരാഹിതന്ത്ര പ്രകാരം പ്രാചീനകലത്ത് ബ്രഹ്മ-വിഷ്ണു-ശിവാദികളാൽ  പൂജിക്കപ്പെട്ടതിനാൽ ത്രിപുര എന്ന് ദേവി  പ്രസിദ്ധയായി. കാളികപുരാണത്തിൽ ത്രിപുര ശിവന്റെ ഭാര്യയായതിനാൽ ദേവിയെ ത്രിപുർ എന്നും പറയുന്നു. ശിവൻ സ്വന്തം ഇച്ചയാൽ മൂന്നായി  മുകൾ ഭാഗം വെളുപ്പ് , നാലുകൈകളോടുകൂടിയതും ബ്രഹ്മരൂപത്തിൽ അറിയപ്പെടുന്നു. അതേപോലെ  സ്ഫടികവർണ്ണവും ഏകമുഖവും ചതുർഭുജവും ഉള്ള മദ്ധ്യഭാഗം വിഷ്ണു എന്നും അറിയപ്പെടുന്നു, അതേപോലെ സ്ഫടിക വർണ്ണവും പഞ്ചമുഖവും നാലു ഭുജങ്ങളും ഉള്ള അധോഭാഗം ശിവനെന്ന് പറയപ്പെടുന്നു. ഈ മൂന്ന് ശരീര സംയോഗം കൊണ്ട് ശിവനെ ത്രിപുരനെന്നും ശക്തിയെ ത്രിപുരായെന്നും പറയുന്നു. ചിന്താമണി ഗൃഹത്തിലാണ് ദേവിയുടെ താമസം.  ദേവിയുടെ ഉപാസന കൊണ്ട് സമസ്ത സിദ്ധികളും കൈവരുന്നു.

പുരുഷസൂക്തത്തിൽ ശ്രീശ്ചതേ ലക്ഷിശ്ച പത്ന്യാ എന്നു പറഞ്ഞു കമലയെ പരമപുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിച്ചിരിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജ വൈഭവ സൂചകമാണ്.  പത്മസ്ഥിതയാതയും പത്മവർണ്ണയുമായുള്ള വിവരണം ശ്രുതിയിലുണ്ട്. കമല ശക്തിക്ക് അഞ്ച് ഭാവങ്ങൾ ഉണ്ട് തിരോഭാവം, സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം. കമല ഭഗവതി സ്വയം പറയുന്നു നിത്യനും നിർദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന് ഇങ്ങനെ കാളിയിൽ നിന്നും സമാരംഭിച്ച് കമല വരെയുള്ള ദശമഹാശക്തികൾ സൃഷ്ടിയും വൃഷ്ടിയും,  ഗതി, സ്ഥിതി, വിസ്താരം, ഭരണ-പോഷണം, നിയന്ത്രണം, ജന്മ-മരണം,  ഉന്നതി-അവനതി, ബന്ധം-മോക്ഷം, എന്നി അവസ്ഥകളുടെ പ്രതീകമാണ് അനേകമാണെങ്കിലും വാസ്തവത്തിൽ ദേവി പരമത്മാവിന്റെ ഏകമായ ശക്തി തന്നെയാണ്.

വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശാകാലത്ത്  കമലാ ദേവിയെ ഭജിക്കുകയെന്നാൽ സർവ്വ ഐശ്വര്യങ്ങൾ വന്നു ചേരുകയും അതെന്നേക്കും വിട്ടു പോകാതെ ഉപാസകനിൽ നിലനിൽക്കുകയും സർവ്വ അഭീഷ്ടങ്ങൾ സാധിപ്പിക്കുകയും ചെയ്യുന്നു ഏത് സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭമായി തന്നെ പറയാം.
മഹാലക്ഷ്മി അഷ്ടകത്താൽ കമല ദേവിയെ.. (മഹാലക്ഷ്മി) ആരാധിക്കുന്നത്  ഉപാസകന് ക്ഷിപ്രഫലം നൽകും
പരാശക്തിയായ അമ്മയുടെ നാമത്താൽ  സർവ്വർക്കും

രുരുജിദ്വിധാന സങ്കല്പം




രുരുജിദ്വിധാന സങ്കല്പം

ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും സുബ്രഹ്മണ്യന്റെ വാഹനമായ മയിലും തമ്മിൽ കൈലാസത്തിൽ വച്ച് കലഹഫലമായി തൽക്ഷണം രുരു എന്ന ദൈത്യൻ ഉണ്ടാകുകയും, ദൈത്യൻ തന്റെ തനി സ്വഭാവമെടുക്കുകയും, ഭയന്നു ഓടിയ ദേവീദേവന്മാർ നീലിമലയുടെ താഴ്വാരത്ത് തപസ്സു ചെയ്തു കൊണ്ടിരുന്ന രൗദ്രി എന്ന ദേവതയെ കാണുകയും ചെയ്തു.

മറ്റു ദേവതകളുടെ സങ്കടത്താൽ
ദേവതയ്ക്ക് അവരിൽ സഹതാപം ജനിക്കുകയും, അതേ സമയം രൗദ്രഭാവത്താൽ തന്റെ ഇരുണ്ട മുഖത്തു നിന്നും തൽക്ഷണം ഒരു ശക്തി ഉണ്ടാകുകയും ചെയ്തു. ആ ശക്തി രുരുവിനെ നശിപ്പിക്കുന്നു. രൂരുവിനെ നിഗ്രഹിച്ച ശേഷം രുരുവിന്റെ ചണ്ഡവും, മുണ്ഡവും വേർപെടുത്തിയതിനാൽ ആ ശക്തിയ്ക്ക് ചാമുണ്ഡ എന്നു പറയുന്നു. രുരു എന്ന അസുരനെ നിഗ്രഹിച്ച ദേവീ സങ്കല്പമാണ് രുരുജിത്ത്.

രുരുജിത്ത് വിധാനക്ഷേത്രങ്ങളിൽ ശിവൻ, രുരുജിത്ത്, മാതൃക്കൾ, ക്ഷേത്രപാലൻ ഇവരെയാണ് ക്ഷേത്രങ്ങളിൽ (കാവുകൾ) പ്രതിഷ്ഠിക്കുന്നത്. കിഴക്കോട്ട് ദർശനമായി ക്ഷേത്രാധിപനായ ഭൈരവ ശിവന്റെ ശിവാലയവും, ശിവന്റെ വടക്കുകിഴക്ക് ക്ഷേത്രപാലനെയും, കിഴക്കോട്ടോ, വടക്കോട്ടോ, പടിഞ്ഞാറോട്ടോ ദർശനമായി മാതൃസ്ഥാനത്ത് രുരുജിത്ത് എന്ന ഉഗ്രഭദ്രകാളീ സങ്കല്‌പം ഒറ്റയ്ക്കൊ, സപ്തമാതൃക്കൾക്കൊപ്പമൊ പ്രതിഷ്ഠിക്കുകയും, വടക്കോട്ട് ദർശനമായി സപ്തമാതൃക്കളെയും, വീരഭദ്രനും, ഗണപതിയും ഉൾപ്പെട്ട ദീർഘചതുരാകൃതിയാർന്ന മാതൃശാലയുമാണ് രുരുജിത്ത് വിധാനത്തിന്റെ പ്രതിഷ്ഠാവിധാനം.

കാശ്മീർ ശൈവസങ്കല്പത്തിന്റെ ക്രമസമ്പ്രദായത്തിന്റെ ഭാഗം തന്നെയാണിത്.
രുരുജിത്ത് വിധാനത്തിന് അടിസ്ഥാനമായ ക്രമ സമ്പ്രദായം ഇന്ന് കേരളത്തിൽ മാത്രമേ നിലവിൽ ഉള്ളൂ. ശ്രീവിദ്യാസമ്പ്രദായത്തിലെ രുരുജിത്തിങ്കൽ നടത്തുന്ന ഒരു പൂജാക്രമമാണ്  "മഹാർത്ഥാ".

മേൽ വിവരിച്ചതിൽ ചാമുണ്ഡ എന്ന പേർ പല ദേവീ സങ്കല്പത്തിനും ഒന്നായി പറയുമെങ്കിലും ധ്യാനം, ഋഷി, ഗായത്രി, നിർ മ്മാല്യധാരി, മന്ത്ര ബീജാക്ഷരങ്ങൾ, യന്ത്രം, വാഹനം എന്നിവയിലെല്ലാം വ്യത്യാസംകാണപ്പെടുന്നുണ്ട്.

രുരുജിത്ത് വിധാനത്തിന്റെ രഹസ്യാത്മകത.

ഭദ്രകാളീ സങ്കല്പം പ്രധാനമായും അഞ്ച് വിധമാണ് കാണപ്പെടുന്നത്.
രുരുജിത്ത് എന്ന ഭദ്രകാളി
ദക്ഷജിത്ത് എന്ന ഭദ്രകാളി
ദാരികജിത്ത് എന്ന ഭദ്രകാളി
മഹിഷജിത്ത് എന്ന ഭദ്രകാളി

ഇതിൽ രൗദ്രിയാൽ പ്രകടിതമായ "ശക്തി " രുരു എന്ന അസുരനെ നിഗ്രഹിക്കുകയും ചണ്ഡമുണ്ഡങ്ങൾ വേർതിരിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടിൽ ശിവാനന്ദനാഥനാൽ കാശ്മീരിൽ തുടങ്ങിയ ക്രമസമ്പ്രദായ ഉപാസന ചിദംബരം വഴി കേരളത്തിലെത്തുകയും ക്രമസമ്പ്രദായത്തിലെ 13 കാളിമാരേയും, കൂട്ടത്തിൽ ഒരു ഉഗ്രദേവതയായ., ഒപ്പം ത്രിപുരസുന്ദരിയേയും, അഷ്ടമാതൃക്കളേയും യോഗിനിമാരായി ഉപാസിക്കുന്ന സമ്പ്രദായം 13 കാവുകളിലായി വിന്യസിക്കുകയും പിൻകാലത്ത് രുരുജിത്ത് വിധാനം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

ഈ 13 കാവുകളിലും ശൈവയോഗിയായ കൊടിക്കുന്നത്ത് ശിവാങ്കൾ വരച്ച തങ്ക ശ്രീചക്രത്തിൽ ആണ് "കാളിയെ "പൂജിക്കുന്നത് [മഹാർത്ഥ സങ്കേതം] എന്നത് രഹസ്യാത്മകമാണ്.

യുഗങ്ങളിലെ കൗള മാർഗ്ഗം



യുഗങ്ങളിലെ കൗള മാർഗ്ഗം

കൗള മാർഗം ഓരോ യുഗങ്ങളിൽ പ്രചരിച്ചത് വ്യത്യസ്ത പേരുകളിൽ ആകുന്നു.
ഉദാഹഹരണം..

നാല് യുഗങ്ങൾ ആണ് ഉള്ളത്.

1- കൃത യുഗം
2- ത്രേതാ യുഗം
3- ദ്വാപര യുഗം
4- കലിയുഗം

ഈ നാല് യുഗത്തിൽ പ്രചരിച്ച നാല് വേദങ്ങൾ

1- കൃത യുഗം - ഋഗ്വേദം
2- ത്രേതാ യുഗം - യജുർവേദം
3- ദ്വാപര യുഗം - സാമവേദം
4- കലിയുഗം - അഥർവ്വ വേദം

ഇപ്രകാരം ഈ നാല് യുഗത്തിൽ കൗലമാർഗ്ഗം പ്രചരിച്ചത് ഇപ്രകാരം ആകുന്നു

"ഭക്തിയുക്താ സമത്വേന സർവ്വേ ശൃന്വന്തു കൗളികാം ||
മഹാ കൗളാത് സിദ്ധ കൗളം സിദ്ധ കൗളാത് മസാദരം |
ചതുർയുഗ വിഭാഗേന അവതാരം ചോദിതം മയാ||
ജ്ഞാനതോ നിർണ്ണിതി കൗളം ദ്വിതീയേ മഹത് സംഞകം |
തൃതീയേ സിദ്ധാമൃതം നാമ കലൗ മൽസ്യോദരം പ്രിയേ||
യേ ചാസ്‌മിന്നിർഗതാ ദേവി!വർണ്ണയിശ്യാമി തേ£ഖിലം |
യേ തസ്മാദ് യോഗിനി കൗളാത് നാമ്നാ ജ്ഞാനസ്യ നിർണ്ണിതൗ ||

1- ആദി യുഗത്തിൽ (കൃതയുഗം +സത്യയുഗം ) കൗള ജ്ഞാനം എന്ന കൗള പദ്ധതി ആണ് പ്രചരിച്ചിരുന്നത് കൗള ജ്ഞാനം എന്ന പദ്ധതി പ്രകാരം മന്ത്ര, യോഗ, മറ്റു അംഗങ്ങൾ ചെയ്തിരുന്നത് (ആദി യുഗത്തിലെ കൗള പ്രചാരകർ ആയിരുന്നു സപ്ത ഋഷിമാർ ദേവ രൂപികൾ )

2- രണ്ടാമത്തെ യുഗമായ ത്രേതാ യുഗത്തിൽ സിദ്ധ കൗളം ആകുന്നു പ്രചരിച്ചിരുന്നത് (സിദ്ധ കൗലത്തിന്റെ പ്രചാരകന്മാർ ആയിരുന്നു. രാമൻ,  ലക്ഷ്മണൻ, രാവണൻ, ഇന്ദ്രജിത്. മേഘനാഥൻ.)

3- മൂന്നാമത്തെ യുഗം ആയ ദ്വാപര യുഗത്തിലെ കൗള പദ്ധതി സിദ്ധാമൃത കൗളം ആയിരുന്നു (കൃഷ്ണൻ, ബലരാമൻ, അർജ്ജുനൻ, ഭീമൻ, യുധീഷ്ടിരന്, ഭീഷ്മർ, ദ്രോണർ, കർണ്ണൻ)

4- കലിയുഗത്തിൽ പ്രചരിച്ച കൗള മാർഗ്ഗം മൽസ്യോദര കൗളം ആയിരുന്നു മത്സ്യേന്ദ്രനാഥ് എന്ന കൗള ഗുരുവിൽ നിന്ന് ആരംഭിച്ചതാണ്

ആദി ഗുരു

|മത്സ്യേന്ദ്രനാഥ്|

മത്സ്യേന്ദ്ര നാഥ് അഥവാ മച്ചി മുനി കൗള തന്ത്രത്തിന്റെ പരമാചാര്യൻ ആകുന്നു. ആദി നാഥനിൽ നിന്ന് പരാശക്തി രഹസ്യം അറിഞ്ഞ മത്സ്യേന്ദ്ര നാഥ് അവയെ തന്റെ ശിഷ്യൻ ആയ ഗോരക്ഷാനന്ദനാഥ് നു കൗള രഹസ്യവും ശക്തി ശിവ തത്വവും ഉപദേശിച്ചു കൊടുക്കുകയുണ്ടായി .

പുഴയുടെ തീരത്ത് പ്രേമ സല്ലാപം നടത്തുന്ന ശിവ ഭൈരവിമാർ തങ്ങളുടെ സംസാരത്തിനിടയിൽ ദേവി ചോദിച്ചു ഭഗവാനോട്

"ദേവ ദേവ ജഗന്നാഥ
കൃപയാ വദാമി  വല്ലഭ

ഹേ പ്രഭോ മഹാദേവ എന്റെ സംശയത്തിന് ഇത്തരം തരുവാൻ കൃപയുണ്ടാകണേ ഇപ്രകാരം ഭഗവാൻ തന്റെ പ്രേയസിക്കു നൽകിയ വിശ്വ പ്രപഞ്ച രഹസ്യം ഒരു മത്സ്യം കേൾക്കാൻ ഇടയായി ആ മത്സ്യം ഒരു ഋഷിയായി മാറി ആ മഹർഷി ആകുന്നു മത്സ്യേന്ദ്രനാഥ്. കൗള ഹഠ യോഗയുടെ പരമാചാര്യനും കൂടി ആകുന്നു മച്ചി മുനി .
മത്സ്യേന്ദ്ര സംഹിത എന്ന ഗ്രന്ഥത്തിൽ ഹഠ യോഗയെ കുറിച്ചുള്ള പൂർണ്ണ വിവരണം നൽജുന്നുണ്ട്. കഥാരൂപേണ പറഞ്ഞ ശിവ ശക്തി സംവാദവും ജലത്തിലെ മത്സ്യവും ബ്രഹ്മ ജ്ഞാനവും എന്താണന്നു ഹഠ യോഗ സാധനയിലൂടെ ഗുരുമുഖത്തു നിന്ന് അറിയേണ്ടവ ആകുന്നു. ഇപ്രകാരം ലോകഹിതത്തിനായും പ്രകൃതി പുരുഷ തത്വം മനസിലാക്കി മുമുക്ഷുക്കൾ ആകാൻ വേണ്ടി ആ ബ്രഹ്മ വിദ്യ തന്റെ ശിഷ്യന് ഉപദേശിച്ചു ലോകത്തു പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു.

"കൗള പൂജ വിനാ
നാസ്തി ഗതിം പ്രിയേ" കൗള പൂജ ചെയ്യാതെ എന്തും നിഷ്ഫലം ആകുന്നു എന്നുള്ള ഉപദേശം കൊടുത്തുകൊണ്ട്.

മത്സ്യേന്ദ്ര നാഥ് പ്രചരിപ്പിച്ച കൗള മാർഗത്തിനു "യോഗിനി കൗള മാർഗ്ഗം" എന്നൊരു പേരുണ്ട് ആ പേര് വന്നത് മത്സ്യേന്ദ്രനാഥ് കൗള മാർഗ്ഗം പ്രചരിപ്പിക്കാൻ കാമാഖ്യയിൽ പോകുകയും അവിടെ നിന്ന് ഒരു ഗൃഹത്തിൽ വച്ചു തേജസ്വി ആയ ഒരു യോഗിനിയിൽ നിന്ന് യോഗിനി  വിദ്യാ പഠിക്കുകയും ചെയ്തു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.

"തസ്യ മദ്ധ്യേ ഇമം നാഥ സാരഭൂതം സമൃദ്ധതം |
കാമരൂപേ ഇദം ശാസ്ത്രം യോഗിനീനാം ഗൃഹേ ഗൃഹേ ||

എന്നാൽ തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ മത്സ്യേന്ദ്ര നാഥ ഗുരുവിന്റെ മഹത്വം വളരെ വിപുലമായി തന്നെ പറയുന്നുണ്ട്. തന്റെ സാധന പഥത്തിൽ ആദ്യം സിദ്ധ കൗളം ആചരിക്കുകയും പിന്നീട് സിദ്ധാമൃത കൗളം ആചരിക്കുകയും തുടർന്ന് കാമാഖ്യയിൽ നിന്ന് യോഗിനി വിദ്യാ (വാമമാർഗ്ഗം) ആചരിക്കുകയും തുടർന്ന് കൗള മാർഗ്ഗം ആചരിക്കുകയും ചെയ്തു. ആ കാലത്തു തന്നെ അതി വിശിഷ്ടമായ "കൗള ജ്ഞാന നിർണ്ണയം" എന്ന അതി ബ്രിഹത്തായ ഒരു കൗള ശാസ്ത്രം എഴുതുകയും ചെയ്തിരുന്നു.

അഘോര ശിവാചാര്യരുടെ "മൃഗേന്ദ്ര വൃത്തി ദീപിക" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു.

"ഹിരണ്യ ഗർഭ കപില മത്സ്യേന്ദ്രാദയോ
വേദ സാംഖ്യ കൗളാതി തന്ത്രാണാം "

വേദം പ്രചരിപ്പിച്ചത് ഹിരണ്യഗർഭൻ സാംഖ്യം പ്രചരിപ്പിച്ചത് കപിലൻ കൗള തന്ത്രം പ്രചരിപ്പിച്ചത് മൽസന്ദ്രനാഥ് ആണന്നു.

അഭിനവ ഗുപ്തൻ തന്റെ തന്ത്ര ലോകം എന്ന ഗ്രന്ഥത്തിൽ... "സകലകുല ശാസ്ത്രാവതാരക" എന്ന് വിളിക്കുന്നുണ്ട്  "(മച്ഛന്ദ വിഭു")

ആദി നാഥൻ ആയ മഹാദേവനിൽ നിന്നു ശ്രവിച്ച രഹസ്യം മത്സ്യേന്ദ്ര നാഥനിൽ നിന്ന് ഗോരക്ഷാനന്ദ നാഥിലൂടെ ലോകത്ത് കൗളമാർഗം വ്യാപിച്ചു. ആ വിദ്യാ വാമ - കൗള(ശാക്തേയം) മാർഗ്ഗമായി ഇന്ന് ആചരിച്ചു പോരുന്നു  ആദി നാഥനിലൂടെ ആരംഭിച്ചതിനാൽ "ആനന്ദഭൈരവ സമ്പ്രദായം" എന്ന് പറയുന്നു  ശ്രീ വിദ്യാ മന്ത്രത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങളെ സ്പർശിക്കുന്നതിനാൽ "സൗഭാഗ്യ വിദ്യാ സമ്പ്രദായം" എന്നും പറയുന്നു 










ഇനി നമുക്ക് ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഓരോന്നായി പരിചയപ്പെടാം





ഇനി നമുക്ക് ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഓരോന്നായി പരിചയപ്പെടാം...

അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു.

അഷ്ടദിക്പാലകർ

1. കിഴക്ക് - ഇന്ദ്രൻ
2. തെക്കുകിഴക്ക് - അഗ്നി
3. തെക്ക് - യമൻ
4. തെക്കുപടിഞ്ഞാറ് - നിരൃതി
5. പടിഞ്ഞാറ് - വരുണൻ
6. വടക്കുപടിഞ്ഞാറ് - വായു
7. വടക്ക് - സോമൻ
8. വടക്കുകിഴക്ക് - ഈശാനൻ
[വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു.]

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്നു.

കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം.

ഇവരെ കൂടാതെ

9. ശാസ്താവ് :- തെക്കിനു തെക്കുപടിഞ്ഞാറിനും  ഇടയിൽ

10. ദുര്‍ഗ്ഗ :- വടക്ക്പടിഞ്ഞാറിനോട് ചേർന്ന്

11. സുബ്രഹ്മണ്യന്‍ :- വടക്കിനും വടക്കുപടിഞ്ഞാറിനും ഇടയിൽ

12. കുബേരന്‍ :- വടക്ക് ദിക്കിൽ

നിര്‍മ്മാല്യധാരി

13. നിര്‍മ്മാല്യധാരി :- വടക്കിനും വടക്കുകിഴക്കിനും ഇടയിൽ ആണ് സ്ഥാനം.

[അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലിൽ നിര്‍മ്മാല്യധാരി പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും]

ഓരോ ദേവനും / ദേവിക്കും അവരുടെ നിർമ്മാല്യധാരി വ്യത്യസ്തമായിരിക്കും.

ശിവൻ - ചണ്ഡേശൻ
വിഷ്ണു - വിഷ്വക്സേനൻ
ഗണപതി - കുംഭോദരൻ
സുബ്രഹ്മണ്യൻ - ധൂർത്തസേനൻ
ശാസ്താവ് - ഘോഷാവതി
സൂര്യൻ - തേജശ്ചണ്ടൻ
വൈശ്രവണൻ - ശൂദ്രൻ
ദുർഗ്ഗ - മുണ്ഡിനി
ഭദ്രകാളി - പ്രോം ശേഷിക
പാർവ്വതി - സുഭഗ
ഭഗവതി - ധൃതി
സരസ്വതി - യതി
ജ്യേഷ്ഠാ ഭഗവതി - ചണ്ഡദാസി

സപ്തമാതൃക്കൾ

14. സപ്തമാതാക്കളുടെ ബലിക്കല്ലിന്റെ സ്ഥാനം തെക്കു ദിക്കിൽ ആണ് . 

സപ്തമാതൃക്കൾ:-

1. ബ്രാഹ്മണി
2. മഹേശ്വരി
3. വൈഷ്ണവി
4. കൗമാരി
5. ഇന്ദ്രാണി
6. വരാഹി
7. ചാമുണ്ഡി

15. ഗണപതിയുടെയും

16. വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതാക്കളോട് ഒപ്പംആണ് പ്രതിഷ്ഠിക്കുക. ഇവർ അഭിമുഖമായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം.

ഉത്തര മാതൃക്കൾ

സപ്തമാതാക്കളുടെ ബലിക്കല്ല് പോലെതന്നെ വിഷ്ണു/ദുർഗ ക്ഷേത്രങ്ങളിൽ ഉള്ള മറ്റൊരു സങ്കല്പമാണ് ഉത്തര മാതൃക്കൾ ഇവർക്ക് സാധാരണയായി പ്രതിഷ്ഠ ഉണ്ടാവാറില്ല. വടക്കിനും വടക്ക് പടിഞ്ഞാറിനും ഇടയിൽ ആയിട്ടാണ് ഇവരുടെ സ്ഥാനം കൽപ്പിച്ചിട്ടുള്ളത്.

1. ഭാഗീശ്വരി
2. ക്രിയ
3. കീർത്തി
4. ലക്ഷ്മി
5. സൃഷ്ടി
6. വിദ്യ
7. ശാന്തി

സപ്തമാതൃക്കളുടെ ബലിക്കല്ലിൽ

ഗണപതിയും വീരഭദ്രനും എങ്ങനെയോ അതേപോലെ ഉത്തര മാതൃക്കളുടെ ഒപ്പവും രണ്ട് സങ്കല്പം വേറെയുമുണ്ട്...

1. ശ്രീധരൻ
2. അശ്വമുഖൻ

വലിയബലിക്കല്ല്

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല് ആ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉള്ള പ്രധാന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ  എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം [ഉദാ :- ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ] സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെത്തന്നെ വലിയ ബലിക്കല്ലിലെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ സങ്കൽപ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ / ദേവിയെ തന്നെ നോക്കി ഇരിക്കുന്നതായിട്ടണ് സങ്കൽപ്പം. [സംരക്ഷിച്ചു വരുന്നതായി സങ്കൽപ്പം]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കിൽ [ദേവൻ] പുരുഷ സൈന്യാധിപനും, മറിച്ച് സ്ത്രീയാണെങ്കിൽ [ദേവി] സ്ത്രീ സൈന്യാധിപയും ആയിരിക്കും. ഓരോ ദേവനും / ദേവിക്കും പ്രത്യേകം സൈന്യാധിപൻ / സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ  പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സർവ്വസൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

ശിവൻ - ഹരസേനൻ
വിഷ്ണു - ഹരിസേനൻ
ഗണപതി - വിഘ്നസേനൻ
ശാസ്താവ് - ശാസ്ത്രൂസേനൻ
സുബ്രഹ്മണ്യൻ - സ്കന്ദസേനൻ
ദുർഗ്ഗ - ബ്രാഹ്മി
ഭദ്രകാളി - സർവ്വേശ്വരീ
ശങ്കരനാരായണൻ - ഹരിഹരസേനൻ

വലിയബലിക്കല്ലിനു ചുറ്റുമുള്ള ചെറു ബലിപീഠങ്ങൾ

വലിയ ബലിക്കല്ലിന്റെ ചുറ്റിലും ' അഷ്ടദിക്കുകളിലുമായി കാണുന്ന ചോറു ബലിപീഠങ്ങൾ ക്ഷേത്രത്തിലെ  ദേവൻ / ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപയുടെ കീഴിലുള്ള പ്രധാനം സൈന്യാധിപൻ/ സൈന്യാധിപ ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്... ഇവർ ഓരോ ദേവീ ദേവന്മാർക്കും വ്യത്യസ്തമായിരിക്കും. ഇവ കൂടാതെ തെക്കുകിഴക്കേ മൂലയിൽ മറ്റൊരു ദേവനെ / ദേവിയെ കൂടി പ്രതിഷ്ഠിച്ചതായുള്ള സങ്കല്പമുണ്ട്. [പ്രതിഷ്ഠയ്ക്കുള്ള ബലിക്കല്ല് ഉണ്ടാവില്ല]

ഇനി നമുക്ക് മേൽപ്പറഞ്ഞ പ്രമുഖ സൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

പ്രധാന ദേവൻ - വിഷ്ണു

സർവ്വസൈന്യാധിപൻ - ഹരിസേനൻ
പ്രമുഖ സൈന്യാധിപർ :-

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ

പ്രധാന ദേവൻ - ശിവൻ

സർവ്വസൈന്യാധിപൻ - ഹരസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഭൗതികൻ
2. ദുർവരിക്ഷൻ
3. ബീമരൂപൻ
4. സുലോചനൻ
5. സുമുഖൻ
6. മഹാബാഹു
7. ത്രിശിരസ്സ്
8. ത്രിഭുജൻ

പിംഗളൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - സുബ്രഹ്മണ്യൻ

സർവ്വസൈന്യാധിപൻ - സ്കന്ദസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ശൂരസേനൻ
2. ഉഗ്രസേനൻ
3. ശിഗിസേനൻ
4. ജഗൽസേനൻ
5. മഹാസേനൻ
6. ചണ്ഡസേനൻ'
7. കൃതസേനൻ
8. ക്രൂരസേനൻ
ജയൽ സേനൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ദുർഗ്ഗ

സർവ്വസൈന്യാധിപ - ബ്രാഹ്മി

പ്രമുഖ സൈന്യാധിപകൾ :-

1. ബ്രഹ്മഘോഷി
2. സുഘോഷി
3. യജ്ഞവേഷ്ടി
4. സുരഗിണി
5. സുമുഖി
6. സുഭുജ
7. പ്രമോദിനി
8. ആത്മനി

പ്രധാന ദേവൻ - ഗണപതി

സർവ്വസൈന്യാധിപൻ - വിഘ്നസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഗജവക്രൻ
2. ഗണേശൻ
3. വിനായകൻ
4. ചണ്ഡവിക്രമൻ
5. വിഘ്നഹരൻ
6. സർപ്പവിഹലാൻ
7. ശൂർപ്പകർണ്ണൻ
8. നാഗദന്തൻ
രുദ്രവത്രജൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - ശാസ്താവ്

സർവ്വസൈന്യാധിപൻ - ശാസ്ത്രൂസേനൻ

പ്രമുഖ സൈന്യാധിപർ :-

1. വീരബാഹു
2. മഹാവീരൻ
3. വിദ്യുദന്തൻ
4. വിലാസനൻ
5. തീക്ഷണൻ
6. തീക്ഷണദന്തൻ
7. കാരാക്ഷൻ
8. ഭവോത്ഭവൻ
ഭൂദേശൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ഭദ്രകാളി

സർവ്വസൈന്യാധിപൻ - സർവ്വേശ്വരീ

പ്രമുഖ സൈന്യാധിപർ :-

1. ജയ
2. വിജയ
3. അജിത
4. അപരാജിത
5. നിത്യ
6. വിലാസിനി
7. ദൂക്രി
8. അഗോര
മംഗള [തെക്കു പടിഞ്ഞാറെ മൂല]

പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പുറത്തെ ബലിവട്ടത്തിൽ സാധാരണയായി എട്ട് ബലിക്കല്ലുകൾ ആണ് ഉണ്ടാവുക ഇവ നാല് ദിക്കിലും നാല് കോണിലും ആയി  കാണപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവും. ഈ ബലിക്കല്ലുകൾ ധ്വജ ദേവതമാർ എന്നും അറിയപ്പെടുന്നു. ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം മേൽപ്പറഞ്ഞ ബലിക്കല്ലുകളുടെ സമീപത്ത് ദിക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്  ഈ ഒരു കാരണം കൊണ്ടാണ് ഇവരെ ധ്വജ ദേവതമാർ എന്ന് വിളിക്കുന്നത്. ഇവർ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തിൽ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങൾ വേറെയും ഉണ്ട്. പ്രധാന ദേവനെ ആശ്രയിച്ച്  ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നതാണ്. ഇനി പ്രധാന ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുക്കളിൽ ആരെല്ലാം വസിക്കുന്നു എന്ന് നോക്കാം.

ദേവൻ - വിഷ്ണു

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ
ഇവർ ഓരോരുത്തർക്കും 500 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ശിവൻ

1. നന്ദി
2. മഹാകാളൻ
3. ഭൂതാനന്തൻ
4. മഹിധരൻ
5. പർവ്വദേശൻ
6. മഹേശൻ
7. കാലപാശൻ
8. കപാലി

ഇവർ ഓരോരുത്തർക്കും 25 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവത - ദുർഗ്ഗ

1. കാളി
2. കരാളി
3. വിരജ
4. വന്ദര 
5. വിന്ധ്യവാസിനി
6. സുപ്രഭ
7. സിംഹവക്ത്ര
8. ദൈത്യമർദ്ദിനി
ഇവർ ഓരോരുത്തർക്കും 8 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - സുബ്രഹ്മണ്യൻ

1. ദേവസേനാപതി
2. അഗ്നിലോചനൻ
3. ദണ്ഡഹസ്തൻ
4. അസിധാരിണി
5. പാശപാലൻ
6. ധ്വജശേഖരൻ
7. ഗതി
8. ശൂലവാസി
ഇവർ ഓരോരുത്തർക്കും 6 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ഗണപതി

1. വജ്രദന്തൻ
2. ഗജാസ്യൻ
3.  ഭീമൻ
4. മഹിഷാസ്യൻ
5. മേഘനാഥൻ
6. വിരൂപാക്ഷൻ
7. വരദൻ
8. സർവ്വതാക്ഷൻ

ദേവൻ - ശാസ്താവ്

1. ഗോത്രൻ
2. പിംഗളക്ഷൻ
3.  വീരസേനൻ
4. ശാബവാൻ
5. ത്രിനേത്രൻ
6. ശൂലൻ
7. ദക്ഷൻ
8. ബീമരൂപൻ

ദേവൻ - ഭദ്രകാളി

ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളിൽ എട്ട് ഭൈരവൻമാരും, പത്ത് ക്ഷേത്രപാലകൻ മാർ സ്ഥിതിചെയ്യുന്നതും ആയിട്ടാണ് സങ്കല്പം.

അഷ്ട ഭൈരവൻമാർ

1. അസിതാംഗ ഭൈരവൻ
2. രുരു ഭൈരവൻ
3. ചണ്ട ഭൈരവൻ
4. ക്രോധ ഭൈരവൻ
5. ഉൻമത്ത ഭൈരവൻ
6. കപാല ഭൈരവൻ
7. തീഷ്ണ ഭൈരവൻ
8. സംഹാര ഭൈരവൻ

ക്ഷേത്രപാലകൻമാർ

1. ഹേതുക ക്ഷേത്രപാലൻ
2. ത്രിപുരാന്തക ക്ഷേത്രപാലൻ
3. അഗ്നിജിഹ്വ ക്ഷേത്രപാലൻ
4. വേതാളജിഹ്വ ക്ഷേത്രപാലൻ
5. കളാക്ഷ ക്ഷേത്രപാലൻ
6. കരാള ക്ഷേത്രപാലൻ
7. ഏകബാല ക്ഷേത്രപാലൻ
8. ബീമരൂപ ക്ഷേത്രപാലൻ
9. അലോഹ ക്ഷേത്രപാലൻ [വടക്കുകിഴക്ക്]
10. അഷ്ടകോശ ക്ഷേത്രപാലൻ [തെക്കുപടിഞ്ഞാറ്]

സഭ ദ്വാസ്തൻമാർ

സഭ ദ്വാസ്തൻമാർ ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവൽക്കാർ എന്ന സ്ഥാനം അലങ്കരിക്കുന്നു. ഇവർക്ക്  നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതിൽമാടത്തിന്റെ ഉൾഭാഗത്ത് [വലിയമ്പലം] വലതു ഭാഗവും ഇടതു ഭാഗവും ആയി രണ്ടുപേർ നിലയുറപ്പിച്ചിരിക്കുന്ന ഇവർ സഭ ദ്വാസ്തൻമാർ എന്ന് അറിയപ്പെടുന്നു.

പ്രധാന ദേവീദേവന്മാരുടെ മാറ്റത്തിനനുസരിച്ച് സഭ ദ്വാസ്തൻമാരും വ്യത്യസ്തമായിരിക്കും.

വിഷ്ണു :- ശ്രീ, പുഷ്ടി
ശിവൻ :- തീഷ്ണദന്തൻ, മൃഗാസ്യൻ
സുബ്രഹ്മണ്യൻ :- അഗ്നികേതു, സൂര്യകേതു
ഗണപതി :- ചണ്ഡവിക്രമൻ, വിഘ്നകനൻ
ശാസ്താവ് :- തീഷ്ണൻ, തീഷ്ണദന്തൻ
ഭദ്രകാളി :- ജയ, വിജയ
ദുർഗ :- ഹാദിനി, മോദിനി
ദുർഗ :- വിജയന്തി, കാർത്ത്യായനി [വലിയമ്പലത്തിനു പുറമേ]

ദ്വാരപാലകർ

ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ. ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള

മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണൻ

ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും

1.വലതുവശത്ത് - ചൻണ്ടൻ
2. ഇടതുവശത്ത് - പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ

3. വലതുവശത്ത് - ശംഖോടനും
4. ഇടതുവശത്ത് - ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും

5. ജയൻ - ഇടതുവശത്തും
6. വിജയൻ - വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ

7. ഭദ്രയൻ - ഇടതു വശത്തും
8. സുഭദ്രയൻ - വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു

9. ഇടതു - ദാത്രിയെന്നും
10. വലതു - വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം

1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2പേരാണുള്ളത്

1. ശംഖനിധി - ഇടതു വശത്തും
2. പദ്മനിധി - വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻ

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)

1. വികടൻ - ഇടതു വശത്തും
2. ഭീമൻ - വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്.

സുബ്രമണ്യൻ

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയ്യപ്പൻ

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്.

ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ  ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍,

" കരചരണകൃതം വാക്കായജം കര്മ്മതജം വാ
ശ്രവണ നയനജം വാ മാനസംവാപരാധം
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ "

എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും.

ശ്രീവേലി

ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഉത്സവ ബലി:

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ, രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ  ഉത്സവബലി പൂർണമാകുന്നു.

ക്ഷേത്രചൈതന്യ രഹസ്യം ഭാഗം - 23




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 23

കേരളീയ ക്ഷേത്ര മാതൃകയും അവ  ഉൾക്കൊള്ളുന്ന ചൈതന്യവും

നമ്മളിൽ പലരും പല അവസരങ്ങളിലും ഒരുപക്ഷേ ദിവസവും ക്ഷേത്രദർശനം നടത്തുന്നവരാണ്. ക്ഷേത്ര ദർശന വേളയിൽ ഒരു മഹാക്ഷേത്രത്തിൽ നാം കാണുന്ന പലകാര്യങ്ങളും നമ്മൾക്ക് ഇന്നും അജ്ഞാതമാണ്. ഇവയെക്കുറിച്ച് നമുക്ക് അറിയില്ല എന്നുമാത്രമല്ല അറിയാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം... എന്നാൽ ഇന്ന് നമുക്ക് അവയെക്കുറിച്ച് കുറച്ചെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കാം...

ആദ്യം നമുക്ക് ക്ഷേത്രത്തിൻറെ ബാഹ്യമായ രൂപം എന്താണെന്ന് നോക്കാം...

കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍.

മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള്‍ കാണപ്പെടുക. ശ്രീകോവില്‍, അതിനുചുറ്റുമായുള്ള പഞ്ചപ്രകാരങ്ങളുടെ ഘടകങ്ങളായ ക്ഷേത്രഭാഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇനി പറയാം.

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്‍ഭഗൃഹവും തന്നെ. സമചതുരം, ദീര്‍ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്‍മ്മിതി. ചില ക്ഷേത്രങ്ങളില്‍ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുണ്ടായിരിക്കും. അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില്‍ ചുവര്‍ ദാരുശില്പങ്ങള്‍കൊണ്ടോ ചുവര്‍ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു.  വിടര്‍ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം.

അന്തര്‍ മണ്ഡപത്തില്‍ ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്‍, ഊര്‍ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില്‍ അതില്‍നിന്നും വേര്‍പ്പെട്ട് നമസ്‌കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും നമസ്‌കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ക്കും മറ്റുമായാണ് ഈ മണ്ഡപം . ഇവയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി,  കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്. കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള്‍ ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്‍പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്‍, കൂത്തമ്പലം, ഉപദേവതകള്‍ തുടങ്ങിയവ.  വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ബലിക്കല്‍പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടും സ്വര്‍ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്‍മ്മിക്കാറുണ്ട്. ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്‍, ഗണപതിക്ക് മൂഷികന്‍, സുബ്രഹ്മണ്യന് മയില്‍, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്‍. ദേവദര്‍ശനത്തിനു സന്ദര്‍ഭം ലഭിക്കാത്തപ്പോള്‍ ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.

ക്ഷേത്രവും ബലിക്കല്ലുകളും

ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.

ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ]

ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.

ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്.

പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.

ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്.

ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം.

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം"

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

''പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം"

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത്. തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം. ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

ക്ഷേത്രചൈതന്യ രഹസ്യം ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം ഭാഗം - 24




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 24

ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം :-

ശ്രീകോവിലിന്റെ അടിതറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം കാന്തവൈദ്യുതമായ പ്രകൃതി ശക്തികളെ അനുകൂലമാക്കാനായി   വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു വാസ്തുബലി, വാസ്തുഹോമം എന്നിവ ചെയ്യുന്നു. കാന്ത വൈദ്യുതശക്തി ഉൾക്കൊള്ളുന്നതാണ് ഭൂമിയെന്നും അതിൻ്റെ ശക്തികൾക്ക് അനുരൂപമായി വേണം ഗൃഹാദികൾ നിർമ്മിക്കുന്നതെന്നും ഉള്ള ശാസ്ത്രീയസത്യം ഭരതീയ ശിൽപ്പശാസ്ത്രത്തിൻ്റെ ആധാരശിലയത്രെ അതിനാൽ വാസ്തുപൂജ എന്നത്   മാന്ത്രിക പൂജാകർമ്മങ്ങളെ കൊണ്ട് അനുരൂപമാക്കി നിർത്തുന്ന ക്രിയകളാണ് വാസ്തുകർമ്മങ്ങൾ ഈ ബലി പൂജാദികർമ്മങ്ങൾ പ്രസ്തുത ഗർത്തത്തിൽ ചെയ്തശേഷം. . തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) ആധാരശിലയാകുന്ന മൂലാധാരം. സൂക്ഷ്മ ശരീരത്തിൻ്റെ ഏറ്റവും താഴത്തെ അവയവവിശേഷമാണല്ലോ   മൂലാധാരം.  ചതുരാകൃതിയിലുള്ള ആധാരശില പ്രഥ്വിതത്ത്വ പ്രധാനമായ മൂലാധാരത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. ശിലകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതുതന്നെ പ്രഥ്വിതത്ത്വദ്യോദകമാണ്. ആധാര ശിലയെ സ്ഥാപിക്കുമ്പോൾ ഓം ഹ്രിം എന്നോ മന്ത്രം ഉച്ചരിച്ചാൽ മതി മൂലാധാരത്തിൽ നിന്നാണ് നാദത്തിൻ്റെ ഉൽപ്പത്തി അത് അവിടെ അവ്യക്തമായിരിക്കും .

  ആധാരശിലയിൽ തഴെയുള്ള ചെറിയകുഴിയിൽ ധാന്യവിത്തുകളിടുന്നു. ഈ ധാന്യാവിത്തുകളെകൊണ്ടുള്ള പീഠത്തിൽ സ്വസ്തികമോ അഷ്ട്ദളമോ പത്മമോ എഴുതി അതിനെ പൂജിക്കണം ഇതാണ് സ്വാധിഷ്ഠാന ചക്രം. സ്വാധിഷ്ഠാനം ലിംഗമൂലത്തിലാണല്ലോ. സൃഷ്ട്യന്മുഖമായ ഈ ചക്രം ക്ഷേത്രഗാത്രത്തിൽ വിത്തുകളെകൊണ്ട് ഉണ്ടാക്കിയിരിക്കുന്നത്.  ഏറ്റവും യുക്തമായിരിക്കുന്നു. സ്വാധിഷ്ഠാനം എന്നത് ദേവൻ്റെ അടിസ്ഥാനം  തന്നെയാണ്.

ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഇത് മണിപൂരകത്തെ പ്രതികാത്മകത്വം വഹിക്കുന്നു,  ഇവിടെ ദേവൻ്റെ അല്ലെങ്കിൽ ദേവിയുടെ മൂലമന്ത്രത്താലാണ് നിധികുംഭത്തെ സ്ഥാപിക്കേണ്ടത്, അവ്യക്തരൂപത്തിൽ   ഉത്ഭവിച്ച പരാശബ്ദം മണിപൂരകത്തിൽ എത്തുമ്പോൾ വ്യകതമായി നമുക്ക് വിഷയീ ഭവിക്കുന്ന 'പശ്യന്തി' ശബ്ദമായി മാറുന്നൂ എന്നത് മന്ത്രശാസ്ത്ര പ്രസിദ്ധമാണല്ലോ , ഈ പ്രക്രിയയെ  പ്രതിനദാനം ചെയ്യുകയാണ് ഏതിൻ്റെയും മൗലികനാദമായ ഓങ്കാരത്തെ വിശേഷിച്ച് ഇവിടെ ഒരു പ്രത്യേക ദേവൻ്റെ - ദേവിയുടെ    മൂലമന്ത്രമാക്കി ഉച്ചരിച്ചത്. 

ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവിനെ -പത്മത്തെ പ്രതിഷ്ഠിക്കേണ്ടത്. ഇത് ഹൃദയഭാഗത്തുള്ള    അനാഹതചക്രപ്രതീകമാണ്. ഈ പത്മത്തിൻ്റെ അടിഭാഗം നാളം , ദളങ്ങൾ, കർണ്ണിക, കേസരം എന്നിവയിൽ ക്ഷം മുതൽ അം വരെയുള്ള പൂജിക്കുകയാണ് ലിപിപങ്കജ പൂജയി ചെയ്യുന്നത്, അതിനാൽ ഈല്ല മന്ത്രങ്ങളും അവിടെ ഉണർന്നു കഴിഞ്ഞു.  പശ്യന്തി ശബ്ദം പുറത്ത് വൈഖരിയായി  പ്രത്യക്ഷപ്പെടുന്നതിൻ്റെ ഇടയിലുള്ള മദ്ധ്യമാവസ്ഥയെ പ്രാപിക്കുന്നത് അനാഹതത്തിലാണ്.

ഈ പത്മത്തിന് മേൽ  ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക.
പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

ഭാവനയിലും അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജസ്വലമായ പ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസംബുക്ഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിരിക്കുകയാണ് ആമയിലൂടെ.
പ്രാണതത്ത്വത്തിന്റെ പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും സൂചിപ്പിക്കുവാനായി ആമ തന്നെയാണ് ഏറ്റവും അനുയോജ്യമായ പ്രതീകം. വായുതത്ത്വത്തെ നാം ശ്വസിക്കുന്ന സാധാരണ വായുവായിട്ടല്ല കരുതേണ്ടത്, വായുവിനും മറ്റെല്ലാറ്റിനും നിദാനമായിരിക്കുന്ന പ്രാണശക്തിയെന്ന ബോധോർജ്ജസ്രോതസ്സിനെയാണ് ഇതു സൂചുപ്പിക്കുന്നത്. പ്രപഞ്ചാവിഷ്ക്കാരത്തിന്റെ ആദ്യ പഞ്ചഭൂതമാധ്യമമായ ഭൗതീകാകാശത്തിനും പ്രാണശക്തിക്കും അടിസ്ഥാനമായിരിക്കുന്നത് നിശ്ചലമായ പരാകാശമെന്ന ദിവ്യബോധോർജ്ജരംഗമാണ് . ആകാശത്തിന്റെ ചലനാത്മകശക്തിഭാവമാണ് പ്രാണശക്തി. പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ ആകാശതത്ത്വം സജീവമായി അനന്തമായ രൂപഭാവങ്ങളുള്ള പ്രതിഭസങ്ങൾ ആവിർഭവിക്കുവാൻ ഇടയാവുന്നു. എന്നാൽ പ്രാണശക്തി അതിലേക്ക് തന്നെ, അതായത് അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തിലേക്ക് തന്നെ പിൻവലിഞ്ഞ് നിശ്ചലമാകുമ്പോൾ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം സൂക്ഷമത്തിൽ വിലയം പ്രാപിക്കുകയും നീക്കങ്ങളും മാറ്റങ്ങളും കാലവുമെല്ലാം അവസാനിക്കുകയും ചെയ്യുന്നു. (പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥൂലപ്രപഞ്ചം ആവിർഭവിക്കുന്നു. അത് പിൻവലിയുമ്പോൾ സൂക്ഷമമായ ഊർജ്ജത്തിൽ വിലയം പ്രാപിക്കുന്നു.) പ്രാണന്റെ ഈ വിധത്തിലുള്ള പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും വളരെ തന്മയത്വമായി പ്രകാശിപ്പിക്കുവാൻ പറ്റിയ ഒരു പ്രതീകമാണ് ആമ.

അതുകൊണ്ട് അത് അനാഹത പത്മത്തിൽ സ്ഥിതിചെയ്യുന്ന പ്രാണശക്തിയെ സൂചിപ്പിക്കുന്നു. സ്ഥൂലസൂക്ഷശ്രീരങ്ങളെയെല്ലാം താങ്ങി നിർത്തുന്നത് പ്രാണശക്തിയാണല്ലോ. ഇതിൻ്റെ സ്ഥാനം ഹൃദയമാണ് , ഹൃദയസ്ഥാനത്തിൽ സ്പർശിച്ചിട്ടാണ് ആചാര്യൻ പ്രാണപ്രതിഷ്ഠ ചെയ്യുന്നത്. ഉപപ്രാണന്മാരിൽ ഒന്നിന് കൂർമ്മൻ എന്നപേർ ഇവിടെ സ്മരണീയമാണ്. കണ്ഠകൂപത്തിൻ്റെ താഴെ നെഞ്ചിൽ കൂർമ്മമെന്നൊരു നാഡിയുണ്ട് അതിൽ മനസ്സിനെ ധാരണ ചെയ്താൽ മനസ്സിന് സ്ഥിരതകിട്ടും എന്നു പറയുന്നതും ഇവിടെ  ഓർക്കേണ്ടതാണ്. എന്തായാലും ക്ഷേത്ര ഷഡാധാരയിലെ കൂർമ്മം പ്രാണശക്തി തന്നെയാണ്. ശിലകൊണ്ടോ ചെമ്പ്കൊണ്ടോന്നും  വെള്ളികൊണ്ടോന്നും സ്വർണ്ണംകൊണ്ടൊന്നും മൂന്ന് പത്മത്തെയും മൂന്ന് കൂർമ്മത്തെയും പ്രതിഷ്ഠിക്കാമെന്നും വിധിയുണ്ട്.  ചെമ്പ് സ്വർണ്ണം വെള്ളി എന്നിവ അഗ്നി സൂര്യ ചന്ദ്ര തത്ത്വങ്ങളെ സൂചിപ്പിക്കുന്നു. മൂലാധാരത്തിൽ നിന്നും ഉയർന്നുവന്ന   കുണ്ഡലിനീശക്തി അനാഹതം വരെ അഗ്നി തത്ത്വപ്രാധാനമായും, അനാഹതം മുതൽ ആജ്ഞവരെ   സൂര്യതത്വപ്രധാനമായും, ആജ്ഞാമുതൽ  മേലോട്ട് ചന്ദ്രതത്വപ്രധാനമായും വിഹരിക്കുന്ന യോഗതത്വങ്ങളെ മാത്രമാണ് മൂന്ന് കൂർമ്മങ്ങൾ പ്രതിനിദാനം ചെയ്യുന്നത്.

ആമയുടെ മുകളിൽ യോഗനാളം എന്നഒരു നാളം സ്ഥപിക്കപ്പെടുന്നു. ദേവന്റെ കണ്ഠഭഗത്തെ ഇതു സൂചിപ്പിക്കുന്നു. ഈ നാളത്തിന്റെ അടിഭാഗം അനാഹതചക്രതിനു മുകളിലുള്ള ബോധോർജ്ജകേന്ദ്രമായ വിശുദ്ധി ചക്രത്തെ സൂചിപ്പിക്കുന്നു. ഈ നാളത്തിനുള്ളിലെ ശൂന്യത ഈ കേന്ദ്രം ഉൾക്കൊള്ളുന്ന ആകാശതത്ത്വത്തിന്റെ പ്രതീകമാണ് .  അതു തന്നെയാണല്ലോ വിശുദ്ധിചക്രവും  പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷമായ ഈ ഊർജ്ജരംഗത്തിൻ നിന്നാണ് മറ്റുഭൂതങ്ങൾ പരിണമിച്ച ആവിർഭവിച്ച് ഒടുവിൽ അനന്തപ്രതിഭാസങ്ങളുടെ സ്ഥുലപ്രപഞ്ചമായി തീരുന്നത്. ഈ നാളത്തിന്റെ മുകൾ ഭാഗം പുരികങ്ങളുടെ മദ്ധത്തിലുള്ള ആജ്ഞാചക്രത്തെ പ്രതിനിധാനം ചെയ്യുന്നു. മനസ്സിന്റെ അത്യുദാത്തമാനമായ ആത്മതത്ത്വത്തിന്റെ ഭാഗമാണിത്. ഇവിടെ നിന്നും വികസിതമായ ബോധോർജ്ജം മുകളിലേക്ക് നീങ്ങുമ്പോൾ മനുഷ്യമനസ്സ് എല്ലാ പരിമിതികളിൽ നിന്നും വിമുക്തമായി അപരിമേയമായ ബ്രഹ്മബോധത്തെ പുൽകുന്നു.

ക്ഷേത്രചൈതന്യ രഹസ്യം ഭാഗം - 25



ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 25

ക്ഷേത്രസങ്കല്‍പത്തിന്റെ ശാസ്ത്രീയത
ബ്രഹ്മാണ്ഡ-പിണ്ഡാണ ശരീരങ്ങളുടെ പ്രത്യക്ഷമായ പ്രതീകമാണ്‌ ക്ഷേത്രം. പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യശരീരം പിണ്ഡാണ്ഡവും. കേരളീയ മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്‌ പുറത്ത്‌ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ഇങ്ങനെ നിര്‍മ്മിച്ച ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണ്‌. ക്ഷേത്രശില്‍പം ദേവന്റെ സ്ഥൂലശരീരത്തെയും ശ്രീകോവിലിനുള്ളിലുള്ള ദേവപ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ ബലിവട്ടം മുഖമായും നമസ്കാരമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരം വേദപാദങ്ങളായും വര്‍ണ്ണിച്ചിരിക്കുന്ന 'വിശ്വകര്‍മ്മ്യം' എന്ന ക്ഷേത്രശില്‍പ ഗ്രന്ഥത്തിലെ 'ഗര്‍ഭഗൃഹം ശിരഃ പ്രോക്തം' എന്നുതുടങ്ങുന്ന വരികള്‍ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്‌. ഗോപുരദര്‍ശനം പുണ്യകരമെന്ന്‌ വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്‌.
ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍. ഇവ യഥാക്രമം സൂക്ഷ്മശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാചക്രമാകുന്ന നപുംസകശിലയുടെ ഉപരിഭാഗമാണ്‌ സഹസ്രാരപത്മമെന്ന്‌ വിവക്ഷിക്കപ്പെടുന്നത്‌. ഇവിടെ സ്ഥാപിക്കുന്ന പീഠത്തിന്മേല്‍ പീഠം സ്ത്രീശിലയും സ്ത്രീദേവതാവിഗ്രഹമാണെങ്കില്‍ പീഠം പുരുഷശിലയുമായിരിക്കും. അങ്ങനെ ദേവപ്രതിഷ്ഠ സഹസ്രാരപത്മത്തില്‍ നടക്കുന്ന ശിവശക്തി സംയോഗം തന്നെയെന്ന്‌ വരുന്നു.
മനുഷ്യശരീരത്തിലെ മൂലാധാര ചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ (കുണ്ഡലിനീശക്തി) ഉണര്‍ത്തി ആധാരചക്രങ്ങളിലൂടെ ക്രമമായി മുകളിലേക്ക്‌ കൊണ്ടുവന്ന്‌ ശിരസ്സില്‍ ആയിരം ഇതളുകളുണ്ടെന്ന്‌ സങ്കല്‍പിക്കപ്പെടുന്ന സഹസ്രാരചക്രത്തിലെത്തുമ്പോള്‍ വ്യക്തി പരമപദത്തിലെത്തുന്നു.
എളുപ്പമായുള്ള വഴിയെ ചന്തിച്ചാല്‍ ഇടയ്ക്കിടെയാറു പടിയുണ്ട്‌ പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ
എന്ന കീര്‍ത്തനത്തിലും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ പരമപദപ്രാപ്തിക്ക്‌ ഹിന്ദുമതം വിവിധ സാധനാമാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും സാധാരണക്കാരന്‌ അനുഷ്ഠാനക്ഷമമല്ല. അവര്‍ക്ക്‌ ഏറ്റവും കരണീയമാര്‍ഗ്ഗമാണ്‌ ക്ഷേത്രദര്‍ശനം. മന്ത്ര-തന്ത്രശാസ്ത്രങ്ങളൊന്നും നിശ്ചയമില്ലാത്തവരും ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍, ആറ്‌ ആധാരങ്ങളും കടന്ന്‌ പരമപദത്തിലെത്തിയ കുണ്ഡലിനീശക്തിയുടെ പ്രതീകമായ ദേവപ്രതിഷ്ഠയില്‍ നിന്നും ആ ചൈതന്യം അവനിലേക്ക്‌ സംക്രമിക്കുന്നു. അത്‌ അവനിലെ കുണ്ഡലിനീശക്തിയെയും ഉണര്‍ത്തുന്നു. ആ ചൈതന്യത്തിന്റെ ശക്തിയുടെ പ്രഭാവം മുലമാണ്‌ സാധകന്‌ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നത്‌. മാധവജി എഴുതുന്നു : 'അങ്ങനെ അനേകായിരം ഭക്തജനങ്ങള്‍ക്ക്‌ സാധനയുടെ ദുഷ്കരവും തീവ്രവുമായ മാര്‍ഗ്ഗങ്ങളില്‍ കൂടി പോകാതെ തന്നെ വളരെയെളുപ്പത്തില്‍ സാധനാജന്യങ്ങളായ സദ്ഫലങ്ങളെ അനുഭവേദ്യങ്ങളാക്കി തീര്‍ക്കുന്ന അത്യത്ഭുതകരമായ ഒരു മനഃശാസ്ത്ര എഞ്ചിനീയറിംഗ്‌ പദ്ധതിയാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ക്ഷേത്രനിര്‍മ്മിതികൊണ്ടും അതിന്റെ സങ്കേതികശാസ്ത്രകര്‍മ്മങ്ങളായ താന്ത്രികക്രിയാദികള്‍ കൊണ്ടും മറ്റും ചെയ്തുവച്ചിരിക്കുന്നത്‌.
- ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?


ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?
==============================================
ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍ ശാപംമൂലം മുതലയായി വന്ന് ആനയുടെ കാലില്‍ പിടികൂടിയതും മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് ആദ്യം ഹൂഹൂവിനും പിന്നെ ഭക്തനായ ഇന്ദ്രദ്യുമ്‌നനും മുക്തി നല്‍കി. ഈ ഭാഗവത കഥ എല്ലാവര്‍ക്കുമറിയാം. രണ്ടു ഭക്തന്മാരും വൈകുണ്ഠം പ്രാപിച്ചപ്പോള്‍ ആനയുടെയും മുതലയുടെയും ഭീമാകാരമായ ശവങ്ങള്‍ തടാകക്കരയില്‍ ശേഷിച്ചു.

ഗരുഡഡന്റെ വിശപ്പ് തിര്ക്കാനായി പിതാവായ കശ്യപ പ്രജാപതി ആ ശവങ്ങള്‍  ഭക്ഷിക്കുവാൻ അനുവാദം നൽകി. ഗരുഡന് നല്ലൊരു ഭക്ഷണം വെറുതെകിട്ടുന്നതു കളയുന്നതെന്തിന്?
പര്‍വത തുല്യങ്ങളായ ആനയുടെയും മുതലയുടെയും ശവങ്ങളും കൊത്തിയെടുത്ത് ഗരുഡന്‍ പറന്നുയര്‍ന്നു. എവിടെ കൊണ്ടു വച്ചാണിത് തിന്നുക? തന്നെയും ഈ ശവങ്ങളെയും താങ്ങാന്‍ ശക്തിയുള്ള വൃക്ഷം എവിടെയുണ്ട്? പാലാഴിയുടെ മധ്യത്തില്‍ ജാംബൂനദം എന്നുപേരുള്ള വലിയൊരു വൃക്ഷമുണ്ട്. പര്‍വതത്തോളം വലിപ്പമുണ്ട്. അതിന്റെ ശിഖരങ്ങള്‍ക്ക് മാത്രമല്ല അതുമുഴുവന്‍ സ്വര്‍ണമാണ്.

ഗരുഡന്‍ ആനയേയും മുതലയേയും അതിന്റെ ഒരു കൊമ്പില്‍ കൊണ്ടുവച്ച് കൊത്തിത്തിന്നാന്‍ തുടങ്ങി. അതാ ഭാരംകൊണ്ട് മരക്കൊമ്പ് പടപടാ ഒടിയുന്നു. ഗരുഡന്‍ ഒടിയുന്ന മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് ബാലഖില്യന്മാര്‍ എന്ന വിരലടയാളം വലുപ്പമുള്ള എണ്‍പത്തെണ്ണായിരം മുനിമാര്‍ തപസ്സുചെയ്യുന്നതു ശ്രദ്ധിച്ചു. മരക്കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. ഗരുഡന്‍ ആകെ വെട്ടിലായി. ആനയെ വിടണോ മുതലയെ വിടണോ, മഹര്‍ഷിമാരെ രക്ഷിക്കണോ? എന്തായാലും ഒടിഞ്ഞ വൃക്ഷക്കൊമ്പ് കാലിലും രണ്ടു ശവങ്ങള്‍ കൊക്കിലും ഒതുക്കിയെടുത്തുകൊണ്ട് പറന്നുയര്‍ന്നു. എവിടെയോ ഇവയൊക്കെ ഒന്നിറക്കിവയ്ക്കുക?

മകന്റെ ഈ ബുദ്ധിമുട്ട് കശ്യപ മഹര്‍ഷി കണ്ടു. നീ വിഷമിക്കണ്ട മകനേ, തെക്കേ സമുദ്രത്തിനു മദ്ധ്യ ത്രികുടം എന്നൊരു പര്‍വതമുണ്ട്. അതിനു മൂന്നു ശിഖരങ്ങളുണ്ട്. ഒടിഞ്ഞകൊമ്പ് അതില്‍ ഒരു ശിഖരത്തില്‍ വയ്ക്കാം. മറ്റു രണ്ടു ശിഖരങ്ങളില്‍ ഈ ശവങ്ങളും വച്ച് ഭക്ഷിച്ചോളൂ എന്ന് മുനി തന്റെ മകനെ ഉപദേശിച്ചു. ഗരുഡന്‍ അപ്രകാരം ത്രികുടാചലത്തിലെത്തി. ബാലഖില്യന്മാര്‍ തപസ്സുചെയ്യുന്ന മരക്കൊമ്പ് മെല്ലെ ഒരു കൊടുമുടിയില്‍വച്ചു. ശവങ്ങള്‍ മറ്റേ കൊടുമുടികളിലുംവച്ച് സുഖമായി തിന്നുതീര്‍ന്നു. വിശപ്പുമാറിയപ്പോള്‍ ഗരുഡന്‍ പറന്നുപോയി. തപസ്സു തീര്‍ന്നപ്പോള്‍ മുനിമാരും സ്ഥലം വിട്ടു. ജാംബൂനദത്തിന്റെ സ്വര്‍ണശിഖരം ത്രികൂടാചലത്തില്‍ ഉറച്ചു. വിശ്വകര്‍മ്മാവ് ലങ്കാനഗരം പണികഴിപ്പിക്കുമ്പോള്‍ ഈ പര്‍വതശിഖരത്തില്‍ നിന്നാണ് സ്വര്‍ണം എടുത്തത്.

ഹനുമാന്‍ ലങ്ക ചുട്ടെരിച്ചു. സ്വര്‍ണ ഭവനങ്ങളെല്ലാം ഉരുകി. ത്രികൂടാചലത്തില്‍നിന്നും സ്വര്‍ണം ഉരുകി. അങ്ങനെ ലങ്കയില്‍ വീണ്ടും സ്വര്‍ണമയമായിത്തീര്‍ന്നു. ഹനുമാന്‍ ചുട്ടുനശിപ്പിച്ച ലങ്കയെ വീണ്ടും പണിതത് മണ്ഡോദരിയുടെ പിതാവും അസുരശില്പിയുമായ മയനാണ്.


ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?
ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?

ബ്രഹ്മപുത്രനായ പുലസ്ത്യന്‍ തപസ്സു ചെയ്യാന്‍ മേരു പര്‍വതത്തിലെത്തി. അവിടെ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ആട്ടവും പാട്ടും കൊണ്ട് സഹിക്കവയ്യാതെ പുലസ്ത്യമഹര്‍ഷി ''ആരാണോ ഈ ആശ്രമത്തില്‍ വന്ന് എന്റെ തപസ്സുണര്‍ത്തുന്നത് അവള്‍ ഗര്‍ഭിണിയായിത്തീരട്ടെ'' എന്നു ശപിച്ചു.
ഇതറിയാതെ തൃണബിന്ദു മഹര്‍ഷിയുടെ പുത്രി ഇഡവിഡ അവിടെ വരുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് തൃണബിന്ദു മഹര്‍ഷി അവളെ പുലസ്ത്യന് വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്ക് ജനിച്ച കുട്ടിയാണ് വിശ്രവസ്സു മഹര്‍ഷി.
ഭരദ്വാജ മഹര്‍ഷി വിശ്രവസ്സിന്റെ വൈഭവം കണ്ടറിഞ്ഞ് തന്റെ മകളെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവളില്‍, ബ്രഹ്മാവിന്റെ വരദാനത്താല്‍ ധനാധ്യക്ഷനായിത്തീര്‍ന്ന വൈശ്രവണന്‍ എന്നൊരു പുത്രനുണ്ടായി. വിശ്രവസ്സിന്റെ പുത്രനായിരുന്നു കുബേരനെന്ന വൈശ്രവണന്‍.
ആരാലും ആക്രമിക്കപ്പെടാന്‍ സാധ്യമല്ലാത്ത വാസസ്ഥാനം ആവശ്യപ്പെട്ട വൈശ്രവണന് ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ലങ്ക ലഭിച്ചു. വിഷ്ണുഭഗവാനെ ഭയന്ന് രസാതലത്തിലേക്ക് പോയ അസുരന്മാരുടേതായിരുന്നു ആ ലങ്ക!
ഒരിക്കല്‍ അസുരരാജാവായ സുമാലി, രാക്ഷസന്മാര്‍ക്ക് ജയിക്കാനുള്ള ഉപായമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഒരു വൈശ്രവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ പോകുന്നതുകണ്ടു. തന്റെ പുത്രിയായ കൈകസിയോട്, വിശ്രവസ്സിന്റെ അടുക്കല്‍ ചെന്ന് തനിക്ക് പുത്രന്മാരെ നല്‍കാന്‍ സുമാലി ഉപദേശിച്ചു.
അതിന്‍പ്രകാരം, കൈകസി വിശ്രവസ്സിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വേദാധ്യയനം ചെയ്യുകയായിരുന്നു. അപ്പോള്‍ സന്ധ്യാസമയവുമായിരുന്നു. ആ സമയത്ത്, ഈശ്വരഭജനം ചെയ്യുന്നതിന് പകരം പുത്രോല്‍പ്പാദനത്തിന് ആഗ്രഹിച്ചതിനാല്‍ കൈകസിക്ക് വിശ്രവസ്സില്‍ ജനിച്ച രാവണനും കുംഭകര്‍ണനും രാക്ഷസരായിത്തീര്‍ന്നു. വിശ്രവസ്സിന്റെ വേദാധ്യയനം കേള്‍ക്കമൂലം വിഭീഷണനെന്ന പരമഭക്തനും സാത്വികനുമായ മറ്റൊരു പുത്രനും കൈകസിയില്‍ ജനിച്ചു. വിഭീഷണന്‍ മിതാഹാരിയും സ്വാധ്യായശീലനും നിത്യകര്‍മപരായണനുമായിരുന്നു.
പത്തുകഴുത്തും മഹാദംഷ്ട്രയും ചെഞ്ചുണ്ടും വന്‍മുഖവും ഇരുപത് കൈകളും ഉളളവനായ ദശഗ്രീവന്‍ (പത്തുതലയോടുകൂടിയവന്‍) അവന്‍ അന്യരെ കരയിക്കുന്നവനാകയാല്‍ രാവണനെന്ന് ശ്രീപരമേശ്വരന്‍ അവന് പേരും നല്‍കി.
കുംഭകര്‍ണന്‍ വലിയ കാതുള്ളവന്‍ എന്നര്‍ത്ഥം അവന്റെ ആകൃതിയേക്കാള്‍ വലിയ ആകൃതി മറ്റാര്‍ക്കുമില്ല. അസുരന്റെ ലക്ഷണം നീണ്ട പല്ലുകള്‍, വലിയ കാതുകള്‍, തുറിച്ച കണ്ണുകള്‍ (അതായത് ഇന്ദ്രിയങ്ങളെ പുറത്തേക്കിടുന്നവന്‍) സുമാലി, തന്റെ മകള്‍ കൈകസിയുടെ പുത്രനായ രാവണന്റെ അച്ഛന്‍ വിശ്രവസ്സിന്റെ പുത്രനും തന്മൂലം തന്റെ ജ്യേഷ്ഠനുമായ വൈശ്രവണന്റെ വൈഭവങ്ങള്‍ പറഞ്ഞ് അസൂയ വര്‍ധിപ്പിച്ചു.
വൈശ്രവണന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും കണ്ടും മുത്തച്ഛന്‍ സുമാലിയുടെയും അമ്മ കൈകസിയുടെയും വാക്കുകള്‍ കേട്ടും രാവണനില്‍ വൈശ്രവണനോട് അസൂയയും ക്രോധവും വര്‍ധിച്ചു.
എങ്ങനെയാണ് വൈശ്രവണനേക്കാള്‍ വലിയവനാകേണ്ടതെന്ന രാവണന്റെ ചോദ്യത്തിന് ബ്രഹ്മാവാണ് വൈശ്രവണന്റെ ഈ ഐശ്വര്യത്തിന് കാരണമെന്നറിഞ്ഞു. അങ്ങനെ രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തു.
രാവണന്‍ പിന്നീട് വൈശ്രവണനോട്, യുദ്ധം ചെയ്യാന്‍ ചെന്നു. അതുകണ്ട് ഭയന്ന വൈശ്രവണന്‍ തന്റെ പിതാവായ വിശ്രവസ്സ് മഹര്‍ഷിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. മഹര്‍ഷിയാകട്ടെ ''സ്വന്തം സഹോദരന് അവയാണ് (ലങ്കയും പുഷ്പകവിമാനവും) ആവശ്യമെങ്കില്‍ അവനവ വിട്ടുകൊടുക്കുക. സഹോദരര്‍ ഒരിക്കലും വഴക്കു കൂടരുത്. അതാണ് സഹോദരധര്‍മം'' എന്നുപറഞ്ഞു.
അതുകേട്ട വൈശ്രവണന്‍ ലങ്കയും പുഷ്പകവിമാനവും രാവണന് വിട്ടുകൊടുത്തു.


കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതും കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ (എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷിയായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യം എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

ഉപനിഷത്തുകൾ



ഉപനിഷത്തുകൾ
======================================================================
ഭാരതീയവിജ്ഞാനശാഖകളുടെ  മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്.  വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ്  ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം എന്ന് പറയുന്നു . ശ്രുതിയെന്നും  ഉപനിഷത്തുകൾ അറിയപ്പെടുന്നു.

വേദം എന്നതിന് അറിവെന്നും അര്‍ത്ഥമുണ്ട്. അങ്ങനെ വരുമ്പോള്‍ അറിവിന്‍റെ അന്തം എന്നും വേദാന്തത്തിനു അര്‍ത്ഥം പറയാം. അതായത് യാതൊന്നിനെ അറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായൊന്നുമില്ലയോ അതാണ്‌ വേദാന്തം. അറിവിന്‍റെ അന്തം  അദ്വൈതബ്രഹ്മസാക്ഷാത്കാരമാകുന്നു.  അന്തം എന്ന ശബ്ദത്തിന് നിർണ്ണയം എന്നും അർത്ഥമുണ്ട്. യാതൊരു തത്ത്വത്തെയാണോ പരമസത്യമായി  വേദങ്ങൾ നിർണ്ണയിച്ചിരിക്കുന്നത് അതിനെ വെളിവാക്കിത്തരുന്നതാണ് ഉപനിഷത്തുകൾ. ഗുരുശിഷ്യസംവാദരൂപത്തിലും ദൃഷ്ടാന്തങ്ങൾ  വഴിയും ഉപനിഷത്തുകൾ ഗഹനമായ പരമാത്മതത്ത്വത്തെ സത്യാന്വേഷികൾക്ക്  വെളിപ്പെടുത്തുന്നു. ശ്രുതിവാക്യങ്ങള്‍ വഴി ശ്രവണം ചെയ്ത് അവയെ യുക്തിപൂര്‍വ്വം മനനം ചെയ്ത് അങ്ങനെ ഉറയ്ക്കുന്ന അര്‍ത്ഥത്തില്‍ മനസ്സുറപ്പിച്ച് ധ്യാനിച്ച് സ്വരൂപനിര്‍ണ്ണയം വരുത്തുമ്പോള്‍ അറിവിന്‍റെ അന്തത്തിലെത്തും.

ദൃശ്യാദൃശ്യാത്മകമായിത്തോന്നുന്ന ഈ പ്രപഞ്ചം സത്യമല്ല; നിത്യവും പൂർണ്ണവും ഏകരസവുമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യം തന്നെ അജ്ഞാനത്താൽ ജീവന് പ്രപഞ്ചമായി പ്രതിഭാസിക്കുക മാത്രമാണ്. ആത്മജ്ഞാനം സിദ്ധിക്കുമ്പോൾ എല്ലാ ബന്ധങ്ങളും നശിച്ച് ജീവൻ മുക്തനാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ എല്ലാം സാരം.

അനേകം വേദശാഖകൾക്ക് അനുസൃതമായി അത്രയുംതന്നെ  ഉപനിഷത്തുകൾ ഉണ്ടെങ്കിലും 108 ഉപനിഷത്തുകൾക്കാണ് ആചാര്യന്മാർ  പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഉപനിഷത്തുകളുടെ വ്യാഖ്യാനത്തിൽ ഉണ്ടായ മതഭേദങ്ങളെ പരിഹരിക്കാനാണ് വ്യാസഭഗവാൻ ബ്രഹ്മസൂത്രം രചിച്ചത് . എന്നാൽ അവയ്ക്കും പിന്നീട് മതാന്തരങ്ങളുണ്ടായി. ഈ പരിതഃസ്ഥിതിയിലാണ് ശ്രീമദ് ശങ്കരാചാര്യസ്വാമികൾ ഉപനിഷത്തുകൾക്കും   ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യങ്ങളെഴുതി അദ്വൈതബ്രഹ്മവിചാര സമ്പ്രദായത്തെ ഭാരതമൊട്ടുക്കും പ്രചരിപ്പിച്ചത്.  ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും അദ്വൈതദർശനത്തിൽ പ്രാധാന്യമുണ്ട്. ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ശിഷ്യപ്രശിഷ്യരും ഈ സമ്പ്രദായത്തെ പോഷിപ്പിച്ചു. ഉപനിഷത്തുകളിൽ  ശ്രീ ശങ്കരാചാര്യസ്വാമികൾ ഭാഷ്യം രചിച്ച പത്ത് ഉപനിഷത്തുകൾ ആണ് മുഖ്യം. താഴെപ്പറയുന്നവയാണ് ദശോപനിഷത്തുകൾ

1.ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർവേദം)
2.കേനോപനിഷത്ത് (സാമവേദം)
3.കഠോപനിഷത്ത് (കൃഷ്ണ യജുർവേദം)
4.പ്രശ്നോപനിഷത്ത് (അഥർവവേദം)
5.മുണ്ഡകോപനിഷത്ത് (അഥർവ വേദം)
6.മാണ്ഡൂക്യോപനിഷത്ത്(അഥർവ വേദം)
7.തൈത്തിരീയോപനിഷത്ത്  (കൃഷ്ണ യജുർവേദം)
8.ഐതരേയോപനിഷത്ത് (ഋഗ്വേദം)
9.ഛാന്ദോഗ്യോപനിഷത്ത് (സാമവേദം)
10.ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുർവേദം)

ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകളിൽ ആദ്യത്തേതാണ്  ഈശാവാസ്യോപനിഷത്ത്. ശുക്ലയജുർവേദത്തിന്റെ ഉപനിഷത്തായ ഇതിൽ 18 മന്ത്രങ്ങളാണുള്ളത്. ‘ഈശാവാസ്യമിദം സർവ്വം’ എന്നാരംഭിക്കുന്നതിനാലാണ് ഈ ഉപനിഷത്തിനു ആ പേര് ലഭിച്ചിരിക്കുന്നത്. നിവൃത്തിമാർഗ്ഗം, പ്രവൃത്തിമാർഗ്ഗം, ഈശ്വരസ്വരൂപം,തുടങ്ങിയ പ്രധാന വേദാന്തവിഷയങ്ങൾ 18 മന്ത്രങ്ങൾ കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.  ശ്രീനാരായണ ഗുരുദേവൻ ഈശാവാസ്യോപനിഷത്ത് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

കേനോപനിഷത്ത്

‘കേനേഷിതം പതതി പ്രേഷിതം മനഃ’ എന്നാരംഭിക്കുന്ന ഈ ഉപനിഷത്തിൽ ബ്രഹ്മതത്ത്വം  നാല് ഖണ്ഡങ്ങളിലായി അനുശാസിക്കപ്പെട്ടിരിക്കുന്നു. സാമവേദാന്തർഗതമാണ്  ഇ ഉപനിഷത്ത്.  സകല ഇന്ദ്രിയങ്ങളും യാതൊരു ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണോ ചേഷ്ടിക്കുന്നത് അത് ബ്രഹ്മമാകുന്നു. ആ പരമാത്മതത്ത്വത്തെ ഒരിന്ദ്രിയം കൊണ്ടും അറിയാൻ കഴിയില്ല എന്നും ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. ആ തത്ത്വം തന്നിൽനിന്നന്യമല്ല എന്നും അങ്ങനെ അന്യമായിക്കാണുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല എന്നുകൂടി ഉപനിഷത് അനുശാസിക്കുന്നുണ്ട്. യക്ഷരൂപത്തിലുള്ള ബ്രഹ്മം ഇന്ദ്രനെയും  ദേവന്മാരെയും പരീക്ഷിക്കുന്ന കഥയും ഉമാഹൈമവതിയുടെ ഉപാസനയാൽ ഇന്ദ്രൻ ആത്മതത്ത്വത്തെ ബോധിക്കാൻ പ്രാപ്തനാകുന്നതും ഇതിൽ വിവരിക്കുന്നുണ്ട്.

കഠോപനിഷത്ത്

നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലുള്ള  സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് രചിക്കപ്പെട്ടിട്ടുള്ളത്.മൂന്നു വല്ലികൾ വീതമുള്ള രണ്ടദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ജനിമൃതികളുടെ  രഹസ്യത്തെ അന്വേഷിച്ച നചികേതസ്സിനെ പരീക്ഷിക്കുവാനായി യമദേവൻ അനേകം ലൗകികവാഗ്ദാനങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ തീവ്രതരവിരക്തനായ നചികേതസ്സ് അവയെ എല്ലാം ത്യജിച്ച്  തനിക്ക് ശ്രേയസ്സിനെ  നൽകുന്നതായ പരമമായ ജ്ഞാനത്തെ ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടു.  നചികേതസ്സിന്റെ ജിജ്ഞാസയിൽ സംതൃപ്തനായ യമദേവൻ നൽകുന്ന അനുശാസനങ്ങൾ ആണ് ഈ ഉപനിഷത്തിന്റെ അന്തഃസാരം. അനവധി മനോഹരങ്ങളായ ശ്ലോകങ്ങൾ കൊൻ  ആവർത്തിച്ച്  ഉദ്‌ബോധിപ്പിച്ചിരുന്ന ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത’ എന്ന മന്ത്രം ഈ ഉപനിഷത്തിലാണുള്ളത് . ഭഗവദ്ഗീതയിലെ പല മന്ത്രങ്ങളും ഇതിലെ മന്ത്രങ്ങളുമായി സാമ്യമുള്ളവയാണ്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്ന കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായതുകൊണ്ടാണ് കഠോപനിഷത്ത് എന്ന പേര് ലഭിച്ചത്. കൃഷ്ണയജുർവേദത്തിന്റെ ഭാഗമാണിത്.

പ്രശ്നോപനിഷത്ത്

ഈ ഉപനിഷദ് അഥർവ്വ വേദത്തിൽപെട്ടതാണ്. പിപ്പലാദൻ എന്ന ഋഷിയോട് കബന്ധി, ഭാർഗവൻ, കൗസല്യൻ, ഗാർഗ്യൻ, സത്യകാമൻ, സുകേശൻ എന്നിവർ ചോദിക്കുന്ന ആറു പ്രശ്നങ്ങളും(ചോദ്യങ്ങളും) അവയ്ക്കുള്ള ഉത്തരങ്ങളും ഉൾക്കൊണ്ടിരിക്കുന്നതിനാൽ  ഈ ഉപനിഷത്ത് “പ്രശ്നങ്ങൾ” എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിനാൽ ഇത്  പ്രശ്നോപനിഷത്ത് എന്നറിയപ്പെടുന്നു.

മുണ്ഡകോപനിഷത്ത്

ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്.  “മുണ്ഡകങ്ങൾ”  എന്നാണു ഈ ഉപനിഷത്തിലെ  അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഈരണ്ട് ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ട മൂന്നു മുണ്ഡകങ്ങളുണ്ട്. പരാവിദ്യയെന്നും അപരാവിദ്യയെന്നും വിദ്യയെ ഇതിൽ രണ്ടായി തരംതിരിച്ചിരിക്കുന്നു. വേദാദിസകല ശാസ്ത്രങ്ങളെയും അപരാവിദ്യയായും ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യയെ പരാവിദ്യയായും അനുശാസിക്കുന്നു. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും കൊണ്ട് ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉപനിഷത്താണിത്. ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന ഫലം തിന്നുന്നതും നോക്കിയിരിക്കുന്നതുമായ  രണ്ടു പക്ഷികളുടെ ദൃഷ്ടാന്തം അതിനു തെളിവാണ്. ശരീരമാകുന്ന വൃക്ഷത്തിൽ സുഖദുഃഖഭോഗങ്ങൾ അനുഭവിക്കുന്ന ജീവനെ ഫലം ഭക്ഷിക്കുന്ന പക്ഷിയോട് ഉപമിച്ചിരിക്കുന്നു. നോക്കിയിരിക്കുന്ന പക്ഷിയാകട്ടെ നിശ്ചലനും നിർമ്മലനും സാക്ഷിയുമായ പരമാത്മ ചൈതന്യമാകുന്നു. കർത്തൃത്വഭോക്തൃത്വാഭിമാനം വെടിഞ്ഞ് തന്റെ യഥാർത്ഥസ്വരൂപം അറിയുമ്പോൾ ജീവന്റെ ദുഃഖങ്ങൾ ഇല്ലാതെയാകും. ഇത്തരം ബ്രഹ്മാത്മൈക്യപ്രതിപാദിദങ്ങളായ  ഭാഗങ്ങൾ ഈ ഉപനിഷത്തിൽ കാണാം. ‘സത്യമേവ ജയതേ’ എന്ന പ്രസിദ്ധമായ വാക്യംവും മുണ്ഡകോപനിഷത്തിൽപ്പെട്ടതാണ്.

മാണ്ഡൂക്യോപനിഷത്ത്

പന്ത്രണ്ടു ശ്ലോകങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അതിഗഹനമായൊരു ഉപനിഷത്താണ് അഥർവ വേദത്തിൽപ്പെട്ട മാണ്ഡൂക്യം. ഓമിത്യേദക്ഷരമിദം സർവം’ എന്നു തുടങ്ങുന്ന ഈ ഉപനിഷദ് ദൃശ്യാദൃശ്യാത്മകമായ പ്രപഞ്ചം ബ്രഹ്മസ്വരൂപം തന്നെയെന്നു പ്രഖ്യാപിക്കുന്നു. ഓംകാരത്തിന്റെ നാലുപാദങ്ങളായി  ഇതിൽ ജാഗ്രത്ത് , സ്വപ്നം,സുഷുപ്തി, തുരീയം എന്നിവ അനുശാസിക്കപ്പെടുന്നു . ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിൽ ജീവന്റെ അഭിമാനനാമങ്ങളായ വിശ്വൻ,തൈജസൻ, പ്രാജ്ഞൻ, എന്നിവയെയും പ്രതിപാദിക്കുന്നതിനൊപ്പം നാലാമത്തേതായി അവസ്ഥാത്രയങ്ങൾക്കും സാക്ഷിയായ തുരീയത്തെ ശാന്തവും ശിവവും അദ്വൈതവുമായ കേവലസത്തയായി അനുശാസിക്കുന്നു. ‘അയം  ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം മാണ്ഡൂക്യത്തിലാണുള്ളത്.   ബൃഹത്തായ ഒരു കാരിക ഈ ഉപനിഷത്തിനു ഗൗഡപാദാചാര്യർ രചിച്ചിട്ടുണ്ട്. അതിൽ അജാതിവാദം (പ്രപഞ്ചമേ ഇല്ലെന്നുള്ള നിലയാണ് സത്യം)  സിദ്ധാന്തപക്ഷമായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു . ശ്രീ ശങ്കരാചാര്യസ്വാമികളുടെ  വിപുലമായ ഭാഷ്യവും മാണ്ഡൂക്യത്തിനു മാറ്റുകൂട്ടുന്നു.

തൈത്തിരീയോപനിഷത്ത്

കൃഷ്ണയജുർവേദത്തിൽ ഉൾപ്പെട്ടതാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ  വൈശമ്പായനൻ കോപിഷ്ഠനായി അഭ്യസിച്ചതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യനായ  യാജ്ഞവൽക്യൻ  വിദ്യ ഛർദ്ദിച്ചു കളഞ്ഞെന്നും അതിൽ  ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തെന്നും കഥയുണ്ട്. അങ്ങനെ തിത്തിരിപക്ഷികളുടെ രൂപത്തിൽ കൊത്തിയെടുത്തു   സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്ന് പറയപ്പെടുന്നു. ആ ശാഖയിൽ ഉള്ളതാണ് തൈത്തിരീയോപനിഷത്ത്. ഇതിൽ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി  എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്.  ശിക്ഷാവല്ലിയിൽ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതും ഭൃഗുവല്ലിയിൽ പത്തും അദ്ധ്യായങ്ങൾ വീതമുണ്ട്.  ഉപാസനാപരമായ മന്ത്രങ്ങളും, ‘സത്യം വദ ധർമ്മം ചര, സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം’ തുടങ്ങിയ ബ്രഹ്മചാരിയുടെ സമാവർത്തനത്തിൽ ചൊല്ലുന്ന മന്ത്രങ്ങളുമെല്ലാം ആദ്യ വല്ലിയിലുണ്ട്. രണ്ടാം വല്ലി തത്ത്വബോധപ്രധാനമാണ്. പഞ്ചകോശങ്ങളുടെ നിരൂപണവും, സത്യംജ്ഞാനമനന്തം  ബ്രഹ്മ എന്ന  ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണവും,  ബ്രഹ്മാനന്ദവും മറ്റു ആനന്ദങ്ങളും തമ്മിലുള്ള താരതമ്യങ്ങളുമെല്ലാം ഇതിൽ കാണാം. മൂന്നാമത്തെ വല്ലിയിൽ വരുണപുത്രനായ ഭൃഗുവിനു തന്റെ പിതാവുപദേശിച്ച വാരുണീവിദ്യ അനുശാസിച്ചിരിക്കുന്നു.

ഐതരേയോപനിഷത്ത്

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിൽപ്പെട്ട ഐതരേയോപനിഷത്തിൽ മൂന്നദ്ധ്യായങ്ങളാണുള്ളത്. ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ ഐതരേയൻ  രചിച്ചതാണ് ഈ ഉപനിഷദ് എന്നും പറയപ്പെടുന്നു. പ്രപഞ്ചസൃഷ്ടിയുടെ ക്രമികമായ വികാസവും ജീവരൂപേണയുള്ള ബ്രഹ്മത്തിന്റെ അനുപ്രവേശനവും ഇതിൽ അനുശാസിക്കുന്നു. ഗർഭത്തിലിരിക്കെ സകല വിജ്ഞാനങ്ങളും നേടുന്ന വാമദേവന്റെ കഥ ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം ‘പ്രജ്ഞാനം ബ്രഹ്‍മ എന്ന മഹാവാക്യമാണ്. ‘സർവം തത്പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ’ എന്ന്  ഏകവും പൂർണ്ണവുമായ അറിവിൽ  സർവ്വവും പ്രതിഷ്‌ഠിതമാണെന്നു  പ്രഖ്യാപിച്ചുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്

സാമവേദാന്തർഗതമാണ് ഛാന്ദോഗ്യോപനിഷദ്. എട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ അഞ്ചെണ്ണം ഉപാസനാപ്രധാനങ്ങളാണ്. പ്രണവോപാസന, ശാണ്ഡില്യവിദ്യ,രൈക്വോപദേശം , ഗായത്രി ഉപാസന, പഞ്ചാഗ്നിവിദ്യ   തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.  തത്ത്വമസി എന്ന മഹാവാക്യം ഇതിലെ ആറാം അദ്ധ്യായത്തിൽ ഉപദേശിച്ചിരിക്കുന്നു. ശ്വേതകേതു എന്ന ബ്രഹ്മചാരിബാലൻ പന്ത്രണ്ടു വർഷത്തെ ഗുരുകുലവാസംകഴിഞ്ഞു വിദ്യാഗർവ്വോടെ  തന്റെ പിതാവായ ഉദ്ദാലകന്റെ അടുത്തു വരുന്നു. എന്നാൽ ആത്മവിദ്യയെ ധരിക്കാതിരുന്ന ശ്വേതകേതുവിന്‌ തന്റെ അജ്ഞാനം ബോധ്യമാവുകയും പിതാവിൽ നിന്നുമുപദേശം സ്വീകരിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുൻപ് സജാതീയവിജാതീയസ്വഗതഭേദങ്ങൾ ഒന്നുമില്ലാത്ത സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ആരംഭിച്ച് നിരവധി  ദൃഷ്ടാന്തങ്ങളിലൂടെ ആ സത്ത്  തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം എന്ന് ഗുരു ശിഷ്യനെ കരതലാമലകം പോലെ കാണിച്ചുകൊടുക്കുന്നു . അവസാന രണ്ടദ്ധ്യായങ്ങളിൽ യഥാക്രമം മധ്യമാധികാരിക്കുള്ള ഭൂമാവിദ്യയും മന്ദാധികാരിക്കുള്ള ദഹരവിദ്യയും പ്രതിപാദിച്ചിരിക്കുന്നു.

ബൃഹദാരണ്യകോപനിഷത്ത്

പേരുപോലെ തന്നെ  ബൃഹത്താണ് ശുക്ലയജുർവ്വേദത്തിൽപ്പെട്ട ബൃഹദാരണ്യകം. ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളുള്ള ആറ്  അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡമെന്നും മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, അവസാന രണ്ടു അദ്ധ്യായങ്ങളെ ഖിലകാണ്ഡമെന്നും പറയുന്നു. പ്രപഞ്ചത്തെ ഒരു യാഗാശ്വമായി സങ്കല്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിപ്രക്രിയയുടെ വ്യത്യസ്തമായ  ആഖ്യാനമാണ് ഇതിലുള്ളത്. മധുകാണ്ഡത്തിൽ   അശ്വമേധയജ്ഞത്തിന്റെ തത്ത്വത്തെ  വിശദീകരിക്കുന്നുണ്ട്. അഹം ബ്രഹ്മാസ്മി  എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു യാജ്ഞവല്ക്യൻ ജനകന്റെ സഭയിൽ നടത്തുന്ന സംവാദങ്ങളും തുടർന്ന് ജനകന് ഉപദേശിക്കുന്ന തത്ത്വങ്ങളുമാണ്. അത്യന്തം നാടകീയമായാണ് ഈ ഭാഗത്തെ ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ഗാർഗ്ഗി, മൈത്രേയി  തുടങ്ങി ഉപനിഷത്‌കാലത്തെ ജ്ഞാനികളായ സ്ത്രീകളെയും ഇതിൽ കാണാം. വേദാന്തത്തിലെ അതിപ്രധാനവിഷയങ്ങളെ ഇതിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അത്യന്തം ഗഹനങ്ങളായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപനിഷത്തിന്റെ ശങ്കരഭാഷ്യവും അതിവിപുലമാണ്.

ഗുരു അഷ്ടകം






ഗുരു അഷ്ടകം
=============================
സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?


ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും
വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും
വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും
ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

മഹത്ദേശങ്ങളുടെ അധിപനെങ്കിലും
രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും
നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും
അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും
ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ

പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

അഭിലാഷ അഷ്ടകം



അഭിലാഷ അഷ്ടകം

ഏകം ബ്രഹ്മൈവാദ്വിതീയം സമസ്തം സത്യം സത്യം നേഹ നാനാസ്തി കിഞ്ചിത് |
ഏകോ രുദ്രോ ന ദ്വിതീയോഽവതസ്ഥേ തസ്മാദേകം ത്വാം പ്രപദ്യേ മഹേശം ||൧||

ഏകഃ കര്ത്താ ത്വം ഹി സര്വസ്യ ശംഭോ നാനാരൂപേഷ്വേകരൂപോഽപ്യരൂപഃ |
യദ്വത്പ്രത്യക്പൂര്ണ ഏകോഽപ്യനേകസ്തസ്മാന്നാന്യം ത്വാം വിനേശം പ്രപദ്യേ ||൨||

രജ്ജൗ സര്പഃ ശുക്തികായാം ച രൗപ്യം പയഃ പൂരസ്തന്മൃഗാഖ്യേ മരീചൗ |
യദ്വത്തദ്വദ്വിഷ്വഗേവ പ്രപഞ്ചോ യസ്മിന് ജ്ഞാതേ തം പ്രപദ്യേ മഹേശം ||൩||

തോയേ ശൈത്യം ദാഹകത്വം ച വഹ്നൗ താപോ ഭാനൗ ശീതഭാനൗ പ്രസാദഃ |
പുഷ്പേ ഗന്ധോ ദുഗ്ധമധ്യേ ച സര്പിര്യത്തച്ഛംഭോ ത്വം തതസ്ത്വാം പ്രപദ്യേ  ||൪||

ശബ്ദം ഗൃഹ്ണാസ്യശ്രവാസ്ത്വം ഹി ജിഘ്രേരഘ്രാണസ്ത്വം വ്യംഘ്രിരായാസി  ദൂരാത് |
വ്യക്ഷഃ പശ്യേസ്ത്വം രസജ്ഞോഽന്യജിഹ്വഃ കസ്ത്വാം സമ്യഗ്വേത്ത്യതസ്ത്വാം  പ്രപദ്യേ ||൫||

നോ വേദസ്ത്വാമീശ സാക്ഷാദ്വിവേദ നോ വാ വിഷ്ണുര്നോ വിധാതാഽഖിലസ്യ ||
നോ യോഗീന്ദ്രാ നേന്ദ്രമുഖ്യാശ്ച ദേവാ ഭക്തോ വേദ ത്വാമതസ്ത്വാം പ്രപദ്യേ ||൬||

നോ തേ ഗോത്രം നേശ ജന്മാപി നാഖ്യാ നോ ത്വാ രൂപം നൈവ ശീലം ന ദേശഃ |
ഇത്ഥംഭൂതോഽപീശ്വരസ്ത്വം ത്രിലോക്യാ സര്വാന്കാമാന് പൂരയേസ്തദ്ഭജേ ത്വാം || ൭||

ത്വത്തഃ സര്വം ത്വം ഹി സര്വം സ്മരാരേ ത്വം ഗൗരീശസ്ത്വം ച  നഗ്നോഽതിശാന്തഃ |
ത്വം വൈ ശുദ്ധസ്ത്വം യുവാ ത്വം ച ബാലസ്തത്വം യത്കിം നാസ്ത്യതസ്ത്വാം  നതോഽസ്മി |൮||

സ്തുത്വേതി വിപ്രോ നിപപാത ഭൂമൗ സ ദണ്ഡവദ്യാവദതീവ ഹൃഷ്ടഃ |
താവത്സ താലോഽഖിലവൃദ്ധവൃദ്ധഃ പ്രോവാച ഭൂദേവ വരം വൃണീഹി ||൯||

തത ഉത്ഥായ ഹൃഷ്ടാത്മാ മുനിര്വിശ്വാനരഃ കൃതീ |
പ്രത്യബ്രവീത്കിമജ്ഞാതം സര്വജ്ഞസ്യ തവ പ്രഭോ ||൧൦||

സര്വാന്തരാത്മാ ഭഗവാന് സര്വഃ സര്വപ്രദോ ഭഗവാന് |
യാച്ഞാം പ്രതി നിയുങ്ക്തേ മാം കിമീശോ ദൈന്യകാരിണീം ||൧൧||

ഇതി ശ്രുത്വാ വചസ്തസ്യ ദേവോ വിശ്വാനരസ്യ ഹ |
ശുചേഃ ശുചിവ്രതസ്യാഥ ശുചി സ്മിത്വാഽബ്രവീച്ഛിശുഃ ||൧൨||

ബാല ഉവാച||
ത്വയാ ശുചേ ശുചിഷ്മത്യാം യോഽഭിലാഷഃ കൃതോ ഹൃദി |
അചിരേണൈവ കാലേന സ ഭവിഷ്യത്യസംശയം ||൧൩||

തവ പുത്രത്വമേഷ്യാമി ശുചിഷ്മത്യാം മഹാമതേ |
ഖ്യാതോ ഗൃഹപതിര്നാമ്നാ ശുചിഃ സര്വാമരപ്രിയഃ ||൧൪||

അഭിലാഷാഷ്ടകം പുണ്യം സ്തോത്രമേതന്മയേരിതം |
അബ്ദം ത്രികാലപഠനാത്കാമദം ശിവസന്നിധൗ ||൧൫||

ഏതത്സ്തോത്രസ്യ പഠനം പുത്രപൗത്രധനപ്രദം |
സര്വശാന്തികരം വാപി സര്വാപത്ത്യരിനാശനം ||൧൬||

സ്വര്ഗാപവര്ഗസംപത്തികാരകം നാത്ര സംശയഃ |
പ്രാതരുത്ഥായ സുസ്നാതോ ലിംഗമഭ്യര്ച്യ ശാംഭവം ||൧൭||

വര്ഷം ജപന്നിദം സ്തോത്രമപുത്രഃ പുത്രവാന് ഭവേത് |
വൈശാഖേ കാര്ത്തികേ മാഘേ വിശേഷനിയമൈര്യുതഃ ||൧൮||

യഃ പഠേത് സ്നാനസമയേ സ ലഭേത്സകലം ഫലം |
കാര്ത്തികസ്യ തു മാസസ്യ പ്രസാദാദഹമവ്യയഃ ||൧൯||

തവ പുത്രത്വമേഷ്യാമി യാസ്ത്വന്യസ്തത്പഠിഷ്യതി |
അഭിലാഷാഷ്ടകമിദം ന ദേയം യസ്യ കസ്യചിത് ||൨൦||

ഗോപനീയം പ്രയത്നേന മഹാവന്ധ്യാപ്രസൂതികൃത് |
സ്ത്രിയാ വാ പുരുഷേണാപി നിയമാല്ലിംഗസന്നിധൗ ||൨൧||

അബ്ദം ജപ്തമിദം സ്തോത്രം പുത്രദം നാത്ര സംശയഃ |
ഇത്യുക്ത്വാന്തര്ദധേ ബാലഃ സോഽപി വിപ്രോ ഗൃഹം യയൗ ||൨൨||

ഇതി ശ്രീസ്കന്ദപുരാണേ കാശീഖണ്ഡേ സന്തതിപ്രദമഭിലാഷാഷ്ടകസ്തോത്രം  സംപൂര്ണം ||

ബാലമുകുന്ദാഷ്ടകം



ബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിംബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം

2020, ജനുവരി 13, തിങ്കളാഴ്‌ച

പുതുഗ്രാമം വിശ്വനാഥക്ഷേത്രം



പുതുഗ്രാമം വിശ്വനാഥക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് .ഇവിടുത്തെ പുതുഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതുചെയ്യുന്നതു പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം .നാല് നേരം പൂജയുണ്ട്. തമിഴ് ഗുരുക്കൾ ആണ് പൂജ. ഉപദേവതകൾ പാർവതി വിശാലാക്ഷി,ദക്ഷിണാമൂർത്തി  മീനാക്ഷി സുന്ദരേശൻ ഗണപതി മുരുകൻ,ഭൈരവൻ . ഇവരിൽ പാർവതി തെക്കോട്ടു ദർശനമാണ് ആദ്യം ഇത് മീനാക്ഷി സുന്ദരേശ ക്ഷേത്രമായിരുന്നു  കാശിയിൽ നിന്നും കൊണ്ട് വന്ന ലിംഗം പിന്നീട് പ്രതിഷ്ടിച്ചതാണ് .നവരാത്രി ആഘോഷം ക്ഷേത്രത്തിൽ കൊടിമരം ഉണ്ടങ്കിലും കൊടിയേറ്റമില്ല. കൊടിമരത്തിന് ഒരു നേരം പൂജയുണ്ട്. ഉത്സവത്തിന് കൈയിൽ കാപ്പുകെട്ടുകയ്യാണ്  പതിവ് തുലാത്തിൽ അന്നപ്പടിയുണ്ട്.കർക്കിടകത്തിലെ ആദ്യ വെള്ളിയാഴ്ച്ച ഗ്രാമക്കാരുടെ കൂട്ട് പായസമുണ്ട് . അന്ന് ഇതിനടുത്തുള്ള പുരട്ടിയിൽ   ഭഗവതി ക്ഷേത്രത്തിലേക്ക്  നാഴിയരിയും രണ്ടു റാത്തൽ  ശർക്കരയും ഒരു നാളികേരവും കൊടുത്തയക്കും . ഇത്ആ ക്ഷേത്രത്തിൽ കൊണ്ടുപോയിപായസം വച്ച് നേദിച്ചു തിരിച്ചുകൊണ്ടുവന്ന്   ഇവിടെ പായസത്തിൽ ഇട്ടശേഷമേ ക്ഷേത്രത്തിലെ കൂട്ട് പായസം  ഗ്രാമക്കാർക്കു പങ്കു വച്ച് കൊടുക്കുകയുള്ളു ഈ ക്ഷേത്രത്തിലെ ഉപദേവതയായ വിശാലാക്ഷിയുടെ സഹോദരിയാണ്  പുരട്ടിയിൽ ഭഗവതി  എന്നാണു വിശ്വാസം  കൊല്ലങ്കോട് രാജാവിന്റെ  ക്ഷേത്രമായിരുന്നു . ഇപ്പോൾ ഗ്രാമക്കാരുടെ ക്ഷേത്രം എഛ് .ആർ & സി ഇ  യുടെ നിയന്ത്രണത്തിൽ