- ഹോം
- കീര്ത്തനങ്ങള്
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്
- kshethra chaithanyam/ആചാരങ്ങള്/ [Acharangal/anus...
- അറിയുവാന്II /നാഗാരാധന
- അറിയുവാന് I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2021, ജനുവരി 29, വെള്ളിയാഴ്‌ച
ശാസ്താവങ്ങോട്ടുപുറംക്ഷേത്രം ,മലപ്പുറം ജില്ല
മാങ്ങോട് ഭഗവതിക്ഷേത്രം ,പാലക്കാട് ജില്ല
മാങ്ങോട് ഭഗവതിക്ഷേത്രം ,പാലക്കാട് ജില്ല
=======================================================================
പാലക്കാട് ജില്ലയിൽ തൃക്കിരീടി പഞ്ചായത്തിൽ ചെർപ്പുളശ്ശേരി-പാലക്കാട് റൂട്ടിൽ മാങ്കോട് എന്ന സ്ഥലത്ത്. പ്രധാനമൂർത്തി ഭഗവതി .സ്വയം ഭൂഎന്നു വിശ്വാസം . വടക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി അണ്ടലാടി ഉപദേവത ഗണപതി. മീനത്തിൽ പുണർതം കൊടിയേറ്റം .ഏഴാം ദിവസം ഉത്സവം. 30 ഓളം ആനകളുണ്ടാകും . കൊടിമരമുണ്ട് .ദാരിക വധം പാട്ടാണ് വഴിപാട് .ഹരിജൻ യുവതി പുല്ലു വെട്ടുമ്പോൾ വാൾ ശിലയിൽ കൊണ്ട് രക്തം കണ്ടു ചൈതന്യം തിരിച്ചറിഞ്ഞു എന്ന് ഐതിഹ്യം .വടക്കു വെള്ളിനേഴി,കിഴക്കു ചമ്മണ്ണൂർ ,പടിഞ്ഞാറ് മാങ്ങോട് ,തെക്കു വീരമംഗലം എന്നിവയാണ് ഈ ഭഗവതിയുടെ തട്ടകത്തിന്റെ അതിരുകൾ എന്ന് പാഴ്മയുണ്ട്. തരകന്മാരുടെ ക്ഷേത്രമാണ് ഇതിന്റെ കീഴേടമാണ് കാക്കുറിശ്ശി ശിവക്ഷേത്രം .
2021, ജനുവരി 24, ഞായറാഴ്‌ച
പാലക്കുന്ന് ഭഗവതിക്ഷേത്രം കാസർകോട് ജില്ല
പാലക്കുന്ന് ഭഗവതിക്ഷേത്രം
കാസർകോട് ജില്ല
=========================
കാസർകോട് ജില്ലയിലെ പള്ളിക്കര പാലാകുന്നിൽ കാഞ്ഞങ്ങാട് -ചന്ദ്രഗിരി റൂട്ടിൽ .പ്രധാനമൂർത്തി ഭഗവതി .കിഴക്കോട്ടു ദര്ശനം ആയിത്താന്മാരുടെ പൂജയാണ് ഉപദേവത കണ്ടാണ് .കുംഭത്തിലെ ഭരണി ഉത്സവം .തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവപിറ്റേന്നാണ് ഇവിടെ ഉത്സവം കൊടികയറുന്നതു ഈ പ്രദേശത്തെ പ്രശസ്ത ക്ഷേത്രങ്ങളിൽ ഒന്നാണിത് പൊങ്കാലയുണ്ട് ആയിത്താന്മാരുടെ ക്ഷേത്രം ഈ പ്രദേശത്താണ് പള്ളിക്കര കൊച്ചിക്കടവത്ത് ദക്ഷിണാമൂർത്തിയും ,പള്ളിക്കര മാക്കാൻവീട് ഭഗതിയും .എഛ് .ആർ. സി ഇ യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രങ്ങൾ
2021, ജനുവരി 21, വ്യാഴാഴ്‌ച
മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ // രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ
മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ
രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ
=======================================================
ച്യവനന് സുകന്യയിൽ ജനിച്ച പുത്രനായിരുന്നു പ്രമതി. പ്രമതിയ്ക്ക് ഘൃതാചി എന്ന പത്നിയിൽ ഉണ്ടായ പുത്രനാണ് രുരു. പ്രമതിയുടെ പുത്രനായ രുരുവിന്റെ കഥയാണ് ഇന്ന് ഞാനിവിടെ പറയുന്നത്!!
പ്രമതിയുടെ പുത്രനായ രുരു തപസ്സും, ദാനവും ജീവിതവ്രതമാക്കിക്കൊണ്ടാണ് വളർന്നുവന്നത്. അങ്ങിനെ രുരുവിന് ഏതാണ്ട് വിവാഹപ്രായമെത്തി. ഒരിക്കൽ രുരു, വഴിയിൽ വെച്ച് പ്രമദ്വര എന്ന ഒരു സുന്ദരിയെ കാണാനിടയാവുകയും, അവളിൽ പ്രേമം തോന്നുകയും ചെയ്തു. രുരുവിന്റെ അച്ഛൻ ഈ വിവരമറിയുകയും, അദ്ദേഹം പ്രമദ്വരയുടെ പിതാവിനോട് കൂടി ആലോചിച്ച് രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹം തീരുമാനിക്കുകയും ചെയ്തു!
പ്രമദ്വര ആരാണെന്ന് പറഞ്ഞില്ലല്ലോ? അതാദ്യം പറയാം, എന്നിട്ട് നമുക്ക് ബാക്കി കഥയിലേക്ക് കടക്കാം. വിശ്വാവസു എന്ന ഗന്ധർവ്വനിൽ നിന്നും അപ്സരസ്സായ മേനക ഗർഭം ധരിക്കുകയും ,ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മേനക ആ കുഞ്ഞിനെ സ്ഥൂലകേശൻ എന്ന മുനിയുടെ ആശ്രമത്തിന് സമീപം ഉപേക്ഷിക്കുകയും, മുനി ആ കുഞ്ഞിനെ എടുത്ത് ആശ്രമത്തിൽ കൊണ്ടുവരികയും, അവൾക്ക് പ്രമദ്വര എന്ന് നാമകരണം ചെയ്ത് വളർത്തുകയും ചെയ്തു.
അവൾ ആ ആശ്രമത്തിൽ തന്നെ കളിച്ചുവളർന്ന് സുന്ദരിയായ ഒരു യുവതിയായി തീർന്നു. ആ അവസരത്തിലാണ് രുരു അവളെ കാണാനിടയായി അവളിൽ അനുരക്തനായതും, വീട്ടുകാർ ചേർന്ന് അവരുടെ വിവാഹം നിശ്ചയിച്ചതും!
അങ്ങിനെ രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹ ദിവസം അടുത്തുവന്നു .ഒരു ദിവസം പ്രമദ്വര, തന്റെ തോഴിമാർക്കൊപ്പം നടക്കുന്ന സമയത്ത് അറിയാതെ ഒരു പാമ്പിന്റെ മേൽ ചവിട്ടുകയും, പാമ്പ് കടിച്ച് പ്രമദ്വര മരിക്കുകയും ചെയ്തു !!
വിവരമറിഞ്ഞ രുരു ആകപ്പാടെ സങ്കടത്തിലായി. വിഷമം സഹിക്കാനാവാതെ അദ്ദേഹം വനത്തിലേക്ക് പോയി. തന്റെ തപസ്സിനും, പൂജയ്ക്കും ഫലമുണ്ടെങ്കിൽ പ്രമദ്വര ജീവിക്കട്ടെ എന്ന് രുരു മനസ്സുരുകി പ്രാർത്ഥിച്ചു.രുരുവിന്റെ മനംനൊന്ത പ്രാർത്ഥന കേട്ട് ഒരു ദേവദൂതൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.എന്നിട്ട് രുരുവിനോട് : "ആയുസ്സ് എത്തിയാൽ മനുഷ്യർ മരിക്കുന്നത് പ്രകൃതിനിയമമല്ലെ, അതിൽ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം! " എന്ന് ചോദിച്ചു. മറുപടിയായി രുരു, "അങ്ങ് പറഞ്ഞതൊക്കെ ശരിയാണ്. എങ്കിലും അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. അതിനാൽ അവളെ ജീവിപ്പിക്കുവാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗം അങ്ങ് എനിക്ക് പറഞ്ഞുതരൂ" എന്ന് അപേക്ഷിക്കുകയും ചെയ്തു. രുരുവിന്റെ സങ്കടത്തിൽ വിഷമം തോന്നിയ ദേവദൂതൻ"നിന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെങ്കിൽ പ്രമദ്വരയ്ക്ക് ജീവൻ തിരിച്ചു ലഭിക്കും" എന്ന് രുരുവിനെ അറിയിക്കുകയും ചെയ്തു!
പ്രമദ്വരക്ക് തന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെന്ന് രുരു സമ്മതിക്കുകയും, ദേവദൂതൻ യമധർമ്മനെ കണ്ട് പ്രമദ്വരക്ക് ജീവൻ തിരിച്ചു നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു."പ്രമദ്വരയെ, രുരു
വിവാഹം കഴിക്കുമെങ്കിൽ രുരുവിന്റെ ആയുസ്സിന്റെ പകുതി നൽകി അവളെ ജീവിപ്പിക്കാം" എന്ന ധർമ്മദേവന്റെ വാക്കുകൾ അനുസരിച്ച് പ്രമദ്വരക്ക് ജീവൻ തിരിച്ചു കിട്ടുകയും, രുരുവും, പ്രമദ്വരയുമായുള്ള വിവാഹം മുൻനിശ്ചയപ്രകാരം തന്നെ നടക്കുകയും ചെയ്തു!
ഇനി നമുക്ക് ഡുംഡുഭത്തിന്റെ കഥയിലേക്ക് കടക്കാം!
പ്രമദ്വരയുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും, അവളെ പാമ്പുകടിച്ച് കൊന്നിരുന്നതിന്റെ പകമൂലം, രുരു കാണുന്ന പാമ്പുകളെയെല്ലാം കൊല്ലാൻ തുടങ്ങി.ഒരു ദിവസം രുരു കാട്ടിലൂടെ നടക്കുമ്പോൾ ഒരു ഇഴജന്തുവിനെ ( ഡുംഡുഭത്തിനെ) കാണുകയും, അതിനെ കൊല്ലാനോങ്ങുകയുമുണ്ടായി! " നീ ആരാണ്?നിരപരാധിയായ എന്നെ എന്തിനാണ് നീ കൊല്ലുന്നത് "എന്ന ഇഴജന്തുവിന്റെ ചോദ്യത്തിന് "എന്റെ പേര് രുരു എന്നാണ്.എന്റെ പ്രിയതമയെ പണ്ടൊരിക്കൽ ഒരു പാമ്പ് കടിച്ചതിനാലുള്ള പക മൂലമാണ് ഞാൻ പാമ്പുകളെയെല്ലാം കൊല്ലുന്നത് "എന്ന് രുരു മറുപടിയും കൊടുത്തു!
ഇതുകേട്ട ഇഴജന്തു പറഞ്ഞു: "ഞാൻ വിഷമുള്ള പാമ്പൊന്നുമല്ല. ഞാൻ സഹസ്രപാത്ത് എന്നു പേരുള്ള ഒരു മുനിയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ സുഹൃത്തായ ഖഗമൻ എന്നുപേരായ ബ്രാഹ്മണനെ പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുകയുണ്ടായി ! അപ്പോൾ അദ്ദേഹം "നീ വിഷമില്ലാത്ത ഒരു ഉരഗമായി തീരട്ടെ " എന്ന് എന്നെ ശപിക്കുകയുണ്ടായി ! "ഞാൻ കളിതമാശയായി ചെയ്തതല്ലെ ,എന്നോട് ക്ഷമിച്ചു കൂടെ? "എന്നൊക്കെ സങ്കടത്തോടെ പറഞ്ഞപ്പോൾ ഖഗമൻ എനിക്ക് ശാപമോക്ഷവും തന്നു: ''പ്രമതിയുടെ പുത്രനായ രുരുവിനെ കാണുമ്പോൾ നിനക്ക് പൂർവ്വരൂപം ലഭിക്കും" ഇതായിരുന്നു ശാപമോക്ഷം! "
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ഡുംഡുഭത്തിന് സ്വന്തം രൂപം തിരിച്ചു കിട്ടി, അദ്ദേഹം തേജസ്സുള്ള ഒരു മുനികുമാരനായി തീർന്നു!
തന്റെ പൂർവ്വരൂപം തിരിച്ചു കിട്ടിയതിൽ സന്തോഷിച്ച മുനികുമാരൻ, രുരുവിനോട് നന്ദി പറഞ്ഞു! മേലിൽ ജന്തുക്കളെയൊന്നും അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുനി കുമാരൻ, രുരുവിനെ ഉപദേശിക്കുകയും ചെയ്തു !!
ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ
ചിന്താമണി
കടയ്ക്കൽ മഹാദേവക്ഷേത്രം കൊല്ലം ജില്ല
കടയ്ക്കൽ മഹാദേവക്ഷേത്രം
കൊല്ലം ജില്ല
============================================================
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ .കൊട്ടാരക്കര-കിളിമാനൂർ റൂട്ട് .പ്രധാനമൂർത്തി ശിവൻ പക്ഷെ ഉപദേവതയായ ഭഗവതിയ്ക്കു പ്രാധാന്യം ഒരു ഗണപതിയുമുണ്ട് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് .തന്ത്രി കൊളക്കളത്ത് മഠം .കുംഭത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിപിടിയ്ക്കാൻ പാണൻ വേണം എന്ന് നിബന്ധനയുണ്ട് . കൂടാതെ നാല് വീടന്മാരിൽ കടയാറ്റൂർ ഉണ്ണിത്താനും കൂടാതെ എട്ടുവീട്ടിൽ പിള്ളമാരും ഇതിനു കിഴക്കു ഭാഗത്താണ് .ചക്കാല നായർ പൂജയുള്ള പീടിക ക്ഷേത്രം .ഒരു ഫോർലോങ് അകലെ തളിയിൽ വിഷ്ണു ക്ഷേത്രവും ഉണ്ട്. പ്രധാനമൂർത്തികൾ ശിവനും വിഷ്ണുവും ശിവനാണ് പ്രാധാന്യം ഇതിനടുത്ത് കാവുമുണ്ട് അവിടെ കന്നിയിലെ ആയില്യത്തിന് നൂറും പാലും .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് വക.
2021, ജനുവരി 17, ഞായറാഴ്‌ച
കക്കാട് ഗണപതി ക്ഷേത്രം തൃശൂർ ജില്ലയിൽ കുന്നംകുളത്ത്
കക്കാട് ഗണപതി ക്ഷേത്രം തൃശൂർ ജില്ലയിൽ കുന്നംകുളത്ത്
========================================================
കക്കാട് കാരണവപ്പാടിന്റെ ഉപാസനാമൂർത്തി . പ്രധാനമൂർത്തി ഗണപതി കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി തെക്കേടത്തും വടക്കേടത്തും ഉപദേവത വേട്ടയ്ക്കൊരുമകൻ മീനത്തിലെ തിരുവാതിര കൊടി കയറി എട്ടു ദിവസത്തെ ഉത്സവം ഇത് ആദ്യം വേട്ടയ്ക്കൊരു മകൻ ക്ഷേത്രമായിരുന്നു തിരുവലയന്നൂർ ഭട്ടതിരി തന്റെ സർവ്വസവും ഊരകത്തമ്മ തിരുവടിയ്ക്കു നൽകിയ ശേഷം സ്വപ്‍ന നിർദ്ദേശമനുസരിച്ചു വടക്കോട്ടു പോകുമ്പോൾ സേവിയ്ക്കാൻ ഒപ്പം കൊണ്ടുപോയിരുന്നു ഗണപതിയെ
കക്കാട് കാരണവപ്പാടിന് നൽകിയെന്നും അതുകഴിഞ്ഞു വീണ്ടും വടക്കൻ ദിശയിലേക്കു പോയ ഭട്ടതിരിയെ പൂമുള്ളി മനക്കാർ ദത്തെടുത്ത് എന്നും ഐതിഹ്യം.
തലപ്പള്ളി രാജ സ്വരൂപത്തിൽ അഞ്ചു ശാഖകളാണ് . മനക്കുളം ചിറളയം കുമരപുരം ,ചിറ്റഞ്ഞൂർ ആനായ്ക്കൽ ഈ ശാഖകളിലെ മൂത്തപുത്രനാണ് കക്കാട്ട് കാരണവപ്പാട് .ഈ സ്ഥാനം കിട്ടിയാൽ ഈ ക്ഷേത്രത്തിലും ഇതിനടുത്തുണ്ടായിയുരുന്ന കൊട്ടാരത്തിലുമായിരുന്നു താമസം .തലപ്പിള്ളി രാജ്യത്തെ പ്രധാന ക്ഷേത്രമായിരുന്നു ഇതെന്ന് ചുരുക്കം .ഇപ്പോൾ കമ്മിറ്റിയാണ് ഭരിയ്ക്കുന്നതു.
ഒളവയ്പ്പു മഹാദേവക്ഷേത്രം ,ആലപ്പുഴജില്ല.
ഒളവയ്പ്പു മഹാദേവക്ഷേത്രം ,ആലപ്പുഴജില്ല.
========================================
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിൽ . ചേർത്തലയിൽ നിന്നും അരൂക്കുറ്റി റൂട്ടിൽ പ്രധാനമൂർത്തി ശിവൻ സ്വയംഭൂവാണെന്നു വിശ്വാസം കിഴക്കോട്ടാണ് ദർശനം .രണ്ടു നേരം പൂജയുണ്ട് .തന്ത്രി വേഴപ്പറമ്പ് .ധനുവിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പാഴൂർ പടുതോൾ മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി .ശ്വാസം മുട്ടിനു ഇവിടെ തെങ്ങിൻ തൈയും കയറും നടയ്ക്കൽ വയ്ക്കുന്ന ഒരു വഴിപാടുണ്ട് ഇങ്ങിനെഒരു വിശ്വാസം നിലവിലുണ്ട്
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല
=====================================================
പത്തനംതിട്ട ജില്ലയിലെ കുളനട ഗ്രാമപ്പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം .പ്രധാനമൂർത്തി ബാലകൃഷ്ണൻ .
ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്
മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജക്കും, ഉറി വഴിപാട് നടത്തുന്നതിനും വേണ്ടി ഭക്തർ ധാരാളം എത്തുന്ന ക്ഷേത്രം ആണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ഭക്തിയോടെ ആരു വിളിച്ചാലും, ജാതിയോ കുലമോ, മനുഷ്യരോ, മൃഗമോ പക്ഷിയോ എന്നൊന്നും നോക്കാതെ ഓടിയെത്തുന്ന പരമ കാരുണ്യമാണ് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ എന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിച്ചു പോരുന്നു
ക്ഷേത്ര ചരിത്രം
ഏകദേശം 70 ൽ പരം വർഷങ്ങൾക്ക് മുൻപ് ദേശവാസികളായ ആചാര്യന്മാരും സാമുദായിക നേതാക്കളും കൂടി ആലോചിച്ച് തങ്ങൾക്ക് ആരാധിക്കുവാൻ ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സപതിയെ വിളിച്ച് വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കരയിൽ ഉചിതമായ സ്ഥലത്ത് സ്ഥാനനിർണ്ണയം നടത്തി ഇന്ന് കാണുന്ന ക്ഷേത്രം പണിതു . ഭഗവാൻ ശ്രീ കൃഷ്ണന്റെ വിഗ്രഹം നിർമ്മിക്കുവാൻ ചെങ്ങന്നൂരിൽ ഉള്ള പരമ്പരാഗത ശില്പികളെ ആണ് ഏൽപ്പിച്ചത് ...
1124 മീനമാസത്തിലെ രോഹിണി നാളിൽ താഴമൺ വലിയ തന്ത്രിയാൽ പ്രതിഷ്ഠ നടത്തി.
പ്രതിഷ്ഠ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ ഇടിയോട് കൂടിയ മഴ ഉണ്ടായതും
ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ച് ഓതുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണ്
അനന്തരം വർഷങ്ങൾക്ക് ശേഷം പുനർനിർമ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റില വാടാതിരുന്ന സംഭവം ഭക്തരിൽ ഇന്നും അത്ഭുതം ഉളവാക്കുന്നതാണ്
ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഭക്തർ വർഷങ്ങളായി മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജ നടത്തുന്നു .
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തുന്ന മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ ആബാലവൃദ്ധജനങ്ങളും പങ്കെടുക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട്
നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടുന്നതുകൊണ്ടും അന്യമതവിശ്വാസികൾ ഏറ്റവും കൂടുതൽ വഴിപാട് നേരുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് .
ഉറി വഴിപാട് നടത്തുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് ഇത്
വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടുത്തെ ഗണപതിക്ക് തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു .
ഉണ്ണിക്കണ്ണന് പാൽപായസം, തൃകൈയിൽ വെണ്ണ, കദളിപ്പഴം, ഉണ്ണിയപ്പം, മഹാനിവേദ്യം
ഉപദേവതകളായ രക്ഷസ്സിനു പാൽപ്പായസം പ്രധാന വഴിപാടും ,
ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല ,ഭാഗവതിസേവ , വിദ്യാരംഭവും
നാഗരാജാവ് , നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും
ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ ,
ചിങ്ങത്തിലെ തിരുവോണം , വിനായക ചതുർത്ഥി , അഷ്ടമിരോഹിണിയും
കന്നിയിലെ പൂജവയ്‌പ്പും വിദ്യാരംഭവും തുലാമാസത്തിൽ ആയില്യംപൂജയും
വൃശ്ചികം ഒന്നുമുതൽ 12 വരെ കളഭവും അവതാര ചാർത്തും വൃശ്ചികചിറപ്പും 12 വിളക്കും
മകരത്തിൽ മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും
കുംഭത്തിലെ കാർത്തിക പൊങ്കലും രോഹിണി മാസത്തിലെ തിരുവുത്സവവും
മീന മാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠാ മഹോത്സവവും
മേടത്തിൽ വിഷുക്കണി , സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസവും വർഷത്തിലെ ഒൻപതു മാസങ്ങളിലും വിശേഷങ്ങളാണ്
മഹാസുദർശന ലക്ഷ്യപ്രാപ്‌തി പൂജ
വർഷങ്ങളായി ഈ ക്ഷേത്രത്തിൽ സർവകാര്യസിദ്ധിക്കായി നടത്തുന്ന പൂജ യാണിത്
ഈ പൂജയിൽ പങ്കെടുത്ത് ലക്ഷ്യ പ്രാപ്‌തി കൈവരിച്ചവർ നിരവധിയാണ് . എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരുമണിക്കൂർ നടക്കുന്ന പൂജയിൽ
100 രൂപ അടച്ചാൽ പൂജക്ക് ആവശ്യമായ നെയ് വിളക്ക് ,പൂവ് ,ചന്ദന തിരി ,കർപ്പൂരം ,ഇല ,തീർത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തിൽ നിന്നും നൽകും . ആചാര്യന്റെ നിർദ്ദേശ പ്രകാരം പൂജ തുടങ്ങും അതേ സമയം തന്നെ മേൽശാന്തി ശ്രീകോവിലിൽ ലക്ഷ്യ പ്രാപ്‌തി പൂജ നടത്തി പൂജയുടെ പ്രസാദമായി ഒരു നാണയം നൽകും പൂജ ദ്രവ്യങ്ങൾ എല്ലാം ഒരുക്കിയത്തിനു ശേഷം മേൽശാന്തി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകുന്നു തുടർന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മൾ കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യിൽ വെച്ച് ഉളനാട്ടിലെ ഉണ്ണി കണ്ണനോടെ നമ്മളുടെ ഉദിഷ്ട കാര്യം പ്രാർത്ഥിക്കുന്നത് പിന്നീട് ശ്രീ കൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അർച്ചന നടത്തുന്നു ഈ സമയം മേൽശാന്തി പൂജയിൽ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരിൽ ശ്രീകോവിലിൽ ഉണ്ണികണ്ണന്റെ തിരുമുന്പിൽ ലക്ഷ്യപ്രാപ്‌തി പൂജ നടത്തുന്നു
ഈ പൂജയിൽ പങ്കെടുത്ത് വിവാഹതടസം, ജോലിതടസം,ഇവ മാറിയവർ നിരവധി ആണ് അതുപോലെ കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാവുകയും നിരവധി പേരുടെ പ്രശ്നങ്ങൾക്ക് ഈ പൂജയിലൂടെ പരിഹാരം ഉണ്ടായിട്ടുണ്ട്
ഉളനാട് ശ്രീ കൃഷ്ണസ്വാമിയും കായൽ മാടനും
==========================================
വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു...ചതുപ്പും വെള്ളവും നിറഞ്ഞ പോളനിറഞ്ഞ ച്ചിറയും അതിന്റെ കരയിലെ കൈതക്കാടുകളും ജനങ്ങളിൽ പേടിയുളവാക്കുന്ന സംഭവങ്ങൾ ആയിരുന്നു.അക്കാലത്തു പോളച്ചിറയിൽ കായൽ മാടൻ എന്ന ഒരു ഭീകര സത്വം വസിച്ചിരുന്ന പകൽ പോലും ഈ സത്വം കാരണം ജനങ്ങൾക്ക് പോളച്ചിറയുടെ കരയിൽ കൂടി യാത്ര ചെയ്യുവാൻ ഭയമായിരുന്നു എന്നാൽ കാലക്രമേണ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയിൽ വന്നതിൽ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല ഇന്നും ഉണ്ണികണ്ണന്റെ ഭക്തർ വിശ്വസിക്കുന്നത് കാളിന്ദിയിൽനിന്നും കാളിയനെ തുരത്തി ആമ്പാടിയെ രക്ഷിച്ചപോലെ കായൽ മാടനിൽ നിന്നും ഉളനാടിനെ രക്ഷിച്ചത് ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ ആണെന്നും പഴമക്കാർ ആണയിട്ടു പറയുന്നു
കാലങ്ങൾക്കു മുൻപ് കുറ്റിച്ചെടികളും വൻ വൃക്ഷങ്ങളും പാഴ് മരങ്ങളും നിറഞ്ഞ് നട്ടുച്ചക്കു പോലും ആദിത്യപ്രഭ കടന്നു ചെല്ലാത്ത പാഴ്ഭൂമിയായിരുന്ന ഇവിടം.ജലസമൃദ്ധിയിൽ ചതുപ്പുനിലമായി രൂപാന്തരം സംഭവിച്ച ഇതിന്റെ സമീപത്തുകൂടി പോലും പകൽ സമയം സഞ്ചരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കായൽ മാടൻ എന്നൊരു ഭീകരസത്വം അതുവഴി സഞ്ചരിക്കുന്നവരെയെന്നല്ല ,സർവ്വതിനേയും ആക്രമിച്ചിരുന്നു. ഈ ഭീകരസത്വത്തിന്റെ പിടിയിൽ നിന്നുമെങ്ങനെ രക്ഷപ്പെടുമെന്ന വിചാരം ദേശവാസികൾക്കുണ്ടായി.അവർ ഭഗവാനെ ശരണം പ്രാപിച്ചു. അങ്ങനെയിരിക്കുന്ന അവസരത്തിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനുംദേശവാസിയുമായിരുന്ന ഒരു ആചാര്യന് ഭഗവാൻ ദർശനമരുളി. ഈ പുണ്യദേശത്തിന്റെ രക്ഷയ്ക്കായി, ഭക്തജന നന്മക്കായി ഇവിടെ ബാല ഭാവത്തിൽ ഞാൻ കുടികൊള്ളുമെന്ന് ഭഗവാൻ അരുളിച്ചെയ്തു.
ആ ദിവ്യദർശനമൊഴിയനുസരിച്ച് ദേശവാസികളെല്ലാമൊത്തുചേർന്നു് 1135 മീനമാസത്തിലെ രോഹിണി നാളിൽ ശുഭമുഹൂർത്തത്തിൽ താന്ത്രികപ്പെരുമ പകർന്നരുളിയ താഴമൺ മഠത്തിലെ വലിയ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവദ് ചൈതന്യത്തെ പ്രതിഷ്ഠിച്ച് ആചാര വിധി പ്രകാരം പൂജാദികർമ്മങ്ങളും പ്രാർത്ഥനകളും തുടങ്ങി. ഭഗവദ് ചൈതന്യത്തിന്റെ ആവിർഭാവത്തോടെ കായൽമാടന് ഭഗവാൻ,മുക്തിയേകുകയും താൻ കുടികൊള്ളുന്നതിന് സമീപത്തായി കാവലാളായി നിലകൊള്ളാൻ അനുമതി നൽകുകയും ചെയ്തു. ഭഗവാന്റെ ആജ്ഞയനുസരിച്ച് കായൽമാടൻ തന്റെ ഉപദ്രവങ്ങളവസാനിപ്പിച്ച് ദേവസന്നിധിയിൽ കാവലാളായി നിലകൊണ്ടു. ഭഗവാന്റെ അനുഗ്രഹത്താൽ ഈ ദേശം ഭഗവാന്റെ അനുഗ്രഹമുള്ള നാടെന്ന അർത്ഥത്തിൽ ഉളനാടെന്ന് കീർത്തി കേട്ടു .എം.സി.റോഡിൽ പന്തളത്തിനടുത്ത് കുളനടയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഉളനാട്ടപ്പന്റെ തിരുസവിധത്തിലെത്താം.
ഉറി വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രം
കറുകിടം ശ്രീകൃഷ്ണക്ഷേത്രം എറണാകുളം ജില്ല
കറുകിടം ശ്രീകൃഷ്ണക്ഷേത്രം എറണാകുളം ജില്ല
============================================
എറണാകുളം ജില്ലയിലെ കോതമംഗലത്ത് കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ അമ്പലപ്പടി സ്റ്റോപ്പ്. ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദര്ശനം ഒരു നേരം മാത്രം പൂജ. തന്ത്രി മണക്കാട്ട് .ഉപദേവത ഗണപതി ശിവൻ ശാസ്താവ്. വിഷുവിനു തലേ ദിവസം ആറാട്ടായി അഞ്ചു ദിവസത്തെ ഉത്സവം മുൻപ് 12 ദിവസം ഉത്സവം ഉണ്ടായിരുന്നു ന്നു കോതമംഗലം പുഴയിൽ ആയിരുന്നു ആറാട്ട് പൊന്നോർക്കോട്ടു മന എന്ന സ്വര്ണത്തു മനക്കാരുടെ ക്ഷേത്രമായിരുന്നു .പിന്നീട് മാടശ്ശേരി നമ്പൂതിരിയ്ക്കു ദാനം കൊടുത്തു.
2021, ജനുവരി 16, ശനിയാഴ്‌ച
അരീക്കുളങ്ങര ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം, പടിഞ്ഞാറേക്കര പി. ഒ.വല്ലകം, വൈക്കം കോട്ടയം, കേരള
അരീക്കുളങ്ങര ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം
പടിഞ്ഞാറേക്കര പി. ഒ.വല്ലകം, വൈക്കം
കോട്ടയം, കേരള
===========================================
ഇവിടെ ഭഗവതി ദുർഗ്ഗാഭാവത്തിലാണ് പൂജിക്കപ്പെടുന്നത്. സ്വയംഭൂ ആയ ശിലയിലാണ് പൂജചെയ്യപെടുന്നത്. ഈ ശിലയോടുചേർന്ന് ഒരു ഭാഗത്ത് ശാസ്താ സാന്നിദ്ധ്യവും ദർശിച്ചു ആരാധിക്കപ്പെട്ടു വരൂന്നു.
ആദ്യകാലത്ത് ഇവിടെ ഭഗവതിക്കു ഗുരുതിയും ശത്രുസംഹാര പുഷ്പാഞ്ജലിയും മറ്റും നടത്തി വന്നിരുന്നു. പിന്നീട് ഭദ്രകാളി ചൈതന്യം മറ്റൊരു ഉപദേവതാസ്ഥാന പ്രതിഷ്ഠയായി. ബ്രഹ്മരക്ഷസ്സ്, സർപ്പദൈവങ്ങൾ ഇവിടുത്തെ മറ്റു ഉപദേവതാ പ്രതിഷ്ഠകളാണ്. മുൻപ് നടന്ന ദേവപ്രശ്നത്തിൽ ജ്യോതിഷപണ്ഡിതൻമാരുടെ കണ്ടെത്തൽ അനുസരിച്ച് ആയിരത്തിൽപരം വർഷത്തെ പഴക്കവും പാരമ്പര്യം ഈ ക്ഷേത്രത്തിന് ഉള്ളതായി കാണപ്പെട്ടു
പണ്ട് കേരളത്തിലെ മറ്റുഭാഗങ്ങൾപോലെ ഇവിടെയും വൃക്ഷങ്ങളും സസ്യലതാദികളും നിറഞ്ഞ വനപ്രകൃതത്തിൽ ആയിരുന്നു. അത്തരം വനങ്ങള്ക്കിടയ്ക്ക് ചെറിയ ഗ്രാമങ്ങളും കൃഷിയിടങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.അത്തരത്തിലുള്ള ഒരു കൃഷിയിടത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുലയവിഭാഗത്തിൽപ്പെടുന്ന ഒരു കർഷകസ്ത്രീ പണിചെയ്തുകൊണ്ടിരിക്കുമ്പോൾ പണിയായുധമായ കൊയ്ത്തരിവാൾ പാടത്തുള്ള ഒരു ശിലയിൽ തേച്ചുമൂർച്ചകൂട്ടുവാൻ ശ്രമിക്കുമ്പോൾ ശിലയിൽ നിന്ന് രക്തം വരുന്നതുകണ്ട് ശ്രദ്ധിച്ചപ്പോൾ ശിലയിൽ ഇരുമ്പ്കൊണ്ടുണ്ടാക്കിയ അരിവാൾ ഉരയുന്നിടത്തു നിന്ന് രക്തംവരുന്നത് വ്യക്തമായികാണുകയും കർഷകസ്ത്രീ സമീപത്തെ ബ്രാഹ്മണ ഗൃഹത്തിൽ ജപതപാദികളുമായി കഴിയുന്ന ബ്രാഹ്മണനെ ചെന്നു കണ്ട് വിവരമറിയിച്ചു. ആ തപസ്വിയായ ബ്രാഹ്മണൻ കർഷകസ്ത്രീ പറഞ്ഞ ദിക്കിലെത്തിയപ്പോൾതന്നെ ശിലയിൽ പരാശക്തിയുടെ സാന്നിദ്ധ്യം ദർശിച്ച് ദേവിയെ മാനസപൂജച്ചെയ്ത് നമസ്കരിച്ച് അവിടെ അടുത്തു കണ്ട കാവിലെ മാമ്പഴമെടുത്ത് ഭക്തിപൂർവ്വം ദേവിയ്ക്ക് സമർപ്പിച്ചു. അങ്ങനെ പുലയസ്ത്രീ കണ്ട അത്ഭുതത്തിൽ ബ്രാഹ്മണതാപസൻ ദേവിചൈതന്യത്തെ ദർശിച്ചു ആ കൃഷിയിടത്തിലെ ശിലയിൽ ദുര്ഗ്ഗാദേവിയുടെ പൂജകൾ ആരംഭിച്ചു. ആ ബ്രാഹ്മണകുടുംബമായ മരങ്ങാട്ടുമനക്കാർ അവിടെ ശ്രീകോവിലും ചുറ്റുമായി ക്ഷേത്രസമുച്ചയവും പണിതു. അന്ന് വൈക്കം മഹാദേവക്ഷേത്രതന്ത്രിയായിരുന്ന മോനാട്ടുമനയ്ക്കലെ തന്ത്രിമാരെ ക്ഷേത്രത്തിലെ ആചാര്യസ്ഥാനത്തു അവരോധിച്ചു.
കേട്ടുകേൾവിയുടെ കാലം മുതൽ മേടമാസം 1-)0 തിയതി വിഷുവാണ് ഇവിടുത്തെ ഉത്സവമായി കൊണ്ടാടുന്നത്. പിന്നീട് ഓരോ കാലങ്ങളിലായി നവരാത്രിപൂജയും വിജയദശമിയ്ക്കു വിദ്യാരംഭവും, പൂമൂടലും ഒക്കെ നടത്തിവരുന്നു. ഇന്നും ക്ഷേത്രത്തിലെ തന്ത്രം മോനാട്ടുമനക്കാർക്കും ഊരാളസ്ഥാനം മരങ്ങാട്ട തറമേൽ മനയ്ക്കുമാണ്. 1987 മുതൽ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമുള്ള കൃഷിയിടത്തിൽ നെൽകൃഷി ചെയ്തു വരുന്നുണ്ട് പണ്ടുകാലങ്ങളിൽ നെൽക്കതിരിൽ അരിമണികൾ നേരിട്ടു കാണാമായിരുന്നു. അതിനാലാണ് അരീക്കുളങ്ങര എന്ന പേര് വന്നതെന്നാണ് ഐതീഹ്യം. ഭക്തരിൽ ചിലർ അരിക്കു പകരം ചോറുവിളഞ്ഞിരുന്നെങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉണ്ണാമായിരുന്നു എന്നു പറഞ്ഞതുമുതൽക്കാണ് അരിവിളയുന്നത് നിലച്ചുപോയത് എന്നാണ് കേട്ടുകേൾവി. എന്നാൽ 2009 ൽ വീണ്ടും ക്ഷേത്രത്തിനുചുറ്റും നെൽകൃഷി ചെയ്തപ്പോൾ ധാരാളമായി നെല്ല് തന്നെ പ്പൊട്ടി അരിക്കുലകളായി കാണപ്പെടുകയുണ്ടായി.
മുൻ ശബരിമല മേൽശാന്തിയായിരുന്ന മോനാട്ടുമന കൃഷ്ണൻനമ്പൂതിരിയും പുത്രൻ ഗോവിന്ദൻനമ്പൂതിരിയുമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിലെ താന്ത്രികവൃത്തി അനുഷ്ടിക്കുന്നത്. ക്ഷേത്ര ഊരാളൻ പ്രസിദ്ധ സംഗീതജ്ഞനായ ബ്രഹ്മശ്രീ വാസുദേവൻനമ്പൂതിരിയാണ്
2021, ജനുവരി 9, ശനിയാഴ്‌ച
ശ്രീകൃഷ്‌ണപുരം ക്ഷേത്രം 3 തൃശൂർ ജില്ലാ
ശ്രീകൃഷ്‌ണപുരം ക്ഷേത്രം 3 തൃശൂർ ജില്ലാ
============================================================
തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ . വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിലെ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും നൂറു മീറ്റർ വടക്കു ഭാഗത്ത് . പ്രധാന മൂർത്തി ശ്രീകൃഷ്ണൻ. വെണ്ണ കൃഷ്ണനാണു . പടിഞ്ഞാട്ടു ദര്ശനം തൊട്ടു മുന്നിൽ കുളം രണ്ടു നേരം പൂജയുണ്ട്. തന്ത്രി കക്കാട് ഉപദേവതാ ഗണപതി,നാഗരാജാവ് നേരത്തെ മകരത്തിലെ ഏകാദശി ആഘോഷമുണ്ടായിരുന്നു ഇവിടുത്തെ വിഗ്രഹം കാഞ്ഞിര പൊത്തിൽ നിന്നും ലഭിച്ചതെന്ന് പുരാവൃത്തം പാലിയത്തച്ചന്റെ ക്ഷേത്രമാണ് .ഇതിനടുത്തതാണ് കുന്നിനു മുകളിൽ (പിഷാരടിക്കുന്നു )ശിവകുമാരഗിരി സുബ്രമണ്യക്ഷേത്രം .പ്രധാനമൂർത്തി സുബ്രമണ്യൻ
കുണ്ടന്നൂർ ഗോപാലപിഷാരടിയ്ക്കു സ്വപ്‍ന ദർശനം ഉണ്ടായപ്പോൾ കൊച്ചി രാജാവിന്റെ സഹായത്തോടെ പണിതീർത്തു എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം നാട്ടുകാരുടെ കമ്മിറ്റിയാണ് ഇപ്പോൾ ക്ഷേത്രനടത്തിപ്പു. തുലാത്തിലെ ഷഷ്ഠിയും മകരത്തിലെ തൈപ്പൂയവും ആഘോഷം .ഈ കുന്നിനു മുകളിൽ എപ്പൊഴും വെള്ളമുള്ള കിണറുണ്ടായിരുന്നു ഇപ്പോൾ കേടു വന്നു കിടക്കുന്നു കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് എരിഞ്ഞിയ്ക്കൽ ഭഗവതി ക്ഷേത്രമുണ്ട്. കൊടുങ്ങല്ലൂർ ഭഗവതി എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം അവിടെ മേലേക്കാവും കീഴേക്കാവുമുണ്ട് മേലെക്കാവിൽ പറയർ വേല
ഉണ്ടായിരുന്നു .ഇപ്പോൾ മീനത്തിൽ ഭരണി വേലയുണ്ട് .രണ്ടു നേരം പൂജയുണ്ട് തന്ത്രി കുട്ടഞ്ചേരി .ഭരണം നാട്ടുകാരുടെ കമ്മിറ്റി .
2021, ജനുവരി 4, തിങ്കളാഴ്‌ച
തുറവൂർ തിരുമല ക്ഷേത്രം ആലപ്പുഴ ജില്ലയിലെ തുറവൂരിൽ
തുറവൂർ തിരുമല ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ തുറവൂരിൽ
=================================
ആലപ്പുഴ ജില്ലയിലെ തുറവൂരിൽ സ്ഥാപകമൂർത്തി വെങ്കിടാചലപതിയാണെങ്കിലും ലക്ഷ്മിനരസിംഹത്തിനു പ്രാധന്യമുണ്ട് ഉപദേവതാ ഗണപതി ഗോപുരത്തിന് പുറത്ത് തെക്കു ഭാഗത്ത് ക്ഷേത്രസ്ഥാപകനായ റവള നായ് കന്റെ ഉപക്ഷേത്രവും ,കുലദേവതകളുമുണ്ട് 1074 ൽ പുനഃപ്രതിഷ്ഠ നടത്തി എന്ന് കരുതുന്നു തുറവൂർ നരസിംഹക്ഷേത്രത്തിൽ ഗൗഡസാരസ്വത ബ്രാഹ്മണനായ റവള നായ് കന് പ്രവേശനം നിഷേധിച്ചപ്പോൾ വാശിയിൽ പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നു ഐതിഹ്യം ഇതിനു വടക്കു ഭാഗത്ത് അർത്തികുളങ്ങര
ഭഗവതി ക്ഷേത്രമണ്ട്. ഇത് കാഞ്ഞിരംപള്ളി കര്താക്കന്മാരുടെക്ഷേത്രമായിരുന്നു അവർ കുടുംബികൾക്കു വിട്ടുകൊടുത്തു. കുടുബികളാവട്ടെ തിരുമലദേവസത്തിനും വിട്ടുകൊടുത്തു എന്ന് പുരാവൃത്തം
ചെറായി വരാഹക്ഷേത്രം ,എറണാകുളം ജില്ല
ചെറായി വരാഹക്ഷേത്രം ,എറണാകുളം ജില്ല
====================================
എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചെറായിയിൽ . പ്രധാന മൂർത്തി വരാഹം .ഉപദേവതകൾ മഹാലക്ഷ്മി ഹനുമാൻ ഗരുഡൻ ഗണപതി .1055 മേടം 11 നു ഉത്തരം നക്ഷത്രത്തിലായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ .വൈപ്പിൻ കരയിലെ അഴിയ്ക്കലായിരുന്നു ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം .ഇത് എ .ഡി 1542 ൽ.പ്രതിഷ്ടിച്ചതാണന്നു കരുതുന്നു പ്ലേ തവണ കടലാക്രമണം കാരണം ക്ഷേത്രം നശിച്ചതിനാൽ ക്ഷേത്രവും വിഗ്രഹവും കടലിൽ പോയി ഇതേതുടർന്ന് ചെറായിയിൽ സ്ഥലം വാങ്ങി 899 ഇടവം 26 നു കൊച്ചിയിൽ നിന്നും നൽകിയ വെങ്കിടാചലപതിയെ പ്രതിഷ്ഠിച്ചു പിന്നീട് വരാഹ വിഗ്രഹം കടലിൽ നിന്ന് തിരിച്ചു കിട്ടിയപ്പോൾ അതും പ്രതിഷ്ഠിച്ചു.
2020, ഡിസംബർ 31, വ്യാഴാഴ്‌ച
പടിഞ്ഞാറ്റുമുറി സുബ്രമണ്യക്ഷേത്രം ===================================
പടിഞ്ഞാറ്റുമുറി സുബ്രമണ്യക്ഷേത്രം
===================================
തൃശൂർ ജില്ലയിലെ മായന്നൂരിൽ ,കൊണ്ടാഴി പഞ്ചായത്ത് തൃശൂർ=മായന്നൂർ റൂട്ടിലെ ചിറങ്ങര സ്റ്റോപ്പിൽ നിന്നും ഒന്നരകിലോമീറ്റർ .ഒരേ ശ്രീകോവിലിൽ രണ്ടു മൂർത്തികൾ ശിവനും സുബ്രഹ്മണ്യനും രണ്ടും സ്വയംഭൂവാണ് ഇതിൽ പ്രാധാന്യം സുബ്രമണ്യനാണ് . കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. തന്ത്രി മുണ്ടനാട്ട് മന ഉപദേവത ഗണപതി,മകരത്തിലെ തൈപ്പൂയം ആഘോഷം,ഓട്ടൂർ മാനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ സമിതി ഇവിടെ നവോദയ സ്കൂളിനടുത്ത് പടിഞ്ഞാറ്റൂർ ശിവക്ഷേത്രവും ഓട്ടൂർ മനവക ആയിരുന്നു .ഇവിടെ പ്രധാനമൂർത്തി കിഴക്കോട്ടു ദർശനമായി ശിവൻ ഉപദേവതാ ഗണപതി, അയ്യപ്പൻ വിഷ്ണു ഭഗവതി .ഇത് പഴയകാലത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു തന്ത്രി മുണ്ടനാട്ട് മന രണ്ടു നേരം പൂജയുണ്ട് ഉത്സവമില്ല .ശിവരാത്രി ആഘോഷം
വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം എറണാകുളം ജില്ല
വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം എറണാകുളം ജില്ല
===========================================================================
108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് വേങ്ങൂരിൽ അങ്കമാലി -കാലടി റൂട്ടിൽ നായരങ്ങാടി സ്റ്റോപ്പ്. പ്രധാനമൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് തന്ത്രി ആദ്യം കുറ്റാലക്കോടായിരുന്നു .ഇപ്പോൾ ബംബളി യസ്സ് .പീഠമടക്കം അഞ്ചരയടിയോളം ഉയരമുണ്ട് വിഗ്രഹത്തിനു. പ്രധാന നേദ്യം കടുംപായസം . ഉപദേവത ശിവൻ, ശാസ്താവ് ,ഗണപതി മണികണ്ഠൻ ,ഭദ്രകാളി രക്തേശ്വരി മുൻപ് പൂരം പങ്കാളിയായിരുന്നു .ഈ പ്രദേശത്തേ ഏഴ് ദേവിമാരാണ് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നത് ഇത് നിലച്ചുപോയതോടെ ആറാട്ടുപുഴ പൂരദിവസം ഈ ദേവിമാർ ഏഴിപത്ത് എത്തിയിരുന്നു എന്നും പുരാവൃത്തം ഇപ്പോൾ മീമത്തിലെ ഉത്രം ആറാട്ടായി ഒൻപതു ദിവസത്തെ ഉത്സവം ഇവിടെ കൊടിയേറ്റ ദിവസം തന്നെയാണ് പൂരവും രണ്ടാം ദിവസം മാണിക്യമംഗലത്ത് പൂരം ആറാട്ടുപുഴപൂരത്തിൽ പങ്കെടുത്തിരുന്ന ദേവീക്ഷേത്രങ്ങളിൽ ഇതേ ക്രമത്തിൽ തുടർന്നുള്ള ദിവസങ്ങളിലാണ് പൂരം ഇത് സംബന്ധിച്ച് ഒരു പദ്യമുണ്ട് .
പൂരം മുന്പില് വേങ്ങൂർ
പിന്നെ മാണിക്യമംഗലം ,ചെങ്ങലാടാട്
അവണങ്ങോ ട് ,നായത്തോടെഴിപ്പുറം
ഈ ക്ഷേത്രങ്ങളിലെല്ലാം ഉത്സവം കഴിഞ്ഞു എട്ടാംദിവസം ആയിരുന്നു ആറാട്ടുപുഴപൂരം ഈ ദിവസം ഈ ദേവിമാർ ആറാട്ടുപുഴയ്ക്ക് പോകുന്നു എന്ന് സങ്കല്പമുണ്ട് വേങ്ങൂരിൽ അന്ന് കൊടിക്ക പഷ്ണി എന്ന ചടങ്ങുമുണ്ട് .ദേവി ആറാട്ടുപുഴയ്ക്കു പോയി എന്ന് സങ്കല്പം ഉള്ളതിനാൽ അന്ന് ഈ ക്ഷേത്രത്തിൽ പൂജയില്ല ഒരു വിളക്ക് മാത്രം കത്തിച്ചു വെയ്ക്കും 1963 ൽ പുനഃപ്രതിഷ്ഠ നടത്തി മൈലക്കൊട്ടം മന,പരാഴിവെട്ടത്തു മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ ട്രസ്റ്റ് മാണിക്യമംഗലം സഹോദരിയാണെന്നും വിശ്വാസമുണ്ട് .
2020, ഡിസംബർ 30, ബുധനാഴ്‌ച
വെള്ളാട്ട് ശിവക്ഷേത്രം കണ്ണൂർ ജില്ല
വെള്ളാട്ട് ശിവക്ഷേത്രം കണ്ണൂർ ജില്ല
===================================================================
കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത് തളിപ്പറമ്പ് ആലക്കോട് റൂട്ടിൽ കരുവഞ്ചാൽ ബസ്‌സ്റ്റോപ്പിനടുത്ത് ഒന്നരകിലോമീറ്റർ വടക്കു കിഴക്കു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് രണ്ടു പ്രധാനപ്പെട്ട മൂർത്തികൾ ഇവിടെയുണ്ട് ശിവനും ഭഗവതിയും ശിവൻ കിരാത മൂർത്തിയും ഭഗവതി ചുഴലി ഭഗവതിയുമാണ് കിഴക്കോട്ടു ദർശനം തന്ത്രി പുതുശ്ശേരി .ഒരു നേരത്തെ പൂജയുള്ളൂ .ഉപദേവത പുള്ളി ഭഗവതി മുൻപ് ഈ ക്ഷേത്രത്തിലെ തിരുമുടി പ്രസിദ്ധമായിരുന്നു .ധനു മാസം 15 മുതൽ 20 വരെ ഉത്സവം മടയൻ നമ്പ്യാരുടെയും പാപ്പിനശ്ശേരി നമ്പ്യാരുടെയും ക്ഷേത്രമായിരുന്നു ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ പോകുന്നു
2020, ഡിസംബർ 27, ഞായറാഴ്‌ച
തേം കുളങ്ങര ക്ഷേത്രം തൃശൂർ
തേം കുളങ്ങര ക്ഷേത്രം തൃശൂർ
============================================================
തൃശൂരിനടുത്ത് ചേറൂരിൽ . ചേറൂർ സ്കൂൾ സ്റ്റോപ്പിനടുത്ത് ഒരു ഫർലോങ് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു .പ്രധനമൂർത്തി ഭഗവതി .സ്വയംഭൂ വിഗ്രഹമാണ് എന്ന് സംശയം ലിംഗം പോലെയാണ് നനദുർഗ്ഗയാണ് പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് വിഷുവേല ആഘോഷം ഇത് നാടുവാഴിയുടെ ക്ഷേത്രമാണന്നു കരുതുന്നു മണലിയാർ കാവുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ടന്നു പറയുന്നു .മണലിയാർ കാവിലേയ്ക്ക് ഇവിടെ നിന്നും കാവടി പോയിരുന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം
തോന്നിയ കാവ് എറണാകുളം ജില്ല =================================
തോന്നിയ കാവ് എറണാകുളം ജില്ല
=================================
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത് പറവൂർ -ചാത്തനാട് റൂട്ടിൽ. പ്രധാനമൂർത്തി ചുടലഭദ്രകാളി . ശില കണ്ണാടി പ്രതിഷ്ഠയാണ് .പടിഞ്ഞാട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് . മൂന്നു ഭാഗത്ത് ശ്മശാനമാണ് .(കാളി ശ്മശാനത്തിൽ വസിയ്ക്കുന്നു എന്നുമെന്നു പഴയകാലം മുതൽക്കേ ഉള്ള വിശ്വാസമാണ് മരിച്ചവരുടെ പ്രേതങ്ങളുമായിട്ടും അവരെ സംസ്കരിച്ച സ്ഥലങ്ങളുമായിട്ടും ദേവതകളെ ബന്ധപ്പെടുത്തുന്ന സമ്പ്രദായവും പഴയകാലത്തുണ്ടായിരുന്നു .)ഒരു ശ്മശാനത്തിൽ സ്ഥിതിചെയ്യുന്ന കാളി ക്ഷേത്രത്തെക്കുറിച്ചു മണിമേഖലയിൽ പരാമർശമുണ്ട് .ക്ഷേത്രത്തിൽ കുംഭം ഒന്നിന് മുടിയേറ്റ് ,രണ്ടു മുതൽ ഏഴ് ദിവസം വരെ ഉത്സവം ഉപദേവത ഗണപതി ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗം കുളം ഒരുമിച്ചു പുറപ്പെട്ട അഞ്ചു സഹോദരിമാരാണ് കോസുങ്ങല്ലൂർ, കൊട്ടുവള്ളി, തൃക്കപുരം ,കാളികുളങ്ങര തോന്നിയ കാവ് ,ഭഗവതിമാർ എന്ന് ഒരു ഐതിഹ്യമുണ്ട് തോന്നിയ സ്ഥലത്ത് ഇരുന്നതിനാൽ തോന്നിയകാവ് ആയി രൂപപ്പെട്ടു. എന്നും പഴമ . ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ്.ക്ഷേത്രം
തോട്ടുവ ധന്വന്തരി ക്ഷേത്രം എറണാകുളം ജില്ല
തോട്ടുവ ധന്വന്തരി ക്ഷേത്രം
എറണാകുളം ജില്ല
==========================================
എറണാകുളം ജില്ലയിൽ കൂവപ്പടിപഞ്ചായത്തിൽ . തോട്ടുവ ധന്വന്തരി ക്ഷേത്രം.പെരുമ്പാവൂർ -കോടനാട് റൂട്ടിൽ തോട്ടുവാകവലയിൽ നിന്നും ഒരുകിലോമീറ്റർ , വല്ലം കവലയിൽ നിന്ന് ആറ് കിലോമീറ്റർ വടക്ക് കിഴക്കോട്ട് പോയാലും ഈ ക്ഷേത്രത്തിൽ എത്തും.പ്രധാനമൂർത്തിധന്വന്തരി പരശുരാമസ്ഥാപിതമെന്ന് വിശ്വസിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് ആറടി ഉയരമുണ്ട്. ശംഖ്, ചക്രം, അമൃത കുംഭം, ജളൂകം എന്നിവ ചതുർ ബാഹുക്കളിൽ ധരിച്ചിട്ടുണ്ട്. കിഴക്കോട്ടു ദർശനം ഉപദേവതകൾ ഗണപതി, ശാസ്താവ്, ഭഗവതി, നാഗ രാജാവ്, നാഗ യക്ഷി, ബ്രഹ്മരക്ഷസ്സ്, എന്നിവരാണ് പാൽ, വെണ്ണ, പൂവൻ പഴം, പാൽ പായാസം, കദളി പഴം എന്നിവയാണ് പ്രധാന നേദ്യങ്ങൾ. കൃഷ്ണ തുളസിയാണ് പ്രധാനമായും പൂജയ്ക്ക് എടുക്കുന്നത്. എല്ലാ മാസത്തിലും നടത്തുന്ന തിരുവോണ ഊട്ട് പ്രസിദ്ധമാണ്. മേടത്തിലെ പൂയം പ്രതിഷ്ഠാദിനവും ആഘോഷം പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ നടത്തുന്ന നവീകരണ കലശം 2014 ജൂൺ 25 മുതൽ ജൂലൈ 5 വരെ നടത്തിയിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് കൂടി തോടും വടക്ക് ഭാഗത്ത് കൂടി പെരിയാറും ഒഴുകുന്നു (മൂന്ന് കിലോ മീറ്റർ കിഴക്ക് വച്ച് തോട് പെരിയാറിൽ ചേരും). തോട്ടുവ തോടിനും ഔഷധ ഗുണമുള്ളതായും, തോട്ടിൽ കുളിച്ച് തേവരെ തൊഴുതാൽ രോഗങ്ങളെല്ലാം മാറി ആയുരാരോഗ്യം കിട്ടുമെന്നാണ് വിശ്വാസം. വാത,പിത്ത കാപ്പാ രോഗങ്ങൾക്കു ഭജനമിരിയ്ക്കാറുണ്ട് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന് രണ്ട് കിലോ മീറ്റർ കിഴക്ക് പെരിങ്ങാവിലും ധന്വന്തരി ക്ഷേത്രമുണ്ട്.കൊരിമ്പൂർ മാനവിക ക്ഷേത്രമാണ്
2020, ഡിസംബർ 22, ചൊവ്വാഴ്ച
പരയ്ക്കാട്ടിൽ ശിവക്ഷേത്രം എറണാകുളം ജില്ലയിലെ രായമംഗലം
പരയ്ക്കാട്ടിൽ ശിവക്ഷേത്രം എറണാകുളം ജില്ലയിലെ രായമംഗലം
============================================================
എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിൽ .പെരുമ്പാവൂർ-കോതമംഗലം റൂട്ടിലെ കുറുപ്പം പടിയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു .പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം . ഒരു നേരം പൂജ. പാടത്തുന്നു നടുവിലാണ് ക്ഷേത്രം . ഉപദേവതാ ശാസ്താവ് ഭദ്രകാളി ധർമ്മ ദൈവങ്ങൾ .മകരത്തിലെ തിരുവാതിര ആഘോഷം 14 ഇല്ലക്കാരുടെ ക്ഷേത്രമാണ് അതിനടുത്തുള്ള കൂട്ടമഠം ക്ഷേത്രത്തിലെ സുബ്രമണ്യൻ ഈ ശിവന്റെ പുത്രൻ ആണെന്ന് വിശ്വാസം .പെരുമ്പാവൂർ-കോതമംഗലം റൂട്ടിലെ വട്ടോളിപ്പടിയിൽ നാഗഞ്ചേരി മനക്കാരുടെ ഇർവിച്ചിറ ശിവക്ഷേത്രവുമുണ്ട് തകർക്കപ്പെട്ട ക്ഷേത്രമാണ് ശ്രീകോവിൽ മാത്രം ഇപ്പോൾ കരിങ്കല്ല് . പ്രധാന മൂർത്തി ശിവൻ .കിഴക്കോട്ടു ദർശനം രണ്ടു നേരം പൂജയുണ്ട് ഉപദേവത .ഗണപതി വൃശ്ചികത്തിലെ അഷ്ടമി ആഘോഷം ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി
തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ കുന്നത്തങ്ങാടിയിൽ പരയ്ക്കാട് വിഷ്ണു ക്ഷേത്രമുണ്ട് ഇത് ചെറുവള്ളി മനവക ക്ഷേത്രമായിരുന്നു . 1965 മുതൽ കൊച്ചി ദേവസം ബോർഡ് .ഇവിടെ മകരത്തിലെ തിരുവോണം മുതൽ എട്ടു ദിവസത്തെ ഉത്സവമുണ്ട്