- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2023, ജനുവരി 25, ബുധനാഴ്‌ച
കക്കര ഭഗവതി
കക്കര ഭഗവതി
==================
ഒരിക്കൽ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം അനുഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചിൽ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ എടുക്കാൻ ആരും ഇല്ലേ എന്ന ചോദിക്കാൻ കരുതിയ അദ്ദേഹം പറഞ്ഞപ്പോൾ ഈ കുട്ടിയെ അടക്കാൻ എന്നായിപ്പോയി. കുറച്ചു സമയത്തിനുള്ളിൽ ആ കുട്ടി മരിച്ചു പോയി. ഇതിൽ മനം നൊന്ത അദ്ദേഹം കുഞ്ഞിനെക്കൊന്ന കുറ്റം ചുമത്തി ദേവിയുടെ പള്ളിവാൾ തോട്ടിൽ വലിച്ചെറിഞ്ഞു
ഒഴുകി വന്ന ആ പള്ളിവാൾ പൂന്തോട്ടം നമ്പൂതിരിക്ക് കിട്ടി. അദ്ദേഹം അതെടുത്ത് കക്കരക്കാവിൽ പ്രതിഷ്ഠിച്ചു. അങ്ങനെ കക്കര ഭഗവതി എന്നറിയപ്പെട്ടു.
ദാരികനെ വധം ചെയ്യാൻ കാളകണ്ഠനാം മഹേശ്വരന്റെ തൃക്കണ്ണിൽ നിന്നും കൊടിയതായുളവായ കാളീ രൂപമാണ് കക്കര ഭഗവതി. ഉടയിൽ അഗ്നിയും ‘ഭദ്രച്ചൊട്ട’ മുഖവുമായി അസുര വാദ്യത്തിൽ ചടുല നൃത്തച്ചുവടുകളുമായാടുന്ന കക്കര ഭഗവതിയുടെ അരങ്ങ് വളരെ ഭയഭക്തി നിറഞ്ഞതാണ്. വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത നാമങ്ങളിൽ കെട്ടിയാടുന്ന കക്കര ഭഗവതിയുടെ യഥാർഥ നാമം കൽക്കുറഭഗവതി എന്നാണെന്നും ആരൂഢ സ്ഥാനം കൽക്കുറക്കാവെന്ന കക്കരക്കാവാണെന്നും തോറ്റംപാട്ടിൽ നിന്നും മനസിലാക്കാം.
പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു.
പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം.
“എടുത്തെറിഞ്ഞതോ എന്റെ കാളകാട്…
വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം”
കുത്തി നിര്‍ത്തിയ ഉടയില്‍ തീപന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുന്ന ഈ ദേവി ക്രോധഭാവം വളരെയധികം ഉള്ള ഉഗ്രമൂര്ത്തികളില്‍ ഒന്നാണ് എന്നുള്ളത് കൊണ്ട് ഈ തെയ്യക്കോലം കാഴ്ചക്കാരില്‍ ഭീതിയുണര്‍ത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ചെണ്ടയുടെ ആസുര താളത്തില്‍ ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും അത് പോലെ ഭീതി നിറക്കുന്നതാണ്.
മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, ചെക്കിചേരി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്..
(കടപ്പാട് )
പാലന്തായി കണ്ണന് ,കാസര്‍കോഡ് ജില്ല
കാസര്കോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സമ്പ്ന്നമായ പ്രദേശം. നീലേശ്വരം രാജാവിന്റെ പടനായകരില് പ്രധമൻ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്റെ പ്രീതിയാല് ധാരാളം ഭൂസ്വത്ത് കൈവശം വച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കൊയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്റെ സന്വത്തിന്റെ ആഴം നമുക്ക് കാണിച്ച് തരുന്നു. കുറുപ്പിന്റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന് ധാരാളം ജോലിക്കാരുമുണ്ടായിരുന്നു. അതില് കുറുപ്പിന്റെ കാലികളെ പരിചരിക്കാന് നിയോഗിക്കപ്പെട്ട ചെക്കനായിരുന്നു' കണ്ണന്.
2022, നവംബർ 16, ബുധനാഴ്‌ച
വേട്ടടിക്കാവ് ,കോട്ടയം ജില്ലാ. vettadikkav ,kottayam jilla
വേട്ടടിക്കാവ് ,കോട്ടയം ജില്ലാ.
vettadikkav ,kottayam jilla
=========================
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ പുഴവാത് പടിഞ്ഞാറ് ഭാഗത്ത് . പ്രധാന പ്രതിഷ്ഠ ഭദ്രകാളി പടിഞ്ഞാട്ടു ദർശനം രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ,ക്ഷേത്രപാലൻ വേട്ടയ്‌ക്കൊരമകൻ ചുടലഭദ്രകാളി യക്ഷി, ഭൈരവൻ നാഗം .മുൻപ് ഈ ക്ഷേത്രത്തിൽ കോഴിയെ പറപ്പിച്ചിരുന്നു കുംഭഭരണി ആഘോഷം കുത്തിയോട്ടവുമുണ്ട് ഈക്ഷേത്രത്തിന്റെ കിഴക്കേ ആൾത്തറയിലാണ് എട്ടു വീട്ടിൽ പിള്ളമാരുടെ ആത്മാക്കളെ കുടിയിരുത്തിയിരിക്കുന്നതു മേക്കമണ്ഡപത്തിൽ കഴുവിലേറ്റിയ പിള്ളമാരുടെ പ്രേതബാധ
ഒഴിവാക്കാൻ അന്നത്തെ വിധിയനുസരിച്ചു കുമാരമംഗലത്തു നമ്പൂതിരി ഇവരുടെ ആത്മാക്കളെ ആവാഹിച്ചു തന്റെ മാനവിക ക്ഷേത്രമായ വേട്ടടികാവിനു മുന്നിൽ കുടിയിരുത്തി എന്നാണ് പഴമ.ചങ്ങനാശേരിയിൽ തിരുവതാംകൂർ രാജകുടുംബങ്ങൾ വന്നാൽ പിള്ളമാരുടെ പ്രേതം അവരോടൊപ്പം വരുമെന്ന് ഒരു വിശ്വാസമുള്ളതിനാൽ തിരുവതാംകൂർ രാജക്കന്മാർ ചങ്ങനാശേരിയിൽ കാലുകുത്താറില്ല .ഇപ്പോൾ ഈ കക്ഷേത്രം പുഴവാത് കരയോഗം കുമാരമംഗലം മനയുടെ ക്ഷേത്രമായിരുന്നു .പുഴവാത് ആനന്ദപുരം ക്ഷേത്രവും .ഇവിടെ വെണ്ണ കൃഷ്ണൻ ആണ് പ്രതിഷ്ഠ. കിഴക്കോട്ടു ദർശനം .
2022, നവംബർ 10, വ്യാഴാഴ്‌ച
വെളിയന്നൂർ ഭഗവതി ക്ഷേത്രം തൃശൂർ
വെളിയന്നൂർ ഭഗവതി ക്ഷേത്രം തൃശൂർ
======================================================
108 ദുർഗാലയങ്ങളിൽ ഒന്നാണിത്. ഇപ്പോൾ ഇവിടെ ഭദ്രകാളി ആയതിനാൽ പഴയകാലത്തു ദുർഗ്ഗ ആയിരുന്നോ
അതോ മറ്റു ക്ഷേത്രമായിരുന്നു എന്നോ അറിയില്ല. വെളിയന്നൂർ എന്ന പേരിൽ ദുർഗ്ഗക്ഷേത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
തൃശൂർ നഗരത്തിലാണ് ഈ ക്ഷേത്രം ഇവീടെ പ്രധാന മൂർത്തി ഭദ്രകാളി .കിഴക്കോട്ടു ദർശനം .മൂന്നുനേരം പൂജയുണ്ട് ഉപദേവത ഗണപതി. വൃശ്ചികം 41 കഴിഞ്ഞാൽ വേല .കൂടാതെ വിഷു വേലയുമുണ്ട് കാരങ്കര നായർ തറവാട് വക ക്ഷേത്രമായിരുന്നു. ഇവിടുത്തെ ഭദ്രകാളിയ്ക്കു പാറമേക്കാവ് ഭഗവതിയുമായി ബന്ധമുണ്ടായിരുന്നു എന്നാണു വിശ്വാസം കോട്ടയം ജില്ലയിലുംവെളിയന്നൂർ ഉണ്ട്.അവിടെ നെല്ലിയ്ക്കാം കുന്നു ഭഗവതി ക്ഷേത്രം ഉണ്ട്. കുന്നിനു മുകളിലാണ് ആ ക്ഷേത്രം കൂത്താട്ടുകുളം -പാലാ റൂട്ട് .അവിടെയും ഭദ്രകാളി പ്രധാന മൂർത്തി . പടിഞ്ഞാട്ടു ദർശനം രണ്ടുനേരം പൂജ കുംഭ ഭരണി ഉത്സവം കല്ലൂർ ഇല്ലക്കാരുടെ ക്ഷേത്രമാണ് ഇപ്പോൾ എൻ.എസ്സ് .എസ്സ്
വയനാട്ടിലെ കാഴ്ചകൾ
changalamaram
വയനാട്ടിലെ കാഴ്ചകൾ
==================================
ഒരു ചുറ്റുവട്ടം നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . കൂടെ map ഉം കൊടുത്തിട്ടുണ്ട് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് . അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം.എവിടെ നിന്ന് തുടങ്ങണം , എങ്ങനെ പോകണം , എവിടെല്ലാം പോകണം , അവിടങ്ങളിലെ കാഴ്ചകൾ ,entrance fee & സ്ഥലങ്ങളെ കുറിച്ച് ചെറിയ ഒരു വിവരണവും തുടങ്ങിയവ എല്ലാം route map സഹിതം കൊടുത്തിട്ടുണ്ട് .
ഇനി നമുക്ക് വയനാട്ടിലേക്ക് പോകാം ...
വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ ഡാമും കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയാണോ
മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്പിച്ചു വന്നിട്ട് ഒന്നും കാണാൻ കഴിയാതെ ശോകത്തോടെ തിരിച്ചു പോകും , ഏത് ജില്ലക്കാർ ആയാലും അറിവില്ലായ്മ കൊണ്ട് ഒരാൾക്കും വയനാട്ടിലെ ഒരു സ്ഥലവും വിട്ട് പോകരുത് , അതിന് വേണ്ടി ആണ് എന്റെ ഈ പോസ്റ്റ്
വയനാടിന്റെ ചരിത്രം
=====================
കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. ജനസംഖ്യ വച്ച് നോക്കുക ആണെങ്കിൽ ഏറ്റവും പിറകിൽ ആണ് , തൊട്ടടുത്ത ജില്ലകൾ ഒന്ന് കോഴിക്കോടും മറ്റൊന്ന് കണ്ണൂരും പിന്നെ മലപ്പുറവും ആണ് , കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു .വയനാട് എന്ന് പേരുകിട്ടിയതിനു പിറകിൽ നാലുകാര്യങ്ങൾഉണ്ട് .
വയൽ നാട്,കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്,മായക്ഷേത്ര എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ് ചിലർ കരുതുന്നത്.വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ എന്നീ പേരുകളും വയനാട് എന്നാ പേര് കിട്ടാൻ കാരണമായതെന്നു പറയുന്നു.
ഇനി നമുക്കുപോകാം.
===================================
1.താമരശ്ശേരി ചുരം(വയനാട് ചുരം )
വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം തന്നെ വരുന്ന സ്ഥലം ആണ് താമരശ്ശേരി ചുരം, മഹാനായ നടൻ പപ്പു മൂലം സൂപ്പർഹിറ്റ് ആക്കിയ സ്ഥലം , വയനാട്ടിലേക്ക് എത്താൻ വേറെ പല വഴികൾ ഉണ്ടെങ്കിലും താമരശ്ശേരി ചുരം വഴി പോകുമ്പോൾ അതിന് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട് , ബ്രിട്ടീഷ്‌കാർ ഉണ്ടാക്കിയ പാത ആണ് ഇത് .പണ്ടുകാലത് കുതിര സവാരി ചെയ്തു വയനാട്ടിൽ എത്താൻ പാകത്തിൽ ആയിരുന്നു ചുരം , പിന്നീട് അത് ദേശീയപാത 212 ൻറെ ഭാഗം ആയി ,ഇന്ന് ഇതൊരു കർണാടകയിലേക്ക് ഉള്ള അന്തർസംസ്ഥാന പാത ആയി ആണ് എല്ലാവർക്കും കൂടുതൽ പരിചയം. കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്ന് ആണ് ചുരം തുടങ്ങുന്നത് വയനാട്ടിലെ ലക്കിടിയിൽ വന്നു അവസാനിക്കുമ്പോഴേക്കും ഏകദേശം 12 km പൂർത്തിയാകും . അതിനിടക്ക് 9 കൊടും വളവുകളും ചെറിയ അരുവികളും കൊടും കാടുകളും മനോഹരമായ പ്രകൃതി ഭംഗിയും ഒക്കെ നമുക്കു കാണാം .ഒൻപതാമത്തെ വളവ് കഴിഞ്ഞു ആണ് പ്രധാനം . ഇതിനെ ലക്കിടി വ്യൂ പോയിൻറ് എന്നും പറയും .
അവിടെ നിന്ന് നോക്കിയാൽ നമ്മൾ യാത്ര തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഏറെ കുറെ പനോരമിക് വ്യൂ കിട്ടും , കാലാവസ്ഥ നല്ലതാണെങ്കിൽ 56 km അപ്പുറം കിടക്കുന്ന കോഴിക്കോട് ബീച്ച് വരെ കാണാം . ഇപ്പോൾ മനസിലായില്ലേ ആ ഒൻപതാമത്തെ വളവിന്റെ പ്രാധാന്യം . കൂട്ടിന് കോടമഞ്ഞും കുറച്ചു തണുപ്പും ഉണ്ടാകും ചിലപ്പോൾ ഒക്കെ .
വ്യൂ പോയിൻറ് ലെ രാത്രി കാല കാഴ്ചകളും അതി മനോഹരമാണ് , ദൂരെ അങ്ങ് മിന്നാമിനുങ്ങിന്റെ വെട്ടം കണക്കെ മിന്നി മറയുന്ന വെളിച്ചവും ചുരമിറങ്ങി പോകുന്ന വാഹനങ്ങളുടെ വെളിച്ചവും , മൈസൂരിലേക്കും മറ്റുംടൂർ പോകുന്ന സ്കൂൾ / കോളേജ് പിള്ളേരുടെ ആഹ്ലാദത്തിമിർപ്പും ഒക്കെ അവിടെ നിന്നാൽ ആസ്വദിക്കാൻ പറ്റും .
(map 1 നോക്കുക )
2.ചങ്ങലമരം ( chain tree)
ലക്കിടി വ്യൂ പോയിൻറ് കഴിഞ്ഞു 1 km ആകുമ്പോൾ ചങ്ങലമരം എത്തും ,
ഇവിടെ എത്തുമ്പോൾ നമുക്ക് ബ്രിട്ടീഷ്കാർ ചെയ്ത ഒരു ചതിയുടെയും കൊലപാതകത്തിന്റെയും വേദനിക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിൽ കടന്നു വരും .കോഴികോട്ടുനിന്നു നിന്ന് വയനാട് വഴി മൈസൂരിലേക്ക് ബ്രിട്ടീഷ്കാർ എത്ര ശ്രമിച്ചിട്ടും റോഡ് ഉണ്ടാകുവാൻ കഴിയുന്നില്ല , അന്നേരം അവർ വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടനെ ആശ്രയിച്ചു ,വൻ തുകയും നൽകാമെന്ന് പറഞ്ഞു ബ്രിട്ടീഷ് കാരനെ വെല്ലുന്ന തരത്തിൽ പാത കണ്ടെത്തി , എന്നാൽ ഇതിന്റെ ഗുണങ്ങൾ തങ്ങളിലേക്ക് ഒതുങ്ങാൻ വേണ്ടി കരിന്തണ്ടനെ മലമുകളിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു ,പിന്നീട് അതിലേ പോകുന്ന കാളവണ്ടികൾ മുതൽ എല്ലാം അപകടത്തിൽ പെടാൻ തുടങ്ങി , ഇതിനു കാരണമായി കരുതുന്നത് കരിന്തണ്ടന്റെ അലഞ്ഞു തിരിയുന്ന ആത്മാവ് ആണ് എന്നാണ് , അവസാനം ആത്മാവിനെ ഒരു ചങ്ങലയിൽ ആക്കി മരത്തിൽ തളച്ചു , ഇന്ന് ഇതിനടുത്തായി ഒരു ക്ഷേത്രം നിർമിച്ചിട്ടുണ്ട് 'ചങ്ങല മുനീശ്വരന്‍ കോവില്‍' എന്നാണ് പേര്.എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച കരിന്തണ്ടന്‍ സ്മൃതിയാത്ര ഉണ്ടാകാറുണ്ട് .അത് അവിടത്തെ ഒരു സംഘടന നടത്തുന്നതാണ് .1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. ഇതൊക്കെ കൊണ്ട് തന്നെ താമരശ്ശേരി ചുരത്തിന്റെ പിതാവായി അദ്ദേഹത്ത എല്ലാവരും കാണുന്നത് .ഇപ്പോൾ കരിന്തണ്ടനെ ആസ്പദമാക്കി ഒരു സിനിമയും വരുന്നുണ്ട് .ലീല സന്തോഷ് സംവിധാനം ചെയ്തു വിനായകൻ നടൻ ആകുന്ന ഒരു ചരിത്ര സിനിമ ആണ് .
(map 1 നോക്കുക )
3.പൂക്കോട് തടാകം
ലക്കിടി view point ഇൽ നിന്ന് 4.2 km മുന്നോട്ടു പോയാൽ പൂക്കോട് തടാകത്തിൽ എത്താം .പെഡൽ ബോട്ട് സഫാരി ഇവിടെ ലഭ്യം ആണ് കൂടാതെ തടാകത്തിനു ചുറ്റും നടക്കാൻ ഒരു നടപ്പാതയും ഉണ്ട് .പൂക്കോട് തടാകത്തിൽ മാത്രം കാണപെടുന്ന ഒരു പ്രത്യേക തരം മത്സ്യം ഉണ്ട് അതിന്റെ പേരാണ് "പൂക്കോടൻ പരൽ" . തടാകത്തിന്റെ വിസ്തീർണ്ണം 13 ഏക്കറാണ് കൂടിയ ആഴം 6.5 മീറ്ററും ആണ് .തടാകത്തിൽ നീല ആമ്പൽ കാണാം .4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്.
(map 2 നോക്കുക )
Visiting time: 9:00 am – 5:00 pm
Entry for Entry fees
Adult Rs.20
Children Rs.10
Camera Rs.20
Pedal Boat 2 seat Rs.100
Pedal Boat 4 seat Rs.200
Row boat Rs.350
പൂക്കോട് lake ഇൽ ഉള്ള activities
* Boating
* Children park
* Aquarium
* Fish Spa
* Magic Mirror
* Handicrafts
4. വൈത്തിരി
പൂക്കോട് തടാകത്തിൽ നിന്ന് 2.3 km ദൂരത്താണ് വൈത്തിരി .വയനാട് ജില്ലയിൽ ആകെ മൂന്നു താലൂക്ക് മാത്രമേ ഉള്ളൂ , അതിൽ ഒന്നാണ് വൈത്തിരി .കാട്ടിലേക്കുള്ള പല സാഹസിക യാത്രകളും ഇവിടെ നിന്ന് പുറപ്പെടാറുണ്ട്.കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള 'വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല' വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് .
(Map 3 നോക്കുക )
5. മേപ്പാടി
വൈത്തിരി ഇൽ നിന്ന് 17 km ആണ് ദൂരം .
വയനാട് ജില്ലയിലെ ഒരു പട്ടണമാണ് മേപ്പാടി. കോഴിക്കോടിനും ഊട്ടിക്കും ഇടയിലുള്ള സംസ്ഥാന പാത-29ലാണ് മേപ്പാടി ഹിൽസ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള മനോഹരമായ കുന്നിൻ ചരിവുകളും വനവും മേപ്പാടിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.
(Map 4 നോക്കുക )
6. ചെമ്പ്ര കൊടുമുടി
Pookode lake ഇൽ നിന്ന് 24 km ആണ് ഇവിടേക്ക് ഉള്ള ദൂരം .മേപ്പാടിയിൽ നിന്ന് 8 km ഉം ആണ് .
വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ .മലകയറുമ്പോൾ ഒരു ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം കാണാം അതിന്റെ പേരാണ് ഹൃദയസരസ്സ് .ഈ തടാകം വറ്റാറില്ല .
മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങ്ങ് നു അനുമതി വാങ്ങേണ്ടതാണ്. ഇതൊരു 3 മണിക്കൂർ എടുക്കും.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം.നാലര കിലോമീറ്റർ ആണ് മൊത്തം ട്രെക്കിങ്ങ് ദൂരം അതിൽ ഒരു കിലോമീറ്റർ നടന്നാൽ watch tower ന് അടുത്ത് എത്തും . രണ്ട് കിലോമീറ്റർ കൂടി നടന്നാൽ ഹൃദയതടാകത്തിൽ എത്തും .ഏറ്റവും മുകളിൽ എത്താൻ വീണ്ടും ഒന്നര കിലോമീറ്റർ നടക്കണം .ഒരു ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.
(Map 2 നോക്കുക )
Time : 7am to 5pm
Chembra Peak Wayanad Entry Fee:
20 per person
750 for Trekking, Foreigners -1500(For a group of 10 people)
150 for Guide Charges
10 Parking fee for 2 wheelers
7.ചൂരൽമല വെള്ളച്ചാട്ടം
Chembra ഇൽ നിന്ന് 10 km ഉം കൽപ്പറ്റയിൽ നിന്ന് 14 km ഉം ആണ് ദൂരം .20 അടി പൊക്കത്തിൽ നിന്നാണ് ചാട്ടം ,വെള്ളം ചാടുന്നിടം ഒരു നാച്ചുറൽ പൂള് ആണ് ,അത്യാവശ്യം ആഴം ഉള്ളൊരു കുഴി നീന്തൽ അറിയാവുന്നവർക് ധൈര്യമായിട് ഇറങ്ങാം.
ചൂരൽമല മേപ്പടിയിലെ ഒരു കൊച്ചു ഹൈറേൻ ആണ് .മൊത്തത്തിൽ മുഴുവനും പ്രകൃതി രമണീയമാണ്.ഒരുപാടാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .
മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6km പോയാൽ ഇവിടെ എത്താം ,അത്യാവശ്യം നല്ല റോഡണ്.
8.അരണമല
പൂക്കോട് lake ഇൽ നിന്ന് 28 km ദൂരം ഉണ്ട്. മേപ്പാടിയിൽ നിന്ന് 12 km ഉം .
മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ അമ്പലത്തിനടുത്ത് നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത് അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത് ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്. തൊട്ടടുത്താണ് 900 കണ്ടിയും ,ചെമ്പ്ര മലയും.
9. 900 കണ്ടി
മേപ്പാടിയിൽ നിന്ന് 15 km ആണ് ദൂരം .
വയനാട്ടിലെ മേപ്പാടിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ കള്ളാടി കഴിഞ്ഞ് കുറച്ചു കൂടി പോയാൽ 900 കണ്ടിയിലേക്ക് ഉള്ള പാതയിലെത്തി. റോഡ് ദുര്‍ഘടമാണ്.4x4 & bike നു മാത്രമേ പോകുവാൻ കഴിയൂ
.കൊടും കാടിനുള്ളിലൂടെ ആണ് യാത്ര .
അതിരാവിലെ കയറിത്തുടങ്ങിയാല്‍ മഞ്ഞിലൂടെയുള്ള യാത്ര അനുഭവിക്കാൻ കഴിയും .തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.
10. സൂചിപ്പാറ വെള്ളച്ചാട്ടം
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേരാണ് സെന്റിനൽ പാറ വെള്ളച്ചാട്ടം.വാഹനങ്ങൾ കുറച്ചു മാറി ആണ് പാർക്കിങ് , പിന്നീട് ഏകദേശം 1.5 km കാട്ടിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനരികിൽ എത്താൻ , വഴികൾ എല്ലാം കല്ലുപാകിയതാണ് .ശുദ്ധ വായു ശ്വസിച്ച് കാട്ടിലൂടെയുള്ള ഉള്ള യാത്രസഞ്ചാരികൾക്ക് നല്ല അനുഭവം നൽകും.
100 അടി മുതൽ 300 അടി വരെ ഉള്ള മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്.പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.
(Map 2 നോക്കുക )
Best time to visit: Oct, Nov, Dec and Jan months.
Visiting Hours: 8:00 am – 5:00 pm
Entry for Entry fees
Adult Rs.50
Children Rs.30
Camera Rs.40
Foreigners Rs.90
Camera (Foreigners) Rs.80
11. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം
മേപ്പാടിയിൽ നിന്ന് 15 km ഉം കൽപ്പറ്റയിൽ നിന്ന് 24 km ഉം സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 km ഉം ദൂരം ഉണ്ട് .
സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾക്ക് നടുവിൽ നിന്നും അധികം ഉയരത്തിലല്ലാതെ താഴെ പ്രകൃത്യാലുള്ള തടാകത്തിലേക്ക് ജലം പതിക്കുന്നു. വനത്തിൽ നിന്നും ഒഴുകുന്ന അരുവിയുടെ ഒരു ഭാഗമാണ് ഈ വെള്ളച്ചാട്ടം. മുണ്ടക്കൈ മാരിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുംഭം ഇവിടെയാണ് ഒഴുക്കുന്നത്.ചൂരൽമലയിൽ നിന്നു നാലുകിലോമീറ്റർ ദൂരെയായി മുണ്ടക്കൈയിൽ ടൗൺ പരിസരത്തായാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.സീതാദേവി ഭൂമി പിളര്‍ന്നു താഴ്ന്നു പോയ സ്ഥലമാണിതെന്നും സീതയ്ക്കു ദാഹിച്ചപ്പോള്‍ വെള്ളം നല്‍കിയ സ്ഥലമാണിതെന്നുമൊക്കെ പഴമക്കാര്‍ പറയുന്നു. മുന്‍പ് സീതാദേവിക്കു വേണ്ടിയുള്ള പൂജകള്‍ ഇവിടെ നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു.
( map 2& 4 നോക്കുക )
12. കാന്തൻ പാറ waterfalls
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്.
പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം
(map 4&5 നോക്കുക )
13. സണ്‍റൈസ് വാലി
ഇപ്പോൾ closed ആണ്.
വനംവകുപ്പിന്റെ കീഴിൽ ആണ് ഇവിടം .മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ വടുവഞ്ചാല്‍ ടൗണില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ സണ്‍റൈസ് വാലി വ്യൂ പോയന്റിലെത്താം. മേപ്പാടി-വടുവഞ്ചാല്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് പാടിവയല്‍ മഖാമിന്റെ സമീപത്തിറങ്ങി കാടാശ്ശേരിയിലേക്ക് നടന്നാലും ഇവിടെയെത്താം.
കുന്നുകളുടെ ചെങ്കുത്തായ താഴ്!വരയിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തംപാറ വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന പുഴകള്‍ സംഗമിച്ച് ചാലിയാര്‍പ്പുഴയായി രൂപാന്തരം പ്രാപിക്കുന്നതും സണ്‍റൈസ് വാലിയിലാണ്. മനോഹരമായ സൂര്യോദയവും ഇവിടെനിന്ന് കാണാന്‍കഴിയും. മേപ്പാടി വനം റെയ്ഞ്ച് ഓഫീസിനുകീഴിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്. സണ്‍റൈസ് വാലി വരെ വാഹനങ്ങളിലെത്തിപ്പെടാനും കഴിയും.
(map 5 നോക്കുക )
14. നീലിമല view point
കൽപ്പറ്റയിൽ നിന്ന് 26 km ഉം മേപ്പാടിയിൽ നിന്ന് 16 km ഉം ദൂരം ഉണ്ട് . കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് ആണ് .
മലകൾക്കു മുകളിൽ പുരാതനമായ നീലിയമ്മൻ ക്ഷേത്രം ഉണ്ട് .മുകളിലേക്ക് 4x4 വാഹനങ്ങൾ മാത്രമേ പോകൂ.ട്രക്കിംഗിന് ഉണ്ട് ഇവിടെ .ഒരു ജീപ്പിൽ 500 രൂപക്ക് 7 പേർക്ക് യാത്ര ചെയ്യാം. നടന്നു കയറാൻ 7 പേർക്ക് 200 യും ആണ് .
(map 5&7 നോക്കുക )
15.മീന്മുട്ടി വെള്ളച്ചാട്ടം
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം. വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്. കാണാൻ ഒരു വഴി ഉണ്ട് നീലിമല നിന്ന് കാണാം .
16. മഞ്ഞപ്പാറ
നീലിമയിൽ നിന്ന് 12 km ആണ് ദൂരം .
അമ്പലവയലിലെ ക്വാറികൾക്കിടയില്‍ തല ഉയർത്തിനിൽക്കുന്ന സ്ഥലമാണ്
മഞ്ഞപ്പാറ .ഇവിടെ സൂര്യോദയവും സൂര്യസ്തമയവും കാണാം ഉള്ളതാണ്.താഴെ കാരാപ്പുഴ dam ആണ്. കടുവക്കുഴിയോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്.അമ്പലവയലിൽ നിന്നും വടുവഞ്ചാൽ റോഡിൽ 2km സഞ്ചരിച്ചാൽ മഞ്ഞപ്പാറ ഗ്രാമം എത്തും .ചുറ്റും പാറമടകൾ ആണ് .പാറമടകൾക്കിടയിലായതിനാൽ അതികമാരും ഇഷ്ടപ്പെടാനും വഴിയില്ല .
(map 7 നോക്കുക )
17. നെല്ലറച്ചാൽ
കാരാപ്പുഴ ഡാമിന്റെ ഭാഗം തന്നെ ആണ് . സീസൺ ആകുമ്പോൾ ഇവിടം മൊത്തം ആമ്പലും താമരയും വിടർന്നു നിൽക്കുന്നത് നല്ല ഭംഗി ഉള്ള കാഴ്ച ആണ് .നല്ല നടൻ മത്സ്യം കിട്ടും
(map 6&7 നോക്കുക )
18. വയനാട് ഹെറിറ്റേജ് മ്യൂസിയം
നീലിമലയിൽ നിന്ന് 11 km ഉം കാരാപ്പുഴ ഡാമിൽ നിന്ന് 5 km ഉം ദൂരം ഉണ്ട് .
വയനാട് ഹെറിറ്റേജ് മ്യൂസിയം അഥവാ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നും വിളിക്കാറുണ്ട് . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇത് പരിപാലിക്കുന്നത്.നിരവധി ശിലായുധങ്ങൾ, ശിലാഫലങ്ങൾ, 14 മുതൽ 16 വരെ നൂറ്റാണ്ടുകളിലെ ശിൽപങ്ങൾ, മെഗലിഥിക് കാലഘട്ടത്തിലെ ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, കളിമൺ ശിൽപങ്ങൾ, മറ്റ് രസകരമായ വസ്തുക്കൾ എന്നിവയാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുരാതന ജനങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും, മൃദു ശിലകളും വിഗ്രഹങ്ങളും മ്യൂസിയത്തിൽ ഉണ്ട് .
നാലു തലം ആയിട്ടാണു മ്യൂസിയം set ചെയ്ത്തിരിക്കുന്നതു
1- വീരസ്മൃതി:
കാലി കവർചയും,അവ വീണ്ടെടുക്കാൻ നടത്തിയ പോരുകളിൽ വീരമൃത്യു വരിച്ച വീരൻമാരുടെ സ്മരണക്കായി നാട്ടിയ കഥകൾ കൊത്തിയ സ്മരണശിലകളാണ് ഇവിടെ.
1000 വർഷങ്ങൾക്ക് മുന്പ് ജീവിച്ച ഒരു പുലിമുരുകന്റെ ശിലയും ഉണ്ട്
2-ദേവ സ്മൃതി:
1000 വർഷങ്ങൾക്ക് മുൻപ് ക്ഷേത്രങ്ങളിലോ കാവുകളിലോ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹങ്ങളാണ് ഇവ. വയനാടൻ സമതലങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ ആചാരങ്ങളിലേക്ക് ഇവ വിരൽ ചൂണ്ടുന്നു.ഭൈരവമൂർത്തി പ്രതിമകളാണ് അധികവും.
3- ജീവനസ്മൃതി:
വയനാടൻ ഗ്രാമീണതയിടെയും കാർഷിക വൃത്തിയുടെയും അടയാളങ്ങളാണ് ഇവിടെ ഉളളത്.
4-ഗോത്ര സ്മൃതി:
ഗോത്രജീവിതത്തെകുറിച്ചും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്.
സമയം: 10 മുതൽ വൈകുന്നേരം 5.30 വരെ
പ്രവേശന ഫീസ്:
മുതിർന്നവർക്ക് 20 രൂപ.
കുട്ടികൾക്ക് 10 രൂപ.
ക്യാമറ 20 രൂപ.വീഡിയോ ക്യാമറ 150 രൂപ.
(map 7 നോക്കുക )
19. കടുവക്കുഴി
അമ്പലവയൽ-കാരാപ്പുഴ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു പോവുന്ന ചെറിയ വഴിലൂടെ പോയാൽ ഇവിടെ എത്തും .കടുവാക്കുഴിക്ക് ഏകദേശം 200 മീ. അടുത്തായി വാഹനം വന്നെത്തുന്ന വഴി അവസാനിക്കും. അവിടെ നിന്നു മലയുടെ ചുവട്ടിലൂടെ നടന്ന് കടുവാക്കുഴിയിലെത്താം....
പാറകളുടെ ഇടയിലെ ഒരു വിടവ് ആയേ പുറമെ നിന്ന് തോന്നൂ.
വെളിച്ചവും കയറും ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ പരിചയസമ്പന്നരായ ആളുകൾക്കൊപ്പം മാത്രം കുഴിയിലേക്ക് ഇറങ്ങാം.അപകട സാധ്യത വളരെ കൂടുതലുണ്ട...അതിനാൽ തന്നെ സുരക്ഷ സ്വയം ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കുഴിയുടെ ആഴം ഏറെയുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കാരാപ്പുഴ ജലാശയത്തിന്റെ ആകാശക്കാഴ്ച കാണാം. അകലെയായി മണിക്കുന്നുമലയും, ചെമ്പ്രയും, അമ്പുകുത്തിയും കാണാം...
(map 7 നോക്കുക )
20. കാരാപ്പുഴ dam
കൽപ്പറ്റയിൽ നിന്ന് 17 km ഉം , എടക്കൽ ഗുഹയിലേക്ക് ഇവിടെ നിന്ന് 10 km ഉം ഉണ്ട് .
പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം.
കാക്കവയലിൽ നിന്നും 8 km ദൂരവും സുൽത്താൻ ബത്തേരിയിൽ നിന്ന് 25 km റും ആണ് ദൂരം .ഇതൊരു earth dam ആണ് .എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
(map 6,7&8 നോക്കുക )
21. കാരാപ്പുഴ പബ്ലിക് അക്വേറിയം
കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം ആണ് ഇത് .കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .കാരാപ്പുഴ ഡാമിൽ നിന്നും ഒരു 2 Km ദൂരം ആണ് ഉള്ളത്. ഇറക്കുമതി ചെയ്ത പല മീനുകളും ഇവിടെ ഉണ്ട് . കുട്ടികളുമായി പോകുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല അനുഭവം ആയിരിക്കും. കാരാപ്പുഴ dam മൊത്തമായി long view ഇവിടെ നിന്ന് കാണാം .
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
22. ഉറവ് Bamboo Grove
വൈത്തിരി ഇൽ നിന്ന് 22 km ഉം സുൽത്താൻബത്തേരി ഇൽ നിന്ന് 21 km ഉം കാരാപ്പുഴ ഡാമിലേക്ക് 7 km ഉം ആണ് ദൂരം .
ഒരു സംഘം സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ടു മുന്‍പാണ് ഉറവിന് തുടക്കമിടുന്നത്. പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉറവ് ഒടുവില്‍ മുളയുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ എത്തി. അതിമനോഹരങ്ങളായ ഉത്പന്നങ്ങളാണ് ഉറവിലെ മുളകളില്‍ രൂപപ്പെടുന്നത്. ആഭരണങ്ങള്‍, സോപ്പ്, ലൈറ്റ് ഷെയ്ഡുകള്‍, ഫയല്‍ എന്നിങ്ങനെ ഇരുനൂറോളം സ്ഥിരം ഉത്പന്നങ്ങളും ആവശ്യമനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന രണ്ടായിരത്തോളം ഉല്‍പന്നങ്ങളും ഇന്ന് ഉറവിലുണ്ട്.
കരകൗശല വസ്തുക്കള്‍ക്കു പുറമെ ഭക്ഷണ പദാര്‍ത്ഥങ്ങളുമുണ്ട് ഉറവില്‍. മുളയരികൊണ്ടുള്ള അവലോസുണ്ട, ഉണ്ണിയപ്പം, മുളയുടെ കൂമ്പുകൊണ്ടുള്ള അച്ചാറ്, ചമ്മന്തിപ്പൊടി, പുട്ട്, പായസം തുടങ്ങിയവ എല്ലാം ഉണ്ട് .നിരവധി യൂണിറ്റുകളിലായി 200ഓളം പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉറവില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സ്വയം പര്യാപ്തതയും നേടാന്‍ ഈ പരിശീലനം വഴി സാധിക്കുന്നുണ്ട്. ഇതുവഴി വയനാട്ടിലെ ഉള്‍നാടന്‍ സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകകൂടിയാണ് ഉറവ് ചെയ്യുന്നത്.
(map 8 നോക്കുക )
23. ആറാട്ടുപാറ
കാരാപ്പുഴ ഡാമിൽ നിന്ന് 8 km ആണ് ദൂരം .
അങ്ങനെ അറിയപ്പെടാത്ത ഒരു സ്ഥലമാണ് ആറാട്ടുപാറ. ഫാന്റം റോക്കിന്റെ തൊട്ടടുത്താണ് ഈ പാറ .ഇവിടെ നിന്നാല്‍ നോക്കിയാൽ അമ്പുകുത്തിമലയും കാരപ്പുഴ ഡാമും ഫാന്റം റോക്കുമെല്ലാം കാണാം .
(Map 6 നോക്കുക )
24. ഫാന്റം റോക്ക്, വയനാട്
ആറാട്ടുപാറയിൽ നിന്ന് 1 km മാത്രമേ ദൂരം ഉള്ളൂ . അമ്പലവയലിൽ നിന്ന് 2.7 km ഉം .
തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇതിനെ വിളിക്കാറുണ്ട് .ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹയിലേക്ക് ഇവിടെ നിന്ന് 6 km മാത്രമേ ഉള്ളൂ.
(map 6 നോക്കുക )
25. അമ്പ് കുത്തി മല
ഹനുമാൻ മല എന്നും വിളിക്കാറുണ്ട് .നവീന ശിലായുഗ കാലഘട്ടത്തിലെ ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്. ഒരു പ്രധാന വിനോദസഞ്ചാര സന്ദർശന സ്ഥലമാണ് ഇവിടം. ഗുഹകളിൽ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട് ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്
ഈ പാറയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് അതുകൊണ്ടാവണം ഇതിന് ഹനുമാൻ മല എന്ന പേര് വന്നത്.
(map 6 നോക്കുക )
26. എടക്കൽ ഗുഹ
അമ്പുകുത്തി മലയിൽ ആണ് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത് .
ഗുഹ എന്ന് പറയുമെൻകിലും ഇതൊരു ഗുഹ അല്ല ,മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു എന്നേ ഉള്ളൂ.സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിൽ ആണ് .മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങൾ ആണ് ഗുഹയിൽ കാണുവാൻ കഴിയുക.
ക്രിസ്തുവിനു പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ. ഗുഹകൾ സന്ദർശിക്കുവാനായി എടക്കലിൽ ഇറങ്ങി ഏകദേശം 1 കിലോമീറ്റർ കാൽ നടയായി മല കയറണം. .
Entry time:- 9 am-3.30 pm
എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും
Edakkal Caves - Entry Fee, Timing, Address, Official Website
Address Edakkal Hermitage, Wayanad, Kerala - 673592
Entry Fee : Entry Fee for Indians : 20 Rs.
Entry Fee for Foreigners : 40 Rs.
Vehicle Fee : Fee for Shuttle Jeep per person : 70 Rs.
Timings : Visiting Hours -10:00 AM - 7:00 PM
Phone No (Official) +91-98470-01491 / +91-94472-62570
Photography allowed or not Allowed
Cam-order Fee : 100 Rs.
Still Camera Fee : 25 Rs.
27. Jain temple
എടക്കൽ ഗുഹ ഇൽ നിന്ന് 12 km ദൂരത്തിൽ ആണ് .വയനാട് ജില്ലയിലെ ബത്തേരി ഇൽ ആണ് ഈ ജൈനക്ഷേത്രം. 13-ആം നൂറ്റാണ്ടിൽനിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് .
ജൈന മന്ദിരത്തിനു മുൻഭാഗത്തായി ചതുരാകൃതിയിൽ ഉള്ള ഒരു കിണർ ഉണ്ട് ഈ കിണരിലൂടെ ഉള്ള തുരങ്കം മൈസുർ വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.
(Map 9 നോക്കുക )
Time : 8 am to 12 pm & 2 pm to 6 pm
28. മുത്തങ്ങ
Jain temple ഇൽ നിന്ന് 15 km ഉം കൽപ്പറ്റ ഇൽ നിന്ന് ആണെൻകിൽ 38 km ഉം ആണ് ദൂരം .1973ൽ സ്ഥാപിതമായ മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് മുത്തങ്ങയും തോൽപ്പെട്ടിയും.സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കർണ്ണാടകവും തമിഴ്നാടും സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്.ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം.കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു.മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്.
(map 10 നോക്കുക )
Entry Fee:
Indians: Rs. 10 per person
Children below 12 years and bonafide students on tour: Rs. 5 per head
Foreigners: Rs.100 per person
Elephant or jeep safaris Rs.300 per person.
29. Chethalayam waterfalls
വയനാടിന്റെ ടൂറിസം മാപ്പിൽ ഇടം പിടിച്ചിട്ടുണ്ടെൻകിലും വനം വകുപ്പ് കനിയാതെ ഈ വെള്ളച്ചാട്ടം കാണുവാൻ കഴിയില്ല .ഏറെ പരിസ്ഥിതി സംരക്ഷണപ്രാധാന്യമുള്ള വനമായതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിരിക്കുന്നത്.വയനാട് വന്യജീവിസങ്കേതത്തിനു കീഴിലെ കുറിച്യാട് റെയ്ഞ്ചില്‍ ആണ് ഇത് .പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന നീരൊഴുക്ക് കബനി നദിയിലാണ് വന്നുചേരുന്നത്
(map 11 നോക്കുക )
30. കുറുവ ദീപ്
മുത്തങ്ങയിൽ നിന്ന് 57 km ദൂരം ഉണ്ട് .
ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് ആണ് വയനാട്ടിലെ കുറുവ ദ്വീപ്.
കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ് കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. ഇപ്പോൾ കുറച്ചു കാലം മുന്നെ ചീങ്കണ്ണികളെ കണ്ടിട്ടുണ്ട് . അതുകൊണ്ടു സൂക്ഷിക്കുക .
ടോക്കൺ ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ് . ഒരു ദിവസം 200 ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ .
(map 3&11 നോക്കുക $
Entry Fee
* 80 per person for Indians
* 150 per person for Foreign Tourists
* 50 for Still Camera
* 10 Parking fee for 2 wheeler
* 30 Parking fee for Auto
* 50 Parking fee for Car / Jeep
* 80 Parking fee for Bus / Mini bus
31. കുട്ടേട്ടന്റെ ഉണ്ണിയപ്പ കട
മാനന്തവാടി -കുട്ട വഴി മൈസൂർ യാത്ര ചെയ്യുംപോൾ തിരുനെല്ലി യിലേക്കു തിരിയുന്ന തെറ്റ് റോഡ് ജംക്ഷനിൽ ആണ് ഈ ഉണ്ണിയപ്പക്കട
ഒരു പ്രശസ്തമായ ഉണ്ണിയപ്പക്കട ആണ് ഇത് ഇവിടെ നല്ല സ്വാദിഷ്ടമായ ഉണ്ണി അപ്പം കിട്ടും .
(map 11,13 & 14 നോക്കുക )
32. തോൽപ്പെട്ടി വന്യജീവി സങ്കേതം
മുത്തങ്ങയിൽ നിന്ന് 66 km ഉം കുറുവാദ്വീപിൽ നിന്ന് 20 km ദൂരം ആണ് ഉള്ളത് .
1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.
കാടിന് ഉള്ളിലേക്ക് ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം ,മുതുമല വന്യജീവി സംരക്ഷണകേന്ദ്രം. നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അറിയപ്പെടുന്നത് .
Entry time:-
7 am-9am (40 jeeps)
3 pm-5pm (20 jeeps)
ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്. ഒരു മണിക്കൂറാണ് സഫാരി സമയം.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല..
(map 11,12 നോക്കുക )
2022, നവംബർ 2, ബുധനാഴ്‌ച
മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം ,കണ്ണൂർ ജില്ല
മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം
============================================
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം. ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എന്നാൽ, സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെട്ടു വരുന്നു ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.. പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം എന്ന് പഴമ . പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീസ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെട്ടു വരുന്നു.. ക്ഷേത്രത്തിനു പുറത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
2016-ൽ ഈ ക്ഷേത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് സർ വെളിപ്പെടുത്തിയ മൂന്ന് സംഭവകഥകളാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചത്തിനു കാരണമായത് കലാവാസനകൾ വളരാനായും വിദ്യാഭ്യാസ ഉന്നതിക്കും ദുരിതശാന്തിക്കുമെല്ലാം ഈ ക്ഷേത്രദർശനം ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവരാത്രിയും മീനമാസത്തിലെ പൂരം നാളുമാണ് പ്രധാന ഉത്സവങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ഐതിഹ്യം
------------------
സ്ഥലനാമം
സ്വർഗ്ഗലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെങ്ങോ സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഒരു മിഴാവിന്റെ രൂപത്തിൽ വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവുകുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മൃദംഗം വീണതെന്നു വിശ്വസിക്കപ്പെടുന്നു. മുഴക്കുന്നിലമ്മയെ സരസ്വതിയായി കരുതുന്നത് ഈ ഐതിഹ്യം മൂലമാനന്ന് വിശ്വസിക്കുന്നു
കഥകളി
------------
കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതായി കരുതുന്നു അതുമായി ബന്ധപ്പെട്ട് ഒരു കഥയും നിലവിലുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ആ കഥ ഇങ്ങനെയാണ്
കഥകളിയുടെ ആദ്യരൂപം കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ചെടുത്ത രാമനാട്ടമായിരുന്നു. നാല് ആട്ടക്കഥകളിലൂടെ (ബകവധം, കിർമ്മീരവധം, കീചകവധം, കല്യാണസൗഗന്ധികം) കോട്ടയം തമ്പുരാനാണ് അത് പരിഷ്കരിച്ചെടുത്തത്. ഒരിയ്ക്കൽ, ഇവിടെയിരുന്ന് ആട്ടക്കഥ രചിയ്ക്കുകയായിരുന്ന തമ്പുരാന് സ്ത്രീവേഷം സങ്കല്പിയ്ക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരുകഥ്കളി സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.
ചരിത്രം
----------------
കോട്ടയം രാജാക്കന്മാരുടെ പരദേവതാക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിന് ഏകദേശം രണ്ടായിരം വർഷം പഴക്കം ഉണ്ടന്ന് പറയപ്പെടുന്നു എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകൾ ഒന്നും മില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്. തന്മൂലം പുരളീശ്വരന്മാർ എന്നും അവർ അറിയപ്പെട്ടുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ ചമ്പൂകാവ്യമായ ഉണ്ണിയച്ചീചരിതത്തിൽ ഇവരെക്കുറിച്ച് പരാമർശമുണ്ട്. ഇവരെ അതിൽ പുരളിമലയിൽ ഇവരുടെ പൂർവ്വികനായ ഹരിശ്ചന്ദ്രൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. മേല്പറഞ്ഞ രാജാക്കന്മാരുടെയെല്ലാം കാലത്ത് മൃദംഗശൈലേശ്വരീക്ഷേത്രം അതിന്റെ പ്രൗഢിയോടെ അറിയപ്പെട്ടിരുന്നു തങ്ങളുടെ കുലദേവതയെ അവർ ഭക്തിപൂർവ്വം ഭജിച്ചുപോന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അക്കാലത്ത് ഒരു ഗുഹാക്ഷേത്രമുണ്ടായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ പോർക്കലീക്ഷേത്രം. കോട്ടയം രാജാക്കന്മാർ എവിടെയൊക്കെ യുദ്ധത്തിന് പോകുമ്പോഴും ഇവിടെ വന്ന് ഗുരുതിപൂജ നടത്തിയേ യുദ്ധത്തിന് പോകുമായിരുന്നുള്ളൂ. ഇന്ന് ഈ ഗുഹാക്ഷേത്രമില്ല. അതിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, അത് പുനർനിർമ്മിയ്ക്കാനുള്ള പരിപാടികൾ തുടർന്നുവരുന്നുണ്ട്. ഇതിനടുത്തുതന്നെ പാർത്ഥസാരഥീഭാവത്തിൽ ശ്രീകൃഷ്ണഭഗവാൻ കുടികൊണ്ടിരുന്ന മറ്റൊരു ക്ഷേത്രവുമുണ്ടായിരുന്നു. ഇതും കോട്ടയം രാജാക്കന്മാരുടെ ആരാധനാകേന്ദ്രമായിരുന്നു. ഇതും ഇന്നില്ല. ഗുഹാക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് കോട്ടയം രാജാക്കന്മാരുടെ ആയുധപരിശീലനകേന്ദ്രമായിരുന്ന പിണ്ഡാരി കളരി. കോട്ടയം രാജവംശം പിന്നീട് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്നായി പിരിഞ്ഞു. തെക്കേ ശാഖ കോട്ടയത്തുതന്നെ താമസമാക്കിയപ്പോൾ കിഴക്കേ ശാഖ മുഴക്കുന്നിൽ ക്ഷേത്രത്തിനടുത്തും പടിഞ്ഞാറേ ശാഖ പഴശ്ശിയിലും താമസമാക്കി. ഇവയിൽ പടിഞ്ഞാറേ ശാഖയിലെ അംഗങ്ങളായിരുന്നു വിദ്വാൻ തമ്പുരാനും പഴശ്ശിരാജയും. കുടുംബം മൂന്നായി പിരിഞ്ഞപ്പോഴും മൂന്ന് ശാഖകളും ക്ഷേത്രകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുപോന്നു. മൂവരും ഏകയോഗക്ഷമതയോടെത്തന്നെ കാര്യങ്ങൾ നടത്തിപ്പോന്നു. തങ്ങളുടെ കോവിലകങ്ങളിലും അവർ ദേവിയെ കുടിയിരുത്തി പൂജിച്ചുവന്നിരുന്നതായിട്ടു പറയപ്പെടുന്നു.
എന്നാൽ, കോട്ടയം രാജവംശത്തിന്റെ പതനത്തോടെ കാര്യങ്ങൾ തലതിരിഞ്ഞു. ആദ്യകാലത്ത് ടിപ്പു സുൽത്താനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും നടത്തിയ ആക്രമണങ്ങളിൽ കോട്ടയം രാജവംശം തോറ്റ് തുന്നം പാടിയപ്പോൾ ക്ഷേത്രകാര്യങ്ങളെയും അത് സാരമായി ബാധിച്ചു. കേരളത്തിലെ എല്ലാ പോർക്കലീക്ഷേത്രങ്ങളുടെയും മൂലസ്ഥാനമായിരുന്ന ഗുഹാക്ഷേത്രവും, അതിനടുത്തുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവും തകർക്കപ്പെട്ടത് ഇക്കാലത്താണ്. എന്നാൽ, മൃദംഗശൈലേശ്വരീക്ഷേത്രവും വിഗ്രഹവും കാര്യമായ കേടുപാടുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എങ്കിലും പിന്നീട് ദീർഘകാലം ക്ഷേത്രം വിസ്മൃതിയിലാണ്ടുപോയിരിയ്ക്കുകയായിരുന്നു. ഏറെ ചരിത്രപ്രാധാന്യവും ഐതിഹ്യപ്രാധാന്യവുമുള്ള ഈ മഹാക്ഷേത്രം, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനത്തിലൂടെ മാത്രം അറിയപ്പെട്ടുപോന്നു. ക്ഷേത്രവും ക്ഷേത്രക്കുളവും തീർത്തും നാശോന്മുഖമാകുകയും നിത്യപൂജ പോലും മുടങ്ങുകയും ചെയ്തു. പിന്നീട്, പൂജ പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് മുടക്കങ്ങൾ നേരിട്ടിരുന്നു. കോട്ടയം രാജവംശം തങ്ങളുടെ ക്ഷേത്രം മദ്രാസ് സർക്കാരിന് ദാനം ചെയ്യുന്ന സ്ഥിതിപോലുമുണ്ടായി. എന്നാൽ, മദ്രാസ് സർക്കാരോ തുടർന്നുവന്ന കേരള സർക്കാരോ ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. ഇതിനിടയിലും ചില പ്രമുഖ വ്യക്തികൾ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നു. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ദക്ഷിണാമൂർത്തിയുടെ പേരമകൻ മൃദംഗത്തിൽ അരങ്ങേറ്റം കുറിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണ്എന്ന് പറയപ്പെടുന്നു.
1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. എങ്കിലും ഇവരാരും ക്ഷേത്രത്തെ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ക്ഷേത്രത്തിന് യാതൊരു വരുമാനവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. തദ്ദേശീയർ മാത്രമേ ഇക്കാലത്ത് ഭക്തജനങ്ങളായി ഉണ്ടായിരുന്നുള്ളൂ, അതും അപൂർവ്വമായി മാത്രം. അങ്ങനെ പൂജ പോലും മുടങ്ങിപ്പോകുന്ന ഒരു സാഹചര്യമുണ്ടായി. അക്കാലത്ത്, കർണാടകയിലെ മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് എന്ന പൂജാരിയെ ഇവിടെക്കൊണ്ടുവന്ന് പൂജ നടത്തിയ്ക്കാൻ തുടങ്ങി. ദേവസ്വം ബോർഡിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം മതിയാകാതെ വന്നപ്പോൾ ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങളിൽ നിന്ന് പിരിവെടുത്ത് ശമ്പളം കൊടുക്കുന്ന സാഹചര്യം പോലുമുണ്ടായി. അങ്ങനെയിരിയ്ക്കേ, മേൽശാന്തിയ്ക്ക് ഒരു മാസം ശമ്പളം കൊടുക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതിനുവേണ്ടി ഒരു ലക്ഷദീപ സമർപ്പണം നടത്താൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. 2016 മേയ് ഒന്നാം തീയതിയാണ് സമർപ്പണം നിശ്ചയിച്ചത്. എന്നാൽ, നൂറു ദീപങ്ങൾ തെളിയും മുമ്പുതന്നെ അപ്രതീക്ഷിതമായ വേനൽമഴയുണ്ടായി. മുഴക്കുന്നിന്റെ ചരിത്രത്തിൽ അതുവരെയുണ്ടാകാത്ത തരത്തിലുള്ള മഴയായിരുന്നു അത്. കൂട്ടത്തിൽ ശക്തമായ ഇടിമിന്നലും വന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടി. അങ്ങനെ പരിപാടി ദയനീയ പരാജയമായി. ഇതിന്റെ കാരണം അന്വേഷിയ്ക്കാനായി പിന്നീട് ഭരണസമിതി ഒരു ദേവപ്രശ്നം വപ്പിച്ചു. പ്രസിദ്ധ ജ്യോതിഷവിദഗ്ദ്ധനായ ഇരിഞ്ഞാലക്കുട പത്മനാഭശർമ്മയായിരുന്നു മുഖ്യദൈവജ്ഞൻ. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള, ഐതിഹ്യപ്രാധാന്യമുള്ള ക്ഷേത്രക്കുളം അക്കാലത്ത് കാടുമൂടിപ്പിടിച്ച് ഒരു പാടം പോലെ കിടക്കുകയായിരുന്നു. നീന്തൽ വശമില്ലാത്തവർ ഇതിനുമുകളിലൂടെ നടന്നുപോയി അപകടത്തിൽ പെടുന്ന സാഹചര്യവും അക്കാലത്തുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രക്കുളം വൃത്തിയാക്കിയാൽ ക്ഷേത്രം പഴയ പ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്നും ഭരണസമിതി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രശ്നവിധി. അതനുസരിച്ച് വൻ തുക സമാഹരിച്ച് ഭരണസമിതി ക്ഷേത്രക്കുളം വൃത്തിയാക്കി. തുടർന്നുവന്ന ജൂലൈ മാസത്തിൽ, ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞൊഴുകിയ സമയത്താണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം, താൻ കണ്ണൂർ ജില്ലയിലെ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായ മൂന്ന് മോഷണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും വെളിപ്പെടുത്തിയത്. അവ ഇതൊക്കെയായിരുന്നു:
1979 -ലാണ് ക്ഷേത്രത്തിൽ ആദ്യമായി മോഷണം നടന്നത്. എന്നാൽ ഇത്തവണ വിഗ്രഹം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വരെയേ പോയുള്ളൂ. പിറ്റേന്ന് രാവിലെ പടിഞ്ഞാറേ നടയിൽ ക്ഷേത്രമതിലകത്തുനിന്ന് 200 മീറ്റർ മാറി വിഗ്രഹം കണ്ടെത്തി വീണ്ടും ഏപ്രിൽ 29-ആം തീയതി അർദ്ധരാത്രി ക്ഷേത്രം കുത്തിത്തുറന്ന മോഷ്ടാക്കൾ ശ്രീകോവിലിനകത്ത് കയറുകയും തുടർന്ന് ദേവിയുടെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോകുകയുമായിരുന്നു. എന്നാൽ, തങ്ങളുടെ കേന്ദ്രം വരെ കൊണ്ടുപോകുന്നതിനുപകരം അവർ പാലക്കാട്ടാണ് ചെന്നുപെട്ടത്. അവിടെ ഒരു റോഡരികിൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. അക്കാലത്ത് അലക്സാണ്ടർ ജേക്കബ് ഉൾപ്പെട്ട സംഘം പാലക്കാട്ടെത്തി അന്വേഷിച്ചപ്പോൾ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും കണ്ടിരുന്നു. ഇത് മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹമാണെന്നും അതുമായി യാത്ര ചെയ്യാൻ തങ്ങൾക്കാകുന്നില്ലെന്നും അതിനാൽ ഇത് തങ്ങൾ ഉപേക്ഷിയ്ക്കുകയാണെന്നും ഉടനെ യഥാസ്ഥാനത്ത് എത്തിയ്ക്കണമെന്നുമായിരുന്നു ആ കുറിപ്പ്. അതനുസരിച്ച് വിഗ്രഹം തിരിച്ചെത്തിയ്ക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.
മൂന്നാമതായി
കുറച്ചുവർഷങ്ങൾക്കുശേഷം വിഗ്രഹം വീണ്ടും മോഷ്ടിയ്ക്കപ്പെട്ടു. എന്നാൽ ഇത്തവണ വിഗ്രഹം
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും മോഷണമുണ്ടായി. അപ്പോൾ വിഗ്രഹം വയനാട് ജില്ലയിലെ കൽപ്പറ്റ വരെ കൊണ്ടുപോയെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിവരമറിയിച്ച് വിഗ്രഹം തിരിച്ചയച്ചു.
കോടികൾ വിലമതിയ്ക്കുന്ന ദേവീവിഗ്രഹം ഇങ്ങനെ ഉപേക്ഷിച്ച് കടന്നുകളയുന്നതെന്താണെന്ന് വിശ്വാസികൾക്കും അവിശ്വാസികൾക്കും പോലീസിനും ഒരുപോലെ സംശയമുണ്ടായി. ഈ സംശയം പരിഹരിയ്ക്കപ്പെട്ടത് വിഗ്രഹമോഷണം നടത്തിയവർ മറ്റു കേസുകളിൽ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടന്ന വെളിപ്പെടുത്തലുകളിലൂടെയാണ്. മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോയ സമയത്ത് ഇവർക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും മലമൂത്രവിസർജനം തദ്ക്ഷണം സംഭവിയ്ക്കുകയും ചെയ്തുവത്രേ! ഇത് മറ്റുള്ള മോഷ്ടാക്കൾക്കും സംഭവിയ്ക്കുമെന്നും അവർ പറയുകയുണ്ടായി. ഈ വെളിപ്പെടുത്തലുണ്ടായതിനുപിന്നാലെ ക്ഷേത്രം പെട്ടെന്ന് പ്രസിദ്ധമായി. ഈ വെളിപ്പെടുത്തലിന്റെ ഭാഗം മാത്രം മുറിച്ചെടുത്ത് ചിലർ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയുണ്ടായി. തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിയ്ക്കപ്പെട്ടതോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായി. വെറും ഒരു മാസം കൊണ്ടാണ് ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രം പ്രസിദ്ധിയിലേയ്ക്ക് കുതിച്ചത്. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി അടക്കം നിരവധി പ്രമുഖർ ക്ഷേത്രദർശനം നടത്തി. ഇപ്പോൾ കേരളത്തിലെ ഏറ്റവും ഭക്തജനത്തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് മൃദംഗശൈലേശ്വരീക്ഷേത്രം.
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്ന ഒരു കാടാണ്. ഇതുവഴി അല്പദൂരം പോയാൽ ക്ഷേത്രത്തിലെ പോർക്കലീസ്ഥാനത്തെത്താം.
ശ്രീ മൃദംഗശൈലേശ്വരീദേവി
ആദിപരാശക്തിയായ ദുർഗ്ഗാദേവിയാണ് "മൃദംഗശൈലേശ്വരിയായി" ഇവിടെ കുടികൊള്ളുന്നത്. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗ അവതരിച്ചതെന്നാണ് ഐതിഹ്യം.ശ്രീ പോർക്കലിയായ ഭദ്രകാളീ, സംഗീതരൂപിണിയായ സരസ്വതി, മഹാലക്ഷ്മി തുടങ്ങി വിവിധ ഭാവങ്ങളിൽ ജഗദംബ ഇവിടെ ആരാധിക്കപ്പെടുന്നു. മൃദംഗത്തിൽ കുടികൊണ്ട ഭഗവതിയാണ് മൃദംഗശൈലേശ്വരിയായതെന്ന് പറയപ്പെടുന്നു. ഇവിടെ വന്ന് ദർശനം നടത്തുന്നത് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് തുല്യമായി പറയപ്പെടുന്നു.
വിശേഷദിവസങ്ങൾ
മീനപ്പൂരം
നവരാത്രി
തൃക്കാർത്തിക
2022, ഒക്‌ടോബർ 9, ഞായറാഴ്‌ച
ദക്ഷിണേശ്വർ കാളി ക്ഷേത്രം, കൊൽക്കത്ത
ദക്ഷിണേശ്വർ കാളി ക്ഷേത്രം
കൊൽക്കത്തയിലെ ഏറ്റവും പ്രധാന കാഴ്ചകളുടെയും നിർമ്മിതികളുടെയും ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ദക്ഷിണേശ്വർ കാളി ക്ഷേത്രം ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരാശക്തി ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നഗരത്തിലൂടെ ഒന്നു കയറുന്നതു മുതൽ തെരുവിന്‍റെ ഓരോ കോണുകളും ഓരോന്നും കണ്ടുതീരുന്നതു വരെ ഒരുപാടു കാര്യങ്ങൾ സന്തോഷത്തിന്റെ ഈ നഗരത്തിൽ ചെയ്തുതീർക്കുവാനുണ്ട്. ഈ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് 'ദക്ഷിണേശ്വർ കാളി ക്ഷേത്രം' . കാളി മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആത്മീയപരമായി മാത്രമല്ല, ചരിത്രപരമായും സാമൂഹ്യ-രാഷ്ട്രീയപരമായുമെല്ലാം നിരവധി പ്രത്യേകതകൾ അവകാശപ്പെടുവാൻ യോഗ്യമായ ഒന്നാണ് ദക്ഷിണേശ്വർ കാളി ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
നവരത്ന ശൈലി
1855-ൽ ബംഗാളിലെ റാണി രശ്‌മോണി സ്ഥാപിച്ച ദക്ഷിണേശ്വർ കാളി ക്ഷേത്രം കാഴ്ചയിൽ തീർത്തും വ്യത്യസ്തവും മനോഹരവുമാണ്. ബംഗാളിന്‍റെ തനത് നിർമ്മാണ ശൈലിയായ നവരത്ന ശൈലിയിൽ ആണ് ഇത് പൂർത്തികരിച്ചിരിക്കുന്നത്.
ചരിത്രം നേരത്തെ തന്നെ ആരാധനയ്ക്കായുള്ള ഒരു സ്ഥാനം എന്നതിനേക്കാൾ കൊൽക്കത്തയുടെ ചരിത്രത്തോടും സാമൂഹ്യരംഗത്തോടും ഒക്കെ വളരെ ചേർന്നു നിൽക്കുന്ന ഒന്നാണ് ഈ ക്ഷേത്രം റാണി രാഷ്‌മോണിയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. റാണിക്ക് സ്വപ്നത്തിൽ ലഭിച്ച കാളി ദർശനവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്‍റെ കഥ. ഒരിക്കൽ കാശിയിലേക്ക് ഒരു നീണ്ട തീർത്ഥാടനത്തിനായി പോകുവാനുള്ള ഒരുക്കത്തിനു തലേ ദിവസം റാണിക്ക് കാളി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് റാണി കാശിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പകരം ഗംഗാനദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ എന്റെ പ്രതിമ സ്ഥാപിക്കുകയും അവിടെ എന്റെ ആരാധന ക്രീമീകരിക്കുകയും ചെയ്താൽ ഞാൻ അവിടെ വിഗ്രഹത്തിൽ കുടികൊള്ളാമെന്നും ദേവി പറയുകയുണ്ടായത്രെ! അങ്ങനെ റാണി ക്ഷേത്രം നിർമ്മിക്കുവാൻ തയ്യാറെടുക്കുകയും ദക്ഷിണേശ്വർ ഗ്രാമത്തിൽ 30,000 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. ആ സ്ഥലത്ത് പിന്നീട് 1847 നും 1855 നും ഇടയിലായി മികച്ച ഒരു ക്ഷേത്രം നിർമ്മിച്ചു. താന്ത്രിക പാരമ്പര്യമനുസരിച്ച് ശക്തിയുടെ ആരാധനയ്ക്ക് അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ആമയുടെ ആകൃതിയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അക്കാലത്ത് ഏകദേശം 9 ലക്ഷം രൂപയും എട്ട് നീണ്ട വർഷങ്ങളുമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുവാനായി വേണ്ടിവന്നത്. 1855 മെയ് 31 ന് ക്ഷേത്രത്തിൽ കാളിവിഗ്രഹം സ്ഥാപിച്ചു.രാംകുമാർ ഛട്ടോപാധ്യായ ആയിരുന്നു പ്രധാന പുരോഹിതൻ. ഇദ്ദേഹത്തെ സഹായിക്കുവാനായി വന്ന സഹോദരനും ഭാര്യയുമാണ് ചരിത്രത്തിലെ രാമകൃഷ്ണ പരമഹംസനും ഭാര്യ ശാരദാ ദേവിയും. പിറ്റേ വർഷം ഛട്ടോപാധ്യായ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം രാമകൃഷ്ണ പരമഹംസനു ലഭിച്ചു. കാളി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടും പ്രശസ്തിയോടും ഏറെ ചേർന്നു നിൽക്കുന്ന ഒരു പേരാണിത്.
ഒൻപത് ശിഖരങ്ങളുള്ള നിർമ്മിതിയായ ബംഗാളി നവരത്ന ശൈലിയിലാണ് ക്ഷേത്രം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമായുള്ള ഈ ക്ഷേത്രത്തിന് ആകെ മൂന്ന് നിലകളാണുള്ളത്. അതിൽ 9 ഗോപുരങ്ങൾ വരുന്നത് മുകളിലെ രണ്ട് നിലകളുടെ ഭാഗമായാണ്
ഭവതാരിണി
ഭവതാരിണിയായി കാളിയെ ആരാധിക്കുന്ന ഇവിടെ ആ വിഗ്രഹം ഏറെ സവിശേതകളുള്ളതാണ്. ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപമാണ് ഈ വിഗ്രഹത്തിനുള്ളത്. രണ്ട് വിഗ്രഹങ്ങളും വെള്ളിയിൽ നിർമ്മിച്ച ആയിരം ഇതളുകളുള്ള താമര സിംഹാസനത്തിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് സമീപം, പുറത്ത് ഹൂഗ്ലി നദിയിലെ ഘട്ടിന്റെ ഇരുവശത്തുമായി 12 ശിവക്ഷേത്രങ്ങളും . ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക് കിഴക്കായി വിഷ്ണു ക്ഷേത്രം അല്ലെങ്കിൽ രാധാ കാന്ത ക്ഷേത്രവും കാണാം.
രാമകൃഷ്ണ പരമഹംസരും ക്ഷേത്രവും
ഏകദേശം മുപ്പത് വർഷത്തോളം കാലം ദേവീ സേവനം നടത്തിയ ആളാണ് രാമകൃഷ്ണ പരമഹംസർ. കാളിയുടെ ഏറ്റവും വലിയ ഭക്തനായിരുന്നുന്നു അദ്ദേഹമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. രാമകൃഷ്ണ പരമഹംസർ ദക്ഷിണേശ്വര് കാളിയെ ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് അക്കാലത്തുണ്ടായ പ്രശസ്തിയുടെ പിന്നിലും അദ്ദേഹത്തിന്റ സേവനം വിലമതിക്കാനാവാത്തതാണ്. രാമകൃഷനും ഭാര്യ . ശാരദാ ദേവിയും തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച രാമകൃഷ്ണനും മാ ശാരദയും തങ്ങളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ചിലവഴിച്ച 'നഹബത്ത്' ഇവിടെ കാണാം. ഇവിടുത്തെ അവസാനത്തെ ശിവക്ഷേത്രത്തിനപ്പുറം വടക്കുപടിഞ്ഞാറൻ മൂലയിലുള്ള അറയാണിത്. അദ്ദേഹത്തിന്റെ കിടക്കയും മറ്റും ഇന്നും ഇവിടെ സംരക്ഷിയ്ക്കപ്പെടുന്നു .
2022, ഒക്‌ടോബർ 8, ശനിയാഴ്‌ച
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം
====================================================
കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും ഏകദേശം10 കി.മി. വടക്കു കിഴക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..മൂന്നൂഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് ഹരിതാഭമായകാവുകാളാൽ പ്രകൃതി അനുഗ്രഹിച്ച പ്രദേശം.വെമ്പുഴ,ബാരപ്പുഴ,കുണ്ടൂർപ്പുഴ എന്നിവ മുണ്ടയാംപറമ്പിന്റെ മൂന്നുഭാഗങ്ങളിലൂടെ ഒഴുകുമ്പോൾ കാക്കത്തോട് എന്ന ചെറിയതോട് മുണ്ടയാംപറമ്പിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു.ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിന്റെതുമാണ്.
ഉച്ചതിരിഞ്ഞാൽ ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമെന്ന് പുകൾപെറ്റ മുണ്ടയാംപറമ്പ്. പുഴകളാൽ ചുറ്റപ്പെട്ട് കാവുകളാൽ അലങ്കൃതമായ ഈ ദേശത്തിന്റെ ഗ്രാമദേവതയായി ശ്രീ മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറക്കുമീത്തൽ ഭഗവതി ക്ഷേത്രം.ഉച്ചതിരിഞ്ഞാൽ ഈ ക്ഷേത്രത്തിന്റെയോ ദേവതയുടെയൊ നാമം ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമായിരുന്നു ഇത്.അങ്ങനെ മിണ്ടാപറമ്പെന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം കാലാന്തരത്തിൽ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് ഒരു വിശ്വാസം. ചണ്ഡമുണ്ഡാസുരന്മാരെ നിഗ്രഹിച്ച സ്ഥലമായതിനാലാണ് മുണ്ടയാംപറമ്പെന്ന പേരുണ്ടായതെന്ന മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. ക്ഷേത്രത്തിൽ ഭഗവതിയെ വലിയതമ്പുരാട്ടിയെന്നും ചെറിയതമ്പുരാട്ടിയെന്നും ആരാധിക്കുന്നു.ഒപ്പം പെരുമ്പേശൻ ദൈവത്തിന്റെ സ്ഥാനവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനു സമീപത്തെ അറവിലാൻ കാവാണ് അറവിലാൻ ദൈവത്തിന്റെ സ്ഥാനം.
ആചാരത്തിലുള്ള വൈവിധ്യമാണ് ഈ ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂർ പെരുമാളീശ്വര സന്നിധിയിൽ നിന്നും ഉത്ഭവിച്ചഒരു ശക്തി മുണ്ടയാംപറമ്പിൽ കുടികൊണ്ടു എന്നാണ് ഐതിഹ്യം. മൂന്ന് തരത്തിലുള്ള പൂജാക്രമങ്ങളാണുള്ളത്.ശ്രീ കോവിലിൽ ബ്രാഹ്മണപൂജയും തറക്കുമീത്തൽ സ്ഥാനത്ത് കല്ലാടിയുടെ നേതൃത്വത്തിലുള്ള കർമങ്ങളും താഴെകാവിൽ കോമരത്തിന്റെ നേതൃത്വത്തിലുള്ള കർമ്മങ്ങളും നടക്കുന്നു.സാത്വികാചര പ്രകാരമുള്ള പൂജാവിധികളും കൗളാചാര പ്രകാരമുള്ള പൂജാവിധികളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.വനത്തിലുള്ള ഒരു ശക്തിക്ക് രൂപവും ഭാവവും നൽകി പൂർവികരാൽ സാത്വികമായും തമോഗുണത്തോടും രജോഗുണത്തോടും കൂടി കർമ്മങ്ങൾ ചെയ്ത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിയാണ് ഈ ദേവി .ക്ഷേത്രത്തിൽ തെയ്യങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
നിരവധികാവുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു മുണ്ടയാംപറമ്പിൽ ഉണ്ട്. മേലെക്കാവ്(തറക്കുമീത്തൽ),താഴെക്കാവ്,അറവിലാൻ കാവ്, നാരായണികാവ്, പനക്കരക്കാവ്,ഓലേക്കാവ് എന്നിവയാണ് കാവുകൾ.തറക്കുമീത്തൽ സ്ഥാനത്ത് എല്ലാ സംക്രമ നാളുകളിലും കല്ലാടിയുടെ കലശം ഉണ്ടാവാറുണ്ട്.എന്നാൽ ദേവിയുടെ തറക്കുമീത്തൽ സ്ഥാനത്തിനാണ് പ്രാധാന്യം. താഴെകാവിൽ കോമരത്തിന്റെയും പാട്ടാളിയുടെയും കാർമ്മികത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്.സർവ്വ വിഘ്നങ്ങൾക്കും പരിഹാരമായ മറികൊത്തൽ ചടങ്ങ് നടക്കുന്നത് താഴെക്കാവിലാണ്.
നിത്യ പൂജയില്ലാത്ത ക്ഷേത്രമാണിത്. മണ്ഡലകാലത്തും പുത്തരിദിവസവും നവീകരണകലശദിനത്തിനും ഉത്സവങ്ങൾക്കും സംക്രമദിവസങ്ങളിലുമാണ് നടതുറന്നു പൂജ.മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ട് ധനു 10,11,12 തീയതികളിൽ ധനുത്തിറ ഉത്സവം ആഘോഷിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രയാണ് ഈ ഉത്സവത്തിന്റെ ആകർഷണീയത.മേടം 13,14,15 തീയതികളിൽ നടക്കുന്ന ഉത്സവമാണ് മേടത്തിറ ഉത്സവം. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലബാറിന്റെ നാനാഭാഗ ത്തുനിന്നും നിരവധി ആളുകൾ ഇവിടെ ഉത്സവത്തിന് എത്തിച്ചേർന്നിരുന്നു.ഇന്ന് പതിനായിരങ്ങളാണ് മേടത്തിറ പ്രധാനമായ മേടം 14ന് മുണ്ടയാംപറമ്പിൽ വരുന്നത് കുണ്ടുംകരയൂട്ട് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ്. ഉത്സവത്തോടനുബന്ധിച്ച് ഒമ്പത് തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി,അറവിലാൻ തെയ്യം, പെരുമ്പേശൻ തെയ്യം, ഒാലേപ്പോതിയോർ, രാപ്പോതിയോർ,ഇവരുടെ മക്കൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ.കൂടാതെ ചിങ്ങസംക്രമനാളിൽ പടിക്കൽത്തിറയും വർഷാവർഷം ക്ഷേത്രത്തോടനുബന്ധിച്ച് കാരണവന്മാരെ കെട്ടൽത്തിറയും നടന്നുവരുന്നു.
2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച
ആയില്യ പൂജ കന്നി മാസ പൂജ
ആയില്യ പൂജ കന്നി മാസ പൂജ
================================================================
ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്
ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം 6 തീയതി വ്യാഴാഴ്ച ആണ് .സെപ്റ്റംബർ 22 നു
വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും ഉത്തമം
സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ മാറുന്നതിന് നാഗാരാധന ഉത്തമം എന്നാണ് അറിവ്.
നാഗപൂജയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ദിനമാണ് ആയില്യ ദിവസം. എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.
2022, മാർച്ച് 21, തിങ്കളാഴ്‌ച
മൂവര്‍ കോവില്‍ .പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ
ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍ ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍!
ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ
=========================================================================
.പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ ഗ്രാമത്തിലാണ്.കാലം അല്പം പിന്നിലേക്ക് പോയാൽ ... കുറച്ചൊന്നുമല്ല, തമിഴിന്റെ ഇതിഹാസകാലമെന്ന് അടയാളപ്പെടുത്തിയ ചിലപ്പിതകാരത്തിന്‍റെ സമയം വരെ...എത്തിനില്‍ക്കുന്നത് പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ ഗ്രാമത്തിലാണ്... കാലത്തിൻറെ ഓട്ടത്തിനൊപ്പം എത്തിച്ചേരാതെ പാതിവഴി യിലെവിടെയോ കുടുങ്ങിപ്പോയ ഒരു നാട്. വികസനമെത്തിയിട്ടില്ലെങ്കിലും പാരമ്പര്യവും പൈതൃതവും ആവശ്യത്തിലേറെ അവകാശപ്പെടുവാന്‍ ഈ നാടിനു സാധിക്കും. ഒൻപതാം നൂറ്റാണ്ടിലെ ഇരുക്കുവേൽ കാലഘട്ടത്തിലെ മഹത്തായ കലാ പാരമ്പര്യത്തെയും ശിൽപ ശൈലിയെയും പ്രതിനിധീകരിക്കുന്ന മൂന്നു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. തമിഴ്നാട് ക്ഷേത്രചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മൂവര്‍ കോവിലിനെക്കുറിച്ചും അതിന്‍റെ ചരിത്രം, ഐതിഹ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം
മൂവര്‍ കോവില്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെയ കൊടുമ്പല്ലൂരില്‍ ആണ് ഒൻപതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്ര സമുച്ചയമായ മൂവർ കോവിൽ സ്ഥിതി ചെയ്യുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഇപ്പോള്‍ രണ്ടെണ്ണം മാത്രമേ കാണുവാനുള്ളൂ. മധ്യഭാഗത്തെയും തെക്ക് ദിശയിലെയും ക്ഷേത്രങ്ങളാണ് ഇപ്പോളുള്ളത്. വടക്കൻ ശ്രീകോവിൽ സ്തംഭം ഒഴികെ പൂർണ്ണമായും ഇല്ലാതായി.
തിരുപ്പുഗഴ് സ്ഥലം അരുണഗിരിനാഥർ തന്റെ തിരുപ്പുഗഴ് സ്തുതികളിൽ ഈ സ്ഥലത്തെക്കുറിച്ച് പ്രകീർത്തിച്ചിട്ടുള്ളതിനാൽ ഈ ക്ഷേത്രത്തെ തിരുപ്പുഗഴ് സ്ഥലമായി കണക്കാക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും.
ഐതിഹ്യങ്ങള്‍
ഐതിഹ്യങ്ങള്‍ ഇങ്ങനെ മൂവര്‍ കോവിലുകളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളും ഇവിടെ നിലനില്‍ക്കുന്നുണ്ട് .. അതിലൊന്ന് പറയുന്നത് അപ്പാർ, സുന്ദരർ, ബന്ധർ എന്നിവർ ഓരോ ആരാധനാലയം നിർമ്മിച്ചു എന്നാണ്.മറ്റൊരു ഐതിഹ്യം പറയുന്നത്, പ്രാചീന തമിഴകത്തിലെ മൂന്ന് കിരീടാവകാശികളായ ചേര, ചോള, പാണ്ഡ്യൻമാർ എന്നിവർ ഓരോ ദേവാലയം വീതം പണിതിരുന്നു എന്നാണ്. മറ്റൊരു വിശ്വാസത്തില്‍ , ഈ ആരാധനാലയങ്ങൾ ഹിന്ദു ത്രിത്വങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ഓരോന്നിലും പ്രതിഷ്ഠിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ ഈ ക്ഷേത്രങ്ങളെ മൂവർ കോവിൽ (മൂന്ന് ക്ഷേത്രങ്ങൾ) എന്ന് വിളിക്കാൻ തുടങ്ങി.
ബൂട്ടി വിക്രമകേസരി
ഇതൊന്നുമല്ലാതെ വേറെയും വിശ്വാസങ്ങള്‍ ഇവിടെ കാണാം. ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തിയത് ഇരുക്കുവേൽ രാജാവായ ബൂട്ടി വിക്രമകേസരിയാണ്. അദ്ദേഹം തനിക്കും തന്റെ രണ്ട് രാജ്ഞിമാരായ കരാളി, വരഗുണ എന്നിവർക്കും വേണ്ടി ദേവന്മാരെ പ്രതിഷ്ഠിച്ചുവത്രെ.. മൂന്ന് ക്ഷേത്രങ്ങളും ശിവന് സമർപ്പിച്ചിട്ടുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, വിനാധര, ഹരിഹര, കളരി, നടേശൻ, ത്രിപുരങ്കട, ഗജസ്മരമൂർത്തി എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളില്‍ ഇവിടെ ശിവനെ കാണാം.
ശിവനു പിന്നിലെ ശിവലിംഗം
വളരെ വ്യത്യസ്തമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പല ശില്പങ്ങളും രൂപങ്ങളും ഇവിടെ കാണാം.ശിവന് പിന്നിൽ ഒരു ലിംഗവുമായി ഉയർന്നുവരുന്ന വളരെ രസകരമായ ഒരു ശിൽപം ഉണ്ട്.ശിവനെ നാല് കൈകളോടെ കാണിക്കുകയും മഹാരാജലീലാസന-മുദ്രയിൽ ഇരിക്കുകയും ചെയ്യുന്നതാണത്. തന്റെ മുകളിൽ ഇടത് കൈയ്യിൽ ഒരു മാനിനെ ശിവന്‍ പിടിച്ചിരിക്കുന്നു, മുകളിൽ വലതു കൈ ഒരു ലിംഗത്തിന്റെ മുകളിൽ വച്ചിരിക്കുന്നു, രണ്ടാമത്തേത് അവന്റെ തോളിനു പിന്നിൽ ഉയർന്നുവരുന്നതായി കാണിക്കുന്നു. താഴെ ഇടതുകൈ മുട്ടിന്മേലും വലതു കൈ നന്ദിയുടെ മേലും വച്ചിരിക്കുന്നു. ഇതിനു സമാനമായ രൂപങ്ങള്‍ എണ്ണത്തിൽ വളരെ വലുതല്ലെങ്കിലും സമാനമായ ശിൽപങ്ങൾ ഐഹോലെ, പട്ടടക്കൽ, എല്ലോറ, കാഞ്ചീപുരം, മറ്റ് ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രീയ പ്രാധാന്യം അക്കാലത്തെ രാഷ്ട്രീയമായും സാംസ്കാരികമായും ഏറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. ആദ്യകാലത്തെ മധ്യകാല ചോള വാസ്തുവിദ്യയുടെ ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയുടെയും ചോള രാജകുടുംബങ്ങളും ഇരുക്കുവേലും തമ്മിലുള്ള ബന്ധവും എല്ലാം ഈ ക്ഷേത്രചരിത്രത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.
ക്ഷേത്രലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മധ്യ ശ്രീകോവിലിന്റെ തെക്കേ ഭിത്തിയിൽ ഗ്രന്ഥ ലിപിയിലുള്ള ഒരു സംസ്‌കൃത ലിഖിതമുണ്ട്. കൊടുമ്പാളൂരിലെ ഇരുക്കുവേലിലെ പ്രമാണിമാരുടെ കുടുംബത്തിന്റെ വംശാവലിയും അവരുടെ നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വരി വികലമായതിനാൽ യഥാർത്ഥ പൂർവ്വികന്റെ പേര് അറിയില്ല.
എത്തിച്ചേരുവാന്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കൊടുമ്പല്ലൂരില്‍ ആണ് മൂവര്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. മണപ്പാറയിൽ നിന്നും വിരളിമലയിൽ നിന്നും പതിവായി ക്ഷേത്രത്തിലേക്ക് ബസുകൾ ലഭ്യമാണ്. വിരാലിമലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ, ഇല്ലൂരിൽ നിന്ന് 13 കിലോമീറ്റർ, മണപ്പാറയിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ, പുതുക്കോട്ടയിൽ നിന്ന് 38 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 42 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. മധുരയിൽ നിന്ന് 99 കി.മീ. തിരുച്ചിയിൽ നിന്ന് മധുര ഹൈവേയിലേക്ക് (NH 38) ഏകദേശം 3 കിലോമീറ്റർ എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുള്ള ദൂരം.
(കടപ്പാട്)
2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച
ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?
ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?
============================================================
ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു കരുതി ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്നു
പൂര്‍ണ്ണതയുടെ ദേവനായാണ് ശ്രീ പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശ്രീ പരമശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശ്രീപരമ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.
ശ്രീ ശിവഭഗവാന്റെ ശിരസ്സിലൂടെ ശ്രീ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.
അർദ്ധ പ്രദക്ഷിണം) എന്നതിന്റെ ശാസ്ത്രം !
ക്ഷേത്രത്തെ ഒരു യജ്ഞശാലയായി ആണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യജ്ഞ ശാലയിലേക്ക് തന്നെ ഇതിനുത്തരത്തിനും നോക്കേണ്ടി വരും. അതിരാത്രം അഥവാ അഗ്നി എന്ന യജ്ഞ വിശേഷത്തില്‍ അഞ്ഞൂറില്‍ അധികം വിവിധാകൃതിയിലുള്ള ഇഷ്ടികകള്‍ ഉപയോഗിച്ച് ഒന്നിന് മീതെ ഒന്നായി അഞ്ചു തട്ടുള്ള ഗരുഡ ചിതി നിര്‍മിക്കുന്ന ചടങ്ങുണ്ട്. ഋതിക്കുകളില്‍ പ്രമുഖനായ അധര്യുവിനാണ് മന്ത്രപൂര്‍വമായി പടവിന്റെ ചുമതല. അഞ്ചു ദിവസം കൊണ്ടേ പണി തീരുകയുള്ളൂ. പടവിനു കുറ്റിയടിച്ചാല്‍ പിന്നെ പടുക്കാനുള്ള സ്ഥലത്തിനു ക്ഷേത്രം എന്നാണു പേര് (ഇതില്‍ നിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞ വന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നത് മുതല്‍ക്കു അധ്വര്യുവിന്റെ നടത്തം മുഴുവന്‍ സവ്യാപസവ്യ ശൈലിയില്‍ ആണ് എന്നറിയുക. (സവ്യം = പ്രദക്ഷിണം, അപസവ്യ = അപ്രദക്ഷിണം) ഈ പടവിന്റെ മുകള്‍ തട്ടിലെ ഒത്ത നടുക്കുള്ള സ്വയമാതൃണ്ണ എന്ന ഇഷ്ടികമേല്‍ യജുര്‍ വേദാന്തര്‍ഗ്ഗതമായ ശ്രീരുദ്ര സൂക്ത മന്ത്രം ജപിച്ചു കൊണ്ട് ആട്ടിന്‍ പാല്‍ അഭിഷേകം ചെയ്യും. (ഈ ചടങ്ങില്‍ നിന്നുണ്ടായതാണ് ശ്രീ രുദ്രന്റെ ശാന്ത സ്വരൂപമായ ശ്രീ പരമശിവന്റെ അഭിഷേക പ്രിയത്വം എന്ന് വേണം കരുതാന്‍). ഒരു വിശദീകരണത്തിനു കൂടി ഇവിടെ സാംഗത്യം ഉണ്ട്. ക്ഷേത്രാരാധനയുടെ ആരംഭ ദിശയില്‍ ശിവ ക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിഗ്രഹാരാധനയിൽ ആഭിമുഖ്യം വന്നപ്പോള്‍ മാത്രമാണ് ശ്രീമഹാവിഷ്ണ്വാദികളായ ഇതരമൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങളില്‍ സ്ഥാനം ലഭിച്ചത്. തുടക്കത്തില്‍ എല്ലാം ക്ഷേത്രങ്ങളിലും സവ്യാസപസവ്യ രീതി നില നിന്നിരിക്കണം. പിന്നീടു അതിനെ പരിത്യജിച്ചതായിരിക്കണം. ഇങ്ങനെ ശിവ ക്ഷേത്രത്തില്‍ തിരുമുറ്റത്തു കൂടി സവ്യാപസവ്യ പ്രദക്ഷിണം നടത്തുമ്പോള്‍ ചിലര്‍ വടക്ക് ഭാഗത്തുള്ള സോമനും വൈശ്രവനനും ബലി തൂവുന്ന ബലിക്കല്ലുകള്‍ക്ക് പ്രദക്ഷിണമായി അപ്രദിക്ഷിനത്തിലേക്ക് കടക്കുന്നത് കാണാം. അത് തെറ്റാണ്. ദേവനും ബാലിക്കല്ലിനുമിടയില്‍, ഗുരുവിനും ശിഷ്യനുമിടയില്‍, ഭാര്യക്കും ഭർത്താവിനുമിടയിൽ മുറിഞ്ഞു കടക്കരുത് എന്ന് ശാസ്ത്രം പറയുന്നു.
വാസ്തവത്തില്‍ ഓവല്ല, സോമ രേഖയാണ് പ്രശ്നം. ഭൂകാന്തം തന്നെ ആണ് സോമരേഖ. ത്രൈവര്‍ണ്ണികരുടെ (ശൂദ്രര്‍ ഒഴിച്ചുള്ള മൂന്ന് ജാതി) കുടിക്ക് നീര്‍വീഴ്ത്തലിലും (ഭക്ഷണത്തിനു മുന്നേ, ഇലയില്‍ ജലം വീഴ്ത്തി പ്രാർത്ഥിക്കുന്ന ആചാരം)ഹോമകുണ്ഡത്തിന്റെ ചുറ്റുമുള്ള തലോടലിലും, വ്ലാകലിലും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള വലിയ ബലിക്കല്ലിന്റെ ചുറ്റുമുള്ള ബലി തൂകലില്‍ എന്ന് വേണ്ട സവ്യാപസവ്യത്തിന്റെ പ്രായോഗിക ആചരണം സാര്‍വത്രികം തന്നെ ആണ്. ശുദ്ധി മുതലായ കര്‍മങ്ങളുടെ ഭാഗമായി ഗര്‍ഭ ഗൃഹത്തിനകത്തും പുറത്തും പ്രദക്ഷിണത്തിന്റെ വിഷയം വരുമ്പോള്‍ സവ്യാപാസവ രീതി തന്നെ എല്ലാ ക്ഷേത്രങ്ങളിലും നിര്‍വഹിക്കപ്പെടുന്നു. അറിവും പരിചയവും ഉള്ള അമ്പലവാസികള്‍ ആരും തന്നെ തിടപ്പള്ളിയിലെക്കോ ശ്രീലകത്തേക്കോ ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷ്ഠാമൂര്‍ത്തി ഏതായാലും ഓവ് മുറിച്ചു കടക്കാറുമില്ല. കേരളത്തിനു പുറത്തു സാമാന്യമായി മറ്റെവിടെയും സവ്യാപസവ്യമില്ലെങ്കിലും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ ഇന്നും അതുണ്ട്. ഭൂമിയുടെ കാന്തദണ്ഡത്തിനു (സോമ രേഖക്ക്) മുകളില്‍ ആയിട്ടാണ് സോമനാഥ ക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് . ഒരു പക്ഷെ അക്കാരണം കൊണ്ടായിരിക്കാം, മറ്റുള്ള ശിവ ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം ഇല്ലഞ്ഞിട്ടും, സോമനാഥ ക്ഷേത്രത്തില്‍ ഇക്കാര്യം ഇന്നും നിഷ്ഠയോടെ പരിപാലിച്ചു പോരുന്നത്.
ഇത്രയും ശിവക്ഷേത്ര പ്രദക്ഷിണത്തിന്റെ ശാസ്ത്രവും പ്രത്യേകതയും.
ഇനി പൊതുവെ പ്രദക്ഷിണം എന്നാൽ എന്താണെന്ന് നോക്കാം..
പ്രദക്ഷിണത്തെ രണ്ടു ഘട്ടമായ് തിരിക്കാം. ചുറ്റമ്പലത്തില്‍ തിരുമുറ്റത്തു കൂടി ഉള്ളത്, പിന്നൊന്ന് പുറത്തു പ്രദക്ഷിണ വഴിയില്‍ കൂടിയുള്ളത്. ഇതില്‍ ആദ്യത്തേത് അകത്തെ ബലിവട്ടത്തിനു പുറത്തു കൂടി വേണമെന്ന് നിര്‍ബന്ധമാണ്. പുറത്തേത് , പുറത്തെ ബലിവട്ടത്തിനു പുറത്തു കൂടിയും.
തിരുമുറ്റത്തു ഒരു പ്രദക്ഷിണമേ വേണ്ടൂ. പ്രതിഷ്ഠാ മൂര്‍ത്തി ഏതായാലും കൂടുതല്‍ പ്രദക്ഷിണം ചെയ്യുന്നതിന് തടസവുമില്ല. എന്നാല്‍ പുറത്തെ സ്ഥിതി ഇതല്ല. അതിനു നിയമം ഉണ്ട്. എണ്ണത്തിലും പ്രദക്ഷിണത്തിലും.
പ്രദക്ഷിണ എണ്ണം:
ഏകം വിനയകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിനി ശങ്കറെ
ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വത്തേ പ്രദക്ഷിണം
ആഗമ ശാസ്ത്ര വിധി പ്രകാരം പ്രദക്ഷിണത്തിന്റെ എണ്ണം ശ്രീ ഗണപതിക്കൊന്നു, ശ്രീ സൂര്യന് രണ്ടു, ശ്രീ പരമശിവന് മൂന്നു, എല്ലാ ദേവിമാര്‍ക്കും ശ്രീമഹാവിഷ്ണുവിനും നാല്, അരയാലിനു ഏഴു എന്നിവ നിര്‍ബന്ധമാണ്. (അരയാലിനു ഉച്ച കഴിഞ്ഞാല്‍ പ്രദക്ഷിണം പാടില്ല എന്നാണു). ശ്രീ ശാസ്താവ്, ശ്രീ സുബ്രഹ്മണ്യന്‍, ശ്രീ വേട്ടയ്ക്കൊരു മകൻ , ശ്രീ നാഗങ്ങള്‍ എന്നിവക്കെല്ലാം ശ്രീപരമ ശിവന്റെ പ്രദക്ഷിണം തന്നെ.
പ്രദക്ഷിണ നിയമം:
"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം " പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.
പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം.
പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത് . തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.
ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.
കടപ്പാട്
സുരേഷ്