2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ഭദ്രകാളി



ഭദ്രകാളി


ഭാരതത്തിലെ ഈശ്വര സങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല. 
മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് ചില വിവരങ്ങൾ പങ്കുവെക്കുന്നു. ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. 
അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. 
കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. 
ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം. കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന ്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്. 
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്ന ു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. 
നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങ ളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, 
ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്. ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി. മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. 
ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദായിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.


ഭാരതത്തിലെ ഈശ്വര സങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല. 
മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് ചില വിവരങ്ങൾ പങ്കുവെക്കുന്നു. ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. 
അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. 
കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. 
ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം. കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന ്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്. 
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്ന ു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. 
നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങ ളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, 
ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്. ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി. മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. 
ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദായിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക




ആധ്യാത്മിക സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുക

മനുഷ്യനിന്ന് ഭൗതികസംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. അവന്റെ ആഗ്രഹങ്ങള്‍ നിയന്ത്രണമില്ലാതെ വളരുകയാണ്. സ്ത്രീക്കും പുരുഷനും ധര്‍മബോധം നഷ്ടപ്പെടുന്നു. അതുകാരണം ക്ഷമയുടെയും മാതൃത്വത്തിന്റെയും ശക്തിയുപയോഗിച്ച് പുരുഷനെ സ്വാധീനിക്കാന്‍ സ്ത്രീക്ക് സാധിക്കാതെ വരുന്നു. പുരുഷനിപ്പോഴും സ്ത്രീ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ് എന്ന പഴയ ചട്ടക്കൂടില്‍നിന്നു പുറത്തുവരാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാഭ്യാസപരമായി സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്കു വരുന്നു. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നവള്‍ക്കു കഴിയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നു. തന്റെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള സമീപനം ഭര്‍ത്താവില്‍നിന്നുണ്ടായാല്‍ അത് ക്ഷമിക്കാന്‍ ഭാര്യയ്ക്കു കഴിയുന്നില്ല. സ്ത്രീയുടെ മനസ്സും മനോഭാവവും മനസ്സിലാക്കാന്‍ പുരുഷനും കഴിയുന്നില്ല. ഇത് പരസ്​പരം വിദ്വേഷത്തിനും മാത്സര്യത്തിനും സംഘര്‍ഷത്തിനും വഴിതെളിക്കുന്നു.
കുട്ടികളില്‍ നല്ല ശീലങ്ങളും സ്വഭാവവും വളര്‍ത്തേണ്ട മാതാപിതാക്കള്‍ തന്നെ അവരില്‍ സ്വാര്‍ഥതയുടെയും മാത്സര്യത്തിന്റെയും വിഷവിത്തുകള്‍ പാകുകയാണ്. ഇതില്‍നിന്ന് മോചനം വേണമെങ്കില്‍ സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവന്റെ പങ്ക് അറിഞ്ഞ് ജീവിക്കണം. ജീവിതത്തില്‍ തൃപ്തി കണ്ടെത്തണമെങ്കില്‍ ആത്മീയ തത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കണം. ആത്മസംതൃപ്തി എന്തെന്ന് അറിയാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ എങ്ങനെ കഴിയും? കുടുംബജീവിതത്തിന്റെ അടിത്തറയായി ആധ്യാത്മികബോധം ഉണ്ടെങ്കില്‍ വലിയ കൊടുങ്കാറ്റിനെപ്പോലും ഇളംതെന്നലാക്കാന്‍ സാധിക്കും. മനസ്സിന്റെ താളലയം നഷ്ടമാകാതെ ജീവിക്കണമെങ്കില്‍ ആത്മീയത മനസ്സിലാക്കണം. ഇന്നത്തെ കാലഘട്ടത്തില്‍ അതൊരു അത്യാവശ്യ ഘടകമായി മാറുകയാണ്.
അമ്മ ഒരു ഉദാഹരണം പറയാം. അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛനൊരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഒരു സാമൂഹികപ്രവര്‍ത്തകയും. മകന്‍ കോളേജില്‍ പഠിക്കുന്നു. അവന് ക്രിക്കറ്റാണ് ജീവിതം. വീട്ടില്‍ ഒരു കാറുമുണ്ട്.
ഒരു ദിവസം, അച്ഛനൊരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാറില്‍ കയറി. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും ഭാര്യ അവിടെയെത്തി. അവര്‍ക്ക് ഒരു കല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഈ സമയം മകനും വന്നു. അവന്‍ പറഞ്ഞു: "ഇന്ന് ക്രിക്കറ്റ് കളിയുണ്ട്. കാര്‍ എനിക്കു വേണം." അങ്ങനെ മൂന്നുപേരും തമ്മില്‍ തര്‍ക്കമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകാനായില്ല. മൂന്നുപേര്‍ക്കും യോജിപ്പുണ്ടായിരുന്നെങ്കില്‍ അവരവരുടെ സ്ഥലത്തു കാറില്‍ത്തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്യാണസ്ഥലത്തിറക്കാം. മകനെ കളിസ്ഥലത്തും വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. പരസ്​പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ കുടുംബ ബന്ധം നാള്‍ക്കുനാള്‍ ദൃഢപ്പെടുകയുള്ളൂ.
ആത്മീയത അറിഞ്ഞ് കുടുംബജീവിതം നയിച്ചാല്‍ പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും പരസ്​പരം അംഗീകരിക്കും. അവിടെ ഒരു വിശാലമായ ലോകം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയും. കുട്ടികള്‍ ജനിക്കുമ്പോള്‍ ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പ് അവിടംകൊണ്ടും അവസാനിക്കാന്‍ പാടില്ല. അതു വലുതായിക്കൊണ്ടേയിരിക്കണം. അത് വ്യാപിച്ച് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് വളരണം. അതാണ് കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ശരിയായ സന്തോഷത്തിന്റെ ലോകം. അവിടെ ഇന്നലെകളെച്ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ഥശൂന്യമായ ആകുലതകളില്ല. ‘എനിക്ക്’ എന്നുള്ള ചിന്തയില്‍ നിന്നും ഓരോരുത്തരും ‘നിനക്ക്’ എന്ന ചിന്തയില്‍ ജീവിക്കുന്നു. അവിടെ, ആ അന്തരീക്ഷത്തില്‍ അകത്തും പുറത്തും ഈശ്വര തത്ത്വത്തിലുറച്ച സ്‌നേഹം എന്നും എപ്പോഴും വഴികാട്ടിയായി കൂടെയുണ്ടാകും

കുടജാദ്രിയും ശങ്കരപീഠവും




കുടജാദ്രിയും ശങ്കരപീഠവും

സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്. ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്!
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.
ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.
ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..
വിദ്യാരംഭത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന -കലാകാരന്മാർ ഉപാസിക്കുന്ന -സരസ്വതിദേവിയുടെ ക്ഷേത്രം.

നമ്മൾ -മലയാളികൾക്ക് വളരെയധികം പരിഗണന കിട്ടുന്ന അന്യ സംസ്ഥാന ക്ഷേത്രങ്ങളിൽ ഒന്ന് ….അവിടെ അറിയിപ്പുകൾ കൂടി മലയാളത്തിൽ പറയും ! പക്ഷേ അവർക്ക് നമ്മളെ ഒത്തിരി പേടിയുമുണ്ട് ; ശ്രീശങ്കരനെപ്പോലെ (ഇനിയും ദേവിയുടെ നിവേദ്യം കഴിച്ച് പാണ്ഡിത്യം കൂടുതൽ നേടി; ദേവിയെ അവിടുന്ന് കൊണ്ട് പോകാതിരിക്കാൻ –അത് ആർക്കും കൊടുക്കാതെ തീർത്ഥ കിണറ്റിൽ ഇടുമത്രേ …) ആ പ്രസാദം അവരുടെ ആളുകൾക്കും കൊടുക്കില്ല -നമ്മൾ ഭാഷ പഠിച്ചു ;വേഷ- പ്രച്ഛന്നരായി അതിൽ ഉണ്ടാകുമോ എന്ന് പേടിച്ച് !!!
തീർത്ഥാടനം എന്ന മലയാള സിനിമയിൽ ആ ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം .(നേരിട്ട് കാണാൻ ഭാഗ്യം കിട്ടാത്തവർക്ക് )

നക്ഷത്ര വിശേഷം



നക്ഷത്ര വിശേഷം

നക്ഷത്രങ്ങൾ സ്വയം ജ്വലിക്കുന്നവയാണ്. അവയിൽ നിന്നും ധാരാളം ഊർജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തിൽ പെട്ട മരങ്ങൾ ഈ ഊർജ്ജത്തെ സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങൾക്കും ഇരുപത്തിയേഴു നക്ഷത്രത്തിൽ നിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യാൻ കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊർജ്ജം ആഗിരണം ചെയ്യാൻ ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊർജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനിൽപിനു വേണ്ടി മഹത്തായ സേവനങ്ങൾ ചെയ്യുന്നു.ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്. ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാൻ പാടില്ല. അവയെ പരിരക്ഷിക്കാൻ കഴിയുമെങ്കിൽ അത് ഉത്തമമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളർത്തുന്നതും ഐശ്വര്യപ്രദമാണ്.
നക്ഷത്രഗണം
27 ജന്മനക്ഷത്രങ്ങൾ
മൂന്നു വിഭവങ്ങള്‍ ആയി തരം തിരിക്കാം.
1. ദേവഗണം,
2. മനുഷ്യ ഗണം,
3. അസുരഗണം,
1. ദേവഗണം - അശ്വതി, മകയിരം, പുണര്‍തം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി.
2. മനുഷ്യ ഗണം - ഭരണി, രോഹിണി, തിരുവാതിര, പൂരം, പൂരാടം, പൂരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.
3. അസുരഗണം - കാർത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം.
നക്ഷത്രയോനി - 27 ജന്മനക്ഷത്രങ്ങൾ
രണ്ടു വിഭവങ്ങള്‍ ആയി തരം തിരിക്കാം.
1.പുരുഷയോനി നക്ഷത്രങ്ങള്‍
2. സ്ത്രീയോനി നക്ഷത്രങ്ങള്‍
പുരുഷയോനി നക്ഷത്രങ്ങള്‍
അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പുരുരുട്ടാതി.
സ്ത്രീയോനി നക്ഷത്രങ്ങള്‍
കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി.

നക്ഷത്രങ്ങൾവൃക്ഷംമൃഗംപക്ഷിദേവതഭൂതംരത്നങ്ങള്‍
1അശ്വതികാഞ്ഞിരംകുതിരപുള്ള്അശ്വനി ദേവകൾഭൂമിവൈഡൂര്യം
2ഭരണിനെല്ലിആനപുള്ള്യമൻഭൂമിവജ്രം
3കാർത്തികഅത്തിആട്പുള്ള്അഗ്നിഭൂമിമാണിക്യം
4രോഹിണിഞാവൽപാമ്പ്‌പുള്ള്ബ്രഹ്മാവ്ഭൂമിമുത്ത്
5മകയിരംകരിങ്ങാലിപാമ്പ്‌പുള്ള്ചന്ദ്രൻഭൂമിപവിഴം
6തിരുവാതിരകരിമരംശ്വാനന്‍ചെമ്പോത്ത്ശിവൻജലംഗോമേദകം
7പുണർതംമുളപൂച്ചചെമ്പോത്ത്അദിതിജലംമഞ്ഞ പുഷ്യരാഗം
8പൂയംഅരയാൽആട്ചെമ്പോത്ത്ബൃഹസ്പതിജലംഇന്ദ്രനീലം
9ആയില്യംനാകം (വൃക്ഷം)കരിമ്പൂച്ചചെമ്പോത്ത്സര്‍പ്പങ്ങൾജലംമരതകം
10മകംപേരാൽഎലിചെമ്പോത്ത്പിത്യക്കൾജലംവൈഡൂര്യം
11പൂരംചമത/പ്ലാശ്ചുണ്ടെലിചെമ്പോത്ത്ആര്യമാവ്ജലംവജ്രം
12ഉത്രംഇത്തിഒട്ടകംകാകന്‍ഭഗൻഅഗ്നിമാണിക്യം
13അത്തംഅമ്പഴംപോത്ത്കാകന്‍ആദിത്യൻഅഗ്നിമുത്ത്
14ചിത്തിരകൂവളംആള്പുളികാകന്‍ത്വഷ്ട്രാവ്അഗ്നിപവിഴം
15ചോതിനീർമരുത്മഹിഷംകാകന്‍വായുഅഗ്നിഗോമേദകം
16വിശാഖംവയങ്കതസിംഹംകാകന്‍ഇന്ദ്രാഗ്നിഅഗ്നിമഞ്ഞ പുഷ്യരാഗം
17അനിഴംഇലഞ്ഞിമാന്‍കാകന്‍മിത്രൻഅഗ്നിഇന്ദ്രനീലം
18തൃക്കേട്ടവെട്ടികേഴമാന്‍കോഴിഇന്ദ്രൻവായുമരതകം
19മൂലംവെള്ളപ്പൈൻശ്വാനന്‍കോഴിനിര്യതിവായുവൈഡൂര്യം
20പൂരാടംവഞ്ചി(മരം)വാനരന്‍കോഴിജലംവായുവജ്രം
21ഉത്രാടംപ്ലാവ്കാളകോഴിവിശ്വദേവതകൾവായുമാണിക്യം
22തിരുവോണംഎരിക്ക്വാനരന്‍കോഴിവിഷ്ണുവായുമുത്ത്
23അവിട്ടംവന്നിസിംഹംമയില്‍വസുക്കൾആകാശംപവിഴം
24ചതയംകടമ്പ്കുതിരമയില്‍വരുണൻആകാശംഗോമേദകം
25പൂരുരുട്ടാതിമാവ്നരന്‍മയില്‍അജൈകപാത്ആകാശംമഞ്ഞ പുഷ്യരാഗം
26ഉത്രട്ടാതികരിമ്പനപശുമയില്‍അഹിർബുധ്നിആകാശംഇന്ദ്രനീലം
27രേവതിഇലിപ്പആനമയില്‍പുഷാവ്ആകാശംമരതകം

ചോറ്റാനിക്കര അമ്മയുടെ ചരിത്രം?



ചോറ്റാനിക്കര അമ്മയുടെ ചരിത്രം?

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുരീക്കാട് (ചോറ്റാനിക്കര റോഡ്) ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്. ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി.അതിനിടയിൽ കണ്ണപ്പന് മറ്റുപശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു. ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി.
ആ സന്യാസി പരശുരാമനാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.
ആദിപരാശക്തിയായ" ജഗദംബിക മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാദേവിയായ സരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ശത്രുനാശിനിയായ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസിക രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതിനാൽ മാനസികരോഗികൾ ധാരാളമായി ഇവിടെ വരാറുണ്ട്. കേരളത്തിലെ പ്രസിദ്ധമായ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു (തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു). കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്

രാ​യി​ര​നെ​ല്ലൂ​ർ മ​ല




രാ​യി​ര​നെ​ല്ലൂ​ർ മ​ല

സഞ്ചാരികൾക്കൊപ്പം തീർത്ഥയാത്രക്കാർക്കും ഒരു കൗതുക യാത്ര ...... രാ​യി​ര​നെ​ല്ലൂ​ർ മ​ലപ​ട്ടാ​മ്പി​യി​ൽ നി​ന്നും വ​ളാ​ഞ്ചേ​രി ബ​സി​ൽ​ക​യ​റി പ​ത്ത്​ കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്​​താ​ലും വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ ഒ​മ്പ​ത്​​ കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ലും ന​ടു​വ​ട്ട​ത്തെ​ത്താം. അ​വി​ടെ​നി​ന്ന്​ ഒ​രു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ രാ​യി​ര​നെ​ല്ലൂ​ർ മ​ല​യ​ടി​വാ​ര​ത്തെ​ത്താം. തു​ലാം ഒ​ന്നി​നാ​ണ്​ മ​ല​ക​യ​റ്റം. വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​യി​ര​ക്കണ​ക്കി​നാ​ളു​ക​ൾ ഈ മ​ല​ക​യ​റാ​നെ​ത്താ​റു​ണ്ട്.
തീ​ർ​ഥാ​ട​ക​ർ​ക്കെ​ന്ന​പോ​ലെ സാ​ഹ​സി​ക സ​ഞ്ചാ​ര​പ്രി​യ​ർ​ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാ​ണ്​ പൗരാണിക കേരളീയ സാംസ്കാരിക ചരിത്രം ഉറങ്ങുന്ന രാ​യി​ര​നെ​ല്ലൂ​ർ മ​ല. ഗ്രാ​മ വി​ശു​ദ്ധി​യു​ടെ തി​ല​ക​ക്കു​റി​യെ​ന്നോ​ണം ഇ​ന്നും പ്ര​കാ​ശ പൂ​രി​ത​മാ​യി നി​ല​കൊ​ള്ളു​ന്നു ,
രാ​യി​ര​നെ​ല്ലൂ​ർ മ​ല.മാനസിക വിഭ്രാ​ന്തിന്റെ മാ​യാ​ലോ​ക​ത്ത്​ വി​രാ​ജി​ക്കു​മ്പോ​ഴും ലോക ന​ന്മ​യു​ടെ, പരസ്പര സൗഹൃദത്തിന്റെ ,സ്​​നേ​ഹ​ത്തിെൻറെ വ​ലി​യ വെ​ളി​പാ​ടു​ക​ൾ സ​മ്മാ​നി​ച്ച സുപ്രസിദ്ധനായിരുന്ന നാ​റാ​ണ​ത്തു ഭ്രാ​ന്തൻറെ പ്രിയ വി​ഹാ​ര​കേ​ന്ദ്രം. തു​ലാം ഒ​ന്നി​നാ​ണ്​ വി​ഖ്യാ​ത​മാ​യ രായി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം. അതിന്റെ മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷാ​ർ​ച്ച​ന തൊ​ട്ടു മു​ന്നെ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ആ ​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ മ​ല​ക​യ​റാ​ൻ അനുയോജ്യമാണ് , നിറയെ സഹചാരികളും ഉണ്ടാകും . ക​ള​ങ്ക​ര​ഹി​ത​മാ​യ മലയാള ഗ്രാ​മീ​ണ​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്​ രാ​യി​ര​നെ​ല്ലു​ർ ഗ്രാ​മം. ശാലീന ഗ്രാ​മീ​ണ​ത​യും ഗ്രാ​മ​കാ​ഴ്​​ച​ക​ളും യാ​ത്ര​യി​ലു​ട​നീ​ളം ന​മ്മു​ക്ക്​ കാ​ണാ​നാ​വും. ഓ​രോ യാ​ത്രക്കാ​യി അ​ല​യുമ്പോഴും ​ നാ​ട്ടി​ലെ കാ​ഴ്ച​ക​ൾ കണ്ടു മനം മടുത്തു ​പോ​കു​ന്ന​വ​ർ​ക്ക്​ അവരുടെ മ​നം നി​റ​ക്കു​ന്ന കാ​ഴ്​​ച​ക​ളാ​ണ്​ രാ​യി​ര​നെ​ല്ലു​രി​ലു​ട​നീ​ളം അനുഭവിക്കാനാവുക. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ അതിവിശിഷ്ട ​ഐ​തി​ഹ്യ ക​ഥ​കളും ച​രി​ത്ര ക​ഥ​ക​ളും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഇ​വി​ടം സാ​ഹ​സി​ക -വിനോദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ അത്യ​ത്ഭു​തം ​ത​ന്നെ​യാ​ണ്.
രാ​യി​ര​നെ​ല്ലൂ​രി​ലെ റോ​ഡ് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളാ​ൽ അ​നു​ഗൃ​ഹീ​ത​മാ​ണ്. ന​ഗ​ര​വ​ത്ക​രാ​യ മ​നു​ഷ്യ​ർ​ക്കാ​യി കൃ​ഷി​യി​ട​ങ്ങ​ളു​ടെ അ​ന​ന്ത​മാ​യ പ​ച്ച​പ്പ് ഈ ഗ്രാമത്തിൽ കാ​ണാ​നാ​കും. മ​ല​മു​ക​ളി​ൽ നി​ന്നു​ള്ള​കാ​ഴ്​​ച​യും വ​ള​രെ മ​നോ​ഹ​ര​വും ചേതനാന്ദകരവുമാണ് . നി​ള​യാ​ലും തൂ​ത​പ്പു​ഴ​യാ​ലും ചു​റ്റ​പ്പെ​ട്ട ഹ​രി​താ​ഭ​മാ​യ ചെ​റു​പ്ര​ദേ​ശ​ങ്ങ​ൾ. നാ​ട്​ ന​ഗ​ര​വും ന​ര​ക​വു​മാ​വുന്ന കേരളത്തിൽ ഇ​ത്ത​രം ഗ്രാ​മീണ ​കാ​ഴ്​​ച​ക​ൾ ക​ണ്ണി​നും മ​ന​സ്സി​നും ഹൃദയത്തിനും കു​ളി​ർ​മ​യേ​കു​ന്നു. രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റാ​ൻ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ളു​പ്പ​വ​ഴി​ക​ൾ ഉ​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന​വ​ഴി​മാ​ത്ര​മെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കൂ. ഏറെ ഉചിതം ,മ​ല​യ​ടി​വാ​ര​ത്തി​ൽ​നി​ന്നും ഉ​ദ​യ​സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കി യാ​ത്ര ​തുടങ്ങാം . ക്ഷേത്രത്തിൽ ല​ക്ഷാ​ർ​ച്ച​ന ഉള്ളസമയം ധാ​രാ​ളം വി​ശ്വാ​സി​ക​ൾ മ​ല​ക​യ​റാ​നു​ണ്ടാകും . പ​തി​ന​ഞ്ചു​മി​നി​റ്റു​കൊ​ണ്ടു​ത​ന്നെ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്താം . വി​ശാ​ല​മാ​യ മൈ​താ​നം ക​ണ​ക്കെ​യു​ള്ള മു​ക​ൾ​ത​ട്ട്. അ​തി​നു ഒ​ര​രു​കി​ലാ​യി​ട്ടാ​ണ്​ ക്ഷേ​ത്രം സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. മ​റ്റൊ​രു അ​രി​കി​ലാ​യി കൊ​പ്പം-​വ​ളാ​ഞ്ചേ​രി റോ​ഡി​ന​ഭി​മു​ഖ​മാ​യാ​ണ്​ "നാറാണത്തു ഭ്രാ​ന്തൻറെ" പ്ര​തി​മ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ ഇൗ​പ്ര​തി​മ​യെ​യും വ​ലം​വ​ച്ചാ​ണ്​ മ​ല​യി​റ​ങ്ങാ​റ്.
കേ​ര​ള​ത്തി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി പ്ര​ച​രി​ച്ചു പോ​രു​ന്ന ഐ​തി​ഹ്യ​ങ്ങ​ളി​ലൊ​ന്നാ​യ പ​റ​യി​പെ​റ്റ പ​ന്തി​രു​കു​ല​ത്തി​ലെ വിക്രമാദിത്യ സദസ്സിലെ വരരുചിയെന്ന സുപ്രസിദ്ധ ജ്യോതിഷ്യ ബ്രാഹ്മണന് താഴ്ന്ന പറയസമുദായത്തിൽ ജനിച്ചെങ്കിലും ബ്രാഹ്മണസ്ത്രീയായി വളർന്ന ഭാര്യയിൽ ഉണ്ടായതും ഉപേക്ഷിച്ചതുമായ 12 സന്താനങ്ങളിൽ നാലാമത്തെ അം​ഗ​മാ​ണ് നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ൻ. കേ​വ​ലം ഒ​രു ഭ്രാ​ന്ത​ൻ എ​ന്ന​തി​ലു​പ​രി ഒ​രു ജ്ഞാനത്തിന്റെ അ​വ​താ​ര​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തെ സ​ങ്ക​ൽ​പി​ച്ചു​പോ​രു​ന്ന​ത്. ചെ​ത്ത​ല്ലൂ​രി​ൽ അ​ത്തി​പ്പ​റ്റ കു​ന്നി​ന​ടു​ത്തു​ള്ള നാ​രാ​യ​ണ​മം​ഗ​ല​ത്ത് (ആ​മ​യൂ​ർ മ​ന) ആ​ണ് അ​ദ്ദേ​ഹം വ​ള​ർ​ന്ന​ത് എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഇ​തിൻറെ ശേ​ഷി​പ്പു​ക​ൾ ഇ​ന്നും ചെ​ത്ത​ല്ലൂ​രി​ൽ കാ​ണാ​ൺ ക​ഴി​യും. പി​ന്നീ​ട് പ​ഠ​ന​ത്തി​നാ​യി രായിരനെല്ലൂരുള്ള അ​ഴ​വേ​ഗ​പ്പു​റ ഇ​ല്ല​ത്തു വ​ന്നു. മ​ല​യു​ടെ മു​ക​ളി​ലേ​ക്ക് ഒ​രു വ​ലി​യ ക​രി​ങ്ക​ല്ലു​രു​ട്ടി​ക്ക​യ​റ്റി വീണ്ടും വീണ്ടും അ​തി​നെ താ​ഴോ​ട്ടു ത​ള്ളി​യി​ട്ട് കൈ​കൊ​ട്ടി​ച്ചി​രി​ക്കു​ന്ന നാ​റാ​ണ​ത്തു​ഭ്രാ​ന്ത​ൻ സ്വ​യേഛ​യാ​ലാ​ണ് ഈ ​പ്ര​വൃ​ത്തി ചെ​യ്​​തി​രു​ന്ന​ത്. ഈ ​ഇ​ഷ്​​ട വി​നോ​ദ​ത്തി​നി​ട​ക്ക് ഒ​രു തു​ലാം​മാ​സം ഒ​ന്നാം തീ​യ​തി​രാത്രിയാ​ണ് ഭ്രാ​ന്ത​ന് വ​ന​ദു​ർ​ഗ​യാ​യ ദേ​വി പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത്. ഭ്രാ​ന്ത​നെ ക​ണ്ട് ദേ​വി ഓ​ടി​മ​റ​ഞ്ഞു എ​ന്നും അപ്പോൾ ഒ​രു ക​ല്ലി​ൽ കാ​ല​ടി​പ്പാ​ടു പ​തി​ഞ്ഞു എ​ന്നും ക​ഥയുണ്ട് . ആ ​കാ​ല​ടി​പ്പാ​ടു​ക​ൾ ഇ​ന്നും അ​വി​ടെ കാ​ണാം. പ്ര​തി​ഷ്ഠ​യൊ​ന്നു​മി​ല്ലാ​ത്ത ആ ​ക്ഷേ​ത്ര​ത്തി​ൽ ആ ​കാ​ല​ടി​പാ​ടു​ക​ളി​ലാ​ണ് പൂ​ജ. ആ​റാ​മ​ത്തെ കാ​ല​ടി​പ്പാ​ടി​ലൂ​റു​ന്ന ജ​ല​മാ​ണ് തീ​ർ​ത്ഥം.നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ൻ ക്ഷേ​ത്രം. മ​ല​യി​റ​ങ്ങി ഏ​താ​ണ്ട്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ ഭ്രാ​ന്ത​ൻ ക്ഷേ​ത്രം. കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ്രാ​ന്ത​ൻ പ്ര​തി​ഷ്ഠ ന​ട​ത്തി​യി​ട്ടു​ണ്ട്. രാ​യി​ര​നെ​ല്ലൂ​രി​ൻ നി​ന്നും വി​ളി​പ്പാ​ട​ക​ലെ ഭ്രാ​ന്ത​ൻ ത​പ​സ്സി​രു​ന്ന പാ​റ​ക്കു​ന്ന് ഭ്രാ​ന്ത​ങ്കോ​ട്ട അ​ഥ​വാ ഭ്രാ​ന്താ​ച​ലം എ​ന്ന​റി​യു​ന്നു. ആ​ർ​ക്കി​യോ​ള​ജി വ​കു​പ്പിന്റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​ഒ​റ്റ​ക്ക​ൽ ഗു​ഹ ഒരു കാണേണ്ട വാ​സ്തു​വി​ദ്യാ​വി​സ്മ​യം ആ​ണ്. തി​രു​വേ​ഗ​പ്പു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഒാ​ഫി​സി​നു സ​മീ​പ​ത്താ​യാ​ണ്​ ഇൗ​ ക്ഷേ​ത്രം സ്​​ഥി​ചെ​യ്യു​ന്ന​ത്. അ​തി​ന​ടു​ത്ത് മൂ​ന്ന്​ ഗു​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​മു​ണ്ട്. ഇ​വ ഭ്രാ​ന്തന്റെ ഭൂ​ത​ങ്ങ​ൾ കൈ​കൊ​ണ്ട് മാ​ന്തി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നാ​ണ്​ വി​​ശ്വാ​സം. ഇ​വി​ടെ ഒ​രി​ക്ക​ലും വ​റ്റാ​ത്ത നീ​രു​റ​വ​ക​ളു​ണ്ട്. ഭ്രാ​ന്ത​ൻ പ്ര​തി​ഷ്ഠി​ച്ച അ​മ്പ​ല​വും ഭ്രാന്തനെ ച​ങ്ങ​ലക്കി​ട്ട കാ​ഞ്ഞി​ര​മ​ര​ത്തി​ലെ പൊ​ട്ടാ​ത്ത ച​ങ്ങ​ല​യും ഇ​വി​ടെ കാ​ണാം. ഒ​രു​മ​ണി​ക്കൂ​റോ​ളം ​പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച്​ മ​ല​യി​റ​ങ്ങാം അ​ടു​ത്ത​കേ​ന്ദ്ര​ത്തെ ല​ക്ഷ്യ​മാ​ക്കി.
വൃ​ശ്ചി​ക മാ​സ​ത്തി​ലെ കാ​ർ​ത്തി​ക​നാ​ളും ഇ​വി​ടെ പ്ര​ധാ​ന​മാ​ണ്. അ​ന്ന്​ രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റു​ന്ന​വ​ർ​ക്ക്​ പ്ര​സാ​ദ​ഉൗ​ട്ടി​ലും (ഉ​ച്ച​ഭ​ക്ഷ​ണം) പ​ങ്കാ​ളി​യാ​കാം. മ​ല​യി​ലെ ക്ഷേ​ത്ര​ത്തിന്റെ അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി "ദ്വാ​ദ​ശാ​ക്ഷ​രി ട്ര​സ്​​റ്റ് "​ എ​ന്ന​പേ​രി​ൽ ഒ​രു​ട്ര​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​രാ​ണ്​ ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

റാണി പത്മിനി (പത്മാവതി)




റാണി പത്മിനി (പത്മാവതി)

പതിമൂന്നാം നൂറ്റാണ്ടിൻറ ഉത്തരാർദ്ധം..ഇന്ത്യാ ഉപഭൂഖണ്ഡം ചില നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.ഡൽഹിയുടെ സിംഹാസനം രജപുത്രർക്ക് നഷ്ടമായിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല.അധികാരം തിരിച്ചുപിടിക്കാൻ അവർ അതിയായി ആഗ്രഹിച്ചു.അതേ സമയം മറുഭാഗത്ത് സുൽത്താൻമാരും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ഡൽഹി നഷ്ടമായെങ്കിലും ശക്തമായ പല രജപുത്ര രാജ്യങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.അതിലൊന്നായിരുന്നു മേവാർ. രൺഥംഭോർ,ജയ്സാൽമിർ,മാൾവ,ജാലർ തുടങ്ങിയവയും രജപുത്താനയിലെ പ്രബല രാജ്യങ്ങളായിരുന്നു. മേവാറിൻറ തലസ്ഥാന നഗരിയാണ് ചിത്തോർ,ശക്തമായ കോട്ടയാൽ ചുറ്റപ്പെട്ട നഗരം..മേവാറിൻറ ഭരണാധികാരം അന്ന് ധീരനും കുലീനനുമായ രാജാ രത്തൻ സിംഹിൻറ കരങ്ങളിലായിരുന്നു.
അതിനിടെയാണ്,സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയം വരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കെല്ലാം ലഭിക്കുന്നത്. പത്മാവതിയുടെ അസാധാരണ സൗന്ദര്യത്തെകുറിച്ചും ഗുണഗണങ്ങളെ കുറിച്ചുമുള്ള കഥകൾ മുൻപുതന്നെ ഭാരതവർഷത്തിലെ രാജാക്കൻമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഗന്ധർവ്വസേന എന്ന സിംഹള രാജാവിൻറ(ശ്രീലങ്ക)പുത്രിയായിരുന്നു പത്മാവതി അഥവാ പത്മിനി.അലൗകിക സൗന്ദര്യവും ഗുണഗണങ്ങളുമുള്ള പത്മാവതിയെ ആർക്കെങ്കിലും കെട്ടിച്ചുകൊടുക്കാൻ ഗന്ധർവ്വസേനൻ ഒരുക്കമല്ലായിരുന്നു.യോഗ്യനായ ഒരു രാജാവിനെ തന്നെ ലഭിക്കുന്നതിനായി അദ്ദേഹം ഒരു സ്വയംവരം തന്നെ ഏർപ്പാടാക്കി.
സ്വയം വരത്തിനുള്ള ക്ഷണം ചിത്തോറിലെ രത്തൻ സെൻ അടക്കമുള്ള രജപുത്ര രാജാക്കൻമാർക്കും ലഭിച്ചിരുന്നു.സ്വയം വരത്തിനെത്തിയ രത്തൻസെൻ യോഗ്യതാമത്സരത്തിൽ വിജയിയായി.അങ്ങിനെ ഭൂലോക സുന്ദരിയായ പത്മാവതി രത്തൻ സിംഹിനെ തന്നെ വരണമാല്യം ചാർത്തി. സിംഹളരാജകുമാരിയുമായി റാണാ മേവാറിലേക്കു പുറപ്പെട്ടു.തൻറ പ്രിയപ്പെട്ട തത്തയായ ഹിരാമണിയെയും പദ്മാവതി ഒപ്പം കൂട്ടിയിരുന്നു. പത്മിനി എന്ന പേരിൽ പത്മാവതി ചിത്തോറിലെ മഹാറാണിയായി വിരാജിച്ചു.
റാണാ രത്തൻ സെൻ കലകളുടെയും കലാകാരൻമാരുടെയും നല്ലൊരു പ്രോൽസാഹകൻ കൂടിയായിരുന്നു.പ്രസിദ്ധരായ പല കലാകാരൻമാരും അദ്ദേഹത്തിൻറ സദസ്സിലുണ്ടായിരുന്നു.അതിലൊരാളായിരുന്നു രാഘവ് ചേതൻ എന്ന സംഗീതജ്ഞൻ.അതിനിടെ ഈ രാഘവ് ചേതന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നു.തൻറ എതിരാളികൾക്കെതിരെ ഇയാൾ ദുർമന്ത്ര പ്രയോഗങ്ങൾ നടത്തുന്നതായി ആരോപിക്കപ്പെടുകയും അത്തരമൊരു സാഹചര്യത്തിൽ പിടിക്കപ്പെടുകയും ചെയ്തു.സംഗതി ആകെ പുകിലായി;വിവരമറിഞ്ഞ രത്തൻ സിംഹ് കോപാകുലനായി..രാഘവ് ചേതനെ ശിക്ഷിക്കുകയും ചെയ്തു.മുഖത്ത് കറുത്ത ചായം തേച്ച് ചേതനെ കഴുതപ്പുറത്ത് കയറ്റി നടത്തിക്കലായിരുന്നു ശിക്ഷ.
സംഭവത്തിനു ശേഷം ചേതന് രത്തൻ സിംഹിനോട് ഒടുങ്ങാത്ത വിരോധം ഉണ്ടായി.എങ്ങിനെയെങ്കിലും പ്രതികാരം ചെയ്യണമെന്ന ചിന്ത തന്നെയായി അയാൾക്ക്.അങ്ങിനെയിരിക്കെ പ്രതികാരം ചെയ്യാൻ എന്തോ വഴി കണ്ടെത്തിയ അയാൾ നേരെ ഡൽഹിക്കു വച്ചുപിടിച്ചു.എങ്ങിനെയെങ്കിലും സുൽത്താനെ പാട്ടിലാക്കി ചിത്തോർ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.സുൽത്താനെന്നാൽ സാക്ഷാൽ അലാവുദ്ദീൻ ഖിൽജിയെ.
ഇന്ത്യ കണ്ട ഏറ്റവും ശക്തരും അതേ സമയം സ്വേച്ഛാധിപതികളുമായ ഭരണകർത്താക്കളിലൊരാളായിരുന്നു അലാവുദ്ദീൻ ഖിൽജി.ഇദ്ദേഹത്തിൻറ കരുത്തുറ്റ ഭരണനേതൃത്വം ഉള്ളതിനാൽ മംഗോളിയൻ ആക്രമണകാരികളെ തടുത്തുനിർത്താൻ കഴിഞ്ഞതായി അഭിപ്രായമുണ്ട്. അടിമവംശത്തെ തുടർന്ന് 1290 ൽ ജലാലുദ്ദീൻ ഖിൽജി ഡൽഹിയുടെ ഭരണാധികാരിയായി. തൻറ അനന്തിരവനായ അലാവുദ്ദീനെ ജലാലുദ്ദീൻ കാരായുടെ ഗവർണ്ണറായി നിയമിച്ചിരുന്നു.സ്ഥാനമോഹിയും കൗശലക്കാരനുമായ അലാവുദ്ദീൻ സ്വന്തം നിലയിൽ സൈനികശേഖരണം നടത്തി ചുറ്റുമുള്ള പലരാജ്യങ്ങളും ആക്രമിച്ച് ധനസമാഹരണം നടത്തി. സമ്പന്നമായ ദേവഗിരിയും ആക്രമിച്ചവയിൽ പെടും. തുടർന്ന് സുൽത്താൻറ സമ്മതമില്ലാതെ ദേവഗിരി ആക്രമിച്ചതിൽ ഭയന്ന് അലാവുദ്ദീൻ കഴിഞ്ഞുകൂടുകയാണെന്നും, കൊള്ളമുതൽ വന്നു സ്വീകരിച്ച് മാപ്പുകൊടുക്കണമെന്നും ഒരു വ്യാജ സന്ദേശം ജലാലുദ്ദീനായി കൊടുത്തു വിടുകയും ചെയ്തു. സൗമ്യനായ ജലാലുദ്ദീൻ ഇതെല്ലാം അപ്പാടെ വിശ്വസിക്കുകയും അലാവുദ്ദീനെ കാണാനായി പുറപ്പെടുകയും ചെയ്തു. ഒരു തോണിയിൽ ഗംഗാനദി കടന്നു വരികയായിരുന്ന ജലാലുദ്ദീനെ അലാവുദ്ദീൻറ അനുയായികൾ സൂത്രത്തിൽ നിരായുധനാക്കി.കരയ്ക്കിറങ്ങിയ ജലാലുദ്ദീനെ അലാവുദ്ദീൻറ പദ്ധതി പ്രകാരം അനുയായികൾ വെട്ടി വീഴ്ത്തി. തല ഒരു കുന്തത്തിൽ കോർത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് AD 1296 ൽ ഡൽഹി പിടിച്ചെടുക്കുകയും ജലാലുദ്ദീൻറ പുത്രൻമാരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു.
പിന്നീട് ഗുജറാത്ത് ഉൾപ്പെടെ പല സ്ഥലങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു.അലക്സാണ്ടറിനെ പോലെ ലോകം കീഴടക്കലാണ് തൻറ ഉദ്ദേശ്യമെന്ന് വെളിപ്പെടുത്തിയ അലാവുദ്ദീനെ അനുയായികൾ പിന്തിരിപ്പിച്ചു.ഇന്ത്യയിൽ തന്നെ ധാരാളം പ്രദേശങ്ങൾ ഇനിയും കീഴടക്കാനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.തുടർന്ന് അതിനുള്ള ശ്രമമായി.. 'പ്രതികാര ചിന്തയുമായി ദില്ലിയിലേക്കു തിരിച്ച രാഘവ് ചേതൻ സുൽത്താൻറ പ്രീതി സമ്പാദിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു.അയാൾ ദില്ലിയുടെ സമീപത്തുള്ള ഒരു വനപ്രദേശത്ത് നിലയുറപ്പിച്ചു.അവിടേക്ക് സുൽത്താൻ ഇടക്കിടെ നായാട്ടിനായി വരാറുണ്ടായിരുന്നു.അങ്ങിനെ ഒരു ദിവസം സുൽത്താനും സംഘവും നായാട്ടിനായി ആ വഴി വരുമ്പോൾ രാഘവ് ചേതൻ സമീപ പ്രദേശത്തിരുന്ന് മനോഹരമായ രാഗത്തിൽ പുല്ലാങ്കുഴൽ വായന തുടങ്ങി.ആരാണീ വനപ്രാന്തത്തിലിരുന്ന് ഇത്ര മനോഹരമായി പുല്ലാങ്ങുഴലൂതുന്നതെന്ന് സുൽത്താനും സംഘവും ആശ്ചര്യപ്പെട്ടു.അലാവുദ്ദീൻറ ആജ്ഞ പ്രകാരം അയാളെ ഉടൻ തന്നെ മുന്നിലെത്തിച്ചു.അയോളോട് തൻറ സദസ്സിലേക്ക് വരാൻ സുൽത്താൻ നിർദ്ദേശിച്ചു.അപ്പോൾ രാഘവ് ചേതൻ മറുപടി പറഞ്ഞു." എന്നെപ്പോലുള്ള ഒരു സാധാരണ പാട്ടുകാരനെ കൊണ്ട് അങ്ങേക്ക് എന്ത് പ്രയോജനം.വിലപ്പെട്ട എന്തൊക്കെ വസ്തുക്കൾ വേറെ കിടക്കുന്നു" എന്ന്.
വിചിത്രമായ ഈ മറുപടികേട്ട് കാര്യങ്ങള്‍ തെളിച്ചു പറയാന്‍ അലാവുദ്ദീൻ അയാളോട് ആവശ്യപ്പെട്ടു. തേടിയ വള്ളി കാലിൽ ചുറ്റിയതായി' ചേതന്ന് തോന്നി.അയാൾ ചിത്തോറിനെ കുറിച്ചും അവിടുത്തെ റാണി പത്മിനിയുടെ അസാമാന്യ സൗന്ദര്യത്തെ കുറിച്ചുമെല്ലാം പൊടിപ്പും തൊങ്ങലും വച്ച് സുൽത്താന് വിവരിച്ചുകൊടുത്തു. അതുകേട്ട് അലാവുദ്ദീന് പത്മിനിയെ ഉടൻ സ്വന്തമാക്കണമെന്ന് തോന്നി. രാജധാനിയിൽ തിരിച്ചെത്തിയ ഖിൽജി ഉടൻ തന്നെ ചിത്തോറിനു നേരെ പട നയിച്ചു.സൈന്യവുമായി മേവാറിൻറ തലസ്ഥാനത്തെത്തിയ അലാവുദ്ദീൻ അമ്പരന്നുപോയി,വാനം മുട്ടെനിൽക്കുന്ന ചിത്തോർ കോട്ട കണ്ടിട്ട്.
എത്ര ശ്രമിച്ചിട്ടും കോട്ടയ്ക്കകത്തു കടക്കാൻ ഖിൽജിക്ക് കഴിഞ്ഞില്ല.നിരാശനായ സുൽത്താൻ പത്മിനിയെ ഒരു സഹോദരിയെന്ന നിലയിൽ ഒന്നു കാണാൻ അനുവദിക്കുന്ന പക്ഷം ഉപരോധം അവസാനിപ്പിച്ച് തിരിച്ചു പോയ്ക്കൊള്ളുമെന്നൊരു സന്ദേശം റാണായ്ക്ക് കൊടുത്തു വിട്ടു.
റാണാ ധർമ്മ സങ്കടത്തിലായി. രജപുത്രരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയോ?.മരണത്തെക്കാൾ ഭയാനകമായിരുന്നു രജപുത്രർക്ക് അഭിമാനക്ഷതം.എങ്കിലും രാജ്യരക്ഷയെകരുതി അവർ ഒരു തീരുമാനത്തിലെത്തി.പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കുക.. പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദർശിച്ച അലാവുദ്ദീൻ അദ്ഭുതസ്തബ്ദനായി.എങ്ങിനെയെങ്കിലും രാജ്ജിയെ സ്വന്തമാക്കണമെന്ന് സുൽത്താനു തോന്നി..ഏതായാലും അലാവുദ്ദീൻ തിരിച്ചുപോവാൻ തുടങ്ങി.തിരികെ പോകുന്ന സുൽത്താനെ യാത്രയാക്കാനായി രത്തൻ സിംഹ് കുറച്ചുദൂരം അനുഗമിച്ചിരുന്നു.അലാവുദീൻ ഇതൊരവസരമായി കണ്ടു.പെട്ടെന്ന് രത്തൻ സിംഹ് ബന്ധനസ്ഥനായി.കുറച്ചകലെയുള്ള ഖിൽജിയുടെ കൂടാരത്തിലെത്തിച്ച് അവിടെ തടങ്കലിലാക്കി.റാണായെ വിടണമെങ്കിൽ പത്മിനിയെ വിട്ടുകിട്ടണമെന്ന ഒരുപാധിയും ഖിൽജി മുന്നോട്ട് വെച്ചു.
രജപുത്രർ അത്യന്തം അപമാനിതരായി.റാണി പത്മിനിയും സേനാധിപൻമാരും കൂടിയാലോചന നടത്തി.അടുത്ത ദിവസം തന്നെ പത്മിനിയെ അലാവുദ്ദീൻറ മുൻപിലെത്തിക്കാമെന്ന് അവർ സന്ദേശമയച്ചു.
പിറ്റെ ദിവസം അതിരാവിലെ 150 ഓളം പല്ലക്കുകൾ ചിത്തോറിൽ നിന്നും അലാവുദ്ദീൻറ ക്യാംപിനെ ലക്ഷ്യമാക്കി നീങ്ങി.അവ അലാവുദ്ദീൻറ ക്യാംപിനുമുൻപാകെ എത്തിനിന്നു.ബന്ധനസ്ഥനായ റാണാ രത്തൻസിംഹും ആ കാഴ്ച കണ്ടു;റാണി പത്മിനിയും അവരുടെ പരിചാരികമാരും പല്ലക്കുകളിലായി വരുന്ന കാഴ്ച...അപമാന ഭാരത്താൽ റാണായുടെ ശിരസ്സു താഴ്ന്നു.എന്നാൽ അവയെല്ലാം സ്തീ വേഷം കെട്ടിയ രജപുത്ര യോദ്ധാക്കളാണെന്ന് വൈകാതെ അദ്ദേഹത്തിനു മനസ്സിലായി.കൂടാതെ ഓരോ പല്ലക്കും ചുമന്നുകൊണ്ടിരുന്ന നാൽവർ സംഘങ്ങളും..(പത്മിനി യഥാർത്ഥത്തിൽ ഇതിലുണ്ടായിരുന്നെന്നും ഇല്ലെന്നും കഥകളുണ്ട്).
സേനാധിപൻമാരായ ഗോറയും ബാദലും ആ സംഘത്തിലുണ്ടായിരുന്നു.ഖിൽജിയുടെ സൈന്യം യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു മുൻപുതന്നെ ഗോറയുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് മിന്നലാക്രമണം അഴിച്ചുവിട്ടു.ആ സമയം ബാദലും സംഘവും റാണായെ മോചിതനാക്കി.കുറച്ചു ദൂരെ തയ്യാറാക്കി നിർത്തിയ കുതിരപ്പുറത്ത് റാണായെ കയറ്റി ആ സംഘം മിന്നൽ വേഗത്തിൽ ചിത്തോറിലേക്കു കുതിച്ചു.
സംഭവസ്ഥിതി മനസ്സിലാക്കിയ അലാവുദ്ദീൻ കോപം കൊണ്ടു ജ്വലിച്ചു.ചിത്തോറിനെതിരെ ആഞ്ഞടിക്കാൻ അദ്ദേഹം ഉത്തരവിട്ടു. സുൽത്താൻറ വമ്പിച്ച സൈന്യം ചിത്തോറിലേക്കു നീങ്ങി.എന്നാൽ ചിത്തോർ കോട്ട ഭേദിക്കാൻ ഒരുതരത്തിലും കഴിഞ്ഞില്ല.കോട്ട ഉപരോധിക്കാൻ ഖിൽജി ഉത്തരവിട്ടു.അതൊരു നീണ്ട ഉപരോധമായിരുന്നു.കോട്ടയിലുള്ളവർക്കു പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പിടിച്ചുനിൽക്കാൻ രജപുത്രർ പാടുപെടാൻ തുടങ്ങി.അവശ്യ വസ്തുക്കളെല്ലാം തീർന്നുകൊണ്ടിരുന്നു.
ഒടുവിൽ രാജാ രത്തൻ സിംഹ് ഉത്തരവിട്ടു;കോട്ടവാതിൽ തുറന്ന് ശത്രുവിനെതിരെ മരണം വരെ പോരാടാൻ. ഇതറിഞ്ഞ റാണി പത്മിനിയും രജപുത്ര സ്ത്രീകളും ഒരു മഹാ ത്യാഗത്തിനു തയ്യാറെടുത്തുകൊണ്ടിരുന്നു.അവർക്കറിയാമായിരുന്നു,കടൽ പോലുള്ള സുൽത്താൻറ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കുക എന്നത് അവശരായ രജപുത്രർക്ക് അസാധ്യമായിരിക്കുമെന്ന്..അവർക്ക് മുന്നിൽ രണ്ട് മാർഗ്ഗമാണുണ്ടായിരുന്നത്-ഒന്നുകിൽ രജപുത്രരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് ജീവൻ ത്യജിക്കുക.അല്ലെങ്കിൽ ശത്രുക്കൾക്ക് പിടികൊടുക്കുക.രണ്ടാമത്തെ മാർഗ്ഗം കുലീനരായ അവർക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു.
കോട്ടയ്ക്കുള്ളിൽ വിശാലമായ അഗ്നികുണ്ഡങ്ങൾ ഒരുക്കപ്പെട്ടുകൊണ്ടിരുന്നു.വേദമന്ത്രങ്ങൾ മുഴങ്ങി.അഗ്നികുണ്ഡങ്ങളിൽ തീ ആളിക്കത്താൻ തുടങ്ങി.മേവാർ റാണി പത്മിനിയും ആയിരത്തിലേറെ വരുന്ന രജപുത്ര സ്ത്രീകളും തങ്ങളുടെ പ്രിയപ്പെട്ടവരോടെല്ലാം വിട പറഞ്ഞു.അത്യന്തം ദുഃഖകരമായ ആ മുഹൂർത്തത്തിൽ അവരെല്ലാം അഗ്നികുണ്ഡത്തിനടുത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.അഗ്നികുണ്ഡങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവർ അന്തിമ പ്രാർത്ഥനകൾ നടത്തി.തുടർന്ന് നടുക്കമുണ്ടാക്കുന്ന ആ ചടങ്ങുകളിലേക്കു നീങ്ങി.
റാണി പത്മിനി ആളിക്കത്തുന്ന ആ അഗ്നികുണ്ഡത്തിലേക്ക് എടുത്തു ചാടി.അവരുടെ അലൗകിക സൗന്ദര്യത്തെ അഗ്നിനാളങ്ങൾ ഏറ്റു വാങ്ങി..പിന്നാലെ നൂറുകണക്കിനു വരുന്ന രജപുത്ര സ്ത്രീകളും ജൗഹർ അഥവാ കൂട്ട സതി അനുഷ്ടിച്ചു.അവരെയെല്ലാം വെറും ഓർമ്മകളാക്കിമാറ്റിക്കൊണ്ട് അഗ്നികുണ്ഡങ്ങൾ എരിഞ്ഞടങ്ങി.എന്നാൽ അവരുടെ ജ്വലിക്കുന്ന അഭിമാനത്തെ കെടുത്താൻ ആർക്കും സാധിച്ചില്ലെന്നുമാത്രം.
സമയം അമാന്തിച്ചില്ല.രജപുത്രർ അന്തിമ പോരാട്ടത്തിനൊരുങ്ങി.ചിത്തോർകോട്ടയുടെ കവാടം മലർക്കെ തുറക്കപ്പെട്ടു.അതിലൂടെ പ്രളയ ജലം കണക്കെ രജപുത്രർ ഇരച്ചു വന്നു.അവർ ദില്ലി സൈന്യത്തിനുമേൽ ചാടിവീണു.അതിഘോരമായ യുദ്ധം തന്നെ പിന്നീടു നടന്നു.ശത്രു സൈന്യത്തിനു വലിയ പ്രഹരമേൽപ്പിക്കാൻ തന്നെ രജപുത്രർക്കു കഴിഞ്ഞു.എങ്കിലും കടൽപോലുള്ള സുൽത്താൻറ സൈന്യത്തിനു മുന്നിൽ അവർക്കെല്ലാം വീരമൃത്യു വരിക്കേണ്ടി വന്നു.മുപ്പത്തിയാറോളം വരുന്ന രജപുത്ര ഗോത്രങ്ങളിൽ ഏറ്റവും കുലീനരായി കണക്കാക്കപ്പെടുന്നവരും പുരാതന സൂര്യവംശ ക്ഷത്രിയരുടെ പാരമ്പര്യം അവകാശപ്പെടുന്നവരുമായ മേവാർ രജപുത്രർ അങ്ങിനെ അന്നൊരു വീരേതിഹസം തന്നെ രചിച്ചു.
ഒടുവിൽ സുൽത്താൻറ സൈന്യം ചിത്തോർ കോട്ടയിലേക്ക് ഇരച്ചു കയറി.അവിടെ പക്ഷേ പത്മിനിയോ രജപുത്രസ്ത്രീകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പകരം ഒരുപിടി ചാരക്കൂമ്പാരം മാത്രം അവശേഷിച്ചിരുന്നു...

പഞ്ചാംഗം



പഞ്ചാംഗം

ഹോ, ആ പേരു കേള്‍ക്കുമ്പോഴേ എന്തോ വല്യസംഭവം ആണെന്നു തോന്നിപ്പോകും. പണ്ടത്തെ അമ്മൂമ്മമാരുടെയും അപ്പൂപ്പന്മാരുടെയും അടുത്ത് എപ്പോഴും ഒരു പഞ്ചാംഗം ഉണ്ടാകും. മിക്ക വീടുകളിലും കാണും ഒരു പഞ്ചാംഗപ്പുസ്തകം. എന്നിരുന്നാലും ജ്യോത്സ്യരുടെ കൈകളിലാണ് ഈ സംഗതി കൂടുതലും കാണുന്നത് എന്നതിനാല്‍ ജ്യോത്സ്യവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണെന്ന ധാരണ മിക്കവര്‍ക്കുമുണ്ട്. കലണ്ടറുകള്‍ ഇല്ലാതിരുന്ന കാലത്തെ കലണ്ടറാണ് ഈ പഞ്ചാംഗം എന്നു പറയാം! കാലമറിയാന്‍ ഉപയോഗിക്കാവുന്ന ഒരു പുസ്തകം. അത്ര തന്നെ. ഒരു വര്‍ഷം ഓരോ ഗ്രഹവും എവിടെയെല്ലാം വരും എന്നൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി എഴുതിവച്ചിട്ടുള്ള ഒരു സംഗതി. അഞ്ച് അംഗങ്ങള്‍ ചേര്‍ന്നതാണത്രേ പഞ്ചാംഗം. പഞ്ചാംഗം എന്ന പേരില്‍ നിന്നു തന്നെ സംഗതി വ്യക്തമല്ലേ! നാള്‍, ആഴ്ച, തിഥി, കരണം, യോഗം. ഇതാണത്രേ ഈ അഞ്ച് അംഗങ്ങള്‍. ഹോ, വല്ലാത്ത പേരുകള്‍ തന്നെ. അല്ലേ? നാളും ആഴ്ചയും മനസ്സിലാക്കല്‍ അത്ര ബുദ്ധിമുട്ടില്ല. ഇരുപത്തേഴു നാളുകള്‍ തന്നെ. ഓരോ ദിവസത്തെയും നാളറിയാന്‍ ഉള്ള വിദ്യ പഞ്ചാംഗത്തില്‍ ഉണ്ട്. അടുത്തതാണ് നമുക്ക് ഏറ്റവും പരിചയം. ആഴ്ച! ജ്യോതിഷഭാഷയില്‍ വാരം എന്നു പറയും! തിങ്കള്‍, ചൊവ്വ, ബുധന്‍...... അതു തന്നെ സംഗതി! കാണാന്‍ പറ്റുന്ന ഏഴു ഗോളങ്ങളുടെ പേരുകളാണ് ആഴ്ചയ്ക്കു നല്‍കിയിരിക്കുന്നതത്രേ! പക്ഷേ എന്തു ചെയ്യാം! നമുക്ക് ഏറ്റവും പരിചിതമായ ആഴ്ചയ്ക്ക് ജ്യോതിഷപരമായി വലിയ പ്രാധാന്യമൊന്നുമില്ലത്രേ! അടുത്ത അംഗം ആളല്‍പ്പം ചുറ്റിക്കെട്ടാ. എങ്കിലും ഒന്നു പരിചയപ്പെടാം. തിഥി! ചന്ദ്രനുമായി ബന്ധപ്പെട്ട സംഗതിയാണ് ഈ തിഥി. കലണ്ടറുകളില്‍ കറുത്തവാവും വെളുത്തവാവും കാണാറില്ലേ. അതിനിടയ്ക്ക് ഓരോ ദിവസവും പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദ്ദശി... എന്നിങ്ങനെ എഴുതിയിട്ടുണ്ടാകും. ചുമരില്‍ക്കിടക്കുന്ന കലണ്ടറെടുത്ത് സംശയം ഒന്നു തീര്‍ത്തോളൂ! ഇതു തന്നെയാണ് ഈ തിഥി! ഓരോരോ പേരുകളേ! അമാവാസി ദിവസം സൂര്യനും ചന്ദ്രനും ആകാശത്ത് ഏതാണ്ട് ഒരേ സ്ഥാനത്തു കാണപ്പെടും എന്നറിയാമല്ലോ. (കാഴ്ചയിലാണേ, ശരിക്കും രണ്ടും തമ്മില്‍ പതിനഞ്ചുകോടി കിലോമീറ്ററാ അകലം!) സമയം കഴിയും തോറും സൂര്യനും ചന്ദ്രനും തമ്മില്‍ അകലാന്‍ തുടങ്ങും. ചന്ദ്രനില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം പതിയെപ്പതിയെ ഭൂമിയിലുള്ളവര്‍ കണ്ടുതുടങ്ങുകയും ചെയ്യും. ഇവര്‍ തമ്മില്‍ പന്ത്രണ്ടു ഡിഗ്രി അകലാനുള്ള ദൂരമാണത്രേ ഒരു തിഥി. വെളുത്തപക്ഷത്തിലെ പ്രഥമ എന്നറിയപ്പെടും! ഏതാണ്ട് ഒരു ദിവസം വേണ്ടി വരും ഇത്രയും അകലാന്‍. വീണ്ടും അടുത്ത പന്ത്രണ്ടു ഡിഗ്രി അകലുന്ന സമയം വെളുത്തപക്ഷത്തിലെ ദ്വിതീയ. പിന്നെ ഓരോ ദിവസവും അങ്ങനെ ഓരോ പേരായി നീണ്ടുനീണ്ടുപോകും. എന്നിട്ടോ, ചതുര്‍ത്ഥീം കഴിഞ്ഞ്, വെളുത്തവാവു വന്നുചേരും. പിറ്റേന്നു മുതല്‍ ചന്ദ്രന്‍ ചെറുതാവാന്‍ തുടങ്ങും. കറുത്തപക്ഷത്തിലെ പ്രഥമ, കറുത്തപക്ഷത്തിലെ ദ്വിതീയ..... അങ്ങനെയങ്ങനെ ഈ ചക്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും!!! ഏതാണ്ട് 30 ദിവസം കൊണ്ട് ഒരു കറക്കം പൂര്‍ത്തിയാകും. അടുത്ത അംഗം കരണം! ഒരു ദിവസത്തെ രണ്ടാക്കി നമ്മള്‍ AM, PM എന്നൊക്കെപ്പറയില്ലേ, അതേ പോലെ ഒരു സംഭവമാണത്രേ ഈ കരണം. തിഥിയുടെ പകുതിയാണത്രേ ഈ കരണച്ചങ്ങാതി! അതായത് ഇച്ചിരി കട്ടീല്‍പ്പറഞ്ഞാല്‍ ചന്ദ്രനും സൂര്യനും തമ്മില്‍ ആറ് ഡിഗ്രി അകലാന്‍ വേണ്ട സമയം. ഒരു ചാന്ദ്രമാസത്തില്‍ അങ്ങനെ 60 കരണമുണ്ട്. 
യോഗം. അഞ്ചാമത്തെ അംഗം. മനസ്സിലാക്കാന്‍ ഇച്ചിരി പാടാ. എനിക്കും അത്ര പിടികിട്ടീട്ടില്ല! അതുമനസ്സിലാക്കണോങ്കില്‍ ഗ്രഹസ്ഫുടം എന്നൊരു പരിപാടി എന്താണെന്നറിയണം. ഓരോ ഗ്രഹങ്ങള്‍ക്കും സ്ഫുടമുണ്ടത്രേ! സ്ഫുടം! ജ്യോതിശ്ശാസ്ത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഗ്രഹസ്ഫുടം. മേടം രാശിയില്‍ നിന്നും എത്ര അകലത്തിലാണ് ഒരു ഗ്രഹം നില്‍ക്കുന്നത് എന്നു സൂചിപ്പിക്കുന്ന പരിപാടിയാണ് ഈ ഗ്രഹസ്ഫുടം! മേടത്തില്‍ നിന്നും സൂര്യനിലേക്കുള്ള അകലം രവിസ്ഫുടം എന്നു പറയും. മേടത്തില്‍ നിന്നും ചന്ദ്രനിലേക്കുള്ള അകലം ചന്ദ്രസ്ഫുടവും! ഈ അകലം എന്നു പറയുന്നത് കോണളവില്‍ത്തന്നെയാണേ! രവിസ്ഫുടം 5-23-32 എന്നു കണ്ടാല്‍ എന്താ സംഗതീന്നറിയോ. മേടം രാശിയില്‍ നിന്നും അഞ്ചുരാശിയും കഴിഞ്ഞ് ആറാമത്തെ രാശിയില്‍ 23 ഡിഗ്രി 32 മിനിറ്റ് മാറിയാണത്രേ സൂര്യന്‍ നില്‍ക്കുന്നത്! മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം. അങ്ങനെ അഞ്ചുരാശികള്‍. അതുകഴിഞ്ഞുള്ള രാശി. അതായത് കന്നി. അതില്‍ 23 ഡിഗ്രിയും 32 മിനിറ്റും സൂര്യന്‍ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു രാശി 30 ഡിഗ്രിവരും. സൂര്യന്‍ ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി സഞ്ചരിക്കുകയും ചെയ്യും. 23 ഡിഗ്രി കഴിഞ്ഞു എന്നാല്‍ 23 ദിവസം കഴിഞ്ഞു എന്നു തന്നെ അര്‍ത്ഥം! അതായത് അന്ന് കന്നിമാസം 24ആം തീയതി! മലയാളമാസത്തിലെ തീയതി തന്നെയാണ് ഈ രവിസ്ഫുടം എന്നു ചുരുക്കം. ചന്ദ്രന്റെ കാര്യോം ഇങ്ങനെ തന്നെ! നാള്‍ ഏതാണെന്നു മനസ്സിലാക്കാന്‍ ചന്ദ്രസ്ഫുടം സഹായിക്കും. പഞ്ചാംഗത്തില്‍ നാള്‍നോക്കാന്‍ ചന്ദ്രസ്ഫുടം നോക്കിയാലും മതി എന്നു സാരം. പക്ഷേ വട്ടുപിടിച്ച കണക്കുകൂട്ടാന്‍ അറിഞ്ഞിരിക്കണം എന്നു മാത്രം. നമുക്കിനി 'യോഗ'ത്തിലേക്കു തിരിച്ചുവരാം. രവിസ്ഫുടോം ചന്ദ്രസ്ഫുടോം എടുത്ത് അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നതാണത്രേ ഈ യോഗം! ഹോ, ആകെ വട്ടായി. നമുക്കെളുപ്പം എന്തായാലും ആഴ്ച തന്നെ. അല്ലാപിന്നെ!

അയ്യോ ചൊവ്വാദോഷം!




അയ്യോ ചൊവ്വാദോഷം!

ചൊവ്വയില്‍ നിന്നും സ്പിരിറ്റും ഓപ്പര്‍ച്യുണിറ്റിയും ചൊവ്വയ്ക്കു ചുറ്റും ഇന്ത്യയുടെ മോം വരെയും ചൊവ്വയെക്കുറിച്ചു പഠിച്ചോണ്ടിരിക്കുന്നു. ഒരു ബഹിരാകാശക്കമ്പനിയാണേല്‍ ആളുകളെ ചൊവ്വേലെത്തിക്കാനുള്ള തിരക്കിലും. രണ്ടു മലയാളികളും അവരുടെ ലിസ്റ്റിലുണ്ടെന്നാ കേള്‍വി. ആ ധൈര്യശാലികളെപ്പോലും ചൊവ്വാദോഷം എന്നു പറഞ്ഞു പേടിപ്പിക്കാന്‍ നമ്മുടെ ജ്യോതിഷികള്‍ക്കറിയാം. അല്ലാ അപ്പോ എന്താ ചൊവ്വാദോഷം? ചൊവ്വേല്‍പ്പോയാല്‍ ഈ പ്രശ്നം മാറിക്കിട്വോ? പ്രാചീനജ്യോതിശ്ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമാണീ ചൊവ്വാദോഷം. നമ്മുടെ കയ്യൊക്കനോക്കി പ്രവചനം നടത്തുന്ന പോലൊരു സംഗതി! എന്തു ചെയ്യാം, അതിനായി ഉപയോഗിക്കുന്നത് ഈ രാശിചക്രം ആണെന്നു മാത്രം! ലഗ്നം എന്നൊരു സംഗതി നമ്മള്‍ നേരത്തേ കണ്ടതാണല്ലോ. അതിനെ ഒന്നാംഭാവം എന്നു വിളിക്കും. അതില്‍ത്തൊട്ട് എണ്ണിയെണ്ണി ഏഴാംഭാവത്തിലെത്തുക. ആ കള്ളിയില്‍ എങ്ങാനും 'കു' എന്നു കണ്ടാല്‍ ജാതകോം കൊണ്ടുചെല്ലുന്നയാളുടെ മുഖത്തേക്ക് ജ്യോത്സ്യന്‍ ഒരു പതിമൂന്നാംഭാവത്തില്‍ ഒരു നോക്കുനോക്കിക്കളയും! ഇത് പുരുഷന്റെ കാര്യം. സ്ത്രീയുടെ കാര്യത്തില്‍ കൂടുതല്‍ ഉദാരമായിത്തന്നെ ചൊവ്വാദോഷം കൊടുക്കാന്‍ ജ്യോത്സ്യം റെഡിയാണ്. സ്ത്രീജാതകത്തില്‍ എഴാംഭാവത്തില്‍ 'കു' കണ്ടാലും എട്ടാംഭാവത്തില്‍ 'കു' കണ്ടാലും ജ്യോത്സ്യര്‍ ഒരു നോട്ടം നോക്കൂം. നിന്റെ കാര്യം പോക്കാ, ചൊവ്വാദോഷം ചൊവ്വാദോഷം എന്നൊരു നോട്ടം! ജ്യോത്സ്യസംബന്ധമായി ശരിക്കും ഇത്രേയുള്ളൂ ഈ 'ചൊവ്വാദോഷം' തമാശ! പാവം ചൊവ്വ. പന്ത്രണ്ടു കളങ്ങളില്‍ ഏതെങ്കിലും ഒരു കളത്തില്‍ ചൊവ്വയ്ക്കു പോയി നിന്നേ പറ്റൂ. സ്ത്രീകളെ സംബന്ധിച്ച് ചൊവ്വ ഇതില്‍ രണ്ടു കളങ്ങളില്‍ നിന്നാലും ചൊവ്വാദോഷം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പന്ത്രണ്ടില്‍ ഒന്നിലും. ചുരുക്കത്തില്‍ ഭൂമിയില്‍ ജനിക്കുന്ന പന്ത്രണ്ടിലൊരു പുരുഷനും ആറിലൊന്നു സ്ത്രീക്കും ജ്യോത്സ്യം 'പണി' കൊടുക്കുമെന്നര്‍ത്ഥം. (ചുരുക്കം വരുന്ന മൂന്നാംലിംഗക്കാരുടെ കാര്യം എന്തായാലും ഇക്കാര്യത്തില്‍ രക്ഷപ്പെട്ടു!) ചൊവ്വാദോഷമുണ്ടേല്‍ ഭര്‍ത്താവ് തട്ടിപ്പോകും എന്നാണു വയ്പ്പ്. അല്ലെങ്കിലോ ചൊവ്വാദോഷമുള്ള ആളെത്തന്നെ കല്യാണം കഴിച്ചോളണം. കല്യാണം കഴിഞ്ഞ ഭര്‍ത്താവിനെ ആരെങ്കിലും കുത്തിക്കൊന്നാലും കുറ്റം ഭാര്യയ്ക്കു തന്നെ! ഓരോരോ നിയമങ്ങളേ. 700 കോടി ജനങ്ങള്‍ ഭൂമുഖത്തുണ്ടിപ്പോള്‍. അതില്‍ ഏകദേശം 350 കോടി സ്ത്രീകളും 350 കോടി പുരുഷന്മാരും. ജ്യോത്സ്യപ്രകാരം 350 കോടി സ്ത്രീകളില്‍ ആറിലൊന്നു പേര്‍ക്കും ചൊവ്വാദോഷം ഉണ്ടാവും. അതായത് ഏതാണ്ട് 58 കോടി ചൊവ്വാദോഷിണികള്‍! ഇവര്‍ക്കു കല്യാണം കഴിക്കണോങ്കി ചൊവ്വാദോഷമുള്ള പുരുഷന്മാര്‍ വേണമല്ലോ. 350 കോടി പുരുഷന്മാരില്‍ പന്ത്രണ്ടിലൊരാള്‍ക്കുണ്ടാകും ഈ 'ജ്യോത്സ്യാസുഖം' അതായത് ഏകദേശം 29 കോടി പുരുഷന്മാര്‍ക്ക്. 58 കോടി സ്ത്രീകളില്‍ പകുതിപ്പേര്‍ക്കും ചുരുക്കത്തില്‍ കല്യാണമേ കഴിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ രണ്ടു സ്ത്രീകള്‍ വീതം ഒരു പുരുഷനെ കല്യാണം കഴിക്കേണ്ടിവരും. ജ്യോത്സ്യമുണ്ടാക്കീത് പുരുഷന്മാരാണ് എന്നതിന് ഇതില്‍പ്പരം എന്തു തെളിവുവേണം! ഈ ജ്യോത്സ്യത്തിന്റെ ഓരോരോ തമാശകളേ! പിന്നെ ഒരു കാര്യം. ജ്യോതിഷവിശ്വാസികളായവരെ മാത്രമേ ഇത്തരത്തില്‍ പാവം 'ചൊവ്വ' ആക്രമിക്കൂ എന്നൊരു ഗുണമുണ്ട്. അല്ലാത്തവര്‍ സുഖമായി ജീവിച്ചോളും. വേണേല്‍ റോക്കറ്റീക്കയറി ചൊവ്വേലും പോകും. അത്രതന്നെ. 

ശനി വരുത്തുന്ന, സോറി, ജ്യോത്സ്യം വരുത്തുന്ന വിന! ഏഴരശനീം കണ്ടകശനീം

വളരെ അകലെ സൂര്യനെ ചുറ്റുന്ന, എന്നാല്‍ നല്ല വലിപ്പമുള്ള ഒരു ഗ്രഹം. അതാണ് ശരിക്കും ശനി. ഏതാണ്ടൊരു വല്യ വാതകഗോളം! ജ്യോത്സ്യര്‍ക്കു സന്തോഷോം ജാതകര്‍ക്കു കുഴപ്പോം വരുത്തുന്ന ഒരു ഗ്രഹം. പേരോ മന്ദന്‍ എന്നും. മുപ്പതുവര്‍ഷം വേണമല്ലോ ഈ ചങ്ങാതിക്ക് രാശിചക്രത്തിലൂടെ ഒന്നു ചുറ്റിവരാന്‍. ഓരോ രാശീലും രണ്ടരവര്‍ഷമുണ്ടാകുകേം ചെയ്യും. ഏഴരശനീം കണ്ടകശനീം ചൊവ്വാദോഷം പോലെ മറ്റൊരു തമാശയാണ്. അതങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കു മാത്രം ഉള്ള സംഗതിയല്ല! ലോകത്തെ എല്ലാവര്‍ക്കും ഏഴരശനീം കണ്ടകശനീം അനുഭവിച്ചേ മതിയാകൂ! ജ്യോത്സ്യനു പോലും അതീന്നു രക്ഷയില്ല! ഈ സംഗതി ഓരോരുത്തര്‍ക്കും ഓരോ സമയത്തായിരിക്കും എന്നു മാത്രം. ജാതകത്തില്‍ 'ല' എന്നെഴുതിയ കോളം (രാശി) നോക്കുക. അതിലും അതിനു തൊട്ടുമുന്‍പും പിന്‍പുമുള്ള രാശികളിലൂടെയും ശനി മുപ്പതുവര്‍ഷത്തിലൊരിക്കല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കും. മൂന്നു രാശികളിലൂടെയും കടന്നുപോകാന്‍ ഏഴര വര്‍ഷമെടുക്കും. ഈ കാലമാണത്രേ ഏഴരശനി! ലഗ്നാല്‍ 12, 1, 2 എന്നീ ഭാവങ്ങളില്‍ ശനിയുള്ളപ്പോള്‍ എന്ന് ജ്യോത്സ്യഭാഷേല്‍ പറയാം! കണ്ടകശനീം ഏഴരവര്‍ഷം തന്നെ. പക്ഷേ തുടര്‍ച്ചയായ ഏഴരവര്‍ഷം അല്ലെന്നു മാത്രം. കണ്ടകശനിയുടെ സമയത്തെ നിശ്ചയിക്കുന്നത് ചന്ദ്രനാണ്. ജാതകത്തില്‍ 'ച' എന്നെഴുതിയ രാശി! ചന്ദ്രനുള്ള രാശി മുതല്‍ എണ്ണിയാല്‍ 4, 7, 10 എന്നീ രാശികളില്‍ ശനി വരുന്ന സമയമെല്ലാം കണ്ടകശനിയാണത്രേ! (ചന്ദ്രാല്‍ 4, 7 10 എന്ന് ജ്യോതിഷഭാഷ) അങ്ങനെ ഏഴരശനീം കണ്ടകശനീം കൂടി 15 വര്‍ഷങ്ങള്‍! ബല്യ കുഴപ്പം പിടിച്ച കാലമാണ് ഈ വര്‍ഷങ്ങള്‍. ജീവിതം മുഴുവന്‍ പ്രശ്നങ്ങളായിരിക്കുമത്രേ! ചിലര്‍ക്ക് ഏഴരശനീം കണ്ടകശനീം ഒരുമിച്ചു വരും. ആ രണ്ടരവര്‍ഷക്കാലം ആകെ നാശകോശമാകുമെന്നു പറയേണ്ടതില്ലല്ലോ. ഒരാശ്വാസമുണ്ട്. ഓരോ മുപ്പതു വയസ്സിലും പന്ത്രണ്ടര വര്‍ഷമേ കുഴപ്പം പിടിച്ചതാകൂ! തമാശയെന്തെന്നാല്‍ ഓരോ 30 വര്‍ഷത്തിലും ശനി രാശിചക്രത്തിലൂടെ വീണ്ടും വീണ്ടും കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴോ വീണ്ടും കണ്ടശനീം ഏഴരശനീം വന്നുകൊണ്ടും ഇരിക്കും. ചുരുക്കത്തില്‍ ജീവിതകാലത്തിന്റെ പകുതീം എവിടെയോ നില്‍ക്കുന്ന 'ശനി' ജ്യോത്സ്യം മൂലം പഴി കേട്ടുകൊണ്ടിരിക്കും. 

ഞാറ്റുവേല -- ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം




ഞാറ്റുവേല

ജ്യോതിഷം, ജ്യോതിശ്ശാസ്ത്രം

ആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്ക് വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. എന്നിട്ട് പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയമോ അസ്തമയമോ ഏതെങ്കിലുമൊന്ന് പലപ്പോഴും പകല്‍ തന്നെയാണെന്നതിനാല്‍ രാത്രിയില്‍ മിക്കവാറും അസ്തമയമോ ഉദയമോ ഏതെങ്കിലും ഒന്നേ കാണാന്‍ കഴിയൂ എന്നു മാത്രം. ) ഈ കാഴ്ച സ്ഥിരമായി കണ്ടുകണ്ട് പണ്ടുള്ളവര്‍ കരുതിയിരുന്നത് ചന്ദ്രനും സൂര്യനും ഭൂമിക്കു ചുറ്റും സഞ്ചരിക്കയാണെന്നാണ്. തത്ക്കാലം നമുക്കും അങ്ങനെ തന്നെ കരുതാം! ചന്ദ്രന്റേം സൂര്യന്റേം ഭൂമിക്കു ചുറ്റുമുള്ള(!) ഈ സഞ്ചാരപാത ഏതാണ്ട് ഒന്നു തന്നെയാണുതാനും! ഏതാണ്ട് ഒരേ വഴിക്കാണ് രണ്ടുപേരും ആകാശത്തൂടെ സഞ്ചരിക്കുന്നതെന്നു ചുരുക്കം. ഇനി നമുക്ക് ചന്ദ്രനേം സൂര്യനേം തത്ക്കാലം മാറ്റിനിര്‍ത്താം. എന്നിട്ട് നക്ഷത്രങ്ങളെപ്പിടിക്കാം. രാത്രിയാകാശം സ്ഥിരമായി വീക്ഷിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്താനാവും. നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുകയേ അല്ല. മറിച്ച് ഇവയും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതു കാണാം. (തെക്കും വടക്കുമുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം തത്ക്കാലം പിന്നെ പരിഗണിക്കാം) അങ്ങനെ മാനം നോക്കി മാനം നോക്കി പണ്ടുള്ളവര്‍ രസകരമായ മറ്റൊരു കണ്ടെത്തലും നടത്തി. നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കും. ഒരിക്കലും അവ തമ്മില്‍ അകന്നുപോവുകയോ അടുത്തുവരുകയോ ചെയ്യുന്നതേയില്ല! ശ്ശെടാ, കടലാസില്‍ വീണ മഷിത്തുള്ളികള്‍പോലെ ഒരേയിരിപ്പ്. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. അതിനായി അവര്‍ സൂത്രം കണ്ടെത്തി. കുറച്ചു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് കുറെ വരകള്‍ വരയ്ക്കുക. അപ്പോള്‍ ഒരു ചിത്രം കിട്ടും. പക്ഷിയും അടുപ്പും മീനും തേളും...അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍. പണ്ടത്തെ മാനംനോക്കികള്‍ മാനം മുഴുവന്‍ ഇങ്ങനെ ചിത്രങ്ങള്‍ വരച്ചുകൂട്ടി. ഇന്ത്യക്കാരും ഗ്രീക്കുകാരും അറേബ്യക്കാരും എല്ലാം ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് മാനം മുഴുവനുള്ള ചിത്രങ്ങളോട് അത്ര വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല! സൂര്യന്റേം ചന്ദ്രന്റേം പുറകേയായിരുന്നു ഇന്ത്യാക്കാര്‍. അതുകൊണ്ടാകണം ചന്ദ്രന്റേം സൂര്യന്റേം സഞ്ചാരപാതയിലുള്ള നക്ഷത്രങ്ങളോടായിരുന്നു നമ്മുടെ പ്രാചീനരുടെ കൂട്ട്. ഈ പാതയിലുള്ള നക്ഷത്രങ്ങളെ വച്ച് അവര്‍ പന്ത്രണ്ടു ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നിങ്ങനെ കൗതുകകരമായ പന്ത്രണ്ടുചിത്രങ്ങള്‍* നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പക്ഷേ ഈ നിയമം അനുസരിക്കാത്ത ചില കൂട്ടരെയും നമ്മുടെ മാനംനോക്കികള്‍ കണ്ടെത്തി. നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവയങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു പേരാണ് അനുസരണയില്ലാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നവര്‍. കാലമേറെക്കഴിഞ്ഞ് അഞ്ചുപേര്‍ക്കും പേരൊക്കെ കിട്ടി. ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! അതെ നമ്മുടെ ഗ്രഹങ്ങള്‍ തന്നെ! നിരീക്ഷണത്തില്‍ ഒരു കാര്യം കൂടി പിടികിട്ടി. ഈ ഗ്രഹങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതയ്ക്കരികില്‍ക്കൂടിത്തന്നെ! അങ്ങനെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തുകൂടി സഞ്ചരിക്കുന്നവരുടെ എണ്ണം ഏഴായി. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! നേരത്തേ നമ്മളൊരു കാര്യംപറഞ്ഞതോര്‍ക്കുന്നോ? ആകാശത്തു വരച്ച പന്ത്രണ്ടുചിത്രങ്ങള്‍. ഭൂമിക്കുചുറ്റുമായിട്ടാണ് ഈ പന്ത്രണ്ടുചിത്രങ്ങളുടെയും കിടപ്പ്. ഏതാണ്ടു ഭൂമധ്യരേഖയ്ക്കു മുകളിലൂടെ എന്നും പറയാം. 360 ഡിഗ്രിയില്‍ ഏതാണ്ട് തുല്യമായി ഭാഗച്ചിരിക്കുന്ന പന്ത്രണ്ടുചിത്രങ്ങള്‍! ഓരോ ചിത്രവും ഏതാണ്ടു 30 ഡിഗ്രി വരും. ഭൂമിയ്ക്കു ചുറ്റുമുള്ള ഈ ചിത്രങ്ങള്‍ക്ക് രാശികള്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നീ ആകൃതിക്കനുസരിച്ചുള്ള പേരുകള്‍!!! ഇനി നമ്മുടെ ആദ്യചിത്രത്തിലേക്കു വരാം. ജ്യോത്സ്യരുടെ കയ്യിലിരിക്കുന്ന ചിത്രം! മിക്ക കലണ്ടറുകളിലും നോക്കിയാല്‍ കാണാവുന്ന ചിത്രം. ഭൂമിക്കു ചുറ്റുമുള്ള പന്ത്രണ്ടുരാശികളെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. രസകരമായ ഒരു ചിത്രം. ചില നാടുകളില്‍ ഇത് വട്ടത്തിലാണ്. പക്ഷേ കേരളത്തില്‍ അതിനെ ചതുരത്തിലാക്കി എന്നു മാത്രം. ഓരോ രാശിയുടെയും സ്ഥാനം കൊടുത്തിരിക്കുന്നതു നോക്കൂ. ആദ്യ രാശിയായി എടുത്തിരിക്കുന്നത് മേടമാണ്. അതിന്റെ സ്ഥാനം നോക്കി മനസ്സിലാക്കിയേക്കൂ! ഈ പന്ത്രണ്ടു രാശികളിലൂടെയാണ് നമ്മുടെ ഏഴു 'ഗ്രഹ'(!)ങ്ങളും സഞ്ചരിക്കുന്നത്. തമാശയെന്തെന്നാല്‍ സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു! രാശിചക്രം എന്ന ഈ ചതുരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു ദിവസം ഓരോ ഗ്രഹങ്ങളും ഏതേതു രാശികളിലാണെന്ന് ആകാശത്തുനോക്കി മനസ്സിലാക്കി അവയെ അതാതു കോളത്തില്‍ എഴുതിവച്ചാല്‍ മതിയല്ലോ. വര്‍ഷങ്ങളുടെ നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇത് എളുപ്പം സാധിക്കുകയും ചെയ്യും. ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. 'ര' എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ 'ച' എന്ന അക്ഷരം കൊണ്ടും ശുക്രനെ 'ശു' കൊണ്ടും ബുധനെ 'ബു' കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. 'ഗുരു' എവിടെയും 'ഗു' എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് 'കുജന്‍' എന്ന പേരിന്റെ ആദ്യാക്ഷരം 'കു' കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. 'മന്ദന്‍'! പേര് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം സൂര്യനു ചുറ്റും ശനിക്ക് ഒരു തവണ ഒന്നു സഞ്ചരിക്കണമെങ്കില്‍ 30 കൊല്ലം വേണം! രാശചക്രത്തിലൂടെ ഏറ്റവും പതിയെ സഞ്ചരിക്കുന്നയാളാണ് മന്ദന്‍! (പ്രാചീനര്‍ യുറാനസിനെയും നെപ്റ്റ്യൂണിനെയുമൊന്നും കാണാത്തതു നന്നായി. അല്ലെങ്കില്‍ മന്ദന്‍ എന്ന പേര് അവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കേണ്ടി വന്നേനെ!!!) ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ 'ഗ്രഹ'ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. 'വ്യാഴവട്ടം' എന്നു കേട്ടിട്ടില്ലേ, അതു തന്നെ സംഗതി! ശനിക്കാണെങ്കിലോ, മുപ്പതു വര്‍ഷം വേണം!!! ശരിക്കും മന്ദന്‍! ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി. കുട്ടി ജനിക്കുമ്പോള്‍ മേടത്തില്‍ നിന്ന ശനി ഇപ്പോള്‍ മിഥുനത്തില്‍ എത്തി എന്നിരിക്കട്ടെ. ഏതാണ്ട് ഏഴര വര്‍ഷം കഴിഞ്ഞു എന്നൂഹിക്കാം! (രണ്ടര വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം!) ഇതുപോലെ മറ്റു ഗ്രഹങ്ങളെക്കൂടി പ്രയോജനപ്പെടുത്തിയാല്‍ ഏതാണ്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായമറിയാന്‍ കഴിയും!! കാരണം ചന്ദ്രന്‍ ഒരു രാശിയില്‍ക്കൂടി സഞ്ചരിക്കാനെടുക്കുന്ന സമയം രണ്ടേകാല്‍ ദിവസമാണ്. ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു 'ഗ്രഹ'ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. 'സ' എന്നും 'ശി' എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! ങേ!, അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല. എന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി ഇവര്‍ക്കു പ്രാധാന്യമുണ്ടുതാനും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മുന്‍കൂട്ടിയറിയുന്നതില്‍ ഇവയ്ക്കുള്ള പ്രാധാന്യം രാശിചക്രത്തില്‍ വളരെ വലുതാണ്. ഭൂമിക്കുചുറ്റും! ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നു എന്നു തോന്നിക്കുന്ന രണ്ടുപാതകളുണ്ടല്ലോ. രണ്ടും ഏതാണ്ട് ഒരേ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നേയുള്ളൂ. എന്നാല്‍ രണ്ടും കൃത്യമായിപ്പറഞ്ഞാല്‍ ഒന്നല്ല! ഈ രണ്ടുപാതകളും കൂട്ടിമുട്ടുന്നു എന്നു തോന്നുന്ന രണ്ടു സ്ഥാനങ്ങളുണ്ട് ആകാശത്തില്‍. അതിലൊന്നിനെ രാഹു എന്നും അടുത്തതിനെ കേതു എന്നും വിളിക്കും. സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവില്‍ എത്തിയാല്‍ അന്ന് സൂര്യഗ്രഹണമാണ്. കേതുവില്‍ എത്തിയാലും സൂര്യഗ്രഹണം തന്നെ! എന്നാല്‍ സൂര്യന്‍ രാഹുവിലും ചന്ദ്രന്‍ കേതുവിലും വന്നാല്‍ അന്ന് ചന്ദ്രഗ്രഹണമായിരിക്കും നടക്കുക. തിരിച്ചായാലും ചന്ദ്രഗ്രഹണം തന്നെ! 

നവഗ്രഹങ്ങള്‍!

"അതിന് പ്ലൂട്ടോയെ പുറത്താക്കിയില്ലേ, ഇനി അഷ്ടഗ്രഹങ്ങള്‍ എന്നല്ലേ പറയാന്‍ പറ്റൂ?" ഇങ്ങനെ ചോദിക്കുന്ന ഒത്തിരിപ്പേരെ കണ്ടേക്കാം. ശരിക്കും അങ്ങനെയാണോ? നോക്കിക്കളയാം. ഒന്‍പതുഗ്രഹങ്ങളാണ് പ്രാചീനജ്യോതിശ്ശാസ്ത്രമായ ജ്യോതിഷത്തില്‍ ഉള്ളത്. നവഗ്രഹങ്ങള്‍ എന്നാണു പേര്! കുറെക്കാലം മുന്‍പു വരെ പ്ലൂട്ടോയടക്കം ഒന്‍പതു ഗ്രഹങ്ങള്‍ ആധുനികജ്യോതിശ്ശാസ്ത്രവും കണ്ടെത്തിയിരുന്നു. ഇതുരണ്ടും ഒന്നാണെന്നായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ആളുകളുടെയും വിശ്വാസം. പ്രാചീനജ്യോതിശ്ശാസ്ത്രം പഠിക്കാത്തവര്‍ ഇങ്ങനെ വിശ്വസിച്ചുപോകുന്നതില്‍ അത്ഭുതവുമില്ല. പല ജ്യോത്സ്യരും ഇക്കാര്യം പറഞ്ഞ് ആളുകളെ പറ്റിച്ചിട്ടുമുണ്ട്. എന്തിനാറെ, ചില ജ്യോതിഷികള്‍ പോലും അങ്ങനെ തന്നെ വിശ്വസിച്ചിട്ടുമുണ്ടാവും! ഗ്രഹസ്ഥാനത്തു നിന്നും ആധുനികജ്യോതിശ്ശാസ്ത്രം പ്ലൂട്ടോയെ പുറത്താക്കിയപ്പോള്‍ ഇനി ജ്യോതിഷപ്രവചനം തെറ്റില്ലേ എന്ന് ജ്യോത്സ്യരോടു ചോദിച്ച ആളുകളും നമുക്കിടയിലുണ്ട്!! പക്ഷേ എന്തു ചെയ്യാം, പ്രാചീനരുടെ നവഗ്രഹങ്ങളും ആധുനികഗ്രഹങ്ങളും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നുള്ളതാണ് സത്യം! പ്രാചീനജ്യോതിശ്ശാസ്ത്രത്തില്‍ ആധുനികജ്യോതിശ്ശാസ്ത്രത്തില്‍ പറയുന്ന ഗ്രഹങ്ങള്‍ വെറും അഞ്ചേയുള്ളു. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയുന്ന അഞ്ചുഗ്രഹങ്ങള്‍ മാത്രം! ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍ എന്നിവ. സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. അതും പോരാഞ്ഞ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത രണ്ടുഗ്രഹങ്ങള്‍, രാഹുവും കേതുവും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു. ഇവയാണ് ജ്യോതിഷത്തില്‍പ്പറയുന്ന നവഗ്രഹങ്ങളിലെ അംഗങ്ങള്‍! ( ജ്യോതിഷപ്രവചനസംബന്ധമായ കാര്യങ്ങള്‍ പിന്നീടൊരു പോസ്റ്റില്‍ ) 

കലണ്ടറുകള്‍

സമയം കണക്കാക്കാന്‍ പ്രാചീനജ്യോതിശ്ശാസ്ത്രജ്ഞര്‍ നടത്തിയ പലപല വേലകളാണ് ശരിക്കും ഈ നാളിനും രാശിചക്രത്തിനും ഒക്കെ വഴിവച്ചത്. ചന്ദ്രനും സൂര്യനുമാണല്ലോ എപ്പോഴും ആകാശത്തു കാണാവുന്ന രണ്ടു വസ്തുക്കള്‍. അമ്പിളിമാമനെക്കാട്ടി പിള്ളാര്‍ക്ക് ചോറുകഴിപ്പിക്കാന്‍ മാത്രമല്ല അങ്ങേരെ വച്ച് സമയം കണക്കാക്കാമെന്നും പ്രാചീനര്‍ കണ്ടെത്തി. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി കലണ്ടറുകള്‍ തന്നെ പലത് അവരുണ്ടാക്കിയിരുന്നു. മരുഭൂമികളില്‍ വസിച്ചവരാണ് കൂടുതലും ചന്ദ്രനോടു കൂട്ടുകൂടിയ ആളുകള്‍. കൃത്യമായ കാലഗണന ആവശ്യമില്ലാത്തവരായിരുന്നു അവര്‍. അമാവാസി മുതല്‍ അടുത്ത അമാവാസി വരെയോ പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമി വരെയോ ഒക്കെയായിരുന്നു അവരുടെ മാസങ്ങള്‍. പാവം സൂര്യന്‍! സൂര്യനെ അവര്‍ പരിഗണിച്ചുകൂടിയില്ല! എങ്ങനെ പരിഗണിക്കും, പകല്‍ പുറത്തിറങ്ങിയാല്‍ തങ്ങളെ ചൂടേല്‍പ്പിച്ച് ഓടിക്കുന്ന ഒരു ചങ്ങാതിയായിരുന്നല്ലോ സൂര്യന്‍! പക്ഷേ സൂര്യനെ ആവശ്യമുള്ളവരും ഉണ്ടായിരുന്നു. കൃഷിയെ ആസ്പദമാക്കി വളര്‍ന്ന എല്ലാ സംസ്കാരങ്ങള്‍ക്കും സൂര്യന്‍ വല്യ സംഭവം ആയിരുന്നു. കൃത്യമായ കാലഗണന ആവശ്യമുള്ളവരായിരുന്നു കൃഷി ചെയ്തിരുന്നവര്‍. ഭൂമിക്കു ചുറ്റുമുള്ള(!) സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയാണ് ഋതുക്കള്‍ ആവര്‍ത്തിക്കുന്നതെന്നുള്ള കണ്ടെത്തല്‍ കൃഷി ചെയ്തിരുന്നവരുടെ കണ്ടുപിടുത്തമായിരുന്നു. ക്ലോക്കും വാച്ചുമൊന്നുമില്ലാതിരുന്ന കാലത്ത് കൃഷി ചെയ്തു ജീവക്കാന്‍ നോക്കിയാല്‍ ആരും ഇതു കണ്ടെത്തിപ്പോകും!!! അങ്ങനെ അവര്‍ സൂര്യന്റെ ചലനത്തെ ആസ്പദമാക്കി കലണ്ടറുണ്ടാക്കി! കലണ്ടറിന്റെ കാര്യം പറയുമ്പോള്‍ പറയാതിരിക്കാന്‍ കഴിയാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നാളും മറ്റൊന്ന് ഞാറ്റുവേലയും! 

നാള്‍!

നിന്റെ നാളെന്താ? കേരളത്തിലെ ഏതാണ്ട് നൂറുശതമാനം പേരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു ചോദ്യമാണ്. വളരെ അഭിമാനത്തോടെ ശിരസ്സുയര്‍ത്തിപ്പിടിച്ച് ഉത്തരം കൊടുക്കും. ചോതി, രോഹിണി. അശ്വതി..... അങ്ങനെ! ജ്യോതിഷികളും ആദ്യം ചോദിക്കുന്ന ചോദ്യം ഇതു തന്നെ! വാരികകളിലെ ആഴ്ചഫലം എഴുതുന്നതും ഈ നാളുവച്ചു തന്നെ. ഈയാഴ്ച രോഹിണിക്കു കൊടുത്തത് അടുത്തയാഴ്ച അശ്വതിക്കും അശ്വതിക്കു കൊടുത്തത് മകയിരത്തിനും മകയിരത്തിനു കൊടുത്തത് ചോതിക്കും കൊടുത്തോളൂ എന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍ ആഴ്ചഫലത്തിന്റെ കള്ളക്കളികള്‍ ഒരു സിനിമയില്‍ പൊളിച്ചുതന്നിട്ടുമുണ്ട്. അങ്ങനെ പറഞ്ഞും കേട്ടും ഈ നാളെന്നു പറഞ്ഞാല്‍ നമുക്കെന്തോ വല്യ സംഭവമായി മാറി. ഇനിയീ സംഗതി, നാള്‍, എന്താണ് എന്നു നോക്കാം. നേരത്തേ പറഞ്ഞ രാശിചക്രത്തെ ഒന്നുകൂടി എടുത്തുവയ്ക്കാം. ചന്ദ്രന്‍ ഈ രാശിചക്രത്തില്‍ക്കൂടി 27 ദിവസം കൊണ്ട് ഒന്നു ചുറ്റിവരും! ഭൂമിക്കു ചുറ്റും ചന്ദ്രനു കറങ്ങാന്‍ വേണ്ട സമയം തന്നെ. ചന്ദ്രന്‍ ഓരോ ദിവസവും അപ്പോള്‍ ആകാശത്തിന്റെ ഓരോ സ്ഥലത്തു കാണപ്പെടും എന്നു വ്യക്തമാണ്. ചന്ദ്രന്‍ നില്‍ക്കുന്നതിനടുത്തായി ഏതെങ്കിലും നക്ഷത്രവും കാണും. ആ നക്ഷത്രത്തിന്റെ പേര് ആ സ്ഥലത്തിനങ്ങു പതിച്ചു നല്‍കി നമ്മുടെ പ്രാചീനര്‍. അതാണ് നാള്‍! നാളുകളുടെ എണ്ണം നോക്കൂ. കൃത്യം ഇരുപത്തേഴ്! രോഹിണിനക്ഷത്രത്തിന്റെ അടുത്താണ് (ശരിക്കും അടുത്തൊന്നുമല്ലേ, നമ്മുടെ തോന്നല്‍ മാത്രം!) ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് രോഹിണിനാള്‍. തൃക്കേട്ട നക്ഷത്രത്തിന്റെ അടുത്താണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ അന്ന് തൃക്കേട്ടനാള്‍. അത്രയേ ഉള്ളൂ ഈ നാള്‍ എന്ന സംഭവം! ഇത് കൃത്യം ഒരു നക്ഷത്രം തന്നെ ആകണമെന്നില്ല കേട്ടോ. ഉദാഹരണം മകീര്യം! മൂന്നോളം നക്ഷത്രങ്ങളെ ചേര്‍ത്താണ് മകീര്യം എന്നു വിളിക്കുന്നത്. കാര്‍ത്തിക എന്നത് ഒന്നല്ല, നൂറുകണക്കിനു നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്. നോക്കുമ്പോള്‍ എല്ലാംകൂടിച്ചേര്‍ന്ന് വളരെ അടുത്തായിട്ടുതോന്നുന്നു എന്നു മാത്രം. നഗ്നനേത്രങ്ങള്‍ കൊണ്ട് ശരിക്കും നോക്കിയാല്‍ അഞ്ചോ ആറോ നക്ഷത്രങ്ങള്‍ കാണാം. 

ഞാറ്റുവേല!

ഈ നാളുകളിലൂടെ ചന്ദ്രന്‍ മാത്രമല്ല സഞ്ചരിക്കുന്നത്. സൂര്യനും ആ വഴി തന്നെ പോകും! പക്ഷേ 365 ദിവസം കൊണ്ടാണ് ഈ സഞ്ചാരം എന്നു മാത്രം. അതായത് ഏതാണ്ട് രണ്ടാഴ്ച ഒരു നാളില്‍ ഉണ്ടാകും എന്നു സാരം! ഈ രണ്ടാഴ്ചക്കാലത്തെ പ്രാചീനര്‍ നല്ലൊരു പേരിട്ടു വിളിച്ചു. ഞാറ്റുവേല! സൂര്യന്‍ തിരുവാതിര നാളില്‍ ഉണ്ടാകുന്ന രണ്ടാഴ്ചക്കാലം തിരുവാതിരഞാറ്റുവേലയാണ്. അശ്വതിനാളിലാണെങ്കില്‍ അശ്വതിഞാറ്റുവേല! (സൂര്യന് ഞായര്‍ എന്നൊരു പേരുണ്ടല്ലോ. ഞായര്‍വേള എന്നാല്‍ സൂര്യന്റെ വേള അഥവാ കാലം എന്നര്‍ത്ഥം. ഈ പദത്തിന് മാറ്റം വന്നാണത്രേ ഞാറ്റുവേല ഉണ്ടാകുന്നത്. ) പൂര്‍ണമായും സൂര്യനെ ആസ്പദമാക്കിയുള്ള ഒരു കാലഗണനാസമ്പ്രദായമാണ് ഈ ഞാറ്റുവേല. ഋതുക്കള്‍ കൃത്യമായി പ്രവചിക്കാന്‍ ഞാറ്റുവേലയുപയോഗിച്ചു കഴിയും എന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ മേന്മ. കൃഷിക്കു പറ്റിയ ഏറ്റവും മികച്ചൊരു കാലഗണനാസമ്പ്രദായമായി പിന്നീട് ഞാറ്റുവേല മാറി. രോഹിണിഞാറ്റുവേലയിലാണ് കേരളത്തിലെ കാലവര്‍ഷം. തിരുവാതിരഞാറ്റുവേലയ്ക്ക് തിരിമുറിയാതെ മഴപെയ്യും എന്നൊരു ചൊല്ലുപോലുമുണ്ട്. 
എപ്പോഴും പ്രാചീനജ്യോതിശ്ശാസ്ത്രം പറഞ്ഞോണ്ടിരുന്നാലെങ്ങനാ, ഇനിയല്പം ജ്യോത്സ്യസംബന്ധമായ കാര്യങ്ങളാകാം. 

വേദാംഗ ജ്യോതിഷം& രാശിചക്രം (ZODIAC)





വേദാംഗ ജ്യോതിഷം

വേദാംഗ ജ്യോതിഷം - ഭാരതീയ ജ്യോതിഷം അതിപുരാതനമായ ശാസ്ത്രമാണ്. ' വേദാംഗം' എന്ന വാക്കു തന്നെ, ജ്യോതിഷം വേദത്തിന്റെ ഒരു ഭാഗമാണ് എന്നു കാണിക്കുന്നു. (വേദാംഗം - limb of vedas) ചരാചരങ്ങളുടെ വളര്‍ച്ചയേയും, ജീവിതത്തിന്‍റെ ഗതിവിഗതികളേയും നിയന്ത്രിക്കുന്നതില്‍ ജ്യോതിഷത്തിന് കാര്യമായ പങ്കുണ്ടെന്ന് പുരാതനകാലം മുതല്‍ക്കേ മനുഷ്യരാശി വിശ്വസിച്ചുവന്നു. ക്രിസ്തിവിന് 3000 വര്‍ഷത്തിന് മുന്‍പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഘോഷിക്കുന്നു. എന്നാല്‍ അതിനും മുന്‍പ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗ ജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക്‌ മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.ജ്യോതിഷം ഏറ്റവും പുരാതനവും, ശ്രേഷ്ഠവും ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ് എന്നു പറയാം. വേദങ്ങള്‍ക്ക് ആറ് അംഗങ്ങള്‍ ഉളളതായി പരിഗണിക്കപ്പെടുന്നു. 1. ശിക്ഷ 2. വ്യാകരണം 3. നിരുക്തം 4. ജ്യോതിഷം 5. കല്‍പം 6. ഛന്ദസ്സ്, എന്നിവയാണ് ആറ് അംഗങ്ങള്‍ . വേദത്തിന്റെ കണ്ണാണ് ജ്യോതിഷം എന്നു വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നു.
ജ്യോതിഷത്തെ പ്രധാനമായും മൂന്നു ശാഖകളായി തിരിച്ചിരിക്കുന്നു. 1. ഹോര 2. സിദ്ധാന്തം 3. സംഹിത. ഹോര - ഇതിനെ 4 പ്രധാന ശാഖകളായി തിരിക്കാം. i. ജാതകം ii. പ്രശ്‌നം iii. മുഹൂര്‍ത്തം iv. നിമിത്തം. ജാതകം - ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കില്‍ ഒരു കര്‍മ്മം ആരംഭിക്കുന്ന സമയമോ കണക്കിലെടുത്ത്, ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം, മുതലായവയുമായി ബന്ധിപ്പിച്ച് ശുഭാശുഭങ്ങളെ പ്രവചിക്കാന്‍ സഹായിക്കുന്നു,
ഇതില്‍ പ്രധാനമായും മൂന്ന്‍ വിഭാഗക്കാരുണ്ട്.
a). പരാശരി - ഇതാണ് ഏറ്റവും അധികം പ്രചാരത്തിലുളളത്. വളരെ ബൃഹത്തായ ഗണിത പ്രക്രിയ ആവശ്യമായിട്ടുളളതിനാല്‍ അതീവ കൃത്യമായ പ്രവചനങ്ങള്‍ ജാതകത്തെ ആധാരമാക്കി നടത്താന്‍ കഴിയുന്നു.
b). ജൈമിനി - മനസ്സിലാക്കുവാനും പഠിക്കിവാനും ഏറെ ബുദ്ധിമുട്ടുളള ഈ രീതി ചെറിയ സൂക്തങ്ങളെ അവലംബിച്ചിട്ടുളളതാണ്, ഓരോ സൂക്തങ്ങള്‍ക്കും പല തരത്തിലുളള വ്യാഖ്യാനങ്ങള്‍ നല്‍കാം എന്നത് ഇതിനെ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുളളതാക്കുന്നു.
c). താജിക് - വര്‍ഷഫലങ്ങള്‍ പ്രവചിക്കുവാന്‍ പിന്തുടരുന്ന ഒരു രീതിയാണ് ഇത് പ്രശ്‌നം - ജാതകത്തിനോട് വളരെയധികം സാമ്യമുളള രീതിയാണ് ഇത്. ജാതകം ഒരു വ്യക്തിയുടെ ജനനസമയത്തുളള ഗ്രഹനിലയെ അടിസ്ഥാനമാക്കിയുളളതാണ്. പ്രശ്‌നമാകട്ടെ, ഒരു വ്യക്തി ഒരു പ്രശ്‌നം (ചോദ്യം) ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ജാതകത്തില്‍ നിന്നുളള പ്രവചനമാണ്. മുഹുര്‍ത്തം - ഏതൊരു സംരംഭങ്ങള്‍ തുടങ്ങുവാനുളള (ആരംഭിക്കുവാനുളള) ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കലാണ് ഇത്.
നിമിത്തം - ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങള്‍ , ലക്ഷണങ്ങള്‍ , എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനങ്ങള്‍ , ചില വിഭാഗക്കാര്‍ ഇതിനെ സംഹിതയുടെ ഭാഗമായി കണക്കാക്കാറുണ്ട്. സിദ്ധാന്തം - ഇത് യഥാര്‍ത്ഥത്തില്‍ ഗണിതമാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും മറ്റും കണക്കാക്കി ഓരോ സമയത്തുളള അവയുടെ സ്ഥാനം കണക്കാക്കുക എന്നിങ്ങനെയുളള സങ്കീര്‍ണ്ണമായ ഗണന പ്രക്രിയകള്‍ ആണ് ഇതില്‍ ഉളളത്. സംഹിത - പ്രളയം, ഭൂകമ്പം, അഗ്നിപര്‍വ്വതസ്‌ഫോടനം, മഴ, കാലാവസ്ഥ, വാല്‍നക്ഷത്രങ്ങള്‍ എന്നിവയുടെ ശക്തി, അവയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചുളള പഠനം ആണ് ഇത്. ജ്യോതിഷത്തില്‍ സമയത്തിനുളള പ്രാധാന്യം ജ്യോതിഷ പഠനം ആരംഭിക്കുമ്പോള്‍ ആദ്യം അറിയേണ്ടത് ഇതില്‍ സമയത്തിനുളള പ്രാധാന്യമാണ്. സമയ വിഭാഗത്തിന്റെ ഏറ്റവും ചെറിയ രണ്ട് അണുകങ്ങള്‍ പോലും ഒരു പോലെയാണ് എന്നു പറയാന്‍ സാധ്യമല്ല. ഓരോന്നും വ്യത്യസ്ഥമാണ്. സമയത്തിന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവിജാലങ്ങളെ പലതരത്തില്‍ പ്രസരിപ്പിക്കുന്നു. കാല ചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുതും, ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവര ജംഗമങ്ങളെയും ജനിപ്പിക്കുതും നശിപ്പിക്കുന്നതും കാലമാണ്. ഈ കാലം 9 തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മം, ദിവ്യം, പിത്രൃം, പ്രജാപത്യം, ഗൗരവം, സൗരവം, സാവനം, ഛന്ദ്രം, അര്‍ക്ഘം, സൌരമാനം കൊണ്ട് ദിനരാത്രി പ്രമാണങ്ങളെയും, ഷഢശീതി, വിഷ്ണുപതി എന്നീ പുണ്യകാലങ്ങളെയും അറിയാം.
പ്രതിപദം തുടങ്ങി അമാവാസി വരെയുളള മൂപ്പതു തിഥികള്‍ കൂടിയതാണ്, ഒരു ചന്ദ്രമാസം. എല്ലാ ദിവസവുമുളള നക്ഷത്രഗോളത്തിന്റെ പരിഭ്രമണം ഒരു നക്ഷത്ര ദിവസമാണ്. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള 60 നാഴിക സമയം ഒരു സാവന ദിനം. ഇപ്രകാരം 360 സാവ ദിനങ്ങള്‍ കൂടിയത് ഒരു സാവനവര്‍ഷം. 365.25 ദിവസം ഒരു സൗരവര്‍ഷം.
കല്പ എത് ബ്രഹാമാവിന്റെ ഒരു ദിവസമാണ്. ഇത് നമ്മുടെ 432 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. യുഗങ്ങള്‍ നാലെണ്ണമാണ്. അവ, 1. കൃത അഥവാ സത്യ - 17,28,000 മനുഷ്യവര്‍ഷം 2. ത്രേതാ - 12,96,000 മനുഷ്യവര്‍ഷം 3. ദ്വാപരം - 8,64,000 മനുഷ്യവര്‍ഷം 4. കലി - 4,32,000 മനുഷ്യവര്‍ഷം ഈ നാലു യുഗങ്ങള്‍ കൂടിയ 4,32,000 വര്‍ഷങ്ങള്‍ ഒരു മഹായുഗമാകുന്നു. കലിയുഗം 3102 B.C.യില്‍ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു.
സമയം കണക്കാക്കാനുളള ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. 1 വിനാഴിക - 24 സെക്കന്‍ഡ് 2.5 വിനാഴിക - 1 മിനിറ്റ് 60 വിനാഴിക - 1 നാഴിക = 24 മിനിറ്റ് 2.5 നാഴിക - 1 മണിക്കൂര്‍ 60 നാഴിക - 1 ദിവസം 7 ദിവസം - 1 ആഴ്ച 2 ആഴ്ച - 1 പക്ഷം. (കൃഷ്ണപക്ഷം, വെളുത്തപക്ഷം എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു). 2 പക്ഷം - 1 മാസം 2 മാസം - 1 ഋതു 6 മാസം - 1 അയനം 2 അയനം - 1 വര്‍ഷം. മാസങ്ങള്‍ പന്ത്രെണ്ടണ്ണം - ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം, അശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷ, പൗഷ, മാഘ, ഫല്‍ഗുന ഋതുക്കള്‍ ആറെണ്ണം - വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ശിശിരം, ഹേമന്തം. അയനങ്ങള്‍ രണ്ടെണ്ണം - ദക്ഷിണായനം, ഉത്തരായനം. ഒരു ചാന്ദ്രദിവസത്തെ തിഥി എന്നു പറയുന്നു.
ഓരോ പക്ഷത്തിലും 15 തിഥികള്‍ ഉണ്ട് . തിഥികള്‍ ഇപ്രകാരമാണ്. പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുര്‍ത്ഥി, പഞ്ചമി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, അമാവാസി അല്ലെങ്കില്‍ പൗര്‍ണ്ണമി.
അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കു മനുഷ്യന്‍, അവന്റെ ജീവിതയാത്ര സുഗമവും സമാധാന പൂര്‍ണ്ണവുമാക്കിത്തീര്‍ക്കുതിനുളള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാന്‍ വേണ്ടിയുളളതാണ് ജ്യോതിശാസ്ത്രം. ജീവിതത്തിലെ സുഖ ദുഃഖാനുഭവങ്ങളെയും ജയപരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ചുളള സൂചനകള്‍ ജ്യോതിഷം നല്കുന്നു.
ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ പൂര്‍വ്വജന്മകൃത്യങ്ങളായ പുണ്യപാപങ്ങള്‍ പുനര്‍ജന്മം എന്നിങ്ങനെയുളള വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ഏതൊരു ജീവജാലവും അനുഭവിക്കുന്നത് സ്വന്തം കര്‍മ്മഫലമാണ്. അത് ഈ ജന്മത്തിലേയോ ഏതെങ്കിലും പൂര്‍വ്വ ജന്മങ്ങളിലേയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുന്‍ ജന്മങ്ങളില്‍ ഒരുവന്‍ ചെയ്ത് ദുഷ്‌കര്‍മ്മത്തിന്റെ ശിക്ഷ ഒരു പക്ഷെ ഈ ജന്മം അനുഭവിക്കേണ്ടി വരുമായിരിക്കും. ജ്യോതിഷത്തിന്റെ സഹായത്താല്‍ നമുക്ക് അവ മുന്‍കൂട്ടി അറിഞ്ഞ് പ്രതിവിധികള്‍ ചെയ്യാന്‍ കഴിയും.

രാശിചക്രം (ZODIAC)

ഭൂമി അതിന്റെ അച്ചുതണ്ടില്‍ 24 മണിക്കൂറില്‍ ഒരിക്കല്‍ ചുറ്റി തിരിയുന്നു. അതേ സമയം ഭൂമി സൂര്യന് ചുറ്റും ഒരു കൊല്ലം കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം വെയ്ക്കുന്നു. ഭൂമിയുടെ ഈ ചലനങ്ങള്‍ നക്ഷത്രങ്ങളുടെ ചുറ്റും സൂര്യന്‍ സഞ്ചരിക്കുതായി തോന്നിപ്പിക്കുന്നു. സൂര്യന്റെ ഈ സാങ്കല്‍പിക സഞ്ചാരപഥത്തെ ECLIPTIC എന്ന് പറയുന്നു.
ECLIPTIC ന്റെ രണ്ടു വശവും 8 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്ന ആകാശപഥത്തിനെ ZODIAC (രാശി ചക്രം) എന്ന് പറയുന്നു. ഇത് ഒരു ബെല്‍റ്റ് പോലെ ഇരിക്കുന്നു. ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഈ ZODIAC ല്‍ സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്നു. ഭൂമി സ്ഥിതി ചെയ്യുന്നത് ഈ സൗരയൂഥത്തില്‍ ആകയാല്‍ ZODIAC Belt ലുളള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ ബാധിക്കുന്നു.(സ്വാധീനിക്കുന്നു) ZODIAC ഒരു വൃത്തമാകുന്നു. ഈ വൃത്തത്തില്‍ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥിതി മനസ്സിലാക്കുവാന്‍ ഒരു ആരംഭസ്ഥാനം വേണ്ടിയിരിക്കുന്നു. നക്ഷത്ര സമൂഹത്തിലെ അവസാന നക്ഷത്രമായ രേവതിയുടെ അന്തൃപാദത്തിന്റെ അവസാനത്തില്‍ നി്ന്ന് വൃത്തത്തിന്റെ ഓന്നാമത്തെ ഡിഗ്രീ തുടങ്ങുന്നതായി ഹിന്ദു ജ്യോതിഷം കണക്കാക്കുന്നു. ഈ ആരംഭ സ്ഥലത്ത് നി്ന്ന് വൃത്തത്തിനെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ 12 ഭാഗങ്ങളെ മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നി പേരുകളില്‍ അറിയപ്പെടുന്നു. ZODIAC ല്‍ 27 നക്ഷത്ര സമൂഹങ്ങള്‍ ഉണ്ട്. ഈ 27 നക്ഷത്ര സമൂഹങ്ങള്‍ 12 രാശികളിലായി വര്‍ത്തിക്കുന്നു. അപ്പോള്‍ ഒരു രാശിയില്‍ 2 1/4 നക്ഷത്രങ്ങള്‍ എന്ന രീതിയില്‍ വരും. (12*2 1/4 = 27)ജ്യോതിഷം 27 നക്ഷത്രങ്ങളേയും 9 ഗ്രഹങ്ങളേയും 12 രാശികളെയും അടിസ്ഥാനമാക്കിയുളളതാണ്.
നവഗ്രഹങ്ങള്‍ സൂര്യന്‍ , ചന്ദ്രരന്‍ , കുജന്‍ , ബുധന്‍ , ഗുരു , ശുക്രന്‍ , ശനി (മന്ദന്‍ ), രാഹു , കേതു .
രാഹുവിനും, കേതുവിനും സ്ഥുല ശരീരം ഇല്ല. അവ ഛായ ഗ്രഹങ്ങളാണ്.
പഞ്ചാംഗം കാലത്തെ സൂചിപ്പിക്കുന്ന അഞ്ചു മാനങ്ങളെ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നി പേരുകളില്‍ അറിയപ്പെടുന്നു. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുളള സമയത്തെ ഒരു ദിവസമായി കണക്കാക്കുന്നു.
ആഴ്ച : ദിവസങ്ങള്‍ 7 ഞായര്‍ , തിങ്കള്‍ , ചൊവ്വ , ബുധന്‍ , വ്യാഴം , വെളളി , ശനി .
നക്ഷത്രങ്ങള്‍ 27 അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി.
തിഥി തിഥി എന്ന് പറയുന്നത് ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറയ്ക്കുന്നതാണ്. ഈ രണ്ടു സ്പുടങ്ങള്‍ തമ്മില്‍ കൂട്ടുന്നതാണ് നിത്യയോഗം, തിഥികള്‍ പതിനഞ്ചെണ്ണമുണ്ട്. അവ :- പ്രഥമ, ദ്വിതീയ, തൃതിയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സ്രതമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, വാവ്. കരണം തിഥിയുടെ പകുതി കരണം, വെളുത്ത പ്രഥമ ഉത്തരാര്‍ദ്ധം മുതല്‍ കറുത്ത ചതുര്‍ദ്ദശി പൂര്‍വ്വാര്‍ദ്ധം കൂടി ആകെ തിഥി 28. ഇവയ്ക്ക് കരണങ്ങള്‍ 56.
ചരകരണങ്ങള്‍ 1. സിംഹം, 2. പുലി, 3. പന്നി, 4. കഴുത, 5. ആന, 6. പശു, 7. വിഷ്ടി മേല്‍ പറഞ്ഞ 7 ചരകരണങ്ങള്‍ 8 പ്രാവശ്യം ആവര്‍ത്തിക്കുന്നു.
വെളുത്ത പ്രഥമയുടെ പൂര്‍വ്വാര്‍ദ്ധം, കറുത്ത ചതുര്‍ദ്ദശിയുടെ ഉത്തരാര്‍ദ്ധം, കറുത്ത വാവിന്റെ രണ്ട ഭാഗം ഈ നാല് കരണങ്ങളും സ്ഥിരകരണങ്ങള്‍ ആകുന്നു.
അവ :- 1. പുളള്, 2. നാല്‍ക്കാലി, 3. പാമ്പ്, 4. പുഴു എന്നിവയാണ്. ഇവ ഒരിക്കല്‍ മാത്രം വരുന്നു. നിത്യയോഗങ്ങള്‍ 27 1. വിഷ്‌കംഭ , 2. പ്രീതി , 3. ആയുഷ്മാന്‍ , 4. സൗഭാഗ്യ , 5. ശോഭന , 6. അതിഗണ്ഡ , 7. സുകര്‍മ്മ , 8.ധൃതി , 9. ശൂലം , 10.ഗണ്ഡ , 11. വൃദ്ധി , 12. ധ്രുവ , 13. വ്യാഘാത , 14. ഹര്‍ഷണ , 15. വജ്ര , 16. സിദ്ധി , 17. വൃതിപാത , 18. വരിയാന്‍ , 19. പരിഘ , 20. ശിവ , 21. സിദ്ധ , 22. സാദ്ധ്യ , 23. സുഭ്ര , 24. ബ്രാഹ്മ , 25. മഹേന്ദ്ര , 26. വൈധൃതി , 27. ശുഭ ഇവയുടെ ദൈര്‍ഘ്യവും നക്ഷത്ര ദൈര്‍ഘ്യം പോലെ 13 ഡിഗ്രി 20 മിനിറ്റാണ്. സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും കൂട്ടികിട്ടുന്നത് നിത്യയോഗം.

രാശിചക്രം 360 ഡിഗ്രിയുളള ഒരു ദീര്‍ഘവൃത്തമാണ്. രാശിചക്രത്തെ 30 ഡിഗ്രി വീതമുളള 12 സമഭാഗങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരേ രാശിയെന്ന് പേര് നല്കിയിരിക്കുന്നു.
രാശികളും രാശിസ്വരൂപങ്ങളും : 1. മേടം - Aries - ആട് 2. ഇടവം - Taurus - കാള 3. മിഥുനം - Gemini - ദമ്പതി 4. കര്‍ക്കിടകം - Cancer - ഞണ്ട് 5 ചിങ്ങം - Leo - സിംഹം 6 കന്നി - Virgo - കന്യക 7. തുലാം - Libra - ത്രാസ് 8 വൃശ്ചികം - Scorpio - തേള്‍ 9. ധനു - Sagittarius - വില്ല് 10 മകരം - Capricon - മാന്‍ 11 കുംഭം - Aquarius - കുടം 12 മീനം - Pisces - മീന്‍
രാശിയുടെ ദിക്കുകള്‍ 1. മേടം, ചിങ്ങം, ധനു - കിഴക്ക് 2 ഇടവം, കന്നി, മകരം - തെക്ക് 3 മിഥുനം, തുലാം, കുംഭം - പടിഞ്ഞാറ് 4 കര്‍ക്കിടകം, വൃശ്ചികം, മീനം - വടക്ക് ഇതിനെ 1, 5, 9 കിഴക്ക് 2, 6, 10 തെക്ക് 3, 7, 11 പടിഞ്ഞാറ് 4, 8, 12 വടക്ക് എന്ന് പറയാം രാശി വര്‍ണ്ണങ്ങള്‍ മേടം - ചുവപ്പ് ഇടവം - വെളുപ്പ് മിഥുനം - പച്ച കര്‍ക്കിടകം - പിങ്ക് ചിങ്ങം - തവിട് കന്നി - ചാരനിറം തുലാം - പലനിറങ്ങള്‍ കലര്‍ന്നത് വൃശ്ചികം - കറുപ്പ് ധനു - സ്വര്‍ണ്ണനിറം മകരം - മഞ്ഞ കുംഭം - പല നിറങ്ങള്‍ കലര്‍ന്നത് മീനം - കടുത്ത തവിട്ടുനിറം രാശികളുടെ ദോഷനിരുപണം മേടം, ചിങ്ങം, ധനു - പിത്തം ഇടവം, കന്നി, മകരം - വായു മിഥുനം, തുലാം, കുംഭം - ധാതു സമത്വം കര്‍ക്കിടകം, വൃശ്ചികം, മീനം - കഫം
ദിനരാശികള്‍ (പകല്‍ രാശികള്‍ ) ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം ഇവയ്ക്ക് പകല്‍ സമയം ബലം ഏറി ഇരിക്കുന്നു. 8. നിശാരാശികള്‍ (രാത്രി രാശികള്‍ ) മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഈ ആറ് രാശികളും രാത്രി രാശികളാകുന്നു. ഇവയ്ക്ക് രാത്രിയില്‍ ബലം ഏറിയിരിക്കുന്നു.
ദീര്‍ഘ രാശികള്‍ ചിങ്ങം, കന്നി, തുലാം, വൃശ്ചികം
സമ രാശികള്‍ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഗ്രഹങ്ങള്‍സൂര്യനു ചുറ്റും വലം വയ്ക്കുന്നതും സ്വയം പ്രകാശിക്കാത്തത്തുമായ ഗോളങ്ങളെ ഗ്രഹങ്ങള്‍ എന്ന് പറയുന്നു. ഭാരതീയ ജ്യോതിഷത്തിന്റെ അടിസ്ഥാനം തന്നെ നവഗ്രഹങ്ങള്‍ ആണ്. 1 . Sun സൂര്യന്‍ ര (ആദിത്യന്‍ , രവി , പ്രഭാകരന്‍ ) 2 . Moon ചന്ദ്രന്‍ ച ( ശശാങ്കന്‍ , സോമന്‍ , ഇന്ദു ) 3 . Mars ചൊവ്വ കു ( കുജന്‍ , ഭൂസുതന്‍ , ധാതുപുത്രന്‍ ) 4 . Mercury ബുധന്‍ ബു ( സൗമ്യന്‍ , പ്രഭാസുതന്‍ ) 5 . Jupiter വ്യാഴം ഗു ( ഗുരു, ജീവന്‍ ) 6 . Venus ശുക്രന്‍ ശു (സിതന്‍ , ഭര്ഗസുതന്‍ ) 7 . Saturn ശനി മ ( മന്ദന്‍ , അര്‍ക്കി) 8 . Rahu രാഹു സ ( സര്‍പ്പി , അഹി ) 9 . kethu കേതു ശി (ശിഖി ) മേല്‍ പറഞ്ഞതായ ഒന്‍പത് ഗ്രഹങ്ങളെ കൂടാതെ ഗുളികന്‍ ( മാന്ദി ) എന്ന ഒരു ഗ്രഹം കൂടിയുണ്ട്. ജ്യോതിഷപരമായി വളരെ പ്രധാന്യമുള്ള ഒരു ഉപഗ്രഹമാണ്‌ ഗുളികന്‍
ഗ്രഹങ്ങളെപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ 1 . ശനി (Saturn) സൂര്യനില്‍ നിന്ന് ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനില്‍ നിന്ന് ശനിയിലേക്കുള്ള അകലം 88 കോടി 72 ലക്ഷം മൈല്‍ ആണ് എന്ന് പറയപ്പെടുന്നു. 2 . വ്യാഴം (Jupiter) ശനി കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ളത് വ്യഴമാണ്. സൂര്യനില്‍ നിന്ന് 49 കോടി 39 ലക്ഷം മൈല്‍ അകലെ വ്യാഴം സ്ഥിതി ചെയ്യുന്നു. ഇതിന്റെ വ്യാസം 88700 മൈല്‍ ആണ്. 3 . കുജന്‍ (Mars) സൂര്യനില്‍ നിന്ന് 14 കോടി 10 ലക്ഷം മൈല്‍ അകലെ 4250 മൈല്‍ വ്യാസമുള്ള ഭൂമിയേക്കാള്‍ ചെറുതായ, ഭൂമിയുടെതായ സ്വഭാവമുള്ള ഭൂമിപുത്രന്‍ എന്ന കുജന്‍ സ്ഥിതി ചെയ്യുന്നു. 4 . സൂര്യന്‍ (Sun) ഭൂമിയില്‍ നിന്ന് 9 കോടി 30 ലക്ഷം മൈല്‍ അകലെ 865000 മൈല്‍ വ്യാസമുള്ള സൂര്യന്‍ സ്ഥിതി ചെയ്യുന്നു. 5 . ബുധന്‍ (Mercury) സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ബുധന്‍ ആണ്. സൂര്യനില്‍ നിന്ന് 3 കോടി 60 ലക്ഷം മൈല്‍ അകലെ ബുധന്‍ സ്ഥിതി ചെയ്യുന്നു. 6 . ശുക്രന്‍ (Venus) സൂര്യനില്‍ നിന്ന് 6 കോടി 72 ലക്ഷത്തി നാല്‍പതിനായിരം മൈല്‍ അകലെ ശുക്രന്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്‍ സഞ്ചരിക്കുന്നത് ഭൂമിയുടെയും ബുധന്റെയും നടുവില്‍ കൂടിയാണ്. 7 . ചന്ദ്രന്‍ (Moon) ഭൂമിക്ക് ചുറ്റും ചന്ദ്രന്‍ സഞ്ചരിക്കുന്നു. അതിനാല്‍ ചന്ദ്രനില്‍ നിന്നും സൂര്യനിലേക്കുള്ള അകലം കൃത്യമായി പറയുവാന്‍ സാദ്ധ്യമല്ല. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള അകലം 238850 മൈല്‍ ആണ്. ചന്ദ്രന്‍ ബുധനെക്കാള്‍ ചെറുതാണ്. വ്യാസം 2158 മൈല്‍ ആകുന്നു. 8 . ഭൂമി (Earth) ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വലുപ്പം ഭൂമിക്കാണ്. 7930 മൈല്‍ ആണ് ഇതിന്റെ വ്യാസം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ ആണ്. 9 . രാഹു, കേതുക്കള്‍ (Rahu, Kethu) ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഗ്രഹങ്ങള്‍ അല്ല. ഛായ യാഗ്രഹങ്ങള്‍ ആണ്. സ്ഥൂല ശരീരം ഇല്ല. ഭൂമിയുടെ ഭ്രമണപഥത്തെ ചന്ദ്രന്റെതായ ഭ്രമണപഥം മുറിക്കുന്നതായ മേല്‍ കീഴുള്ള ബിന്ദുക്കളാണ് രാഹുകേതുക്കള്‍ . ശനിയുടെയും, വ്യഴത്തിന്റെയും പാതകള്‍ക്കിടയില്‍ ഇവര്‍ സഞ്ചരിക്കുന്നു. മറ്റു ഗ്രഹങ്ങള്‍ മുന്‍പോട്ടു സഞ്ചരിക്കുമ്പോള്‍ ഇവര്‍ പുറകോട്ടു സഞ്ചരിക്കുന്നു. ഇവര്‍ സാങ്കല്‍പികമാണ്. ഒരാവര്‍ത്തി സൂര്യനെ ചുറ്റിവരുന്നതിനു 18 വര്‍ഷം ആവശ്യമാണ്. ഒരു രാശിയില്‍ 1 1/2 വര്‍ഷം.
ഗ്രഹസഞ്ചാര സമയം ( ഒരു രാശിയില്‍ സഞ്ചരിക്കുവാന്‍ ആവശ്യമായ സമയം ) 1 . സൂര്യന്‍ ഒരു രാശിയില്‍ 1 മാസം 2 . ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം 3 . ചൊവ്വ ഒരു രാശിയില്‍ 49 ദിവസം 4 . ബുധന്‍ ഒരു രാശിയില്‍ 1 മാസം 5 . വ്യാഴം ഒരു രാശിയില്‍ 361 ദിവസം ( 1 വര്‍ഷം ) 6 . ശുക്രന്‍ ഒരു രാശിയില്‍ 1 മാസം 7 . ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം 8 . രാഹു ഒരു രാശിയില്‍ 1 1/2 വര്‍ഷം 9 . കേതു ഒരു രാശിയില്‍ 1 1/2 വര്‍ഷം ഒരു രാശിയില്‍ ഗ്രഹങ്ങളുടെ ശരാശരി സഞ്ചാര സമയം മുകളില്‍ കാണിച്ചപോലെയാണെങ്കിലും ചിലപ്പോള്‍ ചില രാശികളില്‍ അത് കൂടിയും കുറഞ്ഞും സംഭവിക്കാറുണ്ട് .
സൂര്യന് മേടം രാശി ഉച്ചമാണ്. അതില്‍ തന്നെ 10 അത്യുച്ചമാണ്. ഒരു വര്‍ഷത്തില്‍ സൂര്യന്‍ ഏറ്റവും ശക്തനായി നില്‍ക്കുന്ന ദിവസം മേടം 10 തീയ്യതിയാണ്. അതിനാല്‍ ഈ ദിവസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ദിവസത്തെ പത്താമുദയം എന്ന് പറയുന്നു.

നക്ഷത്രങ്ങള്‍ (Stars) സൂര്യനെപ്പോലെ സ്വയം പ്രകാശിക്കുന്നതും സ്ഥിരമായി ഒരേ സ്ഥലത്തു നില്‍ക്കുന്നവയുമാണ് നക്ഷത്രങ്ങള്‍ . ആകാശത്തില്‍ വളരെയേറെ നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും താഴെ പറയുന്ന 27 നക്ഷത്രസമൂഹങ്ങള്‍ ആണ് ഭാരതീയ ജ്യോതിഷത്തില്‍ കണക്കിലെടുത്തിരിക്കുന്നത്. 1. Aswani അശ്വതി 14. Chitra ചിത്തിര 2. Bharani ഭരണി 15. Swati ചോതി 3. Krittika കാര്‍ത്തിക 16. Visakha വിശാഖം 4. Rohini രോഹിണി 17. Anuradha അനിഴം 5. Mrigasira മകീര്യം 18. Jyeshta തൃക്കേട്ട 6. Ardra തിരുവാതിര 19. Moola മൂലം 7. Punarvasu പുണര്‍തം 20. Poorvashada പൂരാടം 8. Pushyami പൂയ്യം 21. Uttarashada ഉത്രാടം 9. Aslesha ആയില്യം 22. Sravana തിരുവോണം 10. Maka മകം 23. Dhanishta അവിട്ടം 11. PurvaPhalguni പൂരം 24. Satabhisha ചതയം 12. UttaraPhalguni ഉത്രം 25. Poorvabhadra പൂരുരുട്ടാതി 13. Hasta അത്തം 26. Uttarabhadra ഉതൃട്ടാതി 27. Revati രേവതി
ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍ . ഭൂമിയും ചന്ദ്രനും പരസ്പരം ആകര്‍ഷിക്കുന്നു. ഭൂമിയോട് ചന്ദ്രന്‍ ഏറ്റവും അടുത്തിരിക്കുതിനാല്‍ ജ്യോതിഷത്തില്‍ ചന്ദ്രന് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നു. ചന്ദ്രന് ഒരു തവണ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിന് 27 ദിവസം 7 മണിക്കൂര്‍ 47 മിനിറ്റ് ആവശ്യമാണ്. ചന്ദ്രന് ഒരു തവണ കറങ്ങുന്നതിന് 29 ദിവസവും 13 മണിക്കൂറും ആവശ്യമാണ്. ചന്ദ്രന്റെ ഭ്രമണ സമയം പ്രദക്ഷിണ സമയത്തേക്കാള്‍ കൂടുതല്‍ ആയതിനാല്‍ ചന്ദ്രന്റെ ഒരു വശം മാത്രമേ നമ്മള്‍ കാണുന്നുളളു. അതിനാല്‍ 14 3/4 ദിവസം പകലും, അത്രയും തന്നെ ദിവസം രാത്രിയുമാണ്. ഒരു ചന്ദ്രമാസം എന്നത് 29 1/2 ആണ്. ഒരു ചന്ദ്രവര്‍ഷം എന്നാല്‍ 364 ദിവസങ്ങള്‍ ആണ്. ചന്ദ്രമാസങ്ങള്‍ മീനമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത അമാവാസിവരെയുളള കാലത്തിന് ചൈത്രമാസം എന്നും, മേടത്തിലെ അമാവാസി കഴിഞ്ഞ് പ്രതിപദം മുതല്‍ അടുത്ത (ഇടവത്തിലെ) അമാവാസിവരെ വൈശാഖം എന്നും പറയുന്നു.
1. ചൈത്രം 2. വൈശാഖം 3. ജ്യേഷ്ടം 4. ആഷാഢം 5. ശ്രാവണം 6. ദാദ്രപദം(പ്രേഷ്ടപദം) 7. ആശ്വിനം 8. കാര്‍ത്തിക 9. മാര്‍ഗ്ഗര്‍ഷം 10. പൗഷം 11. മാഘം 12. ഫാല്‍ഗുനം. 1957 മാര്‍ച്ച് 22 മുതല്‍ ഭാരത സര്‍ക്കാരിന്റെ രാഷ്ട്രീയ പഞ്ചാംഗത്തില്‍ മാസങ്ങള്‍ക്കുളള പേര് ഇവ തന്നെയാണ്. സര്‍ക്കാരിന്റെ കലണ്ടറില്‍ ശകവര്‍ഷം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. രാശി ചക്രത്തില്‍ 12 രാശികളാണ് ഉളളത്. ഒരു നക്ഷത്രത്തിന് 60 നാഴിക ( 24 മണിക്കൂര്‍ ) അല്ലെങ്കില്‍ 13 ഡിഗ്രി 20 മിനിറ്റ് ദൈര്‍ഘ്യമാണ്. നക്ഷത്രത്തിനെ 15 നാഴിക (6 മണിക്കൂര്‍ ) അല്ലെങ്കില്‍ 3 ഡിഗ്രി 20 മിനിറ്റ് വീതമുളള നാല് പാദങ്ങളായി തിരിച്ചിരിക്കുന്നു. ഒരു രാശിയില്‍ ഒന്‍പത് നക്ഷത്ര പാദങ്ങള്‍ അതായത് 2 1/4 നക്ഷത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രന്‍ സ്ഥിതി ചെയ്യുന്ന രാശിയെ കൂറ് എന്നു പറയുന്നു. (27 ഹരണം 12 = 2 1/4 നക്ഷത്രങ്ങള്‍ ഒരു രാശിയില്‍ വരുന്നു). ഇതില്‍ നിന്നും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടയില്‍ തന്നെ രാശിമണ്ഡലത്തിലെ 12 രാശികളെയും തരണം ചെയ്യുന്നു എന്നു സാരം. ചന്ദ്രന്‍ ഒരു രാശിയില്‍ 2 1/4 ദിവസം ഉണ്ടായിരിക്കും. (2 ദിവസം 6 മണിക്കൂര്‍ 38 മിനിറ്റ് 34 സെക്കന്റ്‌ ) ചന്ദ്രക്കൂറ് 1. അശ്വതി, ഭരണി, കാര്‍ത്തിക 1/4മേടം രാശി (മേടക്കൂറ്) 2. കാര്‍ത്തിക 3/4 , രോഹിണി, മകീര്യം 1/2 ഇടവം രാശി (ഇടവക്കൂറ്) 3. മകീര്യം 1/2 തിരുവാതിര, പുണര്‍തം 3/4 മിഥുനം രാശി (മിഥുനക്കൂറ്) 4. പുണര്‍തം 1/4 , പൂയ്യം, ആയില്യം കര്‍ക്കിടക രാശി (കര്‍ക്കിടകക്കൂറ്) 5. മകം, പൂരം, ഉത്രം 1/4 ചിങ്ങം രാശി (ചിങ്ങക്കൂറ്) 6. ഉത്രം 3/4 , അത്തം, ചിത്ര 1/2 കന്നി രാശി (കന്നിക്കൂറ്) 7. ചിത്ര 1/2 ചോതി, വിശാഖം 3/4 തുലാം രാശി (തുലാക്കൂറ്) 8. വിശാഖം 1/4 , അനിഴം, തൃക്കേട്ട വൃശ്ചിക രാശി (വൃശ്ചികക്കൂറ്) 9. മൂലം, പൂരാടം, ഉത്രാടം 1/4ധനു രാശി (ധനക്കൂറ്) 10. ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 മകരം രാശി (മകരക്കൂറ്) 11. അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4 കുംഭം രാശി (കുഭക്കൂറ്) 12. പൂരുരുട്ടാതി 1/4 , ഉതൃട്ടാതി, രേവതി മീനം രാശി (മീനക്കൂറ്)
വേലിയേറ്റവും വേലിയിറക്കവും ഭൂമിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ചന്ദ്രന്‍ ഭുമിക്ക് അഭിമുഖമായി വരുമ്പോള്‍ അല്ലെങ്കില്‍ ഉദിക്കുമ്പോള്‍ അതിന്റെ ആകര്‍ഷണം ഭുമിക്ക് അനുഭവപ്പെടുകയും, തല്‍ഫലമായി ഭുമിയിലെ ജലവും, വായുവും ചന്ദ്രനെ ലക്ഷ്യമാക്കി പൊങ്ങുന്നു. ഇതിനെ വേലിയേറ്റമെന്നു പറയുന്നു. ചന്ദ്രന്റെ ആകര്‍ഷണം ജീവജാലങ്ങളിലും അനുഭവപ്പെടുന്നു. വേലിയേറ്റ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കൂടുതല്‍ പ്രവഹിക്കുന്നു. അല്ലാത്ത സമയങ്ങളില്‍ രക്തപ്രവാഹം കുറവായിരിക്കും. വേലിയേറ്റ സമയം പല കാര്യങ്ങള്‍ക്ക് മുഹുര്‍ത്തം കുറിക്കാനും ഉപയോഗിക്കാറുണ്ട്. ചന്ദ്രന്‍ നില്‍ക്കുന്ന രാശി മുതല്‍ 3 രാശി വേലിയേറ്റവും 4 മുതല്‍ 6 രാശി വരെ വേലിയിറക്കവും 7 മുതല്‍ 9 രാശി വരെ വേലിയേറ്റവും 10 മുതല്‍ 12 രാശി വരെ വേലിയിറക്കവും ആകുന്നു. ഉദാ : അശ്വതി നക്ഷത്രമാണെങ്കില്‍ ചന്ദ്രന്‍ മേടം രാശിയിലായിരിക്കുമല്ലോ. അപ്പോള്‍ മേടം, ഇടവം, മിഥുനം രാശി വേലിയേറ്റവും, കര്‍ക്കിടകം, ചിങ്ങം, കന്നി വേലിയിറക്കവും എന്ന ക്രമത്തില്‍ വരുന്നു. കറുത്തവാവും, വെളുത്തവാവും ചന്ദ്രന്‍ സഞ്ചരിക്കുന്നതിനിടയില്‍ , ഭൂമിക്കും, സൂര്യനും ഇടയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ ചന്ദ്രന്‍ വരുമ്പോള്‍ കറുത്തവാവും, സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ എതിര്‍ രാശിയില്‍ (7 - ആം രാശിയില്‍ ) ചന്ദ്രന്‍ വരുമ്പോള്‍ വെളുത്ത വാവും വരുന്നു.