2019, ഏപ്രിൽ 1, തിങ്കളാഴ്‌ച

നൂലേലി ശിവക്ഷേത്രം എറണാകുളം ജില്ല





നൂലേലി ശിവക്ഷേത്രം 
എറണാകുളം ജില്ലയിലെ അശ്മനൂർ പഞ്ചായത്തിൽ പെരുമ്പാവൂർ കോതമംഗലം റൂട്ടിലെ ഓടക്കാലിയിൽനിന്നും മൂന്നര കിലോമീറ്റര് വടക്കു കിഴക്കു .രണ്ടു പ്രധാന മൂർത്തികൾ ശിവനും വിഷ്ണുവും ശിവന് വട്ട ശ്രീകോവിൽ കിഴക്കോട്ടു ദര്ശനം തന്ത്രി മനയത്താറ്റ് മന .ഈശ്രീകോവിലിലെ വടക്കേ ദ്വാരപാലകന്റെ മുൻവശത്ത് എന്തോ എഴുതിവെച്ചിട്ടുണ്ട്  തൊട്ടു വടക്കുവശത്താണ് വിഷ്ണു ക്ഷേത്രം രണ്ടുനേരം പൂജ. ശിവരാത്രി ആഘോഷം മുരിങ്ങസ്സ്മന ,തോട്ടറ പുതുവാമന  എന്നിവരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ്. അശമന്നൂരിൽ പാട്ടാളിമഠ ക്കാരുടെ   വിഷ്ണു ക്ഷേത്രവുമുണ്ട്.  ഇവിടുത്തെ പ്രധാനമൂർത്തി തിരുവല്ല വാഴപ്പനാണ്  തിരുവല്ല ക്ഷേത്രവുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ടായിരിക്കണം .അല്ലെങ്കിൽ പാട്ടാളിമഠ ക്കാർ എന്തോ കാരണത്താൽ തിരുവല്ല വാഴപ്പനെ ഇവിടേയ്ക്കാവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ഠിച്ചതുമാകാം .
നൂലേലി ക്ഷേത്രത്തിനു ചുറ്റും അഞ്ചു ഭദ്രകാളി ക്ഷേത്രങ്ങളുണ്ട് പുളിക്കാമഠത്തിന്റെ പനച്ചയം ,ഈ ക്ഷേത്രം ഇപോൾ  പനച്ചയം  എസ് .എൻ.ഡി.പി. ശാഖയാണ് നടത്തുന്നത്. )പാനിപ്ര ,നാടുവാഴികളായ കർത്താക്കന്മാരുടെ കൊട്ടേക്കാവ് ,മുല്ലയ്ക്കൽ നബ്യാചിറങ്ങര ,കൂടാതെ പുന്നയം മഹാദേവക്ഷേത്രവും അശമന്നൂർ പഞ്ചായത്തിലാണ്