2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

അന്നമനട മഹാദേവക്ഷേത്രം തൃശൂര്‍ ജില്ല



അന്നമനട മഹാദേവക്ഷേത്രം


കേരളത്തിലെ തൃശൂര്‍  ജില്ലയിലെ അന്നമനടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് അന്നമനട മഹാദേവക്ഷേത്രംമഹാശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗത്തിന് ഏകദേശം നാലടി ഉയരമുണ്ട്. അർജുനന് പാശുതാപസ്ത്രം വരം നൽകിയ കിരാതമൂർത്തിയായ ശിവനായിട്ടാണ് ഇവിടുത്തെ ശിവലിംഗം കണക്കാക്കപ്പെടുന്നത്. പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് .



 ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്. അയിത്തമുണ്ടായിരുന്ന പറയി പെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തു നിന്നു തന്നെ ദർശനം കിട്ടുവാൻ വേണ്ടി മഹാശിവൻ അനുഗ്രഹിച്ചതണെന്ന് പറയപ്പെടുന്നു.

അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞിട്ടാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമുള്ള കൊത്തു പണികളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള വാതിലുകളിലൂടെ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മുഖമണ്ഡപത്തിലേക്ക് എത്തിച്ചേരാം. തെക്കു വശത്തു കൂടെ ഗണപതി പ്രതിഷ്ഠയിലേക്കും, പടിഞ്ഞാറുവശത്തു കൂടെ പാർവതിപ്രതിഷ്ഠയിലേക്കും എത്തിച്ചേരാം.
മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാ‍ണുള്ളത്.ഇത് ചെമ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.ശ്രീകോവിലിന് ചുറ്റുമുള്ള നാ‍ലമ്പലത്തിന് രണ്ട് തിടപ്പിള്ളികളാണ് ഉള്ളത്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് മഹാവിഷ്ണു ആണ് പ്രതിഷ്ഠ. ഊട്ടുപുര നാലമ്പലത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു.ശാസ്താവ്, ഗോശാല കൃഷ്ണൻ, മഹാകാളി, നാഗരാജൻ, സിം‌ഹത്തിലേറിയ ദുർ‌ഗ, നരസിംഹംഎന്നിവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ.
എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്. ഇം‌ഗ്ലീഷ് മാസം ഫെബ്രുവരിമാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.



കേരളത്തിലെ മുപ്പത്തിരണ്ട് ഗ്രാമക്ഷേത്രങ്ങളിൽ ഒന്നായത് കൊണ്ട് ഈ അമ്പലം ഏകദേശം 1200 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യം ഈ അമ്പലത്തിന്റെ നടത്തിപ്പ് ഇവിടുത്തെ താമസക്കാരായിരുന്ന പത്ത് പന്ത്രണ്ട് നമ്പൂതിരിമാർ ചേർന്നാണ് നടത്തിയിരുന്നത്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയുടെ ഭരണകാലത്ത് ഈ മേൽക്കോയ്മ അടിച്ചമർത്തപ്പെട്ടു. പിന്നീട് അമ്പലത്തിന്റെ നടത്തിപ്പ് അവകാശം സാമൂതിരിയുടെ കൈയിൽനിന്ന് തിരുവിതാംകൂർ ഭരണത്തിന് കൈമാറപ്പെട്ടൂ.
ഈ അമ്പലം നിന്നിരുന്നത് അന്ന് കൊച്ചിയുടെ അതിരിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നീട് ബ്രിട്ടീഷ്ഭരണകാലത്ത് ഈ അമ്പലത്തിന്റെ നടത്തിപ്പ് അവർ (ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി) ഇടപെട്ട് 1814-15 കാലഘട്ടത്തിൽ അടൂർ ഗ്രാമത്തിനും അന്നമനട അമ്പലത്തിനും കൈമാറി. പക്ഷേ, ചില അവകാശങ്ങൾ തിരുവിതാംകൂർ ഭരണത്തിനും നിലവിൽ നിന്നും പോന്നു. പക്ഷേ, മറ്റൊരു ദേശത്ത് സ്ഥിതി ചെയ്യുന്ന അമ്പലം സംരക്ഷിച്ചു പോകുന്നതിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട്, തിരുവിതാംകൂർ ഭരണകൂടം ഇതിന്റെ അവകാശങ്ങൾ കൊച്ചിൻ ഭരണകൂടത്തിന് വിട്ടു കൊടുത്തു. ഇപ്പോൾ ഈ അമ്പലം നടത്തിപ്പോരുന്നത് കൊച്ചി ദേവസ്വം ബോർഡ് ആണ്.
പ്രത്യേകതകള്‍
  • ഇവിടുത്തെ വലിയ ബലിക്കല്ല് ഒരു പറയപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ്.
  • എല്ലാ മഹാക്ഷേത്രങ്ങളിലും ഉള്ളതു പോലെ നമസ്കാരമണ്ഡപം ഇവിടെ ഇല്ല. നമസ്കാരമണ്ഡപം ഇവിടത്തെ ജനങ്ങൾക്ക് ദീർഘനാളത്തെ ഒരു ആവശ്യമാണ്.
  • അമ്പലത്തിൻറെ മുഖമണ്ഡപത്തിൽ ദ്വാരപാലകർ നിലകൊള്ളുന്നു.
  • അതിമനോഹരമരമായ കൊത്തുപണികളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിലും, മുഖമണ്ഡപവും.
  • കൂത്ത്, കൂടിയാട്ടം എന്നിവയെ വളരെയധികം പ്രോത്സാഹിക്കപ്പെടുന്ന ഒരു അമ്പലമാണ് ഇത്.
    • കേരളത്തിലെ പതിനെട്ട് പുരാതന ചാക്യാർ കുടുംബങ്ങളിൽ ഒന്നായ മേക്കാട്ട് കുടുംബം അന്നമനടയിലാണ് താമസിച്ചിരുന്നത്.
    • പിന്നീട് ഇവരുടെ കുടുംബം അമ്പലപ്പുഴയിലെ വലിയ പരിഷ, കിടന്നൂരിലെ ചെറിയ പരിഷ എന്നീ കുടുംബങ്ങളോടൊപ്പം കഴക്കൂട്ടം ചാക്യാർകുടുംബത്തോടൊപ്പം ചേർന്നു.
    • ചെറിയ പരിഷ പരമേശ്വര ചാക്യാർ മന്ത്രകം കൂത്തിന്‍റെ സ്ഥാപകനാണ്
  • വൃശ്ചികമാസത്തിൽ മണ്ഡലകാലത്ത് 41 ദിവസം നീണ്ടു നിൽക്കുന്ന മന്ത്രകം കൂത്തും, കൂടിയാട്ടവും ഇവിടുത്തെ പ്രത്യേകതയാണ്.
  • പ്രത്യേക കൂത്തമ്പലം ഇല്ലാത്തതിനാൽ വലിയമ്പലത്തിൽ തന്നെയാണ് കൂത്തും കൂടിയാട്ടവും അരങ്ങേറുന്നത്.

ശ്രീകോവിലും മുഖമണ്ഡപവും

    • അമ്പലം കിഴക്കോട്ട് മുഖം തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന വഴി അമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ്.
    • കിഴക്കേ നടയിലൂടെ അകത്തേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് അഗ്രമണ്ഡപത്തിന്റെ മുമ്പിലായുള്ള വലിയബലിക്കല്ലാണ്.
    • ബലിക്കല്ലിനും അഗ്രമണ്ഡപത്തിനും ശേഷം അകത്തോട്ട് കയറിയാൽ അകത്തേ ബലിവട്ടത്തിലേക്കാണ് എത്തുക.
    • നാലമ്പലം ചതുരത്തിലാണ് സ്ഥിതിചെയ്യുന്നത്.
    • വേദിക വരെ ശ്രീകോവിലും, മുഖമണ്ടപവും ഗ്രാനൈറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
    • ശ്രീകോവിലിന്റെ ബാക്കി ഭാഗം ചെങ്കൽ കൊണ്ട് പൊതിഞ്ഞ് നിർമ്മിച്ചിരിക്കുന്നു.
    • തെക്ക് ഗണപതിയും പടിഞ്ഞാറ് പാർവതിയും പ്രതിഷ്ഠയിരിക്കുന്നു.
    • ശ്രീകോവിലിന്റെ വടക്കു ഭാഗത്തായിൽ പ്രണാളം സ്ഥിതിചെയ്യുന്നു.
    • ശ്രീകോവിലിനകത്ത് നാലടിയോളം ഉയരമുള്ള ശിവലിംഗം സ്ഥിതിചെയ്യുന്നു.

നാലമ്പലം

    • പ്രധാന ചുറ്റമ്പലത്തിനു ചുറ്റുമായി രണ്ട് തിടപ്പിള്ളികൾ സ്ഥിതി ചെയ്യുന്നു.
    • നാലമ്പലത്തിന്റെ വടക്കേ വാതിലൂടെ പ്രണാളത്തിനു എതിരായി മഷാവിഷ്ണുവിന്‍റെ വട്ടത്തിലുള്ള ഏകദല ശ്രീകോവിൽ സ്ഥിതിചെയ്യുന്നു.
    • അടുത്തു തന്നെ പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയുമായി നമസ്കാരം മണ്ഡപം സ്ഥിതിചെയ്യുന്നു.
    • രണ്ടും ഓടുകൾ കൊണ്ട് മേഞ്ഞ മേൽക്കൂരയാണ്.

ക്ഷേത്ര രൂപകല്പന

    • കിഴക്കുവശത്ത് വലിയബലിക്കല്ലിനു മുമ്പിലായി ആനപ്പന്തൽ ഓടു മെഞ്ഞ മേൽക്കൂരയും, മേൽക്കൂരയിൽ ദ്വജ സ്തം‌ഭങ്ങളുമായി സ്ഥിതി ചെയ്യുന്നു.
    • ഇതിനു പുറമേയായി ബലിവട്ടം, പടിഞ്ഞാറോട്ട് മുഖം തിരിച്ച് ശാസ്തസന്നിധിയും സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാ‍റെ അരികിൽ ഗോശാല കൃഷ്ണൻ സ്ഥിതി ചെയ്യുന്നു.
    • വടക്ക് കിഴക്ക് ഭാഗത്തായി ടാങ്കും ഊട്ടുപുരയും സ്ഥിതി ചെയ്യുന്നു.
    • പുറമുറ്റം വലിയ മതിലു കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുഭാഗത്തു നിന്നും പ്രവേശനദ്വാരങ്ങളും.
    • ഇതിൽ കിഴക്കും പടിഞ്ഞാറും നടകൾ ദ്വാരഗോപുരങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
    • കിഴക്കേ ദ്വാരഗോപുരത്തിനു പുറത്തായി തെക്ക് ഭാഗത്ത് മഹാകാളി സന്നിധി സ്ഥിതിചെയ്യുന്നു.
    • വടക്ക് കിഴക്ക് ദിശയിൽ നാഗരാജാവ്, സിം‌ഹത്തിലേറിയ ദുർ‌ഗ എന്നിവ സ്ഥിതിചെയ്യുന്നു.
    • അന്നമനട പുഴ കിഴക്കു ഭാഗത്തുകൂടെ 500 മീ. ദുരത്തിലായി ഒഴുകുന്നു. ഇവിടെയാണ് ആറാട്ട് നടക്കുന്നത്.
    • പടിഞ്ഞാറ് നടയുടെ പുറത്തായി ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
    • പടിഞ്ഞാറ് ഭാഗത്തായി ചാലക്കുടി-മാള ബസ് റൂട്ടാണ്.
അന്നമനട മഹാദേവക്ഷേത്രം എല്ലാ അർത്ഥത്തിലും ഒരു മഹാക്ഷേത്രമാണ്. മഹാക്ഷേത്രങ്ങളിലെ എല്ലാ ആചാരങ്ങളും ഇവിടെ നടത്തിപ്പോരുന്നുണ്ട്. ദിവസപൂജയിൽ അഞ്ചു പൂജകളും, മൂന്ന് ശ്രീബലികളും ഇവിടെ നടത്തുന്നു.

പ്രധാന ആചാരങ്ങൾ

  • പ്രദോഷ ശിവരാത്രി.
  • അഷ്ടമി രോഹിണി.
  • ആർദ്ര ദിവസങ്ങൾ (ധനുമാസത്തിൽ)

പ്രധാന ഉത്സവം

  • എല്ലാ വർഷവും ഇവിടെ ഉത്സവം നടക്കുന്നത് മലയാള മാസം കുംഭത്തിലാണ്.
  • ഇം‌ഗ്ലീഷ് മാസം ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് ഇത് വരുന്നത്.
  • പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം കൊടിയേറ്റോടെ തുടങ്ങി ആറാട്ടോടെ അവസാനിക്കുന്നു.
  • അമ്പലത്തിലെ താന്ത്രികർ കുട്ടനക്കാട്ട് ഇല്ലം, ആവണപറമ്പ് ഇല്ലം എന്നിവടങ്ങളിൽ നിന്നാണ്.
ചാലക്കുടിയിൽ നിന്നും 12 കി. മി ദൂരത്തിലും മാളയിൽ നിന്നും 8 കി.മി ദൂരത്തിലുമാണ് അമ്പലം സ്ഥിതി ചെയ്യുന്നത്.

  • ഏറ്റവും അടുത്ത ബസ്സ് സ്റ്റേഷനുകൾ - മാള- 10 കി. മി, ചാലക്കുടി-16 കി. മി, തൃശ്ശൂർ-38 കി. മി, ആലുവ-15 കി. മി
  • ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ - അങ്കമാലി-12 കി. മി, തൃശ്ശൂർ-38 കി. മി, ചാലക്കുടി-16 കി. മി
  • ഏറ്റവും അടുത്ത വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 12 കി. മി

അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട്




അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട് 
================================
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റകോട്ട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു.
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്കൊപ്പംതന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹജയന്തിയ്ക്കും, വിനായചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
ചരിത്രം
അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്ന.
പരശുരാമ പ്രാതിഷ്ഠിതമാണ് ശിവപ്രതിഷ്ഠ.
പ്രധാന പ്രതിഷ്ഠകൾ
ശ്രീ പരമശിവൻ
മഹാവിഷ്ണു
സുദർശന മൂർത്തി
പാർവ്വതീദേവി
ഗണപതി
പൂജാവിധികളും വിശേഷങ്ങളും: നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.
ശിവരാത്രി
മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.
നവരാത്രി
നരസിംഹ ജയന്തി
മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്ത വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു.

അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട്



അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട് 
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റകോട്ട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു.
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്കൊപ്പംതന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹജയന്തിയ്ക്കും, വിനായചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്ന.
പരശുരാമ പ്രാതിഷ്ഠിതമാണ് ശിവപ്രതിഷ്ഠ.
പ്രധാന പ്രതിഷ്ഠകൾ
ശ്രീ പരമശിവൻ
മഹാവിഷ്ണു
സുദർശന മൂർത്തി
പാർവ്വതീദേവി
ഗണപതി
പൂജാവിധികളും വിശേഷങ്ങളും: നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.
ശിവരാത്രി
മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.
നവരാത്രി
നരസിംഹ ജയന്തി
മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്ത വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു.

നീലിയാർ ഭഗവതി (കോട്ടത്തമ്മ) കണ്ണൂര്‍ ജില്ല മൊറാഴ



നീലിയാർ ഭഗവതി (കോട്ടത്തമ്മ)
കണ്ണൂര്‍ ജില്ലയിലെ അമ്മ ദൈവം ‘കോട്ടത്തമ്മ’ എന്നും ‘ഒറ്റത്തറ’ എന്നും കൂടി അറിയപ്പെടുന്നുണ്ട്. മഹാകാളി സങ്കല്പ്പമാണ് ഈ ദേവിക്കുള്ളത്. ചെറുകുന്ന്, എരിഞ്ഞിക്കീല്‍, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങള്‍ ഉണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലമാണ് ഭഗവതിയുടെ ആരൂഡം . കര്ക്കിടക മാസം രണ്ടു മുതല്‍ പതിനാറ് വരെയുള്ള ദിവസങ്ങളില്‍ ഭഗവതി ഇവിടെയാണ് ഉണ്ടാവുകയത്രേ.
മൊറാഴക്കടുത്തുള്ള മാങ്ങാട്ട് പറമ്പ് നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. ഈ
വര്‍ഷത്തില്‍ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ഒറ്റ ചെണ്ടയും കുറച്ചു വാദ്യങ്ങളും മാത്രമേ തെയ്യത്തിനു ഉപയോഗിക്കാറുള്ളൂ. വൈകുന്നേരം സൂര്യാസ്തമന സമയത്താണ് ഈ തെയ്യക്കോലം ഇറങ്ങുക. എല്ലാ മാസ സംക്രമത്തിനും കുടുംബ വകയായും സന്താന സൌഭാഗ്യത്തിനും മഗല്യ ഭാഗ്യത്തിനും ഒക്കെയായി ഭക്തര്‍ ഭഗവതിയെ കെട്ടിയാടിക്കാന്‍ നേര്ച്ച നേരാറുണ്ട്.
വലിയ മുടി, മുഖത്തെഴുത്ത്‌ എന്നിവയില്‍ ഈ തെയ്യത്തിനു വലിയ തമ്പുരാട്ടി തെയ്യത്തോടു ഏറെ സാദൃശ്യം ഉണ്ട്. മാങ്ങാട്ട് പറമ്പു നീലിയാര്‍ കോട്ടം പത്തൊന്പത് ഏക്കര്‍ വിസ്താരമുള്ള ദേവസ്ഥലമാണ്. വര്ഷത്തില്‍ സ്ഥിരമായി ഇവിടെ തെയ്യമുള്ളതിനാല്‍ കാവിനുള്ളില്‍ തന്നെ മഴ കൊള്ളാതെ മുഖത്തെഴുതാനും മറ്റുമായി ഒരു ചെറിയ കെട്ടിടമുണ്ട്. അവിടെത്തന്നെയാണ് തെയ്യത്തിന്റെ അണിയലങ്ങള്‍, മുളയില്‍ തീര്ത്ത് ഇരുപത് അടിയോളം നീളമുള്ള തിരുമുടി എന്നിവയൊക്കെ സൂക്ഷിക്കുന്നത്. കരക്കാട്ടിടം നായനാര്‍ ആചാരം കൊടുത്തവര്ക്ക് മാത്രമാണ് ഈ തെയ്യം കെട്ടാന്‍ അനുവാദം. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
കണ്ണൂര്‍ കൊട്ടിയൂരിനടുത്തുള്ള മണത്തണയില്‍ നാട്ടു രാജാവിനാല്‍ അപമൃത്യുവിനിരയായ സുന്ദരിയും തര്ക്കശാസ്ത്ര വിടഗ്ദയുമായ താഴ്ന്ന ജാതിയില്‍ പെട്ട നീലി എന്ന സ്ത്രീയാണ് മരണ ശേഷം നീലിയാര്‍ ഭഗവതിയായി മാറിയത് എന്നാണു വിശ്വാസം.
വേറൊരു പുരാവൃത്തം ഉള്ളത് ഇങ്ങിനെയാണ്‌. വ്യഭിചാര ദോഷം ചുമത്തി നീലി എന്നൊരു അടിയാത്തിപ്പെണ്ണിനെ അവളുടെ അപ്പനെ കൊണ്ട് തന്നെ കൊല ചെയ്യിച്ചതും നീലി മരണാനന്തരം നീലിയാര്‍ ഭഗവതിയായി മാറിയതുമായ നാട്ടു പുരാവൃത്തമുണ്ട്.
മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികര്‍ കുളിക്കാനായി ഇല്ലക്കുളത്തില്‍ എത്തുമ്പോള്‍ സുന്ദര രൂപത്തില്‍ നീലിയാര്‍ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്നന്വേഷിക്കുകയും അങ്ങിനെ അരികില്‍ വരുന്നവരെ കൊന്നു ചോര കുറിക്കുകയും ചെയ്യും. അവിടെ കുളിക്കാനായി ചെന്നവര്‍ ആരും തിരിച്ചു വരാറില്ല. ഒരിക്കല്‍ പണ്ഡിതനായ കാളക്കാട്ട് നമ്പൂതിരി അവിടെയെത്തുകായും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോവുകയും ചെയ്തു. അവിടെ മറുകരയില്‍ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിന് നമ്പൂതിരി കാളക്കാട്ട് എന്ന് മറുപടി പറയുകയും മറുചോദ്യത്തിന് കാളി എന്ന് നീലിയും മറുപടി പറഞ്ഞു. പിന്നീട് ഭഗവതി എണ്ണയും താളിയും നല്കുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം ആ എണ്ണയും താളിയും കുടിച്ചു. അമ്മ എന്ന് വിളിച്ചതിനാല്‍ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയില്‍ കയറി വന്നു എന്ന് വിശ്വസിക്കുന്നു

ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം



ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം
ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒട്ടും കുറവല്ല. വിശ്വാസികളെല്ലാവരും തന്നെ ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ്. എന്നാല്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള ഏത് സമയത്തും പ്രദക്ഷിണം നടത്താവുന്നതാണ്. ക്ഷേത്ര ദര്‍ശനത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഓരോ ദേവീ ദേവന്‍മാര്‍ക്കും നടത്തേണ്ട പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. ഭഗവാന്റെ വലതുഭാഗത്ത് കൂടെ പോവുന്ന തരത്തിലുള്ള പ്രദക്ഷിണമാണ് നടത്തേണ്ടത്. മോക്ഷം പ്രദാനം ചെയ്യുന്ന ഒന്നാണ് പ്രദക്ഷിണം എന്ന കാര്യത്തില്‍ സംശയമില്ല.പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. ബലിക്കല്ലിന്റെ പുറത്ത് നിന്നാണ് നമ്മള്‍ പ്രദക്ഷിണം നടത്തേണ്ടത്. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് പ്രദക്ഷിണം വെച്ചാല്‍ ഇരട്ടിപുണ്യമാണ് ലഭിക്കുന്നത്. പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതു വശത്തു കൂടി വന്നു വേണം തൊഴുത് വരാന്‍. എന്നിട്ട് മാത്രമേ ക്ഷേത്രത്തിനകത്ത് പ്രേവശിക്കാന്‍ പാടുകയുള്ളൂ.ക്ഷേത്ര ദര്‍ശനത്തില്‍ പല കാര്യങ്ങളിലും നമ്മള്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
ആഗ്രഹസാഫല്യം
സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നാണ് ഇത്തരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലം. അതുകൊണ്ട് തന്നെ പ്രദക്ഷിണം നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണം ഏറ്റവും വിശേഷപ്പെട്ടതാണ്. പ്രദക്ഷിണത്തിന്റെ എണ്ണം പ്രദക്ഷിണത്തിന്റെ എണ്ണം നോക്കി വേണം അത് ചെയ്യുന്നതിന്. ഓരോ ദേവിദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ ഓരോ എണ്ണമുണ്ട്. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ മാറ്റമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രധാനമായുള്ള പ്രദക്ഷിണങ്ങള്‍. എങ്കില്‍ മാത്രമേ അത് നമ്മുടെ ആഗ്രഹത്തിനും മോക്ഷപ്രാപ്തിക്കും സഹായിക്കുകയുള്ളൂ. രോഗശമനം ഫലം രാവിലെ പ്രദക്ഷിം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ക്ക് ആഗ്രഹസാഫല്യത്തോടൊപ്പം തന്നെ പല ആത്മീയ ശാരീരിക ഗുണങ്ങളും ലഭിക്കുന്നു. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം. ഈ സമയത്തെല്ലാം പ്രദക്ഷിണം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ തരത്തിലും നമ്മുടെ ആത്മീയ കാര്യങ്ങളിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശയന പ്രദക്ഷിണം പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ അല്‍പം കഠിനമുള്ളതാണ് ശയനപ്രദക്ഷിണം. കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. മാത്രമല്ല നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ശയന പ്രദക്ഷിണം. പലപ്പോഴും നമ്മുടെ പല വ്യഥകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് ശയന പ്രദക്ഷിണം നല്ലൊരു പ്രതിവിധിയാണ്. ശിവന് പ്രദക്ഷിണം ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്. ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്. ശിവന് ഒരിക്കലും പൂര്‍ണ പ്രദക്ഷിണം നടത്തരുത്. ഇത് ദോഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം ശിവന് പ്രദക്ഷിണം നടത്തുന്നത്. പ്രാണായാമ തുല്യം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടി പോസിറ്റീവ് എനര്‍ജി തരുന്നതിന് ഈ പ്രദക്ഷിണം സഹായിക്കുന്നു. ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുന്നത് പ്രാണായാമ തുല്യമായ ഒന്നാണ് എന്ന് തന്നെ പറയാം. ശരീരത്തിനും മനസ്സിനും പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ബലിക്കല്ലില്‍ സ്പര്‍ശിക്കരുത് ഒരു കാരണവശാലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. ഇത് ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. വലതു വശത്ത് ബലിക്കല്ല് വരത്തക്ക വിധത്തില്‍ വേണം പ്രദക്ഷിണം നടത്താന്‍. ഇത് പാപം ചെയ്യുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബലിക്കല്ലില്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ച് വേണം. സാധാരണ ചെയ്യേണ്ടത് പ്രദക്ഷിണം നടത്തുമ്പോള്‍ സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു. ജീവിതത്തില്‍ ആത്മീയ ചൈതന്യം നിറക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
പൂര്‍ണതയുടെ ദേവനാണ് ശിവന്‍
പൂര്‍ണതയുടെ ദേവന്‍ പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതും. പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും. അര്‍ദ്ധപ്രദക്ഷിണം അര്‍ദ്ധപ്രദക്ഷിണവും പാപവും അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്. ഗംഗാദേവി ഗംഗാദേവിയും ശിവനും ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം,തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ്


അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം

മഹാവിഷ്ണുവിന്റെ മോഹിനിരൂപ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം !!!!!
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒട്ടേറെ പ്രത്യേകതകൾ പുലർത്തുന്ന അപൂർവ്വ ക്ഷേത്രം.
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരപ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് മാറി കുന്ദംകുളം റൂട്ടിലാണ് ഹരികന്യക ക്ഷേത്രം.
പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് അരിയന്നൂർ ക്ഷേത്രം.
പ്രധാനവഴിയിൽ നിന്ന് അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടവുകൾ കയറി എത്തിയാൽ കിഴക്കേ ഗോപുരവും തറയുമാണ് ആദ്യം കണ്ണിലെത്തുക
.ഇവ പഴമയുടെ പെരുമയായി നില കൊള്ളുന്നു.
നമസ്ക്കാരമണ്ഡപവും വലിയ ബലിക്കല്ലും ആഴമേറിയ കിണറുമെല്ലാം വിസ്മയം ജനിപ്പിക്കുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഢ ശൈലിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്!
ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ ആയി മാറിയത്.
നിരവധി മുനിയറകളും കുടക്കല്ലുകളുമുള്ള പ്രദേശമാണ് അരിയന്നൂർ.
ഏകദേശം 2000.വർഷത്തെ പഴക്കമുണ്ട് ഹരികന്യകാ ക്ഷേത്രത്തിന്.
പെരുന്തച്ചൻ പണിത ക്ഷേത്രം!
പറയി പെറ്റ പന്തിരുകുലത്തിലെ കേമൻ,തച്ചുശാസ്ത്രത്തിന്റെ തല തൊട്ടപ്പൻ പെരുന്തച്ചൻ ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ചതാണത്രേ ഈ മോഹിനി ക്ഷേത്രം.
കരിങ്കല്ലു കൊണ്ടുള്ള മുഴക്കോൽ പെരുന്തച്ചന്റെ കലാസൃഷ്ടിയാണ്.ക്ഷേത്രം പണിത് തീർന്നപ്പോൾ എന്തോ ഒരു കുറവ് തോന്നിയെന്നും തന്റെ ആയുധമായ ഉളി വെച്ച് ആ കുറവ് പരിഹരിച്ചുവെന്നും ഐതീഹ്യം.
പെരുന്തച്ചന്റേതെന്നു പറയപ്പെടുന്ന ഉളി ക്ഷേത്ര ശ്രീകോവിലിൽ ഇപ്പോഴുമുണ്ട്!
മുഖപ്പിലെയും കൽത്തൂണിലെയും,നമസ്ക്കാര മണ്ഡപത്തിലെയും മനോമോഹനചിത്രങ്ങൾ ശില്പചാതുരിയുടെ മാറ്റു കൂട്ടുന്നുണ്ട്.
ആനയുടെ ചിത്രങ്ങളും,കാളിയ മർദ്ദനവുമെല്ലാം അവയിൽ ചിലതാണ്.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
പഞ്ചലോഹത്തിൽ പൊതിഞ്ഞ് ഗോളകയിറക്കിയ അഞ്ജനശിലയാണ് പ്രധാന പ്രതിഷ്ഠ!
ശ്രീകോവിലിനുള്ളിൽ തന്നെ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്.
കന്നിമൂലയിൽ വിഘ്നേശ്വരനും,
തെക്കു പടിഞ്ഞാറെ മൂലയിൽ ഭദ്രകാളിയും
ഉപ പ്രതിഷ്ഠകളായുണ്ട്.
കന്യകാ സങ്കല്പമായതിനാൽ ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് കൊമ്പനാനകളെ ഉപയോഗിക്കുകയോ,കരിമരുന്ന് പ്രയോഗം നടത്തുകയോ ചെയ്യാറില്ല.
പകരം പിടിയാനകളെയാണ് എഴുന്നളളത്തിന് ഉപയോഗിക്കുന്നത്.
കാലത്തും ഉച്ചയ്ക്കും വൈകിട്ടുമായി 3 ശീവേലികളാണുള്ളത്.
അയ്യപ്പന്റെ അകമ്പടിയോടെ മാത്രം ശീവേലിക്ക് പുറത്തേക്കെഴുന്നെള്ളുന്ന ദേവിയ്ക്ക് മുന്നിലും പിന്നിലും വിളക്കേന്തി സ്ത്രീകൾ മാത്രമേ അനുഗമിക്കാവൂ എന്നതും നിർബന്ധമാണിവിടെ
പ്രതിഷ്ഠ
കന്യകയാണെന്ന കാരണം
കൊണ്ടു തന്നെ കിരീടകലകളൊന്നുമേ ഈ ക്ഷേത്രത്തിൽ അരങ്ങേറാറില്ല!
പൂജാവിധികളും വിശേഷങ്ങളും!
അത്യപൂർവ്വ താന്ത്രികാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ക്ഷേത്രത്തിൽ പ്രധാനമായും നാലു പൂജകളും മൂന്ന് ശീവേലിയുമാണുള്ളത്.
അടയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്നതും അപൂർവ്വതയാണ്.
എല്ലാ മാസവും കാർത്തിക നാളിലെ.”വാരം ഇരിക്കൽ”മുഖ്യ ചടങ്ങാണ്.
”ഋഗ്വേദത്തിലെ മന്ത്രങ്ങൾ ജപിക്കുന്ന ചടങ്ങാണ് വാരം.
ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചിക കാർത്തികയിലെ വാരം ഇരിക്കലിനൊപ്പം “വാരസദ്യ”ഉണ്ടാവും.
വാവ് ദിവസത്തിലാണ് പകൽ വാരമിരിക്കലിനു ശേഷം വൈകുന്നേരം വാരസദ്യ നടത്തുന്നത്!
മണ്ഡലകാലം,വിഷു,നവരാത്രി,തിരുവോണം,പ്രതിഷ്ഠാ ദിനമായ ഇടവത്തിലെ അനിഴം ഇവയെല്ലാം വിശേഷപ്പെട്ടതാണ്.
മീനത്തിലെ മകയിരത്തിൽ 15 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ്
,”പഠാദി,ധ്വജാദി,അങ്കുരാദി എന്നിവ.അത്യപൂർവ്വങ്ങളായ താന്ത്രിക അനുഷ്ഠാനങ്ങളാണ്
ഈ ദിവസങ്ങളിൽ നടക്കുക!ഏഴു ദിവസം ആറാട്ട് ചടങ്ങുകൾ നടക്കുന്നു.
വേല,മണ്ണാൻപാട്ട്,പാണർൻപാട്ട് തുടങ്ങിയവയും ഉത്സവസംബന്ധിയായി നടത്താറുണ്ട്.
മലയാള മാസത്തിലെ ആദ്യവെള്ളിയാഴ്ചയായ “മുറപ്പെട്ട്”വെള്ളിയാഴ്യും വിശേഷമാണ്.
പുലർകാലത്ത് നടക്കുന്ന “തന്ത്രി പുഷ്പാഞ്ജലി”വളരെ പ്രശസ്തമാണ്.
മണ്ഡലകാലത്ത് 41 ദിവസത്തിലെ 30 ദിവസവും വിശേഷാൽ പുജകളുണ്ട്.
എല്ലാദിവസവും കാലത്ത് നവകാഭിഷേകവും മുപ്പതാം ദിവസം കളഭാഭിഷേകവും ഉണ്ട്.ബാക്കി 11 ദിവസത്തെ പൂജ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലാണ് പൂർത്തിയാക്കുന്നത്.
ദർശന സമയം:കാലത്ത് 5.30 മുതൽ 9.30 വരെ
വൈകിട്ട് 5.30 മുതൽ 7.30 വരെ.

ആനേശ്വരംശിവക്ഷേത്രം,തൃശ്ശൂർ ജില്ല ചെമ്മാപ്പിള്ളി




തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ താലൂക്കിൽ,താന്ന്യം പഞ്ചായത്തിൽപ്പെടുന്നവടക്കുമ്മുറി വില്ലേജിലെ ചെമ്മാപ്പിള്ളിയിലാണ് ആനേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം വടക്കുകിഴക്കുമാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കിഴക്കും പടിൺഞ്ഞാറും പാടശേഖരങ്ങളും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും കൂടിയുള്ള മനോഹരമായ പ്രദേശമാണിത്. തൃശ്ശൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്ററാണ് ഇവിടേക്ക്ക്കുള്ള ദൂരം. തുലാമാസ വാവുബലിയോടനുബന്ധിച്ച് നിരവധിപേർ ഇവിടെ പിതൃതർപ്പണം നടത്താറുണ്ട്‌.
ഉൽസവം'
ശിവരാത്രിതി.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. കുംഭമാസത്തിലെ ശിവരാത്രിയാണ്ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു. ശിവരാത്രിയോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ അരങ്ങേറുന്നു.അഷ്ടമിരോഹിണി, വിജയദശമിപൂജവയ്പ്പ്, പ്രതിഷ്ടാദിനം, രാമായണ മാസാചരണം, വാവുബലി എന്നിവ ഇവിടെ ആഘോഷിച്ചു വരുന്നു.
അഷ്ടമിരോഹിണി.
അഷ്ടമിരോഹിണിയോടനുബന്ധിച്ച് കൃഷ്ണവേഷം ധരിച്ച ബാലികാബാലന്മാരുടെ ശോഭായാത്ര, ഉറിയടി, ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം. എന്നിവ നടന്നു വരുന്നു.
രാമായണ മാസാചരണം
കർക്കടകമാസം രാമായണമാസമായി ഇവിടെ ആചരിച്ചു വരുന്നു. ഇതോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ ഗണപതി ഹോമം, രാമായണപാരായണം എന്നിവ നടക്കുന്നു. വൈകീട്ട് ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം എന്നിവ നടക്കുന്നു. കൂടാതെ കർക്കടകം 16ന് 'ഔഷധ സേവാദിനം' ആയി ആചരിക്കുന്നു. അന്നേദിവസം നിരവധി പേർ ഇവിടെ വന്ന് ഔഷധം സേവിക്കുന്നു. കൂടാതെ ഈ മാസത്തിലെ ഒരു ദിവസം രാമായണ ഏകാഹ യജ്ഞം നടത്തുന്നു.
ഐതിഹ്യം.
തേവർ തീർക്കാത്ത കടം.
തൃപ്രയാർ തേവരും ആനേശ്വരത്തപ്പനും തമ്മിലൊരു കടമുണ്ട്. ആനേശ്വരത്തപ്പന്റെ കയ്യിൽ നിന്നും തൃപ്രയാർ തേവർ ഒരു മുറി തേങ്ങയും, ഒരുനാഴി നെല്ലും കടം വാങ്ങി. അന്നു വച്ചു കുലച്ച തെങ്ങിന്റെ തേങ്ങയും, അന്നു വിതച്ച് കൊയ്തെടുത്ത നെല്ലും തനിക്ക് തിരികെ തരണമെന്നാണ് ആനേശ്വരത്തപ്പൻ ആവശ്യപ്പെട്ടത്. എന്നാൽ തേവർ ആയത് തിരികെ നൽകിയില്ല.
കടം തിരികെ നൽകാതതതിന്റെ കാരണ
ആയത് തിരികെ നൽകിയാൽ ലോകം അവസാനിക്കും എന്നതാണ്, പ്രജാക്ഷേമ തൽപ്പരനായ തൃപ്രയാർ തേവർ കടം വീട്ടാത്തതിന്റെ കാരണം. ആറാട്ടു പുഴ ദേവമേളക്ക് തേവർ പുറപ്പെട്ടതിനുശേഷം അഞ്ചാം ദിവസമാണ് പുഴ കടക്കുന്നത്[2]. ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പിള്ളി,ജ്ഞാനപ്പിള്ളി എന്നിവിടങ്ങളിലെ ഉൽസവത്തിൻ അന്ന് തേവർ പങ്കെടുക്കുന്നു. പുന്നപ്പിള്ളി മനയിലെ ചടങ്ങുകൾക്കു ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിലേക്കുള്ള യാത്രക്കിടയിലാണ് അതീവഭക്തിയോടെ ആനേശ്വരത്തപ്പനെ കബളിപ്പിക്കുന്ന ചടങ്ങ് നടക്കുന്നത്.
======================

ത്രിമൂർത്തികളിൽ പരമശിവന്റെ ജനനം




പരമശിവന്റെ ജനനം

ത്രിമൂർത്തികളിൽ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കർത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കർത്തവ്യവും ഉണ്ട്, എന്നാൽ പരമശിവൻ പ്രധാനമായും സംഹാരത്തിന്റെയും. ഈ മൂന്ന് ഈശ്വരന്മാരും ചേർന്ന് പ്രകൃതിയുടെ നിയമങ്ങളെ നിയന്ത്രിക്കുന്നു, സൃഷ്ടിക്കപ്പെടുന്നതെല്ലാം ഒടുവിൽ നശിപ്പിക്കപ്പെടും. ഈ മൂന്ന് ദൈവങ്ങളുടെയും ജനനം നിഗൂഢമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനിൽ നിന്ന് ജനിച്ചവരാണെന്നാണ് പല പുരാണങ്ങളും പറയപ്പെടുന്നത്. പക്ഷേ ഇതിനു തെളിവുകളില്ല. എന്നാൽ ഈ ആശയക്കുഴപ്പം നമ്മെ മറ്റൊരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു, എങ്ങനെയാണ് പരമശിവൻ ജനിച്ചത്? ശിവൻ ഒരു സ്വയംഭൂ ആണെന്നാണ് പലരും വിശ്വസിക്കുന്നത് - അദ്ദേഹം ഒരു മനുഷ്യശരീരത്തിൽ നിന്ന് ജനിക്കുന്നില്ല എന്നാണ് ഇതർത്ഥമാക്കുന്നത്. അദ്ദേഹം സ്വയമേവ സൃഷ്ടിച്ചു! ഒന്നും ഇല്ലാതിരുന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. എല്ലാം നശിപ്പിക്കപ്പെടുന്നതിനുശേഷവും അവൻ അവിടെ തുടരും. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു ഐതിഹ്യത്തിലെ ഏറ്റവും പഴയ ദൈവം അഥവാ ആദി-ദേവ് എന്ന പേരിലും അറിയപ്പെടുന്നത്. എന്നിരുന്നാലും ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള തർക്കം മൂലമുണ്ടായതിന്റെ ഫലമാണ് ഈ മഹാത്ഭുതം സൃഷ്ടിക്കപ്പെട്ടതും എന്ന് മറ്റു പുരാണങ്ങൾ പറയുന്നു. ആരാണ് കൂടുതൽ ഉത്തമനെന്ന് ഈ രണ്ട് ദൈവങ്ങളും പരസ്പരം വാദിച്ചു. പെട്ടെന്നുതന്നെ, കത്തിജ്വലിക്കുന്ന ഒരു തൂൺ അവിടെ പ്രത്യക്ഷപ്പെട്ടു. ഈ സ്തംഭത്തിന്റെ മുകളിലെയും താഴെയും ഭാഗം അദൃശ്യമാണെന്നും, അത് കണ്ടുപിടിക്കാൻ രണ്ടു ദൈവങ്ങളും പരസ്പരം മത്സരിക്കണമെന്നുമുള്ള ഒരു അരുളപ്പാടു കേട്ടു. ഇരുവരും സ്തംഭത്തിന്റെ തുടക്കവും അവസാനവും കണ്ടെത്തേണ്ടിയിരുന്നു. ഈ ഉത്തരം കണ്ടെത്തുവാൻ, ബ്രഹ്മാവ് ഉടൻ തന്നെ ഒരു ഹംസമായി രൂപാന്തരപ്പെട്ടു. അതോടൊപ്പം, സ്തംഭത്തിന്റെ അഗ്രം കണ്ടെത്തുന്നതിനായി മുകളിലോട്ടു പറക്കുകയും ചെയ്തു. വിഷ്ണു ഒരു പന്നിയായി മാറുകയും സ്തംഭത്തിന്റെ അറ്റം കാണാൻ ഭൂമിയിലേക്കു കുഴിക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി ശ്രമിച്ചെങ്കിലും അവസാനം അല്ലെങ്കിൽ അഗ്രം കണ്ടെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല. ഇരുവരും ഈ മത്സരം ഉപേക്ഷിച്ചപ്പോൾ പരമശിവൻ അവർക്ക് വേണ്ടി കാത്തിരിക്കുന്നത് കണ്ടു. ഈ പ്രപഞ്ചത്തെ ഭരിക്കാനുള്ള മറ്റൊരു ആത്യന്തിക ശക്തി ഉണ്ടെന്ന് അവർ മനസ്സിലാക്കി അതാണ് പരമ ശിവൻ. സ്തൂപത്തിന്റെ നിത്യത യഥാർത്ഥത്തിൽ പരമശിവന്റെ ഒരിക്കലും അവസാനിക്കാത്ത നിത്യതയെ പ്രതീകപ്പെടുത്തുന്നു. അവന്റെ ജനനം അജ്ഞാതമായ ഒരു സത്യമായിരിക്കുമ്പോൾ, അവന്റെ അവതാരങ്ങളും ധാരാളം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, കാരണം അവരും അത്യന്തം ശാന്തമാണ്. എന്നിരുന്നാലും, ഒരു വശത്ത് അവൻ വിരാഭദ്രനായി ഭീകരമായ നാശത്തെ പ്രതിഫലിപ്പിക്കുന്നതിലും, മറ്റേ കയ്യിൽ സതി പിണ്ഡത്തെ സംരക്ഷിക്കാനുള്ള കാലഭൈരവനായും രൂപം കൊള്ളുന്നു.

തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം



തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങലൂരില്‍ മേത്തല പഞ്ചായത്തിലെ തൃക്കുലശേഖരപുരം എന്ന ഗ്രാമത്തില്‍  ആണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി ശ്രീകൃഷ്ണന്‍.

കുലശേഖര സാമ്രാജ്യ  സ്ഥാപകനായ കുലശേഖര ആഴ്വാര്‍  നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാര്‍ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രംസ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവന്‍ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവര്‍  ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങലൂര്‍ രാജകുടുംബത്തിന്‍റെ കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.



പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.ക്ഷേത്രപാലൻ, വസുദേവൻ, നന്ദഗോപൻ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൽ എന്നിവ ഉപ പ്രതിഷ്ഠകള്‍.    ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.                                                                   

അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം ആലപ്പുഴജില്ലയിലെ അരൂരില്‍



   അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം

ആലപ്പുഴജില്ലയിലെ അരൂരില്‍  സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദേവീക്ഷേത്രമാണ് കാർത്ത്യായനി ദേവി ക്ഷേത്രം.പരശുരാമനാല്‍ തീര്‍ത്ത 108 ദേവി ക്ഷേത്രത്തില്‍ ഒന്നാണ് കാട്ടുപിഷാരത്ത് എന്ന്‍ അറിയപ്പെടുന്ന അരൂര്‍ ശ്രീ കാര്‍ത്യായനി                 ദേവിക്ഷേത്രം.                                                                                                                                                             

പണ്ടുകാലത്ത് ആരാധന ഇല്ലാതിരുന്ന ഇവിടെകൂടി കണ്ണുകുളങ്ങര കൈമള്‍ രാത്രി സമയത്ത് ഇതുവഴി ഭാര്യാഗ്രഹത്തിലേക്ക്‌ പോകുംവഴി  ഇപ്പോള്‍ സെന്‍റ് അഗസ്റ്റിന്‍സ്  സ്കൂളിന്‍റെ തെക്ക് വശത്തുള്ള മാവിന്‍ചുവട്ടില്‍  (കാര്‍ത്യായനി മാവ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്) സുന്ദരിയായ ഒരു യുവതിയെ കണ്ടു. ദുഖിതയായ യുവതി ശ്രീ കാര്‍ത്യായനി ദേവി ആണെന്ന്‍ മാന്ദ്രികനായ കണ്ണുകുളങ്ങര കൈമള്‍ക്ക് മനസിലായി. തുടര്‍ന്ന്‍ കുശലാന്വേഷണം നടത്തിയപ്പോള്‍ തന്നെ നോക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പോകുകയാണെന്ന്‍ പറഞ്ഞു. അരൂരിലെ ദേവി ചൈതന്യം പോകുകയാണെന്ന്‍ മനസിലാക്കിയ അദേഹം അവരെ തിരിച്ചു വിളിച്ച്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വളപ്പിലുള്ള കാഞ്ഞിരച്ചുവട്ടില്‍ ഇരുത്തി. ദാഹമകറ്റാന്‍ ഇളനീരുമായി വരാമെന്നും താന്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കെണമെന്നും ദേവിയെകൊണ്ട് സത്യം ചെയിച്ചശേഷം അദേഹം സ്വഗ്രഹത്തില്‍ ചെന്ന്‍ ആത്മഹത്യ ചെയ്തു.


                                                                       


അദ്ദേഹത്തിന്‍റെ  അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു,  ഗണപതി ,ശിവന്‍, ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, നാഗദേവതകള്‍ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ്‌ പായസവും.                                                                                                                                 
പിന്നീട് മുറജപം നടക്കുന്ന സമയത്ത് തിരുവനന്ദപുരതേക്ക് പോയ വില്വമംഗലം സ്വാമി ആണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിലേക് പ്രതിഷ്ഠ നടത്തിയത്.                                                                  

ഇവിടെ ഊടുപുരയില്‍ താമസിച്ച അദ്ദേഹത്തിന് കൊതുകുശല്യം കാരണം ഉറങ്ങാന്‍ സാദിച്ചില്ല അതില്‍ കോപിതാനായി ഈ ഊട്ടുപുരയില്‍ കൊതുക് കയറാതെപോട്ടെ എന്ന്‍ ശപിക്കുകയുണ്ടായി, ഈ ശാപഫലമായി ഇന്നും ഇവിടുത്തെ ഊട്ടുപുരയില്‍ കൊതുക് കയറുകയില്ല.

രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ പ്രതിനിധികള്‍ ഭരണം നടത്തിയിരുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ നിലവില്‍ ഭരണം തുടരുന്നു.                                                             



ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവിൽ ഭരണം നടത്തുന്നു.                                                
                                            എല്ലാ വര്‍ഷവും മീന മാസത്തില്‍ മകയിരം നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടോട്കൂടി ഏഴു ദിവസത്തെ ഉത്സവം ആണ് ഇവിടെ ഉള്ളത്, എല്ലാ വര്‍ഷവും ധനു മാസത്തില്‍ ഒന്‍പത് പത്ത് പതിനൊന്ന്‍ തീയതികളില്‍ ചിറപ്പ് നടത്താറുണ്ട്

തലയാക്കുളം ഭഗവതി ക്ഷേത്രം

തലയാക്കുളം ഭഗവതി ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ എരവത്തൂര്‍  ഗ്രാമത്തിലെ ഒരു അമ്പലമാണ്തലയാക്കുളം ഭഗവതി ക്ഷേത്രം . തലയാക്കുളം ഭഗവതി അമ്മയാണ് ഇവിടുത്തെ പ്രതിഷ്ഠ.
എരവത്തൂർ നായർ സമുദായമാണ് ഈ അമ്പലത്തിലെ മേൽനോട്ടം നടത്തിവരുന്നത്. വർഷംതോറും ഇവിടെ ഉത്സവംനടത്തുന്നതും അമ്പലത്തിലെ മറ്റു വികസന പ്രവൃത്തികളും നടത്തി വരുന്നത് തലയാക്കുളം അമ്പലകമ്മിറ്റിയാണ്. പാലിയം ഗ്രൂപ്പ് ദേവസ്വം വകയാണ് ഈ ക്ഷേത്രം. ഇതിന്റെ ചുറ്റമ്പലത്തിൽ രണ്ട് ശ്രീകോവിലുകളിയായി ഭദ്രകാളിയും ശ്രീദുർഗ്ഗയും തുല്യപ്രാധാന്യത്തോടുകൂടി ആരാധിക്കപ്പെട്ടുവരുന്നു. ഭൈരവൻ, നാഗദേവതകൾ, രക്ഷസ്സ് എന്നിവർ ഉപദേവതകളായി ക്ഷേത്രമതിൽക്കകത്തും, ക്ഷേത്രത്തിന് പുറത്ത് കുളത്തിനരികിൽ ഘണ്ടാകർണ്ണർ, വെളിച്ചപ്പാട്, മേലാംതുരുത്തി എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് മുടിയേറ്റും (കുംഭമാസത്തിലെ കാർത്തിക നാളിൽ), കർക്കിടകമാസത്തിലെ കളമെഴുത്തും പാട്ടും ആണ്. ഗുരുതിപുഷ്പാഞ്ജലി വർഷത്തിൽ ഒരിക്കൽ ദേശഗുരുതിനാളിൽ മാത്രം നടത്തുന്നു. ഇവിടുത്തെ മറ്റ് വഴിപാടുകൾ ഗണപതിഹോമം, ഭഗവതിസേവ, എണ്ണ, കരിക്ക്, കുങ്കുമം, മഞ്ഞൾപൊടി അഭിഷേകങ്ങൾ എന്നിവയാണ്.



കുഴൂർ ദേശത്തിന്റെ വടക്ക് കിഴക്കേ മൂലയിലായി സ്ഥിതി ചെയ്യുന്ന ഈ ഭഗവതിക്ഷേത്രത്തിന് ആയിരം വർഷത്തിന്റെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1987-88 കാലത്ത് ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്നങ്ങളിൽ കണ്ടത് ഭഗവതിയെ ഭദ്രകാളിയായും പിന്നീട് ദുർഗ്ഗയായും വീണ്ടും ഭദ്രകാളിയായും ആരാധിച്ചു വരുന്നതായും ആരാധനസ്വഭാവത്തിൽ വന്ന വ്യത്യാസം മൂലം ഭദ്രകാളീചൈതന്യത്തിന് പുഷ്ടി വരുകയും കാലം കഴിയവേ ദുർഗ്ഗാദേവിക്ക് ഉപദേവതാസ്വഭാവത്തിൽ ആരാധന കൈവരുകയും ചെയ്തു എന്നാണ്. പിന്നീട് പ്രശ്നവിധിപ്രകാരം ദുർഗ്ഗാദേവിക്ക് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുണ്ടായി.




എല്ലാ വർഷവും മേട മാസത്തിൽ നടത്തി വരുന്ന ഉത്സവം പ്രധാനമാണ്. കൂടാതെ ഇവിടുത്തെ വിശേഷദിവസങ്ങൾ താഴെപ്പറയുന്നവയാണ്.
  • ആണ്ടു വിശേഷം - കുംഭമാസത്തിലെ അശ്വതിനാളിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠാദിനം
  • കാർത്തിക നാളിൽ താലപ്പൊലി, മുടിയേറ്റ്, തുടർന്ന് ദേശഗുരുതി, മകരച്ചൊവ്വ വിശേഷം
  • കർക്കിടകമാസത്തിൽ കളമെഴുത്തും പാട്ടും
  • എല്ലാ മാസവും പൗർണ്ണമി നാളിൽ ഭഗവതീസേവ
  • ഒന്നാം തിയതികളിൽ ഗണപതിഹോമം