തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ താലൂക്കിൽ,താന്ന്യം പഞ്ചായത്തിൽപ്പെടുന്നവടക്കുമ്മുറി വില്ലേജിലെ ചെമ്മാപ്പിള്ളിയിലാണ് ആനേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം വടക്കുകിഴക്കുമാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കിഴക്കും പടിൺഞ്ഞാറും പാടശേഖരങ്ങളും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും കൂടിയുള്ള മനോഹരമായ പ്രദേശമാണിത്. തൃശ്ശൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്ററാണ് ഇവിടേക്ക്ക്കുള്ള ദൂരം. തുലാമാസ വാവുബലിയോടനുബന്ധിച്ച് നിരവധിപേർ ഇവിടെ പിതൃതർപ്പണം നടത്താറുണ്ട്.
ഉൽസവം'
ശിവരാത്രിതി.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. കുംഭമാസത്തിലെ ശിവരാത്രിയാണ്ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു. ശിവരാത്രിയോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ അരങ്ങേറുന്നു.അഷ്ടമിരോഹിണി, വിജയദശമിപൂജവയ്പ്പ്, പ്രതിഷ്ടാദിനം, രാമായണ മാസാചരണം, വാവുബലി എന്നിവ ഇവിടെ ആഘോഷിച്ചു വരുന്നു.
അഷ്ടമിരോഹിണി.
അഷ്ടമിരോഹിണിയോടനുബന്ധിച്ച് കൃഷ്ണവേഷം ധരിച്ച ബാലികാബാലന്മാരുടെ ശോഭായാത്ര, ഉറിയടി, ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം. എന്നിവ നടന്നു വരുന്നു.
രാമായണ മാസാചരണം
കർക്കടകമാസം രാമായണമാസമായി ഇവിടെ ആചരിച്ചു വരുന്നു. ഇതോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ ഗണപതി ഹോമം, രാമായണപാരായണം എന്നിവ നടക്കുന്നു. വൈകീട്ട് ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം എന്നിവ നടക്കുന്നു. കൂടാതെ കർക്കടകം 16ന് 'ഔഷധ സേവാദിനം' ആയി ആചരിക്കുന്നു. അന്നേദിവസം നിരവധി പേർ ഇവിടെ വന്ന് ഔഷധം സേവിക്കുന്നു. കൂടാതെ ഈ മാസത്തിലെ ഒരു ദിവസം രാമായണ ഏകാഹ യജ്ഞം നടത്തുന്നു.
ഐതിഹ്യം.
തേവർ തീർക്കാത്ത കടം.
തൃപ്രയാർ തേവരും ആനേശ്വരത്തപ്പനും തമ്മിലൊരു കടമുണ്ട്. ആനേശ്വരത്തപ്പന്റെ കയ്യിൽ നിന്നും തൃപ്രയാർ തേവർ ഒരു മുറി തേങ്ങയും, ഒരുനാഴി നെല്ലും കടം വാങ്ങി. അന്നു വച്ചു കുലച്ച തെങ്ങിന്റെ തേങ്ങയും, അന്നു വിതച്ച് കൊയ്തെടുത്ത നെല്ലും തനിക്ക് തിരികെ തരണമെന്നാണ് ആനേശ്വരത്തപ്പൻ ആവശ്യപ്പെട്ടത്. എന്നാൽ തേവർ ആയത് തിരികെ നൽകിയില്ല.
കടം തിരികെ നൽകാതതതിന്റെ കാരണ
ആയത് തിരികെ നൽകിയാൽ ലോകം അവസാനിക്കും എന്നതാണ്, പ്രജാക്ഷേമ തൽപ്പരനായ തൃപ്രയാർ തേവർ കടം വീട്ടാത്തതിന്റെ കാരണം. ആറാട്ടു പുഴ ദേവമേളക്ക് തേവർ പുറപ്പെട്ടതിനുശേഷം അഞ്ചാം ദിവസമാണ് പുഴ കടക്കുന്നത്[2]. ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പിള്ളി,ജ്ഞാനപ്പിള്ളി എന്നിവിടങ്ങളിലെ ഉൽസവത്തിൻ അന്ന് തേവർ പങ്കെടുക്കുന്നു. പുന്നപ്പിള്ളി മനയിലെ ചടങ്ങുകൾക്കു ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിലേക്കുള്ള യാത്രക്കിടയിലാണ് അതീവഭക്തിയോടെ ആനേശ്വരത്തപ്പനെ കബളിപ്പിക്കുന്ന ചടങ്ങ് നടക്കുന്നത്.
======================
======================