അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം
ആലപ്പുഴജില്ലയിലെ അരൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദേവീക്ഷേത്രമാണ് കാർത്ത്യായനി ദേവി ക്ഷേത്രം.പരശുരാമനാല്‍ തീര്‍ത്ത 108 ദേവി ക്ഷേത്രത്തില്‍ ഒന്നാണ് കാട്ടുപിഷാരത്ത് എന്ന്‍ അറിയപ്പെടുന്ന അരൂര്‍ ശ്രീ കാര്‍ത്യായനി ദേവിക്ഷേത്രം.
പണ്ടുകാലത്ത് ആരാധന ഇല്ലാതിരുന്ന ഇവിടെകൂടി കണ്ണുകുളങ്ങര കൈമള്‍ രാത്രി സമയത്ത് ഇതുവഴി ഭാര്യാഗ്രഹത്തിലേക്ക് പോകുംവഴി ഇപ്പോള്‍ സെന്‍റ് അഗസ്റ്റിന്‍സ് സ്കൂളിന്‍റെ തെക്ക് വശത്തുള്ള മാവിന്‍ചുവട്ടില്‍ (കാര്‍ത്യായനി മാവ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്) സുന്ദരിയായ ഒരു യുവതിയെ കണ്ടു. ദുഖിതയായ യുവതി ശ്രീ കാര്‍ത്യായനി ദേവി ആണെന്ന്‍ മാന്ദ്രികനായ കണ്ണുകുളങ്ങര കൈമള്‍ക്ക് മനസിലായി. തുടര്‍ന്ന്‍ കുശലാന്വേഷണം നടത്തിയപ്പോള്‍ തന്നെ നോക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പോകുകയാണെന്ന്‍ പറഞ്ഞു. അരൂരിലെ ദേവി ചൈതന്യം പോകുകയാണെന്ന്‍ മനസിലാക്കിയ അദേഹം അവരെ തിരിച്ചു വിളിച്ച് ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വളപ്പിലുള്ള കാഞ്ഞിരച്ചുവട്ടില്‍ ഇരുത്തി. ദാഹമകറ്റാന്‍ ഇളനീരുമായി വരാമെന്നും താന്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കെണമെന്നും ദേവിയെകൊണ്ട് സത്യം ചെയിച്ചശേഷം അദേഹം സ്വഗ്രഹത്തില്‍ ചെന്ന്‍ ആത്മഹത്യ ചെയ്തു.
അദ്ദേഹത്തിന്‍റെ അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു, ഗണപതി ,ശിവന്‍, ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, നാഗദേവതകള്‍ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ് പായസവും.
പിന്നീട് മുറജപം നടക്കുന്ന സമയത്ത് തിരുവനന്ദപുരതേക്ക് പോയ വില്വമംഗലം സ്വാമി ആണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിലേക് പ്രതിഷ്ഠ നടത്തിയത്.
ഇവിടെ ഊടുപുരയില്‍ താമസിച്ച അദ്ദേഹത്തിന് കൊതുകുശല്യം കാരണം ഉറങ്ങാന്‍ സാദിച്ചില്ല അതില്‍ കോപിതാനായി ഈ ഊട്ടുപുരയില്‍ കൊതുക് കയറാതെപോട്ടെ എന്ന്‍ ശപിക്കുകയുണ്ടായി, ഈ ശാപഫലമായി ഇന്നും ഇവിടുത്തെ ഊട്ടുപുരയില്‍ കൊതുക് കയറുകയില്ല.
രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ പ്രതിനിധികള്‍ ഭരണം നടത്തിയിരുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ ഭരണം തുടരുന്നു.
ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവിൽ ഭരണം നടത്തുന്നു.
എല്ലാ വര്‍ഷവും മീന മാസത്തില്‍ മകയിരം നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടോട്കൂടി ഏഴു ദിവസത്തെ ഉത്സവം ആണ് ഇവിടെ ഉള്ളത്, എല്ലാ വര്‍ഷവും ധനു മാസത്തില്‍ ഒന്‍പത് പത്ത് പതിനൊന്ന്‍ തീയതികളില്‍ ചിറപ്പ് നടത്താറുണ്ട്