2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം



ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം
ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒട്ടും കുറവല്ല. വിശ്വാസികളെല്ലാവരും തന്നെ ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ്. എന്നാല്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള ഏത് സമയത്തും പ്രദക്ഷിണം നടത്താവുന്നതാണ്. ക്ഷേത്ര ദര്‍ശനത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഓരോ ദേവീ ദേവന്‍മാര്‍ക്കും നടത്തേണ്ട പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. ഭഗവാന്റെ വലതുഭാഗത്ത് കൂടെ പോവുന്ന തരത്തിലുള്ള പ്രദക്ഷിണമാണ് നടത്തേണ്ടത്. മോക്ഷം പ്രദാനം ചെയ്യുന്ന ഒന്നാണ് പ്രദക്ഷിണം എന്ന കാര്യത്തില്‍ സംശയമില്ല.പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. ബലിക്കല്ലിന്റെ പുറത്ത് നിന്നാണ് നമ്മള്‍ പ്രദക്ഷിണം നടത്തേണ്ടത്. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് പ്രദക്ഷിണം വെച്ചാല്‍ ഇരട്ടിപുണ്യമാണ് ലഭിക്കുന്നത്. പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതു വശത്തു കൂടി വന്നു വേണം തൊഴുത് വരാന്‍. എന്നിട്ട് മാത്രമേ ക്ഷേത്രത്തിനകത്ത് പ്രേവശിക്കാന്‍ പാടുകയുള്ളൂ.ക്ഷേത്ര ദര്‍ശനത്തില്‍ പല കാര്യങ്ങളിലും നമ്മള്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
ആഗ്രഹസാഫല്യം
സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നാണ് ഇത്തരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലം. അതുകൊണ്ട് തന്നെ പ്രദക്ഷിണം നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണം ഏറ്റവും വിശേഷപ്പെട്ടതാണ്. പ്രദക്ഷിണത്തിന്റെ എണ്ണം പ്രദക്ഷിണത്തിന്റെ എണ്ണം നോക്കി വേണം അത് ചെയ്യുന്നതിന്. ഓരോ ദേവിദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ ഓരോ എണ്ണമുണ്ട്. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ മാറ്റമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രധാനമായുള്ള പ്രദക്ഷിണങ്ങള്‍. എങ്കില്‍ മാത്രമേ അത് നമ്മുടെ ആഗ്രഹത്തിനും മോക്ഷപ്രാപ്തിക്കും സഹായിക്കുകയുള്ളൂ. രോഗശമനം ഫലം രാവിലെ പ്രദക്ഷിം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ക്ക് ആഗ്രഹസാഫല്യത്തോടൊപ്പം തന്നെ പല ആത്മീയ ശാരീരിക ഗുണങ്ങളും ലഭിക്കുന്നു. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം. ഈ സമയത്തെല്ലാം പ്രദക്ഷിണം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ തരത്തിലും നമ്മുടെ ആത്മീയ കാര്യങ്ങളിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശയന പ്രദക്ഷിണം പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ അല്‍പം കഠിനമുള്ളതാണ് ശയനപ്രദക്ഷിണം. കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. മാത്രമല്ല നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ശയന പ്രദക്ഷിണം. പലപ്പോഴും നമ്മുടെ പല വ്യഥകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് ശയന പ്രദക്ഷിണം നല്ലൊരു പ്രതിവിധിയാണ്. ശിവന് പ്രദക്ഷിണം ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്. ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്. ശിവന് ഒരിക്കലും പൂര്‍ണ പ്രദക്ഷിണം നടത്തരുത്. ഇത് ദോഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം ശിവന് പ്രദക്ഷിണം നടത്തുന്നത്. പ്രാണായാമ തുല്യം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടി പോസിറ്റീവ് എനര്‍ജി തരുന്നതിന് ഈ പ്രദക്ഷിണം സഹായിക്കുന്നു. ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുന്നത് പ്രാണായാമ തുല്യമായ ഒന്നാണ് എന്ന് തന്നെ പറയാം. ശരീരത്തിനും മനസ്സിനും പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ബലിക്കല്ലില്‍ സ്പര്‍ശിക്കരുത് ഒരു കാരണവശാലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. ഇത് ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. വലതു വശത്ത് ബലിക്കല്ല് വരത്തക്ക വിധത്തില്‍ വേണം പ്രദക്ഷിണം നടത്താന്‍. ഇത് പാപം ചെയ്യുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബലിക്കല്ലില്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ച് വേണം. സാധാരണ ചെയ്യേണ്ടത് പ്രദക്ഷിണം നടത്തുമ്പോള്‍ സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു. ജീവിതത്തില്‍ ആത്മീയ ചൈതന്യം നിറക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
പൂര്‍ണതയുടെ ദേവനാണ് ശിവന്‍
പൂര്‍ണതയുടെ ദേവന്‍ പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതും. പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും. അര്‍ദ്ധപ്രദക്ഷിണം അര്‍ദ്ധപ്രദക്ഷിണവും പാപവും അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്. ഗംഗാദേവി ഗംഗാദേവിയും ശിവനും ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.