2019, ജനുവരി 22, ചൊവ്വാഴ്ച

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം

 

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം



ഭാരത്തിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്...കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് യക്ഷിസമേധനായ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന ഗന്ധര്‍വ്വസ്വാമിയുടെ ക്ഷേത്രം.ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷസ്ഥാനം കൂടിയാണ് .....വിഷ്ണു ചൈതന്യതോടുകൂടി ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയും സുന്ദര യക്ഷിയും തുല്യ പ്രാധാന്യത്തോടെ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാന്നു ആണ്ടുര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ സ്വാമി ക്ഷേത്രം ..കാന്തയായി സുന്ദര യക്ഷിക്കൊപ്പം വിരാജിക്കുന്ന പ്രേമസ്വരൂപിയായ ഐശ്വര്യ ഗന്ധര്‍വ്വന്‍ പ്രണയം , ദാമ്പത്യം , കല , സമ്പത്ത എന്നിവയുടെ അധിപന്‍ കൂടിയാണ്.ഗന്ധര്‍വ്വനടയില്‍ മനമുരുകി പ്രാര്‍ഥിച് ഗന്ധര്‍വപൂജ യഥാവിധി ചെയ്‌താല്‍ കടത്തില്‍ നിന്ന് മുക്തി , സമ്പത്ത് സമൃദ്ധി ,വിവാഹ യോഗം ,തൊഴില്‍ വ്യാപാര പുരോഗതി ,സന്താന സൌഭാഗ്യം,കുടുംബ കലഹത്തില്‍ നിന്നും മോചനം .എന്നീ അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നു.ആണ്ടുര്‍ ശ്രീ ഗന്ധര്‍വസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പല്ലാട്ടുകാരുടെ മൂലകുടുംബം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന് ഏകദേശം ഒരു KM പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വല്ലനാട്ടു പുരയിടത്തില്‍ ആരുന്നു എന്നാണു ഐതീഹ്യം...
കാലക്രമേണ അവര്‍ ആ സ്ഥലത്തുനിന്നു ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് താമസം മാറുകയുണ്ടായി..ഒരു നാള്‍ ഗ്രഹത്തിന് അഗ്നി ബാധ ഉണ്ടാകുകയും ഒരു ഭാഗം മാത്രം അഗ്നിക്ക് ഇരയാകാതെ വരികയും ചെയ്തു ..കാരണം ആരായാല്‍ വേണ്ടി വരികയും കുടുംബക്കാര്‍ വിദഗ്ധ ജ്യോതിഷനെ സമീപിക്കുകയും ചെയ്തു...അഗ്നിക്കിരയാവാത്ത സ്ഥലത്ത് വിഷ്ണുചൈതന്യത്തോട്‌ കൂടിയുള്ള ഗന്ധര്‍വ്വസ്വാമിയുടെയും യക്ഷിദേവിയുടെയും ചൈതന്യം കുടി കൊള്ളുന്ന " വാളും പീoവും " ഉണ്ടെന്നും അവിടെ ഉചിതമായ ക്ഷേത്രം നിര്‍മ്മിക്കണമെന്നും , താമസം ക്ഷേത്രത്തിനു സമീപം തെക്ക് പടിഞ്ഞാര്‍ ദിശയില്‍ ആകാം എന്നും പ്രശ്നത്തില്‍ കാണുകയുണ്ടായി...ഭഗവത് നിയോഗം അനുസരിച്ച് ഭഗവാനെ യഥാവിധി ക്ഷേത്രം പണിയുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു. അതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോട് കൂടി ഭഗവതിയെയും ശാസ്താവിനെയും പ്രതിഷിടിക്കുകയുണ്ടായി...ആണ്ടുര്‍ മൂത്തേടത് ഇല്ലത്ത് കുടുംബക്കാരായിരുന്നു പഴയ കാലം മുതല്‍ ഭഗവാന്റ ദാസന്മാരും പൂജാരികളും...പൊതുവേ ശാന്ത സ്വഭാവക്കാരായിരുന്ന തിരുമേനി സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ...പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും രക്ഷകന്മാരായിരുന്നു...തിരുമേനിയുടെ മരണ ശേഷം ബ്രഹ്മ രക്ഷസ്സ് ആയിട്ട് ഇവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്നു....കുടുംബത്തിലെ കാരണവരെ ഗുരുവായും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്...
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുള്ള ആണ്ടുര്‍ എന്നാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...പാലാ വൈക്കം റൂട്ടില്‍ പാലായില്‍ നിന്ന് എട്ടുകിലോമീറ്ററും കുറവിലങ്ങാട്‌ നിന്ന് പത്തു കിലോമീറ്ററും സഞ്ചരിച്ചു ഇല്ലിക്കല്‍താഴെ ജംക്ഷനില്‍ ഇറങ്ങി തെക്കോട്ട്‌ ഇരുനൂറു മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം...വിദൂരതയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചു ശാസ്ത്രത്തിന്റെ മകുടോദാഹരണമായ ക്ഷേത്രം ഐശ്വര്യ ദേവനാല്‍ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...
പ്രധാന ദേവനും ഉപദേവതകളും
ഗന്ധര്‍വസ്വമി
യക്ഷിഭഗവതി
സമചതുരക്രിതിയിലുള്ള പ്രധാന ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണുവിന്റെ ചൈതന്യത്തോടെ യക്ഷി സമേതനായ ഐശ്വര്യ ഗന്ധര്‍വ സ്വാമി കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നു.യക്ഷിഭഗവതി ഗന്ധര്‍വസ്വമിഉടെ മടിയില്‍ ഇരിക്കുനതായാണ് സങ്കല്‍പം . പാല്‍പായസവും മുല്ലപൂ മാലയും ആണ് ഗന്ധര്‍വ സ്വാമിയുടെ പ്രധാന വഴിപാട്. ഗന്ധര്‍വപൂജ,അര്‍ച്ചന,പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ്‌ മറ്റു വഴിപാടുകള്‍.
ഭഗവതി
മുഖ്യ പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യം തന്നെയാണ്‌ ഈ ക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. മുഖ്യ പ്രതിഷ്ഠയായ ഗന്ധര്‍വസ്വമി യക്ഷി ഭഗവതിയുടെയും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം. അതുകൊണ്ട്തനെ ഉത്സവതിനു ഭഗവതി പാട്ടാണ് ആദ്യദിനം. ഭദ്ര ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറു ദര്‍ശനമായാണ്‌ പ്രതിഷ്ഠ.
ശാസ്താവ്
കൈലാസ നാഥനായ പരമശിവന്റെയും മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ്‌ ശാസ്താവ് എന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.
അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍.. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.
ബ്രഹ്മ രക്ഷസ്സ്
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ്‌ ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.
പാല്‍പായസമാണ്‌ ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്. ശാസ്താവും ബ്രഹ്മ രക്ഷസും ഒരു ശ്രീ കോവിലിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ഗുരു
ക്ഷേത്രം നിര്‍മിച്ച പുണ്യാത്മാവിനെ ആണ് ഗുരുവായി സങ്കല്പിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് .ക്ഷേത്ര മതിലകത്ത് വടക്ക് പടിഞ്ഞാറായി കുടികൊള്ളുന്നു .
TAGS: 

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം



കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം




കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം



പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൂത്താട്ടുകുളം പാല റോഡില്‍ കുറിച്ചിത്താനം കെ.അര്‍. നാരായണന്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെത്തി വലതു വശത്തുകൂടി ഒരു കിലോമീറ്റര്‍ വന്നാല്‍ പൂതൃക്കോവിലായി. ഗ്രഹസ്ഥാശ്രമികള്‍ക്ക് ആനന്ദ സാഗരത്തില്‍ ആറാടാന്‍ വരം അരുളുന്ന ശ്രീകൃഷ്ണ ഭഗവാന്റെ അപരിമേയ സാന്നിദ്ധ്യം മോക്ഷേച്ഛുക്കള്‍ക്ക് ആശ്രയ കവാടം.
കുചേല സദ് ഗതിയിലെ അവിസ്മരനീയ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ഷേത്ര സങ്കല്‍പ്പം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിന്റെ ദിവ്യ പരിവേഷത്തിന് മകുടംചാര്‍ത്തുന്നത്. അവില്‍പ്പൊതി കൈക്കലാക്കി ഭഗവാന്‍ തുടരെ രണ്ടാമത്തെ പിടിയും എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് തടയുന്ന രുഗ്മിണീ ദേവി ഈ സങ്കല്‍പ്പം ക്ഷേത്രത്തിലെ സാന്നിദ്ധ്യ കലകളെ അനന്യമാക്കുന്നു. അറാട്ടിനു ശേഷമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുക. വൃശ്ഛിക മാസത്തില്‍ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് എന്ന തിരു ഉത്സവം നടക്കുന്നത്. ഇതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്ത മണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കുടികൊള്ളുന്ന ജലാധിവാസ ഗണപതി ആ സാന്നിദ്ധ്യംകൊണ്ട് പരമപവിത്രമായ ചിറ എന്നറിയപ്പെടുന്ന ഉല്‍ക്കൃഷ്ട ജലാശയം , ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാനെ ദീപാലങ്കാരങ്ങളും നിറപറകളുമായി പാതയോരങ്ങളില്‍ എതിരേല്‍ക്കുന്ന ഭക്തജനങ്ങള്‍. ഇതിനെ തുടര്‍ന്നാണ് ആല്‍ത്തറ മേളവും ദശമി വിളക്കും. ഏകാദശിവിളക്ക് ഈ പ്രദേശത്ത് ആകമാനമുള്ള ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. ലോകപ്രസിദ്ധമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന ഗുരുവായൂര്‍ ഏകാദശി അന്നാണ്. ഈ ക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു കാരണം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉപാസനാ വിധികളിലും നിലനില്‍ക്കുന്ന സമാനതകള്‍ ആവാം. നാമജപം, പ്രസാദം ഊട്ട് എന്നിവ കാല്‍നൂറ്റാണ്ടിലേറെയായി ഇവിടെ തുടര്‍ന്നുപോരുന്നു. അഖിലഭാരത ഭാഗവത സത്രത്തിന്റെ ആവിര്‍ഭാവം,യജ്ഞസമ്പ്രദായത്തിലുള്ള ഭാഗവത സപ്താഹങ്ങള്‍, സല്‍സംഗത്തിന്റെ ഫലം അരുളുന്ന പ്രഭാഷണ പരമ്പരകള്‍ എന്നിവ ഗുരുവായൂരില്‍ എന്നപോലെ ഇവിടേയും സനാതന ഭാവങ്ങളോടെ ക്ഷേത്രാചാരങ്ങളുമായി ഇടകലര്‍ന്നു നില്‍ക്കുന്നു. ഉദയാസ്തമയ നാമജപം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മറ്റൊരിടത്തും ഇത് ഇല്ലെന്നുതന്നെപറയാം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി അനുഷ്ഠിക്കുന്ന നാമജപ യജ്ഞങ്ങള്‍ ഭാഗവത സത്രത്തിന്റെ സന്ദേശങ്ങളെ സ്വാംശീകരിക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്ന ബാലികാ ബാലന്മാര്‍ ഭഗവാന്റെ വൃന്ദാവന ഭോജനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. പുതുമന,പഴയിടം, കാക്കാര്‍പള്ളി, മഠം, തലയാറ്റമ്പിള്ളി, കാഞ്ഞിരക്കാട് കിഴക്കേടം, കാഞ്ഞിരക്കാട് പടിഞ്ഞാറേടം എന്നീ നമ്പൂതിരി കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. മണയത്താട് ഇല്ലത്തിനാണ് താന്ത്രിക അധികാരം. ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീകൃഷ്ണ പബ്‌ളിക് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതൃക്കോവില്‍ ദേവസ്വം വകയാണ്.
വിശേഷ വഴിപാടുകള്‍ :
നാമജപവും പ്രസാദ ഊട്ടും ഉള്ള ദിവസങ്ങളില്‍ അന്നദാനം ഉദയാസ്തമന പൂജ പാല്‍പ്പായസ നിവേദ്യം നിറമാലയും ചുറ്റുവിളക്കും മുഴുക്കാപ്പ് എണ്ണയാടല്‍ ശംഖാഭിഷേകം പുരുഷ സൂക്താര്‍ച്ചന അന്തിനമസ്‌കാരമായി നടത്തേണ്ട ഭഗവതീ സേവ ഭഗവാന്റെ പീഠത്തില്‍ വച്ച് 12 ദിവസത്തെ പൂജകഴിഞ്ഞ വിതരണം ചെയ്യുന്ന ഭാഗ്യരത്‌നങ്ങള്‍ പതിച്ച ലോക്കറ്റ് ഭക്തജനങ്ങള്‍ക്ക് ഐശ്വര്യം, സമ്പത്ത്, ഗാര്‍ഹ്യ അനുഭവ ഗുണങ്ങള്‍ സര്‍വ്വോപരി ജീവിതാനന്ദം എന്നിവ പ്രദാനം ചെയ്യുന്നു.

മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം



മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് മഞ്ചാടിക്കരക്കാവിൽ രാജരാജേശ്വരിക്ഷേത്രം. വാഴപ്പള്ളി തെക്കുംഭാഗത്തുള്ള ഭദ്രകാളീക്ഷേത്രമാണ് പിന്നീട് പുനഃപ്രതിഷ്ഠ നടത്തി രാജരാജേശ്വരീക്ഷേത്രമാക്കി മാറ്റിയത്. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി മഞ്ചാടിക്കര റോഡിൽ ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് നിത്യനിദാനത്തിനു പോലും വകയില്ലാതെ ജീർണ്ണമായ അവസ്ഥയിലായിരുന്നു ഈ ദേവിക്ഷേത്രം. അന്ധകാരമായ ആ കാലഘട്ടത്തിൽ നിന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഒരു ദേശത്തിനാകമാനം പ്രകാശം പരത്തികൊണ്ട് പരിലസിക്കുകയാണ് ഈ ക്ഷേത്രവും ദേവിയും. വർഷങ്ങൾക്കുമുൻപ് മഞ്ചാടിക്കര കുന്നത്തിടശ്ശേരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അഖിലഭാരത് അയ്യപ്പസേവാസംഘത്തിലേക്ക് ഇഷ്ടദാനമായി നൽകിയതാണ് ഈ ദേവിക്ഷേത്രം. അന്ന് ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു കാവിൽ.അതിനെ തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പഴയ ദേവി പ്രതിഷ്ഠ മാറ്റി രാജരാജേശ്വരി സങ്കല്പത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. പുനഃപ്രതിഷ്ഠനടത്തിയത് പുതുമന നമ്പൂതിരിയായിരുന്നു.
പഴയ ഭദ്രകാളിക്ഷേത്രം
വനദുർഗ്ഗാ സങ്കല്പത്തിലുള്ള പഴയ ഭദ്രകാളീക്ഷേത്രം നിർമ്മിച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. തെക്കുകൂർ രാജാക്കന്മാരാണ് പത്തില്ലത്തിൽ ഒരു മഠമായ കുന്നത്തിടശ്ശേരി മനയിലെ നമ്പൂതിരിമാർക്കു വേണ്ടി ഭദ്രകാളീക്ഷേത്രം പണിതീർത്തത്. കുന്നത്തിടശ്ശേരി മനയിലെ പരദേവതയായിരുന്നു മഞ്ചാടിക്കരകാവിൽ ഭഗവതി. കിഴക്കോട്ട് ദർശനമായി വനദുർഗ്ഗാ സങ്കല്പത്തിൽ മേൽക്കൂരയില്ലാതെയാണ് ശ്രീകോവിൽ പണിതീർത്തിരുന്നത്. ശ്രീകോവിലിനു മുൻവശത്തായി പാട്ടു പുരയും, അല്പം തെക്കുമാറി തിടപ്പള്ളിയും പണിതീർത്തിരുന്നു. ഈ പാട്ടുപുരയിൽ വെച്ചായിരുന്നു മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും നടത്തിയിരുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ദേവിയുടെ പാർശ്വമൂർത്തികളുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു. പുനഃരുദ്ധാരണ സമയത്ത് ദേവി പ്രതിഷ്ഠക്കൊപ്പം ഈ പാർശ്വദേവിമാരെയും മാറ്റുകയും ഭദ്രകാളി പ്രതിഷ്ഠക്കു പകരമായി രാജരാജേശ്വരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി.
പുനഃരുദ്ധാരാണത്തിനു ശേഷം
ഇന്ന് മഞ്ചാടിക്കരയിൽ പ്രധാനമൂർത്തി രാജരാജേശ്വരിയാണ്. പഴയക്ഷേത്ര ദർശനം പോലെതന്നെ കിഴക്കോട്ട് ദർശനമായാണ് ചതുര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശംഖ്-ചക്ര ധാരിയായി (വൈഷ്ണവാംശത്തോടെ) തലയിൽ ചന്ദ്രക്കലചൂടി (ശൈവാംശത്തോടെ) പത്മപീഠത്തിൽ ആസനസ്തയാണ് ദേവി ഇവിടെ. തൃകാലപൂജാവിധികൾ നിശ്ചയിച്ച് പടിത്തരമാക്കിയത് തന്ത്രിമുഖ്യനായ അമ്പലപ്പുഴ പുതുമനയില്ലത്തിലെ നമ്പൂതിരിയാണ്. വിസ്താരമേറിയ നാലമ്പലവും, അതിൽ തന്നെ ഇരുനില മുഖപ്പോടുകൂടി പണിതീർത്തിട്ടുള്ള തിടപ്പള്ളിയും മനോഹരങ്ങളാണ്. ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിൽ കേരളതനിമ ഒട്ടും കുറയാതെ പണിതിർത്തവയാണ് ശ്രീകോവിലും, നാലമ്പലവും, മുഖമണ്ഡപവും, തിടപ്പള്ളിയും. നാലമ്പലത്തോട് ചേർന്നുതന്നെ വടക്കു വശത്തായി വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ട്. മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും നടത്തുന്നത് നാലമ്പലത്തിലെ കിഴക്കേ അമ്പലവട്ടത്താണ്. പഴയ പാട്ടുപുര ഇന്നും നിലനിൽക്കുന്നുണ്ടങ്കിലും കളമെഴുത്തും പാട്ട് നാലമ്പലത്തിനുള്ളിൽ തന്നെ നടത്തുന്നു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ഗണപതിയേയും, വടക്ക്-പടിഞ്ഞാറേ മൂലയിൽ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കു വടക്കു മൂലയിലായി നാഗ പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആറ്റിങ്ങൽ



ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കേരള തലസ്ഥാന നഗരിയിൽ നിന്നും 32 കിലോമീറ്റർ വടക്ക് മാറി ദേശിയ പാതയോടു ചേർന്നാണ് "ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം"സ്ഥിതിചെയുന്നത്. ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്നും ( ചിറയിൻകീഴ് റോഡ്‌ ) 200 മീറ്ററും ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി. എസി ഡിപ്പോ നിന്നും (പാലസ്റോഡ്‌ & N.H Oneway) 350 മീറ്റർ മാത്രമാണ്‌ ഉള്ളത്..പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സ്വാമിയും ഗണപതി, ശ്രീ ധർമ ശസ്താവ്, ഹനുമാൻ, മാടൻ തമ്പുരാൻ, നാഗർ, ഭുതത്താൻ എന്നിവർ ഉപപ്രതിഷ്ഠ ആയിട്ടും കുടികൊള്ളുന്നു.. ഇവിടെ വൃഷ രാജാവ് ആയ അരയാൽമരത്തെയും നാലമ്പലത്തിനു ഉള്ളിൽ കൃഷ്ണ തുളസിയെയും ആരാധിക്കുന്നുണ്ട്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തൃകൊടിയേറി അത്തം നക്ഷത്രത്തിൽ ആറാട്ട് വരുതക്കം ആണ് തൃക്കൊടിയെറ്റ് ഉത്സവം നടക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വിഷു , ശ്രീമദ് ഭാഗവത സപ്താഹം, കുചേലദിനം,നവരാത്രി, ദീപവലി, കർക്കടകവിളക്ക് എന്നിവയെല്ലാം ക്ഷേത്രത്തിന്റെ ആഘോഷങ്ങളിൽപ്പെടുന്നു....!
ചരിത്രം!
A.D 1209നും 1214നും ഇടക്ക് വീരകേരളവർമ്മ രാജാവ് ഒരു ഗോഹത്യ നടത്തി. അതിന്റെ പച്ചതപത്തിൽ വില്യമംഗലം സ്വാമിമാരുടെ നിർദേശപ്രകാരം സ്വന്തംപേരിൽ പണികഴിപ്പിച്ച ക്ഷേത്രമാണ് വീരകേരളപുരം കൃഷ്ണ സ്വാമി ക്ഷേത്രം എന്ന് ക്ഷേത്ര വിജ്ഞാനകോശത്തിൽ പറയുന്നു..! ശ്രീകൃഷ്ണ ക്ഷേത്രം വരുന്നതിനു മുൻപുതന്നെ മാടൻനടയിൽ കാഞ്ഞിരമരത്തിന് ചുവട്ടിൽ ആരാധന നടത്തിയതായും സുചിപ്പിക്കുന്നുണ്ട്.രാജകുടുംബ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ റീ ജന്റ് റാണി സേതുലക്ഷ്മിഭായ് തമ്പുരാട്ടിക്ക് ലഭിച്ച 9 ക്ഷേത്രങ്ങൾ ആണ് ശ്രീപാദം ട്രസ്റ് ആയി രൂപികരിച്ചത്. ഈ ട്രസ്റിന്റെ കീഴിലാണ് വീരളം ക്ഷേത്രവും. ഇരുപതിലേറെ പശുക്കൾ ഉള്ള ഒരു ഗോശാല ക്ഷേത്രത്തിനു മുൻവശത്തായി ഉണ്ട്. ക്ഷേത്രത്തിൽ കണ്ണൻറെ ഇഷ്ട നിവേദ്യമായ പാൽപയസത്തിനു ആവിശ്യമായ പാൽ ഇവിടെ നിന്നാണ് ലഭിക്കുന്നത്‌.............. കുടാതെ കണ്ണന് വഴിപാട്‌ ആയി ഉണ്ണിയപ്പവും പായസവും അവിലും വെണ്ണയും കദളിപ്പഴവും നിവേദ്യക്കാറുണ്ട്. മറ്റ് നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് വടമാലയും ,അയ്യപ്പസ്വാമിക്ക് പായസവും ,മാടൻ തമ്പുരാന് അടയും ആണ്. ക്ഷേത്രത്തിൽ3 നേരത്തെ പൂജകൾ ആണ് ഇപ്പോൾ ഉള്ളത് . ക്ഷേത്രം തന്ത്രി: തന്ത്രിരത്നം ഇടമന ബാലമുരളി (മുൻ ശബരിമല മേൽശാന്തി ) ക്ഷേത്രം മേൽശാന്തി & കീഴ്ശാന്തി :ചെപ്പയികോട്ടു ഇല്ലം ആണ് .

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ



അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ

Avanavanchery Sree Indilayappan Temple , Attingal
Avanavanchery (old name: Avaninchery)is a small beautiful village with paddy fields, ponds, kavu (place of serpant worship) and rivers. The popularity of this place is vested in the name of Indilayappan , the main diety and major temple of the place.
Description
********
Avanavanchery Sree Indilayappa Temple located in Attingal which is just 30 K.m away from the capital city (trivandrum) of kerala. This temple is famous for its attracting offerings and its ancient kerala temple architecture. Lord siva(UmaMaheswara concept) is the main deity and temple is known in the name of sub deity Lord Indilayappa. Other sub deities are Vinayaka in kannimoola, Nagaraja, Mallan Thampuran, Bhrahma Rakshas and Mampazhakonam Durga devi. Somany devotees from various places visited the sanctum sanctorum of Lord Indilayappa, not once but in many times. So we the Members of Avanavanchery Temple Development Committee (Kshethra Vikasana Samithy) warmly welcomes the devotees and tourists from all over India and abroad to visit the sacred place and receive the blessings of our dearest God
How to Reach Sree Indilayappan Temple Avanavanchery
*****************************************
Sree Indilayappan Temple Avanavanchery is situated in attingal town in Kerala. The temple is around 30 km from Trivandrum, the state capital. Sree Indilayappan Temple Avanavanchery is 185 km from Ernakulam.
Nearest Railway Station
******************
Chirayinkeezhu Railway Station is the nearest railway station to reach Sree Indilayappan Temple Avanavanchery .Chirayinkeezhu is well connected by trains to all major stations in India.
By Flight / Air
**********
The nearest International Airport is Trivandrum International Airport, which is just 25 Km away from Sree Indilayappan Temple Avanavanchery .
By Bus / By Road
*************
The main Bus station nearer to sree Indilayappa Temple Avanavanchery is Attingal. There are two Bus stations, Municipal Bus Station for private route services and K.S.R.T.C bus station for K.S.R.T.C services. These are just 2.5 Km away from Sree Indilayapp Temple Avanavanchery.

അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം



അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് അഴകിക്കോണം. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിൻകര താലൂക്കിൽ ഉദിയൻകുളങ്ങര നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ അഴകിക്കോണം എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭദ്രകാളിദേവിയെ കിഴക്ക് ദർശനമായും ശ്രീനീലകേശിദേവിയെ വടക്കു ദർശനമായും ഭക്തർക്കു ദർശനമരുളത്തക്ക വിധത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. അഴകിയിൽ തെക്കത്താണ് മൂലസ്ഥാനം. കൂടാതെ ശ്രീദുർഗ്ഗഭഗവതിയുടെ മറ്റൊരമ്പലവും, മഹാഗണപതിക്കും,യക്ഷിയമ്മയ്ക്കും, ജലകന്യകമാർക്കും പ്രത്യേകം പ്രത്യേകം അമ്പലങ്ങളും, ശ്രീബാണലിംഗ പ്രതിഷ്ഠയും, നാഗർ പ്രതിഷ്ഠയും, വൃക്ഷലാതാദികളാൽ നിബിഡമായ സർപ്പക്കാവും ശ്രീഭദ്രകാളിയമ്മക്ക് തുണയായി ചുറ്റും വാണരുളുന്നു.
സഹസ്രാണ്ടുകൾക്കു മുമ്പ് അഴകിയിൽ തറവാട്ടിലെ ദേവിഭക്തയായ കുടുംബിനി ത്രിസന്ധ്യാനേരത്തു കുടുംബതെക്കതിൽ വിളക്കു തെളിയിക്കാൻ പോയപ്പോൾ, തെക്കതിനു മുന്നിലുള്ള ജലാശയത്തിൽ നിന്നും ലഭിച്ച രണ്ടു പഴുക്കടയ്ക്കയിൽ കുടികൊണ്ടിരുന്ന ദേവിചൈതന്യത്തെ അന്നുരാത്രി സ്വപ്നവശാൽ അരുൾ ചെയ്തതിൻ പ്രകാരം, വരിക്കപ്ലാവിൽ കടഞ്ഞെടുത്ത ദാരു വിഗ്രഹങ്ങളിൽ വിധിയാം വണ്ണം ആവാഹനം നടത്തി പ്രതിഷ്ഠ നടത്തിയിട്ടുള്ളതാണ് ഈ ദേവി വിഗ്രഹങ്ങൾ. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലത്ത് വേണാട്ടിലെ എല്ലാ ഭദ്രകാളിദേവിക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങളും കൊട്ടാരത്തിൽ എഴുന്നെള്ളിച്ച് കാളിയൂട്ട് നടത്തുന്നതിനു ഉത്തരവു പുറപ്പെടുവിച്ചു. അതിൻപ്രകാരം അഴകിക്കൊണത്തെ തിരുമുടിയും എഴുന്നെള്ളിക്കുകയുണ്ടായി. എന്നാൽ തിരുമുടിയോടൊപ്പം അമ്മയ്ക്കിരിക്കുവാനുള്ള പീഠം കൊണ്ടുപോകുവാൻ മറന്നുപോയി. ആയതിനാൽ അഴകിക്കോണത്തെ ദേവിമാരെ വാഴയിലയിലും മറ്റു ദേവിമാരെ അതാതു പീഠങ്ങളിലും ഇരുത്തി കാളിയൂട്ടു നടത്തി നടയടക്കുകയുണ്ടായി.
പിറ്റേന്ന് പൂജാരിമാർ നടതുറന്നപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. മറ്റു ദേവിമാരെല്ലാം, അഴകിക്കോണം ദേവിയെ ഇരുത്തിയ വാഴയിലയെ ചെരുതായിക്കീറി അതിന്മേലും, അവരെ ഇരുത്തിയ പീഠങ്ങൾ ഒന്നിനുമേലൊന്നായി അടുക്കിവെച്ച് അതിന്മേൽ അഴകിക്കോണം ദേവിമാർ ഇരിക്കുന്നതായിട്ടുമാണ് പൂജാരികൾക്ക് കാണുവാൻ സാധിച്ചത്. പൂജാരിമാർ പഞ്ചപുശ്ചമടക്കി മഹാരാജാവിനെ വിവരം ധരിപ്പിച്ചു. മഹാരാജാവ് അന്നും തലേദിവസത്തെപ്പോലെ ദേവിമാർക്ക് കാളിയൂട്ടു നടത്തി നടയടക്കുവാൻ കൽപ്പിച്ചു പിറ്റേന്ന് രാജാവ് സ്വയം എത്തി നട തുറന്നപ്പോൾ തലേദിവസം പൂജാരിമാർ കണ്ട കാഴ്ച തന്നെയാണ് ആവർത്തിക്കപ്പെട്ടത്. അഴകിക്കോണത്തമ്മയുടെ ശക്തിമാഹാത്മ്യം നേരിൽ അനുഭവിച്ചറിഞ്ഞ മഹാരാജാവ് വിലമതിക്കാനാവാത്ത രത്നങ്ങളും, ആടയാഭരണങ്ങളും, മുത്തുക്കുടയും, കരമൊഴിവായുള്ള വസ്തുക്കൾക്ക് ചെമ്പുപട്ടയവും, പട്ടും, വളയും, ഉടവാളും കാഴ്ച്ചവെച്ച് ദേവിയെ വണങ്ങി അനുഗ്രഹീതനായി. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുമ്പോൾ തന്റെ ശക്തിയെ അനുസ്മരിക്കുമാറ് മാർത്താണ്ഡവർമ്മ തിരുമനസ്സ് സമർപ്പിച്ച ആ ഉടവാൾ ദേവിക്കുമുന്നിൽ കാരണവർ എഴുന്നെള്ളിക്കുന്നത് നമുക്ക് കാണാം.
മനംനൊന്തു വിളിക്കുന്ന ഏതു ഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് അഴകിക്കോണത്തെ അമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളും പ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ അഴകിക്കോണത്തമ്മയുടെ ശക്തിചൈതന്യം നാനാ ദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു.
തിരുനട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഞായര്‍ , ചൊവ്വ , വെള്ളി ദിവസങ്ങള്‍ (രാവിലെയും വൈകുന്നേരവും)
വിശേഷാല്‍ നട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഭരണി നാള്‍ , ആയില്യം നാള്‍ , ചിങ്ങം 1, ചിങ്ങമാസത്തിലെ തിരുവോണം, വിഷു, എല്ലമാസത്തിലെയും പൗര്‍ണമി നാള്‍ (വൈകുനേരം മാത്രം), മണ്ഡലകാലം 41 നാള്‍ (രാവിലെയും വൈകുന്നേരവും)
ഉത്സവങ്ങള്‍:
കുംഭ ഭരണി തൂക്ക മഹോത്സവം ,
പറണേറ്റും നിലതില്പോരും ( 6 വര്‍ഷത്തില്‍ ഒരിക്കല്‍),
ഊരുചുറ്റി എഴുന്നള്ളിപ്പ് (തൂക്ക മഹോത്സവത്തിന് മുന്നോടിയായി),
മണ്ഡലകാല ചിറപ്പും പൊങ്കാലയും (ശബരിമല മണ്ഡലപൂജയുടെ അടുത്ത നാള്‍ വരുന്ന ആഴച്ചവാക്കിനു തിരുനട തുറക്കുന്ന ദിവസം)
ക്ഷേത്ര തന്ത്രി : ബ്രഹ്മശ്രീ ക പി പരമേശ്വരരു
ശ്രീ ഭദ്രകാളി ക്ഷേത്ര മേല്‍ശാന്തി : ശ്രീ ബാബു ശാന്തി, തേരിപ്പുറം, പളുകല്‍

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം



ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തിൽ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം.
ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌..
വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥകുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് കനകധ്വജസ്തംഭപ്രതിഷ്ഠ നറ്റത്തിയിരിക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.
നിത്യപൂജകൾ
നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;
ഉഷഃപൂജ
എതൃത്തപൂജ
പന്തീരടിപുജ
ഉച്ചപൂജ
എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം
അത്താഴപുജ
ക്ഷേത്രത്തിൽ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.
ഉപദേവന്മാർ
അയ്യപ്പൻ
ഗണപതി
ശ്രീകൃഷ്ണൻ
നാഗരാജാവ്
ദുർഗ്ഗാദേവി; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഹനുമാൻ
സുബ്രഹ്മണ്യൻ
രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാർക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. കൊട്ടാരത്തിൽ നിന്ന് വർഷത്തിൽ നാല് തവണ ഈ ക്ഷേത്രത്തിൽ ദർശനത്തിന് വരും. വൈക്കത്തഷ്ടമി നാൾ, തിരുവാതിര നാൾ, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങൾ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദർശത്തിനെത്തുന്നത്.

കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം തിരുവനന്തപുരം ജില്ല



കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം.ക്ഷേത്രാങ്കണാത്തില്‍ മഹാഗോപുരം. ചേതോഹരമായ ശില്‍പങ്ങള്‍ നിറഞ്ഞ അഞ്ച്‌ നിലകളുള്ള ഈ ഗോപുരം മധുരമീനാക്ഷിക്ഷേത്രഗോപുരത്തെ ഓര്‍മിപ്പിക്കുന്നു. അതിനോട്‌ ചേര്‍ന്ന്‌ പ്രായം ചെന്ന രണ്ട്‌ മാവുകള്‍ ദേവിയുടെ കാവല്‍ക്കാരാണെന്ന്‌ സങ്കല്‍പം.ഒരേ ദേവി സങ്കല്‍പത്തെ മൂന്ന്‌ ഭാവങ്ങളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രമാണിത്‌. അതായത്‌ ചാമുണ്ഡേശ്വരി, രക്തചാമുണ്ഡീ, ബാലചാമുണ്ഡി എന്നിവ. ശ്രീകോവില്‍ പ്രധാനദേവി ശ്രീ ചാമുണ്ഡിയാണ്‌. പഞ്ചലോഹവിഗ്രഹനിര്‍മിതമാണ്‌ വിഗ്രഹം. ഉഗ്രമൂര്‍ത്തീഭാവമാണ്‌ ദേവിയുടെ. തെക്കുഭാഗത്തായി രക്താമുണ്ഡിയും അതിനടുത്തായി ബാലചാമുണ്ഡിയ്ക്കും കോവിലുകള്‍ ഉണ്ട്‌. ശാസ്താവ്‌, യക്ഷിയമ്മ, ഗണപതി എന്നീ ഉപദേവന്മാരും ഉണ്ട്‌. ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ നാഗാര്‍ കാവ്‌ കാണാം.ഇവിടുത്തെ പാനകം ഔഷധഗുണമുള്ളതാണ്‌. നട തുറപ്പിക്കല്‍ എന്ന വഴിപാട്‌ വളരെ പ്രസിദ്ധമാണ്‌. നട തുറന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. കുംഭം മീനം മാസങ്ങളിലാണിത്‌.സത്യം ചെയ്യിക്കല്‍ പ്രസിദ്ധമായ ഒരു ചടങ്ങാണ്‌. നടതുറപ്പിച്ച്‌ ദേവിയുടെ മുമ്പില്‍ സത്യംചെയ്തിരുന്ന പ്രതികള്‍ നിരപരാധികാണെങ്കില്‍ ദേവി അവരെ രക്ഷിച്ചുകൊള്ളുമെന്നും അല്ലാത്തവര്‍ക്ക്‌ ദേവി കോപമുണ്ടാകുമെന്നും വിശ്വാസം.അടക്കികൊട മഹോത്സവമാണ്‌ ഇവിടത്തെ പ്രധാന ഉത്സവം. കുംഭം മീനം മാസങ്ങളിലാണ്‌ ഇത്‌. ആയിരം കോടി ദൈവങ്ങള്‍ ഈ ക്ഷേത്രത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ദേവതകളെയെല്ലാം തൃപ്തിപെടുത്തുന്ന ഉത്സവമാണ്‌ അടക്കികൊട. മീനമാസത്തിലെ മകം നാളിലാണ്‌ കരിക്കകത്തമ്മയുടെ പൊങ്കാല.

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം



പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം



തിരുവനന്തപുരം നഗരത്തില് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില് ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്ശനം.ശാസ്താവ്, ദുര്ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.

രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം



രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം

ബ്രഹ്മാണ്ഡ ചൈതന്യത്തിെന്‍റ ആധാരമായ ശക്തി ത്രയംശ്രീമഹാലക്ഷ്മി, ശ്രീദുര്‍ഗ്ഗ-ശ്രീഭദ്ര ദേവിമാരുടെ അത്യപൂര്‍വ്വ സംഗമസ്ഥാനം, രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം. ശാന്തിയുടെയും സാഹോദര്യത്തിെന്‍റയും മതശാന്തിയുടെയും മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തികച്ചും വ്യത്യസ്ഥമായ ഒരു ആരാധനാലയമാണിവിടം. സൃഷ്ടി സ്ഥിതിസംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ടിതമായിട്ടുള്ളതും മൂന്നു ശ്രീകോവിലുകളായി തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമായ ഇവിടെ നവഗ്രഹപ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിെന്‍റ മൂര്‍ത്തിമത്ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്. ഇവിടെ വന്ന് തീരാദു:ഖങ്ങള്‍ അകറ്റി ഉദ്ദിഷ്ട കാര്യങ്ങളും സാധിച്ച് സംപ്രീതരായി മടങ്ങുന്ന ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തിെന്‍റ മഹത്വം വിളിച്ചോതുന്നു.
പ്രപഞ്ചത്തിലെ സകലചരാചരങ്ങളുടെയും ഗതിവിഗതികളെ സസൂക്ഷ്മം നിയന്ത്രിക്കുന്ന നവഗ്രഹദേവന്‍മാരുടെ സാന്നിദ്ധ്യം ക്ഷേത്രത്തിെന്‍റ ശക്തിവൈഭവത്തിന് മാറ്റ് കൂട്ടുന്നു. നവഗ്രഹക്ഷേത്രമെന്നുകൂടി പ്രശസ്തിയാര്‍ജ്ജിച്ച ഇവിടെ നിത്യേനയുള്ള നവഗ്രഹപൂജയ്ക്ക്പുറമേ എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച താന്ത്രിക വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ വിശേഷാല്‍ നവഗ്രഹദോഷ ശാന്തിപൂജ നടത്തിവരുന്നു. വിശ്വചൈതന്യത്തിെന്‍റ മൂലാധാരമായ ത്രിദേവിമാരുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വിവാഹം, അരങ്ങേറ്റം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ഉത്തമസ്ഥാനമാണീക്ഷേത്രം. സൃഷ്ടി-സ്ഥിതി-സംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ഠിതമായിട്ടുള്ളതും മുന്ന് ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേയൊരു ക്ഷേത്രമായ ഇവിടെ നവഗ്രഹങ്ങളുടെ പ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്.നവഗ്രഹങ്ങളായ ആദിത്യന്‍ (സൂര്യന്‍), സോമന്‍(ചന്ദ്രന്‍), കുജന്‍(ചൊവ്വ), ബുധന്‍, ഗുരു(വ്യാഴം), ശുക്രന്‍, ശനി, രാഹു, കേതു തുടങ്ങിയ ദേവന്‍മാരെ വ്രതശുദ്ധിയോടെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ മാനസികവും ശാരീരികവുമായ ദോഷങ്ങളെ ലഘൂകരിക്കുവാന്‍ സാധിക്കുമെന്ന് ആചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്നു.എല്ലാദിവസവും രാവിലെ 8.30 ന് നവഗ്രഹപൂജ നടത്തപ്പെടുന്നു.ഉപദേവതകള്‍ : ഗണപതി, നാഗര്‍, നവഗ്രഹങ്ങള്‍, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, മന്ത്രമൂര്‍ത്തി,മാടന്‍, യക്ഷി, പൃതൃക്കള്‍.
രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം , തിനവിള, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍.

തിരുവിളയനാട്ടുകാവ് ഭഗവതി ക്ഷേത്രം



തിരുവിളയനാട്ടുകാവ് ഭഗവതി ക്ഷേത്രം 
THIRUVALAYANATTU KAV BAHGAVTHI TEMPLE

പാലക്കാട് ജില്ലയിലെ കൊടുവായൂരിലെ  ക്ഷേത്രം. പ്രധാനമൂർത്തി ഭഗവതി ശിലാവിഗ്രഹം. പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ:വേട്ടയ്ക്കൊരുമകൻ ദുർഗ്ഗവും, നവരാത്രി ആഘോഷമുണ്ട്.കുതിരവട്ടം നായരുടെ ഭരദേവതയാണ് കുതിരവട്ടം സ്വരൂപത്തിലെ ഒൻപതു ഏക്കർ  കോട്ടയ്ക്കകത്തായിരുന്നു  ഈ ക്ഷേത്രം. സ്വരൂപത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു എട്ടുകെട്ടും കോട്ടയും. കുറച്ചുകാലം മുൻപുവരെ ഉണ്ടായിരുന്നു .ഇപ്പോൾ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട യിലുള്ള ഗോപുരം മാത്രമേ കോട്ടയുടെഭാഗമായുള്ളൂ .കല്ലടിക്കോടൻ മലകളിലെ തമ്പുരാൻ തീരത്തെ കല്ലണയുടെ കടഭാരം കൂടി വന്നുപെട്ടപ്പോൾ പിടിച്ചു നില്ക്കാൻ പറ്റാതെ കോട്ടയുടെ ഭരണ ഭാരം റിസീവറെ  ഏൽപ്പിച്ചു .ഒടുവിലത്തെ ഭരണാധികാരി കുഞ്ഞുണ്ണിത്തമ്പുരാൻ പുലാപ്പറ്റയ്ക്കു  പോയതെന്ന് പറയുന്നു. 1950  വരെ കുതിരവട്ടം നായരുടെ ഭരണത്തിന് കീഴിൽ മദ്രാസ് സ്റ്റേറ്റിന്റെ  ഭാഗമായിരുന്നു കൊടുവായൂർ. കുതിരവട്ടം സ്വരൂപത്തിന് 14  ക്ഷേത്രങ്ങളുണ്ടായിരുന്നതായി കണക്കുണ്ട്. ഇതിൽ കാക്കയിൽ ശിവക്ഷേത്രം കുറൂർ നമ്പിടിയെ  കൊന്നു പിടിച്ചെടുത്തതാണെന്നു പഴമ.
കൊടുവായൂരിൽ രാമപുരം ക്ഷേത്രവുമുണ്ട്. ഇത് തറയ്ക്കൽ വാരിയം വക ക്ഷേത്രമാണ്.രണ്ടു പ്രധാന മൂർത്തികൾ കിഴക്കോട്ടു ദര്ശനംശ്രീരാമൻ.വടക്കോട്ടു ദർശനമായി ഭഗവതിയും  രണ്ടു നേരം പൂജയുണ്ട്. മുൻപ്
വൃച്‌ഛികത്തിലെ കാർത്തികയ്ക്കു ഇവിടെ കാർത്തിക ഊട്ടുണ്ടായിരുന്നു. 

തിരുവിലഞ്ഞാൽ ക്ഷേത്രം ആലപ്പുഴ ജില്ല



തിരുവിലഞ്ഞാൽ  ക്ഷേത്രം 

ആലപ്പുഴ ജില്ലയിൽ ,കുമാരപുരം പഞ്ചായത്തിൽ ഹരിപ്പാട് ആലപ്പുഴ റൂട്ടിൽ  കരുവാറ്റ സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീദുർഗ്ഗാ ക്ഷേത്രശ്രീകോവിലിനു മേല്കൂരയില്ല. വനദുര്ഗ്ഗാ എന്നും സങ്കല്പമുണ്ട്. കിഴക്കോട്ട് ദര്ശനം. അഞ്ചു പൂജ. തന്ത്രി,വൈരമന .ക്ഷേത്രമിരിക്കുന്ന സ്ഥലം മുൻപ് കാവായിരുന്നു. ഇലഞ്ഞിയാൽ ക്ഷേത്രം എന്നായിരുന്നു പേര്. ഇലഞ്ഞിയാൽ പിന്നീട് തിരുവിളഞ്ഞിയാൽ  എന്നായി. സ്വയംഭൂ ശിലയാണ് ഭൂയോനിരപ്പിൽ നിന്നും താഴെ ഉള്ള കിണറ്റിലാണ് സ്വയംഭൂ  മൂലം. കൂടാതെ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള തീർഥ്കുളത്തിൽ ജലദുർഗ്ഗയുണ്ട്.അതിനാൽ തീർത്ഥകുളത്തിനും പൂജയുണ്ട്. തീർഥ്കുളം വറ്റിയ്ക്കാൻ ദേവിയുടെ ഹിതം ആരായും മാത്രമല്ല പഴയ സംബ്രദായത്തിൽ വെള്ളം തേവി കളയുകയേ ഉള്ളു. ഇതിനു എരിക്കാവ് പോത്തപ്പള്ളി തുലാംപറമ്പ് താമല്ലക്കൽ  കരുവാറ്റ ചെറുതന ആയാംപറമ്പ് ,വെള്ളംകുളങ്ങര,ഹരിപ്പാട് തുടങ്ങിയ 14 ദേശക്കാരുടെ അനുമതികൂടിവേണം ഈ സമയത്തിനു കുളത്തിനു നടുവിലുള്ള ജലദുർഗ്ഗാദേവിഗ്രഹം മാറ്റും. ഉപദേവതകൾ:ഘണ്ടാകര്ണൻ ,സുന്ദരയക്ഷി . ഈ സുന്ദരയക്ഷി വിദ്യാദേവതയാണോ  എന്ന് സംശയമുണ്ട്. വിദ്യവേണോ വൈരമനയിൽ ചെല്ലണം  എന്നൊരു ചൊല്ല് ഈ പ്രദേശത്തുണ്ടായിരുന്നു . മീനത്തിൽ ആറാട്ടായി കാർത്തിക നാളിൽ 10  ദിവസത്തെ ഉത്സവം .വയറുവേദനയ്ക്ക് രുധിരക്കലം വഴിപാടു നടത്താറുണ്ട്, കലത്തിൽ കൊണ്ടു വരുന്ന  അരി ചോറാക്കി നേദിച്ചു കൊടുക്കുകയാണ്  ഈ വഴിപാടു. ദേവിയ്ക്ക് പൊങ്കൽ നേദ്യവുമുണ്ട്  ഇഞ്ചി കുരുമുളക് ഉപ്പു മഞ്ഞൾപൊടി പയർ  ഉണക്കലരി  എന്നിവകൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക  നേദ്യമാണ് ഈ പൊങ്കൽ വരമനയിലെ നാരായണൻ എന്ന രണ്ടാമൻ മൂകാംബികയിൽ ചെന്ന് സന്താനദുഃഖത്തിനു  ഭജിച്ചപ്പോൾ ഇല്ലത്തിനടുത്ത് ദേവി സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന് ഐതിഹ്യം .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിന്റെ ക്ഷേത്രം. ക്ഷേത്രത്തിനടുത്ത് കരിനാട്ടു  വിഷ്ണു ക്ഷേത്രവുമുണ്ട്. ഇവിടെ ദാരു വിഗ്രഹമാണ്. ഈ പ്രദേശത്തെ ദേശാധിപതിയായ  ബ്രാഹ്മണൻ  ഹരിപ്പാട് ക്ഷേത്രത്തിൽ ചെന്ന്  ആത്മഹത്യ ചെയ്തു എന്നും  അദ്ദേഹത്തിന്റെ രക്ഷസ്സിനെയാണ് ഇവിടെ വിഷ്ണുവായി  പ്രതിഷ്ടിച്ചതെന്നും ഐതിഹ്യമുണ്ട്.
ഇത് തിരുവാതാം കൂർ ദേവസം ബോർഡിൻറെ  പാതിരം കുളങ്ങര ഗ്രൂപ്പിലെ ക്ഷേത്രമാണ്.