2019, ജനുവരി 22, ചൊവ്വാഴ്ച

തിരുവിലഞ്ഞാൽ ക്ഷേത്രം ആലപ്പുഴ ജില്ല



തിരുവിലഞ്ഞാൽ  ക്ഷേത്രം 

ആലപ്പുഴ ജില്ലയിൽ ,കുമാരപുരം പഞ്ചായത്തിൽ ഹരിപ്പാട് ആലപ്പുഴ റൂട്ടിൽ  കരുവാറ്റ സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീദുർഗ്ഗാ ക്ഷേത്രശ്രീകോവിലിനു മേല്കൂരയില്ല. വനദുര്ഗ്ഗാ എന്നും സങ്കല്പമുണ്ട്. കിഴക്കോട്ട് ദര്ശനം. അഞ്ചു പൂജ. തന്ത്രി,വൈരമന .ക്ഷേത്രമിരിക്കുന്ന സ്ഥലം മുൻപ് കാവായിരുന്നു. ഇലഞ്ഞിയാൽ ക്ഷേത്രം എന്നായിരുന്നു പേര്. ഇലഞ്ഞിയാൽ പിന്നീട് തിരുവിളഞ്ഞിയാൽ  എന്നായി. സ്വയംഭൂ ശിലയാണ് ഭൂയോനിരപ്പിൽ നിന്നും താഴെ ഉള്ള കിണറ്റിലാണ് സ്വയംഭൂ  മൂലം. കൂടാതെ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള തീർഥ്കുളത്തിൽ ജലദുർഗ്ഗയുണ്ട്.അതിനാൽ തീർത്ഥകുളത്തിനും പൂജയുണ്ട്. തീർഥ്കുളം വറ്റിയ്ക്കാൻ ദേവിയുടെ ഹിതം ആരായും മാത്രമല്ല പഴയ സംബ്രദായത്തിൽ വെള്ളം തേവി കളയുകയേ ഉള്ളു. ഇതിനു എരിക്കാവ് പോത്തപ്പള്ളി തുലാംപറമ്പ് താമല്ലക്കൽ  കരുവാറ്റ ചെറുതന ആയാംപറമ്പ് ,വെള്ളംകുളങ്ങര,ഹരിപ്പാട് തുടങ്ങിയ 14 ദേശക്കാരുടെ അനുമതികൂടിവേണം ഈ സമയത്തിനു കുളത്തിനു നടുവിലുള്ള ജലദുർഗ്ഗാദേവിഗ്രഹം മാറ്റും. ഉപദേവതകൾ:ഘണ്ടാകര്ണൻ ,സുന്ദരയക്ഷി . ഈ സുന്ദരയക്ഷി വിദ്യാദേവതയാണോ  എന്ന് സംശയമുണ്ട്. വിദ്യവേണോ വൈരമനയിൽ ചെല്ലണം  എന്നൊരു ചൊല്ല് ഈ പ്രദേശത്തുണ്ടായിരുന്നു . മീനത്തിൽ ആറാട്ടായി കാർത്തിക നാളിൽ 10  ദിവസത്തെ ഉത്സവം .വയറുവേദനയ്ക്ക് രുധിരക്കലം വഴിപാടു നടത്താറുണ്ട്, കലത്തിൽ കൊണ്ടു വരുന്ന  അരി ചോറാക്കി നേദിച്ചു കൊടുക്കുകയാണ്  ഈ വഴിപാടു. ദേവിയ്ക്ക് പൊങ്കൽ നേദ്യവുമുണ്ട്  ഇഞ്ചി കുരുമുളക് ഉപ്പു മഞ്ഞൾപൊടി പയർ  ഉണക്കലരി  എന്നിവകൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക  നേദ്യമാണ് ഈ പൊങ്കൽ വരമനയിലെ നാരായണൻ എന്ന രണ്ടാമൻ മൂകാംബികയിൽ ചെന്ന് സന്താനദുഃഖത്തിനു  ഭജിച്ചപ്പോൾ ഇല്ലത്തിനടുത്ത് ദേവി സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന് ഐതിഹ്യം .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിന്റെ ക്ഷേത്രം. ക്ഷേത്രത്തിനടുത്ത് കരിനാട്ടു  വിഷ്ണു ക്ഷേത്രവുമുണ്ട്. ഇവിടെ ദാരു വിഗ്രഹമാണ്. ഈ പ്രദേശത്തെ ദേശാധിപതിയായ  ബ്രാഹ്മണൻ  ഹരിപ്പാട് ക്ഷേത്രത്തിൽ ചെന്ന്  ആത്മഹത്യ ചെയ്തു എന്നും  അദ്ദേഹത്തിന്റെ രക്ഷസ്സിനെയാണ് ഇവിടെ വിഷ്ണുവായി  പ്രതിഷ്ടിച്ചതെന്നും ഐതിഹ്യമുണ്ട്.
ഇത് തിരുവാതാം കൂർ ദേവസം ബോർഡിൻറെ  പാതിരം കുളങ്ങര ഗ്രൂപ്പിലെ ക്ഷേത്രമാണ്.