രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം
ബ്രഹ്മാണ്ഡ ചൈതന്യത്തിെന്‍റ ആധാരമായ ശക്തി ത്രയംശ്രീമഹാലക്ഷ്മി, ശ്രീദുര്‍ഗ്ഗ-ശ്രീഭദ്ര ദേവിമാരുടെ അത്യപൂര്‍വ്വ സംഗമസ്ഥാനം, രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം. ശാന്തിയുടെയും സാഹോദര്യത്തിെന്‍റയും മതശാന്തിയുടെയും മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തികച്ചും വ്യത്യസ്ഥമായ ഒരു ആരാധനാലയമാണിവിടം. സൃഷ്ടി സ്ഥിതിസംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ടിതമായിട്ടുള്ളതും മൂന്നു ശ്രീകോവിലുകളായി തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമായ ഇവിടെ നവഗ്രഹപ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിെന്‍റ മൂര്‍ത്തിമത്ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്. ഇവിടെ വന്ന് തീരാദു:ഖങ്ങള്‍ അകറ്റി ഉദ്ദിഷ്ട കാര്യങ്ങളും സാധിച്ച് സംപ്രീതരായി മടങ്ങുന്ന ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തിെന്‍റ മഹത്വം വിളിച്ചോതുന്നു.
പ്രപഞ്ചത്തിലെ സകലചരാചരങ്ങളുടെയും ഗതിവിഗതികളെ സസൂക്ഷ്മം നിയന്ത്രിക്കുന്ന നവഗ്രഹദേവന്‍മാരുടെ സാന്നിദ്ധ്യം ക്ഷേത്രത്തിെന്‍റ ശക്തിവൈഭവത്തിന് മാറ്റ് കൂട്ടുന്നു. നവഗ്രഹക്ഷേത്രമെന്നുകൂടി പ്രശസ്തിയാര്‍ജ്ജിച്ച ഇവിടെ നിത്യേനയുള്ള നവഗ്രഹപൂജയ്ക്ക്പുറമേ എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച താന്ത്രിക വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ വിശേഷാല്‍ നവഗ്രഹദോഷ ശാന്തിപൂജ നടത്തിവരുന്നു. വിശ്വചൈതന്യത്തിെന്‍റ മൂലാധാരമായ ത്രിദേവിമാരുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വിവാഹം, അരങ്ങേറ്റം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ഉത്തമസ്ഥാനമാണീക്ഷേത്രം. സൃഷ്ടി-സ്ഥിതി-സംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ഠിതമായിട്ടുള്ളതും മുന്ന് ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേയൊരു ക്ഷേത്രമായ ഇവിടെ നവഗ്രഹങ്ങളുടെ പ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്.നവഗ്രഹങ്ങളായ ആദിത്യന്‍ (സൂര്യന്‍), സോമന്‍(ചന്ദ്രന്‍), കുജന്‍(ചൊവ്വ), ബുധന്‍, ഗുരു(വ്യാഴം), ശുക്രന്‍, ശനി, രാഹു, കേതു തുടങ്ങിയ ദേവന്‍മാരെ വ്രതശുദ്ധിയോടെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ മാനസികവും ശാരീരികവുമായ ദോഷങ്ങളെ ലഘൂകരിക്കുവാന്‍ സാധിക്കുമെന്ന് ആചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്നു.എല്ലാദിവസവും രാവിലെ 8.30 ന് നവഗ്രഹപൂജ നടത്തപ്പെടുന്നു.ഉപദേവതകള്‍ : ഗണപതി, നാഗര്‍, നവഗ്രഹങ്ങള്‍, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, മന്ത്രമൂര്‍ത്തി,മാടന്‍, യക്ഷി, പൃതൃക്കള്‍.
രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം , തിനവിള, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍.