2019, ജനുവരി 22, ചൊവ്വാഴ്ച

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം

 

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം



ഭാരത്തിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്...കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് യക്ഷിസമേധനായ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന ഗന്ധര്‍വ്വസ്വാമിയുടെ ക്ഷേത്രം.ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷസ്ഥാനം കൂടിയാണ് .....വിഷ്ണു ചൈതന്യതോടുകൂടി ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയും സുന്ദര യക്ഷിയും തുല്യ പ്രാധാന്യത്തോടെ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാന്നു ആണ്ടുര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ സ്വാമി ക്ഷേത്രം ..കാന്തയായി സുന്ദര യക്ഷിക്കൊപ്പം വിരാജിക്കുന്ന പ്രേമസ്വരൂപിയായ ഐശ്വര്യ ഗന്ധര്‍വ്വന്‍ പ്രണയം , ദാമ്പത്യം , കല , സമ്പത്ത എന്നിവയുടെ അധിപന്‍ കൂടിയാണ്.ഗന്ധര്‍വ്വനടയില്‍ മനമുരുകി പ്രാര്‍ഥിച് ഗന്ധര്‍വപൂജ യഥാവിധി ചെയ്‌താല്‍ കടത്തില്‍ നിന്ന് മുക്തി , സമ്പത്ത് സമൃദ്ധി ,വിവാഹ യോഗം ,തൊഴില്‍ വ്യാപാര പുരോഗതി ,സന്താന സൌഭാഗ്യം,കുടുംബ കലഹത്തില്‍ നിന്നും മോചനം .എന്നീ അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നു.ആണ്ടുര്‍ ശ്രീ ഗന്ധര്‍വസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പല്ലാട്ടുകാരുടെ മൂലകുടുംബം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന് ഏകദേശം ഒരു KM പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വല്ലനാട്ടു പുരയിടത്തില്‍ ആരുന്നു എന്നാണു ഐതീഹ്യം...
കാലക്രമേണ അവര്‍ ആ സ്ഥലത്തുനിന്നു ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് താമസം മാറുകയുണ്ടായി..ഒരു നാള്‍ ഗ്രഹത്തിന് അഗ്നി ബാധ ഉണ്ടാകുകയും ഒരു ഭാഗം മാത്രം അഗ്നിക്ക് ഇരയാകാതെ വരികയും ചെയ്തു ..കാരണം ആരായാല്‍ വേണ്ടി വരികയും കുടുംബക്കാര്‍ വിദഗ്ധ ജ്യോതിഷനെ സമീപിക്കുകയും ചെയ്തു...അഗ്നിക്കിരയാവാത്ത സ്ഥലത്ത് വിഷ്ണുചൈതന്യത്തോട്‌ കൂടിയുള്ള ഗന്ധര്‍വ്വസ്വാമിയുടെയും യക്ഷിദേവിയുടെയും ചൈതന്യം കുടി കൊള്ളുന്ന " വാളും പീoവും " ഉണ്ടെന്നും അവിടെ ഉചിതമായ ക്ഷേത്രം നിര്‍മ്മിക്കണമെന്നും , താമസം ക്ഷേത്രത്തിനു സമീപം തെക്ക് പടിഞ്ഞാര്‍ ദിശയില്‍ ആകാം എന്നും പ്രശ്നത്തില്‍ കാണുകയുണ്ടായി...ഭഗവത് നിയോഗം അനുസരിച്ച് ഭഗവാനെ യഥാവിധി ക്ഷേത്രം പണിയുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു. അതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോട് കൂടി ഭഗവതിയെയും ശാസ്താവിനെയും പ്രതിഷിടിക്കുകയുണ്ടായി...ആണ്ടുര്‍ മൂത്തേടത് ഇല്ലത്ത് കുടുംബക്കാരായിരുന്നു പഴയ കാലം മുതല്‍ ഭഗവാന്റ ദാസന്മാരും പൂജാരികളും...പൊതുവേ ശാന്ത സ്വഭാവക്കാരായിരുന്ന തിരുമേനി സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ...പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും രക്ഷകന്മാരായിരുന്നു...തിരുമേനിയുടെ മരണ ശേഷം ബ്രഹ്മ രക്ഷസ്സ് ആയിട്ട് ഇവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്നു....കുടുംബത്തിലെ കാരണവരെ ഗുരുവായും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്...
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുള്ള ആണ്ടുര്‍ എന്നാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...പാലാ വൈക്കം റൂട്ടില്‍ പാലായില്‍ നിന്ന് എട്ടുകിലോമീറ്ററും കുറവിലങ്ങാട്‌ നിന്ന് പത്തു കിലോമീറ്ററും സഞ്ചരിച്ചു ഇല്ലിക്കല്‍താഴെ ജംക്ഷനില്‍ ഇറങ്ങി തെക്കോട്ട്‌ ഇരുനൂറു മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം...വിദൂരതയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചു ശാസ്ത്രത്തിന്റെ മകുടോദാഹരണമായ ക്ഷേത്രം ഐശ്വര്യ ദേവനാല്‍ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...
പ്രധാന ദേവനും ഉപദേവതകളും
ഗന്ധര്‍വസ്വമി
യക്ഷിഭഗവതി
സമചതുരക്രിതിയിലുള്ള പ്രധാന ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണുവിന്റെ ചൈതന്യത്തോടെ യക്ഷി സമേതനായ ഐശ്വര്യ ഗന്ധര്‍വ സ്വാമി കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നു.യക്ഷിഭഗവതി ഗന്ധര്‍വസ്വമിഉടെ മടിയില്‍ ഇരിക്കുനതായാണ് സങ്കല്‍പം . പാല്‍പായസവും മുല്ലപൂ മാലയും ആണ് ഗന്ധര്‍വ സ്വാമിയുടെ പ്രധാന വഴിപാട്. ഗന്ധര്‍വപൂജ,അര്‍ച്ചന,പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ്‌ മറ്റു വഴിപാടുകള്‍.
ഭഗവതി
മുഖ്യ പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യം തന്നെയാണ്‌ ഈ ക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. മുഖ്യ പ്രതിഷ്ഠയായ ഗന്ധര്‍വസ്വമി യക്ഷി ഭഗവതിയുടെയും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം. അതുകൊണ്ട്തനെ ഉത്സവതിനു ഭഗവതി പാട്ടാണ് ആദ്യദിനം. ഭദ്ര ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറു ദര്‍ശനമായാണ്‌ പ്രതിഷ്ഠ.
ശാസ്താവ്
കൈലാസ നാഥനായ പരമശിവന്റെയും മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ്‌ ശാസ്താവ് എന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.
അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍.. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.
ബ്രഹ്മ രക്ഷസ്സ്
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ്‌ ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.
പാല്‍പായസമാണ്‌ ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്. ശാസ്താവും ബ്രഹ്മ രക്ഷസും ഒരു ശ്രീ കോവിലിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ഗുരു
ക്ഷേത്രം നിര്‍മിച്ച പുണ്യാത്മാവിനെ ആണ് ഗുരുവായി സങ്കല്പിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് .ക്ഷേത്ര മതിലകത്ത് വടക്ക് പടിഞ്ഞാറായി കുടികൊള്ളുന്നു .
TAGS: