തിരുവിളയനാട്ടുകാവ് ഭഗവതി ക്ഷേത്രം
THIRUVALAYANATTU KAV BAHGAVTHI TEMPLE
പാലക്കാട് ജില്ലയിലെ കൊടുവായൂരിലെ ക്ഷേത്രം. പ്രധാനമൂർത്തി ഭഗവതി ശിലാവിഗ്രഹം. പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ:വേട്ടയ്ക്കൊരുമകൻ ദുർഗ്ഗവും, നവരാത്രി ആഘോഷമുണ്ട്.കുതിരവട്ടം നായരുടെ ഭരദേവതയാണ് കുതിരവട്ടം സ്വരൂപത്തിലെ ഒൻപതു ഏക്കർ കോട്ടയ്ക്കകത്തായിരുന്നു ഈ ക്ഷേത്രം. സ്വരൂപത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു എട്ടുകെട്ടും കോട്ടയും. കുറച്ചുകാലം മുൻപുവരെ ഉണ്ടായിരുന്നു .ഇപ്പോൾ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട യിലുള്ള ഗോപുരം മാത്രമേ കോട്ടയുടെഭാഗമായുള്ളൂ .കല്ലടിക്കോടൻ മലകളിലെ തമ്പുരാൻ തീരത്തെ കല്ലണയുടെ കടഭാരം കൂടി വന്നുപെട്ടപ്പോൾ പിടിച്ചു നില്ക്കാൻ പറ്റാതെ കോട്ടയുടെ ഭരണ ഭാരം റിസീവറെ ഏൽപ്പിച്ചു .ഒടുവിലത്തെ ഭരണാധികാരി കുഞ്ഞുണ്ണിത്തമ്പുരാൻ പുലാപ്പറ്റയ്ക്കു പോയതെന്ന് പറയുന്നു. 1950 വരെ കുതിരവട്ടം നായരുടെ ഭരണത്തിന് കീഴിൽ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു കൊടുവായൂർ. കുതിരവട്ടം സ്വരൂപത്തിന് 14 ക്ഷേത്രങ്ങളുണ്ടായിരുന്നതായി കണക്കുണ്ട്. ഇതിൽ കാക്കയിൽ ശിവക്ഷേത്രം കുറൂർ നമ്പിടിയെ കൊന്നു പിടിച്ചെടുത്തതാണെന്നു പഴമ.
കൊടുവായൂരിൽ രാമപുരം ക്ഷേത്രവുമുണ്ട്. ഇത് തറയ്ക്കൽ വാരിയം വക ക്ഷേത്രമാണ്.രണ്ടു പ്രധാന മൂർത്തികൾ കിഴക്കോട്ടു ദര്ശനംശ്രീരാമൻ.വടക്കോട്ടു ദർശനമായി ഭഗവതിയും രണ്ടു നേരം പൂജയുണ്ട്. മുൻപ്
വൃച്‌ഛികത്തിലെ കാർത്തികയ്ക്കു ഇവിടെ കാർത്തിക ഊട്ടുണ്ടായിരുന്നു.