2020, മേയ് 6, ബുധനാഴ്‌ച

ത്രിമൂര്‍ത്തികള്‍ വാഴും മൊടപ്പിലാപ്പള്ളി മന



ത്രിമൂര്‍ത്തികള്‍ വാഴും മൊടപ്പിലാപ്പള്ളി മന


മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിയിലാണു കേരളത്തിലെ ഏറ്റവും പ്രസിദ്ധ താന്ത്രിക പരമ്ബരയായ മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്‌. മൂര്‍ത്തികള്‍ വാഴുന്ന മനയാണു മൊടപ്പിലാപ്പള്ളി മന . എങ്ങു നോക്കിയാലും ദൈവീക സാന്നിധ്യം കാണാം. മൊടപ്പിലാപ്പള്ളി മന , തറവാട്‌ എന്നതിനെക്കാള്‍ ഒരു മഹാക്ഷേത്രം എന്നു പറയാനാണു ഞാന്‍ ആഗ്രഹിക്കുക. അതിനുത്തരം ഈ പോസ്റ്റ്‌ വായിക്കുമ്ബോള്‍ നിങ്ങള്‍ക്ക്‌ മനസിലാകും.വള്ളുവനാടിന്റെ ചരിത്രം പറയുമ്ബോള്‍ മൊടപ്പിലാപ്പള്ളിക്കാരുടെ ചരിത്രം കൂടി പറയാതെ അതു മുഴുമിപ്പിക്കാനാവില്ലാ. , ചരിത്രമുറങ്ങുന്ന മൊടപ്പിലാപ്പള്ളി മനയിലേക്ക്‌ നമുക്കൊന്നു കണ്ണോടിക്കാം .
ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക്‌ മുന്നെ കണ്ണൂര്‍ തളിപ്പറമ്ബില്‍ നിന്നു പൊടിയാട്ട്‌ വന്നു , പൊടിയാട്ട്‌ ‌ എന്ന സ്ഥലത്ത്‌ നിന്നു മഞ്ചേരിയിലെ പടിഞ്ഞാറ്റുമുറിയിലേക്ക്‌ വന്നവരാണിവര്‍. നമ്ബൂതിരി ഗ്രാമങ്ങളിലെ ഉപഗ്രാമമായ സഗരപുരത്തിലാണു മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്‌. ( പഴയ തഗരപുരം ഇന്ന് സഗരപുരം- മൊത്തം എട്ടില്ലങ്ങളാണീ ഗ്രാമത്തില്‍ .നാലു പെരുവനം ഗ്രാമക്കാരും, നാലു ശുകപുരം ഗ്രാമക്കാരും ചേര്‍ന്നതാണു സഗരപുരം ഗ്രാമം. മൊടപ്പിലാപ്പള്ളിക്കാര്‍ ഇതില്‍ പെരുവനം ഗ്രാമത്തില്‍ പെടും. തിരുവുള്ളക്കാവ്‌ ശാസ്താവ്‌ ആണിവരുടെ ഗ്രാമ പരദേവത).മൊടപ്പിലാപ്പള്ളി മനയില്‍ ഒരിക്കല്‍ ആണ്‍സന്തതികള്‍ ഇല്ലാതായി. അപ്പോള്‍ വട്ടൊള്ളി എന്ന ഇല്ലത്ത്‌ നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു മൊടപ്പിലാപ്പള്ളി മനക്കാര്‍. ( കാട്ടിലാമിറ്റം ( കൈനൂര്‍) എന്ന ഇല്ലം വട്ടൊള്ളിയില്‍ ലയിച്ചിട്ടുണ്ട്‌. കാലക്രമേണ വട്ടൊള്ളി എന്ന ഇല്ലം ഇല്ലാതായി. പല പഴയ രേഖകളിലും വട്ടൊള്ളി എന്നും മൊടപ്പിലാപ്പള്ളി എന്നും മന അറിയപ്പെടുന്ന എന്ന രീതിയില്‍ കണ്ടിട്ടുണ്ട്‌ ത്രെ ) വില്യം ‌ ലോഗന്റെ മലബാര്‍ മാന്വലില്‍ പാരമ്ബര്യ തന്ത്രി കുടുംബമായ മൊടപ്പിലാപ്പള്ളി മനക്കാരെ കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. അപ്പോള്‍ ആലോച്ചിച്ചാല്‍ അറിയാലൊ മൊടപ്പിലാപ്പള്ളിയുടെ ചരിത്ര പ്രാധാന്യം.
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധ പാരമ്ബര്യ തന്ത്രി കുടുംബമാണു . പണ്ട്‌ കാലത്ത്‌ ഇവര്‍ക്ക്‌ വര്‍ഷത്തില്‍ ദിവസേന ഒരു ക്ഷേത്രത്തില്‍ തന്ത്രത്തിനു പോയാലും മുഴുവന്‍ ക്ഷേത്രങ്ങളിലും എത്തിച്ചേരാന്‍ കഴിയാന്‍ പറ്റില്ലാ എന്നൊരു ചൊല്ലുണ്ടായിരുന്നു . ഇന്നു കേരളത്തിലും , കേരളത്തിനു പുറത്തും, വിദേശത്തുമായി 300 ഓളം ക്ഷേത്രങ്ങളില്‍ തന്ത്രം മൊടപ്പിലാപ്പള്ളിക്കാര്‍ക്കുണ്ട്‌. അഡ്വക്കേറ്റ്‌ ജീവിതം മാറ്റി വച്ചു മുഴുവന്‍ സമയവും താന്ത്രിക കര്‍മ്മങ്ങള്‍ക്കായി മാറ്റി വച്ച്‌ ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും , അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ശ്രീ മൊടപ്പിലാപ്പള്ളി ശാസ്തൃ ശര്‍മ്മന്‍ നമ്ബൂതിരിപ്പാടുമാണു പാരമ്ബര്യ താന്ത്രിക കര്‍മ്മങ്ങള്‍ക്ക്‌ പോകുന്നത്‌. മഹാക്ഷേത്രമായ കരിക്കാട്‌ ക്ഷേത്ര തന്ത്രവും( അയ്യപ്പനു) മഞ്ചേരി കാളികാവ്‌ തന്ത്രവും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കാണു.മൂര്‍ത്തികളില്‍ അയ്യപ്പ ക്ഷേത്രങ്ങളുടെ തന്ത്രമാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക്‌ അധികം ഉള്ളത്‌.
തന്ത്രി, പ്രതിഷ്ഠകള്‍ക്ക്‌ പ്രാണന്‍ നല്‍കുന്നവരാണു തന്ത്രികള്‍. പിതൃതുല്ല്യര്‍. സ്വന്തം പ്രാണന്‍ തന്നെയാണു പ്രതിഷ്ഠയ്ക്ക്‌ നല്‍കുന്നവര്‍. ദിവസേന 108 ഉരു ഗായത്രി ജപിക്കണം. പ്രതിഷ്ഠ സമയത്ത്‌ 1008 ഉരു ഗായത്രി ( സഹസ്രാവര്‍ത്തി) ജപിക്കണം. ദിവസേന ഇഷ്ടദേവത , കുലദേവത , ഗ്രാമദേവത എന്നിവരെ ഉപാസിക്കുന്നവരാണു . ആലോച്ചിച്ചു നോക്കൂ തന്ത്രി പരമ്ബരയുടെ മഹത്വം, അവരുടെ സമര്‍പ്പണം എല്ലാം .
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധികേട്ടത്‌ താന്ത്രിക പരമ്ബര എന്ന പേരിലും അതു പോലെ മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗത്തിന്റെ പേരിലുമായിരുന്നു. മൊടപ്പിലാപ്പള്ളി മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗം കേരളത്തിലെ തന്നെ കഥകളി യോഗങ്ങളില്‍ പ്രസിദ്ധി കേട്ടതായിരുന്നു . കെ.പി.എസ്‌. മേനോന്റെ കഥകളി രംഗത്തില്‍ മൊടപ്പിലാപ്പള്ളി മനയിലെ കഥകളി യോഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്‌. കഥകളി രംഗത്തെ ഇതിഹാസമായ ശ്രീ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ അദ്ദേഹം പത്തു കൊല്ലം മൊടപ്പിലാപ്പള്ളി മനയില്‍ താമസിച്ചു കലാമണ്ഡലം രാമന്‍ കുട്ടി നായരെ പോലെ അനവധി പ്രഗത്ഭരെ കഥകളി അഭ്യസിപ്പിച്ചിരുന്നു. മൊടപ്പിലാപ്പള്ളി മനയിലെ പത്തായപ്പുരയിലായിരുന്നു കഥകളി അഭ്യസിപ്പിച്ചിരുന്നത്‌. ഓരോ തലമുറയിലും കഥകളിയ്ക്കായി ജീവിതമുഴിഞ്ഞു വച്ചവര്‍ മൊടപ്പിലാപ്പള്ളി മനയ്ക്കല്‍ ഉണ്ടാവാറുണ്ട്‌ . ഈ തലമുറയില്‍ വിനു വാസുദേവന്‍ (Vinu Vasudevanമൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട്‌)അദ്ദേഹത്തിനാണു ആ നിയോഗം.
ജന്മി പരമ്ബരയായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. 25000 പറ പാട്ടം നെല്ലുണ്ടായിരുന്നു. പാപ്പിനിപ്പാറ , മഞ്ചേരി ഭാഗങ്ങളില്‍ ഭൂസ്വത്തിനു ഉടമകളായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. മൊടപ്പിലാപ്പള്ളി മനയിലെ പ്രഥമ നാമം വാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ എന്നാണു ( 400 കൊല്ലം മുന്നെ തന്നെ ) രണ്ടാമത്തെ നാമം ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ എന്നും മൂന്നാമത്തെ ഗണപതി എന്നുമാണു . പ്രഥമനാമം ഇന്നും ആവര്‍ത്തിച്ചു പോരുന്നു . മൊടപ്പിലാപ്പള്ളി ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ അഥവ ചാതവട്ടൊള്ളി എന്ന പേരിലറിയപ്പെട്ട മഹാപണ്ഡിതനായ വ്യക്തി കൂലിപടയാളികളാല്‍ ആളു മാറി വധിക്കപ്പെട്ടു . പാനയം കളി കണ്ടു മടങ്ങും വഴിയാണു സംഭവം നടന്നത്‌. ആ മഹാനുഭാവന്റെ മരണ ശേഷം മനയില്‍ പിന്നെ ആര്‍ക്കും ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ എന്ന് നാമകരണം നടത്തിയിട്ടില്ലാ .
മൊടപ്പിലാപ്പള്ളി മന എട്ടുകെട്ടാണു. 113 വര്‍ഷം പഴക്കമുണ്ട്‌ ഈ എട്ടുകെട്ടിനു. വിശാലമായ തൊടിയിലാണു മന സ്ഥിതി ചെയ്യുന്നത്‌. വാസ്തുവിദ്യയുടെ ശ്രീകോവിലാണു മൊടപ്പിലാപ്പള്ളി മന. കാണേണ്ട ഒരു കാഴ്ച്ച. പ്രകൃതി ചമയമണിയിച്ചു നിര്‍ത്തിയിരിക്കുന്ന മൊടപ്പിലാപ്പള്ളി മന. പ്രകൃതിയുമായി വളരെ ചേര്‍ന്നു നില്‍ക്കുന്നു മന . മനയുടെ പൂമുഖം തെക്കോട്ടാണു ( തെക്കെ മാളികയാണു) ഇല്ലം മറഞ്ഞാണു പത്തായപ്പുര സ്ഥിതി ചെയ്യുന്നത്‌. തെക്കോട്ട്‌ മുഖമായാല്‍ പത്തായപ്പുര ഇല്ലം മറഞ്ഞു വരണം എന്നാണു ആചാര്യഭാഷ്യം. 52 പടികള്‍ കയറി വരണം പടിപ്പുരയിലേക്ക്‌. ( പടിപ്പുര മാളിക എന്നു പറയാം - താമസ സൗകര്യം ഉള്ള പടിപ്പുരയാണു) ഇത്രയും പടികള്‍ കയറി വരുന്ന പടിപ്പുര കേരളത്തിലുണ്ടാകില്ല. കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച്ചയാണത്‌. ആ പടികളില്‍ കണ്ണിമാങ്ങയും, ഇലകളും വീണു കിടക്കുന്ന കാഴ്ച ഗംഭീരാണു. മുല്ലത്തറയോട്‌ കൂടിയ വല്ലിയ നടുമുറ്റവും, ഒരു ചെറിയ നടുമുറ്റവും ഉണ്ട്‌ മനയില്‍.24 ഓളം മുറികളുണ്ട്‌ മൊടപ്പിലാപ്പള്ളി മനയില്‍. എല്ലാം തട്ടിട്ട മുറികള്‍ തന്നെ . ധാരാളം ജനലുകളും, തൂണുകളും,കോണിപ്പടികളും, വല്ലിയ വാതിലുകളും, മനയ്ക്ക്‌ ഭംഗി കൂട്ടുന്നു .തെക്കിനിയില്‍ പാട്ടു തറയാണു . വടിക്കിനിയില്‍ ഹോമാദി കാര്യങ്ങള്‍ നടക്കുന്നു. കിഴക്കിനിയില്‍ അടുക്കള. പടിഞ്ഞാറ്റിയില്‍ പൂജാദികാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.വടക്കെ കെട്ടിന്റെ കിഴക്കെ ഭാഗത്താണു അടുക്കള. നാലു ഭാഗത്തു നിന്നും മനയിലേക്ക്‌ പ്രവേശന സൗകര്യം ഉണ്ട്‌. 8 കിണറുകളും , മൂന്നു കുളവും ഉണ്ട്‌ മനയില്‍. മൂന്നു കുളവും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്‌. പച്ചപ്പിനാല്‍ , പ്രകൃതിയാല്‍ ആലിംഗനബന്ധരായി നില്‍ക്കുന്ന മനയാണു മൊടപ്പിലാപ്പള്ളി മന. പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്‌. ആധുനികത അങ്ങനെ അധികമായി കയറിപറ്റിയിട്ടില്ലാ മനയില്‍.
മൊടപ്പിലാപ്പള്ളി മനയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നമുക്ക്‌ ഭക്തിയോടെ മാത്രെ നടക്കാന്‍ പറ്റൂ. കാരണം മനയില്‍ എവിടെ ചെന്നാലും മൂര്‍ത്തി സാന്നിധ്യമുണ്ട്‌ .അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയാണു മൊടപ്പിലാപ്പള്ളി മനക്കാരുടെ പരദേവത. ഗ്രാമപരദേവത തിരുവുള്ളക്കാവ്‌ ശാസ്താവാണെന്നു ആദ്യമെ സൂചിപ്പിച്ചിരുന്നു ഞാന്‍ . മൊടപ്പിലാപ്പള്ളി മനക്കാരുടെ ധര്‍മ്മ ദേവത കുട്ടിച്ചാത്തന്മാര്‍( രക്ത്വേശ്വരി മണികണ്ഠന്മാര്‍)ആണു . ശ്രീലകത്ത്‌ തിരുമാന്ധാകുന്നിലമ്മയാണു തേവാരമൂര്‍ത്തി. അതു പോലെ മഞ്ചേരി മൂതൃകുന്നു ഭഗവതിയും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക്‌ പരദേവതയ്ക്ക്‌ തുല്ല്യ പ്രാധാന്യം ഉണ്ട്‌. മനയ്ക്കലെ ഏതൊരു വ്യക്തി പൂജാദികര്‍മ്മ പഠനം പൂര്‍ത്തികരിച്ചു പൂജ തുടങ്ങുന്നതിനു മുന്നെ ആദ്യം മൂതൃകുന്നു ഭഗവതിയെ പൂജിക്കണം. അതു കാലാകാലങ്ങളായി നടക്കുന്ന കീഴ്‌വഴക്കമാണു . തന്ത്രം തുടങ്ങുമ്ബോഴും ആദ്യ പൂജ മൂതൃകുന്നു ഭഗവതിയ്ക്കാണു.മനയ്ക്കലെ നടുമുറ്റത്ത്‌ ശ്രീഭഗവതി ( മഹാലക്ഷ്മി- ശ്രീചക്ര പ്രതിഷ്ഠ) സാന്നിധ്യമുണ്ട്‌. മനയ്ക്കലെ മച്ചില്‍ ഏറാട്ട്‌ കാളന്‍ ( ശിവന്‍-ഏറനാടിന്റെ കാവലാള്‍- ഏറാട്ട്കാളന്‍)പ്രതിഷ്ഠയുണ്ട്‌. കല്‍പ്പീഠത്തിലാണു ഏറാട്ട്‌ കാളന്‍ പ്രതിഷ്ഠ. ആ പ്രതിഷ്ഠ തന്നെ ഒരദ്ഭുതമാണു , നിര്‍മ്മിതിയും, കല്‍പ്പീഠത്തിന്റെ നിര്‍മ്മിതിയും നമ്മെ അദ്ഭുതപരതന്ത്രരാക്കും.പടിഞ്ഞാറ്റിയില്‍ ഉതിരക്കുഴിയില്‍ ശാസ്താവ്‌ ഉണ്ട്‌. വര്‍ഷത്തിലൊരിക്കല്‍ പൂജയുണ്ട്‌ അവിടെ ശാസ്താവിനു . പുരത്തറയുടെ അടിയില്‍ ശ്രീചക്ര പ്രതിഷ്ഠയുണ്ട്‌. തെക്കിനിയിലെ പാട്ടുത്തറയില്‍ വര്‍ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌ കളം പാട്ടുണ്ട്‌. മൊടപ്പിലാപ്പള്ളി മനയ്ക്കലെ അംഗങ്ങള്‍ എവിടെ തന്ത്രി പൂജയ്ക്ക്‌ പോയാലും ആദ്യം നാലു കളം വരച്ച്‌ ( ഒരു കളം തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌, മറ്റൊന്നു മൂതൃകുന്നു ഭഗവതിയ്ക്ക്‌, ബാക്കി രണ്ട്കളം കുട്ടിച്ചാത്തന്മാര്‍ക്ക്‌) തങ്ങളുടെ പരദേവത , ധര്‍മ്മദേവത പൂജ നടത്തണം . അത്‌ നിര്‍ബന്ധാണു. തെക്കിനിയിലെ പാട്ട്‌ തറയില്‍ പണ്ട്‌ പുരുഷാര്‍ത്ഥം പാട്ടു നടത്തിയിട്ടുണ്ട്‌. അതിനാല്‍ മനയ്ക്കലെ കളം പാട്ടിനു കൂറയിടലോ, കൂറവലിയ്ക്കലോ വേണ്ടാ.120 കളം പാട്ട്‌ അടുപ്പിച്ചു നടത്തുന്നതാണു പുരുഷാര്‍ത്ഥം പാട്ട്‌. പുരുഷാര്‍ത്ഥം പാട്ട്‌ നടത്തി കഴിഞ്ഞാല്‍ അവിടെ ഒരിക്കലും കളം പാട്ടിനു കൂറയിടലും കൂറവലിയ്ക്കലും വേണ്ടാ.
മൊടപ്പിലാപ്പള്ളി മനയിലെ കാവ്‌ ഒരു അദ്ഭുതമാണു . മൊടപ്പിലാപ്പള്ളി മനക്കാര്‍ ഇവിടെ വന്നു താമസമാക്കുന്നതിനു മുന്നെ കാവ്‌ ഇവിടെ ഉണ്ടായിരുന്നു. ഏകദേശം 600 വര്‍ഷം പഴക്കം കാണും കാവിനു. നാഗരാജാവും, നാഗയക്ഷിയും, അഷ്ടനാഗങ്ങളും, ശാസ്താവും, രക്തേശ്വരി മണികണ്ഠന്മാര്‍ എന്നറിയപ്പെടുന്ന അഞ്ചു കുട്ടിച്ചാത്തന്മാരും ഉണ്ട്‌ ഈ കാവില്‍ . രക്തേശ്വേരി മണികണ്ഠന്മാര്‍ ശൈവഭദ്രക്കാളീ അംശമാണു.കുട്ടിച്ചാത്തന്മാരാണു മൊടപ്പിലാപ്പള്ളി മനയുടെ അധിപതികള്‍. എല്ലാ മാസവും കുട്ടിച്ചാത്തന്മാര്‍ക്ക്‌ ഗുരുതിയുണ്ട്‌.ശക്തിയും, ദിവ്യത്വവും ഉള്ള കുട്ടിച്ചാത്തന്മാര്‍ ആണു . മാസത്തില്‍ ഒരിക്കല്‍ ഗുരുതി നടത്താന്‍ നിരവധി ഭക്തന്മാര്‍ മൊടപ്പിലാപ്പള്ളി മനയിലെ കാവില്‍ വരാറുണ്ട്‌. കുട്ടിച്ചാത്തന്മാരുടെ ദിവ്യത്വം അനുഭവിച്ച അനവധി ഭക്തരുണ്ട്‌ ആ നാട്ടില്‍. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവര്‍. കാവിലെ സര്‍പ്പങ്ങള്‍ക്ക്‌ എല്ലാ ആയില്ല്യം നാളിലും വെള്ളയരിയുണ്ട്‌. എല്ലാ ദിവസവും കാവില്‍ പൂജയുണ്ട്‌. ഭൂമിയില്‍ ഏറ്റവും നല്ല ശുദ്ധമായ വായു കിട്ടണ ഇടമാണു ഈ കാവ്‌. ആധുനികത തൊട്ടു തീണ്ടിയിട്ടില്ലാ. കാവും കാടും ഒന്നു തന്നെ . അപൂര്‍വ്വ ജൈവസസ്യങ്ങളുടെ സംഗമ സ്ഥലമാണു ഈ കാവ്‌. മൊടപ്പിലാപ്പള്ളി മനയില്‍ ജലക്ഷാമം ഉണ്ടാവാറില്ലാ ത്രെ. അതിനു കാരണം ഈ കാവ്‌ കൂടിയാണു. മനയുടെ ഐശ്വര്യത്തിനും പ്രൗഡിയ്ക്കും ഒരു കോട്ടവും തട്ടാത്തതും ഈ കാവാണു. കാവ്‌ അത്രയ്ക്കു നന്നായി പരിപാലിച്ചു പോരുന്നുണ്ട്‌ മൊടപ്പിലാപ്പള്ളി മനക്കാര്‍.കാവ്‌ സംരക്ഷരണത്തിനു കേരളാ ഫോറസ്റ്റ്‌ വകുപ്പില്‍ നിന്നു മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .
മൊടപ്പിലാപ്പള്ളിക്കാര്‍ തളിപ്പറമ്ബില്‍ നിന്നു വന്നവരാണെന്ന് പറഞ്ഞല്ലോ . അവര്‍ വരുമ്ബോള്‍ തങ്ങളുടെ ഉപാസനമൂര്‍ത്തിയായ തളിപ്പറമ്ബപ്പനെയും കൊണ്ട്‌ വന്നു മൊടപ്പിലാപ്പള്ളി മനയുടെ പടിഞ്ഞാറു ഭാഗത്ത്‌ ക്ഷേത്രം നിര്‍മ്മിച്ച പ്രതിഷ്ഠിച്ചു . കാരാട്ട്‌ തൃക്കോവില്‍ ശിവക്ഷേത്രം എന്നാണു ആ ക്ഷേത്രത്തിന്റെ പേര്‍. മനയുടെ കിഴക്കു ഭാഗത്തു മൊടപ്പിലാ തൃക്കോവില്‍ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു (നരസിംഹമൂര്‍ത്തി) . ശ്രീലകത്ത്‌ സാളഗ്രാമത്തില്‍ ബ്രഹ്മദേവ സാന്നിധ്യം ഉണ്ട്‌. പൂജയും ഉണ്ട്‌. ബുധനാഴ്ചകളില്‍ പഞ്ചാരയട നിവേദ്യം ബ്രഹ്മദേവനു പ്രധാനം. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യം മനയില്‍ ഉള്ളത്‌ കൊണ്ടാണു ഞാന്‍ മൊടപ്പിലാപ്പള്ളി മനയെ തൃമൂര്‍ത്തികള്‍ വാഴും മന എന്നു വിശേഷിപ്പിച്ചത്‌. ഇത്രയും ആചാരാനുഷ്ഠാനങ്ങള്‍ ഉള്ള മന, അതെല്ലാം കാത്തു സൂക്ഷിക്കുന്ന മന എന്നു പറയാവും ഭേദം , അത്‌ കേരളത്തില്‍ വിരളാണു .
ലോകത്തിലാദ്യമായി ദേവീഭാഗവത നവാഹയജ്ഞം സത്രരൂപത്തില്‍ നടന്നത്‌ മൊടപ്പിലാപ്പള്ളി മനയിലായിരുന്നു .2007 ഇല്‍ ആയിരുന്നു സത്രം നടന്നത്‌.പതിനായിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഒരു പുണ്ണ്യ സംഗമം ആയിരുന്നു സത്രം . സത്രം നടന്ന അന്നു മുതല്‍ മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ മണിദ്വീപ പുരി എന്നൊരു നാമം കൂടി ലഭിക്കുകയുണ്ടായി . പടിപ്പുരയുടെ താഴെ ശിലാഫലകങ്ങളുടെ തുടക്കത്തില്‍ സത്രത്തിന്റെ ഓര്‍മ്മയായ, മണിദ്വീപപുരി എന്ന നാമധേയം ആലേഖനം ചെയ്ത ശിലാഫലകം കാണാം.സകലപുണ്ണ്യങ്ങളും ഇപ്പോള്‍ മൊടപ്പിലാപ്പള്ളി മനയില്‍ ലയിച്ചു.
കാരാട്ട്‌ തൃക്കോവില്‍, മൊടപ്പിലാ തൃക്കോവില്‍, കടക്കോട്ട്‌ കാവ്‌ , കോങ്ങാട്‌ തിരുമാന്ധാംകുന്നു ക്ഷേത്രം ( ഉപക്ഷേത്രങ്ങളായ മേലെ മമ്ബുള്ളി ശിവക്ഷേത്രം , ചമ്ബയില്‍ ശിവക്ഷേത്രം) എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണു മൊടപ്പിലാപ്പള്ളി മനക്കാര്‍. അതു പോലെ ഗജരാജന്‍ സാക്ഷാല്‍ കോങ്ങാട്‌ കുട്ടിശങ്കരന്‍ , പ്രസിദ്ധമായ കോങ്ങാട്‌ ഭഗവതി മഠം എന്നിവ മൊടപ്പിലാപ്പള്ളി മനയുടെ കീഴിലാണു. കോങ്ങാടുമായി വളരെ അടുത്ത ബന്ധമാണു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുള്ളത്‌. അതു വിശദമായി വേറെ ഒരു പോസ്റ്റില്‍ പറയാം . കോങ്ങാട്‌ ഒരു രണ്ടാം ഗൃഹം തന്നെയാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക്‌.
വള്ളുവകോനാതിരിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക്‌ . വള്ളുവകോനാതിരിയുടെ അരിയിട്ടുവാഴ്ചയില്‍ പ്രത്യേക സ്ഥാനമാനങ്ങള്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുണ്ടായിരുന്നു. അതു പോലെ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്ന ആയിരനാഴികോവിലകത്തില്‍ അനവധി നൂറ്റാണ്ടുകളായി വിവാഹ ബന്ധങ്ങള്‍ സ്വീകരിച്ചിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. (ആയിരനാഴി അരിപ്ര മങ്കട കടന്നമണ്ണ എന്നീ കോവിലകങ്ങളില്‍ നിന്നു ഏറ്റവും മൂത്ത വ്യക്തിയെയാണു വള്ളുവകോനാതിരിയായി വാഴിക്കുക)അടുത്തിടെ ഇഹലോകവാസം വെടിഞ്ഞ വള്ളുവകോനാതിരി രണ്ടാം സ്ഥാനിയും, ആയിരനാഴി കോവിലകത്തിലെ തമ്ബുരാനുമായ ശ്രീ എ.സി. വേണുഗോപാല രാജ അവര്‍കള്‍ മൊടപ്പിലാപ്പള്ളി മനയ്ക്കലെ ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട്‌ അദ്ദേഹത്തിന്റെ പുത്രനായിരുന്നു.
അനവധി സല്‍കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച പുണ്ണ്യഭൂമിയാണിത്‌. ഒരു കാലത്ത്‌ സഹസ്രനാമം കാല്‍ക്കഴിച്ചൂട്ട്‌ ഒക്കെ നടന്നിരുന്നു. അതു പോലെ വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെ കാലത്ത്‌ , അദ്ദേഹത്തിന്റെ മരണം വരെ മനുഷ്യവൃക്ഷലതാദികള്‍ തൊട്ട്‌ പക്ഷിമൃഗാദികള്‍ക്ക്‌ വരെ ഊട്ടു നടത്തിയിരുന്നു. പണ്ഡിതന്മാരായ ശ്രീ ജാതവേദന്‍ നമ്ബൂതിരിപ്പാട്‌ , ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട്‌, അതു പോലെ ഇപ്പോഴത്തെ മൊടപ്പിലാപ്പള്ളി മനയിലെ ഇപ്പോഴത്തെ തലമുറയുടെ പിതാവായ , തന്ത്രി പ്രമുഖന്‍ ആയിരുന്ന ശ്രീ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട്‌ ( മലബാറിലെ 1800 ഓളം ക്ഷേത്രങ്ങള്‍ക്ക്‌ വര്‍ഷാശനം ലഭിക്കാന്‍ പോരാടിയ വ്യക്തിത്വമായിരുന്നു വാസുദേവന്‍ നമ്ബൂതിരിപ്പാട്‌ അദ്ദേഹം) തുടങ്ങി അനവധി വ്യക്തിത്വങ്ങള്‍ മനയുടെ യശസ്സിനു മാറ്റു കൂട്ടി. അത്‌ പോലെ ഇന്നത്തെ തലമുറയില്‍ വക്കീലും പ്രസിദ്ധ തന്ത്രിയുമായ ശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും (തന്ത്രശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണു ഇദ്ദേഹം), തന്ത്രിയും കോങ്ങാട്‌ തിരുമാന്ധാംകുന്നു ക്ഷേത്ര ട്രസ്റ്റിയുമായ മൊടപ്പിലാപ്പള്ളി ശ്രീ ശാസ്തൃശര്‍മ്മന്‍ നമ്ബൂതിരിപ്പാടും, ലക്ചററും, മാധ്യമപ്രവര്‍ത്തകനും, കഥകളി നടത്തിപ്പുകളില്‍ സജീവ സാന്നിധ്യവുമായ ശ്രീ വിനുവാസുദേവന്‍ ( മൊടപ്പിലാപ്പള്ളി വാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ ) അദ്ദേഹവും മനയ്ക്ക്‌ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു. സാമൂഹികമായ പല മാറ്റങ്ങള്‍ക്കും തങ്ങളുടേതായ സംഭാവനകള്‍ അതാത്‌ കാലത്ത്‌ മൊടപ്പിലാപ്പള്ളി മനക്കാര്‍ നല്‍കിയിട്ടുണ്ട്‌ .കൂട്ടിലങ്ങാടി പഞ്ചായത്തിലും . കോങ്ങാടിലും ഒരുപാട്‌ പ്രശംസനീയമായ കാര്യങ്ങള്‍ക്ക്‌ പങ്കുവഹിക്കാന്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കായിട്ടുണ്ട്‌ . കോങ്ങാടിനെ സംബന്ധിച്ചു മൊടപ്പിലാപ്പള്ളി മന ഒരഭിമാനം കൂടിയാണു. കോങ്ങാടിന്റെ ചരിത്രവുമായി മൊടപ്പിലാപ്പള്ളി മനയ്ക്ക്‌ വളരെ അടുത്ത ബന്ധമുണ്ട്‌ . അത്‌ പിന്നീടൊരിക്കല്‍ പറയാം.
മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെയും പത്ന്നി ലീല മുണ്ടനാട്‌ അവര്‍കളുടെയും 7 മക്കളാണു( അവരുടെ കുടുംബവും)മൊടപ്പിലാപ്പള്ളി മന തറവാട്ടിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ( ശാസ്തൃശര്‍മ്മന്‍നമ്ബൂതിരിപ്പാട്‌ , , പരമേശ്വരന്‍നമ്ബൂതിരിപ്പാട്‌ , , വിനുവാസു ദേവന്‍ നമ്ബൂതിരിപ്പാട്‌ , ഗിരിജ അന്തര്‍ജ്ജനം ശോഭ അന്തര്‍ജ്ജനം, രമണി അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം ഇങ്ങനെ ഏഴു മക്കള്‍ ).മൊടപ്പിലാപ്പള്ളി മനയില്‍ ഇപ്പോള്‍ താമസിക്കുന്നതു തന്ത്രി ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും അമ്മ ലീല മുണ്ടനാട്‌ അവര്‍കളും,കുടുംബവുമാണു .
ഇത്രയും മൂര്‍ത്തികളും, അനുഷ്ഠാനങ്ങളും ,ആചരിക്കുന്നതുമായതും, കാവും , പ്രകൃതിയും സംരക്ഷിക്കുന്നതുമായ മനകള്‍ കേരളത്തില്‍ വിരളമാണ്. മൊടപ്പിലാപ്പള്ളി മനയിലെ ഓരോ പുല്‍ക്കൊടികളിലും , മണ്‍ തരികളിലും ,,അവിടുത്തെ അന്തരീക്ഷത്തില്‍ പോലും മന്ത്ര ധ്വനികളുടെ മുഴക്കം കേള്‍ക്കാം. മൊടപ്പിലാപ്പള്ളി മന നമ്മുടെ നാടിനു, നമ്മുടെ സംസ്കാരത്തിനു, നമ്മുടെ പൈതൃകത്തിനു, ഒരു അഭിമാനം തന്നെയാണ്. കാലകാലങ്ങളോളം മൊടപ്പിലാപ്പള്ളി ആഢ്യത്വത്തോടെ തലയുയര്‍ത്തി നില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.
കടപ്പാട് 
സായിനാഥ്‌ മേനോന്‍


2020, മേയ് 5, ചൊവ്വാഴ്ച

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം

ആലത്തിയൂർ ക്ഷേത്രത്തിൽ
ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ടയിലൂടെ ചാടുന്ന ഇവിടെ കുട്ടികളെയും കാണാം
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന്അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. മഹാവിഷ്ണുഭഗവാന്റെഏഴാമത്തെ അവതാരവും പരബ്രഹ്മസ്വരൂപനുമായ ശ്രീരാമചന്ദ്രനാണ്മുഖ്യപ്രതിഷ്ഠയെങ്കിലും പരമശിവന്റെഅവതാരവും ശ്രീരാമദാസനും ചിരഞ്ജീവിയുമായഹനുമാൻ സ്വാമിയ്ക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. 'ആലത്തിയൂർ പെരുംതൃക്കോവിൽ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഐതിഹ്യപ്രകാരം ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വർഷങ്ങൾക്കു മുൻപേ (ക്രി.വ. 1000) വസിഷ്ഠ മഹർഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, ശ്രീ വെട്ടത്ത് രാജ, കോഴിക്കോട്സാമൂതിരി എന്നിവർ ഉൾപ്പെടും. അവൽനിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
*ഐതിഹ്യം*
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമനാണെങ്കിലും ഈ ക്ഷേത്രം ഹനുമാൻ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാൻ സീതയെ തിരക്കി ലങ്കയിലേക്കുപോകുന്നതിനു മുൻപ് ഇവിടെവെച്ചാണ് ശ്രീരാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയിൽ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങൾ കേൾക്കാനെന്നവണ്ണം മുൻപോട്ട് ചാഞ്ഞാണ് ഹനുമാൻ നിൽക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണൻ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

2020, ഫെബ്രുവരി 22, ശനിയാഴ്‌ച

പൂക്കാട്ടിയൂർ ശിവ ക്ഷേത്രം Pookkttiyoor sivatemple






പൂക്കാട്ടിയൂർ ശിവ ക്ഷേത്രം  Pookkttiyoor  sivatemple 
============================================
മലപ്പുറം ജില്ലയിൽ പൂക്കാട്ടിയൂരിൽ . വളാഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ എടയൂർ പഞ്ചായത്ത് . മൂന്ന് പ്രധാനമൂർത്തികൾ ശിവൻ വിഷ്ണു ഭദ്രകാളി  .പൂക്കാട്ടിരി ക്ഷേത്രമെന്നും പ്രസിദ്ധിയുണ്ട് .ഇവയിൽ ശിവക്ഷേത്രമാണ്  വലുത് .ക്ഷേത്ര നാഥനും ശിവനാണ് ഇത് സ്വയം ഭൂവാണ്  പീഠം മുകളിലൂടെ ഇറക്കിയിരിക്കുകയാണ്  വിഷ്ണുവിന് വട്ട ശ്രീകോവിൽ വിഷ്ണുവും ,ശിവനും കിഴക്കോട്ടും ഭഗവതി പടിഞ്ഞാട്ടും  ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ഉപദേവതകൾ അയ്യപ്പൻ ഗണപതി. ഭഗവതിയ്ക്കു മകരച്ചൊവ്വ ദിവസം താലപ്പൊലിയുണ്ട്. മൂത്തമന ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. മറ്റൊരു ഊരാളനായിരുന്ന പാറഞ്ഞാട്ടു അന്യം നിന്നു .ഇതിൽ വിഷ്ണു ക്ഷേത്രത്തിനാണ് പഴക്കം എന്ന് അനുമാനം  ശിവന്റെ തെക്കേ വലിയമ്പലത്തിലാണ് പടിഞ്ഞാട്ടു ദർശനമായി ഭദ്രകാളി ശൈവ -വൈഷ്‌ണവ ശാക്തേയ സംയോജന കാലത്തെ ക്ഷേത്രമായിരിയ്ക്കാം

2020, ജനുവരി 15, ബുധനാഴ്‌ച

ത്രിപുരസുന്ദരി അഷ്ടകം


ത്രിപുരസുന്ദരി അഷ്ടകം

കദംബവന ചാരിണിം മുനി കദംബ കാദംബിനിം
നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം
നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കദംബവന വാസിനീം കനകവല്ലീ ധാരിണീം
മഹാര്ഹ മണിഹാരിണീം മുഖസമുല്ല സദ്വാരിണീം
ദയാവിഭവ കാരിണീം ദയിതാ പാര്ശ്വ സഞ്ചാരിണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കദംബവന ശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിത ശൈലയാ ഗുരുകൃപാലസദ്വൈലയാ
മദാരുണ കപോലയാ മധുരഗീത വാചാലയാ
കയാപി ഘന നിലയാ കവചിതാ വയം ലീലയാ
കദംബവന മധ്യഗാം കനക മണ്ഡലോപസ്ഥിതാം
ഷഡംബുരുഹ വാസിനീം സതതസിദ്ധ സൌദാമിനീം
വിഡംബിത ജപാരുചീം വികച്ച ചന്ദ്രചൂഡാമണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
കുചാഞ്ചിത വിപഞ്ചികാം കുടില കുന്തളാലംകൃതാം
കുശേശായ നിവാസിനീം കുടില ചിത്ത വിദ്വേഷിണീം
മദാരുണ വിലോചനാം മനസിജാരി സമ്മോഹിനീം
മതംഗ മുനി കന്യകാം മധുര ഭാഷിണീമാശ്രയെ
സ്മരേത് പ്രഥമ പുഷ്പിണീം രുധിര ബിന്ദു നീലാംബരാം
ഗൃഹീത മധുപാത്രികാം മദ വിഘൂര്ണ്ണ നേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗളികചൂളികാം ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ
സകുങ്കുമ വിലേപനമാളിക ചുംബികസ്തൂരികാം
സമന്ദഹസിതെക്ഷണാം സശരചാപപാശാങ്കുശാം
അശേഷ ജനമോഹിനീ മരുണ മാല്യഭൂഷാംബരാം
ജപാ കുസുമ ഭാസുരാം ജപവിധൌസ്മരാമ്യംബികാം
പുരന്ദര പുരന്ധ്രികാ ചികുര ബന്ധ സൈരന്ധ്രികാം
പിതാമഹ പതിവ്രതം പടുപടീരചർചാരതാം
മുകുന്ദ രമണീ മണി ലസദലം ക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സ്മരവധൂധികാചേടികാം

സ്വയംഭൂവായ ശിവന്‍





സ്വയംഭൂവായ ശിവന്‍

ശിവന്‍ സ്വയം സൃഷ്ടിക്കപ്പെട്ടതാണ്, സ്വയംഭൂവാണെന്ന്.

അക്ഷരാര്‍ത്ഥത്തില്‍ 'ശിവ' എന്ന വാക്കിന് 'എന്താണോ അല്ലാത്തത് അത്' എന്നാണര്‍ത്ഥം. 'എന്താണോ അല്ലാത്തത്' എന്നത് സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിനെ ആര്‍ക്കും  സൃഷ്ടിക്കുവാന്‍ കഴിയുകയില്ല, കാരണം അത് 'അല്ലാത്തത്' ആണ്. അത് 'ആയിരുന്നു'വെങ്കില്‍, ആര്‍ക്കെങ്കിലും സൃഷ്ടിക്കാമായിരുന്നു. 'അല്ലാത്തത്' ആകുമ്പോള്‍, അതിനെ ആര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും? മറ്റാര്‍ക്കും  സൃഷ്ടിക്കാനാവാത്തത് സ്വയം സൃഷ്ടിക്കപ്പെട്ടതാണ്, അല്ലേ?

അതു ഭൗതികമല്ല. അത് ഭൗതികതയ്ക്കതീതമായ ഒരു തലമാണ്. ഇന്ന് ആധുനിക ശാസ്ത്രപ്രകാരം, ശൂന്യസ്ഥിതിയെക്കുറിച്ചുള്ള ഇരുപത്തൊന്നാം ശതകത്തിലെ വിവരണം അനുസരിച്ച്, യാതൊന്നും ഇല്ലാത്ത ശൂന്യസ്ഥിതിയില്‍, എപ്പോഴും കണികകളുടെ പൊട്ടിത്തെറിയും, നശീകരണവും നടന്നുകൊണ്ടിരിക്കുന്നു. ശൂന്യാവസ്ഥയില്‍, രൂപീകരണവും നശീകരണവും ഒരേ സമയം നടന്നുകൊണ്ടേയിരിക്കുന്നു. ഇക്കാലം മുഴുവന്‍ നമ്മള്‍ വിശ്വസിച്ചിരുന്നത് 'ശൂന്യാവസ്ഥ' എന്നാല്‍ മുഴുവനായും 'ഒന്നുമില്ലായ്മ'യാണ്, അവിടെ ഒന്നും സംഭവിക്കുന്നില്ല എന്നായിരുന്നു. എന്നാല്‍ ഇന്ന് നമുക്കറിയാം ശൂന്യാവസ്ഥ എന്നത് ചലനാത്മകമായ ഒരു പ്രതിഭാസമാണെന്ന് – അവിടെ സൃഷ്ടിയും സംഹാരവും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു. ഇന്ന്, ആധുനികശാസ്ത്രം ഇതു പറയുന്നുണ്ട്. ഇതുതന്നെയാണ് നമ്മള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതും.

അപ്പോള്‍ 'ശിവ' എന്നാല്‍ 'ഇല്ലാത്തതെന്തോ, അത്.' അതിനര്‍ത്ഥം 'ഒന്നും ഇല്ലാത്തത്' അല്ലെങ്കില്‍ ഇല്ലാത്ത ഒന്ന് (ശൂന്യത). സൃഷ്ടിയുടെ ആധാരം തന്നെ ശിവനാണെന്നും സംഹാരത്തിന്റെ ശൂന്യതയും ശിവന്‍ തന്നെയാണ്. അതുകൊണ്ട് എവിടെയെല്ലാം ശിവനുണ്ടോ അവിടെയെല്ലാം ഒരേസമയംതന്നെ സൃഷ്ടിയും സംഹാരവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എവിടെയെല്ലാം ശൂന്യാവസ്ഥയുണ്ടോ, അവിടെയെല്ലാം അതേ അവസ്ഥയില്‍ തന്നെ രൂപീകരണവും നശീകരണവും നടന്നുകൊണ്ടിരിക്കുന്നു. ശിവന്‍ സ്വയം സൃഷ്ടിക്കപ്പെട്ടതാണ്. ആരും അദ്ദേഹത്തെ സൃഷ്ടിക്കേണ്ടതില്ല. അദ്ദേഹം സ്വയം സൃഷ്ടിക്കുകയും സ്വയം നശിപ്പിക്കുകയും ചെയ്യുന്നു. ആ പശ്ചാത്തലത്തിലാണ് ശിവന്‍ 'സ്വയംഭൂ' പറയുന്നത്.

ഇന്ന് ആധുനികശാസ്ത്രം ഈ ദിശയിലേക്ക് തന്നെയാണ് നീങ്ങുന്നതും. അതായത്, പ്രപഞ്ചത്തിലെ എല്ലാം, എല്ലാ നക്ഷത്രസമൂഹങ്ങളുടെയും അന്തര്‍ഭാഗം അല്ലെങ്കില്‍ 'ബ്ലാക്ക്‌ഹോള്‍' എന്ന് പരാമര്‍ശിക്കുന്നത്, ഒരു അതിശക്തമായ ശൂന്യത ആണെന്ന്. ശൂന്യതയ്ക്ക് എങ്ങനെ ശക്തമാകാന്‍ കഴിയും? എന്നാല്‍ ഇന്ന് അവര്‍ (ശാസ്ത്രജ്ഞര്‍) പറയുന്നത് ശൂന്യത വളരെ ബൃഹത്തായ ശക്തിയാണെന്നാണ്. ശിവനാണ് പരമമായ ശക്തി, കാരണം അവന്‍ ശൂന്യതയാണ്. അദ്ദേഹത്തിന്റെ  വ്യക്തിത്വം സൃഷ്ടിക്കപ്പെട്ടതാണ്, ആളുകള്‍ക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍. ഇത് മൗലികമായ ഭൗതികശാസ്ത്രമാണ്, പക്ഷേ കഥാവര്‍ണ്ണനകളുടെ രൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നു എന്ന് മാത്രം.

Posted by എന്താണ് at 20:39 No comments:
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest
Labels: ദേവി / ദേവൻ
18 October 2019
ലോകാധിപൻ ആയ ശ്രീ നാരയണൻ
ലോകാധിപൻ ആയ ശ്രീ നാരയണൻ

ലോകങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ടൻ ആയിട്ടുള്ളവൻ ആരാണ് ..?

അമരവരന്മാരെൾക്ക കരുത്തർ ആയിട്ട് ആരെങ്കിലുമുണ്ടോ ..?

ഏതോരുവന്റെ സഹായത്താലാണ് സുരന്മാർ പോരിൽ ജയം നേടാറുള്ളത്..?

മനുഷ്യ ശ്രേഷ്ടന്മാർ എതോരൾക്കു വേണ്ടിയാണ് ഉത്തമ യജ്ഞങ്ങൾ ചെയുന്നത് ..?

മഹയോഗികൾ ധ്യാനിക്കുന്നത് ആരെയാണ് …?

സർവ്വ ലോകങ്ങളും ഭരിക്കുന്നവൻ, ഏതൊരാൾക്കും ഇന്നുവരെ ഉത്ഭവം അറിയാൻ കഴിഞ്ഞിട്ടില്ലത്തവൻ – ദേവന്മാരും അസുരന്മാരും നിത്യം വന്ദിക്കുന്നവൻ – മഹാ പ്രഭുവായ നാരായണൻ വൈകുണ്ഡാധിപനായ മഹാവിഷ്ണുവാണ് ആ ദേവന്റെ നാഭിയിൽ നിന്നു സർവ്വ ലോകേശിതാവായ വിരിഞ്ജൻ സംജാതനായി, ലോകങ്ങളെയും അതിലുള്ള ചരാചരങ്ങളെയും വിധാതാവ് സൃഷ്ടിച്ചു , യാഗങ്ങളിൽ അവരവർക്കുള്ള ഹവിസ്സിൻ ഭാഗങ്ങൾ ദേവകൾ സ്വീകരിക്കുന്നതുപോലും വൈകുണ്ഡനാഥന്റെ കാരുണ്യം അവലംബിച്ചാണ്, മനുഷ്യന്മാർ ചെയുന്ന യജ്ഞങ്ങൾ മറ്റാരെയും ഉദ്ദേശിച്ചല്ല , വേദങ്ങൾ, പുരാണങ്ങൾ, പഞ്ചരാത്രങ്ങൾ എന്നിവയാൽ സ്തുതിക്കുന്നതും യോഗീന്ദ്രന്മാർ ധ്യാനിക്കുന്നതും, ജപയജ്ഞാദികളിൽ ആ ദേവനെ ഉദ്ദേശിച്ചു മാത്രമാണ് .. സകല ജീവരാശികളിലും സംപൂജ്യനായ ആ മഹാപ്രഭു തന്നെയാണ് ദേവശത്രുക്കൾ ആയ ദൈത്യാസുരന്മാരെ മുഴുവൻ പോരിൽ ജയിക്കുന്നത്”

അമരന്മാരുടെ വൈരികളായ ദൈത്യന്മാർ, ദാനവന്മാർ, അസുരന്മാർ തുടങ്ങിയവർ യുദ്ധത്തിൽ ചരമം അടഞ്ഞാൽ അവർക്ക് എന്ത് ഗതിയാണ് സിദ്ധിക്കുക…? ”

, ദേവന്മാരിൽനിന്നാണ് രണത്തിൽ മൃതിയടഞ്ഞതെങ്കിൽ, സ്വർഗം പൂകും.. പുണ്യസഞ്ചയം അവസാനിച്ചാൽ വീണ്ടും പാരിടത്തിൽ പിറന്നു നന്മതിന്മകൾക്കനുസരിച്ചു ജീവിച്ചു മരിക്കും .

എന്നാൽ സർവ്വ ലോകാധിപൻ ആയ ശ്രീ നാരയണനിൽ നിന്നും മരണമടഞ്ഞാൽ.. സായൂജ്യം പ്രാപിക്കും.. ജനാർദന ഭാഗവനിൽ തന്നെ ലയിക്കും…

"മഹാവിഷ്ണുവിന്റെ കോപം പോലും  വരത്തിനു തുല്യമാണ്"….

Posted by എന്താണ് at 06:32 No comments:
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest
Labels: ദേവി / ദേവൻ
13 October 2019
മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും
മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും

ദക്ഷിണാമൂർത്തി

ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

നീലകണ്ഠൻ

പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.
കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

വൈദ്യനാഥൻ

തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

കിരാതമൂർത്തി

എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

കാലസംഹാര മൂർത്തി

തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

അഘോരമൂർത്തി

ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത (സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

പാർവ്വതീസമേതനായ ശിവൻ

ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

അതിരൗദ്ര ശിവൻ

അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം.

കപാലീശ്വരൻ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.

ത്രിനേത്രൻ

ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്‍മഥനെ എരിച്ചുകളായാനായിട്ടാണ് ഇവിടെ ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനെയും എരിച്ചുകളയാന്‍ ശേഷിയുള്ളതാണ് ശിവന്റെ ക്രോധാഗ്നി. ഓരോവട്ടം ശിവന്‍ മൂന്നാംകണ്ണ് തുറക്കുമ്പോഴും പിന്നില്‍ നിന്നും പ്രാര്‍ത്ഥനകളിലൂടെ പാര്‍വ്വതി അത് അടപ്പിയ്ക്കുകയാണ് ചെയ്യുകയെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ശിവന്റെ മൂന്നാം കണ്ണ് ലോകത്തിന്റെ വെളിച്ചം കൂടിയാണ്. നാശം വിതയ്ക്കാനും വെളിച്ചം നല്‍കാനും ഒരുപോലെ കഴിവുള്ള ഈ മൂന്നാംകണ്ണ് ഹൈന്ദവപുരാണങ്ങളില്‍ പലേടത്തും പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.

ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും



ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും

അധര്‍മ്മത്തിന്റെ കടലില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാന്‍ ഭഗവാന്‍ നിരവധി അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായി അറിയപ്പെടുന്നത് ഗരുഡന്‍ ആണെങ്കിലും തുല്യ പ്രാധാന്യം ശേഷനാഗത്തിനും ഉണ്ട്.

എല്ലാ അവതാരങ്ങളിലും ശേഷനാഗവുമായി ഭഗവാന്‍ വിഷ്ണുവിന്റെ ബന്ധം ശക്തമാണ്. എന്തുകൊണ്ടാണ് ഭഗവാന്‍ വിഷ്ണു സര്‍പ്പത്തിന്‍മേല്‍ ശയിക്കുന്നത്? അതിന് ഉത്തരം എന്താണന്ന് നോക്കാം.

സമയത്തിന്റെ മാര്‍ഗ്ഗദര്‍ശി ലോകത്തില്‍ അധര്‍മ്മം നിറയുന്നതായി അനുഭവപ്പെടുന്ന സമയത്ത് ഭഗവാന്‍ വിഷ്ണു ലോകത്തെ പുനരുദ്ധരിക്കും. അനന്തതയുടെ പ്രതീകമാണ് ശേഷനാഗം. മനുഷ്യന് ഗുണകരമാകുന്ന തരത്തില്‍ഭഗവാന്‍ വിഷ്ണു സമയത്തിന്റെ മാര്‍ഗദര്‍ശിയാകും.

ആത്മാവിഷ്‌കാരം ലോകത്തെ ഓരോ സമയത്തും സംരക്ഷിക്കുന്നതിനായി ഭഗവാന്‍ പല രൂപത്തിലും ഭാവത്തിലും അവതാരമെടുത്തിട്ടുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന്റെ ഊര്‍ജ രൂപമാണ്. അതിന്‍മേലാണ് ഭഗവാന്‍ വിശ്രമിക്കുന്നത്.

എല്ലാ ഗ്രഹങ്ങളുടെയും ആസ്ഥാനം
ശേഷനാഗം അതിന്റെ വലയത്തിനുള്ളില്‍ എല്ലാ ഗ്രഹങ്ങളെയും വഹിക്കുകയും ഭഗവാന്‍ വിഷ്ണുവിന്റെ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു എന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. സമസ്ത ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മേല്‍ ശയിക്കുന്ന ഭഗവാന്‍ വിഷ്ണുവിനെ വിശ്വത്തിന്റെ ദേവനായാണ് ആരാധിക്കുന്നത്.

വിഷ്ണുവിന്റെ സംരക്ഷകന്‍ ശേഷനാഗം ഭഗവാന്‍ വിഷ്ണുവിന് വിശ്രമത്തിനുള്ള സ്ഥലം മാത്രമല്ല സംരക്ഷണവും നല്‍കുന്നുണ്ട്. ഇത് വിരോധാഭാസമാണന്ന് തോന്നുന്നുണ്ടോ? പിതാവായ വസുദേവര്‍ നന്ദഗോപരുടെ വസതിയിലേക്ക് കൊണ്ടുപോകവെ ഉണ്ടായ കൊടുങ്കാറ്റില്‍ നിന്നും ശിശുവായ ശ്രീകൃഷ്ണനെ സംരക്ഷിക്കുന്നത് ശേഷനാഗമാണ്. അതിനാല്‍ തീര്‍ച്ചയായും സംരക്ഷകന്‍ എന്നു തന്നെ പറയാം.

അനശ്വരമായ ബന്ധം ഭഗവാന്‍ വിഷ്ണുവും ശേഷനാഗവും തമ്മിലുള്ള ബന്ധം അനശ്വരമാണ്. ഓരോ അവതാരത്തിലും ലോകത്തിലെ തിന്മകളെ നേരിടാനും അധര്‍മ്മങ്ങളില്‍ നിന്നും ലോകത്തെ പുനരുദ്ധരിക്കാനും ശേഷനാഗം ഭഗവാന്‍ വിഷ്ണുവിനെ സേവിക്കുന്നുണ്ട്.

ത്രേതായുഗത്തില്‍ ശേഷനാഗമാണ് ലക്ഷ്മണനായി അവതരിക്കുന്നത്, ദ്വാപരയുഗത്തിലാകട്ടെ ബലരമാനായാണ് ജന്മമെടുക്കുന്നത്. ഈ രണ്ട് ജന്മങ്ങളിലും യഥാക്രമം രാമന്റെയും കൃഷ്ണന്റെയും സേവകരായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്

സമയത്തെ നിയന്ത്രിക്കുന്നത് ഭഗവാന്‍ വിഷ്ണു ശേഷനാഗത്തിന്‍മേല്‍ ശയിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. ശേഷം എന്നാല്‍ അവശേഷിക്കുന്നത് എന്നാണര്‍ത്ഥം. നാഗം സമയത്തിന്റെ പ്രതീകമാണ്. അതില്‍ ശയിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാത്തിനും ഉപരിയായ ഭഗവാനാണ് സമയത്തെ നിയന്ത്രിക്കുന്നത് എന്നാണ്.

ദശമഹാവിദ്യ - 6 ||ഛിന്നമസ്ത ദേവി|| =================




ദശമഹാവിദ്യ - 6
||ഛിന്നമസ്ത ദേവി||
============================
ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള ദശമഹാവിദ്യ ദേവതകളിൽ പ്രധാനിയാണ് ഛിന്നമസ്താ ദേവി താന്ത്രിക ദേവതകളിലും ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയ‌പ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലു‌ള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛി‌ൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷത്തിലും ഛിന്നമസ്ത ദേവിയെ ആരാധിക്കുന്നു

സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.

സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.
കാമകേളിയിൽ ഏർപ്പെട്ട യുവമിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക്  കടിഞ്ഞാൺ ഇടുന്നു എന്നു
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമാ‌യും ഏവരുടെയും അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ്സ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരത്തെ ഇല്ലാതാക്കുവാനും അതുവഴി ഇഹ പിംഗല കുണ്ഡലിനിയിൽ എന്നിവയിൽ നിന്നും പ്രവഹിക്കുന്ന ജ്ഞാനമകുന്ന രക്തം പാനം ചെയ്യേണ്ടതായി ദേവി തന്റെ സ്വരൂപത്തിൽ തന്നെ കാട്ടി തരുന്നു

നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.

ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കു‌ന്നത്.

സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.

നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.

തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.

രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.

ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ

മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്‌  വിശപ്പ് ഉണ്ടാകുകയും പാർവതിയുടെ ശരീ‌രം കറുത്ത് വരികയും ചെയ്തു.

ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.

നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.

ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.

മാർക്കേണ്ടായ പുരാണത്തിൽ ‌ ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടി‌ച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.

ദശമഹാവിദ്യ - 7 ||ധൂമാവതി||





ദശമഹാവിദ്യ - 7
||ധൂമാവതി||

സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല.  രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ  ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം.

ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട്  ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ  ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്.  സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ്  പറയുന്നത്.

അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത്  നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഭക്ഷണം എന്നത്  ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും.  ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു.  പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും  അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.

ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്.  സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം.  ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ്  ധൂമാവതിയെന്ന ഭാവം.  സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ  സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും   യഥാര്ഥ്യത്തെ മൂടിവച്ച്  വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല  അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ  അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള  സ്വരൂപത്തെ കാണാനാകു.  സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത്  ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്.  ധൂമാവതീ സൃഷ്ടിപൂർവമായ   മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം.  മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന്  ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല.  കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്.  ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി  മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു.  ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു.

ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്.  വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത്  കാകദൃഷ്ടിയാണ്.  ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും  അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം.  പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന  നെന്മണികള്ക്ക്  ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്.

ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ്  ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ..

ദശമഹാവിദ്യ - 8 ||ബഗളാമുഖി ദേവി||




ദശമഹാവിദ്യ - 8
||ബഗളാമുഖി ദേവി||

കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ

കാളി, താര, ഷോഡശി, ഭുവനേശ്വരി,ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.

എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റുവാനും ക്രോധത്തെ ശമിപ്പിക്കുവാനും ദുര്‍ഗുണങ്ങളെ സത്ഗുണങ്ങള്‍ ആക്കുവാനും നേരും പ്രശസ്തിയും നല്‍കുവാനും ദേവിക്ക് കഴിയും. ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും ദേവി തകര്‍ത്ത് തരിപ്പണമാക്കും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാ രുദ്രനാണ്. മഞ്ഞ നിറമുള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു.

ധ്യാനം

സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം

ഹേമാഭാംഗ രുചിം ശശാങ്ക മകുടാം സച്ചമ്പക സ്രഗ്യുതാം

ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ സംബിഭ്രതീം ഭൂഷനൈര്‍

വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം സംസ്തംഭിനീം ചിന്തയേത്

സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ,പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപപിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.

ദശമഹാവിദ്യ - 9 ||രാജമാതംങ്കി|| ================




ദശമഹാവിദ്യ - 9
||രാജമാതംങ്കി||
========================================
ഓം ത്രൈലോക്യ മോഹനചക്ര സ്വാമിനിയേ നമഃ
ഘനശ്യാമളാംഗീം സ്ഥിതാ രത്ന പീഠേ
ശുക സ്യോ ദിതം ശൃണ്വ തീം  രക്ത വസ്ത്രാം
സുര പാനമത്താം സരോജസ്ഥിതാങ്ഘ്രീം
ഭജേ വല്ലകിം  വാദയ ന്തീം മാതംങ്കീം

ഘനശ്യാമള വർണ്ണത്തോട് കൂടിയ ശരീരമുള്ളവളും  രത്നം പതിച്ച ദിവ്യമായ പീഠത്തിൽ അമരുന്നവളും  മേഘസമപ്രഭമായ വസ്ത്രങ്ങൾ ധരിച്ചവളും മദ്യപാനത്താൽ ഉന്മാദമാർന്നവളും  തത്തയുടെ കിളിക്കൊഞ്ചൽ നാദം കേട്ട് വീണ വായിച്ച് രസിക്കുന്നവളും. താമര പൂവിൽ കാൽവെച്ചിരിക്കുന്നവളും ഭക്തരിൽ കാരുണ്യമേകിടുന്നവളുമായിരിക്കുന്ന രാജമാതംങ്കി ദേവിയെ ഞാൻ മനസാൽ സ്മരിക്കുന്നു..

ഓം സർവ്വാർഥ സാധക ചക്ര സ്വാമിനിയേ നമ:
ഓം രഹസ്യ യോഗിന്യൈ നമ:
ഓം  പരാ പര രഹസ്യ യോഗിന്യൈ നമ:

സംഗീതം , സാഹിത്യം, നൃത്തം, ചിത്ര രചന   മുതാലായ സകല കലകളിലും സാമർത്ഥ്യം  നൽകുന്നത് ജ്ഞാന സ്വരൂപിണിയായ ശ്രീ രാജ മാതംങ്കി  ദേവിയാണ്.

ശ്രീ രാജമാതംങ്കി നമ്മുടെ ശരീരത്തില്‍ ബുദ്ധി തത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തി ക്കുന്നു.  മനോ നിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്.  ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍. രാജമാതംങ്കി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം  മാതങ്കി ദേവിയുടെ  അംഗ ദേവതകള്‍  ലഘു ശ്യാമള ഉപാങ്ക ദേവത വാഗ്വാദിനി പ്രത്യംഗ ദേവത നകുളീ എന്നിവരാണ്.  ഇവര്‍ സാധകനു നല്ല വാക്ക് സാമർത്ഥ്യം  കലകളില്‍ നിപുണത സംഗീത ജ്ഞാനം സകല കലാ പാണ്ഡിത്യം എന്നിവ കൊടുത്തു അനുഗ്രഹിക്കുന്നു.
ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാദീഷ്ട സിദ്ധി നല്‍കുന്നു.. ത്രിപുര സുന്ദരീ ഉപാസകൻ രാജമാതംങ്കീ യന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും

ദേവൻമാരാൽ പൂജിതമായ രാജമാതംങ്കീ യന്ത്രം ധരിച്ചാൽ സർവ്വജനങ്ങളും വശത്തായി വരുന്നു.
ഇത് കൃത്യനിഷ്ഠയോട് കൂടി തയ്യാർ ചെയ്യ്ത് വിധി പ്രകാരം വലത് കയ്യിൽ ധരിച്ചാൽ  ജ്ഞാന സിദ്ധി, വാക്ക്സിദ്ധി, വശ്യ സിദ്ധി, കാര്യസിദ്ധി, സർവ്വ സിദ്ധികളും അവന്റെ അധീനതയിൽ വന്ന് ചേരും..

മഹാരാജ്ഞിയായ ശ്രീ രാജരാജേശ്വരിയുടെ പ്രധാനമന്ത്രിയാണ്. രാജമാതംങ്കി അതിനാൽ രാജമാതംങ്കിയെ മന്ത്രിണി അല്ലെങ്കിൽ സചിവേശാനി എന്നു വിളിക്കുന്നു. രാജാവിൽ നിന്ന് വരം ആഗ്രഹിക്കുന്ന ഒരാൾ മന്ത്രിമുഖേന രാജാവിനെ സമീപിക്കുകയാണെങ്കിൽ രാജാവ് വേഗം അയാളുടെ ആഗ്രഹം സാധിപ്പിക്കും. അതുപോലെ രാജമാതംങ്കിയുടെ അനുഗ്രഹം നേടിയ സാധകന് ശ്രീവിദ്യാ മഹാത്രിപുരസുന്ദരിയുടെ അനുഗ്രഹം വളരെ എളുപ്പത്തിൽ ലഭിക്കുന്നു. സേവകരായ പന്ത്രണ്ട് മാതംങ്കിമാരോടുകൂടി രാജമാതംങ്കിയെ ഉപാസിക്കുന്ന സാധകന് അസാദ്ധ്യമായതുപോലും സാദ്ധ്യമായിത്തീരും.

രാജമാതംങ്കിയുടെ സേവകരായ പന്ത്രണ്ട് മാതംഗിമാരുടെ പേരുകൾ
ലഘുശ്യാമള, വാഗ്വാദിനി, സ്തംഭിനിശ്യാമള, നകുലേശ്വരി, ഹസന്തി ശ്യാമള, ശാരികാശ്യാമള, ശുകശ്യാമള, സംഗീതശ്യാമള, സാഹിത്യശ്യാമള, കല്യാണമാതംഗി, ജഗദ്രഞ്ജനീ മാതംഗി, വിദ്യുന്മാതംഗി , സുമുഖീ

രാജമാതംങ്കീ ദേവിയുടെ സേവകരായ മാതംങ്കിമാരുടെ പന്ത്രണ്ട് നാമങ്ങൾ ജപിക്കുന്നവരുടെ നാവിൻ തുമ്പിൽ രാജമാ തംങ്കീ ദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം

  സർക്കാര്‍ കാര്യങ്ങളില്‍ വിജയം.. വാഗ്വാദങ്ങളിൽ വിജയം.. കലാകായിക രംഗങ്ങളിൽ വിജയം . സര്‍വ്വ  ജന വശീകരണം, ഉയർന്ന പദവികള്‍,  സംഗീത കല അനുഗ്രഹിക്കപ്പെടാനും രാജമാതംങ്കി ദേവിയെ ഉപാസിക്കണം.

ത്രൈലോക്യ മോഹനചക്രത്തിലമരുന്ന സർവ്വലോക വശ്യങ്കരിയായ രാജമാതംങ്കീ ദേവിയുടെ നാമത്താൽ  സർവ്വർക്കും സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ് നിൽക്കട്ടെ  എന്ന പ്രാർഥനയോടെ

ദശമഹാവിദ്യ - 10




ദശമഹാവിദ്യ - 10
||കമല ദേവി ( മഹാലക്ഷ്മി)||

ദശമഹാദേവികളിൽ സൗഭാഗ്യസൂചകമായ സങ്കൽപ്പം ദേവി കമലയുടെതാണ്. കമലം താമരയാണ്, വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവിയും, നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണവരുടെ ഇരിപ്പ്.  ഒരു കൈയ്യിൽ താമരകളും മറുകയ്യിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും, അങ്ങനെയാണ് ദേവി കമല ഭക്തജനങ്ങൾക്ക് പ്രത്യക്ഷപ്പെടാറ്.  ദേവിയുടെ പ്രസന്നഭാവത്തിന് ഒരു കാരണം ഉണ്ട്. അത് ഇങ്ങനെ വ്യാഖ്യാനിക്കാം ശിവശക്തി സംഗമം നടന്നിരിക്കുന്നു. മറ്റ് ആധാരചക്രങ്ങളും അതിജീവിച്ചുകൊണ്ട് ദേവി സഹസ്രാരത്തിലെത്തിയിരിക്കുന്നു. അവിടെ മോക്ഷമാണ് സമാധിയാണ്. ഏറ്റവും അവസാനമായി കിട്ടുക. കമലാ ദേവിയെ ആരാധിക്കുന്നത് സഹസ്രാരത്തെ പ്രാപിക്കുന്നതിന് തുല്യമാണ്.  ആധാരചക്രങ്ങൾ ആറേ ഉള്ളുവെങ്കിലും ഈ പത്ത് മഹാദേവിമാരുടെ സ്തൂപങ്ങൾ എല്ലാം ഈ ആധാരചക്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നുവെച്ചാൽ കുണ്ഡലിനി ഉപാസന നടത്തുന്ന സാധകൻ ഊർജ്ജത്തിന്റെ ഉൽപാതനത്തോടുകൂടി അതാത് ദേവിമാരുടെ  ശക്തി വിശേഷങ്ങളെ സാക്ഷാൽകരിച്ചുകൊണ്ടാണ് മേൽപ്പോട്ട് മേൽപ്പോട്ടാണ് പോകുന്നത്..

ശ്രീമദ് ഭഗവതത്തിന്റെ എട്ടാം അദ്ധ്യായത്തിൽ കമലയുടെ ഉത്ഭവകഥ വിസ്തരിച്ചു കാണാം. ദേവാസുരന്മാർ അമൃതലബ്ധിക്കായി ചെയ്ത സമുദ്ര മഥനത്തിന്റെ   ഫലരൂപമാണ് ദേവി പ്രതുർഭവിക്കുന്നത്. ദേവി മഹാ വിഷ്ണുവിനെ പതിയായി വരിച്ചു. ദശമഹവിദ്യകളിൽ ദേവി പത്താമതെയാണ്. കമലാഭഗവതി വൈഷ്ണവ ശക്തിയും വിഷ്ണു ഭഗവന്റെ ലീലാസഹചാരിണിയുമാണ്. അതുകൊണ്ട് തന്നെ ദേവിയുടെ ഉപാസന ജഗദാരഭൂതയായ ശക്തി ഉപാസനയാന്ന്. ഒരു തരത്തിൽ ദേവി സമസ്തഭൗതീക പ്രകൃതിക സമ്പത്തുക്കളുടെയും അധിഷ്ഠായാണ്.  അതേ സമയം വിഷ്ണുവിൽ നിന്ന് അഭിന്നമായ സച്ചിദാനന്ദമയി ലക്ഷ്മിയുമാണ്. ഈ ദേവിയുടെ കൃപ ലഭിക്കുവാൻ ആഗമത്തിലും നിഗമത്തിലും ഒരേ മാത്രയിൽ ദേവ്യുപസന വർണ്ണിക്കപ്പെട്ടിടുണ്ട്.  എല്ലാ ദേവന്മാരും രക്ഷസമനുഷ്യസിദ്ധഗന്ധാദികൾ എല്ലവരും ദേവിയുടെ കൃപാപ്രസദത്തിനുവേണ്ടി തരളിതരാണ്.

       മഹാവിദ്യാകമലയുടെ കാന്തി സുവർണ്ണ വർണ്ണമായി സുവർണ്ണമായി ധ്യനിക്കപ്പെടുന്നു.  ഹിമാലസദൃശമായ ശ്വേതവർണ്ണത്തിലുള്ള നാലു ഗജങ്ങൾ  തുമ്പികൈയ്യിൽ സുവർണ്ണകലശം പിടിച്ച് ദേവിയെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടു കൈകളിൽ വര-അഭയ മുദ്രകളും മറ്റു കൈകളിൽ താമരയുമാണ് ദേവി ധരിച്ചിരിക്കുന്നത്. ശിരസ്സിൽ മനോഹരമായ കിരീടവും ധരിച്ചിരിക്കുന്നു . നല്ല പട്ടുവസ്ത്രത്താൽ ശരീരം ആഹാർദിതമയിരിക്കുന്നു.  കമലാസനത്തിൽ ആസന്നയാണ് ദേവീ.
സമൃദ്ധിയുടെ പ്രതീകമായ മഹവിദ്യാ കമലയുടെ ഉപാസന സ്ഥിരമായ ലക്ഷ്മിത്വവും, കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്, കമലയെ ലക്ഷ്മി, ഷോഡശീ, എന്നും വിളിക്കുന്നു.  ഭാർഗ്ഗവന്മാരിൽ പൂജിക്കപ്പെടുന്ന ദേവി  ഭാർഗ്ഗവി എന്നും വിളിക്കപ്പെടുന്നു.  ആദിശങ്കരാചാര്യനാൽ നിർമ്മിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ പഠനം താമരതണ്ടിന്റെ മാല ഉപയോഗിച്ച്  മന്ത്രജപം, കൂവള തണ്ട് ഇവയുടെ ഹവനം ദേവിയുടെ പ്രത്യേക കാരുണ്യത്തിനു അർഹനാക്കുന്നു.. സ്വതന്ത്ര തന്ത്രത്തിൽ ദേവി കോലാസുരന്റെ വധത്തിനുവേണ്ടി അവതരിച്ചതായി പറയപ്പെടുന്നു. വരാഹിതന്ത്ര പ്രകാരം പ്രാചീനകലത്ത് ബ്രഹ്മ-വിഷ്ണു-ശിവാദികളാൽ  പൂജിക്കപ്പെട്ടതിനാൽ ത്രിപുര എന്ന് ദേവി  പ്രസിദ്ധയായി. കാളികപുരാണത്തിൽ ത്രിപുര ശിവന്റെ ഭാര്യയായതിനാൽ ദേവിയെ ത്രിപുർ എന്നും പറയുന്നു. ശിവൻ സ്വന്തം ഇച്ചയാൽ മൂന്നായി  മുകൾ ഭാഗം വെളുപ്പ് , നാലുകൈകളോടുകൂടിയതും ബ്രഹ്മരൂപത്തിൽ അറിയപ്പെടുന്നു. അതേപോലെ  സ്ഫടികവർണ്ണവും ഏകമുഖവും ചതുർഭുജവും ഉള്ള മദ്ധ്യഭാഗം വിഷ്ണു എന്നും അറിയപ്പെടുന്നു, അതേപോലെ സ്ഫടിക വർണ്ണവും പഞ്ചമുഖവും നാലു ഭുജങ്ങളും ഉള്ള അധോഭാഗം ശിവനെന്ന് പറയപ്പെടുന്നു. ഈ മൂന്ന് ശരീര സംയോഗം കൊണ്ട് ശിവനെ ത്രിപുരനെന്നും ശക്തിയെ ത്രിപുരായെന്നും പറയുന്നു. ചിന്താമണി ഗൃഹത്തിലാണ് ദേവിയുടെ താമസം.  ദേവിയുടെ ഉപാസന കൊണ്ട് സമസ്ത സിദ്ധികളും കൈവരുന്നു.

പുരുഷസൂക്തത്തിൽ ശ്രീശ്ചതേ ലക്ഷിശ്ച പത്ന്യാ എന്നു പറഞ്ഞു കമലയെ പരമപുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിച്ചിരിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജ വൈഭവ സൂചകമാണ്.  പത്മസ്ഥിതയാതയും പത്മവർണ്ണയുമായുള്ള വിവരണം ശ്രുതിയിലുണ്ട്. കമല ശക്തിക്ക് അഞ്ച് ഭാവങ്ങൾ ഉണ്ട് തിരോഭാവം, സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം. കമല ഭഗവതി സ്വയം പറയുന്നു നിത്യനും നിർദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന് ഇങ്ങനെ കാളിയിൽ നിന്നും സമാരംഭിച്ച് കമല വരെയുള്ള ദശമഹാശക്തികൾ സൃഷ്ടിയും വൃഷ്ടിയും,  ഗതി, സ്ഥിതി, വിസ്താരം, ഭരണ-പോഷണം, നിയന്ത്രണം, ജന്മ-മരണം,  ഉന്നതി-അവനതി, ബന്ധം-മോക്ഷം, എന്നി അവസ്ഥകളുടെ പ്രതീകമാണ് അനേകമാണെങ്കിലും വാസ്തവത്തിൽ ദേവി പരമത്മാവിന്റെ ഏകമായ ശക്തി തന്നെയാണ്.

വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശാകാലത്ത്  കമലാ ദേവിയെ ഭജിക്കുകയെന്നാൽ സർവ്വ ഐശ്വര്യങ്ങൾ വന്നു ചേരുകയും അതെന്നേക്കും വിട്ടു പോകാതെ ഉപാസകനിൽ നിലനിൽക്കുകയും സർവ്വ അഭീഷ്ടങ്ങൾ സാധിപ്പിക്കുകയും ചെയ്യുന്നു ഏത് സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭമായി തന്നെ പറയാം.
മഹാലക്ഷ്മി അഷ്ടകത്താൽ കമല ദേവിയെ.. (മഹാലക്ഷ്മി) ആരാധിക്കുന്നത്  ഉപാസകന് ക്ഷിപ്രഫലം നൽകും
പരാശക്തിയായ അമ്മയുടെ നാമത്താൽ  സർവ്വർക്കും

രുരുജിദ്വിധാന സങ്കല്പം




രുരുജിദ്വിധാന സങ്കല്പം

ബ്രഹ്മാവിന്റെ വാഹനമായ അരയന്നവും സുബ്രഹ്മണ്യന്റെ വാഹനമായ മയിലും തമ്മിൽ കൈലാസത്തിൽ വച്ച് കലഹഫലമായി തൽക്ഷണം രുരു എന്ന ദൈത്യൻ ഉണ്ടാകുകയും, ദൈത്യൻ തന്റെ തനി സ്വഭാവമെടുക്കുകയും, ഭയന്നു ഓടിയ ദേവീദേവന്മാർ നീലിമലയുടെ താഴ്വാരത്ത് തപസ്സു ചെയ്തു കൊണ്ടിരുന്ന രൗദ്രി എന്ന ദേവതയെ കാണുകയും ചെയ്തു.

മറ്റു ദേവതകളുടെ സങ്കടത്താൽ
ദേവതയ്ക്ക് അവരിൽ സഹതാപം ജനിക്കുകയും, അതേ സമയം രൗദ്രഭാവത്താൽ തന്റെ ഇരുണ്ട മുഖത്തു നിന്നും തൽക്ഷണം ഒരു ശക്തി ഉണ്ടാകുകയും ചെയ്തു. ആ ശക്തി രുരുവിനെ നശിപ്പിക്കുന്നു. രൂരുവിനെ നിഗ്രഹിച്ച ശേഷം രുരുവിന്റെ ചണ്ഡവും, മുണ്ഡവും വേർപെടുത്തിയതിനാൽ ആ ശക്തിയ്ക്ക് ചാമുണ്ഡ എന്നു പറയുന്നു. രുരു എന്ന അസുരനെ നിഗ്രഹിച്ച ദേവീ സങ്കല്പമാണ് രുരുജിത്ത്.

രുരുജിത്ത് വിധാനക്ഷേത്രങ്ങളിൽ ശിവൻ, രുരുജിത്ത്, മാതൃക്കൾ, ക്ഷേത്രപാലൻ ഇവരെയാണ് ക്ഷേത്രങ്ങളിൽ (കാവുകൾ) പ്രതിഷ്ഠിക്കുന്നത്. കിഴക്കോട്ട് ദർശനമായി ക്ഷേത്രാധിപനായ ഭൈരവ ശിവന്റെ ശിവാലയവും, ശിവന്റെ വടക്കുകിഴക്ക് ക്ഷേത്രപാലനെയും, കിഴക്കോട്ടോ, വടക്കോട്ടോ, പടിഞ്ഞാറോട്ടോ ദർശനമായി മാതൃസ്ഥാനത്ത് രുരുജിത്ത് എന്ന ഉഗ്രഭദ്രകാളീ സങ്കല്‌പം ഒറ്റയ്ക്കൊ, സപ്തമാതൃക്കൾക്കൊപ്പമൊ പ്രതിഷ്ഠിക്കുകയും, വടക്കോട്ട് ദർശനമായി സപ്തമാതൃക്കളെയും, വീരഭദ്രനും, ഗണപതിയും ഉൾപ്പെട്ട ദീർഘചതുരാകൃതിയാർന്ന മാതൃശാലയുമാണ് രുരുജിത്ത് വിധാനത്തിന്റെ പ്രതിഷ്ഠാവിധാനം.

കാശ്മീർ ശൈവസങ്കല്പത്തിന്റെ ക്രമസമ്പ്രദായത്തിന്റെ ഭാഗം തന്നെയാണിത്.
രുരുജിത്ത് വിധാനത്തിന് അടിസ്ഥാനമായ ക്രമ സമ്പ്രദായം ഇന്ന് കേരളത്തിൽ മാത്രമേ നിലവിൽ ഉള്ളൂ. ശ്രീവിദ്യാസമ്പ്രദായത്തിലെ രുരുജിത്തിങ്കൽ നടത്തുന്ന ഒരു പൂജാക്രമമാണ്  "മഹാർത്ഥാ".

മേൽ വിവരിച്ചതിൽ ചാമുണ്ഡ എന്ന പേർ പല ദേവീ സങ്കല്പത്തിനും ഒന്നായി പറയുമെങ്കിലും ധ്യാനം, ഋഷി, ഗായത്രി, നിർ മ്മാല്യധാരി, മന്ത്ര ബീജാക്ഷരങ്ങൾ, യന്ത്രം, വാഹനം എന്നിവയിലെല്ലാം വ്യത്യാസംകാണപ്പെടുന്നുണ്ട്.

രുരുജിത്ത് വിധാനത്തിന്റെ രഹസ്യാത്മകത.

ഭദ്രകാളീ സങ്കല്പം പ്രധാനമായും അഞ്ച് വിധമാണ് കാണപ്പെടുന്നത്.
രുരുജിത്ത് എന്ന ഭദ്രകാളി
ദക്ഷജിത്ത് എന്ന ഭദ്രകാളി
ദാരികജിത്ത് എന്ന ഭദ്രകാളി
മഹിഷജിത്ത് എന്ന ഭദ്രകാളി

ഇതിൽ രൗദ്രിയാൽ പ്രകടിതമായ "ശക്തി " രുരു എന്ന അസുരനെ നിഗ്രഹിക്കുകയും ചണ്ഡമുണ്ഡങ്ങൾ വേർതിരിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടിൽ ശിവാനന്ദനാഥനാൽ കാശ്മീരിൽ തുടങ്ങിയ ക്രമസമ്പ്രദായ ഉപാസന ചിദംബരം വഴി കേരളത്തിലെത്തുകയും ക്രമസമ്പ്രദായത്തിലെ 13 കാളിമാരേയും, കൂട്ടത്തിൽ ഒരു ഉഗ്രദേവതയായ., ഒപ്പം ത്രിപുരസുന്ദരിയേയും, അഷ്ടമാതൃക്കളേയും യോഗിനിമാരായി ഉപാസിക്കുന്ന സമ്പ്രദായം 13 കാവുകളിലായി വിന്യസിക്കുകയും പിൻകാലത്ത് രുരുജിത്ത് വിധാനം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

ഈ 13 കാവുകളിലും ശൈവയോഗിയായ കൊടിക്കുന്നത്ത് ശിവാങ്കൾ വരച്ച തങ്ക ശ്രീചക്രത്തിൽ ആണ് "കാളിയെ "പൂജിക്കുന്നത് [മഹാർത്ഥ സങ്കേതം] എന്നത് രഹസ്യാത്മകമാണ്.

യുഗങ്ങളിലെ കൗള മാർഗ്ഗം



യുഗങ്ങളിലെ കൗള മാർഗ്ഗം

കൗള മാർഗം ഓരോ യുഗങ്ങളിൽ പ്രചരിച്ചത് വ്യത്യസ്ത പേരുകളിൽ ആകുന്നു.
ഉദാഹഹരണം..

നാല് യുഗങ്ങൾ ആണ് ഉള്ളത്.

1- കൃത യുഗം
2- ത്രേതാ യുഗം
3- ദ്വാപര യുഗം
4- കലിയുഗം

ഈ നാല് യുഗത്തിൽ പ്രചരിച്ച നാല് വേദങ്ങൾ

1- കൃത യുഗം - ഋഗ്വേദം
2- ത്രേതാ യുഗം - യജുർവേദം
3- ദ്വാപര യുഗം - സാമവേദം
4- കലിയുഗം - അഥർവ്വ വേദം

ഇപ്രകാരം ഈ നാല് യുഗത്തിൽ കൗലമാർഗ്ഗം പ്രചരിച്ചത് ഇപ്രകാരം ആകുന്നു

"ഭക്തിയുക്താ സമത്വേന സർവ്വേ ശൃന്വന്തു കൗളികാം ||
മഹാ കൗളാത് സിദ്ധ കൗളം സിദ്ധ കൗളാത് മസാദരം |
ചതുർയുഗ വിഭാഗേന അവതാരം ചോദിതം മയാ||
ജ്ഞാനതോ നിർണ്ണിതി കൗളം ദ്വിതീയേ മഹത് സംഞകം |
തൃതീയേ സിദ്ധാമൃതം നാമ കലൗ മൽസ്യോദരം പ്രിയേ||
യേ ചാസ്‌മിന്നിർഗതാ ദേവി!വർണ്ണയിശ്യാമി തേ£ഖിലം |
യേ തസ്മാദ് യോഗിനി കൗളാത് നാമ്നാ ജ്ഞാനസ്യ നിർണ്ണിതൗ ||

1- ആദി യുഗത്തിൽ (കൃതയുഗം +സത്യയുഗം ) കൗള ജ്ഞാനം എന്ന കൗള പദ്ധതി ആണ് പ്രചരിച്ചിരുന്നത് കൗള ജ്ഞാനം എന്ന പദ്ധതി പ്രകാരം മന്ത്ര, യോഗ, മറ്റു അംഗങ്ങൾ ചെയ്തിരുന്നത് (ആദി യുഗത്തിലെ കൗള പ്രചാരകർ ആയിരുന്നു സപ്ത ഋഷിമാർ ദേവ രൂപികൾ )

2- രണ്ടാമത്തെ യുഗമായ ത്രേതാ യുഗത്തിൽ സിദ്ധ കൗളം ആകുന്നു പ്രചരിച്ചിരുന്നത് (സിദ്ധ കൗലത്തിന്റെ പ്രചാരകന്മാർ ആയിരുന്നു. രാമൻ,  ലക്ഷ്മണൻ, രാവണൻ, ഇന്ദ്രജിത്. മേഘനാഥൻ.)

3- മൂന്നാമത്തെ യുഗം ആയ ദ്വാപര യുഗത്തിലെ കൗള പദ്ധതി സിദ്ധാമൃത കൗളം ആയിരുന്നു (കൃഷ്ണൻ, ബലരാമൻ, അർജ്ജുനൻ, ഭീമൻ, യുധീഷ്ടിരന്, ഭീഷ്മർ, ദ്രോണർ, കർണ്ണൻ)

4- കലിയുഗത്തിൽ പ്രചരിച്ച കൗള മാർഗ്ഗം മൽസ്യോദര കൗളം ആയിരുന്നു മത്സ്യേന്ദ്രനാഥ് എന്ന കൗള ഗുരുവിൽ നിന്ന് ആരംഭിച്ചതാണ്

ആദി ഗുരു

|മത്സ്യേന്ദ്രനാഥ്|

മത്സ്യേന്ദ്ര നാഥ് അഥവാ മച്ചി മുനി കൗള തന്ത്രത്തിന്റെ പരമാചാര്യൻ ആകുന്നു. ആദി നാഥനിൽ നിന്ന് പരാശക്തി രഹസ്യം അറിഞ്ഞ മത്സ്യേന്ദ്ര നാഥ് അവയെ തന്റെ ശിഷ്യൻ ആയ ഗോരക്ഷാനന്ദനാഥ് നു കൗള രഹസ്യവും ശക്തി ശിവ തത്വവും ഉപദേശിച്ചു കൊടുക്കുകയുണ്ടായി .

പുഴയുടെ തീരത്ത് പ്രേമ സല്ലാപം നടത്തുന്ന ശിവ ഭൈരവിമാർ തങ്ങളുടെ സംസാരത്തിനിടയിൽ ദേവി ചോദിച്ചു ഭഗവാനോട്

"ദേവ ദേവ ജഗന്നാഥ
കൃപയാ വദാമി  വല്ലഭ

ഹേ പ്രഭോ മഹാദേവ എന്റെ സംശയത്തിന് ഇത്തരം തരുവാൻ കൃപയുണ്ടാകണേ ഇപ്രകാരം ഭഗവാൻ തന്റെ പ്രേയസിക്കു നൽകിയ വിശ്വ പ്രപഞ്ച രഹസ്യം ഒരു മത്സ്യം കേൾക്കാൻ ഇടയായി ആ മത്സ്യം ഒരു ഋഷിയായി മാറി ആ മഹർഷി ആകുന്നു മത്സ്യേന്ദ്രനാഥ്. കൗള ഹഠ യോഗയുടെ പരമാചാര്യനും കൂടി ആകുന്നു മച്ചി മുനി .
മത്സ്യേന്ദ്ര സംഹിത എന്ന ഗ്രന്ഥത്തിൽ ഹഠ യോഗയെ കുറിച്ചുള്ള പൂർണ്ണ വിവരണം നൽജുന്നുണ്ട്. കഥാരൂപേണ പറഞ്ഞ ശിവ ശക്തി സംവാദവും ജലത്തിലെ മത്സ്യവും ബ്രഹ്മ ജ്ഞാനവും എന്താണന്നു ഹഠ യോഗ സാധനയിലൂടെ ഗുരുമുഖത്തു നിന്ന് അറിയേണ്ടവ ആകുന്നു. ഇപ്രകാരം ലോകഹിതത്തിനായും പ്രകൃതി പുരുഷ തത്വം മനസിലാക്കി മുമുക്ഷുക്കൾ ആകാൻ വേണ്ടി ആ ബ്രഹ്മ വിദ്യ തന്റെ ശിഷ്യന് ഉപദേശിച്ചു ലോകത്തു പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു.

"കൗള പൂജ വിനാ
നാസ്തി ഗതിം പ്രിയേ" കൗള പൂജ ചെയ്യാതെ എന്തും നിഷ്ഫലം ആകുന്നു എന്നുള്ള ഉപദേശം കൊടുത്തുകൊണ്ട്.

മത്സ്യേന്ദ്ര നാഥ് പ്രചരിപ്പിച്ച കൗള മാർഗത്തിനു "യോഗിനി കൗള മാർഗ്ഗം" എന്നൊരു പേരുണ്ട് ആ പേര് വന്നത് മത്സ്യേന്ദ്രനാഥ് കൗള മാർഗ്ഗം പ്രചരിപ്പിക്കാൻ കാമാഖ്യയിൽ പോകുകയും അവിടെ നിന്ന് ഒരു ഗൃഹത്തിൽ വച്ചു തേജസ്വി ആയ ഒരു യോഗിനിയിൽ നിന്ന് യോഗിനി  വിദ്യാ പഠിക്കുകയും ചെയ്തു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.

"തസ്യ മദ്ധ്യേ ഇമം നാഥ സാരഭൂതം സമൃദ്ധതം |
കാമരൂപേ ഇദം ശാസ്ത്രം യോഗിനീനാം ഗൃഹേ ഗൃഹേ ||

എന്നാൽ തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ മത്സ്യേന്ദ്ര നാഥ ഗുരുവിന്റെ മഹത്വം വളരെ വിപുലമായി തന്നെ പറയുന്നുണ്ട്. തന്റെ സാധന പഥത്തിൽ ആദ്യം സിദ്ധ കൗളം ആചരിക്കുകയും പിന്നീട് സിദ്ധാമൃത കൗളം ആചരിക്കുകയും തുടർന്ന് കാമാഖ്യയിൽ നിന്ന് യോഗിനി വിദ്യാ (വാമമാർഗ്ഗം) ആചരിക്കുകയും തുടർന്ന് കൗള മാർഗ്ഗം ആചരിക്കുകയും ചെയ്തു. ആ കാലത്തു തന്നെ അതി വിശിഷ്ടമായ "കൗള ജ്ഞാന നിർണ്ണയം" എന്ന അതി ബ്രിഹത്തായ ഒരു കൗള ശാസ്ത്രം എഴുതുകയും ചെയ്തിരുന്നു.

അഘോര ശിവാചാര്യരുടെ "മൃഗേന്ദ്ര വൃത്തി ദീപിക" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു.

"ഹിരണ്യ ഗർഭ കപില മത്സ്യേന്ദ്രാദയോ
വേദ സാംഖ്യ കൗളാതി തന്ത്രാണാം "

വേദം പ്രചരിപ്പിച്ചത് ഹിരണ്യഗർഭൻ സാംഖ്യം പ്രചരിപ്പിച്ചത് കപിലൻ കൗള തന്ത്രം പ്രചരിപ്പിച്ചത് മൽസന്ദ്രനാഥ് ആണന്നു.

അഭിനവ ഗുപ്തൻ തന്റെ തന്ത്ര ലോകം എന്ന ഗ്രന്ഥത്തിൽ... "സകലകുല ശാസ്ത്രാവതാരക" എന്ന് വിളിക്കുന്നുണ്ട്  "(മച്ഛന്ദ വിഭു")

ആദി നാഥൻ ആയ മഹാദേവനിൽ നിന്നു ശ്രവിച്ച രഹസ്യം മത്സ്യേന്ദ്ര നാഥനിൽ നിന്ന് ഗോരക്ഷാനന്ദ നാഥിലൂടെ ലോകത്ത് കൗളമാർഗം വ്യാപിച്ചു. ആ വിദ്യാ വാമ - കൗള(ശാക്തേയം) മാർഗ്ഗമായി ഇന്ന് ആചരിച്ചു പോരുന്നു  ആദി നാഥനിലൂടെ ആരംഭിച്ചതിനാൽ "ആനന്ദഭൈരവ സമ്പ്രദായം" എന്ന് പറയുന്നു  ശ്രീ വിദ്യാ മന്ത്രത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങളെ സ്പർശിക്കുന്നതിനാൽ "സൗഭാഗ്യ വിദ്യാ സമ്പ്രദായം" എന്നും പറയുന്നു 










ഇനി നമുക്ക് ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഓരോന്നായി പരിചയപ്പെടാം





ഇനി നമുക്ക് ക്ഷേത്രത്തിലെ ബലിക്കല്ലുകൾ ഓരോന്നായി പരിചയപ്പെടാം...

അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പ്രദിക്ഷണ വട്ടം അഥവാ ബലിവട്ടം ബലിക്കല്ലുകള്‍ അഥവാ ബലിപീഠങ്ങളാല്‍ സമ്പുഷ്ടമാണ്. ഈ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌. അതിനാല്‍ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്‍റെയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു.

അഷ്ടദിക്പാലകർ

1. കിഴക്ക് - ഇന്ദ്രൻ
2. തെക്കുകിഴക്ക് - അഗ്നി
3. തെക്ക് - യമൻ
4. തെക്കുപടിഞ്ഞാറ് - നിരൃതി
5. പടിഞ്ഞാറ് - വരുണൻ
6. വടക്കുപടിഞ്ഞാറ് - വായു
7. വടക്ക് - സോമൻ
8. വടക്കുകിഴക്ക് - ഈശാനൻ
[വടക്കുദിശയുടെ അധിപന്‍ കുബേരനാണെങ്കിലും ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപന്‍ സോമനാണ്‌. അതിനാല്‍ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരില്‍ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു.]

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌കിഴക്കിനും ഇടയില്‍ സ്ഥാപിച്ചിരിക്കുന്നു.

കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകള്‍ക്കിടയിലാണ്‌ അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം.

ഇവരെ കൂടാതെ

9. ശാസ്താവ് :- തെക്കിനു തെക്കുപടിഞ്ഞാറിനും  ഇടയിൽ

10. ദുര്‍ഗ്ഗ :- വടക്ക്പടിഞ്ഞാറിനോട് ചേർന്ന്

11. സുബ്രഹ്മണ്യന്‍ :- വടക്കിനും വടക്കുപടിഞ്ഞാറിനും ഇടയിൽ

12. കുബേരന്‍ :- വടക്ക് ദിക്കിൽ

നിര്‍മ്മാല്യധാരി

13. നിര്‍മ്മാല്യധാരി :- വടക്കിനും വടക്കുകിഴക്കിനും ഇടയിൽ ആണ് സ്ഥാനം.

[അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലിൽ നിര്‍മ്മാല്യധാരി പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും]

ഓരോ ദേവനും / ദേവിക്കും അവരുടെ നിർമ്മാല്യധാരി വ്യത്യസ്തമായിരിക്കും.

ശിവൻ - ചണ്ഡേശൻ
വിഷ്ണു - വിഷ്വക്സേനൻ
ഗണപതി - കുംഭോദരൻ
സുബ്രഹ്മണ്യൻ - ധൂർത്തസേനൻ
ശാസ്താവ് - ഘോഷാവതി
സൂര്യൻ - തേജശ്ചണ്ടൻ
വൈശ്രവണൻ - ശൂദ്രൻ
ദുർഗ്ഗ - മുണ്ഡിനി
ഭദ്രകാളി - പ്രോം ശേഷിക
പാർവ്വതി - സുഭഗ
ഭഗവതി - ധൃതി
സരസ്വതി - യതി
ജ്യേഷ്ഠാ ഭഗവതി - ചണ്ഡദാസി

സപ്തമാതൃക്കൾ

14. സപ്തമാതാക്കളുടെ ബലിക്കല്ലിന്റെ സ്ഥാനം തെക്കു ദിക്കിൽ ആണ് . 

സപ്തമാതൃക്കൾ:-

1. ബ്രാഹ്മണി
2. മഹേശ്വരി
3. വൈഷ്ണവി
4. കൗമാരി
5. ഇന്ദ്രാണി
6. വരാഹി
7. ചാമുണ്ഡി

15. ഗണപതിയുടെയും

16. വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതാക്കളോട് ഒപ്പംആണ് പ്രതിഷ്ഠിക്കുക. ഇവർ അഭിമുഖമായി ഇരിക്കുന്നതായിട്ടാണ് സങ്കല്പം.

ഉത്തര മാതൃക്കൾ

സപ്തമാതാക്കളുടെ ബലിക്കല്ല് പോലെതന്നെ വിഷ്ണു/ദുർഗ ക്ഷേത്രങ്ങളിൽ ഉള്ള മറ്റൊരു സങ്കല്പമാണ് ഉത്തര മാതൃക്കൾ ഇവർക്ക് സാധാരണയായി പ്രതിഷ്ഠ ഉണ്ടാവാറില്ല. വടക്കിനും വടക്ക് പടിഞ്ഞാറിനും ഇടയിൽ ആയിട്ടാണ് ഇവരുടെ സ്ഥാനം കൽപ്പിച്ചിട്ടുള്ളത്.

1. ഭാഗീശ്വരി
2. ക്രിയ
3. കീർത്തി
4. ലക്ഷ്മി
5. സൃഷ്ടി
6. വിദ്യ
7. ശാന്തി

സപ്തമാതൃക്കളുടെ ബലിക്കല്ലിൽ

ഗണപതിയും വീരഭദ്രനും എങ്ങനെയോ അതേപോലെ ഉത്തര മാതൃക്കളുടെ ഒപ്പവും രണ്ട് സങ്കല്പം വേറെയുമുണ്ട്...

1. ശ്രീധരൻ
2. അശ്വമുഖൻ

വലിയബലിക്കല്ല്

ക്ഷേത്രങ്ങളിലെ വലിയ ബലിക്കല്ല് ആ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉള്ള പ്രധാന ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ  എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവന്റെ അഥവാ ദേവിയുടെ വാഹനം [ഉദാ :- ശിവക്ഷേത്രത്തിലെ നന്ദി ദേവന്റെ പ്രതിഷ്ഠ] സദാസമയവും ശ്രീകോവിലിലെ ദേവനെ നോക്കിയിരിക്കുന്നത് പോലെത്തന്നെ വലിയ ബലിക്കല്ലിലെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപ സങ്കൽപ്പവും സദാസമയവും കണ്ണിമ വെട്ടാതെ ശ്രീകോവിലിലെ ദേവനെ / ദേവിയെ തന്നെ നോക്കി ഇരിക്കുന്നതായിട്ടണ് സങ്കൽപ്പം. [സംരക്ഷിച്ചു വരുന്നതായി സങ്കൽപ്പം]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പുരുഷനാണെങ്കിൽ [ദേവൻ] പുരുഷ സൈന്യാധിപനും, മറിച്ച് സ്ത്രീയാണെങ്കിൽ [ദേവി] സ്ത്രീ സൈന്യാധിപയും ആയിരിക്കും. ഓരോ ദേവനും / ദേവിക്കും പ്രത്യേകം സൈന്യാധിപൻ / സൈന്യാധിപയെ കല്പിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ  പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യധാര ദേവിദേവന്മാരുടെ സർവ്വസൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

ശിവൻ - ഹരസേനൻ
വിഷ്ണു - ഹരിസേനൻ
ഗണപതി - വിഘ്നസേനൻ
ശാസ്താവ് - ശാസ്ത്രൂസേനൻ
സുബ്രഹ്മണ്യൻ - സ്കന്ദസേനൻ
ദുർഗ്ഗ - ബ്രാഹ്മി
ഭദ്രകാളി - സർവ്വേശ്വരീ
ശങ്കരനാരായണൻ - ഹരിഹരസേനൻ

വലിയബലിക്കല്ലിനു ചുറ്റുമുള്ള ചെറു ബലിപീഠങ്ങൾ

വലിയ ബലിക്കല്ലിന്റെ ചുറ്റിലും ' അഷ്ടദിക്കുകളിലുമായി കാണുന്ന ചോറു ബലിപീഠങ്ങൾ ക്ഷേത്രത്തിലെ  ദേവൻ / ദേവിയുടെ സർവ്വസൈന്യാധിപൻ അഥവാ  സർവ്വസൈന്യാധിപയുടെ കീഴിലുള്ള പ്രധാനം സൈന്യാധിപൻ/ സൈന്യാധിപ ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്... ഇവർ ഓരോ ദേവീ ദേവന്മാർക്കും വ്യത്യസ്തമായിരിക്കും. ഇവ കൂടാതെ തെക്കുകിഴക്കേ മൂലയിൽ മറ്റൊരു ദേവനെ / ദേവിയെ കൂടി പ്രതിഷ്ഠിച്ചതായുള്ള സങ്കല്പമുണ്ട്. [പ്രതിഷ്ഠയ്ക്കുള്ള ബലിക്കല്ല് ഉണ്ടാവില്ല]

ഇനി നമുക്ക് മേൽപ്പറഞ്ഞ പ്രമുഖ സൈന്യാധിപർ ആരൊക്കെയെന്ന് നോക്കാം...

പ്രധാന ദേവൻ - വിഷ്ണു

സർവ്വസൈന്യാധിപൻ - ഹരിസേനൻ
പ്രമുഖ സൈന്യാധിപർ :-

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ

പ്രധാന ദേവൻ - ശിവൻ

സർവ്വസൈന്യാധിപൻ - ഹരസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഭൗതികൻ
2. ദുർവരിക്ഷൻ
3. ബീമരൂപൻ
4. സുലോചനൻ
5. സുമുഖൻ
6. മഹാബാഹു
7. ത്രിശിരസ്സ്
8. ത്രിഭുജൻ

പിംഗളൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - സുബ്രഹ്മണ്യൻ

സർവ്വസൈന്യാധിപൻ - സ്കന്ദസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ശൂരസേനൻ
2. ഉഗ്രസേനൻ
3. ശിഗിസേനൻ
4. ജഗൽസേനൻ
5. മഹാസേനൻ
6. ചണ്ഡസേനൻ'
7. കൃതസേനൻ
8. ക്രൂരസേനൻ
ജയൽ സേനൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ദുർഗ്ഗ

സർവ്വസൈന്യാധിപ - ബ്രാഹ്മി

പ്രമുഖ സൈന്യാധിപകൾ :-

1. ബ്രഹ്മഘോഷി
2. സുഘോഷി
3. യജ്ഞവേഷ്ടി
4. സുരഗിണി
5. സുമുഖി
6. സുഭുജ
7. പ്രമോദിനി
8. ആത്മനി

പ്രധാന ദേവൻ - ഗണപതി

സർവ്വസൈന്യാധിപൻ - വിഘ്നസേനൻ

പ്രമുഖ സൈന്യാധിപർ :-

1. ഗജവക്രൻ
2. ഗണേശൻ
3. വിനായകൻ
4. ചണ്ഡവിക്രമൻ
5. വിഘ്നഹരൻ
6. സർപ്പവിഹലാൻ
7. ശൂർപ്പകർണ്ണൻ
8. നാഗദന്തൻ
രുദ്രവത്രജൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവൻ - ശാസ്താവ്

സർവ്വസൈന്യാധിപൻ - ശാസ്ത്രൂസേനൻ

പ്രമുഖ സൈന്യാധിപർ :-

1. വീരബാഹു
2. മഹാവീരൻ
3. വിദ്യുദന്തൻ
4. വിലാസനൻ
5. തീക്ഷണൻ
6. തീക്ഷണദന്തൻ
7. കാരാക്ഷൻ
8. ഭവോത്ഭവൻ
ഭൂദേശൻ [തെക്കു പടിഞ്ഞാറെ മൂല]

പ്രധാന ദേവത - ഭദ്രകാളി

സർവ്വസൈന്യാധിപൻ - സർവ്വേശ്വരീ

പ്രമുഖ സൈന്യാധിപർ :-

1. ജയ
2. വിജയ
3. അജിത
4. അപരാജിത
5. നിത്യ
6. വിലാസിനി
7. ദൂക്രി
8. അഗോര
മംഗള [തെക്കു പടിഞ്ഞാറെ മൂല]

പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍

പുറത്തെ ബലിവട്ടത്തിൽ സാധാരണയായി എട്ട് ബലിക്കല്ലുകൾ ആണ് ഉണ്ടാവുക ഇവ നാല് ദിക്കിലും നാല് കോണിലും ആയി  കാണപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവും. ഈ ബലിക്കല്ലുകൾ ധ്വജ ദേവതമാർ എന്നും അറിയപ്പെടുന്നു. ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം മേൽപ്പറഞ്ഞ ബലിക്കല്ലുകളുടെ സമീപത്ത് ദിക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്  ഈ ഒരു കാരണം കൊണ്ടാണ് ഇവരെ ധ്വജ ദേവതമാർ എന്ന് വിളിക്കുന്നത്. ഇവർ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തിൽ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങൾ വേറെയും ഉണ്ട്. പ്രധാന ദേവനെ ആശ്രയിച്ച്  ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നതാണ്. ഇനി പ്രധാന ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുക്കളിൽ ആരെല്ലാം വസിക്കുന്നു എന്ന് നോക്കാം.

ദേവൻ - വിഷ്ണു

1. കുമുതൻ
2. കുമുതക്ഷൻ
3. പൂണ്ഡരികൻ
4. വാമനൻ
5. ശങ്കുകർണ്ണൻ
6. സർവ്വനേത്രേൻ
7. സുമുഖൻ
8. സുപ്രതിഷ്ഠൻ
ഇവർ ഓരോരുത്തർക്കും 500 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ശിവൻ

1. നന്ദി
2. മഹാകാളൻ
3. ഭൂതാനന്തൻ
4. മഹിധരൻ
5. പർവ്വദേശൻ
6. മഹേശൻ
7. കാലപാശൻ
8. കപാലി

ഇവർ ഓരോരുത്തർക്കും 25 വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവത - ദുർഗ്ഗ

1. കാളി
2. കരാളി
3. വിരജ
4. വന്ദര 
5. വിന്ധ്യവാസിനി
6. സുപ്രഭ
7. സിംഹവക്ത്ര
8. ദൈത്യമർദ്ദിനി
ഇവർ ഓരോരുത്തർക്കും 8 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - സുബ്രഹ്മണ്യൻ

1. ദേവസേനാപതി
2. അഗ്നിലോചനൻ
3. ദണ്ഡഹസ്തൻ
4. അസിധാരിണി
5. പാശപാലൻ
6. ധ്വജശേഖരൻ
7. ഗതി
8. ശൂലവാസി
ഇവർ ഓരോരുത്തർക്കും 6 കോടി വിധം ഭൂതഗണങ്ങൾ അവരുടെ സ്ഥാനത്തിന് ചുറ്റിലും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ദേവൻ - ഗണപതി

1. വജ്രദന്തൻ
2. ഗജാസ്യൻ
3.  ഭീമൻ
4. മഹിഷാസ്യൻ
5. മേഘനാഥൻ
6. വിരൂപാക്ഷൻ
7. വരദൻ
8. സർവ്വതാക്ഷൻ

ദേവൻ - ശാസ്താവ്

1. ഗോത്രൻ
2. പിംഗളക്ഷൻ
3.  വീരസേനൻ
4. ശാബവാൻ
5. ത്രിനേത്രൻ
6. ശൂലൻ
7. ദക്ഷൻ
8. ബീമരൂപൻ

ദേവൻ - ഭദ്രകാളി

ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളിൽ എട്ട് ഭൈരവൻമാരും, പത്ത് ക്ഷേത്രപാലകൻ മാർ സ്ഥിതിചെയ്യുന്നതും ആയിട്ടാണ് സങ്കല്പം.

അഷ്ട ഭൈരവൻമാർ

1. അസിതാംഗ ഭൈരവൻ
2. രുരു ഭൈരവൻ
3. ചണ്ട ഭൈരവൻ
4. ക്രോധ ഭൈരവൻ
5. ഉൻമത്ത ഭൈരവൻ
6. കപാല ഭൈരവൻ
7. തീഷ്ണ ഭൈരവൻ
8. സംഹാര ഭൈരവൻ

ക്ഷേത്രപാലകൻമാർ

1. ഹേതുക ക്ഷേത്രപാലൻ
2. ത്രിപുരാന്തക ക്ഷേത്രപാലൻ
3. അഗ്നിജിഹ്വ ക്ഷേത്രപാലൻ
4. വേതാളജിഹ്വ ക്ഷേത്രപാലൻ
5. കളാക്ഷ ക്ഷേത്രപാലൻ
6. കരാള ക്ഷേത്രപാലൻ
7. ഏകബാല ക്ഷേത്രപാലൻ
8. ബീമരൂപ ക്ഷേത്രപാലൻ
9. അലോഹ ക്ഷേത്രപാലൻ [വടക്കുകിഴക്ക്]
10. അഷ്ടകോശ ക്ഷേത്രപാലൻ [തെക്കുപടിഞ്ഞാറ്]

സഭ ദ്വാസ്തൻമാർ

സഭ ദ്വാസ്തൻമാർ ക്ഷേത്രത്തിലെ പ്രധാന ദേവി/ദേവന്റെ കാവൽക്കാർ എന്ന സ്ഥാനം അലങ്കരിക്കുന്നു. ഇവർക്ക്  നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം കൊടിമരവും വലിയ ബലിക്കല്ലും കഴിഞ്ഞു വരുന്ന വാതിൽമാടത്തിന്റെ ഉൾഭാഗത്ത് [വലിയമ്പലം] വലതു ഭാഗവും ഇടതു ഭാഗവും ആയി രണ്ടുപേർ നിലയുറപ്പിച്ചിരിക്കുന്ന ഇവർ സഭ ദ്വാസ്തൻമാർ എന്ന് അറിയപ്പെടുന്നു.

പ്രധാന ദേവീദേവന്മാരുടെ മാറ്റത്തിനനുസരിച്ച് സഭ ദ്വാസ്തൻമാരും വ്യത്യസ്തമായിരിക്കും.

വിഷ്ണു :- ശ്രീ, പുഷ്ടി
ശിവൻ :- തീഷ്ണദന്തൻ, മൃഗാസ്യൻ
സുബ്രഹ്മണ്യൻ :- അഗ്നികേതു, സൂര്യകേതു
ഗണപതി :- ചണ്ഡവിക്രമൻ, വിഘ്നകനൻ
ശാസ്താവ് :- തീഷ്ണൻ, തീഷ്ണദന്തൻ
ഭദ്രകാളി :- ജയ, വിജയ
ദുർഗ :- ഹാദിനി, മോദിനി
ദുർഗ :- വിജയന്തി, കാർത്ത്യായനി [വലിയമ്പലത്തിനു പുറമേ]

ദ്വാരപാലകർ

ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ. ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള

മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

ശ്രീകൃഷ്ണൻ

ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും

1.വലതുവശത്ത് - ചൻണ്ടൻ
2. ഇടതുവശത്ത് - പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ

3. വലതുവശത്ത് - ശംഖോടനും
4. ഇടതുവശത്ത് - ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും

5. ജയൻ - ഇടതുവശത്തും
6. വിജയൻ - വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ

7. ഭദ്രയൻ - ഇടതു വശത്തും
8. സുഭദ്രയൻ - വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു

9. ഇടതു - ദാത്രിയെന്നും
10. വലതു - വിദാത്രിയെന്നും പേരുള്ള ദ്വാരപലകരാണ്

മഹാദേവൻ

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം

1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവി

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2പേരാണുള്ളത്

1. ശംഖനിധി - ഇടതു വശത്തും
2. പദ്മനിധി - വലതു വശത്തും നിലകൊള്ളുന്നു

വിഘ്നേശ്വരൻ

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)

1. വികടൻ - ഇടതു വശത്തും
2. ഭീമൻ - വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്.

സുബ്രമണ്യൻ

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

അയ്യപ്പൻ

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്.

ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ  ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍,

" കരചരണകൃതം വാക്കായജം കര്മ്മതജം വാ
ശ്രവണ നയനജം വാ മാനസംവാപരാധം
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ "

എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും.

ശ്രീവേലി

ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഉത്സവ ബലി:

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ, രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ  ഉത്സവബലി പൂർണമാകുന്നു.

ക്ഷേത്രചൈതന്യ രഹസ്യം ഭാഗം - 23




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 23

കേരളീയ ക്ഷേത്ര മാതൃകയും അവ  ഉൾക്കൊള്ളുന്ന ചൈതന്യവും

നമ്മളിൽ പലരും പല അവസരങ്ങളിലും ഒരുപക്ഷേ ദിവസവും ക്ഷേത്രദർശനം നടത്തുന്നവരാണ്. ക്ഷേത്ര ദർശന വേളയിൽ ഒരു മഹാക്ഷേത്രത്തിൽ നാം കാണുന്ന പലകാര്യങ്ങളും നമ്മൾക്ക് ഇന്നും അജ്ഞാതമാണ്. ഇവയെക്കുറിച്ച് നമുക്ക് അറിയില്ല എന്നുമാത്രമല്ല അറിയാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം... എന്നാൽ ഇന്ന് നമുക്ക് അവയെക്കുറിച്ച് കുറച്ചെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കാം...

ആദ്യം നമുക്ക് ക്ഷേത്രത്തിൻറെ ബാഹ്യമായ രൂപം എന്താണെന്ന് നോക്കാം...

കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍.

മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള്‍ കാണപ്പെടുക. ശ്രീകോവില്‍, അതിനുചുറ്റുമായുള്ള പഞ്ചപ്രകാരങ്ങളുടെ ഘടകങ്ങളായ ക്ഷേത്രഭാഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇനി പറയാം.

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്‍ഭഗൃഹവും തന്നെ. സമചതുരം, ദീര്‍ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്‍മ്മിതി. ചില ക്ഷേത്രങ്ങളില്‍ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുണ്ടായിരിക്കും. അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില്‍ ചുവര്‍ ദാരുശില്പങ്ങള്‍കൊണ്ടോ ചുവര്‍ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു.  വിടര്‍ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം.

അന്തര്‍ മണ്ഡപത്തില്‍ ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്‍, ഊര്‍ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില്‍ അതില്‍നിന്നും വേര്‍പ്പെട്ട് നമസ്‌കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും നമസ്‌കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ക്കും മറ്റുമായാണ് ഈ മണ്ഡപം . ഇവയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി,  കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്. കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള്‍ ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്‍പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്‍, കൂത്തമ്പലം, ഉപദേവതകള്‍ തുടങ്ങിയവ.  വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ബലിക്കല്‍പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടും സ്വര്‍ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്‍മ്മിക്കാറുണ്ട്. ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്‍, ഗണപതിക്ക് മൂഷികന്‍, സുബ്രഹ്മണ്യന് മയില്‍, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്‍. ദേവദര്‍ശനത്തിനു സന്ദര്‍ഭം ലഭിക്കാത്തപ്പോള്‍ ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.

ക്ഷേത്രവും ബലിക്കല്ലുകളും

ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.

ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ]

ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.

ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്.

പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.

ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്.

ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം.

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം"

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

''പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം"

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത്. തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം. ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

ക്ഷേത്രചൈതന്യ രഹസ്യം ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം ഭാഗം - 24




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 24

ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം :-

ശ്രീകോവിലിന്റെ അടിതറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം കാന്തവൈദ്യുതമായ പ്രകൃതി ശക്തികളെ അനുകൂലമാക്കാനായി   വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു വാസ്തുബലി, വാസ്തുഹോമം എന്നിവ ചെയ്യുന്നു. കാന്ത വൈദ്യുതശക്തി ഉൾക്കൊള്ളുന്നതാണ് ഭൂമിയെന്നും അതിൻ്റെ ശക്തികൾക്ക് അനുരൂപമായി വേണം ഗൃഹാദികൾ നിർമ്മിക്കുന്നതെന്നും ഉള്ള ശാസ്ത്രീയസത്യം ഭരതീയ ശിൽപ്പശാസ്ത്രത്തിൻ്റെ ആധാരശിലയത്രെ അതിനാൽ വാസ്തുപൂജ എന്നത്   മാന്ത്രിക പൂജാകർമ്മങ്ങളെ കൊണ്ട് അനുരൂപമാക്കി നിർത്തുന്ന ക്രിയകളാണ് വാസ്തുകർമ്മങ്ങൾ ഈ ബലി പൂജാദികർമ്മങ്ങൾ പ്രസ്തുത ഗർത്തത്തിൽ ചെയ്തശേഷം. . തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) ആധാരശിലയാകുന്ന മൂലാധാരം. സൂക്ഷ്മ ശരീരത്തിൻ്റെ ഏറ്റവും താഴത്തെ അവയവവിശേഷമാണല്ലോ   മൂലാധാരം.  ചതുരാകൃതിയിലുള്ള ആധാരശില പ്രഥ്വിതത്ത്വ പ്രധാനമായ മൂലാധാരത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. ശിലകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതുതന്നെ പ്രഥ്വിതത്ത്വദ്യോദകമാണ്. ആധാര ശിലയെ സ്ഥാപിക്കുമ്പോൾ ഓം ഹ്രിം എന്നോ മന്ത്രം ഉച്ചരിച്ചാൽ മതി മൂലാധാരത്തിൽ നിന്നാണ് നാദത്തിൻ്റെ ഉൽപ്പത്തി അത് അവിടെ അവ്യക്തമായിരിക്കും .

  ആധാരശിലയിൽ തഴെയുള്ള ചെറിയകുഴിയിൽ ധാന്യവിത്തുകളിടുന്നു. ഈ ധാന്യാവിത്തുകളെകൊണ്ടുള്ള പീഠത്തിൽ സ്വസ്തികമോ അഷ്ട്ദളമോ പത്മമോ എഴുതി അതിനെ പൂജിക്കണം ഇതാണ് സ്വാധിഷ്ഠാന ചക്രം. സ്വാധിഷ്ഠാനം ലിംഗമൂലത്തിലാണല്ലോ. സൃഷ്ട്യന്മുഖമായ ഈ ചക്രം ക്ഷേത്രഗാത്രത്തിൽ വിത്തുകളെകൊണ്ട് ഉണ്ടാക്കിയിരിക്കുന്നത്.  ഏറ്റവും യുക്തമായിരിക്കുന്നു. സ്വാധിഷ്ഠാനം എന്നത് ദേവൻ്റെ അടിസ്ഥാനം  തന്നെയാണ്.

ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഇത് മണിപൂരകത്തെ പ്രതികാത്മകത്വം വഹിക്കുന്നു,  ഇവിടെ ദേവൻ്റെ അല്ലെങ്കിൽ ദേവിയുടെ മൂലമന്ത്രത്താലാണ് നിധികുംഭത്തെ സ്ഥാപിക്കേണ്ടത്, അവ്യക്തരൂപത്തിൽ   ഉത്ഭവിച്ച പരാശബ്ദം മണിപൂരകത്തിൽ എത്തുമ്പോൾ വ്യകതമായി നമുക്ക് വിഷയീ ഭവിക്കുന്ന 'പശ്യന്തി' ശബ്ദമായി മാറുന്നൂ എന്നത് മന്ത്രശാസ്ത്ര പ്രസിദ്ധമാണല്ലോ , ഈ പ്രക്രിയയെ  പ്രതിനദാനം ചെയ്യുകയാണ് ഏതിൻ്റെയും മൗലികനാദമായ ഓങ്കാരത്തെ വിശേഷിച്ച് ഇവിടെ ഒരു പ്രത്യേക ദേവൻ്റെ - ദേവിയുടെ    മൂലമന്ത്രമാക്കി ഉച്ചരിച്ചത്. 

ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവിനെ -പത്മത്തെ പ്രതിഷ്ഠിക്കേണ്ടത്. ഇത് ഹൃദയഭാഗത്തുള്ള    അനാഹതചക്രപ്രതീകമാണ്. ഈ പത്മത്തിൻ്റെ അടിഭാഗം നാളം , ദളങ്ങൾ, കർണ്ണിക, കേസരം എന്നിവയിൽ ക്ഷം മുതൽ അം വരെയുള്ള പൂജിക്കുകയാണ് ലിപിപങ്കജ പൂജയി ചെയ്യുന്നത്, അതിനാൽ ഈല്ല മന്ത്രങ്ങളും അവിടെ ഉണർന്നു കഴിഞ്ഞു.  പശ്യന്തി ശബ്ദം പുറത്ത് വൈഖരിയായി  പ്രത്യക്ഷപ്പെടുന്നതിൻ്റെ ഇടയിലുള്ള മദ്ധ്യമാവസ്ഥയെ പ്രാപിക്കുന്നത് അനാഹതത്തിലാണ്.

ഈ പത്മത്തിന് മേൽ  ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക.
പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

ഭാവനയിലും അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജസ്വലമായ പ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസംബുക്ഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിരിക്കുകയാണ് ആമയിലൂടെ.
പ്രാണതത്ത്വത്തിന്റെ പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും സൂചിപ്പിക്കുവാനായി ആമ തന്നെയാണ് ഏറ്റവും അനുയോജ്യമായ പ്രതീകം. വായുതത്ത്വത്തെ നാം ശ്വസിക്കുന്ന സാധാരണ വായുവായിട്ടല്ല കരുതേണ്ടത്, വായുവിനും മറ്റെല്ലാറ്റിനും നിദാനമായിരിക്കുന്ന പ്രാണശക്തിയെന്ന ബോധോർജ്ജസ്രോതസ്സിനെയാണ് ഇതു സൂചുപ്പിക്കുന്നത്. പ്രപഞ്ചാവിഷ്ക്കാരത്തിന്റെ ആദ്യ പഞ്ചഭൂതമാധ്യമമായ ഭൗതീകാകാശത്തിനും പ്രാണശക്തിക്കും അടിസ്ഥാനമായിരിക്കുന്നത് നിശ്ചലമായ പരാകാശമെന്ന ദിവ്യബോധോർജ്ജരംഗമാണ് . ആകാശത്തിന്റെ ചലനാത്മകശക്തിഭാവമാണ് പ്രാണശക്തി. പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ ആകാശതത്ത്വം സജീവമായി അനന്തമായ രൂപഭാവങ്ങളുള്ള പ്രതിഭസങ്ങൾ ആവിർഭവിക്കുവാൻ ഇടയാവുന്നു. എന്നാൽ പ്രാണശക്തി അതിലേക്ക് തന്നെ, അതായത് അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തിലേക്ക് തന്നെ പിൻവലിഞ്ഞ് നിശ്ചലമാകുമ്പോൾ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം സൂക്ഷമത്തിൽ വിലയം പ്രാപിക്കുകയും നീക്കങ്ങളും മാറ്റങ്ങളും കാലവുമെല്ലാം അവസാനിക്കുകയും ചെയ്യുന്നു. (പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥൂലപ്രപഞ്ചം ആവിർഭവിക്കുന്നു. അത് പിൻവലിയുമ്പോൾ സൂക്ഷമമായ ഊർജ്ജത്തിൽ വിലയം പ്രാപിക്കുന്നു.) പ്രാണന്റെ ഈ വിധത്തിലുള്ള പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും വളരെ തന്മയത്വമായി പ്രകാശിപ്പിക്കുവാൻ പറ്റിയ ഒരു പ്രതീകമാണ് ആമ.

അതുകൊണ്ട് അത് അനാഹത പത്മത്തിൽ സ്ഥിതിചെയ്യുന്ന പ്രാണശക്തിയെ സൂചിപ്പിക്കുന്നു. സ്ഥൂലസൂക്ഷശ്രീരങ്ങളെയെല്ലാം താങ്ങി നിർത്തുന്നത് പ്രാണശക്തിയാണല്ലോ. ഇതിൻ്റെ സ്ഥാനം ഹൃദയമാണ് , ഹൃദയസ്ഥാനത്തിൽ സ്പർശിച്ചിട്ടാണ് ആചാര്യൻ പ്രാണപ്രതിഷ്ഠ ചെയ്യുന്നത്. ഉപപ്രാണന്മാരിൽ ഒന്നിന് കൂർമ്മൻ എന്നപേർ ഇവിടെ സ്മരണീയമാണ്. കണ്ഠകൂപത്തിൻ്റെ താഴെ നെഞ്ചിൽ കൂർമ്മമെന്നൊരു നാഡിയുണ്ട് അതിൽ മനസ്സിനെ ധാരണ ചെയ്താൽ മനസ്സിന് സ്ഥിരതകിട്ടും എന്നു പറയുന്നതും ഇവിടെ  ഓർക്കേണ്ടതാണ്. എന്തായാലും ക്ഷേത്ര ഷഡാധാരയിലെ കൂർമ്മം പ്രാണശക്തി തന്നെയാണ്. ശിലകൊണ്ടോ ചെമ്പ്കൊണ്ടോന്നും  വെള്ളികൊണ്ടോന്നും സ്വർണ്ണംകൊണ്ടൊന്നും മൂന്ന് പത്മത്തെയും മൂന്ന് കൂർമ്മത്തെയും പ്രതിഷ്ഠിക്കാമെന്നും വിധിയുണ്ട്.  ചെമ്പ് സ്വർണ്ണം വെള്ളി എന്നിവ അഗ്നി സൂര്യ ചന്ദ്ര തത്ത്വങ്ങളെ സൂചിപ്പിക്കുന്നു. മൂലാധാരത്തിൽ നിന്നും ഉയർന്നുവന്ന   കുണ്ഡലിനീശക്തി അനാഹതം വരെ അഗ്നി തത്ത്വപ്രാധാനമായും, അനാഹതം മുതൽ ആജ്ഞവരെ   സൂര്യതത്വപ്രധാനമായും, ആജ്ഞാമുതൽ  മേലോട്ട് ചന്ദ്രതത്വപ്രധാനമായും വിഹരിക്കുന്ന യോഗതത്വങ്ങളെ മാത്രമാണ് മൂന്ന് കൂർമ്മങ്ങൾ പ്രതിനിദാനം ചെയ്യുന്നത്.

ആമയുടെ മുകളിൽ യോഗനാളം എന്നഒരു നാളം സ്ഥപിക്കപ്പെടുന്നു. ദേവന്റെ കണ്ഠഭഗത്തെ ഇതു സൂചിപ്പിക്കുന്നു. ഈ നാളത്തിന്റെ അടിഭാഗം അനാഹതചക്രതിനു മുകളിലുള്ള ബോധോർജ്ജകേന്ദ്രമായ വിശുദ്ധി ചക്രത്തെ സൂചിപ്പിക്കുന്നു. ഈ നാളത്തിനുള്ളിലെ ശൂന്യത ഈ കേന്ദ്രം ഉൾക്കൊള്ളുന്ന ആകാശതത്ത്വത്തിന്റെ പ്രതീകമാണ് .  അതു തന്നെയാണല്ലോ വിശുദ്ധിചക്രവും  പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷമായ ഈ ഊർജ്ജരംഗത്തിൻ നിന്നാണ് മറ്റുഭൂതങ്ങൾ പരിണമിച്ച ആവിർഭവിച്ച് ഒടുവിൽ അനന്തപ്രതിഭാസങ്ങളുടെ സ്ഥുലപ്രപഞ്ചമായി തീരുന്നത്. ഈ നാളത്തിന്റെ മുകൾ ഭാഗം പുരികങ്ങളുടെ മദ്ധത്തിലുള്ള ആജ്ഞാചക്രത്തെ പ്രതിനിധാനം ചെയ്യുന്നു. മനസ്സിന്റെ അത്യുദാത്തമാനമായ ആത്മതത്ത്വത്തിന്റെ ഭാഗമാണിത്. ഇവിടെ നിന്നും വികസിതമായ ബോധോർജ്ജം മുകളിലേക്ക് നീങ്ങുമ്പോൾ മനുഷ്യമനസ്സ് എല്ലാ പരിമിതികളിൽ നിന്നും വിമുക്തമായി അപരിമേയമായ ബ്രഹ്മബോധത്തെ പുൽകുന്നു.

ക്ഷേത്രചൈതന്യ രഹസ്യം ഭാഗം - 25



ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 25

ക്ഷേത്രസങ്കല്‍പത്തിന്റെ ശാസ്ത്രീയത
ബ്രഹ്മാണ്ഡ-പിണ്ഡാണ ശരീരങ്ങളുടെ പ്രത്യക്ഷമായ പ്രതീകമാണ്‌ ക്ഷേത്രം. പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യശരീരം പിണ്ഡാണ്ഡവും. കേരളീയ മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്‌ പുറത്ത്‌ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ഇങ്ങനെ നിര്‍മ്മിച്ച ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണ്‌. ക്ഷേത്രശില്‍പം ദേവന്റെ സ്ഥൂലശരീരത്തെയും ശ്രീകോവിലിനുള്ളിലുള്ള ദേവപ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ ബലിവട്ടം മുഖമായും നമസ്കാരമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരം വേദപാദങ്ങളായും വര്‍ണ്ണിച്ചിരിക്കുന്ന 'വിശ്വകര്‍മ്മ്യം' എന്ന ക്ഷേത്രശില്‍പ ഗ്രന്ഥത്തിലെ 'ഗര്‍ഭഗൃഹം ശിരഃ പ്രോക്തം' എന്നുതുടങ്ങുന്ന വരികള്‍ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്‌. ഗോപുരദര്‍ശനം പുണ്യകരമെന്ന്‌ വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്‌.
ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍. ഇവ യഥാക്രമം സൂക്ഷ്മശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാചക്രമാകുന്ന നപുംസകശിലയുടെ ഉപരിഭാഗമാണ്‌ സഹസ്രാരപത്മമെന്ന്‌ വിവക്ഷിക്കപ്പെടുന്നത്‌. ഇവിടെ സ്ഥാപിക്കുന്ന പീഠത്തിന്മേല്‍ പീഠം സ്ത്രീശിലയും സ്ത്രീദേവതാവിഗ്രഹമാണെങ്കില്‍ പീഠം പുരുഷശിലയുമായിരിക്കും. അങ്ങനെ ദേവപ്രതിഷ്ഠ സഹസ്രാരപത്മത്തില്‍ നടക്കുന്ന ശിവശക്തി സംയോഗം തന്നെയെന്ന്‌ വരുന്നു.
മനുഷ്യശരീരത്തിലെ മൂലാധാര ചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ (കുണ്ഡലിനീശക്തി) ഉണര്‍ത്തി ആധാരചക്രങ്ങളിലൂടെ ക്രമമായി മുകളിലേക്ക്‌ കൊണ്ടുവന്ന്‌ ശിരസ്സില്‍ ആയിരം ഇതളുകളുണ്ടെന്ന്‌ സങ്കല്‍പിക്കപ്പെടുന്ന സഹസ്രാരചക്രത്തിലെത്തുമ്പോള്‍ വ്യക്തി പരമപദത്തിലെത്തുന്നു.
എളുപ്പമായുള്ള വഴിയെ ചന്തിച്ചാല്‍ ഇടയ്ക്കിടെയാറു പടിയുണ്ട്‌ പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ
എന്ന കീര്‍ത്തനത്തിലും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ പരമപദപ്രാപ്തിക്ക്‌ ഹിന്ദുമതം വിവിധ സാധനാമാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും സാധാരണക്കാരന്‌ അനുഷ്ഠാനക്ഷമമല്ല. അവര്‍ക്ക്‌ ഏറ്റവും കരണീയമാര്‍ഗ്ഗമാണ്‌ ക്ഷേത്രദര്‍ശനം. മന്ത്ര-തന്ത്രശാസ്ത്രങ്ങളൊന്നും നിശ്ചയമില്ലാത്തവരും ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍, ആറ്‌ ആധാരങ്ങളും കടന്ന്‌ പരമപദത്തിലെത്തിയ കുണ്ഡലിനീശക്തിയുടെ പ്രതീകമായ ദേവപ്രതിഷ്ഠയില്‍ നിന്നും ആ ചൈതന്യം അവനിലേക്ക്‌ സംക്രമിക്കുന്നു. അത്‌ അവനിലെ കുണ്ഡലിനീശക്തിയെയും ഉണര്‍ത്തുന്നു. ആ ചൈതന്യത്തിന്റെ ശക്തിയുടെ പ്രഭാവം മുലമാണ്‌ സാധകന്‌ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നത്‌. മാധവജി എഴുതുന്നു : 'അങ്ങനെ അനേകായിരം ഭക്തജനങ്ങള്‍ക്ക്‌ സാധനയുടെ ദുഷ്കരവും തീവ്രവുമായ മാര്‍ഗ്ഗങ്ങളില്‍ കൂടി പോകാതെ തന്നെ വളരെയെളുപ്പത്തില്‍ സാധനാജന്യങ്ങളായ സദ്ഫലങ്ങളെ അനുഭവേദ്യങ്ങളാക്കി തീര്‍ക്കുന്ന അത്യത്ഭുതകരമായ ഒരു മനഃശാസ്ത്ര എഞ്ചിനീയറിംഗ്‌ പദ്ധതിയാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ക്ഷേത്രനിര്‍മ്മിതികൊണ്ടും അതിന്റെ സങ്കേതികശാസ്ത്രകര്‍മ്മങ്ങളായ താന്ത്രികക്രിയാദികള്‍ കൊണ്ടും മറ്റും ചെയ്തുവച്ചിരിക്കുന്നത്‌.
- ഡോ. കെ.ബാലകൃഷ്ണവാര്യര്‍