2020, ജൂലൈ 14, ചൊവ്വാഴ്ച

സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം


· 
 സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം
===================================
സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം കറുകച്ചാൽ. പി.ഓ കോട്ടയം -
ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട് വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്. തെക്കുകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം പിന്നീട് നാട്ടുകൂട്ടങ്ങളുടെ ചുമതലയിലായിത്തീർന്നു. 1934ൽ ചമ്പക്കരയിൽ N.S.S കരയോഗം രൂപീകൃതമായപ്പോൾ കരയോഗത്തിന്റെ ചുമതലയിലും ഭരണത്തിലുമായി. 581-ാം നമ്പർ N.S.S കരയോഗത്തിന്റെ ചുമതലയിലായിരുന്നു ക്ഷേത്രo. 1971ൽ പ്രസ്തുത കരയോഗം അഞ്ചായി വിഭജിച്ച് രൂപീകരിച്ച N.S.S കരയോഗ കേന്ദ്രഭരണസമിതിയുടെയും, വീണ്ടും കരയോഗം വിഭജിച്ച് ഇപ്പോൾ 10 കരയോഗങ്ങൾ ഉൾപ്പെടുന്ന ചമ്പക്കര N.S.S കരയോഗ സംയുക്ത സമിതിയുടെയും ചുമതലയിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
ക്ഷേത്ര മൂർത്തി
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്
ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്
ക്ഷേത്രം തന്ത്രി- മേൽശാന്തി
കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.
കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.

ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം, =============================




ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം,
=============================

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലുള്ള ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ്
ഒരു പൌരാണിക തുറമുഖമായിരുന്ന കല്ലട പ്രദേശമുള്‍പ്പെട്ട പ്രകൃതിരമണീയമായ പ്രദേശമാണ് ചിറ്റുമല. ഗ്രീക്ക് സഞ്ചാരികള്‍ തങ്ങളുടെ സഞ്ചാരക്കുറിപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ള ‘നെല്‍ക്കിണ്ട’ എന്ന തുറമുഖം കല്ലട തന്നെയാണെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. “പുറനാനൂറ്” എന്ന പ്രാചീന സംഘകാല കൃതിയില്‍, 23-ആം പാട്ട് രചിച്ചിട്ടുള്ള ‘കല്ലാടനാര്‍’ കല്ലടയിലുള്ള ആളായിരുന്നു എന്ന് കരുതപ്പെടുന്നു. ‘അകനാനൂ’റിലെ കുറിഞ്ഞിപ്പാട്ടില്‍ കുരുമുളകു തോട്ടത്തിലേക്ക് ജലം തിരിച്ചുവിടുന്ന കല്ലടയെപ്പറ്റി പരാമര്‍ശമുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഹൈന്ദവ നവോദ്ധാരണകാലത്ത്, ക്ഷേത്രനിര്‍മ്മാണം നടത്തുന്നതിന് കാട് വെട്ടിത്തെളിക്കുന്നതിലേക്കായി കീഴ്ജാതിക്കാരുടെ അധ്വാനം ആവശ്യമുള്ളതിനാല്‍, അവരെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെമ്പാടും പ്രചരിപ്പിച്ച കെട്ടുകഥ തന്നെയാണ് ഈ പ്രദേശത്തിന്റെ സ്ഥലനാമത്തിനു പിന്നിലുമുള്ളത്. കാട്ടില്‍ വിറക് ശേഖരിക്കുന്നതിനായി പോയ ചിറ്റ എന്നു പേരുള്ള കീഴ്ജാതി സ്ത്രീ തന്റെ അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിന് ഒരു ശിലയില്‍ തേച്ചുമിനുക്കുമ്പോള്‍, അതില്‍ നിന്നും രക്തം ധാരയായി വാര്‍ന്നൊലിച്ചുവെന്നും, അലമുറ കേട്ട് അവിടെ ഓടിക്കൂടിയ ജനത്തിന് അതൊരു ദേവീ വിഗ്രഹമാണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും പ്രസ്തുത വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലം പിന്നീട് ചിറ്റുമല എന്നറിയപ്പെട്ടുവെന്നുമാണ് സ്ഥലനാമ ഐതിഹ്യം.
.

കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം മംഗലാപുരം




കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം മംഗലാപുരം

മംഗലാപുരത്തെ കാർ സ്ട്രീറ്റിലെ ശ്രീ വെങ്കടരാമണ ക്ഷേത്രത്തിന് വളരെ അടുത്താണ് കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ശ്രീ വെങ്കട്ടരാമണൻ, ശ്രീ ശ്രീനിവാസ്, മഹാലക്ഷ്മി, മഹാലസനര്യാനി, ശ്രീ ചന്ദ്രമൗ l ലിശ്വര, രക്തേശ്വരി അമ്മ എന്നിവരോടൊപ്പം കുടത്തേരി ശ്രീ മഹാമായ ' ആണ് ഇവിടത്തെ പ്രധാന ദേവത.
ഞാൻ 2016 സെപ്റ്റംബറിൽ ക്ഷേത്രം സന്ദർശിച്ചു, അത് കാർ സ്ട്രീറ്റിലെ ശ്രീ വെങ്കടരാമണ ക്ഷേത്രത്തിന് വളരെ അടുത്താണ്. ഉച്ചകഴിഞ്ഞ് പൂജയിൽ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെടുന്നു, പൂജ കഴിഞ്ഞ് എല്ലാ ദിവസവും തീർഥാടകർക്ക് ഭക്ഷണം നൽകുന്നു.
സമീപത്ത് ധാരാളം ക്ഷേത്രങ്ങളും മൃഗങ്ങളും ഉണ്ട്, ഈ പ്രദേശം മിക്കവാറും ജി.എസ്.ബി സമുദായക്കാർക്കുള്ളതാണ്.
ക്ഷേത്രം പുതുക്കിപ്പണിയുകയും 2000 ഫെബ്രുവരി 15 ന് കാശി മഠത്തിലെ എച്ച് എച്ച് ശ്രീമത് സുധീന്ദ്ര തീർത്ഥ സ്വാമിജിയാണ് പൂന പ്രതിഷ്ഠയും ചെയ്തത്.
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ശ്രീ മഹാമായ ക്ഷേത്രം ശക്തി ദേവിയെ ആരാധിക്കുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ച മഹാമായ ദേവിയുടെ വിഗ്രഹം പതിനാറാം നൂറ്റാണ്ടിൽ ഗോവയിലെ കുടത്തേരി ഗ്രാമത്തിൽ നിന്ന് ജി.എസ്.ബി സമൂഹം കൊണ്ടുവന്നതായി ചരിത്രം പറയുന്നു. ഈ കാരണത്താലാണ് കാർ സ്ട്രീറ്റിലെ ശ്രീ വെങ്കട്ടരാമണ ക്ഷേത്രത്തിന് സമീപം ക്ഷേത്രം സ്ഥാപിച്ചത്.
കാർ ഫെസ്റ്റിവൽ: ഫാൽഗുണ ശുദ്ധ പദ്യ മുതൽ ശാസ്തി വരെ (ആറ് ദിവസം) (ഫെബ്രുവരി / മാർച്ച്), നവരാത്രി - അശ്വജ ശുദ്ധ പദ്യ മുതൽ ദശാമി വരെ (10 ദിവസം) (ഒക്ടോബർ) ഇവിടെ പ്രധാന ഉത്സവങ്ങളാണ്.
ക്ഷേത്രത്തിന് മുന്നിലുള്ള ശ്രീ മഹാമായ തീർത്ഥ എന്ന ടാങ്ക് നഗരത്തിലെ ഏറ്റവും വലിയ ടാങ്കാണ്. നവരാത്രി ഉത്സവ വേളയിൽ ഗണേഷ് ചതുർത്ഥിയിലും ശരദയിലും ഗണപതിയുടെ കളിമൺ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിന് സാക്ഷികളായി ഇത് ഭക്തജനത്തെ ആകർഷിക്കുന്നു.
ശ്രീമഹാമായ ക്ഷേത്രത്തിൽ നിന്ന് 100 യാർഡ് മാത്രം അകലെയാണ് പ്രശസ്തമായ ശ്രീ വെങ്കട്ടരാമന ക്ഷേത്രം. രണ്ട് ക്ഷേത്രങ്ങളും ജി.എസ്.ബി സമൂഹത്തിന്റെ രണ്ട് കണ്ണുകൾ പോലെയാണ്. അവർ പൂർണ്ണമായും യോജിപ്പിലും പരസ്പര ധാരണയിലും സഹകരണത്തിലും പ്രവർത്തിക്കുന്നു. ജി‌എസ്‌ബി കമ്മ്യൂണിറ്റി ആളുകൾ‌ക്കായി ദിവസവും ഭക്ഷണം വിളമ്പുന്നു.
കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം
ശ്രീ മഹാമയ ക്ഷേത്രം റോഡ്,
മംഗലാപുരം - 575001.
ഫോൺ 0824 496819
എങ്ങനെ എത്തിച്ചേരാം?
മംഗലാപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിറ്റി ബസുകളും ഓട്ടോകളും ഉള്ളതിനാൽ ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിച്ചേരാനാകുംലഭ്യമായ റിക്ഷകൾ. ക്ഷേത്രത്തിന് മുന്നിൽ മതിയായ പാർക്കിംഗ് സ്ഥലമുണ്ട്, എന്നിട്ടും തിരക്കേറിയ സമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം.


കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രം




കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രം





ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ആകാശം, മരം, ഔട്ട്ഡോർ, പ്രകൃതി എന്നിവ


ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, മരം, ആകാശം, ഔട്ട്ഡോർ എന്നിവ
തലക്കെട്ട് ചേര്‍ക്കുക

കേരളത്തിലെ ദേവീക്ഷേത്രങ്ങൾ



കേരളത്തിലെ ദേവീക്ഷേത്രങ്ങൾ
====================================



അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അടിയേരിമഠം ദേവീക്ഷേത്രം
അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം
അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം
അയന്തി അയണിവിളാകം വലിയമേലത്തിൽ ദേവി ക്ഷേത്രം
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
അരൂർ കാർത്യായനി ദേവി ക്ഷേത്രം
അറവുകാട് ശ്രീദേവി ക്ഷേത്രം
അഴകം ദുർഗ്ഗാദേവി ക്ഷേത്രം
അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്
അഴകൊടി ദേവീക്ഷേത്രം

ആടാമൂഴി ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രം
ആനയംകാവ് ദുർഗ്ഗാദേവീക്ഷേത്രം
ആനിക്കാട്ടിലമ്മക്ഷേത്രം
ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
ആറ്റിൽ പുഴക്കാവ്
ആറ്റുകാൽ ഭഗവതി ക്ഷേത്രം
ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം
ആറ്റൂർ കാർത്യായനി ക്ഷേത്രം
ആവണംകോട് സരസ്വതി ക്ഷേത്രം

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം
ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം
ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം

ഉത്രാളിക്കാവ്

ഊരകം അമ്മത്തിരുവടി ക്ഷേത്രം

എടക്കുന്നി ദുർഗ്ഗാക്ഷേത്രം
എഴുമാന്തുരുത്ത് പൂങ്കാവിൽ ദേവീക്ഷേത്രം

ഐല ദുർഗ്ഗാപരമേശ്വരി ക്ഷേത്രം

ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രം
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം

കടയ്ക്കൽ ദേവീക്ഷേത്രം
കണിച്ചുകുളങ്ങര ദേവീക്ഷേത്രം
കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം
കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
കല്ലിൽ ഭഗവതി ക്ഷേത്രം
കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം
കളരി ക്ഷേത്രം
കാക്കോത്ത് ഭഗവതി ക്ഷേത്രം
കാടാമ്പുഴ ഭഗവതിക്ഷേത്രം
കാരാഴ്മ ദേവിക്ഷേതം
കാരിക്കോട് ശ്രീഭഗവതിക്ഷേത്രം
കുടപ്പാറ ഭഗവതി ക്ഷേത്രം
കുമാരനല്ലൂർ ഭഗവതീക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം
കുറ്റൂർ നൈതലക്കാവ് ഭഗവതി ക്ഷേത്രം
കൈകുളങ്ങര ദേവീക്ഷേത്രം
കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
കൊട്ടാരം മൂകാംബിക ക്ഷേത്രം
കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം
കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം

ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം

ചിനക്കത്തൂർ ഭഗവതിക്ഷേത്രം
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ചെങ്ങൽ ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം
ചെറിയപത്തിയൂർ ദേവിക്ഷേത്രം
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
ചെറുവള്ളി ദേവീക്ഷേത്രം
ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം
ചേർത്തല കാർത്ത്യായനി ക്ഷേത്രം
ചോറ്റാനിക്കര ഭഗവതിക്ഷേത്രം

തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്
തലയാക്കുളം ഭഗവതി ക്ഷേത്രം
തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം
താണിക്കുടം ഭഗവതി ക്ഷേത്രം
തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം
തൃക്കാവ് ശ്രീ ദുർഗ്ഗാഭഗവതിക്ഷേത്രം
തൃപ്പല്ലാവൂർ ശിവക്ഷേത്രം
തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം
തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം

നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
നാലുകുളങ്ങര ദേവീക്ഷേത്രം
നീലംപേരൂർ ക്ഷേത്രം
നെയ്തലക്കാവ് ഭഗവതിക്ഷേത്രം
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

പഞ്ചമി ദേവി ക്ഷേത്രം,നെടുമങ്ങാട്
പട്ടാഴി ദേവി ക്ഷേത്രം
പത്തിയൂർ ദേവീക്ഷേത്രം
പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം
പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
പരിയാനമ്പറ്റ ക്ഷേത്രം
പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
പഴയന്നൂർ ഭഗവതിക്ഷേത്രം
പാട്ടുപുരക്കൽ ഭഗവതീ ക്ഷേത്രം
പാലക്കാവ് ഭഗവതി ക്ഷേത്രം
പാവക്കുളം മഹാദേവ ക്ഷേത്രം
പിഷാരിക്കൽ ഭഗവതിക്ഷേത്രം, ചാലക്കുടി
പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം
പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം
പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം
പൂനിലാർകാവ് ഭഗവതിക്ഷേത്രം
പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം

മംഗളാദേവി ക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
മണക്കാട്ട്‌ ദേവി ക്ഷേത്രം
മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം
മണ്ണടി ദേവി ക്ഷേത്രം
മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം
മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രം
മലയാലപ്പുഴ ദേവീ ക്ഷേത്രം
മാങ്ങോട്ടുകാവ് ക്ഷേത്രം
മാടായിക്കാവ് ഭഗവതിക്ഷേത്രം
മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം
മാമാനിക്കുന്നു മഹാദേവി ക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം
മുള്ളിക്കുളങ്ങര ദേവിക്ഷേത്രം
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം
മോർക്കുളങ്ങര ഭഗവതിക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രം

വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം
വടക്കൻ കോയിക്കൽ ദേവി ക്ഷേത്രം
വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം
വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം
വലിയകുളങ്ങര ദേവിക്ഷേത്രം
വള്ളിയൂർക്കാവ് ക്ഷേത്രം
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം
വാഴപ്പള്ളി മഹാശിവക്ഷേത്രം
വിയ്യാറ്റ് ക്ഷേത്രം
വെള്ളായണി ദേവി ക്ഷേത്രം
വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം
വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം

ശാർക്കരദേവി ക്ഷേത്രം
ശിവഗിരി ശാരദാ മഠം
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം, മേനംകുളം
ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം
ശ്രീ മുളവള്ളിക്കാവ് ദേവീക്ഷേത്രം

കല്ലടിക്കോടൻ കരിനീലി ദേവി




കല്ലടിക്കോടൻ കരിനീലി ദേവി
==============================
പാലക്കാടു ജില്ലയിലാണു പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായകന്മദം സമൃദ്ധമാണിവിടെ. ആതു തേടി ധാളം വൈദ്യന്മാർ ഇവിടെ എത്താറുണ്ട്. മറ്റൊരു വിഭാഗം കൂടി ഇവിടെ വരാറുണ്ട്. മഹാ മാന്ത്രികരാണത്.ഈ മലനിരകളുടെ പേരു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നതു രൗദ്രമൂർത്തിയായ നീലിയെക്കുറിച്ചുള്ള ഭീതിയും ഭക്തിയും നിറഞ്ഞ സങ്കൽപങ്ങളാണ്. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണത്രേ ഈ വനദേവത വിഹരിക്കുന്നത്. ഈസങ്കൽപത്തിനു കൃത്യമായ ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും നീലി നിറഞ്ഞു നിൽക്കുന്നു. കാറ്റായും തീയായും ജലമായും അവർ ആ സാന്നിധ്യം അറിയുന്നു. കാട്ടാനയും കടുവാപുലികളുമൊക്കെ നീലി മുത്തിയുടെ വളർത്തു മൃഗങ്ങൾ. ചില പൗർണമി രാത്രികളിൽ കല്ലടിക്കോടു മലകൾക്ക് അപാരമായ സൗന്ദര്യമാണ്. സൂക്ഷിച്ചു നോക്കിയാൽ മുടിയഴിച്ചു നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ മല അവർക്കു ദർശനം നൽകുമത്രേ. മലയിൽ നിന്നു നിലിയെയോ നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അവർക്ക് അസാധ്യം. ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്.നീലി ഉപാസനയിലൂടെ സിദ്ധി നേടിയവർക്കു ശത്രുക്കളെ പീഡിപ്പിക്കുവാനും നിഗ്രഹിക്കാനുമൊക്കെ കഴിയുമത്രേ. ശത്രു നാശത്തിനു മാത്രമല്ല മാട്ടും മന്ത്രവാദവുംകൊണ്ടു പൊറുതിമുട്ടുന്നവരെ രക്ഷിക്കാനും സ്ത്രീകളെ വശീകരിക്കാനും ഇവർക്കു കഴിവുണ്ടെന്നാണു വിശ്വാസം. ഇതിൽപ്പലരും ഇപ്പോൾ പാലക്കാടിന്റെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണധികവുമുള്ളത്. നീലിയുടെ അനുഗ്രഹത്തിലൂടെ ദുരാത്മാക്കളെ വേർപെടുത്തി ആണിയിലോ ഇരുമ്പിലോ ആവാഹിച്ചു മരങ്ങളിൽ തളച്ചിടുമത്രേ. അതിന്റെ നേർ സാക്ഷ്യം ഉൾവനത്തിലെ ചില മരങ്ങളിലുണ്ട്.
നീലിയുടെ കഥ
മഹാ സിദ്ധനും വനവാസിയുമായ ഉദിത്തപ്പന്റെ സൃഷ്ടികളാണത്രേ നീലിയും മലവായിയും.ഉദിത്തനപ്പൻ ശിവനാണെന്നൊരു വിശ്വാസമുണ്ട്. വനത്തിൽ ജനിച്ച് അനാഥരായി ആ പെൺകുട്ടികൾ വളർന്നു. കാലങ്ങളോളം ഊരും പേരും അറിയാതെ അലഞ്ഞു നടന്നു മടുത്ത ഇരുവരും ഉദിത്തനപ്പനെചെന്നു കണ്ടു തങ്ങൾക്കു പേരും പൊറുപ്പും ( മേൽവിലാസവും സമ്പത്തും) നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. ഉദിത്തനപ്പൻ അതു ചെവിക്കൊണ്ടില്ല. ഇരുവരും തുരുമുല്ലയ്ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിത്തനപ്പന്റെ ആയിരം നെൽക്കതിർ പിടിച്ചുവച്ചു. അതെത്തുടർന്ന് ഉദിത്തനപ്പന് ഉദയവും അസ്തമയവുമുണ്ടായില്ല. കാരണം തരഞ്ഞ് അദ്ദേഹം തിരുമുല്ല ഭഗവതിയെ കാണാനെത്തി. അവിടെ രണ്ടു യുവതികളെയും കണ്ടു. അവർക്ക് ഉചിതമായ വരം നൽകണമെന്നു തിരുമുല്ലയ്ക്കൽ ഭഗവതി ആപേക്ഷിച്ചു. എന്തു വരമാണു വേണ്ടതെന്ന ചോദ്യത്തിന് അവർ നേരത്തെയുള്ള ആവശ്യം ആവർത്തിച്ചു. അദ്ദേഹം അനുഗ്രഹിച്ചു. മൂത്തവൾക്കു മലവാരം പോന്ന മലവായി അമ്മയെന്നും രണ്ടാമത്തവൾക്കു കല്ലടിക്കോടൻ കരിനീലിയെന്നും പേരു നൽകി. അവരുടെ സംരക്ഷണത്തിനു കല്ലടി മുത്തപ്പനെ ചുമുതലപ്പെടുത്തി. രണ്ടു പേരും കുളിച്ചൊരുങ്ങാൻ ഇടം തേടി ഉഗ്ര സർപ്പങ്ങൾ കാവലിരുന്ന കരിങ്കയത്തിലേക്കു പോയി. ഉദിത്തനപ്പന്റെ പ്രധാന കിങ്കരനായ നല്ലച്ഛന്റെ സംരക്ഷണത്തി‍പ്പെട്ടതായരുന്നു ആ കുളം. മലങ്കുറത്തിയമ്മയാണവർക്കു കൂട്ടുപോയത്. കുളിച്ചൊരുങ്ങി നിന്നപ്പോൾ നല്ലച്ഛൻ ആവഴിക്കു വന്നു. എന്റെ അധീനതയിലുള്ള കുളത്തിൽ അനുവാദമില്ലാത കുളിച്ചതാരെന്ന ചോദ്യത്തിനു മുന്നിൽ അവർ പകച്ചു നിന്നു. മലവാഴി നേരാങ്ങളേയെന്നു വിളിച്ചപ്പോൾ കരിനീലി ശൃംഗാരഭവാത്തിലാണത്രേ സമീപിച്ചത്. അതിൽ ക്രുദ്ധനായ നല്ലച്ഛൻ അവരെ ശപിക്കുകയും മലയിറങ്ങാൻ നിർദേശിക്കുകയും ചെയ്തു. മലയിറങ്ങിയ കരിനീലിക്കു ഗർഭമുണ്ടായി. അതിൽപ്പിറന്ന മകനാണത്രേ കരിങ്കുട്ടി. ഈ പുരാവൃത്തത്തെ ആസ്പദാക്കിയാണു നീലിയാട്ടവും കരിങ്കുട്ടിയാട്ടവും രൂപപ്പെട്ടത്.
കടപ്പാട്
കല്ലടിക്കോടൻ മല.

കരിനീലിക്കാവ് ഉഗ്രകൃത്യ ഭഗവതി ക്ഷേത്രം തൃശ്ശൂർ



കേരളത്തിലെ അപൂർവ മലവാര ക്ഷേത്രം
കരിനീലിക്കാവ്
ഉഗ്രകൃത്യ ഭഗവതി ക്ഷേത്രം തൃശ്ശൂർ
=====================================

കേരളത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ അത്യ അപൂർവ്വതകൾ നിറഞ്ഞുനിൽക്കുന്ന പുണ്യ സന്നിധി ആണ് തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിലെ കരിനീലി കാവ്.

ഈ ക്ഷേത്രത്തിലെ ആവിർഭാവം ഇങ്ങനെ:
ക്ഷേത്രത്തിൻറെ മഠാധിപതി ജ്യോതിഷ രത്നാകര സ്വാമി കുട്ടിക്കാലം മുതൽ ദേവിയെ ഉപാസിച്ച് വന്നിരുന്നു. അങ്ങനെ സ്വാമി ഒരു യാത്രയിൽ അത്ഭുതകരമായി മന്ത്രവാദിയായ വസൂരി സ്വാമിയെ പരിചയപ്പെടുകയും നിങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചില ശക്തി ചൈതന്യങ്ങൾ ഉണ്ടെന്ന് അരുൾ ചെയ്യുകയും ചെയ്തു.
കല്ലടിക്കോട് മലയിലുള്ള കരിനീലി സന്നിധിയിൽ എത്തണമെന്നും സേവ സ്വീകരിക്കണമെന്നും അരുൾ ചെയ്തു.തുടർന്ന് വസൂരി സ്വാമിയെ ഗുരുവായി സ്വീകരിച്ച് കരിനീലി കാവിലമ്മയുടെ മൂലസ്ഥാനമായ കണ്ട് മാണിയംകാവ് എന്ന സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് കരിനീലി ഭഗവതിയുടെ പ്രതിഷ്ഠ ഗുരുനാഥൻ പള്ളി പൂജാരി നടത്തുകയും ചെയ്തു.
കാര്യസിദ്ധിക്കും സന്താന അഭീഷ്ടസിദ്ധിക്കും പേരുകേട്ട നടയാണ് ഇവിടം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണെന്ന ഖ്യാതിയും ഉണ്ട് ഈ പുണ്യ സന്നിധിക്ക്‌.
ഇവിടത്തെ ചൈതന്യമൂർത്തിയുടെ വിഗ്രഹം കണ്ടാൽ കണ്ണ് എടുക്കാനാവാതെ നോക്കി നിന്നുപോകും. പൂർണ്ണ ശോഭയാർന്ന മുഖകാന്തി കാരുണ്യ കടാക്ഷത്തിൽ ഭക്തരെ തന്നിലേക്ക് വലിച്ച് ആകർഷിക്കുന്ന മഹനീയ വിഗ്രഹം.
വിളിക്ക് വിളികേൾക്കുന്നത്‌ ഭക്തർക്ക് അനുഭവമാണ്. മംഗല്യഭാഗ്യത്തിനും സന്താനഭാഗ്യത്തിനു ഈ നട ഏറെ പ്രധാനം. അകലെയിരുന്ന് വിളിച്ചാലും അമ്മ കേൾക്കുന്നു. ഭക്തരുടെ മനമുരുകിയുള്ള പ്രാർത്ഥനകൾക്ക് ദേവി ഫലം നൽകുകയും ചെയ്യും.
നാനാജാതി മതസ്ഥരായ നിരവധി ഭക്തരാണ് ദേവിയെ ദർശിച്ച് സായൂജ്യമടയുന്നത്.രാവിലെ 6.30 ന് തുറക്കുന്ന നട ഉച്ചയ്ക്ക് 12 30 വരെയും വൈകുന്നേരം 5. 30ന് തുറന്ന്‌ രാത്രി 8 വരെയും തുറന്നിരിക്കും.
​സർവ്വ ബാധ ദോഷങ്ങൾ മാറ്റുന്നതിനും ശത്രുബാധ ദോഷങ്ങൾ തടയുന്നതിനും വസൂരി സ്വാമിയുടെ മലവാര കൽപ്പനകളും ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് സർവ്വ ഐശ്വര്യ യന്ത്രങ്ങൾ വിവാഹ തടസ്സങ്ങൾ മാറുന്നതിനുള്ള യന്ത്രങ്ങൾ പുത്ര സൗഭാഗ്യം ഇല്ലാത്തവർക്ക് പ്രത്യേക പൂജാ രീതികളും,വസ്തു വിൽപ്പനയ്ക്കുള്ള യന്ത്രങ്ങളും തൊഴിൽ പുരോഗതി ബിസിനസ് പുരോഗതി എന്നിവയ്ക്കുള്ള യന്ത്രങ്ങളും ഇവിടെ ലഭിക്കുന്നതാണ് സ്നേഹ സ്വരൂപിണിയായ കരിനീലി ഭഗവതിയും ഉഗ്രമൂർത്തിയായ വാർത്താളി ഭഗവതിയും വാഴുന്ന പുണ്യ സന്നിധി ആണ് ഇവിടം.
(കടപ്പാട് )
കരിനീലി കാവ് (കരിനീലി വാർത്താളി ക്ഷേത്രം)
മാണിയംകാവ് PO, പുത്തൻചിറ
തൃശ്ശൂർ
കേരളം

കൊലവൻ നായാടി തമ്പുരാൻ



കൊലവൻ നായാടി തമ്പുരാൻ

ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
കൊലവൻ നായാടി തമ്പുരാൻ



കല്ലടിക്കോട് കരിനീലി അമ്മക്ക് കരം പിടിച്ചു കല്ലടിക്കോട് മലവാരം അടക്കി വാഴുന്ന സർവ ദേവത സ്വരൂപനായ പരമശിവ ഭാവമാണ് കൊലവൻ നായാടി തമ്പുരാൻ. അതിരൗദ്ര ഭാവമാണ് മറ്റു നായാടി സങ്കല്പങ്ങളിൽ നിന്നും കൊലവൻ നായാടി തമ്പുരാനെ വ്യത്യസ്തനാക്കുന്നത്.

​നായാടി മൃഗങ്ങളെ കൊന്നു മുപ്പത്തി മുക്കോടി ദേവതകളെ തന്റെ ദേഹത്തും വഹിച്ചു കല്ലടിക്കോട് മലയിൽ സ്വൈര്യ വിഹാരം നടത്തുന്ന അത്യുഗ്ര മൂർത്തിയാണ് തമ്പുരാൻ. ക്ഷിപ്ര പ്രസാദി കൂടിയായ കൊലവൻ നായാടി തമ്പുരാന്റെ കർമങ്ങൾ ആഭിചാര ദുരിത ദോഷങ്ങൾക്കും ശത്രു ദോഷങ്ങൾക്കുo ഉത്തമ പരിഹാരം ആണ്. അതി ഭയങ്കരൻ ആയതിനാൽ തന്നെ മല നായാടി ഭാവങ്ങളിൽ മന്ത്ര മാരണ മൂർത്തിയായും തമ്പുരാനെ കല്പിക്കുന്നുണ്ട്.


അഭയം തേടുന്നവർക് ശത്രുക്കളിൽ നിന്ന് രക്ഷയും ശത്രുക്കൾക് നേരെ തന്റെ സംഹാര ശക്തി ഉപാസകരിലൂടെ പകരാനും തമ്പുരാൻ വശം ആയി ഇരിക്കുന്നു. മല നായാടി ആയി ഒരുപാട് ഇടങ്ങളിൽ വെച്ച് ആരാധന ഉണ്ടെങ്കിലും അപൂര്വമായിട്ടേ കൊലവൻ നായാടിയെ കണ്ടു വരുന്നുള്ളു. കരിനീലി കാവിൽ ഗുരുനാഥന്റെ ഉപാസന വൈഭവം കൊണ്ട് നിത്യ സാന്നിധ്യമാണ് തമ്പുരാൻ. കരിനീലി കാവിന്റെ പ്രത്യേകതയും അത് തന്നയാണ്. കല്ലടിക്കോട് മലവാര സമ്പ്രദായത്തിലെ അതി തീവ്രമായ ശക്തി സാന്നിധ്യമാണ് തമ്പുരാൻ.

കരിനീലി കാവിൽ ഉള്ള കൊലവൻ നായാടി തമ്പുരാന്റെ രൂപം തന്നെ ആ ശക്തി വിശേഷം വെളിപ്പെടിത്തുന്നതാണ്. മലവാര സമ്പ്രദായം ആകെയാൽ തന്നെ ശത്രു ദോഷം, ആഭിചാര ദോഷം എന്നിവക്ക് എല്ലാം പ്രത്യാoഗരി, ശൂലിനി, അഘോരം എന്നിങ്ങനെ പ്രകടമായി കേൾക്കുന്ന മറ്റു സമ്പ്രദായത്തിലെ പരിഹാരം പോലെ തമ്പുരാന്റെ കര്മങ്ങള്ക് പ്രചാരം ഇല്ലാത്തതു അത്രയും രഹസ്യവും ശക്തി മതായതും എല്ലാവരിലും ഈ ഭാവം എത്താത്തതും കൊണ്ടാണ്.

വാർത്താളി ഭഗവതി.


 വാർത്താളി ഭഗവതി.


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

===================

കരിനീലി കാവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യുഗ്ര മൂർത്തിയാണ് വാർത്താളി ഭഗവതി. പരാശക്തിയുടെ ഉഗ്രത ഏറിയ ഈ ദേവി മിക്ക മാന്ത്രികന്മാരുടെയും ഇഷ്ട ദേവതയും സ്വപ്നവും ആണ്.

വസൂരി സ്വാമിയെന്ന മഹാ മാന്ത്രികനിലൂടെയാണ് ഗുരുനാഥനിലേക്ക് വാർത്താളി ഭഗവതി വന്നു ചേർന്നത്. ജന്മം തന്നെ വാർത്താളി അമ്മക്ക് സമർപ്പിച്ചു ആ അനുഭൂതി മണ്ഡലത്തിൽ ജീവിച്ചു ഏകാന്ത സഞ്ചാരിയായി അലഞ്ഞിരുന്ന വസൂരി സ്വാമി എന്ന മഹാ ഗുരുവിലേക്ക് ഗുരുനാഥൻ ആകസ്മികമായി എത്തിപ്പെടുക ആയിരുന്നു. കഠിനമായ ഉപാസന നൽകി തന്റെ ശിഷ്യനെ അനുഗ്രഹിച്ച വസൂരി സ്വാമി ഗൂഢമായ മാന്ത്രിക കർമങ്ങൾ കൈമാറി വാർത്താളി ദേവിക്ക് പ്രതിഷ്ഠ വെച്ച് ഉപചരിക്കണം എന്ന നിർദേശവും കൊടുത്ത് തന്റെ ജന്മത്തിൽ പൂർത്തീകരിക്കാൻ ഉള്ള നിയോഗങ്ങൾ ലക്ഷ്യം വെച്ച് യാത്രയായി.

കൊടും തപസിനും പ്രതിസന്ധികൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ വാർത്താളി അമ്മ വസൂരി സ്വാമി അനുഗ്രഹിച്ച പോലെ ഗുരുനാഥന് വശമായിരുന്നു പിന്നീട് മഹാ മാന്ത്രികൻ പട്ടാമ്പി സ്വാമി നിമിത്തം കരിനീലി കാവിൽ പ്രതിഷ്ഠ ആയി കുടിയിരികുകയും ചെയ്തു.

പന്നി മുഖി, പഞ്ചുരുളി, പാതിരാ പഞ്ചമി എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഈ ദേവി ക്ഷിപ്ര പ്രസാദിയും അത്ര തന്നെ അപകടകാരിയും ആണ്. ശ്രീ ലളിത പരമേശ്വരിയുടെ സർവ സൈന്യാധിപയായ വാരാഹി ആണ് അംശ കലകളിലെ വ്യത്യസ്തത കൊണ്ട് വാർത്താളി ആവുന്നത്. സ്ഫോടനാത്മകമായ ഊർജ പ്രവാഹം തന്നെയാണ് വാർത്താളി.

സർവ ദുരിത ശമനത്തിന് വാർത്താളി അത്യുത്തമം ആണ്. കരിനീലി കാവിൽ വാർത്താളി ഭഗവതിക്ക് നാരങ്ങ മാല ചാർത്തി പ്രാർത്ഥന നടത്തുന്നത് അതിവിശേഷം ആണ്. പഞ്ചമി, അഷ്ടമി, നവമി, അമാവാസി എന്നീ തിഥികളും ചൊവ്വ, വെള്ളി ദിവസങ്ങളും വാർത്താളി ദേവിക്ക് വിശേഷപ്പെട്ടതാണ്. അതീവ രഹസ്യമായി വസൂരി സ്വാമിയിൽ നിന്നും ലഭിച്ച കർമങ്ങളും, പൂജകളും ആണ് കരിനീലി കാവിൽ വാർത്താളി അമ്മക്ക് സമർപ്പിക്കുന്നത്. പച്ച മൽസയ്‌വും പച്ച മാംസവും നിവേദ്യം വെച്ച് നിഗൂഢ മന്ത്രങ്ങൾ കൊണ്ട് വാർത്താളി അമ്മക്ക് അർച്ചന നടത്തി അതിനൊത്ത കർമങ്ങൾ ചെയ്താൽ തീരാത്ത ദുരിതങ്ങളില്ല.

കടപ്പാട്


സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി


സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ
======================
ഉപാസന
-----------------
ഉപാസന എന്നത് ഗുരുവിന്റെ നിർദേശങ്ങൾ അനുസരിച്ചു ഒരു ദേവതയെ നിരന്തരം മന്ത്രങ്ങൾ കൊണ്ട് ജപിച്ചു ആ ദേവതയെ പ്രസാദിപ്പിച്ച ദേവതയുടെ അനുഗ്രഹം നേടൽ ആണ്.

ഓരോ ഘട്ടത്തിലും ജപം എങ്ങനെ വേണം എന്നും എന്തൊക്ക ചെയ്യണം എന്നും ഉള്ളത് ഗുരു ഉപദേശ പ്രകാരം ആയിരിക്കും. ഓരോ ദേവത അനുസരിച്ചു ഉപാസന രീതികൾ വ്യത്യാസപെടും.

ഭക്ഷണ ശീലങ്ങൾ, ചില പ്രത്യേക സമയങ്ങളിൽ ഉള്ള ജപം, പൂജ രീതികളില് വ്യത്യാസം എന്നിവ എല്ലാം ഓരോന്നിനും പ്രത്യേകo ഉണ്ടാവും. കാളി ഉപാസകർക് അർദ്ധ രാത്രി ജപം, ശാക്തേയ സമ്പ്രദായത്തിലെ ഉപാസകർ എല്ലാ മാംസവും കഴിക്കാതെ ദേവിക്ക് നിവേദിച്ച പ്രസാദം ആയ മാംസം മാത്രം കഴിക്കൽ എന്നിവ എല്ലാം ചില ഉദാഹരണങ്ങൾ ആണ്.

ഗുരു ഉപദേശo അനുസരിച്ചു മന്ത്രങ്ങളാൽ ഒരു ദേവതയെ അറിഞ്ഞു ഒരുപാട് തലങ്ങൾ പിന്നിട്ടു സാക്ഷാൽ പരബ്രഹ്മത്തെ അറിയുക എന്നതാണ് ഉപാസന. മന്ത്രങ്ങളാൽ ദേവതയോട് അടുക്കുന്ന അവസരങ്ങളിൽ പ്രതിസന്ധികളും പരീക്ഷണങ്ങളും ഉപാസകന് വെല്ലു വിളി ഉയര്ത്തും അതിനെ എല്ലാം മറികടന്നു ദേവതയെ അറിഞ്ഞു മുന്നോട്ട് പോവുക എന്നത് കഠിനമായ അവസ്ഥയാണ്.

ഇന്ന ഇന്ന കാര്യങ്ങൾ സാധിച്ചു തരണേ എന്ന് ഒന്നും പറയാതെ പരിപൂർണമായി തന്നെ ദേവതക്ക് സമർപ്പിച്ചു ദേവതയിൽ ലയിച്ചു പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ദേവത ഉപാസകനിൽ പ്രസാദിച്ചു ഉപാസകന്റെ ഹിതമറിഞ്ഞ എല്ലാം കൊടുത്ത് അനുഗ്രഹിച്ചു അവനു വശമായിരിക്കുന്നു.

ഇവിടെ ഉപാസകനും ദേവതയും തമ്മിൽ ഉപാധികൾ ഇല്ലാത്ത ബന്ധം ഉടലെടുക്കുന്നു. ഊണിലും ഉറക്കത്തിലും തന്റെ ദേവതയെ ഉപാസകന് അനുഭവിക്കാൻ സാധിക്കുന്നു. ദേവതയുടെ രൂപം മനസ്സിൽ പ്രഭയോടെ വിളങ്ങി നില്കുന്നു. ശ്വാസോച്ഛാസം പോലെ ഉപാസകന് തന്റെ ദേവതയുടെ മന്ത്രം മനസ്സിൽ ഉരുവിടാൻ സാധിക്കുന്നു.

ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ കൊണ്ടും ദേവത പ്രസാദിച്ചു സിദ്ധി വന്നാൽ പ്രലോഭനങ്ങൾ കൊണ്ടും ഉപാസകൻ പരീക്ഷിക്കപെടും. ദേവത അനുഗ്രഹം കൊണ്ട് കൈവന്ന സിദ്ധി കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ഉപാസകൻ ശ്രദ്ധിക്കേണ്ടതാണ്. നിരന്തരമായ മന്ത്ര ജപത്തിലൂടെയും പൂജകളിലൂടെയും ദേവതയും ഉപാസകനും തമ്മിൽ വേർപെടുത്താൻ ആവാത്ത ബന്ധം ഉടലെടുക്കുന്നു. സ്വപ്ന ദർശനം, ശബ്ദം, രൂപം എന്നിങ്ങനെ പല തരത്തിൽ ഉപാസകന് ദേവതയെ അനുഭവിച്ചറിയാൻ സാധിക്കുന്നു.

സേവ
---------------

സേവകൾ പലതരത്തിൽ കാണുന്നു, എന്നാലും ഒരു പ്രത്യേക ഉദ്ദേശം വെച്ച് ഒരു ദേവതയെ ഗുരു ഉപദേശം അനുസരിച്ചു നിരന്തരം ജപ സാധനകളാൽ വശം ആയിരിത്തി അങ്ങനെ പ്രാപ്തമാവുന്ന കഴിവ് കൊണ്ട് തന്റെയും മറ്റുള്ളവർക് വേണ്ടിയും ഉള്ള ആവശ്യങ്ങൾ നേടി എടുക്കുക എന്നത് സേവ തന്നെയാണ്.

ഇവിടെ സേവ മൂർത്തിയെ തന്റെ ഒപ്പം സന്തോഷിപ്പിച്ച നിർത്തുവാൻ ആയി മാസം തോറും അല്ലെങ്കിൽ മറ്റേതെങ്കിലും ഇടവേളകൾ ക്രമീകരിച്ചു നിവേദ്യങ്ങൾ കൊടുക്കുന്നു. സേവ മൂർത്തിയുടെ ബലം പരമാവധി ഉപയോഗിച്ച് കാമ്യ കർമങ്ങൾ ചെയ്ത് ഫലം ഉണ്ടാക്കുവാൻ ഇതിലൂടെ സാധിക്കും.

സേവ മൂർത്തി ഒരു ആജ്ഞാനിവർത്തി ആയി എന്നും കൂടെ ഉണ്ടാവും എന്നതിനാൽ ദാസ്യ വേല എടുപ്പിക്കാൻ വരെ മന്ത്രികർ മുതിരും. ഈ അവസ്ഥ പിനീട് അപകടം ക്ഷണിച്ചു വരുത്തും എന്നതും സൂക്ഷിക്കേണ്ടതാണ്.

സേവ മൂർത്തിയെ സന്തോഷിപ്പിച്ച വേണ്ടതെല്ലാം കൊടുത്തു കൊണ്ട് നടന്നു തനിക് ആവശ്യം ഉള്ളതൊക്കെ നടത്തി എടുക്കുമ്പോൾ അതിനൊക്കെ ഒരു പരിധി മാന്ത്രികൻ തന്നെ കല്പിച്ചു വെക്കേണ്ടതാണ്. ഓരോ തരം സേവകൾകും ചിട്ടകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവ പ്രത്യേകം ഉണ്ടാവും, ഗുരുമുഖത്തു നിന്നും ഗ്രഹിച്ചു ഒന്നിലും പതറാതെ കാര്യങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ സേവ വിജയിച്ചു ഫലം ചെയ്യുന്നതാണ്.

ഏതു ദേവതയുടെ ഉപാസന ആയിരുന്നാലും അതു ഗുരു സമ്പ്രദായം അനുസരിച്ചു ഇരിക്കും. ഓരോന്നിലും ചില പ്രത്യേകം ആയി ചെയ്യണ്ട കാര്യങ്ങൾ ഉണ്ടാവും. അതു മന്ത്രം സ്വീകരിക്കുമ്പോൾ ഗുരു ശിഷ്യന് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് ആണ്.

ഭദ്രകാളി ഉപാസന
-------------------------
ഗുരു ഉപദേശം സ്വീകരിച്ചു മന്ത്രം ജപിക്കാൻ, ഏതെങ്കിലും ദേവതയെ ഉപാസിക്കണം എന്ന് ഒക്കെ ആഗ്രഹം കൊണ്ട് നടക്കുന്നവർ ആ ഉദേശിച്ച വഴിയിൽ ആഗ്രഹിച്ച രീതിയിൽ എത്തിച്ചേരാൻ ശ്രീ ഭദ്രകാളി യെ ആരാധിക്കുന്നത് വളരെ നല്ല ഗുണം ചെയ്യുന്നതാണ്.

ദിവസവും ദേവിയുടെ സ്തോത്രം ചൊല്ലി പ്രാർത്ഥിക്കുന്നതും മാസത്തിൽ ഒരിക്കൽ ദേവിയുടെ ക്ഷേത്രത്തിൽ ദർശനം ചെയ്‌യുന്നതും നല്ലതാണ്. സ്ഥിരമായി ഉള്ള സ്തോത്ര ജപം നമുക്ക് ഉച്ചാരണ സ്പുടത യും കുറച്ചു നേരം എങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നു ദേവിയിൽ തന്നെ ശ്രദ്ധ കൊടുക്കാനും ഒക്കെ സഹായിക്കും.

ഒരു 3 മണ്ഡല കാലം ഈ വഴി പോവുന്നത് ക്ഷമ ശീലം വർധിപ്പിക്കും. ഇങ്ങനെ ചെറുതായി തോന്നുന്ന കാര്യങ്ങൾ എല്ലാം അടുത്ത ഘട്ടത്തിൽ ഗുരു ഉപദേശം സ്വീകരിച്ചു ചെയുന്ന കാര്യങ്ങളിൽ നമ്മെ ഒരുപാട് സഹായിക്കും.

അഷ്ടോത്തരം, ഭദ്രോല്പത്തി ഇവയെല്ലാം ഇതിന് ഫലം ചെയ്യും.

സേവചെയ്യുന്നവരും, ഉപാസന നടത്തുന്നവരും എന്തെങ്കിലും ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടിവന്നാൽ ദിവസവും ചെയ്യുന്ന പൂജക്ക്‌ മുടക്കം വരില്ലേ? അങ്ങിനെ ഒരു സാഹചര്യം വന്നാൽ എങ്ങിനെയാണ് അത് തുടർന്നു ചെയ്തുകൊണ്ടുപോവുന്നത്.?

ദൂര യാത്ര ചെയ്യേണ്ട അവസ്ഥയിലും ഉപാസനയിലെ മർമ പ്രധാനമായി അനുഷ്ടിക്കേണ്ട ജപം ഉപാസകർ മുടക്കില്ല.

കൃത്യമായ ജപം കഴിഞ്ഞേ പൂജ പോലുള്ള കാര്യങ്ങൾക്കു സ്ഥാനം ഉള്ളു, പൂജയും മറ്റു കാര്യങ്ങൾക്കും ഉപാസകനെ പ്രാപ്തനാക്കുന്നത് നിഷ്ഠയോടെ ഉള്ള ജപം ആകെയാൽ അതു അവര് ഏതു യാത്രയിലും ചെയ്തിരിക്കും.

108 ജപിക്കാൻ ഉള്ള അവസ്ഥ തീരെ ഇല്ലെങ്കിൽ 41 എങ്കിലും ജപിക്കും. മന്ത്ര സിദ്ധി കൈവന്നവർ ആണെങ്കിൽ ആ ഉപാസന മൂർത്തി തന്നെ അത്തരം അവസരങ്ങളിൽ എന്ത് എങ്ങനെ അനുഷ്ടിക്കണം എന്ന് ഓതി കൊടുത്തിരിക്കും.

ഇതു സംബന്ധിച്ച എല്ലാ സംശയങ്ങളും ഗുരുമുഖത്തു നിന്നും ദൂരീകരിച്ചു വേണo ഒരു ഉപാസകൻ മുന്നോട്ട് പോവാൻ, ഉപാസകന് വരുന്ന എല്ലാ അവസ്ഥകളും അവന്റെ ഉപാസന മൂർത്തി അറിഞ്ഞേ സംഭവിക്കു എന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക പ്രശ്നം വരുന്നില്ല.

മന്ത്ര ജപത്തിലൂടെ നിത്യേന തന്റെ ഉപാസന മൂർത്തിയോട് സംവദിക്കുന്ന ഉപാസകൻ ഏതു അവസ്ഥയും അതിജീവിക്കും, ഇതിനു അചഞ്ചലമായ ഗുരുഭക്തിയും ദേവതയിലുള്ള വിശ്വാസവും അത്യാവശ്യം ആണ്.

സേവ ക്ഷേത്രത്തിൽ വെച്ചാണോ ഗൃഹത്തിൽ വെച്ചാണോ ചെയ്യുന്നത്? ഏതാണ് അനുയോജ്യമായത്? ഗൃഹത്തിൽ വെച്ചാണെങ്കിൽ ശൗചാലയവും, കുടുംബ അംഗങ്ങളിൽ ചിലർ മാംസഭുക്ക് ആണെങ്കിൽ അതും സേവയെ ദോഷകരമായ ബാധിക്കുമോ??? സ്വന്തം ആയി വീടില്ലാതെ വാടക വീട്ടിൽ താമസിക്കുന്നവർ വീട്ടിൽ സേവ തുടങ്ങിയാൽ ഭാവിയിൽ വീട് മാറേണ്ട സാഹചര്യം വന്നാൽ എങ്ങനെ ചെയ്യും?

]ഒരു സേവ മൂർത്തിയുടെ മന്ത്രം ഗുരു ഉപദേശിച്ചു തരുമ്പോൾ തന്നെ അതു എവിടെ എങ്ങനെ ചെയ്യണം എന്ന് നിര്ദേശിച്ചിരിക്കും, വീട്ടിൽ കൊണ്ട് വന്നു ചെയ്യാൻ തടസങ്ങൾ ഇല്ല, വീട്ടിൽ ആരെങ്കിലും മാംസഭുക്ക് ആയത് കൊണ്ടോ വീട്ടിൽ ശൗചാലയം ഉള്ളത് കൊണ്ടോ ഒന്നും സേവക്ക് പ്രതിബന്ധം ആവുന്നില്ല. ചില മൂർത്തികളുടെ സേവക്ക് മാംസം കഴിക്കുകയും ചെയ്യാം.

ഇതെല്ലാം സേവ ചെയുന്ന ആളിനെയും ആ മൂർത്തിയെയും വെച്ച് മാത്രം ചിന്തിച്ചാൽ മതിയാകും, പണ്ട് കാലത്ത്, അശുദ്ധി എന്ന് പറയുന്ന കാര്യങ്ങൾ എല്ലാം നടക്കുന്ന സൗകര്യം കുറഞ്ഞ വീടുകളിൽ ആണ് ഉപാസനയും സേവയും ഒക്കെ ചെയ്ത് നമ്മുടെ പൂർവികർ ശക്തി ചൈതന്യങ്ങളെ കുടിയിരുത്തിയത്.

ഇന്ന് നമ്മൾ ഇതൊന്നും ആലോചിക്കാതെ എല്ലാത്തിലും സംശയം കൊണ്ട് വട്ടം കറങ്ങുകയാണ്, ഗുരു നിർദേശം പ്രകാരം ശ്‌മശാനം, കാട്, കുന്നിന്റെ മുകളിൽ, അങ്ങനെ പ്രത്യേകം ഒരു സ്ഥലം സേവക്കായി പറഞ്ഞു എങ്കിൽ അതു തന്നെ ചെയ്യണം, വാടക വീട് അല്ല എവിടെ സേവ ചെയ്താലും സേവ മൂർത്തി അയാൾ വിളിക്കുന്ന ഇടത്തേക്ക് വരും.

ഒരു ചൈതന്യത്തെ വിളിച്ചു വരുത്താൻ കെല്പു ഉള്ളവന് അതിനെ ഉദ്വസിക്കാനും ഏത് തരത്തിൽ എങ്ങനെ കൊണ്ട് നടക്കണം എന്നും കൃത്യമായ ബോധം കൈവന്നിരിക്കും.

സേവ തുടങ്ങും മുൻപ് അല്ലെങ്കിൽ സേവ യെ പുറത്ത് നിന്ന് നോക്കുമ്പോൾ ആണ് സംശയങ്ങൾ ഉണ്ടാവുക, ഗുരുമുഖത്തു നിന്ന് ആ വക കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് പോവുമ്പോൾ ഇതൊന്നും ഒരു വിഷയമേ അല്ല, ഇന്നും എത്രയോ തറവാടുകളിൽ എത്രയോ മൂർത്തികൾ ഇരിക്കുന്നു. ഒരു മീൻ വിഭവം വെച്ചാൽ പോലും അതു കൊണ്ട് പോയി എല്ലാവർക്കും നിവേദിച്ചു പിന്നെ മാത്രം അതു കൂട്ടി ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ ഉണ്ട്.

സേവ തുടങ്ങുമ്പോൾ മൂർത്തി ഭേദം അനുസരിച്ചു ഉള്ള ചിട്ടകൾ പാലിക്കുക എന്ന് മാത്രം. അതു പലതിനും പല തരത്തിൽ ആണ്.

(കടപ്പാട് )

ശംബുകൻ എന്നാൽ ആര്






ശംബുകൻ എന്നാൽ ആര്
========================

ഹിന്ദു പുരാണം ആയ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശംബുകൻ. ശ്രീരാമന്റെ സിംഹാസന ആരോഹണത്തിന്ന് ശേഷം ഒരു ദിവസം ഒരു ബ്രാഹ്മണൻ തന്റെ കുട്ടിയുടെ ശവ ശരീരവും ആയി രാമന്റെ അടുത്ത് എത്തുന്നു. ഇതിന്റെ കാരണം തേടി പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സ് അനുഷ്ഠിക്കുന്നതാണ് തന്റെ യശസ്സ് കെടാൻ കാരണം എന്നും മനസ്സിലാക്കി ശംബുകന്റെ തല വെട്ടി മാറ്റുന്നതാണ് കഥയുടെ ഇതിവൃത്തം. ശംബുകനോട് രാമൻ ചെയ്ത അനീതി പല നിരൂപകരും ചൂണ്ടി കാണിച്ചിട്ടുണ്ട്.
രാമൻ മഹാഭാരതത്തിൽ വിമർശിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ഇത്. രാമായണത്തിലെ കീഴാള വിരുദ്ധതയായി ഇത് പല നിരൂപകരും ചൂണ്ടി കാണിക്കുന്നു. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്കും ഈ സന്ദർഭം വിരൽ ചൂണ്ടുന്നത്. അന്നത്തെ സമൂഹത്തിലും ദളിതരും ആദിവാസികളും എത്രത്തോളം അരികുവത്കരിക്കപ്പെട്ടവർ ആണെന്ന് മനസ്സിലാക്കാൻ ഈ ഉദാഹരണം കൊണ്ട് സാധിക്കും.

നെടുമങ്ങാട് അമ്മൻ കോവിൽ ക്ഷേത്രം ========================================




നെടുമങ്ങാട് അമ്മൻ കോവിൽ ക്ഷേത്രം
========================================

ദേവി എന്നർത്ഥമുള്ള തമിഴ് പദമാണ് 'അമ്മൻ' (അമ്മ). മറ്റ് ദുർഗ്ഗാ ക്ഷേത്രങ്ങൾ പോലുള്ള വലിയ ആരാധനാലയങ്ങൾ അമ്മൻ പ്രതിഷ്ഠയുള്ളിടത്ത് കാണാറില്ല. തിരുവനന്തപുരത്തും അതിനു തെക്കുള്ള സ്ഥലങ്ങളിലും റോഡിന്റെ മുക്കിലും മൂലയിലും ചിലപ്പോൾ റോഡിന്റെ നടക്കും ഇടുക്കുവഴികളുടെ ഓരങ്ങളിലും ഈ ക്ഷേത്രം കാണപ്പെടുന്നു. മണ്ടയ്ക്കാട്ടമ്മൻ, മാരിയമ്മൻ, മൂത്താരമ്മൻ തുടങ്ങിയ ദേവിമാരുടെ കോവിലുകളുണ്ട്.
ഒറ്റവാതിൽ മാത്രമുള്ള ഒറ്റമുറി ക്ഷേത്രങ്ങളാണ് മണ്ണു കുഴച്ചുണ്ടാക്കിയതോ കല്ലുകെട്ടി ഉണ്ടാക്കിയതോ ആകും. ബിംബം ഒരു മണ്ണടുപ്പിന്റെയോ ത്രികോണത്തിന്റെയോ രൂപത്തിലായിരിക്കും. മേൽക്കൂര ഉള്ളതും മേൽക്കൂര ഇല്ലാതെ വെറും വെറും വരച്ചോടുകളിലുള്ളതും ഉണ്ട്. എന്നാൽ കന്യാകുമാരിയിലെ മണ്ടയ്ക്കാട്ട് അമ്മൻകോവിൽ വലുതും പ്രശസ്തവുമാണ്. അമ്മൻ കോവിലിൽ വഴിപാടായി എഴുന്നള്ളിക്കാൻ അലങ്കരിച്ചുണ്ടാക്കുന്ന കുടം 'അമ്മൻകുടം' എന്നു പറയുന്നു. കുങ്കുമം, മഞ്ഞൾപ്പൊടി, സിന്ദൂരം, പൂക്കൾ, തുടങ്ങിയവയാണ് ആർച്ചനയ്ക്കായി അർപ്പിക്കുന്നത്. മൃഗ -പക്ഷി ബലികളും ഉണ്ടായെന്നു വരും.

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം





കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307
==================================
കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന്‍ തെക്കന്‍കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍ ഒരു ഭക്തന്‍ ശ്രീ പോര്‍ക്കലിയില്‍ പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള്‍ കൊണ്ട് ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല്‍ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന്‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്‍റെ തലയ്ക്കല്‍ ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്‍, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന്‍ കൊല്ലത്തെത്തിയ അയാള്‍ അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല്‍ നാന്ദകം കൂടി വെച്ച് പൂജിക്കാന്‍ തുടങ്ങി. ആ വൈശ്യന്‍ വിഷഹാരികൂടിയായതിനാല്‍ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള്‍ അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന്‍ ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര്‍ വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്‍ന്ന വൈശ്യവ്യാപാരികളും തെക്കന്‍കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്‍ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നമായ വൈശ്യരോട് കൂടുതല്‍ നികുതി ആവശ്യപ്പെട്ടുകാണും.വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന്‍ വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യംവിട്ടുപോകാന്‍ കല്പിക്കുകയും ചെയ്തു. നാന്ദകം പൂജിച്ചിരുന്ന കുടുംബമുള്‍പ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങള്‍ അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട്‌ ജലമാര്‍ഗ്ഗം യാത്രതിരിച്ചു. തങ്ങളുടെ സകല ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തില്‍ ആവാഹിച്ചെടുക്കാനും അവര്‍ മറന്നില്ല. ബാക്കി വൈശ്യകുടുംബങ്ങള്‍ തെക്കോട്ട്‌ നീങ്ങി. വടക്കോട്ട്‌ യാത്രതിരിച്ചവര്‍ യാത്രയ്ക്കിടയില്‍ ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരു കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണമായ കാഴ്ചയില്‍ നിന്ന്‍ പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര്‍ അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര്‍ കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില്‍ നിന്ന്‍ ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്‍ക്കാവശ്യമായ വീടുകളും നിര്‍മ്മിച്ചു. ക്ഷേത്രത്തിനു പൂര്‍വ്വസ്മരണ നിലനിര്‍ത്താന്‍ കൊല്ലം പിഷാരികാവ് എന്നുതന്നെ അവര്‍ പേരിട്ടു. കൊല്ലത്ത് നിന്ന്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്‍ത്തുന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര്‍ വൈശ്യന്മാര്‍ തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള്‍ തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള്‍ അഥവാ ഊരാളന്മാര്‍ - കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത് എന്നീ തറവാട്ടുകാര്‍.
പ്രതിഷ്ഠ
ശ്രീ പിഷാരികാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്.സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി ജ്വലിച്ചു നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യദ്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.ശിവന്‍റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്‍റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.
ശിവക്ഷേത്രം
വൈശ്യന്മാർ ഇവിടെ എത്തിയശേഷം ശിവനെയും ഭഗവതിയെയും പ്രതിഷ്ഠിച്ചു.പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടമായിരുന്നു.ഇവിടെ ആദ്യം ശിവക്ഷേത്രമായിരുന്നു എന്നും ഐതിഹ്യമുണ്ട്.
ഉപദേവന്മാർ
ഗണപതിയും,ശാസ്താവും
ക്ഷേത്രപാല പ്രതിഷ്ഠ
നാലമ്പലത്തിനു പുറത്തു ക്ഷേത്ര ചുറ്റിൽ കിഴക്കു വടക്ക് ഭാഗത്തു ക്ഷേത്രപാല പ്രതിഷ്ഠ.
ഗുരുതി
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഈ അനുഷ്ഠാനം പിഷാരികാവിലും നടത്തിവരുന്നു.കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില്‍ ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്‍ത്ഥം .ഗുരുതിക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില്‍ കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന്‍ എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീണാല്‍ ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്‍ക്കുണ്ടായിരുന്നതിനാല്‍ ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായി.ചൊവ്വ, വെള്ളി,ഞായര്‍ എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ഗുരുതി നടത്തുക.പ്രസിദ്ധ ഭദ്രകാളിക്ഷേത്രമായ പിഷാരികാവിലെ ഒരു പ്രധാനവഴിപാടാണ് വലിയ വട്ടളം ഗുരുതി.കാളിയാട്ടം കുറിച്ചുകഴിഞ്ഞാല്‍ വലിയ വട്ടളം ഗുരുതി കഴിക്കാന്‍ പാടില്ല.

പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം




പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
തിക്കോടി
==================================


(ശ്രീ പിഷാരികാവ് ദേവസ്വം)
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി,സുബ്രഹ്മണ്യന്‍,ശാസ്താവ്, എന്നീ ഉപദേവന്മാരുമുണ്ട്.അത്യധികം ശക്തിയുള്ളതും നിത്യാരാധനയുമുള്ള ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, രാത്രി

ശ്രീ കുഴിക്കാട്ടുകാവ് എറണാകുളം ജില്ല



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: വീട്, ഔട്ട്ഡോർ എന്നിവ
ശ്രീ കുഴിക്കാട്ടുകാവ്
എറണാകുളം ജില്ല
==================================

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരങ്ങളും പണ്ടു ബ്രാഹ്മണവാസ പ്രദേശമായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്ന് പാലയാനം ചെയ്തവരാണിവര്‍.
ഇടപ്പള്ളി മനയിലെ അന്നത്തെ പണ്ഡിതനും പരമസാത്വികനുമായ ബ്രാഹ്മണശ്രേഷ്ഠനും അദേഹത്തിന്‍റെ അനുഗ്രഹത്തോടുകൂടി ഭരണകര്‍ത്താക്കളായിമാറിയ കളത്തില്‍ കര്‍ത്താക്കന്മാരുമാണ് ബ്രാഹ്മണന്‍മാര്‍ക്ക് സ്ഥലം കരമൊഴിവായി അനുവദിച്ചു നല്‍കിയത്. കാവിനോടു ബന്ധപ്പെട്ട 60 സെന്‍റ് സ്ഥലമാണ് ഇങ്ങനെ നല്‍കപ്പെട്ടത് കൂടാതെ കാവിനോടു ചേര്‍ന്നു കിടക്കുന്ന 16 ഏക്കര്‍ സ്ഥലം ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും വ്യവസ്ഥചെയ്യപ്പെട്ടു.
കരമൊഴിവായി ലഭിച്ച ശ്രീമൂലസ്ഥാനത്ത് ഒരു മന സ്ഥാപിക്കുകയാണ് ബ്രാഹ്മണര്‍ ആദ്യം ചെയ്തത്. ഈ മന കുഴിക്കാട്ട്കേരിമന എന്ന്കാലക്രമത്തില്‍ അറിയപ്പെടുകയും ചെയ്തു. വര്ഷങ്ങള്‍ക്ക് ശേഷം മന അന്യംനിന്നു പോകുമെന്ന് വന്നപ്പോള്‍ മനയിലെ അന്നത്തെ കാരണവരും വന്ദ്യവയോധികനുമായ നമ്പൂതിരി സ്വത്തുവകകള്‍ അന്നത്തെ കാര്യസ്ഥന്‍മാര്‍ക്ക് നല്‍കുകയും മനവക സ്വര്‍ണരത്നങ്ങള്‍ പരദേവതകളുടെ ഉന്നമനത്തിനുവേണ്ടി നീക്കി വാക്കുകയും ചെയ്ത് എവിടേക്കൊ പുറപ്പെട്ടു പോവുകയും ഉണ്ടായി എന്നാണു രേഖകളില്‍ നിന്ന് മനസിലാവുന്നത്. അദ്ദേഹം സ്വര്‍ണവും രത്നങ്ങളും ശ്രീമൂലസ്ഥാനത്ത് സ്ഥിതി ചെയുന്ന തീര്‍ഥക്കുളത്തില്‍ നിക്ഷേപിച്ചാണ് പൊയത് എന്നും വിശ്വസിക്കപ്പെടുന്നു.
കാലക്രമത്തില്‍ ഈ ഭൂമി മുഴുവന്‍ വനമായി മാറുകയും വനദുര്‍ഗ്ഗ, അന്നപൂര്‍നേശ്വരി എന്നീ ദേവതകളുടെ സാന്നിദ്ധ്യO അവിടെ ഉണ്ടാവുകയും ചെയ്തു എന്നു വിശ്വസിക്കുന്നു. ബ്രാഹ്മണ സാന്നിദ്ധ്യമുള്ള ഭൂമിയായതുകൊണ്ട് ഒട്ടനേകം ഉപദൈവങ്ങളുടെയും അനുഗ്രഹം ഈ കാവിനു ലഭിച്ചു.
പിന്നീടു നടത്തേടത്ത് കുടുംബം വകയായിമാറിയ ഈ പുണ്യ ഭൂമി ഏതാണ്ട് എഴുപതുവര്‍ഷം മുന്‍പ് ആയിരത്തി ഒരുന്നൂറ്റി പതിനഞ്ചില്‍ (1115) ഒരു ഭാഗപത്രം വഴി മൂന്നുതാവഴികളായി പിരിഞ്ഞു നടത്തേടത്ത് പുത്തനന്‍പുര, നടത്തേടത്ത് വലിയ വീട്, നടത്തേടത്ത് താഴത്തെ വീട് എന്നിവയാണ് ആ താവഴികള്‍.മനനിന്നിരുന്ന കാരണം ഇവിടെ അകത്തെ കുളം, പുറത്തെ കുളം എന്നിങ്ങനെ രണ്ടു കുളങ്ങള്‍ ഉണ്ടായതായും മനയുടെ സമീപസ്ഥലം മനക്കകുളങ്ങര എന്ന് അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഈ കുടുംബങ്ങളില്‍ അനുസ്മരിക്കപ്പെടേണ്ട പല വ്യക്തികള്‍ ഉണ്ടെങ്കിലും പത്മനാഭന്‍ നായര്‍ അദ്ദേഹത്തിന്‍റ് മരുമകന്‍ ആദേഹത്തിന്‍റെ മരുമകന്‍ എന്‍ പി കേശവന്‍ നായര്‍ എന്നിവര്‍ പ്രധാനികളാണ്. അവിവാഹിതനും പണ്ഡിതനും പരമസാത്വികനുമായ എന്‍ പി കേശവന്‍ നായര്‍ ദേവ സാന്നിദ്ധ്യം തിരിച്ചറിയുകയും അഷ്ടമഗല പ്രശ്നം നടത്തി പരിഹാര കര്‍മങ്ങളോടു കൂടി 1958 ല്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ശ്രീ മൂലസ്ഥാനവും അതിനോടു ചേര്‍ന്നുള്ള സ്ഥലവും 1961-1962 കാലഘട്ടത്തില്‍ രാജ്യരക്ഷാ വകുപ്പിനു വേണ്ടി കേന്ദ്ര ഗവര്‍ണ്‍മെന്‍റ് ഏറ്റെടുക്കുകയും നടത്തേടത്ത് കുടുംബാഗമായ ശ്രീമതി കുഞ്ഞി ഗൌരി അമ്മയുടെ ബാക്കി വന്ന 60 സെന്‍റ് സ്ഥലത്താണ് ഇന്നിരിക്കുന്ന ക്ഷേത്രം. ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയതും എന്‍ പി കേശവന്‍ നായരായിരുന്നു. ബഹുമാന്യരും ഉദാരമതികളുമായ ഈ ഗുരു കാരണവന്‍മാരെ ഭ്ക്‍ത ജനങ്ങള്‍ ആദരപൂര്‍വ്വം സ്മരിച്ചു പോരുന്നു.ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം വളരെ ഭംഗിയായി നാട്ടുകാര്‍ മുന്‍കൈയെടുത്ത് നടത്തുകയും ഉണ്ടായി.
ശ്രീ വനദുര്‍ഗ്ഗയുടെയും ശ്രീ അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠ ഒരേ ശ്രീകോവിലില്‍ ഉള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുഴിക്കാട്ടുകാവ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ശ്രീ കുഴിക്കാട്ട്കാവിലമ്മയുടെ പ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.
എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.