2020, ജൂലൈ 14, ചൊവ്വാഴ്ച

ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം, =============================




ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം,
=============================

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലുള്ള ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ്
ഒരു പൌരാണിക തുറമുഖമായിരുന്ന കല്ലട പ്രദേശമുള്‍പ്പെട്ട പ്രകൃതിരമണീയമായ പ്രദേശമാണ് ചിറ്റുമല. ഗ്രീക്ക് സഞ്ചാരികള്‍ തങ്ങളുടെ സഞ്ചാരക്കുറിപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ള ‘നെല്‍ക്കിണ്ട’ എന്ന തുറമുഖം കല്ലട തന്നെയാണെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. “പുറനാനൂറ്” എന്ന പ്രാചീന സംഘകാല കൃതിയില്‍, 23-ആം പാട്ട് രചിച്ചിട്ടുള്ള ‘കല്ലാടനാര്‍’ കല്ലടയിലുള്ള ആളായിരുന്നു എന്ന് കരുതപ്പെടുന്നു. ‘അകനാനൂ’റിലെ കുറിഞ്ഞിപ്പാട്ടില്‍ കുരുമുളകു തോട്ടത്തിലേക്ക് ജലം തിരിച്ചുവിടുന്ന കല്ലടയെപ്പറ്റി പരാമര്‍ശമുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഹൈന്ദവ നവോദ്ധാരണകാലത്ത്, ക്ഷേത്രനിര്‍മ്മാണം നടത്തുന്നതിന് കാട് വെട്ടിത്തെളിക്കുന്നതിലേക്കായി കീഴ്ജാതിക്കാരുടെ അധ്വാനം ആവശ്യമുള്ളതിനാല്‍, അവരെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെമ്പാടും പ്രചരിപ്പിച്ച കെട്ടുകഥ തന്നെയാണ് ഈ പ്രദേശത്തിന്റെ സ്ഥലനാമത്തിനു പിന്നിലുമുള്ളത്. കാട്ടില്‍ വിറക് ശേഖരിക്കുന്നതിനായി പോയ ചിറ്റ എന്നു പേരുള്ള കീഴ്ജാതി സ്ത്രീ തന്റെ അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിന് ഒരു ശിലയില്‍ തേച്ചുമിനുക്കുമ്പോള്‍, അതില്‍ നിന്നും രക്തം ധാരയായി വാര്‍ന്നൊലിച്ചുവെന്നും, അലമുറ കേട്ട് അവിടെ ഓടിക്കൂടിയ ജനത്തിന് അതൊരു ദേവീ വിഗ്രഹമാണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും പ്രസ്തുത വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലം പിന്നീട് ചിറ്റുമല എന്നറിയപ്പെട്ടുവെന്നുമാണ് സ്ഥലനാമ ഐതിഹ്യം.
.