2020, ജൂലൈ 14, ചൊവ്വാഴ്ച

ശ്രീ കുഴിക്കാട്ടുകാവ് എറണാകുളം ജില്ല



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: വീട്, ഔട്ട്ഡോർ എന്നിവ
ശ്രീ കുഴിക്കാട്ടുകാവ്
എറണാകുളം ജില്ല
==================================

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരങ്ങളും പണ്ടു ബ്രാഹ്മണവാസ പ്രദേശമായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്ന് പാലയാനം ചെയ്തവരാണിവര്‍.
ഇടപ്പള്ളി മനയിലെ അന്നത്തെ പണ്ഡിതനും പരമസാത്വികനുമായ ബ്രാഹ്മണശ്രേഷ്ഠനും അദേഹത്തിന്‍റെ അനുഗ്രഹത്തോടുകൂടി ഭരണകര്‍ത്താക്കളായിമാറിയ കളത്തില്‍ കര്‍ത്താക്കന്മാരുമാണ് ബ്രാഹ്മണന്‍മാര്‍ക്ക് സ്ഥലം കരമൊഴിവായി അനുവദിച്ചു നല്‍കിയത്. കാവിനോടു ബന്ധപ്പെട്ട 60 സെന്‍റ് സ്ഥലമാണ് ഇങ്ങനെ നല്‍കപ്പെട്ടത് കൂടാതെ കാവിനോടു ചേര്‍ന്നു കിടക്കുന്ന 16 ഏക്കര്‍ സ്ഥലം ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും വ്യവസ്ഥചെയ്യപ്പെട്ടു.
കരമൊഴിവായി ലഭിച്ച ശ്രീമൂലസ്ഥാനത്ത് ഒരു മന സ്ഥാപിക്കുകയാണ് ബ്രാഹ്മണര്‍ ആദ്യം ചെയ്തത്. ഈ മന കുഴിക്കാട്ട്കേരിമന എന്ന്കാലക്രമത്തില്‍ അറിയപ്പെടുകയും ചെയ്തു. വര്ഷങ്ങള്‍ക്ക് ശേഷം മന അന്യംനിന്നു പോകുമെന്ന് വന്നപ്പോള്‍ മനയിലെ അന്നത്തെ കാരണവരും വന്ദ്യവയോധികനുമായ നമ്പൂതിരി സ്വത്തുവകകള്‍ അന്നത്തെ കാര്യസ്ഥന്‍മാര്‍ക്ക് നല്‍കുകയും മനവക സ്വര്‍ണരത്നങ്ങള്‍ പരദേവതകളുടെ ഉന്നമനത്തിനുവേണ്ടി നീക്കി വാക്കുകയും ചെയ്ത് എവിടേക്കൊ പുറപ്പെട്ടു പോവുകയും ഉണ്ടായി എന്നാണു രേഖകളില്‍ നിന്ന് മനസിലാവുന്നത്. അദ്ദേഹം സ്വര്‍ണവും രത്നങ്ങളും ശ്രീമൂലസ്ഥാനത്ത് സ്ഥിതി ചെയുന്ന തീര്‍ഥക്കുളത്തില്‍ നിക്ഷേപിച്ചാണ് പൊയത് എന്നും വിശ്വസിക്കപ്പെടുന്നു.
കാലക്രമത്തില്‍ ഈ ഭൂമി മുഴുവന്‍ വനമായി മാറുകയും വനദുര്‍ഗ്ഗ, അന്നപൂര്‍നേശ്വരി എന്നീ ദേവതകളുടെ സാന്നിദ്ധ്യO അവിടെ ഉണ്ടാവുകയും ചെയ്തു എന്നു വിശ്വസിക്കുന്നു. ബ്രാഹ്മണ സാന്നിദ്ധ്യമുള്ള ഭൂമിയായതുകൊണ്ട് ഒട്ടനേകം ഉപദൈവങ്ങളുടെയും അനുഗ്രഹം ഈ കാവിനു ലഭിച്ചു.
പിന്നീടു നടത്തേടത്ത് കുടുംബം വകയായിമാറിയ ഈ പുണ്യ ഭൂമി ഏതാണ്ട് എഴുപതുവര്‍ഷം മുന്‍പ് ആയിരത്തി ഒരുന്നൂറ്റി പതിനഞ്ചില്‍ (1115) ഒരു ഭാഗപത്രം വഴി മൂന്നുതാവഴികളായി പിരിഞ്ഞു നടത്തേടത്ത് പുത്തനന്‍പുര, നടത്തേടത്ത് വലിയ വീട്, നടത്തേടത്ത് താഴത്തെ വീട് എന്നിവയാണ് ആ താവഴികള്‍.മനനിന്നിരുന്ന കാരണം ഇവിടെ അകത്തെ കുളം, പുറത്തെ കുളം എന്നിങ്ങനെ രണ്ടു കുളങ്ങള്‍ ഉണ്ടായതായും മനയുടെ സമീപസ്ഥലം മനക്കകുളങ്ങര എന്ന് അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഈ കുടുംബങ്ങളില്‍ അനുസ്മരിക്കപ്പെടേണ്ട പല വ്യക്തികള്‍ ഉണ്ടെങ്കിലും പത്മനാഭന്‍ നായര്‍ അദ്ദേഹത്തിന്‍റ് മരുമകന്‍ ആദേഹത്തിന്‍റെ മരുമകന്‍ എന്‍ പി കേശവന്‍ നായര്‍ എന്നിവര്‍ പ്രധാനികളാണ്. അവിവാഹിതനും പണ്ഡിതനും പരമസാത്വികനുമായ എന്‍ പി കേശവന്‍ നായര്‍ ദേവ സാന്നിദ്ധ്യം തിരിച്ചറിയുകയും അഷ്ടമഗല പ്രശ്നം നടത്തി പരിഹാര കര്‍മങ്ങളോടു കൂടി 1958 ല്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ശ്രീ മൂലസ്ഥാനവും അതിനോടു ചേര്‍ന്നുള്ള സ്ഥലവും 1961-1962 കാലഘട്ടത്തില്‍ രാജ്യരക്ഷാ വകുപ്പിനു വേണ്ടി കേന്ദ്ര ഗവര്‍ണ്‍മെന്‍റ് ഏറ്റെടുക്കുകയും നടത്തേടത്ത് കുടുംബാഗമായ ശ്രീമതി കുഞ്ഞി ഗൌരി അമ്മയുടെ ബാക്കി വന്ന 60 സെന്‍റ് സ്ഥലത്താണ് ഇന്നിരിക്കുന്ന ക്ഷേത്രം. ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയതും എന്‍ പി കേശവന്‍ നായരായിരുന്നു. ബഹുമാന്യരും ഉദാരമതികളുമായ ഈ ഗുരു കാരണവന്‍മാരെ ഭ്ക്‍ത ജനങ്ങള്‍ ആദരപൂര്‍വ്വം സ്മരിച്ചു പോരുന്നു.ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം വളരെ ഭംഗിയായി നാട്ടുകാര്‍ മുന്‍കൈയെടുത്ത് നടത്തുകയും ഉണ്ടായി.
ശ്രീ വനദുര്‍ഗ്ഗയുടെയും ശ്രീ അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠ ഒരേ ശ്രീകോവിലില്‍ ഉള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുഴിക്കാട്ടുകാവ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ശ്രീ കുഴിക്കാട്ട്കാവിലമ്മയുടെ പ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.
എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.