2020, ജൂലൈ 14, ചൊവ്വാഴ്ച

കൊലവൻ നായാടി തമ്പുരാൻ



കൊലവൻ നായാടി തമ്പുരാൻ

ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
കൊലവൻ നായാടി തമ്പുരാൻ



കല്ലടിക്കോട് കരിനീലി അമ്മക്ക് കരം പിടിച്ചു കല്ലടിക്കോട് മലവാരം അടക്കി വാഴുന്ന സർവ ദേവത സ്വരൂപനായ പരമശിവ ഭാവമാണ് കൊലവൻ നായാടി തമ്പുരാൻ. അതിരൗദ്ര ഭാവമാണ് മറ്റു നായാടി സങ്കല്പങ്ങളിൽ നിന്നും കൊലവൻ നായാടി തമ്പുരാനെ വ്യത്യസ്തനാക്കുന്നത്.

​നായാടി മൃഗങ്ങളെ കൊന്നു മുപ്പത്തി മുക്കോടി ദേവതകളെ തന്റെ ദേഹത്തും വഹിച്ചു കല്ലടിക്കോട് മലയിൽ സ്വൈര്യ വിഹാരം നടത്തുന്ന അത്യുഗ്ര മൂർത്തിയാണ് തമ്പുരാൻ. ക്ഷിപ്ര പ്രസാദി കൂടിയായ കൊലവൻ നായാടി തമ്പുരാന്റെ കർമങ്ങൾ ആഭിചാര ദുരിത ദോഷങ്ങൾക്കും ശത്രു ദോഷങ്ങൾക്കുo ഉത്തമ പരിഹാരം ആണ്. അതി ഭയങ്കരൻ ആയതിനാൽ തന്നെ മല നായാടി ഭാവങ്ങളിൽ മന്ത്ര മാരണ മൂർത്തിയായും തമ്പുരാനെ കല്പിക്കുന്നുണ്ട്.


അഭയം തേടുന്നവർക് ശത്രുക്കളിൽ നിന്ന് രക്ഷയും ശത്രുക്കൾക് നേരെ തന്റെ സംഹാര ശക്തി ഉപാസകരിലൂടെ പകരാനും തമ്പുരാൻ വശം ആയി ഇരിക്കുന്നു. മല നായാടി ആയി ഒരുപാട് ഇടങ്ങളിൽ വെച്ച് ആരാധന ഉണ്ടെങ്കിലും അപൂര്വമായിട്ടേ കൊലവൻ നായാടിയെ കണ്ടു വരുന്നുള്ളു. കരിനീലി കാവിൽ ഗുരുനാഥന്റെ ഉപാസന വൈഭവം കൊണ്ട് നിത്യ സാന്നിധ്യമാണ് തമ്പുരാൻ. കരിനീലി കാവിന്റെ പ്രത്യേകതയും അത് തന്നയാണ്. കല്ലടിക്കോട് മലവാര സമ്പ്രദായത്തിലെ അതി തീവ്രമായ ശക്തി സാന്നിധ്യമാണ് തമ്പുരാൻ.

കരിനീലി കാവിൽ ഉള്ള കൊലവൻ നായാടി തമ്പുരാന്റെ രൂപം തന്നെ ആ ശക്തി വിശേഷം വെളിപ്പെടിത്തുന്നതാണ്. മലവാര സമ്പ്രദായം ആകെയാൽ തന്നെ ശത്രു ദോഷം, ആഭിചാര ദോഷം എന്നിവക്ക് എല്ലാം പ്രത്യാoഗരി, ശൂലിനി, അഘോരം എന്നിങ്ങനെ പ്രകടമായി കേൾക്കുന്ന മറ്റു സമ്പ്രദായത്തിലെ പരിഹാരം പോലെ തമ്പുരാന്റെ കര്മങ്ങള്ക് പ്രചാരം ഇല്ലാത്തതു അത്രയും രഹസ്യവും ശക്തി മതായതും എല്ലാവരിലും ഈ ഭാവം എത്താത്തതും കൊണ്ടാണ്.