2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദന കഥകള്‍



പ്രചോദന കഥകള്‍


മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന 

ഭക്ഷണം നല്‍കൂ

ഈശ്വരന്‍ ഒന്നയുള്ളു എന്ന എല്ലാവരും പറയുന്നു. പക്ഷേ വിശ്വാസികള്‍ക്ക് തന്നെ വിഭിന്ന അഭിപ്രായങ്ങള്‍. എന്തേ അവ ഒരുപോലെയാകാത്തത് ?

സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ബള്‍ബ് തെളിയുന്നു. ഹീറ്റര്‍ ചൂടാകുന്നു.

സീറോ ബള്‍ബിന് മങ്ങിയ വെളിച്ചം. നൂറ് വാട്ട്സിന്റെ ബള്‍ബിന് ഉജ്ജ്വല പ്രകാശം. പക്ഷേ ഇതിനെയെല്ലാം പുറകില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഒരേ വൈദ്യുതി‍തന്നെ.

അതുപോലെ ഓരോരുത്തരുടെയും മനസ്സിന്റെ നിലയ്ക്ക്, ശുദ്ധിക്ക് അനുസരിച്ച് അവര്‍ക്കെല്ലാം വ്യത്യസ്ത ഈശ്വരാനുഭവങ്ങളും ഉണ്ടാകുന്നു.ഈശ്വരന്‍ എല്ലാവര്‍ക്കും അനുഗ്രഹം നള്‍കുന്നത് ഒരോ രീതിയില്‍ തന്നെ.അര്‍ഹതയുള്ളവര്‍ കൂടുതല്‍ നേടുന്നു.
ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്കുന്നു. പക്ഷേ വണ്ടി വലിക്കേണ്ട കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്കുന്നില്ല.
മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്കു. ശരീരമെന്ന വണ്ടി പിന്നെ സുഖകരമായി യാത്ര തുടങ്ങും. ഈശ്വരാനുഭൂതി ലഭിക്കുകയും ചെയ്യും.


നല്ലൊരു നാളെ, നാം മുന്നോട്ട് – സായിദാസ് ( പ്രചോദന കഥകള്‍ 

അഗാധവും കഠിനങ്ങളുമായ തത്ത്വങ്ങള്‍ ഭഗവാന്‍ ബാബ ലളിതമായി ഉടന്‍ മനസ്സിലാക്കുംവിധം വളരെ ലളിതമായ കഥകളിലൂടെ, ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ജീവിത പ്രശ്നങ്ങളില്‍ ഭഗവാന്റെ‍ ദിവ്യോപദേശങ്ങളാണിവ. ആ ഉപമകളും കഥകളും മഹത്തുക്കളുടെ ചില ജീവിതസംഭവങ്ങളും ഉപദേശങ്ങളും ശ്രീ സായിദാസ്സമാഹരിച്ചു നല്ലൊരു നാളെ, നാം മുന്നോട്ട് എന്നീ ഗ്രന്ഥങ്ങളായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു നിമിഷത്തെ ചിന്തയാണ് നമ്മെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കുന്നത്. ആ ചിന്ത നന്നെങ്കില്‍ നാം നന്മയിലേക്ക് തിരിയുന്നു. മോശമെങ്കില്‍ അധോഗതിയിലേക്കും.
ചിന്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രവൃത്തിയാകട്ടെ ഫലത്തിലേക്കും വഴിയൊരുക്കുന്നു. അപ്പോള്‍ ചിന്ത നല്ലതെങ്കില്‍ ഫലവും നല്ലതാകും. അതായത് നല്ല ഫലം കിട്ടാന്‍ നല്ല ചിന്ത വേണം.
ഇന്നലത്തെ പ്രവൃത്തിയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇന്നത്തെ പ്രവൃത്തിയാണ് ഭാവി എങ്ങനെയെന്നു നിശ്ചയിക്കുന്നത്. അപ്പോള്‍ നല്ല ചിന്ത വളര്‍ത്തി നല്ല ഫലം കൊയ്യാം.
ക്ലേശങ്ങളും ദുഖങ്ങളും ജീവിതത്തെ തേച്ചുമിനുക്കാനുള്ളതാണ്‌, തകര്‍ക്കാനുള്ളതല്ല. അതിനു തെളിവ് മഹത്തുക്കളുടെ ജീവിതം തന്നെ. അവരുടെ വാക്കുകളും ജീവിതസന്ദര്‍ഭങ്ങളും നമ്മില്‍ ആവേശം ഉണര്‍ത്തും. നമ്മിലെ നിരാശ അകറ്റും. ഈ ഗ്രന്ഥങ്ങളിലെ കഥകളും ഉപമകളും ജീവിതത്തിന്റെ‍ ചൂടുള്ളവയാണ്. മഹത്തുക്കള്‍ സ്വയം ജീവിച്ചു കാണിച്ചവയാണ് ഇതിലെ പ്രതിപാദ്യം.

വലിയവനാകാന്‍ എളുപ്പവഴിയുണ്ടോ?


ദുഷ്ഫലങ്ങള്‍ ഒഴിവാക്കാനെന്തു വഴി?
ഭൂലോകസഞ്ചാരം കഴിഞ്ഞെത്തിയ നാരദരോട് മഹാവിഷ്ണു വിശേഷം തിരക്കി. നാരദര്‍ പറഞ്ഞു. “ഭൂമിയില്‍ രണ്ട് അത്ഭുതങ്ങള്‍ ഞാന്‍ കണ്ടു. ഒന്ന്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അതിനായി നല്ലതൊന്നു ചെയ്യാന്‍ ആരും ഒരുക്കമല്ല. രണ്ട്, എല്ലാവരും ദുഷ്ടഫലത്തെ വെറുക്കുന്നു. പക്ഷേ ദുഷ്ഫലം ഉണ്ടാകാതിരിക്കാന്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുമില്ല.
വലിയവനാകാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് നന്നു തന്നെ. നമുക്ക് വലിയവനാകാം. വലിയവനാകാന്‍ വലിയവന്‍ ചെയ്യുന്നപ്രവൃത്തികള്‍ ചെയ്യണമെന്നു മാത്രം.
നാം ഒരാളെ സഹായിക്കുന്നു എന്നു കരുതുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ സ്വയം ഒരു മതിപ്പ് ഉയര്‍ന്നതും, സന്തോഷം തിരതല്ലുന്നതും ശ്രദ്ധിച്ചാല്‍ അറിയാനാകും. മറിച്ച് ആരെയെങ്കിലും എന്തെങ്കിലും കാര്യസാധ്യത്തിന് സമീപിക്കേണ്ടി വരുമ്പേള്‍ നാം അറിയാതെ നമ്മളൊന്ന് ചുരുങ്ങി, ചൂളി പോകാറുമുണ്ട്. ആശ്രയിക്കുമ്പോള്‍ നാം സ്വയം ചെറിയവനായി പോകുന്നു. സേവനം ചെയ്യുമ്പോള്‍ അറിയാതെ തന്നെ വലിയവനായി മാറുന്നു, മനസില്‍ സംതൃപിതി ഊറുന്നു.
ധനം, പദവി, സമ്പത്ത് ഇവയൊക്കെ അധാര്‍മികമായി സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോളൊക്കെ നമ്മുടെ അന്തരംഗം നമ്മെ തന്നെ ഇടിച്ച് ചെറുതാക്കാറുണ്ട് ഒരിക്കല്‍ ആ കുറ്റബോധം നമ്മെ ശരിക്കും ചെറിയവനാക്കുകയും ചെയ്യും. മനഃസാക്ഷിയെ പറ്റിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
കൊടുക്കുന്നവന്റെ കൈ എപ്പോഴും മുകളിലും വാങ്ങുന്നവന്റെ കൈ എപ്പോഴും താഴെയുമാണ്. അതിനാല്‍ നല്ലവനും വലിയവനുമാകാന്‍ നല്ലതും വലുതുമായ പ്രവൃത്തികളില്‍ നമുക്ക് ഏര്‍പ്പെടേണ്ടതുണ്ട്.

ദാന – മഹത്വം


വീടിനു പുറത്ത് കാല്‍ പെരുമാറ്റം. ആരോ വിളിക്കുന്നുണ്ട്. പ്രവാചകന്‍ ആയിഷയോട് എന്തെന്ന് അന്വേഷിക്കാന്‍ പറഞ്ഞു.
അവള്‍ ചെന്നു നോക്കിയിട്ട് പറഞ്ഞു:
“ഒരു ഭിക്ഷക്കാരനാണ്. ഞാന്‍ ധാന്യം കൊടുത്തിട്ടു വരാം.” അവള്‍ ഒരുപടി ധാന്യമെടുത്ത് എണ്ണിനോക്കി ഭിക്ഷക്കാരനു നല്കി. പ്രവാചകന്‍ ഇതെല്ലാം ശ്രദ്ധിച്ചു. ഭിക്ഷക്കാരന്‍ പോയിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ അരുളി. “ആയിഷാ… എണ്ണിനോക്കി ഭിക്ഷകൊടുക്കരുത്. അല്ലാഹു നിനക്കും എണ്ണിനോക്കിയായിരിക്കും തരിക.” അല്പനേരത്തെ മൗനത്തിനുശേഷം പ്രവാചകന്‍ തുടര്‍ന്നു. “ദാനം രക്ഷാമാര്‍ഗ്ഗമാണ്. ഉള്ളത് കുറവാണങ്കില്‍ പോലും ദാനം ചെയ്യണം. എന്തെങ്കിലും ദാനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്താണ്?”
മനസറിഞ്ഞുവേണം ദാനം ചെയ്യുവാന്‍. അതായത് സസന്തോഷം, നിറഞ്ഞ മനസോടെ, പൂര്‍ണ്ണ തൃപ്തിയോടെ കൊടുക്കുക. എത്ര കൊടുത്തു എന്നല്ല, എങ്ങനെ കൊടുത്തു എന്നേ ഈശ്വരന്‍ കണക്കാക്കൂ.
കടപ്പാട്: നാം മുന്നോട്ട്

പണത്തിന് പണം തന്നെ വേണ്ടേ?


മദര്‍ തെരേസ പറഞ്ഞൊരു സംഭവകഥ,”കുറച്ചുകാലം മുമ്പ് ഒരാള്‍ ഒരു മരുന്ന് കുറിപ്പുമായി ​എന്റെ ആശ്രമത്തില്‍ വന്നു. അയാളുടെ കുട്ടി ഗുരുതാരാവസ്ഥയിലാണ്. മരുന്നു വാങ്ങാന്‍ ചില്ലിക്കാശില്ല. മരുന്നു കൊടുക്കാന്‍ താമസിച്ചാല്‍ കുട്ടി മരിക്കും. എന്റെ കൈയ്യിലും പണം കമ്മി.
ഒരു നിമിഷം ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മറ്റൊരാള്‍ എന്നെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ എനിക്കായി പൊതിയുമുണ്ട്. അദ്ദേഹം പലയിടത്തു നിന്നും ശേഖരിച്ച മരുന്നുകളാണതില്‍.
ഞാനത് തുറന്നു. മറ്റേയാളുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ മുഴുവനും ഈ പൊതിയില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഞാന്‍ അതു കൊടുത്തു വിടുകയും ചെയ്തു.”
നോക്കൂ, കല്‍ക്കട്ടയിലെ ഒരു ചേരിപ്രദേശത്തുള്ള ഒരു കുഞ്ഞിനു വേണ്ടി ദൈവം മരുന്നു കൊടുത്തയച്ച രീതി. അവിടുത്തെ കൃപയും സ്നേഹവും എത്ര അഗാധം. അവിടുത്തെ ആശ്രയിച്ചാല്‍ ഒന്നിനും ഒരിക്കലും ഒരു കുറവും ഉണ്ടാകില്ല. നാം പരിപൂര്‍ണ സുരക്ഷിതമായിരിക്കും.
അദൃശ്യനായ ഈശ്വരന്റെ സ്നേഹവും സഹായവും സദാ സര്‍വ്വത്ര അനുഭവിക്കാന്‍ ആര്‍ക്കും കഴിയും. അതിനായി നിഷ്കളങ്കതയോടെ ആഗ്രഹിക്കണമെന്നു മാത്രം. പണമല്ല നമുക്കാവശ്യം പണം കൊണ്ട് സാധിക്കേണ്ടത് എന്തോ അത് സാധിക്കുകയാണ്. അതിന് ഈശ്വരന്റേതായ എത്രയോ വഴികളുണ്ട്.

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്


അമൃതാനന്ദമയി അമ്മ
മക്കളേ,
ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതു കേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: ”നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?” അതിനു ശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. ”എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?” ”തീര്‍ച്ചയായും ഗുരോ”- യുവാവു പറഞ്ഞു.
അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. ”ഗുരോ അടിയനുള്ള ഉപദേശം എന്താണ്?”- യുവാവ് ചോദിച്ചു. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. ”നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?” ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: ”ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും.” ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: ”നീ എന്തു ചെയ്യുകയാണ്.” ”അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു.” ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. ”അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?” അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: ”നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ.” ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: ”നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?” ”അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു”- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. ”ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു.”
മക്കളേ, ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.

പ്രചോദന കഥകള്‍



ഗജേന്ദ്രന്റെ ഭക്‌തിയും മുക്‌തിയും

ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല. ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി.
യഥാര്‍ത്ഥമായ ഭക്‌തിയാണ്‌ മുക്‌തിക്ക്‌ കാരണം. ഈ പ്രപഞ്ചത്തില്‍ ഭക്‌തന്‍ ഭക്‌തിയോടുകൂടി ആഗ്രഹിക്കുന്നത്‌ എന്തോ, അത്‌ ഈശ്വരന്‍ നല്‍കുന്നു.

ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ്‌ മഹാവിഷ്‌ണുവിന്റെ വലിയ ഭക്‌തനായിരുന്നു. ഒരുദിവസം ധ്യാനത്തിലായിരുന്നപ്പോള്‍അഗസ്‌ത്യമഹര്‍ഷി അദ്ദേഹത്തെ കാണുവാന്‍ ചെന്നു. രാജാവ്‌ മുനിയുടെ ആഗമനം അറിഞ്ഞില്ല. കോപിഷ്‌ഠനായ മുനി 'നീ ഒരു കാട്ടാനയായിത്തീരട്ടെയെന്ന്‌' രാജാവിനെ ശപിച്ചു. ധ്യാനത്തില്‍ നിന്നുണര്‍ന്ന രാജാവ്‌ തന്റെ മന്ത്രിയില്‍നിന്ന്‌ ശാപവൃത്താന്തം അറിഞ്ഞു. ഉടന്‍ തന്നെ ആശ്രമത്തിലെത്തി രാജാവ്‌ മുനിയോട്‌ മാപ്പ്‌ പറഞ്ഞു. ശാപമോക്ഷം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. മുനി പറഞ്ഞു: ''വിഷ്‌ണുവിനെത്തന്നെ അഗാധമായി ധ്യാനിച്ചുകൊള്ളുക. കരുണാനിധിയായ ഭഗവാന്‍ അങ്ങേയ്‌ക്ക് ശാപമോക്ഷം നല്‍കും.' രാജാവ്‌ ഉടന്‍ തന്നെ കാട്ടാനയായി മാറി. കൊടുംകാട്ടില്‍ മറ്റ്‌ കാട്ടാനകളുമായി കൂട്ടം ചേര്‍ന്ന്‌ നടന്നു. സദാ വിഷ്‌ണുവിനെ സ്‌മരിച്ചുകൊണ്ട്‌ ഗജേന്ദ്രന്‍ ദിവസങ്ങള്‍ തള്ളിനീക്കി. വര്‍ഷങ്ങള്‍ കടന്നുപോയി.

ഒരുദിവസം ഒരു വലിയ താമരപ്പൊയ്‌കയുടെ തീരത്ത്‌ ഗജേന്ദ്രന്‍ എത്തിച്ചേര്‍ന്നു. തടാകത്തില്‍ ചുവന്നതാമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. ഗജേന്ദ്രന്‍ തടാകത്തില്‍ നിന്നും ജലം കുടിച്ച്‌ ദാഹമകറ്റി.സ്‌നാനം ചെയ്‌തശേഷം താമരപ്പൂക്കള്‍ പറിച്ച്‌, വിഷ്‌ണുസ്‌തുതികള്‍ ചൊല്ലി അര്‍ച്ചന നടത്തി. ഇത്‌ ദിവസവും മുടങ്ങാതെ ചെയ്‌തുവന്നു. ആ തടാകത്തില്‍ 'ഹൂ ഹൂ' എന്ന പേരായ ഗന്ധര്‍വ്വന്‍ മുതലയുടെ രൂപത്തില്‍ വസിക്കുന്നുണ്ടായിരുന്നു. ഒരു പ്രഭാതത്തില്‍ പൂക്കള്‍ക്കൊണ്ട്‌ ഭഗവാനെ അര്‍ച്ചിക്കുന്ന സമയം ഗന്ധര്‍വ്വനായ മുതല ഗജേന്ദ്രന്റെ കാലില്‍ കടന്നുപിടിച്ച്‌ തടാകത്തിന്റെ ആഴങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചു. പഠിച്ചപണി മുഴുവന്‍ നോക്കിയിട്ടും ഗജേന്ദ്രന്റെ കാലിലെ പിടി മുതല വിട്ടില്ല.ആനയാകട്ടെ നിന്നിടഞ്ഞ്‌ തന്നെ ഉറച്ച്‌ നിന്ന്‌ വിഷ്‌ണുവിനെ സ്‌തുതിക്കാനും താമരപ്പൂക്കള്‍ തുമ്പിക്കരത്താല്‍ പറിച്ചെടുത്ത്‌ ആകാശത്തേക്ക്‌ അര്‍ച്ച നടത്താനും തുടങ്ങി. ദിവസങ്ങള്‍ കടന്നുപോയി.

ഗജേന്ദ്രസ്‌തുതിയില്‍ സന്തുഷ്‌ടനായ ഭഗവാന്‍ ഗരുഢാരൂഢനായി ഒരു ദിവസം പ്രത്യക്ഷപ്പെട്ടു. ആന അര്‍ച്ചിച്ചുകൊണ്ടിരുന്ന പുഷ്‌പം ഭഗവാന്റെ നെറുകയില്‍ പതിച്ചു. സന്തുഷ്‌ടനായ ഭഗവാന്‍ ഗജേന്ദ്രനെ അനുഗ്രഹിച്ച്‌ മോക്ഷം നല്‍കി വൈകുണ്‌ഠത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മുതലയായ ഗന്ധര്‍വ്വന്‌ ശാപമോക്ഷം ലഭിക്കുകയും ചെയ്‌തു.
ഭാഗവതത്തിലെ ഈ കഥയില്‍ ഒരു അന്തരാര്‍ത്ഥം അടങ്ങിയിട്ടുണ്ട്‌. ഒരു പ്രകാരത്തില്‍ അഗസ്‌ത്യമുനി ശാപമല്ല; അനുഗ്രഹമാണ്‌ രാജാവിന്‌ നല്‍കിയത്‌. എന്നാല്‍ പ്രത്യക്ഷത്തില്‍ ശാപമാണെന്ന്‌ തോന്നുകയും ചെയ്യും. രാജാവിന്‌ പല ജന്മങ്ങളിലെ പാപഫലങ്ങള്‍ അനുഭവിച്ചു തീരാനുണ്ടെന്ന വസ്‌തുത മുനിക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌ സന്ദര്‍ഭം വന്നപ്പോള്‍ ശപിക്കുകയാണുണ്ടായത്‌. മഹാജ്‌ഞാനികള്‍ മറ്റുള്ളവരുടെ നന്മയെ കരുതി മാത്രമേ ഏതു കാര്യവും ചെയ്യാറുള്ളൂ.

സത്യം അറിയുവാന്‍ ശ്രമിക്കുക

ഒരാള്‍ ഒരിക്കല്‍ കാട്ടില്‍പോയപ്പോള്‍ മരത്തിന്മേല്‍ ഒരു മനോഹരമായ ജന്തുവിനെ കണ്ടു...അയാള്‍ മടങ്ങിവന്നു കൂട്ടുകാരോട് പറഞ്ഞു...'ഞാന്‍ മരത്തിന്മേല്‍ നല്ല ഭംഗിയുള്ള ചുവന്ന ഒരു ജീവിയെ കണ്ടു...കൂട്ടുകാരില്‍ ഒരുവന്‍ പറഞ്ഞു : 'ഞാനും കണ്ടു ആ ജീവിയെ ..അതിന്റെ നിറം ചുവപ്പല്ല ,മഞ്ഞയാണ്...' മറ്റൊരുത്തന്‍ പറഞ്ഞു ; നങ്ങള്‍ ആരും ആ ജീവിയെ ശരിക്ക് കണ്ടില്ല ,ഞാന്‍ അതിനെ നീല നിറത്തില്‍ കണ്ടിട്ടാണ് വരുന്നത്.'...ഇങ്ങനെ പലരും പലവിധത്തില്‍ തര്‍ക്കിച്ചു തുടങ്ങി...അവസാനം അവരെല്ലാം കൂടി തര്‍ക്കം തീര്‍ക്കാനായി ആ മരത്തിന്റെ അടുത്ത ചെന്ന്...അവിടെ സ്ഥിരമായി താമസിക്കുന്ന ഒരുവനെ കണ്ടു ചോദിച്ചു ; 'ആ ജന്തുവിന്റെ നിറം എന്താണ് ? അയാള്‍ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പറഞ്ഞത് ശരിയാണ് ..അത് ചിലപ്പോള്‍ ചുവപ്പും ചിലപ്പോള്‍ മഞ്ഞയും ചിലപ്പോള്‍ നീലയും ഒക്കെയാണ്‌ ....ചിലപ്പോള്‍ നിറമോന്നും ഇല്ലാതെയും കാണാം...അതിന്റെ പേരാണ് ഓന്ത് എന്ന് '...ഞാന്‍ ഇവിടെ താമസിക്കുന്നത്കൊണ്ട് എല്ലാം കാണുന്നുണ്ട്..ഇത് കേട്ട് എല്ലാവരും കാര്യം മനസ്സിലാക്കി സംതൃപ്തരായി മടങ്ങി...

വാദപ്രതിവാദങ്ങളുടെ നിരര്‍ത്ഥതയെ കാണിക്കാനായി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരുദാഹരണമാണിത്...ഈശ്വരനെപ്പറ്റി പലമതക്കാരും പലവിധത്തില്‍ വാദിക്കുന്നു...ഓരോരുത്തരും സ്വന്തം വാദം മാത്രമാണ് ശരി മറ്റുള്ളത് തെറ്റാണെന്നും പറയുന്നു...പണ്ട് ഒരു രാജസദസ്സില്‍ വെച്ച് ശൈവന്മാരും വൈഷ്ണവന്മാരും തമ്മില്‍ വലിയ വാദമുണ്ടായി . ശിവനാണ് ശ്രേഷ്ടന്‍ എന്ന് ശൈവന്മാര്‍ വാദിച്ചു...കാരണം വിഷ്ണു ദിവസവും ആയിരം താമരപ്പൂക്കളെകൊണ്ടു ശിവനെ ആരാധിക്കുക പതിവാണ്...ഒരു ദിവം ശിവന്‍ വിഷ്ണുവിന്റെ ഭക്തിയെ പരീക്ഷിക്കുവാനായി ഒരു താമരപൂവ് ഒളിച്ചുവെച്ചു...സഹസ്രനാമം ചൊല്ലി ആരാധന തുടങ്ങിയ വിഷ്ണു ആയിരാമത്തെ നാമത്തിനു താമരപ്പൂവില്ലാതായപ്പോള്‍ സ്വന്തം നയന കമലം പറിച്ചെടുത്ത് ആരാധന മുഴുമിപ്പിച്ചു...ആ ഭക്തി കണ്ടു സന്തുഷ്ടനായ ശിവന്‍ വിഷ്ണുവിന് മനോഹരങ്ങളായ നേത്രങ്ങളുണ്ടാവാനനുഗ്രഹിച്ചു...മാത്രമല്ല അന്ന് ശിവന്‍ കൊടുത്ത സുദര്‍ശനചക്രം കൊണ്ടാണ് വിഷ്ണു ലോകരക്ഷണം നിര്‍വ്വഹിക്കുന്നതെന്നുമായിരുന്നു അവരുടെ വാദം..വൈഷ്ണവന്മാര്‍ പറഞ്ഞു ; ശിവന്‍ വിഷ്ണുവിന്റെ ഒരു ഭക്തനാണ്...

വിഷ്ണുവില്ലായിരുന്നെങ്കില്‍ ശിവനെ അന്നുതന്നെ ഭസ്മാസുരന്‍ ഭസ്മമാക്കിക്കളഞേനെ...അതിന്റെ സ്മരണയ്ക്കാണ്‌ വിഷ്ണുവിന്റെ പാദങ്ങളില്‍ നിന്നും ഉത്ഭവിച്ച ഗംഗയെ ശിവന്‍ ശിരസ്സിലേറ്റി നടക്കുന്നത്...അതുകൊണ്ട് വിഷ്ണു ശിവനെക്കാള്‍ ശ്രേഷ്ടനാനെന്നാണ് വൈഷ്ണവന്മാരുടെ വാദം...ഈ വാദത്തിനൊരു പരിഹാരം കാണുവാന്‍ ഒരു സന്യാസി വൈഷ്ണവന്മാരോട് വിഷ്ണുവിനെയും ശൈവന്മാരോട് ശിവനെയും സാക്ഷാത്കരിക്കുവാന്‍ പറയുകയാണ്‌ ചെയ്തത്..കാരണം സത്യം അറിയാത്തതുകൊണ്ടാണ് വാദപ്രതിവാദങ്ങളുണ്ടാകുന്നത്.... വാദങ്ങളില്‍ മാത്രം മുഴുകി കഴിയുന്നവര്‍ക്ക് സത്യം അറിവാന്‍ സാധിക്കുകയുമില്ല ...അഞ്ജാനമാണ് എല്ലാ ഭയങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കാരണം...ഇന്ന് മതപരമായ കലഹങ്ങള്‍ക്കും കാരണം സങ്കുചിതമായ ദൃഷ്ടിയില്‍ക്കൂടി ഈശ്വരനെ വിലയിരുത്തുന്നതാണ്...ദൈവം ഒന്നേയുള്ളൂ ; ആ ദൈവത്തെ പലരും പല പേരുകളെക്കൊണ്ട് വിളിക്കുന്നു എന്ന് ഋഷീശ്വരന്മാര്‍ വിളംബരം ചെയ്തിട്ടുള്ള പരമസത്യം മനസ്സിലാക്കിയാല്‍ പിന്നെ മതകലഹങ്ങള്‍ക്ക് കാരണമില്ല...ഏതു പേര് ചൊല്ലി വിളിച്ചാലും ഈശ്വരന്‍ പ്രസാദിക്കുകതന്നെ ചെയ്യും...

" ശ്രീരാമകൃഷ്ണന്‍ " സ്വന്തം അനുഭൂതികളെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ച സര്‍വ്വമതസമന്വയത്തിന് ആശ്രയം ഈ തത്വമാണ്...ബാഹ്യവും ഉപരിപ്ലവവുമായ വീക്ഷണത്തില്‍നിന്ന് ആന്തരികവും അഗാധവുമായ വീക്ഷണത്തിലേക്ക്‌ ഇറങ്ങിചെല്ലുകയാണ് നാം വേണ്ടത്...അതോടെ വാദപ്രതിവാദങ്ങളെല്ലാം അവസാനിക്കും..

ഹൃദയവാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകയില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി.

“ഇത് പെട്ടിയില്‍ കൊള്ളുകില്ല; കുറച്ചു ചെറുത് മതി” കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറ‍ഞ്ഞു: “എല്ലാവര്‍ക്കും ആവശ്യം തങ്ങളുടെ പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.”

വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടും കൂടി ഉള്‍ക്കൊളളുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, ‘അംഗഭംഗം’ വരുത്തി പ്രതിഷ്ടിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ അവിടുത്തെ സമസ്തപ്രഭാവത്തെടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കൊള്ളാനാകും വിധം വളരുന്നതറിയാം.

പ്രചോദനകഥകള്‍,





പ്രചോദനകഥകള്‍,


ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്നു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കിലും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസം ബ്രാഹ്മണന്‍ തന്റെ നിത്യപാരായണത്തിനുള്ള പുസ്തകങ്ങള്‍ ഒരു പട്ടില്‍ പോതിഞ്ഞുവെച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നി.ഒരു കഷ്ണം പട്ടുശീലക്കുവേണ്ടി അദ്ദേഹം ശിക്ഷ്യന്റെ വ്യാപാരസ്തലത്ത് ചെന്നു.ശിക്ഷ്യനായ വ്യാപാരി അദ്ദേഹത്തെ ഭക്തിയോടെ സ്വീകരിച്ച് , വരുവാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു.ഗുരു ,തന്റെ പുസ്തകങ്ങള്‍ പോതിഞ്ഞുവെക്കുവാന്‍ ഒരു കഷ്ണം പട്ട് കിട്ടിയാല്‍ കൊള്ളമെന്നുള്ള തന്റെ ആവശ്യം അറിയിച്ചു.വ്യാപാരി അറിയിച്ചു "അയ്യോ കഷ്ടം ! രണ്ടു മണിക്കൂര്‍ മുംബ് അങ്ങ് വന്നിരുന്നെങ്കില്‍ വിഷമം കൂടാതെ ഞാനത് തരുമായിരുന്നു.ഇപ്പോള്‍ ഇവിടെ പട്ടുതുണികള്‍ ഒന്നുമില്ലാത്തതിനാല്‍ വളരെ വ്യസനിക്കുന്നു...എങ്കിലും അങ്ങയുടെ ആവശ്യം ഞാന്‍ മനസ്സില്‍ വെക്കാം.ഇടയ്ക്കിടക്ക് ഒന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുക".ബ്രാഹ്മണന്‍ ഇത് കേട്ട് നിരാശനായി മടങ്ങിപ്പോയി.
ഈ സംഭാഷണം അകത്തുനിന്ന് വ്യാപാരിയുടെ ഭാര്യ കേട്ടിരുന്നു.അവര്‍ ആളെ അയച്ച് ആ ബ്രാഹ്മണനെ വരുത്തി കാര്യം ആരാഞ്ഞു.ബ്രാഹ്മണന്‍ പറഞ്ഞു.."എനിക്ക് എന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞ് വെക്കാന്‍ ഒരു കഷ്ണം സില്‍ക്ക് വേണമെന്നുണ്ടായിരുന്നു...അത് തല്‍ക്കാലം ഇവിടെ ഇല്ലന്നാണ്‌ അദ്ദേഹം പറഞ്ഞത്" .അത് കേട്ട് ആ സ്ത്രീ പറഞ്ഞു ..'ഗുരോ ,അങ്ങ് നാളെ രാവിലെ വരൂ ..അങ്ങേയ്ക്ക് വേണ്ടത്ര സില്‍ക്ക് തുണി തീര്‍ച്ചയായും കിട്ടും '.അത് കേട്ട് ഗുരു മടങ്ങിപോയി .വ്യാപാരി കടപൂട്ടി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.."കട അടച്ചുവോ ? എനിക്ക് രണ്ടു സില്‍ക്ക് മുണ്ട് വേണ്ടിയിരുന്നു "..വ്യാപാരി പറഞ്ഞു : 'എന്താണ് ധൃതി ? നാളെ രാവിലെ കടതുറക്കുമ്പോള്‍ ഏറ്റവും നല്ല സില്‍ക്ക്തുണി കൊണ്ടുവരാമല്ലോ ".ഭാര്യ പറഞ്ഞു .'അത് പറ്റില്ല എനിക്ക് ഇപ്പോള്‍ത്തന്നെ വേണം...വേഗം പോയി കടതുറന്ന് ഏറ്റവും നല്ല സില്‍ക്ക് രണ്ടെണ്ണം എടുതുകൊണ്ടുവരൂ ".വ്യാപാരി എന്ത് ചെയ്യും ?...എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാവുന്ന 'ഗുരുവല്ല ' ഇത്....ഈ ഗുരുവിന്റെ ,ഗൃഹനായികയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ സമാധാനമുണ്ടാകുകയില്ല.. അവസാനം വ്യാപാരി രാത്രിതന്നെ സന്തോഷത്തോടെ പോയി കടതുറന്ന്‍ രണ്ടു നല്ല സില്‍ക്ക് കൊണ്ടുവന്ന് ഭാര്യക്ക് കൊടുത്തു .അടുത്തദിവസം രാവിലെ ആ നല്ല സ്ത്രീ ആ രണ്ടു സില്‍ക്ക് തുണികളും ,"ഇനി അങ്ങയ്ക്ക് വല്ലതും ആവശ്യമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി " എന്ന ഒരു സന്ദേശത്തോടുകൂടി ഗുരുവിനു കൊടുത്തയ്ക്കുകയും ചെയ്തു.

മഹാമായയുടെ ശക്തിയെപ്പറ്റി വിവരിക്കുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞ ഒരു കഥയാണിത് ...ലോകത്തില്‍ സാധാരണ കണ്ടുവരുന്ന ഒരു സംഭവമാണിത് ..സ്വന്തം ആദ്ധ്യാത്മികഗുരു വന്നു എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ക്കൂടി ,അത് അസത്യം പറഞ്ഞിട്ടായാല്‍പോലും ഒഴിവാക്കുന്നു..സ്വന്തം ഭാര്യയുടെ അടുത്ത ചെല്ലുമ്പോള്‍ ഏറ്റവും അനുസരണയുള്ള ഒരാളായിത്തീരുന്നു ..ഇതാണ് സ്ത്രീകളുടെ ശക്തി...സ്വന്തം ഭര്‍ത്താവിനുള്ള എല്ലാ ദോഷങ്ങളെയും പരിഹരിച്ച് നല്ല നിലക്ക് കൊണ്ടുവരുവാന്‍ ഒരു നല്ല പത്നിക്ക് കഴിയണം...ഗൃഹജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളെയും കടമകളെയും പറ്റി ഗൃഹണികള്‍ക്ക് ശരിയായ ബോധ്യം ഉണ്ടാകണം...അങ്ങനെ പതിയും പത്നിയും ഒന്നിച്ചു സഹകരിച്ചുപോകുന്ന ഒരു ഗൃഹസ്ഥജീവിതത്തിലെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ...

ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടത്

നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല.
രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തു മുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു. "ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ".
എവിടെയാണ് കൃഷ്ണ‍നെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്. ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചു ചിരിച്ചു പോവുകയും ചെയ്തു.

രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. "നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ."

"ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്."

"ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ." ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.
"എന്താണ് നീ ഞൊണ്ടുന്നത്?" രാധ ചോദിച്ചു.

"ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്."

"നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം."

"വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണനുമായി നൃത്തം ചെയ്യാന്‍ പറ്റില്ല. വേഗം പോകണം." ഭഗവാന്‍ രാധയോട് പറഞ്ഞു. ഇതിനു രാധ പറഞ്ഞ മറുപടി.

"നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ."

ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.

ഇതാണ് പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല എന്ന്.

മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ എല്ലാവര്ക്കും സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്

ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: "ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതു കേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: "നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?" അതിനു ശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. "എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?" "തീര്‍ച്ചയായും ഗുരോ"- യുവാവു പറഞ്ഞു.

അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.

ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. "ഗുരോ അടിയനുള്ള ഉപദേശം എന്താണ്?"- യുവാവ് ചോദിച്ചു. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?"
ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?" ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: "ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും." ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: "നീ എന്തു ചെയ്യുകയാണ്." "അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു." ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. "അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?" അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: "നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ." ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: "നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?" "അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു"- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. "ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു. എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു."
ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.

പ്രചോദനകഥകള്‍




പ്രചോദനകഥകള്‍



ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍

ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.
കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. "ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും." ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.

മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. "എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു…. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്."

വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ‌ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും.

നാരദന്റെ മഹത്വം

നാരദന്റെ മഹത്വം

നാരദമഹർഷി സർവലോക സഞ്ചാരിയാണ്. കൈയ്യിൽ വീണയും ചുണ്ടിൽ നാരായ ണമന്ത്രവുമായി സഞ്ചരിക്കുന്ന നാരദനെ ശ്രീകൃഷ്ണന് വലിയ ഇഷ്ടമായിരുന്നു. വിഷ്ണുഭക്തനായ നാരദന്, തനിക്കു വേണ്ടത്ര പുണ്യം ലഭിച്ചിട്ടില്ല എന്നൊരു സംശയം തോന്നി. അത് ശ്രീകൃഷ്ണനോട് അവതരിപ്പിക്കുകയും ചെയ്തു. മന്ദഹാസം തൂകി ശ്രീകൃഷ്ണൻ നാരദനെ ചാരത്തുവിളിച്ചു ഇപ്രകാരം പറഞ്ഞു ,'മഹർഷെ! അങ്ങയുടെ സംശയം വെറുതെയാണ്. അങ്ങ് തീർച്ചയായും പുണ്യാത്മാവു തന്നെയാണ് '. ഇത്രയും പറഞ്ഞിട്ട് ശ്രീകൃഷ്ണൻ നാരദനോട് അല്പം ദൂരെയായി ഒരു മാന്തോപ്പിൽ പോയിവരാൻ അരുളിച്ചെയ്തു.

മാന്തോപ്പിൽ നാരദൻ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അദ്ദേഹം ഒരു മാവിന്റെ തണലിൽ വിശ്രമിച്ചു. അപ്പോഴതാ അൽപ്പം അകലെ നിന്നും ഒരു ദുർഗന്ധം അനുഭവപ്പെട്ടു. നാരദൻ എണീറ്റ്‌ അവിടെ ചെന്നപ്പോൾ കണ്ടത് ഒരു ചാണക കൂനയായിരുന്നു. അതിൽനിന്നും ഒരു പുഴു തന്നെ സൂക്ഷിച്ചു നോക്കുന്നത് നാരദൻ കണ്ടു. നാരദനെ കണ്ടപാടെ ആ പുഴു ചത്തുപോയി. നാരദന്റെ ദുഃഖം ഇരട്ടിയായി. അദ്ദേഹം ക്ഷണനേരത്തിൽ ശ്രീകൃഷ്ണന്റെ അടുത്തുചെന്നു വിഷാദത്തിൽ കാര്യങ്ങൾ വ്യക്തമാക്കി. മന്ദസ്മിതം തൂകി ശ്രീകൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിച്ചിട്ട് വീണ്ടും അവിടേക്കുതന്നെ നാരദനെ പറഞ്ഞയച്ചു . ശ്രീകൃഷ്ണന്റെ വാക്കുകൾ കേട്ട് നാരദൻ വീണ്ടും അവിടേക്കുചെന്നു. അപ്പോഴതാ ആ തേന്മാവിൻ പോടിലിരുന്നു ഒരു തത്ത കരയുന്നു. നാരദൻ അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ തത്ത ചിറകൊടിഞ്ഞു താഴേക്കുവീണ് പിടഞ്ഞുമരിച്ചു .

നാരദനാകട്ടെ, തന്റെ വീക്ഷണം കൊണ്ട് രണ്ടു പ്രാണികൾ പ്രാണനൊടുക്കിയത് താങ്ങാനാവാതെ സ്വയം മടങ്ങി.
നാളുകൾ കടന്നുപോയി . നാരദൻ വീണ്ടും ശ്രീകൃഷ്ണനെ കാണാൻ ചെന്നു. ആ സമയം ഒരു രാജാവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ആണ്‍കുഞ്ഞിനെ നേരിൽ ചെന്നു അനുഗ്രഹിക്കാൻ ശ്രീകൃഷ്ണ നോട് ആവശ്യപ്പെടുകയായിരുന്നു. നാരദനെ കണ്ടപാടെ ശ്രീകൃഷ്ണൻ അദ്ദേഹത്തോട് ആ ആവശ്യം നിറവേറ്റാൻ അരുളിച്ചെയ്തു. നാരദൻ അത് കേട്ട് ഭയന്നുപോയി. കാരണം തന്നെ കണ്ടപ്പോഴേ രണ്ടു മിണ്ടാപ്രാണികൾ ചത്തുവീണതല്ലെ ! അതുപോലെ രാജാവിന്റെ മകനും എന്തെങ്കിലും സംഭവിച്ചാൽ....അതുകൊണ്ട് നാരദൻ രാജാവിന്റെകൂടെ പോകേണ്ടന്നു നിശ്ചയിച്ചു.. ഇംഗിതം അറിഞ്ഞ ശ്രീകൃഷ്ണൻ നാരദനെ നിർബന്ധിച്ച്‌ രാജാവിനോടൊപ്പം അയച്ചു.

കുഞ്ഞിന്റെ അരികിലെത്തിയ നാരദൻ കുഞ്ഞിനെ ശ്രദ്ദിക്കാതെ മുഖം തിരിച്ചുപിടിച്ചു. അപ്പോഴുണ്ട് നാരദനെ അമ്പരിപ്പിച്ചുകൊണ്ട് ഒരശരീരി മുഴങ്ങി. "കരുണാമയനായ നാരദമഹർഷെ! അങ്ങെന്താണ് എന്നെ നോക്കാതെ പോകുന്നത്? വെറുമൊരു പുഴുവായിരുന്ന എനിക്ക് അങ്ങയുടെ ദിവ്യദൃഷ്ടി പതിഞ്ഞപ്പോൾ തത്തയായി പിറക്കാൻ കഴിഞ്ഞു. തത്തയായിരിക്കെ അങ്ങയുടെ ദർശനം ലഭിച്ച ഞാനിതാ, ഒരു രാജകുമാരനായി പിറന്നിരിക്കുന്നു! പുണ്യാത്മാവായ അങ്ങ് എന്നെ കടാക്ഷിക്കില്ലെ?" അശരീരി കേട്ട് നാരദന്റെ മനം കുളിർത്തു. അദ്ദേഹം രാജകുമാരനെ സ്നേഹത്തോടെ നോക്കി. ശ്രീകൃഷ്ണന്റെ മഹത്വവും സ്വന്തം മഹത്വവും മനസ്സിലാക്കിയ നാരദമഹർഷി മനസാ ശ്രീകൃഷ്ണനോട് നന്ദി പറഞ്ഞു ആഹ്ലാദത്തോടെ അവിടെനിന്നും യാത്രയായി.

പ്രചോദനകഥകള്‍,



ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?

ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.

പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല.

അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.

കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.
കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്
ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.

പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.
യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..
എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്താൽ അതാണ് കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.

ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക

പ്രചോദനകഥകള്‍




ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ

ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്‌പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്‍മാര്‍ ആക്രമിച്ച്‌ ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ്‌ മനസ്സിലാക്കിയ ഇന്ദ്രന്‍ ബ്രഹ്മദേവന്റെ സമീപത്ത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്‍മാര്‍ക്ക്‌ നല്‍കുന്നതിന്‌ പകരം അസുരന്‍മാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത്‌ ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്‌തു.
ഇന്ദ്രന്റെ പാപം ഇന്ദ്രന്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന്‌ ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില്‍ ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന്‌ ഇന്ദ്രന്‍ എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന്‌ ഇന്ദ്രന്‍ വര്‍ഷങ്ങളോളം വിഷ്‌ണു ഭഗവാനെ ഭജിച്ചു. വിഷ്‌ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.
ഇന്ദ്രന്റെ പാപം പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന്‍ മരങ്ങള്‍, ഭൂമി, വെള്ളം, സ്‌ത്രീകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്‌ പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക്‌ നല്‍കാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്‌ ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്‌തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത്‌ എല്ലാ
ഇന്ദ്രന്റെ പാപം ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്‌ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ്‌ ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ അശുദ്ധി ഉണ്ടാകുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ്‌ ഇതിന്‌ പകരമായി ഇന്ദ്രനില്‍ നിന്നും സ്‌ത്രീകള്‍ നേടിയത്‌. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ഏകാന്ത വാസത്തിനുള്ള കാരണം ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌ എന്നതാണ്‌. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്‌ത്രീകളുടെ ശരീരം ഈ സമയത്ത്‌ വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ്‌ അതിനാലാണ്‌ വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്‌. അതിനാലാണ്‌ സ്‌്‌ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്‌. ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ്‌ ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ്‌ മറ്റുള്ളവരെ സ്‌പര്‍ശിക്കരുതെന്ന്‌ പറയുന്നത്‌


ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ

കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പരിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.അവളോരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പരഞുകൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനുതുല്യംകണക്കാക്കുന്നു. എന്തുവരമാണ് നിനക്കുഞാന്‍ നള്‍കേണ്ടത്?മുനിയുടേ ചോദ്യം കേട്ട കലാവതി പരഞുഃ മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ഛാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തേ നമസ്കരിച്ച് അ ആശ്രമത്തില്‍ നിന്നു മടങ്ങി..
ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാരിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.
ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി.ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.

ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായ പ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയിന്ല്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപ്പിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന്അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പരഞ്ഞു.

നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തോടാന്‍ ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു- പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തോടന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പരഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.

അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മൂനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍ത്രുസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ? രാജാവേ, അങ്ങയുടെ മുഖവുംമ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?

മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.

മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പരഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു...

നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പരഞ്ഞു.

പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്തിച്ചുകൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.

കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി.

കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാന്ന്..

എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമന്ന് അങ്ങയുടെ പാപം വിട്ടുമാരിയത്. എന്ന് കലാവതി പറഞ്ഞു..
ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം ലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.

മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനേയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ം പഞ്ചാക്ഷരമാണ്.. പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി,പ്രയാഗ,രാമേശ്വം,ഗോകര്‍ണം, കാളഹസ്തി,കുംഭകോണം, മഹാാളക്ഷേത്രം,ചിതംബരം, ദക്ഷിണകൈലാസം എന്നു വിശേഷിപിക്കുന്ന വൈക്കം.

ഓം നമഃശിവായ..


എങ്ങിനെയാണ് ഒരു ഉത്തമ ശിഷ്യനാകാന്‍ കഴിയുക?


ശ്രീശങ്കരാചാര്യരുടെ ജീവിതചരിതത്തിലെ ഒരു സംഭവം.

ഒരിക്കല്‍ ആചാര്യരുടെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ ഗുരുവിനെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി . ഗുരുവിന്റെ നടപ്പും വേഷവും, സംസാരവും, വസ്ത്രവും എല്ലാം ശിഷ്യന്‍ അതേവിധം അനുകരിച്ചു. ഗുരുവിന് ശിഷ്യന്റെ ‘രോഗം’ മനസ്സിലായി. ഒരു ദിവസം ആചാര്യരും ഈ ശിഷ്യനുംകൂടി യാത്ര പോകുന്ന സമയം. ഗുരുവിന്റെ പ്രവര്‍ത്തികളെല്ലാം ശിഷ്യനും അതേപടി പകര്‍ത്തി. ഉച്ചസമയം കത്തിക്കാളുന്നവെയില്‍ ‘നല്ല ദാഹം’ ഗുരു പറഞ്ഞു. ‘അതേ എന്ക്കും കടുത്ത ദാഹം’ ശിഷ്യന്‍ ഉടന്‍ പറ‍ഞ്ഞു "നമുക്കൊരു വഴി കാണാതിരിക്കില്ല’ഇങ്ങനെ പറഞ്ഞുകൊണ്ട് ആചാര്യര്‍ ചുറ്റിനും നോക്കി. സമീപം ഒരു കുടില്‍. നേരേ അങ്ങോട്ടു ചെന്നു . ഓട്ടു പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഗൃഹം. അവിടെ ഒരു ദിക്കില്‍ വാര്‍ക്കാനുള്ള ഓട് തിളച്ചു മറിയുന്നു. ആചാര്യനേരെ അതിനു സമീപം ചെന്നു. പുറകെ ശിഷ്യനും. ആചാര്യര്‍ ഉരുകി തിളച്ചു മറിയുന്ന ദ്രാവകം ഒരു മൊന്തയിലെടുത്തു, കുടിച്ചു. പിന്നീട് ശിഷ്യന്റെ നേര്‍ക്ക് മൊന്ത നീട്ടിതതക്കൊണ്ടു പറഞ്ഞു, കുടിച്ചോളൂ… ദാഹം മാറും…" ശിഷ്യന്‍ ഞെട്ടി.ഭയന്ന് വിറച്ചുകൊണ്ട് അയാള്‍ പറഞ്ഞു, "ക്ഷമിക്കണേ ഗുരുദേവാ… ഇതു കുടിച്ചാല്‍ ദാഹം മാത്രമല്ല, ഞാനും ദഹിച്ചു പോകും…"

"അന്ധമായ അനുകരണം അപകടകരമാണ് കുഞ്ഞേ." ആചാര്യര്‍ മന്ദഹാസത്തോടെ പറഞ്ഞു. മഹത്തുക്കളെ ബാഹ്യമായി അനുകരിക്കാന്‍ ആര്‍ക്കുമാകും. അതുപോര, അവരുടെ ജീവിതസന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തണം. അപ്പോഴേ യഥാര്‍ത്ഥ അനുയായിയാകൂ.


പ്രചോദനകഥകള്‍


സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

തന്നെ സമ്പൂര്‍ണ്ണം ഈശ്വരനു സമര്‍പ്പിച്ചു എന്നു കരുതിയിരുന്ന ഒരു സംഗീതാദ്ധ്യാപകനുണ്ടായിരുന്നു. ഒരിക്കല്‍ കിണറ്റു കരയില്‍ അദ്ദേഹം കുളിക്കുന്ന സമയം. സോപ്പ് മുഖത്ത് തേയ്ക്കുന്നതിനിടയില്‍ എങ്ങനെയോ കൈ തട്ടി ബക്കറ്റ് കയറോടു കൂടി കിണറ്റില്‍ വീണു.

സംഗീതാദ്ധ്യാപകന്‍ വിഷമത്തിലായി. കണ്ണു തുറക്കാന്‍ വയ്യ. "ഈശ്വരാ എന്നെ രക്ഷിക്കൂ" എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം കിണറിനു സമീപത്തുള്ള അലക്കുകല്ലിലിരുന്ന് സംഗീതാലാപനം തുടങ്ങി.

കുളിക്കാന്‍ പോയ ഭര്‍ത്താവിനെ കാണാതെ തിരക്കിവന്ന ഭാര്യ കേട്ടത് കിണറ്റിന്‍ കരയിലെ സംഗീത കച്ചേരിയും തന്നെ സഹായിക്കാനെത്താന്‍ വൈകുന്ന ദൈവത്തോടുള്ള പരിവേദനവും. അവര്‍ ഉടന്‍ അളുക്കളയില്‍ പോയി ഒരു കുടം വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്ത്തി . ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യ ചോദിച്ചു, "ഇതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രനേരം കാറി പാടിയത്? ബക്കറ്റ് കിണറ്റില്‍ വീണപ്പോള്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ വെള്ളം കൊണ്ടു വരുമായിരുന്നില്ലേ. അതിനുള്ള ബുദ്ധി പോലും ഈശ്വരന്‍ തന്നിട്ടില്ലേ. അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും ദൈവം കേള്‍ക്കില്ല."

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല.

അതുകൊണ്ട് ഈശ്വരന്‍ കനിഞ്ഞേകിയ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുക. എന്നിട്ടും കുറവുകള്‍ ഉണ്ടായാല്‍ അത് ഈശ്വരന്‍ പരിഹരിക്കും. സദാ സര്‍വ്വത്ര ഈശ്വരചിന്ത ഉണ്ടാകുന്നത് ഉത്തമം തന്നെ. പക്ഷേ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഈശ്വരനെ വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.