പ്രചോദനകഥകള്‍,
ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശിക്ഷ്യനായിട്ടുണ്ടായിരുന്ന ു . ധനികനാണെങ്കിലും ശിക്ഷ്യന്‍ വളരെ പിശുക്കനുമായിരുന്നു.എങ്കില ും ഗുരുവിന്റെ അടുത്ത അയാള്‍ വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു.ഒരു ദിവസം ബ്രാഹ്മണന്‍ തന്റെ നിത്യപാരായണത്തിനുള്ള പുസ്തകങ്ങള്‍ ഒരു പട്ടില്‍ പോതിഞ്ഞുവെച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നി.ഒരു കഷ്ണം പട്ടുശീലക്കുവേണ്ടി അദ്ദേഹം ശിക്ഷ്യന്റെ വ്യാപാരസ്തലത്ത് ചെന്നു.ശിക്ഷ്യനായ വ്യാപാരി അദ്ദേഹത്തെ ഭക്തിയോടെ സ്വീകരിച്ച് , വരുവാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു.ഗുരു ,തന്റെ പുസ്തകങ്ങള്‍ പോതിഞ്ഞുവെക്കുവാന്‍ ഒരു കഷ്ണം പട്ട് കിട്ടിയാല്‍ കൊള്ളമെന്നുള്ള തന്റെ ആവശ്യം അറിയിച്ചു.വ്യാപാരി അറിയിച്ചു "അയ്യോ കഷ്ടം ! രണ്ടു മണിക്കൂര്‍ മുംബ് അങ്ങ് വന്നിരുന്നെങ്കില്‍ വിഷമം കൂടാതെ ഞാനത് തരുമായിരുന്നു.ഇപ്പോള്‍ ഇവിടെ പട്ടുതുണികള്‍ ഒന്നുമില്ലാത്തതിനാല്‍ വളരെ വ്യസനിക്കുന്നു...എങ്കിലും അങ്ങയുടെ ആവശ്യം ഞാന്‍ മനസ്സില്‍ വെക്കാം.ഇടയ്ക്കിടക്ക് ഒന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുക".ബ്രാഹ്മണന്‍ ഇത് കേട്ട് നിരാശനായി മടങ്ങിപ്പോയി.
ഈ സംഭാഷണം അകത്തുനിന്ന് വ്യാപാരിയുടെ ഭാര്യ കേട്ടിരുന്നു.അവര്‍ ആളെ അയച്ച് ആ ബ്രാഹ്മണനെ വരുത്തി കാര്യം ആരാഞ്ഞു.ബ്രാഹ്മണന്‍ പറഞ്ഞു.."എനിക്ക് എന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞ് വെക്കാന്‍ ഒരു കഷ്ണം സില്‍ക്ക് വേണമെന്നുണ്ടായിരുന്നു...അത ് തല്‍ക്കാലം ഇവിടെ ഇല്ലന്നാണ് അദ്ദേഹം പറഞ്ഞത്" .അത് കേട്ട് ആ സ്ത്രീ പറഞ്ഞു ..'ഗുരോ ,അങ്ങ് നാളെ രാവിലെ വരൂ ..അങ്ങേയ്ക്ക് വേണ്ടത്ര സില്‍ക്ക് തുണി തീര്‍ച്ചയായും കിട്ടും '.അത് കേട്ട് ഗുരു മടങ്ങിപോയി .വ്യാപാരി കടപൂട്ടി വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു.."കട അടച്ചുവോ ? എനിക്ക് രണ്ടു സില്‍ക്ക് മുണ്ട് വേണ്ടിയിരുന്നു "..വ്യാപാരി പറഞ്ഞു : 'എന്താണ് ധൃതി ? നാളെ രാവിലെ കടതുറക്കുമ്പോള്‍ ഏറ്റവും നല്ല സില്‍ക്ക്തുണി കൊണ്ടുവരാമല്ലോ ".ഭാര്യ പറഞ്ഞു .'അത് പറ്റില്ല എനിക്ക് ഇപ്പോള്‍ത്തന്നെ വേണം...വേഗം പോയി കടതുറന്ന് ഏറ്റവും നല്ല സില്‍ക്ക് രണ്ടെണ്ണം എടുതുകൊണ്ടുവരൂ ".വ്യാപാരി എന്ത് ചെയ്യും ?...എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാവുന്ന 'ഗുരുവല്ല ' ഇത്....ഈ ഗുരുവിന്റെ ,ഗൃഹനായികയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ സമാധാനമുണ്ടാകുകയില്ല.. അവസാനം വ്യാപാരി രാത്രിതന്നെ സന്തോഷത്തോടെ പോയി കടതുറന്ന്‍ രണ്ടു നല്ല സില്‍ക്ക് കൊണ്ടുവന്ന് ഭാര്യക്ക് കൊടുത്തു .അടുത്തദിവസം രാവിലെ ആ നല്ല സ്ത്രീ ആ രണ്ടു സില്‍ക്ക് തുണികളും ,"ഇനി അങ്ങയ്ക്ക് വല്ലതും ആവശ്യമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി " എന്ന ഒരു സന്ദേശത്തോടുകൂടി ഗുരുവിനു കൊടുത്തയ്ക്കുകയും ചെയ്തു.
മഹാമായയുടെ ശക്തിയെപ്പറ്റി വിവരിക്കുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞ ഒരു കഥയാണിത് ...ലോകത്തില്‍ സാധാരണ കണ്ടുവരുന്ന ഒരു സംഭവമാണിത് ..സ്വന്തം ആദ്ധ്യാത്മികഗുരു വന്നു എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ക്കൂടി ,അത് അസത്യം പറഞ്ഞിട്ടായാല്‍പോലും ഒഴിവാക്കുന്നു..സ്വന്തം ഭാര്യയുടെ അടുത്ത ചെല്ലുമ്പോള്‍ ഏറ്റവും അനുസരണയുള്ള ഒരാളായിത്തീരുന്നു ..ഇതാണ് സ്ത്രീകളുടെ ശക്തി...സ്വന്തം ഭര്‍ത്താവിനുള്ള എല്ലാ ദോഷങ്ങളെയും പരിഹരിച്ച് നല്ല നിലക്ക് കൊണ്ടുവരുവാന്‍ ഒരു നല്ല പത്നിക്ക് കഴിയണം...ഗൃഹജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളെയും കടമകളെയും പറ്റി ഗൃഹണികള്‍ക്ക് ശരിയായ ബോധ്യം ഉണ്ടാകണം...അങ്ങനെ പതിയും പത്നിയും ഒന്നിച്ചു സഹകരിച്ചുപോകുന്ന ഒരു ഗൃഹസ്ഥജീവിതത്തിലെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ...
ഈ സംഭാഷണം അകത്തുനിന്ന് വ്യാപാരിയുടെ ഭാര്യ കേട്ടിരുന്നു.അവര്‍ ആളെ അയച്ച് ആ ബ്രാഹ്മണനെ വരുത്തി കാര്യം ആരാഞ്ഞു.ബ്രാഹ്മണന്‍ പറഞ്ഞു.."എനിക്ക് എന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞ് വെക്കാന്‍ ഒരു കഷ്ണം സില്‍ക്ക് വേണമെന്നുണ്ടായിരുന്നു...അത
മഹാമായയുടെ ശക്തിയെപ്പറ്റി വിവരിക്കുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞ ഒരു കഥയാണിത് ...ലോകത്തില്‍ സാധാരണ കണ്ടുവരുന്ന ഒരു സംഭവമാണിത് ..സ്വന്തം ആദ്ധ്യാത്മികഗുരു വന്നു എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ക്കൂടി ,അത് അസത്യം പറഞ്ഞിട്ടായാല്‍പോലും ഒഴിവാക്കുന്നു..സ്വന്തം ഭാര്യയുടെ അടുത്ത ചെല്ലുമ്പോള്‍ ഏറ്റവും അനുസരണയുള്ള ഒരാളായിത്തീരുന്നു ..ഇതാണ് സ്ത്രീകളുടെ ശക്തി...സ്വന്തം ഭര്‍ത്താവിനുള്ള എല്ലാ ദോഷങ്ങളെയും പരിഹരിച്ച് നല്ല നിലക്ക് കൊണ്ടുവരുവാന്‍ ഒരു നല്ല പത്നിക്ക് കഴിയണം...ഗൃഹജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളെയും കടമകളെയും പറ്റി ഗൃഹണികള്‍ക്ക് ശരിയായ ബോധ്യം ഉണ്ടാകണം...അങ്ങനെ പതിയും പത്നിയും ഒന്നിച്ചു സഹകരിച്ചുപോകുന്ന ഒരു ഗൃഹസ്ഥജീവിതത്തിലെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ...
ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടത്
നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല.
രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തു മുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു. "ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ".
എവിടെയാണ് കൃഷ്ണനെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്. ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചു ചിരിച്ചു പോവുകയും ചെയ്തു.
രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. "നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ."
"ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്."
"ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ." ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.
"എന്താണ് നീ ഞൊണ്ടുന്നത്?" രാധ ചോദിച്ചു.
"ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്."
"നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം."
"വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍ കൃഷ്ണനുമായി നൃത്തം ചെയ്യാന്‍ പറ്റില്ല. വേഗം പോകണം." ഭഗവാന്‍ രാധയോട് പറഞ്ഞു. ഇതിനു രാധ പറഞ്ഞ മറുപടി.
"നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ."
ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.
ഇതാണ് പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല എന്ന്.
മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ എല്ലാവര്ക്കും സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.
രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം കൃഷ്ണന്‍ ഒരു ഗോപാലന്റെ വേഷം കെട്ടി, തോര്‍ത്തു മുണ്ടുടുത്ത് ഭസ്മക്കുറിയിട്ട് വൃന്ദാവനത്തിലേക്ക് ഓടാന്‍തുടങ്ങി. ഓരോ ഗോപികമാരുടെയും അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു. "ഗോപികമാരെ, നിങ്ങളെ കൃഷ്ണന്‍ വിളിക്കുന്നു. ആദ്യം ചെല്ലുന്നതാരാണോ അവരുമായിട്ടേ നൃത്തംചെയ്യൂ".
എവിടെയാണ് കൃഷ്ണനെന്നു ഗോപികകള്‍ ചോദിച്ചില്ല. ഗോപാലന്‍ പറഞ്ഞതുമില്ല. കേട്ടപാതി, കേള്‍ക്കാത്തപാതി ഗോപികമാര്‍ യമുനയെ ലക്ഷൃമാക്കി ഓടാന്‍ തുടങ്ങി. ഭര്‍ത്താവിനു ചോറുവിളമ്പിക്കൊണ്ടിരുന്ന ഗോപിക തവിയോടുകൂടി ഓടി. മുറ്റം തൂത്തുകൊണ്ടിരുന്നവള്‍ ചൂലും പിടിച്ചുകൊണ്ടോടി. നെല്ലുകുത്തിക്കൊണ്ടിരുന്ന ഗോപിക ഓടുമ്പോഴും കൈയില്‍ ഉലക്കയുണ്ട്. ഒരു കണ്ണെഴുതിക്കഴിഞ്ഞ ഗോപിക അങ്ങനെ ഓടി. അങ്ങനെ ഓരോരുത്തരും കേട്ട മാത്രയില്‍ ഓടുകയാണ്. ഗോപാലവേഷം കെട്ടിയ കൃഷ്ണന്‍ ചിരിച്ചു ചിരിച്ചു പോവുകയും ചെയ്തു.
രാധയുടെ കുടിലില്‍ച്ചെന്ന് രാധയോടും ഇതുതന്നെ പറഞ്ഞു. അപ്പോള്‍ രാധ പറഞ്ഞു. "നീ ഓടിയോടി വളരെ ക്ഷീണിച്ചിരിക്കുന്നല്ലോ. അകത്തുകയറി ഇരിക്കൂ."
"ഇല്ല എളുപ്പം പോകണം. ആദ്യം ചെല്ലുന്നവരുമായിട്ടാണ് കൃഷ്ണന്‍ നൃത്തം ചെയ്യുന്നത്."
"ഇല്ലില്ല, നീ ഓടിത്തളര്‍ന്നുവന്നതല്ലേ അല്പം പാല്‍ കുടിച്ചിട്ടു പോകൂ." ഇതു കേട്ട് കൃഷ്ണന്‍ ഞൊണ്ടി ഞൊണ്ടി വരാന്തയിലേക്കു കയറി.
"എന്താണ് നീ ഞൊണ്ടുന്നത്?" രാധ ചോദിച്ചു.
"ഓടിയപ്പോള്‍ കാലിലൊരു മുള്ള് കൊണ്ടതാണ്."
"നീ കയറിയിരിക്കൂ. ഞാന്‍ മുള്ളെടുത്തു തരാം."
"വേണ്ട. മുള്ളെടുത്തുകൊണ്ടിരുന്നാല്‍
"നിന്റെ കാലിലെ മുള്ളെടുക്കാതെ ഞാന്‍ പോയാല്‍ ഭഗവാനുമായി നൃത്തം ചെയ്യുമ്പോഴും ഈ മുള്ളായിരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടു കയറുന്നത്. ഭഗവാനോടൊത്ത് നൃത്തം ചെയ്യാന്‍ പറ്റിയില്ല എന്നും വരാം. പക്ഷേ, എനിക്കത് ദൂരെനിന്നെങ്കിലും കണ്ടുകൊണ്ടിരിക്കാമല്ലോ. അതു കൊണ്ട് നീ കയറിയിരിക്കൂ."
ഇതുപറഞ്ഞ് ഭഗവാന്റെ കാലെടുത്ത് തന്റെ മടിയില്‍വെച്ചു രാധ മുള്ളെടുക്കുവാന്‍ തുടങ്ങി. രാധ മുള്ളെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഗോപാലവേഷം കെട്ടിയ ഭഗവാന്‍ കൃഷ്ണന്‍ ഒളിപ്പിച്ചുവെച്ച ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്തു. അവിടെ പരന്നൊഴുകിയ നാദാമ്യതം കേട്ട് രാധയുടെ കണ്ണില്‍ നിന്ന് ധാരധാരയായി ഒഴുകിയ കണ്ണുനീര്‍ ഭഗവാന്റെ പാദത്തില്‍ വീണു. പിന്നീട് ഭഗവാന്‍ ന്യത്തം വെച്ചത് രാധയോടൊപ്പമായിരുന്നു.
ഇതാണ് പറഞ്ഞത്, കര്‍ത്തവ്യങ്ങള്‍ വിട്ട് ഓടുന്ന ഭക്തിയല്ല നമുക്കു വേണ്ടത്. വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയല്ല എന്ന്.
മറ്റുള്ളവരോട് കരുണ കാണിച്ചിട്ടു വേണം പ്രാര്‍ഥനകളില്‍ മുഴുകാന്‍. സഹജീവികളോട്, ജീവജാലങ്ങളോട് കരുണ കാണിച്ചതിനുശേഷം ഭക്തിയില്‍ മുഴുകാന്‍ എല്ലാവര്ക്കും സാധിക്കട്ടെ. അതാവും യഥാര്‍ഥഭക്തി.
മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്
ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: "ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ തിരിച്ചുപോകുക. ഇതു കേട്ട യുവാവിനു വളരെ വിഷമമായി. ഇതു കണ്ട ഗുരു ചോദിച്ചു: "നിനക്ക് എന്തെങ്കിലും ജോലി അറിയാമോ?" അതിനു ശേഷം ആശ്രമത്തിലെ വിവിധ ജോലികള്‍ ഗുരു പറഞ്ഞു. പൂജാദി കാര്യങ്ങളെയും ആശ്രമത്തിലെ ചിട്ടകളെയും കുറിച്ച് അയാള്‍ക്ക് അറിയാമായിരുന്നില്ല. "എങ്കില്‍ ഇവിടെ കുറെ കുതിരകള്‍ ഉണ്ട്. അവയെ നോക്കാന്‍ പറ്റുമോ?" "തീര്‍ച്ചയായും ഗുരോ"- യുവാവു പറഞ്ഞു.
അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. "ഗുരോ അടിയനുള്ള ഉപദേശം എന്താണ്?"- യുവാവ് ചോദിച്ചു. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?"
ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?" ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: "ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും." ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: "നീ എന്തു ചെയ്യുകയാണ്." "അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു." ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. "അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?" അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: "നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ." ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: "നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?" "അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു"- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. "ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു . എന്നാല്‍ അവന്‍ കുതിരകളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ വന്ന മാറ്റം കണ്ടില്ലേ? അവന്‍ അവയക്ക് ആഹാരം നല്‍കുക മാത്രമായിരുന്നില്ല. അവയെ സ്‌നേഹിക്കുകകൂടി ചെയ്തു. അവന്‍, അവന്റെ ജോലി ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്തു. അവന്‍ കര്‍മത്തിനു വേണ്ടി കര്‍മം ചെയ്തു. മാത്രമല്ല, ഗുരുവിന്റെ വാക്കുകള്‍ അതേപടി ഉള്‍ക്കൊണ്ടു."
ഇതുപോലെയാവണം നിങ്ങളുടെ പ്രവൃത്തികള്‍. ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്. കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ‘മണ്ടന്‍’ എന്നുവിളിച്ചു മറ്റുള്ളവര്‍ കളിയാക്കിയ ശിഷ്യനെപ്പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. മാതാപിതാക്കന്മാര്‍, ബന്ധുജനങ്ങള്‍, ഗുരുക്കന്മാര്‍, മഹാന്മാര്‍ എന്നിവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് സദ് പ്രവൃത്തികള്‍ ചെയ്യാന്‍ മക്കള്‍ക്കു സാധിക്കട്ടെ.
അന്നുമുതല്‍ യുവാവിനെ കുതിരകളുടെ ചുമതല ഏല്‍പിച്ചു. അയാള്‍ വളരെ ശ്രദ്ധയോടെ കുതിരകളെ പരിപാലിക്കാന്‍ തുടങ്ങി. അതുവരെ എല്ലും തോലുമായിരുന്ന കുതിരകള്‍ നന്നായി തടിച്ചുകൊഴുത്തു. ഈ ഗുരുവിന്റെ ആശ്രമത്തിലെ അഭ്യസനത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗുരു ശിഷ്യന്മാര്‍ക്ക് പ്രത്യേകം ഉപദേശങ്ങളൊന്നും നല്‍കാറില്ല. രാവിലെ എല്ലാവരെയും വിളിച്ച് ഓരോ ശ്ലോകം പറഞ്ഞുകൊടുക്കും. ശിഷ്യന്മാര്‍ എപ്പോഴും അതു മനനം ചെയ്തു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.
ഒരു ദിവസം രാവിലെ ഗുരു പതിവിലും നേരത്തെ ശിഷ്യന്മാര്‍ക്ക് ഉപദേശം നല്‍കി. അതിനുശേഷം കുതിരയെ അഴിച്ച് യാത്ര പുറപ്പെടാന്‍ തുടങ്ങി. അപ്പോഴാണ് ആ യുവാവ് ഓടിയെത്തുന്നത്. തനിക്കു കിട്ടേണ്ട ഉപദേശം കിട്ടിയിട്ടില്ല. "ഗുരോ അടിയനുള്ള ഉപദേശം എന്താണ്?"- യുവാവ് ചോദിച്ചു. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്. ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?"
ഗൗരവത്തില്‍ ഇത്രയും പറഞ്ഞിട്ട് ഗുരു കുതിരയെ ഓടിച്ചുപോയി. യുവാവ് നിരാശനായില്ല. ഗുരു പറഞ്ഞ വാക്കുകള്‍ മനനം ചെയ്യാന്‍ തുടങ്ങി. "നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്?" ഗുരു വൈകീട്ടു തിരിച്ചെത്തി. ഒരു ശിഷ്യനെ മാത്രം കാണുന്നില്ല. ഗുരു അവനെവിടെയെന്ന് അന്വേഷിച്ചു. മറ്റുള്ള ശിഷ്യന്മാര്‍ അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു: "ഗുേരാ ആ മണ്ടന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. നിനക്കറിയില്ലേ ഞാനൊരു യാത്രയ്ക്കു പോവുകയാണ്, ഇപ്പോഴാണോ ഇതൊക്കെ ചോദിക്കുന്നത്? എന്നും മറ്റും." ഇത്രയും പറഞ്ഞ് അവര്‍ ആ ശിഷ്യനെ കളിയാക്കി ചിരിച്ചു. അദ്ദേഹം വാത്സല്യത്തോടെ യുവാവിനെ വിളിച്ചുചോദിച്ചു: "നീ എന്തു ചെയ്യുകയാണ്." "അങ്ങു രാവിലെ പറഞ്ഞ വാക്കുകള്‍ ഞാന്‍ മനനം ചെയ്യുകയായിരുന്നു." ഇതു കേട്ടതോടെ ഗുരുവിന്റെ മനസ്സു നിറഞ്ഞു. ഇരു കരങ്ങളും അയാളുടെ ശിരസ്സില്‍വെച്ച് അനുഗ്രഹിച്ചു.
ഇത് മറ്റു ശിഷ്യര്‍ക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ പരിഭവം ഗുരുവിനെ അറിയിച്ചു. "അവനേക്കാള്‍ മുമ്പ് ഇവിടെ വന്ന ഞങ്ങളെ അങ്ങ് അവഗണിച്ചു. ആ മരമണ്ടനോട് ഇത്രയും വാത്സല്യം കാട്ടേണ്ട ആവശ്യമെന്താണ്?" അവര്‍ക്കു സഹിക്കാനായില്ല. ഗുരു പറഞ്ഞു: "നിങ്ങള്‍ പോയി അല്‍പം മദ്യം കൊണ്ടുവരൂ." ഗുരു അവര്‍ കൊണ്ടുവന്ന മദ്യം കുറച്ചു വെള്ളത്തില്‍ കലര്‍ത്തി. ഓരോരുത്തരുടെയും വായില്‍ ഒഴിച്ചുകൊടുത്തു. ഉടനെ തുപ്പുവാനും പറഞ്ഞു. ശിഷ്യന്മാര്‍ അനുസരിച്ചു. ഗുരു ചോദിച്ചു: "നിങ്ങള്‍ക്ക് ഈ മദ്യത്തിന്റെ ലഹരി കിട്ടിയോ?" "അതെങ്ങനെ കിട്ടും? മദ്യം ഇറക്കുന്നതിനു മുമ്പു തുപ്പിക്കളയാന്‍ അങ്ങു പറഞ്ഞു. ഞങ്ങള്‍ തുപ്പിക്കളഞ്ഞു"- ശിഷ്യന്മാര്‍ ഒരുമിച്ചു പറഞ്ഞു. "ഇതുപോലെയാണു നിങ്ങള്‍ എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടത്. കേള്‍ക്കും, ഉടന്‍ കളയും. എന്നാല്‍ അവനങ്ങനെയായിരുന്നില്ല. നിങ്ങള്‍ മണ്ടന്‍ എന്നു വിളിച്ചു പരിഹസിച്ചവന്‍ എന്താണു ചെയ്തത്? ഞാന്‍ പറയുന്നതില്‍ ഒരു തരിമ്പു പോലും ചീത്ത കാണാതെ അതേപടി സ്വീകരിച്ചു. ആ ഒരു നിഷ്‌ക്കളങ്കത അവനിലുണ്ട്. നിങ്ങളെ കുതിരകളെ നോക്കാന്‍ ഏല്‍പിച്ചപ്പോള്‍ അവ എല്ലും തോലുമായിരുന്നു. നിങ്ങള്‍ അവയ്ക്ക് സമയത്തു ഭക്ഷണം നല്‍കാറില്ലായിരുന്നു. അവയെ കുളിപ്പിക്കാറില്ലായിരുന്നു