2018, ജൂലൈ 3, ചൊവ്വാഴ്ച

പ്രചോദനകഥകള്‍..............2




നല്ലൊരു നാളെ, നാം മുന്നോട്ട് . ( പ്രചോദന കഥകള് )

മൂടല് മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന് കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്ക്കാണ് വരുന്നത്. അദ്ദേഹം ഉടന് അവര്ക്ക് സന്ദേശമയച്ചു.
"വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല് നിങ്ങളുടെ നേര്ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക."
ഉടന് സന്ദേശം തിരികെ ലഭിച്ചു. "നിങ്ങള് ഗതി മാറുന്നതാണ് നല്ലത്…"
കപ്പിത്താന് ക്രുദ്ധനായി. ഒരു സന്ദേശം കൂടി അയച്ചു.
"ഇതൊരു യുദ്ധക്കപ്പലാണ് നിങ്ങളുടെ ഗതി മാറ്റിയില്ലെങ്കില് വന് ദുരന്തത്തിന് ഇരയാകും."
മറുപടി ഉടന് ലഭിച്ചു, "സുഹൃത്തേ ഞങ്ങള്ക്ക് ഗതിമാറാന് സാധ്യമല്ല…ഇത് കപ്പലല്ല, ലൈറ്റ് ഹൗസാണ്. നിങ്ങള് ഗതിമാറ്റി സ്വയം രക്ഷപ്പെടൂ…"
അപ്പോഴാണ് കപ്പിത്താന് തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയത്. അയാള് ഉടന് ഗതി മാറ്റി, തലമുടി നാരിഴയ്ക്ക് കപ്പല് രക്ഷപ്പെടുത്തി.
ഈ കപ്പിത്താന് പിണഞ്ഞ അബദ്ധമല്ലേ നമുക്കും ജീവിതമാകുന്ന കപ്പല് ഓടിക്കുമ്പോള് പറ്റാറുള്ളത്. മറ്റുള്ളവര് ഗതിമാറി നമുക്കനുകൂലാമാകണമെന്ന് മിക്കപ്പോഴും നാം ആഗ്രഹിക്കുന്നു. മിക്കപ്പോഴും അത് അസാധ്യവുമാണ്. പക്ഷേ നാം ഗതിമാറി ഒഴുകിയാല് പ്രശ്നങ്ങള് എത്ര സുന്ദരമായി പരിഹരിക്കാന് സാധിക്കും.
വാശിയും വൈരാഗ്യവും ദുരഭിമാനവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്, മുന്കൈ എടുത്താല് ‘കൊടിയ ശത്രുക്കള്’ പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം.
അതോടൊപ്പം അവാച്യമായൊരു ശാന്തിയും നമ്മില് ഉറവയെടുക്കുന്നതും കാണാം. ഗതി മാറി ഒഴുകിയില്ലെങ്കില് നാം അവിടെ ചെന്ന് ഇടിച്ച് തകരുകയേ ഉള്ളൂ. കൂട്ടിയിടി നടക്കുമ്പോള് ഇരുവര്ക്കും ക്ഷതമുണ്ടാകുമെന്ന് മറക്കരുത്

ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !

അമ്മ

ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !

എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര് ഒറ്റകണ്ണി ആയതുതന്നെ കാരണം. എന്‍റെ കൂട്ടുകാരു എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്, അമ്മ ഈലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുകൊണ്ടേയിരുന്നു.

ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോന്നും അമ്മ പ്രതികരിച്ചതേയില്ല. ചെറിയ കട നടത്തി പാതി ദാരിദ്ര്യത്തില് ആണ് അമ്മ എന്നെ വളര്‍ത്തിയിരുന്നത്.

അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍ നിശ്ചയിച്ചു!!!!!

ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍ ‍ നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു , വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു
അമ്മ പോയി....

അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍ അമ്മബോധം കേട്ട് കിടക്കുന്നു.
കയ്യില് ഒരു കുറിപ്പ്

മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു ഇനി നിന്നെ തേടി വരില്ല ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല

നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട് നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല് എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു..

മാതാവിനെയും പിതാവിനെയും പുണ്യം കൊണ്ട് മാത്രമേ ലഭിക്കു. തന്‍റെ മാതാപിതാക്കള്‍ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഷ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അവരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു തങ്ങളുടെ ജീവിതം എന്ന് എല്ലാ മക്കളും മനസില്ലാകണം...
എന്നിട്ടും എത്രയോ അച്ഛന്‍ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്......

മാതൃദേവോ ഭവഃ, പിതൃദേവോ ഭവഃ
മാതാവിനെയും പിതാവിനെയും ദൈവങ്ങളെ പോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യണം.

പ്രാര്‍ത്ഥനയുടെ ഉത്തരം കിട്ടുന്നത് എങ്ങനെ അറിയാനാകും?

ഒരു സംഭവകഥ:

പൊടുന്നനേയായിരുന്നു ഗൃഹനാഥന്റെ മരണം. വീട്ടില്‍ യുവതിയായ ഭാര്യയും രണ്ടു വയസ്സായ മോളും ഒറ്റയ്ക്കായി. ഉണ്ടായിരുന്ന പണം ശവസംസ്കാര ചടങ്ങുകളോടെ തീര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ നിന്നും കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന അറിയിപ്പു വന്നത്. വലിയ തുകയുണ്ട്. അവര്‍ പരിഭ്രമിച്ചു. ആ ബാങ്കിലെ കടം തീര്‍ന്നതായി കുറേദിവസംമുമ്പ് ഭര്‍ത്താവു പറഞ്ഞത് അവര്‍ ഓര്‍മ്മിച്ചു. പക്ഷേ പണമടച്ച രസീത് ഇല്ലാതെ എങ്ങനെ ഇക്കാര്യം ബാങ്കുകാരോട് പറയും.?

അവര്‍ ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. ‘ദൈവമേ ഒരു വഴി കാണിക്കണേ. അവിടുന്നല്ലാതെ എന്റെ കുട്ടിക്കും എനിക്കും ആരാണ് തുണ.’

ഈ വാക്കുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അവരുടെ കുട്ടി മുറിക്കകത്തേയ്ക്ക് മെല്ലെ വന്നു അവളുടെ മുന്നില്‍ ഒരു പൂമ്പാറ്റ. കുഞ്ഞ് ആ പൂമ്പാറ്റയെ പിടിക്കാനുള്ള ശ്രമത്തിലാണ്. പൂമ്പാറ്റ പാറിക്കളിച്ച് സോഫയുടെ അടിയിലേക്ക് നീങ്ങി. പൂമ്പാറ്റയെ പിടിക്കാനുള്ള ആവേശത്താല്‍ കുഞ്ഞ് സോഫയുടെ അടിയിലേക്ക് കയറി കുട്ടിയുടെ തല മുട്ടാതിരിക്കാന്‍ അമ്മ സോഫാപതുക്കെ മാറ്റി കൊടുത്തു.

അപ്പോള്‍ ഒരു മഞ്ഞകടലാസ് സോഫയുടെ അടിയില്‍ നിന്നു തെന്നി വീഴുന്നത് വീട്ടമ്മ കണ്ടു. അവര്‍ വേഗം അതെടുത്തു നോക്കി, ‘ഹാവൂ… ദൈവമേ…’ അവന്‍ കൈകൂപ്പിപ്പോയി.

അത്… പണമിടപാട് തീര്‍ത്ത, കാണാതെ പോയ ആ രസീതായിരുന്നു.

ഈശ്വരസാന്നിധ്യം, മാര്‍ഗദര്‍ശനം ഏതു വിധം എപ്പോള്‍ ലഭിക്കും എന്ന് ആര്‍ക്കും പറയാനാവില്ല. രസീതു കാണിക്കാന്‍ വന്നതല്ലേ സത്യത്തില്‍ ആ പൂമ്പാറ്റ. ഒരു കാര്യം ഉറപ്പ് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും പാഴാവില്ല. പക്ഷേ നിശബ്ദമായി ദൈവം സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കണം. അതിനായി സത്‌വികാരങ്ങളെ പോഷിപ്പിക്കുക.

മനസിനു സന്തോഷം നൽകുന്ന ഒരു കഥ പറയാം

ഒരു ചെറിയ ഗ്രാമം. അവിടെ ഒരു പാവപ്പെട്ട കര്‍ഷകന്‍ ഉണ്ടായിരുന്നു. തന്റെ പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്നു. അയാള്‍ എപ്പോഴോ എവിടെയോ ആരോ പറഞ്ഞു 'കൃഷ്ണ' എന്നു കേട്ടിരുന്നു. അത് അയാള്‍ ഇടയ്ക്ക് ജപിക്കാറുണ്ടായിരുന്നു.

അയാള്‍ക്ക്‌ പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലെങ്കില്‍ തന്നെ അയാള്‍ ആ നാമം ഇടയ്ക്ക് ജപിക്കും. കൃഷ്ണ നാമം ആരും അയാള്‍ക്കു ഉപദേശിച്ചിട്ടും ഇല്ല.
അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും അതു കൊണ്ടു ബാധിക്കപ്പെട്ടപ്പോള്‍ അയാള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൃഷിയും ശരിയാകുന്നില്ല. പട്ടിണിയും പരിവട്ടമും വേട്ടയാടി. സഹികെട്ട് ഒടുവില്‍ അയാള്‍ അയലത്തെ ഗ്രാമത്തിലുള്ള ജ്യോത്സ്യനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്നു വിചാരിച്ചു. പലരും അയാളോട് ഇതു പോലെ പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ പ്രശ്നം ശരിയായി എന്നു പറയുമായിരുന്നു. അതൊക്കെ കേട്ടിട്ട് തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാന്‍ അയാള്‍ തീരുമാനിച്ചു. ജ്യോത്സ്യന്മാര്‍ പറയുന്ന പരിഹാരങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം. അതു ശാശ്വതമായ ഫലം ഒരിക്കലും നല്‍കുന്നില്ല. ഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.

കര്‍ഷകന്‍ എന്തായാലും ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അടുത്തു തന്റെ ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം ഒന്ന് നോക്കി, എന്നിട്ട് അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. തനിക്കു ഇപ്പോള്‍ കുറച്ചു തിരക്കുണ്ടെന്നും, ജാതകം വിശദമായി നോക്കിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കു എന്നും അതു കൊണ്ടു അയാളോട് അടുത്ത ആഴ്ച വരുവാനും പറഞ്ഞു. കര്‍ഷകന്‍ ശരി എന്നു പറഞ്ഞു മടങ്ങി.

അടുത്ത ആഴ്ച അയാള്‍ കൃത്യമായി ജ്യോത്സന്റെ അടുക്കല്‍ എത്തി. ജ്യോത്സ്യന്‍ അപ്പോള്‍ കുറച്ചു ജാതകങ്ങള്‍ ഒക്കെ നോക്കി
കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കി.

കർഷകൻ ജ്യോത്സ്യനോട്‌ ചോദിച്ചു. "അങ്ങേക്ക്‌ എന്നെ ഓർമ്മയുണ്ടോ? കഴിഞ്ഞയാഴ്ച ഞാൻ ഇവിടെ വന്നിരുന്നു, അപ്പോൾ ഒരാഴ്ചകഴിഞ്ഞ്‌ വരാൻ പറഞ്ഞിരുന്നു."

ജ്യോത്സ്യര്‍ അതിനു 'എനിക്കു നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നു പറയു' എന്നു ആശ്ചര്യത്തോടെ ചോദിച്ചു.

കര്‍ഷകന്‍ അതിനു 'എന്താ? എന്ത് കൊണ്ടാ അങ്ങ് അങ്ങനെ ചോദിക്കുന്നത്?' എന്നു ചോദിച്ചു.
ജ്യോത്സ്യര്‍ അതിനു 'നോക്കു നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്നും പോയത് മുതലുള്ളത് ഒന്നും വിടാതെ എന്നോടു പറയു' എന്നു പറഞ്ഞു.
കര്‍ഷകനോടു ജ്യോത്സര്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ചു പറയണം എന്നു ആവശ്യപ്പെട്ടതനുസരിച്ച്, അയാള്‍ ഓരോന്നും ഓര്‍ത്തോര്‍ത്തു പറഞ്ഞു തുടങ്ങി.
"അന്നു ഇവിടെ നിന്നും ഇറങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. ഒരു കാട്ടു വഴിയില്‍ കൂടിയാണ് ഞാന്‍ പോയത്. പെട്ടെന്നു മഴ വരുന്നത് പോലെ ഇരുണ്ടു കൂടി വന്നു. ഞാന്‍ എവിടെയെങ്കിലും ഒതുങ്ങം എന്നു നോക്കി. മരത്തിന്റെ ചുവട്ടില്‍ ഒതുങ്ങിയാല്‍ വല്ല ദുഷ്ട മൃഗങ്ങളും വന്നാലോ എന്നു ചിന്തിച്ചു നോക്കിയപ്പോള്‍ ദൂരെ ഒരു പാഴ്മണ്ഡപം കണ്ണില്‍ പെട്ടു. ശരി അവിടെ ചെന്നു ഒതുങ്ങി നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി. അവിടെ മനുഷ്യരെ ആരും കണ്ടില്ല. അതിനകത്തു പ്രവേശിച്ചു. അപ്പോഴാണ്‌ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായത്‌. അകത്തു ഒരു ഭിന്നപ്പെട്ട കൃഷ്ണ വിഗ്രഹം കണ്ടു. പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത് കണ്ടു വളരെ പ്രയാസം തോന്നി. തന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നും വൃത്തിയാക്കി, പൂജാ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നു വിചാരിച്ചു. പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ആ ക്ഷേത്രം മുഴുവനും ചുറ്റി നോക്കി. ഓരോ തൂണും നോക്കി അതില്‍ കേടുപാടു തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കി. ഉത്തരത്തിലും ഒരു പാടു മരാമത്തു ജോലികള്‍ കണ്ടു. അതൊക്കെ മാനസീകമായി ഞാന്‍ നന്നാക്കി നോക്കി.
മുഴുവനും വലയും പൊടിയും പിടിച്ചിരുന്നു. മാനസീകമായി അതെല്ലാം തട്ടി വൃത്തിയാക്കി. നല്ല പണിക്കാരെ വിളിച്ചാല്‍ അതൊക്കെ ശരിയാക്കാമല്ലോ എന്നു വിചാരിച്ചു. അവരു വന്നാല്‍ മരാമത്തു ജോലികള്‍ എല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കും എന്നു വിചാരിച്ചു. അവിടെ ഇരുന്ന ശിഥിലമായ വിഗ്രഹത്തിനു പകരം ഒരു നല്ല വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാം എന്ന് വിചാരിച്ചു. ആ ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. തൊഴാന്‍ വന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടു കൊടുത്താല്‍ എത്ര നന്നായിരിക്കും എന്നു വിചാരിച്ചു. ഇങ്ങനെ വിചാരങ്ങള്‍ ഓടുന്ന സമയത്ത് എന്റെ മനസ്സില്‍ ഞാന്‍ ഇതെല്ലാം കാണുകയായിരുന്നു.
ഹൃദയത്തില്‍ ഒരുപാടു സന്തോഷം തോന്നി. എല്ലാര്‍ക്കും ഊണും കൊടുത്തു കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും 'ശ് ശ് ശ്' എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു നില്‍ക്കുന്നത് കണ്ടു. ഭയത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ മണ്ഡപം ഇടിഞ്ഞു വീണു. ഞാന്‍ ആകെ വിയര്‍ത്തു പോയി. ഹോ! ഭഗവാന്‍ എന്നെ കാത്തു എന്നു വിചാരിച്ചു തിരികെ വീട്ടിലേക്കു നടന്നു. ആ സമയം മഴയും വിട്ടിരുന്നു.'

ഇത്രയും കേട്ടപ്പോള്‍ തന്നെ ആ ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞു. ആ കര്‍ഷകനെ പിന്നീട് ഒന്നും പറയാന്‍ സമ്മതിച്ചില്ല. അയാള്‍ക്ക് കേള്‍ക്കാനുള്ളത് മുഴുവനും അയാള്‍ കേട്ടു കഴിഞ്ഞു. കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകനു ജ്യോത്സരില്‍ ഉണ്ടായ മാറ്റം കണ്ടിട്ടു ഒന്നും മനസ്സിലായില്ല. ജ്യോത്സരോടു അയാള്‍ 'എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ അങ്ങു വീഴുന്നത്?' എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു 'താന്‍ അന്നു ഇവിടുന്നു തിരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തന്റെ മരണ സമയമായിരുന്നു. തന്റെ ജാതകത്തില്‍ നിന്നും ഞാന്‍ ഇത് മനസ്സിലാക്കി. അതിനു ഒരു പരിഹാരവും അതില്‍ തന്നെ ഞാന്‍ കണ്ടു. താന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തിയാല്‍
അതിനു പരിഹാരമാകുമായിരുന്നു. പക്ഷെ താന്‍ ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനാണ്. തന്നെ കൊണ്ടു സാധിക്കുന്ന കാര്യമാല്ലാതതിനാല്‍ തന്നോടു ഞാന്‍ ഒന്നും പറയാതെ തന്നെ വിട്ടു. താന്‍ ജീവനോടെ ഉണ്ടെങ്കില്‍ അടുത്ത ആഴ്ച കാണാം എന്നാണു മനസ്സില്‍ വിചാരിച്ചത്. പക്ഷെ അത്ഭുതാവഹമായി താന്‍ അതേ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയിരിക്കുന്നു. തനിക്കു ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മാനസീകമായി കുറച്ചു സമയം കൊണ്ടു താന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ തൃപ്തനായി പാമ്പിന്റെ രൂപത്തില്‍ തന്നെ ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി തന്റെ ജീവനെ രക്ഷപ്പെടുത്തിയിരിക്കുന്നു'.

കര്‍ഷകന്‍ എല്ലാം കേട്ടു സ്തബ്ധനായി നിന്നു പോയി. അയാള്‍ക്കു അതിന്റെ നടുക്കത്തില്‍ നിന്നും മുക്തനാകാന്‍ കുറെ നേരം സാധിച്ചില്ല. എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ ഒരു അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ കൃഷ്ണ കൃഷ്ണാ എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്? എല്ലാം തരില്ലേ?

ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ജാതകവശാല്‍ ആപത്ഘട്ടം കടന്ന അയാള്‍ക്കു ശേഷം ജീവിതം ഐശ്വര്യ പൂര്‍ണ്ണമായിരുന്നു. അതേ പോലെ അയാളുടെ ദുഃകങ്ങളെല്ലാം അവസാനിച്ചു അയാള്‍ക്കു നല്ലൊരു ജീവിതം കൈവന്നു. കര്‍ഷകനും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഹൃദയ പൂര്‍വമായി ഭഗവാനെ ആരാധിച്ചു. അയാള്‍ മാനസീകമായി ആഗ്രഹിച്ച പോലെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കുംഭാഭിഷേകവും നടത്തി ഭഗവാന്റെ പ്രീതിക്ക് പാത്രമായി.

ഹൃദയം ഭഗവാന് അര്‍പ്പിക്കു. എന്തു കാരണം കൊണ്ടും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. ദൃഡ വിശ്വാസം വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ ജീവിതം ശരിയാകും. നാം തെറ്റായി ചിന്തിക്കുന്തോറും നമ്മുടെ ജീവിതത്തെ അതു ബാധിക്കും. നമുക്കു ഒന്നും ശരിയാവില്ല, കഷ്ടം വരും എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കു. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡ വിശ്വാസത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായത്. അതില്‍ ഭഗവാനെ പ്രതിഷ്ഠിച്ചു ആരാധിക്കു. അതു ആദ്യം വെറും സങ്കല്പമായി ഇരുന്നാല്‍ പോലും ക്രമേണ അതു സത്യമാകും. ഭഗവാന്‍ വന്നു കുടിയേറും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കു. താനേ എല്ലാം ശരിയായി നടക്കും.

എത്രയോ മഹാന്മാര്‍ ദരിദ്ര സ്ഥിതിയില്‍ ഇരുന്നു കൊണ്ടു, ഭഗവാനു സ്വര്‍ണ്ണ കിരീടം, വജ്ര മാല, ആര്‍ഭാടമായി ഉത്സവം എന്നു ഹൃദയത്തില്‍ ആഗ്രഹിച്ചിട്ടു ആരെയെങ്കിലും കൊണ്ടു ഭഗവാന്‍ അവര്‍ക്കു അതു നടത്തി കാട്ടിയിട്ടുണ്ട്. അവര്‍ക്കു അതു നടത്തി കൊടുക്കാനുള്ള കഴിവ് ഇല്ലായിരിക്കും പക്ഷെ ഭഗവാന്‍ വേറെ ആരെയെങ്കിലും കൊണ്ടു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കും. അതു കൊണ്ടു നമ്മുടെ ചിന്ത നല്ലതാകണം. എന്നാല്‍ എല്ലാം നല്ലതായി ഭവിക്കും. ഇതു സത്യം.

ഒഴിവുകിട്ടുമ്പോഴൊക്കെ നമ്മുടെ മക്കളെ അടുത്തിരുത്തി മാതാപിതാക്കൾ ഈ കഥകളൊക്കെ പറഞ്ഞുകൊടുക്കുക. നല്ല ചിന്തകൾ അവരുടെ കുഞ്ഞുമനസ്സുകളിൽ വളരും.

പ്രചോദനകഥകള്‍ cont..........






ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...

ഒരിക്കല്‍ ബുദ്ധനും ശിഷ്യഗണങ്ങളും ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. യാത്രക്കിടെ ബുദ്ധന്‍ പാതയോരത്തെ ഒരു മരച്ചോട്ടില്‍ വിശ്രമിക്കാനിരുന്നു. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് ബുദ്ധന്‍ തന്റെ ആശയങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ബുദ്ധന്‍ സംസാരിച്ചുതുടങ്ങിയതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ കേള്‍ക്കാനായി ചുറ്റുംകൂടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം ദുരെ മാറി നിന്ന് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തി നാട്ടുകാരെ കയ്യിലെടുത്ത് സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഘമെന്നാണ് അയാള്‍ കരുതിയത്. ആളുകളുടെ എണ്ണം കൂടിവരുന്നത് കണ്ട് കോപാകുലനായ ചെറുപ്പക്കാരന്‍ ബുദ്ധനടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ ബുദ്ധനൊന്നും പ്രതികരിച്ചില്ല. ശാന്തനായി അയാളുടെ ചീത്തവിളി കേട്ടിരുന്ന ബുദ്ധന്‍ ഒടുവില്‍ ചോദിച്ചു-
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും?
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു,
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ.
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു.
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു

അമ്മ പറഞ്ഞ നുണകള്‍...



1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.>>>>>>>>>>>>>>

ഏവര്‍ക്കും മൈ ഗോഡ്.കോമിന്‍റെ സ്വാന്ത്വനം സഹായ കൂട്ടായ്മയിലേക്ക് സഹൃദയം സ്വാഗതം .
https://www.facebook.com/groups/SantwanamCharitableFoundation/

>>>>2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....

3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.

4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...

5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.

6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.

7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).

അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..

അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്

ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം .....

അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും

ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു....
ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ........ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത്. ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.ശ്രീ കൃഷ്ണന്‍ തുടര്ന്നു . നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത്‌ മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും.

എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ

ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറ‍ഞ്ഞു പോയി. "ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍."
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ?

അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു തള്ളമുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു വാഹനത്തില്‍ വച്ച് അതിനെ മുറിവേല്പിച്ച് നൊമ്പരപ്പെടുത്തി. മരണഭയത്താല്‍ മുയല്‍ കുഞ്ഞു പിടഞ്ഞു. അതേ സമയം തള്ള മുയലിനെ നിരീക്ഷിച്ചുകൊണ്ടിരിന്ന ഗവേഷകര്‍ അത്ഭുതകരമായ രംഗമാണ് കണ്ടത്.

തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു. തന്റെ കഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് "സ്വന്തം കുഞ്ഞിന്റെ പിടച്ചിലറിയാന്‍" ഒന്നിന്റെയും സഹായം ആവശ്യമില്ല. ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്.

ഗാഢസുഷുപ്തിയില്‍ കിടക്കുന്ന അമ്മ തന്റെ പൊന്നോമന ഒന്നു ഞരങ്ങിയാല്‍ ഞെട്ടി ഉണരും? എങ്ങനെ അതിനു കഴിയുന്നു?

സംസാരിച്ച് തുടങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ ഭാഷ (വേദന,വിശപ്പ് തുടങ്ങി) അമ്മ ശരിക്കും അറിയുന്നു. അതിനനുസരിച്ച് പ്രതികരിക്കുന്നു. അമ്മയ്ക്ക് എങ്ങനെ അതിനു കഴിയുന്നു?

ഗര്‍ഭസ്ഥശിശു അമ്മയിലുണ്ടാകുന്ന വിചാര വികാരങ്ങള്‍ എല്ലാം ഏറ്റു വാങ്ങുന്നുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് 280 ദിവസത്തില്‍പരം ഒരുമിച്ച് കഴിഞ്ഞ് തന്നില്‍ നിന്ന് വേറിട്ടാലും, വേര്‍പിരിയാനാവാത്ത ഒരു അദ‍ൃശ്യചങ്ങല അമ്മയേയും, കുഞ്ഞിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിന്റെ ശക്തിയാല്‍ തന്നെ എത്ര മണ്ടനായ, കൊള്ളരുതാത്ത മക്കളേയും ലോകോത്തമനാക്കാന്‍ ഒരമ്മക്ക് വേണമെങ്കില്‍ കഴിയും.

നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. മാതൃത്വത്തിന്റെ ഈ മഹനീയത അമ്മമാര്‍ ആദ്യം മനസ്സിലാക്കട്ടെ. പിന്നെ മക്കളും മറ്റുള്ളവരും.

അമ്മയുടെ മഹത്വം വിശദീകരിക്കാന്‍ ഈശ്വനേ കഴിയൂ. ഒരു സൂചന നല്കാനായി ഈ കണ്ടുപിടിത്തം പറഞ്ഞുവെന്നു മാത്രം.

പ്രചോദന കഥകള്‍:--




യോഗക്ഷേമം വഹാമ്യഹം(പ്രചോദന കഥകള്‍)


ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്ന് , ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ആയാള്‍ക്ക് ഈശ്വരനോട് ദേഷ്യമായി. ദേഷ്യത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു: "ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ച് ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ട്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടെതെല്ലാം ലഭിക്കുമെന്ന് !!! ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിന് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതുതന്നെ തെറ്റായിപോയി." ഗുരു കുറച്ചുനേരം ഒന്നും മിണ്ടിയില്ല. അതിനുശേഷം ശിഷ്യനോട് ചോദിച്ചു: ’നിനക്ക് ഞാന്‍ കുറെ ഏറെ രൂപ തരാം. നിന്റെ രണ്ടു കണ്ണുകളും തരാമോ?’ ശിഷ്യന്‍ പറഞ്ഞു: 'കണ്ണു പോയാല്‍ എന്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?’ ‘എങ്കില്‍ കണ്ണു വേണ്ട. നിന്റെ നാക്കു തരാമോ?’ ‘നാക്കുതന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?’ ‘എങ്കില്‍ നിന്റെ കൈകൾ തരാമോ? അതു പറ്റില്ലെങ്കില്‍ കാലുകള്‍ തന്നാലും മതി, ധാരാളം പണം തരാം.’ ഉടന്‍ ശിഷ്യന്റെ മറുപടി വന്നു: ’പണത്തേക്കാള്‍ വിലയുള്ളതാണ് നമുടെ ഒക്കെ ശരീരം. അതു നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ?’ ശിഷ്യന്റെ മനോഭാവമറിഞ്ഞ് ഗുരു പറഞ്ഞു: ’നിന്റെ ഈ ശരീരം എത്രയോ ലക്ഷംരൂപ വിലയുള്ളതാണ്. ഇതു നിനക്ക് ഈശ്വരന്‍ തന്നത് യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. ഇത്ര വില കൂടിയ ഈ ശരീരം നിനക്ക് ഈശ്വരന്‍ നല്കിയിരിക്കുന്നത് മടിപിടിച്ചിരിക്കുവാനല്ല ; ശ്രദ്ധാപൂര്‍വം കര്‍മം ചെയ്തു ജീവിക്കാനാണ്.’ ലോകത്തില്‍ പ്രയത്നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ കഴിയില്ല. പ്രയത്നം ചെയ്യാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക- എന്നത് അലസതയുടെ ലക്ഷണമാണ്. പ്രയത്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും. എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്ന് മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുത്തരട്ടെ എന്നു ചിന്തിച്ച് ക്ഷമയോടെ കാത്തിരിക്കാറില്ല. പലര്‍ക്കും വിശപ്പിന്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്. കര്‍മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയുംകെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുകയില്ല. നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്നു ജീവിതം പാഴാക്കനല്ല. മനുഷ്യ ധര്‍മ്മമനുസരിച്ച് പ്രയത്നിക്കുവാന്‍ തയ്യാറാകണം. ആഹാരം പാകംചെയ്യാനുള്ള അഗ്നി ഉപയോഗിച്ച് വീടുപോലും തീ കൊളുത്തുകയും ചെയ്യാം. പ്രയത്നിക്കേണ്ട സമയത്ത്, പ്രയത്നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. യാതൊരു കര്‍മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞ് ഇരിക്കുന്നവര്‍, കിട്ടിയ വിത്ത് പെട്ടിയില്‍ വെച്ച് സൂക്ഷിക്കുന്നതുപോലെയാണ്. വിത്ത് പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. കുറച്ചു കഴിഞ്ഞാൽ അത് ഉപയോഗ ശൂന്യം ആകും
ഭൗതികജീവികള്‍ക്ക് താല്‍ക്കാലിക സുഖം മാത്രമാണ് ലക്ഷ്യം. എന്നാല്‍ വിത്തുവിതച്ച്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയാല്‍ അതു ക്കൊണ്ട് എല്ലാവര്‍ക്കും പ്രയോജനമുണ്ടാകും. വിതച്ച വിത്തില്‍നിന്നുണ്ടായ ഫലം കൊണ്ട് കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്കാന്‍ അയാള്‍ക്കു കഴിയും....

പ്രചോദന കഥകള്‍

ഒരിയ്ക്കല്‍ തന്റെ ഗുരുവിനെ കാണാനായി ഒരു ശിഷ്യന്‍ ആശ്രമത്തിലേക്ക് തിരിച്ച്. എന്തോ പുതിയ വ്യാപാരസംബന്ധമായ ഒരു ഉദ്ദിഷ്ടകാര്യത്തിന് അനുഗ്രഹം വാങ്ങിക്കാന്‍ വേണ്ടിയായിരുന്നു പോക്ക്. ഗുരുവിന് കാണിക്ക വയ്ക്കാന്‍ കുറെ ഓറഞ്ചും അദ്ദേഹം കരുതിയിരുന്നു.
അദ്ദേഹം ആശ്രമത്തിലെത്തി ഗുരുവിനെ കണ്ടുവണങ്ങി തന്റെ ആഗ്രഹം അറിയിച്ചു. ഗുരു അല്പനേരം മൗനിയായി ഇരുന്നു. തന്റെ ശിഷ്യന്റെ അതിരറ്റ ആഗ്രഹങ്ങളുടെ ഗതി അദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ച് വളരുമ്പോഴും പുതിയ പുതിയ സം‌രം‌ഭങ്ങളില്‍ മനസ്സും ചിന്തയും വ്യാപരിപ്പിച്ച് ജീവതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തില്‍ നിന്നും തന്റെ ശിശ്യന്‍ വഴിപിഴയ്ക്കുന്നതായി ഗുരു ഗ്രഹിച്ചറിഞു.
പെട്ടെന്ന് ഒരു കുട്ടി അവിടേയ്ക്ക് ഓടി വന്നു. ഗുരു തന്റെ ശിഷ്യന്‍ തനിക്ക് കാണിക്ക വച്ച ഓറഞ്ചില്‍ നിന്നും ഒരെണ്ണം എടുത്ത് ആ കുട്ടിക്ക് കൊടുത്തു. കുട്ടിക്ക് സന്തോഷമായി. അവന്‍ അത് രുചിയോടെ കഴിക്കാന്‍ തുടങി. ഗുരു ഒരു ഓറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ ഇടത്തേ കൈ നീട്ടി അതും കൂടി വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ചുകൂടി ആ കുട്ടിക്ക് കൊടുത്തു. അവന്‍ രണ്ട് കൈയ്യും നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് അതും വാങ്ങി. ഗുരു വീണ്ടും ഒരോറഞ്ച് കൂടി ആ കുട്ടിക്ക് കൊടുത്ത്. അത് സ്വീകരിക്കുന്നതിടയില്‍ മൂന്നാമത്തെ ഓറഞ്ച് വഴുതി നിലത്ത് വീണു. നാലാമത്തെ ഓറഞ്ച് വാങാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി.
ഇത് കണ്ട്നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു "ഗുരോ! അങ്ങെന്തിനാണ് ഇത്രയധികം ഓറഞ്ച് ഈ കുട്ടിക്ക് കൊടുക്കുന്നത്?"
ഗുരു പറഞു: "ഇതാണ് കുഞ്ഞേ ഇപ്പോള്‍ നിനക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നീ ഈ കുഞ്ഞിനെ നോക്കൂ! ആദ്യം കൊടുത്ത ഒരോറഞ്ച് അവന്‍ എത്ര ഹൃദ്യമായാണ് ആസ്വദിച്ചിരുന്നത്? രണ്ടാമത്തെ ഓറഞ്ച് കിട്ടിയപ്പോള്‍ തന്നെ ആ ആസ്വാദനം നിലച്ചു. മൂന്നാമത്തെ ഓറഞ്ച് വാങ്ങിക്കാന്‍ അവന് തന്റെ നെഞ്ചിന്റെ സഹായം ആവശ്യമായി വന്നു. മാത്രമല്ല, നാലാമത്തേത് കിട്ടിയതോടെ അത് വാങ്ങിക്കാന്‍ കഴിയാതെ അവന്‍ കരയാന്‍ തുടങി."
മിതമായ എന്തും നമുക്ക് സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയുന്നു. പക്ഷേ, അമിതമാകുമ്പോള്‍ അത് അനുഭവിക്കാന്‍ കിഴിയില്ലെന്ന് മാത്രമല്ല, അതു സ്വീകരിക്കാന്‍ വേണ്ടി പലപ്പോഴും, നമുക്ക് അന്യരുടെ സഹായം ആവശ്യമായി വരുന്നു. അത് സൂക്ഷിക്കാന്‍ നമുക്ക് ഇടം വേണ്ടി വരുന്നു. അത് നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയില്‍ നാം കരഞ്ഞു തുടങ്ങുന്നു. തുടര്‍ന്ന്, നിധി കാക്കുന്ന ഭൂതത്തെ പോലെ ഈ അമിതത്വവും കെട്ടിപ്പിടിച്ച് ജീവിതം അലക്ഷ്യമായി ജീവിച്ച് തീര്‍ക്കുന്നു. അതിലൊക്കെ എന്ത് ഭേദമാണ് കിട്ടിയ ജീവിതം മധുരമായി അനുഭവിക്കുന്നത്!.

നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

എനിക്ക് ഈശ്വരകാര്യങ്ങള്‍ നന്നായി ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ പണം തീരെ കുറവ്?

തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും.

തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍ മനസ്സില്‍ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങള്‍ക്കഴിഞ്ഞു. നയനാരുടെ മാനസമന്ദിരനിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.

ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ‍്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ശിഷ്യനെ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഭഗവാന്‍ അരുളി "രാജന്‍, നിന്റെ കുംഭാഭിഷേകം മാറ്റിവെയ്ക്കൂ. അന്ന് തിരുണാവൂരില്‍ നായനാരുടെ മന്ദിര പൂജയില്‍ പങ്കെടുക്കാന്‍ എനിക്കു പോകണം."

രാജാവ് ഉണര്‍ന്നു. അദ്ദേഹം അത്ഭുതപ്പെട്ടു. തന്റെ രാജ്യത്ത് താനറിയാതെ ഒരു മന്ദിര നിര്‍മ്മാണമോ? ഉടന്‍ അന്വേഷണത്തിന് ഉത്തരവായി. ഭടന്മാര്‍ക്ക് ആ സ്ഥലത്ത് മന്ദിരം കണ്ടെത്താനായില്ല. പക്ഷേ നയനാരെ കണ്ടെത്തി. അദ്ദേഹം രാജാവിനോട് തന്റെ ‘മാനസമന്ദിരനിര്‍മ്മാണ’ കഥ വിവരിച്ചു. കഥ കേട്ട് രാജാവ് അത്ഭുതപരതന്ത്രനായി.
ബാഹ്യമോടിയോ പ്രൗഢിയോ അല്ല ഭഗവാനെ സ്വാധീനിക്കുന്നത്, നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

എന്തുചെയ്യാന്‍‍ തുടങ്ങിയാലും തടസ്സമാണ്. എന്താണിതിനൊരു പ്രതിവിധി ?

മൂന്നുതരത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.

* ആലോചിക്കുക, തീരുമാനിക്കുക, പിന്നെ ഒന്നും ചെയ്യാതിരിക്കുക.

* രണ്ടാമത്തവര്‍, ആലോചിക്കും. പ്രവര്‍ത്തിക്കാന്‍ തുടങ്ങും, പക്ഷേ ക്ലേശങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെല്ലെ പിന്‍വാങ്ങും.

* മൂന്നാമത്തെ കൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എത്ര ക്ലേശങ്ങള്‍ ഉണ്ടായാലും അതിനെയൊക്കെ നേരിടുകയും ലക്ഷ്യപ്രാപ്തിവരെ പരിശ്രമിക്കുകയും ചെയ്യും.

മൂന്നാമത്തെ കൂട്ടരാണ് ഈശ്വരന് പ്രിയപ്പെട്ടവരും ലോകത്തിന് വേണ്ടപ്പെട്ടവരും. അത്തരക്കാരാണ് ഇതുവരെ ലോകത്തെ നേര്‍വഴിയില്‍ നയിച്ചിട്ടുള്ളവരും.

തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകുക സ്വാഭാവികം. ഒന്നു പുകഞ്ഞിട്ടേ അടുപ്പില്‍ തീ കത്താറുള്ളു. പ്രശ്നങ്ങളെ നേരിടുക എന്നതാണ് മനുഷ്യന്റെ കരുത്ത്. അതിനുള്ള മനഃകരുത്ത് മഹത്തുക്കളുടെ ജീവചരിത്രം വായിക്കുന്നതിലൂടെയും ഈശ്വരപ്രാര്‍ത്ഥനയിലൂടെയും നമുക്കു ലഭിക്കുന്നു. യുഗപുരുഷന്മാരായി നാം ആരാധിക്കുന്ന ശ്രീകൃഷ്ണനും, ശ്രീയേശുവും നബിതിരുമേനിയും സഞ്ചരിച്ച പാതകള്‍ സുഗമമായിരുന്നുവോ?

ദിവ്യന്മാരായിരുന്ന അവര്‍ അനുഭവിച്ച കൊടിയ ക്ലേശങ്ങളുടെ ഒരംശംപോലും സ്വജീവിതത്തില്‍ നമുക്ക് ചിന്തിക്കാനാവുമോ? അപ്പോള്‍ നമ്മുടെ കൊച്ചുകൊച്ചു പ്രശ്നങ്ങളെ നാം ഭയക്കണോ?

ഇന്നുമുതല്‍ പ്രതികൂല ചിന്തകളോട് നമുക്ക് വിടപറയാം. ക്ലേശങ്ങള്‍ക്കിടയിലും സത്ചിന്തകള്‍ മനസില്‍ ഉണര്‍ത്തിയെടുക്കുന്നതിന് പഠിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥമായ നിരന്തര പരിശ്രമത്തിലൂടെ ആര്‍ക്കും. അതിനു സാധിക്കും. അപ്പോള്‍ തടസ്സങ്ങള്‍ താങ്ങായി തീരുന്നതും കാണാം

സ്വര്‍ണക്കീരി...മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ...വൈകുണ്ഠം എത്ര അകലെ..?


:-

വൈകുണ്ഠം എത്ര അകലെ..?

രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.

ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു. ആരും സഹായിക്കാൻ വന്നില്ല.

ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു. ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.

പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...

അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി. രാജാവ് ഒന്നു വിസ്തരിച്ചിരുന്നു': തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.

" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.

" ഉം " രാജാവ് ഇരുത്തി മൂളി

" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "

വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.

ഉടൻ തന്നെ രാജശാസന ഉയർന്നു.

 " ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."

അയാൾ വിശദീകരിക്കാൻ തുടങ്ങി.

 " മഹാരാജൻ, ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം. അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "

ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

മങ്ങാട്ടച്ചനായി വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ച കഥ

ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര്‍ ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്ന് ഗുരുവായൂരപ്പന്‍ രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.ഒരിക്കല്‍ പൂന്താനം ഗുരുവായൂര്‍ക്കു തൊഴാന്‍ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കൊള്ളക്കാർ അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി
യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ?ˮ
എന്ന് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനില്‍നിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലര്‍ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരില്‍ചെന്നു തൊഴുതപ്പോള്‍ അവിടുത്തെ ശാന്തിക്കാരന്‍ ʻʻഈ മോതിരം ഭഗവാന്റെ തൃക്കയ്യില്‍ കണ്ടതാണ്. ഇത് അങ്ങേയ്ക്കു തരുവാന്‍ എനിക്കു സ്വപ്നത്തില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിˮ എന്നു പറഞ്ഞ് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താന്‍ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്ന് ആ ഭക്തശ്രേഷ്ഠന്‍ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തില്‍ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോള്‍ കയ്യില്‍ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചന്‍ മോതിരം മേല്‍ശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാര്‍ക്കുകൂടിയും വിശ്വസിക്കാവുന്നതാണ്.

സ്വര്‍ണക്കീരി

യുദ്ധാനന്തരം രാജ്യ ഭാരം ഏറ്റെടുത്ത ധര്‍മപുത്രര്‍ രാജസൂയം നടത്തിയപ്പോള്‍ ..സദസ്സിലേക്ക് ഒരു പാതി സ്വര്‍ണമായ ഒരു കീറി കടന്നു വന്നു ..എന്നിട്ട് അവിടെ ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളത്തില്‍ കിടന്നുരുണ്ടു ..എന്നിട്ട് ആ കീരീ സദസ്സിനെ നോക്കി എന്നിട്ട് ധര്മാപുത്രരോടെ പറഞ്ഞു ..
'ഹി രാജാവേ താങ്കളുടെ മഹത്തായ യാഗത്തിന് ആ സാധു ബ്രാഹ്മണന്റെ മലര്‍പ്പൊടി ദാനകര്‍മത്തിന്റെ അത്രപോലും വിലയില്ല ...സദസ്സ് അമ്പരന്നു...."സംസാരിക്കുന്ന കീരിയോ"..ഒടുവില്‍ തന്റെ കഥ കീറി സദസ്സിനോടെ പറഞ്ഞു ...
ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു സാധു ബ്രാഹ്മണനും കുടുംബവും താമസിച്ചിരുന്നു ..രോഗിയായ ബ്രാഹ്മണനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിനീ യിലായിരുന്നു ..കുട്ടികളുടെ വിശപ്പ്‌ സഹിക്കാതെ അദ്ദേഹം ഭക്ഷണം തേടിയിറങ്ങി ..ഒടുവില്‍ കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നും ഉതിര്‍ന്നുവീണ ധാന്യ മണികള്‍ പെരുക്കിയെടുത്തു കൊണ്ടുവന്നു മലര്‍പ്പൊടി ഉണ്ടാക്കി ..സന്തോഷത്തോടെ കഴിക്കാനിരുന്നപ്പോള്‍ ..അവിടേക്ക് ദരിദ്രനായ മറ്റൊരു ബ്രാഹ്മണന്‍ എത്തിച്ചേര്‍ന്നു ..ഒടുവില്‍ തന്റെയും കുടുംബത്തിന്റെയും ഭക്ഷണം ആ മറ്റേ ബ്രാഹ്മണന് നല്‍കാന്‍ തീരുമാനിച്ചു .അദ്ധേഹത്തിന്റെ കാല്‍ കഴുകി ശുദ്ധമാക്കിയ ശേഷം ഭക്ഷണം നല്‍കി യാത്രയാക്കി ..അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന കീരീ ഒരു കൌതുകത്തിന് വേണ്ടി ബ്രാഹ്മണന്റെ കാല്‍ കാല്‍ കഴുകിയ മണ്ണില്‍ കിടന്നുരുണ്ടു ..അങ്ങനെയാണത്രേ കീരിയുടെ പാതി ശരീരം സ്വര്‍ണം ആയതു ..അതിനു ശേഷം പല യാഗശാലകളിലും ചെന്നിട്ടിട്ടും അതിന്റെ ബാക്കി ഭാഗം സ്വര്‍ണം ആയില്ല .ഈ കഥയാണ് കീരീ വിവരിച്ചത് ..

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ.. നന്നായി ജീവിക്കാനുള്ള വഴി.. ഒരുവശത്തേക്കു മാത്രം ഒഴുകുന്ന പുഴ




ഒരുവശത്തേക്കു മാത്രം ഒഴുകുന്ന പുഴ

മാതാപിതാക്കള്ക്കു മക്കളോട് എന്തുമാത്രം സ്നേഹമുണ്ട് ? അത് വിവരണാതീതമാണ്. തിരിച്ച് മക്കള് മാതാപിതാക്കള്ക്ക് എന്താണു നല്കുന്നത് ? അത് വിവരിക്കാതിരിക്
കുന്നതായിരിക്കും നല്ലത്. മക്കളോടുള്ള സ്നേഹം ഒരു വശത്തേക്കുമാത്രം ഒഴുകുന്ന ഒരു പുഴയാണെന്നു പറയാറുണ്ട്. നമ്മുടെ മാതാപിതാക്കള് നമ്മളെ സ്നേഹിക്കും. നമ്മുടെ സ്നേഹം പക്ഷേ അവരോടായിരിക്കില്ല, നമ്മുടെ മക്കളോടായാരിക്കും.
ഗൗതമബുദ്ധന്റെ കാലത്ത് മഗധയിലെ രാജാവായിരുന്നു അജാതശത്രു. അദ്ദേഹത്തിന്റെ പിതാവ് ബിംബിസാരന് ബുദ്ധന്റെ ശിഷ്യനായിരുന്നു. അധികാരക്കൊതി മൂത്ത അജാതശത്രു പിതാവിനെ വധിച്ച് രാജാവാകാന് ശ്രമിച്ചെങ്കിലു
ം പരാജയപ്പെട്ടു. ബിംബിസാരനാകട്ടെ മകനെ ശിക്ഷിക്കുന്നതിനു പകരം സ്വമനസാ രാജ്യാധികാരം കൈമാറുകയാണുണ്ടായത്.
അജാതശത്രു ഇതിനു നന്ദി കാണിച്ചത് പിതാവിനെ തുറുങ്കിലടച്ച് പട്ടിണിക്കിട്ടു കൊല്ലാന് വിധിച്ചുകൊണ്ടാണ്. അജാതശത്രുവിന്റെ അമ്മയ്ക്കു മാത്രമേ ബിംബിസാരനെ കാണാന് അനുവാദമുണ്ടായിര
ുന്നുള്ളൂ. രാജ്ഞി മടിയില് ഭക്ഷണം ഒളിപ്പിച്ചു കടത്തി ബിംബിസാരന്റെ ജീവന് നിലനിര്ത്താന് ശ്രമിച്ചു. അജാതശത്രു ഇതറിഞ്ഞു.
തുടര്ന്ന് രാജ്ഞി മുടിക്കെട്ടില് ഭക്ഷണം ഒളിപ്പിച്ചുകടത്തി. ഇതും രാജാവിന്റെ ചെവിയിലെത്തി. അപ്പോള് രാജ്ഞി സുഗന്ധദ്രവ്യങ്ങളാല് സ്നാനം ചെയ്ത് തേന്, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ മിശ്രിതം ശരീരത്തില് തേച്ചുപിടിപ്പിച
്ച് രാജാവിനെ കാണാന്പോയി. ബിംബിസാരന് അതു ഭക്ഷിച്ച് ജീവന് നിലനിര്ത്തി. ഇതും അറിഞ്ഞ അജാതശത്രു അമ്മ ഇനി അച്ഛനെ കാണേണ്ടെന്ന് ഉത്തരവിറക്കി.
എന്നാല്, ബുദ്ധന്റെ ധര്മ്മോപദേശത്തില് നിര്വാണത്തിലേക്കുള്ള ആദ്യപടി കടന്നിരുന്ന ബിംബിസാരന് ഭക്ഷണമില്ലാത്തതൊന്നും കാര്യമാക്കാതെ ആത്മീയാനന്ദത്തില് മുഴുകിക്കഴിഞ്ഞുപോന്നു. പിതാവിനെ കൊന്നേ അടങ്ങൂ എന്നു നിശ്ചയിച്ചിരുന്ന അജാതശത്രു, തന്റെ ക്ഷുരകനെ വിളിച്ച് അച്ഛന്റെ കാല്വെള്ളയിലെ തൊലി ചെത്തിക്കളഞ്ഞശേഷം ഉപ്പും എണ്ണയും പുരട്ടി തീക്കനലില്ക്കൂടി നടത്താന് ഉത്തരവിട്ടു. ക്ഷുരകന് ശിക്ഷ നടപ്പാക്കി. ബിംബിസാരന് വലിയ വേദന അനുഭവിച്ചു മരിച്ചു.

അന്നേദിവസം തന്നെ അജാതശത്രുവിന് ആദ്യജാതനുണ്ടായി. പിതാവിന്റെ മരണവും മകന്റെ ജനനവും സംബന്ധിച്ചുള്ള കുറിപ്പുകള് ഒരേ സമയമാണ് രാജാവിനടുത്തെത്തിയത്. ആദ്യം വായിച്ചത് മകന്റെ ജനനവാര്ത്തയാണ്. അജാതശത്രു അത്യധികം സന്തോഷിച്ചു. പുത്രവാത്സല്യത്തില് നിറഞ്ഞ അദ്ദേഹം ഓടി തന്റെ അമ്മയുടെ അടുത്തെത്തി ചോദിച്ചു 'അമ്മേ ഞാന് കുഞ്ഞായിരുന്നപ്പോള് അച്ഛന് എന്നെ സ്നേഹിച്ചിരുന്നോ?'
വേദനനിറഞ്ഞ ഭാവത്തോടെ അമ്മ മകനെ നോക്കി. തുടര്ന്നു പറഞ്ഞു 'ഞാന് നിന്നെ ഗര്ഭം ധരിച്ചിരിക്കേ നിന്റെ പിതാവിന്റെ വലത്തേ കയ്യിലെ രക്തം കുടിക്കണമെന്ന് എനിക്കാഗ്രഹം തോന്നി. മനുഷ്യത്വരഹിതമായ മോഹം അദ്ദേഹത്തെ അറിയിക്കാന് ആദ്യം എനിക്കു മടിയായിരുന്നു. പക്ഷേ എനിക്കു നിയന്ത്രിക്കാനാ
യില്ല. നിന്റെ പിതാവ് സന്തോഷത്തോടുകൂടിത്തന്നെ ആ ആഗ്രഹം സാധിച്ചുതരികയാണുണ്ടായത്.
ഗര്ഭത്തിലിരിക്കേതന്നെ ജോത്സ്യന്മാര് പ്രവചിച്ചിരുന്നു, നീ പിതാവിന്റെ ഘാതകനാകുമെന്ന്. അതിനാലാണ് നിനക്ക് അജാതശത്രു എന്ന പേരു നല്കിയത്. ഗര്ഭത്തില്വച്
ചുതന്നെ നിന്നെ കൊല്ലാന് ഞാന് ശ്രമിച്ചെങ്കിലും നിന്റെ പിതാവ് സമ്മതിച്ചില്ല.
ജനിച്ചു കഴിഞ്ഞും നിന്നെ ഇല്ലാതാക്കാന് ഞാന് ശ്രമിച്ചു, അപ്പോഴും അച്ഛനാണ് രക്ഷപ്പെടുത്തിയ
ത്. നീ ചെറുപ്പമായിരിക്കേ നിന്റെ കയ്യിലൊരു പരു വന്നു. വേദനയാല് നിനക്ക് ഉറങ്ങാന് പോലും പറ്റാതായി. അക്കാലമത്രയും അച്ഛനായിരുന്നു നിനക്കാശ്വാസം. അച്ഛന് നിന്റെ വിരല് തന്റെ വായില് വച്ച് ഉറിഞ്ചിക്കൊണ്ടി
രിക്കുമ്പോള് മാത്രമാണ് നീ സ്വസ്ഥനായിരുന്നത്. ദര്ബാറില് ഭരണം നടത്തുമ്പോളും അദ്ദേഹം നിന്നെ മടിയിലിരുത്തി നിന്റെ വിരല് ഉറുഞ്ചിക്കൊണ്ടിരുന്നു. അവസാനം പരു അദ്ദേഹത്തിന്റെ വായില്വച്ച് പൊട്ടി. നിന്നോടുള്ള സ്നേഹത്താല് പഴുപ്പ് തുപ്പിക്കളയാന്പോലും അദ്ദേഹം തയാറായില്ല.'
അമ്മ പറഞ്ഞ കഥകള് അജാതശത്രുവിനെ ഉലച്ചു. ഒരു പിതാവാകുമ്പോള് മാത്രമേ പിതൃവാത്സല്യം എന്താണെന്നു മനസിലാകൂ എന്ന് അജാതശത്രുവിനു ബോധ്യപ്പെട്ടു. അദ്ദേഹം പശ്ചാത്താപത്താല് വിവശനായി കൈകളില് മുഖംപൊത്തി. ചുടുകണ്ണീര് ഒഴുക്കിക്കൊണ്ട് പിതാവിനെ ഉടന് മോചിപ്പിക്കാന് അജാതശത്രു ഉത്തരവിട്ടു. പക്ഷേ, സമയം കഴിഞ്ഞിരുന്നു. ബിംബിസാരന് എന്നെന്നേയ്ക്കുമായി കണ്ണടച്ചിരുന്നു.

നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.

ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.

“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞ‍ങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”

ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.

അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.

ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.

സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ..

ഒരിക്കൽ ഒരു മുക്കുവന്റെ    വലയിൽ   ഒരത്ഭുത പെട്ടി കുരുങ്ങി..  കാണാൻ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും തൊട്ടിയിലാക്കി  അയാൾ വീട്ടിലേക്കു തിരിച്ചു.

മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവൻ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള
പെട്ടിക്കുള്ളിൽ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട്‌ മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം
അന്തം വിട്ടു   നോക്കിയിരുന്നു.

പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവൻ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയിൽ ഭദ്രമായി അടക്കപ്പെട്ട  താളിയോലകൾ  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു

"ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. "

എഴുത്തും വായനയും അറിയാത്ത മുക്കുവൻ..
പെട്ടി നല്ലൊരു തുണിയിൽ പൊതിഞ്ഞു കെട്ടി ആർക്കും കൈയെത്താത്ത ഉത്തരത്തിന് മുകളിൽ സൂക്ഷിച്ചു വെച്ചു.

കാലങ്ങൾ കടന്നു പോയി.. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാൽ അയാൾ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വർഷങ്ങൾക്ക്‌ മുൻപ് തന്നെ നഗരത്തിലേക്ക് താമസം മാറി പോയതറിഞ്ഞ മുക്കുവൻ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു.

പെട്ടി തുറന്ന് താളിയോലകൾ വായിച്ച് നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു..  ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന്‌ ചേരും.

മുക്കുവൻ പെട്ടിയുമായി മടങ്ങി.

മാസങ്ങൾക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാൽ മുക്കുവൻ
രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോൾ  ജ്ഞാനി സ്ഥലം മാറി പോയവിവരമാണ് അറിയാൻ കഴിഞ്ഞത്.

നിരാശ കൈവിടാതെ മുക്കുവൻ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകൾ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു ഇതൊരു അത്ഭുത പെട്ടിയാണ്.  ഐശ്വര്യം വരും..

മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുൻപ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്..  ഇത്രയും കാലമായിട്ടും തനിക്ക് ഒരു  ഐശ്വര്യം വന്നു ചേർന്നിട്ടില്ല..മുക്കുവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം.. ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു.

മുക്കുവനും ഭാര്യക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തിൽ എന്ത് ഐശ്വര്യം വരാൻ..  മുക്കുവൻ നെടുവീർപ്പിട്ടു..

ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു.. മുക്കുവൻ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..
ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവൻ രോഷത്തോടെ  മകനോട്‌.. പെട്ടി കടലിൽ കൊണ്ട് പോയി കളയാൻ പറഞ്ഞു.

അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകൻ പെട്ടി  തുറന്ന് താളിയോലകൾ വായിച്ച് നോക്കി അച്ഛനോട്‌ പറഞ്ഞു...

ഇതിൽ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തൻ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയിൽ സ്വർണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.

അച്ഛനും മകനും മലമുകളിലെ  കാന്തൻപാറ കയറിത്തുടങ്ങി.  രേഖയിൽ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവർന്നതായി ഇരുവർക്കും  ബോധ്യപ്പെട്ടു.

തങ്ങൾ ജ്ഞാനിമാരാൽ വഞ്ചിക്കപ്പെട്ടതും...  താളിയോലകളിൽ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാൻ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതാണ് തങ്ങൾക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി.
ചലനമറ്റ ശരീരവും തോളിലേറ്റി മകൻ മലയിറങ്ങി..

സർവ്വ സൗഭാഗ്യങ്ങളും നേടാനുള്ള വചനങ്ങൾ അടങ്ങിയ...ഉത്തരത്തിൽ  കെട്ടിപ്പൂട്ടി വെച്ച ഗ്രന്ഥവും...

സത്യവും നീതിയും ധർമ്മവും കർമ്മവും പഠിപ്പിച്ചു തരേണ്ട ജ്ഞാനിമാരെ പോലെയുള്ള പണ്ഡിതന്മാരും...

സ്വയം വായിച്ചു പഠിച്ചു സത്യം മനസ്സിലാക്കാതെ അന്ധമായ ജീവിതം നയിക്കുന്ന മുക്കുവനും. ..

നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ...

അതിന്ന് നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ അലമാരയിൽ സൂക്ഷിച്ച  ഭഗവത് ഗീത
 ഒരു തവണയെങ്കിലും അർത്ഥസഹിതം വായിച്ചു നോക്കുവാൻ ശ്രമിക്കുക .
ഈ മുക്കുവന്റെ ഗതി നമ്മുക്ക് വരാതിരിക്കാൻ.

ഇനി അൽപ ദൂരം മാത്രം',,,ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

:

'ഇനി അൽപ ദൂരം മാത്രം''

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ ,എതിരെ ഇരുന്ന ഒരാൾ ,അവരോടു ചോദിച്ചു, 

നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു പറയാത്തത് എന്ത് കൊണ്ടാണ്? 

അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു
ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം? ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം? ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ് , ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത് ,സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത്

നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ..

നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും ,ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ ,നന്ദി കേടു കൊണ്ടോ , ആരോടും ക്ഷമിക്കാതിരിക്കുന്നത് കൊണ്ടോ ഇരുൾ പരത്തേണ്ട ഒന്നല്ല അതെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞെങ്കിൽ, അല്ലെ?

നിങ്ങളുടെ ഹൃദയം ആരെങ്കിലും തകർത്തുവോ ? അവരോടു ക്ഷമിക്കൂ , കാരണം ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

നിങ്ങളെ ആരെങ്കിലും അപമാനിച്ചോ? ചതിച്ചോ? നാണം കെടുത്തിയോ? വിഷമിക്കണ്ട , ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം'' എന്നോർത്താൽ മതി.

എന്തെങ്കിലും ശിക്ഷ വേണ്ടപ്പെട്ട ആരെങ്കിലും തന്നാലും ഓർക്കൂ , അവരോടൊപ്പം ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

മനസ് മുഴുവൻ നന്ദിയും സ്നേഹവും മാധുര്യവും കൊണ്ട് നിറക്കൂ,നന്ദി ഒരു അനുഗ്രഹം ആണ്, ഭീരുക്കൾക്കോ, മനസ്സിൽ തിന്മ നിറഞ്ഞവർക്കോ കിട്ടാത്ത ഒന്ന്

അത് കൊണ്ട് തന്നെ ,ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ,പരസ്പരം മാപ്പ് കൊടുത്തു കൊണ്ട് ,തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാം,

കാരണം, തിരിച്ചു പോക്കില്ലാത്ത, എപ്പോൾ ആര് ഏതു സ്റ്റോപ്പിൽ ഇറങ്ങുമെന്നു മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

നദിയുടെ കരയിലുള്ള ഒരു ക്ഷേത്രത്തിൽ നിത്യേന അഭിഷേകം നടത്താനുള്ള പാൽ അക്കരെയുള്ള ഒരു സാധു സ്ത്രീയാണ് കൊണ്ടുവന്നിരുന്നത് . ദിവസവും വഞ്ചിയിൽ വന്നിരുന്ന അവർ ഒരു നാൾ എത്താൻ വൈകിപ്പോയി. അഭിഷേകത്തിനു വൈകിയതിനാൽ പുരോഹിതൻ ദേഷ്യപ്പെട്ടപ്പോൾ കടത്തുകാരൻ എത്താതിരുന്നതിനാലാണിത് സംഭവിച്ചതെന്ന് ആ പാവം സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത് . അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ ,അങ്ങുതന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല...അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി ,എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.
തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട് .പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "
ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം.. വെള്ളത്തിൽ കാലു താണ് പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല. അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും മനസ്സിലാക്കാം. ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ഒന്നും ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ പറഞിരിക്കുന്നു .

നന്നായി ജീവിക്കാനുള്ള വഴി,, നല്ലൊരു സന്ദേശം





നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു.

ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു.

“…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് പ്രത്യകം പരാമര്‍ശിച്ചിട്ടുണ‍്ട്. ‘6’ വോള്‍ട്ടിന് പകരം നിങ്ങള്‍ ഉപയോഗിച്ചത് 220 വോള്‍ട്ടാണ്… ഞ‍ങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല.”

ഇനി കൂടുതല്‍ വിശദീകരണം വേണ്ടതില്ലല്ലോ. നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയ, ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങള്‍.

അതൊന്ന് വായിച്ചുനോക്കാതെ, മനസിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാല്‍ അത് അകാലത്തുതന്നെ കേടാകും പാഴാകും ചിലപ്പോള്‍ നഷ്ടവുമാകും.

ഈ കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍.

സ്വയം ജീവിച്ചു കാണിച്ച് അവര്‍ അത് വിശദീകരിക്കുന്നു അവരില്‍ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാന്‍ പഠിച്ചാല്‍ ജീവിതം ശരിക്കും രസിക്കാനാകും.


നല്ലൊരു സന്ദേശം

ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.

എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....

''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''

കാക്ക ചിന്തിച്ചു....

''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.

''ഓ...തീര്‍ച്ചയായും.''

അരയന്നം പറഞ്ഞു,
''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''

''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''

കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,
''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.
''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.

അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ
കൂടി നില്‍ക്കുന്നതു കണ്ടു.

ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.

''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.

''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''

'' താങ്കളാണ്,താങ്കള്‍ മാത്രമാണ്,
ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''

മയില്‍ പറഞ്ഞു,
''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''

'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''

''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''

''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''.
''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''

ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം.
നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.

സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.

ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.

നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..
 

പ്രചോദനകഥകള്‍. "99ന്റെ പരീക്ഷ!



പ്രചോദനകഥകള്‍.

"99ന്റെ പരീക്ഷ!"



ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു..
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദ്ധേശിച്ച പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി, സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..

രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോദിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.. "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.. എത്ര പ്രവിശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം! പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്! ബാക്കിയുള്ള ഒരു നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി.. ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു.. പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല! ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!

അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.

അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു.. "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"

ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല. അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി.. തന്റെയും രോഗം ഇത് തന്നെ! കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം, കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും. എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്! ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!