ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...
ഒരിക്കല്‍ ബുദ്ധനും ശിഷ്യഗണങ്ങളും ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. യാത്രക്കിടെ ബുദ്ധന്‍ പാതയോരത്തെ ഒരു മരച്ചോട്ടില്‍ വിശ്രമിക്കാനിരുന്നു. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് ബുദ്ധന്‍ തന്റെ ആശയങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ബുദ്ധന്‍ സംസാരിച്ചുതുടങ്ങിയതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ കേള്‍ക്കാനായി ചുറ്റുംകൂടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം ദുരെ മാറി നിന്ന് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തി നാട്ടുകാരെ കയ്യിലെടുത്ത് സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഘമെന്നാണ് അയാള്‍ കരുതിയത്. ആളുകളുടെ എണ്ണം കൂടിവരുന്നത് കണ്ട് കോപാകുലനായ ചെറുപ്പക്കാരന്‍ ബുദ്ധനടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ ബുദ്ധനൊന്നും പ്രതികരിച്ചില്ല. ശാന്തനായി അയാളുടെ ചീത്തവിളി കേട്ടിരുന്ന ബുദ്ധന്‍ ഒടുവില്‍ ചോദിച്ചു-
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും?
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു,
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ.
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു.
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും?
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു,
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ.
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു.
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ,
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു
അമ്മ പറഞ്ഞ നുണകള്‍...
1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.>>>>>>>>>>>>>>
ഏവര്‍ക്കും മൈ ഗോഡ്.കോമിന്‍റെ സ്വാന്ത്വനം സഹായ കൂട്ടായ്മയിലേക്ക് സഹൃദയം സ്വാഗതം .
https://www.facebook.com/
>>>>2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.....
3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു. ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.
4)പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...
5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.ര
6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട്
7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).
അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത് .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..
അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്
ഒരുനിമിഷം തന്റെ അമ്മ തനിക്കുവേണ്ടി സഹിച്ചിട്ടുള്ള കഴ്ട്ടപ്പാടുകള്‍ ഓര്‍ത്തു നോക്കു. അപ്പോള്‍ അറിയാം ... എല്ലാതിനെക്കളും ഏതിനെക്കളും ശ്രേഷ്ഠം മാതാവു തന്നെ .........
(ഇവിടെ ഒരിക്കലും പിതാവിന്റെ കഷ്ട്ടപ്പാട് മറക്കുന്നില്ല )
മാതാ, പിതാ, ഗുരു, ദൈവം .....
അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും
ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു....
ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ........ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത്. ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.ശ്രീ കൃഷ്ണന്‍ തുടര്ന്നു . നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത് മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും.

എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ
ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. "ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍."
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ?
അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു തള്ളമുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു വാഹനത്തില്‍ വച്ച് അതിനെ മുറിവേല്പിച്ച് നൊമ്പരപ്പെടുത്തി. മരണഭയത്താല്‍ മുയല്‍ കുഞ്ഞു പിടഞ്ഞു. അതേ സമയം തള്ള മുയലിനെ നിരീക്ഷിച്ചുകൊണ്ടിരിന്ന ഗവേഷകര്‍ അത്ഭുതകരമായ രംഗമാണ് കണ്ടത്.
തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു. തന്റെ കഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു . അമ്മയ്ക്ക് "സ്വന്തം കുഞ്ഞിന്റെ പിടച്ചിലറിയാന്‍" ഒന്നിന്റെയും സഹായം ആവശ്യമില്ല. ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്.
ഗാഢസുഷുപ്തിയില്‍ കിടക്കുന്ന അമ്മ തന്റെ പൊന്നോമന ഒന്നു ഞരങ്ങിയാല്‍ ഞെട്ടി ഉണരും? എങ്ങനെ അതിനു കഴിയുന്നു?
സംസാരിച്ച് തുടങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ ഭാഷ (വേദന,വിശപ്പ് തുടങ്ങി) അമ്മ ശരിക്കും അറിയുന്നു. അതിനനുസരിച്ച് പ്രതികരിക്കുന്നു. അമ്മയ്ക്ക് എങ്ങനെ അതിനു കഴിയുന്നു?
ഗര്‍ഭസ്ഥശിശു അമ്മയിലുണ്ടാകുന്ന വിചാര വികാരങ്ങള്‍ എല്ലാം ഏറ്റു വാങ്ങുന്നുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് 280 ദിവസത്തില്‍പരം ഒരുമിച്ച് കഴിഞ്ഞ് തന്നില്‍ നിന്ന് വേറിട്ടാലും, വേര്‍പിരിയാനാവാത്ത ഒരു അദൃശ്യചങ്ങല അമ്മയേയും, കുഞ്ഞിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിന്റെ ശക്തിയാല്‍ തന്നെ എത്ര മണ്ടനായ, കൊള്ളരുതാത്ത മക്കളേയും ലോകോത്തമനാക്കാന്‍ ഒരമ്മക്ക് വേണമെങ്കില്‍ കഴിയും.
നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. മാതൃത്വത്തിന്റെ ഈ മഹനീയത അമ്മമാര്‍ ആദ്യം മനസ്സിലാക്കട്ടെ. പിന്നെ മക്കളും മറ്റുള്ളവരും.
അമ്മയുടെ മഹത്വം വിശദീകരിക്കാന്‍ ഈശ്വനേ കഴിയൂ. ഒരു സൂചന നല്കാനായി ഈ കണ്ടുപിടിത്തം പറഞ്ഞുവെന്നു മാത്രം.
തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു. തന്റെ കഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു