2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ജൈന ക്ഷേത്രംആലപ്പുഴ ജില്ല

 



ജൈന  ക്ഷേത്രംആലപ്പുഴ ജില്ല

==========================================================


കേരളത്തിലെ എണ്ണപ്പെട്ട ജൈന ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ മുപ്പളത്തിനു വടക്കുകിഴക്ക്‌ ദിശയില്‍ പ്രശസ്തമായ ഗുജറാത്തി സ്ട്രീറ്റിലാണ്   ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . തെക്കേ ഇന്ത്യയിലെ  ജൈനമത പ്രചരണത്തില്‍ മുഖ്യ പങ്കു വഹിച്ച ക്ഷേത്രമാണിത് 


ആലപ്പുഴയിലെ വ്യാവസായിക വളര്‍ച്ചയ്ക്കായി രാജാ കേശവദാസിന്‍റെ കാലഘട്ടത്തില്‍ ഇവിടേയ്ക്ക് കൊണ്ടുവന്ന നാല്‍പത്തിരണ്ടു ഗുജറാത്തി കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് ഐതിഹ്യം  . നൂറു വര്‍ഷവും ഇരുപത്തി രണ്ടു വര്‍ഷവും പഴക്കമുള്ള രണ്ടു കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ആലപ്പുഴയുടെ സാമൂഹിക സാംസ്‌കാരിക രംഗത്തുണ്ടായ വളർച്ചയിൽ നിർണ്ണായക സ്ഥാനമാണ് ഈ ജൈന  ക്ഷേത്രം വഹിച്ചിട്ടുള്ളത് .  നിലവിൽ 14 ജൈനകുടുംബങ്ങളാണ് ഗുജറാത്ത് തെരുവിലുളളതു. ഇവരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ക്ഷേത്രം 

2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം,മറവന്തുരുത് ,വൈക്കം ,കോട്ടയം ജില്ലാ

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം

.https://astrology.mathrubhumi.com

മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം

മഹാ ക്ഷേത്രങ്ങള്‍, ആ നാടിന്റെ പ്രശസ്തിക്കും, പ്രസിദ്ധിക്കും കാരണമായി നിന്നുകൊണ്ട്‌ ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുന്നു എന്നത്‌ നിത്യ സത്യമാണ്. ഭക്തജനങ്ങള്‍ക്ക്‌ ദേവീ ദേവന്മാരെ തൊഴുത്‌ പ്രാര്‍ത്ഥിക്കുവനുള്ള ആരാധനാലയങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍.

കേരളത്തിലെ അത്യപൂര്‍വ്വമായ ഗന്ധര്‍വ്വ ക്ഷേത്രങ്ങളില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്ന ക്ഷേത്രമാണു മണിയശ്ശേരി ശ്രീ വൈഷ്ണവ ഗന്ധര്‍വ്വ സ്വാമി ക്ഷേത്രം. വൈഷ്ണവ വംശജനായ ഗന്ധര്‍വ്വന്‍ പ്രധാന ദേവനായി കുടികൊള്ളുന്ന ഈ ക്ഷേത്രം പ്രസിദ്ധമായ വൈക്കത്തപ്പന്‍ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവന്‍ തുരുത്തിലാണു സ്ഥിതി ചെയ്യുന്നത്‌. വൈക്കത്ത്‌ ചെമ്പ്‌ ടോള്‍ ജംഗ്ഷനില്‍ നിന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ട്‌ പോകുമ്പോള്‍ ചിരപുരാതനമായ ഈ ക്ഷേത്രം കാണാം. തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ മഹാരാജവിന്റെ കാലത്ത്‌ സുപ്രസിദ്ധനായിരുന്ന ശ്രീ നീലകണ്ഠപ്പിള്ള സര്‍വ്വാധികാര്യക്കാരുടെ തറവാടാണു സ്വാമി എന്നു ഭക്തജനങ്ങള്‍ വിളിച്ചു പോരുന്ന ആ ശക്തി സ്വരൂപന്റെ ആവാസ സ്ഥലം. പണ്ട്‌ ആ തറവാടിന്റെ അറക്കകത്ത്‌ ആരാധിച്ചു പോന്നിരുന്ന സ്വാമിയേയും രണ്ട്‌ അമ്മമാരേയും പില്‍ ക്കാലത്ത്‌ ക്ഷേത്രം നിര്‍മ്മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന്‌ ആ ക്ഷേത്രം ഒരു മഹാ ക്ഷേത്രതിന്റെ കെട്ടിലും മട്ടിലും ഉയര്‍ന്ന്‌ സ്വാമി ആ ദേശദേവനായി ലക്ഷ്മീ നാരായണ സങ്കല്പത്തില്‍ നിലകൊള്ളുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, പ്രസിദ്ധമായ പുതുമന ഇല്ലത്തെ ബ്രഹ്മശ്രീ ദാമോദരന്‍ തിരുമേനി ഇവിടുത്തെ തന്ത്രി സ്ഥാനം ഏറ്റെടുത്ത്‌ പൂജയ്ക്ക്‌ എത്തുകയുണ്ടായി. അദ്ദേഹം ആദ്യമായാണു ഒരു ഗന്ധര്‍വ ക്ഷേത്രത്തില്‍ പൂജയ്ക്ക്‌ എത്തുന്നത്‌. പൂജയ്ക്കയി അറക്കകത്ത്‌ പ്രവേശിച്ച തിരുമേനി മനസ്സില്‍ പ്രാര്‍ത്ഥിച്ചിരുന്നത്രെ! ഞാന്‍ ഏതു രൂപത്തിലാണു അങ്ങയെ ധ്യാനിച്ച്‌ പൂജിയ്ക്കേണ്ടത്‌ എന്ന്‌.

ഒരിക്കല്‍ വൈഷ്ണവ രൂപത്തില്‍ വന്ന്‌ സ്വാമി അദ്ദേഹത്തിനു ദര്‍ശനം നല്‍ കി എന്നാണു പറയപ്പെടുന്നത്‌. ഭക്തിക്കും മുക്തിക്കും നാമജപം പോലെ ശക്തവും സരളവും ആയ ഒരു മാര്‍ഗ്ഗം മറ്റൊന്നില്ല എന്ന ഉപദേശം ഭക്തജനങ്ങള്‍ക്ക്‌ പകര്‍ന്ന്‌ നല്‍ കുന്ന ശക്തിയാണു ആ ക്ഷേത്രത്തിലെ പ്രധാന ദേവനായ ശ്രീ വൈഷ്ണവ ഗന്ധര്‍വ സ്വാമി. ഇവിടുത്തെ ലക്ഷ്മീ നാരായണ പൂജ വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍ ഭക്തജനങ്ങള്‍ നടത്തി പോരുന്നു.

ഗണപതി, അയ്യപ്പന്‍, ത്രിപുര സുന്ദരി ദേവി, വെള്ളം ഭഗവതി എന്നീ ഉപ ദേവന്മാരുടേയും ദേവിമാരുടേയും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം വര്‍ദ്ധിപ്പിക്കുന്നു. നാഗ രാജാവ്‌, നാഗയക്ഷി അമ്മ, മണിനാഗം, അഞ്ചു തല മണിനാഗം, കുഴി നാഗം, പറ നാഗം, കരിനാഗയക്ഷിയമ്മ എന്നീ സര്‍പ്പ ദേവകളുടെ പ്രതിഷ്ഠകള്‍ ഉള്‍പ്പടെ ക്ഷേത്ര പരിസരം ഒരു ദൈവീക ശക്തിയുടെ അന്തരീക്ഷം ഭക്ത ജനങ്ങള്‍ക്ക്‌ നല്‍ കുന്നു. ഗന്ധര്‍വന്‍ പാട്ടും, സര്‍പ്പ കളമെഴുത്ത്‌ പാട്ടും അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച്‌ മുടങ്ങാതെ ആണ്ടു തോറും ഇവിടെ നടത്തി പോരുന്നു. കൂടാതെ സര്‍പ്പ ബലി, മഞ്ഞള്‍ അഭിഷേകം, നൂറും പാലും മുതലായ വഴിപാടുകളും മുറ തെറ്റാതെ സര്‍പ്പങ്ങള്‍ക്കായി നടത്തുന്നുണ്ട്‌.

മേട മാസത്തിലെ രോഹിണി നാളിലാണ് എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനമായി ആചരിക്കുന്നത്‌. എല്ലാ വര്‍ഷവും വാര്‍ഷിക പൂജയ്ക്ക്‌ സ്വാമിക്ക്‌ കളഭാഭിഷേകവും, ഉപ ദേവകള്‍ക്ക്‌ കലശാഭിഷേകവും നടത്തി പോരുന്നു. കൂടാതെ ദേവിമാര്‍ക്ക്‌ വര്‍ഷം തോറും പൊങ്കാല സമര്‍പണവും ഉണ്ട്‌. എല്ലാ മാസവും രോഹിണി നാളില്‍ പ്രസാദ ഊട്ട്‌ ഭക്തജനങ്ങളുടെ വഴിപാടായി ക്ഷേത്രത്തില്‍ നടത്തി പോരുന്നു. വാര്‍ഷിക പൂജാ ദിവസങ്ങളില്‍ ഒരു ദിവസം ആ ദേശത്തു നിന്നും ഒരു താലപ്പൊലി ഈ ക്ഷേത്ര സന്നിധിയില്‍ എത്തുന്നു. നാട്ടുകാരുടെ പ്രത്യേക വഴിപാടായി അവര്‍ നടത്തുന്നതാണു ഈ താലപ്പൊലി. കരുണാമയനായ സ്വാമി അത്‌ സസന്തോഷം സ്വീകരിക്കുന്നു എന്നാണു നാട്ടുകാരുടെ വിശ്വാസം. കൂടാതെ കുടുംബാങ്ങളുടെ വഴിപാടായി ഒരു താലപ്പൊലിയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ്‌ കേരളത്തിനു പുറത്ത്‌ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്ത ജനങ്ങള്‍ ഇവിടെ എത്തി പൂജകള്‍ ചെയ്ത്‌ സാഫല്യത്തോടെ മടങ്ങുന്നു. ഭക്തജനങ്ങളുടെ പൂജകള്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്നതിനു ഒരു ജ്യോതിഷന്‍ കൂടിയായ ക്ഷേത്രം മേല്‍ ശാന്തി കടമ്പനാട്ട്‌ ഇല്ലത്ത്‌ ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു എന്നത്‌ ഇവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക്‌ എന്നും സന്തോഷം നല്‍ കുന്ന ഒരു വസ്തുതയാണ്. കുടുംബാംഗങ്ങള്‍ ഉള്‍പെടുന്ന ഒരു ട്രസ്റ്റ്‌ ആണ് ഇന്നു ക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. മറ്റ്‌ പല സാമൂഹിക സേവനങ്ങളും ഈ ട്രസ്റ്റിന്റെ മേല്‍ നോട്ടത്തില്‍ നടത്തി പോരുന്നു.

ലക്ഷാര്‍ച്ചന, പൂമൂടല്‍ , ഗണപതിക്ക്‌ അപ്പം മൂടല്‍ , ലക്ഷ്മീ നാരയണ പൂജ, സര്‍പ്പ ബലി, ഉദയാസ്തമന പൂജ മുതലായവ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ആണ്. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന ഇവ ഭക്തിയുടെ വളര്‍ച്ചക്ക്‌ കാരണങ്ങളാണ്. അതുകൊണ്ട്‌ തന്നെ ഈ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം, അഖണ്ട നാമ ജപം, കര്‍കിടക മാസത്തില്‍ രാമയണം വായന, ഗണപതി ഹോമം, ഭഗവതി സേവ, വിനായക ചതുര്‍ഥി, മഹാ ഗണപതി ഹോമം, കന്നി മാസത്തില്‍ പൂജ വയ്പ്‌, ദേവീ ഭാഗവത പാരായണം, മണ്ഡല കാലത്ത്‌ അയ്യപ്പനു പ്രത്യേക പൂജകള്‍, വ്യാഴാഴ്ച തോറും സ്വാമിക്ക്‌ പ്രത്യേകമായ് തുളസി മാല, ഗന്ധര്‍വ പുഷ്പാഞ്ജലി, സര്‍വൈശ്വര്യ പൂജ മുതലായവ തെറ്റാതെ നടത്തി ഭക്ത ജനങ്ങള്‍ സ്വാമിയെ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹം വാങ്ങി മടങ്ങുന്നു.

ശ്രീ അപ്പുക്കുട്ടന്‍ നമ്പൂതിരി
കടമ്പനാട്ട്‌ ഇല്ലത്ത്‌
ചെമ്പ്,
വൈക്കം
ഫോണ്‍ : 9400284872                                                  (കടപ്പാട്) 







കാർക്കുവേൽ അയ്യനാർ ക്ഷേത്രം,

 






കാർക്കുവേൽ അയ്യനാർ ക്ഷേത്രം, 

================================


തമിഴ്നാട്ടിലുള്ള തേറിക്കാടാണ് ഈ പറഞ്ഞ സ്ഥലം. ആദ്യകാലത്തൊക്കെ സിനിമാഷൂട്ടിംഗിന് വേണ്ടി ഉപയോഗിച്ചിരുന്ന ഇവിടേക്ക് ഇന്നിപ്പോൾ കേട്ടറിഞ്ഞ് ഒത്തിരിപ്പേർ എത്തുന്നുണ്ട്. 12000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന തേറിക്കാട് മരുഭൂമി അക്ഷരാർത്ഥത്തിൽ ഒരു ചുവന്ന മരുഭൂമി തന്നെയാണ്. മറ്റു മരുഭൂമികളിൽ നിന്നും വ്യത്യസ്‌തമായി ചുവന്ന മണലാണ് ഇവിടത്തെ പ്രത്യേകത. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെത്താൻ തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിക്കണം.


ആദ്യം തിരിച്ചെന്തൂരിലെത്തണം അവിടെ നിന്നും മരുഭൂമിയുടെ അടുത്ത സ്ഥലമായ കയമൊഴിയിലേയ്‌ക്കാണ് ബസ് ടിക്കറ്റ് എടുക്കേണ്ടത്. കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. ക്ഷേത്രത്തിന് മുന്നിൽ വലിയൊരു കവാടമുണ്ട്. ക്ഷേത്രങ്ങൾക്ക് പുറകിലായിട്ടാണ് നീണ്ടു കിടക്കുന്ന മരുഭൂമി. ഇവിടെ ദർശനത്തിനെത്തുന്നവരിൽ ഏറെപ്പേരും മരുഭൂമിയിലെ കാഴ്‌ചകളും കണ്ടാണ് മടങ്ങുന്നത്. ഇടയ്‌ക്കിടെ തണലൊരുക്കി ചില വൃക്ഷങ്ങളും നിലകൊള്ളുന്നുണ്ട്. കൂടുതലും പനകളാണ്. കുറ്റിച്ചെടികളും കശുമാവും ഒക്കെ ഇടയ്‌ക്ക് കാണാൻ കഴിയും. അതുപോലെ തന്നെ മരുഭൂമിയിലെ അത്ഭുതങ്ങളായി വറ്റാത്ത രണ്ട് കുളങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന് സമീപത്തുകൂടി മരുഭൂമിയിലേക്ക് പ്രവേശിക്കാൻ എളുപ്പവഴിയുണ്ട്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ വേണം ഇവിടെയെത്താൻ. വേനൽക്കാലത്ത് ഇങ്ങോട്ടേക്കുള്ള യാത്ര ഒഴിവാക്കാം.


തൂത്തുക്കുടിയിൽ നിന്നും തിരുനെൽവേലിയിൽ നിന്നും 55 കിലോമീറ്റർ സഞ്ചരിച്ചാൽ തേറിക്കാട് എത്താം



visit ;-

https://melparambath.blogspot.com 

2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

കാവുകൾ

 



 കാവുകൾ 

======================


ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിയ്ക്കാം . നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ.കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ്‌ പറയുക. ഉത്തരകേരളത്തിൽ ധാരാളം കാവുകൾ 

ഉണ്ട് 


 മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു.ഇവിടെ ദേവത സങ്കല്പങ്ങളുണ്ട്  ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു.  ഭഗവതി, നാഗരാജാവ്, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ദേവതകളുടെ ആരാധനാകേന്ദ്രങ്ങൾ ആണ് കാവുകൾ. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചിരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. . ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിതിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ ഈ സ്ഥലങ്ങളിലെ  ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവുകളുണ്ട്   ചിലക്ഷേത്രങ്ങളോട് അനുബന്ധിച്ചു കാവുകൾ കാണപ്പെടുന്നു 



കേരളത്തിന്റെ വടക്കേ ജില്ലകളിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. 


ചരിത്രം

വനങ്ങളിൽ വസിച്ചു വന്ന ആദിമ മനുഷ്യരുടെ ജീവിത ശൈലിയും, ഉപജീവന മാർഗവും കാടുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കൃഷി തൊഴിലാക്കിയതോടെ അവർ സ്ഥിര താമസക്കാരായി. കൃഷി നാശത്തിനു കാരണമാകുന്ന മൃഗശല്യം ഒഴിവാക്കാൻ അവർ ചില പൂജകളും മറ്റും നടത്തിയിരുന്നു. വേട്ടക്കൊരുമകൻ, വയനാട്ട് കുലവൻ, കിരാതശിവൻ എന്നീ വേട്ടക്കാരായ ദൈവങ്ങൾക്ക് വേണ്ടിയായിരുന്നു പല പൂജകളും. തീയർ ജാതി വിഭാഗത്തിന്റെ കുലദൈവമായ മുത്തപ്പനും വേട്ടയാടലിൽ തല്പ്പര്യനായിരുന്നു. ചിലയിടങ്ങളിൽ ഭദ്രകാളി, ഭഗവതി, ചാമുണ്ഡി തുടങ്ങിയ ശാക്തേയ ദേവതകളെയും കാവുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ദൈവങ്ങളുടെ വാസസ്ഥലങ്ങളാണ് പല കാവുകളും എന്നാണ് വിശ്വാസം. ആയതിനാൽ ഇത്തരംകാവുകളുടെ സംരക്ഷണത്തിൽ വിശ്വാസികൾ പ്രത്യേക ശ്രദ്ധ നല്കുന്നു.

ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്

2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

ചിനക്കത്തൂർ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

 



ചിനക്കത്തൂർ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

================================================

തെക്കോട്ടു ദർശനമുള്ള ഭദ്രകാളി ക്ഷേത്രം 

കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ്പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ള വഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന പൂരമഹോത്സവം അതിപ്രസിദ്ധമാണ്. പാലപ്പുറം, പല്ലാർ മംഗലം മീറ്റ് റ എറക്കോട്ടിരി ഒറപ്പാലം വടക്കു മംഗലം എന്നീ ഏഴുദേശങ്ങളങ്ങുന്ന വിശാല തട്ടകത്തിലെയും തിരുവില്വാമല ചുനങ്ങാട് തുടങ്ങിയ ദേശങ്ങളിലെയും ജനത ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. രണ്ട് നടകൾ കാണാം. ഇവ 'താഴത്തെക്കാവ്' എന്നും 'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ചിനക്കത്തൂർ ഭഗവതി ക്ഷേത്രം 

ഐതിഹ്യം

-----------------------

സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരാനായി ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം നോക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാൻ ഏറ്റവും അനുയോജ്യം അവിടമാണെന്ന് തോന്നിയ അവർ അവിടെത്തന്നെയിരുന്നു.


ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാത്തതിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് പറയപ്പെടുന്നു.


ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ എന്നു നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ ഓടി. എന്നാൽ, അധികം കഴിയും മുമ്പേ അവർ തിരിച്ചുവന്നു. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവതരിച്ചു. അവിടെയാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവത്രേ!


ആര്യന്മാരുടെ വരവിനുമുമ്പ് ദ്രാവിഡരുടെ ആരാധനാമൂർത്തികളായിരുന്ന ശാസ്താവിനും ഭദ്രകാളിയ്ക്കുമുണ്ടായിരുന്ന സ്ഥാനം ആര്യന്മാരുടെ വരവോടെ നഷ്ടപ്പെട്ടതും പകരം ആര്യദേവതകൾ ആധിപത്യം സ്ഥാപിച്ചതുമാണ് ഈ കഥയുടെ പിന്നിൽ ചരിത്രകാരന്മാർ കാണുന്ന തത്ത്വം. ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.


ചരിത്രം

---------------

കാവ് സങ്കല്പവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചിനക്കത്തൂർ ക്ഷേത്രം ആദിയിൽ ഒരു ദ്രാവിഡക്ഷേത്രമായിരുന്നിരിയ്ക്കാനാണ് സാദ്ധ്യത. ആദിയിൽ ദ്രാവിഡർ പൂജിച്ചിരുന്ന കാവിനെ പിന്നീട് ക്ഷേത്രമാക്കി മാറ്റിയതാകും. ക്ഷേത്രത്തിൽ താഴെയും മുകളിലുമായി കാണപ്പെടുന്ന ക്ഷേത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധനാക്രമങ്ങളിലെ വ്യത്യാസം കാണിയ്ക്കുന്നു. താഴത്തെ ക്ഷേത്രം ആര്യവത്കരിയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധമായി രൂപത്തോടുകൂടിയ ഒരു വിഗ്രഹം മുകളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാകാൻ സാദ്ധ്യത കാണുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി താഴത്തെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നമ്പൂതിരിമാരും മുകളിലെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നായന്മാരുമാണ്. മുകളിലെ ക്ഷേത്രത്തിൽ വളരെക്കാലം മുമ്പ് മൃഗബലി നടത്തിവന്നിരുന്നു. പിന്നീട് അത് നിർത്തലാക്കി.


വള്ളുവനാട് രാജ്യത്തിന്റെ പാരമ്പര്യവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. പറഞ്ഞുവരുന്ന കഥയനുസരിച്ച് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ സ്മരണ പുതുക്കലാണ് ചിനക്കത്തൂർ പൂരം. അതിന്റെ തെളിവായി ചില ചരിത്രവസ്തുതകളുമുണ്ട്. മാമാങ്കം തുടങ്ങിയിരുന്ന കുംഭമാസത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. അവസാനത്തെ ചേരചക്രവർത്തി തന്റെ സ്ഥാനമാനങ്ങളെല്ലാം തന്റെ സാമന്തന്മാർക്ക് ഏൽപ്പിച്ചുപോയപ്പോൾ അദ്ദേഹം നടത്തിവന്ന മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ട് രാജാവിനാണ് കൊടുത്തത്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വള്ളുവനാട്ട് രാജാക്കന്മാർ വഹിച്ചുപോന്ന ഈ സ്ഥാനം പിന്നീട് സാമൂതിരി തട്ടിയെടുക്കുകയായിരുന്നു. ഇതുകാരണം, ഇരുകൂട്ടരും ബദ്ധശത്രുക്കളായി. അങ്ങനെയാണ് മാമാങ്കം ഒരു യുദ്ധമായി മാറിയത്. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പറയുന്നതനുസരിച്ച് സാമൂതിരി അക്കാലത്ത് കേരളത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നു. ആ സമയത്ത് സാമൂതിരിയുടെ അധീശത്വത്തെ നിരാകരിച്ച വള്ളുവനാട്ട് രാജ്യത്തെ നിരവധി പടയാളികൾ ചാവേറുകളാകാനായി പോയിരുന്നു. സാമൂതിരിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച വള്ളുവനാടൻ ചാവേറുകൾ നിരവധിയാണ്. ഇതിന്റെ സ്മരണയ്ക്കായി ചിനക്കത്തൂർ പൂരത്തിന് കുതിരകളി നടത്തിവരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കുതിരയ്ക്ക് 'സാമൂതിരി' അഥവാ 'പാണ്ടക്കുതിര' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഈ കുതിരയാണ് ബാക്കി യുദ്ധം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ വേറെയും കുതിരകളുണ്ട്.


ക്ഷേത്രം ആദ്യം ഊരാളന്മാരുടെ വകയായിരുന്നു. ഏറന്നൂർ മന എന്ന ബ്രാഹ്മണകുടുംബവും, ഒരേ കുടുംബത്തിന്റെ നാലുശാഖകളായ വടക്കേവീട്ടിൽ, കിഴക്കേവീട്ടിൽ, പടിഞ്ഞാറേവീട്ടിൽ, തെക്കേവീട്ടിൽ എന്നീ നായർ കുടുംബങ്ങളുമാണ് ക്ഷേത്രഭരണം നോക്കിയിരുന്നത്. പിന്നീട്, 1988-ൽ ക്ഷേത്രഭരണം ഹിന്ദുമത ധർമ്മകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തു. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇപ്പോൾ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.


ശ്രീകോവിലുകൾ

---------------------------

ക്ഷേത്രത്തിൽ താഴത്തും മുകളിലുമായി രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. രണ്ടിനും ഓരോ മുറിയേയുള്ളൂ. താഴത്തെക്കാവിലെ ശ്രീകോവിൽ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടക്കുന്നത്. അതിനാൽ, സോപ്പാനപ്പടികൾ പണിതിട്ടില്ല. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായ വിഗ്രഹം തെക്കോട്ട് ദർശനമായി ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ താഴത്തെക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.


മേലേക്കാവിലെ ശ്രീകോവിലിൽ ഉഗ്രഭാവത്തോടുകൂടിയ ഭദ്രകാളിയായാണ് പ്രതിഷ്ഠാസങ്കല്പം. താരതമ്യേന പുതിയ ശ്രീകോവിലാണിത്. ചെമ്പുമേഞ്ഞ ഈ ശ്രീകോവിലിൽ നാലടിയോളം ഉയരം വരുന്ന, ചതുർബാഹുവായ ഭദ്രകാളിവിഗ്രഹമാണുള്ളത്. പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ ദാരുകരക്തം ശേഖരിച്ചുവയ്ക്കാനുള്ള കൈവട്ടകയും ധരിച്ച ഭഗവതി ദാരുകവധത്തിനുശേഷം രൗദ്രമടങ്ങാത്ത ഭാവത്തിലാണ്. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യമുണ്ടായിരുന്നത്. 1954-ൽ അതു മാറ്റി ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ വിഗ്രഹത്തിനും സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ മേലേക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.


ഇരുശ്രീകോവിലുകളും ചുവർചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലംകൃതമല്ല. തികച്ചും ലളിതമായ നിർമ്മിതികളാണ് രണ്ടും. ചിനക്കത്തൂർ കാവിൽ സ്വർണ കൊടിമരങ്ങൾ ഇല്ല. ഉള്ള മൂന്നു കൊടിമരങ്ങളും വെറും അലങ്കാര കൊടിമരങ്ങളാണ്. അതായത് യഥാസ്ഥാനത്ത് ഉള്ളതല്ല.

ഉപദേവത

--------------

ഗണപതി

പ്രധാന ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് പ്രത്യേക ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഗണപതിയ്ക്ക്. വിദ്യാഗണപതിയായാണ് പ്രതിഷ്ഠാസങ്കല്പം. മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറയിലുണ്ടായിരുന്ന ഗണപതിയെ 2006-ലാണ് പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചത്. ഇപ്പോഴും ക്ഷേത്രത്തിന്റെ പുറകിൽ ആൽത്തറ കാണാം. തന്മൂലം ഗണപതിയെയും ആലിനെയും ഒരുമിച്ച് വലം വയ്ക്കാൻ ഇവിടെ സൗകര്യമുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയുമുണ്ട്.

2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

നെല്ലൈയപ്പര്‍ ക്ഷേത്രം (ശിവന്‍ താണ്ഡവമാടിയ ക്ഷേത്രം)










 നെല്ലൈയപ്പര്‍ ക്ഷേത്രം      (ശിവന്‍ താണ്ഡവമാടിയ ക്ഷേത്രം) 

========================================================



അത്ഭുതങ്ങളും വിശ്വാസങ്ങളും ഏറെ എ‌ടുത്തുപറയുവാനുണ്ട് തിരുനെല്‍വേലി എന്ന തമിഴ് മണമുള്ള നാ‌‌ടിന്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ത്തിക്കെ‌ട്ടിയ വിശ്വാസ ഗോപുരങ്ങളാണ് തിരുനെല്‍വേലിയു‌‌ടെ പ്രത്യേകത. ചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും ഒന്നിനൊന്ന് മുന്നി‌ട്ടു നില്‍ക്കുന്ന ക്ഷേത്രനഗരം. കാറ്റില്‍പാറുന്ന കാറ്റാടി മരങ്ങളോടൊപ്പം ക്ഷേത്രങ്ങളാണ് ഈ നഗരത്തിലെ പ്രധാന കാഴ്ച. അതില്‍തന്നെ പ്രസിദ്ധം നെല്ലൈയപ്പര്‍ ക്ഷേത്രമാണ്. വിശ്വാസങ്ങളും കെട്ടുകഥകളും ചേര്‍ന്ന് ഭക്തരെ വിശ്വാസത്തിന്റെ ആനന്ദത്തിലറാ‌ട്ടുന്ന നെല്ലൈയപ്പര്‍ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം


ഏറ്റവും വലിയ ശിവ ക്ഷേത്രം തമിഴ്നാടിന്‍റെ ചരിത്രത്തോ‌‌ടും പുരാണങ്ങളോ‌ടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ നെല്ലൈയപ്പര്‍ ക്ഷേത്രം. എ ഡി 700 കളില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. വലിയ മണ്ഡപങ്ങളും ഗോപുരങ്ങളും ഒക്കെയായി നിലനില്‍ക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രം കൂടിയാണ്.


കാന്തിയമ്മയും നെല്ലൈയപ്പരും താമിരഭരണി നദിയു‌ടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവലിംഗ രൂപത്തിലാണ് ശിവനെ ആരാധിക്കുന്നത്. കാന്തിയമ്മനായാണ് പാര്‍വ്വതി ദേവിയുള്ളത്. തേവാരം കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായിതിനെ പരാമര്‍ശിച്ചി‌ട്ടുണ്ട്. വേണുവനനാഥർ എന്ന പേരിലും ഇവിടെ ശിവനെആരാധിക്കുന്നുണ്ട്.


പാണ്ഡ്യന്മാരില്‍ തു‌ടങ്ങി മധുരൈ നായകര്‍ വരെ എഡി 700 കളില്‍ ആരംഭിക്കുന്ന ക്ഷേത്രത്തിന്റെ തരിത്രം തമിഴ്നാട്ടിലെ മിക്കഭരണ്‍ണ വംശങ്ങളുമായും ചേര്‍ന്നു പോകുന്നുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും ആദ്യ രൂപം നിര്‍മ്മിച്ചത് പാണ്ഡ്യ രാജാക്കന്മാരാണ്. പിന്നീ‌ട് ഇന്നുകാണുന്ന രീതിയില്‍ ക്ഷേത്രം എത്തിയത് ചാളന്മാര്‍, പല്ലവന്മാര്‍, ചേര രാജാക്കന്മാര്‍, മധുരൈ നായകന്മാര്‍ വരെയുള്ള ഭരണാധികാരികള്‍ ക്ഷേത്രത്തെ ഇന്നത്തെ നിലയിലാക്കുന്നതില് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ രാജവംശത്തിന്‍റെയും അടയാളങ്ങളും നിര്‍മ്മിതികളും ഇവി‌ടെ കാണാം.


പാണ്ഡ‍വരും ക്ഷേത്രവും പാണ്ഡ്യന്മാരല്ല, വനവാസക്കാലത്ത് പഞ്ചപാണ്ഡവരു‌‌‌ടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും വിശ്വസിക്കപ്പെ‌ടുന്നു.


സംഗീതം പൊഴിക്കുന്ന തൂണുകള്‍ നിര്‍മ്മിതിയില്‍ ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തില്‍ കാണാം. അതിലേറ്റവും പ്രസിദ്ധം ഇവിടുത്തെ സംഗീതം പൊഴിക്കുന്ന തൂണുകളാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച തൂണുകളില്‍ സപ്തസ്വരങ്ങള്‍ താളം പൊഴിക്കുന്നത് കണ്ടറിയേണ്ട അതിമനോഹരമായ കാഴ്ച തന്നെയാണ്. ഏഴാം നൂറ്റാണ്ടിലെ പാണ്ഡ്യ ഭരണാധികാരിയായിരുന്ന നിന്ദ്രസീർ നെടുമാരന്റെ കാലത്താണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ സംഗീത തൂണുകള്‍ നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആകെ 161 തൂണുകള്‍ ഇവിടെയുണ്ട്. അതില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത 48 ചെറിയ തൂണുകളും ഒരു വലിയ തൂണും ഉള്‍പ്പെ‌ടുന്നു. ഇതിലേതെങ്കിലും ഒന്നില്‍ താളം പിടിച്ചാല്‍ ബാക്കി എല്ലാ തൂണില്‍ നിന്നും സംഗീതം കേള്‍ക്കുവാന്‍ കഴിയും. മണിനാദം പോലുള്ള ശബ്ദമാണ് തൂണുകള്‍ക്കുള്ളത്. മണി മണ്ഡപം എന്നാണ് ഇവി‌ടം അറിയപ്പെ‌ടുന്നത്.

ശിവന്‍ താണ്ഡവ നൃത്തമാടിയ ഇടം ശിവനുമായി ബന്ധപ്പെ‌‌ട്ട വിശ്വാസങ്ങള്‍ ഏറെയുണ്ട് ഈ ക്ഷേത്രത്തിന്. കാളിയെ സംഹരിക്കാനായി ശിവന്‍ ഭരതനാട്യ നൃത്തം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ അഞ്ചെണ്ണമാണ് ഉള്ളത്. പഞ്ചസഭൈ ക്ഷേത്രങ്ങളെന്നാണ് ഇവ വിളിക്കപ്പെടുന്നത്. അതിലൊന്ന് നെല്ലൈയപ്പര്‍ ക്ഷേത്രമാണ്, വ്യത്യസ്തമായ കലാചാരുതയുടെയും ശില്പകലാ വൈഭവങ്ങളുടെയും നിറസാന്നിധ്യമാണ് ഇവിടം. ശ്രീ വടാരാന്യേശ്വരർ ക്ഷേത്രം, മീനാക്ഷി അമ്മൻ ക്ഷേത്രം, നടരാജ ക്ഷേത്രം, കുട്രാലനാഥർ ക്ഷേത്രം എന്നിവയാണ് ബാക്കി നാലു പഞ്ചസഭൈ ക്ഷേത്രങ്ങള്‍.

പഞ്ചരത്ന ക്ഷേത്രങ്ങളിലൊന്ന് പഞ്ചരത്ന ക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ തമിഴ് പുരാണങ്ങളിലും കാവ്യങ്ങളിലും വിവരിച്ചി‌‌‌ട്ടുണ്ട്. താമിരെ അഥവാ ചെമ്പാണ് നെല്ലായിയപ്പര്‍ ക്ഷേത്രത്തിലേത്.


പതിനാലര ഏക്കറില്‍ 14.5 ഏക്കര്‍ സ്ഥലത്തായാണ് ഈ ക്ഷേത്രവും ഉപക്ഷേത്രങ്ങളും ഗോപുരവുമെല്ലാം വ്യാപിച്ചു കി‌ടക്കുന്നത്. ചതുരാകൃതിയിലുള്ള ചുറ്റുമതിലിനുള്ളിലാണ് ഈ ക്ഷേത്രമുള്ളത്. ആദ്യ കാല്തത് ശിവന്റെയും പാര്‍വ്വതിയു‌ടെയും പ്രതിഷ്ഠകള്‍ വേറെവേറെയായിരുന്നുവെന്നാണ് ക്ഷേത്രചരിത്രം പറയുന്നത്. പിന്നീ‌ട് രണ്ട് പ്രതിഷ്ഠകളെയും തമ്മില്‍ ബന്ധിപ്പിച്ചത് 1647 ല്‍ സങ്കിളി മണ്ഡപം പണിതാണ്.


ആഘോഷങ്ങള്‍ ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ക്ഷേത്രത്തില്‍ കൊണ്ടാ‌ടാറുണ്ട്. തൈപ്പൂസം, ആരുദ്ര ധരിസനം, ബ്രഹ്മോത്സവം, രഥോത്സവം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

എത്തിച്ചേരുവാന്‍ തമിഴ്നാ‌ട്ടില്‍ തിരുനെല്‍വേലി ജില്ലയിലാണ് നല്ലൈയപ്പര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 154 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.


2021, സെപ്റ്റംബർ 29, ബുധനാഴ്‌ച

കല്ലൂക്കാവ് ,തൃശൂർ ജില്ല.

 

കല്ലൂക്കാവ് ,തൃശൂർ ജില്ല. 

==========================

തൃശൂർ ജില്ലയിലെ ആ ഞ്ഞൂരിൽ .ഗുരുവായൂർ ആൽത്തറ റൂട്ടിലെ മൂന്നാം കല്ല് സ്റ്റോപ്പ് .പ്രധാന മൂർത്തി വിഷ്ണു പൊട്ടിയ വിഗ്രഹമാണ് വിഷ്ണു ക്ഷേത്രങ്ങളെ സാധാരണ കാവെന്നു പറയാറില്ല. കാവെന്നു പേരുള്ളതിനാൽ  അയ്യപ്പനോ, ഭഗവതിയോ, ആയിരുന്നു ഇവിടുത്തെ പ്രധാനമൂർത്തി  എന്ന് സംശയമുണ്ട് പ്രധാന ക്ഷേത്രം തകർക്കപ്പെട്ടതാകാം  കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജയുള്ളൂ. കുറേക്കാലം ഈ ക്ഷേത്രം പൂട്ടി കിടക്കുകയായിരുന്നു

പങ്ങാട്ടു മനവക ക്ഷേത്രമാണ്. .ഇപ്പോൾ നാട്ടുകാരുടെ  കമ്മറ്റി പങ്ങാട്ടു മനയിൽ വേട്ടയ്ക്കൊരു മകൻ ക്ഷേത്രമുണ്ട്. ഇത് മനയുടെ സ്വകാര്യ ക്ഷേത്രമാണ്. ഇതേ റൂട്ടിലുള്ള ആലത്ത്തൂർ ഈ ക്ഷേത്രത്തിലും വിഷ്ണുവാണ് .പ്രധാനമൂർത്തി .കരിങ്കല്ലുകൊണ്ടുള്ള വട്ട ശ്രീകോവിൽ  പടിഞ്ഞാട്ടു ദര്ശനം  ഇവിടെ ഉപദേവത അയ്യപ്പൻ. ധനു 10  നു ഉത്സവം നേടിയെടത്ത് ഞാറ്റുകാലാ പള്ളിക്കര ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റിയാണ്  ഭരിയ്ക്കുന്നതു. 

2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഭോജേശ്വര ക്ഷേത്രം മധ്യപ്രദേശിൽ.

 


ഭോജേശ്വര ക്ഷേത്രം 

===================


ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത ശിവ ക്ഷേത്രം


ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.

പ്രശസ്തമായ നിരവ‌ധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്




മധ്യപ്രദേശിൽ.ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ  പ്രശസ്തമായ ക്ഷേത്രം.

ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ  അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.

ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.

ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ  പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.

ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.

ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.

11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.

ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ  പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.

ക്ഷേത്രത്തിലെ ബാൽക്കണി വൻ  തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്ക‌ല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.

ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.

ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.

എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ  ഉയർന്നു.

വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .

ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.

അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ  ശിലാസ്തംഭങ്ങൾ.

ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.

ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.

നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ  ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത്  തലയിൽ  വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.

നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ  കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ  ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.

ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.

തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു  കാരണം


കടപ്പാട്...

പാതാള്‍ഭുവനേശ്വര്‍.,ഉത്തരാഖണ്ഡ് പിത്തോറഗ ജില്ല

 


 


പാതാള്‍ഭുവനേശ്വര്‍.,ഉത്തരാഖണ്ഡ് പിത്തോറഗ ജില്ല

================================================


ഉത്തരാഖണ്ഡിലെ പിത്തോറഗ ജില്ലഏറ്റവും  നിഗൂഢവും  ആത്മീയവുമായ സ്ഥലമാണ് 

ഇത് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗ ജില്ലയിലെ ഗംഗോലിഘട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയാണ്. 

160 മീറ്റർ നീളവും 90 അടി ആഴവുമുള്ള ഈ ഗുഹയിൽ ചുണ്ണാമ്പുകല്ല് പാറകൾ പലതരം സ്റ്റാലാഗ്മൈറ്റ് രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 

ഇവിടെ ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം വസിക്കുന്നുവെന്നു പറയപ്പെടുന്നു. പാതാള്‍ഭുവനേശ്വറിലെ ദർശനം കാശി, വൈദ്യനാഥ് അല്ലെങ്കിൽ കേദാർനാഥ് എന്നിവിടങ്ങളിൽ ചെയ്യുന്ന തപസ്യയുടെ ആയിരം മടങ്ങ് ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു. 


 ഈ ഗുഹയിൽ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു കവാടം  ഉണ്ട്, അത് നിരവധി ഗുഹകളിലേക്ക് നയിക്കുന്നു. ജലപ്രവാഹത്താൽ നിർമ്മിച്ച പാതാള്‍ ഭുവനേശ്വർ ഒരു ഗുഹ മാത്രമല്ല, ഗുഹകൾക്കുള്ളിലെ ഗുഹകളുടെ ഒരു പരമ്പരയാണ്. 

വെള്ളത്തിൽ ലയിക്കുന്ന ധാതുക്കളുടെ ക്രിസ്റ്റലൈസേഷൻ മൂലമാണ് ഇത് ഇപ്പോഴും വികസിക്കുന്നത് എന്നതാണ് ശാസ്ത്രീയ വസ്തുത. ഗുഹകൾക്കുള്ളിലെ ഗുഹകൾ, മറ്റൊന്നിലേക്ക് നയിക്കുന്ന പടികൾ ഓരോന്നും ഉള്ളിൽ നിന്ന് ആഴത്തിലുള്ള രഹസ്യങ്ങൾ മറയ്ക്കുന്നു.

 ഗുഹയുടെ പ്രവേശന കവാടത്തിൽ  നിന്ന് അര കിലോമീറ്റർ അകലെയാണ്  റോഡ് അവസാനിക്കുന്നത്.

 ആദ്യ ശ്രീകോവിലിലെത്താൻ ഈ ഇടുങ്ങിയ ഗുഹയിലേക്ക് നിങ്ങൾ ഏകദേശം 100 പടികൾ ഇറങ്ങണം, അത് നിങ്ങൾ ഭൂമിയുടെ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നുവെന്ന തോന്നൽ നൽകും.


പാതാള്‍ ഭുവനേശ്വറിൽ വലിയ യുഗങ്ങളുടെ കവാടം കാണാം. ഗുഹയ്ക്കുള്ളിൽ 'രന്ദ്വാർ', 'പാപ്ദ്വാർ', 'ധരംദ്വാർ', 'മോക്ഷദ്വാർ' എന്നിങ്ങനെ നാല് പ്രവേശന കവാടങ്ങളുണ്ട്. രാവണന്റെ മരണത്തിന് തൊട്ടുപിന്നാലെ പാപ്ദ്വാർ  അടച്ചിരുന്നു. മഹാഭാരത യുദ്ധത്തിനുശേഷം രന്ദ്വാറും അടച്ചു. 

നിലവിൽ രണ്ട് ഗേറ്റ്‌വേകൾ മാത്രമേ തുറന്നിട്ടുള്ളു. 

പാതാൾ ഭുവനേശ്വർ ഗുഹകൾക്കുള്ളിൽ കാളി ഭൈരവിന്റെ നാവ്, ഇന്ദ്രന്റെ ഐരാവതം തുടങ്ങിയ  പാറകളിൽ രൂപംകൊണ്ട നിരവധി അത്ഭുതങ്ങൾ കാണാം. 


 ഹിന്ദു പുരാണത്തിലെ വിവിധ എപ്പിസോഡുകളുടെ ഒരു ശേഖരമാണ് ഈ ഗുഹ. 

ഗുഹയ്ക്കുള്ളിൽ കയറാൻ ചുമരിലെ ചങ്ങലകൾ മുറുകെ പിടിച്ച് വളയണം. ഇടുങ്ങിയ പ്രവേശന കവാടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുഹയുടെ അകം വിശാലമാണ്. 

യഥാർത്ഥ പ്രവേശന കവാടം വളരെ ഇടുങ്ങിയതും അപകടകരവുമായിരുന്നതിനാൽ ഗോവണിപ്പടികളുള്ള ഒരു കൃത്രിമ പ്രവേശന കവാടം അവിടെ നിർമ്മിച്ചു. ഗുഹയുടെ പ്രവേശന കവാടത്തിൽ ശേഷനാഗത്തിന്റെ ആകൃതിയിലുള്ള മണി മുഴങ്ങുന്നു.

 ഒരാൾക്ക് യഥാർത്ഥത്തിൽ ഗുഹയിലേക്ക് പോയി ഉള്ളിൽ എന്താണുള്ളതെന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.


പ്രകൃതിദത്ത പാറയിൽ നിന്ന് പുറപ്പെടുന്ന നരസിംഹ പ്രഭുവിന്റെ നഖങ്ങളും താടിയെല്ലുകളും പോലുള്ള നിരവധി കാര്യങ്ങൾ ഈ വഴിയിൽ കാണാം. 

ഇത് നരസിംഹ-ഹിരണ്യകശിപു എന്നിവരുടെ കഥയെ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പാറ, ശിവന്റെ കമണ്ഡലു, വൃക്ഷാകൃതിയിലുള്ള പാറ ( ഇത് കൽപ്പവൃക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു ) ഇവയിൽ നിന്ന് പുറപ്പെടുന്ന വെള്ളത്തുള്ളികൾ വെളുത്തതാണ്, ഇത് പാലിന്റെ മികച്ച പ്രാതിനിധ്യമാണ്. 

ഈ തുള്ളികൾ 'ഭരംകപാലി'യിൽ പതിക്കുന്നു. 

ഇതാണ് ബ്രഹ്മാവിന്റെ തലയോട്ടിന്റെ പ്രാതിനിധ്യം. 

ഈ ഗോവണിപ്പടിയുടെ അവസാനത്തിൽ, നിരവധി പാറകളുള്ള വിശാലമായ ഒരു ഹാളും കാണുന്നു. ഗുഹയുടെ തറയിൽ ശേഷനാഗത്തിന്റെ നന്നായി അടയാളപ്പെടുത്തിയ വാരിയെല്ലുകൾ ആളുകൾക്ക് നടക്കാനുള്ള പടികൾ പോലെ കാണുന്നു.

പത്തി വിരിച്ച ശേഷനാഗത്തിന്റെ താടിയെല്ലുകൾ പോലെയും ശിവന്റെ ജട പോലെയുമുള്ള രൂപങ്ങൾ മേൽക്കൂരയിൽ കാണാം. 

ഗുഹയിലെ ഓരോ പാറ ഘടനയും ഹിന്ദു പുരാണത്തിലെ ചില കഥകൾ വിവരിക്കുന്നുണ്ടായിരുന്നു. 

ഈ ഘടനകളുടെ അതിശയകരമായ ഭാഗം അവയെല്ലാം രൂപംകൊണ്ടത് ഈ ഇരുണ്ട ഗുഹയ്ക്കുള്ളിലെ പ്രകൃതിദത്ത പാറയിൽ നിന്നാണ്. 

ഗുഹയുടെ മതിലുകൾ മുഴുവൻ പ്രപഞ്ചത്തിനും സമാനമായ ഒന്ന് ചിത്രീകരിക്കുന്നു.

 'സപ്തഋഷി മണ്ഡലം'  ഉൾപ്പെടെ ഇത് പ്രതിനിധീകരിച്ചിട്ടുണ്ട്. 

ഗുഹയുടെ മതിലുകളിലൊന്നിൽ നിന്ന് ധാരാളം ചെറിയ കല്ലുകൾ പ്രദർശിപ്പിക്കുന്നത് ഹിന്ദു ദേവാലയത്തിലെ 33 കോടി ദേവതകളെ പ്രതിനിധീകരിക്കുന്നു. 

ഗുഹകളുടെ ഒരു കോണിൽ പാണ്ഡവർ കളിച്ച ചതുരംഗത്തിന്റെ ചിത്രണം കാണിച്ചിരിക്കുന്നു.


പാതാള്‍ഭുവനേശ്വർ ക്ഷേത്രത്തിന്റെ ആദ്യകാല പരാമർശങ്ങൾ സ്കന്ദപുരാണത്തിലെ മനസ്ഖണ്ഡ് 103-ാം അധ്യായത്തിൽ കാണാം. ദേവീദേവന്മാർ വിശ്രമിക്കുന്ന ഭൂമിയുടെ മണ്ഡലങ്ങളിലെ ഈ ശുഭ ഗുഹയെക്കുറിച്ച് വേദവ്യാസൻ വിശദമായ വിവരണം നൽകിയിട്ടുണ്ട്. ശിവനെ ആരാധിക്കാൻ ഈ സ്ഥലത്ത് ദേവന്മാർ പാതാള്‍ സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 

ഭൂമിയിൽ ഇത്രയധികം ദൈവങ്ങളുടെ ഒത്തുചേരൽ നടക്കുന്ന ഒരേയൊരു സ്ഥലമാണിതെന്നും പറയപ്പെടുന്നു. ഗന്ധർവന്മാർ, അപ്‌സരസ്, വിദ്യാധരന്മാർ, യോഗികൾ, രാക്ഷസന്മാർ, നാഗന്മാർ എന്നിവ ഇതിൽ ഉൾപ്പെടും.


ഈ ഗുഹ കണ്ടെത്തിയ ആദ്യത്തെ മനുഷ്യൻ സൂര്യ-രാജവംശത്തിലെ രാജാവായിരുന്ന രാജ റിതുപൂർണയാണ്,


അദ്ദേഹമാണ് ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്നത്. 

റിതുപൂർണ, നള രാജാവ് എന്നിവരിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ നള രാജാവിനെ ഭാര്യ ദമയന്തി രാജ്ഞി പരാജയപ്പെടുത്തിയെന്ന് പറയപ്പെടുന്നു. 

ഭാര്യയുടെ ജയിലിൽ നിന്ന് രക്ഷപ്പെടാനായി നളൻ റിതുപൂർണയോട് ഒളിപ്പിക്കാൻ അഭ്യർത്ഥിച്ചു. 

റിതുപൂർണ അദ്ദേഹത്തെ ഹിമാലയത്തിലെ വനങ്ങളിലേക്ക് കൊണ്ടുപോയി അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. 

വീട്ടിൽ തിരിച്ചെത്തുമ്പോൾ കാട്ടിലേക്ക് ഓടിക്കയറുന്ന ഒരു മാൻ അയാളെ ആകർഷിച്ചു. 

അതിനെ പിന്തുടർന്ന് കണ്ടെത്താൻ കഴിയാതെ അയാൾ ഒരു മരത്തിനടിയിൽ വിശ്രമിച്ചു.

 തന്നെ പിന്തുടരരുതെന്ന് മാൻ റിതുപൂർണയോട് ആവശ്യപ്പെടുന്ന ഒരു സ്വപ്നം അവൻ കണ്ടു. 

എങ്കിലും ഉറക്കമുണർന്ന് അയാൾ സ്വപ്നത്തിൽ മാനെ കണ്ട ഗുഹയിലേക്ക് പോയി. പ്രവേശന-കവാടത്തിൽ റിതുപൂർണ ശേഷനാഗത്തിനെ കണ്ടു, അത് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഗുഹയിലൂടെ അകത്തു പോകാൻ സമ്മതിച്ചു.

 ദൈവങ്ങളുടെ അത്ഭുതങ്ങൾ ഉള്ളിൽ നടക്കുന്നത് അവൻ കണ്ടു. 

ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം അവിടെ ഉണ്ടായിരുന്നു. 

കഥ ഇവിടെ തീരുന്നു. 

അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം, കലിയുഗയിൽ വീണ്ടും തുറക്കുമെന്ന് സ്കന്ദപുരാണത്തിൽ പറയപ്പെടുന്നു. കലിയുഗത്തിൽ ശങ്കർചാര്യർ ഹിമാലയത്തിലേക്കുള്ള താൽക്കാലിക സന്ദർശന വേളയിൽ ഈ ഗുഹ വീണ്ടും കണ്ടെത്തി. 

അതിനുശേഷം ഈ സ്ഥലത്ത് പതിവായി ആരാധനയും വഴിപാടും നടക്കുന്നു.


സ്കന്ദപുരാണത്തിൽ‍ പറയുന്ന പാതാളലോകം ‘പാതാള്‍ഭുവനേശ്വര്‍’ എന്ന ഈ ഉത്തരാഖണ്ഡിലെ ഗുഹയാണെന്നാണു വിശ്വാസം. 

 ഇതിനുള്ളിലെ നിരവധി ഗുഹകൾ ഗവർമെൻറ് അടച്ചിരിക്കുകയാണ്. അതിൽ പലതിലും ഭൂമിക്കടിയിലെ വെള്ളച്ചാട്ടങ്ങളും വിവിധ ഇനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങളെയും മറ്റും കാണാൻ കഴിയുമെന്നു വിശ്വസിക്കുന്നു. 

അതിൽ ശങ്കരാചാര്യർ കൈലാസത്തിലേക്കു പോയ വഴികളും പാണ്ഡവർമാർ വാനപ്രസ്ഥം പോയ വഴികളുംപ്പെടും. 

എന്തായാലും നമ്മള്‍ അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം  



കടപ്പാട്

പാലക്കാട്‌ ജില്ലയിലെ പ്രസിദ്ധമായ തൃപല്ലാവൂര്‍ ശിവക്ഷേത്രം (ശിവപാർവതീ

 



പാലക്കാട്‌ ജില്ലയിലെ  പ്രസിദ്ധമായ തൃപല്ലാവൂര്‍ ശിവക്ഷേത്രം (ശിവപാർവതീ 

========================================================================


ത്രികാല ശീവേലിയുള്ള അപൂർവക്ഷേത്രം.,കൂറ്റന്‍ മതില്‍ക്കെട്ട്‌ കൊണ്ട്‌ വ്യത്യസ്തമായ മഹാക്ഷേമാണിത്. 

പല്ലാവൂര്‍ ജംഗ്ഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ അര കിലോമീറ്റര്‍ദൂരം ഉണ്ട് . ക്ഷേത്രസന്നിധിയിലെത്തുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്നത്‌ മതിലാണ്‌. കരിങ്കല്ലുകളാല്‍ തീര്‍ത്തതാണ് .പതിനാറടിയോളം ഉയരം വരും  മതിലിന്റെ നിര്‍മ്മാണത്തിന്‌ മണല്‍ക്കൂട്ടോ ചാന്തോ മറ്റുചേരുവയോ ഇല്ല. ഈ ക്ഷേത്രത്തില്‍ വൃത്താകൃതിയിലുള്ള ശ്രീകോവില്‍, അതില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശിവലിംഗപ്രതിഷ്ഠ. ഉഗ്രമൂര്‍ത്തീ ഭാവം. ആ ഭാവത്തിന്റെ ശക്തികുറയ്ക്കാനെന്നവണ്ണം ഏഴു കുളങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീപാര്‍വ്വതിയുണ്ട്‌. ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ വലിയ കുളം. ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്‌ ഖരന്‍ എന്നാണ്‌ ഐതിഹ്യം. ശിവഭക്തനായിരുന്ന ഖരന്‍ എന്ന അസുരന്‍ മോക്ഷപ്രാപ്തിക്കായി ഒരേ സമയം മൂന്നു ക്ഷേത്രങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയുണ്ടായി. അതില്‍ പല്ലുകൊണ്ട്‌ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം പല്ലാവൂര്‍ ആയി.അതുപോലെ ഇടതുകൈകൊണ്ട്‌ അയിലൂരും വലതുകൈകൊണ്ട്‌ തൃപ്പാളൂരും പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് ഐതീഹ്യം .ഇവിടെനിന്നും രണ്ടിടത്തേക്കുള്ള ദുരവും തുല്യമാണ്‌. ഈ മൂന്നിടവും ഒരേ ദിവസം തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം.കോട്ടയം ജില്ലയിൽ ഇതുപോലെ മൂന്ന് ക്ഷേത്രങ്ങൾ ഉണ്ട്. വൈക്കം,കടുത്തുരുത്തി ഏറ്റുമാനൂർ  എന്നിവ. പഴയ പോസിലുകൾ തിരയുക. 

പല്ലാവൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഈ ക്ഷേത്രത്തിന്റെ കീഴേടമാണ്‌. വടക്കുഭാഗത്ത്‌ അയ്യപ്പനും സുബ്രഹ്മണ്യനും കന്നിമൂലയില്‍ ഗണപതിയും, നാലമ്പലത്തിന്‌ പുറത്ത്‌ കനകശേരി അമ്മ, സീതാദേവി, കുട്ടിശിവന്‍, വേട്ടയ്ക്കൊരുമകന്‍ എന്നീ ഉപദേവന്മാരും കിഴക്കുവശത്തെ ആലിന്‍ചുവട്ടില്‍ നാഗം . അഞ്ചുപൂജകള്‍. ധാരയും അഭിഷേകവുമുണ്ട്‌. അതില്‍ പൂര്‍ണാഭിഷേകം പ്രസിദ്ധമായ വഴിപാടാണ്‌. പാല്‌, തൈര്‌, നെയ്യ്‌, പഞ്ചഗവ്യം, പഞ്ചാമൃതം, തേന്‍, കരിമ്പിന്‍നീര്‌, ചെറുനാരങ്ങാനീര്‌, ഇളനീര്‌, നല്ലെണ്ണ, ശുദ്ധജലം ഇവ നാലും അഞ്ചും ഇടങ്ങഴി വീതം അഭിഷേകം കഴിക്കും. അതു കഴിഞ്ഞാല്‍ അന്നദാനം. പന്ത്രണ്ട്‌ ബ്രാഹ്മണശ്രേഷ്ഠര്‍ രുദ്രം ജപിക്കാനുണ്ടാകും.

എല്ലാ മലയാളമാസവും ഒന്നാം തീയതിയും ഇവിടെ വിശേഷമാണ്‌. അതുപോലെ നവരാത്രി വിളക്കും. ആദ്യത്തെ വിളക്ക്‌ ഉള്ളാട്ടില്‍ കുടുംബം വകയാണ്‌ നടത്തുക. ആറാം വിളക്ക്‌ പെരുംചേരിയില്‍ കുടുംബം. ഏഴാം വിളക്ക്‌ ബ്രഹ്മണരുടേതും. എട്ടാം വിളക്ക്‌ ദേശവിളക്കുമാണ്‌. വിളക്കിന്‌ ആനഎഴുന്നെള്ളത്തുമുണ്ട്‌


കടപ്പാട്..

2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം, തിരുവനന്തപുരം ജില്ല

 



 ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം,

തിരുവനന്തപുരം  ജില്ല 

=====================================



തിരുവനന്തപുരം നഗരത്തിൽ  പട്ടം എന്ന സ്ഥലത്ത്. . അവിടെ നിന്നും 2  കി.മി ദൂരത്തിൽ തെക്കു പടിഞ്ഞാറു ഭാഗത്തായി നില കൊള്ളുന്ന ഗൗരീശപട്ടം ശ്രീ മഹാദേവർ ക്ഷേത്രം. ശിവന്റേയും ഗൗരി (പാർവതി)യുടേയും സംഗമഭൂമിയായ ഈ പ്രദേശം ഗൗരീശപട്ടം എന്ന പേരിൽ അറിയപ്പെടുന്നു. 

കേരളത്തിന്റെ തനതുവാസ്തു പാരമ്പര്യത്തിൽ ശില്‌പചാതുരിയോടെ പണികഴിച്ച ഈ ക്ഷേത്രത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവായ ശിവനാണ്. ഈ ക്ഷേത്രം ഉൾക്കൊള്ളുന്ന ചെറുകുന്നും (ഗൗരീശപട്ടത്തിന്റെ പഴയ പേരു്) പരിസരവും ഒരു കാലത്ത് കൊടുംകാടായിരുന്നു. രാത്രി കാലങ്ങളിൽ വഴിതെറ്റി കാടിനുള്ളിൽ പ്രവേശിച്ചിരുന്ന യാത്രികർക്ക് ഒരു ദിവ്യ ജ്യോതിസ്സ് വഴിവെളിച്ചം പകർന്നിരുന്നുവത്രേ! ഇതു തിരിച്ചറിഞ്ഞ പ്രദേശവാസികൾ വിധിപ്രകാരം ദേവപ്രശ്നം നടത്തുകയും പ്രശ്നവിധിയിൽ നിർദ്ദേശിച്ചതനുസരിച്ചു കാടുതെളിച്ച് അന്വേഷിക്കുകയും ഒടുവിൽ ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥാനത്തു ഒരു ശിവലിംഗം അവർ കണ്ടെത്തുകയും ചെയ്തു.  ക്ഷേത്രപ്രതിഷ്ഠ സ്വയംഭൂവായി അറിയപ്പെടുന്നു.


ചെറുകുന്നിലെ രണ്ടു പ്രധാന തറവാടുകളായിരുന്നു മേലേവാര്യവും, കീഴതിൽ നായർത്തറവാടും. ക്ഷേത്രത്തിന്റെ നേർ തെക്കുഭാഗത്തായിട്ടാണ് വാര്യം സ്ഥിതിചെയ്യുന്നത്. വാര്യർ സമുദായം ശൈവ സമ്പ്രദായത്തോട് ബന്ധപ്പെട്ടു നിൽക്കുന്നവരാണ്. പ്രശ്നവിധിയിൽത്തെളിഞ്ഞപ്രകാരം അവരുടെ കുലപരദേവതയായിട്ടാണ് സ്വയംഭൂ വെളിപ്പെട്ടിരിക്കുന്നത്. അക്കാരണത്താൽ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളുടെ ചുമതല പൂർണമായും മേലേവാര്യത്തെ കാരണവർക്കായിരുന്നു. അങ്ങനെയിരിയ്ക്കെ, കീഴതിൽ നായർത്തറവാട്ടിൽ നടന്ന ചില അവിചാരിതസംഭവങ്ങൾ നിമിത്തം ദേവപ്രശ്നം നടത്തുകയുണ്ടായി. പ്രസ്തുത തറവാട്ടിൽ കുടിയിരുത്തി പൂജിയ്ക്കുന്ന ഗൗരിയെ (പാർവതിയെ) ഈ ക്ഷേത്രത്തിൽ ശിവനോടൊപ്പം പ്രതിഷ്ഠിയ്ക്കണം എന്ന് ആ പ്രശ്നവിധിയിൽ നിർദേശിച്ചു.  ദേവിയെ മഹാദേവനോടൊപ്പം പ്രതിഷ്ഠിച്ചു. ശിവപ്രതിഷ്ഠ കിഴക്കോട്ടും ഗൗരി പടിഞ്ഞാറു ഭാഗത്തേയ്ക്കും ദർശനമായിരിയ്ക്കുന്നു  ഈ ക്ഷേത്രം ഉമാമഹേശ്വര സാന്നിധ്യമുള്ള അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ്. അങ്ങനെ ശിവപാർവതിമാരുടെ സംഗമരംഗവേദിയായ ചെറുകുന്ന് അന്നുമുതൽ ഗൗരീശപട്ടം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി.


കാലാന്തരത്തിൽ ഗൗരീശപട്ടണ ത്തോട് ചേർന്നു കിടക്കുന്ന പൊട്ടക്കുഴിയിലെ, പേഷ്ക്കാർ ശർമ്മസ്വാമിയുടെ വീട്ടുവളപ്പിൽ പ്രതിഷ്ഠിച്ചിരുന്ന നാഗർപ്രതിഷ്‌ഠയെ ഗൗരീശപട്ടം ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരികയും ക്ഷേത്രത്തിന്റെ അഗ്നികോണിലായി (കിഴക്ക്-തെക്കേ മൂലയിൽ) ആൽച്ചുവട്ടിൽ കുടിയിരുത്തുകയും ചെയ്തു (ആൽച്ചുവട്ടിലെ നാഗപ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യം ഉണ്ട്).  നാഗരുടെ തിരുമുൻപിലായി വലിയൊരു നാഗഗന്ധി വൃക്ഷമുണ്ട്. ഈ നാഗഗന്ധിയിൽ തൊട്ടിലിടുന്നവർക്ക് അതിവേഗം സന്താനസൗഭാഗ്യം ലഭിക്കും എന്ന് പഴമക്കാർ പറയുന്നു. എന്നാൽ, പിന്നീട് വന്ന ഭരണനേതൃത്വം ആൽത്തറയിൽ നിന്നും നാഗരെ സിമന്റ് കൂടാരത്തിലേയ്ക്ക് മാറ്റിപ്രതിഷ്ഠിച്ചു. തുടർന്നു സംഭവിച്ച അനിഷ്ടങ്ങൾ നിമിത്തം നടത്തിയ പ്രശ്നവിധിയിൽ നാഗരെ പൂർവസ്ഥാനത്ത് തന്നെ പ്രതിഷ്ഠിയ്ക്കണം എന്ന് നിർദ്ദേശിച്ചിരിയ്ക്കുന്നു.


കൊല്ലവർഷം 1072 (1896 AD)യിൽ മേലേവാര്യത്തെ കാരണവർ തിരുവിതാംകൂർ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലേയ്ക്കായി ക്ഷേത്രം വിട്ടുകൊടുത്തു. ആദ്യകാലത്തു ശ്രീകോവിൽ മാത്രമായി നിലകൊണ്ടിരുന്ന ക്ഷേത്രത്തെ ഇന്നുകാണുന്ന നിലയിൽ പണികഴിപ്പിച്ചത്, അന്നത്തെ ഭരണാധികാരിയായിരുന്ന ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുമനസ്സാണ്. അന്നത്തെ കൊട്ടാരം ജ്യോത്സ്യൻ  പ്രസിദ്ധ ജ്യോതിഷി  മേലേവാര്യത്തെ മാധവ വാര്യർ ആയിരുന്നു. അദ്ദേഹത്തിന്റെ ജ്യോതിഷ വിധിയിലെ കൃത്യത പലപ്പോഴും രാജാവിനേപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. 1896-97 കാലഘട്ടത്തിൽ ശ്രീമൂലംതിരുനാൾ രാമവർമ്മ തിരുമനസ്സിന് നേരിടേണ്ടിവന്ന ഭരണപരമായ പ്രതിസന്ധികളെ തരണംചെയ്യാൻ സാധിയ്ക്കാതെ വന്നഘട്ടത്തിൽ രാജാവ് ദൈവജ്ഞ മതത്തിനായി മാധവവാര്യരുടെ കവടികളെ ആശ്രയിച്ചു. മാധവവാര്യരുടെ മേൽനോട്ടത്തിൽ നടന്ന പ്രശ്നവിധിയിൽ പരിഹാരമായിത്തെളിഞ്ഞത് പ്രസ്തുത ക്ഷേത്രമേറ്റെടുക്കലും പുനരുദ്ധാരണവും ആയിരുന്നു. തുടർന്നുവന്ന രാജതീരുമാനത്തിൽ അതിവേഗം ക്ഷേത്രത്തിന്റെ  പുനരുദ്ധാരണം നടപ്പിലാക്കി. ദൈനംദിന പൂജകളും വഴിപാടുകളും വിഘ്നം കൂടാതെ തുടരുകയും ചെയ്തു. 1950-ൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ രൂപീകരണത്തോടുകൂടി ഗൗരീശപട്ടം ക്ഷേത്രം ബോർഡിന്റെ അധീനതയിലായി.


ആദ്യകാലത്ത് ശ്രീകോവിലിനോടു ചേർന്നുതന്നെയായിരുന്നു ഗണപതി പ്രതിഷ്ഠയും ശാസ്താ പ്രതിഷ്ഠയും. എന്നാൽ പിൽക്കാലത്ത് നടന്ന ദേവപ്രശ്നവിധി പ്രകാരം ശാസ്താവിനെ നാലമ്പലത്തിന്റെയുള്ളിൽ തെക്ക് പടിഞ്ഞാറു കോണിലായി മാറ്റി പ്രതിഷ്ഠിച്ചു. ക്ഷേത്രമതിലിനു പുറത്ത് കിഴക്ക് ഭാഗത്തായി 15 സെന്റ് സമചതുരത്തിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ക്ഷേത്രാചാരങ്ങൾക്ക് മാത്രമായി ഉപയോഗിയ്ക്കുന്ന ഈ കുളത്തിൽ നിറയെ വർണ്ണമത്സ്യങ്ങളും ആമകളും വസിയ്ക്കുന്നു. സ്വർണനിറത്തിലും വർണ്ണസങ്കരങ്ങളോടും  കൂടിയ ആമകൾ  കുളത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഇവർക്ക് മലരും അവിലും സമർപ്പിയ്ക്കുക പതിവാണ്.


ക്ഷേത്രത്തിന്റെ നേർതെക്കുഭാഗത്തായി മറ്റൊരു കുളം കൂടിയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവേളയിൽ ജ്യോതിഷവിധിപ്രകാരം ക്ഷേത്രം തറനിരപ്പിൽനിന്നും 20 അടി പൊക്കത്തിൽ ഉയർത്തി പ്രതിഷ്ഠിക്കണമെന്നു വിധി ഉണ്ടായി. ക്ഷേത്രം ഉയർത്തുന്നതിലേക്കായി മണ്ണ് സമർപ്പിച്ചത് വാര്യത്തുനിന്നായിരുന്നു. അതിനായി മണ്ണെടുത്ത കുഴി പിന്നീട് കുളമായി പരിണമിയ്ക്കുകയും ക്ഷേത്രത്തിലെ പൂജാപാത്രങ്ങൾ കഴുകുന്നതിലേക്കായി വാര്യത്തെ കാരണവർ (കഴകം) കാലങ്ങളോളം ഉപയോഗിച്ചുപോന്നു. ക്ഷേത്രഭരണം ദേവസ്വംബോർഡിന്റെ അധീനതയിലായതോടുകൂടി കഴകപ്രവൃത്തിയിൽനിന്നും വാര്യത്തെ ക്രമേണ ഒഴിവാക്കുകയും  കുളം നാട്ടുകാരുടെ കുളിസങ്കേതമായി മാറുകയും ചെയ്തു. പിൽക്കാലത്തു വാര്യത്തെ അന്തേവാസികൾക്കു താമസസ്ഥലം തികയാതെ വന്നപ്പോൾ അവർ സ്വയം പണം ചിലവാക്കി മണ്ണിറക്കി കുളം നികത്തി അവിടം താമസയോഗ്യമാക്കി തീർത്തു.


മംഗല്യസൗഭാഗ്യത്തിനും ദീർഘ സുമംഗലീയോഗത്തിനും ദാമ്പത്യ ഐക്യത്തിനും ഈ ക്ഷേത്രത്തിൽ നടത്തുന്ന ഉമാമഹേശ്വരപൂജ വളരെ പ്രസിദ്ധമാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇതിലേയ്ക്കായി ദിവസവും ഭക്തർ എത്തിച്ചേരുന്നു. അതുപോലെ വിശേഷപ്പെട്ട മറ്റൊന്നാണ് ക്ഷേത്രത്തിലെ നിത്യശ്രീബലി തൊഴൽ. ഇഷ്ടസാഫല്യത്തിന് ഇത് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു. ശിവപാർവതിമാർ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ പ്രദോഷദിനത്തിലെ ശ്രീബലിതൊഴാൻ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. അന്നേദിവസം ശിവപാർവതിമാർ ഭൂതഗണങ്ങളോടൊപ്പം സസന്തോഷം വന്നുചേർന്ന് മനുഷ്യരുടെ പാപങ്ങളെ സംഹരിച്ച് സ്വർഗ്ഗീയപുണ്യത്തെ പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. മഹാദേവനും ഗൗരിയും കുടികൊള്ളുന്ന ഇവിടെ തിങ്കളാഴ്ച്ചകളിൽ നടത്തുന്ന സ്വയംവരാർച്ചനയും ജലധാരയും മംഗല്യതടസ്സം നീങ്ങാനും കുടുംബത്തിൽ സമാധാനം ലഭിയ്ക്കാനും ഏറെ ഉതകുന്നതായി അനുഭവസ്ഥർ പറയുന്നു.


മകരമാസത്തിലെ ചതയംനക്ഷത്രം മുതൽ തിരുവാതിരനക്ഷത്രം വരെയുള്ള ദിനങ്ങളിലാണ് ക്ഷേത്രത്തിലെ തൃക്കൊടിയേറ്റുമഹോത്സവം നടക്കുന്നത്. ചതയം നാളിൽ തൃക്കൊടിയേറി തിരുവാതിരയിൽ തൃക്കൊടിയിറക്കം. പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവബലിയാഘോഷങ്ങൾ! ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തുന്ന നാഗരുടെ കളമെഴുത്തും പാട്ടും ഏറെ വിശേഷപ്പെട്ട ഒരു വഴിപാടാണ്. ക്ഷേത്രത്തിലെ പൂജകളിൽ നാഗർ തൃപ്തനാണെങ്കിൽ കളത്തിലിറങ്ങിയാടും എന്ന് പഴമക്കാർ പറയുന്നു.


ഒരിയ്ക്കൽ നാഗരുടെ തിരുമുൻപിലുള്ള ക്ഷേത്രമതിൽ പൊളിച്ച് അതുവഴി ക്ഷേത്രത്തിലെ മലിന ജലം ഒഴുക്കാനായി ഓട നിർമിയ്ക്കാൻ ശ്രമിച്ചു. പണിയാളർ വന്ന് മതിൽ പൊളിക്കാൻ ആരംഭിച്ചപ്പോഴാണ് വാര്യത്തെ അന്നത്തെ മൂത്തകാരണവർ (ശ്രീ കെ.ജി.വാര്യർ) കാരണമറിയുന്നത്. അദ്ദേഹവും പത്നിയും നിരവധിതവണ മതിൽ പൊളിയ്ക്കരുത് എന്ന് പറഞ്ഞിട്ടും ക്ഷേത്രജീവനക്കാരും പണിയാളരും പിന്മാറിയില്ല. അവർ വാശിയോടെ മതിൽ പൊളിക്കൽ തുടർന്നു. അല്പസമയത്തിനകം പൊളിച്ച മതിൽക്കകത്ത് മണിനാഗം പ്രത്യക്ഷമായി ഇരിപ്പുറപ്പിച്ചു. അത് കണ്ടു ഭയന്ന പണിയാളർ ആയുധമുപേക്ഷിച്ച് സ്ഥലംവിട്ടു.


ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി, പാഠകം ആദിയായ കലകളെല്ലാം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറുക പതിവാണ്. കുട്ടികളുടെ അരങ്ങേറ്റം തുടങ്ങിയ ചടങ്ങുകൾ ക്ഷേത്രമതിൽക്കെട്ടിനകത്തെ സ്റ്റേജിലും ഇതര രംഗാവതരണങ്ങൾ മതിൽക്കെട്ടിനുപുറത്തെ സ്റ്റേജിലുമായാണ് അവതരിപ്പിയ്ക്കുന്നത്.


ഗൗരീശപട്ടത്ത് നാനാജാതിമതസ്ഥർ ഐകമത്യത്തോടെയും സമഭാവനയോടെയും ജീവിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ റസിഡൻസ് അസോസിയേഷനാണ് GRA (ഗൗരീശപട്ടം റസിഡൻസ് അസോസിയേഷൻ). ഔദ്യോഗികമായി ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ, അദ്ധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി പണ്ഡിതന്മാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സമസ്ത ഐശ്വര്യങ്ങൾക്കും കാരണം ക്ഷേത്രചൈതന്യമാണ് എന്ന് ഇവിടുത്തുകാർ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു തന്നെ ജാതിമതഭേദമെന്യേ എല്ലാവരും ഒരേ മനസ്സോടെ ദേവനെ പൂജിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്നു.


നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തിൽ 3 കി.മീ. ദൂരത്തിൽ  മെഡിക്കൽ കോളേജ്, നിയമസഭാകാര്യാലയം, സെക്രട്ടേറിയേറ്റ്, തമ്പാനൂർ ബസ്ടെർമിനൽ, എയർപോർട്ട് എന്നിവയും, കേരള സർവകലാശാല യുടെ ആസ്ഥാനമന്ദിരം,  പ്രശസ്ത കലാലയമായ യൂണിവേഴ്സിറ്റി കോളേജ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവയെല്ലാം വിളിപ്പാടകലത്തിലും സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണഭംഗി തുളുമ്പുന്ന ഈ സ്ഥലത്തിന്റെ ജനസാന്ദ്രതയ്ക്ക് കാരണവും ഇതുതന്നെയാണ്.


മണ്ണിനും മനുഷ്യനും ഉണർവേകി ഉന്മുഖീഭൂതരാക്കി കർമോത്സുകരാക്കി കനിവോടെ കാത്തു പരിപാലിയ്ക്കുന്ന ശിവശക്തികൾ പ്രകൃതിപുരുഷലീനത്വത്തിൽ അധിവസിയ്ക്കുന്ന ഈ ഗൗരീശങ്കരനിലയം ലോകത്തിന് മാതൃകയാവട്ടേ.

നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുക

നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം

സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യുക.  


തുടർച്ച --2


ആളുകൾക്ക് നമ്മളെ മുഴുവനായി അറിയുന്നത് വരെയുള ആകാംഷയെയുള്ളൂ അതുകഴിഞ്ഞാൽ പിന്നെ 


കറിവേപ്പിലയാണ് അതുകൊണ്ട് ആർക്കും മനസിലാക്കാനായി നിന്ന് കൊടുക്കരുത്


അവനവന്റെ മാതാപിതാക്കൾ ഉള്ള കാലമാണ് അവന്റെ ഏറ്റവും നല്ല സമയം… അവരുടെ കാലം കഴിഞ്ഞാൽ പിന്നെ ആരൊ ക്കെ ഉണ്ടെന്ന് പറഞ്ഞാലും അവരോളം വരില്ല ഒരാളും.

മറ്റൊരാളുടെ വാക്ക് കേട്ട് ആരോടെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ ഓർക്കുക ഏറ്റവും വലിയ നഷ്ടം നമുക്ക് മാത്രം! പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നമ്മിൽ സംശയത്തിന്റെ വിത്തുകൾ പാകുവാൻ മുൻകൈ എടുത്തവർ പോലും ഒടുവിൽ നമുക്കൊപ്പം കാണില്ല.


ജീവിതത്തിൽ തോറ്റ് പോയവർ അധികവും ജയിക്കാൻ അറിയാത്തവരല്ല. മറ്റുള്ളവരെ പതിക്കാൻ അറിയാത്തവരാണ്.


ശത്രുവിനേക്കാൾ ഭയക്കണം വിശ്വാസം മുതലെടുത്ത് കാലുവാരുന്ന മിത്രത്തെ.

മനസ്സ് എല്ലാവരിലുമുണ്ട് പക്ഷ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും കണ്ടെന്ന് വരില്ല.


നാം എത്ര നല്ല കാര്യങ്ങൾ ചെയ്താലും എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും എത്ര സത്യസന്ധത കാണിച്ചാലും ലോകം നമ്മുടെ ഒരു തെറ്റിനായി കാത്തിരിക്കുകയാണെന്ന കാര്യം മറന്ന് പോവരുത്.


മനുഷ്യന്റെ വിഷമത്തിനുള്ള ഏറ്റവും വലിയ കാരണങ്ങൾ, ഒന്ന് അവന്റെ കൈവശം ഇല്ലാത്തതിനെ തേടി നടക്കുന്നു എന്നതാണ്. മറ്റൊന്ന് തന്റെ കൈവശം ഉള്ളതിനെ അവൻ കാണാനോ അതിന്റെ മൂല്യം മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല എന്നതുമാണ്.


മരിച്ചു കഴിഞ്ഞാൽ നിന്നെ കാണാൻ വരുന്ന നൂറ് ആളുകളേക്കാൾ വിലയുണ്ട് ജീവിച്ചിരിക്കുമ്പോൾ നിന്റെ വിഷമം കേൾക്കുന്ന ഒരാൾക്ക്..!


ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ നിങ്ങൾ ജയിച്ചെന്നു വരാം.. പക്ഷെ, ചതിയനായ മിത്രത്ത തിരിച്ചറിഞ്ഞില്ലെങ്കിൽ ഉറപ്പായും തോറ്റുപോകും.


ചിലര്‍ക്ക് ആവശ്യം നമ്മുടെ കണ്ണീരും സങ്കടങ്ങളുമാണ്. നമ്മുടെ സന്തോഷം അവരുടെ സന്തോഷം കെടുത്തും. നമ്മുടെ പുഞ്ചിരി അസ്തമിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ഓടി അകലുക. പുഞ്ചിരിച്ച് മുന്നോട്ടു പോകുക.


വിഷമങ്ങൾ ആരോടും പറയാനാകാതെ മനസ്സിൽ ഒതുക്കി വെയ്ക്കുമ്പോൾ ദയത്തിൽ ഉണ്ടാകുന്ന വേദന അതൊരു വല്ലാത്ത വേദന ആയിരിക്കും


നിനക്ക് ഒരാളെ പറ്റിക്കാൻ കഴിയുന്നുണ്ടെങ്കിൽ നി ആലോചിക്കേണ്ടത് അയാൾ എത്ര മണ്ടൻ ആണ് എന്നല്ല, അയാൾ നിന്നെ എത്ര മാത്രം വിശ്വസിക്കുന്നു എന്നാണ്.


ശത്രുക്കളെ ഉണ്ടാക്കാൻ വഴക്കിടേണ്ട ആവശ്യമില്ല സത്യം തുറന്നു പറയാൻ തയ്യാറായാൽ മതി ഇഷ്ടം പോലെ ശത്രുക്കൾ ബന്ധുക്കളിലും നിന്നും സ്വന്തക്കാരിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും ലഭിച്ചേക്കാം.



 

ശത്രുക്കളെ ഉണ്ടാക്കാൻ വഴക്കിടേണ്ട ആവശ്യമില്ല. സത്യം തുറന്നു പറയാൻ തയ്യാറായാൽ മാത്രം മതി ഇഷ്ടം പോലെ ശത്രുക്കൾ ബന്ധുക്കളിലും നിന്നും സ്വന്തക്കാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിച്ചേക്കാം.


ചില വാക്കുകൾക്ക് ഒരു പ്രത്യേകത ഉണ്ട് പറഞ്ഞ ആൾ അത് മറന്നുപോയാലും കേട്ടയാൾ മരിക്കുവോളം അത് മറക്കില്ല.


നിങ്ങളെ പിന്തുണയ്‌ക്കാൻ ശരിയായ ആളുകളുള്ളപ്പോൾ എന്തും സാധ്യമാണ്.


ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കു നിൽക്കില്ല, തുറന്ന മനസ്സോടെ സംസാരിക്കുന്നവരിൽ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത മനസ്സുള്ളവർക്കേ മനസ്സു തുറന്ന് ചിരിക്കാൻ കഴിയൂ.



 

ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നും കിട്ടണമെന്നില്ല പക്ഷേ ഒന്നു മാത്രം ഒരുപാട് വട്ടം ആഗ്രഹിച്ചവർ അത് നേടി എടുത്തിരിക്കും.


എനിക്ക് നിന്നെ അറിയാമോ എന്ന് ആരോ എന്നോട് ചോദിച്ചു. ഒരു ദശലക്ഷം ഓർമ്മകൾ എന്റെ മനസ്സിലൂടെ ഒഴുകുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.


നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് എല്ലാവരുടെയും ഓർമ്മയിലുണ്ടാകും എന്നാൽ നമ്മൾ അവർക്ക് വേണ്ടി ചെയ്തുകൊടുത്ത ഉപകാരങ്ങൾ അത് ഒരിക്കലും ആരുടേയും ഓർമ്മകളിൽ ഉണ്ടാകുകയില്ല.


പുതിയ ജീവിതാനുഭവങ്ങളിലേക്ക് നീങ്ങുക. പഴയകാല അനുഭവങ്ങള്‍ ഓരോന്നും പാഠങ്ങളാണ്. അവയില്‍ തന്നെ മനസ്സിനെ തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്


Motivational Quotes in Malayalam


ഞാൻ എന്റെ സാഹചര്യങ്ങളുടെ ഉൽ‌പ്പന്നമല്ല. ഞാൻ എന്റെ തീരുമാനങ്ങളുടെ ഒരു ഉൽപ്പന്നമാണ്.



 

നിങ്ങൾക്ക് ഒരു സ്വപ്നം കാണുമ്പോൾ, നിങ്ങൾക്കത് പിടിച്ചെടുക്കേണ്ടിവരും, ഒരിക്കലും പോകരുത്.


സൈക്കിൾ ഓടിക്കുന്നത് പോലെയാണ് ജീവിതം. നിങ്ങളുടെ ബാലൻസ് നിലനിർത്താൻ, നിങ്ങൾ മുന്നോട്ട് പോകണം.


ഞങ്ങൾ റിസ്ക് എടുക്കേണ്ടതുണ്ട്. ഞങ്ങൾ തകർക്കേണ്ടതുണ്ട്. ഉപേക്ഷിക്കാതെ വെറുതെ തെളിയിക്കേണ്ടതുണ്ട്.


ഒരിക്കലും തല കുനിക്കരുത്. എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക. ലോകം നേരെ കണ്ണിലേക്ക് നോക്കുക.


ഇരിക്കുമ്പോൾ ഞങ്ങൾ ഭയം സൃഷ്ടിക്കുന്നു. ഞങ്ങൾ അവയെ പ്രവർത്തനത്തിലൂടെ മറികടക്കുന്നു.



 

നിങ്ങൾ‌ക്കപ്പുറത്തേക്ക്‌ കാണുമ്പോൾ‌, നിങ്ങൾ‌ കണ്ടെത്തിയേക്കാം, മനസ്സമാധാനം അവിടെ കാത്തിരിക്കുന്നു.


നിങ്ങളുടെ മുഖം എല്ലായ്പ്പോഴും സൂര്യപ്രകാശത്തിലേക്ക് സൂക്ഷിക്കുക, നിഴലുകൾ നിങ്ങളുടെ പിന്നിൽ വീഴും.


വിജയം അന്തിമമല്ല, പരാജയം മാരകമല്ല: അത് തുടരാനുള്ള ധൈര്യമാണ്.


മറ്റൊരു ലക്ഷ്യം വെയ് ക്കാനോ ഒരു പുതിയ സ്വപ്നം കാണാനോ നിങ്ങൾക്ക് ഒരിക്കലും പ്രായമില്ല.


Life Quotes in Malayalam


ഈ നിമിഷത്തിനായി സന്തോഷവാനായിരിക്കുക. ഈ നിമിഷം നിങ്ങളുടെ ജീവിതമാണ്.



 

ദൈനംദിന ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ആത്മാർത്ഥമായ താത്പര്യം കാണിക്കുന്നതിലാണ് സന്തോഷത്തിന്റെ യഥാർത്ഥ രഹസ്യം.


ഉയർച്ചതാഴ്ച്ചകളുണ്ടാവാം. വിജയങ്ങളും പരാജയങ്ങളും. സങ്കടവും സന്തോഷവും. അതാണ് ഏറ്റവും മികച്ച ജീവിതം.


കോപം, പശ്ചാത്താപം, വേവലാതി, പക എന്നിവയിൽ നിങ്ങളുടെ സമയം പാഴാക്കരുത്. ജീവിതം അസന്തുഷ്ടനാകാൻ വളരെ ചെറുതാണ്.


ജീവിതത്തിന്റെ സന്തോഷം ഒരു പുഞ്ചിരി, ദയയുള്ള രൂപം, ഹൃദയംഗമമായ അഭിനന്ദനം എന്നിവയുടെ ചെറിയ ചാരിറ്റികൾ ചേർന്നതാണ്.


ചിലപ്പോൾ ജീവിതം നിങ്ങളെ കഴുതയ്ക്ക് സമം തട്ടുന്നു… എഴുന്നേൽക്കുക, എഴുന്നേൽക്കുക, എഴുന്നേൽക്കുക !!!



 

നിങ്ങൾ കൂടുതൽ അംഗീകരിക്കുകയും കുറച്ച് നിരസിക്കുകയും ചെയ്യുമ്പോൾ ജീവിതം മികച്ചതാകുന്നു.


ജീവിതം ശരിക്കും ലളിതമാണ്, പക്ഷേ ഇത് സങ്കീർണ്ണമാക്കാൻ ഞങ്ങൾ നിർബന്ധിക്കുന്നു.


ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻഉള്ളതല്ല ..വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു അത് ..പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകള്ക്ക്മുന്നിൽ


ചെയ്യുന്നതെല്ലാം നല്ല മനസ്സോടെ ചെയ്യുക പകരം ഒന്നും ആഗ്രഹിക്കാതിരിക്കുക ജീവിതത്തിൽ നിരാശരാകേണ്ടി വരില്ല!


Happiness Quotes in Malayalam



സന്തോഷം വില നല്‍കി വാങ്ങാനാകില്ല. അത് നാം സ്വയം തിരഞ്ഞെടുക്കുകയാണ് വേണ്ടത്.



 

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഈ ജീവിതത്തിൽ ഒരു സന്തോഷമേയുള്ളൂ.


മികച്ച സാഹചര്യം ഇല്ലെങ്കിലും നിങ്ങളുടെ സാഹചര്യത്തിലെ ഏറ്റവും മികച്ചത് കാണുന്നത് സന്തോഷത്തിന്റെ താക്കോലാണ്.


സാധ്യമാകുമ്പോഴെല്ലാം ദയ കാണിക്കുക. ഇത് എല്ലായ്പ്പോഴും സാധ്യമാണ്.


കുടുംബം പോലെ ചെറിയ കാര്യങ്ങളിൽ ആളുകൾ സന്തോഷം കണ്ടെത്തണം.


പ്രവർത്തനം എല്ലായ്പ്പോഴും സന്തോഷം നൽകില്ലായിരിക്കാം, എന്നാൽ പ്രവർത്തനമില്ലാതെ സന്തോഷമില്ല.



 

സന്തോഷം എന്നത് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും, മനുഷ്യന്റെ നിലനിൽപ്പിന്റെ മുഴുവൻ ലക്ഷ്യവും അവസാനവുമാണ്.


സ്വയം വിലമതിക്കാൻ പഠിക്കുക, അതിനർത്ഥം: നിങ്ങളുടെ സന്തോഷത്തിനായി പോരാടുക.


സന്തോഷത്തിന്റെ രഹസ്യം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്റെ രഹസ്യം ധൈര്യമാണ്.


നിങ്ങൾ പോകുന്നിടത്തെല്ലാം സ്നേഹം പ്രചരിപ്പിക്കുക. സന്തോഷത്തോടെ പോകാതെ ആരും നിങ്ങളുടെ അടുക്കൽ വരരുത്.


Love Quotes in Malayalam


തോളിൽ തട്ടിയുള്ള അഭിനന്ദനം പതുക്കെ ഒരു ആലിംഗനം കവിളിൽ ഒരു തലോടൽ നെറ്റിയിൽ ഒരു ചുംബനം. ഇത്രയും മതി പ്രചോദനം ഇതാണ് സ്നേഹത്തിൻറെ ഭാഷ.


മനുഷ്യനെ സ്വന്തം തൊപ്പിയിൽ നിന്ന് പുറത്തെടുക്കുന്ന മാന്ത്രികനാണ് സ്നേഹം.


സ്ത്രീകളെ സ്നേഹിക്കാനാണ് ഉദ്ദേശിക്കുന്നത്, മനസിലാക്കാൻ പാടില്ല.



 

ഇന്നലെ നിങ്ങളെ സ്നേഹിച്ചു, ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും ഉണ്ട്, എല്ലായ്പ്പോഴും ചെയ്യും.


രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്ന അവസാന വ്യക്തി നിങ്ങളാണെന്ന് ഞാൻ ഇഷ്ടപ്പെടുന്നു.


സ്നേഹ ബന്ധങ്ങൾക്കിടയിൽ കുറച്ച് അകലം നല്ലതാ. സ്നേഹം കൂടിയാലും കുറഞ്ഞാലും അവസാനം സങ്കടം ഫലം.


നീ എന്നെ മറന്നാലും സ്നേഹം എന്തെന്ന് എന്നെ പഠിപ്പിച്ച നിന്നെ ഞാൻ മറക്കില്ല


ചെറിയ ഒരു തെറ്റ് ഉണ്ടാവുമ്പോഴേക്ക് ബന്ധം അവസാനിക്കുന്നതല്ല യഥാർത്ഥ സ്നേഹ ബന്ധം. നൂറു തെറ്റുകൾ ഉണ്ടായാലും ക്ഷമിച്ച് അവ മനസ്സിലാക്കിക്കൊടുത്ത് ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു യഥാർത്ഥ സ്നേഹമുള്ളവർ!



 

സ്നേഹിക്കുന്നവർ തമ്മിലെ വഴക്കുണ്ടാവു… നേഹം നടിക്കുന്നവർക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.


സ്നേഹമുള്ളിടത്ത് ജീവിതമുണ്ട്.


Relationships Quotes in Malayalam


ബന്ധങ്ങളുടെ കെട്ടുറപ്പിനായി ഒന്ന് തല കുനിക്കേണ്ടി വന്നാൽ മടി വേണ്ട… ഓർക്കുക സൂര്യനും അസ്തമിക്കുന്നു ചന്ദ്രനു വേണ്ടി..!

 

ഈ ബന്ധം പ്രണയം ഉണ്ടാക്കുന്നതിനല്ല, ആജീവനാന്തമായി പരസ്പരം ജീവിക്കുന്നതിനാണ്.


നിനക്ക് ഇഷ്ടം എന്റെ സംസാരമോ ചിരിയോ എന്റെ ചെറിയ വാശിയോ ആവട്ടെ പക്ഷേ എനിക്ക് ഇഷ്ടം എന്നെ മനസിലാക്കിയ നിന്റെ ആ മനസ്സ് ആണ്


ബന്ധങ്ങൾ ഗ്ലാസ് പോലെയാണ്. ചിലപ്പോഴൊക്കെ അവയെ ഒന്നിച്ച് ചേർക്കുന്നത് സ്വയം വേദനിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ തകർക്കുന്നത് നല്ലതാണ്.


മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നമ്മുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും വരുന്നു.


നിങ്ങൾ ഒരിക്കലും തെറ്റായ വ്യക്തിയെ ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ശരിയായ വ്യക്തിയെ കണ്ടെത്താനാവില്ല.

 

അവളുടെ സങ്കടത്തിന് കാരണം നിങ്ങളാണെങ്കിൽ പോലും അവള നോക്കി പുഞ്ചിരിക്കൂ.


നിങ്ങൾക്ക് ഒരു കൈകൊണ്ട് കയ്യടിക്കാൻ കഴിയില്ല, കാരണം ഒരു നല്ല ബന്ധം ഒരു കൈ അവന്റേതും മറ്റൊരു കൈ അവളുടേതുമായിരിക്കണം.


Breakup Quotes in Malayalam


പലരുടെ ജീവിതത്തി ലും നമൂക്കൊരു പകരക്കാരന്റെ വേഷമേ ഉള്ളൂ… ആരെങ്കിലും തിരിച്ചു വന്നാൽ മാറ്റിനിർത്തപ്പെടുന്ന പകരക്കാരൻ…


നിങ്ങൾക്ക് വളരെയധികം ഓർമ്മകൾ നൽകിയ ഒരാളെ മറക്കാൻ വളരെ പ്രയാസമാണ്.


ചതിച്ചിട് പോയവന്റെ കഥയേ നിങ്ങൾക്ക് അറിയൂ ചങ്ക് പറിച്ചു സ്നേഹിച്ചിട്ടും ചതിക്കപെട്ടവന്റെ കഥ നിങ്ങൾക്ക് അറിയില്ല


സ്നേഹത്തെ എനിക്ക് പേടി ആണ് കാരണം ഞാൻ മനസ്സ് അറിഞ്ഞു സ്നേഹിച്ചവർ എല്ലാം എന്റെ കണ്ണ് നനച്ചിട്ടേ ഉള്ളു


നിങ്ങൾ എന്നെ ഒരു അധ്യായം പോലെയാണ് പരിഗണിച്ചത്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്റെ പുസ്തകമായിരുന്നു.


നീ എന്റെ ജീവിതത്തിൽ കടന്ന് വന്ന അന്ന് മുതൽ നിന്നെ അല്ലാതെ മറ്റ്ഒന്നിനെയും ഞാൻ ഇത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല ഇനി സ്നേഹികുകയും ഇല്ല


നിന്റെ വാക്കുകളെക്കാളും എന്നെ വേദനിപ്പിച്ചത് നിന്റെ മൗനം ആണ്


എങ്ങനെ സ്നേഹിക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു, പക്ഷേ എങ്ങനെ നിർത്താം.


നിങ്ങളുടെ ഹൃദയത്തിൽ ആരെയെങ്കിലും ഉള്ളപ്പോൾ ഇത് വേദനിപ്പിക്കുന്നു, പക്ഷേ അവരെ നിങ്ങളുടെ കൈകളിൽ സൂക്ഷിക്കാൻ കഴിയില്ല.


ഞാൻ സങ്കടപ്പെടുന്നതിന്റെ കാരണം നിങ്ങളാണെങ്കിലും നിങ്ങൾ ഇപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു.


നിങ്ങൾ‌ക്കറിയാവുന്ന ഒരാൾ‌ നിങ്ങൾ‌ക്കറിയാവുന്ന ഒരാളാകുമ്പോൾ‌ സങ്കടമുണ്ട്.


ഓരോ ബ്രേക്ക്‌അപ്പും പുതിയ ചാൻസ് ആണ് പഴയതിനേക്കാൾ നല്ലതിനെ കണ്ടെത്താൻ


Mother Quotes in Malayalam


ജീവിതത്തിൽ തെറ്റ് എന്ത് ശരി എന്ത് എന്നു പഠിപ്പിച്ചത് അമ്മയാണ് ആ ദൈവത്തിൻറ ഒരു അനുഗ്രഹമാണ്


നിങ്ങളുടെ അമ്മയെപ്പോലെ ആരും നിങ്ങളെ സ്നേഹിച്ചിട്ടില്ല, ആരും ഒരിക്കലും ആഗ്രഹിക്കുകയുമില്ല.


ഞാൻ എവിടെ പോയാലും എന്റെ അമ്മയുടെ ശബ്ദം എന്നെ എപ്പോഴും വീട്ടിലെത്തിക്കുന്നു.


ഏറ്റവും തികഞ്ഞ സ്നേഹം ഒരു അമ്മയും കുഞ്ഞും തമ്മിലുള്ളതാണ്. അത് അവസാനിക്കാത്തതാണ്.


ഞാൻ എന്റെ അമ്മയില്ലാതെ ഒന്നുമല്ല. ഞാൻ എല്ലാത്തിനും ഞാൻ ആകുന്ന എല്ലാത്തിനും കാരണം അവളാണ്.


ലോകത്തിലെ ഏറ്റവും മനോഹരമായ ജീവികളാണ് അമ്മമാർ.


എന്റെ അമ്മ എന്റെ അരികിലൂടെ നടക്കുന്നുവെന്ന് അറിയുന്നത് ഏത് കൊടുങ്കാറ്റിനെയും നേരിടാനുള്ള കരുത്ത് നൽകുന്നു.


എന്റെ അമ്മ എന്റെ ഉത്തമസുഹൃത്തും ആദ്യത്തെ നായകനുമാണ്. ഞാൻ താഴെയായിരിക്കുമ്പോൾ എന്നെ ഉയർത്തുന്നതിൽ അവൾ ഒരിക്കലും പരാജയപ്പെടുന്നില്ല.


എന്റെ അമ്മ എന്റെ പുറകിൽ, എനിക്ക് എന്തും ചെയ്യാൻ കഴിയും. അവൾ എനിക്ക് ശക്തി നൽകുന്നു.


ഒരു അമ്മയാകാൻ ശക്തയായ ഒരു സ്ത്രീയും എന്റെ അമ്മയാകാൻ അതിലും ശക്തയുമാണ് വേണ്ടത്!



നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം

 


നമ്മുടെ ജീവിതത്തിലെ ചില പ്രധാന കാര്യങ്ങൾ ഇവിടെ പറയാം 

സൗകര്യം പോലെ വായിക്കുകയും മറ്റുള്ളവർക്കു പകർന്നു നൽകുകയും ചെയ്യുക. 

=========================================================================


നേടാൻ പ്രയാസമുള്ളതും, നഷ്ടപ്പെടുത്തിയാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ മൂന്നു കാര്യങ്ങൾ നമ്മളിൽ ഉണ്ട്. 1 , സ്നേം,2 .ബഹുമാനം 3 വിശ്വാസം.


ദേഷ്യം വരുമ്പോൾ ശബ്ദമുയർത്തി സംസാരിക്കാൻ ശക്തിയുടെ ആവശ്യമില്ല, എന്നാൽ ദേഷ്യം വരുമ്പോൾ ഒന്നും മിണ്ടാതെ ഇരിക്കാൻ നല്ല ശക്തി വേണം.


വീട്  ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തക്കാൾ വലുതാണ്.


നമ്മുടെ മനസ്സ് വളരെ ശക്തിയുളളതാണ്. നല്ല ചിന്തകള്‍ നിറച്ചാല്‍ അതു നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു തരും 


നേടാൻ പ്രയാസമുള്ളതും,  തിരിച്ചു കിട്ടാൻ പ്രയാസമുള്ളതുമായ മൂന്നു കാര്യങ്ങൾ…1  സ്നേം,2  ബഹുമാനം 

3 വിശ്വാസം.


അങ്ങോട്ട് മിണ്ടുമ്പോൾ മാത്രം മിണ്ടുന്ന സൗഹൃദമോ സ്നേഹബന്ധമോ ഉണ്ടെൻകിൽ ഓർക്കുക നിനക്ക് അവരുടെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലെന്നതാണ്  സത്യം


സന്തമെന്ന തോന്നൽ കൊണ്ടും അമിതമായ സ്നേഹം കൊണ്ടും നമ്മൾ ചെയ്യുന്ന പലതും മറ്റുള്ളവർക്ക് ഒരു പക്ഷെ ശല്യമായിരിക്കാം.


ചില ആളുകൾ നിങ്ങളോട് വിശ്വസ്തരല്ല. അവർ നിങ്ങളുടെ ആവശ്യങ്ങളോട് വിശ്വസ്തരാണ്. അവരുടെ 

ആവശ്യങ്ങൾ മാറിയാൽ അവരുടെ വിശ്വസ്തതയും മാറുന്നു.


ഭാവിയെക്കുറിച്ച് ചിന്തിക്കുക എന്നതാണ് നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്വം . മറ്റാർക്കും നിങ്ങൾക്കായി ഇത് ചെയ്യാൻ കഴിയില്ല.


നേതൃത്വത്തിന്റെ ഏറ്റവും മൂല്യവും  ആദരണീയവുമായ ഗുണമാണ് സമഗ്രത. എപ്പോഴും നിങ്ങളുടെ വാക്ക് നിങ്ങൾ പാലിക്കുക.


നമുക്ക് സ്വന്തമായിട്ട് നമ്മൾ മാത്രമേയുള്ളൂ. ബാക്കിയെല്ലാം സ്വന്തമെന്ന് നമ്മൾ കരുതുന്ന വിശ്വാസം ഒന്ന് മാത്രമാണ്


നിങ്ങളുടെ സ്വന്തം ചിന്തയിൽ നിങ്ങൾ സ്ഥാപിക്കുന്ന പരിമിതികളൊഴികെ, നിങ്ങൾക്ക് നേടാനാകുന്ന പരിമിതികളൊന്നും തന്നെയില്ല.


ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസിലാക്കുക എന്നതും അത് സമ്മതിക്കുക എന്നതുമാണ്. വളരെ എളുപ്പമുള്ള കാര്യം മറ്റുളളവരുടെ തെറ്റുകൾ കണ്ടുപിടിക്കുക എന്നതും അത് പറഞ്ഞു നടക്കുക എന്നതുമാണ്.


എന്നും ഒരേപോല ആരും നമ്മളെ സ്നേഹിക്കും എന്ന് വിശ്വസിക്കരുത് ഇഷ്ടങ്ങൾ മാറുമ്പോൾ മറക്കുന്നവരാണ് പലരും.


തനിക്ക് വേദനിക്കുന്നത് പോലെ എല്ലാവർക്കും വേദനിക്കും എന്ന ചിന്ത ഓരോരുത്തരുടെ മനസ്സിൽ ഉണ്ടായാൽ മതി, എന്നാൽ ആരെയും ദ്രോഹിക്കാനും ദുഃഖിക്കാനും ഒരാൾക്കും തോന്നില്ല.


കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മികച്ചതാക്കുന്നവർക്ക് കാര്യങ്ങൾ മികച്ച രീതിയിൽ പ്രവർത്തി .യ്ക്കുവാനും  കഴിയുന്നു 


നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമില്ലാതാകുന്ന നിമിഷമുണ്ട് അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും.


പുസ്തകങ്ങളില്ലാത്ത ഒരു മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്.


സമ്പത്തല്ല, സമാധാനമാണ് മനുഷ്യ ജീവിതം സന്തോഷകരമാക്കുന്നത്. സ്നേഹവും കരുതലുമാണ് ഏറ്റവും വലിയ സമ്പത്ത്.


ഈ നിമിഷത്തിനായി സന്തോഷവാനായിരിക്കുക. ഈ നിമിഷം നിങ്ങളുടെ ജീവിതമാണ്.

ദൈനംദിന ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളിലും ആത്മാർത്ഥമായ താത്പര്യം കാണിക്കുന്നതിലാണ് സന്തോഷത്തിന്റെ യഥാർത്ഥ രഹസ്യം.


സ്നേഹ ബന്ധങ്ങൾക്കിടയിൽ കുറച്ച് അകലം നല്ലതാണ്  സ്നേഹം കൂടിയാലും കുറഞ്ഞാലും അവസാനം  ഫലം.സങ്കടം

ബന്ധങ്ങൾ ഗ്ലാസ് പോലെയാണ്. ചിലപ്പോഴൊക്കെ അവയെ ഒന്നിച്ച് ചേർക്കുന്നത് സ്വയം വേദനിപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ തകർക്കുന്നത് നല്ലതാണ്.


മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നമ്മുടെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ വേദനയും വരുന്നു.

നിങ്ങൾ ഒരിക്കലും തെറ്റായ വ്യക്തിയെ ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ശരിയായ വ്യക്തിയെ കണ്ടെത്താനാവില്ല.


ഇതെല്ലാം ലോക സത്യങ്ങളാണ് 


ഇനിയും തുടരും 



2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ജതോലി ശിവക്ഷേത്രം, സോളൻ

 



ജതോലി ശിവക്ഷേത്രം, സോളൻ

===================================


ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ  ഒരു ക്ഷേത്രമാണ് ജതോലി ശിവക്ഷേത്രം. ശിവന്റെ നീളമുള്ള #ജഡ (മുടി) #യിൽ നിന്നാണ് ജതോലിക്ക് ഈ പേര് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയർന്ന ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം വാസ്തു വിദ്യാ വിസ്മയമാണ്. ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണിത് . നഗരത്തില്‍ നിന്നും 6 കിലോമീറ്റർ മാത്രം അകലെയുള്ള സോളനിലെ പ്രശസ്തമായ പുണ്യ സ്ഥലങ്ങളിലൊന്നാണ് #ജതോലി #ശിവക്ഷേത്രം.


ജതോലി ശിവക്ഷേത്രത്തിന്റെ ചരിത്രവുമായി ഒന്നിലധികം കെട്ടുകഥകളും കഥകളും ബന്ധപ്പെട്ടിരിക്കുന്നു. ശിവന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.  ഒരു കാലത്ത് ശിവന്റെ വിശ്രമ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.

39 വർഷമെടുത്താണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം  പൂര്‍ത്തീകരിച്ചത്.

ക്ഷേത്രത്തിന്റെ വടക്കുകിഴക്കൻ മൂലയിൽ ജൽ കുന്ദ് എന്ന ഒരു കുളം ഉണ്ട്. ഇത് പുണ്യ ഗംഗാ നദി പോലെ ഭക്തമായി കണക്കാക്കപ്പെടുന്നു.

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ല

 

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


============================================


ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.


ഐതിഹ്യം 


പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായിരുന്ന ബ്രഹ്മശ്രീ പറവൂർ ശ്രീധരൻ തന്ത്രികൾ നടത്തിയ ദേവപ്രശ്നത്തിൽ ഏകദേശം 5000 വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ബ്രഹ്മജ്ഞാനിയായിരുന്ന ഒരു സന്ന്യാസിയുടെ സമാധിസ്ഥാനത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നും പിന്നീട് ഏതോ ഒരു കാലത്ത് ആ ക്ഷേത്രം നശിച്ചുപോയതാണെന്നും പ്രശ്നവിധിയിൽ പറയുകയുണ്ടായി. പിന്നീട്, ഇപ്പോഴത്തെ ക്ഷേത്രം ഉയർന്നുവരുന്നത് 1960-കളിലാണ്. അതിന് നിമിത്തമായി ഭവിച്ചത് കൃഷ്ണൻകുട്ടി എന്ന് പൂർവ്വാശ്രമത്തിൽ പേരുണ്ടായിരുന്ന സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ്. ആ കഥ ഇങ്ങനെ:


ചെങ്കൽ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജ്ഞാനപ്രകാശം-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1954 നവംബർ 16-ന് പൂയം നക്ഷത്രത്തിൽ ജനിച്ച കൃഷ്ണൻകുട്ടി, മൂന്നുവയസ്സുള്ളപ്പോൾ മുതൽ വീടിന് തെക്കുപടിഞ്ഞാറുഭാഗത്തുപോയി ധ്യാനിച്ചിരിയ്ക്കുക പതിവായിരുന്നു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലത്തിനടുത്ത് ഒരു പുറ്റ് വളർന്നുവലുതായി. ഈയവസരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ പലതവണ അത് തകർക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴെല്ലാം പൂർവ്വാധികം ശക്തിയോടെ അത് വളർന്നുവലുതാകുകയായിരുന്നു. ഒരിയ്ക്കൽ ഇത് തകർക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നൊരു പാമ്പ് പുറത്തേയ്ക്കുവന്നതായും കഥയുണ്ട്. അതേത്തുടർന്ന് പ്രശ്നം വച്ചപ്പോൾ പുറ്റിൽ ശിവപാർവ്വതീസാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുറ്റിന് നിത്യപൂജ നടത്തുന്നത് പതിവാക്കി.


വർഷങ്ങൾക്കുശേഷം കൃഷ്ണൻകുട്ടി തന്നെ അവിടെയൊരു ക്ഷേത്രം പണിയുകയും ശിവപാർവ്വതിമാരെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. നിരവധിയാളുകൾ ഈ കഥയറിഞ്ഞ് ക്ഷേത്രത്തിൽ വരാനും പ്രാർത്ഥിയ്ക്കാനും തുടങ്ങി. ഒരു തെക്കത് (ശ്രീകോവിൽ മാത്രമുള്ള ചെറിയ ക്ഷേത്രം) മാത്രമായിരുന്നു അന്നത്തെ ക്ഷേത്രം. കാലാന്തരത്തിൽ അത് വളർന്നുവലുതാകുകയും ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ ഉപപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. 1986 ജൂലൈ ഒന്നിനായിരുന്നു പ്രതിഷ്ഠാകർമ്മം. തുടർന്നും അദ്ദേഹം ഭക്തിയോടുകൂടി ശിവപൂജ തുടർന്നുപോരുകയും ക്ഷേത്രത്തിൽ നിരവധി ഭക്തർ എത്തിച്ചേരുകയും ചെയ്തു.


2011 ഫെബ്രുവരിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വീണ്ടും ഒരു അരുളപ്പാടുണ്ടായി. കേരളീയ വാസ്തുശൈലിയ്ക്കനുസരിച്ച്, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കി ക്ഷേത്രത്തെ ഉയർത്താനായിരുന്നു ആ അരുളപ്പാട്. അതിനുശേഷമാണ് ഇപ്പോഴത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.


നിർമ്മണ രീതി 


കൃഷ്ണശിലയും തടിയും മാത്രം ഉപയോഗിച്ച് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.


കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.


70 തൂണുകളിലെ നമസ്കാര മണ്ഡപം 


ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളെ ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാതീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്. 


മഹാശിവലിംഗം 


ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന് 111 അടിയാണ് ഉയരം. ഈ ശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. 


ഗിന്നസ് റെക്കോർഡിലേയ്ക്ക് 


നിലവിൽ 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള റെക്കോർഡ്. അതിനെ മറികടന്ന് ചെങ്കൽ ശിവലിംഗം ലോക റെക്കേർഡിലേക്ക് കടക്കുകയാണ്. 111 അടി ഉയരവും 111 അടി ചുറ്റളവിലുമാണ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ നിർമ്മാണം.


കടപ്പാട്‌

ശംഭോ മഹാദേവാ