ഉമയനെല്ലൂർ ബാലസുബ്രമണ്യക്ഷേത്രം
-----------------------------------------------------------------
കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ .കൊല്ലം തിരുവനന്തപുരം റൂട്ടിൽ ഉമയനെല്ലൂർ ജംഗ്ഷൻ നിന്നും അരകിലോമീറ്റർ അകലെ. പ്രധാനമൂർത്തി ബാലസുബ്രമണ്യൻ .പടിഞ്ഞാട്ടു ദർശനം .തന്ത്രി നീലിമന .ഉപദേവതകൾ ഗണപതി, ദേവി മീനത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം കുതിരകെട്ട് ഉണ്ട് .അശ്വതി നാളിൽ ആനവാൽ പിടുത്തം നാട്ടുകാർ ആനയുടെ വാലിൽ പിടിയ്ക്കും ഇതൊരു ബഹ ളാത്മകമായ ചടങ്ങാണ് ക്ഷേത്രത്തിലെ ഉപദേവതയായ ദേവിയെ തൊട്ടടുത്ത വയലിൽ മൂന്നു കൊല്ലത്തിൽ ഒരിക്കൽ എഴുന്നള്ളിയ്ക്കും ദേശിങ്ങനാട് രാജാവായ കേരളവർമ്മ ഉമയല്ലൂർ ക്ഷേത്രം മകൾക്കും പെരുമാൾ കുന്നു ക്ഷേത്രം കണ്ണനെല്ലൂർ ശാസ്താ ക്ഷേത്രവും തന്റെ രണ്ടു ആണ്മക്കൾക്കു വേണ്ടി പണിതീർത്തതാണെന്നു ഒരു ഐതിഹ്യമുണ്ട്. വേണാട് രാജാവ് ശ്രീ വല്ലഭൻ കോതയുടെ കാലത്തെ ഉമയമ്മറാണിയ്ക്കാണ് ഈ ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നത് .എന്നും കരുതി വരുന്നു കൊല്ലവർഷം രണ്ടാംശതകമാണ് ഉമയമ്മയുടെ കാലം . ഈ ഉമയമ്മ അയിരൂർ ക്ഷേത്രവും സ്വത്തും ചെങ്ങന്നൂർ ക്ഷേത്രത്തിനു നൽകുന്ന രേഖയാണ് മാമ്പിള്ളി ശാസനം
ഉമയനെല്ലൂർ ,അകവൂർ ഊമം പള്ളി മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് .ഇതിനടുത്ത് ബോർഡിന് രണ്ടു ഉപഗ്രൂ പ്പുകളിലായി 18 ക്ഷേത്രങ്ങൾ ഉണ്ട്. ഉപരികുന്നം ഗ്രൂപ്പ് ഉപരികുന്നം വിഷ്ണു ,കൊടുന്തര്ത്തി മുരുകൻ അം ബലത്തിങ്കൽ വിഷ്ണു ചക്കുളം ഭഗവതി അവണിപുരം ശ്രീകൃഷ്ണൻ ,വെളുതറ ഗന്ധർവ്വൻ കാവ്,.മണലിൽ ഉപഗ്രൂപ് ,മണലിൽ ശിവൻ മരുതമനക്കാവ് ശിവൻ പടിഞ്ഞാറേക്കാവ് ഭഗവതി കിഴക്കെക്കാവ് ഭഗവതി തേവർക്കാവ് വിഷ്ണു വട്ടമനക്കാവ് ഭഗവതി ,വട്ടമാണ് പടിഞ്ഞാറേ കാവ് ദുർഗ്ഗ ,കറണ്ടത്ത് കാവ് ഭഗവതി.