എരനെല്ലൂർ ലക്ഷ്മിനരസിംഹക്ഷേത്രം വയനാട് ജില്ല
====================================
വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ .കല്പറ്റ =തിരുനെല്ലി റൂട്ടിലെ കുപ്പത്തോട്. പ്രധാനമൂർത്തി ലക്ഷ്മി നരസിംഹ മൂർത്തി കിഴക്കോട്ടു ദര്ശനം ഉപദേവതകൾ : വെങ്കിടേശ്വരൻ പദ്മാവതി . മൂന്നു ന്നേരം പൂജയുണ്ട് പൂജാരി അയ്യൻകാരാണ് വയനാട്ടിൽ കുടിയേറി പാർത്ത വൈഷ്‌ണ ഗൗഢന്മാരുടെ ഗ്രാമക്ഷേത്രം ഉത്താന ഏകാദശി ആഘോഷം .ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ ഇത് മാനന്തവാടി ഉപഗ്രൂപ്പിലാണ് ഈ ഉപഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അടുവത്ത് വിഷ്ണു ,ആര്യന്നൂർ ക്ഷേത്രം .ബദിരൂർ ക്ഷേത്രം ഉ തിരമാരുതൻ .ഏച്ചോമ്ക്ഷേത്രം കരിമ്പൽ ഭഗവതി കുപ്പത്തോട് എരനെല്ലൂർ മഹാവിഷ്ണു മാതങ്കോകോട് ചേടാറ്റിലമ്മൻ മഴുവന്നൂർ ക്ഷേത്രം പനമരത്തു മുരിക്കൻമാർ ക്ഷേത്രം പുള്ളിമലേരിയമ്മൻ ക്ഷേത്രം രവിമംഗലം ക്ഷേത്രം ഭഗവതി പെരുമാൾ ക്ഷേത്രം പാലക്കുന്ന് അന്നപൂർണ്ണേശ്വരി മുതിരേരി ക്ഷേത്രം കമ്മന് വള്ളയൂർ ക്ഷേത്രം തൃപ്പൂര വിഷ്ണു ക്ഷേത്രം വടക്കത്തി ഭഗവതി വേമം അയ്യപ്പൻകാവ് അഞ്ചുകുന്നു പോർക്കില ഭഗവതി . ഈ ക്ഷേത്രങ്ങളെല്ലാം വായനാട്ടിലാണ് .ഇതിനടുത്തുള്ള എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രം തൃശൂരിലെ ചെറുവത്ത്തൂർ മനക്കാരുടേതാണ് ഇവിടെ ഒരു നേരം പൂജ. പഴശ്ശികാലത്തെ പോരാട്ടങ്ങളിൽ പ്രസിദ്ധമാണ് പനമരം 1802 ൽ പഴശ്ശിയുടെ കുറിച്യർ പട്ടാളം തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ പനമരം കോട്ട പിടിച്ചെടുത്തിരുന്നു എല്ലാ ഇംഗ്ലീഷ് പട്ടാളക്കാരെയും കൊന്നു തോക്കും മരുന്നും കൈക്കലാക്കി . കോട്ട ഇടിച്ചു തരിപ്പണമാക്കി എന്ന് ചരിത്രം