2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആൽപ്പാറക്കാവ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ






ആൽപ്പാറക്കാവ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ
==========================================================
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ .പെരുമ്പാവൂർ -കോതമംഗലം റൂട്ടിൽ   ആൽപ്പാറക്കാവ്  സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ഭദ്രകാളി. സ്വയംഭൂആയ നനദുർഗ്ഗയാണ് പടിഞ്ഞാട്ടു ദർശനം .അഞ്ചു നേരം പൂജയുണ്ട് .തന്ത്രിഭദ്രകാളി  മറ്റപ്പള്ളി .ഇരിങ്ങോൾ കാവിലെ ഭഗവതിയുടെ സഹോദരിയാണ് എന്നുവിശ്വാസം ഉപദേവതകൾ യക്ഷി.രക്ഷസ്സ് നാഗരാജാവ് കുംഭത്തിലെ ഭരണി ഉത്സവം .വടക്കുപുറത്തു ഗുരുതിയും മുടിയേറ്റുംഉണ്ട് .പഴയകാലത്തു എല്ലാകാളിക്ഷേത്രങ്ങളിലും മുടിയേറ്റുണ്ടായിരുന്നു  ഇതിനോട് ചടങ്ങുകൾ ഏകദേശം ഇങ്ങിനെ: സന്ധ്യയ്ക്കു കളമെഴുത്ത്. എട്ടു കൈകളുള്ള ഭദ്രകാളിയുടെ രൂപമായിരിയ്ക്കും .പിന്നെ കളം  പാട്ടു .ഇതിനു ശേഷം കളം കുരുത്തോലകൊണ്ടു മായ്ക്കും മുഖവും സ്തനവും നിലനിർത്തും .അർദ്ധരാത്രിയ്ക്ക് ശേഷം അരങ്ങു കേളി .ഇതിനു ചെണ്ടയുംവീക്കൻ ചെണ്ടയും ഇലത്താളവും വാദ്യങ്ങൾ  .ഇതിനു ശേഷം അസുരന്മാരുടെ പുറപ്പാടും  താണ്ഡവ നൃത്തവും ആണ്. ഈ സമയത്തു രൗദ്രവേഷത്തിലാണ് കാളി പ്രത്യക്ഷപ്പെടുക .അതിനു ശേഷം  ദാരികാവധം ചിലസ്ഥലങ്ങളിൽ ഇത് യഥാർത്ഥ പോരാട്ടമായി മാറിയിരുന്നു .എന്ന് കഥകളുണ്ട് .ദാരികന്റെ ശരിക്കും മരണപ്പെട്ടതിനാൽ മുടിയേറ്റ് നടത്തരുതെന്ന് ഐതിഹ്യമുള്ള ക്ഷേത്രങ്ങൾ കേരളത്തിലുണ്ട് കാളി ക്ഷേത്രപരിസരം മുഴുവൻ ഓടി നടക്കും.  സ്ത്രീകൾ ഇതിൽ പങ്കെടുത്തിരുന്നില്ല. ആൽപ്പാറക്കാവ് ക്ഷേത്രത്തിന്റെ കിണറ്റിൽ നിന്നും കിട്ടിയ ശിലയിൽ നാഗക്കാവ് വീട് എന്ന് തമിഴിൽ എഴുതിയിരുന്നു .ഇത് ദേശ ക്ഷേത്രമായിരുന്നു  നാടുവാഴികളായ കർത്താക്കൻമ്മാരുടെ  ക്ഷേത്രം.ഇതിന്റെ തെക്കു ഭാഗത്ത് ഗുഹയുണ്ട് .മുൻപ് വടക്കു പടിഞ്ഞാറ് ഭാഗത്തായിരുന്നു  ആറാട്ടുകുളം. ഇതിനു തൊട്ടടുത്ത് വിഷ്ണു ക്ഷേത്രവുമുണ്ട് ഇവിടെ രോഹിണി ആറാട്ടായി പത്ത് ദിവസത്തെ  ഉത്സവം രണ്ടു തിരുവതാംകൂർ ദേവസം ബോർഡ് .