എടതൃക്കോവ് ശ്രീകൃഷ്ണക്ഷേത്രം തൃശൂർ ജില്ല
=================================================================
തൃശൂർ ജില്ലയിലെ വെങ്ങാനെല്ലൂരിൽ .ചേലക്കരയിൽ നിന്നും ഒരുകിലോമീറ്റർ വടക്കുഭാഗത്ത് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് ഈ ക്ഷേത്രം . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഉപദേവത ,ഗണപതി കിഴക്കോട്ടു ദര്ശനം ഗണപതി തെക്കോട്ടു . ഒരു നേരം പൂജ. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ക്ഷേത്രക്കുളം ഒരു പ്രത്യേക തരത്തിലാണ് കാല്പാദത്തിന്റെ ആകൃതി .കുളത്തിനു 4 ഏക്കർ 19 സെൻട് .വിസ്തീർണ്ണം കുളത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഒരു മൂല കാണില്ല. ചന്ദ്രപുഷ്കരണി എന്നാണ് ഈ കുളം അറിയപ്പെടുന്നത്.. ഈ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വെങ്ങാനെല്ലൂർ തളിക്ഷേത്രത്തിന്റെ കുളമാണ് ഇതെന്നും സംശയമുണ്ട് .തളിക്ഷേത്രത്തിൽ പ്രധാനമൂർത്തി ശിവൻ. ലിംഗത്തിന്റെ പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. നല്ല വണ്ണവുമുണ്ട്. കിഴക്കോട്ടു ദര്ശനം പൂജ ഒരു നേരം മാത്രം. ഈ രണ്ടു ക്ഷേത്രങ്ങളും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ചേലക്കരയിൽ നിന്നും തൊഴുപ്പാടം റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം .വാവന്റെ കേറ്റം ബസ്‌സ്റ്റോപ് ഇവിടെയും ഒരു നേരം പൂജ.