ശ്രീകൃഷ്ണാവതാരം
ശ്രീമദ് ഭാഗവത മാഹാത്മ്യം
ദേവന്മാരും അസുരന്മാരും തമ്മില്‍ അതിഭയങ്കരമായ ഒരു യുദ്ധം നടന്നു. ദേവന്മാരെ സഹായിക്കാന്‍ മഹാവിഷ്ണുവും. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ മരിക്കുന്നവര്‍ക്ക് മോക്ഷമാണ് ലഭിക്കുന്നത്. എന്നാല്‍ അതില്‍ ചിലര്‍ മുജ്ജന്മവാസന നിമിത്തം അസുര രാജാക്കന്മാരായി ജനിച്ചു. അവരില്‍ പ്രധാനികള്‍ കംസന്‍, ശിശുപാലന്‍ , ദന്തവക്ത്രന്‍ , ജരാസന്ധന്‍ മുതലായവരായിരുന്നു. അവരുടെ ദുര്‍ഭരണം മൂലം സജ്ജനങ്ങള്‍ക്ക് വളരെ കഷ്ടപ്പാടായി. ദുഷ്ടന്മാര്‍ വല്ലാതെ വളര്‍ന്നപ്പോള്‍, ഭൂമീദേവിക്ക് ഭാരം സഹിക്കവയ്യാതെ പശുരൂപം ധരിച്ച് ബ്രഹ്മാവിന്റെ സമീപത്തെത്തി. ദേവന്മാരും താപസന്മാരും ഇതേ ആവലാതിയുമായി അവിടെ എത്തിയിരുന്നു. ബ്രഹ്മാവ് അവരെയും കൂട്ടി കൈലാസനാഥന്റെ അടുത്തു ചെന്നു. ശിവന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും ക്ഷീരസാഗരത്തില്‍ ചെന്ന് ഭഗവാനെ സ്തുതിച്ചു. ബ്രഹ്മാവ് പുരുഷസൂക്തം കൊണ്ട് ഭഗവാനെ സേവിച്ച് ധ്യാനിച്ചു. അപ്പോള്‍ ആയിരം സൂര്യന്മാര്‍ ഉദിച്ചുയരുന്നത്പോലെയുള്ള ശോഭയോടെ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് മധുരസ്വരത്തില്‍ ഇപ്രകാരം പറഞ്ഞു. "ഭൂഭാരം ഇല്ലാതാക്കാനായി ഞാന്‍ മധുരാപുരിയില്‍ ദേവകീവസുദേവന്മാരുടെ പുത്രനായി അവതരിക്കുന്നതാണ്. ആ സമയത്ത് തന്നെ അമ്പാടിയില്‍ ഗോകുലത്തില്‍ യശോദയുടെയും നന്ദഗോപരുടെയും പുത്രിയായി വിഷ്ണുമായയും പിറക്കും. എന്റെ ജ്യേഷ്ടനായി ആദിശേഷനും അവതരിച്ചിരിക്കും. ഞങ്ങള്‍ക്ക് സഹായത്തിനായി ദേവകള്‍ ഭൂമിയില്‍ ഗോപന്മാരായും, അപ്സരസ്ത്രീകള്‍ ഗോപികമാരായും ജനിക്കണം. പിന്നെ ദുഷ്ടഭൂതങ്ങള്‍ ഓരോരുത്തരായി നശിച്ച് ഭൂമിയുടെ ഭാരം ഇല്ലാതായിത്തീരുന്നതാണ്". ഇത്രയും പറഞ്ഞ് ഭഗവാന്‍ മറഞ്ഞു.
എല്ലാവരും സന്തോഷരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി. യദുകുലോത്തമനായ ശൂരസേനനായിരുന്നു അന്ന് മഥുരയിലെ രാജാവ്. അദ്ദേഹത്തിന്‍റെ പുത്രനായിരുന്നു വസുദേവര്‍.അവര്‍ വിഷ്ണുഭക്തന്മാരായ സജ്ജനങ്ങളായിരുന്നു . ഭോജനരാജാവായ ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. ദുഷ്ടനായ അയാള്‍, വിഷ്ണുവിന്റെ സുദര്‍ശനചക്രത്താല്‍ മരിച്ച കാലനേമി എന്ന അസുരന്റെ പുനര്‍ജ്ജന്മമായിരുന്നു .ശിശുപാലനും ജരാസന്ധനും കംസന്റെ സുഹൃത്തുക്കളായിരുന്നു. കംസനില്‍നിന്നുള്ള ഭയമകറ്റാന്‍ വസുദേവര്‍, കംസന്റെ സഹോദരിയും ഉഗ്രസേനന്റെ മകളുമായ ദേവകിയെ വിവാഹം ചെയ്തു. ഉഗ്രസേനന്‍ മകള്‍ക്ക് സ്ത്രീധനമായി കൊടുത്തത്, പൊന്നണിഞ്ഞ നാനൂറു ആനകള്‍, പതിനാലായിരം കുതിരകള്‍, ആയിരം തേരുകള്‍, പതിനായിരം കാലാള്‍, ഇരുന്നൂറു ദാസികള്‍, പതിനായിരം പശുക്കള്‍, മനോഹര വര്‍ണങ്ങളിലുള്ള ധാരാളം പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ , പിന്നെ പന്ത്രണ്ടു ഭാരം സ്വര്‍ണവും. വിവാഹം കഴിഞ്ഞ് വസുദേവരും ദേവകിയും മംഗളവാദ്യഘോഷങ്ങളോടെ തേരില്‍ വരന്റെ ഗൃഹത്തിലോട്ടു പുറപ്പെട്ടു. തേര്‍ തെളിച്ചത് കംസനായിരുന്നു. വഴിമധ്യേ ഒരശരീരി കേട്ടു. അതിപ്രകാരമായിരിന്നു. "കംസാ നിന്റെ സോദരിയായ ഇവള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അതിമാനുഷനായിരിക്കും. അവന്‍ നിന്നെ കൊല്ലുന്നതാണ്". അശരീരി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ട് കംസന്‍ നടുങ്ങിപ്പോയി. കംസന്‍ ദേവകിയെ കൊല്ലാനായി അവളുടെ മുടിക്ക് ചുറ്റിപ്പിടിച്ച് കഴുത്തുവെട്ടാന്‍ തുനിഞ്ഞു. വസുദേവരുടെ സാന്ത്വന വാക്കുകള്‍ക്കൊന്നും ഫലം ഉണ്ടായില്ല. ഒടുവില്‍, ദേവകി പ്രസവിക്കുന്ന എല്ലാ കുട്ടികളേയും കംസനെ ഏല്‍പ്പിക്കാം;എന്തുവേണമെങ് കിലും
ചെയ്തുകൊള്‍ക എന്ന് സ്വന്തം പിതാവിന്റെ നാമത്തില്‍ വസുദേവര്‍ സത്യം ചെയ്തു. അതോടെ കംസന് ആശ്വാസമാകുകയും അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു.
കുറെകാലങ്ങള്‍ക്കുശേഷം ദേവകി ഗര്‍ഭിണിയായി
ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സത്യസന്ധനായ വസുദേവര്‍ ആ കുട്ടിയെ കംസന് നല്‍കി. എട്ടാമത്തെ പുത്രനല്ലേ തന്നെ കൊല്ലുകയുള്ളൂ എന്ന് ധരിച്ച് കംസന്‍ ആ കുഞ്ഞിനെ വസുദേവര്‍ക്ക് തിരികെ നല്‍കി. വസുദേവര്‍ ആ കുഞ്ഞിനു കീര്‍ത്തിമാന്‍ എന്ന് പേരിട്ട് വളര്‍ത്തി. അങ്ങനെയിരിക്കെ ഒരു ദിവസം നാരദമുനി കംസന്റെ കൊട്ടാരത്തില്‍ എത്തി. വിധിപ്രകാരമുള്ള ഉപചാരങ്ങള്‍ക്ക് ശേഷം നാരദമുനി, കംസനോട് ഇപ്രകാരം പറഞ്ഞു, "കംസന്‍ കഴിഞ്ഞ ജന്മത്തില്‍ കാലനേമി എന്ന ചക്രവര്‍ത്തിയായിരുന്നു. വിഷ്ണുവാണ് കാലനേമിയെ വധിച്ചത്. ഈ ജന്മത്തില്‍ വിഷ്ണുവും ദേവന്മാരുമെല്ലാം ഭൂമിയില്‍ വന്നു പിറന്നിട്ടുണ്ട്. ഗോപന്മാരും അക്കൂട്ടത്തില്‍ പെട്ടവരാണ്. ശ്രീനാരായണനും യദുകുലത്തില്‍ വന്ന് പിറക്കുന്നതായിരിക്കും". എന്നുപറഞ്ഞ് നാരദമുനി മറഞ്ഞു. ക്രുദ്ധനായ കംസന്‍ ഉടെനെത്തന്നെ വസുദേവമന്ദിരത്തില്ച്ചെന്ന ു വസുദേവരെയും ദേവകിയെയും ചങ്ങലകൊണ്ടു ബന്ധിച്ച് കാരാഗൃഹത്തില്‍ അടച്ചു. പിന്നീട് കുഞ്ഞിനെ കാലില്‍പ്പിടിച്ച് തൂക്കിയെടുത്ത് നിലത്തടിച്ചു കൊന്നു. അതിനുശേഷം വിഷ്ണുഭക്തനായ തന്റെ പിതാവിനെ കൈകാലുകള്‍ ബന്ധിച്ച് മറ്റൊരു കല്‍തുറങ്കില്‍ അടച്ചിട്ടു.
പ്രലംബന്‍, ചാനുരന്‍ , ത്രുണാവര്‍ത്തന്‍ , മുഷ്ടികന്‍, അരിഷ്ടകന്‍, കേശി, ധേനുകന്‍, അഘന്‍, വിവിദന്‍, പൂതന തുടങ്ങിയ കിങ്കരെരെയയച്ച് കംസന്‍ സജ്ജനങ്ങളെ പലവിധത്തില്‍ ദ്രോഹിപ്പിച്ചു. ജനങ്ങള്‍ കോസലം, വിദേഹം, നിഷധം, വിദര്‍ഭം എന്നീ രാജ്യങ്ങളില്‍ അഭയം തേടി. ചിലര്‍ കംസകിങ്കരരായി അഭിനയിച്ച് അവിടെത്തന്നെ കൂടുകയും ചെയ്തു. കാരാഗൃഹത്തില്‍ കഴിയുന്ന ദേവകി പിന്നെ അഞ്ചു പുത്രന്മാര്‍ക്കുകൂടി ജന്മം നല്‍കി. അവരെ അഞ്ചുപേരെയും കംസന്‍ നേരത്തെ ചെയ്തപോലെ കൊന്നു. ദേവകി ഏഴാമതും ഗര്‍ഭിണിയായി. വിഷ്ണുഭഗവാന്‍ മായാദേവിയോട് ദേവകിയുടെ ഗര്‍ഭത്തിലിരിക്കുന്ന ശേഷാംശജനായ കുഞ്ഞിനെ ആവാഹിച്ചെടുത്ത്, വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയുടെ ഗര്‍ഭത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ നന്ദഗോപരുടെ ഗോകുലത്തിലെ ഗൃഹത്തില്‍ അഭയം പ്രാപിച്ചു കഴിയുകയാണ്. അതേസമയം നന്ദഗോപരുടെ പത്നി യശോദയില്‍ പെണ്‍കുഞ്ഞായി ജനിക്കാനും ഭഗവാന്‍ മായാദേവിയോട് അരുളിച്ചെയ്തു. അങ്ങനെ ആ പെണ്‍കുഞ്ഞ് വളര്‍ന്ന് അംബിക, നാരായണി, ചണ്ധിക, ദുര്‍ഗ്ഗ, വിദ്യ, ശ്രീഭദ്രകാളി, കൃഷ്ണാ, മാധവി, മഹാവൈഷ്ണവി, ശാരദ , കുമുദ, വിജയ, ഈശാനീ , ഗൌരി എന്നീ നാമങ്ങളില്‍ ആരാധിക്കപ്പെടും. രോഹിണി പ്രസവിക്കുന്ന ആണ്‍കുഞ്ഞ് സങ്കര്‍ഷണന്‍, ബലരാമന്‍, ബലഭദ്രന്‍ എന്നീ പേരുകളിലറിയപ്പെടും .
ദേവകിയുടെ ഗര്‍ഭം ച്ചിദ്രിച്ചുപോയി. യോഗമായ യശോദയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു.
ഭഗവാന്‍ വസുദേവരുടെ ഹൃദയത്തില്‍ പ്രവേശിച്ചു. പിന്നീട്
ആ ചൈതന്യം ദേവകിഗര്‍ഭത്തില്‍ പ്രവേശിച്ചു. അതോടെ വസുദേവര്‍ സൂര്യനെപ്പോലെ ശോഭിച്ചു; ദേവകി പൂര്‍ണചന്ദ്രനെപ്പോലെ വിളങ്ങി. ഇതുകണ്ട് കംസന്‍ തെല്ലൊന്നു വിസ്മയിച്ചെങ്കിലും എട്ടാമത്തെ പുത്രനെ വധിക്കാനായി കാത്തിരുന്നു. മഹാവിഷ്ണുവിന്റെ അവതാരസമയമടുത്തത്കൊണ്ട് ബ്രഹ്മാവും പരമശിവനും ദേവന്മാരും നാരദാദിമുനിയക്ഷകിന്നരഗന്ധര ്വ്വന്മാരും ദേവകീവസുദേവന്മാര്‍ വസിക്കുന്ന കാരാഗൃഹത്തിലെത്തി, കല്‍പ്പകപ്പൂക്കള്‍ കൊണ്ട് ആരാധിച്ച് ഭഗവാനെ വണങ്ങി. വസുദേവരെയും ദേവകിയെയും ആശ്വസിപ്പിച്ചശേഷം അവരെല്ലാം സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.
ഭഗവാന്റെ ജന്മസമയമായപ്പോള്‍ ചന്ദ്രാദിഗ്രഹങ്ങളെല്ലാം തെളിഞ്ഞ് മംഗളസ്ഥാനങ്ങളില്‍ പ്രകാശിച്ചുനിന്നു . ദിക്കുകളെല്ലാം അതിശയകരമാംവണ്ണം ദീപ്തി ചൊരിഞ്ഞു . നക്ഷത്രങ്ങള്‍ ഉജ്ജ്വലിച്ചു പ്രകാശിച്ചു. കാനനങ്ങളിലും നദികളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ഭൂമീദേവിയും പ്രസാദിച്ചുകൊണ്ട് മംഗളരൂപിണിയായി ഭഗവാനെ എതിരേല്‍ക്കാന്‍ തയ്യാറായി. നിര്‍മ്മലസരസ്സുകളില്‍ താമരകള്‍ വിടര്‍ന്നു വികസിച്ചു. വൃക്ഷലതാദികളെല്ലാം പൂത്തുതളിര്‍ത്ത് കായ്കനികള്‍ നിറഞ്ഞ് ശോഭിച്ചുനിന്നു . പക്ഷിമൃഗാദികള്‍ ജാതിവൈരം വെടിഞ്ഞ് പരസ്പരം സമ്മേളിച്ചുല്ലസിച്ചു . വണ്ടുകള്‍ തേന്‍ നുകര്‍ന്ന് ആനന്ദമത്തരായി മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു. സുഗന്ധപൂരിതമായ ഇളം കുളിര്‍കാറ്റ് എല്ലായിടത്തും മന്ദമായി വീശി. ബ്രാഹ്മണരുടെ ഹോമകുണ്ഢങ്ങളില്‍ അഗ്നി വലം ചുഴന്നു പ്രകാശിച്ചു. സജ്ജനങ്ങള്‍ സന്തുഷ്ടരായി. ആകാശത്ത് ദേവന്മാരും യക്ഷകിന്നരഗന്ധര്‍വന്മാരും സംഗീതമാലപിച്ചു. അപ്സരസ്സുകളും വിദ്യാധരസുന്ദരിമാരും താളമേളത്തോടെ നൃത്തം വെച്ചു. ദേവന്മാര്‍ പാരിജാതപ്പൂക്കള്‍ വാരിക്കോരിയാരാധിച്ചു. മുനിമാര്‍ ഭഗവദ് സ്വരൂപത്തെ ധ്യാനിച്ചുനിന്നു. ആ മംഗളമുഹൂര്‍ത്തത്തില്‍ മഴക്കാറും ഇടിമുഴക്കവും ഉണ്ടായി.
അന്ന് അഷ്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്ന ദിവസമാണ്. പാതിരാത്രിയായപ്പോള്‍ ശുഭമുഹൂര്‍ത്തത്തില്‍ നാല് തൃക്കൈകളോടും, ശംഖ് ചക്രഗദാപത്മധാരിയായി ഭഗവാന്‍ ദേവകിയില്‍ നിന്ന് അവതാരം ചെയ്തു. വസുദേവര്‍ മനസ്സുകൊണ്ട് പതിനായിരം
പൊന്നുകെട്ടിയ പശുക്കളെ ബ്രാഹ്മണര്‍ക്ക് ഉടനടി ധാനംചെയ്തു .
ഭഗവാനെ സ്തുതിച്ച് പ്രാര്‍ത്ഥിച്ചശേഷം വസുദേവരും
ദേവകിയും ഭഗവാനോട് സാധാരണ പൈതലായി കാണണമെന്നപേക്ഷിച്ചു . ഭഗവാന്‍ സാധാരണ ശിശുവിന്റെ രൂപം ധരിച്ച് അവരുടെ പൂര്‍വ്വജന്മകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. "ആദ്യജന്മത്തില്‍ വസുദേവര്‍ സുതപസ്സെന്ന പ്രജാപതിയും, ദേവകി അദ്ദേഹത്തിന്‍റെ പത്നിയായ പ്രുസ്നിയുമായിരുന്നു. നിങ്ങള്‍ പതിനായിരം വര്‍ഷം പരമാത്മാവില്‍ എല്ലാം സമര്‍പ്പിച്ച് കഠിനമായ തപസ്സനുഷ്ടിച്ചു. അന്ന് ഞാന്‍ ഇതേ രൂപത്തില്‍ പ്രത്യക്ഷപെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചപ്പോള്‍ എന്നെപ്പോലെയുള്ള ഒരു പുത്രനുണ്ടാകണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ പ്രുസ്നിഗര്‍ഭന്‍ എന്നപേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ചു. പിന്നെ വേറൊരു മനുവിന്റെ കാലത്ത് നിങ്ങള്‍ കശ്യപനും അദിതിയുമായിരുന്നു . അന്ന് ഉപേന്ദ്രന്‍ (വാമനന്‍) എന്ന പേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ച് മഹാബലിയെ സുതലത്തിലേക്കയച്ചു . ഈ ജന്മത്തില്‍ നിങ്ങളുടെ പൂര്‍വ്വ കഥ ഓര്‍മിപ്പിക്കാനാണ് ഞാന്‍ പുത്രനായി ജനിച്ച് ഈ രൂപം കാണിച്ചുതന്നത്. കംസന്‍ വരുന്നതിനു മുന്‍പ് എന്നെ കൊണ്ടുപോയി അമ്പാടിയില്‍ നന്ദഗോപരുടെ പത്നിയായ യശോദയുടെ അടുത്തു കിടത്തി, അവിടെ ഇപ്പോള്‍ ജനിച്ചിട്ടുള്ള പെണ്‍കുഞ്ഞിനെ ഇവിടെകൊണ്ടുവന്നുകിടത്തണം. കംസന്‍ വരുമ്പോള്‍ ആ കുഞ്ഞിനെ കൊടുക്കണം.നിങ്ങളുടെ ബന്ധനങ്ങളെല്ലാം ഇപ്പോള്‍ കുറച്ചുനേരത്തേക്ക് നീങ്ങുന്നതാണ് ".
ഇതേസമയം ഗോകുലത്തില്‍ യശോദക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. യോഗമായയായ ആ കുഞ്ഞിന്റെ മായയാല്‍ യശോദ അപ്പോഴും ഗാഡനിദ്രയിലായിരുന്നു . വസുദേവര്‍ തന്റെ കുഞ്ഞിനെ വാരിയെടുത്തപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിഞ്ഞുവീണു.. കാവല്‍ക്കാര്‍ ബോധംവിട്ട് ഉറങ്ങുകയും വാതിലുകള്‍ താനെ തുറക്കുകയും ചെയ്തു. അര്‍ദ്ധരാത്രി അകമ്പടി സേവിക്കാനെന്നവണ്ണം ഇടിമിന്നലുകള്‍ വഴിതെളിച്ചു. അനന്തന്‍ തന്റെ ആയിരം ഫണങ്ങള്‍ വിടര്‍ത്തി കുഞ്ഞിന്റെ മുകള്‍ഭാഗത്ത് കുടയായിപ്പിടിച്ച് ഒപ്പം സഞ്ചരിച്ചു. ദേവന്മാരും മുനിമാരും സ്തുതിഗീതങ്ങള്‍ പാടി പുഷ്പവൃഷ്ടിചെയ്ത്
ആകാശത്തുകൂടി കുഞ്ഞിനൊപ്പം സഞ്ചരിച്ചു. അങ്ങനെ അവര്‍ കളിന്ദീയുടെ തീരത്തെത്തി. വസുദേവര്‍ പ്രാര്‍ത്ഥിച്ചു . "സര്‍വ്വലോകത്തിനും ആധാരഭൂതനായ ശ്രീഭഗവാന്റെ എഴുന്നള്ളത്തിനായി ഭവതി വഴി തന്നാലും". കാളിന്ദി നദി രണ്ടായി പിളര്‍ന്നുനിന്ന്‍ കുഞ്ഞിനെ കൊണ്ടുപോകാനുള്ള വഴി കൊടുത്തു. വസുദേവര്‍ അമ്പാടിയിലെത്തി. വാതിലുകളെല്ലാം താനെ തുറന്നു.കുഞ്ഞിനെ യശോദയുടെ അടുത്തു കിടത്തിയിട്ട്, അവിടത്തെ പെണ്‍കുഞ്ഞുമായി വസുദേവര്‍ തിരിച്ചുവന്ന് ദേവകിയുടെ അടുത്തു കിടത്തി. വാതിലുകളെല്ലാം താനെ അടഞ്ഞു. താഴുകള്‍ താനേ പൂട്ടി. ചങ്ങലകള്‍ വന്ന് വസുദേവരുടെ കൈകാലുകള്‍ ബന്ധിച്ചുനിന്നു. കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞു.
കാരാഗൃഹത്തിലെ കാവല്‍ക്കാര്‍ ഉടനെതന്നെ കംസനെ വിവരമറിയിച്ചു. പതിവുപോലെ കംസന്‍ ആ കുഞ്ഞിനെ ബലമായി തട്ടിയെടുത്ത് തലകീഴോട്ടാക്കി കാലില്‍ തൂക്കിപ്പിടിച്ച് ചുഴറ്റിയടിക്കാന്‍ തുടങ്ങവേ ആ കുഞ്ഞ് കൈയില്‍നിന്നും വഴുതി മേല്‍പ്പോട്ടുയര്‍ന്ന്‍ അനേകം ആയുധങ്ങളും ധരിച്ച ദേവീരൂപം സ്വീകരിച്ച് ആകാശത്ത് ചെന്നുനിന്ന് ദേവി ഇപ്രകാരം പറഞ്ഞു. "ഹേ ജളപ്രഭോ, നീ എന്തിനാണ് എന്നെ കൊല്ലാന്‍ തുനിയുന്നത്? ഞാന്‍ നിന്നെ ദ്രോഹിക്കാന്‍ വന്നവളല്ല. ലോക പരിപാലനമാണ് എന്റെ ധര്‍മ്മം. നിന്നെ കൊല്ലാനായി സാക്ഷാല്‍ നാരായണന്‍ അവതരിച്ചിട്ടുണ്ട്. നിശ്ചയമായും അവന്‍ നിന്നെ കൊല്ലും". ദേവിയുടെ സമീപം ആകാശത്ത് യക്ഷകിന്നരഗന്ധര്വ്വന്മാരാ യ സര്‍വ്വ ദേവതകളും വന്നുനിന്ന് ദേവിയെ സ്തുതിച്ചു . നാരായണന്‍ ദേവിയെ ഭൂലോകത്തില്‍ പന്ത്രണ്ടു സ്ഥാനങ്ങളില്‍ പന്ത്രണ്ടു രൂപത്തിലും അത്രതന്നെ പേരിലും പ്രതിഷ്ഠിച്ചു.
തെറ്റുകളെല്ലാം തിരിച്ചറിഞ്ഞ കംസന്‍ ആ ദമ്പതികളുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ച് മാപ്പപേക്ഷിച്ചു. ദേവകിയും വസുദേവരും ദുഃഖം അടക്കി കംസന്റെ തെറ്റുകള്‍ ക്ഷമിച്ച് സമാധാനിപ്പിച്ച് കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. കംസന്‍ സഭകൂടി മന്ത്രിമാരോട് കാര്യങ്ങളെല്ലാം വിവരിച്ചു പറഞ്ഞു. മന്ത്രിമാര്‍ ഉപദേശിച്ചു, " പത്തുനാള്‍ക്കുള്ളില്‍ ജനിച്ചിട്ടുള്ള ശിശുക്കളെയെല്ലാം കിങ്കരന്മാരെവിട്ട് കൊല്ലിക്കുക. കംസന്റെ അന്തകനായ ശിശുവും അതില്‍പ്പെട്ടു മരിച്ചുപോകും". കംസന് ഈ അഭിപ്രായം ബോധിച്ചു. അതിനുവേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തു.
എല്ലാവരും സന്തോഷരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി. യദുകുലോത്തമനായ ശൂരസേനനായിരുന്നു അന്ന് മഥുരയിലെ രാജാവ്. അദ്ദേഹത്തിന്‍റെ പുത്രനായിരുന്നു വസുദേവര്‍.അവര്‍ വിഷ്ണുഭക്തന്മാരായ സജ്ജനങ്ങളായിരുന്നു . ഭോജനരാജാവായ ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. ദുഷ്ടനായ അയാള്‍, വിഷ്ണുവിന്റെ സുദര്‍ശനചക്രത്താല്‍ മരിച്ച കാലനേമി എന്ന അസുരന്റെ പുനര്‍ജ്ജന്മമായിരുന്നു .ശിശുപാലനും ജരാസന്ധനും കംസന്റെ സുഹൃത്തുക്കളായിരുന്നു. കംസനില്‍നിന്നുള്ള ഭയമകറ്റാന്‍ വസുദേവര്‍, കംസന്റെ സഹോദരിയും ഉഗ്രസേനന്റെ മകളുമായ ദേവകിയെ വിവാഹം ചെയ്തു. ഉഗ്രസേനന്‍ മകള്‍ക്ക് സ്ത്രീധനമായി കൊടുത്തത്, പൊന്നണിഞ്ഞ നാനൂറു ആനകള്‍, പതിനാലായിരം കുതിരകള്‍, ആയിരം തേരുകള്‍, പതിനായിരം കാലാള്‍, ഇരുന്നൂറു ദാസികള്‍, പതിനായിരം പശുക്കള്‍, മനോഹര വര്‍ണങ്ങളിലുള്ള ധാരാളം പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ , പിന്നെ പന്ത്രണ്ടു ഭാരം സ്വര്‍ണവും. വിവാഹം കഴിഞ്ഞ് വസുദേവരും ദേവകിയും മംഗളവാദ്യഘോഷങ്ങളോടെ തേരില്‍ വരന്റെ ഗൃഹത്തിലോട്ടു പുറപ്പെട്ടു. തേര്‍ തെളിച്ചത് കംസനായിരുന്നു. വഴിമധ്യേ ഒരശരീരി കേട്ടു. അതിപ്രകാരമായിരിന്നു. "കംസാ നിന്റെ സോദരിയായ ഇവള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അതിമാനുഷനായിരിക്കും. അവന്‍ നിന്നെ കൊല്ലുന്നതാണ്". അശരീരി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ട് കംസന്‍ നടുങ്ങിപ്പോയി. കംസന്‍ ദേവകിയെ കൊല്ലാനായി അവളുടെ മുടിക്ക് ചുറ്റിപ്പിടിച്ച് കഴുത്തുവെട്ടാന്‍ തുനിഞ്ഞു. വസുദേവരുടെ സാന്ത്വന വാക്കുകള്‍ക്കൊന്നും ഫലം ഉണ്ടായില്ല. ഒടുവില്‍, ദേവകി പ്രസവിക്കുന്ന എല്ലാ കുട്ടികളേയും കംസനെ ഏല്‍പ്പിക്കാം;എന്തുവേണമെങ്
ചെയ്തുകൊള്‍ക എന്ന് സ്വന്തം പിതാവിന്റെ നാമത്തില്‍ വസുദേവര്‍ സത്യം ചെയ്തു. അതോടെ കംസന് ആശ്വാസമാകുകയും അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു.
കുറെകാലങ്ങള്‍ക്കുശേഷം ദേവകി ഗര്‍ഭിണിയായി
ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സത്യസന്ധനായ വസുദേവര്‍ ആ കുട്ടിയെ കംസന് നല്‍കി. എട്ടാമത്തെ പുത്രനല്ലേ തന്നെ കൊല്ലുകയുള്ളൂ എന്ന് ധരിച്ച് കംസന്‍ ആ കുഞ്ഞിനെ വസുദേവര്‍ക്ക് തിരികെ നല്‍കി. വസുദേവര്‍ ആ കുഞ്ഞിനു കീര്‍ത്തിമാന്‍ എന്ന് പേരിട്ട് വളര്‍ത്തി. അങ്ങനെയിരിക്കെ ഒരു ദിവസം നാരദമുനി കംസന്റെ കൊട്ടാരത്തില്‍ എത്തി. വിധിപ്രകാരമുള്ള ഉപചാരങ്ങള്‍ക്ക് ശേഷം നാരദമുനി, കംസനോട് ഇപ്രകാരം പറഞ്ഞു, "കംസന്‍ കഴിഞ്ഞ ജന്മത്തില്‍ കാലനേമി എന്ന ചക്രവര്‍ത്തിയായിരുന്നു. വിഷ്ണുവാണ് കാലനേമിയെ വധിച്ചത്. ഈ ജന്മത്തില്‍ വിഷ്ണുവും ദേവന്മാരുമെല്ലാം ഭൂമിയില്‍ വന്നു പിറന്നിട്ടുണ്ട്. ഗോപന്മാരും അക്കൂട്ടത്തില്‍ പെട്ടവരാണ്. ശ്രീനാരായണനും യദുകുലത്തില്‍ വന്ന് പിറക്കുന്നതായിരിക്കും". എന്നുപറഞ്ഞ് നാരദമുനി മറഞ്ഞു. ക്രുദ്ധനായ കംസന്‍ ഉടെനെത്തന്നെ വസുദേവമന്ദിരത്തില്ച്ചെന്ന
പ്രലംബന്‍, ചാനുരന്‍ , ത്രുണാവര്‍ത്തന്‍ , മുഷ്ടികന്‍, അരിഷ്ടകന്‍, കേശി, ധേനുകന്‍, അഘന്‍, വിവിദന്‍, പൂതന തുടങ്ങിയ കിങ്കരെരെയയച്ച് കംസന്‍ സജ്ജനങ്ങളെ പലവിധത്തില്‍ ദ്രോഹിപ്പിച്ചു. ജനങ്ങള്‍ കോസലം, വിദേഹം, നിഷധം, വിദര്‍ഭം എന്നീ രാജ്യങ്ങളില്‍ അഭയം തേടി. ചിലര്‍ കംസകിങ്കരരായി അഭിനയിച്ച് അവിടെത്തന്നെ കൂടുകയും ചെയ്തു. കാരാഗൃഹത്തില്‍ കഴിയുന്ന ദേവകി പിന്നെ അഞ്ചു പുത്രന്മാര്‍ക്കുകൂടി ജന്മം നല്‍കി. അവരെ അഞ്ചുപേരെയും കംസന്‍ നേരത്തെ ചെയ്തപോലെ കൊന്നു. ദേവകി ഏഴാമതും ഗര്‍ഭിണിയായി. വിഷ്ണുഭഗവാന്‍ മായാദേവിയോട് ദേവകിയുടെ ഗര്‍ഭത്തിലിരിക്കുന്ന ശേഷാംശജനായ കുഞ്ഞിനെ ആവാഹിച്ചെടുത്ത്, വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയുടെ ഗര്‍ഭത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ നന്ദഗോപരുടെ ഗോകുലത്തിലെ ഗൃഹത്തില്‍ അഭയം പ്രാപിച്ചു കഴിയുകയാണ്. അതേസമയം നന്ദഗോപരുടെ പത്നി യശോദയില്‍ പെണ്‍കുഞ്ഞായി ജനിക്കാനും ഭഗവാന്‍ മായാദേവിയോട് അരുളിച്ചെയ്തു. അങ്ങനെ ആ പെണ്‍കുഞ്ഞ് വളര്‍ന്ന് അംബിക, നാരായണി, ചണ്ധിക, ദുര്‍ഗ്ഗ, വിദ്യ, ശ്രീഭദ്രകാളി, കൃഷ്ണാ, മാധവി, മഹാവൈഷ്ണവി, ശാരദ , കുമുദ, വിജയ, ഈശാനീ , ഗൌരി എന്നീ നാമങ്ങളില്‍ ആരാധിക്കപ്പെടും. രോഹിണി പ്രസവിക്കുന്ന ആണ്‍കുഞ്ഞ് സങ്കര്‍ഷണന്‍, ബലരാമന്‍, ബലഭദ്രന്‍ എന്നീ പേരുകളിലറിയപ്പെടും .
ദേവകിയുടെ ഗര്‍ഭം ച്ചിദ്രിച്ചുപോയി. യോഗമായ യശോദയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു.
ഭഗവാന്‍ വസുദേവരുടെ ഹൃദയത്തില്‍ പ്രവേശിച്ചു. പിന്നീട്
ആ ചൈതന്യം ദേവകിഗര്‍ഭത്തില്‍ പ്രവേശിച്ചു. അതോടെ വസുദേവര്‍ സൂര്യനെപ്പോലെ ശോഭിച്ചു; ദേവകി പൂര്‍ണചന്ദ്രനെപ്പോലെ വിളങ്ങി. ഇതുകണ്ട് കംസന്‍ തെല്ലൊന്നു വിസ്മയിച്ചെങ്കിലും എട്ടാമത്തെ പുത്രനെ വധിക്കാനായി കാത്തിരുന്നു. മഹാവിഷ്ണുവിന്റെ അവതാരസമയമടുത്തത്കൊണ്ട് ബ്രഹ്മാവും പരമശിവനും ദേവന്മാരും നാരദാദിമുനിയക്ഷകിന്നരഗന്ധര
ഭഗവാന്റെ ജന്മസമയമായപ്പോള്‍ ചന്ദ്രാദിഗ്രഹങ്ങളെല്ലാം തെളിഞ്ഞ് മംഗളസ്ഥാനങ്ങളില്‍ പ്രകാശിച്ചുനിന്നു . ദിക്കുകളെല്ലാം അതിശയകരമാംവണ്ണം ദീപ്തി ചൊരിഞ്ഞു . നക്ഷത്രങ്ങള്‍ ഉജ്ജ്വലിച്ചു പ്രകാശിച്ചു. കാനനങ്ങളിലും നദികളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ഭൂമീദേവിയും പ്രസാദിച്ചുകൊണ്ട് മംഗളരൂപിണിയായി ഭഗവാനെ എതിരേല്‍ക്കാന്‍ തയ്യാറായി. നിര്‍മ്മലസരസ്സുകളില്‍ താമരകള്‍ വിടര്‍ന്നു വികസിച്ചു. വൃക്ഷലതാദികളെല്ലാം പൂത്തുതളിര്‍ത്ത് കായ്കനികള്‍ നിറഞ്ഞ് ശോഭിച്ചുനിന്നു . പക്ഷിമൃഗാദികള്‍ ജാതിവൈരം വെടിഞ്ഞ് പരസ്പരം സമ്മേളിച്ചുല്ലസിച്ചു . വണ്ടുകള്‍ തേന്‍ നുകര്‍ന്ന് ആനന്ദമത്തരായി മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു. സുഗന്ധപൂരിതമായ ഇളം കുളിര്‍കാറ്റ് എല്ലായിടത്തും മന്ദമായി വീശി. ബ്രാഹ്മണരുടെ ഹോമകുണ്ഢങ്ങളില്‍ അഗ്നി വലം ചുഴന്നു പ്രകാശിച്ചു. സജ്ജനങ്ങള്‍ സന്തുഷ്ടരായി. ആകാശത്ത് ദേവന്മാരും യക്ഷകിന്നരഗന്ധര്‍വന്മാരും സംഗീതമാലപിച്ചു. അപ്സരസ്സുകളും വിദ്യാധരസുന്ദരിമാരും താളമേളത്തോടെ നൃത്തം വെച്ചു. ദേവന്മാര്‍ പാരിജാതപ്പൂക്കള്‍ വാരിക്കോരിയാരാധിച്ചു. മുനിമാര്‍ ഭഗവദ് സ്വരൂപത്തെ ധ്യാനിച്ചുനിന്നു. ആ മംഗളമുഹൂര്‍ത്തത്തില്‍ മഴക്കാറും ഇടിമുഴക്കവും ഉണ്ടായി.
അന്ന് അഷ്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്ന ദിവസമാണ്. പാതിരാത്രിയായപ്പോള്‍ ശുഭമുഹൂര്‍ത്തത്തില്‍ നാല് തൃക്കൈകളോടും, ശംഖ് ചക്രഗദാപത്മധാരിയായി ഭഗവാന്‍ ദേവകിയില്‍ നിന്ന് അവതാരം ചെയ്തു. വസുദേവര്‍ മനസ്സുകൊണ്ട് പതിനായിരം
പൊന്നുകെട്ടിയ പശുക്കളെ ബ്രാഹ്മണര്‍ക്ക് ഉടനടി ധാനംചെയ്തു .
ഭഗവാനെ സ്തുതിച്ച് പ്രാര്‍ത്ഥിച്ചശേഷം വസുദേവരും
ദേവകിയും ഭഗവാനോട് സാധാരണ പൈതലായി കാണണമെന്നപേക്ഷിച്ചു . ഭഗവാന്‍ സാധാരണ ശിശുവിന്റെ രൂപം ധരിച്ച് അവരുടെ പൂര്‍വ്വജന്മകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. "ആദ്യജന്മത്തില്‍ വസുദേവര്‍ സുതപസ്സെന്ന പ്രജാപതിയും, ദേവകി അദ്ദേഹത്തിന്‍റെ പത്നിയായ പ്രുസ്നിയുമായിരുന്നു. നിങ്ങള്‍ പതിനായിരം വര്‍ഷം പരമാത്മാവില്‍ എല്ലാം സമര്‍പ്പിച്ച് കഠിനമായ തപസ്സനുഷ്ടിച്ചു. അന്ന് ഞാന്‍ ഇതേ രൂപത്തില്‍ പ്രത്യക്ഷപെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചപ്പോള്‍ എന്നെപ്പോലെയുള്ള ഒരു പുത്രനുണ്ടാകണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ പ്രുസ്നിഗര്‍ഭന്‍ എന്നപേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ചു. പിന്നെ വേറൊരു മനുവിന്റെ കാലത്ത് നിങ്ങള്‍ കശ്യപനും അദിതിയുമായിരുന്നു . അന്ന് ഉപേന്ദ്രന്‍ (വാമനന്‍) എന്ന പേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ച് മഹാബലിയെ സുതലത്തിലേക്കയച്ചു . ഈ ജന്മത്തില്‍ നിങ്ങളുടെ പൂര്‍വ്വ കഥ ഓര്‍മിപ്പിക്കാനാണ് ഞാന്‍ പുത്രനായി ജനിച്ച് ഈ രൂപം കാണിച്ചുതന്നത്. കംസന്‍ വരുന്നതിനു മുന്‍പ് എന്നെ കൊണ്ടുപോയി അമ്പാടിയില്‍ നന്ദഗോപരുടെ പത്നിയായ യശോദയുടെ അടുത്തു കിടത്തി, അവിടെ ഇപ്പോള്‍ ജനിച്ചിട്ടുള്ള പെണ്‍കുഞ്ഞിനെ ഇവിടെകൊണ്ടുവന്നുകിടത്തണം. കംസന്‍ വരുമ്പോള്‍ ആ കുഞ്ഞിനെ കൊടുക്കണം.നിങ്ങളുടെ ബന്ധനങ്ങളെല്ലാം ഇപ്പോള്‍ കുറച്ചുനേരത്തേക്ക് നീങ്ങുന്നതാണ് ".
ഇതേസമയം ഗോകുലത്തില്‍ യശോദക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. യോഗമായയായ ആ കുഞ്ഞിന്റെ മായയാല്‍ യശോദ അപ്പോഴും ഗാഡനിദ്രയിലായിരുന്നു . വസുദേവര്‍ തന്റെ കുഞ്ഞിനെ വാരിയെടുത്തപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിഞ്ഞുവീണു.. കാവല്‍ക്കാര്‍ ബോധംവിട്ട് ഉറങ്ങുകയും വാതിലുകള്‍ താനെ തുറക്കുകയും ചെയ്തു. അര്‍ദ്ധരാത്രി അകമ്പടി സേവിക്കാനെന്നവണ്ണം ഇടിമിന്നലുകള്‍ വഴിതെളിച്ചു. അനന്തന്‍ തന്റെ ആയിരം ഫണങ്ങള്‍ വിടര്‍ത്തി കുഞ്ഞിന്റെ മുകള്‍ഭാഗത്ത് കുടയായിപ്പിടിച്ച് ഒപ്പം സഞ്ചരിച്ചു. ദേവന്മാരും മുനിമാരും സ്തുതിഗീതങ്ങള്‍ പാടി പുഷ്പവൃഷ്ടിചെയ്ത്
ആകാശത്തുകൂടി കുഞ്ഞിനൊപ്പം സഞ്ചരിച്ചു. അങ്ങനെ അവര്‍ കളിന്ദീയുടെ തീരത്തെത്തി. വസുദേവര്‍ പ്രാര്‍ത്ഥിച്ചു . "സര്‍വ്വലോകത്തിനും ആധാരഭൂതനായ ശ്രീഭഗവാന്റെ എഴുന്നള്ളത്തിനായി ഭവതി വഴി തന്നാലും". കാളിന്ദി നദി രണ്ടായി പിളര്‍ന്നുനിന്ന്‍ കുഞ്ഞിനെ കൊണ്ടുപോകാനുള്ള വഴി കൊടുത്തു. വസുദേവര്‍ അമ്പാടിയിലെത്തി. വാതിലുകളെല്ലാം താനെ തുറന്നു.കുഞ്ഞിനെ യശോദയുടെ അടുത്തു കിടത്തിയിട്ട്, അവിടത്തെ പെണ്‍കുഞ്ഞുമായി വസുദേവര്‍ തിരിച്ചുവന്ന് ദേവകിയുടെ അടുത്തു കിടത്തി. വാതിലുകളെല്ലാം താനെ അടഞ്ഞു. താഴുകള്‍ താനേ പൂട്ടി. ചങ്ങലകള്‍ വന്ന് വസുദേവരുടെ കൈകാലുകള്‍ ബന്ധിച്ചുനിന്നു. കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞു.
കാരാഗൃഹത്തിലെ കാവല്‍ക്കാര്‍ ഉടനെതന്നെ കംസനെ വിവരമറിയിച്ചു. പതിവുപോലെ കംസന്‍ ആ കുഞ്ഞിനെ ബലമായി തട്ടിയെടുത്ത് തലകീഴോട്ടാക്കി കാലില്‍ തൂക്കിപ്പിടിച്ച് ചുഴറ്റിയടിക്കാന്‍ തുടങ്ങവേ ആ കുഞ്ഞ് കൈയില്‍നിന്നും വഴുതി മേല്‍പ്പോട്ടുയര്‍ന്ന്‍ അനേകം ആയുധങ്ങളും ധരിച്ച ദേവീരൂപം സ്വീകരിച്ച് ആകാശത്ത് ചെന്നുനിന്ന് ദേവി ഇപ്രകാരം പറഞ്ഞു. "ഹേ ജളപ്രഭോ, നീ എന്തിനാണ് എന്നെ കൊല്ലാന്‍ തുനിയുന്നത്? ഞാന്‍ നിന്നെ ദ്രോഹിക്കാന്‍ വന്നവളല്ല. ലോക പരിപാലനമാണ് എന്റെ ധര്‍മ്മം. നിന്നെ കൊല്ലാനായി സാക്ഷാല്‍ നാരായണന്‍ അവതരിച്ചിട്ടുണ്ട്. നിശ്ചയമായും അവന്‍ നിന്നെ കൊല്ലും". ദേവിയുടെ സമീപം ആകാശത്ത് യക്ഷകിന്നരഗന്ധര്വ്വന്മാരാ