പരശുരാമാവതാരം.
ശ്രീമദ് ഭാഗവത മാഹാത്മ്യം
ഭ്രുഗുപുത്രനായ ഋചീകമുനിക്ക് ഗാഥീപുത്രിയായ സത്യവതിയെ പത്നിയായി ലഭിക്കാനാഗ്രഹമുണ്ടായിരുന്ന ു . ഗാഥിക്ക് അത് ഇഷ്ടപ്പെട്ടില്ല. വിവാഹം നടക്കാതിരിക്കാനായി ഗാഥി സ്ത്രീസുല്ക്കം (വരന്‍ വധുവിന്റെ വീട്ടുകാര്‍ക്ക് ധനം നല്‍കുന്ന സമ്പ്രദായം) ആവശ്യപ്പെട്ടു . ഒരു ചെവി കറുപ്പുള്ള ആയിരം കുതിരകളെയാണ് ഗാഥി
ആവശ്യപ്പെട്ടത്. വരുണന്റെ കൈവശം മാത്രമേ അത്തരം കുതിരകള്‍ ഉണ്ടുതാനും. ഋചീകന്‍ വരുണന്റെയടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. വരുണന്‍ മുനിക്ക് അത്തരത്തിലുള്ള ആയിരം കുതിരകള്‍ നല്‍കി. അങ്ങനെ ഋചീകന്‍ സത്യവതിയെ വിവാഹം ചെയ്തു.
സത്യവതിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് , ഋചീകന്‍ സത്യവതിക്കും അവളുടെ മാതാവിനും പുത്രനുണ്ടാകാനുള്ള മന്ത്രം ജപിച്ചു രണ്ടു പിണ്ഢങ്ങള്‍ വെവ്വേറെ കൊടുത്തു. "അമ്മക്കുള്ളത് അമ്മയ്ക്കും, മകള്‍ക്കുള്ളത് മകള്‍ക്കും തെറ്റാതെ ഭുജിക്കണം" എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അമ്മക്ക് ഇതുകേട്ടപ്പോള്‍ തന്റെ മകള്‍ക്കുള്ളത് കിട്ടണമെന്നു നിര്‍ബന്ധമായി. അങ്ങനെ പിണ്ഢങ്ങള്‍ അവര്‍ മാറിയാണ് കഴിച്ചത്. സത്യവതി പിന്നീട് ഭര്‍ത്താവിനോട് ഈ സത്യം തുറന്നു പറഞ്ഞു.. ക്രുദ്ധനായ ഋചീകന്‍ പത്നിയോട് പറഞ്ഞു: "നിന്റെ പുത്രന്‍ ക്രൂരനും, അവന്റെ സഹോദരന്‍ ബ്രഹ്മജ്ഞാനിയും ആയിത്തീരും".സത്യവതിയുടെ
അപേക്ഷയനുസരിച്ച് മുനി അതില്‍ വ്യതിയാനം വരുത്തി. "പുത്രന്റെ പുത്രന്‍ ക്ഷത്രാചാരനായിത്തീരും " എന്ന്.
സത്യവതിയുടെ പുത്രനാണ് ജമദഗ്നി. ജമദഗ്നി രേണുകയെ വിവാഹം കഴിച്ചു. അനേകം പുത്രന്മാര്‍ അവര്‍ക്ക് ജനിച്ചു. അവരുടെ ഇളയ മകനായ പരശുരാമന്‍ (ഭാര്‍ഗ്ഗവരാമന്‍) ഭഗവാന്റെ അവതാരമായിരുന്നു. മുഖ്യ ആയുധം മഴു (പരശു) ആയതുകൊണ്ടാണ് പരശുരാമന്‍ എന്ന പേരുകിട്ടിയത്.
ഹേഹയ രാജ്യത്ത് കാര്‍ത്തവീര്യാര്‍ജുനന്‍ എന്ന് പേരായ ഒരു
രാജാവുണ്ടായിരുന്നു. അദ്ദേഹം ഭഗവദ് സംഭൂതനായ ദത്താത്രേയ മഹര്‍ഷിയെ പൂജിച്ചു തൃപ്തിപ്പെടുത്തി. സന്തുഷ്ടനായ മുനി വരമായി ആയിരം കൈകളും, ആയുസ്സും, യശസ്സും, വീര്യങ്ങളും, ധനധാന്യാദികളും കൊടുത്തു. എല്ലാ ഐശ്വര്യങ്ങളും ലഭിച്ച രാജാവ് മതിമറന്നു ജീവിക്കാന്‍ തുടങ്ങി . അങ്ങനെയിരിക്കെ നര്‍മദ നദിയില്‍ തന്റെ ഭാര്യമാരോടോത്തു ജലക്രീഡ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്റെ ആയിരം കൈകള്‍ കൊണ്ട് നദിയില്‍ ചിറയുണ്ടാക്കി. നദിയിലെ ജലനിരപ്പുയര്‍ന്നു പരിസരമാകെ വെള്ളപ്പൊക്കമായി. അതേസമയം രാക്ഷസ രാജാവായ ലങ്കാധിപതി രാവണന്‍ നദീതീരത്ത് ഒരിടത്ത് ധ്യാനിച്ചിരിക്കുകയായിരുന്ന ു . വെള്ളം പൊങ്ങി രാവണനെ വെള്ളത്തിനടിയിലാക്കി . കാരണം തിരക്കിയ രാവണന്‍, പിന്നീട് കാര്‍ത്തവീര്യാര്‍ജുനനോട് പൊരുതി. രാവണനെ തോല്‍പ്പിച്ച്, രാജാവ് കാരാഗൃഹത്തിലടച്ചു . രാവണന്റെ മുത്തച്ഛനായ പുലസ്ത്യമുനി ചെന്നിട്ടാണ് ബന്ധനവിമുക്തനാക്കിയത്.
ഒരു ദിവസം കാര്‍ത്തവീര്യാര്‍ജുനന്‍ നായാട്ടിനായി കാട്ടില്‍ ചെന്നു. ജമദഗ്നി തപസ്സുചെയ്യുന്ന വനമായിരുന്നു അത്. മഹര്‍ഷി രാജാവിനെ വേണ്ടതുപോലെ പൂജിച്ച് സല്‍ക്കരിച്ചു. മഹര്‍ഷിയുടെ പക്കല്‍ കാമദേനു എന്ന സുരഭിയുണ്ടായിരുന്നു. സുരഭിയുടെ സാന്നിദ്ധ്യത്താല്‍ അവിടം ഒരു ദേവലോകതുല്യമായിരുന്നു. രാജാവിന് ഈ കാമദേനുവിനെ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നിയത് നിമിത്തം തന്റെ ഭടന്മാരെ നിയോഗിച്ച് കാമദേനുവിനെയും കിടാവിനെയും അപഹരിച്ചുകൊണ്ടുപോയി.
ജമദഗ്നിപുത്രനായ പരശുരാമന്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാമദേനു അപഹരിക്കപ്പെട്ട വിവരമറിഞ്ഞു. കോപം പൂണ്ട പരശുരാമന്‍ മഴുവുമെടുത്തു ഹേഹയ രാജധാനിയില്‍ ചെന്നു. മന്നവന്റെ പതിനേഴു അക്ഷ്ഔണിപ്പടയെയും ഭാര്‍ഗവരാമന്‍ ഒറ്റയ്ക്ക് നശിപ്പിച്ചു. ഒടുവില്‍ കാര്‍ത്തവീര്യാര്‍ജുനനെയും വധിച്ച്, കാമദേനുവിനെയും കിടാവിനെയും വീണ്ടെടുത്ത് ആശ്രമത്തില്‍ കൊണ്ടുവന്നു. വിവരമറിഞ്ഞ ജമദഗ്നി മകനെ ഇങ്ങനെ ഉപദേശിച്ചു. "രാജാവ് ഈശ്വര തുല്യനാണ് . അതുകൊണ്ട് രാജാവിനെ കൊന്നത് പാപമാണ്. ആ ശാപം തീരാനായി ഒരു വര്‍ഷം തീര്‍ത്ഥസ്നാനം ചെയ്ത് പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കണം". പരശുരാമന്‍ അതുപോലെ ഒരു വര്ഷം പല തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്ത് പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ച് വര്‍ഷാവസാനം തിരിച്ചെത്തി.
ഒരു ദിവസം ജമദഗ്നിയുടെ ഭാര്യ രേണുക ഹോമാവശ്യത്തിനായി ജലമെടുക്കാന്‍ ഗംഗാ തീരത്തുചെന്നു. അപ്പോള്‍ അവിടെ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ സുന്ദരിമാരോടൊത്ത് ജലക്രീഡ നടത്തുന്നത് കണ്ട് മനം മയങ്ങി കുറെ നേരം നിന്നുപോയി. പിന്നെ ഹോമകാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പെട്ടെന്ന് ജലവും എടുത്ത് ആശ്രമത്തില്‍ എത്തി. വൈകിയതിന്റെ കാരണം ജമദഗ്നി ഉള്‍ക്കണ്‍കൊണ്ട് അറിഞ്ഞു. കോപം പൂണ്ട മുനി രേണുകയെ കൊല്ലാന്‍ എല്ലാപുത്രന്മാരോടും ആവശ്യപ്പെട്ടിട്ടും അവരാരും തന്റെ മാതാവിനെ വധിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഇളയമകനായ പരശുരാമനോട് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം
അത് നിരസിക്കാതെ മാതാവിനെയും അതോടൊപ്പം അച്ഛന്റെ വാക്ക് പരിപാലിക്കാത്തതിനു തന്റെ മറ്റു സഹോദരങ്ങളെയും വധിച്ചു. ഇതില്‍ പ്രീതി പൂണ്ട ജമദഗ്നി മകന് എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍, മാതാവിനെയും തന്റെ സഹോദരങ്ങളെയും ജീവിപ്പിക്കണമെന്നും, അവര്‍ക്ക് താന്‍ അവരെ വധിച്ച കാര്യം ഓര്മ്മയുണ്ടാകാതിരിക്കണമെന ്നും വരം ആവശ്യപ്പെട്ടു. പുത്രന്റെ ബുദ്ധിശക്തിയില്‍ പ്രീതനായ പിതാവ് രേണുകയെയും പുത്രന്മാരെയും ജീവിപ്പിച്ചു. അവര്‍ ഉറങ്ങി എണീറ്റതുപോലെ എഴുന്നേറ്റ്
മുനിയുടെ പാദങ്ങളില്‍ വീണു വണങ്ങി.
അങ്ങനെയിരിക്കെ ഒരുദിവസം, കാര്‍ത്തവീര്യാര്‍ജുനന്റെ പുത്രന്മാര്‍ പകവീട്ടാനായി, മക്കളില്ലാത്ത സമയം നോക്കി ജമദഗ്നിയുടെ ആശ്രമത്തില്‍ പ്രവേശിച്ച് ധ്യാനനിരതനായിരുന്ന മുനിയുടെ തലയറത്തുകൊണ്ടുപോയി. രേണുകയുടെ ഉച്ചത്തിലുള്ള വിലാപം കേട്ട് പുത്രന്മാര്‍ അവിടെ എത്തി. താതശരീരം സൂക്ഷിക്കാന്‍ സഹോദരങ്ങളോട് പറഞ്ഞിട്ട്, പരശുരാമന്‍ തന്റെ മഴുവുമെടുത്ത് ഹേഹയരാജ്യത്തില്‍ ചെന്നു. കാര്‍ത്തവീര്യന്റെ പുത്രന്മാരെ മാത്രമല്ല ക്ഷത്രിയ വംശം മുഴുവന്‍, മൂവേഴ് വട്ടം (ഇരുപത്തൊന്നുപ്രാവശ്യം) കൊന്നൊടുക്കി. ക്ഷത്രിയരുടെ രക്തം കൊണ്ട് സമന്തപഞ്ചമം എന്നപേരില്‍ വിഖ്യാതങ്ങളായ നവഹ്രദങ്ങളെ അദ്ദേഹം നിര്‍മ്മിച്ചു. ആ രക്തത്തില്‍ കുളിച്ച് പിതൃദേവാദികള്‍ക്ക് അര്‍ച്ചനയും ചെയ്തു. പിതാവിന്റെ ശിരസ്സു വീണ്ടെടുത്ത് കൊണ്ടുവന്ന് സൂക്ഷിച്ചുവച്ചിരുന്ന ശരീരത്തോട് ചേര്‍ത്തുവച്ച് ശ്രീഹരിയെ പൂജിച്ച് യജ്ഞം നടത്തി. ജമദഗ്നി മഹര്‍ഷി ദിവ്യരൂപം ധരിച്ച് സപ്തര്‍ഷികളില്‍ ഒരാളായിത്തീര്‍ന്നു. രാജാക്കന്മാരെ വധിച്ചിട്ട് കിട്ടിയ ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു.
സീതാസ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമനോട് എതിര്‍ത്തു. വൈഷ്ണവചാപം മുറിച്ച ശ്രീരാമന് താന്‍ അതുവരെ ആര്‍ജ്ജിച്ച തപശ്ശക്തിയെല്ലാം കൊടുത്തശേഷം പരശുരാമന്‍ മഹേന്ദ്രപര്‍വ്വതത്തില്‍ പോയി തപസ്സുചെയ്തു.
ദുഷ്ടന്മാരായ രാജാക്കന്മാരെക്കൊണ്ട്
ഭൂമീദേവിക്കുണ്ടായ സന്താപം തീര്‍ക്കാനായിട്ടാണ് ഭഗവാന്‍ പരശുരാമനായി അവതരിച്ചത്......
ആവശ്യപ്പെട്ടത്. വരുണന്റെ കൈവശം മാത്രമേ അത്തരം കുതിരകള്‍ ഉണ്ടുതാനും. ഋചീകന്‍ വരുണന്റെയടുത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. വരുണന്‍ മുനിക്ക് അത്തരത്തിലുള്ള ആയിരം കുതിരകള്‍ നല്‍കി. അങ്ങനെ ഋചീകന്‍ സത്യവതിയെ വിവാഹം ചെയ്തു.
സത്യവതിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് , ഋചീകന്‍ സത്യവതിക്കും അവളുടെ മാതാവിനും പുത്രനുണ്ടാകാനുള്ള മന്ത്രം ജപിച്ചു രണ്ടു പിണ്ഢങ്ങള്‍ വെവ്വേറെ കൊടുത്തു. "അമ്മക്കുള്ളത് അമ്മയ്ക്കും, മകള്‍ക്കുള്ളത് മകള്‍ക്കും തെറ്റാതെ ഭുജിക്കണം" എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അമ്മക്ക് ഇതുകേട്ടപ്പോള്‍ തന്റെ മകള്‍ക്കുള്ളത് കിട്ടണമെന്നു നിര്‍ബന്ധമായി. അങ്ങനെ പിണ്ഢങ്ങള്‍ അവര്‍ മാറിയാണ് കഴിച്ചത്. സത്യവതി പിന്നീട് ഭര്‍ത്താവിനോട് ഈ സത്യം തുറന്നു പറഞ്ഞു.. ക്രുദ്ധനായ ഋചീകന്‍ പത്നിയോട് പറഞ്ഞു: "നിന്റെ പുത്രന്‍ ക്രൂരനും, അവന്റെ സഹോദരന്‍ ബ്രഹ്മജ്ഞാനിയും ആയിത്തീരും".സത്യവതിയുടെ
അപേക്ഷയനുസരിച്ച് മുനി അതില്‍ വ്യതിയാനം വരുത്തി. "പുത്രന്റെ പുത്രന്‍ ക്ഷത്രാചാരനായിത്തീരും " എന്ന്.
സത്യവതിയുടെ പുത്രനാണ് ജമദഗ്നി. ജമദഗ്നി രേണുകയെ വിവാഹം കഴിച്ചു. അനേകം പുത്രന്മാര്‍ അവര്‍ക്ക് ജനിച്ചു. അവരുടെ ഇളയ മകനായ പരശുരാമന്‍ (ഭാര്‍ഗ്ഗവരാമന്‍) ഭഗവാന്റെ അവതാരമായിരുന്നു. മുഖ്യ ആയുധം മഴു (പരശു) ആയതുകൊണ്ടാണ് പരശുരാമന്‍ എന്ന പേരുകിട്ടിയത്.
ഹേഹയ രാജ്യത്ത് കാര്‍ത്തവീര്യാര്‍ജുനന്‍ എന്ന് പേരായ ഒരു
രാജാവുണ്ടായിരുന്നു. അദ്ദേഹം ഭഗവദ് സംഭൂതനായ ദത്താത്രേയ മഹര്‍ഷിയെ പൂജിച്ചു തൃപ്തിപ്പെടുത്തി. സന്തുഷ്ടനായ മുനി വരമായി ആയിരം കൈകളും, ആയുസ്സും, യശസ്സും, വീര്യങ്ങളും, ധനധാന്യാദികളും കൊടുത്തു. എല്ലാ ഐശ്വര്യങ്ങളും ലഭിച്ച രാജാവ് മതിമറന്നു ജീവിക്കാന്‍ തുടങ്ങി . അങ്ങനെയിരിക്കെ നര്‍മദ നദിയില്‍ തന്റെ ഭാര്യമാരോടോത്തു ജലക്രീഡ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്റെ ആയിരം കൈകള്‍ കൊണ്ട് നദിയില്‍ ചിറയുണ്ടാക്കി. നദിയിലെ ജലനിരപ്പുയര്‍ന്നു പരിസരമാകെ വെള്ളപ്പൊക്കമായി. അതേസമയം രാക്ഷസ രാജാവായ ലങ്കാധിപതി രാവണന്‍ നദീതീരത്ത് ഒരിടത്ത് ധ്യാനിച്ചിരിക്കുകയായിരുന്ന
ഒരു ദിവസം കാര്‍ത്തവീര്യാര്‍ജുനന്‍ നായാട്ടിനായി കാട്ടില്‍ ചെന്നു. ജമദഗ്നി തപസ്സുചെയ്യുന്ന വനമായിരുന്നു അത്. മഹര്‍ഷി രാജാവിനെ വേണ്ടതുപോലെ പൂജിച്ച് സല്‍ക്കരിച്ചു. മഹര്‍ഷിയുടെ പക്കല്‍ കാമദേനു എന്ന സുരഭിയുണ്ടായിരുന്നു. സുരഭിയുടെ സാന്നിദ്ധ്യത്താല്‍ അവിടം ഒരു ദേവലോകതുല്യമായിരുന്നു. രാജാവിന് ഈ കാമദേനുവിനെ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നിയത് നിമിത്തം തന്റെ ഭടന്മാരെ നിയോഗിച്ച് കാമദേനുവിനെയും കിടാവിനെയും അപഹരിച്ചുകൊണ്ടുപോയി.
ജമദഗ്നിപുത്രനായ പരശുരാമന്‍ ആശ്രമത്തിലെത്തിയപ്പോള്‍ കാമദേനു അപഹരിക്കപ്പെട്ട വിവരമറിഞ്ഞു. കോപം പൂണ്ട പരശുരാമന്‍ മഴുവുമെടുത്തു ഹേഹയ രാജധാനിയില്‍ ചെന്നു. മന്നവന്റെ പതിനേഴു അക്ഷ്ഔണിപ്പടയെയും ഭാര്‍ഗവരാമന്‍ ഒറ്റയ്ക്ക് നശിപ്പിച്ചു. ഒടുവില്‍ കാര്‍ത്തവീര്യാര്‍ജുനനെയും വധിച്ച്, കാമദേനുവിനെയും കിടാവിനെയും വീണ്ടെടുത്ത് ആശ്രമത്തില്‍ കൊണ്ടുവന്നു. വിവരമറിഞ്ഞ ജമദഗ്നി മകനെ ഇങ്ങനെ ഉപദേശിച്ചു. "രാജാവ് ഈശ്വര തുല്യനാണ് . അതുകൊണ്ട് രാജാവിനെ കൊന്നത് പാപമാണ്. ആ ശാപം തീരാനായി ഒരു വര്‍ഷം തീര്‍ത്ഥസ്നാനം ചെയ്ത് പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കണം". പരശുരാമന്‍ അതുപോലെ ഒരു വര്ഷം പല തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്ത് പുണ്യ സ്ഥലങ്ങള്‍ സഞ്ചരിച്ച് വര്‍ഷാവസാനം തിരിച്ചെത്തി.
ഒരു ദിവസം ജമദഗ്നിയുടെ ഭാര്യ രേണുക ഹോമാവശ്യത്തിനായി ജലമെടുക്കാന്‍ ഗംഗാ തീരത്തുചെന്നു. അപ്പോള്‍ അവിടെ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ സുന്ദരിമാരോടൊത്ത് ജലക്രീഡ നടത്തുന്നത് കണ്ട് മനം മയങ്ങി കുറെ നേരം നിന്നുപോയി. പിന്നെ ഹോമകാര്യം ഓര്‍മയില്‍ വന്നപ്പോള്‍ പെട്ടെന്ന് ജലവും എടുത്ത് ആശ്രമത്തില്‍ എത്തി. വൈകിയതിന്റെ കാരണം ജമദഗ്നി ഉള്‍ക്കണ്‍കൊണ്ട് അറിഞ്ഞു. കോപം പൂണ്ട മുനി രേണുകയെ കൊല്ലാന്‍ എല്ലാപുത്രന്മാരോടും ആവശ്യപ്പെട്ടിട്ടും അവരാരും തന്റെ മാതാവിനെ വധിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഇളയമകനായ പരശുരാമനോട് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം
അത് നിരസിക്കാതെ മാതാവിനെയും അതോടൊപ്പം അച്ഛന്റെ വാക്ക് പരിപാലിക്കാത്തതിനു തന്റെ മറ്റു സഹോദരങ്ങളെയും വധിച്ചു. ഇതില്‍ പ്രീതി പൂണ്ട ജമദഗ്നി മകന് എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍, മാതാവിനെയും തന്റെ സഹോദരങ്ങളെയും ജീവിപ്പിക്കണമെന്നും, അവര്‍ക്ക് താന്‍ അവരെ വധിച്ച കാര്യം ഓര്മ്മയുണ്ടാകാതിരിക്കണമെന