കുചേലഗതി.
ശ്രീമദ് ഭാഗവത മാഹാത്മ്യം
സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ച് ശ്രീകൃഷ്ണനും കൂട്ടുകാരന്‍ സുദാമാവും വിദ്യ അഭ്യസിച്ചിരുന്നു.
ഗൃഹജോലികളിലെല്ലാം അവര്‍ ഗുരുപത്നിയെ സഹായിച്ചിരുന്നു. ഒരു ദിവസം കൃഷ്ണനും സുദാമാവും കാട്ടിലേക്ക് വിറകിനു പോയി. ഗുരുപത്നി അവര്‍ക്ക് കഴിക്കാന്‍ വെവ്വേറെ ഭക്ഷണം പൊതികളിലാക്കി സുദാമാവിനെ ഏല്‍പ്പിച്ചിരുന്നു. കാട്ടില്‍വച്ച് ക്രൂരമൃഗങ്ങളെ ഭയന്ന് വൃക്ഷത്തില്‍ കയറിയിരുന്നപ്പോള്‍ സുദാമാവ് രണ്ടുപേരുടെ പങ്കും തന്നത്താനെ കഴിച്ചു. കൃഷ്ണന് ഒന്നും തന്നെ കൊടുത്തില്ല. സുദാമാവ് പിന്നീട് കുചേലന്‍ എന്ന പേരിലറിയപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണനും കുചേലനും തങ്ങളുടെ ഗൃഹങ്ങളിലേക്ക്
തിരിച്ചുപോയി.
കാലം കുറെ കഴിഞ്ഞുപോയി. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പതിനാറായിരത്തെട്ട് ഭാര്യമാരുമായി അത്രതന്നെ രമ്യഹര്‍മ്മങ്ങളില്‍
സുഖമായി വസിക്കുന്ന കാലം. കുചേലനാകട്ടെ ധര്‍മ്മപത്നിയും മക്കളുമായി കൊടും ദാരിദ്ര്യത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്. കുചേലന്‍ എല്ലായ്പ്പോഴും കൃഷ്ണാ! കൃഷ്ണാ! എന്ന നാമം ജപിച്ചുകൊണ്ട് ആദ്യാത്മിക ജീവിതം നയിച്ചുപോയിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ ധര്‍മ്മപത്നി അടുത്തുവന്നിരുന്ന് വിനയപൂര്‍വ്വം ഇപ്രകാരം പറഞ്ഞു. " അല്ലയോ പ്രീയനാഥാ, ദാരിദ്ര്യദുഃഖം നമുക്ക് സഹിക്കവയ്യാതായിരിക്കുന്നു. കുട്ടികള്‍ക്ക്
ഭക്ഷണം നല്‍കാന്‍ കഴിയാതെ ഉള്ളുരുകി എന്റെ ശരീരവും കൈകാലുകളും തളര്‍ന്നു.
ബന്ധുക്കളാരും സഹായിക്കാനില്ല. അങ്ങയുടെ ഉറ്റതോഴന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്പോള്‍ ദ്വാരകയില്‍ ലക്ഷ്മീപതിയായി വാഴുന്നു. തന്റെ ഭക്തന്മാര്‍ക്കുവേണ്ടി ആത്മാവുപോലും നല്‍കാന്‍ സന്നദ്ധതയുള്ളവനാണ് ഭഗവാന്‍. അവിടന്ന് എപ്പോഴും ആ പാദ കമലങ്ങള്‍ ചിന്തിച്ചാണല്ലോ വസിക്കുന്നത്. ആ ഭക്തവത്സലനായ ഭഗവാനെ അവിടുന്ന് ചെന്ന് കാണണം. അദ്ദേഹം നമ്മുടെ ദാരിദ്ര്യദുഃഖം അകറ്റിത്തരും എന്നതില്‍ സംശയമില്ല " .
പ്രിയതമയുടെ വാക്കുകള്‍ കേട്ട് കുചേലന്‍ പറഞ്ഞു. "എനിക്ക് ധനത്തോട് ഒരു പ്രതിപത്തിയുമില്ല. എന്നാലും ഭവതിയുടെ വാക്കിനെ മാനിക്കുന്നു . ഇത്രയും കാലം കഴിഞ്ഞ് ഭഗവാനെ കാണാന്‍ പോകുമ്പോള്‍ എന്താണ് കാഴ്ചയായി നല്‍കുക?". ഉടനെത്തന്നെ
കുചേലപത്നി നാല് ഗൃഹങ്ങളില്‍ ചെന്ന് ഭിക്ഷ യാചിച്ച് നാലുപിടി നെല്ല് കൊണ്ടുവന്ന് അതിടിച്ച് അവിലാക്കി. കഴുകി വൃത്തിയാക്കിയ ഒരു കീറത്തുണിയില്‍ അവില്‍ കിഴിയാക്കി. പിറ്റേന്ന് രാവിലെ പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് കുചേലന്‍ ആ
അവില്‍പൊതിയും കക്ഷത്തിലേന്തി, ഒരു കീറിയ ഓലക്കുടയുമായി ദ്വാരകയിലേക്ക് പുറപ്പെട്ടു. പോകും വഴിയെല്ലാം ഭഗവത്
സ്മരണയില്‍ മുഴുകിയതുകൊണ്ട് യാത്രാക്ലേശം ഒന്നും തോന്നിയിരുന്നില്ല.
ദ്വാരകയിലെത്തിയ കുചേലന്‍ സ്വര്‍ണമയമായ മണിമന്ദിരങ്ങള്‍ കണ്ട് മതിമറന്നു മറന്ന് രുഗ്മിണിയുടെ മണിമന്ദിരത്തിനു മുമ്പില്‍ എത്തി. യാചകരേക്കാള്‍ കഷ്ടമായ വേഷത്തിലായിരുന്നു ആ സാധു ബ്രാഹ്മണന്‍ അവിടെ വന്നത് . ഗോപുരവാതില്‍ക്കല്‍ ഉണ്ടായിരുന്ന പാറാവുകാര്‍ അദ്ദേഹത്തെ അകത്തു കടത്തിവിടാന്‍ തയ്യാറായില്ല. മാളികമുകളിരുന്നു ഭഗവാന്‍ രംഗം സൂക്ഷിച്ചു
നോക്കിയപ്പോഴാണ് അത് തന്റെ തോഴനായ സുദാമാവാണെന്ന് മനസ്സിലായത്. ഉടനെത്തന്നെ ഭഗവാന്‍ ഗോപുരവാതില്‍ക്കല്‍
എത്തി തന്റെ തോഴനെ കെട്ടിപ്പുണര്‍ന്നു. പാറാവുകാര്‍, ഈ ബ്രാഹ്മണന്‍ ഇത്ര മഹാത്മാവാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
ഭഗവാന്‍ കൂട്ടുകാരന്റെ പാദം കഴുകി ആ തീര്‍ത്ഥമെടുത്ത് സ്വന്തം ശരീരത്തിലും മറ്റുള്ളവരിലും തളിച്ചു. കൈപിടിച്ച് കൊണ്ടുപോയി തന്റെ പട്ടുമെത്തയിലിരുത്തി കളഭം, ചന്ദനം, പനിനീര്‍ എന്നിവ തളിച്ച് പൂജിച്ചു. കല്പകപുതുമലര്‍കൊണ്ട് ആരാധിച്ചു.
വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി ക്ഷീണം മാറ്റി. രുഗ്മിണിയും തോഴിമാരും കുചേലനെ ആലവട്ടം കൊണ്ട് വീശി തണുപ്പിച്ചു.
കുചേലനാണെങ്കില്‍ എല്ലാം മറന്ന് ഒരു സ്വപ്നലോകത്തിലെന്നപോലെ ഇരുന്നുപോയി.
കുശലാന്വേഷണത്തിനു ശേഷം പൂര്‍വ്വകാല സ്മരണകള്‍ ഓരോന്നായി ഭഗവാന്‍ പറഞ്ഞു തുടങ്ങി. അതില്‍ ഗുരുപത്നിക്കുവേണ്ടി
കാട്ടില്‍ വിറകിനു പോയതും, മഴയും കൊടുംകാറ്റും ഉണ്ടായതും, പേടിച്ച് ഒരു ഗുഹയില്‍ ഒളിച്ചിരുന്നതും, പിറ്റേ ദിവസം ഗുരു രണ്ടുപേരെയും അന്വേഷിച്ച് കാട്ടില്‍ വന്നതും, തങ്ങളെ അനുഗ്രഹിച്ചതും എല്ലാം എല്ലാം.....
പിന്നെ ഭഗവാന്‍ ഇപ്രകാരം ചിന്തിച്ചു." കുചേലന്‍ ദരിദ്രനാണ്. എന്നിട്ടും ധനത്തിന്നാഗ്രഹമില്ല. പത്നിയുടെ വാക്കനുസരിച്ചാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നിട്ടും ഇതുവരെയും തന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിട്ടില്ല. ഉത്തമ ഭക്തനായ ഇദ്ദേഹത്തിനു ദേവന്മാര്‍ക്കുപോലും അലഭ്യമായ പരമസുഖം നല്‍കണം. ധനധാന്യാഭിവൃത്തിയും നല്‍കി അനുഗ്രഹിക്കണം". അങ്ങനെ ചിന്തിച്ച്, ഒളിപ്പിച്ചു വച്ചിരിക്കുന്ന അവില്‍ക്കിഴി ഭഗവാന്‍ കടന്നു പിടിച്ചു. അതില്‍നിന്ന് ആര്‍ത്തിയോടെ ഒരുപിടി അവില്‍ ഭഗവാന്‍ വാരിയെടുത്ത് സന്തോഷപൂര്‍വ്വം വായിലാക്കി. വീണ്ടും ഒരുപിടികൂടി വാരിയപ്പോള്‍ രുഗ്മിണിദേവി ഭഗവാന്റെ കൈയ്യില്‍ കടന്നു പിടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "മതി! ഈ ഒരുപിടി അവില്‍കൊണ്ടുതന്നെ ദേവകള്‍ക്കുപോലും ലഭിക്കാത്ത സമ്പത്തിനര്ഹനായിത്തീര്ന് നിരിക്കുന്നു ഇദ്ദേഹം. മാത്രമല്ല, മോക്ഷപ്രാപ്തിയും ഉണ്ടാകുന്നതാണ്". ഇതുകേട്ട് ഭഗവാനും സന്തോഷിച്ചു. അന്ന് രാത്രി ഭഗവാന്‍ സുഹൃത്തിന് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. തന്റെ മെത്തമേല്‍ കിടത്തി
പാദശുശ്രുഷ ചെയ്തു. പിറ്റേ ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ് പ്രഭാത കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചശേഷം കുചേലന്‍ സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു.
ഭഗവാന്റെ സല്‍ക്കാരങ്ങള്‍ ഓരോന്നായി ചിന്തിച്ച് ചിന്തിച്ച് കുചേലന്‍ നടന്നു. ഭഗവത് ചിന്തയില്‍ അലിഞ്ഞുചേര്‍ന്ന ആ ബ്രാഹ്മണന്‍ സ്വന്തം ഗൃഹത്തിന് മുന്നിലെത്തി. മനോഹരമായ ഒരു മണിമാളികയുടെ മുന്നിലാണല്ലോ താന്‍ ഇപ്പോള്‍ നില്‍ക്കുന്നത്....എത്ര മനോഹരമായ ഉദ്യാനങ്ങള്‍, താമരപൊയ്കകള്‍ , സര്‍വ്വാഭരണ വിഭൂഷിതരായ സ്ത്രീയും പുരുഷന്മാരും........ കുചേലന്‍ ആകെ പരിഭ്രമിച്ചു നിന്നുപോയി. അപ്പോഴാണ് ആ കാഴ്ച കണ്ടത്, അത് സ്വന്തം ഗൃഹമാണെന്നും ഭാര്യയും മക്കളുമാണെന്നുള്ള സത്യം. അങ്ങനെ കുചേലന്‍ ദേവന്മാര്‍ക്കുപോലും ലഭിക്കാത്ത സമ്പത്തിന്നര്‍ഹനായി സസുഖം വസിച്ചു.
അതോടെ അദ്ദേഹത്തിന്‍റെ ഭഗവത് ഭക്തി വര്‍ദ്ധിച്ചുതുടങ്ങി.
സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ച് ശ്രീകൃഷ്ണനും കൂട്ടുകാരന്‍ സുദാമാവും വിദ്യ അഭ്യസിച്ചിരുന്നു.
ഗൃഹജോലികളിലെല്ലാം അവര്‍ ഗുരുപത്നിയെ സഹായിച്ചിരുന്നു. ഒരു ദിവസം കൃഷ്ണനും സുദാമാവും കാട്ടിലേക്ക് വിറകിനു പോയി. ഗുരുപത്നി അവര്‍ക്ക് കഴിക്കാന്‍ വെവ്വേറെ ഭക്ഷണം പൊതികളിലാക്കി സുദാമാവിനെ ഏല്‍പ്പിച്ചിരുന്നു. കാട്ടില്‍വച്ച് ക്രൂരമൃഗങ്ങളെ ഭയന്ന് വൃക്ഷത്തില്‍ കയറിയിരുന്നപ്പോള്‍ സുദാമാവ് രണ്ടുപേരുടെ പങ്കും തന്നത്താനെ കഴിച്ചു. കൃഷ്ണന് ഒന്നും തന്നെ കൊടുത്തില്ല. സുദാമാവ് പിന്നീട് കുചേലന്‍ എന്ന പേരിലറിയപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണനും കുചേലനും തങ്ങളുടെ ഗൃഹങ്ങളിലേക്ക്
തിരിച്ചുപോയി.
കാലം കുറെ കഴിഞ്ഞുപോയി. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പതിനാറായിരത്തെട്ട് ഭാര്യമാരുമായി അത്രതന്നെ രമ്യഹര്‍മ്മങ്ങളില്‍
സുഖമായി വസിക്കുന്ന കാലം. കുചേലനാകട്ടെ ധര്‍മ്മപത്നിയും മക്കളുമായി കൊടും ദാരിദ്ര്യത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്. കുചേലന്‍ എല്ലായ്പ്പോഴും കൃഷ്ണാ! കൃഷ്ണാ! എന്ന നാമം ജപിച്ചുകൊണ്ട് ആദ്യാത്മിക ജീവിതം നയിച്ചുപോയിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്‍റെ ധര്‍മ്മപത്നി അടുത്തുവന്നിരുന്ന് വിനയപൂര്‍വ്വം ഇപ്രകാരം പറഞ്ഞു. " അല്ലയോ പ്രീയനാഥാ, ദാരിദ്ര്യദുഃഖം നമുക്ക് സഹിക്കവയ്യാതായിരിക്കുന്നു.
ഭക്ഷണം നല്‍കാന്‍ കഴിയാതെ ഉള്ളുരുകി എന്റെ ശരീരവും കൈകാലുകളും തളര്‍ന്നു.
ബന്ധുക്കളാരും സഹായിക്കാനില്ല. അങ്ങയുടെ ഉറ്റതോഴന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്പോള്‍ ദ്വാരകയില്‍ ലക്ഷ്മീപതിയായി വാഴുന്നു. തന്റെ ഭക്തന്മാര്‍ക്കുവേണ്ടി ആത്മാവുപോലും നല്‍കാന്‍ സന്നദ്ധതയുള്ളവനാണ് ഭഗവാന്‍. അവിടന്ന് എപ്പോഴും ആ പാദ കമലങ്ങള്‍ ചിന്തിച്ചാണല്ലോ വസിക്കുന്നത്. ആ ഭക്തവത്സലനായ ഭഗവാനെ അവിടുന്ന് ചെന്ന് കാണണം. അദ്ദേഹം നമ്മുടെ ദാരിദ്ര്യദുഃഖം അകറ്റിത്തരും എന്നതില്‍ സംശയമില്ല " .
പ്രിയതമയുടെ വാക്കുകള്‍ കേട്ട് കുചേലന്‍ പറഞ്ഞു. "എനിക്ക് ധനത്തോട് ഒരു പ്രതിപത്തിയുമില്ല. എന്നാലും ഭവതിയുടെ വാക്കിനെ മാനിക്കുന്നു . ഇത്രയും കാലം കഴിഞ്ഞ് ഭഗവാനെ കാണാന്‍ പോകുമ്പോള്‍ എന്താണ് കാഴ്ചയായി നല്‍കുക?". ഉടനെത്തന്നെ
കുചേലപത്നി നാല് ഗൃഹങ്ങളില്‍ ചെന്ന് ഭിക്ഷ യാചിച്ച് നാലുപിടി നെല്ല് കൊണ്ടുവന്ന് അതിടിച്ച് അവിലാക്കി. കഴുകി വൃത്തിയാക്കിയ ഒരു കീറത്തുണിയില്‍ അവില്‍ കിഴിയാക്കി. പിറ്റേന്ന് രാവിലെ പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് കുചേലന്‍ ആ
അവില്‍പൊതിയും കക്ഷത്തിലേന്തി, ഒരു കീറിയ ഓലക്കുടയുമായി ദ്വാരകയിലേക്ക് പുറപ്പെട്ടു. പോകും വഴിയെല്ലാം ഭഗവത്
സ്മരണയില്‍ മുഴുകിയതുകൊണ്ട് യാത്രാക്ലേശം ഒന്നും തോന്നിയിരുന്നില്ല.
ദ്വാരകയിലെത്തിയ കുചേലന്‍ സ്വര്‍ണമയമായ മണിമന്ദിരങ്ങള്‍ കണ്ട് മതിമറന്നു മറന്ന് രുഗ്മിണിയുടെ മണിമന്ദിരത്തിനു മുമ്പില്‍ എത്തി. യാചകരേക്കാള്‍ കഷ്ടമായ വേഷത്തിലായിരുന്നു ആ സാധു ബ്രാഹ്മണന്‍ അവിടെ വന്നത് . ഗോപുരവാതില്‍ക്കല്‍ ഉണ്ടായിരുന്ന പാറാവുകാര്‍ അദ്ദേഹത്തെ അകത്തു കടത്തിവിടാന്‍ തയ്യാറായില്ല. മാളികമുകളിരുന്നു ഭഗവാന്‍ രംഗം സൂക്ഷിച്ചു
നോക്കിയപ്പോഴാണ് അത് തന്റെ തോഴനായ സുദാമാവാണെന്ന് മനസ്സിലായത്. ഉടനെത്തന്നെ ഭഗവാന്‍ ഗോപുരവാതില്‍ക്കല്‍
എത്തി തന്റെ തോഴനെ കെട്ടിപ്പുണര്‍ന്നു. പാറാവുകാര്‍, ഈ ബ്രാഹ്മണന്‍ ഇത്ര മഹാത്മാവാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
ഭഗവാന്‍ കൂട്ടുകാരന്റെ പാദം കഴുകി ആ തീര്‍ത്ഥമെടുത്ത് സ്വന്തം ശരീരത്തിലും മറ്റുള്ളവരിലും തളിച്ചു. കൈപിടിച്ച് കൊണ്ടുപോയി തന്റെ പട്ടുമെത്തയിലിരുത്തി കളഭം, ചന്ദനം, പനിനീര്‍ എന്നിവ തളിച്ച് പൂജിച്ചു. കല്പകപുതുമലര്‍കൊണ്ട് ആരാധിച്ചു.
വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി ക്ഷീണം മാറ്റി. രുഗ്മിണിയും തോഴിമാരും കുചേലനെ ആലവട്ടം കൊണ്ട് വീശി തണുപ്പിച്ചു.
കുചേലനാണെങ്കില്‍ എല്ലാം മറന്ന് ഒരു സ്വപ്നലോകത്തിലെന്നപോലെ ഇരുന്നുപോയി.
കുശലാന്വേഷണത്തിനു ശേഷം പൂര്‍വ്വകാല സ്മരണകള്‍ ഓരോന്നായി ഭഗവാന്‍ പറഞ്ഞു തുടങ്ങി. അതില്‍ ഗുരുപത്നിക്കുവേണ്ടി
കാട്ടില്‍ വിറകിനു പോയതും, മഴയും കൊടുംകാറ്റും ഉണ്ടായതും, പേടിച്ച് ഒരു ഗുഹയില്‍ ഒളിച്ചിരുന്നതും, പിറ്റേ ദിവസം ഗുരു രണ്ടുപേരെയും അന്വേഷിച്ച് കാട്ടില്‍ വന്നതും, തങ്ങളെ അനുഗ്രഹിച്ചതും എല്ലാം എല്ലാം.....
പിന്നെ ഭഗവാന്‍ ഇപ്രകാരം ചിന്തിച്ചു." കുചേലന്‍ ദരിദ്രനാണ്. എന്നിട്ടും ധനത്തിന്നാഗ്രഹമില്ല. പത്നിയുടെ വാക്കനുസരിച്ചാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നിട്ടും ഇതുവരെയും തന്റെ ദാരിദ്ര്യത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിട്ടില്ല. ഉത്തമ ഭക്തനായ ഇദ്ദേഹത്തിനു ദേവന്മാര്‍ക്കുപോലും അലഭ്യമായ പരമസുഖം നല്‍കണം. ധനധാന്യാഭിവൃത്തിയും നല്‍കി അനുഗ്രഹിക്കണം". അങ്ങനെ ചിന്തിച്ച്, ഒളിപ്പിച്ചു വച്ചിരിക്കുന്ന അവില്‍ക്കിഴി ഭഗവാന്‍ കടന്നു പിടിച്ചു. അതില്‍നിന്ന് ആര്‍ത്തിയോടെ ഒരുപിടി അവില്‍ ഭഗവാന്‍ വാരിയെടുത്ത് സന്തോഷപൂര്‍വ്വം വായിലാക്കി. വീണ്ടും ഒരുപിടികൂടി വാരിയപ്പോള്‍ രുഗ്മിണിദേവി ഭഗവാന്റെ കൈയ്യില്‍ കടന്നു പിടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: "മതി! ഈ ഒരുപിടി അവില്‍കൊണ്ടുതന്നെ ദേവകള്‍ക്കുപോലും ലഭിക്കാത്ത സമ്പത്തിനര്ഹനായിത്തീര്ന്