2020, ജനുവരി 15, ബുധനാഴ്‌ച

ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?


ലങ്കാനഗരം സ്വര്‍ണ നഗരമായതങ്ങനെ?
==============================================
ഈ കല്പത്തിലെ നാലാമത്തെ മന്വന്തരത്തില്‍ നടന്ന സംഭവമാണ് ഗജേന്ദ്രമോക്ഷം. ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ് അഗസ്ത്യാശാപത്താല്‍ ആനയായിത്തീര്‍ന്നതും, ഹൂഹൂ എന്ന ഗന്ധര്‍വന്‍ ശാപംമൂലം മുതലയായി വന്ന് ആനയുടെ കാലില്‍ പിടികൂടിയതും മഹാവിഷ്ണു ഗരുഡാരൂഢനായി വന്ന് ആദ്യം ഹൂഹൂവിനും പിന്നെ ഭക്തനായ ഇന്ദ്രദ്യുമ്‌നനും മുക്തി നല്‍കി. ഈ ഭാഗവത കഥ എല്ലാവര്‍ക്കുമറിയാം. രണ്ടു ഭക്തന്മാരും വൈകുണ്ഠം പ്രാപിച്ചപ്പോള്‍ ആനയുടെയും മുതലയുടെയും ഭീമാകാരമായ ശവങ്ങള്‍ തടാകക്കരയില്‍ ശേഷിച്ചു.

ഗരുഡഡന്റെ വിശപ്പ് തിര്ക്കാനായി പിതാവായ കശ്യപ പ്രജാപതി ആ ശവങ്ങള്‍  ഭക്ഷിക്കുവാൻ അനുവാദം നൽകി. ഗരുഡന് നല്ലൊരു ഭക്ഷണം വെറുതെകിട്ടുന്നതു കളയുന്നതെന്തിന്?
പര്‍വത തുല്യങ്ങളായ ആനയുടെയും മുതലയുടെയും ശവങ്ങളും കൊത്തിയെടുത്ത് ഗരുഡന്‍ പറന്നുയര്‍ന്നു. എവിടെ കൊണ്ടു വച്ചാണിത് തിന്നുക? തന്നെയും ഈ ശവങ്ങളെയും താങ്ങാന്‍ ശക്തിയുള്ള വൃക്ഷം എവിടെയുണ്ട്? പാലാഴിയുടെ മധ്യത്തില്‍ ജാംബൂനദം എന്നുപേരുള്ള വലിയൊരു വൃക്ഷമുണ്ട്. പര്‍വതത്തോളം വലിപ്പമുണ്ട്. അതിന്റെ ശിഖരങ്ങള്‍ക്ക് മാത്രമല്ല അതുമുഴുവന്‍ സ്വര്‍ണമാണ്.

ഗരുഡന്‍ ആനയേയും മുതലയേയും അതിന്റെ ഒരു കൊമ്പില്‍ കൊണ്ടുവച്ച് കൊത്തിത്തിന്നാന്‍ തുടങ്ങി. അതാ ഭാരംകൊണ്ട് മരക്കൊമ്പ് പടപടാ ഒടിയുന്നു. ഗരുഡന്‍ ഒടിയുന്ന മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന് ബാലഖില്യന്മാര്‍ എന്ന വിരലടയാളം വലുപ്പമുള്ള എണ്‍പത്തെണ്ണായിരം മുനിമാര്‍ തപസ്സുചെയ്യുന്നതു ശ്രദ്ധിച്ചു. മരക്കൊമ്പ് താഴെ വീണാല്‍ അവര്‍ ശപിക്കും. ഗരുഡന്‍ ആകെ വെട്ടിലായി. ആനയെ വിടണോ മുതലയെ വിടണോ, മഹര്‍ഷിമാരെ രക്ഷിക്കണോ? എന്തായാലും ഒടിഞ്ഞ വൃക്ഷക്കൊമ്പ് കാലിലും രണ്ടു ശവങ്ങള്‍ കൊക്കിലും ഒതുക്കിയെടുത്തുകൊണ്ട് പറന്നുയര്‍ന്നു. എവിടെയോ ഇവയൊക്കെ ഒന്നിറക്കിവയ്ക്കുക?

മകന്റെ ഈ ബുദ്ധിമുട്ട് കശ്യപ മഹര്‍ഷി കണ്ടു. നീ വിഷമിക്കണ്ട മകനേ, തെക്കേ സമുദ്രത്തിനു മദ്ധ്യ ത്രികുടം എന്നൊരു പര്‍വതമുണ്ട്. അതിനു മൂന്നു ശിഖരങ്ങളുണ്ട്. ഒടിഞ്ഞകൊമ്പ് അതില്‍ ഒരു ശിഖരത്തില്‍ വയ്ക്കാം. മറ്റു രണ്ടു ശിഖരങ്ങളില്‍ ഈ ശവങ്ങളും വച്ച് ഭക്ഷിച്ചോളൂ എന്ന് മുനി തന്റെ മകനെ ഉപദേശിച്ചു. ഗരുഡന്‍ അപ്രകാരം ത്രികുടാചലത്തിലെത്തി. ബാലഖില്യന്മാര്‍ തപസ്സുചെയ്യുന്ന മരക്കൊമ്പ് മെല്ലെ ഒരു കൊടുമുടിയില്‍വച്ചു. ശവങ്ങള്‍ മറ്റേ കൊടുമുടികളിലുംവച്ച് സുഖമായി തിന്നുതീര്‍ന്നു. വിശപ്പുമാറിയപ്പോള്‍ ഗരുഡന്‍ പറന്നുപോയി. തപസ്സു തീര്‍ന്നപ്പോള്‍ മുനിമാരും സ്ഥലം വിട്ടു. ജാംബൂനദത്തിന്റെ സ്വര്‍ണശിഖരം ത്രികൂടാചലത്തില്‍ ഉറച്ചു. വിശ്വകര്‍മ്മാവ് ലങ്കാനഗരം പണികഴിപ്പിക്കുമ്പോള്‍ ഈ പര്‍വതശിഖരത്തില്‍ നിന്നാണ് സ്വര്‍ണം എടുത്തത്.

ഹനുമാന്‍ ലങ്ക ചുട്ടെരിച്ചു. സ്വര്‍ണ ഭവനങ്ങളെല്ലാം ഉരുകി. ത്രികൂടാചലത്തില്‍നിന്നും സ്വര്‍ണം ഉരുകി. അങ്ങനെ ലങ്കയില്‍ വീണ്ടും സ്വര്‍ണമയമായിത്തീര്‍ന്നു. ഹനുമാന്‍ ചുട്ടുനശിപ്പിച്ച ലങ്കയെ വീണ്ടും പണിതത് മണ്ഡോദരിയുടെ പിതാവും അസുരശില്പിയുമായ മയനാണ്.


ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?
ലങ്കയും പുഷ്പകവും രാവണന് ലഭിച്ചത് എങ്ങനെ?

ബ്രഹ്മപുത്രനായ പുലസ്ത്യന്‍ തപസ്സു ചെയ്യാന്‍ മേരു പര്‍വതത്തിലെത്തി. അവിടെ തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ആട്ടവും പാട്ടും കൊണ്ട് സഹിക്കവയ്യാതെ പുലസ്ത്യമഹര്‍ഷി ''ആരാണോ ഈ ആശ്രമത്തില്‍ വന്ന് എന്റെ തപസ്സുണര്‍ത്തുന്നത് അവള്‍ ഗര്‍ഭിണിയായിത്തീരട്ടെ'' എന്നു ശപിച്ചു.
ഇതറിയാതെ തൃണബിന്ദു മഹര്‍ഷിയുടെ പുത്രി ഇഡവിഡ അവിടെ വരുകയും ഗര്‍ഭിണിയാവുകയും ചെയ്തു. പിന്നീട് തൃണബിന്ദു മഹര്‍ഷി അവളെ പുലസ്ത്യന് വിവാഹം ചെയ്തു കൊടുത്തു. അവര്‍ക്ക് ജനിച്ച കുട്ടിയാണ് വിശ്രവസ്സു മഹര്‍ഷി.
ഭരദ്വാജ മഹര്‍ഷി വിശ്രവസ്സിന്റെ വൈഭവം കണ്ടറിഞ്ഞ് തന്റെ മകളെ വിശ്രവസ്സിന് വിവാഹം ചെയ്തു കൊടുത്തു. അവളില്‍, ബ്രഹ്മാവിന്റെ വരദാനത്താല്‍ ധനാധ്യക്ഷനായിത്തീര്‍ന്ന വൈശ്രവണന്‍ എന്നൊരു പുത്രനുണ്ടായി. വിശ്രവസ്സിന്റെ പുത്രനായിരുന്നു കുബേരനെന്ന വൈശ്രവണന്‍.
ആരാലും ആക്രമിക്കപ്പെടാന്‍ സാധ്യമല്ലാത്ത വാസസ്ഥാനം ആവശ്യപ്പെട്ട വൈശ്രവണന് ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ലങ്ക ലഭിച്ചു. വിഷ്ണുഭഗവാനെ ഭയന്ന് രസാതലത്തിലേക്ക് പോയ അസുരന്മാരുടേതായിരുന്നു ആ ലങ്ക!
ഒരിക്കല്‍ അസുരരാജാവായ സുമാലി, രാക്ഷസന്മാര്‍ക്ക് ജയിക്കാനുള്ള ഉപായമെന്തെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഒരു വൈശ്രവണന്‍ തന്റെ പുഷ്പക വിമാനത്തില്‍ പോകുന്നതുകണ്ടു. തന്റെ പുത്രിയായ കൈകസിയോട്, വിശ്രവസ്സിന്റെ അടുക്കല്‍ ചെന്ന് തനിക്ക് പുത്രന്മാരെ നല്‍കാന്‍ സുമാലി ഉപദേശിച്ചു.
അതിന്‍പ്രകാരം, കൈകസി വിശ്രവസ്സിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം വേദാധ്യയനം ചെയ്യുകയായിരുന്നു. അപ്പോള്‍ സന്ധ്യാസമയവുമായിരുന്നു. ആ സമയത്ത്, ഈശ്വരഭജനം ചെയ്യുന്നതിന് പകരം പുത്രോല്‍പ്പാദനത്തിന് ആഗ്രഹിച്ചതിനാല്‍ കൈകസിക്ക് വിശ്രവസ്സില്‍ ജനിച്ച രാവണനും കുംഭകര്‍ണനും രാക്ഷസരായിത്തീര്‍ന്നു. വിശ്രവസ്സിന്റെ വേദാധ്യയനം കേള്‍ക്കമൂലം വിഭീഷണനെന്ന പരമഭക്തനും സാത്വികനുമായ മറ്റൊരു പുത്രനും കൈകസിയില്‍ ജനിച്ചു. വിഭീഷണന്‍ മിതാഹാരിയും സ്വാധ്യായശീലനും നിത്യകര്‍മപരായണനുമായിരുന്നു.
പത്തുകഴുത്തും മഹാദംഷ്ട്രയും ചെഞ്ചുണ്ടും വന്‍മുഖവും ഇരുപത് കൈകളും ഉളളവനായ ദശഗ്രീവന്‍ (പത്തുതലയോടുകൂടിയവന്‍) അവന്‍ അന്യരെ കരയിക്കുന്നവനാകയാല്‍ രാവണനെന്ന് ശ്രീപരമേശ്വരന്‍ അവന് പേരും നല്‍കി.
കുംഭകര്‍ണന്‍ വലിയ കാതുള്ളവന്‍ എന്നര്‍ത്ഥം അവന്റെ ആകൃതിയേക്കാള്‍ വലിയ ആകൃതി മറ്റാര്‍ക്കുമില്ല. അസുരന്റെ ലക്ഷണം നീണ്ട പല്ലുകള്‍, വലിയ കാതുകള്‍, തുറിച്ച കണ്ണുകള്‍ (അതായത് ഇന്ദ്രിയങ്ങളെ പുറത്തേക്കിടുന്നവന്‍) സുമാലി, തന്റെ മകള്‍ കൈകസിയുടെ പുത്രനായ രാവണന്റെ അച്ഛന്‍ വിശ്രവസ്സിന്റെ പുത്രനും തന്മൂലം തന്റെ ജ്യേഷ്ഠനുമായ വൈശ്രവണന്റെ വൈഭവങ്ങള്‍ പറഞ്ഞ് അസൂയ വര്‍ധിപ്പിച്ചു.
വൈശ്രവണന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും കണ്ടും മുത്തച്ഛന്‍ സുമാലിയുടെയും അമ്മ കൈകസിയുടെയും വാക്കുകള്‍ കേട്ടും രാവണനില്‍ വൈശ്രവണനോട് അസൂയയും ക്രോധവും വര്‍ധിച്ചു.
എങ്ങനെയാണ് വൈശ്രവണനേക്കാള്‍ വലിയവനാകേണ്ടതെന്ന രാവണന്റെ ചോദ്യത്തിന് ബ്രഹ്മാവാണ് വൈശ്രവണന്റെ ഈ ഐശ്വര്യത്തിന് കാരണമെന്നറിഞ്ഞു. അങ്ങനെ രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തു.
രാവണന്‍ പിന്നീട് വൈശ്രവണനോട്, യുദ്ധം ചെയ്യാന്‍ ചെന്നു. അതുകണ്ട് ഭയന്ന വൈശ്രവണന്‍ തന്റെ പിതാവായ വിശ്രവസ്സ് മഹര്‍ഷിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചു. മഹര്‍ഷിയാകട്ടെ ''സ്വന്തം സഹോദരന് അവയാണ് (ലങ്കയും പുഷ്പകവിമാനവും) ആവശ്യമെങ്കില്‍ അവനവ വിട്ടുകൊടുക്കുക. സഹോദരര്‍ ഒരിക്കലും വഴക്കു കൂടരുത്. അതാണ് സഹോദരധര്‍മം'' എന്നുപറഞ്ഞു.
അതുകേട്ട വൈശ്രവണന്‍ ലങ്കയും പുഷ്പകവിമാനവും രാവണന് വിട്ടുകൊടുത്തു.


കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതും കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ (എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷിയായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യം എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

ഉപനിഷത്തുകൾ



ഉപനിഷത്തുകൾ
======================================================================
ഭാരതീയവിജ്ഞാനശാഖകളുടെ  മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്.  വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ്  ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം എന്ന് പറയുന്നു . ശ്രുതിയെന്നും  ഉപനിഷത്തുകൾ അറിയപ്പെടുന്നു.

വേദം എന്നതിന് അറിവെന്നും അര്‍ത്ഥമുണ്ട്. അങ്ങനെ വരുമ്പോള്‍ അറിവിന്‍റെ അന്തം എന്നും വേദാന്തത്തിനു അര്‍ത്ഥം പറയാം. അതായത് യാതൊന്നിനെ അറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായൊന്നുമില്ലയോ അതാണ്‌ വേദാന്തം. അറിവിന്‍റെ അന്തം  അദ്വൈതബ്രഹ്മസാക്ഷാത്കാരമാകുന്നു.  അന്തം എന്ന ശബ്ദത്തിന് നിർണ്ണയം എന്നും അർത്ഥമുണ്ട്. യാതൊരു തത്ത്വത്തെയാണോ പരമസത്യമായി  വേദങ്ങൾ നിർണ്ണയിച്ചിരിക്കുന്നത് അതിനെ വെളിവാക്കിത്തരുന്നതാണ് ഉപനിഷത്തുകൾ. ഗുരുശിഷ്യസംവാദരൂപത്തിലും ദൃഷ്ടാന്തങ്ങൾ  വഴിയും ഉപനിഷത്തുകൾ ഗഹനമായ പരമാത്മതത്ത്വത്തെ സത്യാന്വേഷികൾക്ക്  വെളിപ്പെടുത്തുന്നു. ശ്രുതിവാക്യങ്ങള്‍ വഴി ശ്രവണം ചെയ്ത് അവയെ യുക്തിപൂര്‍വ്വം മനനം ചെയ്ത് അങ്ങനെ ഉറയ്ക്കുന്ന അര്‍ത്ഥത്തില്‍ മനസ്സുറപ്പിച്ച് ധ്യാനിച്ച് സ്വരൂപനിര്‍ണ്ണയം വരുത്തുമ്പോള്‍ അറിവിന്‍റെ അന്തത്തിലെത്തും.

ദൃശ്യാദൃശ്യാത്മകമായിത്തോന്നുന്ന ഈ പ്രപഞ്ചം സത്യമല്ല; നിത്യവും പൂർണ്ണവും ഏകരസവുമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യം തന്നെ അജ്ഞാനത്താൽ ജീവന് പ്രപഞ്ചമായി പ്രതിഭാസിക്കുക മാത്രമാണ്. ആത്മജ്ഞാനം സിദ്ധിക്കുമ്പോൾ എല്ലാ ബന്ധങ്ങളും നശിച്ച് ജീവൻ മുക്തനാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ എല്ലാം സാരം.

അനേകം വേദശാഖകൾക്ക് അനുസൃതമായി അത്രയുംതന്നെ  ഉപനിഷത്തുകൾ ഉണ്ടെങ്കിലും 108 ഉപനിഷത്തുകൾക്കാണ് ആചാര്യന്മാർ  പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഉപനിഷത്തുകളുടെ വ്യാഖ്യാനത്തിൽ ഉണ്ടായ മതഭേദങ്ങളെ പരിഹരിക്കാനാണ് വ്യാസഭഗവാൻ ബ്രഹ്മസൂത്രം രചിച്ചത് . എന്നാൽ അവയ്ക്കും പിന്നീട് മതാന്തരങ്ങളുണ്ടായി. ഈ പരിതഃസ്ഥിതിയിലാണ് ശ്രീമദ് ശങ്കരാചാര്യസ്വാമികൾ ഉപനിഷത്തുകൾക്കും   ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യങ്ങളെഴുതി അദ്വൈതബ്രഹ്മവിചാര സമ്പ്രദായത്തെ ഭാരതമൊട്ടുക്കും പ്രചരിപ്പിച്ചത്.  ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും അദ്വൈതദർശനത്തിൽ പ്രാധാന്യമുണ്ട്. ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ശിഷ്യപ്രശിഷ്യരും ഈ സമ്പ്രദായത്തെ പോഷിപ്പിച്ചു. ഉപനിഷത്തുകളിൽ  ശ്രീ ശങ്കരാചാര്യസ്വാമികൾ ഭാഷ്യം രചിച്ച പത്ത് ഉപനിഷത്തുകൾ ആണ് മുഖ്യം. താഴെപ്പറയുന്നവയാണ് ദശോപനിഷത്തുകൾ

1.ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർവേദം)
2.കേനോപനിഷത്ത് (സാമവേദം)
3.കഠോപനിഷത്ത് (കൃഷ്ണ യജുർവേദം)
4.പ്രശ്നോപനിഷത്ത് (അഥർവവേദം)
5.മുണ്ഡകോപനിഷത്ത് (അഥർവ വേദം)
6.മാണ്ഡൂക്യോപനിഷത്ത്(അഥർവ വേദം)
7.തൈത്തിരീയോപനിഷത്ത്  (കൃഷ്ണ യജുർവേദം)
8.ഐതരേയോപനിഷത്ത് (ഋഗ്വേദം)
9.ഛാന്ദോഗ്യോപനിഷത്ത് (സാമവേദം)
10.ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുർവേദം)

ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകളിൽ ആദ്യത്തേതാണ്  ഈശാവാസ്യോപനിഷത്ത്. ശുക്ലയജുർവേദത്തിന്റെ ഉപനിഷത്തായ ഇതിൽ 18 മന്ത്രങ്ങളാണുള്ളത്. ‘ഈശാവാസ്യമിദം സർവ്വം’ എന്നാരംഭിക്കുന്നതിനാലാണ് ഈ ഉപനിഷത്തിനു ആ പേര് ലഭിച്ചിരിക്കുന്നത്. നിവൃത്തിമാർഗ്ഗം, പ്രവൃത്തിമാർഗ്ഗം, ഈശ്വരസ്വരൂപം,തുടങ്ങിയ പ്രധാന വേദാന്തവിഷയങ്ങൾ 18 മന്ത്രങ്ങൾ കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.  ശ്രീനാരായണ ഗുരുദേവൻ ഈശാവാസ്യോപനിഷത്ത് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

കേനോപനിഷത്ത്

‘കേനേഷിതം പതതി പ്രേഷിതം മനഃ’ എന്നാരംഭിക്കുന്ന ഈ ഉപനിഷത്തിൽ ബ്രഹ്മതത്ത്വം  നാല് ഖണ്ഡങ്ങളിലായി അനുശാസിക്കപ്പെട്ടിരിക്കുന്നു. സാമവേദാന്തർഗതമാണ്  ഇ ഉപനിഷത്ത്.  സകല ഇന്ദ്രിയങ്ങളും യാതൊരു ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണോ ചേഷ്ടിക്കുന്നത് അത് ബ്രഹ്മമാകുന്നു. ആ പരമാത്മതത്ത്വത്തെ ഒരിന്ദ്രിയം കൊണ്ടും അറിയാൻ കഴിയില്ല എന്നും ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. ആ തത്ത്വം തന്നിൽനിന്നന്യമല്ല എന്നും അങ്ങനെ അന്യമായിക്കാണുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല എന്നുകൂടി ഉപനിഷത് അനുശാസിക്കുന്നുണ്ട്. യക്ഷരൂപത്തിലുള്ള ബ്രഹ്മം ഇന്ദ്രനെയും  ദേവന്മാരെയും പരീക്ഷിക്കുന്ന കഥയും ഉമാഹൈമവതിയുടെ ഉപാസനയാൽ ഇന്ദ്രൻ ആത്മതത്ത്വത്തെ ബോധിക്കാൻ പ്രാപ്തനാകുന്നതും ഇതിൽ വിവരിക്കുന്നുണ്ട്.

കഠോപനിഷത്ത്

നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലുള്ള  സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് രചിക്കപ്പെട്ടിട്ടുള്ളത്.മൂന്നു വല്ലികൾ വീതമുള്ള രണ്ടദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ജനിമൃതികളുടെ  രഹസ്യത്തെ അന്വേഷിച്ച നചികേതസ്സിനെ പരീക്ഷിക്കുവാനായി യമദേവൻ അനേകം ലൗകികവാഗ്ദാനങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ തീവ്രതരവിരക്തനായ നചികേതസ്സ് അവയെ എല്ലാം ത്യജിച്ച്  തനിക്ക് ശ്രേയസ്സിനെ  നൽകുന്നതായ പരമമായ ജ്ഞാനത്തെ ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടു.  നചികേതസ്സിന്റെ ജിജ്ഞാസയിൽ സംതൃപ്തനായ യമദേവൻ നൽകുന്ന അനുശാസനങ്ങൾ ആണ് ഈ ഉപനിഷത്തിന്റെ അന്തഃസാരം. അനവധി മനോഹരങ്ങളായ ശ്ലോകങ്ങൾ കൊൻ  ആവർത്തിച്ച്  ഉദ്‌ബോധിപ്പിച്ചിരുന്ന ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത’ എന്ന മന്ത്രം ഈ ഉപനിഷത്തിലാണുള്ളത് . ഭഗവദ്ഗീതയിലെ പല മന്ത്രങ്ങളും ഇതിലെ മന്ത്രങ്ങളുമായി സാമ്യമുള്ളവയാണ്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്ന കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായതുകൊണ്ടാണ് കഠോപനിഷത്ത് എന്ന പേര് ലഭിച്ചത്. കൃഷ്ണയജുർവേദത്തിന്റെ ഭാഗമാണിത്.

പ്രശ്നോപനിഷത്ത്

ഈ ഉപനിഷദ് അഥർവ്വ വേദത്തിൽപെട്ടതാണ്. പിപ്പലാദൻ എന്ന ഋഷിയോട് കബന്ധി, ഭാർഗവൻ, കൗസല്യൻ, ഗാർഗ്യൻ, സത്യകാമൻ, സുകേശൻ എന്നിവർ ചോദിക്കുന്ന ആറു പ്രശ്നങ്ങളും(ചോദ്യങ്ങളും) അവയ്ക്കുള്ള ഉത്തരങ്ങളും ഉൾക്കൊണ്ടിരിക്കുന്നതിനാൽ  ഈ ഉപനിഷത്ത് “പ്രശ്നങ്ങൾ” എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിനാൽ ഇത്  പ്രശ്നോപനിഷത്ത് എന്നറിയപ്പെടുന്നു.

മുണ്ഡകോപനിഷത്ത്

ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്.  “മുണ്ഡകങ്ങൾ”  എന്നാണു ഈ ഉപനിഷത്തിലെ  അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഈരണ്ട് ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ട മൂന്നു മുണ്ഡകങ്ങളുണ്ട്. പരാവിദ്യയെന്നും അപരാവിദ്യയെന്നും വിദ്യയെ ഇതിൽ രണ്ടായി തരംതിരിച്ചിരിക്കുന്നു. വേദാദിസകല ശാസ്ത്രങ്ങളെയും അപരാവിദ്യയായും ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യയെ പരാവിദ്യയായും അനുശാസിക്കുന്നു. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും കൊണ്ട് ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉപനിഷത്താണിത്. ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന ഫലം തിന്നുന്നതും നോക്കിയിരിക്കുന്നതുമായ  രണ്ടു പക്ഷികളുടെ ദൃഷ്ടാന്തം അതിനു തെളിവാണ്. ശരീരമാകുന്ന വൃക്ഷത്തിൽ സുഖദുഃഖഭോഗങ്ങൾ അനുഭവിക്കുന്ന ജീവനെ ഫലം ഭക്ഷിക്കുന്ന പക്ഷിയോട് ഉപമിച്ചിരിക്കുന്നു. നോക്കിയിരിക്കുന്ന പക്ഷിയാകട്ടെ നിശ്ചലനും നിർമ്മലനും സാക്ഷിയുമായ പരമാത്മ ചൈതന്യമാകുന്നു. കർത്തൃത്വഭോക്തൃത്വാഭിമാനം വെടിഞ്ഞ് തന്റെ യഥാർത്ഥസ്വരൂപം അറിയുമ്പോൾ ജീവന്റെ ദുഃഖങ്ങൾ ഇല്ലാതെയാകും. ഇത്തരം ബ്രഹ്മാത്മൈക്യപ്രതിപാദിദങ്ങളായ  ഭാഗങ്ങൾ ഈ ഉപനിഷത്തിൽ കാണാം. ‘സത്യമേവ ജയതേ’ എന്ന പ്രസിദ്ധമായ വാക്യംവും മുണ്ഡകോപനിഷത്തിൽപ്പെട്ടതാണ്.

മാണ്ഡൂക്യോപനിഷത്ത്

പന്ത്രണ്ടു ശ്ലോകങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അതിഗഹനമായൊരു ഉപനിഷത്താണ് അഥർവ വേദത്തിൽപ്പെട്ട മാണ്ഡൂക്യം. ഓമിത്യേദക്ഷരമിദം സർവം’ എന്നു തുടങ്ങുന്ന ഈ ഉപനിഷദ് ദൃശ്യാദൃശ്യാത്മകമായ പ്രപഞ്ചം ബ്രഹ്മസ്വരൂപം തന്നെയെന്നു പ്രഖ്യാപിക്കുന്നു. ഓംകാരത്തിന്റെ നാലുപാദങ്ങളായി  ഇതിൽ ജാഗ്രത്ത് , സ്വപ്നം,സുഷുപ്തി, തുരീയം എന്നിവ അനുശാസിക്കപ്പെടുന്നു . ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിൽ ജീവന്റെ അഭിമാനനാമങ്ങളായ വിശ്വൻ,തൈജസൻ, പ്രാജ്ഞൻ, എന്നിവയെയും പ്രതിപാദിക്കുന്നതിനൊപ്പം നാലാമത്തേതായി അവസ്ഥാത്രയങ്ങൾക്കും സാക്ഷിയായ തുരീയത്തെ ശാന്തവും ശിവവും അദ്വൈതവുമായ കേവലസത്തയായി അനുശാസിക്കുന്നു. ‘അയം  ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം മാണ്ഡൂക്യത്തിലാണുള്ളത്.   ബൃഹത്തായ ഒരു കാരിക ഈ ഉപനിഷത്തിനു ഗൗഡപാദാചാര്യർ രചിച്ചിട്ടുണ്ട്. അതിൽ അജാതിവാദം (പ്രപഞ്ചമേ ഇല്ലെന്നുള്ള നിലയാണ് സത്യം)  സിദ്ധാന്തപക്ഷമായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു . ശ്രീ ശങ്കരാചാര്യസ്വാമികളുടെ  വിപുലമായ ഭാഷ്യവും മാണ്ഡൂക്യത്തിനു മാറ്റുകൂട്ടുന്നു.

തൈത്തിരീയോപനിഷത്ത്

കൃഷ്ണയജുർവേദത്തിൽ ഉൾപ്പെട്ടതാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ  വൈശമ്പായനൻ കോപിഷ്ഠനായി അഭ്യസിച്ചതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യനായ  യാജ്ഞവൽക്യൻ  വിദ്യ ഛർദ്ദിച്ചു കളഞ്ഞെന്നും അതിൽ  ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തെന്നും കഥയുണ്ട്. അങ്ങനെ തിത്തിരിപക്ഷികളുടെ രൂപത്തിൽ കൊത്തിയെടുത്തു   സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്ന് പറയപ്പെടുന്നു. ആ ശാഖയിൽ ഉള്ളതാണ് തൈത്തിരീയോപനിഷത്ത്. ഇതിൽ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി  എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്.  ശിക്ഷാവല്ലിയിൽ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതും ഭൃഗുവല്ലിയിൽ പത്തും അദ്ധ്യായങ്ങൾ വീതമുണ്ട്.  ഉപാസനാപരമായ മന്ത്രങ്ങളും, ‘സത്യം വദ ധർമ്മം ചര, സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം’ തുടങ്ങിയ ബ്രഹ്മചാരിയുടെ സമാവർത്തനത്തിൽ ചൊല്ലുന്ന മന്ത്രങ്ങളുമെല്ലാം ആദ്യ വല്ലിയിലുണ്ട്. രണ്ടാം വല്ലി തത്ത്വബോധപ്രധാനമാണ്. പഞ്ചകോശങ്ങളുടെ നിരൂപണവും, സത്യംജ്ഞാനമനന്തം  ബ്രഹ്മ എന്ന  ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണവും,  ബ്രഹ്മാനന്ദവും മറ്റു ആനന്ദങ്ങളും തമ്മിലുള്ള താരതമ്യങ്ങളുമെല്ലാം ഇതിൽ കാണാം. മൂന്നാമത്തെ വല്ലിയിൽ വരുണപുത്രനായ ഭൃഗുവിനു തന്റെ പിതാവുപദേശിച്ച വാരുണീവിദ്യ അനുശാസിച്ചിരിക്കുന്നു.

ഐതരേയോപനിഷത്ത്

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിൽപ്പെട്ട ഐതരേയോപനിഷത്തിൽ മൂന്നദ്ധ്യായങ്ങളാണുള്ളത്. ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ ഐതരേയൻ  രചിച്ചതാണ് ഈ ഉപനിഷദ് എന്നും പറയപ്പെടുന്നു. പ്രപഞ്ചസൃഷ്ടിയുടെ ക്രമികമായ വികാസവും ജീവരൂപേണയുള്ള ബ്രഹ്മത്തിന്റെ അനുപ്രവേശനവും ഇതിൽ അനുശാസിക്കുന്നു. ഗർഭത്തിലിരിക്കെ സകല വിജ്ഞാനങ്ങളും നേടുന്ന വാമദേവന്റെ കഥ ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം ‘പ്രജ്ഞാനം ബ്രഹ്‍മ എന്ന മഹാവാക്യമാണ്. ‘സർവം തത്പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ’ എന്ന്  ഏകവും പൂർണ്ണവുമായ അറിവിൽ  സർവ്വവും പ്രതിഷ്‌ഠിതമാണെന്നു  പ്രഖ്യാപിച്ചുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്

സാമവേദാന്തർഗതമാണ് ഛാന്ദോഗ്യോപനിഷദ്. എട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ അഞ്ചെണ്ണം ഉപാസനാപ്രധാനങ്ങളാണ്. പ്രണവോപാസന, ശാണ്ഡില്യവിദ്യ,രൈക്വോപദേശം , ഗായത്രി ഉപാസന, പഞ്ചാഗ്നിവിദ്യ   തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.  തത്ത്വമസി എന്ന മഹാവാക്യം ഇതിലെ ആറാം അദ്ധ്യായത്തിൽ ഉപദേശിച്ചിരിക്കുന്നു. ശ്വേതകേതു എന്ന ബ്രഹ്മചാരിബാലൻ പന്ത്രണ്ടു വർഷത്തെ ഗുരുകുലവാസംകഴിഞ്ഞു വിദ്യാഗർവ്വോടെ  തന്റെ പിതാവായ ഉദ്ദാലകന്റെ അടുത്തു വരുന്നു. എന്നാൽ ആത്മവിദ്യയെ ധരിക്കാതിരുന്ന ശ്വേതകേതുവിന്‌ തന്റെ അജ്ഞാനം ബോധ്യമാവുകയും പിതാവിൽ നിന്നുമുപദേശം സ്വീകരിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുൻപ് സജാതീയവിജാതീയസ്വഗതഭേദങ്ങൾ ഒന്നുമില്ലാത്ത സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ആരംഭിച്ച് നിരവധി  ദൃഷ്ടാന്തങ്ങളിലൂടെ ആ സത്ത്  തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം എന്ന് ഗുരു ശിഷ്യനെ കരതലാമലകം പോലെ കാണിച്ചുകൊടുക്കുന്നു . അവസാന രണ്ടദ്ധ്യായങ്ങളിൽ യഥാക്രമം മധ്യമാധികാരിക്കുള്ള ഭൂമാവിദ്യയും മന്ദാധികാരിക്കുള്ള ദഹരവിദ്യയും പ്രതിപാദിച്ചിരിക്കുന്നു.

ബൃഹദാരണ്യകോപനിഷത്ത്

പേരുപോലെ തന്നെ  ബൃഹത്താണ് ശുക്ലയജുർവ്വേദത്തിൽപ്പെട്ട ബൃഹദാരണ്യകം. ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളുള്ള ആറ്  അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡമെന്നും മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, അവസാന രണ്ടു അദ്ധ്യായങ്ങളെ ഖിലകാണ്ഡമെന്നും പറയുന്നു. പ്രപഞ്ചത്തെ ഒരു യാഗാശ്വമായി സങ്കല്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിപ്രക്രിയയുടെ വ്യത്യസ്തമായ  ആഖ്യാനമാണ് ഇതിലുള്ളത്. മധുകാണ്ഡത്തിൽ   അശ്വമേധയജ്ഞത്തിന്റെ തത്ത്വത്തെ  വിശദീകരിക്കുന്നുണ്ട്. അഹം ബ്രഹ്മാസ്മി  എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു യാജ്ഞവല്ക്യൻ ജനകന്റെ സഭയിൽ നടത്തുന്ന സംവാദങ്ങളും തുടർന്ന് ജനകന് ഉപദേശിക്കുന്ന തത്ത്വങ്ങളുമാണ്. അത്യന്തം നാടകീയമായാണ് ഈ ഭാഗത്തെ ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ഗാർഗ്ഗി, മൈത്രേയി  തുടങ്ങി ഉപനിഷത്‌കാലത്തെ ജ്ഞാനികളായ സ്ത്രീകളെയും ഇതിൽ കാണാം. വേദാന്തത്തിലെ അതിപ്രധാനവിഷയങ്ങളെ ഇതിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അത്യന്തം ഗഹനങ്ങളായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപനിഷത്തിന്റെ ശങ്കരഭാഷ്യവും അതിവിപുലമാണ്.

ഗുരു അഷ്ടകം






ഗുരു അഷ്ടകം
=============================
സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?


ഭാര്യയും, സ്വത്തും, മക്കളും പേരക്കുട്ടികളും
വീടും, ബന്ധങ്ങളും ഉള്ള ഉന്നതകുലജാതനായാലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഷഡ്അംഗങ്ങളിലും ചതുർവേദങ്ങളിലും പ്രാവീണ്യമുള്ളവനും
വാക്യ-കാവ്യ രചനാ നിപുണനാണെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

വിദേശങ്ങളിൽ മാന്യതയും, സ്വദേശത്ത് സമ്പന്നതയും
ജീവിതത്തിലും നന്മയിലും അഗ്രജനെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

മഹത്ദേശങ്ങളുടെ അധിപനെങ്കിലും
രാജാക്കന്മാരും മഹാരാജാക്കന്മാരും സേവിക്കാനുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

യശസ്സ് ലോകമെങ്ങും വ്യാപിച്ചാലും
നിന്റെ കാരുണ്യവും പ്രശസ്തിയും മൂലം ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഭോഗത്തിലും യോഗത്തിലും ആസക്തിയില്ലെങ്കിലും
അശ്വസമ്പത്തിലും സുന്ദരിയായ ഭാര്യയിലും അടിമയല്ലെന്നാകിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ആരണ്യകത്തിൽ ജീവിക്കാനായി മനസ്സിന്റെ വശ്യത നഷ്ടപ്പെട്ടെങ്കിലും
ഗൃഹസ്ഥാശ്രമത്തിലും മറ്റ് കർമ്മങ്ങളിലും താത്പര്യം നഷ്ടപ്പെട്ടെങ്കിലും
മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ

പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

അഭിലാഷ അഷ്ടകം



അഭിലാഷ അഷ്ടകം

ഏകം ബ്രഹ്മൈവാദ്വിതീയം സമസ്തം സത്യം സത്യം നേഹ നാനാസ്തി കിഞ്ചിത് |
ഏകോ രുദ്രോ ന ദ്വിതീയോഽവതസ്ഥേ തസ്മാദേകം ത്വാം പ്രപദ്യേ മഹേശം ||൧||

ഏകഃ കര്ത്താ ത്വം ഹി സര്വസ്യ ശംഭോ നാനാരൂപേഷ്വേകരൂപോഽപ്യരൂപഃ |
യദ്വത്പ്രത്യക്പൂര്ണ ഏകോഽപ്യനേകസ്തസ്മാന്നാന്യം ത്വാം വിനേശം പ്രപദ്യേ ||൨||

രജ്ജൗ സര്പഃ ശുക്തികായാം ച രൗപ്യം പയഃ പൂരസ്തന്മൃഗാഖ്യേ മരീചൗ |
യദ്വത്തദ്വദ്വിഷ്വഗേവ പ്രപഞ്ചോ യസ്മിന് ജ്ഞാതേ തം പ്രപദ്യേ മഹേശം ||൩||

തോയേ ശൈത്യം ദാഹകത്വം ച വഹ്നൗ താപോ ഭാനൗ ശീതഭാനൗ പ്രസാദഃ |
പുഷ്പേ ഗന്ധോ ദുഗ്ധമധ്യേ ച സര്പിര്യത്തച്ഛംഭോ ത്വം തതസ്ത്വാം പ്രപദ്യേ  ||൪||

ശബ്ദം ഗൃഹ്ണാസ്യശ്രവാസ്ത്വം ഹി ജിഘ്രേരഘ്രാണസ്ത്വം വ്യംഘ്രിരായാസി  ദൂരാത് |
വ്യക്ഷഃ പശ്യേസ്ത്വം രസജ്ഞോഽന്യജിഹ്വഃ കസ്ത്വാം സമ്യഗ്വേത്ത്യതസ്ത്വാം  പ്രപദ്യേ ||൫||

നോ വേദസ്ത്വാമീശ സാക്ഷാദ്വിവേദ നോ വാ വിഷ്ണുര്നോ വിധാതാഽഖിലസ്യ ||
നോ യോഗീന്ദ്രാ നേന്ദ്രമുഖ്യാശ്ച ദേവാ ഭക്തോ വേദ ത്വാമതസ്ത്വാം പ്രപദ്യേ ||൬||

നോ തേ ഗോത്രം നേശ ജന്മാപി നാഖ്യാ നോ ത്വാ രൂപം നൈവ ശീലം ന ദേശഃ |
ഇത്ഥംഭൂതോഽപീശ്വരസ്ത്വം ത്രിലോക്യാ സര്വാന്കാമാന് പൂരയേസ്തദ്ഭജേ ത്വാം || ൭||

ത്വത്തഃ സര്വം ത്വം ഹി സര്വം സ്മരാരേ ത്വം ഗൗരീശസ്ത്വം ച  നഗ്നോഽതിശാന്തഃ |
ത്വം വൈ ശുദ്ധസ്ത്വം യുവാ ത്വം ച ബാലസ്തത്വം യത്കിം നാസ്ത്യതസ്ത്വാം  നതോഽസ്മി |൮||

സ്തുത്വേതി വിപ്രോ നിപപാത ഭൂമൗ സ ദണ്ഡവദ്യാവദതീവ ഹൃഷ്ടഃ |
താവത്സ താലോഽഖിലവൃദ്ധവൃദ്ധഃ പ്രോവാച ഭൂദേവ വരം വൃണീഹി ||൯||

തത ഉത്ഥായ ഹൃഷ്ടാത്മാ മുനിര്വിശ്വാനരഃ കൃതീ |
പ്രത്യബ്രവീത്കിമജ്ഞാതം സര്വജ്ഞസ്യ തവ പ്രഭോ ||൧൦||

സര്വാന്തരാത്മാ ഭഗവാന് സര്വഃ സര്വപ്രദോ ഭഗവാന് |
യാച്ഞാം പ്രതി നിയുങ്ക്തേ മാം കിമീശോ ദൈന്യകാരിണീം ||൧൧||

ഇതി ശ്രുത്വാ വചസ്തസ്യ ദേവോ വിശ്വാനരസ്യ ഹ |
ശുചേഃ ശുചിവ്രതസ്യാഥ ശുചി സ്മിത്വാഽബ്രവീച്ഛിശുഃ ||൧൨||

ബാല ഉവാച||
ത്വയാ ശുചേ ശുചിഷ്മത്യാം യോഽഭിലാഷഃ കൃതോ ഹൃദി |
അചിരേണൈവ കാലേന സ ഭവിഷ്യത്യസംശയം ||൧൩||

തവ പുത്രത്വമേഷ്യാമി ശുചിഷ്മത്യാം മഹാമതേ |
ഖ്യാതോ ഗൃഹപതിര്നാമ്നാ ശുചിഃ സര്വാമരപ്രിയഃ ||൧൪||

അഭിലാഷാഷ്ടകം പുണ്യം സ്തോത്രമേതന്മയേരിതം |
അബ്ദം ത്രികാലപഠനാത്കാമദം ശിവസന്നിധൗ ||൧൫||

ഏതത്സ്തോത്രസ്യ പഠനം പുത്രപൗത്രധനപ്രദം |
സര്വശാന്തികരം വാപി സര്വാപത്ത്യരിനാശനം ||൧൬||

സ്വര്ഗാപവര്ഗസംപത്തികാരകം നാത്ര സംശയഃ |
പ്രാതരുത്ഥായ സുസ്നാതോ ലിംഗമഭ്യര്ച്യ ശാംഭവം ||൧൭||

വര്ഷം ജപന്നിദം സ്തോത്രമപുത്രഃ പുത്രവാന് ഭവേത് |
വൈശാഖേ കാര്ത്തികേ മാഘേ വിശേഷനിയമൈര്യുതഃ ||൧൮||

യഃ പഠേത് സ്നാനസമയേ സ ലഭേത്സകലം ഫലം |
കാര്ത്തികസ്യ തു മാസസ്യ പ്രസാദാദഹമവ്യയഃ ||൧൯||

തവ പുത്രത്വമേഷ്യാമി യാസ്ത്വന്യസ്തത്പഠിഷ്യതി |
അഭിലാഷാഷ്ടകമിദം ന ദേയം യസ്യ കസ്യചിത് ||൨൦||

ഗോപനീയം പ്രയത്നേന മഹാവന്ധ്യാപ്രസൂതികൃത് |
സ്ത്രിയാ വാ പുരുഷേണാപി നിയമാല്ലിംഗസന്നിധൗ ||൨൧||

അബ്ദം ജപ്തമിദം സ്തോത്രം പുത്രദം നാത്ര സംശയഃ |
ഇത്യുക്ത്വാന്തര്ദധേ ബാലഃ സോഽപി വിപ്രോ ഗൃഹം യയൗ ||൨൨||

ഇതി ശ്രീസ്കന്ദപുരാണേ കാശീഖണ്ഡേ സന്തതിപ്രദമഭിലാഷാഷ്ടകസ്തോത്രം  സംപൂര്ണം ||

ബാലമുകുന്ദാഷ്ടകം



ബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിംബാലമുകുന്ദാഷ്ടകം

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്‌മരാമി

സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീന രൂപം
സര്‍വേശ്വരം സര്‍വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഇന്ദീവരശ്യാമള കോമളാംഗം
ഇന്ദ്രാദിദേവാര്‍ച്ചിത പാദപത്മം
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്‌മരാമി

ലംബാളകം ലംബിതഹാരയഷ്ടിം
ശൃംഗാരലീലാങ്കിതദന്തപങ്‌ക്തിം
ബിംബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ശിക്യേ നിധായാദ്യ പയോദധീനി
കാര്യാല്‍ (ബഹിർ) ഗതായാം വ്രജനായികായാം
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്‌മരാമി

കളിന്ദജാന്തസ്ഥിത കാളിയസ്യ
ഫണാഗ്രരംഗേ നടനപ്രിയം തം
ത്വത്‌ പുച്ഛഹസ്‌തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഉലൂഖലേ ബദ്ധമുദാര ശൌര്യം
ഉത്തുംഗയുഗ്‌മാര്‍ജ്ജുന ഭംഗലീലം
ഉദ്‌ഫുല്ല പത്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്‌മരാമി

ആലോക്യ മാതുര്‍മ്മുഖമാദരേണ
സ്‌തന്യംപിബന്തം സരസീരുഹാക്ഷം
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്‌മരാമി

ഏവം മുകുന്ദാഷ്ടകമാദരേണ
സുകൃത്‌പഠേദ്യഃ സ ലഭേത നിത്യം
ജ്ഞാനപ്രദം പാപഹരം പവിത്രം

ശ്രേയശ്ച വിദ്യാശ്ച യശശ്ച മുക്തിം

2020, ജനുവരി 13, തിങ്കളാഴ്‌ച

പുതുഗ്രാമം വിശ്വനാഥക്ഷേത്രം



പുതുഗ്രാമം വിശ്വനാഥക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് .ഇവിടുത്തെ പുതുഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതുചെയ്യുന്നതു പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം .നാല് നേരം പൂജയുണ്ട്. തമിഴ് ഗുരുക്കൾ ആണ് പൂജ. ഉപദേവതകൾ പാർവതി വിശാലാക്ഷി,ദക്ഷിണാമൂർത്തി  മീനാക്ഷി സുന്ദരേശൻ ഗണപതി മുരുകൻ,ഭൈരവൻ . ഇവരിൽ പാർവതി തെക്കോട്ടു ദർശനമാണ് ആദ്യം ഇത് മീനാക്ഷി സുന്ദരേശ ക്ഷേത്രമായിരുന്നു  കാശിയിൽ നിന്നും കൊണ്ട് വന്ന ലിംഗം പിന്നീട് പ്രതിഷ്ടിച്ചതാണ് .നവരാത്രി ആഘോഷം ക്ഷേത്രത്തിൽ കൊടിമരം ഉണ്ടങ്കിലും കൊടിയേറ്റമില്ല. കൊടിമരത്തിന് ഒരു നേരം പൂജയുണ്ട്. ഉത്സവത്തിന് കൈയിൽ കാപ്പുകെട്ടുകയ്യാണ്  പതിവ് തുലാത്തിൽ അന്നപ്പടിയുണ്ട്.കർക്കിടകത്തിലെ ആദ്യ വെള്ളിയാഴ്ച്ച ഗ്രാമക്കാരുടെ കൂട്ട് പായസമുണ്ട് . അന്ന് ഇതിനടുത്തുള്ള പുരട്ടിയിൽ   ഭഗവതി ക്ഷേത്രത്തിലേക്ക്  നാഴിയരിയും രണ്ടു റാത്തൽ  ശർക്കരയും ഒരു നാളികേരവും കൊടുത്തയക്കും . ഇത്ആ ക്ഷേത്രത്തിൽ കൊണ്ടുപോയിപായസം വച്ച് നേദിച്ചു തിരിച്ചുകൊണ്ടുവന്ന്   ഇവിടെ പായസത്തിൽ ഇട്ടശേഷമേ ക്ഷേത്രത്തിലെ കൂട്ട് പായസം  ഗ്രാമക്കാർക്കു പങ്കു വച്ച് കൊടുക്കുകയുള്ളു ഈ ക്ഷേത്രത്തിലെ ഉപദേവതയായ വിശാലാക്ഷിയുടെ സഹോദരിയാണ്  പുരട്ടിയിൽ ഭഗവതി  എന്നാണു വിശ്വാസം  കൊല്ലങ്കോട് രാജാവിന്റെ  ക്ഷേത്രമായിരുന്നു . ഇപ്പോൾ ഗ്രാമക്കാരുടെ ക്ഷേത്രം എഛ് .ആർ & സി ഇ  യുടെ നിയന്ത്രണത്തിൽ 

2020, ജനുവരി 11, ശനിയാഴ്‌ച

.ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ












ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ

ചില ചരിത്രകഥകൾ അങ്ങനെയാണ്, ചില സ്ഥലങ്ങളുടെ രൂപത്തെ അങ്ങനെത്തന്നെ മാറ്റിക്കളയും... അത്തരത്തിൽ ഐതിഹ്യങ്ങൾകൊണ്ടും രൂപംകൊണ്ടും സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു പ്രത്യേക ഇടമാണ് യാന. രൂപത്തിൽ മാത്രമല്ല യാന എന്ന പേരിൽ വരെയുണ്ട് ഒരു നിഗൂഢത. കാടിനു നടുവിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടുള്ള ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ കന്നഡ ഗ്രാമം വളരെ വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ടും പേരുകേട്ട സ്ഥലമാണ്. സാഹസിക സഞ്ചാരികളെ വെല്ലുവിളിക്കുന്ന, തീർഥാടകരെ ഭക്തിയുടെ നിറവിലെത്തിക്കുന്ന യാനയുടെ കഥകളറിയാം...

എവിടെയാണിത്? പശ്ചിമഘട്ട മലനിരകളില്‍ സഹ്യാദ്രിയോട് ചേർന്ന് കർണ്ണാടകയിലെ ഉത്തര കർണ്ണാടക ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുംത കാടുകൾക്കു നടുവിലാണ് ഇതുള്ളത്. കർവാർ തുറമുഖത്തു നിന്നും 60 കിലോമീറ്ററും സിർസിയിൽ നിന്നും 40 കിലോമീറ്ററും കുംതയിൽ നിന്നും 31 കിലോമീറ്ററുമാണ് യാനയിലേക്ക് എത്തുവാൻ വേണ്ട ദൂരം.

ഭസ്മാസുരനും യാനയും കഥകളും മിത്തുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഈ സ്ഥലത്തിനു പുരാണങ്ങളിലെ അസുര രാജാവായിരുന്ന ഭസ്മാസുരനുമായി ഒരു ബന്ധമുണ്ട്. തന്റെ കൈകൾ ആരുടെ തലയിൽ വെയ്ക്കുന്നോ അവർ ഭസ്മമായി തീരും എന്ന് പരമ ശിവനിൽ നിന്നും ഭസ്മാസുരന് ഒരു വരം ലഭിച്ചിരുന്നു. വരത്തിന്റെ ശക്തി ശിവനുമേൽ തന്നെ പ്രയോഗിക്കാൻ ഭസ്മാസുരൻ തുനിഞ്ഞപ്പോൾ ശിവൻ രക്ഷ തേടി വിഷ്ണുവിനടുത്തെത്തി. ഭസ്മാസരനെ നശിപ്പിക്കാനായി മോഹിനി എന്ന പേരിൽ വിഷ്ണു രൂപമെടുത്തു. സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന മോഹിനിയിൽ ഭസ്മാസുരൻ അനുരക്തനായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അങ്ങനെ മോഹിനി വെല്ലുവിളിച്ച നൃത്തമത്സരത്തിൽ ഭസ്മാസുരൻ പങ്കെടുക്കുകയാണ്. നൃത്തത്തിനിടയിൽ മോഹിനി ബുദ്ധിപൂർവ്വം തന്റെ കരങ്ങളെടുത്ത് ശിരസ്സിൽ വെച്ചു. തനിക്ക് കിട്ടിയ വരത്തേക്കുറിച്ച് ഓർക്കാതെ കൈയ്യെടുത്ത് തലയിൽ വെച്ച ഭസ്മാസുരൻ അപ്പോള്ഡ‍ തന്നെ ചാരമായി മാറി. ഭസ്മാസുരൻ കത്തിയമർന്നപ്പോൾ ഭയാനകമായ അഗ്നിയായിരുന്നുവത്രെ ഉണ്ടായിരുന്നത്. അതുകൊണ്ട്അവിടെയുണ്ടായിരുന്ന കല്ലുകൾ കറുത്ത നിറമായി മാറിയത്രെ. അങ്ങനെയാണ് ഇവിടെ കാണുന്ന കല്ലുകൾ ഉണ്ടായതെന്നാണ് വിശ്വാസം.

ഭൈരവേശ്വര ശിഖരവും മോഹിനി ശിഖരവും വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. മോഹിനി ശിഖരയ്ക്ക് 80 മീറ്റ്‍ ഉയരവും ഭൈരവേശ്വര ശിഖരയ്ക്ക് 120 മീറ്റർ ഉയരവുമാണുള്ളത്. ഭസ്മാസുരനിൽ നിന്നും ഓടി ഒളിക്കുവാനായി പരമശിവൻ കയറിയ പാറക്കൂട്ടമാണ് ഭൈരവേശ്വര ശിഖര എന്നറിയപ്പെടുന്നത്. വിശ്വാസങ്ങൾ ധാരാളം ഉറങ്ങിക്കിടക്കുന്ന ഇടമായതിനാൽ തീർഥാടകരാണ് ഇവിടെ എത്തുന്നത്. ഭൈരവേശ്വര ഗുഹ ശിവനുമായി ബന്ധപ്പെട്ടതായതിനാൽ നഗ്നപാദരായി മാത്രമേ ഇതിനകത്തു പ്രവേശിക്കുവാൻ കഴിയൂ.. എന്നാൽ സാഹസികതയിൽ താൽപര്യമുള്ളവർക്കിടയിൽ അടുത്ത കാലത്തായി മാത്രം ഈ സ്ഥലം പ്രചാരത്തിൽ വന്നതിനാൽ സഞ്ചാരികൾ ഈ സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ. അതിനാൽ വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവിടം മികച്ച ഒരു സാഹസിക കേന്ദ്രമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
ട്രക്കിങിൽ താല്പര്യമുണ്ടെങ്കിൽ സാഹസിക ട്രക്കിങ്ങിൽ താല്പര്യമുള്ള ആളുകൾക്ക് പോയി തങ്ങളുടെ സാഹസികത പരീക്ഷിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് യാന എന്ന കാര്യത്തിൽ സംശയമില്ല. സഹ്യാദ്രി മലനിരകളിലൂടെ കാടിന്റെ സുഖങ്ങൾ അറിഞ്ഞുകൊണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരുകാലത്ത് ഇവിടുത്തെ രണ്ടു പാറക്കെട്ടുകൾക്കും അടുത്തേക്കുള്ള യാത്ര വളരെ പ്രയാസമേറിയതായിരുന്നു. സാഹസികതയും കായിക ശക്തിയും മനോബലവും ഉള്ള ആളുകൾക്കു അന്ന് ഇവിടെ എത്തിപ്പെടുവാൻ പറ്റിയിരുന്നുള്ളു. പിന്നീട് ഇവിടെ എത്തുന്ന തീർഥാടകരുടെയും സഞ്ചാരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ മികച്ച റോഡുകളാണ് ഇവിടെയുള്ളത്. സാഹസികരെ സംബന്ധിച്ചെടുത്തോളം അദികം തിരക്കുകളൊന്നും ഇല്ലാത്ത ഒരു മികച്ച ട്രക്കിങ്ങ് സ്പോട്ട് എന്നതു തന്നെയാണ് ഇവിടുത്തെ ആകർഷണം.
യാന ഗുഹകൾ ട്രക്ക് ചെയ്ത് എത്തുന്നിടത്താണ് യാന ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ 120 മീറ്റർ ഉയരമുള്ള ഭൈരവേശ്വര ശിഖരയ്ക്ക് സമീപമാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂ രൂപത്തിലുള്ള ഒരു ശിവലിംഗം ഇവിടെ കാണാം. ശിവലിംഗത്തിന്റെ മുകളിലേക്ക് ഗുഹയുടെ മുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന ജലത്തുള്ളികൾ ഈ പ്രദേശത്തിന്റെ മനോഹരാരിതയും വിശുദ്ധിയും വർധിപ്പിക്കുന്നു. ദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു വിഗ്രഹവും ഇവിടെയുണ്ട്.
വിഭൂതി വെള്ളച്ചാട്ടം യാനയിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മറ്റൊരിടമാണ് വിഭൂതി വെള്ളച്ചാട്ടം. ഒരു അരുവി പോലെ ശാന്തമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം പ്രദേശത്തിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. യാനയിലെ റോക്ക് ഫോർമേഷനുകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടത്തിന് വിഭൂതി വെള്ളച്ചാട്ടം എന്ന പേരു ലഭിക്കുന്നത്. സിർസിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിർസിയാണ്.
മഹാശിവരാത്രി ശിവനുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമായതിനാൽ ഇവിടുത്തെ പ്രധാന ആഘോഷം ശിവരാത്രിയാണ് . പത്തുനാൾ നീണ്ടു നിൽക്കുന്ന ശിവരാത്രിക്കാലത്ത് കർണ്ണാടകയുടെയും ഗോവയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്. ശാസ്ത്രീയ സംഗീതവും, നൃത്തവും കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും ഒക്കെ പത്തു ദിവസം ഇവിടെ അരങ്ങു തീർക്കാറുണ്ട്
യാന സന്ദർശിക്കുവാൻ പറ്റിയ സമയം ഏതു തരത്തിലുമുള്ള സ‍ഞ്ചാരികൾക്കും സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് ഇവിടം. ജനുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. യാന യാത്രയ്ക്കൊരുങ്ങുമ്പോൾ സമയ ക്രമീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ട്രക്കിങ്ങിനും ഭൈരവേശ്വര ശിഖരയിലേക്കും മോഹിനി ശിഖരയിലേക്കുമുള്ള യാത്രയ്ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. വെയില്‍ തുടങ്ങും മുൻപേ അതിരാവിലെ യാത്രയ്ക്കിറങ്ങുക. ഇത് പൂർത്തിയാക്കിയ ശേഷം മാത്രം സമീപത്തുള്ള സ്ഥലങ്ങൾ കാണാൻ പോകുന്നതായിരിക്കും നല്ലത്.
എത്തിച്ചേരുവാൻ വിമാനത്തിൽ വരുന്നവർക്ക് അടുത്തുള്ള എയർപോർട്ട് 102 കിലോമീറ്റർ അകലെയുള്ള ഹൂബ്ലിയാണ്. മറ്റൊന്ന് 137കിലോമീറ്റർ അകലെയുള്ള ഗോവ ഇന്‍റർനാഷണൽ എയർപോർട്ടാണ്. ബെംഗളുരു എയർപോർട്ടില്‍ നിന്നും 480 കിലോമീറ്റർ അകലെയാണിത്. റെയിൽമാർഗ്ഗം ഉള്ള യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും യാത്രാ ക്ഷീണവുംഅമിത ചിലവും ഒഴിവാക്കാൻ നല്ലത്. എന്നാൽ യാനയിൽ റെയിൽവേ സ്റ്റേഷൻ ഇല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കുംതാ റെയിൽവേ സ്റ്റേഷൻ, അങ്കോള റെയിൽവേ സ്റ്റേഷൻ, ഹർവാഡാ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ള സ്റ്റേഷനുകൾ. കുംതയിൽ നിന്നം 32 കിലോമീറ്റർ അകലെയാണ് യാനയുള്ളത്. 112 കിലോമീറ്റർ അകലെയുള്ള മഡ്ഗോവ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ.ഗോകർണ്ണത്തു നിന്നും50.4 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

ബോറാ ഗുഹകൾ








ബോറാ ഗുഹകൾ

മുപ്പത്തി മുക്കോടി ദൈവങ്ങളുടെയും വാസസ്ഥലം...കാലങ്ങളോളം പ്രകൃതി ഒളിപ്പിച്ചുവെച്ച അത്ഭുത പ്രതിഭാസം...വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്ന് കഥകൾ രചിച്ച ബോറാ ഗുഹകൾ ഉള്ളിൽ അത്ഭുതങ്ങളൊളിപ്പിച്ച ഇടമാണ്. ഒരു ക്യാൻവാസിലെ പെയിന്റിംഗുപോലെ, അസ്തമയ സമയത്തെ ചക്രവാളത്തിന്‍റെ ഭംഗി പോലെ മനോഹരമാണ് ഇതിനുള്ളിലെ കാഴ്ചകൾ. കൺമുന്നിൽ കണ്ടാൽ മാത്രം വിശ്വസിക്കുവാൻ സാധിക്കുന്നത്രയും അവിശ്വസനീയമാണ് ബോറ ഗുഹ. ഇന്ത്യയിലെ മറ്റൊരു അത്ഭുതമായി കണക്കാക്കുന്ന ബോറ ഗുഹകളെക്കുറിച്ച് വായിക്കാം...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായാണ് ആന്ധ്രാ പ്രദേശിൽ വിശാഖപട്ടമം അരാകു വാലിക്ക് സമീപത്തുള്ള ബോറ ഗുഹകൾ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ കൂടിയാണ്. ബോറ ഗുഹാലു എന്നും ഇതിനു പേരുണ്ട്. ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന ഗുഹയുടെ ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. എന്നാൽ 0.35 കിലോമീറ്റർ ദൂരം മാത്രമേ സന്ദര്‍ശകർക്ക് ഉള്ളിലേക്ക് പോകുവാൻ അനുമതിയുള്ളൂ.
ചുണ്ണാമ്പു കല്ലുകളിലെ ഗുഹ സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്. ഇതിൽ കൂടുതലും ചുണ്ണാമ്പു കല്ലുകളാലാണ് രൂപം കൊണ്ടിരിക്കുന്നത്. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേർന്ന് വ്യത്യസ്ത രൂപങ്ങളാണ് ഈ ഗുഹയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഒരു ക്യാന്‍വാസിൽ നിറങ്ങൾ പരന്നൊഴുകിയിരിക്കുന്നതു പോലെയാണ് ഇതിനുള്ളിൽ പാറകളിലെ രൂപങ്ങൾ ഉണ്ടായിരിക്കുന്നത്.
പ്രകൃതിദത്ത ആരാധനാ കേന്ദ്രം ഹൈന്ദ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളാൽ നിറഞ്ഞ ഒരിടമാണിത്. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർന്നു കിടക്കുന്ന ഒട്ടേറെ സ്റ്റോൺ ഫോർമേഷനുകൾ ഇവിടെ കാണാം. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ ഈ ഗുഹയ്ക്കുള്ളിൽ പൂജകൾ നടത്തിയിട്ടുണ്ടത്രെ. വിവിധ വലുപ്പത്തിലുള്ള ശിവലിംഗങ്ങൾ, ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം തുടങ്ങിയവയുടെ രൂപങ്ങൾ കല്ലിൽ രൂപപ്പെട്ടിരിക്കുന്നത് ഇവിടെ കാണാം. ഇത് കൂടാതെ മനുഷ്യന്റെ തലച്ചോറിൻറെ രൂപം, അമ്മയുടെയും കുഞ്ഞിന്റെയും രൂപം അങ്ങനെ നിരവധി രൂപങ്ങളിലും പാറകൾ രൂപപ്പെട്ടിട്ടുണ്ട്
ഗുഹയ്ക്കുള്ളിലെ ഗുഹ ഇവിടെ ഈ ഗുഹയ്ക്കകത്ത് മറ്റൊരു ചെറിയ ഗുഹയും രൂപം കൊണ്ടിട്ടുണ്ട്. ഇതിനകത്ത് ഒരു ശിവലിംഗവും അതിനോട് ചേർന്ന് മറ്റൊരു പ്രാർഥനാ പീഠവും കാണുവാൻ സാധിക്കും. ഇതിനുള്ളിലെത്തി പ്രാർഥിക്കുവാനായി പ്രാദേശികരായ ഒരുപാടാളുകൾ എത്തുന്നു. ഇത് കൂടാതെ ഗുഹയ്ക്കുള്ളിലെ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുവാൻ ധാരാളം സന്യാസിമാരെയും ഇവിടെ കാണാം.
ശിവലിംഗം വന്ന കഥ ഗുഹയ്ക്കു മുകളിലായി മേഞ്ഞിരുന്ന ഒരു പശു ഇരുന്നുറടി താഴ്ചയുള്ള ഒരു ദ്വാരത്തിലേക്കു വീണത്രെ. പശുവിനെ അന്വേഷിച്ചെത്തിയവര്‍ ഗുഹയ്ക്കുള്ളില്‍ എത്തിയെന്നും അവിടെ ശിവലിംഗത്തിന്റെ ആകൃതിയില്‍ ഒരു കല്ലുകണ്ടുവെന്നും പറയപ്പെടുന്നു. പിന്നീട് ശിവനാണ് പശുവിനെ രക്ഷിച്ചതെന്നു വിശ്വസിച്ച ഗ്രാമവാസികള്‍ ഗുഹയ്ക്കുള്ളില്‍ ഒരു ചെറിയ ക്ഷേത്രം പണിത് ശിവനെ ആരാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഗുഹയ്ക്കുള്ളിൽ ശിവലംഗം വന്നത് എന്നുമൊരു വിശ്വാസമുണ്ട്.
അവിചാരിതമായ കണ്ടുപിടുത്തം പഠനങ്ങളനുസരിച്ച് ഏകദേശം 150 മില്യൺ വർഷത്തിലധികം പഴക്കം ഈ പാറകൾക്കുണ്ട് എന്നാണ് വിശ്വാസം. എന്നാൽ 1807 ൽ മാത്രമാണ് പുറമേ നിന്നൊരാൾക്ക് ഈ ഗുഹ കണ്ടെത്തുവാനാകുന്നത്. ജിയോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ്‌ ജോർജ് ആണ് വളരെ അവിചാരിതമായി ഈ ഗുഹകൾ കണ്ടെത്തിയത്. മിഡിൽ പാലിയോലിഥിക് സംസ്കാര സമയത്ത് രൂപം കൊണ്ടവയാണ് ഇത് എന്നും ചരിത്രം പറയുന്നു
തണുപ്പ് മാത്രം എത്ര കടുത്ത വേനലിലും ഇവിടെ ഗുഹയ്ക്കുള്ളില്‍ കഠിനമായ തണുപ്പ് മാത്രമായിരിക്കും അനുഭവപ്പെടുക. പുറത്തെ കാലാവസ്ഥ എന്തുതന്നെയായാവും അതൊന്നും ഗുഹയെ ബാധിക്കുകയേയില്ല. സമുദ്ര നിരപ്പിൽ നിന്നും 1400 അടി മുകളിലാണ് ഇവിടമുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചത്.

ചിറക്കടവ് ക്ഷേത്രം



ചിറക്കടവ് ക്ഷേത്രം







പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് കോട്ടയം. അക്ഷരങ്ങളുടെയും റബറിന്റെയും മാത്രമല്ല, ക്ഷേത്രങ്ങളുടെ നാട് കൂടിയാണിവിടം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ഈ ആരാധനാലയങ്ങളുടെ ചരിത്രവും മിത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രം.ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്...
ചിറക്കടവ് മഹാദേവ ക്ഷേത്രം കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.

കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്. ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.
അയ്യപ്പനും ചിറക്കടവ് മഹാദേവനും ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.
ആൾവാറിൽ തുടങ്ങി വഞ്ഞിപ്പുഴ തമ്പുരാൻ വരെ ചിറക്കടവ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് ആൾവാർ ഭരണ കാലത്താണ്. അക്കാലത്ത് ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചത്
എന്നാണ് വിശ്വാസം. പിന്നീട് അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ചിറക്കലിനെ കീഴടക്കിയപ്പോൾ ക്ഷേത്രവും അദ്ദേഹത്തിന്റെ കീഴിലായി. കാലങ്ങളോളം ഇങ്ങനെ പോയെങ്കിലും ശേഷം മാർത്താണ്ഡ വർമ്മ ഇവിടുത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി. അതിന് അദ്ദേഹത്തെ സഹായിച്ച ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന് ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവാക്കി നല്കുകയാണ് മാർത്താണ്ഡ വർമ്മ പകരമായി ചെയ്തത്. പിന്നീട് കേരളപ്പിറവിയുടെ സമയത്ത് ക്ഷേത്രം സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു.ക്ഷേത്ര സമയം അഞ്ച് മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ദിവസേന അഞ്ച് പൂജകളുണ്ട്. വൈകിട്ട് ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവയോട് കൂടി രാത്രി എട്ടുമണിക്ക്‌ നട അടയ്‌ക്കും. അയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്.

എത്തിച്ചേരുവാൻ കൊല്ലം-തേനി ദേശീയ പാതയിൽ, കോട്ടയം ജില്ലയിലാണ് ചിറക്കടവ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 32 കിലോമീറ്ററും മണിമല-എരുമേലി പാതയില്‌‍ പൊൻകുന്നത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് കോട്ടയം. അക്ഷരങ്ങളുടെയും റബറിന്റെയും മാത്രമല്ല, ക്ഷേത്രങ്ങളുടെ നാട് കൂടിയാണിവിടം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ഈ ആരാധനാലയങ്ങളുടെ ചരിത്രവും മിത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രം.ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്...
ചിറക്കടവ് മഹാദേവ ക്ഷേത്രം കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.

കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്. ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.
അയ്യപ്പനും ചിറക്കടവ് മഹാദേവനും ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.
ആൾവാറിൽ തുടങ്ങി വഞ്ഞിപ്പുഴ തമ്പുരാൻ വരെ ചിറക്കടവ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് ആൾവാർ ഭരണ കാലത്താണ്. അക്കാലത്ത് ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചത്
എന്നാണ് വിശ്വാസം. പിന്നീട് അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ചിറക്കലിനെ കീഴടക്കിയപ്പോൾ ക്ഷേത്രവും അദ്ദേഹത്തിന്റെ കീഴിലായി. കാലങ്ങളോളം ഇങ്ങനെ പോയെങ്കിലും ശേഷം മാർത്താണ്ഡ വർമ്മ ഇവിടുത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി. അതിന് അദ്ദേഹത്തെ സഹായിച്ച ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന് ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവാക്കി നല്കുകയാണ് മാർത്താണ്ഡ വർമ്മ പകരമായി ചെയ്തത്. പിന്നീട് കേരളപ്പിറവിയുടെ സമയത്ത് ക്ഷേത്രം സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു.ക്ഷേത്ര സമയം അഞ്ച് മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ദിവസേന അഞ്ച് പൂജകളുണ്ട്. വൈകിട്ട് ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവയോട് കൂടി രാത്രി എട്ടുമണിക്ക്‌ നട അടയ്‌ക്കും. അയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്.

എത്തിച്ചേരുവാൻ കൊല്ലം-തേനി ദേശീയ പാതയിൽ, കോട്ടയം ജില്ലയിലാണ് ചിറക്കടവ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 32 കിലോമീറ്ററും മണിമല-എരുമേലി പാതയില്‌‍ പൊൻകുന്നത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

2020, ജനുവരി 8, ബുധനാഴ്‌ച

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!






ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!

വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വര‍ൻ. മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കൈകളുമുള്ള ഗണപതിയുടെ രൂപം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല, കൊച്ചുകൂട്ടികളുടെ ഒരു ഹീറോ കൂടിയാണ് ഗണപതി. ഈ ഗണപതിയെ ഒരിക്കലെങ്കിലും ഒരു സ്ത്രീയായി സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? ആനയുടെ തലയും ഒരു സ്ത്രീയുടെ ശരീരവും ഒക്കെയുള്ള ഒരു രൂപം. കേട്ടിട്ട് വിസ്മയിക്കേണ്ട...ഇങ്ങനെയും ഗണപതിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.

വിനായകി ഒരു സ്ത്രീയുടെ രൂപത്തിലുള്ള ഗണപതിയെ വിനായകി എന്നാണ് പറയുന്നത്. ചിലയിടങ്ങളിൽ ഗജാനനി എന്ന പേരിലും ഈ രൂപം അറിയപ്പെടുന്നു. ആനയുടെ തലയുള്ള ഹിന്ദു ദേവത എന്നാണ് പലയിടങ്ങളിലും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതഗ്രന്ഥങ്ങളിൽ പോലും വളരെക്കുറച്ചു മാത്രം പറഞ്ഞിരിക്കുന്ന ഒരു ദൈവമാണ് വിനായകി.
ഗണപതിയുടെ ഹൃദയം ആനയുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് വിനായകിയെ ഗണപതിയുടെ സ്ത്രീരൂപം എന്നു പറയുന്നതെന്നും ചിലർ പറയുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി എന്നെല്ലാം വിവിധയിടങ്ങളിൽ ഈ രൂപത്തെ വിളിക്കുന്നു. ഈനയുടെ തലയുള്ള മനാ്ത്രിക, ഹണപതിയുടെ ബ്രാഹ്മണ ശക്തി, താന്ത്രിക് യോഗിനി എന്നിങ്ങനെ വേറെയും കുറേ വിശേഷണങ്ങൾ വിനായകിക്കുണ്ട്. ബുദ്ധമതത്തിലെ കൃതികളിൽ ഗണപതിയുടെ ഹൃദയം എന്നാണ് വിനായകി അറിയപ്പെടുന്നത്.
മലയാളികൾക്ക് കൂടുതലും അറിയുക ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരാണ്.


സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം


സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം










സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം



കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നിപ്പിക്കുന്ന പല ക്ഷേത്രങ്ങളും ആചാരങ്ങളും നമ്മുടെ നാട്ടിലുണ്ട്. ലോട്ടറി തുക ഉപയോഗിച്ച് പണിത ക്ഷേത്രവും ദുരാത്മാക്കളെയും ബാധകളെയും മോചിപ്പിക്കുന്ന ക്ഷേത്രവും മാത്രമല്ല, എലിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വരെ ഇവിടെ കാണാം. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഛത്തീസ്ഗഡിലെ ഈ ക്ഷേത്രത്തിന്റെ കഥ. ഇവിടെ ആരാധിക്കുന്നത് ഹനുമാനെ ആണെങ്കിലും അതിനു ഒരു പ്രത്യേകതയുണ്ട്. മരുത്വാമലയും ചുമലിലേറ്റി നിൽക്കുന്ന ഹനുമാമ്‍റെ രൂപം പ്രതീക്ഷിച്ചെത്തിയാൽ അതായിരിക്കില്ല ഇവിടെ വിശ്വാസികളെ കാത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ വേഷവിധാനങ്ങളിൽ, സ്ത്രീയായി ആരാധിക്കുന്ന ഹനുമാനാണ് ഈ ക്ഷേത്രത്തിലുള്ളത്.... ക്ഷേത്ര വിശേഷങ്ങളിലേക്ക്.

ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം ഛത്തീസ്ഗഡിലെ എണ്ണം പറഞ്ഞ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നാണ് രത്തൻപൂർ ജില്ലയിലെ ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം. ഇന്ത്യയിലെന്നല്ല, ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത വിധത്തിലുള്ള ഇവിടുത്തെ പ്രതിഷ്ഠ ഒട്ടേറെ വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഒരു സ്ത്രീയുടെ വേഷത്തിലാണ് ഇവിടെ ക്ഷേത്രത്തിൽ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആഞ്ജനേയനായി ഹനുമാനെ ആരാധിക്കുന്ന നൂറു കണക്കിന് ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ടെങ്കിലും സ്ത്രീ രൂപത്തിലുള്ള ഹനുമാൻ എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം.

വിളിച്ചാൽ വിളിപ്പുറത്ത് ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹങ്ങളും ആവശ്യങ്ങളും പോലും ഒരുതവണ ഇവിടെയെത്തി പ്രാർഥിച്ചാൽ നടക്കും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഛത്തീസ്ഗഡിൽ നിന്നും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്. ഇത് കൂടാതെ, രാമനെ ഇടതു തോളിലും സീതയെ വലതു തോളിലും വഹിച്ചു കൊണ്ടു നിൽക്കുന്ന മറ്റൊരു ഹനുമാൻ രൂപവും ഈ ക്ഷേത്രത്തിൽ കാണാം.

ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ഇവിടെ വന്നതിനെപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസിക്കപ്പെടുന്നതും രത്തൻപൂരിലെ രാജാവായിരുന്ന പൃഥ്വി ദേവ്ജുവിന്റെ കഥയാണ്. കടുത്ത ഹനുമാൻ ഭക്തനായിരുന്നുവത്രെ ഈ രാജാവ്. ഊണിലും ഉറക്കത്തിലും സദാ ഹനുമാനെ സ്മരിച്ചിരുന്ന അദ്ദേഹം തന്റെ എല്ലാ വിധ നേട്ടങ്ങൾക്കും പിന്നിലെ ശക്തി ഹനുമാനാണെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നത്. ഒരിക്കൽ രാജാവിന് കുഷ്ഠരോഗം പിടിപെടുകയുണ്ടായി. എത്ര ചികിത്സകൾ നടത്തിയിട്ടും മാറാത്ത രോഗം മാറുവാൻ അദ്ദേഹം ഹനുമാനോട് പ്രാർഥിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം സ്വപ്നത്തിൽ വന്ന ഹനുമാൻ രാജാവിനോട് തന്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു. പണി ഏകദേശം പൂർത്തിയാകാറായപ്പോൾ ഹനുമാൻ വീണ്ടും സ്വപ്നത്തിലെത്തുകയും സമീപത്തെ മഹാമയ തടാകത്തിൽ നിന്നും ലഭിക്കുന്ന വിഗ്രഹം വേണം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹനുമാൻ എന്താവശ്യപ്പെട്ടാലും നടത്തിക്കൊടുക്കുവാൻ തയ്യാറായി നിന്നിരുന്ന രാജാവ് അവിടെയെത്തി. തിരച്ചിലുകൾക്കൊടുവിൽ അദ്ദേഹത്തിന്റെ ആളുകൾ കുളത്തിൽ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. സ്ത്രീ രൂപത്തിലുള്ള ഹനുമാന്റെ ഒരു വിഗ്രഹമാണ് അവർക്ക് കുളത്തിൽ നിന്നും ലഭിച്ചത്. എന്നാൽ അത് കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം പ്രതിഷ്ഠ നടത്തുകയാണുണ്ടായത്. പ്രതിഷ്ട കഴിഞ്ഞപ്പോഴേയ്ക്കും രാജാവിന്റെ കുഷ്ഠ രോഗം മാറുകയും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തീരുകയും ചെയ്തുവത്രെ. ഇതു മാത്രമല്ല, പ്രാർഥിച്ചാൽ എന്താഗ്രഹവും സാധിക്കുന്ന ക്ഷേത്രമായി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. പ്രതിഷ്ഠ നടത്തിയതിനു ശേഷം രാജാവ് ഹനുമാനോട് പ്രാര്‍ത്ഥിച്ചത് ഇവിടെ എത്തുന്ന ജനങ്ങള്‍ എന്താഗ്രഹവുമായാണോ വരുന്നത്, അത് സാധിച്ചു കൊടുക്കണം എന്നായിരുന്നു. അങ്ങനെയാണ് ഇവിടെ വിശ്വാസികൾക്ക് ആഗ്രഹങ്ങൾ സാധ്യമാകുന്നത് എന്നാണ് വിശ്വാസം.
സന്ദർശിക്കുവാൻ പറ്റിയ സമയം വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് പോകാമെങ്കിലും ചൂട് കാലത്തുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇവിടുത്തെ ചൂട്, കേരളത്തിൽ നിന്നുള്ളവർക്ക് അസഹനീയമായിരിക്കും. ഏപ്രിൽ,മേയ് മാസമാണ് ഇവിടുത്തെ ചൂടുകാലം. തണുപ്പു സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കാം
എത്തിച്ചേരുവാൻ 

ഛത്തീസ്ഗഡിലെ റത്തൻപൂരിലെ ഗിര്‍ജബന്ധിലാണ് ഈ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളമാണ്. ഇവിടെ നിന്നും 104 കിലോമീറ്റർ അകലെയാണ് രത്തൻപൂർ. രത്തൻപൂരിന് അടുത്തുള്ള പ്രധാന പട്ടണം ബിലാസ്പൂരാണ്. ബിലാസ്പൂരിൽ നിന്നും 28 കിലോമീറ്റർ ദൂരമുണ്ട് രത്തൻപൂരിലേക്ക്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ബിലാസ്പൂരിലാണുള്ളത്




പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം







പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം
====================================================================


 ചങ്ങനാശ്ശേരിയിലെ തന്നെ മറ്റൊരു പ്രധാന ക്ഷേത്രമാണ് പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം. സന്താനലബ്ധിക്കും സന്താന ശ്രേയസിനും വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറെ പ്രസിദ്ധായ ഈ ക്ഷേത്രത്തെ തിരുവിതാംകൂര്‍ രാജ്യത്തെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തില്‍ നിന്നും രക്ഷിച്ച ക്ഷേത്രമായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതി തിരുന്നാളിനെ ഗർഭ ശ്രീമാനാക്കിയ ക്ഷേത്രം തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രചരിത്രവും നിലനില്‍ക്കുന്നത്. 1766ല്‍ ഹൈദരാലിയുടെ മലബാര്‍ ആക്രമണ സയത്ത് പരപ്പനങ്ങാടിയില്‍ നിന്നും തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത് തിരുവിതാംകൂര്‍ മഹാരാജാവായ ധര്‍മ്മരാജാവിനെ അഭയം പ്രാപിച്ച മൂന്ന് രാജകുടുംബങ്ങളില്‍ ഒന്നിനെ ചങ്ങനാശേരിയിലും മറ്റ് രണ്ട് രാജകുടുംബങ്ങളെ ഹരിപ്പാടും തിരുവനന്തപുരത്തും പാര്‍പ്പിച്ചു. ചങ്ങനാശേരികൊട്ടാരത്തിലെ ഒരംഗമായിരുന്ന ശ്രീരാജരാജവര്‍മ്മ തമ്പുരാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടിയെ 1804ല്‍ വിവാഹം ചെയ്യുകയും ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരം എന്ന പേരില്‍ പുതിയ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ രാജ്യത്തെ റാണിയായി അവരോധിക്കപെട്ടു. തുടര്‍ന്ന് രാജ്യം ഏറ്റെടുക്കുവാന്‍ പുരുഷന്‍മാര്‍ ആരും ഇല്ലായിരുന്നു. അനന്തരവകാശിയായി ഒരു പുരുഷസന്തതിയെ ലഭിക്കുവാന്‍ പലവിധ വ്രതങ്ങളും വഴിപാടുകളും നടത്തി. ദേവപ്രശ്‌നത്തില്‍ കണ്ടതനുസരിച്ച് പുഴവാത് ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയതിന്റെ ഫലമായി സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ജനിച്ചു. ഗര്‍ഭപാത്രത്തില്‍ വെച്ച് രാജ്യാവകാശിയായി മാറിയ അദ്ദേഹം ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പിന്നീട് അറിയപെട്ടു.
സന്താനഗോപാലവ്രതം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സന്താനഗോപാലവ്രതം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവിലാണ് വ്രതം അനുഷ്ടിച്ച് പോരുന്നത്. തലേ ദിവസത്തെ അരി ആഹാരം ഒഴിവാക്കി കൊണ്ട് വ്രതാനുഷ്ടാനത്തിന് തുടക്കം കുറിക്കുകയും പിറ്റേ ദിവസം ക്ഷേത്രത്തില്‍ വന്ന് ഭക്തി ശുദ്ധിയോടു കൂടി വഴിപാടുകളും ക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് പുഷ്പാഭിഷേകവും ദീപാരാധനയും കണ്ടു തൊഴുത് അടുത്ത ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുന്നതോടെ വ്രതം അവസാനിക്കും. 5 വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് ഉണ്ണിയൂട്ട് നടത്തുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ഇതില്‍ പങ്കെടുക്കാനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

കൊട്ടാരത്തിന്റെ ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിര്‍മ്മിതിയായ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വിശാലായ തിലകത്തിനുള്ളില്‍ സമചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനത്തില്‍ കിഴക്കു ദര്‍ശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠയും കൂടാതെ സന്താനഗോപാലമൂര്‍ത്തി സങ്കല്പത്തില്‍ റ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്.

കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക












കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക
===========================================
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ നിയോഗങ്ങളാണ്. മുകളിലിരിക്കുന്ന ദൈവങ്ങളുടെ പക്കലേക്ക് തങ്ങളുടെ ആവശ്യങ്ങളും നന്ദികളും ഒക്കെ ഉൾപ്പെടുത്തി, മനസ്സമാധാനത്തോടെ വന്ന് പ്രാർഥനകളും അർച്ചനകളും നല്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. മിക്കപ്പോഴും അതിലുപരിയായി നിർമ്മാണം കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും ഒക്കെയും ക്ഷേത്രങ്ങൾ വിശ്വാസികളെ ആകർഷിക്കുവാറുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. സുബ്രഹ്മണ്യൻറെ അവതാരമായ ഇഗ്ഗുത്തപ്പയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്‌റെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടിയന്റമോൾ കൊടുമുടിയുടേയും വിശേഷങ്ങൾ..
പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം കർണ്ണാടകയിലെ കൊഡവർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ പ്രധാന ദൈവമായാണ് ഇഗ്ഗുത്തപ്പ അറിയപ്പെടുന്നത്. സുബ്ഹഹ്മണ്യ സ്വാമിയുടെ അവതാരമെന്നും ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കാറുണ്ട്. കൊടകു അരേഭാഷ ഗൗഡ വിഭാഗക്കാരുടെ പ്രധാന സംരക്ഷകനും ഇഗ്ഗുത്തപ്പയാണ്. മഹാഗുരു എന്നാണ് ഇവർ ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കുന്നത്.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വർഗ്ഗത്തിൽ നിന്നും കേരളത്തിലെത്തിയ കുഞ്ഞുങ്ങൾ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നതിനു മുൻപ് ഇഗ്ഗുത്തപ്പ ആരാണെന്ന് അറിയണം. വിശ്വാസമനുസരിച്ച് ഒരിക്കൽ സ്വർഗ്ഗത്തിൽ നിന്നും 7 ദൈവകുഞ്ഞുങ്ങൾ ഭൂമിയിലെത്തിയത്രെ. ഇന്നത്തെ കേരളത്തിലാണ് ഇവർ എത്തിയത്. ആറ് ആങ്ങളമാർക്ക് ഒരു കുഞ്ഞിപ്പെങ്ങൾ ചേർന്നതായിരുന്നു ഈ ഏഴു പേർ. അതിൽ ആദ്യത്തെ മൂന്നു സഹോദരങ്ങൾ കണ്ണൂർ തളിപ്പറമ്പിന് അടുത്തുള്ള കാഞ്ഞിരത്ത് ഗ്രാമത്തിൽ താമസമാക്കി. ഏറ്റവും മൂത്ത സഹോദരൻ കന്യാരത്തപ്പ (കാഞ്ഞിരത്തിന്റെ മറ്റൊരു പേര്), രണ്ടാമത്തെയാൾ തിരുചെമ്പരപ്പ, മൂന്നാമത്തെയാൾ ബെൻട്രു കോലപ്പ എന്നിവർ എവിടെയാണോ താമസിച്ചത് അവിടെ ഓരോ ക്ഷേത്രവും ഇവർ നിർമ്മിച്ചു. ആദ്യത്തെ മൂന്നു സഹോദരന്മാരുടെ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരങ്ങാട് എന്നിവയാണ്. ഇവ മൂന്നും കണ്ണൂരാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി മൂന്നു സഹോദരന്മാരും പെങ്ങളും കൊടകിലേക്കാണ് പോയത്.
ബാക്കി നാലു പേർ നാലാമത്തെ സഹോദരനായ ഇഗ്ഗുത്തപ്പ മൽമ എന്ന സ്ഥലത്തേക്കാണ് പോയത്. അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രം പാടി നാടിൽ നിർമ്മിച്ചു. അ‍ഞ്ചാമത്തെ സഹോദരൻ കൊടകിലെ തന്നെ പലൂരിലേക്കാണ് പോയത്.പലൂരിൽ തന്നെയാണ് അദ്ദേഹത്തിന്റെ ക്ഷേത്രം ഉള്ളത്. മഹാലിംഗേശ്വര ക്ഷേത്രം എന്നാണത് അറിയപ്പെടുന്നത്. കക്കാബെയ്ക്ക് സമീപമുള്ള പൊന്നംഗല ഗ്രാമമാണ് ഇവരുടെ ഏക സഹോദരിയായ തങ്കമ്മ പാർക്കുവാൻ തിരഞ്ഞെടുത്തത്. പൊന്നംഗല തമ്മേ എന്നാണ് ഇവരുടെ പേരിലെ ക്ഷേത്രം അറിയപ്പെടുന്നത്. ഏറ്റവും ഉളയ സഹോദരൻ പിന്നെയും യാത്ര ചെയ്ത് വയനാട് എത്തിയത്രെ. ബ്രഹ്മഗിരി മലനിരകൾക്കു താഴെയുള്ള ജനാർദ്ദന ക്ഷേത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്.
കടുത്ത വേനലിൽ മഴ പെയ്യുവാനും തങ്ങളുടെ കൃഷികൾക്ക് നല്ല വിളവ് ലഭിക്കുവാനും വേണ്ടിയാണ് ആളുകൾ ഇവിടെയെത്തി ഇഗ്ഗുത്തപ്പയോട് പ്രാർഥിക്കുന്നത്. കൊടകന്മാരും കൊടക്അരേഭാഷ ഗൗഡമാരും ഇവിടുത്തെ പരമ്പരാഗത കൃഷിക്കാരാണ്. അവരാണ് കൃഷിയിറക്കി കഴിഞ്ഞ് മഴയും വിളവും ലഭിക്കുവാനായി ഇവിടെ എത്തി പ്രാർഥിക്കുന്നത്.
വിളവെടുപ്പ് ആഘോഷം സാധാരണ ഗതിയിൽ നമ്മുടെ ഓണം കഴിഞ്ഞ് 90 ദിവസങ്ങൾക്കു ശേഷമാണേ് ഇവർ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്. എല്ലായ്പ്പോളും തങ്ങളുടെ വിളവിന്റെ ആദ്യഫലം ഇഗ്ഗുത്തപ്പയ്ക്ക് സമർപ്പിക്കുന്നതും ഇവരുടെ ആചാരമാണ്. ഈ സമയം കൊടകരുടെ ആഘോഷത്തിന്റെ സമയം കൂടിയാണ്. ഹുത്തരി ആഘോഷം എന്നാണ് കൊടകിലെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത്. ഇത് കൂടാതെ എല്ലാ വർഷവും ഒരു വാർഷിത പ്രാർഥനാ ആഘോഷവും നടത്താറുണ്ട്. കലാട്ച എന്നാണ് ഇത് അറിയപ്പെടുന്നത്. മാർച്ച് മാസത്തിൽ പാടി ഇഗുത്തപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഇട് നടക്കുക.
1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നതെന്നാണ് കരുതപ്പെടുന്നത്.
രൂപത്തിൽ കേരള ക്ഷേത്രം ഇഗ്ഗുത്തപ്പ ക്ഷേത്രം ആദ്യ കാഴ്ചയിൽ കേരളത്തിലെ ഒരു ക്ഷേത്രം പോലയാണ് തോന്നുക. ക്ഷേത്രത്തിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും കേരളീയ വാസ്തുവിദ്യയനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
വേട്ടയിൽ തുണച്ച ഇഗ്ഗുത്തപ്പയ്ക്ക് വെള്ളിയിൽ പൊതിഞ്ഞ ആന ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് വെള്ളിയിൽ നിർമ്മിച്ച ആനയുടെ രൂപമാണ്. ഏകദേശം 3 കിലോഗ്രാമോളം ഭാരം ഇതിനുണ്ട്. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ വേട്ടയാടുവാൻ പോയ ലിംഗരാജേന്ദ്രയ്ക്ക് ഒരു മുയലിനെ പോലും കാണാൻ സാധിച്ചില്ല. ഇതിൽ കുപിതനായ രാജാവ് ആ സ്ഥലത്തേയ്ക്ക് വേട്ടയ്ക്ക് പോകുവാൻ നിർദ്ദേശിച്ച മന്ത്രിയ ശിക്ഷിക്കുവാനൊരുങ്ങി. രക്ഷപെടുവാനായി മന്ത്രി ഇഗ്ഗുത്തപ്പയോട് പ്രാർഥിച്ചപ്പോൾ രാജാവിന് മുന്നിൽ കുറെ മൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അന്ന് രാജാവ് 34 ആനകൾ, 8 കടുവകൾ, ഒരു സംഹക്കുട്ടി എന്നിവയെ വേട്ടയാടി കിട്ടി. ഇതെല്ലാം ഇഗ്ഗുത്തപ്പയുടെ അനുഗ്രഹമാണെന്ന് മനസ്സിലാക്കിയ രാജാവ് ഇഗ്ഗുത്തപ്പയ്ക്ക് വെള്ളി നാണയങ്ങളാൽ തീർത്ത ഒരു ആനയെ നന്ദിയായി കാഴ്ചവെച്ചുവത്രെ. ആ ആനയുടെ രൂപത്തെ ഇന്നും ക്ഷേത്രത്തിൽ എല്ലാ ദിവസവും പൂജയ്ക്ക് വയ്ക്കാറുമുണ്ട്.
കൊടകരുടെ ക്ഷേത്രം കൊടകിലെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ ക്ഷേത്രം. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവർ പ്രാർഥിക്കുവാനെത്തുന്നത് ഇവിടെയാണ്. വിളവെടുക്കുമ്പോളും മഴയ്ക്കും വിവാഹം നടക്കുവാനും കുട്ടികളുണ്ടാകുവാനും കുഞ്ഞുങ്ങൾക്കു പേരിടുവാനും ഒക്കെ ആളുകൾ ഇവിടെ എത്തുന്നു.
ക്ഷേത്ര സമയം തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 ന് ക്ഷേത്രം തുറക്കും ഉച്ചയ്ക്ക രണ്ടുമണിക്കാണ് നട അടയ്ക്കുന്നത്. പിന്നീട് വൈകിട്ട് ആറുമണിയോടെ വീണ്ടും തുറക്കുകയും രാത്രി ഏഴിന് അടയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് എല്ലാ ദിവസവും ഇവിടെ എത്തുന്നവർക്ക് ഭക്ഷണം നല്കും.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്നും 33 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാടിനാൽ ചുറ്റപ്പെട്ട ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂട്ടാരി ഗ്രാമവും ഇതിനടുത്താണ്. ആയെംഗേരി കാടുകളിൽ ഇഗ്ഗുത്തപ്പ ദേവര ബേട്ടയിലാണ് ക്ഷേത്രമുള്ളത്.