2020, ജനുവരി 11, ശനിയാഴ്‌ച

ചിറക്കടവ് ക്ഷേത്രം

ചിറക്കടവ് ക്ഷേത്രം

പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് കോട്ടയം. അക്ഷരങ്ങളുടെയും റബറിന്റെയും മാത്രമല്ല, ക്ഷേത്രങ്ങളുടെ നാട് കൂടിയാണിവിടം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ഈ ആരാധനാലയങ്ങളുടെ ചരിത്രവും മിത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രം.ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്...
ചിറക്കടവ് മഹാദേവ ക്ഷേത്രം കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.

കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്. ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.
അയ്യപ്പനും ചിറക്കടവ് മഹാദേവനും ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.
ആൾവാറിൽ തുടങ്ങി വഞ്ഞിപ്പുഴ തമ്പുരാൻ വരെ ചിറക്കടവ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് ആൾവാർ ഭരണ കാലത്താണ്. അക്കാലത്ത് ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചത്
എന്നാണ് വിശ്വാസം. പിന്നീട് അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ചിറക്കലിനെ കീഴടക്കിയപ്പോൾ ക്ഷേത്രവും അദ്ദേഹത്തിന്റെ കീഴിലായി. കാലങ്ങളോളം ഇങ്ങനെ പോയെങ്കിലും ശേഷം മാർത്താണ്ഡ വർമ്മ ഇവിടുത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി. അതിന് അദ്ദേഹത്തെ സഹായിച്ച ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന് ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവാക്കി നല്കുകയാണ് മാർത്താണ്ഡ വർമ്മ പകരമായി ചെയ്തത്. പിന്നീട് കേരളപ്പിറവിയുടെ സമയത്ത് ക്ഷേത്രം സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു.ക്ഷേത്ര സമയം അഞ്ച് മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ദിവസേന അഞ്ച് പൂജകളുണ്ട്. വൈകിട്ട് ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവയോട് കൂടി രാത്രി എട്ടുമണിക്ക്‌ നട അടയ്‌ക്കും. അയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്.

എത്തിച്ചേരുവാൻ കൊല്ലം-തേനി ദേശീയ പാതയിൽ, കോട്ടയം ജില്ലയിലാണ് ചിറക്കടവ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 32 കിലോമീറ്ററും മണിമല-എരുമേലി പാതയില്‌‍ പൊൻകുന്നത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.