കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക
===========================================
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ നിയോഗങ്ങളാണ്. മുകളിലിരിക്കുന്ന ദൈവങ്ങളുടെ പക്കലേക്ക് തങ്ങളുടെ ആവശ്യങ്ങളും നന്ദികളും ഒക്കെ ഉൾപ്പെടുത്തി, മനസ്സമാധാനത്തോടെ വന്ന് പ്രാർഥനകളും അർച്ചനകളും നല്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. മിക്കപ്പോഴും അതിലുപരിയായി നിർമ്മാണം കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും ഒക്കെയും ക്ഷേത്രങ്ങൾ വിശ്വാസികളെ ആകർഷിക്കുവാറുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. സുബ്രഹ്മണ്യൻറെ അവതാരമായ ഇഗ്ഗുത്തപ്പയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്‌റെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടിയന്റമോൾ കൊടുമുടിയുടേയും വിശേഷങ്ങൾ..

പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം കർണ്ണാടകയിലെ കൊഡവർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ പ്രധാന ദൈവമായാണ് ഇഗ്ഗുത്തപ്പ അറിയപ്പെടുന്നത്. സുബ്ഹഹ്മണ്യ സ്വാമിയുടെ അവതാരമെന്നും ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കാറുണ്ട്. കൊടകു അരേഭാഷ ഗൗഡ വിഭാഗക്കാരുടെ പ്രധാന സംരക്ഷകനും ഇഗ്ഗുത്തപ്പയാണ്. മഹാഗുരു എന്നാണ് ഇവർ ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കുന്നത്.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വർഗ്ഗത്തിൽ നിന്നും കേരളത്തിലെത്തിയ കുഞ്ഞുങ്ങൾ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നതിനു മുൻപ് ഇഗ്ഗുത്തപ്പ ആരാണെന്ന് അറിയണം. വിശ്വാസമനുസരിച്ച് ഒരിക്കൽ സ്വർഗ്ഗത്തിൽ നിന്നും 7 ദൈവകുഞ്ഞുങ്ങൾ ഭൂമിയിലെത്തിയത്രെ. ഇന്നത്തെ കേരളത്തിലാണ് ഇവർ എത്തിയത്. ആറ് ആങ്ങളമാർക്ക് ഒരു കുഞ്ഞിപ്പെങ്ങൾ ചേർന്നതായിരുന്നു ഈ ഏഴു പേർ. അതിൽ ആദ്യത്തെ മൂന്നു സഹോദരങ്ങൾ കണ്ണൂർ തളിപ്പറമ്പിന് അടുത്തുള്ള കാഞ്ഞിരത്ത് ഗ്രാമത്തിൽ താമസമാക്കി. ഏറ്റവും മൂത്ത സഹോദരൻ കന്യാരത്തപ്പ (കാഞ്ഞിരത്തിന്റെ മറ്റൊരു പേര്), രണ്ടാമത്തെയാൾ തിരുചെമ്പരപ്പ, മൂന്നാമത്തെയാൾ ബെൻട്രു കോലപ്പ എന്നിവർ എവിടെയാണോ താമസിച്ചത് അവിടെ ഓരോ ക്ഷേത്രവും ഇവർ നിർമ്മിച്ചു. ആദ്യത്തെ മൂന്നു സഹോദരന്മാരുടെ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരങ്ങാട് എന്നിവയാണ്. ഇവ മൂന്നും കണ്ണൂരാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി മൂന്നു സഹോദരന്മാരും പെങ്ങളും കൊടകിലേക്കാണ് പോയത്.

ബാക്കി നാലു പേർ നാലാമത്തെ സഹോദരനായ ഇഗ്ഗുത്തപ്പ മൽമ എന്ന സ്ഥലത്തേക്കാണ് പോയത്. അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രം പാടി നാടിൽ നിർമ്മിച്ചു. അഞ്ചാമത്തെ സഹോദരൻ കൊടകിലെ തന്നെ പലൂരിലേക്കാണ് പോയത്.പലൂരിൽ തന്നെയാണ് അദ്ദേഹത്തിന്റെ ക്ഷേത്രം ഉള്ളത്. മഹാലിംഗേശ്വര ക്ഷേത്രം എന്നാണത് അറിയപ്പെടുന്നത്. കക്കാബെയ്ക്ക് സമീപമുള്ള പൊന്നംഗല ഗ്രാമമാണ് ഇവരുടെ ഏക സഹോദരിയായ തങ്കമ്മ പാർക്കുവാൻ തിരഞ്ഞെടുത്തത്. പൊന്നംഗല തമ്മേ എന്നാണ് ഇവരുടെ പേരിലെ ക്ഷേത്രം അറിയപ്പെടുന്നത്. ഏറ്റവും ഉളയ സഹോദരൻ പിന്നെയും യാത്ര ചെയ്ത് വയനാട് എത്തിയത്രെ. ബ്രഹ്മഗിരി മലനിരകൾക്കു താഴെയുള്ള ജനാർദ്ദന ക്ഷേത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്.
കടുത്ത വേനലിൽ മഴ പെയ്യുവാനും തങ്ങളുടെ കൃഷികൾക്ക് നല്ല വിളവ് ലഭിക്കുവാനും വേണ്ടിയാണ് ആളുകൾ ഇവിടെയെത്തി ഇഗ്ഗുത്തപ്പയോട് പ്രാർഥിക്കുന്നത്. കൊടകന്മാരും കൊടക്അരേഭാഷ ഗൗഡമാരും ഇവിടുത്തെ പരമ്പരാഗത കൃഷിക്കാരാണ്. അവരാണ് കൃഷിയിറക്കി കഴിഞ്ഞ് മഴയും വിളവും ലഭിക്കുവാനായി ഇവിടെ എത്തി പ്രാർഥിക്കുന്നത്.
വിളവെടുപ്പ് ആഘോഷം സാധാരണ ഗതിയിൽ നമ്മുടെ ഓണം കഴിഞ്ഞ് 90 ദിവസങ്ങൾക്കു ശേഷമാണേ് ഇവർ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്. എല്ലായ്പ്പോളും തങ്ങളുടെ വിളവിന്റെ ആദ്യഫലം ഇഗ്ഗുത്തപ്പയ്ക്ക് സമർപ്പിക്കുന്നതും ഇവരുടെ ആചാരമാണ്. ഈ സമയം കൊടകരുടെ ആഘോഷത്തിന്റെ സമയം കൂടിയാണ്. ഹുത്തരി ആഘോഷം എന്നാണ് കൊടകിലെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത്. ഇത് കൂടാതെ എല്ലാ വർഷവും ഒരു വാർഷിത പ്രാർഥനാ ആഘോഷവും നടത്താറുണ്ട്. കലാട്ച എന്നാണ് ഇത് അറിയപ്പെടുന്നത്. മാർച്ച് മാസത്തിൽ പാടി ഇഗുത്തപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഇട് നടക്കുക.
1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നതെന്നാണ് കരുതപ്പെടുന്നത്.
രൂപത്തിൽ കേരള ക്ഷേത്രം ഇഗ്ഗുത്തപ്പ ക്ഷേത്രം ആദ്യ കാഴ്ചയിൽ കേരളത്തിലെ ഒരു ക്ഷേത്രം പോലയാണ് തോന്നുക. ക്ഷേത്രത്തിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും കേരളീയ വാസ്തുവിദ്യയനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
വേട്ടയിൽ തുണച്ച ഇഗ്ഗുത്തപ്പയ്ക്ക് വെള്ളിയിൽ പൊതിഞ്ഞ ആന ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് വെള്ളിയിൽ നിർമ്മിച്ച ആനയുടെ രൂപമാണ്. ഏകദേശം 3 കിലോഗ്രാമോളം ഭാരം ഇതിനുണ്ട്. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ വേട്ടയാടുവാൻ പോയ ലിംഗരാജേന്ദ്രയ്ക്ക് ഒരു മുയലിനെ പോലും കാണാൻ സാധിച്ചില്ല. ഇതിൽ കുപിതനായ രാജാവ് ആ സ്ഥലത്തേയ്ക്ക് വേട്ടയ്ക്ക് പോകുവാൻ നിർദ്ദേശിച്ച മന്ത്രിയ ശിക്ഷിക്കുവാനൊരുങ്ങി. രക്ഷപെടുവാനായി മന്ത്രി ഇഗ്ഗുത്തപ്പയോട് പ്രാർഥിച്ചപ്പോൾ രാജാവിന് മുന്നിൽ കുറെ മൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അന്ന് രാജാവ് 34 ആനകൾ, 8 കടുവകൾ, ഒരു സംഹക്കുട്ടി എന്നിവയെ വേട്ടയാടി കിട്ടി. ഇതെല്ലാം ഇഗ്ഗുത്തപ്പയുടെ അനുഗ്രഹമാണെന്ന് മനസ്സിലാക്കിയ രാജാവ് ഇഗ്ഗുത്തപ്പയ്ക്ക് വെള്ളി നാണയങ്ങളാൽ തീർത്ത ഒരു ആനയെ നന്ദിയായി കാഴ്ചവെച്ചുവത്രെ. ആ ആനയുടെ രൂപത്തെ ഇന്നും ക്ഷേത്രത്തിൽ എല്ലാ ദിവസവും പൂജയ്ക്ക് വയ്ക്കാറുമുണ്ട്.
കൊടകരുടെ ക്ഷേത്രം കൊടകിലെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ ക്ഷേത്രം. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവർ പ്രാർഥിക്കുവാനെത്തുന്നത് ഇവിടെയാണ്. വിളവെടുക്കുമ്പോളും മഴയ്ക്കും വിവാഹം നടക്കുവാനും കുട്ടികളുണ്ടാകുവാനും കുഞ്ഞുങ്ങൾക്കു പേരിടുവാനും ഒക്കെ ആളുകൾ ഇവിടെ എത്തുന്നു.
ക്ഷേത്ര സമയം തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 ന് ക്ഷേത്രം തുറക്കും ഉച്ചയ്ക്ക രണ്ടുമണിക്കാണ് നട അടയ്ക്കുന്നത്. പിന്നീട് വൈകിട്ട് ആറുമണിയോടെ വീണ്ടും തുറക്കുകയും രാത്രി ഏഴിന് അടയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് എല്ലാ ദിവസവും ഇവിടെ എത്തുന്നവർക്ക് ഭക്ഷണം നല്കും.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്നും 33 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാടിനാൽ ചുറ്റപ്പെട്ട ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂട്ടാരി ഗ്രാമവും ഇതിനടുത്താണ്. ആയെംഗേരി കാടുകളിൽ ഇഗ്ഗുത്തപ്പ ദേവര ബേട്ടയിലാണ് ക്ഷേത്രമുള്ളത്.