2020, ഡിസംബർ 3, വ്യാഴാഴ്‌ച

അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

 


 അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

=========================================================


എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.


അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.


തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.


ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.


യക്ഷികൾ

-------------------

സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.


പക്ഷി(പുള്ള്) ദേവതകൾ

----------------------------------------

ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.


ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)

--------------------------------------------------

ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം

----------

വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.


മാടൻ

----------

ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.


ഭൈരവൻ

----------------

അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.


പോട്ടൻ

---------------

പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.


കുട്ടിച്ചാത്തൻ

--------------------

കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.


ഗുളികൻ

-----------------

കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.


കുറത്തി

-------------

കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.


മറുത

--------------

കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.


രക്ഷസ്സ്

------------------

ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്

....ഇവ വിവിധ രക്ഷസ്സുകളാണ്.


വീരൻ

---------------

കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.


മല്ലൻ

---------

മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.


പിശാച്

--------------

കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.


കാളി

------------

ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.


ചാവ്

---------

പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).


ഈശ്വരി

------------~

രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.


ചാമുണ്ഡി

--------------

രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.


നാഗദേവതകൾ

---------------------------

നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.


വനദേവതകൾ

-----------------------

ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.


മൂർത്തികൾ

------------------

കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.


രോഗദേവതകൾ

------------------------

ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.


ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് 

-----------------------------------------------------------------------------------------

കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.


 കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി 

===========================================================


മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുമ്പേ  എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

 



ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

===============================================


വടക്കുംനാഥൻ സർവ്വം തുണയ്ക്കും

നാഥൻ ശംഭോ മഹാദേവൻ."

നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.


ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.


ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.


തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.


ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.

കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ =====================================================================

 


കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ

=================================================


ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ ശ്രീപാര്‍വതിയും ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല; പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു. സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക് കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക് കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.


ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഇവിടെയുള്ള ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവലിംഗം അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.

2020, നവംബർ 29, ഞായറാഴ്‌ച

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം 

==========================================================================
















കേരളത്തിലെ ഏറ്റവും പ്രത്യേകതയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നു എന്നതു മാത്രമല്ല, ക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഏറ്റുമാനൂര്‍ ക്ഷേത്രത്തെ ഏറെ മഹനീയമാക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ ദര്‍ശനം നടത്തിയാല്‍ അതിലധികമൊന്നും ഒരു മനുഷ്യായുസ്സിനു അനുഗ്രഹമായി വേണ്ട എന്നു വിശ്വസിക്കുന്നവരാണ് ഏറ്റുമാനൂരപ്പന്‍റെ വിശ്വാസികളിലധികവും. ഏഴരപ്പൊന്നാനയും കെടാവിളക്കും വിശ്വാസങ്ങളുമായി വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും... ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്ന് വിശ്വാസികളെ അത്ഭുതപ്പെ‌ടുത്തുന്ന നിരവധി കാര്യങ്ങള്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചരിത്രം ലഭ്യമല്ല. ഖരന്‍ എന്ന അസുരനാണ് ഇവി‌ടെ ശിവസിംഗ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെ‌ടുന്ന താഴെവയ്ക്കുവാന്‍ പറ്റാത്ത ശിവലിംഗം ഖരന്‍ എന്ന അസുരന്‍ ഒരിക്കല്‍ ചിദംബരത്തു പോയി ശിവനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. വരമായി ശിവന്‍ ഖരന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. ഒരിക്കലും നിലത്തുവയ്ക്കരുത് എന്ന നിബന്ധനയോ‌ടെയാണ് ശിവന്‍ ജ്യോതിര്‍ലിംഗങ്ങള്‍ കൈമാറിയത്. തിരികെ പോകുന്നവഴി ക്ഷീണമനുഭവപ്പെട്ട ഖരന്‍ വൈക്കത്തെത്തിയപ്പോള്‍ വിശ്രമിക്കുവാനായി വലതുകയ്യിലെ ശിവലിംഗം താഴെവെച്ചു. ക്ഷീണം മാറി എണീറ്റ് ശിവലിംഗമെ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അതിനു സാധിക്കാതെ വരികയും തനിക്ക് ഇരിക്കേണ്ട സ്ഥലം ഇതാണെന്ന് ശിവന്‍ ഖരനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഖരന്‍ ഏല്പിച്ചു. ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം ഉച്ചയ്ക്ക് മുന്‍പ് ദര്‍ശനം ന‌ടത്തിയാല്‍ ശിവന്‍ സമ്മാനിച്ച ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്ന വൈക്കം ശിവക്ഷേത്രത്തിലും കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിലും ഉച്ചയ്ക്കു മുന്‍പേ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്നു ഭാവങ്ങള്‍ സമയത്തിനനുസരിച്ച് മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ശിവനുള്ളത്. മുഖ്യ പ്രതിഷ്ഠ രൗദ്ര ഭാവത്തിലാണെങ്കിലും രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ക്ഷേത്രമുള്ളത്. ഏറ്റുമാനൂരിലെ കെ‌ടാവിളക്കും ഏഴരപ്പൊന്നാനയും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതകയുള്ള കാര്യങ്ങളാണ് കെടാവിളക്കും ഏഴരപ്പൊന്നാനയും. ക്ഷേത്രത്തിന്‍റെ എല്ലാ ഐശ്വര്യങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ ആദ്യമെത്തുക കെടാവിളക്കും ഏഴരപ്പൊന്നാനയുമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഏഴരപ്പൊന്നാനയെ വിശ്വാസികള്‍ കരുതുന്നത്. ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും പ്ലാവിന്‍ തട‌ിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്വേശിച്ച് നാശനഷ്‌‌ടങ്ങള്‍ വരുത്തിയത്രെ. മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിരുന്നു ഈ അക്രമണം. ഇതിനു ശേഷം തിരുവിതാംകൂര്‍ രാജാവിന് പല അനിഷ്ടങ്ങളും സംഭവിക്കുകയും ഇതിന് പരിഹാരമായി രാജാവ് ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഏഴര പൊന്നാന ദര്‍ശനം കുംഭമാസത്തിലെ ഉത്സവത്തിനാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുന്നത്. . ഇതില്‍ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്.രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവരുന്നതാണ് ച‌ടങ്ങിന്റെ തുടക്കം. പിന്നീട് ഇതിനു മുന്നില്‍ വയ്ക്കുന്ന വലിയ പാത്രത്തില്‍ അന്ന് ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ ഏറ്റുമാനൂരപ്പന് കാണിക്ക നിക്ഷേപിക്കും, വലിയ കാണിക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. കാണിക്കയിടുന്ന സമയത്ത് തന്നെ ഏഴരപ്പൊന്നാനകളെ കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക.തിടമ്പിന്റെ താഴെ അരപ്പൊന്നാനയെയും വയ്ക്കും. അരപ്പൊന്നാന ഏഴരപ്പൊന്നാനകള്‍ പ്രതിനിധീകരിക്കുന്ന അഷ്ടദിക് ഗജങ്ങളെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതായതുകൊണ്ടാണ് അരപൊന്നാനയായതെന്നാണ് വിശ്വാസം. കെടാവിളക്ക് കേരളത്തില്‍ കെടാവിളക്ക് കത്തിനില്‍ക്കുന്ന ഏക ക്ഷേത്രമാണ് ഏറ്റുമാനൂര്‍. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ഭഗവാന്‍ കൊളുത്തിയതാണ് ഈ വിളക്കെന്നാണ് വിശ്വാസം. അതിനു ശേഷം ഒരിക്കലും ഈ വിളക്ക് അണഞ്ഞിട്ടില്ലത്രെ. ഈ വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ്. ഈ വിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം‌ മാധവിപള്ളിപൂജ പേരുകേള്‍ക്കുമ്പോള്‍ സംശയം തോന്നുമെങ്കിലും ക്ഷേത്രത്തിലെ ഉഷപൂജയെയാണ് മാധവിപള്ളിപൂജ എന്നു വിളിക്കുന്നത്. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത് എന്നാണ് വിശ്വാസം. വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയാണ് ഇവിടെ യക്ഷിയുടെ പ്രതിഷ്ഠയായി ഉള്ളത്. ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് ഈ പ്രതിഷ്ഠ. പിണങ്ങിയിരിക്കുന്ന വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡ വര്‍മ്മയായിരുന്നുവത്രെ ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിനു നേര്‍ന്നത്. എന്നാല്‍ നേരും മുന്‍പ് നാടുനീങ്ങിയതിനാല്‍ പിന്നീട് വന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണത്രെ ഇത് നടയ്ക്ക് വെച്ചത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഏഴരപ്പൊന്നാന വൈക്കം ക്ഷേത്രത്തിലേക്ക് നേര്‍ന്നതായിരുന്നു എന്ന്. രാജാവും ഭടന്‍മാരും ഏഴരപ്പൊന്നാനയുമായി വരുമ്പോള്‍ വിശ്രമിക്കാനായി ഏറ്റുമാനൂര്‍ ക്ഷേത്രം തിരഞ്ഞെടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ആനകളുടെ ദേഹത്ത് സര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തി നില്‍ക്കുകയാണത്രെ.പിന്നീട് പ്രശ്‌നം വെച്ചപ്പോള്‍ ഭഗവാന്റെ ആഗ്രഹം ഏഴരപ്പൊന്നനകളെ ഇവിടെ സമര്‍പ്പിക്കണമെന്നാണെന്ന് തെലിയുകയും അങ്ങനെ ഇവിടെ വയ്ക്കുകയും ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നനയെ നല്കാനായി ധര്‍മ്മരാജ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വപ്നത്തില്‍ വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട ഏഴരപ്പൊന്നാന വേണ്ടന്നും പകരം ഒരു സഹസ്രകലശം നടത്തിയാല്‍ മതി എന്നും പറഞ്ഞുവത്രെ. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നാന കൊടുക്കാത്തതിനാല്‍ പിണക്കമാണെമ്മാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വൈക്കംകാര്‍ ഏറ്റുമാനൂരില്‍ ആസ്ഥാന മണ്ഡപ ദര്‍ശനത്തിനോ ഏറ്റുമാനുരുകാര്‍ വൈക്കത്ത് അഷ്ടമിക്കോ പോയിരുന്നില്ല.

 

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

 



നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കോട്ടയം ജില്ല

=================================================







നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോ‌ട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ


പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


പവിത്രമായ സ്ഥാനം 


സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു


വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍ 


മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.


ഏറ്റുമാനൂര്‍ ക്ഷേത്രവും പെരുന്ന ക്ഷേത്രവും കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധങ്ങളായ മറ്റു ക്ഷേത്രങ്ങളാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും. ഈ മൂന്നു ക്ഷേത്രങ്ങള്‍ തമ്മിലും പരസ്പരരം ബന്ധപ്പെട്ടു കിടക്കുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ കാലഘട്ടത്തിലായാണ് നടന്നതെന്നാണ് വിശ്വാസം. ഏറ്റുമാനൂരപ്പന്റെ മകനാണ് നീണ്ടൂര്‍ സുബ്രഹ്മണ്യന്‍. ഇരുവരെയും മുഖാമുഖം ഒരേ ദിശയിലായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.


ഉപദേവതകള്‍ സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ധാരാളം ഉപദേവതകളെ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് പ്രധാന ഉപദേവതകള്‍. നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേ തൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതും വളരെ അപൂര്‍വ്വമായ ഒരു കാര്യമായാണ് കരുതിപ്പോരുന്നത്


പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്! നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമിയോട് പ്രാര്‍ത്ഥിച്ചാല്‍ അത് ഒരിക്കലും വെറുതെയാവില്ല എന്നാണ് വിശ്വാസം. ആഗ്രഹ സാധ്യത്തിനായി വിശ്വാസികള്‍ക്കായി നിരവധി വഴിപാടുകളും പൂജകളും ക്ഷേത്രത്തിലുണ്ട്. ഒറ്റനാരാങ്ങാമാല വഴിപാടാണ് അതില്‍ പ്രധാനം. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിലായാണ് ഇത് ന‌ടത്തുന്നത്. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. അഭിഷേകവും നാരങ്ങാമാല ചാർത്തലും ഇവിടെ പ്രധാനമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസങ്ങളിൽ ഷഷ്ഠിവ്രതവും, മഹാഗണപതിഹോമവും, ശ്രീ ഗണേശസുബ്രഹ്മണ്യ സംഗീതാരാധനയുംനടത്തി വരുന്നു. നീണ്ടൂരപ്പൻ സംഗീത സേവ എന്നാണ് സംഗാതാരാധന അറിയപ്പെടുന്നത്.


ആഘോഷങ്ങള്‍ സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ വലിയ പ്രാധാന്യത്തോടെ നടത്തിവരുന്നു. ഷഷ്‌ഠി ആഘോഷങ്ങള്‍ തന്നെയാണ് ഇതിലേറ്റവും പ്രധാനപ്പെ‌ട്ടത്. മേടമാസത്തിലെ ഷഷ്ഠി ആറാട്ടായി വരത്തക്കവിധം ആറ് ദിവസമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം. മുറജപം , തൈപ്പൂയം, സ്കന്ദഷഷ്ഠി, നവരാത്രി ആഘോഷങ്ങൾ, മണ്ഡലവൃതം, മകരവിളക്ക്‌-രഥഘോഷയാത്ര, രാമായണ മാസാചരണം, കളമെഴുത്തും പാട്ടും, നിറപുത്തരി തുടങ്ങിയവയും വലിയ രീതിയില്‍ തന്നെ ഇവിടെ ആഘോഷിക്കുവാറുണ്ട്.


എത്തിച്ചേരുവാന്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡ് വഴി ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കോട്ടയത്തു നിന്നും 17 കിലോമീറ്ററും ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4.5 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.


മലമേൽ ക്ഷേത്രം കൊല്ലം ജില്ല

 


മലമേൽ ക്ഷേത്രം കൊല്ലം ജില്ല

===========================================


കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ കൊട്ടാരക്കരയിൽ നിന്നും 16  കിലോമീറ്റര് തെക്കു കിഴക്ക്  ഇരുമ്പഴിക്കുന്നിലാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അറയ്ക്കൽ വില്ലജ് ഏകദേശം എട്ടു ഏക്കറോളം വിസ്‌തീർണമുള്ള  പാറയുടെ മുകളിലാണ് പ്രധാനമൂർത്തി .ശിവൻ  കിഴക്കോട്ടു ദർശനം . വട്ട ശ്രീകോവിൽ  രണ്ടു നേരം പൂജയുണ്ട്  കൂടാതെ പടിഞ്ഞാട്ടു ദർശനമായി നരസിംഹ സങ്കല്പം  ഇപ്പോൾ വിഗ്രഹമുണ്ട്. 1954  ൽ ജീർണോദ്ധാരണം നടത്തിയ ക്ഷേത്രമാണ് . താരനിരപ്പിൽ നിന്നും ഏകദേശം 400 അടി ഉയരത്തിലാണ് ക്ഷേത്രം. .കൂടാതെ പാറയുടെ 150  അടി ഉയരത്തിൽ മേൽക്കൂരയില്ലാത്ത  ശാസ്താ ക്ഷേത്രവുമുണ്ട് .ഇവിടെ ചെമ്പരുത്തി പൂമാലചാര്ത്തും  ഇത് 108 അയ്യപ്പൻ കാവുകളിൽ ഒന്നാണെന്നും കരുതുന്നു .ഇവിടെ കുരങ്ങന്മാരുണ്ട് ആദ്യം ഈ ശാസ്താ ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു  പിന്നീടാണ് ശിവ ക്ഷേത്രം പണിതീർത്തത് എന്നാണ് പഴമ .ശിവക്ഷേത്രത്തിന്റെ വടക്കു  ഭാഗത്ത് കരക്കണ്ടകുഴി .ഇതിലെ വെള്ളം വറ്റാ റില്ല രണ്ടു മീറ്റർ താഴ്ഴ്ചയുണ്ട് .താഴെയുള്ള ക്ഷേത്ര കുളവും തീർത്ഥകുളവും തീർത്ഥകിണറും  അടത്തടുത്താണ് .പക്ഷെ ഇതിലെ ജലനിരപ്പ് വ്യത്യാസമുണ്ട്  30 അടിയോളം താഴ്ചയുള്ള കിണറിന്റെ അടിയിൽ ഒരു കരിങ്കൽ കട്ടിളയും വാതിലുമുണ്ടത്രെ ഇതിലൂടെ ഭൂഗർഭജല മാറ്ഗ്ഗമുണ്ടന്നും പറയുന്നു. ശിവരാത്രി ആഘോഷമുണ്ട്  അന്ന് കെട്ട് കാഴ്ചയുമുണ്ട്  കടലായ് മനവക   ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസ്വ ബോർഡ് . ഇത് ജൈന ക്ഷേത്രമായിരുന്നു എന്നും അല്ല ബുദ്ധമത കേന്ദ്രമായിരുന്നു എന്ന്  നിഗമന ങ്ങളുണ്ട് ഇവിടെ നിന്നും മുൻപ് ഇരുമ്പു കുഴിച്ചെടുക്കാനുള്ള    സാധ്യത പരിശോധിച്ചിരുന്നു  എന്ന് പറയുന്നു അന്ന് മുതലാണ് ഇരുമ്പഴിക്കുന്നെന്നു    പേര് വന്നത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയ്ക്കു  നാടുകാണിപ്പാറ എന്ന് പറയുന്നു   പാറയുടെ മുകളിൽ കയറി നാട് കാണാൻ  എത്തുന്നവരുടെ സംഖ്യ കൂടിയപ്പോൾ  കൈവന്നതാണ് ഈ പേര്                                                                                                                                                                                                                                                                                 

2020, നവംബർ 26, വ്യാഴാഴ്‌ച

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം വിളപ്പിൽശാലതിരുവനന്തപുരം

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം  വിളപ്പിൽശാലതിരുവനന്തപുരം 

=======================================================================



തിരുവനന്തപുരത്തുനിന്നു 17 കിലോമീറ്റർ കിഴക്കു മാറി വിളപ്പിൽശാല എന്ന സ്ഥലത്തു വിളപ്പിൽശാല-കാട്ടാകട റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ്  പ്രധാന പ്രതിഷ്ഠ.


തെക്കൻതിരുവിതാംകൂറിലും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന മുടിപ്പുരകളിൽ ഒന്നാണിത്. ദേവിയുടെ തിരുമുടി വച്ച് ആരാധിക്കുന്നതിനാലാണ് മുടിപ്പുര എന്ന് വിശേഷിപ്പിക്കുന്നത്.പ്രാദേശികമായി കുണ്ടാമൂഴി മുടിപ്പുര എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഉപദേവതമാരായി ഗണപതി, നാഗം , ശാസ്താവ്, യക്ഷി, മന്ത്രമൂർത്തി, തമ്പുരാൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകൾ ഉണ്ട്.


കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ്ന്റെ കീഴിലാണ്  പ്രവർതിയ്ക്കുന്നതു 


പ്രതിഷ്ഠ

പരാശക്തിയുടെ രൗദ്ര ഭാവമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ.ദാരികവധത്തിനായി പരമേശ്വരന്റെ മൂന്നാംകണ്ണിൽനിന്ന് പിറന്ന മഹാഭൈരവിയായി വിശ്വാസം. തിരുമുടികളിലായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഉഗ്രഭാവത്തിലും കിഴക്കൊട്ട് ദർശനമായി സൗമ്യഭാവത്തിലുമാണ് പ്രതിഷ്ഠ.


വടക്കോട്ട്‌ ദർശനമായിയാണ് ആദ്യം പ്രധാന തിരുമുടി(രൗദ്ര ഭാവത്തിൽ)പ്രതിഷ്ഠിച്ചിരുന്നത്.കാലക്രമേണ ദേവിയുടെ രൗദ്രത വർധിച്ചുവന്നതിനാൽ ചെറിയ തിരുമുടി ശാന്തഭാവത്തിൽ നിർമ്മിച്ച് കിഴക്കോ ട്ടു ദർശനമായി പ്രതിഷ്ഠിക്കുകയാണുണ്ടായത്.തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും കാൽച്ചിലമ്പും ശ്രീകോവിലിലുണ്ട്.


തലയിൽ എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രധാന തിരുമുടി പുറത്തെഴുന്നള്ളിക്കാറില്ല. ഉത്സവകാലങ്ങളിലും പ്രധാനത്തിരുമുടി ശ്രീകോവിലിന്റെ ഉള്ളിൽ തന്നെയാണ് ആരാധിക്കുക (ആദ്യ പ്രതിഷ്ഠനടത്തിയ കാലം പ്രധാന തിരുമുടി തന്നെയാണ് പുറത്തെഴുന്നള്ളിച്ചു കൊണ്ടിരുന്നത് എന്നാൽ ദേവിയുടെ ചൈതന്യം വർധിച്ചതിനാൽ തിരുമുടിക്ക് ഭാരം വർധിക്കുകയുണ്ടായതായി പറയപ്പെടുന്നു).


ഭദ്രകാളി ഭാവത്തിലായതിനാൽ കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. പാൽപ്പായസവും നിവേദിക്കാറുണ്ട്.


ഭദ്രകാളി സങ്കല്പം

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തിപ്രകരണം എന്ന ഭാഗത്താണ് ശിവന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു.അങ്ങനെ നീണ്ടതപസ്സിനൊടുവിൽ സംപ്രീതനായ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.അമരത്വം വരമായി ചോദിക്കുന്ന ദാരികനേ അത് തനിക്ക് നൽകാനാവില്ല എന്നുപദേശിച് മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം വധ്യരാവണമെന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു.അങ്ങനെ ദേവലോകത്തേക്ക് അസുരപടനയിക്കുന്നു. ദാരികനേ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു.അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.


ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു.തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു.ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു. തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് നാരായണൻ അവരെ അറിയിക്കുന്നു.തുടർന്ന് ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവംകൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാംതൃക്കണ്ണ് തുറക്കുകയും ചെയ്തു.ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു.ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽപാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുതിച്ചുവണങ്ങുന്നു.അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസ്സിലാക്കുന്നു.


തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരിയിലേക്ക് തിരിയ് ക്കുന്നു.വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുർ നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു.മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു.ശേഷം ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു.ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെനേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു.തന്റെ സഹോദരൻ വധിക്കപ്പെട്ടതറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരുനയിക്കാൻ പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു.അങ്ങനെ പലവിധആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദൾപോലും ഭയപ്പെടുന്നു.അങ്ങനെ 7 പോരുകൾക്കൊടുവിൽ മുപ്പാരിനെയും പോറ്റുന്ന ജഗതീശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു.രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവുംകാത്തരുളീ മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം.


പൂജാക്രമം 

ക്ഷേത്രത്തിൽ ത്രികാലപൂജ പതിവില്ല. ദിവസവും വൈകീട്ട് 4 30ന് നടതുറക്കുന്നു ; വൈകിട്ട് 6 30ന് ദീപാരാധന ; 7 ന് പൂജ തുടർന്ന് നട അടയ്ക്കുന്നു. തിരുമുടി പ്രതിഷ്ഠയായതിനാൽ നിർമ്മാല്യം മാറ്റിയതിനു ശേഷമേ നടയടക്കുകയൊള്ളു.


എല്ലാ ചൊവാഴ്ചയും രാഹുകാലസമയത് (3 നുമേൽ 4 30 നകം) നാരങ്ങാവിളക്കും രാഹുർദോഷനിവാരണവും നടക്കുന്നു.

ആയില്യം നാളിൽ രാവിലെ നാഗത്താൻ മാർക്കു ആയില്യ പൂജയും പൗർണമി നാളിൽ വൈകിട്ട് 5 ന് ഐശ്വര്യപൂജയുമുണ്ട്.

എല്ലാ മലയാള മാസം ഒന്നാം തീയതി രാവിലെ ഗണപതിഹോമവും 7 30 നും വൈകീട്ട് 5 30 നും സമൂഹപൊങ്കാലയും ഉണ്ട്


കാളിയൂട്ടും ദിക്കുബലിയും

കാളിയൂട്ട് മഹോത്സവം


എല്ലാവർഷവും കുംഭമാസത്തിലെ പൂരം നാളിലാണ് ഉത്സവം കൊടിയേറുന്നത്.എല്ലാ വർഷവും കാളിയൂട്ട് ഉത്സവം 8 ദിവസം നീണ്ടുനിൽക്കുന്നു .


ഒന്നാം ഉത്സവ ദിവസം രാത്രി തൃക്കൊടിയേറ്റിനുശേഷം തിരുമുടി പുറത്തെഴുന്നളിച്ചു പച്ചപ്പന്തലിൽ ഇരുത്തി ദേവിയെ കാപ്പുകെട്ടി പാടിക്കുടിയിരുത്തുന്നു. ചെറിയ തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്.തോറ്റം പാട്ട് പാടി ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽനിന്നും ആവാഹിച്ചു കുടിയിരുത്തുന്നു.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് തോറ്റംപാട്ട് പാടുന്നത്.ഓരോ ദിവസത്തെ ഉത്സവപൂജകളും ഈ ഭദ്രകാളി പാട്ടുമായി ബന്ധപെട്ടു കിടക്കുന്നു.


കാളിയൂട്ട് ഉത്സവനാളുകളിൽ പൊതുവെ 2 4 6 ഉത്സവദിവസങ്ങളിൽ രാത്രി കളംകാവൽ ഉണ്ടാവും[തിരുമുടി ശിരസിൽ എടുത്ത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവി ദാരികനെ തിരയുന്നതിന്റെ ആവിഷ്കാരം].വളരെയേറെ നേരം നീണ്ടു നിൽക്കുന്ന ഒരു ചടങ്ങാണിത്.പല വിധ പുഷ്പ്പങ്ങളാലും പനിനീരിനാലും കൊണ്ടുള്ള അഭിഷേകത്തോടെയാണ് തിരുമുടി ഏന്തിയുള്ള ദേവിയുടെ(തിരുമുടി ശിരസ്സിൽ എടുത്തു കഴിഞ്ഞാൽ പൂജാരിയിൽ സ്വയം ഭദ്രകാളി ആവേശിക്കുന്നതായി പറയുന്നു) ചുവടുകൾ. കളംകാവലിന്റെ അവസാനം ദേവി ഭാവം ഉച്ചസ്ഥായിയിൽ എത്തുകയും തിരുമുടി ശിരസ്സിൽ നിന്ന് ഊരിമാറ്റുകയും ചെയ്യുന്നു(മുടി ചായുന്നു)


ദേവിയുടെ ത്രിക്കല്യാണം വർണ്ണിക്കുന്ന ഭാഗമായ മാലപ്പുറം പാട്ടു പാടുന്ന സമയം മാലവയ്പ്പ് എന്ന കർമ്മം നടക്കുന്നു.രണ്ട് വലിയപുഷ്പഹാരങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ച് ത്രിക്കല്യാണം പാടുന്ന നേരം അവ തിരുമുടികളിൽ ചാർത്തി ദീപാരാധന നടത്തുന്നു,ഇതിനെയാണ് മലവയ്പ്പ് എന്ന് പറയുന്നത്.ഉത്സവദിവസങ്ങളിൽ പല സംഘങ്ങളുടെ നേതൃത്വത്തിൽ വിളക്കുകെട്ടുകൾ ചെണ്ടമേളത്തിന്റെയും മറ്റു കലാപരിപാടികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്താറുണ്ട്.


പാലകൻ കൊല്ലപ്പെടുന്ന ഭാഗം വർണ്ണിക്കുന്ന പാട്ടു പാടുന്ന ദിവസം കൊന്ന് തോറ്റ് ദിവസം എന്നറിയപ്പെടുന്നു.അന്നേദിവസം ഉച്ചപൂജക്ക് ശേഷം നട അടച്ചാൽ പാലകനെ ദേവി തോറ്റിയുണർത്തിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.(പാട്ടോ മറ്റു കലാപരിപാടികൾ ഒന്നും അന്നേ ദിവസം ഉച്ചപൂജക്ക് ശേഷം വെക്കാറില്ല).



വിളപ്പിൽശാല നല്ലിരുപ്പ് കളത്തിലെ കളംകാവൽ

ഉത്സവത്തിന്റെ ഏഴാം നാൾ രാവിലെ പാട്ടിൽ തന്റെ ഭർത്താവിനെ ചതിച്ചുകൊന്ന പാണ്ട്യരാജാവിനെ ദേവി വധിക്കുന്ന ഭാഗം പാടുമ്പോൾ പൊങ്കാല കലങ്ങളിൽ അഗ്നിപകരുന്നു. അന്നേദിവസം ഉച്ചക്ക് ശേഷം തിരുമുടി മാതൃവൃക്ഷച്ചുവട്ടിൽ എഴുന്നളിച്ചു പൂജ നടത്തുന്നു. വൈകീട്ട് കൊല്ലംകോണം ശ്രീ മണ്ണടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്രയകുത്തിയോട്ടം താലപ്പൊലി എന്നിവയോടൊപ്പമുള്ള കളങ്കാവലും ശേഷം ഗുരുസിയും നടക്കുന്നു.ശേഷം തിരുമുടിയിൽ നിന്ന് കാപ്പഴിച്ചു* ആറാട്ടിനുശേഷം അകത്തെഴുന്നള്ളിച്ചു പൂജയോടുകൂടി ഉത്സവത്തിന് പരിസമാപ്തിയാകുന്നു.*(ദേവിയെ തിരിച്ചു കൊടുങ്ങലൂരിൽ കൊണ്ടാക്കുന്നു എന്നാണ് വിശ്വാസം)


ദിക്കുബലി മഹോത്സവം


മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പതിനാലുദിവസം നീണ്ടു നിൽക്കുന്ന ദിക്കുബലി ഉത്സവത്തിൽ ദേവി നിറപറയ്ക്കായി നാലുദിക്കിലേക്കും എഴുന്നള്ളുന്നു. ദിക്കുബലി ഉത്സവനാളുകളിൽ തോറ്റംപാട്ട് കുറച്ചു കൂടി വിസ്തരിച്ചു പാടുന്നു(ഇവിടെ ദാരിക വധവും പരാമർശിക്കുന്നു). അഞ്ചാം ദിവസം മലവയ്പ്പും ഒൻപതാം ദിവസം കൊന്നുതോറ്റും പതിമൂന്നാം ദിവസം പൊങ്കാലയും വരുന്ന രീതിയിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്.



ഓട്ടംതാലപ്പൊലി എന്നിവയോടൊപ്പമുള്ള കളംകാവൽ

നാല് ദിക്കുബലി കളങ്ങളിലേക്കും മൂന്ന് നല്ലിരുപ്പ്* കളങ്ങളിലേക്കും തിരുമുടി എഴുന്നള്ളിക്കുന്നു.ദിക്‌ബലി,നല്ലിരുപ്പ് കഴിഞ്ഞെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ നിറപറയും തട്ടപൂജയും ഒരുക്കി സ്വീകരിക്കുന്നു.അലങ്കരിച്ചൊരുക്കിയ പച്ചപ്പന്തലിൽ ഇരുത്തിയാണ് നിറപറ പൂജ നടത്തുന്നത്.അർധരാത്രിയാണ് ദേവി ദിക്കുബലി കളങ്ങളിലേക്കു പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി ഉച്ചബലി എന്ന കർമ്മം നടക്കുന്നു. ദേവിയില്ലാത്തസമയം ക്ഷേത്രത്തിന്റെ കാവൽ ചുമതല അഷ്ടദിക്ക്പാലകൾക്കുനൽകുന്നതാണ് ഈ കർമ്മത്തിനാധാരം.വലിയ കളം ഒരുക്കിയാണ് ഈ പൂജ നടക്കുന്നത്.


ദിക്‌ബലിക്കായി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടാൽ തിരിച്ചു ദേവി ക്ഷേത്രത്തിൽ എഴുന്നള്ളാൻ 3 ദിവസംവരെ കഴിയും. നല്ലിരുപ്പ്ദിക്കുബലി കളങ്ങളിൽ കളംകാവൽ ഉണ്ടാകും.ശേഷം ദേവി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു.*ഈ ധ്യാനത്തെയാണ് നല്ലിരുപ്പ് എന്ന് പറയുന്നത്. എന്നാൽ തെക്ക് ദിക്കിൽ മാത്രം ദേവി നല്ലിരിക്കുന്നില്ല. തെക്കുദിക്കിലെ ദിക്‌ബലിക്ക് ശേഷം നിറപറകൾ സ്വീകരിച്ച ദേവി നേരെ ക്ഷേത്രത്തിലേക്ക് വരുന്നു.നിറപറകൾ സ്വീകരിച്ചു എത്തുന്ന ദിവസങ്ങളിൽ കളംകാവലൊടയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുക.തുടർന്നുള്ള പൂജാകാര്യങ്ങൾ കാളിയൂട്ട് ഉത്സവത്തിന്റേതു പോലെ തന്നെ ആണ്.


എല്ലാ ഉത്സവങ്ങൾക്ക് ശേഷവും 7 ദിവസത്തേയ്ക്ക് ക്ഷേത്ര നട തുറക്കില്ല.ഏഴാം ദിവസം ഗണപതി ഹോമം പ്രസാദശുദ്ധി എന്നിവയോടെ രാവിലെ നടതുറക്കുന്നു.അന്നേദിവസം രാവിലെയും വൈകീട്ടും സമൂഹപൊങ്കാലയുണ്ടാവും.


കടപ്പാട് 

2020, നവംബർ 22, ഞായറാഴ്‌ച

വെളിനെല്ലൂർശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം ജില്ല

 

വെളിനെല്ലൂർശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം ജില്ല

========================================================================



കൊല്ലം ജില്ലയിൽ വെളിനെല്ലൂരിൽ  എം സി റോഡിലെ ഓയൂർ ജംഗ്ഷനിൽ നിന്നും പാറിപ്പിള്ളി റൂട്ട്. ഇത്തിക്കരയാറിന്റെ തീരത്താണ് ഈ ക്ഷേത്രം കിഴക്കും വടക്കും പടിഞ്ഞാറും പുഴ  നാലു വശവും കുന്നുകളുമുണ്ട്  പ്രധാന മൂർത്തി ശ്രീരാമൻ . കിഴക്കോട്ടു ദർശനം .ആറ്റിലേക്കാണ് ദൃഷ്ടി  ഈ ആറ്റിൽ മലം ചുഴിയുണ്ട് (വലിയ ചുഴി) രണ്ടു നേരം പൂജയുണ്ട് .തന്ത്രി കുഴിക്കാട്ട് .ഉപദേവതമാർ, ഇണ്ടളയപ്പൻ,ഭഗവതി  നാഗരാജാവ്, ഭൂതത്താൻ ഹനുമാൻ . മേടമാസത്തിലെ തിരുവോണം കൊടി കയറി  പത്തു ദിവസത്തെ ഉത്സവം ആദ്യം ഇവിടെ ഇണ്ടളയപ്പൻ ക്ഷേത്രവും  ഭഗവതി ക്ഷേത്രവുമായിരുന്നു  വടക്കു നിന്നും വന്ന പ്രദേശ ബ്രാ ഹ്മണനു  ഇവിടെ വച്ച് ശ്രീരാമ ദർശനം  ഉണ്ടായി എന്നും ശ്രീരാമന്റെ പ്രതിഷ്ഠ  നടത്തിയെന്നും ഐതിഹ്യം .

ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ നായ് വെപ്പ് മഹോത്സവത്തിനോടനുബന്ധിച്ചു  ക്ഷേത്രത്തിൽ നടന്നിരുന്ന  തെക്കേ വയൽ വാണിഭം (കാള ചന്ത ) പ്രസിദ്ധമായിരുന്നു ഇണ്ടളയപ്പന്റെ തിരുനാളായ മീനത്തിലെ രോഹിണി  നാളിൽ  

വേളോർ  സമുദായത്തിലെ മാമൂട്ടിൽ കുടുംബക്കാർ കളിമണ്ണുകൊണ്ടു  നായ രൂപമുണ്ടാക്കി തിരു നടയിൽ അർപ്പിയ്ക്കും രോഹിണി നാലിന് പത്തു ദിവസം മുൻപ്  ആലും മൂട്  എന്ന സ്ഥലത്ത് പാണൻ ചെണ്ടകൊട്ടി ഉത്സവം അറിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു കൂടാതെ പറയ സമുദായക്കാർ  കുട്ട, വട്ടി ,മുറം   എന്നിവയുണ്ടാക്കി ക്ഷേത്രത്തിനു സമീപം കൊണ്ടുവരും പൊന്നുരുട്ടി കുടുംബക്കാർ ഇതേറ്റു വാങ്ങി ക്ഷേത്രത്തിലർപ്പിക്കും .ഈ ആചാരങ്ങൾ ഇപ്പോൾ ഇല്ല ഉത്സവത്തിന് ക്ഷേത്രത്തിനു മുന്നിൽ മത്സ്യ കച്ചവടം എന്ന ആചാരമുണ്ടായിരുന്നു  മുസ്ലിം സമുദായക്കാരാണ് മത്സ്യം വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ഇപ്പോൾ തിരുവതാം കൂർ  ദിവസം ബോര്ഡിന്റെതാണ്  ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൂമ്പല്ലൂർ കാവ് ശാസ്താവ് ,ചെംതുപ്പ് ദേവി   കുരികേശ്വരം വിഷ്ണു  എന്നിവയാണ് 

2020, നവംബർ 21, ശനിയാഴ്‌ച

തിരുമത്തതളിയപ്പൻ ക്ഷേത്രം, തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി

 


തിരുമത്തതളിയപ്പൻ  ക്ഷേത്രം 


കേരളത്തിലെ പഴയ തളി  ക്ഷേത്രങ്ങളിൽ ഒന്ന് .നെടുംപുറം തളിയെന്നും നിത്യ വിചാരേശ്വരം തളിയെന്നും  അറിയപ്പെടുന്ന ക്ഷേത്രം .ഇപ്പോൾ വടക്കൻ ചേരി തളി  എന്ന് പേര് പറയുന്നു .തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി യ്ക്കടുത്തു തളിയിൽ .വരവൂർ പഞ്ചായത്തു. പ്രധാന പ്രതിഷ്ഠ ശിവൻ.  നിറയെ ശില്പങ്ങളുള്ള വലിയ ശ്രീകോവിൽ  കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് കുറച്ചു കാലം പൂട്ടിയിട്ട നിലയിൽ ആയിരുന്നു  ക്ഷേത്ര വളപ്പ് നാല് ഏക്കറോളം വരും. ഇവിടെ നന്ദിയുടെ  തല നേരെയല്ല . അൽപ്പം വടക്കോട്ടു ചരിഞ്ഞാണ് .ഇത് പൂർണ്ണമായും ചെരിയുമ്പോൾ ലോകം അവസാനിയ്ക്കും  എന്ന് ഒരു വിശ്വാസം ഇവിടെയുണ്ട്  ഉപദേവത  ശ്രീകൃഷ്ണൻ ,രണ്ടു ഗണപതി  ശാസ്താവ് ഭഗവതി  ഭഗവതി സങ്കല്പം  ഉരുണ്ട കല്ലാണ് . ഗണപതി ഒന്ന് കിഴക്കോട്ടു ഒന്ന് പടിഞ്ഞാട്ടു ദർശനം . ഇത് കൂടാതെ ചുറ്റമ്പലത്തിനു പുറത്തും ഒരു ശിവക്ഷേത്രമുണ്ട് അറിയപ്പെടുന്ന കാലത്ത് ദേശമംഗലം മനവകയായിരുന്നു .ശിവരാത്രി ആഘോഷമുണ്ട്. കുലശേഖര സാമ്രാജ്യകാലത്തെ  പതിന്നാലു നാടുകളിൽ ഒന്നായിരുന്ന നെടുംപുറയൂർ  നാടിന്റെ ഭരണാധിപന്റെ കേന്ദ്രം  ഈ ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു 

2020, നവംബർ 18, ബുധനാഴ്‌ച

അഴിക്കോട് പുതിയകാവ് കണ്ണൂർ ജില്ല

 അഴിക്കോട് പുതിയകാവ് കണ്ണൂർ ജില്ല

=====================================================



കണ്ണൂർ ജില്ലയിലെ പുതിയാപറമ്പിൽ . അഴിക്കോട് പഞ്ചായത്തിൽ .പ്രധാന മൂർത്തി ഭദ്രകാളി കിഴക്കോട്ടു ദർശനം . ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം പുതിയാമഠം പറമ്പിലായിരുന്നു എന്ന് ഐതിഹ്യം .ക്ഷേത്രത്തിനു മുന്നിൽ കിഴക്കൻ കാവ്  ഇവിടെ കളരിവാതുക്കൽ അമ്മ  മകരം എട്ടിന്കൊടി കയറി ഏഴു ദിവസത്തെ ഉത്സവമുണ്ട് .കിഴക്കൻ കാവിൽ കളിയാട്ടവുമുണ്ട് ചെങ്ങുനി അച്ഛന്റെയും മുരിക്കഞ്ചേരി നായനാരുടെയും ക്ഷേത്രമായിരുന്നു .പിന്നീട് അവർ 48   വീട്ടുകാരായി . ഊരാണ്മതറവാടുകൾ 37 .ചെങ്ങിനിയ്ക്കു അച്ഛൻ ബിരുദവും മുരിക്കഞ്ചേരിയ്ക്കു നായനാർ ബിരുദവും  തളിപ്പറമ്പ് കൊട്ടുമ്പുപുറത്തുനിന്നും കിട്ടിയതാണെന്നാണ്  പഴമ. പിന്നീടാണു് ഇവരെ അഴിക്കോട് തറകളിലെ  നാടുവാഴികളായി  നിശ്ചയിച്ചത് . പഴയകാലത്ത് ഊട്ടുണ്ടായിരുന്ന ക്ഷേത്രമാണ്  ഇടക്കാലത്ത് ഇത് കോലത്തിരി പിടിച്ചെടുത്തിരുന്നു 

2020, നവംബർ 17, ചൊവ്വാഴ്ച

ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി


 ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ്‌ ഗ്രാമത്തിലെ വെളിങ്ങോട്‌ എന്ന സ്ഥലത്താണ്‌ ശ്രീകോവിലും , പ്രദക്ഷിണ വഴിയും, നമസ്കാരമണ്ഡപവും ഗംഗാതീർത്ഥത്തിലാറാടി നിൽക്കും അരക്കുപറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഒരുപാട്‌ ഐതിഹ്യങ്ങളും , ചരിത്രങ്ങളും ഉള്ള വള്ളുവനാട്ടിലെ പ്രസിദ്ധമായ ഈ ക്ഷേത്രത്തെ കുറിച്ച്‌ നമുക്ക്‌ വായിക്കാം ഇവിടെ.

വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഒരുപാട്‌ പ്രദേശങ്ങളുടെ ഐതിഹ്യങ്ങൾ മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്‌ . ദുര്യോധനൻ പാണ്ഡവർക്കായി പണിത അരക്കില്ലം ഇവിടെ ആയിരുന്നു എന്നും അത്‌ കൊണ്ടാണ്‌ ഈ ഗ്രാമത്തിന്‌ അരക്കുപറമ്പ്‌ എന്ന് പേരു കാലക്രമേണ വന്നതെന്നും പറയപ്പെടുന്നു. നിലമ്പൂരിനടുത്തുള്ള
എടക്കര ( ഏകചക്ര) സൈലന്റ്‌ വാലി ( സൈരന്ധ്രി) കുന്തിപ്പുഴ, പാത്രക്കടവ്‌, ഭീമനാട്‌, ഐവർ മഠം തുടങ്ങീ അനവധി പ്രദേശങ്ങൾക്ക്‌ ഇത്‌ പോലെ മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഐതിഹ്യം ഉണ്ട്‌ . ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെളിങ്ങോട്‌ എന്ന സ്ഥലത്തെ കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഒരു യോഗി താമസിച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം തപസ്സ്‌ ചെയ്യുന്ന സമയം ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത്‌ ജലത്തിലാറാടി ശ്രീപരമേശ്വര , പാർവ്വതി സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹത്തിന്‌ വെളിപാട്‌ ഉണ്ടായി . അതിൻപ്രകാരം ജനങ്ങളുടെ ശ്രേയസ്സിനായി ആ പുണ്യാത്മാവ്‌ ശ്രീ പരമേശ്വര പാർവ്വതി സാന്നിധ്യം ഉള്ള ഭാഗത്ത്‌ ചെന്ന് അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ ദേവചൈതന്യത്തിൽ ആരാധിച്ച്‌ പൂജിച്ച്‌ പോന്നു . ഈ യോഗീശ്വരന്‌ വെളിപാട്‌ ഉണ്ടായ സ്ഥലമാണ്‌ ലോപിച്ച്‌ വെളിങ്ങോട്‌ ആയി മാറിയെന്ന് പറയപ്പെടുന്നു.

നൂറ്റാണ്ടുകൾ അധികം പഴക്കമുണ്ടീ ക്ഷേത്രത്തിന്‌ . ഇവിടുത്തെ അർദ്ധനാരീശ്വര പ്രതിഷ്ഠ സ്വയംഭൂ ആണ്‌ . പൂർണ്ണമായും ജലത്തിൽ വസിക്കുന്ന അർദ്ധനാരീശ്വര പ്രതിഷ്ഠ അത്യപൂർവ്വങ്ങളിൽ അപൂർവ്വമാണ്‌ താനും. രണ്ട്‌ ശിലകൾ ചേർന്ന ഒറ്റശിലയായിട്ടാണ്‌ പ്രതിഷ്ഠയുള്ളത്‌. മൂർത്തി എന്നും ജലത്തിൽ വസിക്കുന്നതിനാൽ നിവേദ്യവും മറ്റും തെക്ക്‌ ഭാഗത്തായി ഉള്ള സ്ഥാനത്താണ്‌ നടത്തുന്നത്‌. ശിവരാത്രി നാളിൽ ജലം വറ്റിച്ച്‌ വിഗ്രഹത്തിൽ അർദ്ധരാത്രി അഭിഷേകം ഉണ്ട്‌, ഈ സമയത്തും നല്ല വെയിലുള്ള സമയത്ത്‌ ജലത്തിനുള്ളിലൂടെയും മാത്രമെ വിഗ്രഹം ദർശ്ശിക്കാൻ കഴിയൂ.തിരുവളയനാട്‌ ഭഗവതി, നാഗദൈവങ്ങൾ , എന്നീ പ്രതിഷ്ഠകളും , തിരുമാന്ധാംകുന്ന് ഭഗവതി സാന്നിധ്യവും ഉണ്ടിവിടെ . ശ്രീകോവിൽ നമസ്കാര മണ്ഡപം , അഷ്ടദിക്ക്‌ പാലകന്മാർ, പ്രദക്ഷിണ വഴി, സോമസൂത്രം വലിയ ബലിക്കല്ല്, സോപാനം, തുടങ്ങിയ ഭാഗങ്ങൾ മുഴുവൻ ഗംഗാസാന്നിധ്യം ഉള്ള ജലത്തിൽ ആറാടി നിൽക്കുന്ന അപൂർവ്വ കാഴ്ച്ച ഇവിടെ മാത്രമെ കാണൂ . പുതുമന ഹരിശങ്കരൻ നമ്പൂതിരിയാണ്‌ ക്ഷേത്ര തന്ത്രി. മേൽശാന്തി തഞ്ചാവൂർ സ്വദേശിയായ ശ്രീ മണി അയ്യർ ആണ്‌ . ഒരു കാലത്ത്‌ ഈ ക്ഷേത്രം സാമൂതിരി കോവിലകത്തിന്റേതായിരുന്നു. ഇന്ന് ജനകീയ കമ്മിറ്റിയുടെ കീഴിൽ ക്ഷേത്ര ഭരണം നടക്കുന്നു.

ഒരു കാലത്ത്‌ ക്ഷേത്രം അന്യാധീനപ്പെട്ട്‌ കിടന്നത്‌ പോലെ ആയിരുന്നു .പൂജകൾ പോലും ഇല്ലാതെ ഇരുന്ന കാലം . കുളത്തിനോട്‌ ചേർന്ന് ഒരു പ്രതിഷ്ഠ മാത്രം ആയിരുന്നു അന്നീ ക്ഷേത്രം . 1983 ഇൽ ദേശത്തെ ജനങ്ങൾ എല്ലാം ചേർന്ന് അഖണ്ഡ നാപജപത്തോടെ ക്ഷേത്രത്തിന്‌ പുതു ജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. 2007 ഇൽ അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രാജീവ്‌ ജി ഈ ക്ഷേത്ര പുനരുദ്ധാരാണത്തിൽ മാർഗ്ഗദർശ്ശിയായി എത്തി. അദ്ദേഹത്തിന്റെയും ദേശത്തിലെ ജനങ്ങളുടെയും സഹകരണത്തോടെ, തച്ചുശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നാലമ്പല ,ചുറ്റമ്പല ,ശ്രീകോവിൽ നിർമ്മാണം പ്രക്രിയ നടന്നു പൂർണമായും ജലത്തിൽ ഉണ്ടായിരുന്ന പ്രതിഷ്ഠയ്ക്ക്‌ ചുറ്റുമായി പഴമ ഒട്ടും മായാതെ, കാഠിന്യമേറിയ ചെങ്കല്ല് കൊണ്ടും തറയും , ചുമരും നിർമ്മിച്ചു .ഈ ക്ഷേത്രം സന്ദർശിച്ചവർക്ക്‌ ഒരിക്കലും നിർമ്മിതി കണ്ട്‌ പഴക്കം കണ്ടുപിടിക്കാൻ സാധിക്കില്ലാ അതുറപ്പ്‌ . അത്രത്തോളം പഴമയുടെ ഭംഗി എടുത്ത്‌ കാണിക്കുന്ന വിധമാണീ ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്‌ .ചെമ്പ്‌ മേഞ്ഞ ശ്രീകോവിലും , നമസ്കാര മണ്ഡപവും , മണ്ഡപത്തിലെ കരിങ്കൽ തൂണുകളിലെ കൊത്തുപണികളും എല്ലാം പൗരാണികത വിളിച്ചോതുന്നവയാണ്‌.2017 ജൂൺ28 ന്‌ 32 അടിയോളം ഉയരമുള്ള ഒറ്റക്കല്ലിൽ അലങ്കാരത്തോടെ തീർത്ത കൊടിമരം ക്ഷേത്രത്തിൽ സ്ഥാപിച്ചു . ഇത്‌ കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെതാണ്‌ . ഇന്ന് ദേശത്തിലെ ഭക്ത ജനങ്ങളാലും , മാതൃസമിതിയാലും, ക്ഷേത്ര പുനരുദ്ധാരണ സമിതിയാലും , രാജീവ്‌ ജിയെ പോലെ ഉള്ള മഹത്‌ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശത്താലും ക്ഷേത്രം പുരോഗമിച്ച്‌ വരുന്നു .ഇത്രയും ചെറിയ കാലഘട്ടം കൊണ്ട്‌ ജീർ ണാവസ്ഥയിൽ കിടന്നിരുന്ന ഒരു ക്ഷേത്രത്തെ ഇപ്പോൾ കാണുന്നത്രയും മനോഹരമാക്കിയ ഈ ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും കൂപ്പുകൈ. ഇതൊരു മാതൃക കൂടിയാണ്‌.

ഒരു മഹായോഗിയുടെ വെളിപാടിനാൽ അറിയപ്പെടുന്ന ഈ പുണ്യ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഒരു മഹായോഗിയുടെ സാന്നിധ്യം വേണമെന്ന് പ്രശ്നചിന്തയിൽ കണ്ടതിനാൽ 2007 ലെ മിഥുന മാസത്തിലെ മകം നാളിൽ 1008 കുടം ജലാഭിഷേകത്തിന്‌ , ജഗൽഗുരു ശങ്കരാചാര്യ സ്വാമിയുടെ ശിഷ്യനായ തോടകാചാര്യ പാരമ്പര്യത്തിലെ കാസർക്കോട്‌ ഇടനീർ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദഭാരതി ശ്രീപാദതീർത്ഥർ ക്ഷേത്രത്തിൽ വരികയും, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 1008 കുടും അഭിഷേകം നടക്കുകയും, ഇന്നും നടന്ന് പോരികയും ചെയ്യുന്നു. സർവ്വദുരിതങ്ങൾക്കും പരിഹാരമായുള്ള ഈ ചടങ്ങിൽ അനവധി ഭക്തർ പങ്കെടുക്കാറുണ്ട്‌. ജനങ്ങൾക്ക്‌ നേരിട്ട്‌ അഭിഷേക ജലം നൽകാം എന്ന പ്രത്യേക കൂടി ഈ ചടങ്ങിനുണ്ട്‌. ഈ ചടങ്ങിന്‌ മുന്നെയുള്ള മൂന്ന് ദിനം പൂർണ്ണ വ്രതാനുഷ്ഠാനങ്ങൾ ഭക്തർ ആചരിക്കണം എന്ന് മാത്രം. 2007 മിഥുനമാസത്തിലെ മകം നാളിലെ ഇടനീർ മഠാധിപതി സ്ഥാപിച്ച കെടാവിളക്ക്‌ ഇന്നും ക്ഷേത്രത്തിൽ ചെന്നാൽ കാണാം.

ശിവരാത്രി , മിഥുന മാസത്തിലെ മകം നാളിൽ പ്രതിഷ്ഠാദിനത്തിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ഉത്സവം ,ധനുമാസത്തിലെ മകം നാളിൽ തൃക്കൊടിയേറ്റവും തുടർന്ന് അഞ്ചാം നാളിൽ തിരുആറാട്ട് മഹോത്സവം എന്നിവ പ്രധാനം .മിഥുന മാസത്തിലെ മകം നാളിൽ ഉത്സവത്തോടനുബന്ധിച്ച്‌ മൂന്ന് ദിനം കളം പാട്ട്‌ നടക്കാറുണ്ട്‌ (തിരുവളയനാട്‌ ഭഗവതിയ്ക്കും, തിരുമാന്ധാകുന്നിലമ്മയ്ക്കും) മിഥുനത്തിലെ മകം നാളിലാണ്‌ 1008 കുടം ജലാഭിഷേകവും നടക്കുന്നത്‌. മാംഗല്യ വിഘ്നങ്ങൾക്ക്‌ പരിഹാരമായി ഉമാമഹേശ്വര പൂജ ഇവിടെ നടത്തുന്നത്‌ വിശേഷമാണ്‌ . നാനാദിക്കിൽ നിന്ന് അനവധി ഭക്ത ജനങ്ങൾ ഉമാമഹേശ്വര പൂജ നടത്താൻ വേണ്ടി ഇവിടെ വരാറുണ്ട്‌ . നിത്യേന രണ്ട്‌ നേരം പൂജയുണ്ട്‌. മണ്ഡലകാലത്തും , വിശേഷ ദിവസങ്ങളിലും പ്രത്യേക പൂജകൾ നടക്കാറുണ്ട്.

അരക്കു‌ പറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേക അവിടുത്തെ പ്രകൃതി ഭംഗിയും ശാന്തതയും ആണ്‌ . നാലുഭാഗവും പാടങ്ങളാൽ ചുറ്റപ്പെട്ട്‌, കൊടിക്കുത്തി മലയുടെ താഴെയായി , നീർച്ചോലകൾ തേവർക്ക്‌ മാലപോലെ ഒഴുകുന്ന ഭൂമിയിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.ക്ഷേത്രത്തോട്‌ ചേർന്ന് തന്നെയുള്ള മനോഹരമായ തീർത്ഥം കുളം ഗംഗാസാന്നിധ്യത്താൽ പുണ്യമായിരിക്കുന്നു.ഇവിടുത്തെ കാറ്റിൽ പോലും ഓംകാര മന്ത്ര ധ്വനികൾ കേൾക്കാം നമുക്ക്‌. തേവർക്ക്‌ കാവൽ നിൽക്കുന്ന കിങ്കരന്മാരെ പോലെ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ നടന്നാണ്‌ ക്ഷേത്രത്തിൽ എത്തിയത്‌. എന്തൊരു ശാന്തതയാണെന്നറിയാമൊ അവിടെ. ക്ഷേത്രഭൂമിയിൽ കാൽസ്പർശ്ശിച്ചപ്പോൾ തന്നെ മനശാന്തി കൈവന്നു. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക്‌ കയറി , ആ പുണ്യ തീർത്ഥത്തിൽ കാൽ വച്ചപ്പോൾ എന്റെ ഉള്ളിലേക്ക്‌ കയറിയ തണുപ്പ്‌ ദുഖങ്ങൾക്ക്‌ എല്ലാം മരുന്ന് തന്നെ . ജലത്തിലൂടെ നടന്ന് മൂർത്തിയെ തൊഴുത്‌ വരുമ്പോഴേക്കും മനസ്സ്‌ ശാന്തമായി. പ്രിയരെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ ചെന്ന് തൊഴുക. അപ്പോൾ ലഭിക്കുന്ന നിർവൃതി അതൊന്ന് വേറെ തന്നെയാണ്‌ . ശാന്തിയും സമാധാനവും തേടിയുള്ള യാത്രയ്ക്കുള്ള ഉത്തരം ഇവിടെ നിന്ന് ലഭിക്കും . കൊറോണ കാലം കഴിഞ്ഞ്‌ ഒരിക്കൽ ഇവിടെ ചെന്ന് തൊഴാൻ ശ്രമിക്കുക . ദേശത്തിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണഭൂതനായ്‌ അർദ്ധനാരീശ്വര മൂർത്തി ഏവരെയും കാത്തനുഗ്രഹിക്കട്ടെ.

ക്ഷേത്രത്തിലേക്ക്‌ എത്താനുള്ള മാർഗ്ഗം :പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി stop ൽ നിന്നും വെട്ടത്തുർ റോഡിൽ 6 കി മീ സഞ്ചരിച്ചാൽ അരക്കു പറമ്പ് കുറ്റിപ്പുളിസ്റ്റോപ്പ്  ന് അടുത്താണ് ക്ഷേത്രം,

പെരിന്തൽമണ്ണ - കാര്യാ വട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ജംഗ്ഷനിൽ നിന്നും 3കി.മീ അരക്കുപറമ്പ് റോഡിൽ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം

2020, നവംബർ 16, തിങ്കളാഴ്‌ച

ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

 




ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

=========================================



ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.


ഐതിഹ്യം


നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. അതിങ്ങനെ:


പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ, ലക്ഷ്മി, സരസ്വതി തുടങ്ങി ദേവീദേവന്മാരുടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയായിരുന്ന അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമെന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീ പരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. അവിടെ വച്ച് ദേവിയ്ക്ക് ഋതു ഉണ്ടാകുകയും തുടർന്ന് ഋതുശാന്തിവിവാഹം നടത്തുകയും ചെയ്തു.അങ്ങനെ അഗസ്ത്യമഹർഷിയ്ക്ക് ശിവപാർവ്വതീസ്വയംവരത്തിൽ പങ്കെടുക്കാത്തതിലുള്ള ദുഃഖം തീർന്നുകിട്ടി. ഋതുശാന്തികല്യാണം നടന്ന സ്ഥലത്താണ് ക്ഷേത്രത്തിലെ ദേവീചൈതന്യം പ്രസരിക്കുന്ന ശക്തിതീർത്ഥം എന്നറിയപ്പെടുന്ന തീർത്ഥക്കുളം ഉള്ളതെന്നാണ് ഐതീഹ്യം. ഈ കുളത്തിന്റെ അടിയിൽ ഋതുശാന്തികല്യാണം നടത്തിയ അഗസ്ത്യരുടെ ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് സങ്കല്പം. ഇവിടെയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. തനിയ്ക്ക് പൂജ നടത്താൻ എന്നും കുടികൊള്ളണമെന്ന അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനയെത്തുടർന്ന് ശിവപാർവ്വതിമാർ സ്വയംഭൂവായി ചെങ്ങന്നൂരിൽ അവതരിച്ചു. ഇതാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് കാണപ്പെടുന്ന മൂലക്ഷേത്രമായ 'കുന്നത്ത് മഹാദേവക്ഷേത്രം'. ചെങ്ങന്നൂർ ക്ഷേത്ര ദർശനം പൂർണ്ണം ആകണമെങ്കിൽ ഇവിടെയും ദർശനം നടത്തണം എന്നത്രെ സങ്കൽപ്പം. ഇവിടെ ദർശനം നടത്തുന്നത് വന്ധ്യതയ്ക്കും പരിഹാരമാണെന്ന് ഭക്തരുടെ വിശ്വാസം. കുന്നത്ത് മഹാദേവൻ കുട്ടികളോട് ഏറെ വാത്സല്യം ഉള്ളവനാണെന്ന് ഐതീഹ്യം. അതിനാൽ കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവരുന്നത് ബാലാരിഷ്ടത മാറാൻ ഉത്തമമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിന് വേണ്ടി നടത്തപ്പെടുന്ന വിശേഷാൽ വഴിപാടാണ് "കൊട്ടും ചിരിയും". (കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഫലവര്ഗങ്ങളും പൂജിച്ചു വിതരണം ചെയ്യുന്നു. ആ സമയത്ത് കുട്ടികൾ കൈകൊട്ടി ചിരിക്കുന്നു. സന്താന ലാഭത്തിനും കുട്ടികളുടെ രോഗദുരിത ശമനത്തിനും ആയുസിനും വേണ്ടിയാണ് പ്രസിദ്ധമായ ഈ വഴിപാട് നടത്തുന്നത്) സ്വയംവരത്തിനുശേഷം ബ്രഹ്മാദികൾ പിരിഞ്ഞുപോകുകയും സ്ഥലം കാടുപിടിച്ച് ദീർഘകാലം കിടക്കുകയും ചെയ്തു. പിന്നീട് മധുരാനഗരം ദഹിപ്പിച്ച ഭദ്രകാളിയുടെ അംശമായ കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇവിടെ വിശ്രമിച്ചു തപസ് അനുഷ്ടിച്ചതായും ഐതീഹ്യമുണ്ട്. അതിനാൽ ചെങ്ങന്നൂരമ്മയെ കണ്ണകീ, കാളീ ഭാവത്തിലും ആരാധിച്ചിരുന്നു. ആസാമിലെ കാമാഖ്യക്ക് തുല്യമാണ് കേരളത്തിലെ ചെങ്ങന്നൂർ ക്ഷേത്രം എന്ന് സങ്കല്പമുണ്ട്. ചെങ്ങന്നൂരമ്മ അരയരാജാവിന്റെ മകളാണ് എന്നും മറ്റൊരു ഐതീഹ്യമുണ്ട്. മഹാദേവന്റെ ശാപത്താൽ ശ്രീപാർവതി ഒരു മുക്കുവ കുടുംബത്തിൽ ജനിച്ചതായും മുക്കവ യുവാവിന്റെ രൂപത്തിൽ വന്ന പരമശിവനെ സ്വയംവരം ചെയ്തതായും പുരാണത്തിൽ കഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവരാത്രിക്ക് ആലപ്പാട്ടെ അരയ സമുദായക്കാർ നടത്തുന്ന ചടങ്ങാണ് "പരിശംവയ്പ്പ്". അരയ കുലാചാരപ്രകാരം വിവാഹസമയത്തുള്ള ചടങ്ങാണ് "പരിശം വയ്ക്കൽ". അതിനാൽ അരയ സമുദായക്കാരുടെ കുലദൈവമായും ചെങ്ങന്നൂരമ്മയെ ആരാധിക്കുന്നു.


വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇതിനിടയിൽ പരശുരാമൻ കേരളത്തിലേയ്ക്ക് നിരവധി ബ്രാഹ്മണരെ കൊണ്ടുവരികയും അവർക്ക് താമസിയ്ക്കാൻ പാകത്തിൽ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ പുരോഹിതരെ 64 ഗ്രാമക്കാരാക്കി തിരിച്ച പരശുരാമൻ, അവർക്ക് ആരാധന നടത്താൻ പാകത്തിൽ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും നിർമ്മിച്ചുകൊടുത്തു. ആ 64 ഗ്രാമങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ ഗ്രാമം. 'ശോണാദ്രി' എന്ന സംസ്കൃതപദം മലയാളത്തിൽ 'ചെങ്കുന്നൂർ' എന്നും പിന്നീട് അതു ലോപിച്ച് 'ചെങ്ങന്നൂർ' എന്നും മാറുകയായിരുന്നു. ആ നാട്ടിലെ പേരുകേട്ട നാടുവാഴി കുടുംബമായ വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാനായിരുന്നു ഭരണാധികാരി. ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം 'നയനാരുപിള്ള' എന്നയാൾക്ക് തമ്പുരാൻ പാട്ടത്തിനുകൊടുത്തിരുന്നു. അവിടം കൊടുംകാടായിരുന്നു.


അക്കാലത്തൊരു ദിവസം നയനാരുപിള്ളയുടെ വേലക്കാരിയായ ഒരു പുലയസ്ത്രീ ആ കാട്ടിൽ പുല്ലുചെത്താൻ വന്നപ്പോൾ തന്റെ അരിവാളിന് മൂർച്ച കൂട്ടാനായി അവിടെക്കണ്ട ഒരു കല്ലിൽ ഉരച്ചുനോക്കുകയും അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. ഈ സംഭവം കണ്ട് പരിഭ്രാന്തയായ അവർ വിവരം നയനാരുപിള്ളയെയും നയനാരുപിള്ള ഈ വിവരം വഞ്ഞിപ്പുഴ തമ്പുരാനെയും അറിയിച്ചു. തമ്പുരാൻ ഉടനെ അന്നാട്ടിലെ ഏതാനും ബ്രാഹ്മണർക്കൊപ്പം സ്ഥലത്തെത്തി. അവരിലൊരാൾ പ്രസിദ്ധ താന്ത്രികകുടുംബമായ താഴമൺ മഠത്തിലെ വലിയ പോറ്റിയായിരുന്നു. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്നും രക്തപ്രവാഹം നിലയ്ക്കണമെങ്കിൽ മുപ്പത്താറുപറ നെയ്യുകൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തണമെന്നും ഇല്ലെങ്കിൽ ജ്യോതിർലിംഗം അപ്രത്യക്ഷമാകുമെന്നും പോറ്റി അറിയിച്ചതിനെത്തുടർന്ന് തമ്പുരാൻ മഠത്തിൽ നിന്ന് അഭിഷേകത്തിനുള്ള നെയ്യും നിവേദ്യത്തിനുള്ള വസ്തുക്കളും കൊണ്ടുവരികയും പോറ്റി മന്ത്രതന്ത്രാദികളോടുകൂടി അഭിഷേകവും നിവേദ്യസമർപ്പണവും നടത്തുകയും ചെയ്തു.


പിന്നീട് വഞ്ഞിപ്പുഴ തമ്പുരാനും താഴമൺ പോറ്റിയടക്കമുള്ള പുരോഹിതരും ചേർന്ന് ക്ഷേത്രം പണിയാനുള്ള ആലോചന നടത്തി. ശിവനെക്കൂടാതെ ശക്തിസ്വരൂപിണിയായ ശ്രീപാർവ്വതിയെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്നും, കണ്ണകിയുടെ ചൈതന്യവും പ്രദേശത്തു കുടികൊള്ളുന്നുവെന്നും, ശ്രീകോവിൽ പണിയുമ്പോൾ ശിവനും പാർവ്വതിയ്ക്കുമായി ഗർഭഗൃഹം വീതിച്ചുകൊടുക്കണമെന്നും പോറ്റി തമ്പുരാനെ അറിയിച്ചു. ആ സമയത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ അവിടെയെത്തിച്ചേർന്നത്. തമ്പുരാനും പോറ്റിയും പെരുന്തച്ചനെ സാദരം സത്കരിച്ചിരുത്തുകയും ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പെരുന്തച്ചൻ രണ്ടുമൂന്നുദിവസം അവിടെ താമസിച്ച് ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ, കൂത്തമ്പലം, ഗോപുരങ്ങൾ, ഉപദേവാലയങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും ഉടനെ വരാമെന്നുപറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. മൂന്നുമാസം കഴിഞ്ഞാണ് പെരുന്തച്ചൻ ചെങ്ങന്നൂരിൽ മടങ്ങിയെത്തിയത്. അപ്പോഴേയ്ക്കും ക്ഷേത്രത്തിൽ കൂത്തമ്പലമൊഴികെയുള്ള എല്ലാ ഭാഗങ്ങളും പണികഴിപ്പിച്ചിരുന്നു. കൂത്തമ്പലത്തിന്റെ പണി തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അണ്ഡാകൃതിയിലാണ് കൂത്തമ്പലത്തിന്റെ പണി നിശ്ചയിച്ചിരുന്നത്. ഇതുചെയ്യാൻ ശില്പികൾക്കൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാക്കിയ പെരുന്തച്ചൻ, കൂത്തമ്പലത്തിന്റെ നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. തുടർന്ന് വളരെ കുറച്ചുദിവസം കൊണ്ട് അദ്ദേഹം കൂത്തമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാനായി ശിലകൊണ്ട് ഒരു ദേവീരൂപവും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു മംഗളമുഹൂർത്തത്തിൽ ഭഗവതിയെ ശ്രീലകത്ത് പ്രതിഷ്ഠിച്ചു. നിരവധി ഭക്തജനങ്ങൾ ചെങ്ങന്നൂരപ്പനെയും ചെങ്ങന്നൂരമ്മയെയും തൊഴുത് നിർവൃതിയടഞ്ഞു. അങ്ങനെയാണ് ചെങ്ങന്നൂർ നഗരത്തിന് തിലകക്കുറിയായി വിളങ്ങുന്ന ഈ മഹാക്ഷേത്രം രൂപം കൊണ്ടത്.


ചരിത്രം


ഐതിഹ്യപ്രകാരം ഏറെ പഴക്കമുണ്ടെങ്കിലും ചെങ്ങന്നൂർ ശിവ ക്ഷേത്രത്തിന് ചരിത്രപരമായി നോക്കുമ്പോൾ പഴക്കം കുറവാണ്. ഊർവ്വരതയുടെ പ്രതീകമായ മാതൃഭഗവതിയെ, കണ്ണകി സങ്കൽപ്പത്തെ വളരെക്കാലം മുൻപേ ഇവിടെ ആരാധന നടത്തിയിരുന്നു. പിന്നീട് വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്ര സമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.അതുണ്ടാക്കാൻ ആരും ശ്രമം നടത്തിയിട്ടില്ല.


ചെങ്ങന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം.


ശബരിമലയിൽ നിന്നൊഴുകിവരുന്ന പമ്പാനദി, ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ വടക്കുകിഴക്കുമാറി ഒഴുകുന്നു. പമ്പാനദിയിലുള്ള മിത്രപ്പുഴക്കടവിലാണ് ഉത്സവാവസാനം ഭഗവാന്റെയും തൃപ്പൂത്തുകാലത്ത് ഭഗവതിയുടെയും ആറാട്ടുകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രം ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ തൊഴുതുവേണം പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്താൻ എന്നാണ് ചിട്ട. സാമാന്യം വലിയ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുന്നത്തപ്പൻ കുടികൊള്ളുന്നു. കിഴക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇത് താരതമ്യേന പുതിയതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തടുക്കാനാണ് ഇവിടെ ആഞ്ജനേയനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.


ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം മുന്നൂറു വർഷം മുമ്പുണ്ടായ അഗ്നിബാധയിൽ നശിച്ചുപോയിട്ടുള്ളതും, ഉദേശം 80 വർഷങ്ങൾക്കു മുൻപ് പുതുക്കി പണിതതും ആണ് . മൂന്നുനിലകളോടുകൂടിയ ഈ ഗോപുരം കേരളീയശൈലിയിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. മറ്റ് മൂന്നുദിക്കുകളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരങ്ങളാണ്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ആനക്കൊട്ടിലിലെത്തുന്നു. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ച് ആനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭജന, നാമജപം തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. ആനക്കൊട്ടിലിനപ്പുറമാണ് കത്തിനശിച്ച കൂത്തമ്പലതിന്റെ തറ സ്ഥിതിചെയ്യുന്നത്. ഈ തറയിൽ ഭഗവദ്വാഹനമായ നന്ദിയുടെ ചെറിയൊരു ശിലാവിഗ്രഹമുണ്ട്. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനപ്പുറത്താണ് നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം, ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അസാമാന്യ വലിപ്പമുള്ള ബലിക്കല്ലാണിവിടെ. അതിനാൽ, പുറത്തുനിന്നുനോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ശീവേലിസമയത്ത് വലിയ ബലിക്കല്ലിലാണ് അവസാനം ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിതൂകുന്നത്.


ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ചെങ്ങന്നൂർ ക്ഷേത്രമതിലകം. നിരവധി മരങ്ങൾ ക്ഷേത്രത്തിന്റെ പല ഭാഗത്തായി തഴച്ചുവളരന്നുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഭക്തജനങ്ങൾ ചേർന്ന് നക്ഷത്രവനം ഒരുക്കിയിട്ടുണ്ട്. ഭാരതീയ ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾക്കും മൃഗം, പക്ഷി, വൃക്ഷം എന്നിവ പറയുന്നുണ്ട് 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളും ഇവിടെ തഴച്ചുവളരുന്നുണ്ട്. അവ ക്ഷേത്രത്തിന് ഒരു ആകർഷണം നൽകുന്നു. നക്ഷത്രവൃക്ഷങ്ങൾക്ക് നിത്യവും പൂജകളുണ്ട്. തെക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. ഇത് തുറന്ന ഓഡിറ്റോറിയമാണ്. വിശേഷദിവസങ്ങളിലും മറ്റും ഇവിടെ പ്രഭാഷണങ്ങളും കലാപരിപാടികളും നടത്തപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശനീശ്വരനായ ധർമശാസ്താവ് വാഴുന്നു. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹം. എന്നാൽ ഇവിടെ ശിലാവിഗ്രഹമാണ്. ഒന്നരയടി ഉയരം വരുന്ന ഈ ശ്രീകോവിലിന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശബരിമലയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ, അതുകൊണ്ടുതന്നെ മണ്ഡലകാലത്ത് ധാരാളം ഭക്തർ ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നുകൂടിയാണ് ചെങ്ങന്നൂർ ക്ഷേത്രം. ശാസ്താക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി മറ്റൊരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണ്. 'നീലഗ്രീവൻ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന കാളകൂടവിഷം പാനം ചെയ്തശേഷമുള്ള നീലകണ്ഠന്റെ ഭാവത്തിലാണ് ഈ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും അർദ്ധപ്രദക്ഷിണമേ വിധിച്ചിട്ടുള്ളൂ. സർവ ദോഷങ്ങളെയും ഈ നീലകണ്ഠൻ ശമിപ്പിക്കും എന്നാണ് വിശ്വാസം.


ദേവീസാന്നിദ്ധ്യത്തോടുകൂടിയ പടിഞ്ഞാറേ നടയിലും വലിയ ആനക്കൊട്ടിൽ കാണാം. കിഴക്കേ നടയിലേതുമായി നോക്കുമ്പോൾ അല്പം വലുപ്പം കുറവാണെങ്കിലും പ്രധാനപ്പെട്ട പല ചടങ്ങുകളും ദേവിയ്ക്കുമുന്നിലാണ് നടത്താറുള്ളത്. ചോറൂൺ, വിവാഹം തുടങ്ങിയവ അവയിൽ പെടുന്നു. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ ക്ഷേത്രവും ഗംഗാദേവിക്ഷേത്രവും ജടാവരി എന്ന് പേരുള്ള ചെറിയ ഒരു കുളവുമുണ്ട്. 'തിരുവമ്പാടി ക്ഷേത്രം' എന്നാണ് ഈ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയായ തൃച്ചെങ്ങന്നൂരപ്പന്റെ കോപം തണുപിയ്ക്കാനാണ് ഈ പ്രതിഷ്ഠയെന്നും അതല്ല ശൈവ-വൈഷ്ണവ സൗഹൃദപ്രതീകമാണെന്നും വിശ്വസിച്ചുവരുന്നു. ഗംഗാദേവിയുടെ സാന്നിദ്ധ്യം ഒരു കുളത്തിന്റെ രൂപത്തിലാണ്. കാലിക്കോലും ഓടക്കുഴലുമേന്തിയ ശ്രീകൃഷ്ണഭഗവാനാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം.


വടക്കുപടിഞ്ഞാറേമൂലയിൽ ഒരു ആൽത്തറയിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന പ്രതിഷ്ഠയാണിത്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവിടെ വിശേഷമാണ്. ഇവിടെനിന്ന് അല്പം മാറിയാണ് ശിവന്റെ മറ്റൊരു ഭാവമായ സ്ഥലീശന്റെ ശ്രീകോവിൽ. സ്ഥലീശനെ തൊഴുന്ന ഭക്തർ അവിടെനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് തളിപ്പറമ്പ് രാജരാജേശ്വരനെ വന്ദിയ്ക്കുന്നു. തുടർന്ന് പ്രദക്ഷിണം തുടരുമ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ കാണാം. താരതമ്യേന അടുത്തകാലത്താണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ക്ഷേത്രം ശ്രദ്ധേയമായിട്ടുണ്ട്. ദേവസേനാപതിയും ശിവപുത്രനുമായ സുബ്രഹ്മണ്യൻ കിഴക്കോട്ട് ദർശനമായി വാഴുന്നു. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന സുബ്രഹ്മണ്യൻ, ഇടതുകൈ ചുമലിൽ കൊത്തിവച്ചിരിയ്ക്കുന്നു. വലതുചുമലിൽ വേലുണ്ട്. സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രത്തിലെ വടക്കേ ഗോപുരം. ഇതിലൂടെ ഇറങ്ങിയാൽ ക്ഷേത്രക്കുളത്തിലെത്താം. 'ശക്തികുണ്ഡതീർത്ഥം' എന്നറിയപ്പെടുന്ന അതിവിശാലമായ ഈ കുളം, അഗസ്ത്യ മഹർഷിയുടെ ഹോമകുണ്ഡമായിരുന്നെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഒരിയ്ക്കൽ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടയിൽ ഒരു ഭാഗത്ത് ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഈ കുളം 2017-ലാണ് പുനരുദ്ധരിച്ചത്. ഇവിടെയാണ് ആർത്തവ, ഗർഭപാത്ര, ഉദരസംബന്ധമായ രോഗദുരിതങ്ങൾ കൊണ്ട് വലയുന്നവർ മീനൂട്ട് നടത്തുന്നത്. വടക്കേ ഗോപുരത്തിന്റെ കിഴക്കുഭാഗത്ത് ഊട്ടുപുര. സാമാന്യം വലിപ്പമുള്ള ഊട്ടുപുരയാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ അന്നദാനം നടത്തിവരുന്നു.


ശ്രീകോവിൽ


ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. 150 അടിയോളം ചുറ്റളവുണ്ട് ഈ ശ്രീകോവിലിന്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.


ശ്രീകോവിലിന്റെ പുറംചുവരുകൾ ദാരുശില്പങ്ങളാൽ അലംകൃതമാണ്. ശിവകഥകൾ, ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. താരതമ്യേന ചെറിയവയാണ് രണ്ട് പ്രതിഷ്ഠകളും. വടക്കുവശത്ത്, വ്യാളീമുഖത്തോടെ മനോഹരമാക്കിയ ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ, ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.


നാലമ്പലം


ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശന കവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഹോമങ്ങൾ നടക്കുന്നത്. വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യസമയത്ത് ഇവിടെ നിന്ന് അപ്പത്തിന്റെയും പായസത്തിന്റെയും മണമടിയ്ക്കുന്നത് പതിവാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു മുറിയിൽ ശിവഭൃത്യനായ ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയുണ്ട്. ഇതിനടുത്തുള്ള ഒരു മുറിയിലാണ് തൃപ്പൂത്തുകാലത്ത് ദേവീപൂജ നടക്കുന്നത്.


നമസ്കാരമണ്ഡപങ്ങൾ


നാലമ്പലത്തിനകത്ത് ശിവന്റെ നടയിലും ഭഗവതിയുടെ നടയിലും നമസ്കാരമണ്ഡപങ്ങൾ കാണാം. രണ്ടും ചതുരാകൃതിയിൽ പണികഴിപ്പിച്ചതും ചെമ്പുമേഞ്ഞ മേൽക്കൂരയോടുകൂടിയതുമാണ്. ഇവയിൽ കിഴക്കേ നടയിലെ നമസ്കാരമണ്ഡപമാണ് വലുത്. അസാമാന്യ വലിപ്പമുള്ള ഈ മണ്ഡപത്തിൽ ഏകദേശം ഇരുപതിലധികം തൂണുകൾ കാണാം. ഇവയിലെല്ലാം ശില്പരൂപങ്ങൾ ദൃശ്യവിസ്മയം തീർക്കുന്നു. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേയറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പമുണ്ട്. ഏകദേശം ആയിരത്തിയൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. അത്രയും വലുതാണ് ഈ മണ്ഡപം. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം ചെറുതും ശില്പകലാനിർമ്മിതികളില്ലാത്തതുമാകുന്നു.


ദേവതാ സങ്കല്പം


തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)


ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്. ധാര, ചതുഃശതം, അപ്പം, അട, ഉമാമഹേശ്വരപൂജ എന്നിവയാണ് തൃച്ചെങ്ങന്നൂരപ്പന്റെ പ്രധാന വഴിപാടുകൾ.


തൃച്ചെങ്ങന്നൂരമ്മ (ഭഗവതി)


പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീപാർവ്വതീയെന്നാണ് അറിയപ്പെടുന്നതെങ്കിലും സ്വയംവര പർവതിയായും, ദക്ഷപുത്രിയായ സതിയായും, മഹാകാളിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്. ആദിപരാശക്തിയായ ചെങ്ങന്നൂരമ്മയ്ക്ക് പട്ടും താലിയും ചാർത്തുന്നതും മഞ്ഞൾപ്പൊടി കൊണ്ട് അഭിഷേകം നടത്തുന്നതും മീനൂട്ട് നടത്തുന്നതും അതിവിശേഷമാണ്. എങ്കിലും തൃപ്പൂത്തുകാലത്ത് നടത്തപ്പെടുന്ന ഹരിദ്രാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത് മറ്റൊരു ക്ഷേത്രത്തിലും നടത്താത്ത വഴിപാടായതിനാൽ ഇതിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. നെയ്പായസം, ലളിതാസഹസ്രനാമാർച്ചന, കുങ്കുമാർച്ചന തുടങ്ങിയവയാണ് ദേവിയുടെ മറ്റ് വഴിപാടുകൾ.


ഉപദേവപ്രതിഷ്ഠകൾ


ഗണപതി


കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്ന വിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കുവശത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.


ദക്ഷിണാമൂർത്തി


ഹൈന്ദവവിശ്വാസപ്രകാരം ശിവന്റെ ധ്യാനരൂപത്തിലുള്ള ഭാവമാണ് ദക്ഷിണാമൂർത്തി. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം കഠിനതപസ്സനുഷ്ഠിയ്ക്കുകയായിരുന്ന ഭഗവാൻ, തന്റെ മുന്നിൽ ആഗ്രഹമുണർത്തിച്ച സനകാദിമുനികൾക്കുമുന്നിൽ ചിന്മുദ്രയോടെ അവതരിച്ചുവെന്നും അതിലൂടെ അവർക്ക് ജ്ഞാനോപദേശം കൊടുത്തെന്നും കഥയുണ്ട്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഗണപതിയോടൊപ്പം തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ. ഇവിടെ തൊഴുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് നല്ലതാണെന്ന് വിശ്വസിച്ചുവരുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്തപ്പെടുന്നുണ്ട്.


ചണ്ഡികേശ്വരൻ

നീലഗ്രീവൻ

സ്ഥലീശൻ

അയ്യപ്പൻ

സുബ്രഹ്മണ്യൻ

ശ്രീകൃഷ്ണൻ

ഗംഗാദേവി

ഹനുമാൻ

നാഗദൈവങ്ങൾ


തിരുവുത്സവം


ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.


ശിവരാത്രി


കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.


തൃപ്പൂത്താറാട്ട്


ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. 


കടപ്പാട് 

താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രം ,കോഴിക്കോട് ജില്ല

 


താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രം 

======================================



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിൽ .കോഴിക്കോട് വയനാട് റൂട്ടിൽ .രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും ഭഗവതിയും  വിഷ്ണു കിഴക്കോട്ടും ഭഗവതി  വടക്കോട്ടും ദര്ശനം  മൂന്ന് നേരം പൂജയുണ്ട് തന്ത്രി പാടേരി . ഉപദേവതാ ശ്രീകൃഷ്ണൻ അയ്യപ്പൻ, വേട്ടക്കാരൻ കാണിയ്ക്ക കരുമകൻ .ഗണപതി കൂടാതെ പഴശിയുടെ സേനാനായകൻ  പയ്യമ്പള്ളി ചന്ദു .ചന്ദുവിന്‌ സംക്രമ നാളിൽ നേദ്യമുണ്ട് .കോട്ടയം രാജാവിന് താമരശ്ശേരി കോട്ട യും ക്ഷേത്രവും ഉൾപ്പടെ  പിടിച്ചെടുത്തുകൊണ്ടു നൽകിയത് പയ്യമ്പള്ളി ചന്ദുവിന്റെ നേതൃത്വത്തിലാണ്  എന്ന് പഴമ. .യുദ്ധത്തിൽ തോറ്റ ശത്രുക്കൾ കിണറ്റിൽ ഒളിച്ചിരുന്ന് ചന്ദുവിനെ വേടി  വച്ച് കൊന്നു.അതല്ല ചന്ദു സ്വയം വെടി വച്ച് മരിച്ചതാണെന്നും  ഉറുമി ക്ഷേത്രത്തിന്റെ ചിറയിലെറിഞ്ഞു എന്നും ഐതിഹ്യമുണ്ട്  അക്കാലത്തു ഇത് നമ്പൂതിരിമാരുടെ വിഷ്ണു ക്ഷേത്രമായിരുന്നു .ഈ സംഭവങ്ങൾക്ക് ശേഷം കോട്ടയം രാജവംശത്തിന്റെ  ഉപാസനാമൂർത്തിയായ പോർക്കിലി ഭഗവതിയെ ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു  അന്ന് മുതലാണ് ഇവിടെ രണ്ടു പ്രധാന മൂർത്തികൾ  കൂടാതെ ചന്ദുവിനെയും ഇരുത്തി കുംഭത്തിലെ തിരുവാതിര മുതൽ ആയില്യം വരെ  ഉത്സവം ഭഗവതിയ്ക്കു പാട്ടും ഉണ്ട് .കോട്ടയം രാജവംശത്തിന്റെ ക്ഷേത്രമായിരുന്നു  ഇപ്പോൾ കമ്മിറ്റി 

തളം പിള്ളർക്കാട് ക്ഷേത്രം , ആലപ്പുഴ ജില്ലയിൽ വെണ്മണി

 


തളം പിള്ളർക്കാട് ക്ഷേത്രം ആലപ്പുഴ ജില്ലയിൽ വെണ്മണി


ആലപ്പുഴ ജില്ലയിൽ വെണ്മണി പഞ്ചായത്തിൽ പന്തളം ചെങ്ങനൂർ റൂട്ടിലെ കുളനടയിൽ നിന്നും 8 കിലോമീറ്റര് അകലെ. പ്രധാനമൂർത്തി വിഷ്ണു. പടിഞ്ഞാട്ടു  ദര്ശനം രണ്ടു നേരം  പൂജയുണ്ട്  ഉപദേവതമാർ ഇല്ല. നേരത്തെ ഉത്സവം ഉണ്ടായിരുന്നു. പന്തളം കോവിലകത്തെ കുട്ടികൾ കളിച്ചു നടക്കുമ്പോൾ കിട്ടിയ വിഗ്രഹം  എന്ന് പുരാവൃത്തം പന്തളം കോവിലകം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്. ഇതിനടുത്തതാണ് തളത്തിൽ ഭഗവതി ക്ഷേത്രവും. പന്തളം കോവിലകത്തിന്റെ ഇവിടെയുണ്ടായിരുന്ന ശാഖയുടെ നാലുകെട്ടിനകത്തെ ദേവി ക്ഷേത്രമായിരുന്നു തളത്തിൽ ഭഗവതി കുളനടയിൽ നിന്നും കിഴക്കു ഭാഗത്ത് പനങ്ങാട് പുലിക്കുന്നിൽ ധർമ്മ ശാസ്താ  ക്ഷേത്രവുമുണ്ട്  ഇവിടെ പ്രധാന മൂർത്തി ശിവനാണെങ്കിലും ശാസ്താവിനു പ്രാധാന്യം .കിഴക്കോട്ടു ദര്ശനം ഇത് നാല് വീട്ടിൽകുറുപ്പന്മാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി അയ്യപ്പൻ പുലികളെ ഈ പാറയുടെ മുകളിൽ കൊണ്ട് വന്നു വിട്ടു എന്ന് ഐതിഹ്യം  ഈ ക്ഷേത്രം പത്തനം തിട്ട ജില്ലയിലാണ് 


2020, നവംബർ 3, ചൊവ്വാഴ്ച

കണ്ടനകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം മലപ്പുറം ജില്ല

 



കണ്ടനകം  വേട്ടയ്ക്കൊരുമകൻ ക്ഷേത്രം 

============================================================

മലപ്പുറം ജില്ലയിലെ കണ്ടനകത്ത്  തവനൂർ പഞ്ചായത്തിൽ എടപ്പാൾ കുറ്റിപ്പുറം റൂട്ടിൽ  ,എടപ്പാൾ കെ.എസ്സ് .ആർ  ടി സി  വർക്ക് ഷോപ്പിനു  എതിർ  വശത്ത്  സ്ഥിതിചെയ്യുന്നു . പ്രധാന മൂർത്തി വേട്ടയ്ക്കൊരുമകൻ വിഗ്രഹമല്ല .ലിംഗം പോലെയുള്ള ശിലയാണ് .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി കാലടി ഉപദേവത  പൂര്ണപുഷ്കലാ സമേതനായ അയ്യപ്പൻ. മകരത്തിലെ ഒരു മുപ്പെട്ടു ശനിയാഴ്ച പാട്ടും താലപ്പൊലിയും ടിപ്പുവിനോട് പടയോട്ടക്കാലത്ത്  ആക്രമിയ്ക്കപ്പെടാത്ത ക്ഷേത്രമാണ് ആക്രമണം തടയാൻ ഒത്താശ ചെയ്തുകൊടുത്ത  എട്ടു മുസ്ലിം വീട്ടുകാരുടെ താമസിയ്ക്കുന്ന സ്ഥലത്തിന്റെ  നികുതി ഇതിനു പരോപകാരമായി  ഈ ദേവസത്തിൽ നിന്നും അടച്ചിരുന്നു .ഈ വീട്ടുകാർക്ക് ഓണപുടവയും കൊടുത്തിരുന്നു എന്ന് പഴ. മാണിയൂർ നമ്പിടിയുടെസമൃദ്ധമായ ക്ഷേത്രം എന്ന് പ്രസിദ്ധി  ഈ ക്ഷേത്രത്തിനായിരുന്നു  ഇപ്പോൾ കമ്മിറ്റി ഭരണം മൂന്നു മുപ്പത്താറായിരം പറ നെല്ലും അതിനനുശ്രതമായ പാട്ടവും ഉണ്ടായിരുന്ന ക്ഷേത്രമാണ് .

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

തൃക്കളത്തൂർ ശ്രീരാമക്ഷേത്രം എറണാകുളം ജില്ല

 



തൃക്കളത്തൂർ ശ്രീരാമക്ഷേത്രം എറണാകുളം ജില്ല

=================================================



എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ  മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിലെ മണ്ണൂർ ജംഗ്ഷനിൽ നിന്നും ഒരുകിലോമീറ്റർ. പ്രധാനമൂർത്തി ശ്രീരാമൻ. നാലടിയൊളം  ഉയരമുള്ള ചതുർബാഹു വിഗ്രഹം .കൈയിൽ കോദണ്ഡം .ശംഖ് , ചക്രം, ഗദ , ഖരവധം കഴിഞ്ഞു സീതാന്വേഷണം സങ്കല്പം. വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് .തന്ത്രി പുലിയന്നൂർ  മകരത്തിലെ ചോതി കൊടി കയറി തിരുവോണം ആറാട്ടായി ഉത്സവം ഉപദേവത ദക്ഷിണാമൂർത്തി ,ഗണപതി, ഹനുമാൻ  ഭഗവതി രക്ഷസ്സ്  ശാ സ്താവ്. ശാസ്താവ്.  ക്ഷേത്രകുളത്തിലായിരുന്നു എന്നാണു ഐതിഹ്യം കുളം വറ്റിച്ചപ്പോൾ ഹോമകുണ്ഡം കണ്ടു  എന്നും പഴമ. ഈ കുളത്തിൽ നിന്നും ശ്രീകോവിലിലേക്ക് ഗുഹയുണ്ടെന്നു പുരാവൃത്തം  ഐ ക്ഷേത്രകുളത്തി ലെ ജലം വിഭൂതി പ്രസാദമായി കൊണ്ടുപോകുന്ന ആചാരമുണ്ടായിരുന്നു യാഗം നടത്തുന്നവർ കിഴക്കു ഭാഗത്തുള്ള ആലിന്റെകൊമ്പുകളും കൊണ്ടുപോകും .അഗസ്ത്യ മുനി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം .ചേലാട് എന്ന കുഴിക്കാട് മുല്ലശേരി എന്ന കടമ്പനാൽ ,തേവലക്കാട് ആത്രിശ്ശേരി  ഇല്ലക്കാരുടെ ക്ഷേത്രമാണ് .സേവാസമിതിയുണ്ട്