2018, ജൂലൈ 25, ബുധനാഴ്‌ച

ശ്രീ തൃക്കണ്ണപുരം ക്ഷേത്രം -പെരുന്ന,ചങ്ങനാശ്ശേരി



ശ്രീ തൃക്കണ്ണപുരം ക്ഷേത്രം -പെരുന്ന,ചങ്ങനാശ്ശേരി
എം.സി റോഡിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തിന് മുൻവശത്തായി എൻ.എസ്.എസ് ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു ശ്രീ തൃക്കണ്ണപുരം ക്ഷേത്രം.

പട്ടങ്ങാട്ടിൽ ദേവീ ക്ഷേത്രം - കാരയ്ക്കാട്,ആലപ്പുഴ




പട്ടങ്ങാട്ടിൽ ദേവീ ക്ഷേത്രം - കാരയ്ക്കാട്
ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ കാരക്കാട് സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് പട്ടങ്ങാട്ടിൽ ദേവീ ക്ഷേത്രം.കാരയ്ക്കാട് -ചെങ്ങന്നൂർ എം.സി റോഡിൽ പാറയ്ക്കൽ junction ഇല നിന്നും കോട്ട യിലേക്കുള്ള റോഡിൽ പട്ടങ്ങാട് എസ്.എൻ.ഡി.പി എൽ.പി സ്കൂൾ ന് അടുത്തായിട്ടാണ് ഇ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വണ്ടൻമേട് ശ്രീ മഹാഗണപതി ക്ഷേത്രം



വണ്ടൻമേട് ശ്രീ മഹാഗണപതി ക്ഷേത്രം
ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ ശ്രീ മഹാഗണപതിക്ഷേത്രം. മഹാഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏക ക്ഷേത്രവുമാണിത്. ഇവിടെ വാസ്തുശില്പ കലാ ഭംഗിയില്‍ പണിതീര്‍ത്ത മഹാഗണപതി ക്ഷേത്രം. പണ്ട് ഇവിടെ കാടായിരുന്നു. കാട്ടുമൂപ്പന്മാരുടെ നേതാവായ ഊരുമൂപ്പന്‍ കാട്ടില്‍ കിടന്ന ഒരു വിഗ്രഹം എടുത്തുകൊണ്ടുപോയി അതു വലിയ മൂപ്പനെ ഏല്‍പ്പിക്കുകയും ചെയ്തു. രാത്രിയായപ്പോള്‍ മൂപ്പന്റെ വീടിനു മുന്നില്‍ കാട്ടാനക്കൂട്ടങ്ങളെത്തി. അതുകണ്ട് അവിടെയുള്ളവര്‍ ഭയന്നു. പിന്നെ ഒട്ടും വൈകിയില്ല. വലിയമൂപ്പന്റെ നിര്‍ദ്ദേശപ്രകാരം വിഗ്രഹം തിരിച്ചുകൊണ്ടുവച്ചു. അതോടെ ആനകള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ദേവസാന്നിധ്യം വെളിവായതോടെ അവിടെ ആള്‍ക്കാര്‍ ആരാധനയും തുടങ്ങി. പിന്നീട് ക്ഷേത്രമുണ്ടായി എന്ന് ഐതിഹ്യം. മലയില്‍ നിന്നും ആനയിറങ്ങിയ സ്ഥലമായതുകൊണ്ട് ഈ സ്ഥലത്തിന് ആനമലയന്‍പെട്ടി എന്ന് പേരുണ്ടായി. ആ പഴയ വിഗ്രഹം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. അഷ്‌ൈടശ്വര്യങ്ങളൊത്ത വിഗ്രഹമാണിത്. ക്ഷേത്രവുമാണിത്. ക്ഷേത്രത്തിനു മുന്നില്‍ ധ്വജമുണ്ട്. ബലിക്കല്ലും, ധ്വജവും, മുഖമണ്ഡപവും, തട്ടുവിളക്കുകളും വിശാലമായ നടശ്ശാലയും അകത്തുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ഡപവും വലിയ ബലിക്കല്ലും കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലൊന്നാണിത്.
ശ്രീകോവിലിനു മുന്നില്‍ മനോഹരമായ മണ്ഡപം. ശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാഗണപതി. മോദക ഹസ്തമാണ് സന്ദര്‍ശം. ശ്രീകോവിലിന്റെ വലതുഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും പ്രതേ്യകം കോവിലിലാണ്. നാലമ്പലത്തിനു പുറത്ത് വലതുഭാഗത്ത് നാഗരാജാവും നാഗയക്ഷിയും സര്‍പ്പസങ്കല്പമായ ചിത്രകൂട പ്രതിഷ്ഠയുമുണ്ട്. ഇടതുഭാഗത്ത് രക്ഷസിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മൂന്നുനേരം പൂജ. മഹാഗണപതിഹോമം പ്രധാന വഴിപാട്. ക്ഷേത്രത്തില്‍ ആറുദിവസമാണ് ഉത്സവം. കുംഭമാസത്തില്‍ ഭരണിക്ക് കൊടിയേറി മകയിരത്തില്‍ ആറാട്ട്. പുണര്‍തം നക്ഷത്രത്തില്‍ പുനഃപ്രതിഷ്ഠാദിനാഘോഷം. കൊടിയേറ്റു കഴിഞ്ഞ് മൂന്നാം ദിവസം പള്ളിവേട്ട. നാലാംദിവസം ആറാട്ട്. ആറാട്ടെഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ആറാട്ടുകടവിലെത്തിച്ചേരുന്നതും അവിടെനിന്നും ആനയുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആമയാള്‍ ജംഗ്ഷനിലെത്തി കരക്കാരുടെ അന്‍പൊലിയും സ്വീകരിച്ച് ക്ഷേത്രത്തിലെത്തുന്നു. അപ്പോള്‍ ദേവന് ഏലക്കാപ്പറയും നാണയപ്പറയും ദേവന് സമര്‍പ്പിക്കപ്പെടും. ഏലക്കാപ്പറ വ്യാപാരികളുടേതും നാണയം കൊണ്ടുള്ള പറ ഭക്തജനങ്ങള്‍ ഒരു വര്‍ഷത്തെ കാണിക്കായി സമര്‍പ്പിച്ചതുമാണ്.

പറമ്പന്തളി മഹാദേവക്ഷേത്രം,,തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത്




പറമ്പന്തളി മഹാദേവക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അറിയപ്പെടുന്നു. ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈക്ഷേത്രത്തിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ പ്രധാനമൂർത്തികളായി രണ്ടു ശ്രീകോവിലിലായി വിരാജിക്കുന്നു.

പൊക്കുന്നിയപ്പൻ ക്ഷേത്രം പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ


പൊക്കുന്നിയപ്പൻ ക്ഷേത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം വടവന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആലത്തൂരാണ് ഈ മഹാദേവക്ഷേത്രം. പൊക്കുന്നി മഹാദേവക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഈ പെരുംകുളത്തിൽ സ്വയംഭൂവായി ദേവൻ പ്രതിക്ഷ്യപ്പെടുകയും കൊല്ലംകോട് രാജാവ് ക്ഷേത്രം പണിതീർക്കുകയും ആണ് ഉണ്ടായത്. ഇത് എന്തായാലും വിസ്താരമേറിയ കുളത്തിങ്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ക്ഷേത്രക്കുളത്തിനു നടുക്കായിരുന്ന ക്ഷേത്രത്തിലേക്ക് എത്തിചേരാനായി ക്ഷേത്രക്കുളത്തിന്റെ ഒരുവശം മണ്ണിട്ട് ഉയർത്തിയതാവാം. കുളത്തിലേക്ക് തള്ളി നിൽക്കുന്ന ക്ഷേത്രം കാണുമ്പോൾ അതു മനസ്സിലാക്കാവുന്നതാണ്.

എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം,തൃശൂർ ജില്ല




എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം
തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം മഹാദേവക്ഷേത്രം അഥവാ തിരുമംഗലംക്ഷേത്രം. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്.
ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.
തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഢിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര o. കോഴിക്കോട്-



കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര o.
കാലപ്പഴക്കംകൊണ്ട് ക്യത്യമായി
കണക്കാക്കാന് പ്രയാസമുണ്ടെന്കിലും
5000 വര്ഷത്തില്പരം പഴക്കമുണ്ടാകും
ഈ പുണ്യപുരാതന ആരാധനാലയത്തിന്.
കോഴിക്കോട്-കൊയിലാണ്ടി
ദേശീയപാതയില് പൂക്കാട് നിന്നുo 2 കി .മി
കിഴക്കു ഭാഗത്തായി കാഞ്ഞിലശ്ശേരി
പ്രദേശത്തിന്റെ നാഡീകേന്ദ്രമായി
സ്ഥിതി ചെയ്യുന്നു .
ഐതിഹ്യo:
കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ്
കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്ര o എന്നാണു
വിശ്വാസം.ശിവന്റെ രുദ്രരൂപമാണ്
ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ
സമയത്തും അതു കഴിഞ്ഞും
ദേഷ്യമടങ്ങാതെ കാണപ്പെട്ട
ശിവരൂപമാണ് രുദ്രരൂപം. കാശി,
കാഞ്ചീപുരം, കാഞ്ഞരങ്ങാട്,
കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ
സമയം പ്രതിഷ്ടിച്ചതാണ് എന്നു
പറയപ്പെടുന്നു. ആദ്യത്തെ
മൂന്നിടത്തും പ്രതിഷ്O കഴിഞ്ഞ്
കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു
സംശയമായി. പ്രതിഷ്Oസമയം
കഴിഞ്ഞുവോ?. ഈ സമയം “കഴിഞ്ഞില്ല ”
എന്നൊരു അശരീതി
ഉണ്ടാവുകയും അതിനാല് “ശരി ” എന്നു നിനച്ച്
മുനി പ്രതിഷ്O നടത്തുകയും ചെയ്തു.
“കഴിഞ്ഞില്ല ”, “ ശരി” എന്നിവ കൂടിച്ചേര്ന്ന്
ഈ സ്ഥലത്തിന് “കഴിഞ്ഞില്ലശ്ശേരി”
എന്നും കാലക്രമേണ മഹത്തായ
കാഞ്ഞിലശ്ശേരി ആയി മാറിയെന്നും
പഴമക്കാര് പറയുന്നു.
ഗണപതി, ദേവി, പരദേവത, വിഷ്ണു,
അയ്യപ്പന്, എന്നീ ഉപദേവന്മാരുടെ
സാമീപ്യo ഇവിടെ
കാണപ്പെട്ടിരുന്നു. കാലക്രമേണ
അയ്യപ്പനെ ശിവക്ഷേത്രത്തിനു
പുറത്ത് വടക്ക് -പടിഞ്ഞാറ് ഭാഗത്ത്
സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി
പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ
ദേവന്മാരെ ശിവസാമീപ്യത്തില്
നാലമ്പലത്തിനുള്ളില് കുടിയിരുത്തി .
എന്നാല് നടവഴിയില് കാണപ്പെട്ട
പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള്
നടവഴിയില് വെച്ചു സ്വയ o
സ്വീകരിച്ചിരുന്നത്തിനാല് ശിവനു
വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള്
ശിവന് പരദേവതയുടെ
“കുന്നി ” ( ചെവി) പിടിച്ചു ദൂരേക്ക്
വലിച്ചെറിഞ്ഞു. വന്നു വീണ
സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു .
പിന്നീട് അവിടെ പരദേവത
സാനിദ്ധ്യം കാണപ്പെടുകയുo
അവിടെ “കുന്നിമ Oo”
എന്നറിയപ്പെടുകയുo ചെയ്തു .
ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക്
തോരായികടവത്ത് പരദേവതാക്ഷേത്രമായി
ഇന്നും കുന്നിമOo സ്ഥിതി ചെയ്യുന്നു.
വിഷ്ണുവിന്റെ നരസി o ഹ രൂപമാണു
ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്.
നരസിo ഹത്തിനു സ്വന്തമായി ക്ഷേത്ര o
വേണമെന്നു സ്വര്ണപ്രശ്നത്തില്
തെളിഞ്ഞതിനാല്, പുതിയ
ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ
തന്ത്രി നരസിo ഹത്തെ ആവാഹിച്ചു .
ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത്
പ്രതിഷ്ടയും നടത്തി. പക്ഷെ
ആവാഹന സമയത്ത് നരസി o ഹo
അല്ലായിരുന്നു ആവാഹിക്കപ്പെട്ടത്
എന്നു അടുത്ത സ്വര്ണപ്രശ്നത്തില്
തെളിഞ്ഞു. ശിവക്ഷേത്രത്തില്
അദ്യശ്യമായി നിലകൊണ്ടിരുന്ന
വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു
ആവാഹിക്കപ്പെട്ടതുo പ്രതിഷ്ടിച്ചതു o.
നരസിo ഹo ശിവക്ഷേത്രത്തില് തന്നെ
കുടികൊള്ളുന്നു. നരസിo ഹത്തിന്
നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നുo
പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച്
പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി
ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും
വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .
ചരിത്രം:
ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒരുപാട്
ഹൈന്ദവാരാധനാലയങ്ങള്
തകര്ക്കപ്പെട്ടതായി ചരിത്രം
സൂചിപ്പിക്കുന്നു. ഇവിടെയും
പടയാളികള് ക്ഷേത്രം തകര്ക്കാന്
എത്തിയെങ്കിലും ഒന്നും
ചെയ്യനാവാതെ തിരിച്ചുപോയതായാണ്
പറഞ്ഞു കേള്ക്കുന്നത്.
ക്ഷേത്രപ്രവേശനം
അനുവദിക്കപ്പെട്ട കാലത്തും
ഇവിടെ നാലമ്പലത്തിനകത്തേക്ക് ഭക്തര്
കയറാന് ശ്രമിക്കാറില്ല എന്നത് ഒരു
വസ്തുതയായി ഇന്നും നിലനില്ക്കുന്നു..
ഘടന:
മഹാക്ഷേത്രവിഭാഗത്തില്പ്പെടുന്ന
ക്ഷേത്രമാണ് കാഞ്ഞിലശ്ശേരി.
ചതുരശ്രീകോവിലും, മുന്നിലായി
മുഖമണ്ഡപം (നമസ്കാരമണ്ഡപം),
ചുറ്റിലും അഷ്ടദിക്ക് പാലകര്,
ഉപദേവതാസ്ഥാനങ്ങള്, നാലമ്പലം,
ബലിക്കല്പുര, വലിയ ബലിക്കല്ല്, ധ്വജം,
ദീപസ്തംഭം, ക്ഷേത്രക്കുളം,
ഗോപുരം, മുതലായവ ഒന്നിനോടൊന്ന്
ചേര്ന്നു ബന്ധമുള്ളവയാണ്. പടിഞ്ഞാറ്
ദര്ശനമുള്ള ദേവന് ലോകം ഭസ്മമാക്കാനുള്ള
ദേഷ്യരൂപമാണ്. ദേവന്റെ ദേഷ്യ
ശമനത്തിനായാണ് തിരുമുമ്പില്
തീര്ത്ഥക്കുളം സ്ഥിതി
ചെയ്യുന്നത്. ഈ കുളത്തിന് എത്ര
വക്കുകളും കോണുകളും ഉണ്ടെന്ന്
എണ്ണിതിട്ടപ്പെടുത്താന് ഇതുവരെ
സാധിച്ചിട്ടില്ല. തീര്ത്ഥക്കുളത്തിന്
അടിയില് ഭൂഗര്ഭ കിണറുകള്
കാണപ്പെടുന്നു.
ഉത്സവം:
അങ്കുരാദി,ധ്വജാദി,പടഹാദി എന്നിങ്ങനെ
ഉത്സവം പല വിധത്തിലുണ്ട്.
കാഞ്ഞിലശ്ശേരിയില് അങ്കുരാദി,ധ്വജാദി
എന്നിവ കാണുന്നു. ദേവപ്രതിഷ് O ക്കനുസരിച്ച്
മുളപ്പിക്കുന്ന ധാന്യങ്ങളില് വ്യത്യാസം
വരുത്തി കൊടിയേറ്റം നടത്തും.
മുളപ്പിക്കലിലെ വ്യത്യാസമാണ് ആദ്യ
രണ്ടിനങ്ങളിലെ
വ്യത്യാസമെന്നത്.
ഉത്സവത്തിലെ പ്രധാനപൂജയാണ്
ശ്രീഭൂതബലി.കൂടാതെ
കലശാഭിഷേകങ്ങള്, ഉത്സവബലി,
എന്നിവയും ഉണ്ടാകും
ഉത്സവ ചടങ്ങുകള്
മലക്കെഴുന്നള്ളിപ്പും
മടക്കെഴുന്നള്ളിപ്പും
ശിവരാത്രിയുടെ തലേന്നാള് നടക്കുന്ന
പ്രധാന ചടങ്ങാണിത്. ലക്ഷണമൊത്ത
ഗജവീരന്മാരുടെ അകമ്പടിയോടു കൂടി
ഭഗവാന് നായാട്ടിനിറങ്ങുന്ന എഴുന്നള്ളിപ്പാണ്
മലക്കെഴുന്നള്ളിപ്പ്. മലയിലെ
പൂജയും അവകാശികളുടെ ചടങ്ങിനും
ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചുള്ള
യാത്രയാണ് മടക്കെഴുന്നള്ളിപ്പ്.
വാദ്യഘോഷങ്ങ്ള്, നെറ്റിപ്പട്ടം
കെട്ടിയ ഗജവീരന്മാര് എന്നിവ
ഇതിനു മാറ്റ് കൂട്ടുന്നു. കേരളത്തിലെ
തലയെടുപ്പിന്റെ രാജാക്കന്മാരായ
കൊമ്പന്മാരാണ് ഈ ചടങ്ങിന്
മഹാദേവന്റെ തിടമ്പേറ്റുന്നത്.
മടക്കെഴുന്നള്ളിപ്പ് ആലിന്കീഴില്
എത്തുമ്പോള് വാദ്യഘോഷങ്ങളോടു കൂടിയ
ആലിന്കീഴ്മേളം തുടങ്ങും.
മത്തവിലാസം കൂത്ത്
മലബാറില് വളരെ വിരളമായി മാത്രം
ചെയ്യുന്ന വഴിപാട് . ബി സി നൂറ്റാണ്ടില്
കാഞ്ചീപുരത്ത് മഹാവീര വിക്രമ
വല്ലഭന് എന്ന വ്യക്തിയാണ് ഇത്
രൂപകല്പ്പന ചെയ്തത് എന്ന്
പറയപ്പെടുന്നു.

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം,,കണ്ണൂർ



തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
കണ്ണൂർ ജില്ലാ‍ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്. രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. നാലമ്പലത്തിനുള്ളിൽ ശ്രീകോവിലിൽ ശ്രീകൃഷ്ണനും, ഇടത്ത്ഭാഗത്തായി വിഷ്വക്‌സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും വടക്കുപടിഞ്ഞാറെ മൂലയിൽ പരമശിവനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്.
ഇവിടത്തെ വാർഷികോത്സവം ഒരു വർണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാർച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൂടിപ്പിരിയൽ നടക്കുന്നു. ഇതിൽ കുംഭം 27, 28 മഹോത്സവവും, മീനം 1,2 ദേവോത്സവവുമാണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചമ്പ്രം ക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ അകലെയുള്ള പൂക്കോത്ത്നടയിൽ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും തളിപ്പറമ്പിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള മഴൂർ(ധർമ്മംകുളങ്ങര) ക്ഷേത്രത്തിലെ ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം -തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ



രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം -തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ 
(ഇ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും അയച്ചുതന്നത് ശ്രീ.സ്വാതി സതീശൻ അവര്കളാണ് )
ഓം ശ്രീദുർഗ്ഗാംബികായൈ നമ:
രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം
തിനവിള ,കീഴാറ്റിങ്ങൽ ,ആറ്റിങ്ങൽ
ബ്രഹ്മാണ്ട ചൈത്യന്യത്തിനാധരമായ ശക്തിത്രയം ശ്രീ.മഹാലക്ഷ്മി ,ശ്രീ.ദുർഗ്ഗ-ശ്രീ.ഭദ്ര ദേവിമാരുടെ അത്യപൂർവ്വ സംഗമസ്ഥാനം,രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രം.ശാന്തിയുടെയും സാഹോദര്യത്തിന്റെയും മതശാന്തിയുടെയും മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന തികച്ചും വ്യത്യസ്തമായ ഒരു ആരാധനാലയമാണിവിടം.
അന്നപൂർണേശ്വരിയായ ശ്രീ.മഹാലക്ഷ്മി ദേവിയും ദുഃഖനിവാരിണിയായ ശ്രീ.ദുർഗ്ഗാ ദേവിയും ശക്തിസ്വരൂപിണിയായ ശ്രീ.ഭദ്രകാളി ദേവിയും ഷഡാധാരത്തിൽ പ്രതിഷ്ടിതമായിട്ടുള്ളതും മൂന്നു ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ നവഗ്രഹസമേതം പരിലസിക്കുന്ന ദക്ഷിണ ഭാരതത്തിലെ ഒരേയൊരു മഹാക്ഷേത്രം.
സംസാരസാഗരത്തിൽ പെട്ടുഴലുന്ന ഏഴകളുടെ അഭയസങ്കേതമാണിവിടം; അജ്ഞാനമാകുന്ന അന്ധകാരത്തിൽ അലയുന്നവർക്കു മാർഗ്ഗം തെളിക്കുന്ന മണിദീപമാണിവിടം.നാൾതോറും വർദ്ധിച്ചുവരുന്ന ഭക്തജനപ്രവാഹം ശ്രീദുർഗ്ഗാംബികയുടെ ശക്തിവൈഭവത്തിനും ആശ്രിതവാത്സല്യത്തിനും ഉത്തമ ദ്രിഷ്ടാന്താമാണ്.
എല്ലാ മാസവും അതിവിപുലമായി നടത്തപ്പെടാറുള്ള നവഗ്രഹദോഷശാന്തിഹോമം,പൗർണമി നാൾതോറുമുള്ള ഐശ്വര്യപൂജ ,മുട്ടറുക്കൽ തുടങ്ങിയ ചടങ്ങുകൾ ഒക്കെ തന്നെയും തീരദുരിതങ്ങളാൽ നീറുന്നവർക്കുള്ള ദൈവികമായ മാർഗ്ഗദർശകങ്ങളാണ്.
വിശ്വചൈതന്യത്തിന്റെ മൂലാധാരമായ ത്രിദേവി സാന്നിധ്യമുള്ളതിനാൽ വിവാഹം,അരങ്ങേറ്റം പോലുള്ള മംഗളകർമ്മങ്ങൾക്ക് ഉത്തമസ്ഥാനമാണിവിടം.
തിനവിളദേശത്തു വാണരുളുന്ന ഓംകാര നാദസ്വരൂപിണിയായ ശ്രീദുർഗ്ഗാംബികയുടെ അനുഗ്രഹാശിസ്സുകൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും തിരുസന്നിധിയിലേക്ക് സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു.
നവഗ്രഹദോഷശാന്തി ഹോമം
ജാതിമത ഭേദമോ സ്ത്രീപുരുഷഭേദമോ ഇല്ലാതെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ നവഗ്രഹങ്ങൾക്കുള്ള സ്വാധീനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഗ്രഹങ്ങളുടെ ദോഷകരമായ സ്ഥാനം കൊണ്ടു ഓരോ വ്യക്തിക്കും ജീവിതത്തിൽ ഒരു നിശ്ചിതകാലം ഗ്രഹപീഡ അനുഭവിക്കേണ്ടിവരും.അതിനുള്ള ദൈവികമായ ഒരു പരിഹാരമെന്നോണം എല്ലാ മലയാള മാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ 9 മണിമുതൽ താന്ത്രികവിധി പ്രകാരം അതിവിപുലമായ രീതിയിൽ നവഗ്രഹമണ്ഡപത്തിനു മുന്നിൽ വച്ചു നവഗ്രഹദോഷശാന്തി ഹോമവും തുടർന്നു നവഗ്രഹ കലശവും നടത്തപ്പെടുന്നു.ഗ്രഹപീഡ അനുഭവിക്കുന്ന വ്യക്തികൾ പ്രസ്തുത മഹനീയ കർമ്മത്തിൽ പങ്കെടുത്തു മേൽശാന്തിയുടെ നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ് .
മുട്ടറുക്കൽ(മുട്ടിറക്കൽ)
എല്ലാ വ്യക്തികൾക്കും ദൈനംദിന ജീവിതത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദുരിതങ്ങൾ അഥവാ മുട്ടുകൾ അനുഭവപ്പെടുന്നതിനെ ഒഴിവാക്കുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള ദൈവികമായ മാർഗമാണ് മുട്ടറുക്കൽ വഴിപാട്.ശ്രീ ഭദ്രകാളി ദേവിയുടെ തിരുമുൻപിൽ മേൽശാന്തി നാളികേരം ഉടച്ച ശേഷം അതിന് പ്രകാരം ഗുണദോഷങ്ങളെ കുറിച്ചു ഭക്തർക്ക് നിർദ്ദേശം കൊടുക്കുന്നു.പ്രധാനമായി നടത്തപ്പെടുന്ന മുട്ടറുക്കൽ വഴിപാടുകൾ താഴെ പറയുന്നവയാണ്.
1.ദേഹമുട്ട് / ആരോഗ്യമുട്ട് -ശരീര സുഖത്തിന്,ആയുരാരോഗ്യത്തിന്
2 .കർമ്മമുട്ട് / തൊഴിൽമുട്ട് -ജോലിക്കുള്ള തടസ്സം നീങ്ങുന്നതിന്,തൊഴിൽ പുരോഗതിക്ക്
3 .വിദ്യാമുട്ട് -കുട്ടികൾക്ക് വിദ്യാപുരോഗതിക്ക്
4 .മംഗല്യമുട്ട് -വിവാഹതടസ്സം മാറുന്നതിന്,ദീർഘ സുമംഗലീഭാഗ്യത്തിന്
5 .ഗൃഹമുട്ട് -പാർപ്പിട പ്രശ്നപരിഹാരത്തിന്
6 .സന്താനമുട്ട് -സന്താന സൗഭാഗ്യത്തിന്
7 ദാമ്പത്യമുട്ട് -ദാമ്പത്യദോഷങ്ങൾ തീരുന്നതിന്
8 .കുടുംബമുട്ട് -ഗാർഹിക പ്രശ്നപരിഹാരത്തിന്
9 .വാഹനമുട്ട് -വാഹനങ്ങളെ സംബന്ധിച്ച പ്രശ്നപരിഹാരത്തിന്
10 .ഭൂമിമുട്ട് -ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുന്നതിന്.

മലദേവർകുന്ന് മഹാദേവർ ക്ഷേത്രം ഉള്ളന്നൂർ/കാരയ്ക്കാട്


Nammude Keshetrangal എന്നയാളുടെ ഫോട്ടോ


Nammude Keshetrangal എന്നയാളുടെ ഫോട്ടോ

മലദേവർകുന്ന് മഹാദേവർ ക്ഷേത്രം ഉള്ളന്നൂർ/കാരയ്ക്കാട്
എം.സി റോഡിൽ പത്തനംതിട്ട - ആലപ്പുഴ ജില്ലകൾക്ക് അതിരിടുന്ന കാരയ്ക്കാട് ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു രണ്ടു കി.മി യാത്രചെയ്താൽ ഉള്ളന്നൂർ മലദേവർക്കുന്നു മഹാദേവർ ക്ഷേത്രത്തിൽ എത്തിച്ചേരാം.മലമുകളിൽ മഹാദേവ ക്ഷേത്രം.ആൽത്തറയിൽ പ്രതിഷ്ഠിച്ച ശിവലിംഗം മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളു.ഒറ്റ കൽത്തറയിൽ പ്രതിഷ്ഠിച്ച ശിവ പാർവതി മാരാണ് ഇപ്പോൾ ഉള്ള പ്രധാന പ്രതിഷ്ഠ.മേൽക്കൂരയില്ലാത്ത അമ്പലത്തിൽ മഴയും വെയിലും ഏൽക്കുന്ന തരത്തിലാണ് ഇ പ്രതിഷ്ഠകൾ ഇരിക്കുന്നത്.
ഏകദേശം ഒരു കിലോമീറ്ററോളം കുത്തനെയുള്ള മല കയറി മുകളിലെത്തി പരന്നുകിടക്കുന്ന കുന്നിപുറത്തു നിന്ന് നോക്കിയാൽ കിലോമീറ്ററുകളോളം അകലത്തിലുള്ള പ്രദേശങ്ങൾ പലതും വ്യക്തമായി കാണുവാൻ സാധിക്കും.ചെങ്ങന്നൂർ,മുളക്കുഴ,മെഴുവേലി,കുളനട തുടങ്ങിയ പലസ്ഥലങ്ങളും വ്യക്തമായി ഏതാണ്ട് രണ്ടു ഏക്കറിൽ അധികമായി വരുന്ന മലമുകളിൽ നിന്നും ദൃശ്യമാകും.
പണ്ട് മലയ്ക്ക് ചുറ്റും വൻ കാടായിരുന്നു എന്ന് പഴമക്കാർ പറഞ്ഞ അറിവുകൾ നമുക്ക് ലഭ്യമാണ്.വന്യ മൃഗങ്ങളുടെ അധിവാസ കേന്ദ്രമായിരുന്ന ഇവിടം ,സമീപത്തെ നേടിയാനക്കുന്നു,പുലിപ്പാറ,പുലിവാരത്തിങ്കൽ,പന്നിക്കുഴി എന്നീ സ്ഥലനാമങ്ങൾ ഇതിനു അടിവരയിടുന്നു.വടക്കുപടിഞ്ഞാറ് ഭാഗത്തായി ഉരുൾ പൊട്ടാൻകുഴി എന്ന സ്ഥലം ഇപ്പോഴുമുണ്ട്.
ചിത്രങ്ങൾ കടപ്പാട് :


Nammude Keshetrangal എന്നയാളുടെ ഫോട്ടോ
Nammude Keshetrangal എന്നയാളുടെ ഫോട്ടോ

കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം.






ജഗന്നാഥ ക്ഷേത്രം, തലശ്ശേരി
കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. 1908- ഫിബ്രുവരി 13-ആം തീയ്യതി ശ്രീനാരായണ ഗുരുസ്വാമികൾ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. നെൽ‌വയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ്‌ ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്‌.
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽപെട്ട ആളുകൾക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലാണ് ക്ഷേത്രോത്സവം. (ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ).
സവിശേഷതകൾ
യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പ്.
ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രംജഗന്നാഥ ക്ഷേത്രം, തലശ്ശേരി
കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. 1908- ഫിബ്രുവരി 13-ആം തീയ്യതി ശ്രീനാരായണ ഗുരുസ്വാമികൾ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. നെൽ‌വയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ്‌ ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽ‌വേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്‌.
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽപെട്ട ആളുകൾക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലാണ് ക്ഷേത്രോത്സവം. (ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ).
സവിശേഷതകൾ
യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം
മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പ്.
ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം

അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്,,കണ്ണൂർ






അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം അന്നപൂർണേശ്വരി ദേവിക്കാണ്.
സ്ഥലത്തെ ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.[2] കാശിയിലെ അന്നപൂർണ്ണേശ്വരി ദേവി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നു എന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ദേവി വന്നു എന്നും ആണ് വിശ്വാസം. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണ്ണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്പം.ഇവിടെ ര‍ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.
വല്ലഭൻ രണ്ടാമനാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താൽ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവർമ്മ രാജാവ് പണിപൂർത്തിയാക്കി.
ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഭജന, കഥാപ്രസംഗം, ഓട്ടൻ‌തുള്ളൽ തുടങ്ങിയ കലാപരിപാടികൾ നടക്കുന്നു
വിഷു വിളക്കു ഉൽസവമാണ് ഇവിടെ പ്രധാനം. എഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. മേട സംക്രമം മുതൽ മേടം ഏഴാം തീയതി വരെയാണ് ഉത്സവം. മേടം രണ്ടാം തീയ്യതി ചെറുകുന്ന്, മൂന്നാം തീയ്യതി കണ്ണപുരം, നാലാം തീയ്യതി ഇരിണാവ്, ആറാം തീയ്യതി പറശ്ശിനി എന്നീ ദേശവാസികളുടെ വക കാഴ്ച വരവും വെടിമരുന്നു പ്രയോഗവും ഉണ്ടാകാറുണ്ട്. ഈ ഉൽസവത്തിലെ പ്രധാന ആകർഷണം, ക്ഷേത്രതിനു മുന്നിലും ചുറ്റിലുമായി നിർമ്മികുന്ന വട്ടപന്തലാണ്. വട്ടപ്പന്തലിന് തുടക്കം കുറിക്കുന്നത് എല്ലാ വർഷവും മലയാളമാസം ധനു രണ്ടാം തീയതിയാണ്. പന്തലിനാവശ്യമായ 111 തേക്കിൻ തൂണുകൾ നാട്ടുകാരുടെ ശ്രമദാനമായി ഉയർത്തുകയും ചെയ്യും. തുടർന്ന് 7500 മടൽ മെടഞ്ഞ ഓല, 2000ത്തോളം മുള എന്നിവ ഉപയോഗിച്ച് ഏകദേശം 100ൽപ്പരം മനുഷ്യാധ്വാനം പന്തലിന്റെ പൂർത്തീകരണത്തിന് ആവശ്യമാണ്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് വട്ടപ്പന്തൽ നിർമ്മിക്കുന്നത്.

ആനിക്കാട്ടിലമ്മക്ഷേത്രം,,പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ





ആനിക്കാട്ടിലമ്മക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 4 കി.മി. മാറി ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയൂന്ന ഒരു ക്ഷേത്രമാണ് ആനിക്കാട്ടിലമ്മക്ഷേത്രം. മണിമലയാർ നദി ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. നദിയുടെ കരയിൽ പുല്ലുകുത്തി ജംഗ്ഷ്നൊട് ചേർന്നാണ് ഐശര്യപ്രദായിനി ആനിക്കാട്ടിലമ്മ കുടികൊള്ളുന്ന ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രധാന ശ്രീകോവിനുള്ളിൽ ശിവനേയും പാർവ്വതിയേയും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ടിച്ചിരിക്കുന്നു.ഈ ക്ഷേത്രത്തിന് 1600-ൽ പരം വർഷങ്ങളുടെ പഴക്കം ഉണ്ടന്ന് കരുതപ്പെടുന്നു .പ്രധാന ശ്രീകോവിൽ കൂടാതെ പടിഞ്ഞാറോട്ട് ദർശനം നൽകിയിട്ടുള്ള ശിവൻ,ഭദ്ര,രക്ഷസ്,നാഗരാജാവ്,യക്ഷിയമ്മ തുടങ്ങിയ ഉപദേവാലയൻങ്ങളും സ്ഥിതി ചെയ്യുന്നു. വെള്ളിയാഴ്ചകളിൽ മംഗല്യഭാഗ്യത്തിനായി നാരങ്ങാവിളക്ക് വഴിപാടും ശനിയാഴ്ചകളിൽ തൃശൂലപൂജയും നടത്തുന്നു. തുടർന്ന് നടത്തുന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ‌‌‌‌‌‌‌‌‌‌ പങ്കെടുക്കുന്നു. കുംഭമാസത്തിലെ പൂരം നാളിൽ ഈ ക്ഷേത്രത്തിൽ പൊങ്കാല നടത്തിവരുന്നു.‌‌
ദർശനസമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5.30 മുതൽ 11വരെ.വൈകിട്ട് 5.30 മുതൽ 8 മണി വരെ.
വെള്ളി,ശനി,ഞായർ ദിവസങളിൽ രാവിലെ 5.30മുതൽ 12.30 വരെ. വൈകിട്ട് 5.30 മുതൽ 8മണി വരെ.
ക്ഷേത്രത്തിൽ എത്താനുള്ള വഴികൾ
തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിൽ എത്തി നൂറൊന്മാവ് റോഡിൽ 4കി.മി.സഞ്ചരിച്ചാൽ പുല്ലുകുത്തി ജങ്ഷനിൽ‌‌‌‌‌‌ എത്താം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.പുല്ലുകുത്തി ജംഗ്ഷന് അടുത്തായി ക്ഷേത്രം സ്ഥിതി ചെയ്യൂന്നു.
കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ കറുകച്ചാലിൽ എത്തി വെട്ടികാവുങ്കൽ നീലമ്പാറ,നൂറൊന്മാവു വഴി പുല്ലുകുത്തി ജംഗ്ഷൻ.
കങ്ങഴ, നെടുംകുന്നം ഭാഗത്തു നിന്നും പള്ളിപ്പടി,ചേലകൊമ്പ്,നൂറൊന്മാവ് വഴി പുല്ലൂകുത്തി.
കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, എരുമേലി, ചുങ്കപ്പാറ ഭാഗത്തുനിന്നും കുളത്തൂർമൂഴിയിൽ എത്തി ചെട്ടിമുക്ക് വായ്പുര് മഹദേവക്ഷേത്രം കാവനാൽകടവ് വഴി ക്ഷേത്രത്തിൽ എത്താം.

ഗന്ധർവ്വന്മാർ-മണിഗ്രീവൻ,, ഗന്ധർവ്വന്മാർ-നളകൂബരൻ




ഗന്ധർവ്വന്മാർ-നളകൂബരൻ
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ മൂത്തപുത്രനാണ് നളകൂബരൻ. കുബേരന്റെ രണ്ടാമത്തെ പുത്രനാണ് മണിഗ്രീവൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണുദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു.
നാരദശാപം
ഒരിക്കൽ ഇരുവരും മദ്യംകഴിക്കുകയും തങ്ങളുടെ പത്നിമാരുമൊന്നിച്ച് നഗ്നരായി ഹിമാലയത്തിനടുത്ത് ഗംഗാനദിയിൽ മദനക്രീഡകൾ ചെയ്തു കുളിച്ചുരസിക്കുകയായിരുന്നു. കൈലാസനാഥനെ ദർശിക്കാനായി വന്ന നാരദർ ഇതുകാണുകയും അത്യന്തം കോപാകുലനായ അദ്ദേഹം രണ്ടു സഹോദരന്മാരേയും ശപിച്ചു. “നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുന്നതു പാപകരമാണ്, അതിലും വിശേഷിച്ച് നഗ്നരായി രതിക്രീഢകളാടി വിഹരിക്കുന്നത് അതിലേറെ പാപകരം. മദ്യമദംകൊണ്ടു ധർമ്മവും മനുഷ്യത്വവും മറന്ന് ബോധമില്ലാതെ പെരുമാറിയ നിങ്ങൾ ബുദ്ധിയും ബോധവും ചേതനയുമില്ലാത്ത മരുതമരങ്ങളായിത്തീരട്ടെ എന്നു ശപിച്ചു. മുനിശാപം ഏറ്റതോടുകൂടി കുബേരപുത്രന്മാർ നാരദരുടെ ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു വസുദേവാത്മജനായി ജനിച്ച് നിങ്ങൾക്ക് ശാപമോക്ഷം നൽകുമെന്ന് അരുളികടന്നു പോയി.
ശാപമോക്ഷം
കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ യശോദര കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം നടന്നു. നളകൂബര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമുള്ളപ്പോഴാണു നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകുന്നത്.

ഗന്ധർവ്വന്മാർ-മണിഗ്രീവൻ
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ രണ്ടാമത്തെപുത്രനാണ് മണിഗ്രീവൻ. കുബേരന്റെ ആദ്യ പുത്രനാണ് നളകൂബരൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണുദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു. മദ്യം കഴിച്ച് നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുകമൂലം നാരദമഹർഷി കുബേര പുത്രന്മാരായ നളകൂബരനേയും, മണിഗ്രീവനേയും ശപിക്കുകയുണ്ടായി. രണ്ടു മരുതമരങ്ങളായി മാറിയ ഈ യക്ഷ കുമാരന്മാർക്ക് ദ്വാപരയുഗത്തിൽ കൃഷ്ണനാണ് ഇവർക്ക് ശാപമോക്ഷം നൽകുന്നത്.
നാരായണീയത്തിൽ മേല്പത്തൂർ എഴുതിയിരിക്കുന്നത് ഇങ്ങനെ..
കുബേരസൂനുർനളകൂബരാഭിധഃ പരോ മണിഗ്രീവ ഇതി പ്രഥാം ഗതഃ
മഹേശസേവാധിഗതശ്രിയോന്മദൌ ചിരം കില ത്വദ്വിമുഖാവഖേലതാം.

ഗന്ധർവ്വന്മാർ-അംഗാരവർണൻ,, രേണുക- പരശുരാമന്റെ മാതാവ്



രേണുക- പരശുരാമന്റെ മാതാവ് 
ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രിയാണ് സൗന്ദര്യവതിയായ ‘രേണുക’. രാജകുമാരിയായ രേണുകയില്‍ അനുരാഗം ജനിച്ച ജമദഗ്‌നി മുനി ആ വിവരം പ്രസേനജിത്തിനെ മുറപ്രകാരം അറിയിക്കുകയും അദ്ദേഹം പുത്രിയെ മുനിക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പരശുരാമനെ കൂടാതെ രേണുക നാലു പുത്രന്മാരെ കൂടി പ്രസവിച്ചു. (ഋമണ്വന്‍, സുഹോത്രന്‍, വസു, വിശ്വവസു എന്നിവരാണവര്‍).



ഗന്ധർവ്വന്മാർ-അംഗാരവർണൻ
മഹാഭാരതത്തിൽ ആദിപർവ്വത്തിൽ വർണ്ണിച്ചിരിക്കുന്ന ഗന്ധർവനാണ് അംഗാരവർണ്ണൻ. പാണ്ഡവർക്ക് പല ദിവ്യോപദേശങ്ങളും അംഗാരവർണ്ണൻ കൊടുക്കുന്നുണ്ട്. കൂടാതെ അർജ്ജുനന്റെ അസ്ത്രവിദ്യാപ്രാഗല്ഭ്യം കണ്ട് അദ്ദേഹം "ചാക്ഷുഷി" എന്ന ദിവ്യമന്ത്രം അർജ്ജുനനു പഠിപ്പിച്ചുകൊടുക്കുന്നതായും മഹാഭാരതത്തിൽ വർണ്ണിച്ചിട്ടുണ്ട്.
പാണ്ഡവരുമായുള്ള സൗഹൃദം
അരക്കില്ല ദഹനത്തിനുശേഷം, അവിടെ നിന്നും നേരത്തേ രക്ഷപ്പെട്ടിരുന്ന പാണ്ഡവരെ വേദവ്യാസമഹർഷി കാണുകയും അവരെ പാഞ്ചാലരാജ്യത്ത്പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. അന്നു രാത്രിതന്നെ പാഞ്ചാലത്തേക്ക് യാത്ര തിരിക്കുന്ന പാണ്ഡവർ ഗംഗാനദി കടന്ന് സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണൻ തന്റെ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനനായിരുന്നു ഒരു പന്തവും കൊളുത്തിപ്പിടിച്ച് മുൻപിൽ നടന്നിരുന്നത്. മനുഷ്യരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ, ‘രാത്രി ഇതുവഴി മനുഷ്യർക്ക് സഞ്ചരിക്കാൻ അനുവാദമില്ലെന്നും അങ്ങനെ മനുഷ്യർ വന്നുപെട്ടാൽ യക്ഷ-രാക്ഷസ-ഗന്ധർവ്വന്മാർ അവരെ കൊന്നു തിന്നുമെന്നും' വിളിച്ചുപറഞ്ഞുകൊണ്ട് ഗന്ധർവനായ അംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് ഏറ്റുമുട്ടി. ഇതുകണ്ട് ദേഷ്യം വന്ന അർജ്ജുനൻ തങ്ങൾ സാധാരണ മനുഷ്യരല്ലെന്നു താക്കീത് ചെയ്തുകൊണ്ട് തന്നോട് യുദ്ധം ചെയ്ത് ജയിക്കാൻ അംഗാരവർണ്ണനെ വെല്ലുവിളിച്ചു.
അർജ്ജുനനുമായുള്ള യുദ്ധവും വിദ്യോപദേശവും
അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചുകളഞ്ഞു. ആഗ്നേയാസ്ത്രപ്രഭയാൽ അംഗാരവർണ്ണൻ മോഹാലസ്യപ്പെട്ടു ഗംഗയിൽ വീണു പോയി. അയാളെ കൊല്ലാനടുത്ത അർജുനനോട് അംഗാരവർണ്ണന്റെ ഭാര്യ കുംഭീനസി മാപ്പ് അപേക്ഷിച്ചു. മാപ്പപേക്ഷിക്കുന്നവനേയും, സ്ത്രീക്രീഢ നടത്തുന്നവനേയും, ബലഹീനനേയും കൊല്ലരുത് എന്നുള്ള ആപ്തവാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ അപേക്ഷപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ചാക്ഷുഷി എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞുകൊടുത്ത്, ഗന്ധർവനുമായി മൈത്രിയിലാവുന്നു.

നരസിംഹം

നരസിംഹം
ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നു ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
ദിവിസ്പൃശൽ കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം