2018, ജൂലൈ 25, ബുധനാഴ്‌ച

ഗന്ധർവ്വന്മാർ-അംഗാരവർണൻ,, രേണുക- പരശുരാമന്റെ മാതാവ്



രേണുക- പരശുരാമന്റെ മാതാവ് 
ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രിയാണ് സൗന്ദര്യവതിയായ ‘രേണുക’. രാജകുമാരിയായ രേണുകയില്‍ അനുരാഗം ജനിച്ച ജമദഗ്‌നി മുനി ആ വിവരം പ്രസേനജിത്തിനെ മുറപ്രകാരം അറിയിക്കുകയും അദ്ദേഹം പുത്രിയെ മുനിക്കു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പരശുരാമനെ കൂടാതെ രേണുക നാലു പുത്രന്മാരെ കൂടി പ്രസവിച്ചു. (ഋമണ്വന്‍, സുഹോത്രന്‍, വസു, വിശ്വവസു എന്നിവരാണവര്‍).



ഗന്ധർവ്വന്മാർ-അംഗാരവർണൻ
മഹാഭാരതത്തിൽ ആദിപർവ്വത്തിൽ വർണ്ണിച്ചിരിക്കുന്ന ഗന്ധർവനാണ് അംഗാരവർണ്ണൻ. പാണ്ഡവർക്ക് പല ദിവ്യോപദേശങ്ങളും അംഗാരവർണ്ണൻ കൊടുക്കുന്നുണ്ട്. കൂടാതെ അർജ്ജുനന്റെ അസ്ത്രവിദ്യാപ്രാഗല്ഭ്യം കണ്ട് അദ്ദേഹം "ചാക്ഷുഷി" എന്ന ദിവ്യമന്ത്രം അർജ്ജുനനു പഠിപ്പിച്ചുകൊടുക്കുന്നതായും മഹാഭാരതത്തിൽ വർണ്ണിച്ചിട്ടുണ്ട്.
പാണ്ഡവരുമായുള്ള സൗഹൃദം
അരക്കില്ല ദഹനത്തിനുശേഷം, അവിടെ നിന്നും നേരത്തേ രക്ഷപ്പെട്ടിരുന്ന പാണ്ഡവരെ വേദവ്യാസമഹർഷി കാണുകയും അവരെ പാഞ്ചാലരാജ്യത്ത്പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. അന്നു രാത്രിതന്നെ പാഞ്ചാലത്തേക്ക് യാത്ര തിരിക്കുന്ന പാണ്ഡവർ ഗംഗാനദി കടന്ന് സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണൻ തന്റെ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനനായിരുന്നു ഒരു പന്തവും കൊളുത്തിപ്പിടിച്ച് മുൻപിൽ നടന്നിരുന്നത്. മനുഷ്യരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ, ‘രാത്രി ഇതുവഴി മനുഷ്യർക്ക് സഞ്ചരിക്കാൻ അനുവാദമില്ലെന്നും അങ്ങനെ മനുഷ്യർ വന്നുപെട്ടാൽ യക്ഷ-രാക്ഷസ-ഗന്ധർവ്വന്മാർ അവരെ കൊന്നു തിന്നുമെന്നും' വിളിച്ചുപറഞ്ഞുകൊണ്ട് ഗന്ധർവനായ അംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് ഏറ്റുമുട്ടി. ഇതുകണ്ട് ദേഷ്യം വന്ന അർജ്ജുനൻ തങ്ങൾ സാധാരണ മനുഷ്യരല്ലെന്നു താക്കീത് ചെയ്തുകൊണ്ട് തന്നോട് യുദ്ധം ചെയ്ത് ജയിക്കാൻ അംഗാരവർണ്ണനെ വെല്ലുവിളിച്ചു.
അർജ്ജുനനുമായുള്ള യുദ്ധവും വിദ്യോപദേശവും
അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചുകളഞ്ഞു. ആഗ്നേയാസ്ത്രപ്രഭയാൽ അംഗാരവർണ്ണൻ മോഹാലസ്യപ്പെട്ടു ഗംഗയിൽ വീണു പോയി. അയാളെ കൊല്ലാനടുത്ത അർജുനനോട് അംഗാരവർണ്ണന്റെ ഭാര്യ കുംഭീനസി മാപ്പ് അപേക്ഷിച്ചു. മാപ്പപേക്ഷിക്കുന്നവനേയും, സ്ത്രീക്രീഢ നടത്തുന്നവനേയും, ബലഹീനനേയും കൊല്ലരുത് എന്നുള്ള ആപ്തവാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ അപേക്ഷപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ചാക്ഷുഷി എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞുകൊടുത്ത്, ഗന്ധർവനുമായി മൈത്രിയിലാവുന്നു.