2018, ജൂലൈ 25, ബുധനാഴ്‌ച

ആനിക്കാട്ടിലമ്മക്ഷേത്രം,,പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ





ആനിക്കാട്ടിലമ്മക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 4 കി.മി. മാറി ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയൂന്ന ഒരു ക്ഷേത്രമാണ് ആനിക്കാട്ടിലമ്മക്ഷേത്രം. മണിമലയാർ നദി ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. നദിയുടെ കരയിൽ പുല്ലുകുത്തി ജംഗ്ഷ്നൊട് ചേർന്നാണ് ഐശര്യപ്രദായിനി ആനിക്കാട്ടിലമ്മ കുടികൊള്ളുന്ന ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രധാന ശ്രീകോവിനുള്ളിൽ ശിവനേയും പാർവ്വതിയേയും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ടിച്ചിരിക്കുന്നു.ഈ ക്ഷേത്രത്തിന് 1600-ൽ പരം വർഷങ്ങളുടെ പഴക്കം ഉണ്ടന്ന് കരുതപ്പെടുന്നു .പ്രധാന ശ്രീകോവിൽ കൂടാതെ പടിഞ്ഞാറോട്ട് ദർശനം നൽകിയിട്ടുള്ള ശിവൻ,ഭദ്ര,രക്ഷസ്,നാഗരാജാവ്,യക്ഷിയമ്മ തുടങ്ങിയ ഉപദേവാലയൻങ്ങളും സ്ഥിതി ചെയ്യുന്നു. വെള്ളിയാഴ്ചകളിൽ മംഗല്യഭാഗ്യത്തിനായി നാരങ്ങാവിളക്ക് വഴിപാടും ശനിയാഴ്ചകളിൽ തൃശൂലപൂജയും നടത്തുന്നു. തുടർന്ന് നടത്തുന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ‌‌‌‌‌‌‌‌‌‌ പങ്കെടുക്കുന്നു. കുംഭമാസത്തിലെ പൂരം നാളിൽ ഈ ക്ഷേത്രത്തിൽ പൊങ്കാല നടത്തിവരുന്നു.‌‌
ദർശനസമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5.30 മുതൽ 11വരെ.വൈകിട്ട് 5.30 മുതൽ 8 മണി വരെ.
വെള്ളി,ശനി,ഞായർ ദിവസങളിൽ രാവിലെ 5.30മുതൽ 12.30 വരെ. വൈകിട്ട് 5.30 മുതൽ 8മണി വരെ.
ക്ഷേത്രത്തിൽ എത്താനുള്ള വഴികൾ
തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിൽ എത്തി നൂറൊന്മാവ് റോഡിൽ 4കി.മി.സഞ്ചരിച്ചാൽ പുല്ലുകുത്തി ജങ്ഷനിൽ‌‌‌‌‌‌ എത്താം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.പുല്ലുകുത്തി ജംഗ്ഷന് അടുത്തായി ക്ഷേത്രം സ്ഥിതി ചെയ്യൂന്നു.
കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ കറുകച്ചാലിൽ എത്തി വെട്ടികാവുങ്കൽ നീലമ്പാറ,നൂറൊന്മാവു വഴി പുല്ലുകുത്തി ജംഗ്ഷൻ.
കങ്ങഴ, നെടുംകുന്നം ഭാഗത്തു നിന്നും പള്ളിപ്പടി,ചേലകൊമ്പ്,നൂറൊന്മാവ് വഴി പുല്ലൂകുത്തി.
കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, എരുമേലി, ചുങ്കപ്പാറ ഭാഗത്തുനിന്നും കുളത്തൂർമൂഴിയിൽ എത്തി ചെട്ടിമുക്ക് വായ്പുര് മഹദേവക്ഷേത്രം കാവനാൽകടവ് വഴി ക്ഷേത്രത്തിൽ എത്താം.