2018, ജൂലൈ 28, ശനിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - അവിട്ടത്തൂർ ശിവക്ഷേത്രം (48)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - അവിട്ടത്തൂർ ശിവക്ഷേത്രം (48)
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം.
അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം. ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനി സാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം ക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.
സാമാന്യം വലിയ വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗം കിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽ ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.
ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യകാലങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നെ ദിവസം ഇത് വളരെ ഭംഗിയായി പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്.

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)



നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പനയന്നാർകാവ് ക്ഷേത്രം (49)
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.
നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്.

2018, ജൂലൈ 27, വെള്ളിയാഴ്‌ച

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - വടക്കേ മലബാറിലെകൊട്ടിയൂർ ക്ഷേത്രം (67)


നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - കൊട്ടിയൂർ ക്ഷേത്രം (67)
വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.
പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.
മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാനാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താൻ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക.

നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പെരുന്തട്ട മഹാദേവക്ഷേത്രം (69)




നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - പെരുന്തട്ട മഹാദേവക്ഷേത്രം (69)
ഗുരുവായൂർക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിട്ടാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുളള ഈ ശിവക്ഷേത്രം സാമുതിരിമാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു. പെരുന്തട്ട മഹാദേവക്ഷേത്രം പരസുരാമ പ്രതിഷ്ഠിതമായ നൂറ്റെട്ട് മഹാശിവക്ഷെത്രങ്ങളിൽ ഒന്നാണ്. ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട മഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രം നശിപ്പിക്കപ്പെടുന്നതിനു തൊട്ടുമുൻപേതന്നെ ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണവിഗ്രഹവുമായി ഭക്തർ അമ്പലപ്പുഴക്കു തിരിച്ചു എന്നാണ് ചരിത്രം.
ക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള ആധികാരാകമായ രേഖകൾ ഒന്നും തന്നെ ഇതുവരെ കൺറ്റുകിട്ടിയിട്ടില്ല. ഭക്തശിരോമണി സുന്ദരമൂർത്തി നായനാർ ഈ ക്ഷേത്രം ദർശിച്ചിട്ടുള്ള കാര്യം പുരാതന തമിൾരേഖയായ തിരുകോവയിൽ എഴുതിയിട്ടുണ്ട്. അതിരുകൾ വിപുലീകരിക്കാൻ ടിപ്പു സുൽത്താൻ നടത്തിയ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ടിപ്പുവിനാൽ നശിപ്പിക്കപ്പെട്ടുവെങ്കിലും ടിപ്പു ഇവിടെ വിട്ടു പോകുമ്പോൾ ക്ഷേത്രേശനു വേണ്ടി ഇളനീർ അഭിഷേകം നടത്തിയെന്നും അതു തുടർന്നുകൊണ്ടുപോകാനുള്ള ധനസഹായ ചെയ്തുകൊടുത്തുവെന്നും ചരിത്രം പറയുന്നു.
ടിപ്പുവിനെ പ്രതിരോധിക്കാൻ സാമൂതിരിയുടെ സൈന്യം ശ്രമിച്ചതിൻറെ തെളിവുകൾ ഈ അടുത്തയിടക്കാണ് ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തത്. ക്ഷേത്ര നവീകരണത്തിനായി മണ്ണെടുത്തപ്പോൾ വലിയ രണ്ടു പീരങ്കികൾ കണ്ടുകിട്ടി. ഈ രണ്ടു പീരങ്കികളുടെ ചരിത്രം ചെന്നു നിൽക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. പെരുന്തട്ട ക്ഷേത്രത്തിനടുത്താണ് സാമൂതിരി രാജയുടെ കോവിലകം. പീരങ്കികളിൽ നിറയ്ക്കാനുള്ള വെടിമരുന്നു സൂക്ഷിച്ചിരുന്ന അറയും ഈ ഭാഗത്തു തന്നെയായിരുന്നു. ഈ പറമ്പിനെ ഇപ്പോഴും വെടിത്തറയെന്നാണു വിളിക്കുന്നത്. സാമുതിരി രാജയുടെ ഒരു കോവിലകം പെരുന്തട്ട ക്ഷേത്രത്തിനു പടിഞ്ഞാറെ ഭാഗത്തായിരുന്നു. ഇവിടുത്തെ കോവിലകത്തു നിന്ന് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൻറെ തെക്കു ഭാഗത്തുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസ് നിൽക്കുന്ന സ്ഥലത്തു മുൻപുണ്ടായിരുന്ന കോവിലകത്തേക്കു ഭൂഗർഭ വഴിയുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു. പടയോട്ടക്കാലത്തു ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം അമ്പലപ്പുഴയിലേക്കു കൊണ്ടുപോയതും 1792 മാർച്ച് 18നു തിരികെ കൊണ്ടു വന്നതും ചരിത്രമാണ്. ടിപ്പുവിൻറെ പട മുന്നേറിയപ്പോൾ സാമൂതിരിയുടെ ഭടന്മാർ വെടിമരുന്നറ കത്തിക്കുകയും ആയുധങ്ങളും പീരങ്കികളും കുഴിച്ചു മൂടിയെന്നുമാണു ചരിത്രം. അന്നു കുഴിച്ചു മൂടിയവയിൽ ചിലതാണ് ഇപ്പോൾ കണ്ടെത്തിയതെന്നാണു സൂചന.

സോമേശ്വരം മഹാദേവക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ -



സോമേശ്വരം മഹാദേവക്ഷേത്രം
നൂറ്റെട്ട് ശിവക്ഷേത്രങ്ങള്‍ - സോമേശ്വരം മഹാദേവക്ഷേത്രം (83)
തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം. തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
പരമ്പരാഗത കേരളാശൈലിയിൽ നിർമ്മിച്ചതാണ് സോമേശ്വരം ക്ഷേത്രം. പ്രകൃതിരമണീയമായ ഭരതപ്പുഴയുടെ ദക്ഷിണഭാഗത്തായി ക്ഷേത്രം നിലകൊള്ളുന്നു.
ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ ശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു. നാലമ്പല ചുമരുകൾ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്, കൂടാതെ മുകൾ ഭാഗം ഓട് കൊണ്ടു മറച്ചിരിക്കുന്നു. നാലമ്പലത്തിന്റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം തൃശ്ശൂർ



പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ധർമ്മശാസ്താ ക്ഷേത്രമാണ് പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിന് 2500 വർഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠ.
കോട്ടയത്തു നിന്നും തൃശ്ശൂരിലേക്ക് കുടിയേറിയ തെക്കേമഠം സ്വാമിയാർ കിഴക്കുമ്പാട്ടുകരയിൽ ക്ഷേത്രം പണിയുകയും കൂടെ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്ന്നീട് തെരെഞ്ഞെടുത്ത ഭരണസമിതിക്ക് അധികാരം കൈമാരിയെന്നും കരുതുന്നു.
വിഘ്നേശ്വരനും വനദുർഗയുമാണ് മറ്റു പ്രതിഷ്ഠകൾ.
തൃശ്ശൂർ പൂരത്തിന് കാലത്ത് 7 മണിക്ക് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയും ഇത് ആവർത്തിക്കും.
നവരാത്രിപൂജ, ശാസ്താവിളക്ക്, പ്രതിഷ്ഠാദിനം എന്നിവയാണ് മറ്റു വിശേഷങ്ങൾ.

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം,പത്തനംതിട്ട




തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌.
ഐതിഹ്യം:
ബ്രാഹ്മണരുടെ കുടിയേറ്റാരംഭത്തിൽ തിരുവല്ലയിലെ ഒരു പ്രധാന ബ്രാഹ്മണഗൃഹമായിരുന്നു ശങ്കരമംഗലത്ത്‌ മഠം. അവിടുത്തെ കുടുംബനാഥയായിരുന്ന ശ്രീദേവി അന്തർജ്ജനം, മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതിന്‌ ഏകാദശിവ്രതം നോറ്റിരുന്നത്രെ. ഇതേ സമയം, ബ്രാഹ്മണകുടിയേറ്റത്തെ എതിർത്തിരുന്ന ആദിവർഗ്ഗ പരമ്പരയിലെ ഗോത്ര തലവനായിരുന്ന തുകലനുമായി(വിശ്വാസികൾക്ക്‌ തുകലാസുരൻ) ബ്രാഹ്മണർ ചെറുതല്ലാത്ത ഏറ്റുമുട്ടലുകൾ നടത്തിയിരുന്നത്രെ. "തുകലനും ബ്രാഹ്മണരും തമ്മിൽ ഉണ്ടായതായി പറയപ്പെടുന്ന സംഘട്ടനങ്ങൾ രണ്ട്‌ വ്യത്യസ്ത ജനതകളുടെ പ്രത്യയശാസ്ത്രപരമായ അഭ്പ്രായഭിന്നത മാത്രമായിരുന്നിരിക്കണം." തുകലൻ, വിഷ്ണുഭക്തയായിരുന്ന ശ്രീദേവി അന്തർജ്ജനത്തിന്റെ വ്രതം മുടക്കും എന്ന ഘട്ടത്തിൽ വിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട്‌ തുകലനെ നിഗ്രഹിച്ചു എന്നും, തന്റെ ആയുധമായ സുദർശന ചക്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. ഇത്‌ ക്രി മു 2998-ൽ ആണെന്നു കരുതുന്നു. പിന്നീട്‌ ക്രി മു 59 ൽ വിഷ്ണു പ്രതിഷ്ഠയും നടന്നു.
പ്രതിഷ്ഠ, പൂജാവിധികൾ:
കിഴക്കോട്ട് ദർശനമായി ശ്രീ വല്ലഭനേയും, പടിഞ്ഞാറേക്ക് ദർശനമായി സുദർശ്ശന മൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ മഹാലക്ഷ്മി, വരാഹമൂർത്തി, ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ സങ്കല്പിച്ച് അഞ്ച് പൂജകൾ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയിൽ ബാലനായും എതൃത്തുപൂജയിൽ ബ്രഹ്മചാരിയായും പന്തീരടിപൂജയിൽ വനവാസിയായും ഉച്ചപൂജയിൽ ഗൃഹസ്ഥനായും അത്താഴപൂജയിൽ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുർവാസാവ് മഹർഷി ക്ഷേത്രത്തിൽ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. വിഷ്ണുവിഗ്രഹത്തിന് ആറടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. സുദർശനമൂർത്തിയുടെ വിഗ്രഹവും ഏതാണ്ടിതേപോലെയാണ്. എന്നാൽ കൈകളുടെ എണ്ണത്തിലും അവയിൽ ധരിച്ചിരിയ്ക്കുന്ന ആയുധങ്ങളിലും വ്യത്യാസമുണ്ട്. വിഷ്ണുവിഗ്രഹം നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുമ്പോൾ സുദർശനവിഗ്രഹം എട്ടുകൈകളിൽ ശംഖ്, ചക്രം, അമ്പ്, വില്ല്, വാൾ, ത്രിശൂലം, ഉലക്ക, കയർ തുടങ്ങിയവ ധരിച്ചിരിയ്ക്കുന്നു

കുന്നത്തൂർ പാടി കണ്ണൂർ ജില്ല



കേരളത്തിലെ കണ്ണൂർ ജില്ലയിൽ,സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. 1902 ൽ മുത്തപ്പന്റെ വംശത്തിലുള്ള ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെട്ടതോടെ കുന്നത്തൂർപാടിയിലെ പാരമ്പര്യമായ പരമാധികാരസ്ഥാനം ഇല്ലാതായി. പാരക്കയില്ലത്തിൽപ്പെട്ട ഈ തീയ്യരാജവംശത്തിന്റെ പിന്തുടർച്ചാവകാശം നിലനിർത്താൻ മരുമക്കൾ ഇല്ലാതായതും കുന്നത്തൂർ പാടിയിലെ പരമാധികാരസ്ഥാനം ഇല്ലാതാവാൻ കാരണമായി
കുന്നത്തൂർ പാടി ഉത്സവം.
കന്നി മാസത്തിൽ പുത്തരി വെള്ളാട്ടാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തുംതുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് നടത്തുക. ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. ഒരു മാസം അഞ്ചു ലക്ഷത്തോളം ആൾക്കാർ ഇവിടെ വരുന്നതായി കണക്കാക്കപ്പെടുന്നു.. കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലികമടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായിതിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.
ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).
ഉത്സവച്ചുരുക്കം.
തന്ത്രിമാർ‍ ഉത്സവത്തിന് ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നു. പശുദാനം,പുണ്യാഹം, ഗണപതി ഹോമം,ഭഗവതിസേവ എന്നിവ നടക്കുന്നു.പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെമലയിറക്കൽ നടക്കുന്നത്. മറ്റെല്ലാമടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്.
തിരുവപ്പനയും വെള്ളാട്ടവും ഒരുമിച്ച് പാടിയിൽ അവതരിക്കാറില്ല. മറ്റ് പല മുത്തപ്പൻ ക്ഷേത്രങ്ങളിലും ഇവ ഒരുമിച്ച് അവതരിക്കാറില്ല. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ മാത്രമാണ് വെള്ളാട്ടവും തിരുവപ്പനയും ഒരുമിച്ച് അവതരിക്കാറ്.
കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമാ‍യ കഥ.
പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര(അഞ്ചരമന) എന്നൊരു തീയ്യരാജവംശത്തിന്റെ അരമന ഉണ്ടായിരുന്നു. നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അഞ്ചരമനയ്ക്കൽ മന്നനാർ വാഴുന്നവരുടെ പത്നിയായ പാടിക്കുറ്റിയമ്മ ശിവനെ കണ്ടു അയ്യങ്കര വാഴും മന്നനാരുടെ ഭാര്യ പാടികുറ്റി ശിവഭക്തയായിരുന്നു പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവർ കു ട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളർത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേൾപ്പിക്കാൻ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി...ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക...' ഇതും കേട്ടോണ്ടാണ് ഇവര് വരുന്നത്. 'എന്തു പറഞ്ഞമ്മേ അയ്യങ്കര' എന്ന് ചോദിച്ചു... 'ഒന്നും പറഞ്ഞില്ല മോനേ.' എന്ന് അമ്മ പറഞ്ഞു. 'അമ്മയോ കേട്ടില്ലെങ്കിൽ ഞാൻ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണ'മെന്ന് പറഞ്ഞു ഇല്ലത്തേക്ക് കൊണ്ടുവന്ന പാലും പഴവുമെല്ലാം തച്ചുതകർത്തു. ചങ്ങാതിവേണ്ടേയെന്ന് അമ്മ ചോദിച്ചപ്പോൾ നാലോളം ചെന്നാൽ രണ്ടോളം പുലിക്കിടാവ് (പുലിയെ) ചങ്ങാതിയായികിട്ടുമെന്ന് പറഞ്ഞു. ആയുധമായി വില്ലും ചുരികേയുമായാണ് പിന്നെ മലനാട് വരെ സഞ്ചരിക്കുന്നത്. അന്ന് തൃക്കണ്ണായിരുന്നു... ആളുകൾ പേടിക്കുമെന്ന് കരുതി പൊയ്ക്കണ്ണ് തൊഴുതെടുത്ത് വാങ്ങിച്ചു. അവിടെ മൊഴുക്കുവെല്ലി എന്നൊരു സ്ഥലമുണ്ട്. മൊഴുക്കുവെല്ലി കോട്ട. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷമാണ് എകർണ്ണൂർ മന കനകഭൂമി, കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അങ്ങനെയാണ് കുന്നത്തൂർ പാടിയിൽ വന്നതത്രെ .
ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു.

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങള്‍

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങള്‍
---------------------------------------------------------
ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്.
ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്.
വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.
നിങ്ങളെ അമ്പരിപ്പിച്ചേക്കാവുന്ന അത്തരം രഹസ്യങ്ങളെക്കുറിച്ച് അറിയുക.
പ്രധാന പ്രവേശന കവാടത്തിന്‍റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്.
ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തു വരുന്നു.
വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.
തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്.
ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.
എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും.
പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്.
ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.
സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.
സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജ രൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.
ആളുകള്‍ മരിക്കുമ്പോള്‍ ചിത കത്തിക്കാനായി പിന്നോട്ട് നോക്കാതെ അഗ്നി പകരുന്നത് പോലെ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക.
ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത് (കാളഹസ്തിയിലേക്കുള്ള വഴിയില്‍).
സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

2018, ജൂലൈ 26, വ്യാഴാഴ്‌ച

ഗണപതി ഹോമത്തിന്റെ പ്രാധന്യം

ഗണപതി ഹോമത്തിന്റെ പ്രാധന്യം 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, 
ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കു  അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തി വരുന്നു.
ഹിന്ദുക്കള്‍ ഏതു നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക പതിവാണ്‌.

MANNAARASAALA

മറ്റു ക്ഷേത്രങ്ങള്‍ 

1 .നാഗ് ക്ഷേത്രങ്ങള്‍  
൧. മണ്ണാറ ശാല  
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട്  നിന്നും ഏകദേശം  3    കി.മീ വടക്ക് പടിഞ്ഞാര്‍ ആയിട്ട്  ഈ ക്ഷേത്രം  സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി ഷ്ടിച്ചത്  ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു  രാജ്ഞ്ഞിയായ് നാഗ യക്ഷിയമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ  വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാ   സ്താവ് ,ഭദ്രകാളി  എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്.  ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം . 
പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. 
അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി  തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. 
തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു  കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട്  വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു  മണ്ണ്  ആറിയ ശാ ല  ഇന്ന് മണ്ണാ റ ശാ ല യായി .

പാമ്പുംമെക്കാട്ട്

പാമ്പുംമെക്കാട്ട്

 കേരളത്തിലെ  പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ്  ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും  എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു  ഇല്ലത്ത് സാന്നിധ്യം ഉണ്ടാകണമെന്ന് വരം വാങ്ങിയപ്പോള്‍  നമ്പൂരിയുടെ കുട പ്പുറത്ത്  മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍ 
ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി ഓരോ നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട് .
ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. 

ഞായര്‍---അനന്തന്‍ 
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍ 
ബുധന്‍ --കാര്കൊടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍ 
  ശനീ ---കാളിയന്‍ ,ശമ്ഖപാലന്‍ 

വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം

വെട്ടിക്കൊട്ട് ശ്രീ നാഗരാജ ക്ഷേത്രം 

ആലപ്പുഴ ജില്ലയില്‍ കായംകുളത്താണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രമുഖ നാഗരാജ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന് പേരുണ്ടായത്  ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട്  എന്നാണു വിശേഷണം .അനന്തഭഗവാനും, നാഗ യക്ഷിയുമാണ്   പ്രതിഷ്ഠ .ശ്രീ പരശുരാമന്‍ അനന്തന്റെ നിത്യ സാന്നിധ്യം ഈ മണ്ണില്‍ ഉണ്ടാവണമെന്ന ആഗ്രഹത്താല്‍ അസുര ശില്പ്പിയായ മയനെ കൊണ്ട് ഒരു അനന്ത വിഗ്രഹം പണിയിച്ചു അനന്ത ചൈതന്യത്തെ വിഗ്രഹത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ടാകര്മത്തിന്റെ മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും ദക്ഷിണ സ്വീകരിച്ചതു ശ്രീ പരമേശ്വരനുമായിരുന്നു.അങ്ങിനെ വെട്ടിക്കോട്ടെ നാഗരാജപ്രതിഷ്ടയില്‍ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ തേജസ്സുകളുടെ സമന്വയമുണ്ടായി .കിഴക്കോട്ടാണ് ദരശനം.ഇവിടെ വന്നു പ്രാര്‍ തിച്ച്ചാല്‍ ത്വക്ക് രോഗം മാറുമെന്നു അനുഭവസ്ഥര്‍  പറയുന്നു. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശി ല്പ്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. മകരമാസത്തില്‍ പത്ത് ദിവസം ഉത്സവം നടത്തുന്നു. ആയില്യം തൊഴല്‍ ,പൂയം തൊഴല്‍,ശിവരാത്രി, ബാലഭദ്ര ജയന്തി  എന്നിവ പ്രധാനമാണ്.സര്‍പ്പ ബലി, നൂറും പാലും,അഷ്ട നാഗപൂജ, രാഹൂ ദോഷശാന്തി ,ധാര, ഉരുളി കമിഴ്ത് ,പുള്ളുവന്‍ പാട്‌ എന്നിവയും പ്രാധന്യ മേറിയതാണ് .ഏകദേശം ആര്‍ ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

നാഗംപൂഴി മന

നാഗംപൂഴി മന 

കോട്ടയം ജില്ലയില്‍  വൈയ്ക്കത്ത് നിന്നും എറണാകുളത്തിന്  പോകുന്ന റൂട്ടില്‍ റോഡിനു സമീപം ഈ മന സ്ഥിതി ചെയ്യുന്നു. നാഗം പൂഴി മനയിലെ  അറയില്‍ ആണ് നാഗരാജാവും നാഗ യക്ഷിയും 
കിഴക്കോട്ടാണ് ദരശനം .മനയിലെ സ്ത്രീകളാണ് പൂജ ചെയ്യുന്നത്.  അഞ്ചു കാവുകളുണ്ട്‌. ഇവയില്‍ ഒന്ന് നാഗകന്യകയാണ്. കുംഭം ,തുലാം ,കന്നി മാസത്തിലെ ആയില്യം എന്നിവ വളരെ പ്രധാനമാണ്.ഇവിടുത്തെ  വല്യമ്മ തരുന്ന വിളക്കിലെ എണ്ണ പാണ്ട് രോഗത്തിനു  ഉത്തമമാണന്നു
വിശ്വസിക്ക പെടുന്നു. 

നാഗപഞ്ചമി

നാഗപഞ്ചമി 

ആസ്തികമുനി നാഗരക്ഷ ചെയ്തുതു നാഗപഞ്ചമിക്കാന് എന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം സന്തോഷിക്കുമെന്നും  ആഹ്ലാധിക്കുമെന്നും പുരാണങ്ങള്‍  പറയുന്നു. ശ്രാവണ മാസത്തിലെ ശു ക്ലപക്ഷത്തില്‍ വരുന്ന  പഞ്ചമിയാണ് നാഗപഞ്ചമി .ഈ ദിനത്തെ മറ്റൊരു തരത്തിലും പറയപ്പെടുന്നു. കാളിയനുമേല്‍ ശ്രീ കൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണം ആയും ഈ ദിനം കൊണ്ടാടുന്നു. പൂര്‍ണ്ണമായും ഉപവസിച്ചു നാഗ തീര്‍ത്തതിലോ നദികളിലോ സ്നാനം ചെയ്തു നാഗങ്ങള്‍ക്ക്‌ നൂറും പാലും  സമര്‍പ്പിക്കുന്നു. 

നിങ്ങള്ക്ക് അറിയാമോ? നാഗപഞ്ചമി എന്ന ദിവസം

നിങ്ങള്ക്ക് അറിയാമോ? 
നാഗപഞ്ചമി എന്ന ദിവസം ...............  ചിംങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമി.
ആയില്യം നക്ഷത്രത്തിന്റെ ദേവത.......                   സര്‍പ്പം 
ഇന്ത്യന്‍ മെഡിക്കല്‍ അസോഷ്യഷന്റെ ചിന്ഹം ..സര്‍പ്പം 
നാരദന് നാഗവീണ നല്‍കിയത് ..............................സരസ്വതി 
പഞ്ചമി തിഥി യുടെ ദേവത .....................................നാഗങ്ങള്‍ 
ഗരുടനുംസര്‍പ്പംങ്ങളുംരമ്യതയില്‍വരുന്നദിവസം..നാഗപഞ്ചമി  
രാഹുവിന്റെ അധി ദേവത .......................................നാഗദൈവങ്ങള്‍ 
അര്‍ജുനന്‍ വിവാഹം കഴിച്ച നാഗകന്യക ............ഉലൂപിക
പാഴി മഥനം നടത്തിയത് .....................................വാസുകിയെ കയറാക്കി
സര്‍പ്പക്കാവുകളിലെ കല്ലിന്റെ പേര് .....................ചിത്ര കൂടകല്ല്‌. 
ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര് .........................നാഗന്‍
ആദി ശേഷന്റെ അവതാരമായ്തു .............................ബലരാമന്‍ 
ദശഅവതാരങ്ങളില്‍ ആരുടെ ആത്മാവാണ് 
 നാഗമായി രൂപാന്തരപെട്ടത്‌ .............................. ബലരാമന്‍ 
ശത്രു നിഗ്രഹത്തിനു അയക്കുന്ന അസ്ത്രം .............  നാഗാസ്ത്രം 
മഹാമേരുവിലെ ഒരു പര്‍വതം.............................നാഗം.
പാതാള വാസിയായ നാഗം ..................................കുഴിനാഗം 
ഭൂതല വാസിയായ നാഗം .....................................സ്ഥല നാഗം 
ആകാശ വാസിയായ നാഗം ................................പറ നാഗം 
കാര്‍ കൊടകന്റെ  നിറം .......................................കറുപ്പ് 
വാസുകിയുടെ നിറം .............................................മുത്തിനുള്ള വെളുത്തനിറം 
തക്ഷകന്റെ  നിറം ...............................................ചുവപ്പ് ,പത്തിയില്‍ സ്വസ്തിക 
പത്മന്റെ നിറം ....................................................താമരയുടെ ചുവപ്പുനിറം 
മഹാപത്മന്റെ നിറം ..........................................വെളുത്തനിറം ,പത്തിയില്‍ ത്രിശൂലം 
ശംഖപാലന്റെ നിറം..........................................മഞ്ഞ നിറം.
 ഗുളികന്റെ നിറം................................................ചുവപ്പ് 
നഗപത്തി വിളക്ക്..............................................ഏഴു തലയുള്ള നാഗത്തിന്റെ പത്തിയില്‍ 
                                                                                 കത്തിയ്ക്കുന്ന വിളക്ക്        
ഗാര്‍ഗമുനി അറിവ് സമ്പാതിച്ചത്.....................ശേഷനാഗനില്‍ നിന്ന്. 
ബുദ്ധ ശാസനകളുടെ കാവല്‍ക്കാര്‍  .................നാഗങ്ങള്‍ 
ഗൃഹത്തില്‍  നഗമരം നടെണ്ടത്.....................വടക്ക്. 

നാഗങ്ങളും ജാതകവും.

നാഗങ്ങളും ജാതകവും.
ഒരു ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ശനിയും ,സൂര്യനും, രാഹുവും ഒന്നിച്ചു വന്നാല്‍ സുരക്ഷിതത്വം ഉണ്ടങ്കിലും സര്‍പ്പ ദംശനമാണ് ഫലം .രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങള്‍ക്കും ദശാ കാലങ്ങളില്‍  ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്കും  സര്‍പ്പ പ്രീതിയും നാഗപൂജയും ഉത്തമ പൂജയായി വിധിക്കപെട്ടിരിക്കുന്നു. പതിനാലു തരം ശാ പങ്ങളുള്ളതില്‍ ഏറ്റവും ഭീകരമ് സര്‍പ്പ ശാപമാനന്ന്
ജ്യോതിഷികള്‍ പറയപ്പെടുന്നു.

നാഗ തീര്‍ഥങ്ങള്‍

നാഗ തീര്‍ഥങ്ങള്‍
കാശിയിലെ മഹേശ്വര പ്രതിഷ്ട
കാശ്മീരിലെ അനന്ത നാഗ് 
ഹിമാലയത്തിലെ ബെരീ നാഗ്
രാജസ്ഥാനിലെ ബായുത് നാഗ ക്ഷേത്രം 
നാഗാലാണ്ടിലെ ജാമ്പാമ്ഖോന്ഗ്
പ്രയാഗയിലെ നാഗ വാസുകി ക്ഷേത്രം.
രാജസ്ഥാനിലെ നാഗൌര്‍ 
തമിഴ് നാട്ടിലെ നാഗര്‍കോവില്‍ 
കുംഭ കോണത്തിലെ നാഗനാഥ ക്ഷേത്രം 
ബിലാസപൂരിലെ നാഗക്ഷേത്രം 

ഇനിയും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്.










പ്രധാന വഴിപാടുകള്‍

മേല്പറമ്പത് ദേവി ടെംപിള്‍
പ്രധാന വഴിപാടുകള്‍

ഗണപതി ഹോമം                  ................രൂപ   51                               
ഭഗവത് സേവ   ..............................................   101
ശത്രുസംഹാര  പുഷ്പാജ്ഞ്ജലി.............. 25
സരസ്വതി മന്ത്രപുഷ്പാജ്ഞ്ജലി  .............20
മംഗല്യ സൂക്താര്ചന .................................... 20
മൃത്യുജ്ഞയ പുഷ്പാജ്ഞ്ജലി                   25
സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല്  ........151‍
ഐക്യമത്യ പുഷ്പാജ്ഞ്ജലി                     20
ഗുരുതി പുഷ്പാജ്ഞ്ജലി   ......................... 50
ഗുരുതി                                                                 10
അറനാഴി    ......................................................801
കൂട്ടുപായസം                                                  50
കടും പായസം                                                   70
പാല്‍ പായസം                                                  50
ഒരു  ദിവസത്തെ പൂജ  ................................201
12 ദിവസം ചെലവും വിളക്കും                251 
രക്ഷസിനു  നേദ്യം     ..................................... .51
നെല്‍പ്പറ                                                              60
മലര്പ്പറ                                                              70
മഞ്ഞള്‍ പറ                                                       151
അവില്‍  പറ                                                      70 
അരി പറ                                                           101
അയമ്പറ (അഞ്ചു പറ)                                 351
ദീപാരാധന  ..................................................  501
വിളക്കു                                                                 10
മാല                                                                        20
പൌറണമി പൂജ                                           201
അന്ന ദാനം                                       10000