2020, ഡിസംബർ 11, വെള്ളിയാഴ്‌ച

ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

 


ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

==========================================



പത്തനംതിട്ട ജില്ലയിലെ പെരിങ്ങര  പഞ്ചായത്തിൽ .ചങ്ങനാശ്ശേരി -തിരുവല്ല റൂട്ടിൽ (എം സി റോഡ് )ഇഴിഞ്ഞില്ലം.ഈ സ്റ്റോപ്പ് ആദ്യം എഴിഞ്ഞില്ലം  എന്നായിരുന്നു .അറിയപ്പെട്ടിരുന്നത് ഇവിടെ പ്രധാമൂർത്തിശ്രീ ബുദ്ധനാണ് . ശാസ്താ സങ്കല്പം  പഞ്ചാസനത്തിലാണ് ബുദ്ധൻ .സൈദ്ധാന്തിക വിജയത്തെ തുടർന്ന് ശാസ്താക്ഷേത്രമാക്കി പരിവർത്തനം ചെയത ക്ഷേത്രമാണ് .എന്ന് വിശ്വാസം . ഇവിടെ ഉത്സവത്തിന് മുൻപ് കേട്ട് കാഴ്ചയുണ്ടായിര്ന്നു ചെറിയ ക്ഷേത്രമാണ് കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ കുംഭത്തിലെ ഉത്രം നാളിൽ ഷഷ്ടി ആഘോഷം കാവടിയുണ്ട് തിരുവല്ല നെടുമ്പറത്ത്  നംമ്പൂ തിരിയെ ഈ ക്ഷേത്രപരിസരത്ത്  വ ച്ച് തേക്കാം കൂറിന്റെ കിങ്കരന്മാ ർ  വെട്ടിക്കൊന്നു എന്ന് ഐതിഹ്യം ഉണ്ട് .മാര്തതാണ്ഡവർമ്മയുടെ നിർദ്ദേശമനുസരിച്ചു നെടുമ്പറത്ത് നമ്പൂതിരി  തെക്കും കൂറിനെ രാജ്യം പണയം വച്ച് ചതുരംഗം കളിക്കാൻ ക്ഷണിച്ചു  തെക്കുംകൂർ കളിയിൽ പരാജയപ്പെട്ടു .ഇതോടെ നമ്പൂതിരിയെ  കൊല്ലുകയായിരുന്നു  വാഴപ്പാട് ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ എൻ.എസ.എസ.കരയോഗം  ഉപദേവതയായി രക്ഷസ്  ഉണ്ട്  ഇതിന്റെ കീഴേടമായിരുന്നു  ഇഴിഞ്ഞില്ലത്തെ അന്തിമഹാകാളൻ .ഈ ക്ഷേത്രം .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .അഴിയിടത്ത് ചിറ  ഈ ഉപഗ്രൂപിലെ ക്ഷേത്രമാണ് ചെന്തിട്ടക്കാവ് എന്നായിരുന്നു പഴയ പേര് .ഉപദേവത അഖിലയക്ഷി .

ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

 ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

========================================



എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ  അന്നമനട വഴിയുള്ള അങ്കമാലി -മാള  റൂട്ടിൽ  ഏരൂർ -പൂവത്തുശ്ശേരി പൂവ്വം ജംഗ്ഷൻ സ്റ്റോപ്പ് . പുഴയോരത്താണ് ക്ഷേത്രം പുഴ ഇവിടെ കിഴക്കോട്ടാണ് ഒഴുകുന്നത് ..പ്രധാനമൂർത്തി ശിവൻ, പടിഞ്ഞാട്ടു ദർശനം .ഉപദേവതാ ഗണപതി  രണ്ടു നേരം പൂജ. തന്ത്രി കാളത്തി മേയ്ക്കാട് .ശിവരാത്രി ആഘോഷം വാവിന് ഇവിടെ ബലിയുണ്ട് തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് 

ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

 ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

===================================================


 

എറണാകുളം ജില്ലയിൽ കുമ്പളത്ത് നാഷണൽ ഹൈവേയിൽവയറ്റില കുമ്പളം റൂട്ടിൽ പരുത്തിച്ചോട് സ്റ്റോപ്പിന് കിഴക്കു ഭാഗത്ത് പ്രധാനമൂർത്തി ബാലകൃഷ്ണൻ പീഠമുൾപ്പടെ ആറടിയോളം ഉയരമുള്ള വിഗ്രഹം കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജയുണ്ട് തന്ത്രി പുലിയന്നൂർ ഉപദേവത ഗണപതി .മകരത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ട് മുൻപ് ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് വലിയ വിളക്ക് നാളിൽ 55  പറ പാല്പ്പായസം ഉണ്ടായിരുന്നു കുട്ടികൾക്ക് കരപ്പൻ ചൊറി ചിരങ്ങ എന്നിവ വന്നാൽ ക്ഷേത്രത്തിലെ അഭിഷേകംചെയ്ത  എണ്ണ

തേച്ചു കുളിപ്പിയ്ക്കും .ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രം അമ്മത്തമ്പുരാൻ കോവിലകം വകയായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഉദയതും ഗേശ്വരത്ത്  പണ്ഡിതർ സഭ എന്നായിരുന്നു   പഴയ പേര് .അതിനാൽ പണ്ഡിതസഭയ്ക്കു ഈ ക്ഷേത്രവുമായി എന്തെങ്കിലും  ബന്ധമുണ്ടായിരുന്നു  എന്ന് സംശയം പഴയകാലത്തെ കുമ്പളം സഭാമഠവും ഈ ക്ഷേത്രവുമായി ബന്ധപെട്ടാണോ പ്രവർത്തിച്ചിരുന്നത് എന്ന് സംശയിക്കണം .വൈഷ്ണവ പ്രചാരണവുമായി  എത്തിയ ഭട്ടന്മാർ കുമ്പളത്തു സഭാമഠം സ്ഥാപിച്ചിരുന്നതായി ഐതിഹ്യമുണ്ട് കേരളീയനായ അവരുടെ ശിഷ്യൻ  പ്രഭാകരനായിരുന്നു  ഇതിന്റെ തലവൻ എന്ന് പുരാവൃത്തം 

ഉത്രത്തി കാവ് പാലക്കാട് ജില്ല

 ഉത്രത്തി കാവ് പാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിനടുത്ത് .ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ട് . പ്രധാനമൂർത്തി ഭദ്രകാളി ശിലാവിഗ്രഹം വടക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് കുളങ്ങര നായരുടെ പൂജായായിരിന്നു .ഇപ്പോൾ നമ്പൂതിരി പൂജ. മീനഭരണി ഉത്സവം ഏഴു ദിവസത്തെ ഉത്സവം 30 ആനകൾ ഉണ്ടാവുകയും ചെയ്യും ഒൻപതു ദേശക്കാരുടേതാണ് വേല/കുതിരകളിയും കാളകളിയും ഉണ്ട് കിഴിയേടത്ത് നമ്പൂതിരിയുടെ കുടപ്പതുരത്തട് കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം .ഉത്തത്രികാവിൽ മുത്തശ്ശിയും നാലിശ്ശേരിയിൽ അമ്മയും പരിയാനം പറ്റയിൽ മകളും എന്നൊരു ഐതിഹ്യമുണ്ട് .എഛ് .ആർ സി ഇ യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം ഇതിനു തൊട്ടടുത്താണ് തിരു നാരായണപുരം ക്ഷേത്രം ഇവിടെ വിഷ്ണു ആണ് പ്രതിഷ്ഠ

2020, ഡിസംബർ 9, ബുധനാഴ്‌ച

വാരം ശാസ്‌താം കോട്ടം ക്ഷേത്രം കണ്ണൂർ ജില്ല

 

വാരം ശാസ്‌താം കോട്ടം ക്ഷേത്രം കണ്ണൂർ ജില്ല

========================================== ===================


കണ്ണൂർ ജില്ലയിലെ ചേലോറ പഞ്ചായത്തിൽ  കണ്ണൂർ മട്ടന്നൂർ റൂട്ടിൽ വാരം സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റര്  വടക്കു ഭാഗത്ത് . പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജ. തന്ത്രി പൂന്തോട്ടത്തിൽ പുടവർ ഉപദേവതമാർ ഗണപതി ശാസ്താവ്  ഭദ്രകാളി ഉപദേവനായ ശാസ്താവിനാണ് ഈ ക്ഷേത്രത്തിൽ പ്രധാന മൂർത്തിയേക്കാൾ പ്രാധാന്യം ശാസ്താ വിഗ്രഹത്തിനു പ്രത്യേകതയുണ്ട്  ഈ ശാസ്താവിനെ തൊഴുമ്പോൾ കൈകൊട്ടി തൊഴണം എന്ന് പഴയ കാലത്ത് ആചാരമുണ്ട് ജൈനവിഗ്രഹമാണെന്നു സംശയമുണ്ട്  ശാക്യ മുനിയുടേതാണെന്നും പക്ഷം . ഇപ്പോൾ ഈ ശാസ്താവിന് ഉമയെ 'അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ധ്യാനശ്ലോകമാണ് .ആദ്യം  ഇത് ബ്രാഹ്‌മണരുടെ  ക്ഷേത്രമായിരുന്നുപഴയ കാലത്ത് ഇവിടെ വാരം ഉണ്ടായിരുന്നു സത്യപരീക്ഷ നടത്തിയിരുന്നെന്നും പുരാവൃത്തമുണ്ട് മുതലപരീക്ഷയായിരുന്നു പുഴയിൽ എട്ടു മുതലകളാണ് ഉണ്ടായിരുന്നത്  ക്ഷേത്രനടയിൽ സത്യം ചെയ്തു  വാരം കടവിലൂടെ  വളപട്ടണം പുഴയുടെ ശാഖ നീന്തിക്കടന്നു അക്കരെ എത്തണം എന്നായിരുന്നു വ്യവസ്ഥ .എന്ന് പറയുന്നു .പടയോട്ടക്കാലത്ത് തകർന്ന ക്ഷേത്രം  വളരെക്കാലം അനാഥവസ്ഥയിലായിരുന്നു .അക്കാലത്ത് കയ് രണം ശേഖര പുളിയപ്പറമ്പ് ഇല്ലത്തിന്റെ കൈവശമായിരുന്നു  1964 ൽ മയ്യിൽ പാടിയില്ലത്തു കേശവൻ നമ്പൂതിരിയും പാത്തുക്കുട്ടി നായരും ചേർന്നാണ് പുനരുദ്ധരിച്ചതു   ഭരണത്തിന്  ഇപ്പോൾ കമ്മിറ്റിയുണ്ട്   കുംഭത്തിൽ മൂന്നു ദിവസത്തെ ഉത്സവമുണ്ട്  

വരണാ കുളം ശിവക്ഷേത്രം തൃശൂർ ജില്ല

 



വരണാ കുളം ശിവക്ഷേത്രം തൃശൂർ ജില്ല

=====================================



തൃശൂർ ജില്ലയിലെ ഊരകത്ത് .ഊരകത്തമ്മതിരുവടി  ക്ഷേത്രത്തിനു  വടക്കു വശത്ത് .തൃശൂർ -ഇരിങ്ങാലക്കുട  റൂട്ട്  രണ്ടു പ്രധാനമൂർത്തികൾ  വിഷ്ണുവും ശിവനും  കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് ഉപദേവതാ ഗണപതി .കൂടാതെ അപൂർവ്വമായി ഒരു ദേവിയുണ്ട് ജ്യേഷ്ഠാദേവിയെന്ന മുച്ചേട്ട.കന്നി മാസത്തെ തൃക്കേട്ട നാൾ പിറന്നാളായ ജ്യേഷ്ഠാ ദേവിയ്ക്ക്  ദാരിദ്ര്യവും  ഈതി ബാധയും ഉണ്ടാക്കുന്ന ദേവതയെന്നാണ് കേരളത്തിൽ കുപ്രസിദ്ധി ബ്രാഹ്മണരുടെ കുലധർമ്മമായ  വൈദിക വൃത്തികൊണ്ടു കേരളത്തിലെ ഈതി ബാധ ഉണ്ടാവുകയില്ലന്നും ഒരു വിശ്വാസമുണ്ട് ബോധായന ഗ്രഹ്യ സൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെക്കുറിച്ചുള്ള വിശദികരണമാണ് ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും  ജ്യേഷ്ഠയുമാണ്  മൂന്നു ഭഗവതിമാർ  ഇന്ന് ജ്യേഷ്ട ആദരിയ്ക്കപ്പെടുന്നില്ല ആരാധന നടത്താൻ പാടില്ലെന്ന വിശ്വാസവുമുണ്ട്  പഴയ കാലത്ത് ജ്യേഷ്ഠ പൂജ നടന്നിരുന്നു ഇപ്പോൾ പൂജാക്രമം അറിയുന്നവർ  ആരുമില്ലന്നാണ് അറിവ്  സാധാരണ ഗതിയിൽ പൂജ നടത്തിയാൽ  സന്തുഷ്ടയായ ജ്യേഷ്ഠ  ഈതിബാധയുണ്ടാക്കും എന്നാണു കരുതുന്നത്  അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രിക പൂജയായി  മൂന്നു ജ്യേഷഠയ്‌ക്ക്‌ നടത്തിയിരുന്നു ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ  കുറ്റിയറ്റതോടെ ജ്യേഷ്ഠ ദേവിയുടെ പ്രതിഷ്ഠകൾ ഭാരമായി മാറി ലക്ഷ്മിയുടെ മൂത്ത സഹോദരിയായ ജ്യേഷ്ഠയുടെ വാഹനം കഴുതയാണ്  കാക്കയാണ് അടയാള പക്ഷി  നിറം മഷിക്കറുപ്പ്  വലിയ കവിൾതടങ്ങൾ വലിയ വയറ് ,തടിച്ച തുട നീണ്ടമൂക്ക്  തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട് .എന്ന് ബോധായനഗ്രഹ്യ സൂത്രം .ആയുധം ചൂലാണ്  ജ്യേഷ്ഠ രക്തജ്യേഷ്ട നീലജ്യേഷ്ട  എന്നിങ്ങനെ രണ്ടുരത്തിലുണ്ടന്ന്  വിഷ്ണു ധർമ്മോത്തര  .ബംഗാളിലും ഒറിസ്സയിലും  വസൂരിയുടെ ദേവതയായി ആരാധിയ്ക്കപ്പെടുന്നു ശീതള ദേവിയെന്നും നാമം ഈ ക്ഷേത്രം ഇപ്പോൾ കൊച്ചി ദിവസം  ബോർഡ്.

 


വള്ളിയാനിക്കാട്ട് കാവ് ഇടുക്കി ജില്ല

 



വള്ളിയാനിക്കാട്ട് കാവ് ഇടുക്കി ജില്ല

=================================



ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത് .തൊടുപുഴ കലൂർ റൂട്ട്. തൊടുപുഴയിൽ നിന്നും പൈങ്ങോൽ  വഴിയുള്ള  അടിമാലി റൂട്ടിലൂടെയും  ഇവിടെഎത്തിച്ചേരാം .പ്രധാനമൂർത്തി ഭദ്രകാളി .കിഴക്കോട്ടു ദർശനം മൂന്നു നേരം പൂജയുണ്ട്  മീനത്തിലെ പൂരം ഉത്സവം  അന്ന് ഇടി വഴിപാടുണ്ട്  വെറ്റില അടയ്ക്ക പഴം ,ഉണക്കലരി തുടങ്ങിയവ ഉരലിൽ ഇട്ടു ഇടിച്ചു നേദ്യവും അഭിഷേകവും ഇത് പൊങ്ങിലിടി പോലെയുള്ള  രു ചടങ്ങാണ് മിക്കവാറും പഴയ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പൊങ്ങിലിടി  തന്നെയാണ്  ഈ വഴിപാടും  അന്ന് ഗരുഡൻ തൂക്കവുമുണ്ട്  കുമാരമംഗലത്തെ നായർ കുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ,ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ്  

വല്ലകം വനദുര്ഗ്ഗാ ക്ഷേത്രം കോട്ടയം ജില്ല ======================================

 


വല്ലകം വനദുര്ഗ്ഗാ ക്ഷേത്രം കോട്ടയം ജില്ല

======================================



കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിൽ തലയോലപ്പറമ്പ് വൈക്കം റൂട്ടിൽ  വല്ലകം സ്റ്റോപ്പ്  പ്രധാമൂർത്തി വനദുർഗ്ഗ.ഉപദേവതാ ഭദ്രകാളിയും നാഗവും  വനദുർഗ്ഗ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാട്ടും  ദർശനം .മൂന്നു നേരം പൂജയുണ്ട്  ക്ഷേത്രത്തിലെ മേട വിഷുവിനു സമാപിച്ചിരുന്ന മൂന്നു ദിവസത്തെ  ഉത്സവത്തിന്  തൂക്കം നടത്തിയിരുന്നു  ഇപ്പോൾ ഇല്ല വൈക്കത്തെ 108 ഊരാളന്മാരിൽ  ഒരാളായ ചത്തൊലി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി 

വല്ലച്ചിറ ഭഗവതി ക്ഷേത്രം തൃശൂർ ജില്ല ============================

 



വല്ലച്ചിറ ഭഗവതി ക്ഷേത്രം തൃശൂർ ജില്ല

=====================================



തൃശൂർ ജില്ലയിലെ വല്ലച്ചിറയിൽ .തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ  ഊരകത്തിനു കിഴക്കു ഭാഗത്ത് . രണ്ടു പ്രധാന മൂർത്തികൾ  വിഷ്ണുവും ഭഗവതിയും  വിഷ്ണുവിന്റെ ശ്രീകോവിലിനു  വലിപ്പം കൂടും എങ്കിലും പ്രാധാന്യം ദേവിയ്ക്കാണ്  പടിഞ്ഞാട്ടു ദര്ശനം  രണ്ടു നേരം പൂജയുണ്ട് കുംഭഭരണി ആഘോഷം കാർത്തികയ്ക്കു ഹരിജൻ വേലയുണ്ട് . ഇത് ആദ്യം വിഷ്ണു ക്ഷേത്രമായിരുന്നു പിന്നീട് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ  പരാശക്തിയുടെ സാന്നിധ്യം കണ്ടു എന്നും തുടർന്ന് പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം ക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് നാലേക്കർ വരുന്ന ചിറ .ഈചിത്രയുടെ പേരാണ് വല്ലച്ചിറ  എന്ന് സ്ഥലത്തിന് പേര് വന്നത് വല്ലഭൻ നിർമിച്ച ചിറയാണെന്നും  വല്ലഭച്ചിറ വല്ലച്ചിറയാതെന്നും  ഒരു പുരാവൃത്തം ഈ ചിറയുടെ കിഴക്കേ കരയിലാണ് ക്ഷേത്രം ദേശമംഗലം അവണാവ് മനവക ക്ഷേത്രമായിരുന്നു  1983  ൽ കൊച്ചി ദേവസം ബോർഡ് വല്ലച്ചിറ ഇളംകുന്നു  കുന്നുമ്മൽ പറയന്റെ സ്ഥലമായിരുന്നു എന്നും  ഇത് കീഴടക്കിയെന്നും  ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ വയലിൽ മുൻപ് പോത്തോട്ടം നടക്കുമ്പോൾ കുന്നുമ്മൽപറയൻ തോറ്റം ചൊല്ലിയിരുന്നു എന്നും ഈ പറയന്റെ കുടിലിനു മുന്നിൽ എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു എന്നും പറയുന്നു  ദേശത്തെ  നായന്മാർ     തങ്ങളുടെ പോത്തുമായെത്തി  പോത്തോട്ടക്കല്ലിനു  ചുറ്റും    മൂന്ന് തവണ പ്രദിക്ഷിണം ചെയ്യിച്ചിരുന്നു എന്നും പഴമ                                       

2020, ഡിസംബർ 8, ചൊവ്വാഴ്ച

വട്ടയ്ക്കാട് ഭഗവതിക്ഷേത്രം എറണാകുളം ജില്ല

 വട്ടയ്ക്കാട്  ഭഗവതിക്ഷേത്രം എറണാകുളം ജില്ല

===========================================



എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ  കുറുമശ്ശേരി ജംഗ്ഷനു ഒരു കിലോമീറ്റർ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു .ഇത് മാരാതൃക്ക നരസിംഹക്ഷേത്രത്തിനു സമീപം.പാറക്കടവ് പഞ്ചായത്ത് .പ്രധാനമൂർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം .ഒരു നേരം മാത്രം പൂജ. ഉപദേവതകൾ വീരഭദ്രൻ, നാഗയക്ഷി .പണ്ട് മുടിയേറ്റുണ്ടായിരുന്നു  വട്ടയ്ക്കാട് ഇളയതുമാരുടെ ക്ഷേത്രമാണ് ഇവരുടെ മൂന്നു കുടുംബക്കാരെ ഇവിടെ ശാന്തി കഴിക്കുവാൻ പാടുള്ളു ഇവർക്ക് മുടക്കം വന്നാൽ മറ്റാരും പൂജകഴിക്കരുത് എന്നാണു ചിട്ട .കുറുമശ്ശേരി ജംഗ്ഷനിൽ നിന്നും  200  മീറ്റർ വടക്കു ഭാഗത്ത് (മാള വഴി)കണ്ടനാട് കുടുംബക്കാരുടെ അരകുളങ്ങര ഭഗവതി ക്ഷേത്രം  ഇവിടെ നനദുർഗ്ഗയായ ഭഗവതിയും ശിവനും, ഭദ്രകാളിയും .പ്രധാനമൂർത്തികൾ. പടിഞ്ഞാട്ടു ദര്ശനം ഉപദേവത രക്തേശ്വരി .തന്ത്രം ഭദ്രകാളിമറ്റപ്പള്ളി.രണ്ടു നേരം പൂജയുണ്ട് മകരം ഒന്നിന് കളമെഴുത്തും പാട്ടുമുണ്ട് ഇത് പഴക്കമുള്ള ക്ഷേത്രമാണ്  ഇപ്പോൾ ട്രസ്റ്റ് ഭരണം  .ഇതിനടുത്ത് ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം  മഹാവിഷ്ണു കിഴക്കോട്ടു ദര്ശനം ഇപ്പോൾ ഒരു നേരം പൂജ. മുൻപ് ഉത്സവം ഉണ്ടായിരുന്നു പടയോട്ടക്കാലത്തു തകർക്കപ്പെട്ട ക്ഷേത്രമാണ്  കുറുമശ്ശേരി ജംഗ്ഷനിൽ നിന്ന്  രണ്ടു കിലോമീറ്റര് കിഴക്കുഭാഗത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ  പറമ്പുശ്ശേരിയിൽ വല്ലഭപുരം ശ്രീകൃഷ്ണക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ക്ഷേത്രം ഇവിടെ പ്രധാനമൂർത്തി വെണ്ണ കൃഷ്ണൻ .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ  തന്ത്രി കാശാംകോടം മാരാമിറ്റം മനവക ക്ഷേത്രമാണ് 

വട്ടോളി ദുർഗ്ഗാക്ഷേത്രം കോഴിക്കോട് ജില്ല

 



വട്ടോളി ദുർഗ്ഗാക്ഷേത്രം കോഴിക്കോട് ജില്ല

=====================================================================



കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിൽ മുക്കം തിരുവമ്പാടി റൂട്ടിലെ മുത്തേരി  സ്റ്റോപ്പിൽ .പ്രധാനമൂർത്തി ശിവൻ  .കിഴക്കോട്ടു ദർശനം .മലനിരകളെ നോക്കി ഈ മലമുകളിൽ എന്തോ സ്ഥാനമുണ്ടന്നു കരുതുന്നു  ക്ഷേത്രമണ്ഡപത്തിൽ പടിഞ്ഞാട്ടു നോക്കിയിരിക്കുന്ന ദുർഗ്ഗയ്ക്കു  കൂടുതൽ പ്രാധാന്യം  മണിത്തൂ  ണിലാണ് ഈ ദുർഗ്ഗാഭഗവതി പ്രതിഷ്ഠ ഉപദേവതാ ഗണപതി രണ്ടു നേരം പൂജയുണ്ട് തന്ത്രി പാതിരാശ്ശേരി ഈ ക്ഷേത്രത്തിൽ മുട്ടറുക്കലുണ്ട് .മീനത്തിലെ മുപ്പെട്ടു ഞായറാഴ്ച മുതൽ എട്ടു ദിവസം നടത്തിയിരുന്ന പാട്ടുത്സവമാണ് പ്രസിദ്ധമായ വട്ടോളിപ്പാട്ട് . പോഴാതി രാജാവ് എന്ന നാടുവാഴി മണ്ണിലിടത്ത് നായരുടെ ക്ഷേത്രമായിരുന്നു .ഈ ക്ഷേത്രത്തിനടുത്ത് വണ്ടൂർ ശിവക്ഷേത്രവുമുണ്ട്  ഇവിടെ മൂന്നു പ്രധാന മൂർത്തികളാണ്  ശിവനും വിഷ്ണുവും ശ്രീകൃഷ്ണനും  ശ്രീകൃഷ്ണന് വട്ട ശ്രീകോവിൽ ഇത് തൃക്കളയൂരിന്റെ കീഴേടമായിരുന്നു സാമൂതിരിയുടെ പാരമ്പര്യ പ്രധാന്മന്ത്രിമാരായിരുന്നു മങ്ങാട്ടച്ചന്റെ മൂല കുടുംബം .വട്ടോളിലുള്ള ചാത്തോത്ത് ഇടമാണ്  ആദ്യം ഈ കുടുംബക്കാർ കോട്ടയം രാജാവിന്റെ കീഴിലുള്ള ഇടപ്രഭുക്കന്മാർ  ആയിരുന്ന നമ്പ്യാർ മാരായിരുന്നു വാഴുന്നവർ എന്നും ഇവരെ വിളിച്ചിരുന്നു 

2020, ഡിസംബർ 7, തിങ്കളാഴ്‌ച

നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

 



നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

===================================================================



ഗൃഹത്തില്‍ നെല്ലിമരം ഉണ്ടെങ്കില്‍ തിന്മകള്‍ ഒന്നും സംഭവിക്കുകയില്ല. മഹാവിഷ്ണുവിന് നെല്ലിക്കയും നെല്ലിയിലയും വളരെ പ്രിയപ്പെട്ടതാകുന്നു.

നെല്ലിയില അര്‍ച്ചിക്കുകയും നെല്ലിക്ക അര്‍പ്പിക്കുകയും ചെയ്യുകവഴി വിഷ്ണുപ്രീതി ആര്‍ജ്ജിക്കാം.

നെല്ലിമരത്തില്‍ വിഷ്ണുവും ലക്ഷ്മിയും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. നെല്ലിമരത്തിനടുത്ത് കുളമുണ്ടെങ്കില്‍ അതില്‍ ഏകാദശിനാളില്‍ കുളിക്കുകയും ദ്വാദശിനാളില്‍ വിഷ്ണു സ്മരണയോടെ നെല്ലിക്ക കഴിക്കുകയും ചെയ്താല്‍ ഗംഗയില്‍ സ്‌നാനം ചെയ്ത ഫലവും കാശിയില്‍പോയ പുണ്യവും ലഭിക്കുമത്രേ.

സൂര്യനൊഴികെ മറ്റെല്ലാ ദേവന്മാരെയും നെല്ലിയിലയാല്‍ അര്‍ച്ചന ചെയ്യാം. എന്നാല്‍, ഞായറാഴ്ച വെള്ളിയാഴ്ച, സപ്തമി, നവമി, അമാവാസി, സംക്രാന്തി എന്നീ ദിനങ്ങളില്‍ നെല്ലിക്ക ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ശാസ്ത്രമതം.

ഇപ്രകാരമുള്ള നെല്ലിക്കയില്‍ ഔഷധഗുണങ്ങളേറെയാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവയെ നശിപ്പിക്കുന്നു. കുഷ്ഠം, പ്രമേഹം, കാസം തുടങ്ങി പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദമരുന്നുകളിലും നെല്ലിക്ക ഉപയോഗിക്കുന്നു.

പച്ച നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ പാണ്ഡുരോഗത്തിന് ശമനമുണ്ടാകും. നെല്ലിക്ക, നല്ലൊരു വാജീകരണ ഔഷധം കൂടിയാണ്.

ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി സേവിക്കുന്ന ആമലക രസായനത്തിലും ച്യവനപ്രാശത്തിലും നെല്ലിക്കയാണ് ചേര്‍ക്കുന്നത്.

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിത്യേന കുളിച്ചാല്‍ ജരാനര ബാധിക്കുകയില്ലെന്ന് പറയപ്പെടുന്നു. ബുദ്ധിഭ്രമത്തിന് നെല്ലിക്ക കഷായം സമം തൈരും ചേര്‍ത്ത് ധാരകോരുന്ന പതിവുണ്ട്.

കണ്ണിന് കുളിര്‍മയും കാഴ്ചശക്തിയും പ്രദാനം ചെയ്യുന്നു. രുചിയും, ദഹനശക്തിയും വര്‍ദ്ധിപ്പിക്കുക, നാഡികള്‍ക്ക് ബലം നല്‍കുക, മേധാശക്തി വര്‍ദ്ധിപ്പിക്കുക ഇതൊക്കെ നെല്ലിക്കയുടെ സവിശേഷതകളാണ്.

ഉപ്പിലിട്ട നെല്ലിക്കയും അച്ചാറിട്ട നെല്ലിക്കയും വിശേഷപ്പെട്ടതാണ്. നെല്ലിയുടെ കായ് മാത്രമല്ല, വേര്, തൊലി എന്നിവയും കനിഞ്ഞു നല്‍കിയ വരദാനമാണ്.

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ 

===============================================================



മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തൻറെ  ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നു വന്നു. ഭടന്മാര്‍ക്കു മുൻപേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂല മുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങളെല്ലാം  രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയാ ക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിക്ഷ  കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

മത്സ്യ വാരാഹി

 


മത്സ്യ വാരാഹി

============================



വാർത്താളി, കോലമുഖി, ദണ്ഡിനി, പന്നി മുഖി, ഭൂദേവി, ദണ്ഡ നായിക,  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുരസുന്ദരിയുടെ സൈന്യാധിപ ആകുന്നു..


വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി


ലളിതാ സഹസ്രനാമത്തിൽ


കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)


1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)


2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍


താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു. ബുദ്ധിസ്റ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗ്ഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകതഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ(ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..


""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു.


"വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''


വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു... കിരാത വാരാഹി.. വശ്യ വാരാഹി.. ലഘു വാരാഹി.. നകുലി വാരാഹി.. മഹാ വാരാഹി.. അശ്വാരൂഢ വാരാഹി. മത്സ്യ വാരാഹി.. മഹിഷ വാരാഹി.. പക്ഷി വാരാഹി.. സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്..ക്ഷിപ്ര നദി തീരത്തു ഒരു അമാവാസിയിൽ ഞങ്ങളുടെ ഗുരുനാഥൻ മത്സ്യ വാരാഹി പൂജ ചെയ്തിരുന്നു...


മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്.


കടപ്പാട് 

2020, ഡിസംബർ 5, ശനിയാഴ്‌ച

കൊണ്ടരങ്ങി മലയിൽ വാഴും മല്ലികാർജ്ജുനേശ്വരൻ

 


മല്ലികാർ ജ്ജു നക്ഷേത്രം 

=======================


കൊണ്ടരങ്ങി മലയിൽ വാഴും  മല്ലികാർജ്ജുനേശ്വരൻ

====================================================

തമിഴ്‌ നാട്ടിലെ  ഡിണ്ടികൽ ജില്ലയിൽ ഒഡ്ഡഞ്ചത്രം താലൂക്കിൽ കീരന്നൂർ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന പുണ്യമലയായ കൊണ്ടരങ്ങി മലയുടെ മുകളിൽ ആണ്‌ സ്വയംഭൂവായ മല്ലികാർജ്ജുന ഭാവത്തിൽ ഉള്ള  ലിംഗ സ്വരൂപനായി മഹാദേവൻ വാഴുന്നത്‌.  ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയി തൊഴുകേണ്ട ദൈവീക തേജസ്സ്‌ പ്രവഹിക്കും ഇടമാണിത്‌.

.3825 അടി മുകളിലാണ്‌  മല്ലികാർജ്ജുനേശ്വരൻ ശാന്തനായി ഇരിക്കുന്നത്. കുത്തനെയുള്ള, കോണാകൃതിയുള്ള മലയുടെ മുകളിൽ  ആണ്‌ പാറക്കല്ല് തുരന്ന് , കരിങ്കല്ല് തൂണുകൾ എല്ലാമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ . ഒരു വറ്റാത്ത നീരുറവയും   കാണാം മുകളിൽ  നമുക്ക്.. ‌. ആ മല ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒരു ദൈവീക തേജസ്സാണ്‌ . മലയുടെ താഴെയായി ഈ ക്ഷേത്രത്തിന്റെ കീഴ്ക്ഷേത്രമായിട്ടുള്ള   കെട്ടി മല്ലീശ്വരർ ബ്രഹ്മാനന്ദ  ശിവക്ഷേത്രം ഉണ്ട്‌ . .അവിടെ തൊഴുത്‌ മുകളിലേക്ക്‌ കയറാം .  മലയുടെ മുകളിൽ നിത്യേന പകൽ നേരം പൂജയുണ്ട്‌ . രാവിലെ  ആറ്‌ മണി മുതൽ ഒരു മണി വരെ അവിടെ കയറി തൊഴാം . ചിത്ര പൗർണമി, പൗർണ്ണമി , ശിവരാത്രി എന്നിവ പ്രധാനം ആണ്‌ . താഴെയുള്ള ക്ഷേത്രത്തിൽ പ്രദോഷം അടക്കം എല്ലാ ശിവപ്രധാനം ആയുള്ള വിശേഷങ്ങളും ഗംഭീരമായി നടക്കാറുണ്ട്‌ . ഞാൻ തൊഴാൻ ചെന്ന ദിനം ഭഗവാന്‌ അന്നാഭിഷേകം നടക്കുക ആയിരുന്നു . ആ ഒരു മഹത്‌ ദർശ്ശനം കാണാൻ കഴിഞ്ഞത്‌ മുൻ ജന്മ സുകൃതമായി കാണുന്നു ഞാൻ .  പൗർണ്ണമി‌  ദിനം രാത്രി മല കയറണം . ചന്ദ്ര ഭഗവാൻ മഹാദേവന്റെ തിരു ജഡയിൽ ഒരു ആഭരണമായി ഇരിക്കുന്ന പോലെ കാണാൻ കഴിയും നമുക്ക്‌. അതൊരു അനുഭവം തന്നെ ആകും ഉറപ്പ്‌.ക്ഷേത്രത്തിലേക്ക് കയറുന്ന ഭക്തർക്ക് ശിവനിൽ നിന്ന് ദൈവിക അനുമതിയും അനുഗ്രഹവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മനുഷ്യജീവിതത്തിന്റെ ദൈർഘ്യം സത്യയുഗം , ത്രേതാ യുഗം , ദ്വാപര യുഗം ,കലിയുഗം  എന്നറിയപ്പെടുന്ന നാല് കാലഘട്ടത്തിലാണ് . ഓരോ കാലഘട്ടത്തിന്റെയും അവസാനം, എല്ലാ ജീവിതങ്ങളും തകർക്കപ്പെടുന്നു. അക്കാലത്ത് ഒരു ദൈവമായി കണക്കാക്കപ്പെട്ടിരുന്ന നല്ല സ്പന്ദനങ്ങളുടെ ഊർജ്ജം ഭൂമിയിലെ ജീവൻ കെട്ടിപ്പടുക്കുന്നതിനായി സ്വയം പൊളിച്ചുമാറ്റുകയും പുനർജനിക്കുകയും ചെയ്യുമെന്ന് വേദങ്ങളിൽ ചില പരാമർശങ്ങൾ നൽകുന്നു. ഈ കാലയളവിൽ, കഗബജേന്ദ്ര, ഗണപതി എന്നീ രണ്ട് യോഗികൾ ഒരു കാക്കയായി പുനർജനിച്ചുവെന്ന് വേദങ്ങൾ പറയുന്നു. പഴയ തകർച്ച കാരണം പുതിയ ലോകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ദൈവത്തിന്റെ ദൂതർ അവർ ജീവിച്ചു.  കഗബാജേന്ദ്രൻ മുനിക്കായി കുന്നിൻ മുകളിൽ ഒരു ചെറിയ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. 

സന്ധ്യാസമയത്ത് നേരിയ കൊടുങ്കാറ്റിന്റെ രൂപത്തിൽ ദൈവത്തെ ആരാധിക്കാൻ യോഗി കഗബജേന്ദ്ര ക്ഷേത്രം സന്ദർശിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ കൊടുങ്കാറ്റ് കുന്നിന്റെ അടിയിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അവസാനിക്കും, ഇത് രണ്ട് സെക്കൻഡ് മാത്രം നീണ്ടുനിൽക്കും. 

.ധ്യാനിക്കാൻ പറ്റിയ ഇത്‌ പോലെ മറ്റൊരു ഇടം നമ്മുടെ അടുത്തെങ്ങും വേറേ കാണില്ല. എങ്ങും ശാന്തി മാത്രം. ഓംകാരം കുളിർക്കാറ്റായി നമ്മിൽ അലിഞ്ഞ്‌ ചേരും ഇവിടെ ചെന്നാൽ . മലയുടെ മുകളിൽ നിന്ന് താഴെയായി മറ്റനവധി ചെറിയ മലനിരകളും , തമിഴ്‌നാടിന്റെ ഭംഗിയും കാണാം നമുക്ക്‌. . പഞ്ചപാണ്ഡവർ ഇവിടെ വന്ന് ഭഗവാനെ പൂജിച്ചിരുന്നു എന്നു പറയപ്പെടുന്നു.ഊർജ്ജ സ്രോതസ്സ്‌ അവതാരപ്പിറവിയായി ജനിച്ച്‌ ഈ മലയുടെ മുകളിൽ കുടികൊള്ളുന്നത്‌ കൊണ്ടാകാം  ഇവിടെ അനവധി സിദ്ധരും യോഗികളും തപസ്സിരുന്നത്‌. ഇന്നും ഇവിടെ ചെന്നാൽ അവർ തപസ്സ്‌ ഇരുന്നു ഗുഹകൾ കാണാം .  ഇത്‌ വെറും ഒരു മല അല്ലാ . ഊർജ്ജ സ്രോതസ്സ്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകുന്ന മലയാണ്‌. മലയുടെ മുകളിൽ ചെന്നവർക്ക്‌ അത്‌ മനസിലാകും. എന്തിന്‌ അധികം മല കയറുമ്പോൾ തന്നെ ഒരു കാറ്റ്‌ നമ്മെ തലോടാൻ വരും . അതിലൂടെ നമുക്ക്‌ ലഭിക്കുന്ന ഊർജ്ജം ഉണ്ടല്ലോ . അത്‌ ഒരിക്കലും പറഞ്ഞ്‌ അറിയിക്കാൻ ആകില്ല.ഇവിടെ ചെന്ന് തൊഴുതാൽ തന്നെ സമാധാനം നമ്മെ തേടി വരും . ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്നവർ ഇവിടെ ചെന്ന് ഭഗവാനെ തൊഴുമ്പോഴേക്കും തീരുമാനം എടുത്തിരിക്കും . ഒരുപാട്‌ പേർക്ക്‌ അനുഭവം ഉണ്ട്‌  . ഭഗവാന്റെ തിരുവിളയാടൽ പ്രസിദ്ധമാണല്ലോ .

ഈ മലമുകളിലേക്ക്‌  ഒന്നര മണിക്കൂറോളം സമയം എടുത്ത്‌ കയറി വന്ന് നിത്യേന പൂജ ചെയ്യുന്ന പൂജാരിയെ നമ്മൾ വണങ്ങിയെ പറ്റൂ. അദ്ദേഹത്തെ പോലെ ഇത്രയും കഷ്ടപ്പെട്ട്‌ പൂജ ചെയ്യുന്ന ഒരു പൂജാരി ലോകത്ത്‌ വേറെ ഉണ്ടാകില്ല . അദ്ദേഹത്തിന്‌ മല കയറി പൂജ ചെയ്യുന്നത്‌ ഒരു കഷ്ടത അല്ലാ . കാണുന്ന നമ്മുടെ കാര്യമാണ്‌ പറഞ്ഞത്‌. ഒന്ന് പറയാം ഈ പൂജാരി മഹാദേവന്റെ പ്രിയപുത്രൻ ആയിരിക്കും എന്നും . മലയ്ക്ക് മുകളിലേക്ക് നടന്നു കയറുന്ന അദ്ദേഹത്തിന്റെ ചിത്രവും ഈ പോസ്റ്റിൽ കാണാം .ഞാൻ പകുതി മല കയറിയപ്പോഴെ  ഒരു വിധം ആയി . അത്യാവശ്യം ആളുകൾ ക്ഷേത്രത്തിന്റെ മാഹാത്മ്യം അറിഞ്ഞ്‌ തൊഴാൻ വരുന്നുണ്ട്‌ . കുട്ടികൾ അടക്കം  മല കയറി തൊഴാൻ പോകുന്നുണ്ട്‌ . മല കയറാൻ പാറ കല്ല് കൊത്തി സ്റ്റെപ്പ്‌ പോലെ ആക്കിയിട്ടുണ്ട്‌ .മഴ സമയത്ത്‌ കയറാൻ ബുദ്ധിമുട്ട്‌ ആയിരിക്കും വഴുക്കൽ ഉള്ളതാണു  .

ചരിത്ര പരമായും ഈ ദേശത്തിന്‌ പ്രാധാന്യം ഉണ്ട്‌ . പൗരാണികമായ ചില അവശിഷ്ടങ്ങൾ എല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്‌ .ക്ഷേത്രത്തിന്റെ മുകളിലായി ചില പഴയ ലിപികളിൽ ഉള്ള എഴുത്തുകളും കാണാം .തമിഴ്‌ മണ്ണ്‌ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും കഥ പറയുന്ന നാടാണല്ലോ.

ക്ഷേത്രത്തിലേക്ക്‌ എത്താൻ ഉള്ള ഗൂഗിൾ മാപ്പ്‌ ഇവിടെ കൊടുക്കുന്നു . ഒഡ്ഡൻ ചത്രത്തിൽ നിന്ന് 19 കിലോമീറ്റർ ദൂരം മാത്രമെ ഉള്ളൂ . പൊള്ളാച്ചിയിൽ നിന്ന്  മാക്സിമം ഒന്നര മണിക്കൂർ യാത്ര  കൊണ്ട്‌ യാത്ര ചെയ്താൽ ക്ഷേത്രത്തിലേക്ക്‌ എത്താം .അടുത്ത രണ്ടാഴ്ച്ച അവിടെയ്ക്കുള്ള യാത്ര ഒഴിവാക്കുകയാകും നല്ലത്‌ . കാരണം നല്ല മഴയാണ്‌ ഇപ്പോ അവിടെ . മഴ മാറിയാലും പാറയിലെ വഴുക്കൽ മാറാൻ സമയം എടുക്കും . ക്ഷേത്രത്തിന്റെ കാര്യ വിവരങ്ങൾ അറിയാൻ വേണ്ടി ക്ഷേത്ര ഭാരവാഹിയുടെ നമ്പർ താഴെ കൊടുക്കുന്നു . 


കടപ്പാട് 



2020, ഡിസംബർ 3, വ്യാഴാഴ്‌ച

മടയില്‍ ചാമുണ്ഡി. കുലദൈവങ്ങളില്‍ഒന്ന്

 


മടയില്‍ ചാമുണ്ഡി     കുലദൈവങ്ങളില്‍  ഒന്ന് 

========================================

പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി.

മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാ ലാണ്  ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൗശികി ദേവിയുടെ അംശാവതാരം.

ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ഡമുണ്ഡന്‍മാരുടെ കിങ്കരന്‍മാര്‍ മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെയാണ് 'മടയില്‍ ചാമുണ്ഡി' എന്ന പേര്‍ വന്നത് എന്നും പറയുന്നു.

ഇവരെ പാതാളം വരെ പിന്തുടര്‍ന്ന് വധിച്ചതിനാല്‍ 'പാതാളമൂര്‍ത്തി' എന്നും പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്.

നാട്ടുപുരാവൃത്തം ഇങ്ങനെ: പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള്‍ നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതായപ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കേട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ. എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അതുകേട്ട ഉടനെ പൊതുവാള്‍ ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകരമൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറംകാല് കൊണ്ട് തട്ടിയെറിഞ്ഞു. അലന്തട്ട മടവാതില്‍ക്കല്‍, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.

അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി

 

അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.

'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും, വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം.

മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍.

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായി യെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നു വെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

 

ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

================================================

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.


ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുവരും ചങ്ങാതികളായി. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒരേ ദേവിമാരാണെന്നും ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നും മറ്റൊരു അഭിപ്രായമുണ്ട്.


വണ്ണാന്‍ സമുദായ ക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. മുകയരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണ്. ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്.


വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പ മാണുള്ളത്. ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായത്. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു

വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രംപാലക്കാട് ജില്ല

 



വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം പാലക്കാട് ജില്ല

=====================================================


കേരളത്തിൽ, പാലക്കാട് ജില്ലയിൽപാലക്കാട് നഗരത്തിനടുത്തുള്ളവടക്കന്തറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം.


ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായമഹാവിഷ്ണുമുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെതൊട്ടടുത്താണ്ഈ ക്ഷേത്രം  സ്ഥിതിചെയ്യുന്നത്. ഭഗവതിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്ക പ്പെടുന്നത്. ഉപദേവത കളായി ഗണപതി, ധന്വന്തരി എന്നിവരും ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ  കീഴിലാണ് ഈ ക്ഷേത്രം.


ഐതിഹ്യം


ഏകദേശം അറുന്നൂറു വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു വാര്യർ കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണു സാന്നിദ്ധ്യം അനുഭവ പ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തി നടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നു 


പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. അതിനുമുമ്പ് സമീപ സ്ഥലമായ മേലാമുറിയിലെനടുപ്പതിമന്ദം ക്ഷേത്രത്തിലായിരുന്നു ഭഗവതിപ്രതിഷ്ഠ. ടിപ്പു സുൽത്താന്റെപടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രം തകർക്കപ്പെട്ട പ്പോൾ അവിടത്തെ ഭഗവതിയെ വടക്കന്തറയിലെ പ്രസിദ്ധമായ ഒരു നായർ കുടുംബമായ തരവത്ത് തറവാട്ടിൽ കൊണ്ടുവരികയും കുറച്ചുകാലം കഴിഞ്ഞ് രാമപുരം ക്ഷേത്രത്തിലെ-അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പിന്നീട് അത്തിമരം നിലനിർത്തിക്കൊണ്ടുതന്നെ ശ്രീകോവിലും പണിതു. അങ്ങനെയാണ് ഭഗവതിക്ഷേത്രമുണ്ടായത്. ഇന്ന് രണ്ടും ഒരുമിച്ചാണ് നടന്നുപോരുന്നത്.


വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രമൈതാനം കിടക്കുന്നു. വാഹനപാർക്കിങ് സൗകര്യവും അവിടെത്തന്നെയാണ്. വിഷ്ണുക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്  ഗോപുരവുമെല്ലാം പണിതിട്ടുണ്ട്. ഇവയെല്ലാം താരതമ്യേന പുതിയതാണ്. ഏറെക്കാലം ജീർണ്ണാ വസ്ഥയിലായിരുന്ന ഈ ക്ഷേത്രം 2006-ൽ പുനരുദ്ധരിച്ചിരുന്നു. അതിനുശേഷമാണ് ഇവ പണിതിട്ടുള്ളത്. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്ര മതിലകത്ത് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. രണ്ടുനിലകളോടെ പണിത ക്ഷേത്രഗോപുരം പുതുമ മാറാതെ നിൽക്കുന്നു. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവത്  വാഹനമായ ഗരുഡനെശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. തെക്കുഭാഗത്ത് ദേവസ്വം വക വഴിപാട് കൗണ്ടറുകൾ കാണാം.

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ .

ഹൈന്ദവ വിശ്വാസികൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കർത്തവ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവർ) അങ്ങനെയായിരുന്നല്ലോ. താൻ മറ്റുള്ളവരെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത്. അതായത് മനുഷ്യൻ അവനവന്റെ കർത്തവ്യങ്ങൾ അപ്പോഴപ്പോൾ ചെയ്തു തീർക്കേണ്ടത് ചെയ്തു തീർക്കുക തന്നെ വേണം. മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

1) മനുഷ്യ ജന്മം ആരംഭഘട്ടമാണ്. പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. ജീവാത്മാവ് പഞ്ചഭൂത നിർമ്മിതമായ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ശരീരത്തിൽ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകർന്നും, മാതൃപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാ ബന്ധുജനങ്ങളുടെ ലാളനചുംബനാദികൾക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തിൽ വളർന്ന് സജ്ജനങ്ങളുടെ സത്സംഗത്തിൽ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വര സാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കർത്തവ്യം ഇവിടെ നിന്നും ആരംഭിക്കുന്നു.

4) യവ്വനം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമ മാര്ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും അതോടോപ്പോം ഒരു അച്ഛന്റെ കർത്തവ്യവും ഇതിൽക്കൂടി നിർവ്വഹിക്കാൻ ബാധ്യസ്ഥനാണ്.

5) ഈ നാലു 'പടികളും' കഴിഞ്ഞാൽ ഇനിയുള്ളതു ഈശ്വര സാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാർഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle). എന്ന് വച്ചാൽ കടലിൽ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയിൽ  പതിച്ചു നദികളിൽ കൂടിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാൻ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മ ചൈതന്യത്തിൽ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം ഭൂമിയിൽ മലർത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യിൽ ദഹിപ്പിക്കുന്നതും, 'വായു'വിൽ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാൽ മാത്രമെ മനുഷ്യ ജന്മ്ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തിൽ പറയുന്നു 'ജീവാത്മാവ് പരം ധാമിൽ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ് എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തിൽ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലിൽ ആറു പൂരകങ്ങൾ ഉണ്ടന്നാണ്. അവയെ ഉണർത്തുമ്പോൾ ആത്മബോധം ഉണ്ടാകുകയും ഉണർവ്വ് സഹസ്രാര പത്മത്തിലെത്തുകയും അതോടെ ജീവന്മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്
" പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ! എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികൾ (ഇശ്ചാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി) കൊണ്ട് വശം വദയാക്കുമ്പോൾ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്. ഞാൻ നീയും നീ ഞാനുമാണ്)