മല്ലികാർ ജ്ജു നക്ഷേത്രം
=======================
കൊണ്ടരങ്ങി മലയിൽ വാഴും മല്ലികാർജ്ജുനേശ്വരൻ
====================================================
തമിഴ് നാട്ടിലെ ഡിണ്ടികൽ ജില്ലയിൽ ഒഡ്ഡഞ്ചത്രം താലൂക്കിൽ കീരന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുണ്യമലയായ കൊണ്ടരങ്ങി മലയുടെ മുകളിൽ ആണ് സ്വയംഭൂവായ മല്ലികാർജ്ജുന ഭാവത്തിൽ ഉള്ള ലിംഗ സ്വരൂപനായി മഹാദേവൻ വാഴുന്നത്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയി തൊഴുകേണ്ട ദൈവീക തേജസ്സ് പ്രവഹിക്കും ഇടമാണിത്.
.3825 അടി മുകളിലാണ് മല്ലികാർജ്ജുനേശ്വരൻ ശാന്തനായി ഇരിക്കുന്നത്. കുത്തനെയുള്ള, കോണാകൃതിയുള്ള മലയുടെ മുകളിൽ ആണ് പാറക്കല്ല് തുരന്ന് , കരിങ്കല്ല് തൂണുകൾ എല്ലാമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഒരു വറ്റാത്ത നീരുറവയും കാണാം മുകളിൽ നമുക്ക്.. . ആ മല ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒരു ദൈവീക തേജസ്സാണ് . മലയുടെ താഴെയായി ഈ ക്ഷേത്രത്തിന്റെ കീഴ്ക്ഷേത്രമായിട്ടുള്ള കെട്ടി മല്ലീശ്വരർ ബ്രഹ്മാനന്ദ ശിവക്ഷേത്രം ഉണ്ട് . .അവിടെ തൊഴുത് മുകളിലേക്ക് കയറാം . മലയുടെ മുകളിൽ നിത്യേന പകൽ നേരം പൂജയുണ്ട് . രാവിലെ ആറ് മണി മുതൽ ഒരു മണി വരെ അവിടെ കയറി തൊഴാം . ചിത്ര പൗർണമി, പൗർണ്ണമി , ശിവരാത്രി എന്നിവ പ്രധാനം ആണ് . താഴെയുള്ള ക്ഷേത്രത്തിൽ പ്രദോഷം അടക്കം എല്ലാ ശിവപ്രധാനം ആയുള്ള വിശേഷങ്ങളും ഗംഭീരമായി നടക്കാറുണ്ട് . ഞാൻ തൊഴാൻ ചെന്ന ദിനം ഭഗവാന് അന്നാഭിഷേകം നടക്കുക ആയിരുന്നു . ആ ഒരു മഹത് ദർശ്ശനം കാണാൻ കഴിഞ്ഞത് മുൻ ജന്മ സുകൃതമായി കാണുന്നു ഞാൻ . പൗർണ്ണമി ദിനം രാത്രി മല കയറണം . ചന്ദ്ര ഭഗവാൻ മഹാദേവന്റെ തിരു ജഡയിൽ ഒരു ആഭരണമായി ഇരിക്കുന്ന പോലെ കാണാൻ കഴിയും നമുക്ക്. അതൊരു അനുഭവം തന്നെ ആകും ഉറപ്പ്.ക്ഷേത്രത്തിലേക്ക് കയറുന്ന ഭക്തർക്ക് ശിവനിൽ നിന്ന് ദൈവിക അനുമതിയും അനുഗ്രഹവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മനുഷ്യജീവിതത്തിന്റെ ദൈർഘ്യം സത്യയുഗം , ത്രേതാ യുഗം , ദ്വാപര യുഗം ,കലിയുഗം എന്നറിയപ്പെടുന്ന നാല് കാലഘട്ടത്തിലാണ് . ഓരോ കാലഘട്ടത്തിന്റെയും അവസാനം, എല്ലാ ജീവിതങ്ങളും തകർക്കപ്പെടുന്നു. അക്കാലത്ത് ഒരു ദൈവമായി കണക്കാക്കപ്പെട്ടിരുന്ന നല്ല സ്പന്ദനങ്ങളുടെ ഊർജ്ജം ഭൂമിയിലെ ജീവൻ കെട്ടിപ്പടുക്കുന്നതിനായി സ്വയം പൊളിച്ചുമാറ്റുകയും പുനർജനിക്കുകയും ചെയ്യുമെന്ന് വേദങ്ങളിൽ ചില പരാമർശങ്ങൾ നൽകുന്നു. ഈ കാലയളവിൽ, കഗബജേന്ദ്ര, ഗണപതി എന്നീ രണ്ട് യോഗികൾ ഒരു കാക്കയായി പുനർജനിച്ചുവെന്ന് വേദങ്ങൾ പറയുന്നു. പഴയ തകർച്ച കാരണം പുതിയ ലോകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ദൈവത്തിന്റെ ദൂതർ അവർ ജീവിച്ചു. കഗബാജേന്ദ്രൻ മുനിക്കായി കുന്നിൻ മുകളിൽ ഒരു ചെറിയ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു.
സന്ധ്യാസമയത്ത് നേരിയ കൊടുങ്കാറ്റിന്റെ രൂപത്തിൽ ദൈവത്തെ ആരാധിക്കാൻ യോഗി കഗബജേന്ദ്ര ക്ഷേത്രം സന്ദർശിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ കൊടുങ്കാറ്റ് കുന്നിന്റെ അടിയിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അവസാനിക്കും, ഇത് രണ്ട് സെക്കൻഡ് മാത്രം നീണ്ടുനിൽക്കും.
.ധ്യാനിക്കാൻ പറ്റിയ ഇത് പോലെ മറ്റൊരു ഇടം നമ്മുടെ അടുത്തെങ്ങും വേറേ കാണില്ല. എങ്ങും ശാന്തി മാത്രം. ഓംകാരം കുളിർക്കാറ്റായി നമ്മിൽ അലിഞ്ഞ് ചേരും ഇവിടെ ചെന്നാൽ . മലയുടെ മുകളിൽ നിന്ന് താഴെയായി മറ്റനവധി ചെറിയ മലനിരകളും , തമിഴ്‌നാടിന്റെ ഭംഗിയും കാണാം നമുക്ക്. . പഞ്ചപാണ്ഡവർ ഇവിടെ വന്ന് ഭഗവാനെ പൂജിച്ചിരുന്നു എന്നു പറയപ്പെടുന്നു.ഊർജ്ജ സ്രോതസ്സ് അവതാരപ്പിറവിയായി ജനിച്ച് ഈ മലയുടെ മുകളിൽ കുടികൊള്ളുന്നത് കൊണ്ടാകാം ഇവിടെ അനവധി സിദ്ധരും യോഗികളും തപസ്സിരുന്നത്. ഇന്നും ഇവിടെ ചെന്നാൽ അവർ തപസ്സ് ഇരുന്നു ഗുഹകൾ കാണാം . ഇത് വെറും ഒരു മല അല്ലാ . ഊർജ്ജ സ്രോതസ്സ് നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന മലയാണ്. മലയുടെ മുകളിൽ ചെന്നവർക്ക് അത് മനസിലാകും. എന്തിന് അധികം മല കയറുമ്പോൾ തന്നെ ഒരു കാറ്റ് നമ്മെ തലോടാൻ വരും . അതിലൂടെ നമുക്ക് ലഭിക്കുന്ന ഊർജ്ജം ഉണ്ടല്ലോ . അത് ഒരിക്കലും പറഞ്ഞ് അറിയിക്കാൻ ആകില്ല.ഇവിടെ ചെന്ന് തൊഴുതാൽ തന്നെ സമാധാനം നമ്മെ തേടി വരും . ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുന്നവർ ഇവിടെ ചെന്ന് ഭഗവാനെ തൊഴുമ്പോഴേക്കും തീരുമാനം എടുത്തിരിക്കും . ഒരുപാട് പേർക്ക് അനുഭവം ഉണ്ട് . ഭഗവാന്റെ തിരുവിളയാടൽ പ്രസിദ്ധമാണല്ലോ .
ഈ മലമുകളിലേക്ക് ഒന്നര മണിക്കൂറോളം സമയം എടുത്ത് കയറി വന്ന് നിത്യേന പൂജ ചെയ്യുന്ന പൂജാരിയെ നമ്മൾ വണങ്ങിയെ പറ്റൂ. അദ്ദേഹത്തെ പോലെ ഇത്രയും കഷ്ടപ്പെട്ട് പൂജ ചെയ്യുന്ന ഒരു പൂജാരി ലോകത്ത് വേറെ ഉണ്ടാകില്ല . അദ്ദേഹത്തിന് മല കയറി പൂജ ചെയ്യുന്നത് ഒരു കഷ്ടത അല്ലാ . കാണുന്ന നമ്മുടെ കാര്യമാണ് പറഞ്ഞത്. ഒന്ന് പറയാം ഈ പൂജാരി മഹാദേവന്റെ പ്രിയപുത്രൻ ആയിരിക്കും എന്നും . മലയ്ക്ക് മുകളിലേക്ക് നടന്നു കയറുന്ന അദ്ദേഹത്തിന്റെ ചിത്രവും ഈ പോസ്റ്റിൽ കാണാം .ഞാൻ പകുതി മല കയറിയപ്പോഴെ ഒരു വിധം ആയി . അത്യാവശ്യം ആളുകൾ ക്ഷേത്രത്തിന്റെ മാഹാത്മ്യം അറിഞ്ഞ് തൊഴാൻ വരുന്നുണ്ട് . കുട്ടികൾ അടക്കം മല കയറി തൊഴാൻ പോകുന്നുണ്ട് . മല കയറാൻ പാറ കല്ല് കൊത്തി സ്റ്റെപ്പ് പോലെ ആക്കിയിട്ടുണ്ട് .മഴ സമയത്ത് കയറാൻ ബുദ്ധിമുട്ട് ആയിരിക്കും വഴുക്കൽ ഉള്ളതാണു .
ചരിത്ര പരമായും ഈ ദേശത്തിന് പ്രാധാന്യം ഉണ്ട് . പൗരാണികമായ ചില അവശിഷ്ടങ്ങൾ എല്ലാം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട് .ക്ഷേത്രത്തിന്റെ മുകളിലായി ചില പഴയ ലിപികളിൽ ഉള്ള എഴുത്തുകളും കാണാം .തമിഴ് മണ്ണ് ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും കഥ പറയുന്ന നാടാണല്ലോ.
ക്ഷേത്രത്തിലേക്ക് എത്താൻ ഉള്ള ഗൂഗിൾ മാപ്പ് ഇവിടെ കൊടുക്കുന്നു . ഒഡ്ഡൻ ചത്രത്തിൽ നിന്ന് 19 കിലോമീറ്റർ ദൂരം മാത്രമെ ഉള്ളൂ . പൊള്ളാച്ചിയിൽ നിന്ന് മാക്സിമം ഒന്നര മണിക്കൂർ യാത്ര കൊണ്ട് യാത്ര ചെയ്താൽ ക്ഷേത്രത്തിലേക്ക് എത്താം .അടുത്ത രണ്ടാഴ്ച്ച അവിടെയ്ക്കുള്ള യാത്ര ഒഴിവാക്കുകയാകും നല്ലത് . കാരണം നല്ല മഴയാണ് ഇപ്പോ അവിടെ . മഴ മാറിയാലും പാറയിലെ വഴുക്കൽ മാറാൻ സമയം എടുക്കും . ക്ഷേത്രത്തിന്റെ കാര്യ വിവരങ്ങൾ അറിയാൻ വേണ്ടി ക്ഷേത്ര ഭാരവാഹിയുടെ നമ്പർ താഴെ കൊടുക്കുന്നു .
കടപ്പാട്