വരണാ കുളം ശിവക്ഷേത്രം തൃശൂർ ജില്ല
=====================================
തൃശൂർ ജില്ലയിലെ ഊരകത്ത് .ഊരകത്തമ്മതിരുവടി ക്ഷേത്രത്തിനു വടക്കു വശത്ത് .തൃശൂർ -ഇരിങ്ങാലക്കുട റൂട്ട് രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും ശിവനും കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് ഉപദേവതാ ഗണപതി .കൂടാതെ അപൂർവ്വമായി ഒരു ദേവിയുണ്ട് ജ്യേഷ്ഠാദേവിയെന്ന മുച്ചേട്ട.കന്നി മാസത്തെ തൃക്കേട്ട നാൾ പിറന്നാളായ ജ്യേഷ്ഠാ ദേവിയ്ക്ക് ദാരിദ്ര്യവും ഈതി ബാധയും ഉണ്ടാക്കുന്ന ദേവതയെന്നാണ് കേരളത്തിൽ കുപ്രസിദ്ധി ബ്രാഹ്മണരുടെ കുലധർമ്മമായ വൈദിക വൃത്തികൊണ്ടു കേരളത്തിലെ ഈതി ബാധ ഉണ്ടാവുകയില്ലന്നും ഒരു വിശ്വാസമുണ്ട് ബോധായന ഗ്രഹ്യ സൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെക്കുറിച്ചുള്ള വിശദികരണമാണ് ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും ജ്യേഷ്ഠയുമാണ് മൂന്നു ഭഗവതിമാർ ഇന്ന് ജ്യേഷ്ട ആദരിയ്ക്കപ്പെടുന്നില്ല ആരാധന നടത്താൻ പാടില്ലെന്ന വിശ്വാസവുമുണ്ട് പഴയ കാലത്ത് ജ്യേഷ്ഠ പൂജ നടന്നിരുന്നു ഇപ്പോൾ പൂജാക്രമം അറിയുന്നവർ ആരുമില്ലന്നാണ് അറിവ് സാധാരണ ഗതിയിൽ പൂജ നടത്തിയാൽ സന്തുഷ്ടയായ ജ്യേഷ്ഠ ഈതിബാധയുണ്ടാക്കും എന്നാണു കരുതുന്നത് അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രിക പൂജയായി മൂന്നു ജ്യേഷഠയ്‌ക്ക് നടത്തിയിരുന്നു ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ കുറ്റിയറ്റതോടെ ജ്യേഷ്ഠ ദേവിയുടെ പ്രതിഷ്ഠകൾ ഭാരമായി മാറി ലക്ഷ്മിയുടെ മൂത്ത സഹോദരിയായ ജ്യേഷ്ഠയുടെ വാഹനം കഴുതയാണ് കാക്കയാണ് അടയാള പക്ഷി നിറം മഷിക്കറുപ്പ് വലിയ കവിൾതടങ്ങൾ വലിയ വയറ് ,തടിച്ച തുട നീണ്ടമൂക്ക് തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട് .എന്ന് ബോധായനഗ്രഹ്യ സൂത്രം .ആയുധം ചൂലാണ് ജ്യേഷ്ഠ രക്തജ്യേഷ്ട നീലജ്യേഷ്ട എന്നിങ്ങനെ രണ്ടുരത്തിലുണ്ടന്ന് വിഷ്ണു ധർമ്മോത്തര .ബംഗാളിലും ഒറിസ്സയിലും വസൂരിയുടെ ദേവതയായി ആരാധിയ്ക്കപ്പെടുന്നു ശീതള ദേവിയെന്നും നാമം ഈ ക്ഷേത്രം ഇപ്പോൾ കൊച്ചി ദിവസം ബോർഡ്.