വട്ടയ്ക്കാട് ഭഗവതിക്ഷേത്രം എറണാകുളം ജില്ല
===========================================
എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ കുറുമശ്ശേരി ജംഗ്ഷനു ഒരു കിലോമീറ്റർ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു .ഇത് മാരാതൃക്ക നരസിംഹക്ഷേത്രത്തിനു സമീപം.പാറക്കടവ് പഞ്ചായത്ത് .പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദർശനം .ഒരു നേരം മാത്രം പൂജ. ഉപദേവതകൾ വീരഭദ്രൻ, നാഗയക്ഷി .പണ്ട് മുടിയേറ്റുണ്ടായിരുന്നു വട്ടയ്ക്കാട് ഇളയതുമാരുടെ ക്ഷേത്രമാണ് ഇവരുടെ മൂന്നു കുടുംബക്കാരെ ഇവിടെ ശാന്തി കഴിക്കുവാൻ പാടുള്ളു ഇവർക്ക് മുടക്കം വന്നാൽ മറ്റാരും പൂജകഴിക്കരുത് എന്നാണു ചിട്ട .കുറുമശ്ശേരി ജംഗ്ഷനിൽ നിന്നും 200 മീറ്റർ വടക്കു ഭാഗത്ത് (മാള വഴി)കണ്ടനാട് കുടുംബക്കാരുടെ അരകുളങ്ങര ഭഗവതി ക്ഷേത്രം ഇവിടെ നനദുർഗ്ഗയായ ഭഗവതിയും ശിവനും, ഭദ്രകാളിയും .പ്രധാനമൂർത്തികൾ. പടിഞ്ഞാട്ടു ദര്ശനം ഉപദേവത രക്തേശ്വരി .തന്ത്രം ഭദ്രകാളിമറ്റപ്പള്ളി.രണ്ടു നേരം പൂജയുണ്ട് മകരം ഒന്നിന് കളമെഴുത്തും പാട്ടുമുണ്ട് ഇത് പഴക്കമുള്ള ക്ഷേത്രമാണ് ഇപ്പോൾ ട്രസ്റ്റ് ഭരണം .ഇതിനടുത്ത് ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം മഹാവിഷ്ണു കിഴക്കോട്ടു ദര്ശനം ഇപ്പോൾ ഒരു നേരം പൂജ. മുൻപ് ഉത്സവം ഉണ്ടായിരുന്നു പടയോട്ടക്കാലത്തു തകർക്കപ്പെട്ട ക്ഷേത്രമാണ് കുറുമശ്ശേരി ജംഗ്ഷനിൽ നിന്ന് രണ്ടു കിലോമീറ്റര് കിഴക്കുഭാഗത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശ്ശേരിയിൽ വല്ലഭപുരം ശ്രീകൃഷ്ണക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ക്ഷേത്രം ഇവിടെ പ്രധാനമൂർത്തി വെണ്ണ കൃഷ്ണൻ .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ തന്ത്രി കാശാംകോടം മാരാമിറ്റം മനവക ക്ഷേത്രമാണ്