വട്ടോളി ദുർഗ്ഗാക്ഷേത്രം കോഴിക്കോട് ജില്ല
=====================================================================
കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിൽ മുക്കം തിരുവമ്പാടി റൂട്ടിലെ മുത്തേരി സ്റ്റോപ്പിൽ .പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദർശനം .മലനിരകളെ നോക്കി ഈ മലമുകളിൽ എന്തോ സ്ഥാനമുണ്ടന്നു കരുതുന്നു ക്ഷേത്രമണ്ഡപത്തിൽ പടിഞ്ഞാട്ടു നോക്കിയിരിക്കുന്ന ദുർഗ്ഗയ്ക്കു കൂടുതൽ പ്രാധാന്യം മണിത്തൂ ണിലാണ് ഈ ദുർഗ്ഗാഭഗവതി പ്രതിഷ്ഠ ഉപദേവതാ ഗണപതി രണ്ടു നേരം പൂജയുണ്ട് തന്ത്രി പാതിരാശ്ശേരി ഈ ക്ഷേത്രത്തിൽ മുട്ടറുക്കലുണ്ട് .മീനത്തിലെ മുപ്പെട്ടു ഞായറാഴ്ച മുതൽ എട്ടു ദിവസം നടത്തിയിരുന്ന പാട്ടുത്സവമാണ് പ്രസിദ്ധമായ വട്ടോളിപ്പാട്ട് . പോഴാതി രാജാവ് എന്ന നാടുവാഴി മണ്ണിലിടത്ത് നായരുടെ ക്ഷേത്രമായിരുന്നു .ഈ ക്ഷേത്രത്തിനടുത്ത് വണ്ടൂർ ശിവക്ഷേത്രവുമുണ്ട് ഇവിടെ മൂന്നു പ്രധാന മൂർത്തികളാണ് ശിവനും വിഷ്ണുവും ശ്രീകൃഷ്ണനും ശ്രീകൃഷ്ണന് വട്ട ശ്രീകോവിൽ ഇത് തൃക്കളയൂരിന്റെ കീഴേടമായിരുന്നു സാമൂതിരിയുടെ പാരമ്പര്യ പ്രധാന്മന്ത്രിമാരായിരുന്നു മങ്ങാട്ടച്ചന്റെ മൂല കുടുംബം .വട്ടോളിലുള്ള ചാത്തോത്ത് ഇടമാണ് ആദ്യം ഈ കുടുംബക്കാർ കോട്ടയം രാജാവിന്റെ കീഴിലുള്ള ഇടപ്രഭുക്കന്മാർ ആയിരുന്ന നമ്പ്യാർ മാരായിരുന്നു വാഴുന്നവർ എന്നും ഇവരെ വിളിച്ചിരുന്നു