2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പ്രാണദേവത



പ്രാണദേവത

പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും ഒരു സ്വരച്ചേര്‍ച്ചയില്ല. എപ്പോഴും എതിരാണ്. പകയും വിദ്വേഷവുമുണ്ട്. സഹോദരങ്ങളെങ്കിലും എതിരാളികളായിപ്പോയി. കാലം കഴിയുന്തോറും ദേവാസുരന്‍മാരിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നു. എങ്കിലും ദേവന്മാര്‍ എല്ലായിടത്തും ശാസ്ത്രാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ശാസ്ത്രവിധിയ്ക്കനുസരിച്ച് കര്‍മ്മജ്ഞാനങ്ങളാല്‍ ഭാവിതരായി പ്രവര്‍ത്തിച്ചതിനാല്‍ ദേവന്മാരില്‍ ധര്‍മ്മം വര്‍ദ്ധിച്ചു. അവര്‍ക്ക് ദിവ്യത്വം ഏറിവന്നു. അനുദിനം ഉത്കര്‍ഷമുണ്ടായി. സദ്ഗുണങ്ങള്‍കൊണ്ട് ദേവന്മാരില്‍ ദൈവീസമ്പത്ത് അധികരിച്ചു. മനുഷ്യര്‍ ദേവന്മാര്‍ ദേവന്മാരെ ആശ്രയിക്കാന്‍ തുടങ്ങി.

എന്നാല്‍ അസുരന്മാര്‍ അങ്ങനെയായിരുന്നില്ല. താല്ക്കാലിക വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി മിക്കപ്പോഴും ശാസ്ത്രവിധിയെ നിഷേധിക്കേണ്ടി വന്നിട്ടുണ്ട് ധര്‍മ്മത്തെ വെടിയുകയും അധര്‍മ്മത്തിലൂടെ കര്‍മ്മങ്ങളെ അമുഷ്ഠിക്കുകയും ചെയ്യേണ്ടിവന്നു. ശാസ്ത്രവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അസുരന്മാരില്‍ അധര്‍മ്മം വര്‍ദ്ധിച്ചു. മിക്ക ദുര്‍ഗുണങ്ങളും അവര്‍ക്കുണ്ടായി. അവര്‍ ആശ്രയിച്ച മനുഷ്യരിലും ആസുരീസമ്പത്ത് നിറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് നിരന്തരം അധോഗതിയുണ്ടായി.
ക്രമേണ മനുഷ്യരില്‍ ദേവാസുരസ്വഭാവങ്ങള്‍ സാമ്യാവസ്ഥയില്‍ നിലനിന്നു.
കാലം കടന്നുപോയി. ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവുള്ളവരായി. അതേസമയം അസുരന്മാരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ബലത്തില്‍ ദേവന്മാരേക്കാള്‍ ശക്തരായി. എങ്കിലും ധാര്‍മ്മികവും ആത്മീയവുമായ ഒരു ദിവ്യശക്തി എപ്പോഴും ദേവന്മാര്‍ക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നു. അതിനാല്‍ ദേവന്മാരെ ചെറുത്തു നശിപ്പിക്കാന്‍ അസുരന്മാര്‍ക്ക് പൂര്‍ണ്ണമായി സാധിച്ചില്ല.
ഇരുകൂട്ടരും ലോകങ്ങള്‍ക്കുവേണ്ടി പരസ്പരം പോരാട്ടങ്ങള്‍ നടത്തിപ്പോന്നു.
ഒരിക്കല്‍ ദേവന്മാരെല്ലാം ഒത്തുകൂടി. എല്ലാവര്‍ക്കും ഒരേ ഒരു വിചാരം മാത്രം. എങ്ങനെയും അസുരന്മാരെ പരാജയപ്പെടുത്തണം. അവര്‍ അടുത്ത കാലത്തായി എണ്ണത്തിലും ശക്തിയിലും അഹങ്കരിക്കുകയാണ്. ലോകങ്ങളില്‍ അധാര്‍മ്മികത പെരുകുന്നു. ധര്‍മ്മത്തിന് നിലനില്പില്ല. എത്രയും വേഗംഅസുരഗണത്തെ നശിപ്പിക്കണം. പക്ഷേ എങ്ങനെ?
പല ഉപായങ്ങളും പലരും നിര്‍ദ്ദേശിച്ചു. നേരിട്ട് സര്‍വ്വ ശക്തിയും സംഭരിച്ച് യുദ്ധം ചെയ്യണമെന്നായിരുന്നു മിക്ക ദേവന്മാരും ആദ്യം അഭിപ്രായംപ്രകടിപ്പിച്ചത്. യുദ്ധത്തില്‍ അസുരന്മാരെ പരാജയപ്പെടുത്താനാവില്ലെന്ന് ദേവന്മാര്‍ക്ക് ബോധ്യമായി. അത്രയധികം വലിയ സൈന്യമാണ് അസുരന്മാരുടേത്. സാമര്‍ത്ഥ്യവും വര്‍ദ്ധിച്ചിരിക്കുന്നു.
“എണ്ണത്തിലും ശക്തിയിലും ദേവന്മാരായ നമ്മള്‍ അസുരന്മാരുടെ മുമ്പില്‍ അല്പന്മാരായിരുന്നു. അതിനാല്‍ ഇപ്പോള്‍ നമുക്ക് യജ്ഞയാഗാദികള്‍ അനുഷ്ഠിച്ച് അനുസരന്മാരെ പരാജയപ്പെടുത്തുക മാത്രമാണ് ഏകമാര്‍ഗ്ഗം.”
“ശരിയാണ്. ദിവ്യങ്ങളായ യജ്ഞത്തിന്റെ സഹായം കൊണ്ട് നമുക്ക് തീര്‍ച്ചയായും അസുരന്മാരെ നിശ്ശേഷം നശിപ്പിക്കാം. യജ്ഞത്തിന്റെ അപൂര്‍വ്വശക്തിക്കുമുമ്പില്‍ അസുരപ്പട പരാജയപ്പെടും.”
“എങ്കില്‍ ഏതു യജ്ഞമാണ് നാം അനുഷ്ഠിക്കേണ്ടത് എന്നു ചിന്തിക്കണം.”
“സ്വാഭാവികമായ കര്‍മ്മജ്ഞാനങ്ങള്‍ക്ക് പ്രാബല്യം കൊടുക്കണം. ജ്യോതിഷ്ടോമയാഗം തീര്‍ച്ചയായും അനുഷ്ടിക്കണം. കര്‍മ്മാംഗഭൂതമായ ഉദ്ഗീഥത്തില്‍ പ്രാണനെ കര്‍ത്താവായി ആശ്രയിക്കണം. ഉപാസനാ സഹിതമായ കര്‍മ്മത്തിന് ശക്തിയേറിയ ഫലമുണ്ടാകും. മന്ത്രജപമാകുന്ന കര്‍മ്മവും അനുഷ്ഠിക്കണം. ഈ മഹായജ്ഞത്തില്‍ ഉദ്ഗീഥത്തിലൂടെ നമുക്ക് അസുരന്മാരെ ജയിക്കാം.”
യജ്ഞം നിശ്ചയിക്കപ്പെട്ടു. ദേവന്മാര്‍ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജ്യോതിഷ്ടോമയാഗം ആരംഭിച്ചു.
ദേവന്മാര്‍ വാഗഭിമാനിദേവതയെ യാഗവേദിയിയിലേക്ക് ക്ഷണിച്ചു വാക്കിനോട് ദേവന്മാര്‍ നിര്‍ദ്ദേശിച്ചു.
“വാഗ്ദേവതേ, ഈ യജ്ഞത്തില്‍ നീ ഞങ്ങള്‍ക്കുവേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം. ഇതു നിമിത്തം വാഗാദി ഇന്ദ്രിയങ്ങള്‍ ശുദ്ധമാകും. നിനക്കും ഞങ്ങളെപ്പോലെ ദേവത്വം ലഭിക്കും. ഈ യജ്ഞത്തിന്റെ പരിശുദ്ധി വാക്കാകുന്ന നിന്നില്‍ നിന്നുണ്ടാകട്ടെ. മന്ത്രങ്ങളുടെ വിശുദ്ധിയില്‍ ലോകങ്ങളെല്ലാംപവിത്രമാകട്ടെ. ആസുരതകള്‍ നശിക്കട്ടെ.”
ദേവന്മാരുടെ അപേക്ഷ വാഗ്ദേവത സ്വീകരിച്ചു.
“ശരി. അങ്ങനെയാകട്ടെ ഈ യാഗത്തിന്റെ വിജയം എന്നിലൂടെയുള്ള മന്ത്രങ്ങളുടെ ഉദ്ഗാനമായിരിക്കുമെന്നു വിശ്വസിക്കുക.” തികഞ്ഞ പരിശുദ്ധിയോടെ വാഗ്ദേവത യാഗത്തിന്റെ ഉദ്ഗാതാവായി. യാദവേദിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് പ്രവേശിച്ച വാഗ്ദേവത ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗാനം ആരംഭിച്ചു.
യാഗം നടത്തുന്നത് ആരാണോ അവര്‍ യാഗത്തിന്റെ ‘യജമാനന്‍’ എന്നറിയപ്പെടുന്നു. യാഗത്തിന്റെ പൂര്‍ണ്ണ ചെലവുകളും യജമാനന്റെ വകയാണ്. യാഗത്തില്‍ നിന്നുണ്ടാകുന്ന പ്രധാന ഫലവും യജമാനന് അനുഭവിക്കാനിടവരും.
യാഗത്തിന്റെ നടപ്പിന് നാലുവിധത്തിലുള്ള ആചാര്യന്മാരെ യജമാനന്‍ വരിക്കണം. ഹോതാവ്, ഉദ്ഗാതാവ്, അധ്വുര്യു, ബ്രഹ്മന്‍ എന്നിങ്ങനെയാണ് ആ നാലുവിധ ആചാര്യന്മാരും അറിയപ്പെടുന്നത്. ദേവതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള വിശിഷ്ടദ്രവ്യങ്ങളുടെ ത്യാഗമാണ് യാഗത്തിന്റെ മുഖ്യകര്‍മ്മങ്ങളില്‍ പ്രാധാന്യമേറിയത്. യാഗത്തിലെ നാലുവിധ ആചാര്യന്മാര്‍ക്കും പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ വേദമന്ത്രങ്ങള്‍കൊണ്ട് ദേവതയെ ആഹ്വാനം ചെയ്യുകയാണ് ഹോതാവിന്റെ പ്രധാന ചുമതല. യജമാനനുവേണ്ടി യാഗദേവതകളെ ക്ഷണിക്കുകയും സ്തുതിക്കുകയും പ്രീതരാക്കുകയും ചെയ്യുവാന്‍ മന്ത്രങ്ങളെ ശസ്ത്രീയമായി ഉദ്ഗതാവ് ഗാനം ചെയ്യുന്നു. യാഗാഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുന്നത് അധ്വുര്യുവാണ്. ബ്രഹ്മന്‍ എല്ലാത്തിന്റേയും മേല്‍ നോട്ടം വഹിക്കുകയും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
യാഗത്തില്‍ പ്രയോഗിക്കുന്ന മന്ത്രങ്ങളുടെ പരിശുദ്ധി ഉദ്ഗാതാവിനെ ആശ്രയിച്ചിരിക്കും. വര്‍ണ്ണങ്ങളെ (മന്ത്രങ്ങളെ)വേണ്ടുംവണ്ണം ഉച്ചരിക്കുവാന്‍ അസാധാരണമായ കഴിവ് ആവശ്യമാണ്. വാഗ്ദേവതയുടെ ഈ കര്‍മ്മം യാഗത്തിന്റെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്.
ദേവന്മാരുടെ യാഗം പുരോഗമിച്ചപ്പോള്‍ അസുരന്മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ ഓരോരോ ദുര്‍ന്നിമിത്തങ്ങളെ കണ്ടുതുടങ്ങി. വലിയ ഒരാപത്ത് തങ്ങള്‍ക്കു വരുന്നതായി എല്ലാവര്‍ക്കും തോന്നി. അപ്രതീക്ഷിതങ്ങളായ പല അപകടങ്ങളും അവര്‍ക്കിടയില്‍ സംഭവിച്ചു. ദേഹാസ്വാസ്ഥ്യം ഏവര്‍ക്കുമുണ്ടായി. മനോധൈര്യം കുറഞ്ഞു. ഇന്ദ്രിയങ്ങള്‍ക്ക് ബലക്ഷയമുണ്ടായി.
യാഗാഗ്നി ആസൂരീയഭാവങ്ങളെ ഛിന്നഭിന്നമാക്കിത്തുടങ്ങി. യജ്ഞധൂപം സര്‍വ്വലോകങ്ങളിലേയ്ക്കും പടര്‍ന്നു. വാഗ്ദേവതയുടെ ഉദ്ഗീതഗാനത്തില്‍ ദിവ്യദേവതകളുണര്‍ന്നു.
അസുരന്മാര്‍ പാരവശ്യത്തോടെ ഒന്നു ചേര്‍ന്നു. ദേവന്മാര്‍ യാഗം ചെയ്യുന്ന വിവരം അവരറിഞ്ഞു. അവര്‍ക്ക് ആധി മുഴുത്തു. ഏതു യാഗമാണ് ദേവന്മാര്‍ തങ്ങള്‍ക്കെതിരെ അനുഷ്ഠിക്കുന്നതെന്ന് അവര്‍ അന്വേഷിച്ചു കണ്ടെത്തി. അതോടെ അവര്‍ ഞെട്ടി. അങ്കലാപ്പായി !
“എത്രയും വേഗം യാഗം മുടക്കണം!” മുറവിളി കൂട്ടിക്കൊണ്ട് അസുരന്മാര്‍ ഓടിക്കൂടി.
“ഈ ഉദ്ഗാതാവിനെക്കൊണ്ട് ദേവന്മാര്‍ നമ്മളെ പരാജയപ്പെടുത്തും. അതിനുമുമ്പ് യാഗം മുടക്കണം. യാജ്ഞശാലആക്രമിച്ച് ഇപ്പോള്‍ തന്നെ എല്ലാം തച്ചുതകര്‍ത്തു നശിപ്പിക്കണം.” ആസുരീയഭാവങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. അവര്‍ ഒരാക്രമണത്തിന് പുറപ്പെടാന്‍ തിടുക്കം കൂട്ടി. പക്ഷേ ചിലര്‍ അത് വിലക്കി.
“പാടില്ല. യാഗശാലയില്‍ അതിക്രമം കാട്ടിയാല്‍ യജ്ഞദേവത നമ്മോട് കോപിക്കും. ആ കോപാഗ്നി നമുക്ക് വിനയായിത്തീരും. അതിനാല്‍ നമുക്ക് ഉദ്ഗാതാവിനെ മാത്രം ആക്രമിച്ചാല്‍ മതി. വാഗ്ദേവതയെ വധിക്കാനാകുകയില്ല. പക്ഷേ മന്ത്രങ്ങളെ തെറ്റിക്കണം. മന്ത്രപ്രയോഗങ്ങള്‍ പിഴയ്ക്കണം.”
“അതുതന്നെ നല്ലത്. നാം നേരിട്ടു പുറപ്പെടുകതന്നെ.”
“പക്ഷേ ഉദ്ഗാതാവിനെ എങ്ങനെ പരാജയപ്പെടുത്താനാകും” അസുരന്മാര്‍ ആലോചിച്ചു.
ഉദ്ഗീഥത്തില്‍ പന്ത്രണ്ട് സ്തോത്രങ്ങളുണ്ട് ഇവയില്‍ ആദ്യത്തെ മുന്നു മന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഫലം യാഗത്തിന്റെ യജമാനനു ലഭിക്കും. ബാക്കി ഒമ്പതു സ്തോത്രങ്ങളില്‍, ശോഭനമായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്കുവേണ്ടി ചെയ്യുന്നു. ഇങ്ങനെ സ്വാര്‍ത്ഥമായും പരാര്‍ത്ഥമായും രണ്ടു ഭാവനകള്‍ ഉണ്ട്. ഇതില്‍ വാഗ്ദേവതയ്ക്ക് സ്വാര്‍ത്ഥത്തിലുള്ള അധിക താല്പര്യത്തെ അസുരന്മാര്‍ മനസ്സിലാക്കി. വാഗ്ദേവത മന്ത്രങ്ങളെ ഉദ്ഗാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ദേവന്മാര്‍ക്കും വാഗ്ദേവതയ്ക്കും ഉപകാരപ്രദമാകുന്നുണ്ട്. ശക്തമായ ഒരു അനുഭവഫലം യാഗത്തിന്റെ യജമാനന്മാരായ ദേവന്മാര്‍ക്കുണ്ട്. അതേസമയം ഉദ്ഗാനത്തെ ശോഭനമായി ചെയ്തതിലുള്ള ഒരു മഹാഫലം വാഗ്ദേവതയ്ക്കുമുണ്ട്. അതില്‍ ഒരു സ്വാര്‍ത്ഥലാഭമുണ്ട്.
വാഗ്ദേവതയുടെ ഈ സ്വാര്‍ത്ഥതയെ കണ്ടറിഞ്ഞ അസുരന്മാര്‍ നേരിട്ടുവന്നു. സ്വാര്‍ത്ഥരൂപമായ പാപത്തെ മാര്‍ഗ്ഗമാക്കിക്കൊണ്ട് ഉദ്ഗാതാവായ വാഗ്ദേവതയെ ആക്രമിച്ചു. പാപത്തിന്റെ ഫലം വാഗ്ദേവതയ്ക്ക് വിനയായി. അഭിനിവേശം കൊണ്ട് പെട്ടെന്ന് ഉദ്ഗാനത്തില്‍ നിന്ന് ശ്രദ്ധ മാറി. അതോടെ വാക്കുകള്‍ തെറ്റി. മന്ത്രം പഴച്ചു. അര്‍ത്ഥം മാറി. വാഗ്ദേവതയ്ക്ക് തെറ്റുപറ്റിയതോടെ ഉദ്ഗീഥം ഗാനം ചെയ്യുന്നത് അര്‍ത്ഥശൂന്യമായി. യാഗം ഫലമില്ലാതെയാകുമെന്നായി. പാപബാധയേറ്റ് വാഗ്ദേവത യാഗശാലയില്‍ നിന്നകന്നു. പാപം കൊണ്ട് വാക്ക് അശുദ്ധമായി. അതുവരെ ഒന്നായിരുന്ന വാക്ക് പാപത്തിന്റെ ഫലമായി രണ്ടായി മാറി. വാക്കുകൊണ്ട് അസത്യവും സത്യവും പറയാമെന്നായി. വാക്കുകള്‍ക്കുണ്ടായ ദോഷമാണ് അസത്യം പറയുക എന്നത്. ജനങ്ങള്‍ അസത്യം പറയാന്‍ തുടങ്ങിയത് ഇങ്ങനെയാണ്.
യാഗം മുടങ്ങാതിരിക്കാന്‍ ദേവന്മാര്‍ വേഗം ഘ്രാണാഭിമാനി ദേവതയായ മൂക്കിനെ സമീപിച്ചു. ഉദ്ഗീതം ഗാനം ചെയ്യാന്‍ വാക്കിന്റെ അഭാവത്തില്‍ മൂക്കിനെയാണ് അവര്‍ കണ്ടെത്തിയത്.
“നീ വേഗം ഞങ്ങള്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം.” ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചു.
“അങ്ങനെയാകട്ടെ” – ഘ്രാണേന്ദ്രിയം ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
ഘ്രാണേന്ദ്രിയത്തിനും സ്വാര്‍ത്ഥതയുണ്ടായിരുന്നു. ഘ്രാണം നിമിത്തം ഉണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും ശോഭനമായതിനെ ഘ്രാണിക്കുന്നതു കൊണ്ടുള്ള ഗുണം തനിക്കു മായിട്ടാണ് ഉദ്ഗീഥം ഗാനം ചെയ്തത്. പുതിയ ഉദ്ഗാതാവിനാല്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് അസുരന്മാര്‍ ഭയന്നു. അവര്‍ കൂട്ടമായി എത്തി. ഉദ്ഗാതാവിനെ പാപം കൊണ്ടാക്രമിച്ചു. സ്വാത്ഥലാഭമുണ്ടായിരുന്നു ഘ്രാണേന്ദ്രിയദേവതയ്ക്ക് പാപം ഏറ്റു. ഘ്രാണേന്ദ്രിയം ദുഷിക്കപ്പെട്ടു. പരിശുദ്ധമായ ഉദ്ഗീഥം ഗാനം ചെയ്യുന്നതില്‍ നിന്ന് ഘ്രാണേന്ദ്രിയം പിന്‍മാറ്റപ്പെട്ടു. അതിന്റെ ഫലമായി ഘ്രാണേന്ദ്രിയമായ മൂക്കിന് ദുര്‍ഗതി അനുഭവിക്കേണ്ടിവന്നു. അതുവരെ സുഗന്ധത്തെ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന മൂക്കിന് ദുര്‍ഗന്ധവും വിഷയമായി. ഭൗതിക ജ്ഞാനകര്‍മ്മത്തില്‍ ആസക്തിയും സ്വാര്‍ത്ഥതയും ഉണ്ടായതു കൊണ്ട് മൂക്കും അധഃപതിച്ചു. അതോടെ അസുരന്മാര്‍ക്ക് ആഹ്ലാദമായി. ദേവന്മാര്‍ ദുഃഖിച്ചു. എങ്കിലും അവര്‍ യാഗം തുടരാന്‍ കഠിനമായി പരിശ്രമിച്ചു. യാഗത്തില്‍ പുതിയ ഉദ്ഗാതാലവായിടടിരിക്കുക്കാന്‍ ചക്ഷുരഭിമാനിദേവതയായ കണ്ണിനെ ആശ്രയിച്ചു. അഭിമാനത്തോടു കൂടി ആ ചുമതല കണ്ണ് ഏറ്റെടുത്തു. യാഗത്തില്‍ ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
പുതിയ ഉദ്ഗാതാവായിട്ടിരിക്കുന്ന കണ്ണിനും സ്വാര്‍ത്ഥബുദ്ധിയുണ്ടെന്ന് അസുരന്മാര്‍ അറിഞ്ഞു. പാപം കൊണ്ടുള്ള അവരുടെ ആക്രമണത്തില്‍ കണ്ണിനും ഉദ്ഗാനം പിഴച്ചു. പാപമേറ്റ കണ്ണ് അധഃപതിച്ചു. വേണ്ടാത്തതിനെ കാണുകയെന്ന ദോഷം കണ്ണിനുണ്ടായി.
ഉദ്ഗീഥം ഗാനം ചെയ്യുന്നതിനുവേണ്ടി ഉദ്ഗാതാവിന്റെ സ്ഥാനത്തു വരുന്ന ഇന്ദ്രിയങ്ങള്‍ക്കെല്ലാം സ്വാര്‍ത്ഥതയുണ്ടെന്ന് അസുരന്മാര്‍ മനസ്സിലാക്കി. സ്വാര്‍ത്ഥലാഭത്തോടെ കര്‍മ്മജ്ഞാനയജ്ഞങ്ങളില്‍ ആചാര്യനായിട്ടിരുന്നാല്‍ അവര്‍ക്ക് പാപമുണ്ടാകും. ആ പാപത്തെ ഉപയോഗിച്ച് അവരെ ആക്രമിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധി നഷ്ടമാകും. നന്മ നഷടമാകും. ഇന്ദ്രിയം ദുഷിക്കപ്പെടും. തിന്മയെപ്പറ്റിയുള്ള ബോധവും അനുഭവവും ഈ പാപം നിമിത്തമുണ്ടാകും.
കണ്ണിന്റെ അധഃപതനത്തോടെ ഉദ്ഗാതാവായി ശ്രോത്രാഭിമാനിദേവതയായ ചെവി സ്ഥാനമേറ്റെടുത്തു. പക്ഷേ അസുരന്മാരുടെ ആക്രമണത്തില്‍ പാപമേറ്റു ചെവി ദുഷിക്കപ്പെട്ടു. വേണ്ടാത്തത് കേള്‍ക്കാനുള്ള ദുര്‍ഗതി ചെവിയ്ക്കുണ്ടായി. തുടര്‍ന്ന് മനസ്സ്, ദേവന്മാര്‍ക്കുവേണ്ടി മന്ത്രങ്ങള്‍ ഉദ്ഗാനം ചെയ്തു. മനസ്സും അസുരന്മാരുടെ ആക്രമണത്തില്‍ പാരാജയപ്പെട്ടു. അനുചിതമായതിനെ സങ്കല്‍പിക്കുക എന്ന ദോഷം മനസ്സിന് വന്നുചേര്‍ന്നു.
തുടര്‍ന്ന് ദേവന്മാര്‍ ത്വക്കിനെ ഉദ്ഗാതാവായി പരീക്ഷിച്ചു നോക്കി. അസുരന്മാരുടെ പാപശമേറ്റ് ത്വക്കും ദുഷിച്ചു. ചൂട്, തണുപ്പ്, വേദന, മരവിപ്പ് എന്നീ അനുഭവഭേദങ്ങള്‍ ത്വക്കിനുണ്ടായി.
പാപസംസര്‍ഗ്ഗത്താലാണ് ഇന്ദ്രിയങ്ങളെല്ലാം ഇങ്ങനെ പരാജയപ്പെടുന്നതെന്ന് ദേവന്മാര്‍ മനസ്സിലാക്കി. അതിനാല്‍ യാതൊരു വിധത്തിലും സ്വാര്‍ത്ഥതയോ പാപബോധമോ ഏല്ക്കാത്ത ഒരു ദേവതയെ കണ്ടെത്താന്‍ ദേവന്മാര്‍ ശ്രമിച്ചു. എല്ലാത്തരത്തിലും പരിശുദ്ധനായ ഒരു ദേവത ആരാണ്? ആരെ ഉപാസ്യദേവതയായി ഉദ്ഗാനത്തിന് കണ്ടെത്താം. ദേവന്മാര്‍ വളരെ അന്വേഷിച്ചു. ഒടുക്കം അവര്‍ പ്രാണനെ കണ്ടെത്തി.
ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം പ്രാണന്‍ ചുമതലയേറ്റു. വാക്ക്,ചെവി,മനസ്സ്,ത്വക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളെ ഉപാസിച്ച് പരാജയപ്പെട്ട ദേവന്മാര്‍ ആപത്മധര്‍മ്മം എന്ന നിലയില്‍ മുഖ്യപ്രാണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. “അങ്ങനെയാകട്ടെ” എന്ന് സമ്മതിച്ച് മുഖ്യപ്രാണന്‍ ദേവന്മാര്‍ക്കുവേണ്ടി യാഗത്തില്‍ ഉദ്ഗാതാവായിട്ടിരുന്നു. ഉദ്ഗാഥം ഗാനം ചെയ്തു തുടങ്ങി. യാഗം തുടര്‍ന്നു.
ഈ ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുമെന്ന് അസുരന്മാര്‍ അറിഞ്ഞു. അവര്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് പതിവുപോലെ യാഗഭൂമിയിലെത്തി. മുഖ്യപ്രാണനേയും പാപം കൊണ്ട് ആക്രമിക്കാം എന്നവര്‍ വിചാരിച്ചു. സ്വന്തമായ ദോഷത്താല്‍ വാക്ക്, ചെവി, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ദേവതകള്‍ പാപം കൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അങ്ങനെതന്നെ മുഖ്യപ്രാണനെയും അസുരന്മാര്‍ എതിരിട്ടു. മുമ്പ് തങ്ങളുടെ ശ്രമം വിജയിച്ചിട്ടുള്ള അസുരന്മാര്‍ക്ക് ഇത്തവണ തെറ്റി. മുഖ്യപ്രാണന് സംസര്‍ഗ്ഗദോഷമോ സ്വാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. പാപബോധമോ പാപഫലമോ മുഖ്യപ്രാണനെ ബാധിച്ചിരുന്നില്ല. അതോടെ അസുരന്മാരുടെ ശ്രമങ്ങള്‍ വിഫലമായി. അവര്‍ പരിഭ്രാന്തിയോടെ കൂട്ടം ചേര്‍ന്നു. മുഖ്യപ്രാണനെ എങ്ങനെയും നശിപ്പിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. അത്ര കണ്ട് ശക്തവും പ്രബലവുമായിരുന്നു മുഖ്യപ്രാണന്റെ ഉദ്ഗാഥപ്രയോഗം.
യാഗത്തിനു ശക്തിയേറി. ദേവന്മാര്‍ മുഖ്യപ്രാണനെ ഉപാസിച്ചു. അസുരന്മാര്‍ക്ക് ക്ഷീണം സംഭവിച്ചു. അവര്‍ സര്‍വ്വശക്തിയും സംഭരിച്ച്, ആര്‍ത്തട്ടഹസിച്ചു. അത്യുഗ്രന്മാരായി യാഗശാലയിലെത്തി. മുഖ്യപ്രാണനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ദേവന്മാര്‍ക്ക് എതിരിടാന്‍ കൂടി കഴിഞ്ഞില്ല. അതിനുമുമ്പുതന്നെ അസുരന്മാര്‍ മുഖ്യപ്രാണനോടേറ്റുമുട്ടി സ്വയം പരാജയപ്പെട്ടു. ഒരു വലിയ കരിങ്കല്ലിലേയ്ക്ക് ശക്തിയോടെ വലിച്ചെറിയപ്പെട്ട മണ്ണാങ്കട്ട പോലെ അസുരശക്തി ഛിന്നഭിന്നമായി. മണ്ണാങ്കട്ട പൊടിയായി നശിക്കുന്നതു പോലെ അസുരസൈന്യം ചിതറിത്തെറിച്ചു. അവര്‍ നാനാഗതികളായി. തീരെത്തകര്‍ന്ന് നശിച്ചു തുടങ്ങി. മുഖ്യപ്രാണനോടേറ്റുമുട്ടിയ അസുരസൈന്യം നിശ്ശേഷം സ്വയം നശിച്ചു.
യാഗം സമംഗളം പൂര്‍ത്തിയായി. മുഖ്യപ്രാണനെ ഉപാസിച്ച് ദേവന്മാര്‍ ശക്തി കൈവരിച്ചു. അവര്‍ സ്വസ്വരൂപത്തെപ്രാപിച്ചു. പൂര്‍വ്വാധികം തേജസ്വികളും ശാന്തരുമായിത്തീര്‍ന്നു. അവര്‍ക്ക് അത്യധികം ആഹ്ലാദം അനുഭവപ്പെടാനിടയായി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ദിവ്യശക്തിയും ക്ഷയിച്ചുകൊണ്ടിരുന്ന ദേവഭാവവും തിരിച്ചു കിട്ടിയതില്‍ ദേവന്മാര്‍ക്ക് ആശ്വാസമായി. എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തിയായി. ആസുരഭാവങ്ങള്‍ അപ്രത്യക്ഷങ്ങളായി! എങ്ങും ശാന്തി! സമാധാനം!! ആനന്ദം!!!
ആഹ്ലാദചിത്തരായി ദേവന്മാര്‍ ഒത്തു ചേര്‍ന്നു. അവര്‍ പറഞ്ഞു.
“നമ്മെ സകലപാപങ്ങളില്‍ നിന്നും വിമുക്തരാക്കി രക്ഷിച്ചത് മുഖ്യപ്രാണനാണ്.”
“നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവാദിദേവനാണ് അദ്ദേഹം!”
“അദ്ദേഹത്തോട് നാം സദാ കടപ്പെട്ടിരിക്കുന്നു. ഈ ഉപകാരം ആരും മറക്കരുത്.”
“അദ്ദേഹത്തോട് പ്രത്യുപകാരം ചെയ്യാന്‍ നമുക്ക് കഴിവ് പോരാ. എങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ട് നമിക്കണം.”
“ലോകത്തില്‍ നിസ്വാര്‍ത്ഥമായി ഉപകാരം ചെയ്തവനെ നാം സ്മരിക്കണം.”
ഉപകാരം സിദ്ധിച്ച ദേവന്മാര്‍ ഉപകര്‍ത്താവായ മുഖ്യപ്രാണനെ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചു. നന്ദി പറയുവാനും നമിക്കുവാനുമായി ദേവന്മാര്‍ തങ്ങളുടെ രക്ഷകനായ മുഖ്യപ്രാണനെ അന്വേഷിച്ചു. പക്ഷേ മുഖ്യപ്രാണനെ അവര്‍ക്ക് അവിടെയെങ്ങും കാണാനായില്ല!
“ആ മഹാത്മാവ് എവിടെയാണ്?” ദേവന്മാര്‍ അന്വേഷണമാരംഭിച്ചു. മുഖ്യപ്രാണന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തെയും ആശ്രയിക്കാതെ സ്ഥിതിചെയ്യുന്നതിനായി അവര്‍ കണ്ടു പിടിച്ചു. വായുടെ ഉള്ളിലാണ് ആ മുഖ്യപ്രാണനെ അവര്‍ക്ക് കണ്ടെത്താനായത്.
“അയം ആസ്യേ!” (അവന്‍ വായിലാണ്) എന്ന് ദേവന്മാര്‍ ആര്‍ത്തുവിളിച്ചു. അതിനാല്‍ മുഖ്യപ്രാണന് ‘അയാസ്യന്‍’ എന്നു പേരുണ്ടായി. ഈ മുഖ്യപ്രാണന്‍ ആത്മാവാണെന്ന് ദേവന്മാര്‍ തിരിച്ചറിഞ്ഞു. എല്ലാ അംഗങ്ങളുടേയും സാരമായതിനാല്‍ ആത്മാവിനെ ‘ആംഗിരസ്’ എന്നും പറയുന്നു. ശരീരത്തില്‍ നിന്ന് പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം നിശ്ചലമാകും. അതിനാല്‍ എല്ലാത്തിന്റേയും സാരതത്ത്വം ആത്മാവാണ്. ദേവന്മാര്‍ക്ക് ആദ്യം അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് അവര്‍ ആത്മാവിനെ മറന്ന് ഇന്ദ്രിയങ്ങളായ വാക്ക്, ചെവി, മൂക്ക്, മനസ്സ് എന്നിവകളെ രക്ഷകനായിക്കണ്ട് ഉപാസിച്ചത്. അതിനാല്‍ അവര്‍ക്ക് ലക്ഷ്യം നേടാനായില്ല. ഇന്ദ്രിയങ്ങളെ വിട്ട് മുഖ്യനായ പ്രാണനെത്തന്നെ ആത്മാവെന്ന നിലയില്‍ ഉപാസിക്കണമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഈ തത്ത്വം അറിയുന്നവന്‍ എല്ലാവരിലുംവെച്ച് ദിവ്യനായിത്തീരുന്നു. അവന്റെ ശത്രുക്കള്‍ നശിച്ചു പോകും. അവന് മരണം സംഭവിക്കില്ല. ആത്മാവിനെ അറിഞ്ഞവരില്‍ നിന്ന് മൃത്യു (മരണം) എപ്പോഴും ദൂരത്തിലായിരിക്കും. അതിനാല്‍ മുഖ്യപ്രാണന് ‘ദൂര്‍’ എന്ന പേര് പ്രസിദ്ധമായി ലഭിച്ചു. കാരണം, മരണം പ്രാണനില്‍ നിന്ന് ദൂരെയാണ്. പ്രാണന് മരണമില്ലെന്ന് സാരം.
വളരെ അന്വേഷണത്തിനുശേഷം ദേവന്മാര്‍ പ്രാണനെ കണ്ടെത്തി നമസ്ക്കരിച്ചു.
“അല്ലായോ വിശുദ്ധനായ ദേവാ! അവിടുത്തേയ്ക്കു നന്ദി. അങ്ങയുടെ വിശുദ്ധി ഞങ്ങളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. വിഷയസംഗം കൊണ്ടുണ്ടാകുന്ന ദോഷമാണ് മരണമെന്ന് ഞങ്ങള്‍ ഇന്ന് അറിയുന്നു. വിഷയദോഷം കൊണ്ട് വാക്ക്, ചെവി, കണ്ണ്, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ഇന്ദ്രിയദേവന്മാര്‍ക്കെല്ലാം നാശം സംഭവിച്ചു. അവര്‍ പാപബാബയേറ്റ് ദുഷിച്ചുപോയി. അങ്ങ് അവരെ പാപവിമുക്തരാക്കി രക്ഷിച്ചാലും. അസുരന്മാരോടേറ്റു മൂട്ടി പാപം കൊണ്ടുള്ള ആക്രമണത്തില്‍ അവരെ മൃത്യു ബാധിച്ചിരിക്കുന്നു. രക്ഷിച്ചാലും!!”
“ദേവന്മാരുടെ അഭ്യര്‍ത്ഥന മുഖ്യപ്രാണന്‍ അംഗീകരിച്ചു. വാക്ക്, ചെവി, കണ്ണ്, മൂക്ക്, ത്വക്ക് തുടങ്ങിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ പ്രാണദേവത ഇല്ലാതാക്കി. ഇന്ദ്രിയദേവതമാരിലുണ്ടായിരുന്ന മൃത്യുവിനെ ദൂരെദൂരെ ദിക്കുകളുടെ അവസാനത്തില്‍ കൊണ്ടു പോയി അവിടെ സ്ഥാപിച്ചു.
ദേവന്മാരേ, ദിക്കുകളുടെ അന്ത്യത്തില്‍ ദൂരെയായി മരണത്തെ കൊണ്ടു ചെന്നാക്കിയിട്ടുണ്ട്. ആരും ദിക്കുകളുടെ അവസാനത്തില്‍ പോകരുത്. അവിടെയുള്ള ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യരുത്. ചെയ്താല്‍ നിങ്ങളെയെല്ലാം മരണം ബാധിക്കും. അവിടെ സ്ഥിതിചെയ്യുന്ന പാപരൂപമായ മരണം നിങ്ങളെ പ്രാപിക്കും. നിങ്ങള്‍ മരിക്കും.”
ഇത്രയും താക്കീതു നല്കിയിട്ട് പ്രാണദേവത ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ചു. ഇന്ദ്രിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ നശിപ്പിച്ചു. അവരെ മരണത്തിനപ്പുറം എത്തിച്ചു.
ഇന്ദ്രിയദേവതകളെ ഓരോരുത്തരെയായിട്ടാണ് പ്രാണദേവത മരണത്തനപ്പുറം കടത്തിവിട്ടത്.
മരണത്തെ അതിജീവിച്ചപ്പോള്‍ വാക്ക് ദേവത അഗ്നിയായി പ്രശോഭിച്ചു. ഘ്രാണദേവത വായുവായിത്തീര്‍ന്ന് വീശിത്തുടങ്ങി. നേത്രദേവത ആദിത്യനായി തപിച്ചു. ശ്രോത്രദേവത ദിക്കുകളായി സ്ഥിതിചെയ്തു. മനസ്സ് ചന്ദ്രനായി പ്രകാശിച്ചു.
എല്ലാവരും മരണത്തില്‍ നിന്ന് വിമുക്തനായി. ഇതു പോലെ പ്രാണനെ ഉപാസിക്കുന്ന എല്ലാവരും മരണത്തില്‍ നിന്ന് മുക്തരായിത്തീരുമെന്ന് അരുളപ്പാടുണ്ടായി.
അതിനുശേഷം പ്രാണന്‍ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ (ആഹാരത്തെ) ദേവന്മാരോട് ആവശ്യപ്പെട്ടു.
അതുകേട്ട് ദേവന്മാര്‍ വല്ലാതെയായി. പ്രാണന് വിശപ്പും ദാഹവുമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രാണന്റെ വിശപ്പടക്കാന്‍ എന്താണ് ആഹാരമായി നല്കേണ്ടതെന്നും ദേവന്മാര്‍ക്ക് നിശ്ചയമില്ലായിരുന്നു.
വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കടന്നുകൂടിയതിനാലാണ് പ്രാണന് ഭക്ഷണം ആവശ്യമായി വന്നത്. ലോകത്തില്‍ പ്രാണികള്‍ക്ക് ആഹാരം ആവശ്യമാണ്. അന്നത്തെ കൂടാതെ ജീവശരീരത്തില്‍ പ്രാണന്‍ നിലനില്ക്കുന്നില്ല. പ്രാണന്‍ ആഹാരത്തെ ആവശ്യപ്പെട്ടത് തന്റേയും ഇന്ദിയങ്ങളുടേയും നിലനില്പിനു വേണ്ടിയായിരുന്നു. ലോകത്തില്‍ പ്രാണികള്‍ ഭക്ഷിക്കപ്പെടുന്നതെല്ലാം ഈ പ്രാണനെക്കൊണ്ടാണ്. അതായത് പ്രാണികളിലൂടെ ഭക്ഷിക്കുന്നത് അവയിലിരിക്കുന്ന പ്രാണനാണ്. പ്രാണന്‍ ഇങ്ങനെ ഭക്ഷിക്കുന്നത് ജീവികളുടെ നിലനില്‍പ്പിനാണ്. ആഹാരത്തില്‍ നിന്നാണ് ജീവികള്‍ക്ക് ശരീരം ഉണ്ടാകുന്നത്. അന്നത്തിന്റെ വികാരമായ ശരീരത്തില്‍ പ്രാണന്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തക്കുന്നത്. പ്രാണന്‍ ശരീരം വെടിഞ്ഞുപോയാല്‍ ഇന്ദ്രിയങ്ങള്‍ നിശ്ചലങ്ങളാകും.
തങ്ങളെ അസുരന്മാരില്‍ നിന്ന് രക്ഷിക്കുകയും ഇന്ദ്രിയ ദേവതകളെ മരണത്തില്‍ നിന്ന് വിമുക്തരാക്കുകയും ചെയ്ത പ്രാണദേവതയാണ് ആഹാരം ചോദിക്കുന്നത്. എന്തു നല്കണമെന്നറിയാതെ ദേവന്മാര്‍ വിഷണ്ണരായി നിന്നു. അപ്പോള്‍ പ്രാണന്‍ സ്വയമേവ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ ആദാനം ചെയ്തു തുടങ്ങി.
അപ്പോള്‍ ദേവന്മാരെല്ലാം വല്ലാതെ ഭയന്നു പോയി. വാഗാദിദേവതകള്‍ക്കു സംഭവിച്ചതു പോലെ സംസര്‍ഗ്ഗദോഷം പ്രാണദേവതയ്ക്കും ഉണ്ടാകുമോ എന്നവര്‍ സംശയിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രാണന് വിഷയസംഗദോഷമേറ്റില്ല. കാരണം പ്രാണന് സ്വാര്‍ത്ഥതയില്ല. ജീവികള്‍ക്കുവേണ്ടി മാത്രമാണ് പ്രാണന്‍ ഭക്ഷിക്കുന്നത്.
പ്രാണന്റെ വിശുദ്ധിയും ശക്തിയും ഉപാസ്യതയും വൈശിഷ്ട്യവും ദേവന്മാര്‍ക്ക് ബോധ്യമായി. അവര്‍ വിനയാന്വിതരായി. പ്രാണനോട് പറഞ്ഞു.
“പ്രഭോ, ലോകത്തില്‍ ആഹാരമായിട്ടുള്ളത് എത്രമാത്രമുണ്ടോ, അതെല്ലാം അങ്ങ് തനിക്കു വേണ്ടി കൈവശപ്പെടുത്തി. അങ്ങില്‍നിന്ന് വേറിട്ടൊരു അന്നത്തെ ഭക്ഷണമായി നല്‍കുവാന്‍ ഞങ്ങള്‍ കാണുന്നില്ല. അങ്ങ് ജീവികളില്‍ എവിടെയുമുണ്ട്. ഇനി ഞങ്ങളേയും അങ്ങ് അതില്‍ ഭാഗഭാക്കുകളാക്കിയാലും.”
അതു കേട്ട് പ്രാണന്‍ പറഞ്ഞു: “നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായിരിക്കുവിന്‍. എന്നില്‍ നിന്ന് വേറിട്ടുനിന്ന് ഇന്ദ്രിയങ്ങള്‍ക്കു ഭക്ഷിക്കാന്‍ സാധ്യമല്ല.”
“ശരി പ്രഭോ! അപ്രകാരം തന്നെയാകട്ടെ. ഇന്ദ്രിയങ്ങളായ ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വയ്യ അതിനാല്‍ അതിനാല്‍ അവിടത്തോട് ഞങ്ങളും ചേര്‍ന്നിരിക്കാം.”
ഇന്ദ്രിയദേവതകളെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണനാല്‍ ഭക്ഷിക്കപ്പെടുന്ന ആഹാരം കൊണ്ട് അവരും തൃപ്തനായിതീര്‍ന്നു. ഇങ്ങനെ ഇന്ദിയങ്ങള്‍ക്ക് പ്രാണന്‍ ആശ്രയമായി. ആഹാരം കൊണ്ട് കൊണ്ട് പ്രാണന് ശക്തിയേരുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും ശക്തിയേറുന്നു അതിനാല്‍ ശരീരത്തില്‍ മുഖ്യനായിരിക്കുന്നത് പ്രാണനാണ്; ഇന്ദ്രിയങ്ങളല്ല.
ഈ തത്ത്വം അറിയുവാന്‍ ഇന്ദ്രിയങ്ങളെ ഉപാസിക്കുകയില്ല. ശ്രേഷ്ഠനായിത്തീരാന്‍ ആഗ്രഹിക്കുന്നവന്‍ എപ്പോഴും ഉപാസിക്കേണ്ടത് പ്രാണനെയാണ്. പ്രാണോപാസന ഏറ്റവും ശക്തിയേറിയതാണ്. പ്രാണനെ ആത്മാവായി ഉപാസിക്കുന്നവന്‍ ശ്രേഷ്ഠനും മറ്റെല്ലാവരേയും ഭരിക്കുന്നവനും അരോഗിയും ജ്ഞാനിയും ശക്തനും ആകുന്നു. എല്ലാവരും ഇങ്ങനെയുള്ളവനെ അനുവര്‍ത്തിക്കുന്നു.
ഏതെങ്കിലും ഒരവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ ആ അവയവം ക്ഷീണിക്കും. ക്രമേണ ശോഷിക്കും. ഇന്ദ്രിയങ്ങളുടെ ശക്തി, പ്രാണന്റെ ശക്തിയാണ്.
ഈ പ്രാണന്‍ തന്നെയാണ് സാക്ഷാത് ബൃഹസ്പതി എന്നറിയപ്പെടുന്നത്. വാക്ക് തുടങ്ങിയവകളുടെ അധിപതി പ്രാണനാണ്. വാക്ക് ബൃഹതിയാണ്. ബൃഹതിയുടെ പതിയാണ് ബൃഹസ്പതി. വാക്കിനെ ബ്രഹ്മമായി ഉപാസിച്ചാല്‍ അതിന്റെ പതിയായ പ്രാണന്‍ ബ്രഹ്മണസ്പതിയാണ്.
യാഗത്തില്‍ ഉദ്ഗാനം ചെയ്യപ്പെടുന്ന സാമം പ്രാണന്‍ തന്നെയാകുന്നു. ‘സാ’ എന്നതു വാക്കും ‘അമ’ എന്നതു പ്രാണനുമാകുന്നു. ‘സാ’ എന്ന വാക്കും ‘അമ’ എന്ന പ്രാണനും ഒന്നു ചേര്‍ന്നതുകൊണ്ടാണ് ‘സാമ’ത്തിന് ‘സാമം’ എന്ന പേരുണ്ടായത്. അതിനാല്‍ യാഗത്തില്‍ ഉദ്ഗാതാവിനാല്‍ ഗീതം ചെയ്യപ്പെടുന്ന സാമമന്ത്രങ്ങള്‍ പ്രാണനായ ആത്മാവിനെ കാണിക്കുന്നവയാണ്. അതായത് ഈ പ്രാണന്‍ തന്നെ ഉദ്ഗീഥമാകുന്നു. ‘ഉത്’ എന്നാല്‍ പ്രാണനാണ്. ‘ഗീഥ’ എന്നതു വാക്കാകുന്നു. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുകയാല്‍ പ്രാണന്‍ തന്നെ. പ്രാണനും, പ്രാണനെ ആശ്രയിച്ചിരിക്കുന്ന വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം. അതിനാലാണ് യാഗത്തില്‍ ഉദ്ഗീഥത്തെ ഗാനം ചെയ്യാന്‍ പ്രാണദേവതയ്ക്കു കഴിഞ്ഞത്. ഈ തത്ത്വങ്ങളെല്ലാമറിഞ്ഞ് പ്രാണനെ ആത്മാവായി ഉപാസിക്കുവാന്‍ വിജയിക്കുന്നു. ശ്രേഷ്ഠനും തേജസ്വിയുമാകുന്നു.
ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്
കടപ്പാട് ശ്രേയസ്

മിണാലൂർ കുറ്റിയങ്കാവ് തൃശൂർ ജില്ല




മിണാലൂർ കുറ്റിയങ്കാവ് 
========================
തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പഞ്ചായത്തിൽ  .തൃശൂർ വടക്കാഞ്ചേരി റൂട്ടിൽ അത്താണി സ്റ്റോപ്പിന് വടക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത  അയ്യപ്പൻ,ക്ഷേത്രത്തിന്റെ നാല് ഭാഗവും പാടമാണ് .കുംഭ സംക്രാന്തിയ്ക്കു സംക്രമ വേല .ദേവി കന്യക ആയതിനാൽ ദേശപ്പറ പുറപ്പെടുമ്പോൾ സഹോദരൻ എന്ന നിലയിൽ അയ്യപ്പനും  എഴുന്നള്ളും. ദേശപ്പറ  എത്ര വൈകിയാലും തിരിച്ചു വന്നതിനു ശേഷമേ നട അടയ്ക്കുകയുള്ളു  മണികൻ ശ്വരത്ത് നിന്നും മണികണ്‌ഠേശ്വര ത്തു നിന്നും പറക്കുളങ്ങര കാരണവരുടെ കുടപ്പുറത്ത്  വന്ന ദുർഗ്ഗ  എന്ന് ഐതിഹ്യം  മണക്കുളം നമ്പിടിയുടെയും നാടുവാഴിയായ പറക്കുളങ്ങര അതിയാത്ത് പണിക്കരുടെയും  ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രത്തിനു തൊട്ടടുത്താണ്  അതിയാത്ത് പണിക്കരുടെ കളരി .ഈ സ്ഥലം ഇപ്പോഴും കളരിപ്പറമ്പ് എന്ന് അറിയപ്പെടുന്നു  ക്ഷേത്രത്തിന്റെ ഉപദേവനായ  അയ്യപ്പൻ  ഈ കളരിയിലെ മൂർത്തിയായിരുന്നു  എന്ന് സംശയിക്കണം  കൂടെ എഴുന്നള്ളാൻ അതായിരിക്കണം കാരണം 

അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല



അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിൽ  വണ്ടാഴി പഞ്ചായത്ത്  വടക്കുംചേരി- നെന്മാറ റൂട്ട് .പ്രധാനമൂർത്തി ഭഗവതി  കിഴക്കോട്ടു ദർശനം .ശില  കണ്ണാടി പ്രതിഷ്ഠയാണ് .രണ്ടു നേരം പൂജയുണ്ട് .എടവം എട്ടിന് വേല .ഒൻപതിന് എഴുന്നള്ളിപ്പ്  പത്തിന് താലപ്പൊലി എടവം എട്ടിന് 41 ദിവസം വരുന്ന കണക്കിന് മീനം അവസാനം മുതൽ കള മുണ്ട് .ഇത് കല്ലാറ്റ്  കുറുപ്പന്മാരാണ്  നടത്തുക, കണ്യാർകളിയുമുണ്ട് .ഇതിനു വിഷുവിനു കുറയിടും .അമ്മാടം കുറുവക്കാട്ടു അവണാവ് മനവക  ക്ഷേത്രമായിരുന്നു ഇപ്പോൾ എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ . നാട്ടുകാരുടെ കമ്മിറ്റിയുമുണ്ട് കുറുവാട്ട് അവണാവ് മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് അഴിക്കുളങ്ങര ശാസ്താക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ശാസ്താ ക്ഷേത്രത്തിൽ രണ്ടു പ്രധാന മൂർത്തികൾ  ശിവനും ശാസ്താവും രണ്ടു നടയും .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. ശിവരാത്രിയും,41 ഉം  ആഘോഷം ഉപദേവത  ഗണപതി,കൂടാതെ വേട്ടയ്ക്കൊരുമകൻ . വേട്ടേയ്ക്കൊരുമകനു പ്രത്യേക ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട് കിഴക്കോട്ടു ദര്ശനം ഇവിടെയും രണ്ടു നേരം പൂജ. ഉപദേവത  ഗണപതി  അഷ്ടമിരോഹിണി ആഘോഷം .ഇവിടെയും  എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ നാട്ടുകാരുടെ കമ്മറ്റിയും .

ആദികുംഭേശ്വരര്‍ ക്ഷേത്രംകുംഭകോണം



ആദികുംഭേശ്വരര്‍ ക്ഷേത്രം


ബ്രഹ്മാവിന്റെ കുടം














കുംഭകോണം എന്ന് ഈ സ്ഥലത്തിനു പേരു വന്നതിനു പിന്നില്‍ വിചിത്രമായ ഒരു കഥയാണുള്ളത്. കുംഭരേശ്വര്‍ ക്ഷേത്രത്തില്‍ നിന്നാണ് കുംഭകോണത്തിന് ഈ പേരു ലഭിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്.

ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏതു ക്ഷേത്രത്തിന്റെയും പ്രത്യേകതയാണ്. പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയുമായും ആരംഭമായും ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആദി കുംഭേശ്വരര്‍ ക്ഷേത്രം. പുണ്യനഗരമായ കാശിയോളം പ്രാധാന്യമുള്ള ക്ഷേത്രമാണ് കുംഭേശ്വരം. കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആദികുംഭേശ്വരര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍..

മഹാമഹം ഉത്സവം ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.

മഹാമഹം ക്ഷേത്രക്കുളം മഹാമഹം ഉത്സവം നടക്കുന്ന സ്ഥലമാണ് മഹാമഹം ക്ഷേത്രക്കുളം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ഇവിടെ ഈ ഉത്സവത്തിന്റെ സമയത്ത് രണ്ട് മില്യണ്‍ ആളുകള്‍ വരെ എത്താറുണ്ട്. ഈ സമയത്ത് ഭാരതത്തിലെ പുണ്യനദികളെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട്

മഹാമഹത്തില്‍ പങ്കെടുക്കുന്ന 12 ക്ഷേത്രങ്ങള്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തില്‍ 12 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.

ശിവന്‍ നിര്‍മ്മിച്ച ശിവലിംഗം ശിവലിംഗത്തിന്റെ രൂപത്തില്‍ ശിവനെയാണ് ആദികുംഭേശ്വരനായി ഇവിടെ ആരാധിക്കുന്നത്. പാര്‍വ്വതിയെ മംഗളാംബികയായും ഇവിടെ ആരാധിക്കുന്നു. ശിവന്‍ സ്വയം നിര്‍മ്മിച്ച് ശിവലിംഗമാണ് ഇവിടെ ഉള്ളതെന്നാണ് വിശ്വാസം. അമൃത് മണ്ണിനോട് ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ശിവലിംഗം. മറ്റ് ചില അപൂര്‍വ്വ കൂട്ടുകളും ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

നാല് ഏക്കറിലെ ക്ഷേത്രം കുംഭകോണം നഗരത്തിന് മധ്യത്തില്‍ നാല് ഏക്കറോളം സ്ഥലത്തായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം മുപ്പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

27 നക്ഷത്രങ്ങളും 12 രാശിയുമുള്ള ഒറ്റക്കല്ല് ഒട്ടേറെ വിസ്മയങ്ങളും അത്ഭുതങ്ങളും ഉള്ള ഒരു ക്ഷേത്രമാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം. അത്തരത്തില്‍ നിര്‍മ്മാണ വിസ്മയം കാണുവാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ നവരാത്രി മണ്ഡപം. 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിരിക്കുന്ന ഒറ്റക്കല്ലാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

കുംഭകോണത്തെ ഏറ്റവും വലിയ ക്ഷേത്രം നഗരത്തിനകത്തും പുറത്തുമായി ഏകദേശം നൂറ്റിഎണ്‍പതോളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് കുംഭകോണം. നാലു ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 11 നിലകളും 128 അടി നീളവുമുള്ള കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ഗോപുരം

ഒന്‍പതാം നൂറ്റാണ്ടിലെ ക്ഷേത്രം ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ചോള രാജാക്കന്‍മാരാണ് ഒന്‍പതാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പിന്നീട് തഞ്ചാവൂര്‍ നായക് എന്ന ഭരണാധികാരികളാണ് 16-ാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ രീതിയിലേക്ക് ക്ഷേത്രത്തെ വലുതാക്കി നിര്‍മ്മിച്ചത്

രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഒന്‍പത് വരെ രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ ഇവിടെ വ്യത്യസ്തമായ പൂജകള്‍ നടക്കും. ഉകാലപൂജകളാണ് അതിരാവിലെ ആരംഭിക്കുന്നത്

വിശ്വാസികളും ചരിത്രകാരന്‍മാരും വിശ്വാസികളെ കൂടാതെ ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരും ഇവിടെ എത്താറുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം പറയുന്ന ഈ ക്ഷേത്രനഗരം ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ്.

ക്ഷേത്രത്തിനുള്ളില്‍ നാല് ഏക്കര്‍ സ്ഥലത്തായി നിറഞ്ഞു നില്‍ക്കുന്ന ഈ ക്ഷേത്രം കാഴ്ചകളുടെ ഒരു സാഗരം തന്നെയാണ്. ഗോപുരങ്ങളും കവാടങ്ങളും കല്ലില്‍ കൊത്തിയ മണ്ഡപങ്ങളും കൊത്തുപണികളും നടപ്പാതകളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.

എത്തിച്ചേരാന്‍ തമിഴ്‌നാട്ടിലെ കുംഭകോണം നഗരമധ്യത്തിലാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് സംരംഗപാണി ക്ഷേത്രവും വിശ്വനാഥ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വലിയകുന്നു നരസിംഹക്ഷേത്രം മലപ്പുറം ജില്ല



വലിയകുന്നു നരസിംഹക്ഷേത്രം മലപ്പുറം ജില്ല മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിൽ വളാഞ്ചേരി -പട്ടാമ്പി റൂട്ടിലെ വലിയകുന്നുസ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് .പ്രധാനമൂർത്തി നരസിംഹം . വട്ട ശ്രീകോവിൽ ആറടിയോളം ഉയരമുള്ള വിഗ്രഹമാണ് .കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് .തന്ത്രി പടിഞ്ഞാറേടത്ത് കാലടി ഉപദേവതമാരില്ല .ഇവിടെ ആന പാടില്ലെന്ന് നിശ്ചയമുണ്ട് ഉത്സവമില്ല പ്രതിഷ്ഠാദിനം ചെറിയ തോതിൽ ആഘോഷിയ്ക്കും പടിഞ്ഞാറേടത്ത് കാലടി കാരണത്ത് കാലടി ,മുണ്ടക്കിഴി കാലടി ഇല്ലക്കാരുടെ ക്ഷേത്രമാണ് ഇവർ കാലടിയിൽ നിന്നും എന്തോ കാരണത്താൽ ഇങ്ങോട്ടു വരേണ്ടി വന്നവരാണ് എന്ന് പുരാവൃത്തം ഇ തിനടുത്തുള്ള മറ്റു ക്ഷേത്രങ്ങൾ കണക്കർ കാവ് ചേലക്കാവ് ചെമ്പ്ര ശിവൻ ,വിഷ്ണു അന്തി മഹാകാളൻ ,മങ്ങാട്ട് കാവ് . 

എറണാകുളം ജില്ലയിലെവലിയകാവ്‌ ഭഗവതി ക്ഷേത്രം




എറണാകുളം ജില്ലയിലെവലിയകാവ്‌ ഭഗവതി ക്ഷേത്രം 


എറണാകുളം ജില്ലയിലെ കോതമംഗലത്തു . ആലുവ-മൂന്നാർ  റൂട്ടിലെ കിഴക്കേ കോതമംഗലം  അയ്യങ്കാവ് സ്റ്റോപ്പിൽ നിന്നും ഏകദേശം  അരകിലോമീറ്റർ  വടക്കു ഭാഗത്ത് .പ്രധാന മൂർത്തി ശാന്തി ദുർഗ്ഗ , സ്വയം ഭൂ ശിലയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം  പൂജയുണ്ട് .തന്ത്രി അമ്പഴപ്പള്ളി ,പുതുക്കാട് ഉപദേവതാ ഗണപതി ശിവൻ, വൃശ്ചികത്തിലെ കാർത്തികയ്ക്കു ആഘോഷം മൂന്നു ഭാഗത്തും വെള്ളം ഒഴുകുന്ന തോടുണ്ട് വയറ്റിൽ വേദനയ്ക്ക്  ക്ഷേത്രകുളത്തിലെ മത്സ്യങ്ങൾക്കു അരി യിടും ക്ഷേത്രത്തിൽ എഴുത്തിനിരുത്തും ഉണ്ട്  കുളപ്പുര യിലാണ് എഴുത്തിനിരുത്തു..ഇവിടുത്തെ ദുർഗ്ഗ കാക്കശ്ശേരിയെ എഴുത്തിനിരുത്തിയത്  ഇവിടെയാണെന്നും വിശ്വാസമുണ്ട് കവി ഇളങ്കാവിൽ ശങ്കര വാര്യർ  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു  പടുതോൾ  മനവക ക്ഷേത്ര മാണ് .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി ഇതിനു തൊട്ടടുത്ത് ശ്രീകൃഷ്ണക്ഷേത്രമുണ്ട് . അവിടെ സന്താനഗോപാലമൂർത്തി .അഷ്ടമി രോഹിണി ആഘോഷം ഇതും പടുതോൾ  മനവക ക്ഷേത്രം ആണ് ,ഇപ്പോൾ കമ്മിറ്റി

തിരുവനന്തപുരം ജില്ല വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം



തിരുവനന്തപുരം ജില്ല
വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കടകം പള്ളി പഞ്ചായത്തിൽ .കിഴക്കേ കോട്ടയിൽ നിന്നും ആനയറ-അരശുംമൂട് റൂട്ട് .പ്രധാനമൂർത്തി ശിവൻ ,കിഴക്കോട്ടു ദര്ശനം മൂന്നു പൂജയുണ്ട് .തന്ത്രി വഞ്ചിയൂർ അത്തിയറ .ഉപദേവത ചടയപ്പൻ ,മാടൻ സ്വരൂപം ശാസ്താവ്, ഗണപതി നാഗം. വൃശ്ചികത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പഴയ കാലത്ത് മനോരോഗ ചികിത്‌സയ്‌ക്കു ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിയ്ക്കും ക്ഷേത്രത്തിൽ നിന്നു വെണ്ണയും ,കദളിപ്പഴവും ജപിച്ചു കൊടുക്കും .അന്ന് ക്ഷേത്രത്തിനു പതിനാല അര അടി പൊക്കമുണ്ടായിരുന്നു .എന്ന് പഴമ യുണ്ട് .വെള്ളനേദ്യം ഭക്ഷണമായും കൊടുക്കും. വെള്ളക്കല്ലുകൊണ്ടായിരുന്നു മതിലത്രേ കഴക്കൂട്ടം പിള്ളയുടെ വിഹാര രംഗ മായിരുന്നു ഈ ക്ഷേ ത്രവും പരിസരവും .ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച ശിവനാണ് ഇവിടെ എന്നു ഐതിഹ്യം ,ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂ തിരിമാരുടെ ഇല്ലങ്ങളുണ്ടായിരുന്നില്ല. രാജാവ് നശിയ്ക്കാൻ ഇവിടുത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാന ശിവനാക്കി മാറ്റിയോ എന്നും സംശയമുണ്ട് കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗ മായതുകൊണ്ടു മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴാൻ വരാറില്ല .ഇപ്പോൾ ത്രിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് കാമൻകുളങ്ങര കീഴേടം .

2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

മുടിക്കോടു ശിവക്ഷേത്രം തൃശൂർ ജില്ല




മുടിക്കോടു ശിവക്ഷേത്രം 

തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ തൃശൂർ -വടക്കഞ്ചേരി റൂട്ടിൽ  മുടികൊട് സ്റ്റോപ്പ് .108  ശിവാലയങ്ങളിൽ പട്ടിക്കാട് ക്ഷേത്രം ഇതാണെന്നു കരുതുന്നു .പ്രധാനമൂർത്തി ശിവൻ വട്ട ശ്രീകോവിൽ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം  പൂജയുണ്ട് തന്ത്രി പുലിയന്നൂർ ശിവരാത്രി ആഘോഷം ഉപദേവത . സിംഹോദരൻ ,പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം 1099  ലെ വെള്ളപ്പൊക്കത്തിന് മുൻപ് ഈ ക്ഷേത്രത്തിന്റെ കുളം ശിവരാത്രി ദിവസം മാത്രം  നിറഞ്ഞൊഴുകിയിരുന്നു എന്ന് പഴമ ഇപ്പോൾ കൊച്ചി ദിവസം ബോർഡിൻറെ  ക്ഷേത്രം  ഇതിനടുത്ത് ചെമ്പൂത്ര ഭഗവതിക്ഷേത്രവുമുണ്ട്  പ്രധാന മൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .നിത്യപൂജയുണ്ട് ഈ ക്ഷേത്രത്തിലെ മകരചൊവ്വ  ഈ പ്രദേശത്തു പ്രസിദ്ധമാണ് 30 നും 40 നും മദ്ധ്യേ ആനകളുണ്ടാകും നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി ഇതേ റൂട്ടിൽ പട്ടിക്കാട് അയ്യപ്പക്ഷേത്രവുമുണ്ട്  പട്ടിക്കാട് സെന്ററിൽ നിന്നും  ഒന്നര കിലോമീറ്റര് കിഴക്കു ഭാഗത്ത് .ഇത് ഇപ്പോൾ കൊച്ചി ദേവസം ബോർഡ്.  പാലക്കാട് നിന്നും കുതിരാൻ മലയിറങ്ങി  വരുന്നവരും പാലക്കാട്ടേക്ക് പോകേണ്ടവരും  ഈ ക്ഷേത്രത്തിലും ഇതിനടുത്ത ഊട്ടു പുരയിലുമാണ് ക്യാമ്പ് ചെയ്തിരുന്നത് വന്യ മൃഗങ്ങളുണ്ടായിരുന്നതിനാൽ  ഇവിടെ കേന്ദ്രീകരിച്ചു സംഘമായിട്ടാണ് പഴയകാലത്തെ യാത്ര 
ഇവിടെ ഊട്ടുമുണ്ടായിരുന്നു ഇവിടെ പടിഞ്ഞാട്ടു ദർശനമായി അയ്യപ്പൻ  മൂന്നു പൂജയുണ്ട് ഉപദേവത നനദുർഗ്ഗ .മീനപ്പൂരം ആഘോഷം  ഇത് കൂടാതേകുതിരാൻ  മലയിലും അയ്യപ്പ ക്ഷേത്രമുണ്ട് പഴയ പെരുവനം ഗ്രാമത്തിന്റെ കിഴക്കേ അതിർത്തി യിലുള്ള ശാസ്താവാണ് .ഇപ്പോൾ ട്രസ്റ്റ് .

മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രം കാസർകോഡ് ജില്ല .



മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രം  കാസർകോഡ് ജില്ല .

കാസർകോട് ജില്ലയിലെ കുമ്പള പഞ്ചായത്തിൽ .കുമ്പള- ബദിയടുക്ക  റൂട്ടിലെ നായിക്കാപ്പ് സ്റ്റോപ്പ് . പ്രധാനമൂർത്തി പാർത്ഥ സാരഥി .കിഴക്കോട്ടു ദർശനം മൂന്നു നേരം പൂജയുണ്ട്. ഹവിക് ബ്രാഹ്മണർ  പൂജാരിയും ശീവൊള്ളി ബ്രാഹ്മണൻ തന്ത്രിയും  ഇവിടെ നേദ്യത്തിനു പ്രത്യേകതയുണ്ട്.കക്കരിയ്ക്കയാണ്  പാർത്ഥസാരഥിയ്ക്കു  ഇഷ്ടമുള്ള നേദ്യമെന്നാണ് വിശ്വാസം .ഇത് പ്രധാനവുമാണ് ഉപദേവത , ഗണപതി ശാസ്താവ്  കുംഭ സംക്രമണത്തിനു  കൊടി കയറി ഏഴ് ദിവസത്തെ ഉത്സവം  തുലാ സംക്രമണത്തിനു അറിയും മുതിരയും കൂട്ടി കലർത്തി വിതറി ക്ഷേത്രക്കുളത്തിൽ കുളിച്ചാൽ ശരീരത്തിലെ ഉണ്ണി മാറുമെന്ന് വിശ്വാസം .പ്രധാന വഴിപാട് കാർത്തിക പൂജ .മുചുകുന്ദ മുനി പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം . മായപ്പാടി രാജാവിന്റെ നാല് ക്ഷേത്രങ്ങളിൽ ഒന്നാണ് .ഇപ്പോൾ സേവാസമിതി  . 

തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല







തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല
============================================
തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം
തെക്കൻ ഗുരുര്വ്വയ്യൂർ എന്നും പേര് .കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിൽ .ചാവറയ്ക്കടുത്ത് ശങ്കരമംഗലം ജംഗ്ഷനിൽ നിന്നും 5 കിലോമീറ്റര് കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി ശ്രീ കൃഷ്ണൻ .ഒരു കൈയിൽ വെണ്ണയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പുതുമന ഉപദേവത ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി . കുംഭത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം അഷ്ടമി രോഹിണിയും ആഘോഷം ശിവന് ശിവരാത്രി ആഘോഷമുണ്ട്. തകർന്നു കിടന്നിരുന്ന ക്ഷേത്രം .പുനരുദ്ധരിച്ചപ്പോൾപ്രതിഷ്ഠാസമയത്തു തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഈ ക്ഷേത്രം തെക്കൻ ഗുരുവായൂർ ആകണമെന്ന് ആഗ്രഹിച്ചു . അതോടെയാണ് ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്ന് അറിയപ്പെട്ടു
തുടങ്ങിയത് .പോർട്ടുഗീസുകാർ തേവലക്കര ക്ഷേത്രം കൊള്ള യടിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു ക്ഷേത്രം കൂടി കൊള്ള ചെയ്തിരുന്നു എന്ന് ചരിത്ര പരാമര്ശമുണ്ട് . അത് ഈ ക്ഷേത്രമാണോ എന്ന് സംശയമുണ്ട് തോട്ടത്തിൽ മഠം വക ക്ഷേത്രമായിരുന്നു ഇവർ ചേർത്തല കണിച്ചു കുളങ്ങരയിൽ നിന്നും വന്നവരാണ് .അവിടെനിന്നും ആവാഹിച്ചു കൊണ്ടുവന്ന ഭഗവതിയെ ടൈറ്റാനിയം ജംഗ്ഷനു സമീപം പ്രതിഷ്ഠിച്ചിട്ടുണ്ട് .കണിച്ചുകുളങ്ങര മഠം .തോട്ടത്തിൽ മഠത്തിൽ ലയിച്ചതാണെന്ന് കരുതുന്നവരുണ്ട് ..കൊറ്റം കുളങ്ങര ഭഗവതി,മാന്നാം തോട്ടിൽ ഭഗവതി കോയിവിള അയ്യങ്കോവിൽ ശാസ്താക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെയും ഊരാളന്മാർ ഈമഠം കാരായിരുന്നു .തോട്ടത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇവർക്ക് കാരാണ്മ ശാന്തിയാണ് .ക്ഷേത്രം പാലയ്ക്കൽ മുള്ളിക്കാലാ ,മുട്ടയ്‌ക്കൽ കരക്കാരുടേതാണ് അയ്യൻ കോയിക്കൽ ശാസ്താക്ഷേത്രം
ഈ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ് ഇവിടെ പീഠമാണ് .മകരത്തിലെ ഉത്രം കോടി കയറി എട്ടു ദിവസത്തെ ഉത്സവം .കണിച്ചുകുളങ്ങര മഠത്തിലെ കാരണവരുടെ ഓലകുടയിൽ വന്നു എന്ന് ഐതിഹ്യം. കാരണവരുടെ അംഗ രക്ഷകനായ കായിത്ത വീട്ടുകാർക്കും ഈ ക്ഷേത്രവുമായി ബന്ധമുണ്ട്

2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല





തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല 



കോഴിക്കോട് ജില്ലയിലെ  ചെരണ്ടത്തൂരിൽ  വടകര-തിരുവള്ളൂർ വഴി തോടന്നൂരിൽനിന്നും 5 കിലോമീറ്റര് തെക്കുഭാഗത്ത്. മാണിയൂർ പഞ്ചായത്ത്. പ്രധാനമൂർത്തി ശാസ്താവ് സ്വയംഭൂ. രൂപമില്ലാത്ത ശില .പ്രഭാ സത്യകാ സമേതനാണ് . തന്ത്രി എടക്കഴിപ്പുറം .ഉഷഃപൂജമാത്രമേയുള്ളു വൈകിട്ട് വിളക്ക് വയ്പ്പു ണ്ട് .ചാത്തൻ കുന്നു എന്നറിയപ്പെട്ട ശാസ്താ കുന്നിന്റെ പടിഞ്ഞാറേ ചരുവിലാണ് ക്ഷേത്രം  കൂവകിളയ്ക്കാൻ പോയ സ്ത്രീ യുടെ വാൾ തട്ടി ചോരകണ്ട് സാന്നിധ്യം തിരിച്ചറിഞ്ഞു എന്ന് ഐതിഹ്യം  സന്താനലബ്ധിയ്ക്കു ഇവിടെ തരിപ്പണവും പ്ലാവിലടയും .പൂലൂർ ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി .പൂലൂർ മറയ്ക്കു മൂന്നു ക്ഷേത്രങ്ങൾ കൂടിയുണ്ടായിരുന്നു തോടന്നൂർ ശിവക്ഷേത്രം ഇത് തിരുവള്ളൂർ പഞ്ചായത്തിലാണ്  ഇവിടെ ശിവൻ കിഴക്കോട്ടു ദർശനം .പൊന്മേരി മംഗലാട്ട് വിഷ്ണു .ഇവിടെ നരസിംഹമാണ് തന്ത്രി തരണനെല്ലൂർ  കൂടാതെ പുത്തലത്ത് കുട്ടിച്ചാത്തൻ 

തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയില പേരാമംഗലത്തു . തൃശൂർ -കുന്നംകുളം  റൂട്ടിലെ പേരാമംഗലം  സെന്ററിൽ നിന്നും അരകിലോമീറ്റർ കിഴക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .സ്വയംഭൂവാണെന്നു  സങ്കല്പം ഒരു ചുറ്റമ്പലത്തിൽ മൂന്നു മൂർത്തികളാണ്  ദുർഗ്ഗയെ കൂടാതെ ശാസ്താവും ,ഭദ്രകാളിയും .മറ്റു ഉപദേവന്മാർ ഇല്ല. മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്ന ശിവനുമുണ്ട്  ദുർഗ്ഗയും ശാസ്താവും , പടിഞ്ഞാട്ടും ഭദ്രകാളി കിഴക്കോട്ടും .ദർശനം .മൂന്നു നേരം പൂജ. മകരത്തിലെ കുംഭ സംക്രാന്തിവേല. ഇതിനു തലേ ദിവസം പൂരം. സംക്രാന്തിവേലദിവസം  കാഞ്ഞിരത്തിന്റെ ഇലയിൽ അടയുണ്ടാക്കി  സ്വയം നേദിയ്ക്കുന്ന പ്രത്യേക ആചാരമുണ്ട് .അട വേവിയ്ക്കാനും പഴയകാലത്ത് കാഞ്ഞിരത്തിന്റെ ഇല തന്നെയാണ് കത്തിച്ച്ചിരുന്നത് സന്തതിയും സമ്പത്തും ഉണ്ടാകാനാണ് ഈ വഴിപാടു .എട്ടിട്ടു ഒൻപതു എടുക്കുക  എന്നായിരുന്നു  ഇതിന്റെ പേര്  .എട്ടു അടയുണ്ടാക്കി വേവിയ്ക്കാൻ ഇട്ടാൽ ഒൻപതായി തിരിച്ചു കിട്ടുമായിരുന്നു  എന്നാണ് വിശ്വാസം  വേലയ്ക്കു ഹരിജനങ്ങൾ തടിച്ചു കൂടും വൃശ്ചികം ഒന്ന് മുതൽ 41  വരെ ക്ഷേത്രത്തിൽ വാരമുണ്ടായിരുന്നു .ഹരിജൻ യുവതി  പുല്ലരിയുമ്പോൾ വാൾ ശിലയിൽ തട്ടി ചോരപൊടിഞ്ഞു ദേവീ സാന്നിധ്യം കണ്ടെത്തിയെന്ന് ഐതിഹ്യം,കീഴ്‌  മുണ്ടയൂർ ,മേൽ മുണ്ടയൂർ,പൊറൊക്കോടി ഞ്ഞം ,പഴയെടത്ത് ,കൗപ്ര  അവണാവ് ,കൈപ്പൂര്  മനക്കാരുടെ ക്ഷേത്രം ആയിരുന്നു .

2019, ജൂലൈ 29, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി...... ചിലന്തിയമ്പലം





ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി......
ചിലന്തിയമ്പലം

ഭാരതത്തിൽ ദുർഗ്ഗാ സങ്കൽപ്പത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് "ചിലന്തിയമ്പലം" എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ഭഗവതീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യചൂഢാമണിയുടെ
കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്.കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ
പ്രതിഷ്ഠിച്ചിരുന്നതാണ് ഈ വിഗ്രഹം.
നമ്പൂതിരിമാരുമായുള്ളഅവകാശതർകത്തെതുടർന്ന് തന്റെ അവകാശമായ് ലഭിച്ച മഹാവിഷ്ണു, ദുർഗ്ഗാദേവി, ഗണപതി എന്നീ ദേവ വിഗ്രഹങ്ങളിൽ ദുർഗ്ഗാഭഗവതിയെ ശക്തിഭദ്രൻ കൊടുമണ് പള്ളിയറയിലും
മഹാവിഷ്ണുവിനെ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.
ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത്.
ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ശക്തിഭദ്രനും ചിലന്തി അമ്പലവും ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം. കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു.
ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് പറയപ്പെടുന്നു.
ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗ്ഗാക്ഷേത്രത്തിൽ ലയിച്ചു ചേർന്നു ജഗദംബയിൽ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതൽ ക്ഷേത്രത്തിന് "ചിലന്തിയമ്പലം" എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന്.
വൈദ്യശാസ്ത്രത്തിനെപോലും വിസ്മയം കൊള്ളിക്കുന്ന ഇൗ ചികിത്സാ സമ്പ്രദായത്തിനു പിന്നിലെ രഹസ്യത്തിന്റെ ചുരുളുകൾ ഇന്നും അഞ്ജാതമായി തുടരുന്നു.
ഇവിടുത്തെ ഔഷധ ഗുണമുള്ള കിണറ്റിലെ ജലവും വിശേഷമാണ്. ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അതെത്ര വിഷം നിറഞ്ഞചിലന്തിതന്നെയായാലും. ഇത്തരത്തിൽ ഇവിടെയെത്തി സുഖം പ്രാപിച്ചവർ ധാരാളമുണ്ട്.വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് അമ്മയുടെതിരുന്നാൾ. വിഷു പൊങ്കാലയാണ് മറ്റൊരു പ്രധാന വഴിപാട്. മകരമാസത്തിലെ വെളുത്ത വാവ് ദിവസം കൊണ്ടാടുന്ന ചന്ദ്രപൊങ്കാലയും ദേവിക്ക് ശ്രേഷ്ഠമായ വഴിപാടാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ഇന്നീ ക്ഷേത്രം.
ചെന്നീര്‍ക്കര തമ്പുരാക്കന്മാരില്‍ രവീന്ദ്രവിക്രമന്‍ പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂര്‍വങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെണ്‍മക്കളായിരുന്നു. തന്റെ കാലശേഷം ചികിത്സതുടര്‍ന്നു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാന്‍ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവന്‍ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴിച്ച ഈ കിടങ്ങില്‍നിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റല്‍ എത്തിച്ചേരുന്നത് എന്നാണ് വിശ്വാസം. ക്ഷേത്ര കിണറിനെ ഔഷധ ഗുണമുള്ളതായി കല്‍പ്പിക്കാനും കാരണം ഇതുതന്നെ. തമ്പുരാന്റെ കാലശേഷം മക്കളില്‍ മൂത്തവള്‍ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തവള്‍ ജേഷ്ഠത്തി മരിച്ച നിരാശയില്‍ ആത്മഹത്യചെയ്തു. മൂന്നാമത്തേ ആള്‍ കൊട്ടാരത്തിന്റെ അറയില്‍ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീര്‍ക്കര രാജവംശവും ഇല്ലാതെയായി. കാലശേഷം പറഞ്ഞ് എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി.
നാളുകള്‍ക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോള്‍ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് കണ്ടത്. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കല്‍പിച്ചു നല്‍കിയതോടെ കൊട്ടാരത്തിന്റെ നിലവറയില്‍ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലില്‍ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നല്‍കി വരുന്നു. കാലക്രമത്തില്‍ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.

2019, ജൂലൈ 28, ഞായറാഴ്‌ച

മലച്ചി ക്ഷേത്രം തൃശൂർ ജില്ല



 മലച്ചി ക്ഷേത്രം തൃശൂർ ജില്ല
==================================
തൃശൂർ ജില്ലയിലെ പഴയന്നൂരിനടുത്ത് .പഴയന്നൂർ -ഇളനാട്‌  റൂട്ടിൽ .കൊടയ്ക്കാട്ടു പടി  സ്റ്റോപ്പിൽ നിന്നും  നാലുകിലോമീറ്റർ .തെക്കു ഭാഗത്ത്  കാടിന്റെ അതിർത്തിയിലാണ് ക്ഷേത്രം  ക്ഷേത്രത്തിലേയ്ക്ക്  നടന്നു പോകേണ്ടി  വരും .തോട് കടക്കണം . പ്രധാനമൂർത്തി വനദുര്ഗ്ഗ.ശിലയാണ്  കിഴക്കോട്ടു ദർശനം .ആദ്യം പ്രത്യേക  പൂജയുണ്ടായിരുന്നില്ല . കാട്ടിൽ  വിറകിനു പോകുന്നവർ  ഇവിടെ നാളികേരം എറിയും. ഇപ്പോൾ ഒരു നേരം പൂജയുണ്ട് .ഉപദേവത  ഗണപതി അയ്യപ്പൻ ശിവൻ .കൂടാതെ മുണ്ടറക്കോട്‌  ശാസ്താവിനേയും ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഇരുത്തി യിട്ടുണ്ട്. മുണ്ടറക്കോട്  ക്ഷേത്രത്തിന്റ  മൂലസ്ഥാനം  പഴയന്നൂർ-ഇളനാട്‌ റൂട്ടിലെ പാറയ്ക്കൽ  സ്റ്റോപ്പിന് ഒരുകിലോമീറ്റർ ,കിഴക്കുഭാഗത്തായിരുന്നു .ഇത് ദേശക്ഷേത്രമായിരുന്നു .ഇവിടെ തീയാട്ടുണ്ടായിരുന്നു  ഇപ്പോൾ കൊച്ചി ദേവസം  ബോർഡിൻറെ ക്ഷേത്രം 

. മലക്കാരി ക്ഷേത്രം വയനാട് ജില്ല




മലക്കാരി ക്ഷേത്രം വയനാട് ജില്ല

വയനാട് ജില്ലയിലെ എടവകയിൽ  മാനന്തവാടിയിൽ നിന്നും നാലരകിലോമീറ്റർ അകലെ, ആദിവാസികളായ കുറിച്യരുടെ പ്രധാനക്ഷേത്രമായിരുന്നു .പ്രധാന മൂർത്തി മലക്കാരി .ശിലയാണ് പ്രതിഷ്ഠ ..മലക്കാരി ശിവശക്തി എന്ന് വിശ്വാസം  .കിഴക്കോട്ടു ദർശനം .ഒരുനേരം പൂജ. കുംഭം ഒന്ന് ,രണ്ടു, എന്നിനി തീയതികളിൽ മലക്കാരി തിറ .തേരിലാണ് തിറ .കുറിച്യർ 41  ദിവസത്തെ വ്രതമെടുത്ത്  തേര് വലിയ്ക്കും. ഉത്സവത്തിന് ആന പാടില്ലെന്ന്  ചിട്ടയുണ്ട്. മുളം കുംഭത്തിൽ കള്ള്  നേദിയ്ക്കും. ഇപ്പോൾ പുതുക്കി പണിതു .ചെറിയ ക്ഷേത്രമാണ് .തച്ചോളി  ഓതേനൻ  ഈ ക്ഷേത്രത്തിൽ വന്നു മലക്കാരിയ്ക്കു കഠാര  നേർന്നു  എന്ന് പഴമയുണ്ട് മുൻപ് ക്ഷേത്രത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും  മറ്റൊരു ആദിവാസി വർഗ്ഗമായ പണിയർക്കും പ്രവേശനമുണ്ടായിരുന്നില്ല.  പിന്നീട് ഒരു പ്രത്യേക സ്ഥലം വരെ  വരാമായിരുന്നു. ഒതയോത്ത് കുറിച്യന്റെ ക്ഷേത്രമായിരുന്നു ,ഇതെന്നും കുറിച്യരെ വെട്ടിക്കൊന്നു കരിങ്ങാലി ക്ഷേത്രം കൈവശപ്പെടുത്തിയെന്നും  പുരാവൃത്തം .ഇപ്പോൾ ട്രസ്റ്റ് . ശങ്കരാചാര്യർ ഇവരെ മലനമ്പൂതിരിമാർ  എന്ന് വിളിച്ചു എന്നാണു ഇവരുടെ വിശ്വാസം .നാട്ടിലെ നമ്പൂതിരിമാർ പോലും ഇവരേക്കാൾ താഴ്ന്ന ജാതിക്കാരായിരുന്നു  ഇവരുടെ സങ്കല്പം, . ശിവന്റെ കണ്ണിൽ നിന്നും പിറന്ന മലദൈവമാണ് എന്നാണു വിശ്വാസം .75  ഓളം  കുലങ്ങളുണ്ട് .രക്ത ബന്ധ മുള്ള  കുലത്തിൽ നിന്നും വിവാഹം നിഷിദ്ധമാണ് .അന്യർ പാകം ചെയ്ത ഭക്ഷണവും മുൻപ് കഴിച്ചിരുന്നില്ല. 

മരുതൂർ തളി പാലക്കാട് ജില്ല



മരുതൂർ തളി പാലക്കാട് ജില്ല
======================================
മരുതൂർ തളി കേരളത്തിലെ പഴയ 18 തളികളിൽ ഒന്ന് .പാലക്കാട് ജില്ലയിലെ മരുതൂരിൽ .പട്ടാമ്പി -ചെർപ്പുളശ്ശേരി റൂട്ട് .ഇപ്പോൾ ശ്രീകോവിൽ മാത്രമേയുള്ളു .പ്രധാന മൂർത്തി ശിവൻ. തകർന്ന ലിംഗം കമ്പി കെട്ടി നിർത്തിയിരിക്കുന്നു . കിഴക്കോട്ടു ദർശനം .ഒരു നേരം പൂജ. തന്ത്രി അണ്ടലാടി ആയിരുന്നു. എന്ന് കരുതുന്നു .ഉപദേവതകൾ വിഷ്ണു ,നാഗം, അയ്യപ്പൻ.ഗണപതി നന്ദി,.വിഷ്ണു പടിഞ്ഞാട്ടു ദർശനമാണ് വൈലീരി നമ്പൂതിരിയുടെ ക്ഷേത്രമാണ്. ഇതിനടുത്താണ് വൈലേരീ കാവും. അവിടെ പ്രധാനമൂര്ത്തിഭഗവതി .കടപ്പറമ്പത്ത്കാവ് ഭഗവതിയുടെ സഹോദരി എന്ന് ഐതിഹ്യം. കുംഭത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച വൈലിരിക്കാവിൽ കാളവേല .അണ്ടലാടി ,കള്ളാടിപ്പുറം പുലാശ്ശേരിക്കര ,തൊണ്ടിയൂർ പടിഞ്ഞാറേക്കര. പൂവക്കോട്‌ എന്നി ആറു ദേശക്കാരുടെ ദേവതയാണ് .വേലയ്ക്കു ഇവർ എല്ലാവരുടെയും എടുപ്പുകാള കളുണ്ടാവും .കൂടാതെ ചെറുമക്കളുടെ കുദനൃത്തവും പൂതനും തിറയും പട്ടാമ്പിയിൽ മറ്റൊരു തളിക്ഷേത്രം കൂടിയുണ്ട് .കൈത്തളി ശിവക്ഷേത്രം ..കേരളത്തിലെ 18 1/ 2 തളികളിൽ അരതളി ഈ ക്ഷേത്രമാണന്നും ഒരു പഴമ. പ്രധാനമൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. കരിങ്കൽ ശ്രീകോവിലാണ് മുകളിൽ ഒറ്റക്കല്ല് .ഉപദേവത ,ഗണപതി,അയ്യപ്പൻ. ഇത് സാമൂതിരിയുടെ ക്ഷേത്രമായിരുന്നു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഈ പഴയ ക്ഷേത്രം

2019, ജൂലൈ 14, ഞായറാഴ്‌ച

താഴെക്കാട് ശിവക്ഷേത്രം തൃശൂർ ജില്ല





താഴെക്കാട്  ശിവക്ഷേത്രം തൃശൂർ ജില്ല


തൃശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് .കല്ലേറ്റുങ്കരയ്ക്കടുത്തു  ആളൂർ പഞ്ചായത്തിലെ  താഴേക്കാട് .ഇരിങ്ങാലക്കുട -ചാലക്കുടി റൂട്ടിലെ കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷനടുത്തു  നിന്നും ഏകദേശം മൂന്നു കി ലോമീറ്റർ  ദൂരെ. പ്രധാനമൂർത്തി ശിവൻ സ്വയംഭൂലിംഗമാണെന്നും രുദ്രാക്ഷ ശിലയാണെന്നും  അഭിപ്രായങ്ങൾ. പീഠം ലിംഗത്തിനു മുകളിലൂടെ ഇറക്കിയിരിക്കുകയാണെന്നു  കരുതുന്നു കിഴക്കോട്ടു ദർശനം .വട്ട ശ്രീകോവിൽ നല്ലവീതിയിൽ ഇടനാഴിയുണ്ട് .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .നാഗരമണ്ണും ,തരണനെല്ലൂരും .ഉപദേവതകളി കുംഭത്തിലെ  ശിവരാത്രി ആഘോഷം അന്ന് കൊടികയറി എട്ടു ദിവസത്തെ ഉത്സവം .ക്ഷേത്രത്തിൽ ലിഖിതമുണ്ട് . ക്ഷേത്രപരിസരത്ത് കളരിയുണ്ടായിരുന്നു .എന്ന് ഒരു പുരാവൃത്തമുണ്ട്ഈ ക്ഷേത്രത്തിനടുത്തുള്ള താഴേക്കാട് പള്ളിയിലാണ് പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം . എ .ഡി.917  -ലെ കോത രവിയുടെ ശാസനത്തിൽ ഊരിന്റെ ഭരണകാര്യങ്ങളിൽ  പൊതുവാളിനെയും ഊരാളന്മാരെയും നിയന്ത്രിക്കുന്നതാണ് പ്രതിപാദ്യം .ഊരാളന്മാരും പൊതുവാളന്മാരും ഈ ഊരിൽ പ്രവേശിച്ചു ധനം ഈടാക്കുകയോ കുടിവയ്ക്കുകയോ വസ്ത്രം വാങുകയോ കട്ടിലേറുകയോ ,ഊരിലുള്ള കുട്ടികളെ നന്മ,തിന്മ ചെയ്യുകയോ അറുത്തു എന്നാണു വിലക്ക് .രണ്ടു ക്രിസ്ത്യാനികളായ കച്ചവടക്കാർ ക്കു പള്ളി പണിയാനും കട നടത്തുവാനും സ്ഥലം കൊടുത്തപ്പോൾ ആ സ്ഥലത്ത് നാട്ടു നടപ്പനുസരിച്ചു  അനുസരിച്ചുള്ള അധികാരത്തിൽ  നിന്നും നാട്ടു പ്രമാണിമാരെ ഒഴിവാക്കിയത് രേഖപ്പെടുത്തി വച്ചതാണ് ശാസനം എന്ന് കരുതുന്നു  .കച്ചവടക്കാർ ക്രിസ്ത്യാനി]കൾ ആയിരുന്നില്ല എന്നും മറ്റു ചിലരും  ഇരിങ്ങാലപ്പള്ളി  മനവക ക്ഷേത്രമാണു താഴക്കാട് ശിവക്ഷേത്രം  ഇവർക്ക് മറ്റു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് വിഷ്ണുവും ഭഗവതിയും. .

2019, ജൂലൈ 11, വ്യാഴാഴ്‌ച

പന്തലായനി അഘോര ശിവക്ഷേത്രം കോഴിക്കോട് ജില്ല



പന്തലായനി അഘോര ശിവക്ഷേത്രം   കോഴിക്കോട് ജില്ല
============================================================
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ,കൊയിലാണ്ടി റെയിൽവേ സ്റ്റേഷനടുത്ത് .കൊയിലാണ്ടി -വടകര റൂട്ടിലെ ടി .ബി .സ്റ്റോപ്പ്‌ .പ്രധാനമൂർത്തി ശിവൻ അഘോരമൂർത്തിയാണ് ലിംഗത്തിനു പോക്കവാറും വണ്ണവുമുണ്ട് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പാടേരി .മുൻപ് പുറപ്പെടാ  ശാന്തി ആയിരുന്നു .ഉപദേവത ,ഉമാമഹേശ്വരൻ ശ്രീകൃഷ്ണൻ ഗണപതി ദക്ഷിണാമൂർത്തി, അയ്യപ്പൻ ഇതിൽ ഉമാമഹേശ്വരൻ സ്വയംഭൂവാണ്. ഉമാമഹേശ്വരൻ 108 ശിവാലയങ്ങളിൽ ഒന്നാണെന്നും ഒരുപക്ഷമുണ്ട് .ക്ഷേത്രത്തിൽ ഉണക്കലരി മാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിശ്ചയമുണ്ട് .ശിവരാത്രി  ആഘോഷം .മൃത്യുവിനെ ജയിക്കാൻ ഇവിടെ മൃത്യുഞ്ജയ ഹോമം  വഴിപാടുണ്ട്. കാളിയമ്പത്ത് നായർ തറവാട്ടുകാരുടെ കൈവശമായിരുന്നു ഈ ക്ഷേത്രം .ഇപ്പോൾ ഇത്.ആർ. &സി ഇ  യുടെ നിയന്ത്രണത്തിൽ കോരപ്പുഴയ്ക്കു വടക്കു ആദ്യമായി കൃഷ്ണാട്ടം നടന്നത് ഈ ക്ഷേത്രത്തിലാണ് .സംമൂതിരിയുടെ കാര്യസ്ഥൻ കൂടിയായിരുന്നു കാളിയമ്പത്ത് തറവാട്ടുകാർ. അവിടുത്തെ കുഞ്ഞിക്കണ്ണൻ  നായർ സാമൂതിരിയ്ക്കു കെട്ടും കിഴിയും കാഴ്ചവച്ചു ഈ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം നടത്താനുള്ള അനുവാദം  വാങ്ങിയത് ക്ഷേത്രത്തിലെ ഗോപുരവും  നാടകശാ ലയും 1069  മകരം രണ്ടിന് പണിതുടങ്ങി 1077 -ൽ പണിതീർന്നു. എന്ന് കരുതുന്നു കാളിയമ്പത്ത് തറവാട്ടുകാർക്കു കാളിയമ്പത്ത് ഭഗവതി ക്ഷേത്രവും ഉണ്ടായിരുന്നു 

പന്തക്കൽ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല



പന്തക്കൽ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ .പ്രധാനമൂർത്തി ഭദ്രകാളി ശിലകണ്ണാടിപ്രതിഷ്ഠയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി ശ്രീധരൻ പൂമരത്ത് ആദ്യം ഈ ക്ഷേത്രത്തിൽ മണ്ണാന്മാരുടെ പൂജയായിരുന്നു. ഇപ്പോൾ നമ്പൂതിരി പൂജ. ഉപദേവത ഗണപതി, നാഗരാജാവ് അയ്യപ്പൻ .ധനുവിലെ അവസാനത്തെ ചൊവ്വാഴ്ച താലപ്പൊലി .കാളകളിയും പറയരുടെ പൂതംകളിയുമുണ്ട്. മുൻപ് കൂത്തുതാലപ്പൊലിയുമുണ്ടായിരുന്നു .എട്ടു വീട്ടിൽ നായരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി (എറണാകുളം ജില്ലയിലെ മലയാറ്റൂരിനടുത്തും പന്തയ്ക്കൽ ഭഗവതി ക്ഷേത്രമുണ്ട്. മലയാറ്റൂരിൽ തോട്ടുവാ കടത്ത് ബസ്‌സ്റ്റോപ്പിനടുതാണു ഈക്ഷേത്രം ഇവിടെ രണ്ടു പ്രധാനമൂർത്തികൾ ശ്രീകൃഷ്ണനും ഭഗവതിയും ഇതിൽ ഭഗവതിയ്ക്കു പ്രാധാന്യം ശ്രീകൃഷ്ണൻ കിഴക്കോട്ടും ഭഗവതി പടിഞ്ഞാട്ടും ദർശനം .രണ്ടുനേരം പൂജ. മീനഭരണി ഉത്സവം ഇതിപ്പോൾ കൊച്ചിദേവസ്വം ബോർഡിൻറെ ക്ഷേത്രം

2019, ജൂലൈ 10, ബുധനാഴ്‌ച

അയ്യൻ കോവിൽ ക്ഷേത്രം എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ




അയ്യൻ കോവിൽ ക്ഷേത്രം എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ 

ഇതൊരു അസാധാരണ ക്ഷേത്രമാണ് .ഒരേ പീഠത്തിൽ പ്രധാനമൂർത്തിയായ അയ്യപ്പനും ഭാര്യ പ്രഭയും .അയ്യപ്പൻ വലതു കൈകുത്തികാലുമടക്കി ഇരിക്കുന്നു. പ്രഭ ഇടതുകൈകുത്തിയും .ഇത് പരിവർത്തനം  ചെയ്യപ്പെട്ട ദേവാലയമാണോ  അസാധാരണസങ്കല്പത്തിൽ പ്രതിഷ്ഠിച്ച ദേവാലയമാണോ എന്ന് വ്യകതമല്ല. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിൽ പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം .രണ്ടു നേരം പൂജയുണ്ട്. കിഴക്കോട്ടു ദർശനം .ഉപദേവത .ഗണപതി സൂര്യനാരായണൻ .പറവൂർ തമ്പുരാനെ കൊന്ന  കൊച്ചി രാജാവിന്റെ സേവകരായ പറുകുടത്തി  മേനോന്മാരുടെ ക്ഷേത്രമായിരുന്നു  എന്ന് പഴമ. ഇവർ നാല് കുടുംബക്കാരാണ് പറുതുരുത്തിൽ ,ഇടം തൊട്ടു ,കാരുള്ളിൽ ,കാച്ചനാട്ട് ,  രക്ഷസ്സിന്റെ  ഉപദ്രവം സഹിയ്ക്കാതെ തമ്പുരാനേ ക്ഷേത്രത്തിലെ സൂര്യനാരായണ ബിംബത്തിൽ ഇരുത്തിയെന്നു പുരാവൃത്തം . കുംഭത്തിലെ ഉത്രം നാളിൽ ഉത്സവം അയ്യപ്പന് കളമെഴുത്ത് ,പാട്ടു.ഇപ്പോൾ നാട്ടുകാരുടെ സമിതി 

അയ്യൻ കോവിൽ ക്ഷേത്രം തലയോലപ്പറമ്പിൽ




അയ്യൻ കോവിൽ ക്ഷേത്രം  തലയോലപ്പറമ്പിൽ

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ. രണ്ടു പ്രധാന മൂർത്തികൾ  വിഷ്ണുവും(ഗോശാലകൃഷ്ണൻ ).അയ്യപ്പനും .വിഷ്ണുവും  കിഴക്കോട്ടും  അയ്യപ്പൻ പടിഞ്ഞാട്ടും  ദർശനം . രണ്ടു നേരം പൂജയുണ്ട്. തന്ത്രി മനയത്താറ്റ് മന .ഉപദേവത  ഗണപതി, ഭുവനേശ്വരി , നനദുർഗ്ഗ  ഭദ്രകാളി ഭദ്രകാളിയ്ക്കു  നരത്തല നേദ്യമുണ്ട്. (നാളികേരം ചേർത്ത വെള്ള ചോറ്. )അയ്യപ്പന് ശനിയാഴ്ച ശർക്കര ഇല്ലാത്ത അട .ഇതൊരു പ്രത്യേകതയാണ് .മുൻപ് മേടത്തിൽ ഉത്സവമുണ്ടായിരുന്നു  ഇപ്പോൾ മേടത്തിൽ ഉത്രം  ആഘോഷം  മനയത്താറ്റ് ചെറുമണൽ നെടുംപുറം അയ്യോഴി വേലുമാൻ കോവിൽ ഇല്ലക്കാരുടെ ക്ഷേത്രമാണ് .

അയ് ലൂർ ശിവക്ഷേത്രം പാലക്കാട് ജില്ല




അയ് ലൂർ ശിവക്ഷേത്രം പാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ അയ് ലൂരിൽ ,നെന്മാറയ്ക്കടുത്ത് . പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നുപൂജയുണ്ട്. ശീ വേലിയുള്ള ക്ഷേത്രമാണ് ഖരപ്രതിഷ്ഠയാണന്നു ഐതിഹ്യം .തപോനിഷ്ഠനായ ശിവനാണെന്നും സങ്കല്പമുണ്ട് ഇവിടെ നന്ദി തെക്കേ നടയിലാണ് .ഉപദേവൻ  ഗണപതി .അയ് ലൂർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം .തുലാത്തിലെ കറുത്തവാവ്  ആറാട്ടായി നടത്തിയിരുന്ന ഉത്സവത്തിന് കുളങ്ങാട്ടു  നായരുടെ അകമ്പടിയോടെ അയ് ലൂർ പുഴയിലായിരുന്നു ആറാട്ട് ധനുവിലെ തിരുവാതിര രഥ ഉൽത്സവം .കൊടകര നായരുടെ ക്ഷേത്രമായിരുന്നു .കൊടകര നായരുടെ സേനാനിയാണ്  കുളങ്ങാട്ടു നായർ .പല്ലവ കാലഘട്ടത്തിലെ ക്ഷേത്രമാണന്നു  കരുതുന്നു. അഖിലെശ്വരപുരം എന്നായിരുന്നു പേരെന്നും അകില്  ധാരാളമായി ഉണ്ടായിരുന്നതിനാൽ  അയ് ലൂർ എന്ന പേരുവന്നു. എന്നും പക്ഷം .പിന്നീട് കൊച്ചി രാജാവിന്റെ ക്ഷേത്രമായി. ഇപ്പോൾ കൊച്ചിൻ ദേവസം  ബോർഡ്. അയ് ലൂരിൽ കുടുംബ ക്ഷേത്രമുണ്ട്. ഇവിടുത്തെ  പ്രധാനമൂർത്തടി കൊടുങ്ങല്ലൂർ ഭഗവതി . വടക്കോട്ടു ദര്ശനം. ഉപദേവത  ഗണപതി രണ്ടു നേരം പൂജ. മേടത്തിലെ വിഷുവിനു പിറ്റേദിവസം വിഷുവേല കന്ന്യാർകളി ഉണ്ട്. ഇതും നാടുവാഴിയായ കൊടകര നായരുടേതായിരുന്നു . ഇപ്പോൾ നായർ സമാജം