അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിൽ വണ്ടാഴി പഞ്ചായത്ത് വടക്കുംചേരി- നെന്മാറ റൂട്ട് .പ്രധാനമൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .ശില കണ്ണാടി പ്രതിഷ്ഠയാണ് .രണ്ടു നേരം പൂജയുണ്ട് .എടവം എട്ടിന് വേല .ഒൻപതിന് എഴുന്നള്ളിപ്പ് പത്തിന് താലപ്പൊലി എടവം എട്ടിന് 41 ദിവസം വരുന്ന കണക്കിന് മീനം അവസാനം മുതൽ കള മുണ്ട് .ഇത് കല്ലാറ്റ് കുറുപ്പന്മാരാണ് നടത്തുക, കണ്യാർകളിയുമുണ്ട് .ഇതിനു വിഷുവിനു കുറയിടും .അമ്മാടം കുറുവക്കാട്ടു അവണാവ് മനവക ക്ഷേത്രമായിരുന്നു ഇപ്പോൾ എഛ് .ആർ &സി .ഇ യുടെ നിയന്ത്രണത്തിൽ . നാട്ടുകാരുടെ കമ്മിറ്റിയുമുണ്ട് കുറുവാട്ട് അവണാവ് മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് അഴിക്കുളങ്ങര ശാസ്താക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ശാസ്താ ക്ഷേത്രത്തിൽ രണ്ടു പ്രധാന മൂർത്തികൾ ശിവനും ശാസ്താവും രണ്ടു നടയും .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. ശിവരാത്രിയും,41 ഉം ആഘോഷം ഉപദേവത ഗണപതി,കൂടാതെ വേട്ടയ്ക്കൊരുമകൻ . വേട്ടേയ്ക്കൊരുമകനു പ്രത്യേക ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട് കിഴക്കോട്ടു ദര്ശനം ഇവിടെയും രണ്ടു നേരം പൂജ. ഉപദേവത ഗണപതി അഷ്ടമിരോഹിണി ആഘോഷം .ഇവിടെയും എഛ് .ആർ &സി .ഇ യുടെ നിയന്ത്രണത്തിൽ നാട്ടുകാരുടെ കമ്മറ്റിയും .