============================================
തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം  
തെക്കൻ ഗുരുര്വ്വയ്യൂർ എന്നും പേര് .കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിൽ .ചാവറയ്ക്കടുത്ത് ശങ്കരമംഗലം ജംഗ്ഷനിൽ നിന്നും 5  കിലോമീറ്റര് കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി ശ്രീ കൃഷ്ണൻ .ഒരു കൈയിൽ വെണ്ണയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പുതുമന ഉപദേവത ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി . കുംഭത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം അഷ്ടമി രോഹിണിയും ആഘോഷം ശിവന് ശിവരാത്രി ആഘോഷമുണ്ട്. തകർന്നു കിടന്നിരുന്ന ക്ഷേത്രം .പുനരുദ്ധരിച്ചപ്പോൾപ്രതിഷ്ഠാസമയത്തു  തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഈ ക്ഷേത്രം  തെക്കൻ ഗുരുവായൂർ ആകണമെന്ന് ആഗ്രഹിച്ചു . അതോടെയാണ് ക്ഷേത്രം തെക്കൻ ഗുരുവായൂർ  എന്ന് അറിയപ്പെട്ടു 
തുടങ്ങിയത് .പോർട്ടുഗീസുകാർ തേവലക്കര ക്ഷേത്രം കൊള്ള യടിച്ചപ്പോൾ  തൊട്ടടുത്തുള്ള ഒരു ക്ഷേത്രം കൂടി കൊള്ള ചെയ്തിരുന്നു എന്ന് ചരിത്ര പരാമര്ശമുണ്ട് . അത് ഈ ക്ഷേത്രമാണോ എന്ന് സംശയമുണ്ട് തോട്ടത്തിൽ മഠം വക ക്ഷേത്രമായിരുന്നു  ഇവർ ചേർത്തല കണിച്ചു കുളങ്ങരയിൽ നിന്നും   വന്നവരാണ് .അവിടെനിന്നും ആവാഹിച്ചു കൊണ്ടുവന്ന ഭഗവതിയെ ടൈറ്റാനിയം ജംഗ്ഷനു സമീപം പ്രതിഷ്ഠിച്ചിട്ടുണ്ട് .കണിച്ചുകുളങ്ങര മഠം .തോട്ടത്തിൽ മഠത്തിൽ ലയിച്ചതാണെന്ന് കരുതുന്നവരുണ്ട് ..കൊറ്റം കുളങ്ങര ഭഗവതി,മാന്നാം  തോട്ടിൽ ഭഗവതി കോയിവിള അയ്യങ്കോവിൽ ശാസ്താക്ഷേത്രം  എന്നി  ക്ഷേത്രങ്ങളുടെയും ഊരാളന്മാർ ഈമഠം കാരായിരുന്നു .തോട്ടത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ഇവർക്ക് കാരാണ്മ ശാന്തിയാണ് .ക്ഷേത്രം പാലയ്ക്കൽ മുള്ളിക്കാലാ ,മുട്ടയ്‌ക്കൽ കരക്കാരുടേതാണ്  അയ്യൻ കോയിക്കൽ ശാസ്താക്ഷേത്രം  
ഈ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ്  ഇവിടെ പീഠമാണ് .മകരത്തിലെ ഉത്രം  കോടി കയറി  എട്ടു ദിവസത്തെ ഉത്സവം .കണിച്ചുകുളങ്ങര മഠത്തിലെ കാരണവരുടെ ഓലകുടയിൽ  വന്നു എന്ന് ഐതിഹ്യം.  കാരണവരുടെ അംഗ രക്ഷകനായ കായിത്ത  വീട്ടുകാർക്കും  ഈ ക്ഷേത്രവുമായി ബന്ധമുണ്ട്


